വൈദ്യുതി
മോഷണം
347.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
പി.സി. ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി മോഷണം
തടയുന്നതിന് എന്തെല്ലാം
കരുതല്‍ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത് ;
വ്യക്തമാക്കുമോ ;
(ബി)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
വൈദ്യുതി മോഷണത്തിനുള്ള
പിഴ ഇനത്തില്‍ ഈടാക്കിയ
തുകയുടെ വിശദാംശങ്ങള്‍
നല്‍കുമോ ?
സൗരോര്‍ജ്ജ
നയം
348.
ശ്രീ.വര്‍ക്കല
കഹാര്‍
,,
വി.ഡി.സതീശന്
,,
ലൂഡി ലൂയിസ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൗരോര്‍ജ്ജ നയത്തിന്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നയത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
സൗരോര്‍ജ്ജത്തില്‍
നിന്ന് എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
നയം നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
തലക്കുളത്തൂര്‍
പഞ്ചായത്തിലെ കെ.എസ്.ഇ.ബി
സ്ഥലത്തെ പ്രവൃത്തി
349.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
തലക്കുളത്തൂര്‍
പഞ്ചായത്തിലെ
കെ.എസ്.ഇ.ബി യുടെ
അധീനതയിലുളള സ്ഥലത്ത്
ബോര്‍ഡിന്റെ ഏത്
പ്രവൃത്തിക്കാണ്
അംഗീകാരം നല്‍കിയതെന്ന്
വെളിപ്പെടുത്താമോ;
(ബി)
നിര്‍ദ്ദിഷ്ടസ്ഥലത്ത്
ഇൗ സാമ്പത്തിക വര്‍ഷം
ഏതെങ്കിലും
പ്രവൃത്തികള്‍
ആരംഭിക്കാന്‍ കഴിയുമോ
എന്ന്
വെളിപ്പെടുത്താമോ?
കെ.എസ്.ഇ.ബി-വെെദ്യുതി
ചാര്‍ജ്ജ് കുടിശ്ശിക
350.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യ്ക്ക്
നിലവില്‍
പിരിഞ്ഞുകിട്ടാനുളള
വെെദ്യുതി ചാര്‍ജ്ജ്
കുടിശ്ശിക എത്ര യാണ്;
(ബി)
ഇത്തരത്തില്‍
കുടിശ്ശിക തുക
അടയ്ക്കേണ്ട
കേന്ദ്ര-സംസ്ഥാന-അര്‍ദ്ധ
സര്‍ക്കാര്‍-പൊതുമേഖലാ
സ്ഥാപനങ്ങള്‍-ബോര്‍ഡുകള്‍
എന്നിവ ഏതെല്ലാം
എന്നും; കുടിശ്ശിക തുക
എത്രയെന്നും
വ്യക്തമാക്കാമോ;
(സി)
കുടിശ്ശികയിനത്തില്‍
എന്തു തുക സ്വകാര്യ
സ്ഥാപനങ്ങളും
വ്യക്തികളും
അടയ്ക്കുവാനുണ്ട്;കുടിശ്ശിക
അടയ്ക്കുന്നതില്‍ എന്തു
തുകയുടെ
ഒഴിവാക്കല്‍/ഇളവുകള്‍
അനുവദിച്ചിട്ടുണ്ട്;
(ഡി)
ഈ
സര്‍ക്കാര്‍ അധികാരം
ഏല്ക്കുമ്പോള്
കെ.എസ്.ഇ.ബി.യുടെ
വെെദ്യുതി ചാര്‍ജ്ജ്
കുടിശ്ശിക എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
കെ. എസ്.ഇ.ബി. യുടെ
ശരാശരി പ്രതിമാസ
വരവ്-ചെലവ് കണക്കുകള്‍
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
മസ്ദൂര്‍ നിയമനം
351.
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മസ്ദുര്‍
തസ്തികയില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
യഥാസമയം പ്രൊമോഷന്
നല്കി റാങ്ക്
ലിസ്റ്റിലുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പരമാവധി നിയമനം
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ?
കെ.എസ്.ഇ.ബി.യുടെ
ഉൗര്‍ജ്ജ സംരക്ഷണ പ്രചരണം
352.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ടി.എന്‍. പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ഉൗര്‍ജ്ജ സംരക്ഷണ
പ്രചരണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദമാക്കാമോ ;
(ബി)
പ്രചാരണത്തിനായി
എന്തെല്ലാം
പദ്ധതികള്‍ക്കാണ്
തുടക്കമിട്ടിട്ടുള്ളത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഉൗര്‍ജ്ജ
സംരക്ഷണത്തിനായി എല്ലാ
ഉപഭോക്താക്കളെയും
ബോധവല്‍ക്കരിക്കാനും
പ്രോല്‍സാഹിപ്പിക്കാനും
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; വിശദമാക്കാമോ
(ഡി)
പദ്ധതി
നടത്തിപ്പുകള്‍ക്കായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
കെ.എസ്.ഇ.ബി.യ്ക്ക്
ചെലവു കുറഞ്ഞ രീതിയില്‍
വൈദ്യുതോല്‍പ്പാദനം
353.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോളിയം
ഉല്‍പ്പന്നങ്ങളുടെ
വിലകുറഞ്ഞത്
കെ.എസ്.ഇ.ബി.യ്ക്ക് താപ
വൈദ്യുത ഉല്പാദനത്തിന്
അനുകൂല സാഹചര്യം
സൃഷ്ടിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇത്
വേനല്‍ക്കാലത്ത് ചെലവു
കുറഞ്ഞ രീതിയില്‍
വൈദ്യുതോല്‍പ്പാദനം
നടത്തുന്നതിന്
സഹായകരമാകുമെന്ന്
കരുതുന്നുണ്ടോ ;
(സി)
ജലവൈദ്യുത
നിലയങ്ങളില്‍നിന്ന്
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് എത്ര
യൂണിറ്റ് അധിക
വൈദ്യുതിയാണ്
ഉല്പ്പാദിപ്പിക്കുവാന്
കഴിയുമെന്ന്
പ്രതീക്ഷിക്കുന്നത്
;വിശദമാക്കുമോ ;
(ഡി)
ഈ
അനുകൂല സാഹചര്യങ്ങള്‍
ഉപഭോക്താവിന് ഏത്
വിധത്തില്‍
പ്രയോജനപ്പെടുന്ന
രീതിയില്‍
ഉപയോഗിക്കാനാണ്
വൈദ്യുതി ബോര്‍ഡ്
പദ്ധതി
തയ്യാറാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ ?
പണി
പൂര്‍ത്തിയാക്കാത്ത ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
354.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതൊക്കെ ചെറുകിട
ജലവൈദ്യുത പദ്ധതികളാണ്
ഇനിയും
പൂര്‍ത്തിയാക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിയും
പൂര്ത്തിയാകാത്തതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ടി
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
എല്‍
ആന്റ് ടി.യില്‍ നിന്നും
വാങ്ങിയ വൈദ്യുത മീറ്ററുകള്‍
355.
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിദ്രുത
വൈദ്യുത വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എല്‍
ആന്റ് ടി.യില്‍ നിന്നും
വൈദ്യുത മീറ്ററുകള്‍
വാങ്ങിയിട്ടുണ്ടോ;
എങ്കില്‍ എത്ര
മീറ്ററുകള്‍ വാങ്ങി;
(ബി)
ഇത്തരം
മീറ്ററുകള്‍ വാങ്ങിയ
വകയില്‍ ക്രമക്കേട്
നടന്നിട്ടുള്ളതായി
വിവരം ലഭിച്ചിട്ടുണ്ടോ;
(സി)
ഈ
മീറ്ററുകള്‍
ഗുണനിലവാരമില്ലാത്തതാണെന്ന്
മീറ്റര്‍ പരിശോധനാ
കേന്ദ്രങ്ങള്‍
കണ്ടുപിടിച്ചിട്ടുണ്ടോ;
ഏങ്കില്‍ എന്തെല്ലാം
ന്യൂനതകളാണ്
ചൂണ്ടിക്കാണിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതുമൂലം
ഗാര്‍ഹിക വൈദ്യുത
ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തു
നടപടികളാണുള്ളതെന്ന്
വ്യക്തമാക്കുമോ?
റൂഫ്
ടോപ്പ് സോളാര്‍ പവര്‍
പ്ലാന്റ് പദ്ധതി
356.
ശ്രീ.പാലോട്
രവി
,,
അന്‍വര്‍ സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റൂഫ്
ടോപ്പ് സോളാര്‍ പവ ര്‍
പ്ലാന്റ് പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ ;
ഇതിന്റെ
ഉദ്ദ്യേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നോഡല്‍
ഏജന്‍സി ഏതാണ് ;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാനായി
ഏതെല്ലാം കമ്പനികളെയാണ്
തെരഞ്ഞെടുത്തിരിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കുമോ ;
(ഡി)
പ്രസ്തുത പദ്ധതി മുഖേന
എത്രത്തോളം
വെെദ്യുതിയാണ്
ഗുണഭോക്താവിന്
ലഭിക്കാവുന്നത് ;
വിശദമാക്കുമോ ?
