സ്കൂളുകളിലെ
ഉച്ച ഭക്ഷണ വിതരണം
*391.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ഇ.ചന്ദ്രശേഖരന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശ്യവസ്തുക്കളുടെ
വില കുത്തനെ
ഉയര്‍ന്നിട്ടും
സ്കൂളുകളിലെ ഉച്ച
ഭക്ഷണത്തിനുളള തുക
വര്‍ദ്ധിപ്പിക്കാത്തത്
ഉച്ച ഭക്ഷണ വിതരണത്തെ
പ്രതിസന്ധിയിലാക്കിയിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉച്ച
ഭക്ഷണത്തിനായി ഒരു
കുട്ടിക്ക് പ്രതിദിനം
എത്ര രൂപ വരെയാണ്
അനുവദിച്ചത് ; ഈ തുക
എത്രയായി
വര്ദ്ധിപ്പിക്കുന്നതിനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സ്കൂളുകളില്‍
ഉച്ചഭക്ഷണ വിതരണം
കുടുംബശ്രീ പോലുളള
ഏജന്‍സികളെ
ഏല്പിക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ?
കാലവര്‍ഷത്തിന്റെ
കുറവ് - പ്രത്യാഘാതങ്ങള്‍
*392.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലവര്‍ഷം
ആരംഭിച്ചിട്ടും
പ്രതീക്ഷയ്ക്കൊത്ത മഴ
സംസ്ഥാനത്ത്
ലഭിക്കാതിരിക്കുന്ന
സാഹചര്യം എന്തൊക്കെ
പ്രത്യാഘാതങ്ങള്‍
ഉണ്ടാക്കുമെന്നും
ഇതിനായി എന്തൊക്കെ
പരിഹാര നടപടികള്‍
വേണ്ടിവരുമെന്നതും
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
മഴ
കുറയുന്ന
സാഹചര്യമുണ്ടായാല്‍
കുടിവെള്ള
സ്രോതസ്സുകള്‍
സംരക്ഷിക്കാനും
കാര്‍ഷികാവശ്യത്തിനും
വ്യാവസായികാവശ്യത്തിനുമുള്ള
ജല ലഭ്യത ഉറപ്പാക്കാനും
ആവശ്യമായ മുന്‍കരുതല്‍
നടപടികളെക്കുറിച്ച്
വിവിധ വകുപ്പുകളുമായി
ആശയവിനിമയം നടത്തുമോ?
നെല്ലിന്റെ
താങ്ങുവില
*393.
ശ്രീ.സി.കെ.നാണു
,,
മാത്യു റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ച താങ്ങുവില
തന്നെ നെല്ലിന്റെ
സംഭരണവിലയാക്കി
നിലനിര്‍ത്തണമെന്ന
നിര്‍ദ്ദേശം
പാലിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
താങ്ങുവിലയേക്കാള്‍
കൂടിയ വിലയ്ക്ക് നെല്ല്
സംഭരിച്ചാല്‍ സംഭരണ
രംഗത്ത് നിന്ന്
കേന്ദ്രസര്‍ക്കാര്‍
പിന്മാറുമെന്ന്
അറിയിച്ചിട്ടുണ്ടോ ;
(സി)
എങ്കില്‍
നെല്ല് എങ്ങനെ
സംഭരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ ;
ഹില്‍
ഹൈവേ പ്രോജക്ട്
*394.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹില്‍
ഹൈവേ പ്രോജക്ടിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം ;
വിശദമാക്കാമോ;
(ബി)
പദ്ധതി
സമയബന്ധിതമായി
നടപ്പാക്കുവാന്‍ വേണ്ട
നടപടികള്‍
സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഏതെല്ലാം
ഏജന്‍സികളാണ് ഈ
പ്രോജക്ടുമായി
സഹകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
അറബിക്
സര്‍വ്വകലാശാല
*395.
