അരൂര്‍
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
നടപ്പിലാക്കിയ
പ്രവൃത്തികൾ
2913.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം അരൂര്‍
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
എന്തൊക്കെ
പ്രവൃത്തികളാണ്
നടപ്പിലാക്കിയിരുന്നത്;
ഓരോ പദ്ധതികളുടെയും
പ്രവര്‍ത്തന പുരോഗതി
ലഭ്യമാക്കുമോ?
കേന്ദ്ര
ഫണ്ട് ലഭിച്ചിട്ടുള്ള
റോഡ് പദ്ധതികള്‍
2914.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍ ഏതെല്ലാം
റോഡ് പദ്ധതികള്‍ക്കാണ്
കേന്ദ്ര ഫണ്ട്
ലഭിച്ചിട്ടുള്ളത്;
(ബി)
ഓരോ
പദ്ധതിക്കും എന്ത് തുക
വീതമാണ് കേന്ദ്രത്തില്‍
നിന്നും
ലഭിച്ചിട്ടുള്ളത്;
(സി)
കേന്ദ്ര
സര്‍ക്കാര്‍ ഫണ്ട്
അനുവദിച്ച എത്ര
പ്രവൃത്തികള്‍ ഇതിനകം
ആരംഭിച്ചു; എത്ര
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞു; ഇനിയും
ആരംഭിച്ചിട്ടില്ലാത്ത
പദ്ധതികളുണ്ടോ;
എങ്കില്‍ കാരണം
അറിയിക്കാമോ;
(ഡി)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിച്ച ഏതെങ്കിലും
ഫണ്ട് ഉപയോഗിക്കാനാകാതെ
ലാപ്സായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ; ഇതിനുള്ള
കാരണം വ്യക്തമാക്കാമോ?
അശ്വാസ്
പബ്ലിക് അമിനിറ്റീസ് കേരള
ലിമിറ്റഡ് കമ്പനിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
2915.
ശ്രീ.ആര്
. സെല്‍വരാജ്
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ അശ്വാസ്
പബ്ലിക് അമിനിറ്റീസ്
കേരള ലിമിറ്റഡ് എന്ന
പേരില്‍ കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
അമിനിറ്റീസ്
സെന്ററുകള്‍
സ്ഥാപിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
എന്തെല്ലാം
സൗകര്യങ്ങളാണ്
ഇവിടങ്ങളില്‍
ഒരുക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കാലടിയില്‍ നടപ്പാത
നിർമ്മാണം
2916.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലടിയില്‍
ശിവരാത്രിക്കും
കര്‍ക്കിടകവാവിനും
എത്തിച്ചേരുന്ന
തീര്‍ത്ഥാടകരുടെ
ബുദ്ധിമുട്ടുകളും
താല്കാലിക
നടപ്പാതക്കായി ഓരോ
വർഷവും ഉണ്ടാകുന്ന
ചെലവും കണക്കിലെടുത്ത്
പെരിയാര്‍ നദിക്ക്
കുറുകെ കാലടി കടവില്‍
നിന്നും കാലടി
ശിവരാത്രി
മണപ്പുറത്തേക്ക്
സ്ഥിരമായ നടപ്പാത
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മാവേലിക്കര മണ്ഡലത്തിലെ
പ്രവൃത്തികള്‍
2917.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
കണ്ടിയൂര്‍
ബൈപ്പാസിന്റെ
നിര്‍മ്മാണം
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
കണ്ടിയൂര്‍
ബൈപ്പാസിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിനുളള
തടസ്സങ്ങള്‍
നീക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ബൈപ്പാസ്
നിര്‍മ്മാണം
അടിയന്തിരമായി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ആരംഭിക്കുമോ?
നെല്ലിക്കുന്ന്-കടപ്പുറം
പാലം
2918.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോഡ്
നെല്ലിക്കുന്ന്-കടപ്പുറം
പാലത്തിനു
തറക്കല്ലിട്ടതും പണി
പൂര്‍ത്തിയാക്കി
ഉദ്ഘാടനം ചെയ്തതും
എപ്പോഴാണ്;
(ബി)
പാലത്തിന്റെ
നിര്‍മ്മാണം ഏറ്റെടുത്ത
കരാറുകാരന് ആരാണ്;
എത്ര തുകയ്ക്കാണ്
കരാര്‍ നല്‍കിയത്;
കാലാവധിക്കുള്ളില്‍ പണി
പൂര്‍ത്തിയാക്കിയിരുന്നോ;
(സി)
കരാറുകാരന്ഇതുവരെ
എത്ര തുക നല്കി; എനി
എത്ര തുക നല്കാന്
ബക്കിയുണ്ട്; അത്
എപ്പോള്‍ നല്‍കും;
വിശദമാക്കാമോ ?
ഇ-ടെണ്ടറിംഗ്
സംവിധാനം
2919.
ശ്രീ.പാലോട്
രവി
,,
ഷാഫി പറമ്പില്‍
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍
ഇ-ടെണ്ടറിംഗ് സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ
; പ്രസ്തുത
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
വ്യക്തമാക്കാമോ;
(ബി)
ഈ
സംവിധാനം വഴി
ലഭ്യമാക്കുന്ന
സൗകര്യങ്ങൾ
വിശദമാക്കുമോ;
(സി)
ഈ
സംവിധാനത്തിന്റെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
സഹകരിക്കുന്നത്
ആരൊക്കെയാണെന്നും
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ?
എം. എൽ.
എ. - എ.ഡി.എസ്
കെട്ടിടങ്ങളുടെ
നിര്‍മ്മാണം
2920.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തില്‍ എം. എൽ.
എ. - എ. ഡി. എസ്. വഴി
നാളിതുവരെയായി പുതിയ
ബില്‍ഡിംഗുകള്‍
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി ലഭിച്ചവ
ഏതെല്ലാമാണ്;
(ബി)
ഭരണാനുമതി
ലഭിച്ചതിനുശേഷം
തുടര്‍നടപടി
പൂര്‍ത്തിയാക്കി
പ്രവൃത്തി ആരംഭിച്ചവ
ഏതെല്ലാമാണ്; വിശദാംശം
നല്‍കുമോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടും
നാളിതുവരെയായി തുടര്‍
നടപടികള്‍
പൂര്‍ത്തിയാക്കാത്ത
എത്ര പ്രവൃത്തികള്‍
ഉണ്ട്; വിശദാംശം
നല്‍കുമോ;
(ഡി)
എങ്കില്‍
ഇവയുടെ തുടര്‍നടപടികള്‍
അടിയന്തരമായി
പൂര്‍ത്തീകരിച്ച്,
പ്രവൃത്തി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
എം.സി
റോഡിന്റെ പരിഷ്ക്കരണം
2921.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റേറ്റ്
ഹൈവേ ഒന്ന്-എം.സി
റോഡിന്റെ ചെങ്ങന്നൂര്‍
മുതലുള്ള
പരിഷ്ക്കരണത്തിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തീകരണം
എന്നത്തേക്ക്
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റോഡിന്റെ പരിഷ്കരണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
കെ.എസ്.റ്റി
.പി. റോഡ് വികസനം
2922.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.റ്റി
.പി റോഡ്
വികസനത്തിനായി സ്ഥലം
ഏറ്റെടുക്കുമ്പോൾ
പാലിക്കേണ്ട
നിബന്ധനകള്‍
വിശദമാക്കുമോ;
(ബി)
കെ.എസ്.റ്റി
.പി. യ്ക്കായി ഭൂമി
ഏറ്റെടുത്തിട്ടും
നിര്‍മ്മാണം
ആരംഭിക്കാത്ത
റോഡുണ്ടെങ്കില്‍
അവയുടെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
കെ.എസ്.റ്റി
.പി റോഡ് വികസന
പ്രവര്‍ത്തനങ്ങള്‍ ആകെ
എത്ര ഘട്ടങ്ങളായാണ്
വിഭാവനം
ചെയ്തിട്ടുളളത്;
അവയില്‍ എത്ര
ഘട്ടങ്ങള്‍
പൂര്‍ത്തീകരിച്ചു;
അതിന് ചെലവായ തുക
എത്രയാണ്;വിശദമാക്കുമോ;
(ഡി)
അവശേഷിക്കുന്ന
ഘട്ടങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
നഗര റോഡ്
വികസന പദ്ധതി
2923.
ശ്രീ.ലൂഡി
ലൂയിസ്
,,
ആര് . സെല്‍വരാജ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗര
റോഡ് വികസന പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
നേടാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എങ്ങനെ
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
എല്ലാ
നഗരങ്ങളിലേക്കും
പ്രസ്തുത പദ്ധതി
വ്യാപിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ഹബ്
സ്ഥാപിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
2924.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.ബ്ല്യു.ഡി
റോഡുകളില്‍ ഹബ്
സ്ഥാപിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണന്ന്
വിശദമാക്കാമോ; ഈ
പ്രവ്യത്തി ആരാണ്
ചെയ്യുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍
പി.ബ്ല്യു.ഡി. റോഡില്‍
സ്വകാര്യ വ്യക്തികള്‍
ഹബ് സ്ഥാപിച്ച വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് നീക്കം
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഇൗ
ഹബുകളില്‍
അപകടത്തില്‍പ്പെടുന്നവര്‍ക്കും
വാഹനങ്ങള്‍ക്കും ഉള്ള
നഷ്ടപരിഹാരം ഇത്
സ്ഥാപിച്ചവരില്‍ നിന്ന്
ഇൗടാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
റോഡ്
നിര്‍മ്മാണത്തിനുള്ള
ബദല്‍ മാര്‍ഗ്ഗങ്ങള്‍
2925.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
പി.കെ.ബഷീര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡ്
നിര്‍മ്മാണരീതിക്ക്
എന്തെങ്കിലും ബദല്‍
മാര്‍ഗ്ഗം
പരീക്ഷിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;എങ്കില്‍ വിശദമാക്കുമോ
;
(ബി)
ഇതിനായി ചൈനീസ്
സാങ്കേതികവിദ്യ
പരിഗണനയിലുണ്ടോ ;
എങ്കില്‍ വിശദമാക്കുമോ
;
(സി)
രാജഭരണ
കാലത്ത്
തിരുവതാംക്കൂറില്
നിര്‍മ്മിച്ചിരുന്ന
കോണ്‍ക്രീറ്റ്
റോഡുകളുടെ
നിര്‍മ്മാണച്ചെലവ്,
നിലവാരം , ഉപയോഗക്ഷമത
എന്നിവയെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍
കണ്ടെത്തലുകള്‍
വെളിപ്പെടുത്തുമോ ?
