ജനക്ഷേമ
പദ്ധതികള്‍
1761.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
വകുപ്പുകളും
സര്‍ക്കാരിന് കീഴിലെ
മറ്റു സ്ഥാപനങ്ങളും
നടപ്പാക്കുന്ന ജനക്ഷേമ
പദ്ധതികള്‍
ഏതൊക്കെയാണെന്നതിന്റെ
സമ്പൂര്‍ണ്ണ ലിസ്റ്റ്
ലഭ്യമാക്കാമോ;
(ബി)
ഓരോ
പദ്ധതിയുടെയും
ഗുണഭോക്താക്കള്‍ക്ക്
വേണ്ട അര്‍ഹതാ
മാനദണ്ഡങ്ങള്‍,
സഹായത്തുക, അപേക്ഷ
നല്‍കേണ്ട രീതി, അപേക്ഷ
നല്‍കേണ്ട വിലാസം
എന്നിവയുള്‍പ്പെടെയുള്ള
വിവരം ലഭ്യമാക്കുമോ?
കേന്ദ്ര
ഗവണ്മെന്റിന്
സമര്‍പ്പിച്ച പദ്ധതികള്‍
1762.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തികവര്‍ഷം
കേന്ദ്ര ഗവണ്മെന്റിന്
സമര്‍പ്പിച്ച
പദ്ധതികള്‍
ഏതെല്ലാമെന്നും അവയിൽ
ഏതിനെല്ലാം അംഗീകാരം
നല്‍കിയെന്നും അവ
ഓരൊന്നിന്നും അനുവദിച്ച
തുക എത്രയെന്നും
വ്യക്തമാക്കാമോ;
കേരള
സ്റ്റേറ്റ്
അക്രഡിറ്റേഷന്
കൗണ്‍സില്‍
1763.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ഹയര്‍
എഡ്യൂക്കേഷന്‍
കൗണ്‍സിലിന്റെ
ആഭിമുഖ്യത്തില്‍ കേരള
സ്റ്റേറ്റ്
അക്രഡിറ്റേഷന്
കൗണ്‍സില്‍
രൂപീകരിക്കുന്നതു
സംബന്ധിച്ച ഫയലിന്മേല്
മുഖ്യമന്ത്രി
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്താണ് തടസ്സമെന്നും
കൗണ്‍സില്‍ എപ്പോള്‍
രൂപീകരിക്കുമെന്നും
വ്യക്തമാക്കുമോ?
സഹകരണ
പരീക്ഷാ ബോര്‍ഡ്
വഴിയുള്ള നിയമനങ്ങളിലെ
സാമുദായിക സംവരണം
1764.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
പരീക്ഷാ ബോര്‍ഡ് വഴി
നിയമനം നടത്തുന്ന
സ്ഥാപനങ്ങളില്‍
സാമുദായിക സംവരണം
പാലിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇത്തരം സ്ഥാപനങ്ങളില്‍
സാമുദായിക സംവരണം
ഏര്‍പ്പെടുത്താന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നവരത്ന
പദ്ധതികള്‍
1765.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവരത്ന
പദ്ധതികള്‍ ഏതെല്ലാമാണ്
; ഈ പദ്ധതികള്‍
ഓരോന്നും എന്നുമുതല്‍
ആരംഭിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഓരോ
പദ്ധതികളും
പൂര്‍ത്തിയാക്കാന്‍
എന്ത് തുക
വേണ്ടിവരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്
;
(സി)
ഓരോ
പദ്ധതിക്കായും സംസ്ഥാന
ഖജനാവില്‍ നിന്നും
ഇതിനകം ചെലവാക്കിയ തുക
എത്രയെന്ന്
അറിയിക്കാമോ;;
(ഡി)
ഈ
പദ്ധതികള്‍ ഓരോന്നും
ഏത് തീയതിയ്ക്കുള്ളില്‍
കമ്മീഷന് ചെയ്യുമെന്ന്
അറിയിക്കാമോ ?
റെെറ്റ്
ടു ഹിയറിംഗ് പദ്ധതി
1766.
ശ്രീ.ലൂഡി
ലൂയിസ്
,,
എം.പി.വിന്‍സെന്റ്
,,
ആര് . സെല്‍വരാജ്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റെെറ്റ് ടു ഹിയറിംഗ്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി മുഖേന
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
സര്‍ക്കാര്‍
സേവനങ്ങള്‍ വേഗത്തിലും
കാര്യക്ഷമമായും
ജനങ്ങള്‍ക്ക്
ലഭിക്കുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി ആരുടെ
നേതൃത്വത്തിലാണ്
നടപ്പിലാക്കുന്നതെന്നു
വ്യക്തമാക്കാമോ?
കേന്ദ്ര
സര്‍ക്കാര്‍ പദ്ധതികള്‍
പ്രയോജനപ്പെടുത്തുന്നതിന്
കര്‍മ്മപദ്ധതി
1767.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഹൈബി ഈഡന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ പദ്ധതികള്‍
പരമാവധി
പ്രയോജനപ്പെടുത്തുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ഭരണതലത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(ബി)
ഇതിനായി
ചീഫ് സെക്രട്ടറി,
വകുപ്പ്
സെക്രട്ടറിമാര്‍ക്ക്
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഏങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശങ്ങളുടെ
ഉള്ളടക്കം
വിശദീകരിക്കുമോ;
(ഡി)
ഇത്
മോണിറ്റര്‍ ചെയ്യുവാന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
കേന്ദ്ര
ബഡ്ജറ്റില്‍
സംസ്ഥാനത്തിന്റെ
പ്രമുഖമായ ആവശ്യങ്ങള്‍
1768.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ബഡ്ജറ്റില്‍
പരിഗണിക്കുന്നതിനായി
സംസ്ഥാനത്തിന്റെ
പ്രമുഖമായ ആവശ്യങ്ങള്‍
മുഖ്യമന്ത്രി
നിവേദനത്തിലൂടെ
സമര്‍പ്പിക്കുകയുണ്ടായോ;
എങ്കില്‍ എപ്പോള്‍ ആണ്
സമര്‍പ്പിച്ചത്;
പ്രസ്തുത
നിവേദനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ആവശ്യങ്ങള്‍
നേടിയെടുക്കുന്നതിനായി
ബഡ്ജറ്റിന്
തൊട്ടുമുന്‍പ്
മുഖ്യമന്ത്രി
ആരെയെല്ലാം നേരില്‍
കണ്ട് ചര്‍ച്ച
നടത്തുകയുണ്ടായി;
വിശദമാക്കാമോ?
വിവരാവകാശ
നിയമ പ്രകാരം ലഭിച്ച
രേഖകളുടെ
സാക്ഷ്യപ്പെടുത്തല്‍
1769.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവരാവകാശ
നിയമ പ്രകാരം നല്കുന്ന
രേഖകള്‍ പൊതു അധികാരി
സാക്ഷ്യപ്പെടുത്തി
നല്‍കണമെന്ന
ഹെെക്കോടതി വിധി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഹെെക്കോടതി വിധി
പാലിയ്ക്കുന്നതിന്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
സേവനാവകാശ
നിയമം
1770.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശ
നിയമം ബാധകമാക്കിയ
വകുപ്പുകളില്‍, സേവനം
സമയ ബന്ധിതമായി
ലഭ്യമായില്ലായെന്ന
പരാതി 2014
വര്‍ഷത്തില്‍ ഓരോ
വകുപ്പിലും എത്രയെണ്ണം
വീതം
ലഭിച്ചുവെന്നും,അതിന്മേലുണ്ടായ
തീര്‍പ്പ് എന്താണെന്നും
വിശദീകരിക്കാമോ;
(ബി)
സേവനാവകാശം
ബാധകമാക്കിയ
സംഗതികളില്‍ അപേക്ഷകള്‍
നല്കിയാല്
നിയമപ്രകാരം സമയ
നിഷ്ഠയോടെ സേവനം
അപേക്ഷകന്
ലഭിക്കുന്നുവെന്ന്
ഉറപ്പാക്കാന്‍
വകുപ്പുതലത്തില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
പരിശോധനാ സമ്പ്രദായം
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
ഇത്തരത്തില്‍ പരിശോധന
നടത്തിയ
റിപ്പോര്‍ട്ടുകള്‍
സമാഹരിച്ച്
പ്രസിദ്ധീകരിക്കാന്‍
നടപടിയുണ്ടാകുമോ?
സേവനാവകാശ
നിയമം
1771.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
ഷാഫി പറമ്പില്‍
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676 ന്റെ ഭാഗമായി
സംസ്ഥാനത്ത് സേവനാവകാശ
നിയമം
രൂപികരിച്ചിട്ടുണ്ടോ;എങ്കിൽ
വിശദമാക്കുമോ;
(ബി)
സേവനാവകാശ
നിയമത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
സര്‍ക്കാര്‍
സേവനങ്ങള്‍ വേഗത്തിലും
കാര്യക്ഷമമായും
ജനങ്ങള്‍ക്ക്
ലഭിക്കുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
നിയമത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
സേവനാവകാശ
നിയമം ഓരോ വകുപ്പിലും
നടപ്പാക്കുന്നത് ആരുടെ
നേത്യത്വത്തിലാണ്;
വിശദാംശങ്ങള്‍ നല്‍കുമോ
?
