ഭൂമി
കയ്യേറ്റങ്ങള്‍
1154.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
വി.ശിവന്‍കുട്ടി
,,
പി.ടി.എ. റഹീം
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍ ഭൂമി
വ്യാപകമായി സ്വകാര്യ
വ്യക്തികള്‍
കയ്യേറുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മുന്‍സര്‍ക്കാര്‍
ഇടുക്കി ജില്ലയില്‍
പിടിച്ചെടുത്ത
സര്‍ക്കാര്‍ ഭൂമികള്‍
ഭൂമാഫിയകള്‍ വീണ്ടും
കയ്യേറിയിട്ടുണ്ടോ ;
(സി)
ഇത്തരം
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ;
(ഡി)
കോവളത്ത്
സര്‍ക്കാര്‍ ഭൂമി
സ്വകാര്യ റിസോര്‍ട്ട്
ഉടമ കയ്യേറിയത്
സംബന്ധിച്ച് അറിയാമോ ;
(ഇ)
സംസ്ഥാനത്തുടനീളം
അന്യാധീനപ്പെട്ടിട്ടുള്ള
സര്‍ക്കാര്‍ ഭൂമികള്‍
വീണ്ടെടുക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
ബേക്കൽ
റിസോര്‍ട്ട് ഡെവലപ്മെന്റ്
കോര്‍
1155.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബേക്കൽ റിസോര്‍ട്ട്
ഡെവലപ്മെന്റ് കോര്‍ (
ബി. ആര്. ഡി. സി )എത്ര
റിസോര്‍ട്ടുകള്‍ക്കാണ്
ലീസിന് ഭൂമി
അനുവദിച്ചിട്ടുള്ളത്
;റിസോര്‍ട്ട് തിരിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
ലീസ് തുക കൃത്യമായി
അടയ്ക്കാത്ത
റിസോര്‍ട്ടുകള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ലീസ്
കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു ;
വ്യക്തമാക്കാമോ?
നാഷണല്‍
തെര്‍മല്‍ പവര്‍
കോര്‍പ്പറേഷനു വേണ്ടി
ഏറ്റെടുത്ത ഭൂമി
1156.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം
നാഷണല്‍ തെര്‍മല്‍
പവര്‍
കോര്‍പ്പറേഷനുവേണ്ടി
ഗവണ്മെന്റ് മൊത്തം
എത്ര ഏക്കര്‍ ഭൂമി
അക്വസിഷന്‍
നടപടികളിലൂടെ
ഏറ്റെടുത്തിട്ടുണ്ടായിരുന്നു
എന്നും ഏത്
വര്‍ഷത്തിലാണ് ഇത്
ഏറ്റെടുത്തത് എന്നും
അറിയിക്കുമോ;
(ബി)
അതില്‍
എന്‍.റ്റി.പി.സി.
നിലവില്‍ ഉപയോഗിച്ചു
വരുന്ന ഭൂമി
എത്രയെന്നും പദ്ധതി
വിപുലീകരണത്തിന്
നീക്കിവച്ചിരിക്കുന്ന
ഭൂമി എത്രയെന്നും
അറിയിക്കുമോ;
പുലമണ്‍
തോടിലേക്കുള്ള അനധികൃത
കൈയ്യേറ്റം
1157.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
പുലമണ്‍ തോടിലേക്കുള്ള
അനധികൃത കൈയ്യേറ്റം
ഒഴിപ്പിക്കുന്നതിനായി
സര്‍വ്വേ ചെയ്ത് സ്ഥലം
രേഖപ്പെടുത്തി
അതിര്‍ത്തിക്കല്ലുകള്‍
സ്ഥാപിക്കുന്ന
നടപടികള്‍ റവന്യു
വകുപ്പ്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്നാണ് പ്രസ്തുത
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചത്;
പ്രസ്തുത പ്രവര്‍ത്തി
പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍
അടിയന്തരമായി ആയതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സര്‍വ്വേ
പ്രകാരം പുലമണ്‍
തോടിന്റെ ഭാഗമായ എത്ര
വിസ്തീര്‍ണം സ്ഥലം
കൈയ്യേറിയിട്ടുണ്ട്
എന്ന്
വെളിപ്പെടുത്തുമോ?
വാമനപുരം
നിയോജക മണ്ഡലത്തിലെ ഫെയര്‍
വാല്യൂ നിര്‍ണ്ണയം
1158.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
വില്ലേജുകളിലാണ്
ഭൂമിയുടെ ഫെയര്‍ വാല്യൂ
ഇനിയും
നിശ്ചയിക്കാനുള്ളതെന്ന്
അറിയിക്കുമോ;
ഇക്കാര്യത്തില്‍
കാലതാമസം
നേരിടുന്നതിന്റെ കാരണം
വിശദമാക്കുമോ;
(ബി)
ഫെയര്‍
വാല്യൂ നിശ്ചയിക്കാത്ത
സ്ഥലങ്ങളില്‍ ഇത്
അടിയന്തരമായി
നിശ്ചയിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഭൂമികേരളം പദ്ധതി.
1159.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതര്‍ക്ക്
ഭൂമി നല്കുന്ന
ഭൂമികേരളം പദ്ധതി
പ്രകാരം കൊല്ലം
ജില്ലയില്‍ എത്ര
ഗുണഭോക്താക്കള്‍ക്കാണ്
പട്ടയവും അനുബന്ധ
രേഖകളും
നല്‍കിയിരുന്നത് ;
(ബി)
പ്രസ്തുത
ഗുണഭോക്താക്കള്‍ക്ക്
പട്ടയം
ലഭിച്ചുവെങ്കിലും വിവിധ
കാരണങ്ങളാല്‍ അവ
ലഭ്യമാകാതെ വന്ന
എത്രപേര്‍ ഉണ്ട് ;
(സി)
കൊല്ലം
ജില്ലയിലെ ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍പ്പെട്ട
വില്ലേജ് ഓഫീസുകളുടെ
പരിധിയില്‍ പട്ടയം
ലഭിച്ചിട്ടും ഭൂമി
ലഭ്യമാകാതിരുന്നവര്
എത്ര ; വില്ലേജ് ഓഫീസ്
അടിസ്ഥാനത്തില്‍
മേല്‍വിലാസം സഹിതം
അറിയിക്കുമോ ;
(ഡി)
മേല്‍സൂചിപ്പിച്ച
ഗുണഭോക്താക്കള്‍ക്ക്
ഭൂമി ലഭ്യമാക്കുവാന്‍
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
;വ്യക്തമാക്കുമോ ?
ചാത്തമംഗലം
ഈഗ്ള്‍ പ്ലാന്റേഷന് കോളനിയിലെ
താമസക്കാര്‍ക്ക് പട്ടയം
1160.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ചാത്തമംഗലം
ഗ്രാമപഞ്ചായത്തില്‍
ഉള്‍പ്പെട്ട ഈഗ്ള്‍
പ്ലാന്റേഷന് കോളനിയിലെ
താമസക്കാര്‍ക്ക് പട്ടയം
നല്‍കുന്നതിന്
അര്‍ഹതപ്പെട്ടവരുടെ
ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ലിസ്റ്റിന്റെ
കോപ്പി ലഭ്യമാക്കുമോ?
'ഭൂരഹിതരില്ലാത്ത
കേരളം' പരിപാടി
1161.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'ഭൂരഹിതരില്ലാത്ത
കേരളം' പരിപാടി
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണമായി
നടപ്പിലാക്കിയിട്ടുണ്ടോ
എന്ന് വിശദമാക്കാമോ :
(ബി)
ഈ
പരിപാടിയനുസരിച്ച് ഭൂമി
ലഭിക്കുന്നതിനുവേണ്ടി
ആകെ എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും എത്ര
പേര്‍ക്ക് ഇതേവരെ ഭൂമി
അനുവദിച്ചുവെന്നും
ജില്ല തിരിച്ച്
അറിയിക്കാമോ ;
(സി)
ഭൂരഹിതരായ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരിൽനിന്ന്
എത്ര അപേക്ഷ
ലഭിച്ചുവെന്നു ജില്ല
തിരിച്ച് വിശദമാക്കാമോ
;
(ഡി)
ഭൂമി
ലഭിക്കുന്നതിനുവേണ്ടി
അപേക്ഷ സമർപ്പിച്ചവരിൽ
എത്ര പേര്‍ക്ക് ഇനി
ഭൂമി
അനുവദിക്കുവാനുണ്ടെന്ന്
അറിയിക്കാമോ;;
(ഇ)
അപേക്ഷകര്‍ക്ക്
അനുവദിച്ച ഭൂമിയെ
സംബന്ധിച്ചു വ്യാപകമായ
പരാതികള്‍
ലഭിച്ചിട്ടുണ്ടോ ;
(എഫ്)
എങ്കില്‍
അപ്രകാരം പരാതി
നല്കുവാനുണ്ടായ
സാഹചര്യവും പരാതി
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികളും
വിശദമാക്കാമോ ;
(ജി)
അപേക്ഷിച്ചവര്‍ക്ക്
പൂര്‍ണ്ണമായും എപ്പോള്‍
ഭൂമി വിതരണം ചെയ്യാന്‍
കഴിയുമെന്ന്
അറിയിക്കാമോ ?
ഐ.എച്ച്.ഡി.പി
കോളനിയിലെ പട്ടയം
ലഭിക്കുന്നതിനുള്ള അപേക്ഷ
1162.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്കില്‍ , വെളിയം
വില്ലേജിലെ മറവന്‍കോട്
ഐ.എച്ച്.ഡി.പി
കോളനിയില്‍ പട്ടയം
ലഭിക്കുന്നതിനായി
എത്രപേര്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
അപേക്ഷകളിന്മേലുള്ള
പരിശോധന നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(സി)
അര്‍ഹരായവർക്ക്
കാലതാമസം കൂടാതെ പട്ടയം
വിതരണം ചെയ്യാൻ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ?
പുഴ
മുതല്‍ പുഴവരെ
1163.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
വി.റ്റി.ബല്‍റാം
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുഴ മുതല്‍ പുഴവരെ എന്ന
പദ്ധതിക്ക് റവന്യൂ
വകുപ്പ് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാം;
(സി)
നദികളുടെ സംരക്ഷണത്തിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിന്
റവന്യൂ വകുപ്പില്‍
എന്തെല്ലാം
മോണിറ്ററിംഗ്
സംവിധാനമാണ്
ഒരുക്കിയിട്ടുള്ളത്?
പുഴ
മുതല്‍ പുഴവരെ പദ്ധതി
1164.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുഴ
മുതല്‍ പുഴവരെ എന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
ആയതിന്റെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി പുഴകളുടെ
ജൈവഘടനയെയും, ആവാസ
വ്യവസ്ഥയേയും എങ്ങനെ
ബാധിക്കുമെന്നത്
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള പഠനം
നടത്തിയിട്ടുണ്ടോ ;
(സി)
ഓരോ
പുഴയ്ക്കും അവയുയെ ജൈവ
ഘടനയ്ക്കും ആവാസ
വ്യവസ്ഥയ്ക്കും
അനുയോജ്യമായ തരത്തില്‍
പ്രത്യേകം പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
അതിനുള്ള നടപടികള്‍
സ്വീകരിക്കുമോ ?