ശ്രീ.തോമസ്
ചാണ്ടി
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അറബിക്
സര്‍വ്വകലാശാല
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍ ഇതിന്റെ
ആസ്ഥാനം
എവിടെയായിരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനാവശ്യമായ
ഫണ്ട് എവിടെ നിന്നാണ്
സ്വരൂപിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
കേന്ദ്ര സര്‍ക്കാരിൽ
നിന്നും ധനസഹായം
ലഭ്യമാക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
സ്പെഷ്യല്‍ ഓഫീസറെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരെയാണെന്ന്
വ്യക്തമാക്കാമോ?
ബാദ്ധ്യതാ
സര്‍ട്ടിഫിക്കറ്റ്
തയ്യാറാക്കുന്നതിലെ കാലതാമസം
*396.
ശ്രീ.ബെന്നി
ബെഹനാന്
,,
വി.പി.സജീന്ദ്രന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാദ്ധ്യതാ
സര്‍ട്ടിഫിക്കറ്റ്
തയ്യാറാക്കുന്നതിലെ
കാലതാമസം
ഒഴിവാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്?
ഏകീകൃത
ഫീസ് സംവിധാനം
*397.
ശ്രീ.വി.ശിവന്‍കുട്ടി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആര്.
രാജേഷ്
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍
വിദ്യാര്‍ത്ഥികളില്‍
നിന്ന്
ഈടാക്കുന്ന വിവിധ
ഫീസുകള്‍ക്ക് ഏകീകൃത
സ്വഭാവമുണ്ടോ;
(ബി)
ഒരേ
ആവശ്യത്തിന് വിവിധ
സര്‍വ്വകലാശാലകള്‍
വ്യത്യസ്ത ഫീസ് ഘടന
സ്വീകരിക്കുന്നത്
ഉചിതമാണോ;
(സി)
പഠനത്തിനുള്ള
ഫീസും വിവിധ
സേവനങ്ങള്‍ക്കുള്ള
ഫീസും
സര്‍വ്വകലാശാലകള്‍
വര്‍ദ്ധിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കോഴിക്കോട്
സര്‍വ്വകലാശാല ഈയിടെ
എല്ലാതരം ഫീസുകളും
വര്‍ദ്ധിപ്പിച്ചിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എത്ര ശതമാനമാണ് ഓരോ
ഇനത്തിലുമുള്ള
വര്‍ദ്ധനവെന്ന്
വ്യക്തമാക്കാമോ;
(ഇ)
അടിക്കടിയുള്ള
ഫീസ് വര്‍ദ്ധന
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്രകൃതി
ദുരന്തം - പ്രവചന
സംവിധാനങ്ങള്‍
*398.
ശ്രീ.എസ്.ശർമ്മ
,,
എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രകൃതി
ദുരന്തങ്ങള്‍
മുന്‍കൂട്ടി
അറിയുന്നതിന്
ദുരന്തനിവാരണ വകുപ്പ്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
പ്രത്യേക ഉപകരണങ്ങള്‍
സ്ഥാപിച്ചിട്ടിട്ടുണ്ടോ;
എവിടെങ്ങളിലെല്ലാമാണ്
ഇവ
സ്ഥാപിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ; ഇവ
സ്ഥാപിച്ചിട്ട്എത്രകാലമായി;
നിലവില്‍
പ്രവര്‍ത്തനക്ഷമമാണോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സ്ഥാപിക്കപ്പെട്ട ചില
ഉപകരണങ്ങള്‍ ഇപ്പോള്‍
കാണാതായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രകൃതി
ദുരന്തങ്ങള്‍
മുന്‍കൂട്ടി
അറിയുന്നതിന്
ഉപകരണങ്ങള്‍ വാങ്ങി
നല്കുകയുണ്ടായോ;
ഇതിനായി എന്തു തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ;
(ഇ)
സ്ഥാപിക്കപ്പെട്ട
ഉപകരണങ്ങള്‍
സമയാസമയങ്ങളില്‍
പരിപാലിക്കപ്പെടാത്തതു
കാരണം
പ്രവര്ത്തനരഹിതമായിട്ടുണ്ടോ?