പെന്ഷന്
പ്രായം
1772.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതൊക്കെ
വകുപ്പുകളില്‍ /
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
സ്ഥാപനങ്ങളില്‍
ഏതൊക്കെ തസ്തികകളില്‍
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്
; വിശദമാക്കുമോ ?
ജനങ്ങളുടെ
പ്രശ്നങ്ങള്‍ നേരിട്ട്
അറിയുവാനും പരിഹാരം
കാണുവാനും കര്‍മ്മപദ്ധതി
1773.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വി.റ്റി.ബല്‍റാം
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങളുടെ പ്രശ്നങ്ങള്‍
നേരിട്ട് അറിയുവാനും
പരിഹാരം കാണുവാനും ഈ
ഗവണ്മെന്റ്എന്ത്
കര്‍മ്മപദ്ധതിയാണ്
നടപ്പാക്കിയിട്ടുള്ളത്;
(ബി)
കര്‍മ്മപദ്ധതിയുടെ
ഭാഗമായി എന്തെല്ലാം
പരിപാടികള്‍
നടപ്പാക്കുകയുണ്ടായി;
(സി)
പരിപാടിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
പരിപാടികളുടെ
അനുഭവത്തിന്റെ
വെളിച്ചത്തില്‍
നിലവിലുള്ള ചട്ടങ്ങളും
ഉത്തരവുകളും
മാറ്റുന്നതിനും
ജനങ്ങള്‍ക്കുണ്ടാകുന്ന
വൈഷമ്യങ്ങള്‍
ഒഴിവാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളുകയുണ്ടായി?
ന്യൂഡല്‍ഹി
കേരള ഹൌസ്
1774.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂഡല്‍ഹിയിലെ
കേരളഹൌസില്‍ മുറികള്‍
റിസര്വ്ചെയ്യുന്നതു
സംബന്ധിച്ച് പൊതുഭരണ
പൊളിറ്റിക്കല്‍ വകുപ്പ്
ഉത്തരവുകളോ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ
പുറപ്പെടുവിച്ചിട്ടുണ്ടോ
; എങ്കില്‍ അവയുടെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(ബി)
ഇല്ലെങ്കില്‍
എന്ത്
മാനദണ്ഡമനുസരിച്ചാണ്
മുറികള്‍ റിസര്‍വ്
ചെയ്യുന്നത് എന്ന്
വ്യക്തമാക്കാമോ ;
(സി)
മുറികള്‍
റിസര്‍വ് ചെയ്യുന്നതിന്
എന്തെങ്കിലും
പ്രോട്ടോക്കോള്‍ ഉണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(ഡി)
കേരളഹൌസിലെ
രണ്ടു
ബ്ലോക്കുകള്‍ക്കും
പ്രത്യക മാനദണ്ഡങ്ങളാണോ
; ആണെങ്കില്‍
വിശദമാക്കാമോ ;
(ഇ)
മുന്മന്ത്രിമാര്,
മുന്‍ എം.പി.മാര്‍,
മുന്‍ എം.എല്‍.എ.മാര്‍,
പൊതുമേഖല
കോര്പ്പറേഷന്
ചെയര്മാന്മാര്,
വൈസ്ചാന്‍സലര്‍മാര്‍
എന്നിവര്‍ക്ക് പഴയ
ബ്ലോക്കില്‍ മുറികള്‍
റിസര്‍വ് ചെയ്യാന്‍
പാടില്ലായെന്ന് പൊതുഭരണ
പൊളിറ്റിക്കല്‍
വകുപ്പില്‍നിന്ന്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ ?
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിലെ
ഇ-ഫയലിംഗ് സംവിധാനം
1775.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
ഇ-ഫയലിംഗ് സംവിധാനം
നടപ്പാക്കിയതിന്റെ
ഭാഗമായി
ജനപ്രതിനിധികള്‍ക്കും
എം.എല്‍.എ മാര്‍ക്കും
ഫയല്‍ ഫോളോഅപ്പ്
ചെയ്യുന്നതിന്
നേരിടുന്ന പ്രയാസങ്ങള്‍
പരിഹരിക്കുവാന്‍
സര്‍ക്കാര്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യങ്ങള്‍
പരിഹരിക്കണമെന്ന്
ആവശ്യപ്പെട്ട് ഏതെല്ലാം
എം.എല്‍.എ മാരാണ്
സര്‍ക്കാരിന് നിവേദനം
നല്‍കിയിട്ടുള്ളത്;
ഇതില്‍ സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഇ-ഫയലിംഗിന്റെ
ഭാഗമായി ഫയല്‍ പൊസിഷന്‍
അറിയുന്നതിന് എം.എല്‍.എ
മാര്‍ക്കും പാസ്സ്
വേഡും ഐ.ഡി യും
നല്‍കുമോ;
ഇതിനെന്തെങ്കിലും
നിയമതടസ്സമുണ്ടോ;
ഉണ്ടെങ്കില്‍ അത്
വ്യക്തമാക്കാമോ;
(ഡി)
ഇ-ഫയിലിംഗ്
നടപ്പാക്കിയപ്പോള്‍ ഒരു
ഫയലിന് തന്നെ വിവിധ
ഫയല്‍ നമ്പരുകള്‍
വരുന്നത്
ജനപ്രതിനിധികള്‍ക്ക്
ഫോളോ അപ്പിന് വളരെയധികം
പ്രയാസം നേരിടുന്നതിന്
പരിഹാരം
കണ്ടെത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
ഇ-ഫയിലംഗ്
മൂലം പല ഫയലുകളിലും
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സര്‍ക്കാര്‍
ഫയലുകള്‍ തീര്‍പ്പ്
കല്‍പ്പിക്കുന്നതിനുള്ള
നടപടികള്‍
1776.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍
കെട്ടിക്കിടക്കുന്ന
ഫയലുകള്‍ തീര്‍പ്പ്
കല്പ്പിക്കുവാന്
എന്ത് നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
രണ്ട് ആഴ്ചയില്‍
കൂടുതലായി
തീര്പ്പ്കല്പ്പിക്കാതെ
ഇരിക്കുന്ന ഫയലുകള്‍
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ഫയലുകളും
അപേക്ഷകളും പെട്ടെന്ന്
തീര്‍പ്പ്
കല്‍പ്പിക്കുന്നതിന്
ആധുനിക സാങ്കേതിക
വിദ്യകള്‍ പരമാവധി
പ്രയോജനപ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഏറ്റവും
കൂടുതലും വേഗത്തിലും
സേവനങ്ങള്‍
ലഭ്യമാക്കുന്ന
ജീവനക്കാര്‍ക്ക്
പ്രത്യേക പാരിതോഷികം
നല്കുന്ന കാര്യം
പരിഗണിക്കുമോ?
വീല്‍ചെയര്‍
സംവിധാനം
1777.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ഓഫീസുകളില്‍ വിവിധ
ആവശ്യങ്ങള്‍ക്ക്
എത്തുന്ന
അംഗപരിമിതര്‍ക്ക്
എന്തെല്ലാം പ്രത്യേക
സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
(ബി)
സംസ്ഥാനത്തെ
ഏതെങ്കിലും ഓഫീസുകളില്‍
വീല്‍ചെയര്‍ സംവിധാനം
ഇത്തരക്കാര്‍ക്ക്
ലഭ്യമാണോ;
(സി)
അംഗപരിമിതരുടെ
വിഷയങ്ങള്‍ കൈകാര്യം
ചെയ്യുന്ന ഓഫീസുകളിലും
സെക്രട്ടേറിയറ്റ്,
ജില്ലാ കളക്ടറേറ്റ്
തുടങ്ങിയ ഓഫീസുകളിലും
വീല്‍ചെയര്‍ സംവിധാനവും
പ്രത്യേക
സൗകര്യങ്ങളുമൊരുക്കുന്ന
കാര്യം പരിഗണിക്കുമോ ?
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ
വിദേശയാത്ര
1778.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ
വിദേശയാത്രയ്ക്ക്
നിലവില്‍
നിയന്ത്രണമേര്പ്പെടുത്തിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
2015
ഫെബ്രുവരി മാസംവരെ
ഒൗദ്യോഗികാവശ്യങ്ങള്ക്കായി
എത്ര സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍
വിദേശരാജ്യങ്ങള്‍
സന്ദര്‍ശിച്ചു എന്നും
ആരൊക്കെ ഏതെല്ലാം
രാജ്യങ്ങള്‍
സന്ദര്‍ശിച്ചു എന്നും
അറിയിക്കുമോ ;
(ഡി)
ഓരോ
യാത്രയ്ക്കും ഒരോ
ഉദ്യോഗസ്ഥനും വേണ്ടി
സര്‍ക്കാര്‍ ചെലവഴിച്ച
തുക എത്രയെന്ന്
വെളിപ്പെടുത്തുമോ ?