കരുണ
എസ്റ്റേറ്റ് - ഹോബ്സ്
ഗ്രൂപ്പിന് പോക്കുവരവ്
ചെയ്തുകൊടുക്കുന്നത്
സംബന്ധിച്ച്
1165.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്ലിയാമ്പതിയിലെ
കരുണ എസ്റ്റേറ്റ്,
ഹോബ്സ് ഗ്രൂപ്പിന്
പോക്കുവരവ്
ചെയ്തുകൊടുക്കുന്നതിന്
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ
വിലക്ക് ഏതെങ്കിലും
കോടതി സ്റ്റേ
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കിൽ
ഏത് കോടതിയാണ് സ്റ്റേ
ചെയ്തത്; കേസിന്റെ
നമ്പരും കോടതി
ഉത്തരവിന്റെ കോപ്പികളും
ലഭ്യമാക്കുമോ;
കോടതിവിധിയെത്തുടര്‍ന്ന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചത്;
(സി)
കരുണ
എസ്റ്റേറ്റ്
സംബന്ധിച്ച് ഹോബ്സ്
ഗ്രൂപ്പിന് അനുകൂലമായി
സുപ്രീംകോടതി
ഏതെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കരുണ
എസ്റ്റേറ്റ്
അനധികൃതമായി ഹോബ്സ്
ഗ്രൂപ്പ് കൈവശം
വച്ചിരിക്കുന്നത്
സംബന്ധിച്ച് ലാന്റ്
ബോര്‍ഡ് സെക്രട്ടറി
നടത്തിയ
അന്വേഷണത്തിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
താഴം
കാമ്പ്രമലയില് ഭൂമി ലഭിച്ച
കുടുംബങ്ങള്‍ക്ക് റോഡ്
നിര്‍മ്മാണത്തിനാവശ്യമായ
ഫണ്ട്
1166.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സര്‍ക്കാരിന്റെ ഭൂരഹിത
ഭവനരഹിത പദ്ധതി പ്രകാരം
കോഴിക്കോട് ജില്ലയിലെ
കുരുവട്ടൂര്‍
പഞ്ചായത്തിലെ
പുറ്റുമണ്ണില്‍ താഴം
കാമ്പ്രമലയില് ഭൂമി
ലഭിച്ച 125
കുടുംബങ്ങള്‍ക്ക്
വീടുകള്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
സാമഗ്രികള്‍
എത്തിക്കുന്നതിനും
യാത്രചെയ്യുന്നതിനും
ബുദ്ധിമുട്ട്
അനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പുറ്റുമണ്ണില്‍ താഴം
കാമ്പ്രമലയില് ഭൂമി
ലഭിച്ച
കുടുംബങ്ങള്‍ക്ക് റോഡ്
നിര്‍മ്മാണത്തിനാവശ്യമായ
ഫണ്ട്
അനുവദിയ്ക്കാനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
ശ്രീ.
മുഹമ്മദ് അഷറഫ് നല്കിയ
പരാതി
1167.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശ്രീ.
മുഹമ്മദ് അഷറഫ്,
മമ്പേല് ഹൗസ്,
അണിയൂര്‍, ചെമ്പഴന്തി,
തിരുവനന്തപുരം താലൂക്ക്
ഓഫീസില്‍
H13/66467/2014 നമ്പര്‍
പ്രകാരം നല്കിയ
പരാതിയില്‍ എന്തെല്ലാം
നടപടി സ്വീകരിച്ചു
എന്നറിയിക്കാമോ;
(ബി)
ഈ
പരാതി സര്‍വ്വെ
അദാലത്തില്‍
ഉള്‍പ്പെടുത്താത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
പരാതിയില്‍ ഉളിയാഴ്ത്തറ
വില്ലേജ് ഓഫീസര്‍
നല്‍കിയിരിക്കുന്ന
റിപ്പോര്‍ട്ടില്‍
സ്വീകരിച്ച തുടര്‍
നടപടി വ്യക്തമാക്കാമോ;
(ഡി)
പരാതി
തീര്‍പ്പുകല്‍പ്പിക്കുന്നതിനുള്ള
ഭരണപരവും,
സാങ്കേതികവുമായ
തടസ്സങ്ങള്‍ എന്തെല്ലാം
എന്നറിയിക്കാമോ; ഇനി
എന്തെല്ലാം നടപടികളാണ്
ഈ ഫയലില്‍
സ്വീകരിക്കാനുള്ളത്
എന്നറിയിക്കാമോ;
(ഇ)
പരാതി എത്ര ദിവസം
കൊണ്ട് പരിഹരിക്കും
എന്ന് വ്യക്തമാക്കാമോ;
ഇപ്പോള്‍ ഈ ഫയല്‍ ആരുടെ
കൈവശമാണെന്ന്
അറിയിക്കാമോ?
ജപ്തി
ഭൂമി തിരിച്ച് നല്‍കുന്നത്
സംബന്ധിച്ച്
1168.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ജപ്തി നടപടികളിലൂടെ
കൈവശപ്പെടുത്തിയ
ഏതെങ്കിലും ഭൂമി
ഉത്തരവിറക്കി
ഭൂഉടമയ്ക്ക് തിരിച്ച്
നല്‍കിയിട്ടുണ്ടോ ;
(ബി)
ക്യാബിനറ്റ്
യോഗതീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ ഭൂമി
പഴയ ഉടമയ്ക്ക് തിരികെ
നല്കിയ കേസ്സുകളുടെ
വിശദാംശങ്ങള്‍ വകുപ്പ്
തിരിച്ച് വിശദമാക്കാമോ
;
(സി)
ഇപ്പോഴത്തെ
മാര്‍ക്കറ്റ് വില
ഈടാക്കിക്കൊണ്ടാണോ
പ്രസ്തുത ഭുമികള്‍
തിരിച്ച് നല്‍കിയത് ;
അല്ലെങ്കില്‍ കാരണം
എന്ത് ;
(ഡി)
ജപ്തി
ചെയ്ത് കൈവശം വച്ചു
വരുന്ന ഭൂമി ഭൂവില
വര്‍ദ്ധനവ്
പരിഗണിക്കാതെ, പഴയ
കുടിശ്ശിക മാത്രം
ഈടാക്കിക്കൊണ്ട് തിരികെ
നല്കിയ നടപടി
നിയമാനുസൃതമാണോ ;
(ഇ)
റവന്യൂവകുപ്പിന്റെ
അനുവാദം ഇല്ലാതെ
മറ്റേതെങ്കിലും
വകുപ്പില്‍നിന്ന്
മേല്‍പ്പറഞ്ഞ നിലയില്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
?
എറാമല
വില്ലേജ് ഓഫീസ് നിര്‍മ്മാണം
1169.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വടകരയിലെ
എറാമല പഞ്ചായത്തില്‍
വില്ലേജ് ഓഫീസ്
നിര്‍മ്മിക്കാനുള്ള
തീരുമാനം സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
എത്ര
തുകയാണ് ഇതിനുവേണ്ടി
നീക്കിവെച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
വാടക
കെട്ടിടത്തില്‍ വളരെ
പരിമിതികളോടു കൂടി
പ്രവര്‍ത്തിക്കുന്ന
വില്ലേജ് ഓഫീസ്
പഞ്ചായത്തിന്റെ
സൗകര്യപ്രദമായ സ്ഥലത്ത്
നിര്‍മ്മിക്കാന്‍
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
മണ്ണ്
ഖനനവും വയല്‍ നികത്തലും
1170.
ശ്രീ.പി.കെ.ഗുരുദാസന്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.സി.കൃഷ്ണന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണ്ണ് ഖനനവും വയല്‍
നികത്തലും തടയുന്നതിന്
ആര്‍ക്കെല്ലാമാണ്
അധികാരം
നല്‍കിയിട്ടുള്ളത്;
പോലീസിനും വില്ലേജ്
ഓഫീസര്‍ക്കുമുള്ള
അധികാരം
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് ഏതെങ്കിലും
ഉത്തരവ് നിലവിലുണ്ടോ;
വിശദമാക്കാമോ;
(സി)
കുന്നിടിക്കലും, വയല്‍
നികത്തലും
വ്യാപകമായിരിക്കുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
അനധികൃത
പ്രകൃതി വിഭവ ചൂഷണം
തടയുന്നതിനു ശക്തമായ
നടപടി സ്വീകരിക്കുമോ?
റവന്യൂ
വകുപ്പിലെ താല്‍ക്കാലിക
തസ്തികകള്‍
1171.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ എത്ര
താല്‍ക്കാലിക
തസ്തികകള്‍ക്കാണ്
തുടര്‍ച്ചാനുമതി
ലഭിക്കേണ്ടതുള്ളത്
എന്ന് വിശദമാക്കാമോ;
(ബി)
തുടര്‍ച്ചാനുമതി
ലഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
റിവര്‍
മാനേജ് മെന്റ് ഫണ്ട്
1172.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റിവര്‍ മാനേജ്മെന്റ്
ഫണ്ടിനത്തില്‍ എത്ര തുക
സമാഹരിക്കാന്‍ കഴിഞ്ഞു;
വിശദമാക്കുമോ;
മലപ്പുറം ജില്ലയില്‍
പ്രസ്തുത ഫണ്ടിനത്തില്‍
എത്ര തുക
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
പ്രസ്തുത തുക
ഉപയോഗിച്ച് മലപ്പുറം
ജില്ലയില്‍ എന്തെല്ലാം
പ്രവര്‍ത്തികളാണ്
ചെയ്തിട്ടുളളത്;
വിശദമാക്കുമോ; ഏറനാട്
മണ്ഡലത്തില്‍ 2011-15
കാലഘട്ടത്തില്‍
പ്രസ്തുത ഫണ്ട്
ഉപയോഗിച്ച് നടത്തിയ
പ്രവര്‍ത്തികള്‍
ഏതെല്ലാമാണ്; വിശദാംശം
ലഭ്യമാക്കുമോ?
റിവര്‍
മാനേജ് ഫണ്ടില്‍ നിന്നും
അനുവദിച്ച തുക
1173.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ വിവിധ
പ്രവൃത്തികള്‍ക്കായി
റിവര്‍ മാനേജ് ഫണ്ടില്‍
നിന്നും എത്ര തുക
അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്ക് എത്ര
തുക വീതം അനുവദിച്ചു
എന്ന് പ്രവൃത്തിയുടെ
പേര്, പഞ്ചായത്ത്,
വര്‍ഷം എന്നിവയുടെ
അടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(സി)
പ്രവൃത്തികള്‍
ഓരോന്നും ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ?
റവന്യൂ
വകുപ്പ് കെട്ടിട നികുതി,
ആഡംബര നികുതി എന്നീയിനങ്ങളിലെ
കുടിശ്ശിക
1174.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പ് കെട്ടിട
നികുതി, ആഡംബര നികുതി
എന്നീയിനങ്ങളില്‍
പിരിച്ചെടുക്കുന്നതിന്
നിലവില്‍ എത്ര തുക
കുടിശ്ശികയായിട്ടുണ്ടെന്ന്
ഇനം തിരിച്ചുള്ള വിവരം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ ;
(ബി)
നിലവില്‍
കോടതി സ്റ്റേ , ഇതര
സ്റ്റേ
നടപടിക്രമങ്ങളുടെ
ഭാഗമായി
പിരിച്ചെടുക്കുവാന്‍
സാധിക്കാത്ത തുകവിവരം
പ്രത്യേകമായി ഇനം
തിരിച്ച്
ജില്ലാടിസ്ഥാനത്തില്‍
അറിയിക്കുമോ ?