സീറോ
ലാന്‍ഡ് ലസ്സ് പദ്ധതി
*399.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്ഡ്യയ്ക്കാകെ
മാതൃകയായി സീറോ
ലാന്‍ഡ് ലസ്സ് പദ്ധതി
നടപ്പാക്കിയതിലൂടെ
ജനങ്ങള്‍ക്കുണ്ടായ
നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭൂമി
സംബന്ധമായി റവന്യൂ
വകുപ്പില്‍
നിലനില്‍ക്കുന്ന
പരാതികള്‍
പരിഹരിക്കുന്നതിനും
കൂടുതല്‍
അര്‍ഹതപ്പെട്ടവര്‍ക്ക്
'ഭൂരഹിതരില്ലാത്ത കേരളം
' പദ്ധതിയുടെ പ്രയോജനം
ലഭിക്കുന്നതിനും
നടപടികള്‍ ഉണ്ടാകുമോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ?
സ്വയം
വിലയിരുത്തല്‍ സമ്പ്രദായം
*400.
ശ്രീ.വി.ശശി
,,
ഇ.ചന്ദ്രശേഖരന്
,,
കെ.രാജു
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്ക്കൂള്
അധ്യാപകര്‍ക്ക് സ്വയം
വിലയിരുത്തല്‍
സമ്പ്രദായം
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
അധ്യാപകരുടെ
സ്വയം വിലയിരുത്തലിന്റെ
മാര്‍ഗ്ഗരേഖകള്‍
തയ്യാറായിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇത്തരം
റിപ്പോര്‍ട്ടുകള്‍
ഭാവിയില്‍ അധ്യാപകരുടെ
സ്ഥാനക്കയറ്റം
അടക്കമുള്ള
കാര്യങ്ങള്‍ക്ക്
അടിസ്ഥാനമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ആധുനിക
സാങ്കേതിക വിദ്യകള്‍
ഉപയോഗപ്പെടുത്തിയുള്ള റോഡ്
വികസനം
*401.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
റോഡ് വികസനം ആധുനിക
സാങ്കേതിക വിദ്യകള്‍
ഉപയോഗപ്പെടുത്തി
പരിഷ്ക്കരിക്കുന്നതില്‍
സര്‍വ്വകാല
റിക്കോര്‍ഡ്
കെെവരിക്കുവാന്‍
കഴിഞ്ഞതിന്‍െറ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ടൂറിസം
മേഖലയിലെയും മെട്രോ
നഗരങ്ങളിലെയും
റോഡുകളും ഇത്തരത്തില്‍
പുനരുദ്ധരിക്കുന്നതിന്
അടിയന്തിര പ്രാധാന്യം
നല്‍കുമോ; വിശദാംശം
ലഭ്യമാക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
വ്യവസായ സംരഭകത്വ പദ്ധതി
*402.
ശ്രീ.സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്കായി
വ്യവസായ സംരഭകത്വ
പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
റൂസ
ഫണ്ട്
*403.
ശ്രീ.ജി.സുധാകരന്
,,
എം.എ.ബേബി
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ മേഖലയ്ക്ക്
രാഷ്ട്രീയ ഉച്ചതര്‍
ശിക്ഷാ അഭിയാന് (റൂസ)
ഫണ്ട്
ലഭ്യമാക്കുന്നതില്‍
സംസ്ഥാനത്തിന് വീഴ്ച
സംഭവിച്ചിട്ടുണ്ടോ ;
എങ്കില്‍ ഇതിനുള്ള
കാരണം വിശദമാക്കാമോ;
(ബി)
റൂസ
ഫണ്ട്
ലഭിക്കുന്നതിനുള്ള
റിപ്പോര്‍ട്ട്
കേന്ദ്രത്തിന്
സമര്‍പ്പിക്കുന്നതില്‍
കാലതാമസം
നേരിടുകയുണ്ടായോ;
(സി)
സ്വകാര്യ-
സ്വാശ്രയ
സ്ഥാപനങ്ങള്‍ക്ക് റൂസ
ഫണ്ട് നല്കുന്നുണ്ടോ ;
സംസ്ഥാനത്തെ റൂസ ഫണ്ട്
വിനിയോഗം സംബന്ധിച്ച്
വിശദമാക്കാമോ?