നിയമനത്തില്‍
സംവരണം
1779.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ
അര്‍ദ്ധ-സര്‍ക്കാര്‍
സര്‍ക്കാരിതര
സ്ഥാപനങ്ങള്‍
എന്നിവയിലാണ്
നിയമനകാര്യങ്ങളില്‍
സംവരണ തത്വങ്ങള്‍
പാലിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
സര്‍ക്കാര്‍
നേരിട്ട് ശമ്പളം
നല്കുന്ന ഏതൊക്കെ
സ്ഥാപനങ്ങളിലാണ്
സംവരണതത്വം
നിയമനത്തില്‍
പാലിക്കപ്പെടാത്തത്
എന്ന് വ്യക്തമാക്കുമോ ;
(സി)
ഇത്തരം
സ്ഥാപനങ്ങളില്‍ സംവരണം
പാലിക്കുവാന്‍
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ അത്തരം
ഉത്തരവുകള്‍,
സര്‍ക്കുലറുകള്‍
എന്നിവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ?
ജനസമ്പര്‍ക്ക
പരിപാടി
1780.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനസമ്പര്‍ക്ക
പരിപാടിക്ക് ആവശ്യമായ
തുക കഴിഞ്ഞ ബഡ്ജറ്റില്‍
വകയിരുത്തിയിരുന്നുവോ
എന്ന് വ്യക്തമാക്കാമോ;
(ബി)
അത്രയും
തുകയുടെ വിഭവശ്രോതസ്സ്
വ്യക്തമാക്കാമോ;
(സി)
ഈ
തുക ബഡ്ജറ്റ്
കണക്കുമായി എങ്ങനെ
ബന്ധപ്പെടുത്തും എന്ന്
വ്യക്തമാക്കാമോ?
ജനസമ്പര്‍ക്ക
പരിപാടിയില്‍ കാസര്‍ഗോഡ്
ജില്ലയില്‍ നിന്ന്
ലഭ്യമായ അപേക്ഷകള്‍
1781.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ
കാസര്‍ഗോഡ് ജില്ലയില്‍
നിന്ന് വിവിധ
ആവശ്യങ്ങള്‍ക്കായി എത്ര
അപേക്ഷകള്‍ ലഭ്യമായി
എന്ന് വിശദമാക്കാമോ;
(ബി)
ഇതില്‍
എത്ര പരാതികള്‍ക്ക്
ഇതുവരെ പരിഹാരം
കണ്ടെത്തിയിട്ടുണ്ടെന്ന
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇതില്‍
സാമ്പത്തിക
സഹായത്തിനുള്ള
അപേക്ഷകള്‍ എത്ര എണ്ണം
ഉണ്ടായിരുന്നു;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ വിതരണം
ചെയ്ത തുക
1782.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ എത്ര തുക
വിതരണം ചെയ്തെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതില്‍
എത്ര തുക
ഗുണഭോക്താക്കള്‍ക്ക്
നല്‍കിക്കഴിഞ്ഞെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഇനത്തില്‍ ഇനി എന്തു
തുക നല്‍കാനുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ഡി)
നാളിതുവരെ
ജനസമ്പര്‍ക്ക
പരിപാടികളുടെ
സംഘാടനത്തിനായി എത്ര
തുക ചെലവഴിച്ചെന്ന്
ജില്ല തിരിച്ച് കണക്ക്
വിശദമാക്കാമോ?
മന്ത്രിമാരുടെ
വിദേശ യാത്രകള്‍
1783.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷംചീഫ് വിപ്പ്
നടത്തിയ വിദേശ
യാത്രകളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഓരോ
മന്ത്രിയും ചീഫ്
വിപ്പും വിവിധ
ഘട്ടങ്ങളിലായി നടത്തിയ
ആദ്യാവസാനം വരെയുള്ള
യാത്രാ പരിപാടികള്‍ക്ക്
ചെലവായ തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
വിദേശ യാത്രാ
പരിപാടിയില്‍
ഏതെങ്കിലും മന്ത്രി
നിശ്ചയിക്കപ്പെട്ടിരുന്ന
യാത്രാ പരിപാടിയില്‍
മാറ്റം വരുത്തി
മറ്റേതെങ്കിലും സ്ഥലം
കൂടി
സന്ദര്ശിക്കുകയുണ്ടായിട്ടുണ്ടോ
; വിശദമാക്കാമോ?
മന്ത്രിമാരുടെ
ശമ്പളം
1784.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധി
കണക്കിലെടുത്ത്
മന്ത്രിമാരുടെ
ശമ്പളത്തില്‍
കുറവുവരുത്താന്‍
തീരുമാനിച്ചിരുന്നോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതനുസരിച്ച്
ഓരോ മന്ത്രിക്കും എത്ര
രൂപ ശമ്പളത്തില്‍
കുറവുവരുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
തീരുമാനം
നിലവിലുണ്ടോയെന്ന്
അറിയിക്കുമോ?
എന്‍ഡോസള്‍ഫാന്‍
രോഗികളുടെ ബാങ്ക് വായ്പ
T 1785.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
രോഗികളുടെ ബാങ്ക് വായ്പ
എഴുതിതള്ളാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
എത്ര തുക
വേണ്ടിവരുമെന്ന്
വ്യക്തമാക്കുമോ;
(സി)
വായ്പ
എഴുതി തള്ളുന്നതിനുള്ള
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ എത്ര
തുക ഇതിനായി ഇതുവരെ
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
എത്ര
പേരുടെ വായ്പ ഇതു
ഉപയോഗിച്ച് എഴുതി
തള്ളിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
കെട്ടിക്കിടക്കുന്ന
ഫയലുകൾ
തീർപ്പാക്കുവാനുള്ള
പദ്ധതി
1786.
ശ്രീ.പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെട്ടിക്കിടക്കുന്ന
ഫയലുകള്‍
തീര്‍പ്പാക്കാന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;എങ്കിൽ
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
സര്‍ക്കാര്‍
സേവനങ്ങള്‍ വേഗത്തിലും
കാര്യക്ഷമമായും
ജനങ്ങള്‍ക്ക്
ലഭിക്കുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ആരുടെ
നേതൃത്വത്തിലാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
വിജിലന്‍സ്
അന്വേഷണം നേരിടുന്ന
എെ.എ.എസ്., എെ.പി.എസ്
ഉദ്യോഗസ്ഥന്മാര്
1787.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര എെ.എ.എസ്.,
എെ.പി.എസ്
ഉദ്യോഗസ്ഥന്മാര്
വിജിലന്‍സ് അന്വേഷണം
നേരിടുന്നുണ്ട് എന്ന്
വ്യക്തമാക്കാമോ;ഇതിന്റെ
ഭാഗമായി
സര്‍വ്വീസ്സില്‍
നിന്നും മാറ്റി
നിര്‍ത്തപ്പെട്ടവരുടെ
വിശദാംശം
വെളിപ്പെടുത്താമോ?
സംസ്ഥാനത്തുള്ള
ഐ.എ.എസ്. തസ്തികകള്‍
1788.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒഴിഞ്ഞുകിടക്കുന്ന
ഐ.എ.എസ്. തസ്തികകള്‍
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
കേന്ദ്ര
സര്‍വ്വീസില്‍
പ്രവര്‍ത്തിക്കുന്ന
സംസ്ഥാന കേഡറിലുള്ള
ഐ.എ.എസ്.കാര്‍
എത്രയെന്ന്
വ്യക്തമാക്കാമോ?
അടൂരില്‍
സബ്ക്കോടതി
T 1789.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
പരിഗണനാലിസ്റ്റ്
പ്രകാരം നാളിതുവരെ
എവിടെയെല്ലാം കോടതികള്‍
നിലവില്‍ വന്നു
;വ്യക്തമാക്കുമോ;
(ബി)
അടൂരില്‍
സബ്ക്കോടതി
സ്ഥാപിക്കുന്നത്
സംബന്ധിച്ചു നിലവിലുള്ള
തടസ്സങ്ങള്‍ എന്തെല്ലാം
;വിശദമാക്കുമോ ;
(സി)
അനുബന്ധവിഷയത്തിന്മേല്
നിലവിലുള്ള കാലവിളംബം
പരിഹരിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ ?
