നീര
ടോഡി ബോര്‍ഡ് രൂപീകരണം
102.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീര
ടോഡി ബോര്‍ഡ്
രൂപീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
ബോര്‍ഡിന്റെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ബോര്‍ഡിന്റെ സാദ്ധ്യത,
ഘടന എന്നിവയെക്കുറിച്ച്
പഠനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ അതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
മദ്യ
വിമുക്ത കേരളം പദ്ധതി
103.
ശ്രീ.വി.ഡി.സതീശന്
,,
ബെന്നി ബെഹനാന്
,,
എ.റ്റി.ജോര്‍ജ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യ വിമുക്ത കേരളം
പദ്ധതി നടപ്പാക്കി
തുടങ്ങിയോ എന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(ബി)
മദ്യാസക്തിക്കെതിരെ
സ്കൂള്‍, കോളേജ്
കാമ്പസുകളില്‍
ബോധവല്‍ക്കരണം
നടത്തുന്നതിനും
മദ്യവിരുദ്ധ നയപരിപാടി
സംബന്ധിച്ച വിവരങ്ങള്‍
എല്ലാ കുടുംബങ്ങളിലും
എത്തിക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍ക്കൊളളിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പരിപാടിക്ക് സന്നദ്ധ
സംഘടനകള്‍,
മാധ്യമങ്ങള്‍
എന്നിവയുടെ
പങ്കാളിത്തവും സഹകരണവും
പ്രയോജനപ്പെടുത്തുമോ
?
ലഹരി
വിമുക്ത കേരളം -ഐശ്വര്യ കേരളം
പദ്ധതി
104.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
,,
ആര് . സെല്‍വരാജ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
"ലഹരി വിമുക്ത കേരളം-
ഐശ്വര്യ കേരളം പദ്ധതി"
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് ഇതില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതികളെ
സംബന്ധിച്ച രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
പുതിയ
മദ്യനയം
105.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ മദ്യനയം
നടപ്പിലാക്കിയതിന്റെ
ഭാഗമായി ബാറുകളും
ബിവറേജ്
ഔട്ട്ലെറ്റുകളും
നിര്‍ത്തലാക്കിയതിന്റെ
ഭാഗമായി മദ്യത്തിന്റെ
ഉപഭോഗത്തില്‍ കുറവ്
വന്നിട്ടുണ്ടോ
;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
ബിയര്‍
വൈന്‍ പാര്‍ലറുകളുടെ വിശദാംശം
106.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14,
2014-15സാമ്പത്തിക
വര്‍ഷങ്ങളില്‍ ബിവറേജസ്
കോര്പ്പറേഷന്
വിവിധയിനം മദ്യം,
ബിയര്‍ എന്നിവ
വാങ്ങിയത് സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഇതിന്
ചെലവായ തുക എത്രയെന്ന്
വിശദമാക്കാമോ; ഓരോ
വര്‍ഷവും
നികുതിയിനത്തില്‍
ലഭിച്ച തുക എത്ര;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
അനുവദിക്കപ്പെട്ട
ബിയര്‍, വൈന്‍
പാര്‍ലറുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മദ്യനയം
107.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യനയത്തിന്റെ ഭാഗമായ
മദ്യരഹിത കേരളം തികഞ്ഞ
പരാജയമാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മദ്യനയത്തിന്റെ
ഭാഗമായി സംസ്ഥാനത്ത്
അടച്ചുപൂട്ടിയ
ബാറുകളില്‍
ബീയര്‍-വൈന്‍
പാര്‍ലറുകള്‍ക്ക്
അംഗീകാരം നല്‍കിയത്
പ്രസ്തുത ആശയത്തിന്
വിരുദ്ധമാണെന്ന വസ്തുത
പരിശോധിച്ചുണ്ടോ ;
(സി)
ബീയര്‍-വൈന്‍
പാര്‍ലറുകള്‍ക്ക്
അംഗീകാരം നല്‍കിയത്
മദ്യപാനശീലം
പ്രോല്‍സാഹിപ്പിക്കുന്നതിനും
മദ്യത്തിന്റെ ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിനും
കാരണമാവുമെന്ന വസ്തത
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍
കണ്ടെത്തലുകള്‍
വിശദമാക്കാമോ ?
അബ്കാരി
നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത
കേസ്സുകള്‍
108.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്ക്കാരധികാരമേറ്റശേഷം
ഇതുവരെ സംസ്ഥാനത്ത്
അബ്കാരി നിയമപ്രകാരം
എത്ര കേസ്സുകള്‍
രജിസ്റ്റര്‍ ചെയ്തു;
വ്യക്തമാക്കാമോ; ജില്ല
തിരിച്ചുള്ള വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
കാലയളവില്‍ അനധികൃത
സ്പിരിറ്റ് കടത്തില്‍
ഏര്‍പ്പെട്ട എത്ര
വാഹനങ്ങള്‍
പിടിച്ചെടുത്തിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
എത്ര
ലിറ്റര്‍ സ്പിരിറ്റാണ്
ഈ വാഹനങ്ങളില്‍ നിന്നും
പിടിച്ചെടുത്തത്;
ജില്ല, റേഞ്ച്, ചെക്ക്
പോസ്റ്റ് എന്നിവ
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(ഡി)
ഇത്തരം
കേസ്സുകളുമായി
ബന്ധപ്പെട്ട് ഈ
കാലയളവില്‍ എത്ര പേര്
ശിക്ഷിക്കപ്പെട്ടിട്ടുണ്ട്;
വ്യക്തമാക്കാമോ?
പൂട്ടിയ
ബാറുകളുടെയും നിലവാരം
ഉയർത്തപ്പെട്ട ബാറുകളുടെയും
കണക്ക്
109.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവാരം
ഇല്ലായെന്നതിന്റെയടിസ്ഥാനത്തില്
സംസ്ഥാനത്ത് എത്ര
ബാറുകള്‍
പൂട്ടുകയുണ്ടായി ;
അവയില്‍ പിന്നീട് വിവിധ
ഘട്ടങ്ങളിലായി തുറന്ന്
പ്രവര്‍ത്തിച്ചവ എത്ര ;
(ബി)
അവയില്‍
നിലവാരം ഉയര്‍ത്തുകയോ,
ഫോര്‍ സ്റ്റാറാക്കി
ഉയർത്തുകയോ ചെയ്തതിന്റെ
അടിസ്ഥാനത്തില്‍ ബാര്‍
ലൈസന്‍സ് നേടിയവ എത്ര ;
(സി)
അവയില്‍
ബിയര്‍-വൈന്‍ പാര്‍ലര്‍
ലൈസന്‍സുള്ള
ഹോട്ടലുകള്‍ എത്ര ;
(ഡി)
നിലവാരം
പോരാത്തതിന്റെ പേരില്‍
അടച്ചു പൂട്ടിയ
ഏതെങ്കിലും ബാര്‍
ഹോട്ടലുകള്‍, നിലവില്‍
ബാര്‍/ബിയര്‍ -വൈന്‍
പാര്‍ലര്‍ ലൈസന്‍സ്
എടുക്കാതിരുന്നിട്ടുണ്ടോ
; എങ്കില്‍ അവ എത്ര?
സെക്കന്റ്സ്
മദ്യം
110.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വിപണിയിലേക്ക്
സെക്കന്റ്സ് മദ്യം
വ്യാപകമായി
എത്തുന്നതായുളള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത് മൂലം ഉണ്ടാകുന്ന
നികുതി നഷ്ടം
കണക്കാക്കപ്പെട്ടിട്ടുണ്ടോ
; ആയത് പ്രതിവര്‍ഷം
എത്ര കോടി വരുമെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
പ്രധാനമായും
ഏതെല്ലാം കേന്ദ്രങ്ങള്‍
വഴിയാണ് സെക്കന്റ്സ്
മദ്യം വിപണിയിലേക്ക്
എത്തിക്കൊണ്ടിരിക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(സി)
കേന്ദ്ര
ഭരണ പ്രദേശമായ
മാഹിയില്‍ നിന്നും
കടത്തുന്ന മദ്യം
പിടിച്ചെടുക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
ലൈസന്‍സുള്ള
ബാറുകള്‍
111.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ലൈസന്‍സ്
നല്‍കിയിട്ടുള്ള എത്ര
ബാറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഫൈവ് സ്റ്റാര്‍, ഫോര്‍
സ്റ്റാര്‍, ത്രീ
സ്റ്റാര്‍ ബാറുകളുടെ
ജില്ല തിരിച്ചുള്ള
എണ്ണം വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ സംസ്ഥാനത്ത്
ലൈസന്‍സുള്ള ബാറുകള്‍
മൊത്തം
എത്രയായിരുന്നുവെന്നു
വെളിപ്പെടുത്തുമോ ;
ലഹരിമരുന്ന്
ഉപയോഗവും വില്‍പ്പനയും
112.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഞാറക്കല്‍
എക്സൈസ് ഓഫീസിന്റെ
പരിധിയില്‍ നിന്നും
കഴിഞ്ഞ ആറ്
മാസക്കാലയളവില്‍
ലഹരിമരുന്ന് ഉപയോഗവും
വില്‍പ്പനയും
സംബന്ധിച്ച് എത്ര
കേസ്സുകള്‍ ഏതൊക്കെ
വകുപ്പുപ്രകാരം
രജിസ്റ്റര്‍ ചെയ്തു
എന്ന് വ്യക്തമാക്കാമോ ;
(ബി)
ഇത്തരം
കേസ്സുകളില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വ്യക്തമാക്കാമോ ;
(സി)
യുവാക്കള്‍ക്കിടയില്‍
വര്‍ദ്ധിച്ചുവരുന്ന
മയക്കുമരുന്ന് ഉപയോഗം,
വില്‍പ്പന
എന്നിവക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ ?