റേഷന്‍
കാര്‍ഡ് വിതരണം
*404.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എളമരം കരീം
,,
എ.കെ.ബാലന്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുകളുടെ
വിതരണം അനിശ്ചിതമായി
നീളുന്നതിനുള്ള
കാരണങ്ങള്‍
വിശദമാക്കുമോ ;
(ബി)
ബി.പി.എല്‍
പട്ടികയ്ക്ക് പകരമുള്ള
മുനഗണനാപട്ടിക
തയ്യാറാക്കുന്നതിന്
മാനദണ്ഡങ്ങള്‍
നിശ്ചിയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ; ഇതിന്റെ
കരട് എന്നത്തേക്ക്
പ്രസിദ്ധീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
(സി)
നിലവിലുള്ള
മുഴുവന്‍
കാര്‍ഡുടമകള്‍ക്കും
പുതിയ റേഷന്‍ കാര്‍ഡ്
ലഭ്യമാക്കുമോ;
ഭക്ഷ്യസുരക്ഷാ നിയമം
നടപ്പാക്കലും
റേഷന്‍കാര്‍ഡ്
പുതുക്കലും തമ്മില്‍
ബന്ധമുണ്ടോ?
രാഷ്ട്രീയ
രാജ്യമാര്ഗ്ഗ് ജില്ലാ
സംജ്യോക്ത പര്യോജന
*405.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
സി.മോയിന്‍ കുട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
'രാഷ്ട്രീയരാജ്യമാര്ഗ്ഗ്
ജില്ലാ സംജ്യോക്ത
പര്യോജന' (RRZSP)
പദ്ധതിയില്‍ കേരളത്തിന്
അര്‍ഹമായ പരിഗണന
നേടിയെടുക്കുന്നതിന്
എന്തൊക്കെ
മുന്നൊരുക്കങ്ങള്‍
നടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഏതൊക്കെ
ജില്ലകള്‍ക്ക്
പ്രാതിനിധ്യം
ലഭിക്കുമെന്നാണ്
കരുതുന്നത്; ഇതിനായുള്ള
സ്ഥലം കണ്ടെത്തുന്ന
കാര്യത്തില്‍
പ്രയാസമുണ്ടാവില്ലെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
വിശദമാക്കുമോ ;
(സി)
മറ്റേതെങ്കിലും
റോഡ് വികസന പദ്ധതിയില്‍
സംസ്ഥാനത്തിന് പരിഗണന
ലഭിക്കാന്‍
സാദ്ധ്യതയുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കോണ്‍ട്രാക്ടേഴ്സ്
രജിസ്ട്രേഷന്
നിയമപരിഷ്ക്കരണം
*406.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
പാലോട് രവി
,,
വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതില്‍
അകാരണമായി കാലതാമസം
വരുത്തുന്നത് തടയാന്‍
എന്തെല്ലാം നടപടികളാണ്
കെെക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
കോണ്‍ട്രാക്ടേഴ്സ്
രജിസ്ട്രേഷന് നിയമം
പരിഷ്ക്കരിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(സി)
കാലാവധിക്കുളളില്‍
പണി പൂര്‍ത്തിയാക്കാതെ
കാലതാമസം വരുത്തുന്ന
കരാറുകാരില്‍ നിന്ന്
കരാര്‍ പ്രകാരം പിഴ
ഈടാക്കാന്‍ എന്തെല്ലാം
കാര്യങ്ങളാണ്
നിയമത്തില്‍
വരുത്താനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
സ്വകാര്യ
സ്വാശ്രയ കോളേജുകളിലെ
എഞ്ചിനീയറിംഗ് പ്രവേശനം
*407.
