അയ്യങ്കാളി
നഗര തൊഴിലുറപ്പ് പദ്ധതി
1711.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നഗരപ്രദേശങ്ങള്‍ക്കായി
പ്രഖ്യാപിച്ച്
നടപ്പിലാക്കിവരുന്ന
അയ്യങ്കാളി നഗര
തൊഴിലുറപ്പ്
പദ്ധതിക്കായി 2014-15
സാമ്പത്തിക
വര്‍ഷത്തില്‍
അനുവദിച്ചതും
ചെലവഴിച്ചതുമായ തുക
സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
എത്ര
കുടുംബങ്ങള്‍
പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
അതില്‍ എത്ര
കുടുംബങ്ങള്‍ക്ക്
നടപ്പ് വര്‍ഷത്തില്‍
തൊഴില്‍
ലഭ്യമാക്കിയെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തൊഴിലുറപ്പ് പദ്ധതി
നടപ്പിലാക്കുന്നതില്‍
വീഴ്ച
സംഭവിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
അര്‍ബന്‍
2020 പദ്ധതി
1712.
ശ്രീ.വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അര്‍ബന്‍ 2020
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതിc മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
നഗരപദ്ധതികളുടെ
മുഖഛായ മാറ്റാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്
;
(ഡി)
പദ്ധതിയുടെ
നിര്‍വ്വഹണത്തിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
വിശദമാക്കുമോ?
ആലപ്പുഴ
നഗരത്തില്‍ നഗരസഭയുടെ
ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍
1713.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
നഗരത്തില്‍
കനാല്‍ക്കരയിലും
റോഡരുകിലുമായി
നഗരസഭയുടെ എത്ര
കടമുറികളാണ്
നിലവിലുള്ളതെന്നും അവ
എവിടെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടും
കെെമാറ്റം
ചെയ്യപ്പെടാത്തവ
എത്രയാണെന്നും
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
കടമുറികള്‍
കെെമാറുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തല്ലാമാണ്;
വിശദമാക്കുമോ;
(ഡി)
ആലപ്പുഴ
ബീച്ചിലുള്ള കെട്ടിടം
ഇന്ത്യന്‍ കോഫീ ഹൗസിന്
നല്‍കിയത് എന്തെല്ലാം
വ്യവസ്ഥളോടെയാണ്;
എന്നു മുതല്‍ എന്നു
വരെയാണ് കരാര്‍
കാലാവധി; വിശദമാക്കുമോ?
ആശാന്
സ്ക്വയറില്‍ ഹൈമാസ്റ്റ്
ലൈറ്റ്
1714.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
ആശാന് സ്ക്വയര്‍
ചുറ്റിയാണ് ബൈപാസ്,
എയര്‍പോര്‍ട്ട്, വേളി,
ശംഖുംമുഖം
എന്നിവിടങ്ങളില്‍
നിന്നും വരുന്ന എല്ലാ
വാഹനങ്ങളും സിറ്റിയില്‍
എത്തിച്ചേരുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആശാന്‍സ്ക്വയര്‍
റൗണ്ടില്‍ രാത്രി
ശരിയായ
വെളിച്ചമില്ലാതിരുന്നതിനാല്‍
ഒരിക്കല്‍
വി.വി.ഐ.പി.കളുമായി
എത്തിയ മോട്ടോര്‍ കേഡ്
ദിശമാറി സഞ്ചരിച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
ആശാന് സ്ക്വയറില്‍
ഹൈമാസ്റ്റ് ലൈറ്റ്
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ ?
ഐ.
കെ. എം. ഡാറ്റാ എന്‍ട്രി
ഓപ്പറേറ്റര്‍മാർ
1715.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോര്‍പ്പറേഷനുകളിലും
മുന്‍സിപ്പാലിറ്റികളിലും
2005 ല്‍ ഐ. കെ. എം.
മുഖേന ഡാറ്റാ എന്‍ട്രി
ഓപ്പറേറ്റര്‍മാരായി
നിയമിക്കപ്പെട്ടവരെ
സ്ഥിരപ്പെടുത്തണമെന്ന്
ആവശ്യപ്പെട്ട്
നിവേദനങ്ങള്‍ ലഭിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കെെകൊണ്ട
നടപടി വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം തുടരുന്നവരെ
സ്ഥിരപ്പെടുത്താന്‍
നടപടി കെെകൊളളുമോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(സി)
കേരളത്തിലെ
52
മുന്‍സിപ്പാലിറ്റികളും
ഐ. കെ. എം. മുഖേന
നിയമിക്കപ്പെട്ട ഡാറ്റാ
എന്‍ട്രി
ഓപ്പറേറ്റര്‍മാരുടെ
സേവനം തുടര്‍ന്നും
ആവശ്യമുണ്ടെന്ന്
സര്‍ക്കാരിനെ രേഖാമൂലം
അറിയിച്ചകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ഡി)
നഗരസഭ/കോര്‍പ്പറേഷനുകളുടെ
തനത് ഫണ്ടില്‍
നിന്നുമാണ് ഇവര്‍ക്കുളള
വേതനം നല്‍കുന്നത്
എന്നതിനാല്‍
സര്‍ക്കാരിന്
സാമ്പത്തിക ബാദ്ധ്യത
ഇല്ല എന്ന വസ്തുത
പരിഗണിച്ചും ഇപ്രകാരം
നിയമിക്കപ്പെട്ട്
ഇപ്പോഴും തുടരുന്നവരെ
മുന്‍സിപ്പാലിറ്റികളില്‍
സ്ഥിരപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
2005
ല്‍ എെ.കെ. എം. മുഖേന
തെരഞ്ഞെടുത്ത്
നിയമിക്കപ്പെട്ട ഡാറ്റാ
എന്‍ട്രി
ഓപ്പറേറ്റര്‍മാരുടെ
സേവനം
മുന്‍സിപ്പാലിറ്റികളില്‍
വേണ്ട എന്ന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
കരമന
-കളിയിക്കാവിള ദേശീയപാതാ വികസനം
1716.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരമന
-കളിയിക്കാവിള ദേശീയപാത
വികസനത്തിനായി ഭൂമി
വിട്ടുകൊടുത്ത
ഭൂവുടമകള്‍ക്ക് കെട്ടിട
നിര്‍മ്മാണ
ചട്ടങ്ങളില്‍ ഇളവു
നല്കി കെട്ടിട
നിര്‍മ്മാണ അനുമതി
ലഭ്യമാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കായംകുളം
നഗരസഭയിലെ അഴിമതി
1717.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
നഗരസഭയില്‍ ടാര്‍
മോഷണവുമായി ബന്ധപ്പെട്ട
അന്വേഷണത്തിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
കായംകുളം
നഗരസഭയിലെ അഴിമതിയുമായി
ബന്ധപ്പെട്ട് പുറത്ത്
വന്ന വാര്‍ത്തയും,
ഇതുമായി ബന്ധപ്പെട്ട്
നല്കിയ പരാതിയിന്മേലും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ?