റവന്യൂ
വകുപ്പിന്റെ ബജറ്റ്
വിഹിതം
1175.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍
റവന്യൂവകുപ്പിന് എത്ര
തുകയാണ്
വകയിരുത്തിയിരുന്നത്
എന്ന് വ്യക്തമാക്കാമോ ;
(ബി)
ഏതെല്ലാം
പദ്ധതികള്‍ക്ക് എത്ര
രൂപാ വീതം
വകയിരുത്തിയെന്ന്
വിശദമാക്കാമോ ;
(സി)
ഇതില്‍
എത്ര തുകയാണ് ഇതിനകം
ചിലവാക്കാനായത് എന്ന്
വ്യക്തമാക്കാമോ ;
(ഡി)
ബജറ്റില്‍
പ്രഖ്യാപിക്കപ്പെട്ട
ഏതെങ്കിലും പദ്ധതികള്‍
ആരംഭിക്കാന്‍ കഴിയാതെ
വന്നിട്ടുണ്ടോ ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
റിവര്‍
മാനേജ്മെന്റ് ഫണ്ട്.
1176.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ കഴിഞ്ഞ
അഞ്ചുവര്‍ഷം റിവര്‍
മാനേജ്മെന്റ് ഫണ്ടായി
എത്ര രൂപ
ലഭിച്ചിട്ടുണ്ട്;
വര്‍ഷാടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തുക ഓരോ ഇനത്തിലും
ചെലവഴിച്ചതിന്റെ
കണക്കും
വര്‍ഷാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ ;
റവന്യൂ
അദാലത്തുകളിലെ പട്ടയ
വിതരണം
1177.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
റവന്യൂ വകുപ്പ് എത്ര
റവന്യൂ അദാലത്തുകള്‍
നടത്തി എന്ന്
അറിയിക്കാമോ;
(ബി)
ഓരോ
അദാലത്തുകളിലും എത്ര
കുടുംബങ്ങള്‍ക്ക്
പട്ടയം വിതരണം ചെയ്തു
എന്ന് വ്യക്തമാക്കുമോ?
റവന്യൂ
ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
പദ്ധതി
1178.
ശ്രീ.സണ്ണി
ജോസഫ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്.ഇ.എന്‍.എെ.എസ്
(റവന്യൂ ഇന്‍ഫര്‍മേഷന്‍
സിസ്റ്റം) പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
പോക്കുവരവ്
നടത്തുന്നതിന് റവന്യൂ,
രജിസ്ട്രേഷന്
വകുപ്പുകളെ ഓണ്‍ലെെനായി
ബന്ധിപ്പിച്ച്
എന്തെല്ലാം
സൗകര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ?
ദുരന്ത
നിവാരണത്തിനായി
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന
സംവിധാനങ്ങള്‍
1179.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രകൃതി
ദൂരന്തങ്ങളുടെ
പശ്ചാത്തലത്തില്‍ ഇതു
സംബന്ധിച്ച
മുന്നറിയിപ്പ് സംവിധാനം
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
കേന്ദ്ര
ദുരിത നിവാരണ സേനയുടെ
സഹായത്താല്‍
സംസ്ഥാനത്ത് ദുരന്ത
നിവാരണത്തിനായി
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(സി)
ഏതെല്ലാം
ദുരന്തങ്ങള്‍ക്കാണ്
പ്രസ്തുത സംവിധാനങ്ങള്‍
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഇതിനായി
എന്തെല്ലം നടപടി
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ഇടുക്കി
ജില്ലയിലെ റവന്യു
അദാലത്ത്
1180.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ നടത്തിയ
റവന്യു അദാലത്തില്‍
എത്ര പരാതികള്‍
ലഭിച്ചുവെന്നും;
ഇവയില്‍ എത്ര
എണ്ണത്തിനു തീര്‍പ്പു
കല്‍പ്പിച്ചുവെന്നും
വിശദമാക്കുമോ ;
(ബി)
ഓരോ
താലൂക്കില്‍ നിന്നും
ഭൂമി സംബന്ധമായ എത്ര
പരാതികള്‍
ലഭിച്ചുവെന്നും ഇവയില്‍
എത്ര എണ്ണം
പരിഹരിക്കപ്പെട്ടുവെന്നും
വ്യക്തമാക്കുമോ;
(സി)
റവന്യു
അദാലത്തില്‍ ഇതുവരെ
പരിഹരിക്കപ്പെടാത്ത
പരാതികള്‍ക്ക്
തീര്‍പ്പ്
കല്‍പ്പിക്കുന്നതിന്
എന്തൊക്കെ
സംവിധാനങ്ങള്‍ ആണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ആലപ്പുഴ
ജില്ലയില്‍ സീറോ ലാന്റ്
ലെസ് പദ്ധതി
1181.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ സീറോ ലാന്റ്
ലെസ് പദ്ധതി പ്രകാരം
ഭൂമി നല്‍കുന്നതിന്
എത്ര ഏക്കര്‍ സ്ഥലം
കണ്ടെത്തിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ആലപ്പുഴ
ജില്ലയില്‍ എത്ര
പേര്‍ക്ക് ഭൂമി നല്കി
എന്ന് താലൂക്ക്
തിരിച്ച് പേരും
മേല്‍വിലാസവും സഹിതം
വ്യക്തമാക്കാമോ;
(സി)
എത്ര
കുടുംബങ്ങള്‍ പ്രസ്തുത
ഭൂമിയില്‍
താമസിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം ഭൂമി
ലഭിക്കുന്നത്തിനു എത്ര
പേര് ആലപ്പുഴ
ജില്ലയില്‍ അപേക്ഷ
സമര്‍പ്പിച്ചിരുന്നു;
വ്യക്തമാക്കാമോ?
ലാന്റ്
അക്വിസിഷന്‍
1182.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതു ആവശ്യങ്ങള്‍ക്കായി
ഭൂമി
ഏറ്റെടുക്കുന്നതിന്
ഇപ്പോള്‍
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭൂമി
ഏറ്റെടുക്കുന്നത്
സംബന്ധിച്ച് കുറ്റ്യാടി
മണ്ഡലത്തിലെ ഏതൊക്കെ
പദ്ധതികളുടെ ഫയലുകളാണ്
റവന്യു വകുപ്പില്‍
കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനുളളില്‍
ലഭിച്ചതെന്നും അവയില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
വ്യവസായ
സംരംഭങ്ങള്‍ക്ക് ഭൂപരിധി
നിയമത്തില്‍ ഇളവ്
1183.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സംരംഭങ്ങള്‍ക്ക്
ഭൂപരിധി നിയമത്തില്‍
ഇളവു നല്‍കാനുള്ള
സര്‍ക്കാര്‍
തീരുമാനത്തിനുള്ള
കാരണങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ?
തിരുവല്ല
കാവുംഭാഗം വില്ലേജിലെ
നിലം നികത്ത്.
1184.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവല്ലയിലെ
കാവുംഭാഗം വില്ലേജില്‍
ഇടിഞ്ഞില്ലത്ത്
തണ്ടപ്പേരില്‍ നിലം
എന്ന്
രേഖപ്പെടുത്തിയിരിക്കുന്ന
10 ഏക്കറോളം നിലം
നികത്തുവാന്‍ ഉത്തരവ്
നല്‍കിയത്
സംബന്ധിച്ചുള്ള
അന്വേഷണം ഏതു
ഘട്ടത്തിലാണ്
;വിശദമാക്കാമോ;
(ബി)
റവന്യൂ
വിജിലന്‍സ് നടത്തി വന്ന
അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്താണ്
കണ്ടെത്തലുകള്‍
;വ്യക്തമാക്കാമോ;
(സി)
അന്വേഷണം
എന്ന് ആരംഭിച്ചു ;
എന്ന് പൂര്‍ത്തീയാക്കി
;അന്വേഷണത്തിന്റെ
ഭാഗമായി ഇതിനകം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വ്യക്തമാക്കുമോ?
പെരുനാട്
എ.വി.ടി. എസ്റ്റേറ്റ്
മിച്ചഭൂമി
1185.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരുനാട്
എ.വി.ടി.
എസ്റ്റേറ്റിന്റെ
ഉടമസ്ഥതയില്‍ എത്ര
ഏക്കര്‍ സ്ഥലമാണ്
ഉളളതെന്നും എത്ര
ഏക്കര്‍ ഭൂമിയുടെ
കരമാണ് അവര്‍
വില്ലേജില്‍
ഒടുക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
എസ്റ്റേറ്റില്‍
മിച്ചഭൂമി
ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ എത്ര
ഏക്കര്‍ ഭൂമി എന്നും
വ്യക്തമാക്കാമോ;
(സി)
പെരുനാട്
എ.വി.ടി.
എസ്റ്റേറ്റിന്റെ
കൈവശമുളള ഭൂമി
സര്‍ക്കാര്‍ അളന്നു
തിട്ടപ്പെടുത്തിയിട്ടുണ്ടോയെന്നും
രേഖയില്‍
ഉളളതിനേക്കാള് എത്ര
ഏക്കര്‍ അധികഭൂമി
ഇവരുടെ പക്കലുണ്ടെന്നും
വിശദമാക്കാമോ;
(ഡി)
എ.വി.ടി.
പെരുനാട് എസ്റ്റേറ്റിലെ
മിച്ചഭൂമിയില്‍ നിന്നും
തടി
മുറിച്ചുകടത്തുന്നതായി
പരാതി
ലഭിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ പരാതിയുടെ
അടിസ്ഥാനത്തില്‍ എന്തു
നടപടി സ്വീകരിച്ചു
എന്നും വ്യക്തമാക്കാമോ?
ഹാരിസണ്‍
മലയാളം പ്ലാന്റേഷന്
കമ്പനിയുടെ അധീനതയിലുളള
തോട്ടഭൂമികള്‍
1186.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹാരിസണ്‍
മലയാളം പ്ലാന്റേഷന്
കമ്പനിയുടെ അധീനതയിലുളള
തോട്ടഭൂമികള്‍
ഏറ്റെടുക്കാമെന്ന
സ്പെഷ്യല്‍ ഓഫീസര്‍
രാജമാണിക്യത്തിന്റെ
ഉത്തരവ് സര്‍ക്കാര്‍
നടപ്പാക്കിയോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നറിയിക്കുമോ;
ഉത്തരവിനെതിരെ കമ്പനി
സമര്‍പ്പിച്ചിട്ടുളള
രേഖകള്‍
പരിശോധിച്ചിട്ടുണ്ടോ;
ഇവയില്‍ ഏതെങ്കിലും
വ്യാജമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
രേഖകളാണ് വ്യാജമാണെന്നു
കണ്ടെത്തിയിട്ടുളളത്;
(ബി)
ഹാരിസണ്‍
മലയാളം പ്ലാന്റേഷന്
1962മുതല്‍ നല്കുന്ന
തോട്ടവിള നികുതിയുടെ
ഫയല്‍ സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
പരിശോധിച്ചിട്ടുണ്ടെങ്കില്
ഇതില്‍ എന്തെങ്കിലും
കൃത്രിമം
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെയെന്നു
അറിയിക്കുമോ;
(സി)
കൃത്രിമ
മാര്‍ഗ്ഗമുപയോഗിച്ച്
സര്‍ക്കാര്‍ ഭൂമി
കൈക്കലാക്കാന്‍ കമ്പനി
നടത്തുന്ന
ശ്രമങ്ങള്‍ക്കെതിരെ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെ
എന്നു വ്യക്തമാക്കാമോ;
ഇതു സംബന്ധിച്ച്
കോടതിയില്‍
നിലനില്‍ക്കുന്ന
കേസിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണ്?