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എഞ്ചിനീയറിംഗ്
പ്രവേശനത്തില്‍
സ്വകാര്യ സ്വാശ്രയ
കോളേജുകളിലെ പ്രവേശന
വ്യവസ്ഥകളില്‍ ഇളവ്
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എഞ്ചിനീയറിംഗ്
പ്രവേശന പരീക്ഷ
നിര്‍ത്തലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സ്വകാര്യ
മാനേജ്മെന്റുകള്‍ക്ക്
സഹായകമാകുന്ന ഇത്തരം
തീരുമാനങ്ങള്‍
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസരംഗത്തെ
മൂല്യത്തകര്‍ച്ചയ്ക്ക്
ആക്കം കൂട്ടുമെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
മൂല്യത്തകര്‍ച്ച
സംബന്ധിച്ച് ഹൈക്കോടതി
നടത്തിയിരുന്ന
പരാമര്‍ശം
കണക്കിലെടുത്ത് ഇത്തരം
എഞ്ചീനീയറിംഗ്
കോളേജുകളുടെ നിലവാരം
ഉയര്‍ത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ഭൂമിയുടെ
ന്യായവില
*408.
ശ്രീ.ഷാഫി
പറമ്പില്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവില സംബന്ധിച്ച
അപാകതകള്‍
പരിഹരിക്കുന്നതിനുള്ള
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റവന്യൂ
വകുപ്പിലെ അധിക തസ്തികകള്‍
*409.
ശ്രീ.സാജു
പോള്‍
,,
കെ.കെ.ജയചന്ദ്രന്
,,
സി.കൃഷ്ണന്
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ അധിക
തസ്തികകള്‍ ഉള്ളതായി
കണ്ടെത്തിയിട്ടുണ്ടോ ;
ഇത്തരത്തില്‍ എത്ര
തസ്തികകളുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
അധിക തസ്തികകള്‍
നിര്‍ത്തലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
(സി)
പൊതുജനങ്ങള്‍ക്ക്
വളരേയേറെ ആവശ്യമുള്ള
സേവനങ്ങള്‍
നല്‍കുന്നതിന്
വകുപ്പില്‍ ആവശ്യത്തിന്
ജീവനക്കാരില്ലാത്ത
സാഹചര്യത്തില്‍
പ്രസ്തുത തസ്തികകള്‍
നിര്‍ത്തലാക്കുന്നത്
പ്രശ്നം കൂടുതല്‍
സങ്കീര്ണ്ണമാക്കുമെന്നറിയാമോ;
(ഡി)
വില്ലേജാഫീസറടക്കം
റവന്യൂവകുപ്പില്‍
ആവശ്യത്തിന് തസ്തിക
സൃഷ്ടിക്കണമെന്ന്
കഴിഞ്ഞ ശമ്പള കമ്മീഷന്
നിര്‍ദ്ദേശിച്ചിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പതിനാലാം
ധനകാര്യ കമ്മീഷന്
നിര്‍ദ്ദേശത്തിന്റെ
ഭാഗമായി
ആവശ്യമില്ലാത്തതായി
കണ്ടെത്തിയതും
അവസാനിപ്പിക്കാന്‍
തീരുമാനിച്ചതുമായ
തസ്തികകള്‍
എത്രയെന്നറിയിക്കുമോ?
വിദൂര
വിദ്യാഭ്യാസ കോഴ്സുകള്‍
*410.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദൂര
വിദ്യാഭ്യാസ
കോഴ്സുകളുടെ
കാര്യത്തില്‍
സമീപകാലത്ത് യു.ജി.സി.
സ്വീകരിച്ച കര്‍ശന
നിലപാടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത നടപടി
സംസ്ഥാനത്തെ
യൂണിവേഴ്സിറ്റികളുടെ
വിദൂരവിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങളെ
ഏതെല്ലാം വിധത്തില്‍
ബാധിക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
വിവിധ
യൂണിവേഴ്സിറ്റികളില്‍
വിദൂര വിദ്യാഭ്യാസം
സംബന്ധിച്ച ചട്ടങ്ങള്‍
ഒരേ രീതിയിലുള്ളതാണോ :
അവ യു.ജി.സി.