റോഡ്
ഇന്ഫ്രാസ്ട്രക്ചമ്പനി
2926.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
റോഡ്
ഇന്‍ഫ്രാസ്ട്രക്ച്ചര്‍
കമ്പനി (റിക്) മുഖേന
എവിടെയെല്ലാമാണ് റോഡ്
വികസന പദ്ധതികള്‍
ആരംഭിച്ചിട്ടുള്ളത്;പുതുതായി
എത്ര പദ്ധതികള്‍ ആണ്
റിക് വഴി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിയ്ക്കുമോ?
ദേശീയ
പാത വികസനം
T 2927.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമി
ഏറ്റെടുത്തു
നല്കാത്തതിനാൽ
ദേശീയപാത വികസനം
തടസ്സപെട്ടിട്ടുണ്ടോ
(ബി)
വടക്കഞ്ചേരി
മണ്ണുത്തി
ദേശീയപാതയുടെ
നിര്‍മ്മാണം
പൂര്‍ണ്ണമായി
സ്തംഭിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഉണ്ടെങ്കില്‍
ഇതു പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ;
(ഡി)
നിര്‍മ്മാണം
സ്തംഭിക്കുവാനുണ്ടായ
കാരണം വ്യക്തമാക്കുമോ
?
കോര്‍
റോഡ് നെറ്റ് വര്‍ക്ക്
പദ്ധതി
2928.
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോര്‍ റോഡ് നെറ്റ്
വര്‍ക്ക് പദ്ധതി
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ സുഗമമായ
നടത്തിപ്പിന്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്ന
സംവിധാനം
വ്യക്തമാക്കുമോ?
കോര്‍
റോഡ് നെറ്റ് വര്‍ക്ക്
പദ്ധതി
2929.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോര്‍ റോഡ് നെറ്റ്
വര്‍ക്ക് പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കിൽ
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഏറ്റവും
പ്രാധാന്യമുള്ള റോഡുകളെ
കണ്ടെത്തി റോഡ് ശൃംഖല
വികസിപ്പിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
ലോകബാങ്ക്
എന്തെല്ലാം സഹായങ്ങളാണ്
ഇതിന് വേണ്ടി
നല്കുന്നതെന്നു
അറിയിക്കാമോ?
കേരളാ
സ്റ്റേറ്റ്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന് നല്കിയ
പ്രവ്യത്തികള്‍
2930.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന് ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പ്രവ്യത്തികള്‍
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ; ഇൗ
പ്രവ്യത്തികള്ക്കെല്ലാം
കൂടി എന്ത് തുക
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
കോര്പ്പറേഷന്
അനുവദിച്ച
പ്രവ്യത്തികളുടെ
അടങ്കല്‍ തുക
വര്‍ദ്ധിപ്പിച്ച്
നല്‍കിയിട്ടുണ്ടോ;
എങ്കിൽ ഏതെല്ലാം
പ്രവ്യത്തികളുടെ; എത്ര
ശതമാനം വര്‍ദ്ധനവാണ്
നല്‍കിയതെന്നറിയിക്കുമോ;
(സി)
അടങ്കല്‍
വര്‍ദ്ധിപ്പിച്ച്
നല്‍കുക വഴി എത്ര
രൂപയാണ് കോര്പ്പറേഷന്
അധികമായി നല്‍കേണ്ടി
വന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഏറ്റെടുത്ത
പ്രവ്യത്തികള്‍
കോര്പ്പറേഷന് മറിച്ചു
നല്കുകയണോ ചെയ്തത്;
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;പ്രസ്തുത
ജോലികള്‍ സ്വകാര്യ
കോണ്ട്രാക്ടര്മാരാണോ
ചെയ്തു
തീര്‍ക്കുന്നത്;..
വ്യക്തമാക്കുമോ?
ദേശീയ
നിലവാരത്തില്‍ റോഡ്
നിര്‍മ്മാണം
2931.
ശ്രീ.എം.പി.വിന്‍സെന്റ്
,,
വര്‍ക്കല കഹാര്‍
,,
ഹൈബി ഈഡന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
നിര്‍മ്മാണം ദേശീയ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
വിശദാംശങ്ങളും
വ്യക്തമാക്കുമോ;
(സി)
എന്തെല്ലാം
സൗകര്യങ്ങളും
ഗുണനിലവാരവുമാണ് ഇതുവഴി
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നുള്ള
വിശദാംശം അറിയിക്കുമോ?
ശബരിമല
പേരുച്ചാല്‍ പാലത്തിന്റെ
നിര്‍മ്മാണം
2932.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
തിരുവാഭരണ പാതയിലുള്ള
പേരുച്ചാല്‍
പാലത്തിന്റെ
നിര്‍മ്മാണം
എന്നാണാരംഭിച്ചത്;
ഇതിന്റെ നിര്‍മ്മാണം
ഇപ്പോഴും
പൂര്‍ത്തിയാക്കാതെ
കിടക്കുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
ഇപ്പോള്‍ ഇതിന്റെ
നിര്‍മ്മാണത്തിന്റെ
കരാര്‍ ആര്‍ക്കാണ്
ലഭിച്ചിട്ടുള്ളത്,
എന്നുമുതലാണ്
നിര്‍മ്മാണം
ആരംഭിച്ചത്, എത്ര
തുകയാണ് ഇപ്പോള്‍
പാലത്തിന്
അനുവദിച്ചിട്ടുള്ളത്
എന്നീ വിവരങ്ങൾ
ലഭ്യമാക്കാമോ;
(ബി)
കരാര്‍
പ്രകാരം നിര്‍മ്മാണം
എന്നാണ്
പൂര്‍ത്തിയാക്കേണ്ടത്;എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ് ഇതേ
വരെ നടത്തിയിട്ടുള്ളത്;
ഇനിയും എന്തൊക്കെ
നിര്‍മ്മാണ
പ്രവൃത്തികളാണ്
പൂര്‍ത്തിയാകാതെ
കിടക്കുന്നത് എന്നീ
വിവരങ്ങൾ അറിയിക്കാമോ;
(സി)
ഇപ്പോള്‍
നിര്‍മ്മാണം നിര്‍ത്തി
വെച്ചിരിക്കുകയാണോ
എന്നുംഎങ്കില് ഇതിന്റെ
കാരണം എന്താണെന്നും
എന്നത്തേക്ക്
പുനരാരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ;
(ഡി)
പമ്പാനദിയിലെ
ജലനിരപ്പ്
കുറഞ്ഞിരിക്കുന്ന ഈ
വേനല്‍ക്കാലത്ത്
ഇതിന്റെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനു
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കോതായി
തോട് പാലത്തിന്റെയും
അപ്രോച്ച് റോഡിനുമായുള്ള
സ്ഥലമെടുപ്പ്
2933.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ഞപ്ര
- അയ്യമ്പുഴ റോഡില്‍
ശോചനീയാവസ്ഥയിലായിരിക്കുന്ന
കോതായി തോട്
പാലത്തിന്റെയും
അപ്രോച്ച്
റോഡിനുമായുള്ള
സ്ഥലമെടുപ്പ് നടപടികള്‍
എന്നാണ് ആരംഭിച്ചത്;
(ബി)
ഇതിനായി
എത്ര സ്ഥലമാണ്
ഏറ്റെടുക്കുന്നത്;
ഇതില്‍ പുറമ്പോക്ക്
ഭൂമി
ഉള്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സ്ഥലമെടുപ്പ്
നടപടികള്‍
പൂര്‍ത്തിയാക്കിയോ;
ഇല്ലെങ്കില്‍ എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
സ്ഥലമെടുപ്പ്
നടപടികള്‍
പൂര്‍ത്തീകരിക്കുന്നതില്‍
കാലതാമസം നേരിട്ടതിന്റെ
കാരണം വിശദമാക്കാമോ;
(ഇ)
പ്രസ്തുത
പാലത്തിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ലാന്റ്
അക്വിസിഷന്‍
2934.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-ല്‍
ലാന്റ് അക്വസിഷന്‍
നടപടികളിലൂടെ
പൊതുമരാമത്ത്
വകുപ്പിന്റെ ഏതൊക്കെ
പദ്ധതികള്‍ക്ക് ഭൂമി
അക്വയര്‍ ചെയ്തുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികള്‍
ഏതൊക്കെയെന്നും ആയത്
അക്വയര്‍ ചെയ്യുന്നതിന്
എപ്പോഴാണ് റവന്യൂ
വകുപ്പില്‍ അപേക്ഷ
സമര്‍പ്പിച്ചതെന്നും
വ്യക്തമാക്കുമോ ?
കാവാലം
തട്ടാശ്ശേരി പാലം
നിര്‍മ്മാണം
2935.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാവാലം
തട്ടാശ്ശേരി പാലം
നിര്‍മ്മാണത്തിന്
ഭരണാനുമതി
ലഭിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പാലത്തിന് ഭൂമി
അക്വയര്‍
ചെയ്യുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ ?