നീതിന്യായ
വകുപ്പിന് വേണ്ടിയുള്ള
ധനവിനിയോഗം
1790.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര കോര്‍ട്ട്
കോംപ്ലക്സുകള്‍ക്ക്
ഭരണാനുമതി നല്കി;
ഏതെല്ലാം; എത്ര രൂപയുടെ
;
ഓരോന്നിന്റെയുംപ്രവര്ത്തന
പുരോഗതി വ്യക്തമാക്കാമോ
;
(ബി)
നീതിന്യായ
വകുപ്പിന് വേണ്ടി
കഴിഞ്ഞ വര്‍ഷം എത്ര തുക
നീക്കിവച്ചു; എത്ര
ചെലവഴിച്ചു;
(സി)
തുക
മുഴുവന്‍
ചെലവഴിച്ചില്ലെങ്കില്‍
എന്താണ് കാരണം എന്ന്
പഠിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
തമിഴ്
നാട് തേനിയില്‍ ഭൂഗര്‍ഭ
പരീക്ഷണം
1791.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തമിഴ്നാട്
തേനിയില്‍ ഭൂഗര്‍ഭ
പരീക്ഷണം നടത്തുവാന്‍
കേന്ദ്ര സര്‍ക്കാര്‍
തീരുമാനിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തു നടപടി
സ്വീകരിച്ചു ;
വെളിപ്പെടുത്താമോ;
(ബി)
യുനെസ്കോയുടെ
പെെതൃക മേഖലയായി
പ്രഖ്യാപിച്ച പശ്ചിമ
ഘട്ടത്തില്‍ ഇത്
നടത്തുന്നത് തടയാന്‍
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത് ;
വ്യക്തമാക്കാമോ;
(സി)
കേരള
അതിര്‍ത്തിയില്‍
നിന്നും 20
കിലോമീറ്ററും ഇടുക്കി
അണക്കെട്ടില്‍ നിന്ന്
30 കിലോമീറ്ററും
അകലെയുള്ള സ്ഥലത്ത്
പരീക്ഷണം നടത്തുന്നത്
ഇടുക്കി
അണക്കെട്ടിനേയും തേനി
ജില്ലയിലെ മറ്റു
അണക്കെട്ടുകളെയും
ബാധിയ്ക്കുമെന്ന കാര്യം
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പരിക്ഷണം നടത്തുന്നതിന്
വെള്ളം ആവശ്യമായതിനാല്‍
മുല്ലപ്പെരിയാര്‍
അണക്കെട്ടില്‍
ഒഴുകിയെത്തുന്ന
വെള്ളത്തിന്റെ അളവ്
കുറയുമെന്ന കാര്യവും
കേന്ദ്രസര്‍ക്കാരിനെ
ബോദ്ധ്യപ്പെടുത്താന്‍
നടപടി സ്വീകരിയ്ക്കുമോ?
കേരളാ
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ്
അതോറിറ്റിയുടെ തീരദേശ
മാപ്പ് നിര്‍മ്മാണം
1792.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
തീരദേശ സംരക്ഷണ
അതോറിറ്റി 2011-ലെ
വിജ്ഞാപന പ്രകാരം
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ് മാപ്പ്
തയ്യാറാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഏത് ഏജന്‍സിയെയാണ്
ഇതിനായി
ചുമതലപ്പെടുത്തിയിരിക്കുന്നത്,
നാളിതുവരെ ഏതെല്ലാം
ജില്ലകളുടെ മാപ്പ്
തയ്യാറാക്കി, മാപ്പ്
തയ്യാറാക്കാന്‍ ചിലവ്
വഹിക്കുന്നതാര്, ആയതിന്
കേന്ദ്രസഹായം
ലഭിച്ചിട്ടുണ്ടോ ,
കേന്ദ്ര സഹായം
ലഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നീ കാര്യങ്ങള്‍
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ ?
ശാസ്ത്ര
വിദ്യാര്‍ത്ഥികൾക്കുള്ള
ഫെല്ലോഷിപ്പ് തുകയുടെ
വർദ്ധന
1793.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാസ്ത്ര,സാങ്കേതിക,
പരിസ്ഥിതി മേഖലയിലെ
ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
ഏറ്റവും മികച്ച
വിദ്യാര്‍ത്ഥികൾക്ക്
കൗണ്‍സില്‍ നല്കുന്ന
ഫെല്ലോഷിപ്പ് തുക
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച്
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിടുണ്ടോ;
(ബി)
ഇക്കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ?
ശാസ്ത്രനയം
1794.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
മാത്രമായി ശാസ്ത്ര നയം
രൂപീകരിച്ചിട്ടുണ്ടോ;
എങ്കിൽ അത്
ലഭ്യമാക്കാമോ;
(ബി)
ശാസ്ത്ര
സാങ്കേതിക രംഗത്ത്
ഗവേഷണത്തിനായി
എന്തെല്ലാം പദ്ധതികള്‍
ആണ്
ആവിഷ്കരിച്ചിട്ടുള്ളത്;
ഏതെല്ലാം മേഖലകളില്‍
;വിശദാംശം
ലഭ്യമാക്കാമോ;
(സി)
ശാസ്ത്ര
ഗവേഷണത്തിന്റെ ഭാഗമായി
എന്തെങ്കിലും
എടുത്തുപറയത്തക്ക
നേട്ടം
കൈവരിച്ചിട്ടുണ്ടോ;എങ്കിൽ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ ?
തീരദേശ
മേഖല നിയന്ത്രണ വിജ്ഞാപനം
1795.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
മേഖല നിയന്ത്രണ
വിജ്ഞാപനവുമായി
ബന്ധപ്പെട്ട് കേന്ദ്ര
വനം-പരിസ്ഥിതി
മന്ത്രാലയം രൂപീകരിച്ച
സമിതിയുമായി സര്‍ക്കാർ
2014 ആഗസ്റ്റ് 22 നും
2014 ഒക്ടോബര്‍ 27 ന്
ഡല്‍ഹിയില്‍ വച്ചും
നടത്തിയ ചര്‍ച്ചയിലെ
തീരുമാനങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍ തീരദേശ
നിയന്ത്രണ
വിജ്ഞാപനത്തിന് ഭേദഗതി
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
ഇന്ത്യന്‍
ന്യൂട്രീനോ
ഒബ്സര്‍വേറ്ററി പദ്ധതി
1796.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ്
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തേനിയിലെ
ഇന്ത്യന്‍ ന്യൂട്രീനോ
ഒബ്സര്‍വേറ്ററി പദ്ധതി
കേരളത്തിന് ഏതെങ്കിലും
തരത്തില്‍
ദോഷകരമാകുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ന്യൂട്രീനോ
പരീക്ഷണ പദ്ധതി
നടത്തിപ്പുമായി
ബന്ധപ്പെട്ട്
കേരളത്തില്‍
ഉയര്‍ന്നിട്ടുളള
ആശങ്കകളെക്കുറിച്ച്
പഠിക്കാന്‍ വിദഗ്ദ്ധ
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി നടപ്പിലായാല്‍
സംസ്ഥാനത്തിന്റെ
ഏതെല്ലാം ഭാഗങ്ങളെയാണ്
ബാധിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
ജൂനിയര്‍ ഇൻസ്പെക്ടർ
പ്ലംബര്‍ തസ്തിക നിയമനം
1797.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായ
പരിശീലന വകുപ്പിലേക്ക്
ജൂനിയര്‍ ഇൻസ്പെക്ടർ
പ്ലംബര്‍
തസ്തികയിലേക്ക് നിയമനം
നടത്തുന്നതിനായി
കാറ്റഗറി നമ്പര്‍
457/2008 ആയി വിജ്ഞാപനം
പുറപ്പെടുവിച്ചിരുന്നോ;
എങ്കില്‍ എന്നാണ്
വിജ്ഞാപനം
പുറപ്പെടുവിച്ചിരുന്നത്;
(ബി)
2009
ൽ നോട്ടിഫിക്കേഷന്‍
വന്ന് 2011 ല്‍ പരീക്ഷ
നടത്തിയ ഈ തസ്തികയില്‍
പരീക്ഷാഫലം
പുറപ്പെടുവിക്കുന്നത്
വൈകാന്‍ ഇടയായ സാഹചര്യം
വിശദീകരിക്കാമോ;
(സി)
അടിയന്തരമായി ഫലം
പുറപ്പെടുവിച്ച്
ഷോര്‍ട്ട് ലിസ്റ്റ്
തയ്യാറാക്കി നിയമനം
നടത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
തൃശ്ശൂര്‍ ജില്ലയിലെ
ലാസ്റ്റ് ഗ്രേഡ്
സര്‍വ്വന്റ് തസ്തിക
1798.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012
ജൂണ്‍ 29-ാം തീയതി
നിലവില്‍വന്ന തൃശ്ശൂര്‍
ജില്ലയിലെ വിവിധ
വകുപ്പുകളിലേക്കുള്ള
ലാസ്റ്റ് ഗ്രേഡ്
സര്‍വ്വന്റ് തസ്തികയുടെ
റാങ്ക്
ലിസ്റ്റില്‍പ്പെട്ട
എത്ര
ഉദ്യോഗാര്ത്ഥികള്ക്കാണ്ഇതുവരെ
നിയമനം നല്‍കിയത്;
(ബി)
പ്രസ്തുത റാങ്ക്
ലിസ്റ്റിന്റെ പ്രാബല്യം
ഒരു വര്‍ഷം കൂടി
വര്‍ദ്ധിപ്പിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ?