പത്മശ്രീ
മൂഴിക്കുളം
കൊച്ചുകുട്ടന്
ചാക്യാരുടെ പേരില്‍
കൂത്തമ്പലം
1187.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൂടിയാട്ട
കലാകാരന് പത്മശ്രീ
മൂഴിക്കുളം
കൊച്ചുകുട്ടന്
ചാക്യാരുടെ പേരില്‍
ജന്മസ്ഥലമായ അങ്കമാലി
നിയോജകമണ്ഡലത്തിലെ
പാറക്കടവില്‍ ഒരു
കൂത്തമ്പലം
നിര്‍മ്മിക്കുന്നതിനായി
നിര്‍ദ്ദേശിക്കപ്പെട്ട
റവന്യൂ പുറമ്പോക്ക്
ഭൂമി ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയില്‍
നിന്നും ഒഴിവാക്കി
സാംസ്കാരിക വകുപ്പിന്റെ
പേരില്‍
അനുവദിക്കുന്നതിനായി
17-6-2014 ന്
സമര്‍പ്പിച്ച
നിവേദനത്തില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടി എന്തെന്ന്
വിശദമാക്കാമോ ?
ഓണ്‍ലൈന്‍
റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍
1188.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
സര്‍ട്ടിഫിക്കറ്റുകള്‍
ഓണ്‍ലൈന്‍ വഴി
ലഭ്യമാക്കുന്നതിന്
തുടക്കം
കുറിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ ;
(ബി)
ഏതെല്ലാം
സര്‍ട്ടിഫിക്കറ്റുകളാണ്
ഓണ്‍ലൈന്‍ വഴി
ലഭിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ;
(സി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതുമായി
സഹകരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
ആധികാരികതയുണ്ടോ എന്ന്
വ്യക്തമാക്കാമോ ;
(ഇ)
പ്രസ്തുത
സൗകര്യങ്ങളെക്കുറിച്ച്
ജനങ്ങള്‍ക്കിടയില്‍
ബോധവല്‍ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കുമോ എന്ന്
വിശദമാക്കുമോ?
പാലക്കാട്
ജില്ലയിലെ മിച്ചഭൂമി
വിതരണം
1189.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ എത്ര
ഏക്കര്‍ മിച്ചഭൂമി
വിതരണം ചെയ്യുവാനുണ്ട്;
വില്ലേജടിസ്ഥാനത്തില്‍
ഭൂമിയുടെ സര്‍വ്വെ
നമ്പര്‍, ഭൂവിസ്തൃതി
എന്നിവ സഹിതം വിശദാംശം
ലഭ്യമാക്കാമോ;
(ബി)
തീര്പ്പുകല്പിക്കുവാനുള്ള
മിച്ചഭൂമി കേസുകള്‍
എത്രയെന്ന്
താലൂക്കടിസ്ഥാനത്തില്‍
വിശദാംശം നല്‍കാമോ;
(സി)
ഭൂരഹിതര്‍ക്ക്
മിച്ചഭൂമി വിതരണം
ചെയ്യുന്ന പരിപാടി
പ്രകാരം ജില്ലയില്‍
എത്ര കുടുംബങ്ങള്‍ക്ക്
ഭൂമി നല്കി; എത്ര ഭൂമി
നല്കി; വിശദാംശം
ലഭ്യമാക്കാമോ; ഇനി എത്ര
കുടുംബങ്ങള്‍ക്കാണ്
ഭൂമി വിതരണം
ചെയ്യുവാനുള്ളത്; എന്ന്
ഭൂമി വിതരണം
ചെയ്യുവാന്‍
കഴിയുമെന്നാണ്
കരുതുന്നത്; വിശദാംശം
ലഭ്യമാക്കാമോ?
മൂന്നാര്‍
ട്രൈബ്യൂണലിന്റെ
പ്രവര്‍ത്തനങ്ങള്‍
1190.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
എസ്.രാജേന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂന്നാര്‍
ട്രൈബ്യൂണലിന്റെ
പ്രവര്‍ത്തനങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
ഇതുവരെ
എത്ര കേസുകളുമായി
ബന്ധപ്പെട്ട രേഖകളാണ്
ട്രൈബ്യൂണലിന് കൈമാറി
യിട്ടുള്ളത് ;
(സി)
ഇത്
സംബന്ധിച്ച്
സര്‍ക്കാരിന്
ഹൈക്കോടതിയുടെ
നിര്‍ദ്ദേശം വല്ലതും
ലഭിച്ചിരുന്നോ ;
(ഡി)
ഇതിന്‍പ്രകാരം
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത് ;
തുടര്‍ന്ന് എത്ര
കേസുകള്‍ സംബന്ധിച്ച്
രേഖകള്‍ ട്രൈബ്യൂണലിന്
നല്കി എന്ന്
വിശദമാക്കാമോ ;
(ഇ)
ട്രൈബ്യൂണലിന്റെ
പ്രവര്‍ത്തനത്തെ
നിരുത്സാഹപ്പെടുത്തുന്ന
നടപടികളില്‍ നിന്ന്
സര്‍ക്കാര്‍
പിന്തിരിയുമോയെന്ന്
വ്യക്തമാക്കുമോ ?
ബേപ്പൂര്‍
നിയോജകമണ്ഡത്തിലെ
ചെറുവണ്ണൂര്‍ കൊളത്തറ
റോഡിന്റെ സ്ഥലമെടുപ്പ്
നടപടികള്‍
1191.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജകമണ്ഡത്തിലെ
ചെറുവണ്ണൂര്‍ കൊളത്തറ
റോഡിന്റെ സ്ഥലമെടുപ്പ്
നടപടികള്‍ ആരംഭിച്ചത്
ഏത് വര്‍ഷമാണെന്നും
ചട്ടപ്രകാരം 4(1)
നോട്ടിഫിക്കേഷന്‍
ഇറക്കിയത് എന്നാണെന്നും
ഈ സ്ഥലമെടുപ്പില്‍
അടിയന്തര ഖണ്ഡം
ഏര്‍പ്പെടുത്തിയിരുന്നുവോ
എന്നും വ്യക്തമാക്കുമോ
;
(ബി)
ഇല്ലെങ്കില്‍
ആലൈമെന്റ് സംബന്ധിച്ച
ആക്ഷേപങ്ങള്‍
ലഭിച്ചിരുന്നുവോ എന്നും
5(A) വകുുപ്പുപ്രകാരം
അവ എന്നാണ്
തീര്‍പ്പാക്കിയത്
എന്നും പ്രഖ്യാപനം
പ്രസിദ്ധീകരിച്ച തീയതി,
എന്നാണെന്നും,
പ്രഖ്യാപനശേഷം
അലൈമെന്റ് സംബന്ധിച്ച
ആക്ഷേപങ്ങള്‍
സ്വീകരിച്ചിരുന്നുവോ
എന്നും ഉണ്ടെങ്കില്‍ അവ
ഏത് ചട്ടപ്രകാരം
തീര്‍പ്പാക്കി എന്നും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
സ്ഥലമെടുപ്പില്‍
ഡീറ്റെയില്‍ഡ്
വാലുവേഷന്
സ്റ്റേറ്റ്മെ ദുരന്ത
നിവാരണത്തിനായി
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന
സംവിധാനങ്ങള്‍ ന്റ്
അംഗീകരിച്ച തീയതി,
അവാര്‍ഡ് എന്‍ക്വയറി
പൂര്‍ത്തിയാക്കിയ
തീയതി, ബന്ധപ്പെട്ട
അധികാരികളോട് ഫണ്ട്
ആവശ്യപ്പെട്ട തീയതി
പ്രസ്തുത കത്തിന്റെ
പകര്‍പ്പ് എന്നിവ
ലഭ്യമാക്കുമോ ;
(ഡി)
പ്രസ്തുത
പ്രവര്‍ത്തനത്തിന്
ഫണ്ട് ലഭിക്കാന്‍
കാലതാമസം
ഉണ്ടായിട്ടുണ്ടോയെന്നും
ഫണ്ട് ലഭ്യമാക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നും വ്യക്തമാക്കുമോ
;
(ഇ)
നിലവില്‍
പ്രസ്തുത ഭൂമി
ഏറ്റെടുക്കല്‍ നടപടി
ഡിനോവ ആയിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
അതാത് ഘട്ടങ്ങളില്‍
നടപടികള്‍
സ്വീകരിക്കുവാന്‍
കാലതാമസം വരുത്തിയ
ഉദ്യോഗസ്ഥരുടെ
പേരുവിവരങ്ങളും ഡിനോവ
ആയതിനുശേഷം സ്വീകരിച്ച
നടപടികളും
വ്യക്തമാക്കുമോ ?
അനധികൃതപാറ
ഖനനം തടയാന്‍ നടപടി
1192.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
താലൂക്കില്‍ നെല്ലനാട്
വില്ലേജില്‍
കോട്ടുകുന്നം ഉഷസ്
ഭവനില്‍ രാമകൃഷ്ണന്
മകന് കുട്ടന്റെ ഭൂമി
കൈയ്യേറി പാറ
പൊട്ടിച്ച് കടത്തുന്നതു
സംബന്ധിച്ച പരാതിയില്‍
റവന്യു വകുപ്പ് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
മുന്‍സിഫ്
കോടതിയുടെയും ജില്ലാ
കളക്ടറുടെയും
ഉത്തരവുകള്‍ പ്രകാരം
പരാതിക്കാരന്റെ
ഭൂമിയില്‍ നിന്നുള്ള
പാറകടത്ത് തടയാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു; എത്ര
വാഹനങ്ങള്‍
പിടിച്ചെടുത്തു ;
വിശദവിവരം നല്‍കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ റിവര്‍ മാനേജ്
ഫണ്ട്
1193.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഏതുവര്‍ഷം
വരെയുള്ള റിവര്‍
മാനേജ് ഫണ്ട് (RMF)
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഈ
ഇനത്തില്‍ എത്ര തുക
ജില്ലയില്‍
നീക്കിയിരിപ്പുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
തുക ജില്ലയിലെ തന്നെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
വിനിയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കോഴിക്കോട്
പുളക്കോട് വില്ലേജിലെ
റവന്യൂഭൂമി എക്സൈസ് വകുപ്പിന്
കൈമാറുന്നത് സംബന്ധിച്ച്
1194.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്ക് പുളക്കോട്
വില്ലേജിലെ റവന്യൂഭൂമി
എക്സൈസ് വകുപ്പിന്
കെട്ടിടം
നിര്‍മ്മിക്കാനായി
കൈമാറുന്നത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ഭൂരഹിതർക്ക് ഭൂമി
1195.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ഭൂരഹിതർക്ക് ഭൂമി
നല്‍കുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശം നല്‍കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തിൽപ്പെട്ട എത്ര
പേര്‍ക്ക് ഭൂമി നല്കി
; വിശദാംശം നല്‍കുമോ ;
(സി)
നിലവിൽ
എസ് സി /എസ് റ്റി
വിഭാഗങ്ങളിൽ ഭൂരഹിതരായി
എത്ര പേരുണ്ട്; ജില്ല
തിരിച്ചുള്ള കണക്കു
നല്‍കുമോ ;
(ഡി)
സര്‍ക്കാരിന്റെ
കൈവശം നിലവില്‍
മിച്ചഭൂമിയിനത്തില്
എത്ര ഭൂമിയുണ്ട് ;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ ?
കാവന്നൂര്‍
മൃഗാശുപത്രിക്ക് സര്‍ക്കാര്‍
ഭൂമി
1196.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിലെ കാവന്നൂര്‍
മൃഗാശുപത്രിയുടെ
കെട്ടിട
നിര്‍മ്മാണത്തിന്
റവന്യു ഭൂമി
വിട്ടുകിട്ടുന്നതിനുള്ള
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് റവന്യു
37784/L3/14/R.D.
നമ്പര്‍ ഫയലില്‍ അന്തിമ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍,
2014-15 ലെ എം.എല്‍.എ.