കൊല്ലം-തേനി
ദേശീയപാത നിർമ്മാണം
2936.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം-തേനി
ദേശീയപാത ഹൈസ്കൂള്‍
ജംഗ്ഷന് മുതല്‍ കടപുഴ
പാലം വരെയുള്ള
ഭാഗത്തിന്റെ
എസ്റ്റിമേറ്റ്
തയ്യാറാക്കി കേന്ദ്ര
ഗതാഗത മന്ത്രാലയത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ് തുക
എത്രയെന്നറിയിക്കാമോ;
(സി)
ഹൈസ്കൂള്‍
ജംഗ്ഷന് മുതല്‍ കടപുഴ
പാലം വരെയുള്ള ഭാഗത്ത്
അറ്റകുറ്റ പണികള്‍
നടത്തുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തിക്കനുവദിച്ച
തുക
എത്രയെന്നറിയിക്കാമോ?
അഞ്ചല്‍
ബൈപാസ് റോഡ് നിർമ്മാണം
2937.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട അഞ്ചല്‍
ബൈപാസ് റോഡ്
നിര്‍മ്മാണത്തിന് എത്ര
തുകയ്ക്കുള്ള
എസ്റ്റിമേറ്റാണ്
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ഇതില്‍
എത്ര തുക
അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
നിര്‍മ്മാണം
പൂര്ത്തീകരിക്കുന്നതിലേക്കാവശ്യമായ
ബാക്കി തുക
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ; ടി തുക
അനുവദിക്കുന്നതിനുള്ള
സത്വര നടപടികള്‍
സ്വീകരിക്കുമോ?
നാഷണല്‍
ഹൈവേകളുടെ വികസനം
2938.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ഥലമേറ്റെടുപ്പ്
പൂര്‍ത്തിയാക്കാത്തതിനാല്‍
ഏതൊക്കെ റോഡുകളുടെ
വികസനപ്രവര്‍ത്തനങ്ങളാണ്
നാഷണല്‍ ഹൈവേ അതോറിറ്റി
ഉപേക്ഷിച്ചതെന്ന്
വ്യക്തമാക്കുമോ?
തിരൂര്‍
പൊന്മുണ്ടം ബൈപാസ്സ്
2939.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂര്‍
പൊന്മുണ്ടം ബൈപാസിന്റെ
നാലാംഘട്ട പ്രവൃത്തി
ഏത് ഘട്ടത്തിലാണ്;
(ബി)
എന്നത്തേക്ക്
ഈ പ്രവൃത്തി
പൂര്‍ത്തീകരിക്കാനാകുമെന്ന്
വിശദമാക്കാമോ;
(സി)
ഈ
പ്രവൃത്തിയുടെ
മൂന്നാംഘട്ടത്തിനുള്ള
സ്ഥലമെടുപ്പ് നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
സ്ഥലം
ലഭ്യമാകാത്ത സാഹചര്യം
നിലവിലുണ്ടോയെന്ന്
വിശദമാക്കാമോ;
(ഇ)
ഇല്ലെങ്കില്‍
പ്രസ്തുത സ്ഥലം
ഏറ്റെടുത്ത് എത്രയും
വേഗം പണി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
താനൂര്‍
വൈലത്തൂര്‍-കോഴിച്ചെന
റോഡിന്റെ നവീകരണം
2940.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
നിയോജകമണ്ഡലത്തിലെ
വൈലത്തൂര്‍-കോഴിച്ചെന
റോഡിന്റെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
തന്മൂലം
ബസ് സര്‍വ്വീസുകള്‍
നിര്‍ത്തിവെച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത റോഡിന്റെ
പ്രവൃത്തികള്‍ക്കായി
ഫണ്ട്
നീക്കിവച്ചിട്ടുണ്ടോ ;
(ഡി)
പ്രസ്തുത
റോഡ് നവീകരണവുമായി
ബന്ധപ്പെട്ട നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ?
മണലൂര്‍
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത്
വിഭാഗത്തിന്റെ പദ്ധതികൾ
2941.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തില്‍
ആസ്തിവികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
പൊതുമരാമത്ത്
ബില്‍ഡിംഗ് വിഭാഗം
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
ഓരോ പദ്ധതിയും ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നും
അറിയിക്കാമോ;
(സി)
മണലൂര്‍
ഗവണ്മെന്റ് ഐ.ടി.ഐ.
നിര്‍മ്മാണത്തിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
ചേലക്കര
നിയോജകമണ്ഡലത്തില്‍ ആസ്തി
വികസനഫണ്ട് വിനിയോഗിച്ച്
നടപ്പിലാക്കുന്ന കെട്ടിട
നിര്‍മ്മാണ പ്രവൃത്തികള്‍
2942.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
ആസ്തി വികസനഫണ്ട്
വിനിയോഗിച്ച്
നടപ്പിലാക്കുന്ന
കെട്ടിട നിര്‍മ്മാണ
പ്രവൃത്തികളില്‍
ഭരണാനുമതി ലഭിച്ചിട്ടും
ഇനിയും നിര്‍മ്മാണം
ആരംഭിക്കാത്തവ
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ഓരോ
പ്രവര്‍ത്തിക്കും
ഭരണാനുമതി
ലഭിച്ചതെന്നാണെന്നും
സാങ്കേതികാനുമതി
നല്‍കിയതെന്നാണെന്നും
ടെന്റഡര് നടപടികള്‍
സ്വീകരിച്ചതിന്റെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(സി)
ആസ്തി
വികസനഫണ്ട്
വിനിയോഗിച്ച്
നടപ്പിലാക്കുന്ന
പദ്ധതികള്‍
ആരംഭിക്കുന്നതിലും
പൂര്ത്തീയാക്കുന്നതിലും
വലിയ
കാലതാമസമുണ്ടാകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
കാലതാമസം
ഒഴിവാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
മുളക്കട-വാടി
റോഡിന് ഭരണാനുമതി
2943.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
നിയോജക മണ്ഡലത്തിലെ,
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടി
പൂര്‍ത്തീകരിച്ചിട്ടുള്ള
മുളക്കട-വാടി റോഡിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിനാവശ്യമായ
തുക അനുവദിച്ച്
ഭരണാനുമതി നല്‍കുന്നത്
സംബന്ധിച്ച നടപടി
വിശദമാക്കാമോ?
പരവൂര്‍-മയ്യനാട്
കായല്‍ പാലം
2944.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
പരവൂര്‍-മയ്യനാട്
കായല്‍ പാലം റെയില്‍വേ
ലൈനിന് സമാന്തരമായി
നിര്‍മ്മിക്കുന്നതിലേക്ക്
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലം നിര്‍മ്മാണം
ആരംഭിക്കുന്നതിനായി
പ്രാഥമികപരിശോധന
നടത്തുകയോ
എസ്റ്റിമേറ്റ്
തയ്യാറാക്കുകയോ
ചെയ്തുവോ; എങ്കില്‍
വിശദാംശം അറിയിക്കുമോ;
(സി)
കേന്ദ്ര-സംസ്ഥാന
ഫണ്ടുകള്‍ ഉപയോഗിച്ച്
പ്രസ്തുത പാലം പണി
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച് എന്ത്
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നറിയിക്കുമോ?
പ്ലാവിള-കോട്ടുക്കോണം
റോഡ് നിര്‍മ്മാണ
പ്രവൃത്തി
2945.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.
യുടെ പ്രത്യേക വികസന
നിധി- എസ്.ഡി.എഫ്.- ല്‍
നിന്നും 27 ലക്ഷം രൂപ
വിനിയോഗിച്ച് നേമം
നിയോജകമണ്ഡലത്തിലെ
പുന്നക്കാമുഗള്‍
വാര്‍ഡില്‍
നടപ്പിലാക്കുന്ന,
2013-ല്‍ ഭരണാനുമതി
കിട്ടിയ
പ്ലാവിള-കോട്ടുക്കോണം
റോഡ് നിര്‍മ്മാണ
പ്രവൃത്തി
പൂര്‍ത്തീകരിക്കാത്തത്
കരാറുകാരന്റെ
ഉത്തരവാദിത്തരാഹിത്യം
കാരണമാണെങ്കില്‍ ടി
കാരറുകാരനുമായുളള
കരാര്‍ റദ്ദാക്കാനും
ടിയാനെ
കരിമ്പട്ടികയില്പെടുത്താനും
ടിയാനില്‍ നിന്നും
നഷ്ടപരിഹാരം
ഈടാക്കാനും, നടപടി
സ്വീകരിക്കുമോ;ഇദ്ദേഹത്തിനെതിരെ
കരാര്‍ ലംഘനത്തിന്
പ്രോസിക്യൂഷന് നടപടി
സ്വീകരിക്കുമോ ?
പുനലൂര്‍
- മുവാറ്റുപുഴ സംസ്ഥാന
പാതയുടെ വികസനം
2946.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
- മുവാറ്റുപുഴ സംസ്ഥാന
പാതയുടെ വികസനം
കെ.എസ്.ടി.പി.