സപ്ലൈകോയിലെ അസിസ്റ്റന്റ്
സെയില്സ്മാന് നിയമനം
T 1799.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സപ്ലൈകോയിലെ
അസിസ്റ്റന്റ്
സെയില്സ്മാന്
തസ്തികയിലേക്കുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതെപ്പോഴാണ്;
ലിസ്റ്റിന്റെ കാലാവധി
എന്ന് അവസാനിക്കും;
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരെയായി
എത്ര പേര്‍ക്ക് നിയമനം
നല്‍കിയെന്നും
അറിയിക്കുമോ ; പുതുതായി
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്തു
ലഭിച്ചിട്ടുണ്ട് ;
ജില്ല തിരിച്ച് കണക്ക്
ലഭ്യമാക്കാമോ ;
(ബി)
ഒഴിവുകള്‍
അടിയന്തരമായി
റിപ്പോര്‍ട്ട് ചെയ്തു
ലഭിക്കുന്നതിനും
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
തിരുവനന്തപുരം ജില്ലയിലെ
ലാസ്റ്റ്ഗ്രേഡ് നിയമനം
1800.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളിലെ
ലാസ്റ്റ്ഗ്രേഡ്
നിയമനത്തിനായി
തിരുവനന്തപുരം
ജില്ലയില്‍ നിലവിലുള്ള
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം ഏത്
വരെയായി എന്നുള്ള
വിശദവിവരം ലഭ്യമാക്കാമോ
;
(ബി)
റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടിയിട്ടുണ്ടോ ;
കാലാവധി
എന്നാണവസാനിക്കുന്നത് ;
വ്യക്തമാക്കാമോ ;
(സി)
പുതിയതായി
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
ഏത് വകുപ്പുകളിൽ ഏത്ര
ഒഴിവുകള്‍ വീതമെന്നും
വ്യക്തമാക്കാമോ ?
പി
.എസ്. സി. പരീക്ഷാ റാങ്ക്
ലിസ്റ്റുകളുടെ പ്രസിദ്ധീകരണം
1801.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള പബ്ലിക്
സര്‍വ്വിസ് കമ്മീഷന്
നടത്തിയ എച്ച്. എസ്.
എസ്. റ്റി. ഫിസിക്സ്,
ഹിസ്റ്ററി, ഹിന്ദി
വിഷയങ്ങളുടെ പരീക്ഷയുടെ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇല്ലെങ്കില്‍
ആയത് അടിയന്തിരമായി
പ്രസിദ്ധീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
എച്ച്.
എസ്. എസ്. റ്റി.
ഫിസിക്സ്, ഹിസറ്ററി,
ഹിന്ദി വിഷയങ്ങളില്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ഒഴിവുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പി എസ്
സി നിയമനം
1802.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി എസ് സി അഡ്വൈസ്
മെമ്മോ നല്‍കിയിട്ടും,
പല വകുപ്പുകളും നിയമനം
നല്‍കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം നിയമനങ്ങള്‍
അടിയന്തരമായി
നടത്തുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
പി. എസ്.
സി. റാങ്ക് പട്ടികകള്‍
1803.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന്റെ ആസ്ഥാന
ആഫീസിലും മേഖലാ
ഓഫീസുകള്‍, ജില്ലാതല
ആഫീസുകള്‍ എന്നിവയില്‍
ഓരോയിടത്തും വിജ്ഞാപനം
ചെയ്ത എത്ര
കാറ്റഗറികളിലെ റാങ്ക്
പട്ടികകള്‍
തയ്യാറാക്കാന്‍
അവശേഷിക്കുന്നു;
വ്യക്തമാക്കുമോ;
(ബി)
ഉദ്യോഗാര്‍ത്ഥികള്‍
ഓണ്‍ലൈന്‍
സംവിധാനത്തിലൂടെ അപേക്ഷ
സമര്‍പ്പിക്കുന്നതുമൂലം
തെരഞ്ഞെടുപ്പ്
നടപടിക്രമങ്ങള്‍
വേഗത്തിലായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ?
പി.എസ്.സി
നിയമനം
1804.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
31.3.2015
ല്‍ കാലാവധി
അവസാനിക്കുന്ന ഏതെല്ലാം
തസ്തികകളുടെ പി.എസ്.സി
റാങ്ക് ലിസ്റ്റുകള്‍
നിലവിലുണ്ട്;
(ബി)
അവയിൽ
ഓരോ റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര വീതം
നിയമനങ്ങള്‍
നടത്തുകയുണ്ടായി;
(സി)
ഒരാളെ
പോലും നിയമനത്തിനായി
ശിപാര്‍ശ ചെയ്യാതെ
റദ്ദായി പോകുന്ന എത്ര
റാങ്ക് ലിസ്റ്റുകള്‍
ഉണ്ട്; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ഒഴിവുകള്‍
യഥാസമയം പി.എസ്.സി യെ
അറിയിക്കാത്ത കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
വകുപ്പ്
തലവന്മാര്ക്ക്
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(ഇ)
ഓരോ
വകുപ്പില്‍ നിന്നും
പി.എസ്.സി യെ അറിയിച്ച
ഒഴിവുകള്‍ എത്രയെന്ന്
1.2.2015 ലെ കണക്ക്
പ്രകാരം
വ്യക്തമാക്കാമോ;
(എഫ്)
ഒഴിവുകള്‍
യഥാസമയം പി.എസ്.സി യെ
അറിയിക്കുന്നതിനായി
ഓണ്‍ലൈന്‍ സംവിധാനം
ഏര്‍പ്പെടുത്തുമോ;
വിശദാംശം ലഭ്യമാക്കാമോ;
(ജി)
ജില്ലാതല
നിയമനങ്ങള്‍
കാര്യക്ഷമമായി
നടത്തുന്നതിനായി
പി.എസ്.സി യുടെ ജില്ലാ
ഓഫീസുകളില്‍ എന്തെല്ലാം
ആധുനിക സംവിധാനങ്ങള്‍
ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി
പരീക്ഷ
1805.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
നടത്തുന്ന പരീക്ഷകളില്‍
പല ചോദ്യങ്ങളും
റദ്ദാക്കി
മൂല്യനിര്‍ണ്ണയം
നടത്തുന്നത് ഒഴിവാക്കി
കുറ്റമറ്റ രീതിയില്‍
പരീക്ഷ നടത്തുന്നതിനും
ചോദ്യങ്ങളിലെ പിശകുകള്‍
ഇല്ലാതാക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പി.എസ്.സി
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
1806.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ജില്ലകളിലായി
നിലവിലുള്ള എല്‍.ഡി
ക്ലാര്‍ക്ക്,
ലാസ്റ്റ്ഗ്രേഡ്
സര്‍വ്വന്റ് റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എപ്പോള്‍
അവസാനിക്കും;
(ബി)
മുന്‍പ്
പ്രസിദ്ധീകരിച്ച
ലിസ്റ്റില്‍ നിന്നും
പ്രസ്തുത
തസ്തികകളിലേക്ക് എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്കാന്
സാധിച്ചിരുന്നുവെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി
വഴിയുള്ള നിയമനങ്ങള്‍
1807.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
പി.എസ്.സി മുഖാന്തിരം
എത്ര നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്;
തസ്തികയും ജില്ലയും
തിരിച്ചുളള കണക്ക്
നല്‍കുമോ?
പി.എസ്.സി.