വൈനിന്റേയും
ബിയറിന്റെയും അളവും വിലയും
113.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബിവറേജസ്
കോര്പ്പറേഷന്
2014-15, 2015-16
വര്‍ഷങ്ങളില്‍ വാങ്ങിയ
വൈനിന്റേയും
ബിയറിന്റെയും അളവും
വിലയും സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
മൊത്തം
എത്ര കോടി രൂപയുടെ
വൈനും, ബിയറും, മദ്യവും
വാങ്ങുകയുണ്ടായി;
ഇവയുടെ വില്പനയിലൂടെ
മൊത്തം എത്ര തുക
ലഭിച്ചു; ഓരോന്നില്‍
നിന്ന് ലഭിച്ച തുക ഇനം
തിരിച്ച് ലഭ്യമാക്കാമോ;
(സി)
കോര്പ്പറേഷന്
വാങ്ങിയ മദ്യം, ബിയര്‍,
വൈന്‍ എന്നിവ
സംസ്ഥാനത്ത് നിന്നും
സംസ്ഥാനത്തിന് പുറത്തു
നിന്നും എത്ര കോടി
വീതമാണെന്ന്
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
വൈനും, ബിയറും
ഉല്പാദിപ്പിക്കുന്ന
കമ്പനികള്‍
ഏതൊക്കെയാണ്?
ലഹരിവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
114.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
സ്കൂള്‍ കോളേജ്
തലത്തില്‍ എത്ര ലഹരി
വിരുദ്ധ ക്ലാസുകള്‍
ആരംഭിച്ചിട്ടുണ്ട്;
(ബി)
സ്കൂള്‍
പാഠ്യപദ്ധതിയില്‍ ലഹരി
വിരുദ്ധ പാഠങ്ങള്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
വകുപ്പ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
ലഹരിവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര രൂപ ചെലവഴിച്ചു;
(ഡി)
കോര്‍പ്പറേറ്റ്
സോഷ്യല്‍
റസ്പോണ്‍സിബിലിറ്റി
സ്കീം പ്രകാരം ബിവറേജസ്
കോര്പ്പറേഷന് എത്ര
ലഹരി വിമുക്ത ചികിത്സാ
കേന്ദ്രങ്ങള്‍ക്ക്
ധനസഹായം
അനുവദിച്ചിട്ടുണ്ട്;
ഇതിനായി ആകെ എത്ര തുക
അനുവദിച്ചു;
വ്യക്തമാക്കുമോ ?
വിദേശമദ്യവില്പന
115.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-2015
വര്‍ഷത്തെ
വിദേശമദ്യവില്പനയുടെ
വിശദ വിവരങ്ങള്‍
നല്‍കുമോ;
(ബി)
ബാറുകള്‍
നിര്ത്തലാക്കിശേഷം
വിദേശമദ്യവില്പന
കൂടുകയോ കുറയുകയോ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷമുള്ള
വിദേശമദ്യ വില്പനയുടെ
വര്‍ഷം തിരിച്ചുള്ള
വിശദവിവരം നല്‍കുമോ?
വിദേശമദ്യവില്പന
116.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാറുകള്‍
നിര്‍ത്തലാക്കിയതിനുശേഷം
ബീവറേജസ്
ഔട്ട്ലെറ്റുകളിലെ
വിദേശമദ്യത്തിന്റെ
വില്പന
വര്‍ദ്ധിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വര്ദ്ധനവ്എത്ര ;
(ബി)
ബാറുകള്‍
നിര്‍ത്തലാക്കുന്നതിനുമുമ്പ്
ഒരു മാസം എത്ര രൂപയുടെ
വില്പനയാണ്
നടന്നിരുന്നത് ;
ഇപ്പോള്‍ ഒരു മാസം എത്ര
രൂപയുടെ വില്പനയാണ്
നടക്കുന്നത് ?
ഡിസ്റ്റിലറികള്‍
ഉല്പാദിപ്പിച്ച മദ്യത്തിന്റെ
അളവും നടത്തിയ വില്പനയും
117.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവൃത്തിക്കുന്ന
ഡിസ്റ്റിലറികള്‍
ഒരോന്നും കഴിഞ്ഞ അഞ്ച്
സാമ്പത്തിക
വര്‍ഷങ്ങളില്‍
ഉല്പാദിപ്പിച്ച
മദ്യത്തിന്റെ അളവും
നടത്തിയ വില്പനയുടെ
മൊത്തവിലയും വര്‍ഷം
തിരിച്ച് വിശദമാക്കാമോ;
(ബി)
ബിവറേജസ്
കോര്പ്പറേഷന് പുറമേ
ഡിസ്റ്റിലറികള്‍
ആര്‍ക്കെല്ലാം നേരിട്ട്
മദ്യവില്പന
നടത്തുന്നുണ്ട്;
(സി)
ഓരോ
ഡിസ്റ്റിലറിയുടേയും
ഉല്പാദിപ്പിക്കുവാനുള്ള
കപ്പാസിറ്റി എത്ര;
(ഡി)
ബിയറും
വൈനും
ഉല്പാദിപ്പിക്കാന്
ഏതെല്ലാം
കമ്പനികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ട്;
പുതുതായി
ഡിസ്റ്റിലറികള്‍
സ്ഥാപിക്കുന്നതിന്
ലഭിച്ച അപേക്ഷകള്‍
എത്ര; ഏതെല്ലാം ;
വിശദമാക്കാമോ?
മദ്യവില്‍പ്പനയില്‍
നിന്നുമുള്ള വരുമാനം
118.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാറുകള്‍
പൂട്ടിയതിന് ശേഷം
മദ്യവില്‍പ്പനയില്‍
നിന്നുമുള്ള വരുമാനം
കൂടിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്രയാണെന്ന്
വിശദമാക്കാമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ പദ്ധതി
119.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതികളുടെ ടെണ്ടര്‍
വിജ്ഞാപനം
പുറപ്പെടുവിച്ചതിന്
ശേഷം അദാനി
പോര്‍ട്സിന്റെ
പ്രതിനിധികളും,
സംസ്ഥാനത്തിന്റെ
പ്രതിനിധികളും,
സംസ്ഥാനത്തിന് പുറത്ത്
വെച്ച് ഏതെല്ലാം
തീയതികളില്‍ ഏതെല്ലാം
സ്ഥലങ്ങളില്‍ വച്ച്
ചര്‍ച്ച
നടത്തുകയുണ്ടായി ;
വിശദമാക്കാമോ;
(ബി)
ടെണ്ടറില്‍
അദാനി പോര്‍ട്സിന്റെ
ക്വാട്ട് ലഭിച്ചത് ഏത്
തീയതിയിലാണ് ; അതിന്
മുന്‍പും ശേഷവും
മുഖ്യമന്ത്രിയോ തുറമുഖ
വകുപ്പ് മന്ത്രിയോ,
അന്നത്തെ ചീഫ്
സെക്രട്ടറിയോ,
സംസ്ഥാനത്തും
സംസ്ഥാനത്തിന് പുറത്തും
വെച്ച് എത്ര തവണ അദാനി
പോര്‍ട്സ്
പ്രതിനിധികളുമായി
ചര്‍ച്ച
നടത്തുകയുണ്ടായി എന്ന്
വ്യക്തമാക്കുമോ ;
(സി)
വിഴിഞ്ഞം
പോര്‍ട്ടുമായി
ബന്ധപ്പെട്ട്
ഇന്ത്യക്ക്
പുറത്തുവച്ച് നടന്ന
ചര്‍ച്ചകള്‍
എന്നൊക്കെയായിരുന്നുവെന്നും
ആരൊക്കെ
പങ്കെടുക്കുകയുണ്ടായി
എന്നും വിശദീകരിക്കുമോ
;
തീരദേശ
റോഡ് പുനരുദ്ധാരണം
120.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
തീരദേശ റോഡുകളുടെ
പുനരുദ്ധാരണ
പദ്ധതിയില്‍പ്പെടുത്തി
നവീകരിക്കുന്നതിനായി,
കൊയിലാണ്ടി
മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന ഏതെല്ലാം
റോഡുകളുടെ
എസ്റ്റിമേറ്റ്
ഭരണാനുമതി
ലഭിക്കുന്നതിനു വേണ്ടി
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് സി.ഇ.
യുടെ ഓഫീസില്‍ നിന്നും
മത്സ്യബന്ധന തുറമുഖ
വകുപ്പില്‍
സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു
എന്നത് റോഡുകളുടെ പേര്,
എസ്റ്റിമേറ്റ് തുക,
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് സി.ഇ.
യുടെ ഓഫീസിലെ ഫയല്‍
നമ്പര്‍ എന്നിവ സഹിതം
എസ്റ്റിമേറ്റുകള്‍
സമര്‍പ്പിച്ച വര്‍ഷം
തിരിച്ച് വിശദമായി
വ്യക്തമാക്കാമോ ;
സമ്പൂര്‍ണ പട്ടിക
ലഭ്യമാക്കാമോ ;
(ബി)
മത്സ്യബന്ധന
വകുപ്പില്‍
സമര്‍പ്പിക്കപ്പെട്ട
പ്രസ്തുത
എസ്റ്റിമേറ്റുകളില്‍
ഓരോ വര്‍ഷവും
സര്‍ക്കാര്‍
പരിഗണിച്ചിട്ടുള്ള
റോഡുകള്‍ എതെല്ലാം ;
ഏതിനെല്ലാം എ.എസ്
നല്‍കിയെന്ന്
വര്‍ഷംതിരിച്ച്
വിശദമാക്കാമോ ;
(സി)
ഇതില്‍
പരിഗണിക്കാതെ പോയ
റോഡുകള്‍
ഏതെല്ലാമെന്നും അവ
എപ്പോള്‍ എ.എസ്. ന്
പരിഗണിക്കുമെന്നും
വിശദമാക്കാമോ ?