ആസ്തി വികസന
പദ്ധതിയില്‍ നിന്നും 25
ലക്ഷം രൂപ
അനുവദിച്ചിട്ടുള്ള
സാഹചര്യത്തില്‍
സര്‍ക്കാര്‍ ഭൂമി
പ്രസ്തുത സര്‍ക്കാര്‍
മൃഗാശുപത്രിക്കായി
കൈമാറുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഭൂമി അനധികൃതമായി കൈവശം
വയ്ക്കുന്നത് സംബന്ധിച്ച്
1197.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ സര്‍ക്കാര്‍
ഭൂമി അനധികൃതമായി
വ്യക്തികളോ സ്ഥാപനങ്ങളോ
കൈവശം വെച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
വില്ലേജ്
അടിസ്ഥാനത്തില്‍
സ്ഥലത്തിന്റെ
വിവരങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇങ്ങനെ
കണ്ടെത്തിയ സ്ഥലങ്ങള്‍
തിരിച്ചുപിടിക്കാനും
സംരക്ഷിക്കാനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഭൂമിയില്‍ കുടില്‍കെട്ടി
താമസിച്ചുവരുന്ന
കുടുംബങ്ങള്‍ക്ക് പട്ടയം
1198.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമിയില്‍
കുടില്‍കെട്ടി
വര്‍ഷങ്ങളായി
താമസിച്ചുവരുന്ന
കുടുംബങ്ങള്‍ക്ക്
പട്ടയം അനുവദിക്കാത്തത്
സംബന്ധിച്ച കണക്ക്
വകുപ്പിന്റെ കൈവശമുണ്ടോ
;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍
ഇത്തരത്തില്‍
താമസസ്ഥലത്തിന് പട്ടയം
കിട്ടാത്ത എത്ര
അപേക്ഷകര്‍ ഉണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
ഇത്തരക്കാരുടെ
വിഷയം പ്രത്യേകം
പരിഗണിച്ച്
താമസസ്ഥലത്തിന് പട്ടയം
നല്കുന്ന കാര്യം
പരിഗണിക്കുമോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
പ്രകൃതിക്ഷോഭ
ദൂരിതാശ്വാസ ധനസഹായം
1199.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
വാകയാട് പ്രദേശത്ത്
ചുഴലിക്കാറ്റില്‍
നഷ്ടപ്പെട്ട
സ്വത്തുക്കളുടേയും
കാര്‍ഷിക
വിഭവങ്ങളുടേയും
കണക്കുകള്‍
സര്‍ക്കാരിന്
ലഭ്യമാക്കിയിരുന്നോ;
(ബി)
ഉണ്ടെങ്കില്‍
എത്രമാത്രം തുകയുടെ
നാശനഷ്ടങ്ങള്‍
ഉണ്ടായതായാണ്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളത്
;
(സി)
ഇൗ
ഇനത്തില്‍
കര്‍ഷകര്‍ക്കോ
സ്വത്തുടമകള്ക്കോ
ധനാശ്വാസം
അനുവദിച്ചിട്ടുണ്ടോ
;ഇല്ലെങ്കില്‍ ധനസഹായം
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ ?
പ്രകൃതിക്ഷോഭ
നാശനഷ്ടപരിഹാരം
1200.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭത്തില്‍
നാശനഷ്ടങ്ങള്‍
സംഭവിച്ചവര്‍ക്കുള്ള
നഷ്ടപരിഹാരം യഥാസമയം
കൊടുത്തു
തീര്‍ത്തിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്നുമുതലുള്ള തുകയാണ്
കുടിശ്ശികയുള്ളത്;
(ബി)
എത്ര
തുകയാണ് ഓരോ ജില്ലയും
കുടിശ്ശികയുള്ളത് ;
ജില്ല തിരിച്ചുള്ള
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
കുടിശ്ശിക
തുക എന്നു മുതല്‍
നല്‍കുമെന്ന്
വ്യക്തമാക്കുമോ ;
(ഡി)
നഷ്ടപരിഹാരം
യഥാസമയം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ ?
ചുഴലിക്കാറ്റ്
പ്രതിരോധ പ്രവര്‍ത്തന പദ്ധതി
1201.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചുഴലിക്കാറ്റ് പ്രതിരോധ
പ്രവര്‍ത്തന പദ്ധതിക്ക്
കേന്ദ്രസര്‍ക്കാര്‍
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്ത് തുകയുടെ
പദ്ധതിക്കാണ് അംഗീകാരം
നല്‍കിയിട്ടുള്ളത്;
(ബി)
എന്തെല്ലാം
ചുഴലിക്കാറ്റ്
പ്രതിരോധപ്രവര്‍ത്തനങ്ങളാണ്
പദ്ധതിയില്‍ പ്രധാനമായി
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
മലപ്പുറം
ജില്ലയില്‍
എവിടെയൊക്കെയാണ് ഇതു
സംബന്ധിച്ച് സ്ഥിരം
പുനരധിവാസ
കേന്ദ്രങ്ങള്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
മലപ്പുറം
ജില്ലയിലെ
തീരദേശമണ്ഡലമായ
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തില്‍
പ്രസ്തുത പദ്ധതി
പ്രകാരം എന്തെല്ലാം
പ്രതിരോധ
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
പ്രകൃതിക്ഷോഭ
ദുരിതാശ്വാസ ഫണ്ട് വിനിയോഗം
1202.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ കാലയളവില്‍
പ്രകൃതിക്ഷോഭ
ദുരിതാശ്വാസ ഫണ്ടു
വിനിയോഗിച്ചു എത്ര
കോടി രൂപയുടെ
പ്രവൃത്തികള്‍ക്കാണ്
അനുമതി
നല്കിയിട്ടുളളതെന്ന്
ജില്ല തിരിച്ചുളള
കണക്ക് വ്യക്തമാക്കാമോ
?
മണ്ണെടുക്കല്‍
നിയമത്തിന്റെ വ്യവസ്ഥകളും
ചട്ടങ്ങളും
1203.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മണ്ണെടുക്കല്‍
നിയമത്തിന്റെ നിലവിലെ
വ്യവസ്ഥകളും ചട്ടങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ; ആയത്
വിശദമാക്കുന്ന
സര്‍ക്കാര്‍
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
മണ്ണെടുക്കല്‍
നിയമവുമായി
ബന്ധപ്പെട്ട് 2014
നവംബര്‍ മാസം
സര്‍ക്കാര്‍
എന്തെങ്കിലും ഭേദഗതി
ഉത്തരവുകള്‍
പുറപ്പെടുവിച്ചിരുന്നോ;
ആയതിന് പ്രകാരം
വില്ലേജ്
ഓഫീസര്‍മാര്‍ക്ക്
നിഷ്കര്ഷിക്കപ്പെട്ടിട്ടുളള
ചുമതലകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
ഇത്തരത്തില്‍
ഇടിക്കപ്പെടുന്ന മണ്ണ്
എവിടെ
നിക്ഷേപിക്കപ്പെടണമെന്ന
നിര്‍ദ്ദേശമുണ്ടോ;
ആയത് വ്യക്തമാക്കുന്ന
സര്‍ക്കാര്‍
ഉത്തരവുകളുടെയും
നിര്‍ദ്ദേശങ്ങളുടെയും
പകര്‍പ്പ് ലഭ്യമാക്കുമോ
?
ചെറുത്തുരുത്തി
തടയണയുടെ നിര്‍മ്മാണം
1204.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തിലെ
ചെറുത്തുരുത്തി
തടയണയുടെ നിര്‍മ്മാണം
തടസ്സപ്പെട്ടിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;എങ്കില്‍ കാരണങ്ങള്‍
വ്യക്തമാക്കാമോ ;
(ബി)
തടയണ
നിര്‍മ്മാണം
പുനരാരംഭിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(സി)
തടയണ
നിര്‍മ്മാണത്തിന്
ഭരണാനുമതി പുതുക്കി
ലഭിക്കുവാന്‍ തൃശൂര്‍
ജില്ലാ കളക്ടര്‍
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ
;എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ഡി)
എത്രയും
വേഗം ഭരണാനുമതി
പുതുക്കി നല്കുവാനും
തടയണ നിര്‍മ്മാണം
പുനരാരംഭിക്കുവാനും
നടപടികള്‍
സ്വീകരിക്കുമോ ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിൽനിന്നുള്ള
ധനസഹായം
1205.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
ജോസഫ് വാഴയ്ക്കൻ
,,
ടി.എന്‍. പ്രതാപന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
വിനിയോഗിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ കൂടുതല്‍
ഉദാരമാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ധനസഹായം
ലഭിക്കുന്നതിനുള്ള
പരമാവധി വാര്‍ഷിക
വരുമാന പരിധി
ഉയര്‍ത്തിയിട്ടുണ്ടോ
എന്ന് വിശദമാക്കാമോ ;
(സി)
ധനസഹായം
അനുവദിക്കുന്നതിനുള്ള
അധികാരപരിധി സംബന്ധിച്ച
വിവരങ്ങള്‍
വിശദമാക്കുമോ;
വില്ലേജാഫീസുകളില്‍
പോക്കുവരവിന് ഓണ്‍ലെെന്‍
സമ്പ്രദായം
1206.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
എ.റ്റി.ജോര്‍ജ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വില്ലേജാഫീസുകളില്‍
പോക്കുവരവിന്
ഓണ്‍ലെെന്‍ സമ്പ്രദായം
ഏര്‍പ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
സമ്പ്രദായം മുഖേന
എന്തെല്ലാം
സൗകര്യങ്ങളാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ ;
(സി)
പ്രസ്തുത
സമ്പ്രദായം
നടപ്പിലാക്കുന്നതിനായി
ഏതെല്ലാം ഏജന്‍സികളാണ്
സഹകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
എളങ്കുന്നപ്പുഴയിലെ
കുടുംബങ്ങങ്ങൾക്ക് പട്ടയം
1207.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എളങ്കുന്നപ്പുഴ
ഗ്രാമപഞ്ചായത്തിലെ
തീരദേശത്ത്
വര്‍ഷങ്ങളായി
താമസിച്ചുവരുന്ന 27
ഒാളം കുടുംബങ്ങള്‍
പട്ടയം
ലഭിക്കുന്നതിനായി
സര്‍ക്കാരിനു
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
സ്വീകരിച്ച
നടപടിയെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
വേലിയേറ്റ
മേഖലയില്‍ നിന്നുളള
നിശ്ചിതദൂര പരിധിയില്‍
വരുന്ന പ്രദേശങ്ങളില്‍
പട്ടയം
അനുവദിക്കാനാവില്ലെന്ന
വ്യവസ്ഥ നിലവിലുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)
പരമ്പരാഗതമായി
മത്സ്യബന്ധനം നടത്തി ടി
പ്രദേശത്ത്
താമസിച്ചുവരുന്നവര്‍ക്ക്
നിയമാനുസൃതമായി
തുടര്‍ന്നും
താമസിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടിയെന്തെന്ന്
വ്യക്തമാക്കാമോ?