ഏറ്റെടുത്തത് എന്നാണ് ;
ഇൗ പാതയുടെ ഏതൊക്കെ
ഭാഗങ്ങളാണ് ദേശീയപാതാ
നിലവാരത്തില്‍
വികസിപ്പിച്ചിട്ടുള്ളത്
; എത്ര കോടി രൂപയാണ്
ഇതിനായി
ചെലവഴിച്ചിട്ടുള്ളത് ;
ഏതു വര്‍ഷമാണ് ഇൗ
നിര്‍മ്മാണം
നടത്തിയിട്ടുള്ളത് ;
ഇതിന് ഫണ്ട് ലഭിച്ചത്
എവിടെനിന്നാണ് ;
(ബി)
പുനലൂര്‍
- മുവാറ്റുപുഴ
റോഡിന്റെ ഏതെങ്കിലും
ഭാഗം ഇപ്പോള്‍ ദേശീയ
പാതാ നിലവാരത്തില്‍
വികസിപ്പിക്കുന്നതിന്
നിര്‍മ്മാണം
നടന്നുവരുന്നുണ്ടാേ;
ഉണ്ടെങ്കില്‍ ഏതു
ഭാഗംമുതല്‍ ഏതു
ഭാഗംവരെയുള്ള
നിര്‍മ്മാണമാണ്
നടക്കുന്നത് ; എത്ര
കോടി രൂപയാണ് ഇതിനായി
അനുവദിച്ചിട്ടുള്ളത് ;
ഇൗ ഫണ്ട് ഏത്
ഏജന്‍സിയില്‍ നിന്നാണ്
ലഭ്യമായിട്ടുള്ളത് ;
(സി)
പുനലൂര്‍
- മുവാറ്റുപുഴ
റോഡിന്റെ
അവശേഷിക്കുന്ന ഭാഗം
ദേശീയപാതാ
നിലവാരത്തില്‍
വികസിപ്പിക്കുന്നതിന്
ഫണ്ടനുവദിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍ കാരണം
എന്താണെന്നു
വിശദമാക്കുമോ ;
(ഡി)
ഇൗ
റോഡ് വികസനവുമായി
ബന്ധപ്പെട്ട് ഏതൊക്കെ
നിയോജകമണ്ഡലങ്ങളിലെ
ഏതൊക്കെ
വില്ലേജുകളിലായി എത്ര
ഭൂമിയാണ് ഇനിയും
ഏറ്റെടുക്കാനുള്ളത്
എന്നു വ്യക്തമാക്കുമോ
; ഇത് വെെകുന്നതിന്റെ
കാരണം വ്യക്തമാക്കുമോ
;
(ഇ)
കെ.എസ്.ടി.പി.
ഏറ്റെടുത്തതിന്റെ
പേരില്‍ കഴിഞ്ഞ 15
വര്‍ഷമായി ഇൗ റോഡില്‍
അറ്റകുറ്റപ്പണിയുടെ
പേരില്‍ പാച്ച്
വര്‍ക്ക് മാത്രമാണ്
നടത്തിവരുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ശബരിമല സീസണ്
അടുക്കുമ്പോള്‍ മാത്രം
നടത്തുന്ന ഇൗ
അറ്റകുറ്റപ്പണിക്ക്
മതിയായ ഫണ്ടോ
നടത്തുന്ന നിര്‍മ്മാണ
പ്രവൃത്തിക്ക് മതിയായ
ഗുണനിലവാരമോ
ഇല്ലാത്തതുമൂലം ഓരോ
വര്‍ഷവും
അറ്റകുറ്റപ്പണിക്കു
മാത്രം കോടക്കണക്കിനു
രൂപ
ചെലവഴിക്കേണ്ടിവരുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്
പരിഹരിക്കാന്‍ എന്ത്
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(എഫ്)
പുനലൂര്‍
- മുവാറ്റുപുഴ
റോഡിന്റെ പുനലൂര്‍
മുതല്‍ പൊന്‍കുന്നം
വരെയുള്ള ഭാഗത്തിന്റെ
നിര്‍മ്മാണം പി.പി.പി.
യിലുള്പ്പെടുത്താന്
തിരുമാനിച്ചിട്ടുണ്ടോ
; എങ്കില്‍
എന്തുകൊണ്ട് ഇൗ ഭാഗം
മാത്രം പി.പി.പി.
സ്കീമിലുള്പ്പെടുത്തുന്നു
എന്നു വിശദമാക്കുമോ ;
(ജി)
ഇൗ
ഭാഗത്തിന്റെ
നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ?
ട്രൈബല്‍
ഹൈവേ
2947.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കിയിലെ
കുറത്തിക്കുടിയില്‍
നിന്നും പുഞ്ചവല്‍ വരെ
നിര്‍മ്മിക്കുന്ന
ട്രൈബല്‍
ഹൈവേയ്ക്കുവേണ്ടി എത്ര
ഏക്കര്‍ വനഭൂമി
ഏറ്റെടുക്കാന്‍
തീരുമാനിച്ചുവെന്ന്
പറയാമോ;
(ബി)
വനഭൂമി
ഏറ്റെടുക്കുന്നതിന്
കേന്ദ്ര പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതിക്ക്
അപേക്ഷിച്ചതെന്നാണ്;
അപേക്ഷയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ട്രൈബല്‍
ഹൈവേയ്ക്ക് ടി.എസ്.പി.
ഫണ്ട് എത്ര തുകയാണ്
നീക്കിവച്ചിട്ടുള്ളത്;
മറ്റ് ഏതെല്ലാം ഫണ്ട്
എത്രവീതം ഈ
ആവശ്യത്തിനായി
നീക്കിവെച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ട്രൈബല്‍
ഹൈവേയ്ക്ക് എത്ര രൂപ
ആകെ ചെലവാകുമെന്ന്
പ്രതീക്ഷിക്കുന്നുവെന്ന്
വ്യക്തമാക്കാമോ; ഈ
ഹൈവേയുടെ
നിര്‍മ്മാണത്തിന്
തയ്യാറാക്കിയ
പ്ലാനിന്റെ കോപ്പി
ലഭ്യമാക്കാമോ?
പെരപ്പയം
പാലം നിര്‍മ്മാണം
2948.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
മണ്ഡലത്തിലെ പെരപ്പയം
പാലം
നിര്‍മ്മാണത്തിനുള്ള
ഭരണാനുമതി
നല്‍കുന്നതിനുള്ള സത്വര
നടപടികള്‍
സ്വീകരിക്കുമോ?
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
ഫുട്പാത്ത്, ഡ്രയിനേജ്
നിര്‍മ്മാണത്തിനുള്ള
ഭരണാനുമതി
2949.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
കായംകുളം
മുനിസിപ്പാലിറ്റി
ജംഗ്ഷന് മുതല്‍ കെ.പി.
റോഡില്‍ റെയില്‍വേ
മേല്‍പ്പാലം വരെയുള്ള
ഭാഗത്ത് ഫുട്പാത്ത്,
ഡ്രയിനേജ് എന്നിവ
നിര്‍മ്മിക്കുന്നതിനുവേണ്ടിയുള്ള
ഭരണാനുമതി ലഭിച്ചിട്ടും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
ആരംഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കണ്ണൂര്‍
ജില്ലയിലെ റോഡുകളുടെ
റീടാറിംഗ്
2950.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ പത്തു
വര്‍ഷത്തില്‍ കൂടുതല്‍
കാലമായി റീടാറിംഗ്
നടത്താത്ത എത്ര
കിലോമീറ്റര്‍ മേജര്‍
ജില്ലാ
റോഡുകളുണ്ടെന്നും അവ
ഏതൊക്കെയാണെന്നും
മണ്ഡലം തിരിച്ച്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകള്‍ റീടാറിംഗ്
നടത്തുന്നതിന് പ്രത്യേക
പാക്കേജുണ്ടാക്കി
നിശ്ചിത
സമയത്തിനുള്ളില്‍
പ്രവൃത്തി
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
റോഡുകളും
പാലങ്ങളും വിഭാഗത്തില്‍
ബഡ്ജറ്റില്‍
വകയിരുത്തിയിരുന്ന തുക
2951.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
ലേയ്ക്ക് പൊതുമരാമത്ത്
വകുപ്പിന് റോഡുകളും
പാലങ്ങളും വിഭാഗത്തില്‍
ബഡ്ജറ്റില്‍
വകയിരുത്തിയിരുന്ന
തുകയും 2015 മാര്‍ച്ച്
ഒന്നാം തീയതി വരെയുള്ള
ധനവിനിയോഗം സംബന്ധിച്ച
വിശദമായ
സ്റ്റേറ്റ്മെന്റും
നല്‍കുമോ?
അങ്കമാലി
നിയോജകമണ്ഡലത്തിലെ
റോഡുകളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
2952.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
ചെമ്പിച്ചേരി റോഡ്,
കാലടി - മഞ്ഞപ്ര റോഡ്,
അങ്കമാലി - മഞ്ഞപ്ര
റോഡ്, ക്യാംപ് ഷെഡ്
റോഡ് തുടങ്ങിയ
റോഡുകളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക് തുക
അനുവദിച്ച് വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും
ടെണ്ടറുകള്‍
ഏറ്റെടുത്ത് നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കാനും
പൂര്‍ത്തീകരിക്കാനും
സാധിക്കാത്തതിനുള്ള
കാരണം വിശദമാക്കുമോ ;
(ബി)
ഇൗ
പ്രവൃത്തികളുടെ
നിജസ്ഥിതി
വ്യക്തമാക്കുമോ ;
(സി)
ഇൗ
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാനും
പൂര്‍ത്തീകരിക്കാനും
സാധിക്കുമെന്ന്
വ്യക്തമാക്കുമോ ?
ചേര്‍ത്തല
മുഹമ്മ കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
അഡ്മിനിസ്ട്രേഷന്
ബ്ലോക്ക്
2953.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല മുഹമ്മ
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
അഡ്മിനിസ്ട്രേഷന്
ബ്ലോക്ക്
നിര്‍മ്മിക്കുന്നതിനുവേണ്ടി
2012-ലെ മണ്ഡലം
ആസ്തിവികസന ഫണ്ടില്‍
നിന്നും 58.3 ലക്ഷം രൂപ
അനുവദിച്ച് ലഭിച്ച
ഭരണാനുമതി ഉത്തരവ്
പ്രകാരമുളള തുക
കെെമാറുന്നതു
സംബന്ധിച്ച ഫയല്‍
വച്ചുതാമസിപ്പിച്ചവര്ക്കെതിരെ
നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
നല്കിയ പരാതിയിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്നു
വ്യക്തമാക്കുമോ?
