മങ്കട
ഗ്രാമപഞ്ചായത്തിലെ
കോഴിക്കോട്ട് പറമ്പില്‍
മാവേലി സ്റ്റോര്‍
4810.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
ഗ്രാമപഞ്ചായത്തിലെ
കോഴിക്കോട്ട് പറമ്പില്‍
ഒരു മാവേലി സ്റ്റോര്‍
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സൗജന്യമായി നല്കുന്ന
ബാങ്ക് കെട്ടിടത്തില്‍
മാവേലി സ്റ്റോര്‍
ആരംഭിക്കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
കുട്ടനാട്ടില്‍ നിന്നും
സംഭരിച്ച നെല്ല്
4811.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സാമ്പത്തിക
വര്‍ഷത്തില്‍
കുട്ടനാട്ടില്‍ നിന്നും
എത്ര തുകയുടെ നെല്ല്
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന്
മുഖാന്തരം
സംഭരിച്ചുവെന്ന്
വിശദമാക്കാമോ ;
(ബി)
സംഭരിച്ച
നെല്ലിന്റെ തുക എത്ര
ദിവസം കഴിഞ്ഞാണ്
കര്‍ഷകര്‍ക്ക്
ലഭ്യമാക്കിയതെന്ന്
വ്യക്തമാക്കാമോ ;
(സി)
നെല്ല്
കര്‍ഷകര്‍ക്ക് തുക
അനുവദിക്കുന്നതിനായി
റിവോള്‍വിംഗ് ഫണ്ട്
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ
?
ഇ-പി.ഡി.എസ്.
പ്രകാരം എഫ്.എം.പി.ഡി.എസ്.
നടപ്പാക്കല്‍
4812.
ശ്രീ.അന്‍വര്‍
സാദത്ത്
,,
പി.എ.മാധവന്
,,
റ്റി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-പി.ഡി.എസ്.പ്രകാരം
എഫ്.എം. പി. ഡി. എസ്.
(ഫുഡ് ഗ്രെയ്ന്‍സ്
മൂവ്മെന്റ് ഫോര്‍
പബ്ലിക്
ഡിസ്ട്രിബ്യൂഷന്‍
സിസ്റ്റം)
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
എന്തൊക്കെയാണ് ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇതുമൂലം
എന്തെല്ലാം
നേട്ടങ്ങളാണ്
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഇ)
എന്തെല്ലാം
കേന്ദ്രസഹായമാണ്
ഇതിനുവേണ്ടി
ലഭിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ഇ.പി.ഡി.എസ്
പ്രകാരം ആ൪.സി .എം.എസ്.ഇ
വെരിഫിക്കേഷ൯
4813.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
,,
ഷാഫി പറമ്പില്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ.പി.ഡി.എസ്
പ്രകാരം ആ൪.സി .എം.എസ്
ഇ വെരിഫിക്കേഷ൯
സേവനങ്ങള്‍
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവ൪ത്തന രീതിയും
വിശദമാക്കുമോ;
(സി)
ഇതു
മൂലം
ഉപഭേക്താക്കള്‍ക്ക്
എന്തെല്ലാം
നേട്ടങ്ങളാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഇ)
എന്തെല്ലാം
കേന്ദ്ര സഹായങ്ങളാണ്
ഇതിനു വേണ്ടി
ലഭിക്കുന്നത്?
ബി.പി.എല്‍.ലിസ്റ്റില്‍
നിന്നും ഒഴിവാക്കാന്‍
നിര്‍ദ്ദേശം
4814.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബി.പി.എല്‍.
ഉള്‍പ്പെട്ടവരുടെ
ലിസ്റ്റില്‍ നിന്നും
പരമാവധി പേരെ
ഒഴിവാക്കണമെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ജനുവരി
ഒന്നു മുതല്‍ റേഷന്‍
കടകള്‍ വഴി വിതരണം
ചെയ്യുന്ന ഫാറത്തില്‍
കഴിയുന്നതും കൂടുതല്‍
പേരെ ഒഴിവാക്കുന്നതിന്
വേണ്ടിയുള്ള
ചോദ്യാവലിയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റേഷന്‍
കാര്‍ഡുകള്‍
പുതുക്കുന്നതിനുള്ള
ഫോറത്തില്‍
ആവശ്യപ്പെട്ടിട്ടുള്ള
വിവരങ്ങള്‍ (ചോദ്യാവലി)
ലളിതമാക്കുന്നതിനുള്ള
നടപടി സ്വീകരി
യ്ക്കുമോ ;വിശദാംശം
ലഭ്യമാക്കുമോ ?