നിയമനങ്ങൾ
1808.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ നിലവിലുള്ള
എല്‍.ഡി.ക്ലര്‍ക്ക്
(വിവിധ വകുപ്പുകള്‍)
റാങ്ക് ലിസ്റ്റില്‍
നിന്ന് നാളിതുവരെ എത്ര
പേര്‍ക്ക് നിയമന
ശിപാര്‍ശ നല്കി;
(ബി)
ഉദ്യോഗസ്ഥ
ഭരണപരിഷ്കാര (ഉപദേശ-ഡി)
വകുപ്പിന്റെ 3-12-2014,
15-12-2014 എന്നീ
തീയതികളിലെ 25085/ഉപ
ഡി3/2014
സര്‍ക്കുലറുകളുടെ
അടിസ്ഥാനത്തില്‍ 2015
ഏപ്രില്‍, മെയ്, ജൂണ്‍
മാസങ്ങളിലെ എത്ര
പ്രതീക്ഷിത ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഭരണ
സുതാര്യതയ്ക്ക് പേഴ്സണല്‍
പോളിസി
1809.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ലൂഡി ലൂയിസ്
,,
ആര് . സെല്‍വരാജ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണത്തില്‍
കൂടുതല്‍ വിശ്വസ്തതയും
സുതാര്യതയും ഉറപ്പ്
വരുത്തുന്നതിനായി
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്;
(ബി)
പ്രസ്തുത
ലക്ഷ്യം
നിറവേറ്റുന്നതിനായി
പേഴ്സണല്‍ പോളിസി
രൂപീകരിച്ചു
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
അതിനായി
എന്തെല്ലാം പ്രാരംഭ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കാമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
1810.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.സി. ജോര്‍ജ്
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
നടപ്പാക്കുന്നത്
സംബന്ധിച്ച
നടപടിക്രമങ്ങള്‍
ഏതുഘട്ടംവരെയായെന്ന്
അറിയിക്കുമോ ;
(ബി)
സിവില്‍
സര്‍വ്വീസ് രംഗം
നിലവില്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍ക്ക് ഇത്
എത്രത്തോളം
സഹായകരമാകുമെന്ന്
അറിയിക്കുമോ ;
(സി)
സര്‍ക്കാര്‍
ജീവനക്കാരെ
വിശ്വാസത്തിലെടുത്തും
അവരുടെ പ്രായോഗിക
നിര്‍ദ്ദേശങ്ങളെ
മാനിച്ചുകൊണ്ടും കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
എന്‍.സി.എ.
ഒഴിവുകള്‍ നികത്താന്‍
കെ.എസ്.&എസ്.എസ്.ആര്.
ല്‍ ഭേദഗതി
1811.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിരവധി
വിജ്ഞാപനങ്ങള്ക്കുശേഷവും
ഉദ്യോഗാര്‍ത്ഥികളെ
ലഭിക്കാതെ അനവധി
എന്‍.സി.എ. ഒഴിവുകൾ
നികത്തപ്പെടാതെ
അവശേഷിക്കുന്ന സാഹചര്യം
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എന്‍.സി.എ.
നിയമനങ്ങളിലെ
സങ്കീര്‍ണ്ണത
പരിഹരിക്കുന്നതിനായി
കെ.എസ്.&
എസ്.എസ്.ആര്. ല്‍
ഭേദഗതി വരുത്തണമെന്ന
സര്‍ക്കാരിന്റെ നയപരമായ
തീരുമാനത്തിന്മേല്
പി.എസ്.സി. യുടെ ഉപദേശം
ലഭിച്ചിട്ടുണ്ടോ ;
(സി)
ഇത്
സംബന്ധിച്ച്
പി.എസ്.സി.ക്ക് അയച്ച
കത്തുകള്‍ക്ക് മറുപടി
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ ;
(ഡി)
അന്തിമ
ഭേദഗതി വിജ്ഞാപനം
എന്നത്തേക്ക്
പുറപ്പെടുവിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ ?
നിയമന
നിരോധനം
1812.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപ്രഖ്യാപിത
നിയമന നിരോധനം
നിലവിലുണ്ടോ;
(ബി)
1.7.2013
മുതല്‍ 30.11.2013 വരെ
ഏതെല്ലാം വകുപ്പ്
തലവൻമാര് വേക്കന്‍സി
റിപ്പോര്‍ട്ടുകള്‍
നല്കുകയുണ്ടായി;
വിശദാംശം വകുപ്പ്
തലത്തില്‍ നല്‍കാമോ;
(സി)
ഏതെല്ലാം
കാറ്റഗറികളിലെ
ഒഴിവുകളാണ്
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടത്;
വിശദാംശം നല്‍കാമോ;
(ഡി)
1.7.2013
മുതല്‍ 30.11.2013 വരെ
എത്ര പേര്‍ക്ക്
പി.എസ്.സി നിയമന
ശുപാര്‍ശ നല്കി;
ഏതെല്ലാം വകുപ്പുകളിലെ
ഏതെല്ലാം
തസ്തികളിലേക്കാണ്
ശുപാര്‍ശ നല്‍കിയത്;
വിശദാംശം നല്‍കാമോ;
(ഇ)
1.7.2013
മുതല്‍ 30.11.2013 വരെ
ഓരോ മാസവും നല്കിയ
നിയമനത്തിന്റെ
വിശദാംശങ്ങള്‍ വകുപ്പ്
തിരിച്ച് കാറ്റഗറി
തിരിച്ച്
മാസക്രമത്തില്‍
നല്‍കാമോ?
ആശ്രിത
നിയമനം
1813.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അധിക
യോഗ്യതയുള്ളവർക്ക്
അവരുടെ യോഗ്യതയുടെ
അടിസ്ഥാനത്തിൽ ആശ്രിത
നിയമനം നല്‍കുന്നതിനായി
നിലവിലെ ഉത്തരവില്‍
ഭേദഗതി
വരുത്തിയിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കാമോ?
ലോവര്‍
ഡിവിഷന് ക്ലാര്‍ക്ക്
റാങ്ക് ലിസ്റ്റ് കാലാവധി.
1814.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
ലോവര്‍ ഡിവിഷന്
ക്ലാര്‍ക്ക് റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നത് എന്നാണ്; ജില്ല
തിരിച്ച് വിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും ആകെ എത്ര
പേര്‍ക്ക് നാളിതുവരെ
നിയമനം
നല്‍കിയിട്ടുണ്ട് എന്ന
വിവരം ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(സി)
ലോവര്‍
ഡിവിഷന് ക്ലറിക്കല്‍
തസ്തികകളിലെ മൂന്നു
മാസത്തെ പ്രതീക്ഷിത
ഒഴിവുകള്‍ മുന്‍കൂട്ടി
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യണമെന്ന
സര്‍ക്കാര്‍
നിര്‍ദ്ദേശപ്രകാരം ഈ
വര്‍ഷം റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകളുടെ എണ്ണം
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ഡി)
നിലവിലെ
ലോവര്‍ ഡിവിഷന്
ക്ലാര്‍ക്ക് റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടി നല്‍കുന്നതിന്
നടപടി ഉണ്ടാകുമോ?
ലോക്കല്‍
ഫണ്ട് ഓഡിറ്റ്,
പി.എസ്.സി. വകുപ്പുകളില്‍
പുതിയ തസ്തികകൾ
1815.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോക്കല്‍
ഫണ്ട് ഓഡിറ്റ്,
പി.എസ്.സി. തുടങ്ങിയ
വകുപ്പുകളില്‍ പുതിയ
എത്ര പോസ്റ്റിന്റെ
പ്രപ്പോസല്‍ ആണ്
സര്‍ക്കാരിന്
ലഭിച്ചിട്ടുളളത്;
അതില്‍ എടുത്ത
തീരുമാനമെന്താണെന്ന്
അറിയിക്കാമോ?
ജൂനിയര്‍
ഇന്‍സ്ട്രക്ടര്‍
(ഇന്‍സ്ട്രുമെന്റ്
മെക്കാനിക്ക് കെമിക്കല്‍
പ്ലാന്റ്) തസ്തികയുടെ
യോഗ്യത
1816.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.പി.എസ്.സി.