വിഴിഞ്ഞം
പദ്ധതി
121.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതി നടപ്പാക്കാന്‍
എന്നു മുതലാണ് ശ്രമം
തുടങ്ങിയതെന്ന് തീയതി
സഹിതം അറിയിക്കുമോ ;
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതിയുടെ
നിര്‍മ്മാണം ഏത്
ഏജന്‍സിയെ
ഏല്പിക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
നിര്‍മ്മാണത്തിനുള്ള
കരാര്‍
ഉറപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
കമ്പനിക്കാണ് കരാര്‍
നല്‍കിയത് ; ഇതിന്റെ
കാലാവധിയും അടങ്കല്‍
തുകയും എത്രയാണെന്ന്
വിശദമാക്കുമോ ;
(ഡി)
പദ്ധതിയ്ക്കുവേണ്ടി
വിഴിഞ്ഞം പ്രദേശത്ത്
എത്ര ഏക്കര്‍ ഭൂമിയാണ്
സര്‍ക്കാര്‍
ഏറ്റെടുക്കുന്നത്;
ഇതുമൂലം എത്ര
കുടുംബങ്ങളെ മാറ്റി
പാര്‍പ്പിക്കേണ്ടിവരും
; വിശദമാക്കുമോ;
(ഇ)
പദ്ധതി
നടപ്പാക്കുന്നതിനുള്ള
എംപവേര്‍ഡ്
കമ്മിറ്റിയുടെ
യോഗത്തിന്റെ
മിനിറ്റ്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
വിഴിഞ്ഞം
പദ്ധതി
122.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
ഇന്റര്‍ നാഷണല്‍ ഡീപ്പ്
വാട്ടര്‍ മള്‍ട്ടി
പര്‍പ്പസ് സീ പോര്‍ട്ട്
പ്രോജക്ട്
നടപ്പിലാക്കുന്നതിനുവേണ്ടി,
ഇതിനകം വിളിക്കപ്പെട്ട
ടെണ്ടറുകള്‍ എത്ര ;
ഏതെല്ലാം തീയതികളില്‍
എത്ര തവണ ടെണ്ടര്‍
വിളിച്ചിട്ടുണ്ട് ;
(ബി)
ഓരോ
ടെണ്ടറിന്റെയും മോഡല്‍
എന്തായിരുന്നുവെന്നും
ഓരോ ടെണ്ടറിലും എത്ര
കമ്പനികള്‍ വീതം
പങ്കെടുത്തിട്ടുണ്ടായിരുന്നുവെന്നും,
ഓരോ ഘട്ടത്തിലും
ബിഡ്ഡിലൂടെ
തെരഞ്ഞെടുക്കപ്പെട്ടിരുന്ന
കമ്പനികള്‍
ഏതൊക്കെയായിരുന്നുവെന്നും
വിശദമാക്കാമോ ;
(സി)
തെരഞ്ഞെടുക്കപ്പെട്ടിരുന്ന
കമ്പനികള്‍ അതത്
ഘട്ടത്തില്‍ മുന്നോട്ട്
വച്ചിരുന്ന പ്രമുഖ
വ്യവസ്ഥകള്‍
എന്തെല്ലാമായിരുന്നു;
ഒടുവില്‍ ഏതെല്ലാം
കാരണങ്ങളാലായിരുന്നു
തെരഞ്ഞെടുക്കപ്പെട്ട
കമ്പനികളുമായി
എഗ്രിമെന്റ്
വെയ്ക്കാതിരിയ്ക്കുകയോ
ഓഫര്‍ റദ്ദ് ചെയ്യുകയോ
ചെയ്യാതിരുന്നത്;
(ഡി)
ലാൻഡ്
ലോര്‍ഡ് മോഡലിന്റെ
പ്രത്യേകത
എന്തായിരുന്നു എന്ന്
വ്യക്തമാക്കുമോ?
വിഴിഞ്ഞം
പദ്ധതി
123.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
പദ്ധതിക്കുള്ള ടെണ്ടര്‍
ആദ്യമായി വിജ്ഞാപനം
ചെയ്തത്
എപ്പോഴായിരുന്നു ; എത്ര
കമ്പനികള്‍ ടെണ്ടറില്‍
പങ്കെടുത്തു ; അതില്‍
യോഗ്യത നേടിയ
കമ്പനികള്‍
എതെല്ലാമായിരുന്നു ;
(ബി)
പ്രസ്തുത
വിജ്ഞാപനം ഒഴിവാക്കി
2013 ഡിസംബര്‍ 4ാം
തീയതി വീണ്ടും ടെണ്ടര്‍
പുറപ്പെടുവിക്കാനിടയായ
സാഹചര്യം
എന്തായിരുന്നുവെന്ന്
വിശദമാക്കാമോ ;
(സി)
പുനര്‍
വിജ്ഞാപനത്തെത്തുടര്‍ന്ന്
യോഗ്യത നേടിയ
കമ്പനികള്‍
ഏതൊക്കെയായിരുന്നു ;
അതില്‍ ഏതെല്ലാം
കമ്പനികള്‍ അടുത്ത
ഘട്ടത്തിലേക്കുള്ള
ആര്.എഫ്.പി
വാങ്ങുകയുണ്ടായി ;
(ഡി)
മുഖ്യമന്ത്രിയും
ചീഫ് സെക്രട്ടറിയും
ഉള്‍പ്പെടെയുള്ളവര്‍
ആര്.എഫ്.പി. വാങ്ങിയ
ഏതെല്ലാം കമ്പനികളുടെ
പ്രതിനിധികളുമായി
എന്തെല്ലാം കാര്യങ്ങള്‍
എവിടെയെല്ലാം വച്ച്
എത്ര തവണ ചര്‍ച്ച
നടത്തുകയുണ്ടായി
വ്യക്തമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
124.
ശ്രീ.കെ.മുരളീധരന്
,,
എം.എ. വാഹീദ്
,,
ആര് . സെല്‍വരാജ്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
രാജ്യാന്തര തുറമുഖ
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് പാരിസ്ഥിതിക
അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
ടെണ്ടര്‍ നടപടികളുടെ
നിലവിലുള്ള സ്ഥിതി
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയനുസരിച്ചുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എപ്പോള്‍ തുടങ്ങാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
മിഷന് 676-ല്‍
എന്തെല്ലാം കാര്യങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
125.
ശ്രീ.എം.എ.ബേബി
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ളനടപടികളും
തീരുമാനങ്ങളും
വിശദമാക്കാമോ;
(ബി)
അദാനി
ഗ്രൂപ്പിന് പദ്ധതിയുടെ
അടങ്കല്‍ നല്കാന്
കമ്പനി വ്യഗ്രത
കാണിച്ചതായുള്ള
ആക്ഷേപംശ്രദ്ധയില്പ്പെട്ടിട്ടുണ്ടോ;റീടെണ്ടറിന്റെ
സാദ്ധ്യത പരിഗണിക്കാതെ
ഇപ്രകാരം ഏകപക്ഷീയമായി
സിംഗിള്‍ ടെണ്ടര്‍
സ്വീകരിച്ചത്എന്തുകൊണ്ടാണ്
; അടങ്കലിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
പ്രവൃത്തി വ്യാപനവും
ധനാഗമമാര്‍ഗ്ഗങ്ങളും
വിശദമാക്കാമോ;
ലാഭവിഭജനം എന്നു മുതല്‍
ഏതെല്ലാം
വ്യവസ്ഥകള്‍ക്ക്
വിധേയമായി;
വിശദമാക്കാമോ;
(സി)
ടെണ്ടര്‍
സ്വീകരിക്കാനുളള
തീരുമാനം
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍ കമ്പനി
എടുക്കുന്നതിനുമുമ്പായി
സര്‍വ്വകക്ഷിയോഗം
വിളിച്ചു
ചേര്‍ക്കുകയുണ്ടായോ;
വിഴിഞ്ഞം തുറമുഖ
പദ്ധതിയില്‍ താല്പര്യം
പ്രകടിപ്പിച്ച്
മലേഷ്യന്കമ്പനി
പ്രതിനിധി അയച്ചിരുന്ന
കത്തിന്മേല് എടുത്ത
നിലപാട് എന്തായിരുന്നു;
സിംഗിള്‍ ടെണ്ടറില്‍
തീരുമാനം
എടുക്കുന്നതിനു
മുമ്പായി
മലേഷ്യന്‍കമ്പനിയുടെ
നിര്‍ദ്ദേശങ്ങള്‍
പരിഗണിക്കാതിരുന്നതെന്തുകൊണ്ട്;
(ഡി)
ഏതെങ്കിലും
കോര്‍പ്പറേറ്റിന്
കൊളളയടിക്കാന്‍
ഇടനല്‍കാതെ, വിഴിഞ്ഞം
പദ്ധതി സുതാര്യമായി
നടപ്പിലാക്കാന്‍
എത്രയും വേഗം നടപടി
സ്വീകരിക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
126.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ
നിര്‍മ്മാണത്തിനായി
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ഏതെല്ലാം
അനുമതി പത്രങ്ങള്‍ ആണ്
ലഭിക്കേണ്ടത് ;
(ബി)
ഓരോ
അനുമതി പത്രങ്ങളും
ലഭ്യമായത് എന്നാണ് ;
(സി)
തുറമുഖ
നിര്‍മ്മാണത്തിനായുള്ള
ഡി.പി.ആര് എന്നാണ്
തയ്യാറാക്കിയത് ;
(ഡി)
പ്രോജക്ട്
കോസ്റ്റ്
എത്രയാണെന്നാണ്
കണക്കാക്കിയിട്ടുള്ളത്
;
(ഇ)
പോര്‍ട്ട്
ഓപ്പറേറ്ററെ
നിശ്ചയിക്കാനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമായിരുന്നു ;
(എഫ്)
പോര്‍ട്ട്
ഓപ്പറേറ്ററെ
നിശ്ചയിച്ചിട്ടുണ്ടോ ;
എങ്കില്‍ ആരെയാണ്
നിശ്ചയിച്ചത് ;
(ജി)
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം
എന്ന് പൂര്‍ത്തിയാകും ;
ബ്രേക്ക് ഈവണ്‍ ആവുക
എന്നാണ് ; വിശദാംശം
ലഭ്യമാക്കാമോ ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
127.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിക്ക്
ഏതെല്ലാം ഘട്ടങ്ങളിലായി
ഏതെല്ലാം ഏജന്‍സികളുടെ
സേവനം
പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന്
വിശദീകരിക്കുമോ ;
(ബി)
നിലവില്‍
ഏതെല്ലാം ഏജന്‍സികളുടെ
ഏതെല്ലാം സേവനങ്ങള്‍
പ്രയോജനപ്പെടുത്തുന്നുണ്ട്
; ഓരോ ഏജന്‍സിയേയും
കണ്ടെത്തിയത് ടെണ്ടര്‍
നടപടിക്രമത്തിലൂടെയാണോ
; നേരിട്ട്
നിയോഗിക്കപ്പെട്ടവയുണ്ടെങ്കില്
അവ ഏതൊക്കെയാണ് ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
നിലവിലുണ്ടായിരുന്ന
ഏതെല്ലാം ഏജന്‍സികളുടെ
സേവനം പിന്നീട്
അവസാനിപ്പിക്കുകയുണ്ടായി
; കാരണം എന്തായിരുന്നു
;
(ഡി)
ഇപ്പോള്‍
സേവനം ലഭ്യമാക്കുന്ന
സ്ഥാപനങ്ങളുമായി
ഏതെല്ലാം തീയതികളിലാണ്
കരാറില്‍
ഏര്‍പ്പെട്ടിരുന്നതെന്ന്
വ്യക്തമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി - ഡ്രാഫ്റ്റ്
കണ്സഷന് എഗ്രിമെന്റ്
128.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയ്ക്ക്
വേണ്ടി
തയ്യാറാക്കപ്പെട്ട
ഡ്രാഫ്റ്റ് കണ്സഷന്
എഗ്രിമെന്റില്‍,
ഗവണ്മെന്റ് ഓഫ്
ഇന്ത്യയുടെ പ്ലാനിംഗ്
കമ്മീഷന്
നിര്‍ദ്ദേശിച്ച
(എം.സി.എ.) മോഡലില്‍
നിന്നുള്ള
വ്യതിയാനങ്ങള്‍ വല്ലതും
ഉണ്ടായിരുന്നുവോ;
എങ്കില്‍
വ്യതിയാനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
വ്യതിയാനങ്ങള്‍ക്ക്
സംസ്ഥാന ഗവണ്മെന്റ്
അംഗീകാരം
നല്കിയിട്ടുണ്ടായിരുന്നുവോ;
ഇതിന് മന്ത്രിസഭയുടെ
അംഗീകാരം നല്‍കിയത്
എപ്പോഴായിരുന്നു;
ഇക്കാര്യത്തില്‍
ഗവണ്മെന്റ്
പുറപ്പെടുവിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
വിഴിഞ്ഞം
തുറമുഖ നിർമ്മാണം .