പാചക
വാതക
ഗുണഭോക്താക്കള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ നടപടി
4815.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്യാസ്
ഏജന്‍സി ഓഫീസ്
നടപടിക്രമത്തിലെ
കാലതാമസം മൂലം പാചക
വാതക വിതരണം
ഗുണഭോക്താക്കള്‍ക്ക്
ബുദ്ധിമുട്ടുകള്‍
ഉണ്ടാക്കുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചു വരുന്നത്;
നിലവിലുള്ള സംവിധാനം
ഫലപ്രദമാണോ;
(സി)
ജനപ്രതിനിധികളെയും
പാചക വാതക
വിതരണക്കാരെയും
ഗുണഭോക്താക്കളെയും
മറ്റു
ബന്ധപ്പെട്ടവരെയും
ഉള്‍പ്പെടുത്തി പരാതി
പരിഹാര കമ്മിറ്റി
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
ഇത്തരം
കമ്മിറ്റികള്‍ക്ക്
ആവശ്യമായ നിയമത്തിന്റെ
പിന്‍ബലം നല്‍കുമോ;
(ഇ)
പാലക്കാട്
ജില്ലയില്‍ കഴിഞ്ഞ 6
മാസത്തിനിടെ ഇത്തരം
പരാതി
പരിഹരിക്കുന്നതിനു
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡുകള്‍
4816.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പുതിയ റേഷന്‍
കാര്‍ഡുകള്‍
അനുവദിച്ചുവെന്ന്
ജില്ലതിരിച്ചു
വ്യക്തമാക്കുമാേ;
(ബി)
ഇതില്‍
എത്ര കാര്‍ഡുകള്‍
ബി.പി.എല്‍.
വിഭാഗത്തില്‍പ്പെടുന്നതാണെന്ന്
അറിയിക്കുമാേ;
(സി)
ക്യാന്‍സര്‍
പാേലുള്ള
മാരകരാേഗങ്ങള്ക്കടിമപ്പെടുന്ന
രാേഗികളുടെ എത്ര
കുടുംബങ്ങള്‍ക്ക്
എ.പി.എല്‍. കാര്‍ഡ്
ബി.പി.എല്‍. ആക്കി
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമാേ?
പുതിയ
റേഷന്‍കടകള്‍
4817.
ശ്രീ.സണ്ണി
ജോസഫ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
റ്റി.എന്‍. പ്രതാപന്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍കടകള്‍
തുടങ്ങുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
എന്തെല്ലാം
കേന്ദ്രസഹായങ്ങളാണ്
ഇതിനായി
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കുന്നതില്‍
എത്രമാത്രം പുരോഗതി
കൈവരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
സപ്ലെെ
കോ സ്ഥാപനങ്ങളിലെ
താല്‍ക്കാലിക ജീവനക്കാരെ
ഇ.എസ്.എെ പദ്ധതിയില്‍
ഉൾപ്പെടുത്തുന്നതിന് നടപടി
4818.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലെെ
കോ സ്ഥാപനങ്ങളിലെ
താല്‍ക്കാലിക
ജീവനക്കാരെയും
പാര്‍ക്കിംഗ്
തൊഴിലാളികളെയും
ഇ.എസ്.എെ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ ജില്ലയിലാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; മറ്റു
ജില്ലകളില്‍
നടപ്പിലാക്കാത്തതിന്റെ
കാരണം വിശദമാക്കാമോ?
ഭക്ഷ്യ
സുരക്ഷാ നിയമം നടപ്പാക്കല്‍
4819.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
എം.ഉമ്മര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ നിയമം
നടപ്പാക്കുമ്പോള്‍
സംസ്ഥാനത്തിനും,
സാമ്പത്തികമായി
പിന്നോക്കം നില്കുന്ന
ജനവിഭാഗങ്ങള്‍ക്കും
എന്തൊക്കെ
പ്രയോജനമുണ്ടാകുമെന്ന്
വെളിപ്പെടുത്തുമോ?
റേഷന്‍
കടകളുടെ സമ്പൂര്‍ണ്ണ
കമ്പ്യൂട്ടര്‍വത്ക്കരണം
4820.