കോവൂര്‍
സെക്ഷന്‍ വിഭജനം പീറ്റ്
കോക്ക് വെെദ്യുതി നിലയം
357.
ശ്രീ.എം.എ.
വാഹീദ്
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പീറ്റ്
കോക്കിൽനിന്നും
വെെദ്യുതി
ഉല്‍പ്പാദിപ്പിക്കുന്ന
നിലയം സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
;
(ബി)
എത്ര
മെഗാവാട്ട്
വെെദ്യുതിയാണ് ഇതിലൂടെ
ഉല്പ്പാദിപ്പിക്കുവാന്
ലക്ഷ്യമിട്ടിട്ടുള്ളത്
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
പ്രസ്തുത
നിലയത്തിനുള്ള സ്ഥലവും
ധനസമാഹരണവും എങ്ങനെ
കണ്ടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഇത്തരത്തിലുള്ള
വെെദ്യുതി ഉല് പാദനം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
പീറ്റ്
കോക്ക് വെെദ്യുതി നിലയം
വീട്ട് നമ്പര്‍ ലഭിക്കാത്ത
ഉപഭോക്താക്കള്‍ക്ക്
വെെദ്യുതി കണക്ഷന്
358.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീട്ട്
നമ്പര്‍ ലഭിക്കാത്ത
ഉപഭോക്താക്കള്‍ക്ക്
വെെദ്യുതി കണക്ഷന്
ലഭിക്കുന്നതിന്
കെ.എസ്.ഇ.ബി.
എന്തെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; വ്യക്തമാക്കുമോ ?
ഊര്‍ജ്ജ
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
359.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്കായി
സര്‍ക്കാര്‍ എത്ര തുക
നാളിതുവരെ
വകയിരുത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
തുക ഏതെല്ലാം ഇനത്തില്‍
ചെലവഴിച്ചിട്ടുണ്ടെന്ന
വിവരം
ജില്ലാടിസ്ഥാനത്തില്‍
അറിയിക്കുമോ;
(സി)
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി സംബന്ധിച്ച്
വകുപ്പ് തലത്തില്‍ ഒരു
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ?
കോവൂര്‍
സെക്ഷന്‍ വിഭജനം
360.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യുച്ഛക്തി
വകുപ്പില്‍ പുതിയ
സെക്ഷന്‍ ഓഫീസുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ ;
(ബി)
കോഴിക്കോട്
കോവൂര്‍ സെക്ഷന്‍
വിഭജിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ ?
കേബിള്‍
വയറുകള്‍ സ്ഥാപിക്കുന്നതിന്
ഇലക്ട്രിക് പോസ്റ്റുകള്‍.
361.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം
മറുപടി
(എ)
തലസ്ഥാന
നഗരിയില്‍ മണക്കാട്
ഗംഗാ നഗര്‍, ബലവാന്
നഗര്‍, എം.എൽ.എ
റോഡിന്റെ പരിസരം എന്നീ
പ്രദേശത്തെ (ഡിവൈന്‍)
സ്വകാര്യ കേബിള്‍
ടി.വി. ഓപ്പറേറ്റര്‍,
അവരുടെ കേബിള്‍
വയറുകള്‍
സ്ഥാപിക്കുന്നതിന്
കെ.എസ്.ഇ.ബി. യുടെ എത്ര
ഇലക്ട്രിക്
പോസ്റ്റുകള്‍
ഉപയോഗപ്പെടുത്തി
വരുന്നു;
(ബി)
ഇവര്‍ക്ക്
കേബിള്‍ വയറുകള്‍
വലിക്കുന്നതിന്
കെ.എസ്.ഇ.ബി. എത്ര
പോസ്റ്റുകള്‍
ഉപയോഗിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ട്;
എന്ത് തുക
ഈടാക്കിയിട്ടുണ്ട്;
(സി)
അനുമതി
നല്‍കിയതില്‍ കൂടുതല്‍
ഇലക്ട്രിക്
പോസ്റ്റുകള്‍ ഈ
സ്വകാര്യ കേബിള്‍
ടി.വി. ഓപ്പറേറ്റര്‍
ഉപയോഗപ്പെടുത്തിയിട്ടുണ്ടോ;
ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ക്രമക്കേട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ഇ)
ഇത്തരം
കുറ്റകൃത്യങ്ങള്‍
കണ്ടെത്തുന്നതിനും
കുറ്റക്കാരായ
ഏജന്‍സികള്‍ക്കെതിരെ
നടപടി എടുക്കുന്നതിനും
ഗവണ്മെന്റ് തലത്തില്‍
നിലവിലുള്ള
സംവിധാനമെന്തെല്ലാം;
വിശദമാക്കുമോ?
വൈദ്യുത
കുടിശ്ശിക പിരിച്ചെടുക്കാന്‍
നടപടി
362.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം വിവിധ
സര്‍ക്കാര്‍
ആഫീസുകളില്‍ നിന്നും
വൈദ്യുത കുടിശ്ശിക
ഇനത്തില്‍ വൈദ്യുതി
വകുപ്പിന് എത്ര തുക
ലഭിക്കാനുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
തുക പിരിച്ചെടുക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ഭൂഗര്‍ഭ
കേബിളുകള്‍ സ്ഥാപിക്കുന്നത്
363.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.ഡി.പി.ഡി.ആര്.പി.
പദ്ധതി പ്രകാരം
അങ്കമാലി, കുറുകുറ്റി,
കാലടി തുടങ്ങിയ
പ്രദേശങ്ങളില്‍ ഭൂഗര്‍ഭ
കേബിളുകള്‍
ഉള്‍പ്പെടെയുള്ള
സംവിധാനങ്ങള്‍
സ്ഥാപിക്കുന്ന
പ്രവൃത്തിക്ക് എന്നാണ്
ഭരണാനുമതി
നല്‍കിയിതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതിനായി
അനുവദിച്ചിട്ടുള്ള തുക
എത്രയാണ് ;
(സി)
കറുകുറ്റി
പഞ്ചായത്തില്‍ ഭൂഗര്‍ഭ
കേബിളുകള്‍
സ്ഥാപിക്കുന്നതിനുവേണ്ടി
റോഡ് കട്ടിംങ്ങിനായി
നിരത്ത് ഉടമകളായ
പൊതുമരാമത്ത്
വകുപ്പിന്റെയും
ദേശീയപാത
അതോറിറ്റിയുടെയും
പഞ്ചായത്തിന്റെയും
അനുമതിക്കായി അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ
; ആയതിന് അനുമതി
ലഭ്യമയിട്ടുണ്ടോ ;
(ഡി)
ഇൗ
പ്രവൃത്തിയുടെ കരാര്‍
കാലാവധി എന്നാണ്
അവസാനിക്കുന്നത് ;
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ഇ)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
അങ്കമാലി, കറുകുറ്റി,
കാലടി തുടങ്ങിയ
പ്രദേശങ്ങളില്‍
ഭൂഗര്ഭകേബീളുകള്
സ്ഥാപിക്കുന്ന
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാനും
പൂര്‍ത്തീകരിക്കാനും
സാധിക്കുമെന്ന്
വ്യക്തമാക്കുമോ ?
നെന്മാറ
മണ്ഡലത്തില്‍ പുതിയ വൈദ്യുതി
കണക്ഷന്
364.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തില്‍
പുതുതായി വൈദ്യുതി
കണക്ഷന്
ലഭിക്കുന്നതിനായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട് ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഇപ്പോള്‍
ലഭിച്ചിട്ടുള്ള
അപേക്ഷകള്‍ മുഴുവന്‍
തീര്‍പ്പാകുന്നതിന്
എത്ര സമയം വേണമെന്ന്
വിശദമാക്കുമോ ;
(സി)
ഗാര്‍ഹിക
ആവശ്യത്തിന്
അപേക്ഷിച്ചാല്‍
ഉടന്‍തന്നെ കണക്ഷന്
കൊടുക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
വന്‍കിട
സ്ഥാപനങ്ങളുടെ വൈദ്യുത
ചാര്‍ജ്ജ കുടിശ്ശിക
365.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതൊക്കെ വന്‍കിട
സ്ഥാപനങ്ങളാണ്
കെ.എസ്.ഇ.ബി.ക്ക്
വൈദ്യുത
ചാര്ജ്ജിനത്തില്
കുടിശ്ശിക
നല്‍കാനുള്ളതെന്ന്
സ്ഥാപനം, ജില്ല,
കുടിശ്ശിക തുക തിരിച്ച്
കണക്കുകള്‍
ലഭ്യമാക്കാമോ ;
(ബി)
കുടിശ്ശിക
തുക ഈടാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
2014
ജനുവരി ഒന്നിന് ശേഷം
വന്‍കിട സ്ഥാപനങ്ങളില്‍
നിന്നും ആകെ എത്ര തുക
കുടിശ്ശികയായി
പിരിച്ചെടുത്തിട്ടുണ്ടെന്ന്
സ്ഥാപനം, ജില്ല, തുക
തിരിച്ച് കണക്കുകള്‍
വിശദമാക്കാമോ ?