കുന്നംകുളം
നഗരസഭയുടെ പ്ലാന്‍ ഫണ്ട്
ഇനത്തിലെ ചെലവ്
1718.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
സാമ്പത്തിക വര്‍ഷം
കുന്നംകുളം നഗരസഭയ്ക്ക്
ബഡ്ജറ്റ് വിഹിതമായി
പ്ലാന്‍ ഫണ്ട്
ഇനത്തില്‍ എത്ര രൂപയാണ്
അനുവദിച്ചത്;
(ബി)
ഇതില്‍
തനതു സാമ്പത്തിക വര്‍ഷം
എത്ര രൂപ ചെലവഴിച്ചു;
ചെലവഴിച്ച തുക
അനുവദിച്ച തുകയുടെ എത്ര
ശതമാനമാണ് ;
(സി)
2014-15
സാമ്പത്തിക വര്‍ഷം
ബഡ്ജറ്റ് വിഹിതമായി
പ്ലാന്‍ ഫണ്ടിനത്തില്‍
എത്ര രൂപ അനുവദിച്ചു;
(ഡി)
അതില്‍
നാളിതുവരെ എത്ര രൂപ
ചെലവഴിച്ചു ; എത്ര
പദ്ധതികള്‍ നടപ്പാക്കി;
(ഇ)
ചെലവഴിച്ച
തുക അനുവദിച്ച തുകയുടെ
എത്ര ശതമാനമാണ് ;
വിശദാംശം നല്‍കുമോ?
കെ
.എസ്.യൂ. ഡി .പി പ്രോജക്ട്
1719.
ശ്രീ.മാത്യു
റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
,,
സി.കെ.നാണു
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്.യൂ .ഡി പി
പ്രോജക്ട് പ്രകാരം
എന്തെല്ലാം പദ്ധതികളാണ്
അടുത്ത വര്‍ഷം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
എത്ര കോടി രൂപയുടെ
കേന്ദ്ര അനുമതി
പ്രതീക്ഷിക്കുന്നുണ്ട്;
(സി)
ഏതെല്ലാം
നഗരസഭകളിലാണ് പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്?
കേരള
സുസ്ഥിര നഗരവികസന പദ്ധതി
1720.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സുസ്ഥിര നഗരവികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
അനുമതിക്കായി
മട്ടന്നൂര്‍ നഗരസഭയിലെ
ഏതെല്ലാം പദ്ധതികളാണ്
കെ.എസ്.യു.ഡി.പി.ക്ക്
സമര്‍പ്പിച്ചിട്ടുളളത്
; ഓരോ പദ്ധതിയും എത്ര
തുകയുടെ എസ്റ്റിമേറ്റ്
അടങ്ങിയതാണ്;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക് അനുമതി
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
പദ്ധതികള്‍ക്ക് അനുമതി
ലഭിക്കുവാനുളള
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ?
കോഴിക്കാേട്
നഗരത്തില്‍ വിതരണം ചെയ്യുന്ന
കുടിവെളളത്തിന്റെ ഗുണ നിലവാരം
1721.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കാേട്
നഗരത്തില്‍ സ്വകാര്യ
വ്യക്തികള്‍ വിതരണം
ചെയ്യുന്ന കുടിവെളളം
ഗുണ നിലവാരമുളളതാണോ
എന്ന് കോര്‍പ്പറേഷനിലെ
ഹെല്‍ത്ത് വിഭാഗം
പരിശോധന
നടത്താറുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വെളളം ശേഖരിക്കുന്ന
കിണറുകളും കുളങ്ങളും
ഹെല്‍ത്ത് വിഭാഗം
പരിശോധനയ്ക്ക്
വിധേയമാക്കാറുണ്ടോ?
കൊല്ലം
കോര്‍പ്പറേഷനിലെ മാലിന്യ
സംസ്ക്കരണ പ്ലാന്റുകള്‍
1722.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
കോര്‍പ്പറേഷനില്‍
അത്യാധുനിക സാങ്കേതിക
വിദ്യ ഉപയോഗിച്ച്
മാലിന്യ സംസ്ക്കരണ
പ്ലാന്റുകള്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കാമോ
; ഇല്ലെങ്കില്‍
അതിനുള്ള നടപടി
സ്വീകരിക്കുമോ ;
(ബി)
കൊല്ലം
നഗരത്തില്‍ മാലിന്യ
സംസ്ക്കരണത്തിനായി
ഇപ്പോള്‍
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
വിശദമാക്കാമോ ?