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളുടെ സമ്പൂര്‍ണ്ണ
കമ്പ്യൂട്ടര്‍വത്ക്കരണ
പദ്ധതി
നടപ്പാക്കുന്നതിന്
എെക്യരാഷ്ട്ര സഭയുടെ
സഹകരണം
നേടാനുദ്ദേശിക്കുന്നുണ്ടോ
; വിശദമാക്കുമോ ;
(ബി)
ഇതിനായി
വേള്‍ഡ് ഫുഡ്
പ്രോഗ്രാമുമായി
ധാരണാപത്രം
ഒപ്പുവച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
എന്തെല്ലാം
സഹായങ്ങളാണ് പ്രസ്തുത
കരാര്‍ വഴി
ലഭിക്കുന്നത് ;
വിശദമാക്കുമോ ;
(ഡി)
റേഷന്‍
കടകള്‍
ലാഭകരമാക്കാനുള്ള വിഷയം
കരാറില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കുമോ ?
നെല്ല്
സംഭരണത്തിലെ കളക്ഷന്‍,
പ്രോസസിംഗ് ചെലവു
4821.
ശ്രീ.കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
സി.മോയിന്‍ കുട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സപ്ലൈക്കോ
കഴിഞ്ഞ സീസണില്‍
കര്‍ഷകരില്‍ നിന്ന്
നേരിട്ട് നെല്ല്
സംഭരിച്ച ഇനത്തില്‍
കളക്ഷന്‍, പ്രോസസിംഗ്
എന്നിവയ്ക്കായി എന്തു
തുക ചെലവഴിച്ചു എന്ന്
വ്യക്തമാക്കുമോ?
മാവേലി
സ്റ്റോറുകളിലും സിവില്‍
സപ്ലൈസ് സൂപ്പര്‍
മാര്‍ക്കറ്റുകളിലും
അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധന
4822.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മാവേലി സ്റ്റോറുകളിലും
സിവില്‍ സപ്ലൈസ്
സൂപ്പര്‍
മാര്‍ക്കറ്റുകളിലെയും
അവശ്യസാധനങ്ങള്‍ക്ക്
2014 ജനുവരി
ഒന്നുമുതല്‍
വിലവര്‍ദ്ധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലൂടെ
നല്‍കിയിരുന്ന
അവശ്യവസ്തുക്കള്‍ക്ക്
നല്‍കിയിരുന്ന സബ്സിഡി
വെട്ടിക്കുറച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര കുറച്ചു;
(സി)
മാര്‍ക്കറ്റ്
വിലയില്‍ നിന്ന് എത്ര
ശതമാനം സബ്സിഡിയാണ്
ഇപ്പോള്‍
സ്ഥാപനങ്ങളിലൂടെ
നല്‍കുന്നത് എന്ന്
വിശദമാക്കുമോ?
തൃശൂര്‍
ജില്ലയില്‍ നെല്ലിന്റെ സംഭരണ
വില നല്‍കാനുള്ള നടപടി
4823.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
തൃശൂര്‍ ജില്ലയിലെ
കര്‍ഷകരില്‍ നിന്ന് ആകെ
സംഭരിച്ച നെല്ലിന്റെ
അളവ് എത്രയാണെന്നും
അതിനുള്ള സംഭരണവില ആകെ
എത്രയെന്നും
അറിയിക്കുമോ;
(ബി)
ആകെയുള്ള
സംഭരണ വിലയില്‍
കര്‍ഷകര്‍ക്ക്
നല്‍കാനുള്ള കുടിശ്ശിക
എത്രയാണെന്നും
കുടിശ്ശിക വിതരണം
എപ്പോള്‍
പൂര്‍ത്തിയാക്കുമെന്നും
അറിയിക്കുമോ?
പാചകവാതക
ഗ്യാസ് ഫില്ലിങ്ങും വിതരണവും
അവശ്യ സ൪വ്വീസ് ആക്കാ൯ നടപടി
4824.
ശ്രീ.എം.എ.
വാഹീദ്
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാചകവാതക
ഗ്യാസ് ടാങ്ക൪
തൊഴിലാളികളുടെയും,
ഗ്യാസ് ഫില്ലിങ്ങ്
തൊഴിലാളികളുടെയും സമരം
കാരണം പാചകവാതക വിതരണം
പലപ്പോഴും
തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാചകവാതക
സിലിണ്ട൪ വിതരണം
തടസ്സപ്പെടുന്നതുമൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്റെ
ഭാഗമായി ഗ്യാസ്
ഫില്ലിങ്ങ്, ഗ്യാസ്
വിതരണ ജോലികള്‍ അവശ്യ
സ൪വ്വീസായി പരിഗണിക്കാ൯
നടപടി സ്വീകരിക്കുമോ;
(സി)
പാചകവാതക
സിലിണ്ടറിന്റെ
വിതരണത്തിലുള്ള
ക്രമക്കേടുകള്‍
പരിഹരിക്കാ൯ അടിയന്തിര
നടപടി സ്വീകരിക്കുമോ?