129.
ശ്രീ.എ.കെ.ബാലന്
,,
സി.രവീന്ദ്രനാഥ്
,,
ബി.സത്യന്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ
നിര്‍മ്മാണത്തിന് അദാനി
പോര്‍ട്ട്സ് ലിമിറ്റഡ്
സമര്‍പ്പിച്ച ടെണ്ടര്‍
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ അംഗീകരിച്ച
പ്രമുഖ വ്യവസ്ഥകള്‍
വിശദമാക്കാമോ ;
(ബി)
ടെണ്ടറില്‍
പ്രതീക്ഷിച്ചിരുന്ന
പ്രവൃത്തികളുടെ
വ്യാപ്തി വിശദമാക്കാമോ;
അദാനി പോര്‍ട്ട്സിന്റെ
ടെണ്ടറില്‍ ഇവയെല്ലാം
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടോ
; ഇല്ലെങ്കില്‍
ഉള്പ്പെടുത്തപ്പെട്ടവ
എതെല്ലാം ;
അവയ്ക്കോരോന്നിനും
കണക്കാക്കപ്പെട്ട
എസ്റ്റിമേറ്റ് തുക
എത്ര; ഏത് വര്‍ഷത്തെ
നിരക്കുകളുടെയടിസ്ഥാനത്തിലുളളതാണ്
എസ്റ്റിമേറ്റുകള്‍ ;
ഏത് തീയതികള്‍ക്കകം ഓരോ
പ്രവൃത്തിയും
പൂര്‍ത്തീകരിക്കപ്പെടും
; മൊത്തം എന്തു തുക
എസ്റ്റിമേറ്റുളള
പ്രവൃത്തികള്‍ അദാനി
പോര്‍ട്ട്
നിര്‍വ്വഹിക്കും ;
(സി)
അദാനി
പോര്‍ട്ട്സ് ക്വോട്ട്
ചെയ്ത ടെണ്ടറിന്റെ
വ്യാപ്തിക്ക് പുറത്തുളള
എന്തെല്ലാം
അടിസ്ഥാനവികസന
പ്രവൃത്തികള്‍ സംസ്ഥാന
സര്‍ക്കാര്‍
നിര്‍വ്വഹിക്കേണ്ടതായിട്ടുണ്ട്;
അവ ഓരോന്നിനും 2015 ലെ
നിരക്കിലുളള
എസ്റ്റിമേറ്റ് തുക
എത്ര; മൊത്തം എന്തു
തുകയുടെ പ്രവൃത്തികള്‍
സര്‍ക്കാര്‍
ചെയ്യേണ്ടതായി വരും;
കരാര്‍ പ്രകാരം അദാനി
പോര്‍ട്ട്സ് വഴിയും
സര്‍ക്കാര്‍ വഴിയും
നിര്‍വ്വഹിക്കപ്പെടുന്ന
പ്രവൃത്തികളുടെ 2015 ലെ
നിരക്കനുസരിച്ച്
പ്രതീക്ഷിക്കുന്ന
മൊത്തം തുക എത്ര; ;
(ഡി)
പദ്ധതിയുമായി
ബന്ധപ്പെട്ട് നിലവിലുളള
ഓരോ
കണ്ടസള്ട്ടന്സിക്കും
വേണ്ടിവരുമെന്ന്
കണക്കാക്കപ്പെടുന്ന തുക
എത്ര വീതം;
(ഇ)
അംഗീകരിച്ച
ടെണ്ടറിലെ വ്യവസ്ഥകള്‍
പ്രകാരം, അദാനി
പോര്‍ട്ട്സ്
ചെലവഴിക്കുന്ന മൊത്തം
തുക ;കേന്ദ്ര
സര്‍ക്കാരില്‍ നിന്ന്
ലഭിക്കുന്ന വയബിലിറ്റി
ഗ്യാപ് ഫണ്ട് ; സംസ്ഥാന
സര്‍ക്കാര്‍ അദാനി
പോര്‍ട്ട്സിന്
നല്‍കേണ്ടി വരുന്ന തുക
; അടിസ്ഥാന വികസന
പദ്ധതികള്‍ക്ക്
സര്‍ക്കാര്‍
ചെലവഴിക്കേണ്ടി വരുന്ന
തുക 2015 ലെ
നിരക്കുകള്‍
പ്രകാരമുളളത് ; ഇതിനകം
ഭൂമിക്കും
അടിസ്ഥാനസൗകര്യങ്ങള്‍ക്കുമായി
സംസ്ഥാനം ചെലവഴിച്ച തുക
എന്നിവ എത്രവീതം
എന്നറിയിക്കുമോ;
(എഫ്)
പദ്ധതി
വികസിപ്പിക്കല്‍,
മാനേജ്മെന്റു,
ലാഭവിഹിതം പങ്കിടല്‍
എന്നിവ ഉള്‍പ്പെടെയുള ള
ടെണ്ടറിലെ പ്രമുഖ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാം ?
വിഴിഞ്ഞം
തുറമുഖ പദ്ധതിക്ക് ഭൂമി
ഏറ്റെടുക്കല്‍
130.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിക്കും
അനുബന്ധ വികസനത്തിനും
വേണ്ടി ആവശ്യമായ ഭൂമി
എത്ര എന്നാണ്
കണക്കാക്കപ്പെട്ടിട്ടുള്ളത്
; ഇതിനകം എത്ര ഭൂമി
ഏറ്റെടുത്തു ;
(ബി)
പദ്ധതിയുടെ
ടെണ്ടറില്‍ എത്ര
ഏക്കര്‍ ഭൂമി
ലഭ്യമാക്കും എന്നാണ്
വ്യവസ്ഥ
ചെയ്തിട്ടുള്ളത് ; ഈ
ഭൂമിക്ക് നിലവില്‍
കണക്കാക്കപ്പെടുന്ന വില
എത്രയാണെന്ന്
വെളിപ്പെടുത്താമോ ;
(സി)
ടെണ്ടറിലെ
വ്യവസ്ഥയനുസരിച്ച് ഭൂമി
സര്‍ക്കാരിന്
തിരിച്ചുകിട്ടുന്നത്
എപ്പോഴായിരിക്കും ?