ഖരമാലിന്യം
ശാസ്തീയമായി
സംസ്ക്കരിക്കുന്നതിന് നടപടി
1723.
ശ്രീ.മോന്‍സ്
ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
നഗര കേന്ദ്രങ്ങളിലെ
ഖരമാലിന്യം ശാസ്തീയമായി
സംസ്ക്കരണം
നടത്തുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഖരമാലിന്യ
സംസ്ക്കരണത്തിന് പുതിയ
ശാസ്ത്രീയ
മാര്‍ഗ്ഗങ്ങള്‍
നടപ്പാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ ;
(സി)
ഇന്ത്യയിലെയും
വിദേശരാജ്യങ്ങളിലെയും
മെട്രോ നഗരങ്ങളിലെ
ഖരമാലിന്യ സംസ്ക്കരണ
രീതികളിൽ കേരളത്തിന്
അനുയോജ്യമായവ
സ്വീകരിച്ച്
നടപ്പാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
ജനന
രജിസ്ട്രേഷനിലെ തിരുത്തല്‍
T 1724.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനന
രജിസ്ട്രേഷനിലെ
തെറ്റുകള്‍
തിരുത്തിക്കിട്ടുന്നതിനും
അജ്ഞതകൊണ്ട് യഥാസമയം
രജിസ്റ്റര്‍ ചെയ്യാന്‍
സാധിക്കാത്തവരുടെ
കാര്യത്തില്‍
രജിസ്ട്രേഷന് നടത്തി
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനും ഇന്നു
നിലനില്‍ക്കുന്ന
പ്രയാസങ്ങളും
അപ്രായോഗിക വ്യവസ്ഥകളും
നീക്കിക്കിട്ടുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇക്കാര്യത്തില്‍
പുറപ്പെടുവിച്ച
ഉത്തരവുകളുടെയും
നല്കിയ
നിര്‍ദ്ദേശങ്ങളുടെയും
പകര്‍പ്പ്
ലഭ്യമാക്കുമോ?
ജനന
സര്‍ട്ടിഫിക്കറ്റിലെ
പിഴവുകള്‍ തിരുത്തല്‍
T 1725.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനന
സര്‍ട്ടിഫിക്കറ്റിലെ
പിഴവുകള്‍ തിരുത്തി
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് പുതുക്കിയ
ഉത്തരവുകളോ
സര്‍ക്കുലറുകളോ
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ അവയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇത്
ഉദ്യോഗസ്ഥര്‍
കര്‍ശനമായി
പാലിക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
തദ്ദേശ
സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി
വിഹിതം
1726.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13,
2013-14, 2014-15
സാമ്പത്തിക
വര്‍ഷങ്ങളിലെ വാര്‍ഷിക
പദ്ധതിയില്‍ തദ്ദേശ
സ്ഥാപനങ്ങള്‍ക്കുള്ള
പദ്ധതി വിഹിതം എത്ര
വീതമായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷം
ഫെബ്രുവരി 28 വരെയുള്ള
കാലയളവില്‍ തദ്ദേശഭരണ
വകുപ്പിലെ പദ്ധതി ചെലവ്
എത്രയാണ്;
(സി)
ഈ
വര്‍ഷം തദ്ദേശഭരണ
വകുപ്പിന് ലഭിക്കേണ്ട
വികസന ഫണ്ടിന്റെ
ഗഡുക്കളില്‍ കുടിശ്ശിക
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
തലസ്ഥാന
നഗരിയിലെ ചവർ നിക്ഷേപക
സൗകര്യം
1727.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയില്‍
പൊതുജനങ്ങള്‍ക്ക് ചവർ
നിക്ഷേപിക്കുന്നതിനുള്ള
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എവിടെയെല്ലാമാണെന്ന്
സൂചിപ്പിക്കുന്ന
ബോര്‍ഡ് സ്ഥാപിക്കാതെ
ചവര്‍ നിക്ഷേപനിരോധന
ബോര്‍ഡുകള്‍ മാത്രം
വ്യാപകമായി
പ്രദര്‍ശിപ്പിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
സ്ഥലസൗകര്യമില്ലാത്ത
നഗരവാസികള്‍ക്ക് ചവര്‍
നിക്ഷേപിക്കുന്നതിനുള്ള
പൊതു സൗകര്യം
ഏര്‍പ്പെടുത്തി അതു
പരസ്യപ്പെടുത്തിയുള്ള
ബോര്‍ഡുകള്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
തിരുവനന്തപുരം
നഗരസഭയില്‍
നിര്‍ത്തിവച്ചിരിക്കുന്ന
പൊതുമരാമത്ത് പ്രവൃത്തികള്‍
1728.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭയിലെ വിവിധ
വാര്‍ഡുകളില്‍ കോടതി
സ്റ്റേ കാരണം
നിര്‍ത്തിവച്ചിരിക്കുകയോ
തടസ്സപ്പെടുത്തുകയോ
ചെയ്തിരിക്കുന്ന
പൊതുമരാമത്ത്
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
വാര്‍ഡിന്റെ പേര്,
പ്രവൃത്തിയുടെ പേര്,
സ്റ്റേ കാലാവധിയുടെ
തീയതികള്‍, ഓരോ
പ്രവൃത്തിയുടെയും
എസ്റ്റിമേറ്റ് തുക
എന്നിങ്ങനെ ഇനം
തിരിച്ച് ലഭ്യമാക്കുമോ?