കൂടംകുളം
ആണവ നിലയത്തിൽ നിന്നും
ലഭിക്കേണ്ട വൈദ്യുതി വിഹിതം
366.
ശ്രീ.സണ്ണി
ജോസഫ്
,,
പി.എ.മാധവന്
,,
കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടംകുളം
ആണവ നിലയത്തില്‍ നിന്ന്
സംസ്ഥാനത്തിന്
ലഭിക്കേണ്ടത് എത്ര
മെഗാവാട്ട് വൈദ്യുതി
ആണ്; വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച കരാര്‍
ഒപ്പ് വച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
കൂടംകുളം
ആണവ വൈദ്യുതി
നിലയത്തില്‍ നിന്ന്
സംസ്ഥാനത്തിന്റെ വിഹിതം
ലഭിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
വൈദ്യുതി
മോഷണ കേസുകൾ .
367.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
മോഷണം സംബന്ധിച്ച് 01
-07-2011 മുതല്‍
31.01.2015 വരെ എത്ര
കേസുകള്‍ എടുത്തു;
പിഴയിനത്തില്‍ ഈ
കാലയളവില്‍ എത്ര രൂപ
സമാഹരിച്ചു;
ജില്ലാടിസ്ഥാനത്തില്‍
വിവരം നല്‍കാമോ;
(ബി)
വൈദ്യുതി
മോഷ്ടാക്കള്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
ആണ് പൊതുവായി
സ്വീകരിച്ചത്;
(സി)
വൈദ്യുതി മോഷണം
തടയുന്നതിലൂടെ ഒരു
വര്‍ഷം എത്ര യൂണിറ്റ്
വൈദ്യുതി ലാഭിക്കുവാന്‍
കഴിയും എന്നാണ്
കണക്കാക്കുന്നത്;
വിശദാംശം നല്‍കാമോ;
വൈദ്യുതി
ക്ഷാമം
368.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വൈദ്യുത ദൗര്‍ലഭ്യം
പരിഹരിക്കുവാന്‍ ഈ
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍
വ്യക്തമാക്കാമോ ;
ഇതിനുവേണ്ടി എത്ര തുക
അധികമായി
ചെലവഴിച്ചുവെന്നു
പറയാമോ ; ഇതുമൂലം എത്ര
വൈദ്യുതി അധികമായി
ലഭിച്ചുവെന്നു
വ്യക്തമാക്കുമോ ;
(ബി)
വരും
ദിനങ്ങളില്‍
ഉണ്ടാകാവുന്ന വൈദ്യുതി
ക്ഷാമം പരിഹരിക്കാനും
പവ്വര്‍കട്ടും
ലോഡ്ഷെഡ്ഡിംഗും
ഒഴിവാക്കുവാനും
കൈക്കൊണ്ടിട്ടുള്ള
മുന്‍കരുതലുകള്‍
എന്തെല്ലാമാണെന്നു
വിശദമാക്കാമോ ; ഇതുമൂലം
പവ്വര്‍കട്ടും
ലോഡ്ഷെഡ്ഡിംഗും
ഒഴിവാകുമെന്നു കരുതാമോ
?
വൈദ്യുതി
ഉപഭോഗം
369.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രതിദിന വൈദ്യുതി
ഉപഭോഗം ഇപ്പോള്‍ എത്ര
യൂണിറ്റ് ആണെന്ന്
വ്യക്തമാക്കുമോ;
(ബി)
വൈദ്യുതി
പ്രതിസന്ധി
നേരിടുന്നതിനുള്ള
ബോര്‍ഡിന്റെ പ്രചരണ
ബോധവല്‍ക്കരണ
പരിപാടിയായ
ലാഭപ്രഭയിലൂടെ പ്രതിദിന
ഉപഭോഗം കുറയ്ക്കുവാന്‍
സാധിച്ചുവോയെന്ന്
വ്യക്തമാക്കുമോ;
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ; പ്രസ്തുത
പരിപാടി ഇപ്പോള്‍
നിലവിലുണ്ടോ;
(സി)
കനത്ത
വരള്‍ച്ച മൂലം വൈദ്യുതി
പ്രതിസന്ധി ഉണ്ടായാല്‍
നേരിടുന്നതിന്
എന്തൊക്കെ മുന്നൊരുക്ക
പ്രവര്‍ത്തനങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ചിമ്മിനി
ഡാമിലെ ഊര്ജ്ജോല്പ്പാദന
പദ്ധതി.
370.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിമ്മിനി
ഡാമിലെ
ഊര്ജ്ജോല്പ്പാദന
പദ്ധതി എന്ന് കമ്മീഷന്
ചെയ്യാനാകുമെന്ന്
വിശദമാക്കാമോ?
വൈദ്യുതി
ഉല്പാദന രംഗത്തെ വര്‍ദ്ധന
371.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വൈദ്യുതി ഉല്പാദന
രംഗത്ത് എത്ര
മെഗാവാട്ടിന്റെ
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
പ്രതിദിന ഉപഭോഗം
ഇപ്പോള്‍ എത്ര
മെഗാവാട്ടാണെന്നും
വ്യക്തമാക്കാമോ?
വൈദ്യുതി
ഉത്പാദനം / ഉപഭോഗം
372.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
പ്രതിദിനം
ഉല്പാദിപ്പിക്കുന്ന
വൈദ്യുതി സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
സംസ്ഥാനത്തെ
ഇപ്പോഴത്തെ ശരാശരി
പ്രതിദിന വൈദ്യുതി
ഉപഭോഗം എത്ര
യൂണിറ്റാണെന്ന് പറയാമോ
;
(സി)
സംസ്ഥാനത്തെ
ഏതെല്ലാം
സ്ഥാപനങ്ങളില്‍
നിന്നുമാണ്
കെ.എസ്.ഇ.ബി. വൈദ്യുതി
വാങ്ങുന്നതെന്ന്
സ്ഥാപനം, വാങ്ങുന്ന
അളവ്, നല്കുന്ന വില ,
എന്നിവ തരം തിരിച്ച്
വിശദമാക്കാമോ ;
(ഡി)
കേന്ദ്ര
പൂളില്‍ നിന്ന്
ലഭിക്കുന്ന വൈദ്യുതി
എത്രയാണെന്ന് പറയാമോ ;
(ഇ)
വൈദ്യുതി
നിരക്ക്
വര്‍ദ്ധിപ്പിക്കാനോ,
സര്‍ചാര്‍ജ്ജ്
ഏര്‍പ്പെടുത്താനോ
റഗുലേറ്ററി കമ്മീഷന്
കെ.എസ്.ഇ.ബി. അപേക്ഷ
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
വൈദ്യുതി
തൂണുകള്‍ വാടകയ്ക്ക്
അനുവദിയ്ക്കല്‍
373.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി തൂണുകള്‍
മറ്റ് സ്വകാര്യ
കമ്പനികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
കേബിള്‍
വലിയ്ക്കുന്നതിനും
മറ്റുമായി വാടകയ്ക്കോ
മറ്റേതെങ്കിലും
വിധത്തിലോ അനുവദിച്ചു
നല്‍കാറുണ്ടോ;
(ബി)
എങ്കില്‍
ഇത്തരത്തില്‍ അനുമതി
നല്‍കുന്നതിന് മുമ്പായി
മതിയായ പഠനങ്ങള്‍
കെ.എസ്.ഇ.ബി
നടത്താറുണ്ടോ;
(സി)
കെ.എസ്.ഇ.ബി. യ്ക്ക്
കീഴിലുള്ള വൈദ്യുതി
തൂണുകളില്‍ കേബിള്‍
വലിയ്ക്കുന്നതിന്
റിലയന്‍സിന് അനുമതി
നല്‍കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത് മതിയായ പഠനങ്ങള്‍
കൂടാതെയും സുരക്ഷയ്ക്ക്
ഭീഷണി
ഉയര്ത്തുന്നതാണെന്നുമുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
വൈദ്യുതി
ചാര്‍ജ്ജ് വര്‍ദ്ധനവ്
374.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര പ്രാവശ്യം
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
വൈദ്യുതി ചാര്‍ജ്
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എത്ര ശതമാനം
വര്‍ദ്ധനവാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ?
കൊറിയന്‍
കമ്പനിയുമായി ചര്‍ച്ച.