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ ടെണ്ടർ
നടപടികൾ
131.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്തരാഷ്ട്ര തുറമുഖ
പദ്ധതിയുടെ ടെണ്ടറില്‍
പങ്കെടുത്ത അദാനി
പോര്‍ട്ട്സ് കമ്പനിയുടെ
പ്രതിനിധികളുമായി,
ടെണ്ടര്‍ വിജ്ഞാപനം
പുറപ്പെടുവിച്ച 2013
ഡിസംബര്‍ 4ന് ശേഷം
സംസ്ഥാന സര്‍ക്കാരിന്റെ
ഏതെല്ലാം പ്രതിനിധികള്‍
എവിടെയെല്ലാം വച്ച്,
എന്തെല്ലാം
ചര്‍ച്ചകളില്‍
ഏര്പ്പെടുകയുണ്ടായിട്ടുണ്ടെന്നു
അറിയിക്കാമോ;
(ബി)
മുഖ്യമന്ത്രിയും
തുറമുഖ വകുപ്പ്
മന്ത്രിയും മുന്‍ ചീഫ്
സെക്രട്ടറിയും
ഉള്‍പ്പെടെ ആരെല്ലാം
ഏതെല്ലാം തീയതികളില്‍
എവിടെയെല്ലാം വച്ച്,
അദാനി പോര്‍ട്സിന്റെ
ഏതെല്ലാം
പ്രതിനിധികളുമായി
ചര്‍ച്ച
നടത്തുകയുണ്ടായിട്ടുണ്ട്;
ഓരോ ചര്‍ച്ചയുടെയും
ഉദ്ദേശ്യം
എന്തായിരുന്നുവെന്ന്
വിശദമാക്കാമോ;
(സി)
വി.ജി.എഫ്
ന്റെയും കബോട്ടാഷ്
നിയമത്തിന്റെയും
കാര്യത്തില്‍ അദാനി
പോര്‍ട്ട്സ്
പ്രതിനിധികള്‍
ഉന്നയിച്ച സംഗതികള്‍
എന്തെല്ലാമായിരുന്നു;
വിശദമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ ടെണ്ടര്‍
132.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിയുടെ
ടെണ്ടര്‍ ഏറ്റവും
ഒടുവില്‍ വിജ്ഞാപനം
ചെയ്തത് ഏത്
തീയതിയിലായിരുന്നു ;
പീന്നീട് ഏതെല്ലാം
തീയതികളില്‍ കാലാവധി
നീട്ടിക്കൊടുത്തുകൊണ്ട്
വിജ്ഞാപനം
ചെയ്യുകയുണ്ടായി ;
(ബി)
ടെണ്ടറില്‍
പങ്കെടുത്തിരുന്ന ഓരോ
കമ്പനിയും ഏത്
തീയതികളിലാണ് രേഖകള്‍
വാങ്ങിയതും ടെണ്ടര്‍
പ്രപ്പോസലുകള്‍
സമര്‍പ്പിച്ചിട്ടുളളതെന്നും
വിശദമാക്കാമോ ;
(സി)
എത്ര
കമ്പനികള്‍ ടെണ്ടറില്‍
പങ്കെടുത്തു ; അതില്‍
യോഗ്യത നേടിയവര്‍
ആരൊക്കെയായിരുന്നു ;
(ഡി)
ടെണ്ടര്‍
വിളിച്ചതിന് ശേഷം
നിര്‍മ്മാണ കരാറിന്റെ
കരടില്‍ ഏതെല്ലാം
തീയതികളില്‍ എന്തെല്ലാം
വിധത്തിലുളള
മാറ്റങ്ങള്‍
വരുത്തുകയുണ്ടായി ;
വിശദമാക്കാമോ ;
(ഇ)
കേന്ദ്ര
ഗവണ്മെന്റിന്റെ
നിര്‍ദ്ദേശപ്രകാരമുളള
മാറ്റങ്ങള്‍
എന്തെല്ലാമായിരുന്നു ;
(എഫ്)
അഞ്ച്
കമ്പനികള്‍ യോഗ്യത
തെളിയിച്ചതിന് ശേഷം
നിര്‍മ്മാണ കരാറിന്റെ
കരടില്‍ വരുത്തിയ
ഭേദഗതികളും
കൂട്ടിച്ചേര്‍ക്കലുകളും
എന്തെല്ലാമായിരുന്നു
എന്നും ഏത്
തീയതികളിലായിരുന്നെന്നും
;വ്യക്തമാക്കുമോ ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ പ്രവൃത്തിയുടെ
ടെണ്ടര്‍
133.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചുവോ;
എങ്കില്‍ എത്ര കോടി
രൂപയ്ക്കാണ് ടെണ്ടര്‍
ഉറപ്പിച്ചത്;
(ബി)
ടെണ്ടറില്‍
പങ്കെടുത്ത കമ്പനികള്‍
ഏതൊക്കെയാണ്; അതില്‍
ഏതു കമ്പനിയുടെ
പേരിലാണ് ടെണ്ടര്‍
ഉറപ്പിച്ചത്;
(സി)
ഈ
പ്രവൃത്തിക്കായി
സംസ്ഥാന ഗവണ്മെന്റ്
മുതല്‍
മുടക്കേണ്ടതുണ്ടോ;
എങ്കില്‍ എത്ര കോടി
രൂപ; ടെണ്ടര്‍ എടുത്ത
കമ്പനി എത്ര കോടി രൂപ
മുതല്‍ മുടക്കും;
(ഡി)
വിഴിഞ്ഞം
തുറമുഖ
നിര്‍മ്മാണത്തിനായി
എത്ര ഏക്കര്‍ ഭൂമി
സംസ്ഥാന ഗവണ്മെന്റ്
വിട്ടുനല്‍കണം; അതിനു
ഇന്നത്തെ മാര്ക്ക്റ്റ്
വില എത്ര കോടി രൂപയാണ്;
(ഇ)
തുറമുഖ
പദ്ധതിയുടെ പ്രവൃത്തനം
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍ കഴിയും;
പദ്ധതിയുടെ ലാഭ വിഹിതം
എന്നുമുതല്‍
സംസ്ഥാനത്തിന്
കിട്ടിത്തുടങ്ങും; ഇതു
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കാമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ പദ്ധതി
134.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതിയ്ക്കുള്ള
ടെണ്ടറില്‍ പങ്കെടുത്ത്
ആര്.എഫ്.പി വാങ്ങിയ
കമ്പനികള്‍
ഏതൊക്കെയായിരുന്നു;
യോഗ്യത നേടിയിട്ടും
ആര്.എഫ്.പി വാങ്ങാത്ത
കമ്പനികള്‍ ഏതെല്ലാം;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
വയബിലിറ്റി ഗ്യാപ്പ്
ഫണ്ടിന് അനുമതി
ലഭിച്ചത് ഏത്
തിയതിയിലായിരുന്നു;
(സി)
പ്രസ്തുത
അനുമതി ലഭിച്ചതിനുശേഷം
ഏതെല്ലാം കമ്പനികളുമായി
മുഖ്യമന്ത്രിയും തുറമുഖ
വകുപ്പുമന്ത്രിയും
മുന്‍ ചീഫ്
സെക്രട്ടറിയും
ഉള്‍പ്പെടെയുള്ളവര്‍
പദ്ധതികാര്യം നേരിട്ട്
സംസാരിക്കുകയുണ്ടായി;
പ്രസ്തുത ചര്‍ച്ചയിലെ
ധാരണകള്‍ വിശദമാക്കാമോ;
(ഡി)
ഏറ്റവും
ഒടുവില്‍ ടെണ്ടര്‍
സമര്‍പ്പിക്കുന്നതിനുള്ള
കാലാവധി ഏത്
തീയതിയിലായിരുന്നു;
ഏതെല്ലാം കമ്പനികള്‍
ഫിനാന്‍ഷ്യല്‍
ക്വാട്ടില്‍
പങ്കെടുത്തു;
(ഇ)
ടെണ്ടറില്‍
മത്സരം
ഉണ്ടാകുന്നതിനുവേണ്ടി
കേന്ദ്രസര്‍ക്കാര്‍
വി.ജി.എഫ് നല്‍കും എന്ന്
തീരുമാനിച്ചതിനുശേഷം
നടത്തിയ ശ്രമങ്ങള്‍
എന്തെല്ലാമായിരുന്നു?
വിഴിഞ്ഞം
മദര്‍പോര്‍ട്ട് നിർമ്മാണം
135.
ശ്രീ.സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
മദര്‍ പോര്‍ട്ടിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
ഇതിന്റെ
നിര്‍മ്മാണം സമയ
ബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
സ്വീകരിച്ച് വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ ?
വിഴിഞ്ഞം
തുറമുഖത്തിന്റെ
നിര്‍മ്മാണപ്രവർത്തനങ്ങൾ
136.
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖത്തിന്റെ
നിര്‍മ്മാണത്തിന്
വേണ്ടി ഈ സർക്കാർ
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്;
(ബി)
അത്
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ഏതൊക്കെ
കമ്പനികളാണ് ഇത്
സംബന്ധിച്ച് താത്പര്യം
പ്രകടിപ്പിച്ച്
മുന്നോട്ട്
വന്നിട്ടുള്ളത്എന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത കമ്പനികളുമായി
സർക്കാരിന്റെ
പ്രതിനിധികള്‍ ചര്‍ച്ച
നടത്തിയിരുന്നോയെന്നു
വെ ളിപ്പെടുത്തുമോ
;
(ഇ)
എങ്കില്‍
ആരുമായി എന്ന്,
എവിടെവച്ച് ചര്‍ച്ച
നടത്തിയെന്ന്
വ്യക്തമാക്കാമോ;
(എഫ്)
നിലവിലുള്ള
സാഹചര്യത്തില്‍
തുറമുഖത്തിന്റെ
നിര്‍മ്മാണ ചുമതലഏത്
കമ്പനിക്ക് നല്കിയാലും
സര്ക്കാരിനുഗണ്യമായ തുക
ചെലവഴിക്കേണ്ടിവരും
എന്ന വസ്തുത
കണക്കിലെടുത്ത് സർക്കാർ
നേരിട്ട് തുറമുഖ
നിര്‍മ്മാണ
പ്രവര്‍ത്തനം നടത്താന്‍
നയപരമായ തീരുമാനം
കൈക്കൊള്ളാന്‍
തയ്യാറാകുമോ?
പൊന്നാനി
കാര്‍ഗോ പോര്‍ട്ട്
137.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
കാര്‍ഗോ പോര്‍ട്ടിന്റെ
നിര്‍മ്മാണം
തുടങ്ങുന്നതിന്
നിലവില്‍ തടസ്സങ്ങള്‍
ഉണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
എന്താണെന്ന്
വിശദമാക്കാമോ ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തികള്‍ എന്ന്
തുടങ്ങുമെന്ന്
വിശദമാക്കാമോ ;
(ഡി)
കാര്‍ഗോ
പോര്‍ട്ടിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തിയാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കാമോ ?
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ തീരദേശ
വികസന കോര്‍പ്പറേഷന്റെ
പദ്ധതി, പദ്ധതിയേതര
പ്രവൃത്തികള്‍
138.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
തീരദേശ വികസന
കോര്പ്പറേഷന് മുഖേന
ഏതെല്ലാം പദ്ധതി,
പദ്ധതിയേതര
പ്രവൃത്തികളാണ്
ഭരണാനുമതി നല്കി
നടപ്പിലാക്കുന്നത് ;
(ബി)
ഓരോ പദ്ധതിക്കും
ഭരണാനുമതി ലഭിച്ച തുക
എത്ര; പദ്ധതിയുടെ
പുരോഗതി വിശദമാക്കാമോ ?
പുതിയങ്ങാടി
ഫിഷിംഗ് ഹാര്‍ബര്‍
139.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയങ്ങാടിയില്‍
ഫിഷിംഗ് ഹാര്‍ബര്‍
നിര്‍മ്മിക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
ഏജന്‍സിയായ CWPRS
ഇതുവരെ എന്തൊക്കെ
പഠനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
അറിയുമോ;
(ബി)
ഇതുവരെയായി
എത്ര ലക്ഷം രൂപ ഇതിനായി
ചെലവഴിച്ചുവെന്നും പഠനം
പൂര്‍ത്തിയാക്കി
പദ്ധതിയുടെ രൂപരേഖ
എപ്പോഴേക്ക്
സമര്‍പ്പിക്കാന്‍
ഉദ്ദേശിക്കുന്നുവെന്നും
അറിയുമോ; വിശദാംശം
നല്‍കുമോ?