കാറ്റഗറി നമ്പര്‍
458/2009 പ്രകാരം
അപേക്ഷ ക്ഷണിച്ച
ജൂനിയര്‍
ഇന്‍സ്ട്രക്ടര്‍
(ഇന്‍സ്ട്രുമെന്റ്
മെക്കാനിക്ക്
കെമിക്കല്‍ പ്ലാന്റ്)
പോസ്റ്റിന്റെ യോഗ്യത
എന്തൊക്കയായിരുന്നു;
(ബി)
കെമിക്കല്‍
എന്‍ജിനിയറിംഗ് ഡിപ്ലോമ
പ്രസ്തുത പോസ്റ്റിന്റെ
യോഗ്യതയായി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ബേസിക്
ട്രയിനിംഗ് സെന്റര്‍
(ചന്ദനത്തോപ്പ്
കൊല്ലം) ല്‍ ഈ
പോസ്റ്റില്‍
മെക്കാനിക്കല്‍
എന്‍ജിനീയറിംഗ്
ഡിപ്ലോമകാര്‍ക്ക്
എംപ്ലോയ്മെന്റ് മുഖേന
നിയമനം
നല്‍കിയിട്ടുണ്ട് എന്ന
വിവരം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഡി)
മെക്കാനിക്കല്‍
എന്‍ജിനിയറിംഗ്
ഡിപ്ലോമക്കാരെ കൂടി
ഉള്‍പ്പെടുത്തി
കാറ്റഗറി 458/2009
പ്രകാരമുള്ള റാങ്ക്
ലിസ്റ്റ്
പുനക്രമീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പെന്ഷന്
പ്രായം വര്‍ദ്ധന
1817.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെന്ഷന്
പ്രായം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നിര്‍ദ്ദേശം
ധനവകുപ്പില്‍ നിന്ന്
മുഖ്യമന്ത്രിക്ക്
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
എന്തെന്ന് വിശദമാക്കാമോ
;
(ബി)
ധനവകുപ്പിന്റെ
നിര്‍ദ്ദേശം
അംഗീകരിക്കപ്പെട്ടിട്ടുണ്ടോ
;
(സി)
പെന്ഷന്
പ്രായം
വര്‍ദ്ധിപ്പിക്കുന്നത്
തൊഴില്‍
പ്രതീക്ഷിച്ചിരിക്കുന്ന
യുവജനസമൂഹത്തെ
ദോഷകരമായി
ബാധിക്കുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
പെന്ഷന്
പ്രായം
വര്‍ദ്ധിപ്പിക്കല്‍
1818.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഏതൊക്കെ
വകുപ്പുകളിലെയും
പൊതുമേഖലാ
സ്ഥാപനങ്ങളിലെയും
ജീവനക്കാരുടെ പെന്ഷന്
പ്രായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
കോഴിക്കോട്
ജില്ലയിൽ പി.എസ്.സി.ക്ക്
റിപ്പോർട്ട് ചെയ്യാത്ത എൽ
ഡി ക്ലാർക്ക് ഒഴിവുകള്‍
1819.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട് ജില്ലയിൽ
ലോവര്‍ ഡിവിഷന്
ക്ലാര്‍ക്ക് ഒഴിവുകള്‍
വകുപ്പ് മേധാവികള്‍
പി.എസ്.സി.ക്ക്
മനപ്പൂർവം റിപ്പോർട്ട്
ചെയ്യാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം വകുപ്പ്
മേധാവികളാണ്
പി.എസ്.സി.ക്ക്
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്തത്;
(സി)
പി.എസ്.സി.ക്ക്
റിപ്പോർട്ട് ചെയ്യാത്ത
എത്ര എൽ ഡി ക്ലാർക്ക്
ഒഴിവുകള്‍ ഓരോ
വകുപ്പിലും ഉണ്ടെന്ന്
വെളിപ്പെടുത്തുമോ;
വിശദമാക്കുമോ;
(ഡി)
ഇത്തരം
വകുപ്പ് മേധാവികളുടെ
പേരില്‍ എന്ത്
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
പി. എസ് . സി റാങ്ക്
ലിസ്റ്റ്
1820.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ നിലവില്‍
വന്ന എൽ.ഡി .സി
/ലാസ്റ്റ്ഗ്രേഡ് പി.
എസ് . സി റാങ്ക്
ലിസ്റ്റിൽ നിന്നും
കഴിഞ്ഞ കാലങ്ങളെ
അപേക്ഷിച്ച് വളരെ
കുറച്ച് പേര്‍ക്ക്
മാത്രം നിയമനം
ലഭിക്കാനുണ്ടായ
സാഹചര്യമെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി നീട്ടാന്‍
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഓഫിസുകളില്‍ പേപ്പര്‍
ലെസ് സംവിധാനം
1821.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.റ്റി.ജോര്‍ജ്
,,
സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫിസുകളില്‍ പേപ്പര്‍
ലെസ് സംവിധാനം
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
നേട്ടങ്ങളും
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
സംവിധാനം
നടപ്പാക്കുന്നതില്‍
ഏതെല്ലാം ഏജന്‍സികളാണ്
സഹകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഇടക്കാലാശ്വാസം
1822.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഇടക്കാലാശ്വാസം
നല്‍കുന്നകാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
മലയാളത്തില്‍
സര്‍ക്കാര്‍ ഉത്തരവ്
1823.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉത്തരവുകള്‍
മലയാളത്തില്‍ ഇറക്കാന്‍
തീരുമാനിച്ചെങ്കിലും
ഉത്തരവുകള്‍ ഇപ്പോഴും
ഇംഗ്ലീഷില്‍ തന്നെ
ഇറങ്ങുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതിനുള്ള
കാരണമെന്തെന്ന്
വെളിപ്പെടുത്തുമോ;
(സി)
സര്‍ക്കാര്‍
ഉത്തരവുകള്‍
മലയാളത്തിലാക്കണമെന്ന്
തീരുമാനിച്ചശേഷം എത്ര
ഉത്തരവുകള്‍ ഇതുവരെ
മലയാളത്തിലല്ലാതെ മറ്റു
ഭാഷയില്‍
ഇറങ്ങിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
മലയാളത്തില്‍
തന്നെ സര്‍ക്കാര്‍
ഉത്തരവുകള്‍
പുറത്തിറക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
രജിസ്ട്രേഷന്
വകുപ്പില്‍ രാത്രികാവല്‍
തസ്തിക
1824.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
വകുപ്പില്‍ പുതുതായി
സൃഷ്ടിച്ച 311
രാത്രികാവല്‍
തസ്തികയിലേക്ക്
സ്വകാര്യ ഏജന്‍സി മുഖേന
നിയമനം നടത്തുന്നതിന്
ഉത്തരവിറക്കിയിട്ടുണ്ടോ
;
(ബി)
വിവിധ
ജില്ലകളില്‍ ലാസ്റ്റ്
ഗ്രേഡ് സര്‍വ്വന്റ്
തസ്തികയുടെ പി.എസ്.സി.
റാങ്ക് ലിസ്റ്റ്
കാലാവധി അവസാനിക്കാറായ
സാഹചര്യത്തില്‍
മേല്‍സൂചിപ്പിച്ച
രജിസ്ട്രേഷന്
വകുപ്പിലടക്കമുള്ള സമാന
തസ്തികകളില്‍ പ്രസ്തുത
റാങ്ക്
ലിസ്റ്റില്‍നിന്നും
നിയമനം നടത്താന്‍ നടപടി
സ്വീകരിക്കുമോ ?
ഭിന്നശേഷിയുള്ള
ഉദ്യാേഗസ്ഥരുടെ പ്രമോഷന്
സംവരണം
1825.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസില്‍
ഭിന്നശേഷിയുള്ള
ഉദ്യാേഗസ്ഥരുടെ
പ്രമോഷന് സംവരണം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
ഭിന്നശേഷിയുള്ള
ഉദ്യാേഗസ്ഥര്‍ക്ക്
പ്രമോഷനില്‍ സംവരണം
ഏര്‍പ്പെടുത്തണം എന്ന
നിര്‍ദ്ദേശം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എവിടെ നിന്ന്;
(സി)
ഇതു
നടപ്പാക്കുന്നതിന്
ഏതെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് നിയമനം
1826.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ്
തസ്തികയിലെ റാങ്ക്
ലിസ്റ്റില്‍ നിന്നും
സംസ്ഥാനാടിസ്ഥാനമായി
എത്രപേരെ ഇതുവരെ
നിയമിച്ചിട്ടുണ്ടെന്നും
ഇൗ റാങ്ക് ലിസ്റ്റിന്റെ
കാലാവധി ഇനി
എത്രവരെയുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ലിസ്റ്റിന്റെ കാലാവധി
നീട്ടാന്‍ എന്തെങ്കിലും
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
സെക്രട്ടറിയേറ്റ്
അസിസ്റ്റന്റ് നിയമനം
1827.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടറിയേറ്റ്
അസിസ്റ്റന്റിന്റെ
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ; ഈ
ലിസ്റ്റില്‍ നിന്നും
എത്ര പേരെ
നിയമനത്തിനായി ശുപാര്‍ശ
ചെയ്തു; ഇതില്‍
എന്‍.ജെ.ഡി.
വേക്കന്‍സികള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തു
ലഭിച്ചിട്ടുണ്ടോ ;
(ബി)
2015
മേയ് 31 വരെ
ഉണ്ടാകാവുന്ന
അസിസ്റ്റന്റ്
വേക്കന്‍സികള്‍
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
പ്രസ്തുത
തസ്തികയിലേക്കുള്ള ബൈ
ട്രാന്‍സ്ഫര്‍
ലിസ്റ്റില്‍ എത്ര
പേരുടെ റാങ്ക്
ലിസ്റ്റാണ്
നിലവിലുള്ളത്; ഇതില്‍
നിന്നും
എത്രയാളുകള്‍ക്ക് നിയമന
ശുപാര്‍ശ നല്കി എന്ന്
വ്യക്തമാക്കാമോ; 2015
മേയ് 31 വരെയുള്ള
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
റിട്ടയര്‍മെന്റ്
വേക്കന്‍സികളില്‍ എത്ര
പേര്‍ക്ക് ബൈ
ട്രാന്‍സ്ഫര്‍
നിയമനശുപാര്‍ശ
നല്കാന് കഴിയുമെന്ന്
അറിയിക്കാമോ?