നഗര
ജലസ്രോതസ്സുകളുടെ മലിനീകരണം
1729.
ശ്രീ.പി.കെ.ബഷീര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരപ്രദേശങ്ങളിലെ
ജലാശയങ്ങളിലും,
തോടുകളിലും, നദികളിലും
മാംസാവശിഷ്ടം
ഉള്‍പ്പെടെയുള്ള
മാലിന്യം
നിക്ഷേപിക്കുന്ന കരാർ
സംഘങ്ങൾ
പ്രവർത്തിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അതിനെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
മാലിന്യം
വലിച്ചെറിയാനുള്ളതല്ലെന്ന
അവബോധം നഗരവാസികളിൽ
ഉണ്ടാക്കിയെടുക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ ;
(സി)
ഉറവിട
മാലിന്യസംസ്കരണ
സാഹചര്യമില്ലാത്ത
നഗരവാസികളില്‍ നിന്നു
മാലിന്യം ശേഖരിക്കാനും,
പരിസരമലിനീകരണമില്ലാതെ
സംസ്കരിക്കാനും
കുറ്റമറ്റ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുള്ള
നഗരസഭകളുടെ വിവരം
ശേഖരിച്ചിട്ടുണ്ടോ ;
എങ്കില്‍
വെളിപ്പെടുത്തുമോ ?
നഗരങ്ങളില്‍
ആധുനിക മാലിന്യ സംസ്കരണ
പ്ലാന്റുകള്‍
1730.
ശ്രീ.പാലോട്
രവി
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
ആധുനിക മാലിന്യ സംസ്കരണ
പ്ലാന്റുകള്‍
സ്ഥാപിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്ലാന്റുകളുടെ
സവിശേഷതകള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്ലാന്റുകളുടെ
പ്രവര്‍ത്തനത്തിനുള്ള
ടെണ്ടര്‍ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
പ്ലാന്റുകളില്‍ നിന്ന്
വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
നഗരവികസന
മാസ്റ്റര്‍ പ്ലാനുകള്‍
1731.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരവല്‍ക്കരണത്തിന്
ആനുപാതികമായി
നഗരങ്ങളുടെ
അടിസ്ഥാനസൗകര്യവികസനത്തിനുതകുന്ന
മാസ്റ്റര്‍ പ്ലാനുകളുടെ
ആവശ്യകത
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മാസ്റ്റര്‍
പ്ലാനുകള്‍
സമയബന്ധിതമായി
തയ്യാറാക്കുന്നതിന്
തടസ്സമായി നില്ക്കുന്ന
ഘടകങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഇപ്പോള്‍
നടപ്പാക്കിവരുന്ന
പ്രധാന മാസ്റ്റര്‍
പ്ലാനുകള്‍
ഏതെല്ലാമാണ്; ഇവയുടെ
പുരോഗതി വിശദമാക്കുമോ;
(ഡി)
മാസ്റ്റര്‍
പ്ലാനുകള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കാന്‍പോകുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
നഗരസഭകളുടെ
അടിസ്ഥാന സൗകര്യവികസനം
1732.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷം
നഗരകാര്യ വകുപ്പ് ഓരോ
നഗരത്തിനും എത്ര തുക
വീതം അടിസ്ഥാന
സൗകര്യവികസനത്തിന്
നല്‍കിയിട്ടുണ്ടെന്ന്
നഗരം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
നഗരസഭകള്‍ക്ക് പ്രത്യേക
പദ്ധതി
അനുവദിച്ചിട്ടുണ്ടെന്നും
ഏതെല്ലാം തരത്തിലുള്ള
പദ്ധതികളാണ്
അനുവദിച്ചിരിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
ആറ്റിങ്ങള്‍
നഗരസഭയുടെ അടിസ്ഥാന
സൗകര്യവികസനത്തിന്
സമര്‍പ്പിച്ച
പദ്ധതിയിന്മേല്
എന്തെല്ലാം നടപടി
സീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ?
നഗരസഭകളുടെ
രൂപീകരണം
1733.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
നഗരസഭകള്‍
രൂപീകരിക്കുന്നതിനുളള
നടപടി ക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നഗരസഭകളായി
മാറുന്നതോടെ
എന്തെല്ലാം
സൗകര്യങ്ങളാണ്
നഗരവാസികള്‍ക്ക്
ലഭിക്കുക എന്ന്
വ്യക്തമാക്കുമോ;
നഗരസഭാ
ജീവനക്കാരുടെ പി.എഫ്.
1734.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭാ
ജീവനക്കാരുടെ ഏതുവര്‍ഷം
വരെയുള്ള പി.എഫ്.
ക്രഡിറ്റ് കാര്‍ഡ്
നല്‍കിയിട്ടുണ്ട്
;ഇതുവരെ എത്ര പേര്‍ക്ക്
നല്‍കിയിട്ടുണ്ട് ;
കാര്‍ഡ്
നല്കിയിട്ടില്ലെങ്കില്
കാരണം വ്യക്തമാക്കുമോ
;
(ബി)
ഇവരുടെ
പി.എഫ്. തുകയ്ക്ക് പലിശ
എത്ര ശതമാനം
നിരക്കിലാണ്
നല്‍കുന്നത് ;
(സി)
പി.എഫ്. സെക്ഷനില്‍
വേണ്ടത്ര ജീവനക്കാര്‍
നിലവിലുണ്ടോ ; എത്ര
ജീവനക്കാരുടെ അഭാവമാണ്
ഇവിടെ ഉള്ളത് ;
(ഡി)
പി.എഫ്.