സപ്ലൈക്കോ
വിതരണം ചെയ്യുന്ന സബ്സിഡി
സാധനങ്ങളുടെ പേരും വിലയും
4825.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
(2011 മെയ്) സപ്ലൈക്കോ
വഴി വിതരണം ചെയ്തിരുന്ന
സബ്സിഡി സാധനങ്ങളുടെ
പേരും അന്നത്തെ വിലയും
വ്യക്തമാക്കാമോ;
(ബി)
2014
നവംബറില്‍
സപ്ലൈക്കോയുടെ വിതരണം
ചെയ്ത സബ്സിഡി
സാധനങ്ങളുടെ പേരും
അവയുടെ വിലയും
വ്യക്തമാക്കുമോ;
വിലക്കയറ്റ
നിയന്ത്രണ നടപടികൾ
4826.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
സിവില്‍ സപ്ലൈസ്
വകുപ്പിന് സര്‍ക്കാര്‍
സബ്സിഡി നല്‍കാറുണ്ടോ;
എങ്കില്‍ 2011 മുതല്‍
ഓരോ വര്‍ഷവും നില്കേണ്ട
തുക എത്രയാണെന്നും
നല്കിയ തുക
എത്രയാണെന്നും
അറിയിക്കുമോ;
(ബി)
സബ്സിഡിയിനത്തില്‍
സിവില്‍ സപ്ലൈസ്
വകുപ്പിന് സര്‍ക്കാര്‍
ഇതുവരെ നല്‍കാനുള്ള
കുടിശിക തുക
എത്രയാണെന്ന്
അറിയിക്കുമോ?
നിത്യോപയോഗ
സാധനങ്ങളുടെ വിലകുറയ്ക്കാന്‍
നടപടി
4827.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റപ്പോള്‍
മാവേലിസ്റ്റോറുകളും
സപ്ലൈകോ സൂപ്പര്‍
മാര്‍ക്കറ്റുകളും വഴി
നല്കിയ നിത്യോപയോഗ
സാധനങ്ങളുടെ
കിലോഗ്രാമിന്റെ വില
എത്ര എന്ന്
വ്യക്തമാക്കാമോ; ഇതേ
സമയം പൊതുവിപണിയില്‍ ഈ
സാധനങ്ങളുടെ വില
എത്രയായിരുന്നു; ഓരോ
ഇനത്തിലെയും സബ്സിഡി
തുക എത്രയായിരുന്നു.;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
തവണയാണ് പ്രസ്തുത
സ്ഥാപനങ്ങളിലെ
നിത്യോപയോഗ സാധനങ്ങളുടെ
വിലവര്‍ദ്ധിപ്പിച്ചത്;
; പ്രസ്തുത
സ്ഥാപനങ്ങളിലും പൊതു
വിപണിയിലും ഇപ്പോള്‍ ഇവ
ഓരോന്നിന്റെയും വില
എത്രയാണ് ;
പൊതുവിതരണം
ശക്തിപ്പെടുത്തുന്നതിന് നടപടി
4828.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
സമ്പ്രദായം
ശക്തിപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
എ.പി. എല്‍ , ബി. പി.
എല്‍ വിഭാഗക്കാര്‍ക്ക്
റേഷന്‍ കടകള്‍ വഴി
ലഭ്യമാകുന്ന
അവശ്യവസ്തുക്കളുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
വിലക്കയറ്റം
രൂക്ഷമായി തുടരുന്ന
സാഹചര്യത്തില്‍
നിലവില്‍
റേഷന്‍കടകളിലൂടെ നല്കി
വരുന്ന സാധനങ്ങളോടൊപ്പം
പലവ്യഞ്ജനങ്ങളും കൂടി
സബ്സിഡി നിരക്കില്‍
നല്‍കുന്നതിനുള്ള
പദ്ധതി പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
ഹോട്ടലുകളുടെ
ഗ്രേഡിങ്ങ്, വില ഏകീകരണം
4829.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകളുടെ
ഗ്രേഡിങ്ങ്, വില
ഏകീകരണം എന്നിവ
സംബന്ധിച്ച എന്ത്
നിയമമാണ് നിലവിലുള്ളത്;
ഇത്
പാലിക്കുന്നുണ്ടോയെന്ന്
പരിശോധിക്കാന്‍
നിലവിലുള്ള
സംവിധാനമെന്താണ്?