വെള്ളപ്പൊക്കദുരിതാശ്വാസ
ജോലികൾ പൊതുമരാമത്ത്
വകുപ്പിനെ ഏല്പിക്കുന്നതിനു
നടപടി
1208.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളപ്പൊക്കദുരിതാശ്വാസ
നിധി (FLOOD RELIEF
FUND) വിനിയോഗിച്ച്
നിര്‍വ്വഹിക്കപ്പെടുന്ന
പൊതുമരാമത്തു
പ്രവൃത്തികള്‍
ജോലിക്കൂടുതൽ കാരണം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
നിര്‍വ്വഹണ ചുമതല
മാറ്റി പൊതുമരാമത്ത്
വകുപ്പിനെ
ഏല്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
റവന്യൂ
വകുപ്പില്‍ മിഷന്
676-ല്‍ ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
1209.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിന് കീഴില്‍
മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
ഇവ
ഓരോന്നിനും അനുവദിച്ച
തുക , ബജറ്റില്‍
വകയിരുത്തിയ തുക എന്നിവ
എത്ര;
(സി)
2014-15
ലെ ബജറ്റില്‍
വകയിരുത്തിയതല്ലാതെ
ഏതെങ്കിലും തരത്തില്‍
തുക ഇതിനായി കണ്ടെത്തി
ഉപയോഗിക്കുകയുണ്ടായോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ഓരോ
പദ്ധതിക്കും ഇതിനകം
ചെലവഴിച്ച തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍ ഏതെങ്കിലും
ഇതുവരെ തുടങ്ങാന്‍
കഴിയാതെ വന്നിട്ടുണ്ടോ;
വിശദമാക്കാമോ;
(എഫ്)
പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍
ഇനി എത്ര ദിവസങ്ങള്‍
വേണ്ടിവരുമെന്ന്
അറിയിക്കുമോ?
അനധികൃത
മണ്ണെടുക്കലും നിലം നികത്തലും
തടയല്‍
1210.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അനധികൃത
മണ്ണെടുക്കലും നിലം
നികത്തലും തടയാന്‍
അധികാരപ്പെടുത്തിയിട്ടുള്ളത്
ആരെയാണ് ;
(ബി)
2014
നവംബര്‍ മാസത്തില്‍
പുറപ്പെടുവിച്ച
ഉത്തരവിന് പ്രകാരം
അനധികൃത മണ്ണെടുപ്പ്
തടയാന്‍
വില്ലേജാഫീസര്‍ക്കും
പോലീസിനും
കഴിയുന്നില്ലായെന്ന
തരത്തിലുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
സാധാരണക്കാരന്
ഭവന നിര്‍മ്മാണത്തിന്
ഉപകരിക്കുന്ന
വിധത്തിലും എന്നാല്‍
അനധികൃത കുന്നിടിക്കലും
വയല്‍ നികത്തലും
തടയുന്ന വിധത്തിലും
പ്രസ്തുത ഉത്തരവ്
പരിഷ്കരിക്കുന്ന കാര്യം
പരിഗണിക്കുമോ ?
തോടുകളും
ചാലുകളും
പുനഃസ്ഥാപിക്കാന്‍ നടപടി.
1211.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറന്മുള
വിമാനത്താവളത്തിന്റെ
പേരില്‍ അനധികൃതമായി
മണ്ണിട്ട് മുടിയ
തോടുകളും ചാലുകളും
പുനഃസ്ഥാപിക്കണമെന്ന്
ഹെെക്കോടതി വിധി
ഉണ്ടായിട്ടുണ്ടോ; വിധി
പ്രസ്താവത്തിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
വിധി
നടപ്പിലാക്കിയിട്ടുണ്ടോ;
എത്ര ദിവസത്തിനകം
തോടുകള്‍
പുനഃസ്ഥാപിക്കാനായിരുന്നു
കോടതി നിര്‍ദ്ദേശം
നല്‍കിയിരുന്നത്;
(സി)
കോടതിവിധി
അട്ടിമറിക്കുന്നതിനായി
സര്‍ക്കാര്‍
നിയമവിരുദ്ധ
തീരുമാനങ്ങള്‍
എടുത്തതായുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പാരിസ്ഥിതിക
അനുമതി
റദ്ദാക്കിയതിനുശേഷവും
കോടതി വിധി അവഗണിച്ച്
കെ.ജി.എസ്.ഗ്രൂപ്പിനെ
സഹായിക്കുന്ന
സര്‍ക്കാര്‍ നടപടി
തിരുത്താന്‍
തയ്യാറാകുമോ?
അഴിയൂര്‍,
ഏറാമല,വടകര
മുനിസിപ്പാലിറ്റി
എന്നിവിടങ്ങളില്‍
നിന്നുമുള്ള മണല്‍
എടുപ്പ്
1212.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വടകര നിയോജകമണ്ഡലത്തിലെ
അഴിയൂര്‍, ഏറാമല ,വടകര
മുനിസിപ്പാലിറ്റി
എന്നിവിടങ്ങളില്‍
നിന്നും ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മണല്‍ എടുത്തതിന്റെ
ഫലമായി എത്ര രൂപ
സര്‍ക്കാരിന് ലഭിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
മണല്‍
എടുത്തതിന്റെ ഫലമായി
പുഴയോരം താഴോട്ട് പോയത്
സംരക്ഷിക്കുന്നതിന്
വേണ്ടി റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
നിന്നും ഏതെങ്കിലും തുക
ഇവിടുത്തേക്ക്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
പുഴയോരങ്ങള്‍ തകര്‍ന്ന്
കൊണ്ടിരിക്കുന്ന
സ്ഥലങ്ങള്‍
സംരക്ഷിക്കാന്‍
ആവശ്യമായ നടപടികള്‍
കൈക്കൊളളുമോ?
നെല്‍വയല്‍
നീര്‍ത്തട സംരക്ഷണ നിയമം
സംബന്ധി വെള്ളപ്പൊക്കദുരിതാശ്വാസ
ജോലികൾ പൊതുമരാമത്ത്
വകുപ്പിനെ
ഏല്പിക്കുന്നതിനു നടപടി
ച്ച സുപ്രീംകോടതി കേസ്
1213.
ശ്രീ.എസ്.ശർമ്മ
,,
രാജു എബ്രഹാം
,,
കെ. ദാസന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2008
ലെ നെല്‍വയല്‍
നീര്‍ത്തട സംരക്ഷണ
നിയമം സംബന്ധിച്ച്
സുപ്രീം കോടതിയില്‍
കേസ് നിലവിലുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
സര്‍ക്കാര്‍
സമര്‍പ്പിച്ച
സത്യവാങ്മൂലം
അവ്യക്തമാണെന്ന്
ആക്ഷേപം
ഉയര്‍ന്നിട്ടുണ്ടോ;
(സി)
പ്രസ്തുത
സത്യവാങ്മൂലം
തയ്യാറാക്കിയത്
ആരാണെന്ന്
അറിയിക്കാമോ; ഇതില്‍
പിന്നീട് ഭേദഗതി
വരുത്തുകയോ
സത്യവാങ്മൂലം
പൂര്‍ണ്ണമായും
മാറ്റുകയോ
ചെയ്തിട്ടുണ്ടോ;
(ഡി)
കോടതിയില്‍
സമര്‍പ്പിക്കുന്നതിനു
മുമ്പ് ഇത് റവന്യൂ
ഉദ്യാേഗസ്ഥര്‍
കണ്ടിരുന്നോ; അവരുടെ
അറിവോടെയാണോ
സമര്‍പ്പിച്ചത്;
ആരായിരുന്നു അതില്‍
ഒപ്പിട്ടിരുന്നത് എന്ന്
വ്യക്തമാക്കാമോ?
കാഞ്ഞങ്ങാട്
മിനി സിവില്സ്റ്റേഷന്
1214.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
മിനി സിവില്സ്റ്റേഷന്
ഉദ്ഘാടനം കഴിഞ്ഞിട്ടും
പ്രവര്‍ത്തനം
ആരംഭിക്കാത്തത്
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(ബി)
മിനി
സിവില്സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുളള
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും,
അതിനാവശ്യമായ തുക
വകയിരുത്തുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
സിവില്സ്റ്റേഷന്
പ്രവര്‍ത്തനം
എന്നത്തേയ്ക്ക്
ആരംഭിക്കുമെന്ന്
അറിയിക്കാമോ?
പണയിൽക്കടവ്
പാലം അപ്രോച്ച് റോഡ്
നിര്‍മ്മാണത്തിന് ഭൂമി
1215.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ നടന്ന
റവന്യൂ അദാലത്തില്‍
ഒറ്റൂര്‍ വില്ലേജില്‍
റീസര്‍വ്വേ നമ്പര്‍
116/8 ല്‍ 3 സെന്റ്
ഭൂമി അംഗന്‍വാടി
നിര്‍മ്മാണത്തിനായി
അനുവദിച്ചുകൊണ്ടും
പണയിൽക്കടവ് പാലം
അപ്രോച്ച് റോഡ്
നിര്‍മ്മാണത്തിന് ഭൂമി
ഏറ്റെടുക്കല്‍ നടപടി
പൂര്ത്തിയാക്കിയെന്നറിയിച്ചുകൊണ്ടുമുള്ള
ബഹു. റവന്യൂ വകുപ്പ്
മന്ത്രിയുടെ പ്രഖ്യാപന
പ്രകാരമുള്ള ഉത്തരവ്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കാമോ;
(ബി)
പ്രസ്തുത
വിഷയങ്ങള്‍ സംബന്ധിച്ച
നടപടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന് ഫയല്‍
നമ്പരുല്പ്പെടെ
വ്യക്തമാക്കാമോ?
റീ
സര്‍വ്വേ അദാലത്തുകള്‍
1216.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റീ
സര്‍വ്വേ അദാലത്തുകള്‍
വില്ലേജ് തലത്തില്‍
നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ ;
(സി)
റീ
സര്‍വ്വേ സംബന്ധിച്ച
പരാതികളില്‍ തീര്‍പ്പ്
കല്‍പ്പിക്കുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
അദാലത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(ഡി)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയില്‍
ലഭിക്കുന്ന പരാതികള്‍
അദാലത്തുകളില്‍
തീര്‍പ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
റവന്യൂ
സര്‍വ്വേ അദാലത്തുകള്‍
1217.
ശ്രീ.സി.പി.മുഹമ്മദ്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ സര്‍വ്വേ
അദാലത്തുകള്‍
നടത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
എന്തെല്ലാം
തരത്തിലുളള പരാതികളാണ്
അദാലത്തുകളില്‍
പരിഗണിക്കുന്നത്;
(ഡി)
അദാലത്തുകളുടെ
നിയന്ത്രണം ആരുടെ
മേല്‍നോട്ടത്തിലാണ്
നടക്കുന്നത്?
ലാന്റ്
ബാങ്കിന്റെ പ്രവര്‍ത്തനം
1218.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലാന്റ്
ബാങ്കിന്റെ
പ്രവര്‍ത്തനം
എന്തെല്ലാമാണ്;
പുറംപോക്ക് ഭൂമിയുടെ
വിശദാംശങ്ങള്‍
ശേഖരിക്കാറുണ്ടോ;
തിരുവനന്തപുരം
താലൂക്കില്‍
തിരുവനന്തപുരം നഗരസഭാ
അതിര്‍ത്തിയില്‍ ലാന്റ്
ബാങ്കില്‍ ഉള്‍പ്പെട്ട
റവന്യൂ ഭൂമി
സംബന്ധിച്ച്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
വില്ലേജുകളില്‍പ്പെട്ട
ഏതെല്ലാം സര്‍വെ
നമ്പറുകളിലായി എത്ര
ഏക്കര്‍ ഭൂമി വീതം
സര്ക്കാരിന്റെതായിട്ടുണ്ട്;
(സി)
സര്‍ക്കാര്‍
പാട്ടത്തില്‍ കൊടുത്ത
ഭൂമി ഏതെല്ലാമാണ്;
ആര്‍ക്കെല്ലാം
പാട്ടത്തിനു
നല്‍കിയിട്ടുണ്ട്;
പാട്ടകരം കുടിശ്ശിക
വരുത്തിയവര്‍ ആരാെക്കെ;
(ഡി)
തിരുവനന്തപുരം
താലൂക്കിലെ ഏതെല്ലാം
ഭൂമിയ്ക്ക് പാട്ടത്തിനു
ലഭിക്കാന്‍ ആരില്‍
നിന്നെല്ലാം അപേക്ഷ
ലഭിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
കണ്ണൂര്‍
ജില്ലയില്‍ റീസര്‍വ്വേ
നടപടികള്‍
1219.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ ഏതൊക്കെ
പ്രദേശങ്ങളില്‍
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ട്
;വിശദമാക്കാമോ;
(ബി)
മറ്റ്
പ്രദേശങ്ങളിലെ
റീസര്‍വ്വേ
പ്രവര്‍ത്തനങ്ങളുടെ
നിലവിലുളള അവസ്ഥ
വിശദമാക്കാമോ?