പോസ്റ്റിംഗ്
നടത്തുന്നതിന് ആധുനിക
കംമ്പ്യൂട്ടര്‍
സംവിധാനം
ഉപയോഗപ്പെടുത്താറുണ്ടോ
; ഇല്ലെങ്കില്‍
ഇതിനുള്ള പ്രധാന തടസ്സം
വ്യക്തമാക്കുമോ ?
നഗരസഭാ
പദ്ധതികള്‍ക്ക് സാങ്കേതിക
സഹായം
1735.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
വി.പി.സജീന്ദ്രന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭാ
പദ്ധതികള്‍ക്ക്
സാങ്കേതിക സഹായം
നല്കുവാന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി
ആരുടെയെല്ലാം സഹായമാണ്
പ്രയോജനപ്പെടുത്തുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിക്ക് എത്ര രൂപ
അനുവദിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പ്ലാന്‍
പദ്ധതിപ്രകാരം ചെലവാക്കിയ തുക
1736.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം ഫെബ്രുവരി 28
വരെ മുനിസിപ്പല്‍,
കോര്പ്പറേഷന്
തലത്തില്‍ പ്ലാന്‍
പദ്ധതി പ്രകാരം എത്ര
തുക ചെലവാക്കി;ആയത്
എത്ര ശതമാനം;
വിശദമാക്കാമോ;
(ബി)
2015-16
ലെ പദ്ധതിക്ക് രൂപ രേഖ
തയ്യാറാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദമാക്കാമോ?
പാര്‍ട്ണര്‍
കേരള മിഷന്
1737.
ശ്രീ.പി.സി.
ജോര്‍ജ്
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാര്‍ട്ണര്‍ കേരള
മിഷന് രൂപീകൃതമായത്
എന്നാണ്; ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
2014
ഫെബ്രുവരി മാസം നടന്ന
നിക്ഷേപക സംഗമത്തിന്റെ
അടിസ്ഥാനത്തില്‍ തുടര്‍
നടപടികള്‍
ഉണ്ടായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
സംഗമത്തില്‍
നിക്ഷേപകര്‍ താല്പര്യം
പ്രകടിപ്പിച്ച
പദ്ധതികളുടെ രൂപരേഖ
തയ്യാറായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
2015-16
സാമ്പത്തിക വര്‍ഷം
നഗരകാര്യ വകുപ്പിന്റെ
കീഴില്‍ ഇതുമായി
ബന്ധപ്പെട്ട്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
പുനരുപയോഗം
ചെയ്യുവാന്‍ കഴിയാത്ത
വസ്തുക്കളുടെ വ്യാപകമായ
ഉപയോഗം മൂലമുണ്ടാകുന്ന
മാലിന്യം
1738.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനരുപയോഗം
ചെയ്യുവാന്‍ കഴിയാത്ത
വസ്തുക്കളുടെ വ്യാപകമായ
ഉപയോഗം മൂലമുണ്ടാകുന്ന
മാലിന്യം തടയുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
പൊതുചടങ്ങുകളിലും
സ്വകാര്യ ചടങ്ങുകളിലും
ഇത്തരം വസ്തുക്കളുടെ
ഉപയോഗം
നിയന്ത്രിക്കാന്‍
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
(സി)
അത്തരം
ചടങ്ങുകളിൽ പുനരുപയോഗം
ചെയ്യുവാന്‍ കഴിയുന്ന
വസ്തുക്കള്‍
ഉപയോഗിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
പുനരുപയോഗം
ചെയ്യുവാന്‍ കഴിയാത്ത
വസ്തുക്കളുടെ
നിർമ്മാണവും വിപണനവും
നിയന്ത്രിക്കുന്നതിന്
പ്രത്യേക പദ്ധതി
തയ്യാറാക്കുമോ?
മിഷന്
676 -ല്‍ ഉള്‍പ്പെടുത്തി
ക്ലീന്‍ കേരള പദ്ധതികള്‍
1739.
ശ്രീ.ഷാഫി
പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന്
676 -ല്‍
ഉള്‍പ്പെടുത്തി ക്ലീന്‍
കേരള പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം പദ്ധതികളാണ്
പ്രസ്തുത മിഷന് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
സംബന്ധിച്ചുള്ള രൂപരേഖ
തയ്യാറാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
മുനിസിപ്പാലിറ്റികളിലും
കോര്‍പ്പറേഷനുകളിലും യു.
എന്‍. ഡി. പി.യുടെ ഡി. ആര്.
ആര്. പ്രോജക്ടുകള്‍
1740.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം
മുനിസിപ്പാലിറ്റികളിലും
കോര്‍പ്പറേഷനുകളിലും
ജി. ഒ. ഐ., യു. എന്‍.
ഡി. പി.എന്നിവയുടെ ഡി.
ആര്. ആര്. പി.
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
പ്രസ്തുത
പ്രോജക്ടുകള്‍
കൊണ്ടുദ്ദേശിക്കുന്നത്
എന്തെല്ലാം; ഈ
പ്രോജക്ടുകള്‍
നടപ്പിലാക്കുന്നതിന്
ഏതെല്ലാം
മുനിസിപ്പാലിറ്റി,
കോര്‍പ്പറേഷനുകളെ
ഉള്‍പ്പെടുത്തി; ഇവയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
പ്രവര്‍ത്തനത്തിനുള്ള
സാമ്പത്തിക സ്രോതസ്സ്
എവിടെ നിന്നാണ്എന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പ്രോജക്ട് ആരംഭിച്ചതു
മുതല്‍ എത്ര തുക എവിടെ
നിന്നെല്ലാം ലഭിച്ചു;
എത്ര തുക ചെലവഴിച്ചു
എന്നതിന്റെ പദ്ധതി
തിരിച്ചുള്ള കണക്ക്
വെളിപ്പെടുത്തുമോ?