375.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
സൗരോര്‍ജ്ജം
ഉല്പാദിപ്പിച്ചു
നല്‍കാമെന്നേറ്റ്
കൊറിയന്‍ കമ്പനിയായ
ടാന്യോങ് എനര്‍ജി
പ്രൈൈവറ്റ് ലിമിററഡ്
കമ്പനിയുടെ
പ്രതിനിധികളുമായി
വൈദ്യുതിവകുപ്പ്
മന്ത്രി ചര്‍ച്ചകള്‍
നടത്തിയിരുന്നോ;
(ബി)
എങ്കില്‍
ചര്‍ച്ചയില്‍ കമ്പനിയെ
പ്രതിനിധീകരിച്ച്
പങ്കെടുത്തവരുടെ
പേരുവിരങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ചര്‍ച്ചയുടെ
അടിസ്ഥാനത്തില്‍
ധാരണാപത്രം
ഒപ്പുവച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
അധികമായി
ഉല്പാദിപ്പിച്ച വൈദ്യുതി
376.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് അധികമായി
ഉല്‍പ്പാദിപ്പിക്കാന്‍
കഴിഞ്ഞത്;
(ബി)
എത്ര
പുതിയ പവര്‍
സ്റ്റേഷനുകള്‍
കമ്മീഷന് ചെയ്തു;
(സി)
പ്രസരണ
നഷ്ടം
കുറയ്ക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഡാമുകളുടെ
സുരക്ഷ
377.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി ബോര്‍ഡിന്റെ
കീഴിലുളള ഡാമുകളുടെ
സുരക്ഷയെ സംബന്ധിച്ച്
പഠനം നടത്താന്‍
ബോര്‍ഡ്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
എങ്കിൽ
സുരക്ഷാപഠനത്തെ ഏത്
ഏജന്‍സിയുടെ കീഴിലാണ്
നടത്താന്‍
ഉദ്ദേശിക്കുന്നതെന്നും
ഇതിന് എന്ത് തുകയാണ്
ബോര്‍ഡ്
നീക്കിവെച്ചതെന്നും
വെളിപ്പെടുത്താമോ;
(സി)
സുരക്ഷാപഠനത്തോടൊപ്പം
തന്നെ ഡാമുകള്‍
തകര്‍ന്ന് അത്യാഹിതം
സംഭവിച്ചാല്‍
സ്വീകരിക്കേണ്ട ബദല്‍
സംവിധാനത്തെപ്പറ്റി
പഠിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍ പഠന
സംഘത്തിന് നിര്‍ദ്ദേശം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
വെെദ്യുതി
നിരക്ക് വര്‍ദ്ധന
378.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എപ്പോഴെല്ലാം
വെെദ്യുതി നിരക്ക്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും
ഓരോ തവണയും എത്ര
ശതമാനം വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി)
വ്യത്യസ്ത
വിഭാഗങ്ങള്‍ക്ക്
നിലവിലുളള വെെദ്യുതി
നിരക്ക് എത്രയാണെന്ന്
വിശദമാക്കാമോ?
വെെദ്യുതി
ഉല്പാദന രംഗത്തെ വര്‍ദ്ധനവ്
379.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വെെദ്യുതി
ഉല്പാദന രംഗത്ത് എത്ര
മെഗാവാട്ട്
വെെദ്യുതിയുടെ
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
വിശദമാക്കാമോ?
വെെദ്യുതി
ചാര്‍ജ്ജ് വര്‍ദ്ധന
380.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ ഇതുവരെ
എത്രതവണ വെെദ്യുതി
നിരക്കുകള്‍ കൂട്ടി;
ഓരോ തവണയും കൂട്ടിയ
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
വെെദ്യുതി വകുപ്പില്‍
മറ്റേതെല്ലാം
ഇനങ്ങളില്‍
ചാര്‍ജ്ജുകള്‍
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
വെെദ്യുതി ബോര്‍ഡിന്റെ
ധൂര്‍ത്ത് ഒഴിവാക്കിയും
കുടിശ്ശികതുക
പിരിച്ചെടുത്തും
വെെദ്യുതി ബോര്‍ഡിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കേണ്ടതിനു
പകരം വെെദ്യുതി
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ച്
ജനങ്ങള്‍ക്ക് ദുരിതം
ഉണ്ടാക്കുന്ന നടപടി പുന
പരിശോധിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
വെെദ്യുതി
പ്രതിസന്ധി മറികടക്കുന്നതിന്
സ്വീകരിച്ചു വരുന്ന നടപടികള്‍
381.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനൽകാലത്തെ വെെദ്യുതി
പ്രതിസന്ധി
മറികടക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്നത്;
(ബി)
ഇപ്പോള്‍
സംസ്ഥാനത്തെ
റിസര്‍വോയറുകളില്‍
എത്ര മെഗാവാട്ട്
വെെദ്യുതി
ഉല്‍പ്പാദിപ്പിക്കാനുളള
വെളളം
സംഭരിച്ചിട്ടുണ്ട്;
(സി)
കേന്ദ്രപൂളില്‍
നിന്നും എത്ര
മെഗാവാട്ട്
വെെദ്യുതിയാണ്
ലഭിച്ചുകൊണ്ടിരിക്കുന്നത്;
(ഡി)
സംസ്ഥാനത്ത്
നിര്‍മ്മാണത്തിലിരിക്കുന്ന
ഏതെങ്കിലും വെെദ്യുത
പദ്ധതി കമ്മീഷന്
ചെയ്യാന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സന്വൂര്ണ
വൈദ്യൂതീകരണ സംസ്ഥാനം
382.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സന്വൂര്ണ വൈദ്യൂതീകരണ
സംസ്ഥാനമായി
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
ഇല്ലെങ്കില്‍
വൈദ്യൂതീകരണം
സന്വൂര്ണമാക്കുന്നതിന്എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ് ഇനി
ശേഷിക്കുന്നത് ;
(സി)
സന്വൂര്ണ
വൈദ്യൂതീകരണ
സംസ്ഥാനമാക്കി
മാറ്റുന്നതിന്
എന്തൊക്കെ
തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
കാസര്‍ഗോഡ്
ജില്ലയിലെ വൈദ്യുതി പ്രതിസന്ധി
383.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ വൈദ്യുതി
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ചീമേനി
താപനിലയം
യാഥാര്‍ത്ഥ്യമായാല്‍
കാസര്‍ഗോഡ്
ഇന്നനുഭവിക്കുന്ന
വൈദ്യുതി
പ്രതിസന്ധിക്ക്
പരിഹാരമാകുമെന്ന്
കരുതുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതിനനുസൃതമായ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോേ;
(ഡി)
ചീമേനി
താപനിലയവുമായി
ബന്ധപ്പെട്ട്
സമന്വയമുണ്ടാക്കുന്നതിന്
ജില്ലയിലെ
ജനപ്രതിനിധികളെയും
പ്രധാന രാഷ്ട്രീയ കക്ഷി
പ്രതിനിധികളെയും
ഡല്‍ഹിയില്‍
പ്രവര്‍ത്തിച്ച് വരുന്ന
താപനിലയങ്ങള്‍
കാണുന്നതിന്
അവസരമുണ്ടാക്കാന്‍
ആവിഷ്കരിച്ചിരുന്ന
പരിപാടി റദ്ദ്
ചെയ്തുതിനുള്ള
കാരണമെന്താണ്;
(ഇ)
ടി
താപനിലയം
യാഥാര്‍ത്ഥ്യമാകുന്നതിന്
തടസ്സം നില്ക്കുന്ന
ഘടകങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
വൈദ്യുതി ലഭ്യത
384.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി ലഭ്യതയുടെ
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കാമോ;
(ബി)
ഈ
വര്‍ഷം ലോഡ് ഷെഡിംഗോ,
പവര്‍കട്ടോ ആവശ്യമായി
വരുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
വൈദ്യുതിക്ക് പുറമെ
അവശ്യഘട്ടത്തില്‍
പുറത്ത് നിന്നും,
വൈദ്യുതി വാങ്ങുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ഡി)
ദക്ഷിണ
ഗ്രിഡില്‍ S1 മേഖലയില്‍
നിന്നും S2
മേഖലയിലേക്ക് വൈദ്യുതി
കൊണ്ടുവരുന്നതിന്
പ്രസരണ ശൃംഖലയില്‍
എന്തെങ്കിലും പ്രയാസം
നേരിടുന്നുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
വൈദ്യുതി
ബോര്‍ഡിന്റെ
ബി.ഡി.പി.പി. നിലയം
എല്‍.എന്‍.ജി.