ചാലക്കുടി
റെയില്‍വേ അടിപ്പാത
2954.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
റെയില്‍വേ അടിപ്പാതയുടെ
അപ്രോച്ച്റോഡിന്റെയും
ഡ്രെയിനേജിന്റേയും
നിര്‍മ്മാണം
ആരംഭിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
വിശദമായ
റിപ്പോര്‍ട്ടിനും
എസ്റ്റിമേറ്റിനും
അംഗീകാരം നല്കി
ധനകാര്യ വകുപ്പിന്റെ
അനുമതി ലഭ്യമാക്കുവാന്‍
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
ചെര്‍ക്കള-ജാല്‍സൂര്‍
സ്റ്റേറ്റ് ഹൈവേ
2955.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ചെര്‍ക്കള-ജാല്‍സൂര്‍
സ്റ്റേറ്റ് ഹൈവേയില്‍
കഴിഞ്ഞ ഒരു
വര്‍ഷത്തിനുളളില്‍ എ്രത
വാഹനാപകടങ്ങള്‍
ഉണ്ടായിട്ടുണ്ടെന്ന്
വിശദമാക്കാമോ; ഇതില്‍
എത്ര പേര്‍ക്ക് ജീവഹാനി
സംഭവിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
റോഡില്‍ നിരന്തരമായി
ഉണ്ടായിക്കൊണ്ടിരിക്കുന്ന
വാഹനാപകടങ്ങള്‍
കുറയ്ക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
റോഡിലെ അപകടങ്ങള്‍
കുറയ്ക്കുന്നതിനായി
റോഡ് സുരക്ഷാ ഫണ്ടില്‍
നിന്ന് കൂടുതല്‍ തുക
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
വൈപ്പിനിലെ
മരാമത് പ്രവർത്തികൾ
2956.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികളാണ്
എഗ്രിമെന്റ് കാലാവധി
ഒന്നില്‍ക്കൂടുതല്‍ തവണ
ദീര്ഘപ്പിച്ച്
നല്‍കിയിട്ടും ഇനിയും
പൂര്‍ത്തീകരിക്കാത്തത്
എന്ന് വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിയ്ക്കുമോ ;
(സി)
വൈപ്പിന്‍
മണ്ഡലത്തിലെ പ്രവൃത്തി
നിശ്ചിത
കാലാവധിക്കുള്ളില്‍
പൂര്ത്തീകരിക്കാത്തിന്റെ
പേരില്‍ ഏതെങ്കിലും
കോണ്‍ട്രാക്ടറുടെ
പേരില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍
വിശദീകരിയ്ക്കുമോ ?
മാവേലിക്കര
ബൈപാസ്സ്
2957.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ബൈപാസ്സ് നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍
വിശദമാക്കാമോ;
(ബി)
ബൈപാസ്സ്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ബൈപാസ്സ്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
തുക അനുവദിക്കുമോയെന്ന്
വിശദമാക്കാമോ;
കുന്നംകുളം
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മാണം
2958.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നംകുളം
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മാണത്തിന്റെ
ടെന്റര്‍ നടപടി
പൂര്ത്തികരിച്ചുവോ;
(ബി)
ഇല്ലെങ്കില്‍
ടെന്റര്‍ നടപടി
പൂര്‍ത്തികരിക്കുന്നതിനുള്ള
തടസ്സം
എന്താണ്;വ്യക്തമാക്കാമോ;
(സി)
ടെന്റര്‍
നടപടികള്‍
പൂര്‍ത്തികരിച്ച്
പ്രവര്‍ത്തി
എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയും ;
ഇതു സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
കോഴിക്കോട്
നഗരത്തിലെ മോണോ റെയില്‍
പദ്ധതി
T 2959.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തിലെ മോണോ റെയില്‍
പദ്ധതി ഉപേക്ഷിച്ച്
ലൈറ്റ് മെട്രോ പദ്ധതി
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇങ്ങനെ ഒരു തീരുമാനം
എടുക്കാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ?
കല്‍പ്പറ്റ
വാരമ്പറ്റ റോഡിന്റെ
ടെന്‍ഡര്‍ നടപടികള്‍
2960.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിക്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
കല്‍പ്പറ്റ വാരമ്പറ്റ
റോഡിന്റെ ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റോഡ്
നിര്‍മ്മാണത്തിനുള്ള
തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ആയതു
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
റെയില്‍വേ മേല്‍പ്പാലം
T 2961.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ ബുദ്ധ
ജംഗ്ഷന് കല്ലുമല
റോഡില്‍, മാവേലിക്കര
റെയില്‍വേ സ്റ്റേഷനു
സമീപം മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിന്
ദീര്‍ഘകാലമായുള്ള
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
റെയില്‍വേ മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്നു
വിശദമാക്കുമോ ;
(സി)
പ്രസ്തുത
മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിനാവശ്യമായ
തുക അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ ;
കോഴിക്കോട്
നഗരത്തില്‍ ലൈറ്റ്മെട്രോ
പദ്ധതി
T 2962.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തില്‍ ലൈറ്റ്
മെട്രോ പദ്ധതി
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതു നടപ്പിലാക്കാനായി
എന്തെല്ലാം നടപടികളാണ്
ഇതുവരെ
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതിയുമായി
സംബന്ധിച്ച് പ്രാഥമിക
പഠനം നടത്തുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
വ്യക്തമാക്കുമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികൾ
2963.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒറ്റപ്പാലം നിയോജക
മണ്ഡലത്തിൽ
പൊതുമരാമത്ത് വകുപ്പ്
എത്ര പ്രവൃത്തികൾക്കാണ്
ഭരണാനുമതി നല്കി
ഉത്തരവയിട്ടുള്ളത്;
പ്രസ്തുത ഉത്തരവുകൾ ല
ഭ്യമാക്കാമോ ;
(ബി)
ഭരണാനുമതി
നല്കിയ
പ്രവൃത്തികളില്‍
ഏതെല്ലാം നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കിയെന്ന്
വ്യക്തമാക്കാമോ ;
(സി)
ഭരണാനുമതി
നല്‍കിയിട്ടും
ടെക്നിക്കല്‍ സാങ്ഷന്
നല്‍കാത്ത
പ്രവൃത്തികള്‍ ഏതെല്ലാം
;
(ഡി)
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയാക്കി ;
(ഇ)
ഓരോ
പ്രവൃത്തികളുടെയും
നിലവിലെ സ്ഥിതി
വിശദീകരിക്കുമോ ?
അമ്പലപ്പുഴ
മണ്ഡലത്തിലെ
പ്രവൃത്തികള്‍
2964.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ഡല
ആസ്തി വികസന പദ്ധതി
പ്രകാരം അമ്പലപ്പുഴ
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികളുടെ
ഭരണാനുമതിയ്ക്കായുള്ള
പ്രൊപ്പോസലുകളാണ്
പൊതുമരാമത്ത്
വകുപ്പിന്റെ
പരിഗണനയിലുള്ളത്;
(ബി)
മാര്‍ച്ച്
31 ന് മുമ്പ് ഇവയ്ക്ക്
ഭരണാനുമതി നല്കാന്
നടപടി സ്വീകരിക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ റോഡ്
നവീകരണം
2965.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ എരുമക്കുഴി
ഇടപ്പോള്‍ റോഡ്
ബി.എം./ബി.സി.
മാതൃകയില്‍ നവീകരിച്ച്
നിര്‍മ്മിക്കുന്നതിന്
എസ്റ്റിമേറ്റ്
തയ്യാറാക്കി
നല്‍കിയിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇൗ റോഡ് നവീകരണത്തിന്
എസ്റ്റിമേറ്റ്
അനുസരിച്ചുളള തുക
അനുവദിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ;
(ബി)
മാവേലിക്കര
ബ്ലോക്കോഫീസ് മുതല്‍
ബുദ്ധ ജംഗ്ഷന് വരെ
പുളിമൂട്
റോഡ്ബി.എം./ബി.സി.
മാതൃകയില്‍ നിര്‍മ്മാണം
നടത്തുന്നതിന് ആവശ്യമായ
തുക
അനുവദിക്കുമോയെന്നും
നിര്‍മ്മാണത്തിനാവശ്യമായ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
ചാത്തന്നൂർ
മണ്ഡലത്തിലെ മണ്ണയം,
കട്ടയില്‍ പാലങ്ങൾ
2966.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
മണ്ഡലത്തിലെ
കല്ലുവാതുക്കല്‍
ഗ്രാമപഞ്ചായത്തിലെ
മണ്ണയം, കട്ടയില്‍
എന്നീ പാലങ്ങളുടെ
മോശപ്പെട്ട അവസ്ഥ
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
പ്രസ്തുത
പാലങ്ങള്‍
പുതുക്കിപണിയുന്നതിന്
വിശദമായ എസ്റ്റിമേറ്റ്
തയ്യാറാക്കി
ഗവണ്മെന്റിനു
നല്കിയിരുന്നുവോ;
(സി)
എങ്കില്‍
അതിന്മേൽ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;പ്രസ്തത
പാലങ്ങള്‍ പുതുക്കി
പണിയുന്നതിലേക്ക്
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ ?