റിസോര്‍ട്ട്
മാഫിയയുടെ പ്രവര്‍ത്തനം
T 1741.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ചേറായി തീര പ്രദേശത്ത്
റിസോര്‍ട്ട് മാഫിയ
പിടിമുറുക്കുന്നതായുള്ള
മാദ്ധ്യമ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലത്ത് തീരദേശപരിപാലന
നിയമം ലംഘിച്ച് നിരവധി
കെട്ടിടങ്ങള്‍
നിര്മ്മിച്ചിട്ടുളളതായും,
ഇപ്പോഴും കെട്ടിട
നിര്‍മ്മാണങ്ങള്‍
നടക്കുന്നതായുമുളള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കെതിരെ
എന്തു നടപടികളാണ്
എടുത്തിട്ടുളളതെന്നും
തീരദേശപരിപാലനനിയമം
ലംഘിച്ച്
മത്സ്യത്തൊഴിലാളി
കുടുംബങ്ങളുടേതല്ലാത്ത
എത്ര കെട്ടിടങ്ങള്‍
പ്രസ്തുത പ്രദേശത്ത്
പണി
കഴിപ്പിച്ചിട്ടുണ്ടെന്നും
ഇപ്പോള്‍ എത്ര
കെട്ടിടങ്ങളുടെ
നിര്‍മ്മാണം
നടന്നുവരുന്നു എന്നും
വ്യക്തമാക്കുമോ;
(സി)
തീരദേശപരിപാലന
നിയമം ലംഘിച്ച്
ഇപ്പോള്‍ നിര്‍മ്മാണം
നടത്തുന്ന
കെട്ടിടങ്ങള്‍ക്ക്
സ്റ്റോപ്പ് മെമ്മോ
കൊടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടി സ്വീകരിക്കുമോ;
(ഡി)
തീരദേശപരിപാലന
നിയമം ലംഘിച്ച്
നിര്‍മ്മിക്കുന്ന
കെട്ടിടങ്ങള്‍ക്ക്
ബന്ധപ്പെട്ട
തദ്ദേശഭരണസ്ഥാപനങ്ങള്‍
അനുമതി
നൽകുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വര്‍ദ്ധിപ്പിച്ച
കെട്ടിട നികുതി
T 1742.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ദ്ധിപ്പിച്ച
കെട്ടിട നികുതി
മരവിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വികേന്ദ്രീകൃത
ഉറവിട മാലിന്യസംസ്കരണം
1743.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
വികേന്ദ്രീകൃത ഉറവിട
മാലിന്യ സംസ്കരണത്തിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(ബി)
പദ്ധതി
നിര്‍വ്വഹണത്തിന്
സഹകരിക്കുന്നവർ
ആരെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
സ്വീകരിച്ചിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ശ്രീമതി
രാധമ്മ, പൗഡിക്കോണം
സമര്‍പ്പിച്ച പെൻഷൻ അപേക്ഷ
1744.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭയില്‍ ശ്രീകാര്യം
സോണല്‍ ഓഫീസില്‍
ശ്രീമതി രാധമ്മ,
കുഴിക്കാട്ടുവീട്,
പൗഡിക്കോണം പി.ഒ,
ഫയല്‍ നമ്പര്‍
9380/2013 പ്രകാരം
30/12/2013 -ൽ
സമര്‍പ്പിച്ച
വാര്‍ദ്ധക്യകാല
പെന്‍ഷനുളള അപേക്ഷയില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
പെന്ഷന്
ലഭിക്കുന്നതിന്
എന്തെങ്കിലും തടസ്സം
ഉണ്ടോ; ഇല്ലെങ്കില്‍
തീരുമാനം
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പെന്ഷന്
അനുവദിച്ചതായിട്ടുളളതോ
നിരസിച്ചതായിട്ടുള്ളതോ
ആയ അറിയിപ്പ്
അപേക്ഷകയ്ക്കു
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
സ്മാര്‍ട്ട്
സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട
നഗരങ്ങൾ
1745.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഗവണ്മെന്റ്
പ്രഖ്യാപിച്ച
സ്മാര്‍ട്ട് സിറ്റി
പദ്ധതിയില്‍
സംസ്ഥാനത്തെ ഏതെല്ലാം
നഗരങ്ങളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്
;
(ബി)
ടി
പദ്ധതിയില്‍
സംസ്ഥാനത്തെ പരമാവധി
നഗരങ്ങളെ
ഉള്‍പ്പെടുത്തുന്നതിന്
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമെന്നു
വിശദമാക്കുമോ ?
സുസ്ഥിര
നഗര വികസന പദ്ധതി
1746.
ശ്രീ.സണ്ണി
ജോസഫ്
,,
എം.പി.വിന്‍സെന്റ്
,,
വി.റ്റി.ബല്‍റാം
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.ഡി.ബി
സഹായത്തോടെയുള്ള
സുസ്ഥിര നഗര വികസന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
കേന്ദ്ര സഹായമാണ്
പ്രസ്തുത പദ്ധതിക്ക്
പ്രതീക്ഷിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിക്ക് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; വിശദാംശം
ലഭ്യമാക്കുമോ?
കേരള
ടൗണ്‍ & കണ്ട്രി
പ്ലാനിംഗ് ഓര്‍ഡിനന്‍സ്.