അടിസ്ഥാനമാക്കിയുളള
നിലയമാക്കി
മാറ്റുന്നതിനും, പുതിയ
ജലവൈദ്യുത പദ്ധതിയുടെ
നിര്‍മ്മാണത്തിനും ഉള്ള
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
കാസര്‍ഗോഡ്
വെെദ്യൂതി വിതരണം
മെച്ചപ്പെടുത്താന്‍ നടപടി
385.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
വെെദ്യൂതി വിതരണം
മെച്ചപ്പെടുത്താന്‍
110KV ദൊടുഗൊലി ലെെന്‍
ഡബിള്‍ സര്‍ക്യൂട്ട്
ആക്കാനുളള നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
പ്രവൃത്തി എന്നേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
പ്രവൃത്തിക്കായുളള
ചെലവ് എത്രയാണ്;
ഇതിനായി ഫണ്ട്
നീക്കിവച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
വൈദ്യുതിവില
വര്‍ദ്ധനവ്
386.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വൈദ്യുതിവില എത്ര
പ്രാവശ്യം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും
വീടുകള്‍ക്ക്
യൂണിറ്റിന് എത്ര
രൂപയുടെ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
സംസ്ഥാനത്ത്
വെെദ്യുതിയുടെ ഉപഭോഗം
387.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെെദ്യുതിയുടെ പ്രതിദിന
ഉപഭോഗം എത്രയാണ്;
ഒാരോ വെെദ്യുത
നിലയത്തില്‍ നിന്നും
ഉല്‍പ്പാദിപ്പിക്കുന്ന
വെെദ്യുതിയുടെ അളവ് ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
വിവിധ
ഉപഭോക്താക്കള്‍ക്ക്
യൂണിറ്റിന് എത്ര രൂപ
നിരക്കിലാണ് KSEB
വെെദ്യുതി വിതരണം
ചെയ്യുന്നത്;
വെെദ്യുതിയുടെ കുറവ്
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
പുറത്തു
നിന്നും വെെദ്യൂതി
എത്തിക്കുന്നതിനായി
ഏതൊക്കെ കമ്പനികളുമായി
എത്ര വര്‍ഷത്തേയ്ക്കുളള
കരാറിലാണ് KSEB
ഒപ്പിട്ടിട്ടുളളത്;
ഓരോ കമ്പിനിയില്‍
നിന്നും പ്രതിവര്‍ഷം
എത്ര യൂണിറ്റ്
വെെദ്യുതി, എതു
നിരക്കിലാണ്
സംസ്ഥാനത്തിന്
ലഭിക്കുക; ഇങ്ങനെ
പുറത്തുനിന്നും
വെെദ്യുതി
എത്തിക്കുന്നതിന്
പവര്‍ഗ്രിഡ്
കോര്‍പ്പറേഷന്റെ
അനുമതി
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തു
കൊണ്ട്;
(ഡി)
കേന്ദ്ര വെെദ്യുതി
റെഗുലേറ്ററി കമ്മീഷന്
ഇതു സംബന്ധിച്ച് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;ഇതിനെതിരേ
എന്തു നടപടിയാണ് KSEB
സ്വീകരിച്ചിട്ടുളളത്;
(ഇ)
കോടിക്കണക്കിന് രൂപ
ലാഭിക്കാന്‍ കഴിയുന്ന
ഇൗ പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
വൈദ്യുതിയുടെ
അധിക ഉല്പാദനം
388.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോളിയം
ഉല്പന്നങ്ങളുടെ വില
കുറഞ്ഞതിന്റെ ഭാഗമായി
വൈദ്യുതി ലാഭകരമായി
ഉല്പാദിപ്പിക്കുവാന്
കഴിയുന്നുണ്ടോ ;
ഇതിന്റെ ഭാഗമായി
വൈദ്യുതി ഉല്പാദനം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ ആനുകൂല്യം
ഉപഭോക്താക്കള്‍ക്കു
കൂടി ലഭ്യമാകുന്നതിനായി
വൈദ്യുതി ചാര്‍ജ്ജ്
കുറയ്ക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
എത്ര
യൂണിറ്റ് വൈദ്യുതിയാണ്
ഇതിന്റെ ഭാഗമായി
അധികമായി
ഉല്പാദിപ്പിക്കുവാന്
സാധിച്ചിട്ടുള്ളത്?
പാരമ്പര്യേതര
ഊര്‍ജ്ജ സ്രോതസ്സുകള്‍
389.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊര്‍ജ്ജ
സ്രോതസ്സുകളില്‍
നിന്നും കേരളത്തില്‍
ഇപ്പോള്‍ ലഭ്യമാകുന്ന
വൈദ്യുതി എത്രയാണെന്ന്
പറയാമോ ;
(ബി)
പാരമ്പര്യേതര
ഊര്‍ജ്ജ സ്രോതസ്സുകള്‍
വിനിയോഗിച്ച് വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
ഏതെല്ലാം പദ്ധതികളാണ് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
ആരംഭിച്ചതെന്ന്
വെളിപ്പെടുത്തുമോ ;
(സി)
മാലിന്യ
സംസ്കരണം
സംസ്ഥാനത്താകമാനം വലിയ
പ്രതിസന്ധി
സൃഷ്ടിക്കുമ്പോഴും
ഊര്‍ജ്ജ വകുപ്പും
തദ്ദേശസ്വയംഭരണ
വകുപ്പും സംയുക്തമായി
ചേര്‍ന്ന്
മാലിന്യത്തില്‍ നിന്നും
ഊര്‍ജ്ജോത്പാദനം
സാധ്യമാക്കുന്ന
പദ്ധതികള്‍ക്ക്
അവസരമുണ്ടാക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ ;
ഇത്തരം പദ്ധതികള്‍ക്ക്
തുടക്കം കുറിക്കുമോ ?
വൈദ്യുതിയുടെ
പ്രതിദിന ഉപഭോഗം
390.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതിയുടെ പ്രതിദിനം
ഉപഭോഗം എത്രയാണ്;
കേരളത്തിലെ ഓരോ വൈദ്യുത
നിലയത്തില്‍ നിന്നും
കഴിഞ്ഞ 6 മാസമായി
ഉദ്പാദിപ്പിക്കുന്ന
വൈദ്യുതിയുടെ അളവ്,
നിലയം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
വിവിധ
ഉപഭോക്താക്കള്‍ക്ക് ഏതു
നിരക്കിലാണ്
കെ.എസ്.ഇ.ബി. വൈദ്യുതി
വിതരണം നടത്തുന്നത്;
(സി)
വൈദ്യുതിയുടെ
കുറവ്
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
പുറത്തുനിന്നും
എത്ര രൂപ നിരക്കിലാണ്
കെ.എസ്.ഇ.ബി. വൈദ്യുതി
വാങ്ങുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
ഇത്തരത്തില്‍ ഈ
സാമ്പത്തിക വര്‍ഷം എത്ര
രൂപയുടെ വൈദ്യുതിയാണ്
പുറത്തു നിന്നും
വാങ്ങിയിട്ടുള്ളത്;
എവിടെ നിന്നെല്ലാം;
(ഇ)
കൂടംകുളത്തു
നിന്നും സംസ്ഥാനത്തിന്
എത്ര മെഗാവാട്ട്
വൈദ്യുതിക്കാണ്
അര്‍ഹതയുള്ളത്; ഇത്
ലഭിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(എഫ്)
സംസ്ഥാനം
കടുത്ത വൈദ്യുതി
പ്രതിസന്ധി
നേരിടുമ്പോള്‍ അര്‍ഹമായ
വൈദ്യുതി
ലഭിക്കുന്നതിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെ;
ആയത് അടിയന്തിരമായി
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
രാജീവ്ഗാന്ധി
ഗ്രാമീണ്‍ വൈദ്യുതികരണ്‍ യോജന
391.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജീവ്ഗാന്ധി
ഗ്രാമീണ്‍
വൈദ്യുതികരണ്‍
യോജനയുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന്
അറിയിക്കുമോ ;
(ബി)
വിശദാംശങ്ങള്‍ പദ്ധതി
തിരിച്ച് അറിയിക്കുമോ ;
(സി)
ഈ
പ്രവര്‍ത്തനങ്ങള്‍ക്കായി
കേന്ദ്രസര്‍ക്കാര്‍
എത്ര തുക വകയിരുത്തി
ലഭ്യമാക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ ;
(ഡി)
കേന്ദ്ര
/ സംസ്ഥാന വിഹിതമടക്കം
പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
തുക
ചെലവഴിച്ചിട്ടുണ്ടെന്ന
വിവരം ജില്ല തിരിച്ച്
അറിയിക്കുമോ ?