കോഴിക്കോട്
രാമനാട്ടുകര ബൈപ്പാസ്
2967.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
രാമനാട്ടുകര ബൈപ്പാസിലെ
അറപ്പുഴ പാലത്തിന്റെ
ടോള്‍ പിരിവ്
നിര്‍ത്തലാക്കിയത്
എന്നാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പാലത്തിന്റെ
നിര്‍മ്മാണത്തിന്
ചെലവായതിലും അധികതുക
പിരിച്ചെടുക്കാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ;
(സി)
2014-15
കാലയളവില്‍ എത്ര
തുകയാണ് ടോള്‍
ഇനത്തില്‍
പിരിച്ചെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
തൊണ്ടിലക്കടവ് പാലം
നിർമ്മാണം
2968.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
തൊണ്ടിലക്കടവ് പാലം
നിര്‍മ്മാണത്തിന്
ഭരണാനുമതി
ലഭ്യമാക്കിയിരുന്നുവോ;
(ബി)
പാലത്തിന്റെ
പ്രവൃത്തി
ആരംഭിക്കുന്നതില്‍
കാലതാമസം
നേരിടുന്നതിനുള്ള കാരണം
വിശദമാക്കാമോ;
(സി)
പാലം
നിര്‍മ്മാണത്തിന്
ആവശ്യമായ ഭൂമി
ഏറ്റെടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതു
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ഡി)
വകുപ്പുകള്‍
തമ്മിലുള്ള തര്‍ക്കം
കാരണം ഭൂമി
ഏറ്റെടുക്കല്‍ നടപടി
വൈകുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടണ്ടോ;
സ്ഥലം ഏറ്റെടുക്കല്‍
നടപടികള്‍
ത്വരിതപ്പെടുത്തുന്നതിന്
റവന്യൂ ,പൊതുമരാമത്ത്
വകുപ്പുകളുടെ യോഗം
വിളിച്ചു ചേര്‍ക്കാന്‍
നടപടി സ്വീകരിക്കുമോ?
കൊടുവള്ളി
നിയോജകമണ്ഡലത്തില്‍
പാലങ്ങള്ക്ക്ഭരണാനുമതി
2969.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊടുവള്ളി
നിയോജകമണ്ഡലത്തില്‍
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് ഏതെല്ലാം
പാലങ്ങള്ക്കായിരുന്നു
ഭരണാനുമതി
ലഭ്യമാക്കിയിരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇവ
ഓരോന്നിന്റെയും
നിലവിലുള്ള സ്ഥിതി
സംബന്ധിച്ച്
വിശദമാക്കാമോ ?
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
പാലങ്ങളുടെ നിർമ്മാണ
നടപടികൾ
2970.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
ഉളളൂര്‍ കടവ്
പാലത്തിന്റെ നിർമ്മാണ
നടപടികള്‍
വിശദമാക്കുമോ;
(ബി)
നോര്‍ത്ത്
എസ്.ഇ. ഇക്കാര്യത്തില്‍
സ്ഥലമെടുപ്പ് നടപടികള്‍
പൂര്ത്തികരിച്ചില്ലെങ്കിലും
നിലവിലെ
രൂപരേഖയനുസരിച്ച് പാലം
നിര്‍മ്മാണ
നടപടികളുമായി
മുന്നോട്ടുപോവാം എന്ന്
കാണിച്ച് ചീഫ്
എഞ്ചിനീയര്‍ക്ക്
സമര്‍പ്പിച്ച
അപേക്ഷയില്‍ നടപടികള്‍
എന്തായി എന്ന്
വ്യക്തമാക്കാമോ;
(സി)
ഉളളൂര്കടവ്
പാലത്തിന്റെ
സ്ഥലമെടുപ്പിനായി
തയ്യാറാക്കിയ
എസ്റ്റിമേറ്റിന് ഇതുവരെ
സര്‍ക്കാര്‍ തലത്തില്‍
അംഗീകാരം
ലഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് മാർച്ച് മാസം
ഡിനോവ ആവുന്നതിനാൽ
അടിയന്തര നടപടികള്‍
സ്വീകരിച്ച് ഇതിന്
അംഗീകാരം നല്‍കാനുള്ള
നടപടികൾ സ്വീകരിക്കുമോ
;
(ഡി)
അഴീക്കല്‍കടവ്
പാലം
നിര്‍മ്മാണപദ്ധതിയുടെ
ഡിസെെന്‍
തയ്യാറാക്കിയിട്ടുണ്ടോ
എന്നത്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ ഇത്
എപ്പോള്‍ തയ്യാറാവും
എന്ന് വിശദമാക്കാമോ;
(ഇ)
അകലടപ്പുഴ
പാലം
നിര്‍മ്മാണത്തിനായി
പി.ഡബ്ലു. ഡി.
സെക്രട്ടറി ചീഫ്
എഞ്ചിനീയറോട്
ആവശ്യപ്പെട്ട
റിപ്പോര്‍ട്ട്
പി.ഡബ്ലു. ഡി.
സെക്രട്ടറിക്ക്
നല്‍കിയോ എന്ന കാര്യം
വ്യക്തമാക്കുമോ?
അമ്പല്ലൂര്‍
ചിമ്മിനി ഡാം റോഡ്
2971.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പല്ലൂര്‍
ചിമ്മിനി ഡാം റോഡ്
ബി.എം.ബി.സി.ക്ക്
വേണ്ടി RICK
ഏറ്റെടുത്തെങ്കിലും
പദ്ധതി
ആരംഭിച്ചിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡ് പി.ഡബ്ല്യു.ഡി.
ബി.എം.ബി.സി. പണി
ചെയ്യുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
റോഡ് ബി.എം.ബി.സി. പണി
ചെയ്യുന്നതിന്
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ?
കാസര്‍ഗോഡ്
മണ്ഡലത്തിലെ മരാമത്ത്
വകുപ്പുമായി ബന്ധപ്പെട്ട
പ്രവൃത്തികൾ
2972.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
അസംബ്ലി
നിയോജകമണ്ഡലത്തില്‍
എം.എല്‍.എ. ആസ്തി വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
നാളിതുവരെ മരാമത്ത്
വകുപ്പുമായി
ബന്ധപ്പെട്ട ഏതെല്ലാം
പ്രവൃത്തികള്‍ക്കു
ഭരണാനുമതി
ലഭിച്ചുവെന്നും ലഭിച്ച
പ്രവൃത്തികളിന്മേല്
ഇതുവരെ
സ്വീകരിക്കപ്പെട്ട
നടപടികള്‍ എന്താണെന്നും
ബില്‍ഡിംഗ് റോഡ്സ്
വിഭാഗങ്ങള്‍
വേര്‍തിരിച്ച്
ലഭ്യമാക്കുമോ ;
(ബി)
ഭരണാനുമതിക്കു
കാത്തിരിക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
ഭരണാനുമതി കിട്ടാനുള്ള
കാലവിളംബത്തിന്റെ
കാരണമെന്താണെന്നും
വ്യക്തമാക്കുമോ ?
കാഞ്ഞങ്ങാട്
കോട്ടച്ചേരി
മേല്പാലനിര്മാണം
2973.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
കോട്ടച്ചേരി
മേല്‍പ്പാലനിര്‍മാണം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനുള്ള
ഭൂമി ഏറ്റെടുക്കല്‍
നടപടി ഏതുവരെയായെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിയ്ക്കുമെന്നും
എന്ന്
പൂര്‍ത്തിയാകുമെന്നും
അറിയിയ്ക്കുമോ?
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ
പൊതുമരാമത്ത്
പ്രവൃര്‍ത്തികള്‍
2974.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
നടന്നുവരുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണെന്ന്
റോഡുകള്‍,
കെട്ടിടങ്ങള്‍,
പാലങ്ങള്‍ എന്നിവ
തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
ഓരോ
നിര്‍മ്മാണപ്രവര്‍ത്തനവും
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
പ്ലാന്‍, നോണ്‍പ്ലാന്‍,
ആസ്തിവികസന ഫണ്ട്
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഓരോ
പ്രവൃത്തിയുടെയും
കരാര്‍ തുക എത്ര
ആണെന്നും കരാര്‍
എടുത്തിരിക്കുന്നത്
ആരാണെന്നും ഓരോ
പ്രവൃത്തിയും
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുമെന്നും
വ്യക്തമാക്കുമോ?
ദേശീയപാതയിലെ
കുഴികള്‍
2975.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലത്ത്
ദേശീയപാതയിലെ കുഴികള്‍
അടപ്പിക്കുന്നതിന്
ഉദ്യോഗസ്ഥര്‍ വേണ്ടത്ര
ശ്രദ്ധിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(ബി)
എക്സിക്യൂട്ടിവ്
എഞ്ചിനീയര്‍ക്ക്
മെയിന്റനന്‍സ് വര്‍ക്ക്
ചെയ്യുന്നതിനാവശ്യമായ
ഫണ്ട്
അനുവദിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
നിരന്തരം
അപകടങ്ങള്‍
ഉണ്ടാക്കുന്ന പ്രസ്തുത
കുഴികള്‍
അടയ്ക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങൾ
2976.
ശ്രീ.ഇ.പി.ജയരാജന്
,,
പുരുഷന് കടലുണ്ടി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളില്‍
നടക്കുന്നതായി
പറയപ്പെടുന്ന,
വ്യാപകമായ
ക്രമക്കേടുകളും
അഴിമതിയും സംബന്ധിച്ച
പരാതികളില്‍ കൈക്കൊണ്ട
പൊതുവായ തീരുമാനങ്ങള്‍
വിശദമാക്കാമോ ;
(ബി)
ഇത്
സംബന്ധിച്ച്
നിയമസഭാംഗങ്ങളില്‍
നിന്നും ലഭിച്ച
പരാതികളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
വകുപ്പ്
മന്ത്രി ആപ്പീസിനെതിരെ
ലോകായുക്തയില്‍
പരാതിയുണ്ടോ; ഇതു
സംബന്ധിച്ച് ലോകായുക്ത
മുമ്പാകെ ഏതെങ്കിലും
നിയമസഭാംഗം മൊഴി
നല്‍കിയതായി അറിയാമോ;
എങ്കില്‍ ആ അംഗത്തിന്റെ
പേര് വെളിപ്പെടുത്താമോ;
(ഡി)
ഇതു
സംബന്ധിച്ച് ലോകായുക്ത
മുമ്പാകെ സര്‍ക്കാര്‍
സത്യവാങ്മൂലം
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ?