വയബിലിറ്റിഗ്യാപ്പ്
ഫണ്ട്
140.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍,
സംസ്ഥാന സൗകര്യവികസന
പദ്ധതികള്‍ക്ക്
വയബിലിറ്റി ഗ്യാപ്പ്
ഫണ്ട്
നടപ്പാക്കുന്നതിന്
മുന്നോട്ടുവെച്ച
വ്യവസ്ഥകള്‍ എന്തെല്ലം;
ആയത് അടങ്ങിയ രേഖകള്‍
ലഭ്യമാക്കാമോ;
(ബി)
വയബിലിറ്റിഗ്യാപ്പ്
ഫണ്ട് ലഭിക്കുന്നതിന്
വിഴിഞ്ഞം തുറമുഖ
പദ്ധതിയുടെ
കാര്യത്തിലുണ്ടായിരുന്ന
തടസ്സങ്ങള്‍
എന്തെല്ലാം; ഇത് മാറ്റി
കിട്ടുന്നതിന് അദാനി
പോര്‍ട്സും സംസ്ഥാന
സര്‍ക്കാരും സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളിക്ഷേമത്തിനും
കടാശ്വാസത്തിനും മിഷന് 676
പദ്ധതികള്‍
141.
ശ്രീ.വി.ഡി.സതീശന്
,,
പി.എ.മാധവന്
,,
വി.റ്റി.ബല്‍റാം
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676- ല്‍
ഉള്‍പ്പെടുത്തി
മത്സ്യത്തൊഴിലാളിക്ഷേമത്തിനും
കടാശ്വാസത്തിനും
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് മിഷന് 676
മുഖേന
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതികളെ
സംബന്ധിച്ചിട്ടുള്ള
രൂപരേഖ തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
അരൂര്‍
നിയോജക മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച പ്രവർത്തികൾ
142.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം അരൂര്‍
നിയോജക മണ്ഡലത്തില്‍
ഹാര്‍ബര്‍
എന്‍ജിനീയറിംഗ് മുഖേന
എത്ര പ്രവർത്തികൾക്ക്
ഭരണാനുമതി നല്കി എന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവര്‍ത്തികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
നോര്‍ത്ത് മണ്ഡലത്തില്‍
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്
വകുപ്പ്നടപ്പിലാക്കിയ
പദ്ധതികള്‍
143.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കോഴിക്കോട് നോര്‍ത്ത്
നിയോജക മണ്ഡലത്തില്‍
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയതെന്നും
ഓരോ പ്രവൃത്തികളുടെയും
വിശദാംശവും
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ?
തോട്ടപ്പള്ളി
ഫിഷിംഗ് ഹാര്‍ബര്‍
വികസിപ്പിക്കാന്‍ നടപടി
144.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടപ്പള്ളി
ഫിഷിംഗ് ഹാര്‍ബറിന്റെ
ആരംഭവും വികസന
പരിണാമഘട്ടങ്ങളും
വിശദമാക്കാമോ ;
(ബി)
തുറമുഖത്തിന്റെ
രൂപകല്‍പ്പനയിലും
നിര്‍മ്മാണത്തിലും
അപാകതയുണ്ടെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതിന്റെ യഥാര്‍ത്ഥ
വസ്തുത വ്യക്തമാക്കാമോ
;
(സി)
ഏതു
സാമ്പത്തിക വര്‍ഷമാണ് ഈ
തുറമുഖം രൂപകല്‍പ്പന
ചെയ്തത് ; ഏത്
സാമ്പത്തിക വര്‍ഷമാണ്
നിര്‍മ്മാണം ആരംഭിച്ചത്
; ഏത് അധികാരിയാണ്
തറക്കല്ലിട്ടത് ;
ആരായിരുന്നു അധ്യക്ഷന്‍
; അന്നത്തെ വകുപ്പ്
മന്ത്രി ആരായിരുന്നു ;
വ്യക്തമാക്കാമോ ;
(ഡി)
2006-2011-ലെ
സര്‍ക്കാരിന്റെ കാലത്ത്
ഈ തുറമുഖത്തില്‍
എന്തെല്ലാം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയത് ; നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഇതുവരെ എന്തു തുക
ചെലവായി ;
വ്യക്തമാക്കാമോ ;
(ഇ)
തുറമുഖത്തോടു
ചേര്‍ന്ന് കടലില്‍ വലതു
ഭാഗത്ത് കുറച്ചുകൂടി
വലിയ ഒരു വാര്‍ഫും
അനുബന്ധ സ്ഥാപനങ്ങളും
നിര്‍മ്മിക്കാന്‍
കേന്ദ്ര സര്‍ക്കാരിന്റെ
അംഗീകാരത്തിനായി
എന്തെങ്കിലും
പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ടോ
; എന്നാണ്
സമര്‍പ്പിച്ചത് ;
ആയതിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്താണ് ;
വിശദമാക്കാമോ ;
(എഫ്)
തുറമുഖം
ഉദ്ഘാടനം ചെയ്തശേഷം
2011 മെയ് മാസം വരെ
എത്ര ടണ്‍ മത്സ്യം
തുറമുഖം വഴി കയറ്റുമതി
ചെയ്തു എന്ന്
വ്യക്തമാക്കാമോ ; 2011
മെയ് മാസത്തിനു ശേഷം
എത്ര ടണ്‍ മത്സ്യം ഈ
തുറമുഖം വഴി കകയറ്റുമതി
ചെയ്തു എന്നു
വ്യക്തമാക്കാമോ ; 2011
മെയ്ക്കു ശേഷം തുറമുഖം
പലതവണ മണ്ണുമൂടി
അടഞ്ഞുകിടന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; മണല്‍ നീക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത് ; മണല്‍
അടിയുന്നത് ശാശ്വതമായി
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത് ;
വിശദമാക്കുമോ ?
മത്സ്യ
സമൃദ്ധി പദ്ധതി
145.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
സമൃദ്ധി പദ്ധതി പ്രകാരം
2014-15 സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്തെ ഓരോ
ജില്ലയിലും
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ;
(ബി)
2014-15
വര്‍ഷത്തില്‍ പ്രസ്തുത
പദ്ധതികള്‍ക്കായി ഓരോ
ജില്ലയിലും നീക്കിവെച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ; ഇതില്‍
എത്ര തുക വീതം ഓരോ
ജില്ലയിലും
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇങ്ങനെ
പ്രഖ്യാപിച്ചിരുന്ന
പദ്ധതികളില്‍ ഓരോ
ജില്ലയിലും
പൂര്‍ണ്ണമായും
നടപ്പാക്കാതെ
അവശേഷിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ?
തീരദേശ
റോഡുകളുടെ വികസനം
146.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
റോഡുകളുടെ
പുനര്‍നിര്‍മ്മാണവും
വികസനവുമായി
ബന്ധപ്പെടുത്തി
2013-14, 2014-15
സാമ്പത്തിക
വര്‍ഷത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
തീരദേശ റോഡുകളുടെ
പേരുകള്‍,
നിര്‍മ്മാണച്ചെലവ്,
നടന്നുകൊണ്ടിരിക്കുന്നതും
പൂര്‍ത്തീകരിച്ചതുമായ
റോഡുകള്‍ എന്നിവയുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
അരൂര്‍
മണ്ഡലത്തില്‍ നിന്നും മത്സ്യ
തൊഴിലാളി കടാശ്വാസ കമ്മീഷനു
ലഭിച്ച അപേക്ഷകൾ .
147.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തില്‍ നിന്നും
മത്സ്യ തൊഴിലാളി
കടാശ്വാസ കമ്മീഷന് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
അപേക്ഷകളില്‍ എത്ര
എണ്ണത്തില്‍ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ; എത്ര
രൂപയാണ് ആകെ സഹായമായി
അനുവദിച്ചത്;
(സി)
തീരുമാനമാകാത്ത
അപേക്ഷകള്‍
എത്രയാണെന്നും എങ്കില്‍
എന്തുകൊണ്ട്
തീരുമാനമായില്ല എന്നും
വ്യക്തമാക്കാമോ;
അടിയന്തരമായി പ്രസ്തുത
അപേക്ഷകളില്‍ മേല്‍
തീരുമാനം കൈക്കൊള്ളുമോ?
ബേപ്പൂർ
മറൈന്‍ പാര്‍ക്ക്
148.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബേപ്പൂരില്‍
ആരംഭിച്ച മറൈന്‍
പാര്‍ക്കിന്റെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ
;
(ബി)
ഇവിടെ
പുതിയ സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ ;
(സി)
ഇല്ലെങ്കില്‍
ആരംഭിക്കുന്നതിന് ഉള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഫിഷറീസ്
മാനേജ്മെന്റ് ഉപദേശക
സമിതികള്‍
149.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010
ലെ ഉള്‍നാടന്‍ ഫിഷറീസും
അക്വാകള്‍ച്ചറും
ആക്ടിലെ
വകുപ്പനുസരിച്ചുള്ള
സംസ്ഥാന ഫിഷറീസ്
മാനേജ്മെന്റ് ഉപദേശക
സമിതിയും ജില്ലാ
ഫിഷറീസ് മാനേജ്മെന്റ്
ഉപദേശക സമിതികളും
നിലവില്‍ വന്നിട്ടുണ്ടോ
;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത സമിതികള്‍
എപ്പോള്‍ നിലവില്‍
വരുമെന്ന് അറിയിക്കാമോ
?
നിരോധിത
മാര്‍ഗ്ഗങ്ങളിലൂടെ മത്സ്യബന്ധനം
150.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍
മത്സ്യബന്ധനം നടത്തുന്ന
സമുദ്രഭാഗത്ത്
വന്ബോട്ടുകളില് റിങ്
വല ഉപയോഗിച്ച്
മത്സ്യബന്ധനം
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിരോധിത
മാര്‍ഗ്ഗങ്ങളിലൂടെയുള്ള
മത്സ്യബന്ധനം പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
ബുദ്ധിമുട്ടിയ്ക്കുന്നതും
സംഘര്ഷത്തിനിടയാക്കുന്നതുമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തൂത
മാര്‍ഗ്ഗങ്ങളിലൂടെ
മത്സ്യബന്ധനം
നടത്തുന്നവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കുന്നത്
;വിശദീകരിക്കുമോ
(ഡി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍
പ്രസ്തൂത മേഖലയില്‍
നേരിടുന്ന
വെല്ലുവിളികള്‍
നേരിടാന്‍ അവരെ
പ്രാപ്തരാക്കാന്‍
എന്തെല്ലാം അനുകൂല
സാഹചര്യങ്ങള്‍ ഒരുക്കി
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ ?