പെരുന്തേനരുവി
ജല വൈദ്യുത പദ്ധതി
392.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയമസഭ മണ്ഡലത്തിലെ
പെരുന്തേനരുവി
കേന്ദ്രീകരിച്ച്
നടപ്പാക്കുന്ന ജല
വൈദ്യുത പദ്ധതിയുടെ
നിര്‍മ്മാണം ആരംഭിച്ചത്
എന്നാണ്; എത്ര മെഗാ
വാട്ടിന്റെ
പദ്ധതിയാണിത്; ഇൗ
പദ്ധതിക്ക് എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
(ബി)
ഇതിന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
എന്തൊക്കെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
ഇപ്പോള്‍ നടന്നു
വരുന്നത്; കരാര്‍
പ്രകാരം നിര്‍മ്മാണം
പൂര്‍ത്തികരിക്കേണ്ടത്
എന്നാണ്; ഇപ്പോഴത്തെ
നിര്‍മ്മാണ
പൂരോഗതിയനുസരിച്ച്
കരാര്‍
കാലാവധിക്കുള്ളില്‍
നിര്‍മ്മാണം
പൂര്‍ത്തികരിക്കുവാന്‍
കഴിയുമോ; ഇല്ലെങ്കില്‍
ഇതിനായി എന്തു നടപടി
സ്വീകരിയ്ക്കാനാണ്
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ;
(സി)
ഇതിനായി
ഡാം
നിര്‍മ്മിക്കുമ്പോള്‍
ഡാമിനു മുകളിലുടെ
ഇരുവശത്തേക്കും
വാഹനയാത്ര ചെയ്യാന്‍
കഴിയും വിധം റോഡ് കുടി
ഉള്‍പ്പെടുത്തിയാണോ
ഡിസെെന്‍
തയ്യാറാക്കിയിട്ടുള്ളത്;
എങ്കിൽ ഇതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ഡാം
നിര്‍മ്മിക്കുമ്പോള്‍
ഇപ്പോള്‍
പെരുന്തേനരുവിയിലുള്ള
സ്വഭാവിക
വെള്ളച്ചട്ടവും മറ്റും
ഇല്ലതാകുമെന്ന
ജനങ്ങളുടെ ആശങ്ക
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വെള്ളച്ചാട്ടവും
അനുബന്ധ ടൂറിസം
സാദ്ധ്യതയുമുള്ള
സ്ഥലവും
സംരക്ഷിക്കുന്നതില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാര്‍ഷികാവശ്യ
വൈദ്യുതി താരിഫ്
393.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാണ്യവിളകളുടെ
കാര്‍ഷികാവശ്യത്തിനുള്ള
വൈദ്യുതി ഉപയോഗം
കാര്‍ഷിക താരിഫില്‍
നിന്നും മാറ്റി
വ്യാവസായിക താരിഫായി
മാറ്റുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കിൽ
പ്രസ്തുത മാറ്റത്തിലൂടെ
താരിഫില്‍ എത്ര ശതമാനം
വര്‍ദ്ധനവാണ്
വരുത്തിയിട്ടുള്ളത്;
(സി)
പ്രസ്തുത
താരിഫിലെ വര്‍ദ്ധന,
സബ്സിഡിയായി
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ
?
കടുത്തുരുത്തി,
കുറുവിലങ്ങാട് ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസ് കെട്ടിട
നിർമാണം
394.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ
കുറുവിലങ്ങാട്
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസ് കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
കെ.എസ്.ഇ.ബി.
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ; ഇതു
സംബന്ധിച്ച് നിലവില്‍
ഫയല്‍ വെെദ്യുതി
വകുപ്പിനു കീഴില്‍
ഉണ്ടാേ ; ഉണ്ടെങ്കില്‍
ആയതിന്റെ നമ്പര്‍
നല്‍കുമോ ;
(ബി)
കുറിവിലങ്ങാട്
സെക്ഷന്‍ ഓഫീസ്
നിര്‍മ്മാണം
സംബന്ധിച്ച്
കെ.എസ്.ഇ.ബി. യുടെ
കീഴില്‍ നിലവില്‍
പ്രൊപ്പോസല്‍ ഉണ്ടാേ
; ഇതു സംബന്ധിച്ച്
ബോര്‍ഡിന്റെ
പരിഗണനയിലുള്ള ഫയലില്‍
എന്തു തീരുമാനമെടുത്തു
; ആയതിന്റെ ഫയല്‍
നമ്പര്‍ നല്‍കുമോ ?
തലക്കൂളത്തൂര്‍
ട്രാന്‍സ്ഫോര്‍മര്‍ നിർമ്മാണം
395.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
തലക്കൂളത്തൂര്‍
പഞ്ചായത്തിലെ
അണ്ടിക്കോട് അന്നശ്ശേരി
റോഡില്‍ പഞ്ചായത്ത്
കുളത്തിന് സമീപം പുതിയ
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കണമെന്ന അപേക്ഷ
ലഭിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
എങ്കിൽ
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഊര്ജ്ജോല്പാദനം
396.
ശ്രീ.സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്ജ്ജോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
വേനല്‍ക്കാലത്ത്
ഉണ്ടാകാന്‍ സാധ്യതയുളള
വൈദ്യുതി പ്രതിസന്ധി.
397.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലത്ത്
ഉണ്ടാകാന്‍ സാധ്യതയുളള
വൈദ്യുതി പ്രതിസന്ധിയും
ലോഡ്ഷെഡ്ഡിംഗും
പവര്‍കട്ടും
ഒഴിവാക്കാന്‍
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആഗോള
വിപണിയില്‍ പെട്രോളിയം
ഉല്പന്നങ്ങളുടെ
വിലക്കുറവ്, കായംകുളം,
ബി. എസ്. ഇ.
എസ്.,കോഴിക്കോട്
നിലയങ്ങളില്‍ നിന്നും
ഉല്പാദിപ്പിക്കുന്ന
വൈദ്യുതി വിലയില്‍
എത്രമാത്രം
കുറവുണ്ടാക്കിയിട്ടുണ്ട്;
മുന്‍പ് ഉണ്ടായിരുന്ന
വിലയും ഇപ്പോഴത്തെ
വിലയും വ്യക്തമാക്കുമോ;
(സി)
ഈ
നിലയങ്ങളില്‍
ഉല്പാദിപ്പിക്കുന്ന
വൈദ്യുതിയും കെ. എസ്.
ഇ. ബി. ലിമിറ്റഡ്
വാങ്ങുന്ന വൈദ്യുതിയും
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
നിലയങ്ങളില്‍ നിന്നുളള
വൈദ്യുതി വിലയുടെ കുറവ്
വേനല്‍ക്കാലത്തെ
വൈദ്യുതി പ്രതിസന്ധി
പരിഹരിക്കാന്‍
സഹായിക്കുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
വേനല്‍ക്കാലത്തെ
വെെദ്യുതിക്ഷാമം
398.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലത്ത്
സംസ്ഥാനത്ത് പ്രതിദിനം
എത്ര യൂണിറ്റ്
വെെദ്യുതി ആവശ്യമായി
വരുമെന്നാണ്
കണക്കാക്കിയിട്ടുളളതെന്നും
ആഭ്യന്തര വെെദ്യുതി
ഉല്‍പ്പാദനം പ്രതിദിനം
ശരാശരി എത്ര
യൂണിറ്റാണെന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
വരാന്‍ പോകുന്ന കടുത്ത
വെെദ്യുതിക്ഷാമം
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കാമോ?
പെരിങ്ങല്‍കുത്ത്
ജലവൈദ്യുത പദ്ധതി
399.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പെരിങ്ങല്‍കുത്ത്
ജലവൈദ്യുത പദ്ധതിയുടെ
ഭാഗമായി അധിക വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ചാലക്കുടിപ്പുഴയിലെ
നീരൊഴുക്ക്
ജലസേചനത്തിന്
ഉപയുക്തമായ രീതിയില്‍,
വൈദ്യുതി ഉല്‍പ്പാദനം
ക്രമീകരിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ?
പെരിങ്ങല്‍കുത്ത്,
ഷോളയാര്‍ ഹൈഡല്‍ ടൂറിസം
400.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പെരിങ്ങല്‍കുത്ത്,
ഷോളയാര്‍ എന്നീ
ഡാമുകളോട് ചേര്‍ന്ന്
ഹൈഡല്‍ ടൂറിസത്തിന്റെ
ഭാഗമായി ബോട്ടിംഗ്
ആരംഭിക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ
;
(ബി)
പെരിങ്ങല്‍കുത്തിലെ
കെ.എസ്.ഇ.ബി. വക
ഉപയോഗശൂന്യമായ
ക്വാര്‍ട്ടേഴ്സുകള്‍,
ടൂറിസ്റ്റുകള്‍ക്ക്
താമസ
സൗകര്യമേര്‍പ്പെടുത്തുന്നതിനും,
ഹൈഡല്‍ ടൂറിസത്തിന്റെ
ഭാഗമാക്കി
മാറ്റുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍,
ഇതിനായി അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വര്‍ദ്ധിച്ചുവരുന്ന
വൈദ്യുതി ഉപഭോഗം
401.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
വൈദ്യുതി ഉപഭോഗം
പരിഹരിക്കാന്‍
ദീര്‍ഘകാലാടിസ്ഥാനത്തില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
അയല്‍ക്കൂട്ടങ്ങള്‍
നടത്തുന്ന കുടിവെള്ള
പദ്ധതിയുടെ വൈദ്യുത ചാര്‍ജ്ജ്
402.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയല്‍ക്കൂട്ടങ്ങള്‍
നടത്തുന്ന കുടിവെള്ള
പദ്ധതിയുടെ വൈദ്യുത
ചാര്‍ജ്ജ്
അടുത്തകാലത്ത് ഭീമമായി
വര്‍ദ്ധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പല
പദ്ധതികളും ബില്‍ തുക
അടക്കാതെ
സ്തംഭനാവസ്ഥയിലായ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കുമോ;
(സി)
കുടിവെള്ള
പദ്ധതിക്കുള്ള വൈദ്യുതി
ചാര്‍ജ്ജ്
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
(ഡി)
ഇപ്പോള്‍
യൂണിറ്റിന് എത്ര രൂപ
നിരക്കിലാണ് ചാര്‍ജ്ജ്
ചെയ്യുന്നതെന്ന്
വിശദമാക്കുമോ?