1747.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കിയ
കേരള ടൗണ്‍ &
കണ്ട്രി പ്ലാനിംഗ്
ഓര്‍ഡിനന്‍സിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാം;
(ബി)
പഴയ
ഓര്‍ഡിനന്‍സില്‍ നിന്ന്
എന്തെല്ലാം
മാറ്റങ്ങളാണ് പുതിയ
ഓര്ഡിനന്സിലുളളത്;
(സി)
പുതിയ
ഓര്‍ഡിനന്‍സ് പ്രകാരം
വികേന്ദ്രീയ ആസൂത്രണ
പ്രക്രിയയില്‍ ഏത്
തരത്തില്‍
മാറ്റങ്ങളുണ്ടാകുമെന്ന്
വിശദമാക്കുമോ?
ടൗണ്‍
ആന്റ് കണ്ട്രി പ്ലാനിംഗ്
ബോര്‍ഡ് രൂപികണത്തിന് നടപടി
1748.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൗണ്‍ ആന്റ് കണ്ട്രി
പ്ലാനിംഗ് ബോര്‍ഡ്
രൂപികരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എങ്കില്‍
ഇതിന്റെ ഘടനയും
ഉദ്ദേശ്യലക്ഷ്യങ്ങളും
വിശദമാക്കുമോ ;
(സി)
ഇതില്‍
നിന്ന്
പ്രതീക്ഷിക്കുന്ന
നേട്ടങ്ങളെന്തൊക്കെ ;
എപ്പോള്‍ ഇത്
രൂപീകൃതമാകുമെന്ന്
വ്യക്തമാക്കുമോ ?
കണ്ണൂര്‍
വികസന അതോറിറ്റിയില്‍
നിന്നും വായ്പ എടുത്ത
ഗുണഭോക്താക്കളുടെ
പ്രശ്നങ്ങള്‍
1749.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
വികസന അതോറിറ്റിയില്‍
നിന്നും ഭവന വായ്പ
എടുത്ത
ഗുണഭോക്താക്കളുടെ
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കണ്ണൂര്‍
വികസന അതോറിറ്റിയില്‍
നിന്നും ഭവന വായ്പ
എടുത്ത
ഗുണഭോക്താക്കള്‍ക്ക്
പലിശ ഇളവ്
അനുവദിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്
എന്തെല്ലാം
വ്യവസ്ഥകളാണ്
ഉള്‍പ്പെടുത്തിയിട്ടുളളത്
എന്ന് വ്യക്തമാക്കുമോ;
(സി)
വികസന
അതോറിറ്റിയില്‍
ഒടുക്കേണ്ട വായ്പ തുക
ഇപ്പോള്‍ ഏത്
സ്ഥാപനത്തിലാണ്
ഒടുക്കേണ്ടത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
മുഴുവനായി
വായ്പതുക ഒടുക്കാന്‍
കഴിയാത്ത
ഗുണഭോക്താക്കള്‍ക്ക്
ഗഡുക്കളായി ഒടുക്കാന്‍
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
വികസന അതോറിറ്റി
1750.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിരിച്ചുവിടപ്പെട്ട
കാസര്‍ഗോഡ് വികസന
അതോറിറ്റിയില്‍ നിന്ന്
എത്രയാളുകള്‍ വായ്പ
എടുത്തിരുന്നു; വായ്പ
എടുത്തവരില്‍
തിരിച്ചടയ്ക്കാത്ത എത്ര
പേര് ഉണ്ട്; ഈ
ഇനത്തില്‍ എത്ര രൂപയാണ്
കുടിശ്ശികയായിട്ടുള്ളത്;
(ബി)
വായ്പക്ക്
വസ്തു ഈടായി
നല്‍കിയിട്ടുള്ളവരുടെ
പ്രമാണങ്ങള്‍ ഇപ്പോള്‍
എവിടെയാണ്
സൂക്ഷിച്ചിട്ടുള്ളത്;
(സി)
വായ്പ
മുഴുവന്‍ അടച്ചു
തീര്‍ത്തവരുടെ
പ്രമാണങ്ങള്‍ തിരിച്ചു
നല്കാന്
ബാക്കിയുണ്ടോ;
(ഡി)
കാഡ
(കാസര്‍ഗോഡ്
ഡവലപ്മെന്റ് അതേറിറ്റി)
ഇപ്പോള്‍
നിലവിലില്ലാത്തതിനാല്‍
അടച്ചു തീര്‍ക്കാനുള്ള
വായ്പകള്‍ എഴുതി
തള്ളാനോ ഒ. ടി. എസ്.
ആനുകൂല്യം നല്‍കാനോ
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്കായി പുതിയ
ഭവനനിര്‍മ്മാണ പദ്ധതികള്‍
1751.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെടുന്ന
ഏതെല്ലാം
സമുദായങ്ങളുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്ക് വീട്
നിര്‍മ്മിച്ചു
നല്‍കുന്നതിനായി
ഏതെല്ലാം പദ്ധതികളാണ്
നിലവിലുളളതെന്ന്
വിശദമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷംന്യൂനപക്ഷവിഭാഗങ്ങള്ക്കായി
ഏതെങ്കിലും പുതിയ
ഭവനനിര്‍മ്മാണ
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
പ്രകാരം എത്രപേര്‍ക്ക്
വീട് വച്ചു
നല്‍കിയെന്നും അവ
ഏതെല്ലാം
വിഭാഗങ്ങള്‍ക്കാണെന്നും
ഇതിനായി എത്ര തുക
ചെലവാക്കിയെന്നുമുളള
ജില്ല തിരിച്ചുളള
കണക്ക്
വ്യക്തമാക്കാമോ?