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
പള്ളിക്കമണ്ണടി പാലം
2977.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
പള്ളിക്കമണ്ണടി പാലം
നിര്‍മ്മിക്കുന്നതിലേക്ക്
എത്ര കോടി രൂപയുടെ
ഭരണാനുമതി എന്നാണ്
നല്‍കിയതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പാലം
നിര്‍മ്മിക്കുന്നതിലേക്ക്
വിശദമായ എസ്റ്റിമേറ്റും
അനുബന്ധ പ്ലാനും
രേഖകളും
തയ്യാറാക്കിയിരുന്നോ;
വിശദാംശം അറിയിക്കുമോ;
പ്രസ്തുത എസ്റ്റിമേറ്റ്
തയ്യാറാക്കിയത് ഏത്
വര്‍ഷമാണെന്നും എത്ര
രൂപയുടെതാണെന്നും
വ്യക്തമാക്കുമോ;
(സി)
നിലവില്‍
പാലം നിര്‍മ്മാണത്തിന്
ഭരണാനുമതി
ലഭിച്ചതിനേക്കാള്‍
അധികരിച്ച് വരുന്ന തുക
ലഭ്യമാക്കുവാന്‍
തയ്യാറാകുമോ;
(ഡി)
പാലം
നിര്‍മ്മിക്കുന്നതിലേക്കുള്ള
നിലവിലെ തടസ്സങ്ങള്‍
എന്തൊക്കെയാണ്; ഇവ
പരിഹരിക്കുന്നതിലേക്കായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനുള്ളില്‍
കൊല്ലം ജില്ലയില്‍ പാലം
നിര്മ്മിക്കുന്നതിലേക്കോ,
റോഡ്
നിര്മ്മിക്കുന്നതിലേക്കോ
ഏതെങ്കിലും സ്വകാര്യ
വ്യക്തിയുടെ ഭൂമി
ഏറ്റെടുത്തിരുന്നുവോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ
പാലങ്ങള്‍
2978.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട
മിത്രമഠംപാലം,
മദനശ്ശേരിക്കടവ് പാലം,
വഴുവാടിക്കടവ് പാലം
തുടങ്ങിയവയുള്‍പ്പെടെയുള്ള
പാലങ്ങളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പൂര്‍ത്തീകരണത്തിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ?
ചെങ്ങന്നൂര്‍
ഇറപ്പുഴ
-പുത്തന്‍വീട്ടില്‍പടി
പാലം നിര്‍മ്മാണം
2979.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
കൂടി കടന്നുപോകുന്ന
എം.സി. റോഡിലെ
പുത്തന്‍വീട്ടില്‍പടി
പാലം കുല്ലിശ്ശേരി
ഇറപ്പുഴ പാലം
എന്നിവയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കുമോ
;
(ബി)
പ്രസ്തുത
പാലങ്ങളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തി
പൂര്‍ത്തികരിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ ;
(സി)
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
ഗതാഗതത്തിനായി തുറന്ന്
കൊടുക്കുവാന്‍ എത്ര
ദിവസം വേണ്ടിവരുമെന്ന്
വ്യക്തമാക്കുമോ ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ ?
കോട്ടിക്കുളം
റെയില്‍ ഓവര്‍ ബ്രിഡ്ജ്
2980.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടിക്കുളം
റെയില്‍വേ സ്റ്റേഷന്
സമീപം റെയില്‍ ഓവര്‍
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതിന്റെ
ഡി.പി.ആര്., റോഡ്സ്
ആന്റ് ബ്രിഡ്ജസ്
ഡെവലപ്മെന്റ്
കോര്പ്പറേഷന് ഓഫ്
കേരള
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
റെയില്‍വെ ഓവര്‍
ബ്രിഡ്ജ്
യാഥാര്‍ത്ഥ്യമാക്കാനുള്ള
നടപടി സ്വീകരിയ്ക്കുമോ?
ചെങ്ങന്നൂര്‍
ബെെപാസ് നിര്‍മ്മാണം
2981.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
ബെെപാസ്സ് നിര്‍മ്മാണ
പുരോഗതി
വിശദീകരിക്കുമോ;
(ബി)
നിര്‍മ്മാണത്തിന്
ഉണ്ടാകുന്ന കാലതാമസം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
നിര്‍മ്മാണ
കരാറുകാര്‍ ആരെന്ന്
വിശദമാക്കുമോ;
(ഡി)
നിര്‍മ്മാണ
പ്രവൃത്തികള്‍
ത്വരിതപ്പെടുത്തുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കുമോ?
പൊതുമരാമത്ത്
വകുപ്പില്‍
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ് തുക
2982.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പൊതുമരാമത്ത്
വകുപ്പില്‍
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ് തുകയുടെ
എത്ര ശതമാനം വരെ
അധികരിച്ച്
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്ക് എത്ര
ശതമാനം വീതമാണ്
അധികരിച്ച്
നല്‍കിയിട്ടുളളത്; തുക
അധികരിച്ച്
നല്കിയിട്ടുളള
വര്‍ക്കുകളുടെ ടെണ്ടര്‍
ആര്‍ക്കാണ് ലഭിച്ചത്
എന്ന് വിശദമാക്കാമോ;
ഓരോ വര്‍ക്കിനും എന്ത്
തുക അടങ്കല്‍ വരുമെന്ന്
അറിയിക്കാമോ;
(സി)
എസ്റ്റിമേറ്റ്
തുക അധികരിച്ച്
നല്‍കുന്നതിന്
എന്തെങ്കിലും
കാരണമുണ്ടായിരുന്നോ
എന്ന് വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിന്റെ നേട്ടം
2983.
ശ്രീ.എം.എ.
വാഹീദ്
,,
ലൂഡി ലൂയിസ്
,,
എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബഡ്ജറ്റ് വിഹിതത്തില്‍
കൂടുതല്‍ തുക
ചെലവഴിച്ചു കൊണ്ട്
പൊതുമരാമത്ത് രംഗത്ത്
നേട്ടം
കൈവരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കിൽ
എത്ര ശതമാനം തുക
ചെലവഴിച്ചാണ് ഈ നേട്ടം
കൈവരിച്ചത്; അതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിരുന്നു;
വിശദമാക്കുമോ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
നിര്‍മ്മാണ
പ്രവര്‍ത്തികള്‍
2984.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തില്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ചതും,
പൂര്‍ത്തിയായതും,
നിലവില്‍
പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ
നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
സാമ്പത്തിക വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
നിര്‍മ്മാണം
പൂര്‍ത്തിയായവയില്‍
ഉദ്ഘാടനം നടത്തിയത്
ഏതൊക്കെ എന്ന്
വ്യക്തമാക്കുമോ;
(സി)
ടി
നിര്‍മ്മാണ
പ്രവൃത്തികള്‍
ഏറ്റെടുത്തിട്ടുള്ള
കരാറുകാരുടെ വിശദവിവരം
ഇനം തിരിച്ച്
വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
"നിരത്ത്" വിഭാഗം
നടത്തുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
2985.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം 2015 ജനുവരി മാസം
31വരെ പൊതുമരാമത്ത്
"നിരത്ത്" വിഭാഗം
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തിയ റോഡുകള്‍
ഏതൊക്കെയെന്നും
അറ്റകുറ്റ
പ്രവൃത്തികള്‍
നടത്തിയിട്ടുള്ള
റോഡുകള്‍
ഏതൊക്കെയെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
വിവരങ്ങള്‍ സാമ്പത്തിക
വര്‍ഷം,
പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി
,റോഡുകളുടെ നീളം,
എസ്റ്റിമേറ്റ് തുക,
കരാറുകാരുടെ പേര്
വിവരങ്ങള്‍ ,
നിര്‍മ്മാണ ഉദ്ഘാടനം
നടന്ന തീയതി എന്നിവ
പ്രവൃത്തികളുടെ ഇനം
തിരിച്ച് വിശദമായ
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(സി)
നിലവില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പുരോഗമിക്കുന്ന
റോഡുകളുടെ വിശദ
വിവരങ്ങളും
ലഭ്യമാക്കുമോ?
പൊതുമരാമത്ത്
വകുപ്പില്‍ ഇ-പെയ്മെന്റ്
സംവിധാനം
2986.
ശ്രീ.സണ്ണി
ജോസഫ്
,,
എം.പി.വിന്‍സെന്റ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പില്‍
ഇ-പെയ്മെന്റ് സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;വ്യക്തമാക്കാമോ
;
(ബി)
എങ്കിൽ
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
സംവിധാനം വഴി
നേടാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
എന്തെല്ലാം
സൗകര്യങ്ങളാണ് പ്രസ്തുത
സംവിധാനം വഴി
ലഭ്യമാക്കുന്നതെന്നും
ആരെല്ലാമാണ് ഇൗ
സംവിധാനത്തിന്റെ
പ്രവര്‍ത്തനവുമായി
സഹകരിക്കുന്നതെന്നും
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പില്‍ അസിസ്റ്റന്റ്
എഞ്ചിനീയര്‍,
ഒാവര്‍സീയര്‍ ഒഴിവുകള്‍
2987.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിനു കീഴില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍,
ഒാവര്‍സീയര്‍ എന്നീ
വിഭാഗങ്ങളില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന് ജില്ല
അടിസ്ഥാനത്തില്‍
വിശദമാക്കുമോ ;
(ബി)
കണ്ണൂര്‍
ജില്ലയില്‍ ഏതൊക്കെ
സ്ഥാപനങ്ങളിലാണ്
പ്രസ്തുത ഒഴിവുകള്‍
നിലവിലുള്ളത്;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ?