സര്ക്കാര്ഉടമസ്ഥതയില്
വൈദ്യുതി പദ്ധതികള്‍
403.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
2011 മെയ് മുതല്‍
നാളിതുവരെയായി
ഏതെങ്കിലും വൈദ്യുതി
പദ്ധതികള്‍ സര്‍ക്കാര്‍
ഉടമസ്ഥതയില്‍ വൈദ്യുതി
ഉല്പാദനം
തുടങ്ങിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അതില്‍നിന്നെല്ലാം എത്ര
യൂണിറ്റ് വൈദ്യുതി
ഉല്പാദിപ്പിക്കാന്
കഴിയുന്നുണ്ട്
;വിശദമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍ ഏതെങ്കിലും
പദ്ധതിയുടെ
നിര്‍മ്മാണപ്രവര്‍ത്തി
തുടങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
;വിശദമാക്കുമോ;
(ഡി)
കേരളത്തില്‍
നിലവില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
എത്ര പദ്ധതികള്‍ ഉണ്ട്
; ഏതെല്ലാം; അവ എന്ന്
കമ്മീഷന് ചെയ്യാന്‍
കഴിയും;
വ്യക്തമാക്കുമോ?
ചെറായി
110 കെ.വി. സബ് സ്റ്റേഷന്റെ
നിര്‍മ്മാണം
404.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറായി
110 കെ.വി. സബ്
സ്റ്റേഷന്റെ
നിര്‍മ്മാണം
അനിശ്ചിതമായി
തടസ്സപ്പെട്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
ഇക്കഴിഞ്ഞ
ആറുമാസക്കാലയളവില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
ലൈന്‍
വലിക്കുന്നത്
സംബന്ധിച്ച
കാര്യത്തില്‍
ബന്ധപ്പെട്ട കമ്മീഷന്റെ
ഇതുവരെയുള്ള
പ്രവര്‍ത്തനങ്ങള്‍
തീയതി സഹിതം
വിശദീകരിക്കാമോ;
(ഡി)
കമ്മീഷന്റെ
റിപ്പോര്ട്ടിന്മേല്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടിയെന്തെന്ന്
വ്യക്തമാക്കാമോ;
(ഇ)
കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടില്ലെങ്കില്‍
കാലതാമസത്തിനുള്ള
കാരണമെന്തെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.
ബി. പോസ്റ്റുകളിലൂടെ 4G
കേബിള്‍ വലിക്കാന്‍
റിലയന്‍സിന് നല്കിയ അനുമതി
405.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കെ.എസ്.ഇ. ബി.
പോസ്റ്റുകളിലൂടെ 4G
കേബിള്‍ വലിക്കാന്‍
റിലയന്‍സിന് അനുമതി
നല്‍കിയിട്ടുണ്ടോ ;
(ബി)
വര്‍ഷത്തില്‍
ഒരു പോസ്റ്റിന് എത്ര
രൂപ നിരക്കില്‍ എത്ര
വര്‍ഷത്തേക്കാണ്
റിലയന്‍സിന് കരാര്‍
നല്‍കിയിട്ടുള്ളത് ;
(സി)
ചെറുകിട കേബിള്‍
ഓപ്പറേറ്റര്‍മാരുടെ
തൊഴിലിനെ പ്രസ്തുത
കരാര്‍ ദോഷകരമായി
ബാധിക്കും എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ഡി)
ഇതു
സംബന്ധിച്ച് വൈദ്യുത
മന്ത്രിയും ചെറുകിട
കേബിള്‍
ഓപ്പറേറ്റര്‍മാരുടെ
പ്രതിനിധികളും തമ്മില്‍
സംഭാഷണം
നടത്തിയിട്ടുണ്ടോ ;
(ഇ)
മന്ത്രിയുമായി
നടന്ന ഒത്തുതീര്‍പ്പ്
മറികടന്ന് റിലയന്‍സിന്
കേബിള്‍ വലിക്കാന്‍
അനുവാദം നല്‍കിയതിന്റെ
കാരണം വ്യക്തമാക്കുമോ ?
മിഷന്
676-സംസ്ഥാനത്തെ സമ്പൂര്‍ണ്ണ
വൈദ്യുതവത്കരണം
406.
ശ്രീ.ബെന്നി
ബെഹനാന്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
സമ്പൂര്‍ണ്ണ
വൈദ്യുതവത്കരിക്കുവാന്
മിഷന് 676 ഏതെല്ലാം
പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ ;
(ബി)
എത്ര
പുതിയ സര്‍വ്വീസ്
വൈദ്യുതി കണക്ഷനുകളാണ്
ഇതനുസരിച്ച് നല്കാന്
ലക്ഷ്യമിട്ടിട്ടുള്ളത്
; വിശദാംശങ്ങള്‍
നല്‍കാമോ ;
(സി)
ഏതെല്ലാം
കേന്ദ്ര
പദ്ധതികളനുസരിച്ചാണ് ഈ
ലക്ഷ്യം
കൈവരിക്കാനുദ്ദേശിക്കുന്നത്
എന്ന് വിശദമാക്കുമോ ;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നതിന്റെ
വിശദാംശങ്ങള്‍ നല്‍കാമോ
?
സബര്‍ബന്‍
റെയില്‍വേ
407.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സബര്‍ബന്‍
റെയില്‍വേയുടെ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ;
എന്നേത്തേയ്ക്ക് ഇത്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ?
റെയില്‍വേ
സുരക്ഷിതത്വം
408.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എ.എം. ആരിഫ്
,,
ബി.ഡി. ദേവസ്സി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെയില്‍വേയിലെ
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനുളള
നിര്‍ദ്ദേശങ്ങള്‍
പാലിക്കപ്പെടുന്നുണ്ടോ
എന്നും ഇത് സര്‍ക്കാര്‍
ഉറപ്പ്
വരുത്തിയിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ
;
(ബി)
റെയിൽവെ
ഉപയോഗിക്കുന്ന
ബോഗികള്‍ വര്‍ഷങ്ങളുടെ
പഴക്കമുളളതും
സുരക്ഷിതവുമല്ലെന്ന
ആക്ഷേപത്തില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
യഥാസമയം
സുരക്ഷാ ജോലികള്‍
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
ജീവനക്കാര്‍
റെയില്‍വേയില്‍
ഉണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതു മൂലം
വന്‍ദുരന്തങ്ങള്‍
സംഭവിക്കാനുളള
സാദ്ധ്യതകളെക്കുറിച്ച്
മനസ്സിലാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ ?
പുതിയ
റെയില്‍പ്പാതകളുടെ
തുടര്‍പ്രവൃത്തികള്‍
409.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ
റെയില്പ്പാതകള്ക്കായി
സര്‍വ്വേകള്‍
നടത്തുന്നുണ്ടെങ്കിലും
അവയൊന്നും
നടപ്പിലാക്കുന്നതിനുളള
തുടര്‍പ്രവൃത്തികള്‍
നടക്കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
വിലയിരുത്തലുകള്‍
നടത്തിയിട്ടുണ്ടോ;
(സി)
സര്‍വ്വേകള്‍
പൂര്‍ത്തിയാക്കിയശേഷം
തുടര്‍ പ്രവൃത്തികള്‍
നടത്തുന്നതിന്
തടസ്സമായി നില്ക്കുന്ന
ഘടകങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സര്‍വ്വേ
പൂര്‍ത്തിയാക്കിയ
ഏതെങ്കിലും റയില്‍വേ
പാതയുടെ പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ?
കൊല്ലം
റെയില്‍വേ സ്റ്റേഷന് വികസനം
410.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
റെയില്‍വേ സ്റ്റേഷന്
വികസനത്തിനായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
റെയില്‍വേയുടെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കൊച്ചി
മെട്രോ റെയില്‍ പദ്ധതി
411.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
മെട്രോ റെയില്‍ പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
പദ്ധതിയുടെ
പുരോഗതി വിലയിരുത്താന്‍
എന്തെല്ലാം മോണിറ്റര്‍
സംവിധാനമാണ്
ഒരുക്കിയിട്ടുള്ളത് ;
(സി)
പ്രസ്തുത
പദ്ധതിക്ക് വേണ്ടി
വരുന്ന തുക എങ്ങനെ
കണ്ടെത്താനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
(ഡി)
പദ്ധതി
എന്നത്തേക്ക് കമ്മീഷന്
ചെയ്യാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്എന്ന്
വ്യക്തമാക്കുമോ?