ക്ഷേമ
പെന്‍ഷനുകള്‍
വര്‍ദ്ധിപ്പിക്കാന്‍ നടപടി
1752.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പ് വഴി
വിതരണം ചെയ്യുന്ന ക്ഷേമ
പെന്‍ഷനുകള്‍
ഏതൊക്കെയാണെന്നറിയിക്കുമോ
;
(ബി)
ഓരോന്നിനും
പ്രതിമാസം എത്ര രൂപ
വീതമാണ് വിതരണം
ചെയ്യുന്നത് ;
(സി)
ഓരോ
ഇനത്തിലും സംസ്ഥാനത്ത്
എത്ര
ഗുണഭോക്താക്കളാണുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പെന്ഷന്
തുക
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ ?
ന്യൂനപക്ഷ
ക്ഷേമ പദ്ധതികൾ
1753.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമവകുപ്പിന്
കീഴില്‍ നടപ്പാക്കിയ
പദ്ധതികളും പരിപാടികളും
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
ന്യൂനപക്ഷ
വിഭാഗങ്ങളിലെ
പാവപ്പെട്ടവര്‍ക്ക്
കൂടുതല്‍ പദ്ധതികള്‍
നടപ്പാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;
(സി)
ഇപ്പോള്‍
നടപ്പാക്കി വരുന്ന
പദ്ധതികള്‍ കാലോചിതമായി
പരിഷ്കരിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ ?
ന്യൂനപക്ഷ
കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍
1754.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ന്യൂനപക്ഷ കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ ;
(ബി)
ന്യൂനപക്ഷങ്ങളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കാമോ ;
(സി)
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
വ്യാപിപ്പിക്കാന്‍
മേഖലാ ആഫീസുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ?
ന്യൂനപക്ഷ
വികസന ധനകാര്യ കോര്പ്പറേഷന്
വഴി ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍
1755.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ന്യൂനപക്ഷ വികസന
ധനകാര്യ കോര്പ്പറേഷന്
വഴി എന്തെല്ലാം
ആനുകൂല്യങ്ങളാണ് ഈ
വിഭാഗത്തില്‍പ്പെട്ട
ആളുകള്‍ക്ക്
നല്‍കുന്നതെന്ന്
വിശദമാക്കാമോ
(ബി)
ഓരോ
ആനുകൂല്യത്തിനുമുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന് തരം
തിരിച്ച്
വ്യക്തമാക്കാമോ ?
ന്യൂനപക്ഷ
വിഭാഗ ക്ഷേമ പദ്ധതി
1756.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
വിഭാഗങ്ങളുടെ ക്ഷേമ
പ്രവര്‍ത്തനത്തിനുള്ള
പദ്ധതിയില്‍
സംസ്ഥാനത്ത് എത്ര
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കണ്ണൂര്‍
ജില്ലയില്‍ ഏതെല്ലാം
പഞ്ചായത്തുകളെയാണ് ഇൗ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
പഞ്ചായത്തുകളെ
ഇൗ പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി പ്രകാരം
ഏതെല്ലാം മേഖലകളിലാണ്
ധനസഹായം
അനുവദിക്കുന്നത്;
(ഇ)
തെരഞ്ഞെടുത്ത
പഞ്ചായത്തുകളുടെ
സി.പി.ആര് തയ്യാറാക്കി
കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിക്കുന്നതിനുള്ള
പ്രവര്‍ത്തന
പുരോഗതിയുടെ വിശദാംശം
നല്‍കുമോ?
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്കായുള്ള വായ്പാ
പദ്ധതികളും ധനസഹായ പദ്ധതികളും
1757.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്കായി
സര്‍ക്കാരും വിവിധ
കോര്‍പ്പറേഷനുകളും
നല്കുന്ന വായ്പാ
പദ്ധതികളും ധനസഹായ
പദ്ധതികളും
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
ജില്ലയിലും ഈ
പദ്ധതികള്‍ പ്രകാരം
എത്ര തുക വായ്പയായും
ധനസഹായമായും
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
വിവിധ
വായ്പാ പദ്ധതികള്‍ക്ക്
നല്കുന്ന സബ്സിഡി
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ?
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
വനിതകള്‍ക്കുള്ള വീട്
നിര്‍മ്മാണം
1758.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
വനിതകള്‍ക്ക് വീട്
നിര്‍മ്മിക്കുന്നതിനായി
എത്ര രൂപയാണ് ഇതിനകം
ചെലവഴിച്ചതെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ്
ഇത്തരം വീടുകള്‍
നല്കിവരുന്നതെന്ന്
വിശദമാക്കാമോ?
ന്യൂനപക്ഷക്ഷേമ
വകുപ്പ്
1759.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പ്
രൂപീകരിച്ചിട്ടുണ്ടോ;പ്രസ്തുത
വകുപ്പിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ന്യൂനപക്ഷ
ക്ഷേമവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
ഏകീകരിക്കുന്നതിന്
വകുപ്പിന്റെ
പ്രവര്‍ത്തനം എപ്രകാരം
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ;
(സി)
വകുപ്പിന്റെ കീഴില്‍
സംസ്ഥാന ജില്ലാതല
ഓഫീസുകള്‍ ആരംഭിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
മൈനോറിറ്റി
കോച്ചിംഗ് സെന്ററുകള്‍
1760.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനോറിറ്റി
കോച്ചിംഗ് സെന്ററുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആവശ്യമായ
അടിസ്ഥാന
സൗകര്യങ്ങളൊരുക്കിയ
അപേക്ഷകള്‍ക്ക്
ദൂരപരിധിയില്‍ ഇളവ്
നല്കി അംഗീകാരം
നല്കാന് സര്‍ക്കാര്‍
സന്നദ്ധമാകുമോ?