മാനദണ്ഡങ്ങള്ക്കനുസൃതമായിരുന്നോ
എന്നകാര്യം
പരിശോധിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ?
ഇ-ഡിസ്ക്ട്രിക്റ്റ്
പദ്ധതി
*411.
ശ്രീ.വി.പി.സജീന്ദ്രന്
,,
ലൂഡി ലൂയിസ്
,,
എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ-ഡിസ്ക്ട്രിക്റ്റ്
പദ്ധതി പ്രകാരം റവന്യു
വകുപ്പിലെ
സര്‍ട്ടിഫിക്കറ്റുകള്‍
നല്കുന്ന പദ്ധതിക്ക്
രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സ്മാര്‍ട്ട്
ചില്‍ഡ്രന്‍ പദ്ധതി
*412.
ശ്രീ.എം.പി.വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്മാര്‍ട്ട്
ചില്‍ഡ്രന്‍
പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഫ്രണ്ട്
ഓഫീസ് സംവിധാനം
*413.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളില്‍ ഫ്രണ്ട്
ഓഫീസ് സംവിധാനം
ഏര്‍പ്പെടുത്തുവാനുദ്ദേശിക്കുന്നുണ്ടോ
; വ്യക്തമാക്കാമോ ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(സി)
പ്രസ്തുത
സംവിധാനം മുഖേന
എന്തെല്ലാം
സൗകര്യങ്ങളാണ്
ജനങ്ങള്‍ക്ക്
ലഭിക്കുന്നത് ;
വ്യക്തമാക്കുമോ ;
(ഡി)
ഇതിനായി
സ്വീകരിച്ചിട്ടുളള
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഭക്ഷ്യസുരക്ഷാനിയമം
*414.
ശ്രീ.എ.കെ.ബാലന്
,,
കെ.കെ.നാരായണന്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാനിയമം
നടപ്പാക്കുന്നതു
സംബന്ധിച്ച കേന്ദ്ര
നിര്‍ദ്ദേശം എന്തെന്ന്
വിശദമാക്കാമോ;
(ബി)
നിയമം
നടപ്പില്‍ വരുമ്പോള്‍
സംസ്ഥാനത്തെ റേഷന്‍
ഗുണഭോക്താക്കളുടെ
എണ്ണത്തില്‍
നിലവിലുള്ളതിനേക്കാള്‍
എ്രത കുറവ് വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(സി)
റേഷന്‍
സംവിധാനത്തില്‍ നിന്നും
പുറത്താകുന്ന
ഗുണഭോക്താക്കളെ എങ്ങനെ
സംരക്ഷിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
ഇക്കാര്യത്തില്‍
കേന്ദ്ര നിലപാട്
എന്താണ്;
(ഡി)
ഭക്ഷ്യസുരക്ഷാനിയമം
നടപ്പാകുമ്പോള്‍
നിലവിലുള്ള ബി.പി.എല്‍
കുടുംബങ്ങള്‍
പൂര്‍ണ്ണമായും
ബി.പി.എല്‍
ഗുണഭോക്താക്കളായിത്തന്നെ
നിലനില്‍ക്കുമോ?
ആധുനിക
സര്‍വ്വേ സംവിധാനം
ഉപയോഗിച്ചുളള സര്‍വ്വേ
*415.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഐ.സി.ബാലകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആധുനിക
സര്‍വ്വേ സംവിധാനങ്ങള്‍
ഉപയോഗിച്ച് സര്‍വ്വേ
നടത്തുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോയെന്ന്
വിശദമാക്കാമോ ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(സി)
ഇത്
മൂലം എന്തെല്ലാം
സൗകര്യങ്ങളാണ്
ജനങ്ങള്‍ക്ക്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
രീതിയില്‍ സര്‍വ്വേ
നടത്തുന്നതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
അതുല്യം
രണ്ടാംഘട്ടം
*416.