മണ്ണെണ്ണ
ബങ്ക് അനുവദിക്കല്‍
151.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
തങ്കശ്ശേരിയില്‍
മണ്ണെണ്ണ ബങ്ക്
അനുവദിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ബങ്ക്
എന്നാരംഭിക്കുമെന്നറിയിക്കാമോ
?
കാസറഗോഡ്
മത്സ്യബന്ധന ഹാര്‍ബറിന്റെയും
മത്സ്യമാര്‍ക്കറ്റിന്റെയും
ഉദ്ഘാടനം
152.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
മത്സ്യബന്ധന
ഹാര്‍ബറിന്റെയും
മത്സ്യമാര്‍ക്കറ്റിന്റെയും
ഉദ്ഘാടനം എന്നത്തേക്ക്
നടത്താനാവുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ ഉദ്ഘാടനം
നീണ്ടു പോകുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
ഇനിയും
ഏതെങ്കിലും
പ്രവൃത്തികള്‍
പൂര്ത്തിയാക്കേണ്ടതുണ്ടെങ്കില്
അവ അടിയന്തരമായി
പൂര്‍ത്തിയാക്കി
തുറന്നുകൊടുക്കാന്‍
നടപടി സ്വീകരിക്കുമോ?
ട്രോളിംഗ്
നിരോധന ആനുകൂല്യം
153.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രോളിംഗ്
നിരോധന സമയത്ത്
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്കുന്ന പഞ്ഞമാസ
ആനുകൂല്യം
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശം നല്‍കുമോ ?
കടലാക്രമണ
നഷ്ടപരിഹാരം
154.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ കടലാക്രമണം
കാരണം മത്സ്യബന്ധന
ഉപകരണങ്ങള്‍
നഷ്ടപ്പെട്ടതിന്
നഷ്ടപരിഹാരം
അനുവദിക്കണമെന്ന്
അപേക്ഷിച്ചുകൊണ്ട്
ആരില്‍ നിന്നെല്ലാമാണ്
അപേക്ഷകള്‍
ലഭിച്ചതെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
അപേക്ഷകരുടെ പേരും
മേല്‍വിലാസവും,
അപേക്ഷകളിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദാംശവും
വ്യക്തമാക്കുമോ ?
വൈപ്പിന്‍
മണ്ഡലത്തിലെ പ്രവര്‍ത്തനം
155.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
വികസന കോര്പ്പറേഷന്
മുഖാന്തിരം വൈപ്പിന്‍
മണ്ഡലത്തില്‍
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍ ഏതൊക്കെ;
ഇതിനായി എത്ര തുക
നീക്കിവച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
തീരുമാനിക്കുന്നതിന്
മുമ്പ് ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍, സ്ഥലം
എം.എല്‍.എ.യുമായോ,
മറ്റ്
ജനപ്രതിനിധികളുമായോ
കൂടിയാലോചന
നടത്തുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
ട്രോളിംഗ്
നിരോധിതകാലയളവിലെ ആനുകൂല്യം
156.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രോളിംഗ്
നിരോധിച്ചിരുന്ന
കാലയളവില്‍
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കിയിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
തീരദേശത്തെ
വറുതി അകറ്റുന്നതിനായി
പ്രസ്തുത കാലയളവില്‍
എത്ര തുക
അനുവദിച്ചെന്ന് ജില്ല
തിരിച്ച് വിശദമാക്കാമോ;
(സി)
കാലവര്‍ഷക്കെടുതികള്‍
പ്രതിരോധിക്കുന്നതിനായി
തീരദേശങ്ങളില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളും
മുന്നൊരുക്കങ്ങളുമാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
മത്സ്യഫെഡ്
മണ്ണെണ്ണ ബങ്കുകള്‍
157.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
മണ്ണെണ്ണ പ്രതിസന്ധി
പരിഹരിക്കുന്നതിന്
മത്സ്യഫെഡിന്റെ
മേല്‍നോട്ടത്തില്‍
മണ്ണെണ്ണ ബങ്കുകള്‍
ആരംഭിക്കാനുള്ള
നടപടികളുടെ പുരോഗതി
വെളിപ്പെടുത്താമോ ;
(ബി)
കോഴിക്കോട്
ജില്ലയിലെ എലത്തൂര്‍
നിയോജക മണ്ഡലത്തിലെ
പുതിയാപ്പയില്
മത്സ്യഫെഡ് മണ്ണെണ്ണ
ബങ്കുകള്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
എങ്കില്‍,
പുതിയാപ്പയില് ഏത്
സ്ഥലമാണ് നിര്‍ദ്ദിഷ്ട
ബങ്ക്
നിര്‍മ്മാണത്തിനായി
കണ്ടത്തിയതെന്നും
പ്രസ്തുത സ്ഥലത്ത്
നിലവില്‍ ബങ്ക്
നിര്‍മ്മാണത്തിന്
തടസ്സങ്ങള്‍
നേരിടുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ ;
(ഡി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
ഇതുവരെ
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ ?
മീനാകുമാരി
കമ്മീഷന് റിപ്പോര്‍ട്ട്
158.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനാകുമാരി
കമ്മീഷന്
റിപ്പോര്‍ട്ട്
നടപ്പിലാക്കുമ്പോള്‍
ഉണ്ടാകുന്ന പൊതു
പ്രശ്നങ്ങളെക്കുറിച്ച്
പഠിച്ചിട്ടുണ്ടോ;
(ബി)
റിപ്പോര്‍ട്ടില്‍
കേരളത്തിന്റെ
പ്രശ്നങ്ങള്‍
എന്തെല്ലാമെന്ന്
പഠിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
തണല്‍പദ്ധതി
159.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്കായി
ആവിഷ്കരിച്ച
തണല്പദ്ധതിയുടെ
ആനുകൂല്യത്തിന്
അര്‍ഹരായ എത്ര
തൊഴിലാളികള്‍ നിലവില്‍
സംസ്ഥാനത്തുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലേക്ക് ഇതുവരെ
ഏത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും ഇതിനായി
എത്ര തുക
വേണ്ടിവരുമെന്നും
വ്യക്തമാക്കാമോ;
(സി)
ഇതുവരെ
അനുവദിച്ച തുക എത്ര ;
ആനുകൂല്യത്തിന്
അര്‍ഹരെങ്കിലും ഇതുവരെ
ധനസഹായം ലഭ്യമാകാത്ത
അപേക്ഷകര്‍ എത്ര;
വ്യക്തമാക്കാമോ;
(ഡി)
ആനുകൂല്യങ്ങള്‍
ലഭ്യമാകുന്നതിനായി
ഏര്‍പ്പെടുത്തിയ
ബയോമെട്രിക്
കാര്‍ഡുകളുടെ വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കാമോ?
കുട്ടനാട്ടിലെ
അപ്ഗ്രഡേഷന് ഓഫ് കോസ്റ്റല്‍
റോഡ് പദ്ധതി
160.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
വകുപ്പിന്റെ
അപ്ഗ്രഡേഷന് ഓഫ്
കോസ്റ്റല്‍ റോഡ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
2014-2015, 2015-2016
സാമ്പത്തിക
വര്‍ഷങ്ങളില്‍
കുട്ടനാട്ടില്‍
ഏതെല്ലാം പ്രവൃത്തികള്‍
അനുവദിച്ചുവെന്ന്
അറിയിക്കുമോ; ആയതിന്റെ
വിശദമായ ലിസ്റ്റ്
ലഭ്യമാക്കാമോ?
മത്സ്യത്തൊഴിലാളി
പെന്ഷന് കുടിശ്ശിക
161.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
പെന്ഷന് വാങ്ങുന്ന
എത്ര
തൊഴിലാളികളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
നല്കുന്ന പെന്ഷന്
കുടിശ്ശികയുണ്ടോ ;
എങ്കില്‍ എത്ര മാസത്തെ
കുടിശ്ശികയാണ്
വന്നിട്ടുള്ളതെന്നും
എന്തു തുകയാണെന്നും
വിശദമാക്കാമോ;
(സി)
ഈ
കുടിശ്ശിക എന്ന് വിതരണം
ചെയ്യുമെന്നു
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളി
പെന്ഷന് കുടിശ്ശിക
162.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
പെന്ഷന് ബാങ്ക്
മുഖാന്തിരം വിതരണം
ചെയ്യാനാരംഭിച്ചതിന്
ശേഷം മത്സ്യ
ബോര്‍ഡിന്റെ ചെറായി,
ഞാറക്കല്‍, എറണാകുളം
എന്നീ ഓഫീസുകളുടെ
പരിധിയില്‍പ്പെട്ട
പെന്‍ഷന്‍കാര്‍ക്ക്
പെന്‍ ഷന്
വിതരണം ചെയ്യുന്നതില്‍
നിലവില്‍ കുടിശ്ശിക
ഉണ്ടോ; എങ്കില്‍ എത്ര
പെന്‍ഷന്‍കാര്‍ക്കാണ്
ഇത്തരത്തില്‍ കുടിശ്ശിക
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
യഥാസമയം പെന്ഷം വിതരണം
ചെയ്യുന്നതിന് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പെന്‍ഷന്‍കാരുടെ പേരും
മേല്‍വിലാസവും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മത്സ്യബന്ധനത്തിനിടെ
മരണം സംഭവിക്കുന്ന തൊഴിലാളികളുടെ
കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക
സഹായം
163.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനത്തിനിടെ
മരണം സംഭവിക്കുന്ന
മത്സ്യത്തൊഴിലാളികളുടെ
കുടുംബങ്ങള്‍ക്ക്
നിലവില്‍ സാമ്പത്തിക
സഹായം
അനുവദിക്കാറുണ്ടോ;
എങ്കില്‍ ധനസഹായം
ലഭിക്കുന്നതിന്
എന്തൊക്കെ
നടപടിക്രമങ്ങളാണുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
മത്സ്യബന്ധനത്തിനിടെ
മരണപ്പെട്ട കോഴിക്കോട്
ജില്ലയിലെ
പുതിയാപ്പയിലെ
മേപ്പറമ്പത്ത്
ദേവദാസന് എന്നയാളുടെ
കുടുംബത്തിന്റെ
ധനസഹായത്തിനായുള്ള
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍, സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
മക്കളുടെ ലംപ്സം
ഗ്രാന്റ്കുടിശ്ശിക
164.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
മക്കളുടെ പഠനത്തിനായി
നല്കി വരുന്ന ലംപ്സം
ഗ്രാന്റ് കുടിശ്ശിക
എത്രയെന്നറിയിക്കാമോ ;
(ബി)
പ്രസ്തുത
കുടിശ്ശിക കൊടുത്തു
തീര്‍ക്കാന്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ ;
(സി)
പഠനച്ചെലവ്
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍ ലംപ്സം
ഗ്രാന്റ് തുക
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ ?