എറണാകുളം,
ഇടുക്കി ജില്ലകളില്‍
പട്ടയം
1220.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം,
ഇടുക്കി ജില്ലകളില്‍
പട്ടയം നല്‍കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെല്ലാം ;
വ്യക്തമാക്കുമോ;
(ബി)
പട്ടയ
ഭൂമികളില്‍ കര്‍ഷകര്‍
വച്ചുപിടിപ്പിക്കുന്ന
മരങ്ങള്‍ ഭാവിയില്‍
അവര്‍ക്ക് തന്നെ
വെട്ടിമാറ്റുന്നതിന്
പട്ടയങ്ങളില്‍ അനുമതി
നല്‍കുന്നതിന്
നടപടികള്‍
കൈക്കൊള്ളുമോ;
(സി)
പട്ടയഭൂമികളില്‍
വനം വകുപ്പ്
അനാവശ്യമായി ഇടപെട്ട്
കര്‍ഷകര്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാക്കുന്നത്
തടയുവാന്‍ നടപടികള്‍
സ്വീകരിയ്ക്കുമോ?
കോഴിക്കോട്
സിവില്‍ സ്റ്റേഷന്
മുതല്‍ ചെമ്പ്ര പാലം വരെ
സ്ഥലം ഏറ്റെടുക്കല്‍.
1221.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സിവില്‍ സ്റ്റേഷന്
മുതല്‍ ചെമ്പ്ര പാലം
വരെയുള്ള റോഡ് വീതി
കൂട്ടുന്നതിനായി സ്ഥലം
ഏറ്റെടുക്കാനാവശ്യമായ
എന്തെല്ലാം നടപടികളാണ്
കോഴിക്കോട് എല്‍. എ.
തഹസീല്‍ദാര്‍ ഓഫീസില്‍
ഇതുവരെ സ്വീകരിച്ചത്
;ഫയല്‍ നമ്പര്‍ സഹിതം
വിശദമാക്കുമോ ?
അളവുതൂക്കങ്ങളില്‍
കൃത്രിമം സംബന്ധിച്ച
കേസ്സുകള്‍
1222.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
ഗവണ്മെന്റ്
അധികാരമേറ്റശേഷം
അളവിലും തൂക്കത്തിലും
കൃത്രിമം കാണിച്ചതുമായി
ബന്ധപ്പെട്ട് ലീഗല്‍
മെട്രോളജി വകുപ്പ്
രജിസ്റ്റര്‍ ചെയ്ത
കേസ്സുകളുടെ
വിശദാംശങ്ങള്‍ ജില്ല
തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
എത്രപേര്‍ക്കെതിരെ
നിയമനനടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കയര്‍
ഉല്പാദന രംഗത്തെ
പ്രതിസന്ധി
1223.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയില്‍ അസംസ്കൃത
വസ്തുവായ ചകിരിയുടെ
ക്ഷാമവും വില
വ്യതിയാനവും കൂലി
കൂടുതലിനായി ഈ മേഖലയിലെ
തൊഴിലാളികള്‍ മറ്റ്
മേഖലയിലേക്ക് കൊഴിഞ്ഞ്
പോകുന്നതിനാലും കയര്‍
ഉല്പാദന രംഗത്ത്
ഉണ്ടായിട്ടുള്ള
പ്രതിസന്ധി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
പ്രതിസന്ധി
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ഉല്പാദന
ചെലവിന് അനുസൃതമായി വില
നല്കി കയറുല്പന്നം
സംഭരിക്കുന്നതിനും
വിതരണം ചെയ്യുന്നതിനും
നിലവിലുള്ള സംവിധാനത്തെ
സംബന്ധിച്ച്
വിവരിക്കാമോ;
(സി)
ഈ
മേഖലയില്‍ അസംസ്കൃത
വസ്തുക്കള്‍
സുലഭമാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്?
കയര്‍
വകുപ്പിന് വകയിരുത്തിയ
തുക
1224.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ കയര്‍
വകുപ്പിന് എന്തു
തുകയാണ്
വകയിരുത്തിയിരുന്നത്;നാളിതുവരെ
എന്തു തുക
ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
ബജറ്റില്‍
പ്രഖ്യാപിച്ച കയര്‍
വകുപ്പുമായി
ബന്ധപ്പെട്ടഏതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കാന്‍
കഴിയാതെ പോയത്
എന്നറിയിക്കാമോ; കാരണം
വിശദമാക്കാമോ?
കയര്‍
മേള
1225.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര കയര്‍
മേളകള്‍
നടത്തിയിട്ടുണ്ട്;
(ബി)
ഓരോ
തവണയും മേള
നടത്തിപ്പിന് എന്ത് തുക
ചെലവ് വന്നു എന്ന്
വര്‍ഷാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(സി)
മേളയുടെ
ഫലമായി ഓരോ വര്‍ഷവും
കയറുല്‍പ്പന്നങ്ങള്‍ക്ക്
എന്ത് തുകയ്ക്കുള്ള
ഓര്‍ഡറാണ് ലഭിച്ചത്;
വിറ്റുവരവ് എന്ത്
തുകയായിരുന്നുവെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഓരോ
വര്‍ഷവും മേളയുടെ
പ്രചാരണത്തിന് ഏതെല്ലാം
ഇനത്തില്‍ എത്ര രൂപ
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്താമോ?
കയര്‍
മേഖല
1226.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയര്‍
മേഖലയ്ക്ക് വേണ്ടി
കഴിഞ്ഞ മൂന്ന്
ബജറ്റുകളില്‍ എതെല്ലാം
ഹെഡ്ഡുകളിലായി എന്ത്
തുക വീതം
വകയിരുത്തിയെന്നും
അതില്‍ ചെലവഴിച്ചത്
എത്രയെന്നും ഏതെങ്കിലും
ഹെഡ്ഡിലെ പണം വകമാറ്റി
ചെലവഴിക്കുകയുണ്ടായിട്ടുണ്ടോയന്നും
എങ്കില്‍ ഏത്
വര്‍ഷത്തില്‍
എന്തെല്ലാം ഹെഡ്ഡുകളിലെ
എന്തു തുക ഏതെല്ലാം
ആവശ്യത്തിലേയ്ക്ക്
വകമാറ്റി
ചെലവഴിക്കുകയുണ്ടായെന്നും
വിശദമാക്കുമോ ?
കയര്‍
മേഖല - യുവ സംരംഭകർക്ക്
സഹായം
1227.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയില്‍
സ്റ്റാര്‍ട്ട്-അപ്പ്
ഇന്‍ക്യൂബേറ്റര്‍
തുടങ്ങാനുദ്ദേശിക്കുന്നുണ്ടോ
;
(ബി)
എങ്കിൽ
ഇതുവഴി എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കൈവരിക്കാൻ
ഉദ്ദേശിക്കുന്നത്;
(സി)
പുതിയ
കയര്‍ ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിന്
യുവ സംരംഭകർക്ക് വേണ്ട
സഹായം നല്‍കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
യുവ
സംരംഭകർക്ക് എന്തെല്ലാം
സഹായങ്ങളാണ് ഇത് വഴി
ലഭിക്കുന്നത്
;വിശദമാക്കാമോ?
കയര്‍
സഹകരണ സംഘങ്ങൾ
1228.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
എത്ര കയര്‍ സഹകരണ
സംഘങ്ങളാണ്
അനുവദിച്ചതെന്ന് ജില്ല
തിരിച്ച്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പുതുതായി ആരംഭിച്ച
സംഘങ്ങളില്‍ കയര്‍
വിപണനവുമായി
ബന്ധപ്പെട്ട് എത്രകോടി
രൂപയുടെ ഇടപാടുകള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പുതുതായി
കയര്‍ സംഘങ്ങള്‍
അനുവദിക്കാനുളള
മാനദണ്ഡം
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പുതുതായി
ആരംഭിച്ച ഓരോ
സംഘങ്ങളുമായി
ബന്ധപ്പെട്ട് എത്ര
കയര്‍ തൊഴിലാളികള്‍
ജോലിചെയ്യുന്നു
എന്നും, ഇവര്‍ക്ക് എത്ര
തൊഴില്‍ദിനങ്ങള്‍ വീതം
നല്കാന് പ്രസ്തുത
സംഘത്തിന് കഴിയുന്നു
എന്നും
വ്യക്തമാക്കുമോ?
കയര്‍
വ്യവസായ മേഖല നേരിടുന്ന
പ്രതിസന്ധി
1229.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എളമരം കരീം
,,
കെ.സുരേഷ് കുറുപ്പ്
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായ മേഖല നേരിടുന്ന
പ്രതിസന്ധി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
മേഖലയിലെ
പ്രതിസന്ധി കാരണം
തൊഴില്‍ നഷ്ടപ്പെട്ട്
പട്ടിണിയിലായ
തൊഴിലാളികള്‍ നടത്തിയ
പ്രക്ഷോഭം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉന്നയിച്ചിട്ടുള്ള
ആവശ്യങ്ങളോടുള്ള
സര്‍ക്കാരിന്റെ
പ്രതികരണമമെന്താണെന്ന്
അറിയിക്കാമോ;
(സി)
പ്രതിസന്ധി
പരിഹരിക്കുന്നതിന്
ഫലപ്രദമായ ഇടപെടല്‍
നടത്തുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;ഇല്ലെങ്കില്‍
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഉല്പാദനച്ചെലവിന്റെ
അടിസ്ഥാനത്തില്‍ വില
നല്കി
കയറുല്പന്നങ്ങള്
സംഭരിക്കുന്നതിന്
കയര്‍ഫെഡിന്
നിര്‍ദ്ദേശം നല്കാന്
തയ്യാറാകുമോ;
(ഇ)
പരമ്പരാഗത
രീതിയില്‍
നിര്‍മ്മിക്കുന്ന കയര്‍
ഉല്പന്നങ്ങള്ക്ക്
സബ്സിഡിയും മറ്റ്
പ്രത്യേക പരിഗണനകളും
നല്കി വിപണി
കണ്ടെത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(എഫ്)
സാമ്പത്തിക
ബുദ്ധിമുട്ടുകൾ
അനുഭവിക്കുന്ന കയര്‍
തൊഴിലാളികള്‍ക്ക്
തൊഴില്‍ നല്‍കുന്നതിനും
മറ്റ് ആശ്വാസ നടപടികള്‍
സ്വീകരിക്കുന്നതിനും
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
കയര്‍
വ്യവസായ മേഖലയുടെ വികസനം
1230.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കയര്‍ വ്യവസായ മേഖലയുടെ
വികസനത്തിനായി ഇൗ
സര്‍ക്കാരിന്റെ
പ്രഖ്യാപിത
പരിപാടികളില്‍
നാളിതുവരെ പൂര്‍ണമായും
നടപ്പിലാക്കാന്‍
സാധിച്ചിട്ടില്ലാത്തവയെ
സംബന്ധിച്ചുള്ള
വിശദാംശം നല്‍കാമോ ;
ഇവ എപ്പോള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ ;
(ബി)
ബഡ്ജറ്റില്‍
വകയിരുത്തിയ ഇനങ്ങളിലെ
ഫണ്ടല്ലാതെ മിഷന് 676
പ്രകാരം സര്‍ക്കാര്‍
പ്രഖ്യാപിച്ച
പദ്ധതികള്‍ക്കും
പരിപാടികള്‍ക്കും
പ്രത്യേകമായി ഫണ്ട്
നല്കുകയുണ്ടായിട്ടുണ്ടോ;
എങ്കില്‍ പുതിയ ഏത്
ഹെഡില്‍ എത്ര
തുകയാണെന്ന്
വിശദമാക്കാമോ;
(സി)
ബഡ്ജറ്റ്
നിര്‍ദ്ദേശങ്ങളിലും
മിഷന് 676 പദ്ധതിയിലും
ഉള്‍പ്പെടുത്തിയിട്ടും
നാളിതുവരെ
നടപ്പിലാക്കിയിട്ടില്ലാത്ത
പദ്ധതികളും പരിപാടികളും
സമയബന്ധിതമായി
നടപ്പിലാക്കാന്‍
തയ്യാറാകുമോ; അപ്രകാരം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നവയെ
സംബന്ധിച്ചുള്ള
വിശദാംശം നല്‍കാമോ?