ട്രയിന്‍
അപായപ്പെടുത്തുന്നത്
തടയുന്നതിന് നടപടി
412.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെയില്‍വേ
ട്രാക്കില്‍ കല്ലുകളും
മറ്റും നിരത്തി
ട്രയിന്‍
അപായപ്പെടുത്തുന്നതിനുള്ള
ശ്രമങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇത്തരം
റിപ്പോര്ട്ടുകളിന്മേല്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
റയില്‍വേ
ട്രാക്കില്‍ ഇത്തരം
വസ്തുക്കള്‍ നിരത്തി
വയ്ക്കുന്നതും
ഉപേക്ഷിക്കുന്നതും
തടയുന്നതിന്
എന്തെങ്കിലും പ്രത്യേക
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
റയില്‍വേ
ട്രാക്കുകള്‍
സുരക്ഷിതമാക്കുന്നതിന്
സംസ്ഥാന സര്‍ക്കാരിന്
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
അറിയിക്കുമോ?
റെയില്‍വേ
മേല്‍പ്പാലം
413.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരി
റെയില്‍വേ പദ്ധതിയുടെ
ഭാഗമായി , മനയ്ക്കപ്പടി
എയര്‍പോര്‍ട്ട്,
നായത്തോട്
എന്നിവിടങ്ങളിലെ
റെയില്‍വേ
മേല്‍പ്പാലങ്ങളുടെ
അപ്രോച്ച് റോഡിന് സ്ഥലം
ഏറ്റെടുക്കുന്നതിനു
സ്വീകരിച്ചിട്ടുള്ള
നടപടികൾ വിശദമാക്കാമോ ;
(ബി)
ഇതിനായി
തുക
വകയിരുത്തിയിട്ടുണ്ടോ ;
(സി)
കാലടി
റെയില്‍വേ സ്റ്റേഷനോട്
ചേര്‍ന്നുള്ള റോഡും
അണ്ടര്പാസ്സും
സംബന്ധിച്ച്
പൊതുജനങ്ങളുടെ
പരാതിയിന്മേല്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ഡി)
എങ്കിൽ
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ ?
തീവണ്ടികളിൽ
വില്‍പ്പന നടത്തുന്ന
ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ
414.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റെയില്‍വേ
സ്റ്റേഷനുകളിലും
തീവണ്ടികളിലും വില്പന
നടത്തുന്ന
ഭക്ഷ്യവസ്തുക്കളുടെ
ഗുണമേന്മ ഉറപ്പ്
വരുത്തുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടികളാണ് നിലവില്‍
ഉളളത് എന്ന്
വിശദമാക്കുമോ;
(ബി)
തീവണ്ടിയിലെ കാറ്ററിംഗ്
യൂണിറ്റില്‍ പാചകത്തി
നായി തീവണ്ടിയില്‍
ലഭിക്കുന്ന
ശുചിത്വമില്ലാത്ത വെളളം
ഉപയോഗിക്കുന്ന ചാനല്‍
ദൃശ്യങ്ങളുടെ
പശ്ചാത്തലത്തില്‍
ആവശ്യമായ പരിശോധനക്ക്
നിര്‍ദ്ദേശം നല്‍കുമോ?
തീവണ്ടികള്ക്കുനേരെയുളള
അജ്ഞാത കല്ലേറ്
415.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
സഞ്ചരിക്കുന്ന
തീവണ്ടികള്ക്കുനേരെയുളള
അജ്ഞാത കല്ലേറ് കാരണം
അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
പരിക്കേല്‍ക്കുകയും
കാഴ്ച നഷ്ടപ്പെടുകയും
ചെയ്യുന്നവര്‍ക്ക്
എന്തെങ്കിലും സഹായം
അനുവദിക്കാറുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
(സി)
യാത്രക്കാരുളള
തീവണ്ടികള്‍ക്കുനേരെ
കല്ലേറു നടത്തുകയും
മറ്റ് അതിക്രമങ്ങള്‍
നടത്തുകയും
ചെയ്യുന്നവര്‍ക്കെതിരെ
ഏത് നിയമപ്രകാരമാണ്
നടപടി
സ്വീകരിക്കുന്നത്;
(ഡി)
സഞ്ചരിക്കുന്ന
തീവണ്ടികള്‍ക്കുനേരെ
കല്ലേറു് നടത്തുന്നത്
തടയുന്നതിന്
ബോധവല്‍ക്കരണം
നല്‍കുന്നതിനും
അതിക്രമങ്ങള്‍
നടത്തുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിനും
പ്രത്യേക ശ്രദ്ധ
നല്‍കുമോ?
സി.എഫ്
ലാമ്പുകളുടെ പരിസരമലിനീകരണം
416.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപയോഗശൂന്യമായ
സി.എഫ് ലാമ്പുകള്‍
അലക്ഷ്യമായി
വലിച്ചെറിയുന്നതിലൂടെയും
കെെകാര്യം
ചെയ്യുന്നതിലൂടെയും
അതില്‍
അടങ്ങിയിരിക്കുന്ന
മെര്‍ക്കുറി വായുവിലും
വെളളത്തിലും കലര്‍ന്ന്
ഉണ്ടായി
കൊണ്ടിരിക്കുന്ന
പരിസരമലിനീകരണവും,
ആരോഗ്യ പ്രശ്നങ്ങളും
തടയുന്നതിന്, അവ
സുരക്ഷിതമായി
നശിപ്പിച്ചു
കളയുന്നതിന് എന്തെല്ലാം
നടപടികളാണ്
ഉൗര്ജ്ജവകുപ്പ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം
വ്യക്തമാക്കാമോ?
സി.എഫ്.എല്‍.
സുരക്ഷിതമായി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനുള്ള പദ്ധതി
417.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപയോഗ
ശൂന്യമായ സി.എഫ്.എല്‍.
സുരക്ഷിതമായി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനുള്ള
പദ്ധതി സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇല്ലെങ്കില്‍
ഇത് സംബന്ധിച്ച് ഒരു
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എത് ഏജന്‍സിയാണ്
തയ്യാറാക്കിയത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
സി.എഫ്.എല്‍.ന്റെ
റീ സൈക്ലിംഗ് പ്ലാന്റ്
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
പ്രോജക്ട്
തയ്യാറാക്കുന്നതിനും റീ
സൈക്ലിംഗ് പ്ലാന്റ്
സ്ഥാപിക്കുന്നതിനും
മൂലധനത്തിനും മറ്റ്
ചെലവുകള്‍ക്കുമായി
ബജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
ഏതു വര്‍ഷമാണ് തുക
വകയിരുത്തിയത്; ഇതില്‍
എത്ര രൂപ ഇതുവരെ
ചെലവഴിച്ചു;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സി.എഫ്.എല്‍.,
എല്‍.ഇ.ഡി. സംസ്കരണം
418.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി.എഫ്.എല്‍.,
എല്‍.ഇ.ഡി. തുടങ്ങിയ
പ്രകാശ ഉപകരണങ്ങളുടെ
ഉപയോഗം മനുഷ്യന്
ഹാനികരമാണോ എന്നതു
പരിശോധിച്ചിട്ടുണ്ടാേ
;
(ബി)
ഉപയോഗശൂന്യമായവയുടെ
സംസ്കരണം നിലവില്‍
നടത്തി വരുന്നത്
എങ്ങനെയാണ് ;
(സി)
സംസ്കരണത്തിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
എവിടെയെല്ലാമാണ്
ഒരുക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ
?
ഇലക്ട്രോണിക്സ്
മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന
പാരിസ്ഥിതിക പ്രശ്നങ്ങള്‍
419.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വളര്‍ച്ചയുടെ ഭാഗമായും
സമൂഹത്തിന്റെ മറ്റ്
മേഖലകളുടെ
വളര്‍ച്ചയ്ക്കു
വേണ്ടിയും
അത്യന്താപേക്ഷിതമായി
കരുതി
വിനിയോഗിക്കപ്പെടുന്ന
ഇലക്ട്രോണിക്സ്
ഉപകരണങ്ങള്‍
ഉപയോഗശൂന്യമായാല്‍
അതുമൂലം ഉണ്ടാകുന്ന
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
ബന്ധപ്പെട്ട വകുപ്പ്
എന്ന നിലയില്‍
കണ്ടെത്തിയിരിക്കുന്ന
പരിഹാരമാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്; ഇതിനായി
ചെലവിടുന്ന തുക
എത്രയാണ്
;വ്യക്തമാക്കുമോ ;
(ബി)
ഓഫീസുകളില്‍
കുന്നുകൂടുന്ന
ഇലക്ട്രോണിക്സ്
മാലിന്യങ്ങള്‍
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
സൃഷ്ടിക്കാത്തവിധം
സംസ്കരിക്കുവാനും
പുനരുപയോഗം നടത്തുവാനും
പദ്ധതി
തയ്യാറാക്കുമോ;വിശദമാക്കുമോ?