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണം
165.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിനായി എത്ര
തുക വകയിരുത്തി ; എത്ര
തുക ചെലവഴിച്ചു ;
വ്യക്തമാക്കാമോ ;
(ബി)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിനാണ് ഫണ്ട്
അനുവദിച്ചത് ; അവ ഏത്
ജില്ലയിലെ ഏത് നിയോജക
മണ്ഡലത്തില്‍
ഉള്‍പ്പെടുന്നു ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
ഇത്തരത്തില്‍
ഫണ്ട് ലഭ്യമാക്കുവാന്‍
തീരുമാനിച്ച
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണ
പദ്ധതികള്‍ക്കെല്ലാം
ഭരണാനുമതി നല്‍കിയോ ;
ഇവ ഏത് ഏജന്‍സി
മുഖേനയാണ്
നടപ്പിലാക്കിയത് ;
വ്യക്തമാക്കുമോ ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉപജീവന സഹായം
166.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനം
സാദ്ധ്യമല്ലാത്ത
കാലയളവില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉപജീവന സഹായം
ലഭ്യമാക്കുന്നതിന്
2014-15 ബഡ്ജറ്റില്‍
എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ബഡ്ജറ്റില്‍ ഓരോ
ജില്ലയ്ക്കും അനുവദിച്ച
തുക എത്ര വീതമെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
സഹായത്തിനായി ഓരോ
മത്സ്യഗ്രാമത്തില്‍
നിന്നും എത്ര വീതം
അപേക്ഷകര്‍
ഉണ്ടായിരുന്നു ; ഇതില്‍
എത്രപേര്‍
സഹായത്തിനര്ഹത നേടി ;
എത്ര പേര്‍ക്ക് ധനസഹായം
ലഭ്യമായി ;
വ്യക്തമാക്കാമോ ?
കേരള
ഫിഷറീസ് ആന്റ് ഓഷ്യന്‍
സ്റ്റഡീസ് സര്‍വ്വകലാശാലയിലെ
(കുഫോസ്) അനധികൃത
നിയമനങ്ങള്‍
167.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഫിഷറീസ് ആന്റ് ഓഷ്യന്‍
സ്റ്റഡീസ്
സര്‍വ്വകലാശാലയില്‍
(കുഫോസ്) ഹൈക്കോടതി
വിധി ലംഘിച്ച് അനധികൃത
നിയമനങ്ങള്‍
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കുമോ ;
(ബി)
ഇതിനെതിരെ
എന്തൊക്കെ നടപടികള്‍
ഇതു വരെ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ ;
(സി)
കൊച്ചി
ആസ്ഥാനമായ
സര്‍വ്വകലാശാലയില്‍
പ്രൊഫസറുടെ നിയമനത്തിന്
വേണ്ടി ഫിഷറീസ്
വകുപ്പിലെ ഒരു ഉന്നത
ഉദ്യോഗസ്ഥന് 10
കോടിയിലധികം രൂപ
കൈപ്പറ്റിയെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ഇതിനെതിരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചെന്നും ഇനി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്നും
വിശദമാക്കുമോ ;
(ഡി)
ഇതേ
തുടര്‍ന്ന് ബഹു. കേരള
ഗവര്‍ണ്ണര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ?
കണ്ണൂ൪
ഇന്റര്‍നാഷണല്‍
എയര്‍പോര്‍ട്ട് നി൪മ്മാണം
168.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ഇന്റര്‍നാഷണല്‍
എയര്‍പോര്‍ട്ടിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടന്നുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിയും ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ആറന്മുള
വിമാനത്താവളം
169.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
വിമാനത്താവളത്തിന്റെ
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്നു
വ്യക്തമാക്കാമോ;
(ബി)
വിമാനത്താവളത്തിനുള്ള
കേന്ദ്ര അനുമതി
സംബന്ധിച്ച പത്ര
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതു സംബന്ധിച്ച
നിജസ്ഥിതി
വ്യക്തമാക്കുമോ?
കണ്ണൂര്‍
വിമാനത്താവള പദ്ധതി
170.
ശ്രീ.സണ്ണി
ജോസഫ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളം
യാഥാര്‍ത്ഥ്യമാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിക്ക് പാരിസ്ഥിതിക
അനുമതി
ലഭിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
നല്‍കുമോ ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനുളള
ടെണ്ടര്‍ നടപടികളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ ;
(ഡി)
കണ്ണൂര്‍
വിമാനത്താവളം എന്ന്
മുതല്‍ പ്രവര്‍ത്തനം
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ഇ)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
മിഷന് 676-ല്‍
എന്തെല്ലാം കാര്യങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്
എന്ന് വിശദമാക്കുമോ ?
കണ്ണൂര്‍
ഇന്റര്‍നാഷണല്‍
എയര്‍പോര്‍ട്ട് നിര്‍മ്മാണം
171.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ഇന്റര്‍നാഷണല്‍
എയര്‍പോര്‍ട്ട്
നിര്‍മ്മാണം നടക്കുന്ന
സ്ഥലം
ഉപയോഗയോഗ്യമാക്കുന്നതിന്
സ്ഫോടക വസ്തുക്കള്‍
ഉപയോഗിക്കുന്നതിനും
സ്ഫോടനങ്ങള്‍
നടത്തുന്നതിനും
ക്രമപ്രകാരമുള്ള
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
അതിനുവേണ്ടി എന്തെല്ലാം
സുരക്ഷാ ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
സുരക്ഷാ
ക്രമീകരണങ്ങള്‍
ഉറപ്പുവരുത്താതെ
സ്ഫോടനങ്ങള്‍
നടത്തിയതിന്റെ ഫലമായി
സമീപവാസികളായ
എത്രപേര്‍ക്ക്
നാശനഷ്ടങ്ങളുണ്ടായതായി
പരാതി
ലഭിച്ചിട്ടുണ്ടെന്നും
പരാതിയിന്മേല് എന്തു
നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
നാശനഷ്ടങ്ങളുണ്ടായതായി
പരാതി തന്നവരുടെ പരാതി
പരിശോധിച്ച്
എത്രപേര്‍ക്കു
നഷ്ടപരിഹാരം
നല്‍കിയെന്നും
ഓരോരുത്തര്‍ക്കും എത്ര
തുക വീതം നഷ്ടപരിഹാരം
നല്‍കിയെന്നും
വ്യക്തമാക്കുമോ?
കണ്ണൂര്‍
ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
നിര്‍മ്മാണത്തിനായുള്ള ഭൂമി
ഏറ്റെടുക്കൽ
172.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ഇന്റര്‍നാഷണല്‍
എയര്‍പോര്‍ട്ടിന്റെ
നിര്‍മ്മാണത്തിനായി
ഇതിനോടകം എത്ര ഭൂമി
ഏറ്റെടുക്കുകയുണ്ടായി ;
(ബി)
ആകെ
എത്ര ഭൂവുടമകളില്‍
നിന്നുമാണ് ഭൂമി
ഏറ്റെടുത്തത്;
(സി)
എത്ര
ഭൂവുടമകള്‍ക്ക്
ഇതിനോടകം നഷ്ടപരിഹാരം
നല്‍കുകയുണ്ടായെന്നും
നഷ്ടപരിഹാരം
നല്‍കുന്നതിനായി എത്ര
തുക വിനിയോഗിച്ചെന്നും
വ്യക്തമാക്കുമോ ;
(ഡി)
നഷ്ടപരിഹാരവുമായി
ബന്ധപ്പെട്ട്
ഭൂവുടമകളാരെങ്കിലും
കോടതി
വ്യവഹാരങ്ങള്‍ക്കു
പോയിട്ടുണ്ടോയെന്നും
എത്ര ഭൂവുടമകള്‍
ഇപ്രകാരം കോടതി
വ്യവഹാരത്തിലേര്പ്പെട്ടിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ഇ)
ഇനി
ആകെ എത്ര
ഭൂവുടമകള്‍ക്കു
നഷ്ടപരിഹാരം
നല്‍കാനുണ്ടെന്നും
വ്യക്തമാക്കുമോ ?
കോഴിക്കോട്
വിമാനത്താവളത്തിന്റെ
അറ്റകുറ്റപ്പണികള്‍
173.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
വിമാനത്താവളത്തില്‍
നിന്നുള്ള ഏതെങ്കിലും
സര്‍വ്വീസുകള്‍
റദ്ദാക്കുകയോ,
വെട്ടിച്ചുരുക്കുകയോ
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
സര്‍വ്വീസുകള്‍ ഇങ്ങനെ
മാറ്റം വരുത്തി എന്നും,
ഇതിനുള്ള
കാരണമെന്താണെന്നും
വിശദമാക്കുമോ;
(സി)
എയര്‍പോര്‍ട്ട്
അതോറിറ്റിയില്‍ നിന്നും
ഇത് സംബന്ധിച്ച്
എന്തെങ്കിലും
അറിയിപ്പുകള്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
എത്രകാലത്തേക്കാണ്
എയര്‍പോര്‍ട്ട്
അടച്ചിടുന്നതിന്
ഉദ്ദേശിക്കുന്നത്?
(ഇ)
എയര്‍പോര്‍ട്ടിന്റെ
അറ്റകുറ്റപ്പണികള്‍ക്കുള്ള
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
അറ്റകുറ്റപ്പണികള്‍
എന്ന് ആരംഭിച്ച്
എന്നേക്ക്
പൂര്‍ത്തിയാക്കുമെന്ന്
വിശദമാക്കുമോ;
(എഫ്)
അറ്റകുറ്റപ്പണികള്‍
ഉടനെ പൂര്‍ത്തീകരിച്ച്
പൂര്‍വ്വസ്ഥിതിയില്‍
സര്‍വ്വീസ്
നടത്തുന്നതിനും അതുവരെ
ചെറുവിമാനങ്ങള്‍
സര്‍വ്വീസ്
നടത്തുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?