ചെങ്ങന്നൂരിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
2988.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത്
'കെട്ടിടം', 'നിരത്ത്'
വിഭാഗങ്ങളില്‍ 1991-96,
1996-2001, 2001-2006,
2006-2011, 2011-2015
എന്നീ കാലയളവുകളില്‍
അനുവദിച്ച നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ?
അശാസ്ത്രീയമായ
റോഡുനിര്‍മ്മാണവും വാഹനന
അപകടവും
2989.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അശാസ്ത്രീയമായ
റോഡുനിര്‍മ്മാണവും
റോഡുസുരക്ഷക്ക് മതിയായ
സംവിധാനങ്ങളുടെ അഭാവവും
എം.സി. റോഡില്‍
കമ്പംകോടിനും
ഏനാത്തിനും ഇടയില്‍
വാഹന അപകടങ്ങള്‍ക്ക്
കാരണമാകുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
ഭാഗത്തെ റോഡ്
അപകടങ്ങള്‍
കുറക്കുന്നതിനും റോഡ്
സുരക്ഷ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും ?
പാപ്പിനിശ്ശേരി
- പിലാത്തറ കെ.എസ്.ടി.പി.
റോഡ്
2990.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ടി.പി.
പദ്ധതിയിലുള്‍പ്പെടുത്തി
പ്രവൃത്തി
നടന്നുകൊണ്ടിരിക്കുന്ന
പാപ്പിനിശ്ശേരി -
പിലാത്തറ റോഡിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ ;
(ബി)
പ്രസ്തുത
റോഡിന്റെ പ്രവൃത്തി
എന്ന്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്നു
വ്യക്തമാക്കാമോ;
(സി)
പാപ്പിനിശ്ശേരി,
താവം റെയില്‍വെ ഓവര്‍
ബ്രിഡ്ജുകളുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ ;
(ഡി)
നിര്‍മ്മാണത്തിന്റെ
ഭാഗമായി പഴയങ്ങായി പാലം
ബലപ്പെടുത്തുന്നതിനും
രാമപുരത്ത് പുതിയൊരു
പാലം
നിര്‍മ്മിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കാമോ?
നെടുമ്പ്രക്കാട
- വിളക്കുമരം പാലം
2991.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
അരൂര്‍ മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
നെടുമ്പ്രക്കാട -
വിളക്കുമരം
പാലത്തിനായുള്ള
പുതുക്കിയ
എസ്റ്റിമേറ്റ് എ്രത
രൂപയാണ്; എത്ര രൂപയാണ്
ബജറ്റില്‍
വകയിരുത്തിയിരിക്കുന്നത്
; അപ്രോച്ച് റോഡിനുളള
സ്ഥലം ഏറ്റെടുത്തു
നല്‍കിയിട്ടുണ്ടോ;
എസ്റ്റിമേറ്റ്
പ്രകാരമുളള തുകയ്ക്കുളള
ഭരണാനുമതി എത്രയുംവേഗം
ലഭിക്കുന്നതിനുളള നടപടി
സ്വീകരിക്കുമോ; 2015
വര്‍ഷത്തെ നബാര്‍ഡ്
പദ്ധതിയില്‍ ഈ
പ്രവൃത്തി കൂടി
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
കാക്കത്തുരുത്ത്
ദ്വീപിലേയ്ക്കുള്ള പാലം
2992.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ
കാക്കത്തുരുത്ത്
ദ്വീപിലേയ്ക്കുള്ള പാലം
നിര്‍മ്മാണം എന്നാണ്
ആരംഭിച്ചത് ;
(ബി)
അപ്രോച്ച്
റോഡിനുവേണ്ടിയുള്ള
സ്ഥലമെടുപ്പ്
പൂര്‍ത്തിയാകാത്തതിനാല്‍
നിര്‍മ്മാണ
പ്രവര്‍ത്തനം എന്നാണ്
മുടങ്ങിയത് ; അപ്രോച്ച്
റോഡിനുവേണ്ടിയുള്ള
സ്ഥലമെടുപ്പ് നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ;
(സി)
ആലപ്പുഴ
കളക്ട്രേറ്റില്‍ ഉണ്ടായ
ഒത്തുതീര്‍പ്പ് പ്രകാരം
സ്ഥലമെടുപ്പ് നടപടികള്‍
പൂര്‍ത്തിയാകേണ്ട സമയം
കഴിഞ്ഞിരിക്കുന്നുവെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
നിര്‍മ്മാണം
മുടങ്ങിയതു മൂലം
കോണ്‍ട്രാക്ടര്‍ക്ക്
ഉണ്ടായ നഷ്ടം
പരിഹരിക്കുന്നതിനായി
തിരുവനന്തപുരത്തും
ആലപ്പുഴയിലും ചേര്‍ന്ന
യോഗങ്ങളിലെ
തീരുമാനപ്രകാരമുള്ള
റിവൈസ്ഡ്
എസ്റ്റിമേറ്റ്സ്
കിട്ടിയോ, ആയതിന് എ.
എസ് നല്‍കുന്നതിനുള്ള
നടപടികള്‍ എത്
ഘട്ടത്തിലാണ്;
അടിയന്തിരമായി എ. എസ്
ലഭ്യമാക്കുമോ ?
നെയ്യാറ്റിന്‍കരയിലെ
റോഡുകള്‍
2993.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെയായി
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍
ഏതെല്ലാം
റോഡുപണികള്ക്കാണ്
ഭരണാനുമതി
നല്‍കിയതെന്നും അവയില്‍
ഏതെല്ലാം റോഡുകള്‍ പണി
പൂര്‍ത്തീകരിച്ചുവെന്നുമുള്ള
വിവരം പേരും തുകയും
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
ഭരണാനുമതി
നല്‍കിയതില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
ആരംഭിക്കാനുള്ളത്;
പ്രസ്തുത
പ്രവൃത്തികൾക്ക്
കാലതാമസം
നേരിടുന്നതിനുള്ള കാരണം
വ്യക്തമാക്കാമോ ?
വാടപ്പൊഴിപ്പാലത്തിലെ
അപ്രോച്ച് റോഡ്
നിര്‍മ്മാണം
2994.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാടപ്പൊഴിപാലത്തില്
അപ്രോച്ച് റോഡ്
നിര്‍മ്മിക്കുന്നതിന്
സ്ഥലം ഏറ്റെടുക്കുവാൻ
ഫണ്ട് അനുവദിക്കണമെന്ന
പ്രൊപ്പോസല്‍
പൊതുമരാമത്തു
വകുപ്പില്‍
ലഭിച്ചിട്ടുണ്ടോ ;
(ബി)
അപ്രോച്ച്
റോഡ്
നിര്‍മ്മിക്കുന്നതിന്
നബാര്‍ഡ് ധനസഹായം
ഉറപ്പാക്കിയിട്ടുള്ള
സാഹചര്യത്തില്‍ ഭൂമി
ഏറ്റെടുക്കുന്നതിനാവശ്യമായ
ഫണ്ട് ലഭ്യമാക്കുമോ ?
ചാലക്കുടി
എന്‍.എച്ച്. 47 ല്‍ ഫ്ലൈ
ഓവര്‍ നിർമ്മാണം
2995.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
കോടതി ജംഗ്ഷനില്‍
എന്‍.എച്ച്. 47 -ല്‍
ഫ്ലൈ ഓവര്‍
നിര്‍മ്മിക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
എങ്കിൽ
ഇത് ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
ഫ്ലൈ ഓവറിന്റെ
നിര്‍മ്മാണ ഉദ്ഘാടനം
നടത്തി ഒരു വര്‍ഷം
പിന്നിട്ടിട്ടും
നിര്‍മ്മാണം
ആരംഭിയ്ക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
പ്രസ്തുത ഫ്ലൈ ഓവറിന്റെ
നിര്‍മ്മാണം
ആരംഭിയ്ക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
കൃഷ്ണപുരം
കൊട്ടാരം -ദേശീയപാത 47
റോഡിന്റെ പുനരുദ്ധാരണം
T 2996.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷ്ണപുരം
കൊട്ടാരം -ദേശീയപാത 47
സാംസ്ക്കാരിക വിനോദ
കേന്ദ്രം -ദേശീയ
കാര്‍ട്ടൂണ്‍ മ്യൂസിയം
എന്നിവയെ
ബന്ധിപ്പിക്കുന്നതിന്
റോഡിന്റെ
പുനരുദ്ധാരണത്തിനായി
16.9.2014
23602/G1/14/PWD
നമ്പര്‍ കത്ത് പ്രകാരം
ഗവ സെക്രട്ടറി വിശദമായ
എസ്റ്റിമേറ്റ്
സമര്‍പ്പിക്കുവാന്‍
ചീഫ് എന്‍ജിനിയര്‍
(നിരത്തുകളും
പാലങ്ങളും)
ആവശ്യപ്പെട്ടതനുസരിച്ചുള്ള
തുടര്‍നടപടി
ക്രമങ്ങളുടെ നിലവിലുള്ള
അവസ്ഥ വിശദമാക്കാമോ;
(ബി)
റോഡിന്റെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
എന്നേയ്ക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വിശദമാക്കാമോ ?