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
എന്‍. ഷംസുദ്ദീന്
,,
കെ.മുഹമ്മദുണ്ണി ഹാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതുല്യം
രണ്ടാംഘട്ടത്തിന്റെ
പ്രവര്‍ത്തന രീതി
വിശദമാക്കുമോ ;
(ബി)
ജനങ്ങള്‍ക്കിടയില്‍
ഈ പദ്ധതി ഉണ്ടാക്കിയ
പ്രതികരണം സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ
; എങ്കില്‍ വിശദവിവരം
നല്‍കുമോ ;
(സി)
സമ്പൂര്‍ണ്ണ
പ്രാഥമിക വിദ്യാഭ്യാസം
നേടുന്ന സംസ്ഥാനമായി
കേരളത്തെ
പ്രഖ്യാപിക്കാന്‍
തക്കവിധം പദ്ധതി
പ്രവര്‍ത്തനങ്ങള്‍
പൂര്ത്തിയാക്കാനായിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പ്ളാസ്റ്റിക്
ഉള്‍പ്പെടുത്തിയുള്ള റോഡ്
ടാറിങ്ങിന്റെ ഗുണമേന്മ
*417.
ശ്രീ.ആര്
. സെല്‍വരാജ്
,,
പാലോട് രവി
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപയോഗ
ശൂന്യമായ പ്ലാസ്റ്റിക്,
ടാറിനൊപ്പം ഉപയോഗിച്ച്
നിര്‍മ്മിക്കപ്പെടുന്ന
റോഡുകളുടെ ഗുണമേന്മ
പഠനവിധേയമാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
ഏതെല്ലാം
റോഡുകളാണ് ഇങ്ങനെ
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
റവന്യൂ
വകുപ്പ് ശാക്തീകരണ പദ്ധതി
*418.
ശ്രീ.കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
കെ.ശിവദാസന്‍ നായര്‍
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പ്
ശാക്തീകരിക്കാനുള്ള
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ആരെല്ലാമാണ്
സഹകരിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മണല്‍
ആഡിറ്റിംഗ്
*419.
ശ്രീ.ഇ.കെ.വിജയന്
,,
വി.എസ്.സുനില്‍ കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര നദികളിലെ മണല്‍
ആഡിറ്റിംഗ്
നടത്തുന്നതിനാണ്
തീരുമാനിച്ചിരിക്കുന്നത്;
എത്ര നദികളിലെ മണല്‍
ആഡിറ്റിംഗ്
പൂര്‍ത്തിയായിട്ടുണ്ട്;
(ബി)
പ്രസ്തുത
ആഡിറ്റിംഗ്
റിപ്പോര്‍ട്ടുകള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
മണല്‍ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
അദ്ധ്യാപക
പാക്കേജ്
*420.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കോടിയേരി ബാലകൃഷ്ണന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക
പാക്കേജിന്റെ നിലവിലെ
സ്ഥിതി എന്തെന്ന്
വിശദമാക്കാമോ ;
(ബി)
അദ്ധ്യാപക
പാക്കേജ് ഏത്
രൂപത്തില്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇതു
സംബന്ധിച്ച് സ്കൂള്‍
മാനേജര്‍മാരും
അദ്ധ്യാപകരുമായി
ചര്‍ച്ച
നടത്തുകയുണ്ടായോ ;
വിശദാംശം ലഭ്യമാക്കാമോ
; സര്‍ക്കാര്‍
അംഗീകരിച്ച
മാനേജ്മെന്റുകളുടെ
ആവശ്യങ്ങള്‍ ഏതെല്ലാം ;
(ഡി)
ഫിക്സേഷന്റെ
ഫലമായി പുറത്താകുന്ന
അദ്ധ്യാപകരുടെ
എണ്ണമെത്രയാണ് ; ഇവരെ
എങ്ങനെ
സംരക്ഷിക്കാമെന്നാണ്
കരുതുന്നത് ;
(ഇ)
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം സംബന്ധിച്ച്
അന്തിമ
തീരുമാനമായിട്ടുണ്ടോ ;
പാക്കേജ്
നടപ്പാക്കാനുള്ള നടപടി
വൈകുന്നതിന്റെ
കാരണമെന്തെന്ന്
വിശദമാക്കാമോ?