കയര്‍
മേഖലയിലെ തൊഴില്‍
ദിനങ്ങള്‍
1231.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ മേഖലയില്‍
തൊഴിലെടുത്ത്
ജീവിക്കുന്നവര്‍
എത്രയാണെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
കയര്‍
മേഖലയ്ക്കു വേണ്ടി
തന്നാണ്ടില്‍ ബജറ്റില്‍
വകയിരുത്തിയ മൊത്തം
തുക എത്ര ; ഇതിനകം
ചെലവഴിക്കപ്പെട്ടത്
എത്ര ;
(സി)
തന്നാണ്ടില്‍
എത്ര ദിവസം താെഴില്‍
ലഭ്യമാക്കുവാന്‍
സാധിച്ചിട്ടുണ്ട് ;
(ഡി)
കഴിഞ്ഞ
മൂന്നു വര്‍ഷങ്ങളില്‍
ഓരോ വര്‍ഷവും
കയര്‍ത്തൊഴിലാളികള്‍ക്ക്
നല്കുവാന് കഴിഞ്ഞ
തൊഴില്‍ ദിനങ്ങളെ
സംബന്ധിച്ച വിശദാംശം
വെളിപ്പെടുത്തുമോ ?
കയര്‍
വ്യവസായം നേരിടുന്ന
പ്രതിസന്ധി
1232.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
തൊഴിലാളികള്‍ കൂലിക്കും
ജോലിക്കും വേണ്ടി
നടത്തുന്ന സമരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ ;
(ബി)
കയര്‍
വ്യവസായം നേരിടുന്ന
പ്രതിസന്ധികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ ;
(ഡി)
കയര്‍
വ്യവസായം
സംരക്ഷിക്കാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ ?
കയര്‍
വ്യവസായം
പരിഷ്കരിക്കുന്നതിന്
സാങ്കേതിക വിദ്യ
1233.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയര്‍
വ്യവസായം തമിഴ്
നാട്ടിലേയ്ക്ക് പറിച്ചു
നടപ്പെടുന്നത്
തടയുന്നതിനും,
കേരളത്തില്‍ വ്യാപകമായി
തൊണ്ട്
ശേഖരിക്കുന്നതിനും,
ചകിരി ഉത്പാദനം ആധുനിക
സങ്കേതങ്ങള്‍
ഉപയോഗിച്ച്
നടത്തുന്നതിനും,
നിലവിലുള്ള സാങ്കേതിക
വിദ്യകള്‍
പരിഷ്കരിക്കുന്നതിനും
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കയര്‍
വകുപ്പിന്റെ ബഡ്ജറ്റ്
വിഹിതം
1234.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വകുപ്പിനുവേണ്ടി 2006
മുതല്‍ 2014 വരെ ഓരോ
വര്‍ഷവും ബഡ്ജറ്റില്‍
എത്ര തുക വീതം
വകയിരുത്തി; ഓരോ
വര്‍ഷവും എത്ര തുക വീതം
ചെലവഴിച്ചു;
(ബി)
കയര്‍
തൊഴിലാളി പ്രൈമറി
സൊസൈറ്റികള്‍ക്കും,
കയര്‍ഫെഡിനും, കയര്‍
കോര്‍പ്പറേഷനും എത്ര
തുക വീതം 2013-2014 ലും
2014-2015 ലും
പ്രവര്‍ത്തന മൂലധനമായും
ഗ്രാന്റായും
നല്‍കിയിട്ടുണ്ട്; ഇനം
തിരിച്ച് വിശദമാക്കാമോ;
(സി)
ഇന്‍കം
സപ്പോര്‍ട്ട് സ്കീമിന്
ഈ സര്‍ക്കാര്‍
അനുവദിച്ച തുക;
ചെലവഴിച്ച തുക എന്നിവ
തരംതിരിച്ചു
വ്യക്തമാക്കാമോ?
കയര്‍
വ്യവസായമോഖലയുടെ
ശോചനീയവസ്ഥ
1235.
ശ്രീ.എ.കെ.ബാലന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ജി.സുധാകരന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായം
സംരക്ഷിക്കാനും ഈ
രംഗത്ത് തൊഴിലും
കൂലിയും ഉറപ്പാക്കാനും
നടപടി സ്വീകരിക്കുമോ;
(ബി)
കയര്‍ മേഖലയുടെ
ഇപ്പോഴത്തെ ശോചനീയവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
നിലവില്‍
എത്ര തൊഴിലാളികള്‍ക്ക്
എത്ര ദിവസം തൊഴില്‍
നല്കാന്
സാധ്യമാകുന്നുണ്ട്;
ബജറ്റില്‍
കയര്‍മേഖലയ്ക്ക്
വകയിരുത്തിയ തുക
ഏതെങ്കിലും വകമാറ്റി
ചെലവഴിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കയര്‍
വ്യവസായത്തെ മാത്രം
ആശ്രയിച്ചു കഴിയുന്ന
പതിനായിരങ്ങള്‍
പട്ടിണിയോട്
മല്ലിടുകയാണെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;ഇതിനകം
ആത്മഹത്യ ചെയ്ത
കയര്തൊഴിലാളികളെത്രയെന്നറിയിക്കുമോ;
(ഇ)
കയര്‍
കയറ്റുമതിയില്‍
കേരളത്തിന്റെ വിഹിതം
എത്ര ശതമാനമായി
കുറഞ്ഞിട്ടുണ്ട്;
അതിനുള്ള കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കയര്‍
സഹകരണസംഘങ്ങളുടെ
പ്രവര്‍ത്തനം
1236.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ സഹകരണസംഘങ്ങളുടെ
പ്രവര്‍ത്തനം
ഊര്‍ജ്ജിതമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കി
വരുന്നതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സംഘങ്ങളെ
പ്രതിസന്ധിയിലാക്കുന്ന
തൊണ്ടിന്റെയും
ചകിരിയുടെയും
ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കയര്‍
മേഖലയില്‍
നിലനില്‍ക്കുന്ന
പ്രതിസന്ധിക്ക്ശാശ്വതമായ
പരിഹാരം കാണുന്നതിനും
ഉല്പാദന ചെലവിന്
അനുസൃതമായി വില നല്കി
കയറുല്പന്നങ്ങള്
സംഭരിക്കുന്നതിനും
ഉതകുന്ന തരത്തിലുള്ള
സഹായം പ്രസ്തുത
സംഘങ്ങള്‍ക്ക് നല്കാന്
നടപടി സ്വീകരിക്കുമോ?
കയര്‍
വ്യവസായത്തിന്റെ
ആധുനീകവത്കരണം
1237.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായം
നഷ്ടത്തിലേക്ക്
പോവുകയും തമിഴ് നാട്
പോലുള്ള
അന്യസംസ്ഥാനങ്ങളിലേക്ക്
കയര്‍ വ്യവസായം പറിച്ചു
നടുകയും ചെയ്യുന്ന
സാഹചര്യത്തിൽ
കേരളത്തില്‍ പ്രസ്തുത
മേഖലയില്‍ തൊഴില്‍
ചെയ്യുന്നവരുടെ
സംരക്ഷണത്തിനും
പുനരധിവാസത്തിനും
വേണ്ടി എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ ;
(ബി)
കയര്‍
വ്യവസായ രംഗത്ത് ആധുനിക
യന്ത്രസൗകര്യങ്ങള്‍
ഒരുക്കുന്നതിനും
സാങ്കേതിക വിദ്യ
മെച്ചപ്പെടുത്തുന്നതിനും
കയര്‍ തൊഴിലാളികളുടെയും
കയര്‍ ഫാക്ടറി
തൊഴിലാകളുടെയും
പുനരധിവാസം ഉറപ്പു
വരുത്തുന്നതിനും
എന്തെല്ലാം കാര്യങ്ങൾ
ചെയ്യുമെന്ന്
വ്യക്തമാക്കുമോ ?
കയര്‍
ഫെസ്റ്റ് 2015
1238.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
ഫെസ്റ്റ് 2015 ന് എന്ത്
തുക ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിന്റെ
പ്രചാരണത്തിനായി എന്ത്
തുക ചെലവഴിച്ചു എന്ന്
വെളിപ്പെടുത്താമോ ;
(സി)
ഏതെല്ലാം
രീതിയിലുള്ള
പ്രചാരണമാണ്
സംഘടിപ്പിച്ചിരുന്നതെന്നും
ഓരോ ഇനത്തിലും ചെലവ്
വന്ന തുക എത്രയെന്നും
അറിയിക്കാമോ ;
(ഡി)
ഫ്ലക്സ്
ബോര്‍ഡുകളും പോസ്റ്ററും
പ്രിന്റ്
ചെയ്യുന്നതിനും
സ്ഥാപിക്കുന്നതിനുമായി
എത്ര രൂപയാണ്
ചെലവഴിച്ചത് എന്ന്
അറിയിക്കാമോ ;
(ഇ)
മേളക്ക്
വേണ്ടി പ്രിന്റ് ചെയ്ത
പോസ്റ്ററുകള്‍ മേള
അവസാനിച്ചിട്ടും കയര്‍
ഡയറക്ടറേറ്റില്‍
കെട്ടിക്കിടക്കുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് അറിയിക്കുമോ ;
(എഫ്)
മേളയുടെ
മറവില്‍ വന്‍ധൂര്‍ത്തും
ക്രമക്കേടുകളും
നടന്നതായി
ആരോപണമുയര്ന്നിട്ടുണ്ടോ
എന്നും ആയതു
പരിശോധിക്കുമോ എന്നും
വ്യക്തമാക്കുമോ ?
കയര്‍
വകുപ്പ് മിഷന് 676
പദ്ധതികള്‍
1239.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വകുപ്പിന് കീഴില്‍
മിഷന് 676 പ്രകാരം
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളില്‍
പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടുള്ളവ
ഏതൊക്കെയാണ്; അതിനായി
ചെലവഴിച്ച തുക എത്ര;
(ബി)
2014-15 വര്‍ഷത്തെ
ബജറ്റില്‍
വകയിരുത്തിയതല്ലാത്ത
തുക ഇതിനായി കണ്ടെത്തി
ഉപയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്;
വിശദമാക്കാമോ;
(സി)
പദ്ധതി
പ്രകാരം
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളില്‍ നാളിതുവരെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ലാത്തവ
ഏതൊക്കെയെന്ന്
വിശദമാക്കാമോ?