കാഞ്ഞങ്ങാട്
നിയോജകമണ്ഡലം ഇലക്ഷന്
വിഭാഗം
1828.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
നിയോജകമണ്ഡലം ഇലക്ഷന്
വിഭാഗം
ഹൊസ്ദുര്‍ഗ്ഗില്‍
നിന്നു വെള്ളരിക്കുന്ന്
താലൂക്കിലേക്ക്
മാറ്റിയത് സംബന്ധിച്ച
പരാതികള്‍
ലഭ്യമായിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഓഫീസ് മാറ്റുന്നതിനു
മുമ്പായി
ജനപ്രതിനിധികള്‍
അംഗീകൃത രാഷ്ട്രീയ
പാര്‍ട്ടികള്‍
എന്നിവരുമായി ചര്‍ച്ച
നടത്തുകയുണ്ടായോ;
(സി)
ഓഫീസ്
മാറ്റുന്നതിന് ആധാരമായ
കാരണങ്ങള്‍
വിശദമാക്കാമോ;
(ഡി)
വെള്ളരിക്കുന്ന്
താലൂക്ക് പരിധിയില്‍
വരുന്നവര്‍ക്ക്
വെള്ളരിക്കുുന്നും
ഹോസ്ദുര്‍ഗ്ഗ് താലൂക്ക്
പരിധിയില്‍
വരുന്നവര്‍ക്ക്
ഹോസ്ദുര്‍ഗ്ഗിലും
ഇലക്ഷന് വിഭാഗം
ക്രമീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ദുരിതാശ്വാസ
സഹായം സനിതമോള്‍ നല്കിയ
അപേക്ഷ
1829.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും സഹായത്തിനായി
ശ്രീമതി സനിതമോള്‍,
വെളുത്തേടത്ത്, അരൂര്‍,
ചേര്‍ത്തല എന്നയാള്‍,
തന്റെ ഭര്‍ത്താവ്
അപകടത്തില്‍ മരിച്ചതിനെ
തുടര്‍ന്ന്
അപേക്ഷിച്ചിട്ട്
നാളിതുവരെയായി ധനസഹായം
ലഭിച്ചിട്ടില്ല എന്ന
വിവരം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
സാമ്പത്തികമായി
വളരെയധികം
കഷ്ടപ്പെടുന്ന പ്രസ്തുത
കുടുംബത്തിന് എത്രയും
വേഗം പ്രസ്തുത ധനസഹായം
ലഭ്യമാക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിത ബാധിതര്‍ക്കുള്ള
ധനസഹായം
1830.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010 ഡിസംബര്‍ 31ന്
ദേശീയ മനുഷ്യാവകാശ
കമ്മീഷന് ശുപാര്‍ശ
ചെയ്ത നിര്‍ദ്ദേശങ്ങള്‍
അംഗീകരിച്ചുകൊണ്ട് എത്ര
എന്‍ഡോസള്‍ഫാന്‍ ദുരിത
ബാധിതര്‍ക്ക് സഹായം
ലഭിച്ചുവെന്ന്
കണക്കുകള്‍ സഹിതം
വിശദമാക്കാമോ;
(ബി)
കമ്മീഷന്
ശൂപാര്‍ശ
നടപ്പിലാക്കുന്നതിനുള്ള
കലാവധി എത്രയാണെന്ന്
വിശദമാക്കാമോ;
(സി)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
നിലവിലുള്ള പട്ടികയില്‍
എത്ര പേരാണുള്ളതെന്നും,
ഇതില്‍ എത്രപേര്‍ക്ക്
ധനസഹായം പൂര്‍ണ്ണമായും
അനുവദിച്ചിട്ടുണ്ട്
എന്നും വ്യക്തമാക്കാമോ;
(ഡി)
ദുരിതബാധിതരുടെ
കടങ്ങള്‍
എഴുതിതള്ളുമെന്ന്
സര്‍ക്കാര്‍ ഉറപ്പ്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേരുടെ കടബാധ്യതകള്‍
എഴുതിത്തള്ളിയെന്ന്
വ്യക്തമാക്കാമോ?
ചന്ദ്രബോസിന്റെ
ചികിത്സാ ചിലവുകള്‍
1831.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മര്‍ദ്ദനത്തില്‍
പരിക്കുപറ്റി
ചികിത്സയിലിരിക്കെ
മരണപ്പെട്ട
ചന്ദ്രബോസിന്റെ
ചികിത്സാ ചിലവുകള്‍
സര്‍ക്കാര്‍
വഹിച്ചിരുന്നുവോ;
(ബി)
ഉണ്ടെങ്കില്‍
ഇൗ ഇനത്തില്‍ എത്ര രൂപ
അനുവദിച്ചു
നല്‍കിയിട്ടുണ്ട്; ഇതു
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വസ നിധിയില്‍
നിന്നും ചികിത്സാസഹായം
1832.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വസ നിധിയില്‍
നിന്നും ചികിത്സാ
ധനസഹായം
അനുവദിച്ചിട്ടും തുക
വിതരണം നടത്താതെ
ഇടുക്കി
കളക്ട്രേറ്റില്‍ എത്ര
അപേക്ഷകള്‍ 28.2.2015
വരെ ഉണ്ട്;
(ബി)
ഇവര്‍ക്ക്
അടിയന്തരമായി ധന സഹായം
വിതരണം നടത്തുന്നതിനു
നടപടി സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1833.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ധനസഹായമായി
നാളിതുവരെ എന്ത് തുക
അനുവദിച്ചിട്ടുണ്ട് ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുകയുടെ വിവരങ്ങള്‍
നിയോജക മണ്ഡല
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(സി)
മുഖ്യമന്ത്രി
നല്കിയ ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ എത്ര
കോടി രൂപയുടെ സഹായം
ഇനിയും കൊടുക്കാവാന്‍
ബാക്കിയുണ്ട്;
വ്യക്തമാക്കുമോ?
നീര
പദ്ധതി
1834.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീര
പദ്ധതിയില്‍ കൃഷി
വകുപ്പും എക്സൈസ്
വകുപ്പും തമ്മിലുള്ള
തര്‍ക്കം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രശ്നം
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ?
നാദാപുരം
തൂണേരി അക്രമം
1835.
ശ്രീ.പി.ഉബൈദുള്ള
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരംതൂണേരി
അക്രമത്തിൽ
ദുരിതമനുഭവിക്കുന്നവരുടെ
പുനരധിവാസത്തിന്
നടപ്പാക്കാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എല്ലാ വിഭാഗങ്ങളുമായി
കൂടിയാലോചിച്ച്
ആവശ്യമായ മുന്‍കരുതല്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
വ്യാജപ്രചരണങ്ങള്‍
നടത്തുന്നത് തടയാനും
അത്തരം പ്രവണത മുളയിലേ
തിരിച്ചറിയാനും
തദ്ദേശവാസികളെ
പ്രാപ്തരാക്കാനുള്ള
ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍
ആരംഭിയ്ക്കുമോ
സേവനങ്ങളുടെ
ഫീസ് നിരക്കില്‍
വര്‍ദ്ധനവ്
1836.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ജനങ്ങള്‍ക്കു നല്കുന്ന
വിവിധ സേവനങ്ങളുടെ ഫീസ്
നിരക്കില്‍ വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഏതൊക്കെ
സേവനങ്ങള്‍ക്കാണ് തുക
വര്ദ്ധിപ്പിട്ടുള്ളതെന്നും
എത്ര തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ ?
പ്രവാസികളുടെ
ബാങ്ക് നിക്ഷേപം
T 1837.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ
ബാങ്ക് നിക്ഷേപങ്ങളില്‍
അധികനികുതി
ഏര്‍പ്പെടുത്തുന്നതിന്
തീരുമാനങ്ങളോ
നിയമനിര്‍മ്മാണങ്ങളോ
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പ്രവാസി
മലയാളികളുടെ അവസാന
മൂന്ന് വര്‍ഷങ്ങളിലെ
നിക്ഷേപം എത്ര
വീതമെന്ന്
വിശദമാക്കാമോ;
(സി)
പ്രവാസി
നിക്ഷേപം
കൂടിയിട്ടുണ്ടോയെന്നും
പ്രസ്തുത നിക്ഷേപം
കേരളത്തിന്റെ
വികസനത്തിനായി
പ്രയോജനപ്പെടുത്തുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക പരിപാടി
1838.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
നേതൃത്വത്തില്‍ നടത്തിയ
രണ്ട് ജനസമ്പര്‍ക്ക
പരിപാടികളുടെ വിജയം
മുന്‍നിര്‍ത്തി വീണ്ടും
അത്തരം ജനകീയ
പരിപാടികള്‍
നടത്തുന്നതിന്
തയ്യാറാകുമോ ;
(ബി)
ബുദ്ധിമുട്ടുകള്‍
ഒഴിവാക്കി ജനങ്ങള്‍ക്ക്
ഏറ്റവും വേഗം നീതി
ലഭിക്കുന്നതിന്
മുന്‍ഗണന നല്കുന്ന
കാര്യം പരിഗണിക്കുമോ ;
(സി)
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ
ജനങ്ങള്‍ക്ക് നല്കിയ
സേവനങ്ങള്‍ സംബന്ധിച്ച്
പുസ്തകം
പ്രസിദ്ധീകരിക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ
?