ഭക്ഷ്യസുരക്ഷാ
നിയമം
4830.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
നിയമമനുസരിച്ച്
കേരളത്തിന് കിട്ടുന്ന
ആനുകൂല്യങ്ങളും
ഗുണഫലങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
നിയമത്തിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാരിന്റെ
ഉത്തരവാദിത്വങ്ങള്‍
എന്തെല്ലാമാണ്;
(സി)
സംസ്ഥാനത്തെ
എത്ര ശതമാനം പേര്‍ക്ക്
ഭക്ഷ്യസുരക്ഷാ
നിയമത്തിന്റെ പരിരക്ഷ
ലഭിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഉപഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ?
ഭക്ഷ്യസുരക്ഷാ
നിയമം നടപ്പിലാക്കുന്നതുമൂലം
ഭക്ഷ്യധാന്യങ്ങളുടെ അളവില്‍
വരുന്ന വ്യത്യാസം
4831.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്
ഇപ്പോള്‍
ലഭിച്ചുകൊണ്ടിരിക്കുന്ന
ഭക്ഷ്യധാന്യങ്ങളുടെ
അളവ് എത്രയെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഭക്ഷ്യസുരക്ഷാ
നിയമം
നടപ്പിലാക്കിയാല്‍
കേരളത്തിന് ഇപ്പോള്‍
അനുവദിക്കുന്ന
ഭക്ഷ്യധാന്യങ്ങളില്‍
എത്ര കുറവ് വരുമെന്നാണ്
കണക്കാക്കിയിരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
ഭക്ഷ്യപൊതുവിതരണ
രംഗത്ത് സുതാര്യവല്‍കൃത
പോര്‍ട്ടല്‍
4832.
ശ്രീ.വി.റ്റി.ബല്‍റാം
,,
ജോസഫ് വാഴയ്ക്കൻ
,,
റ്റി.എന്‍. പ്രതാപന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യപൊതുവിതരണ
രംഗത്ത് സുതാര്യവല്‍കൃത
പോര്‍ട്ടല്‍
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തന രീതിയും
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതുമൂലം
ഉപഭോക്താക്കള്‍ക്ക്
എന്തെല്ലാം
നേട്ടങ്ങളാണ്
ലഭിക്കുന്നത്;
വ്യക്തമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഇ)
എന്തെല്ലാം
കേന്ദ്രസഹായങ്ങളാണ്
ഇതിനായി ലഭിക്കുന്നത്?
പാരിപ്പള്ളിയില്‍
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന് നടത്തുന്ന
സൂപ്പര്‍മാര്‍ക്കറ്റിലെ
ഓഫീസര്‍-ഇന്‍ചാര്‍ജ്
4833.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ
പാരിപ്പള്ളിയില്‍
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന്
നടത്തുന്ന
സൂപ്പര്‍മാര്‍ക്കറ്റിലെ
ഓഫീസര്‍-ഇന്‍ -ചാര്‍ജ്
പ്രസ്തുത സ്ഥാപനത്തില്‍
എന്നുമുതലാണ് ജോലിയില്‍
പ്രവേശിച്ചതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ടി
ഉദ്യോഗസ്ഥനെതിരെ
പെരുമാറ്റദൂഷ്യവും
മറ്റ് നടപടികളും
ആരോപിച്ച് എത്ര
പരാതികള്‍ ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
ലഭിച്ചിട്ടുണ്ടെന്ന്
പറയുമോ;
(സി)
പ്രസ്തുത
പരാതികളിന്മേല്
അന്വേഷണം വല്ലതും
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ആരാണ്
അന്വേഷണം
നടത്തിയതെന്നും അന്വേഷണ
നിഗമനം
എന്തായിരുന്നുവെന്നും
വെളിവാക്കുമോ;
(ഡി)
അന്വേഷണം നടത്തിയതില്‍
മേല്‍ ജീവനക്കാരന്
തെറ്റുകാരനാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇല്ലായെങ്കില്‍ കാരണം
അറിയിക്കുമോ;
(ഇ)
സൂപ്പര്മാര്ക്കറ്റുപോലെയുള്ള
ജനങ്ങള്‍ നിരന്തരം
ബന്ധപ്പെടുന്ന
സ്ഥാപനങ്ങളില്‍ ഇരുന്ന്
വളരെ മോശം പെരുമാറ്റം
നിരന്തരമായി നടത്തുന്ന
ഈ ഉദ്യോഗസ്ഥനെതിരെ
നടപടി സ്വീകരിക്കുവാന്‍
സന്നദ്ധമാകുമോ;
വിശദാംശം അറിയിക്കുമോ?
ഗാര്‍ഹികാവശ്യത്തിനുള്ള
എല്‍.പി.ജി ഗ്യാസ് കൃത്യമായി
ലഭ്യമാക്കാന്‍ നടപടി
4834.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാര്‍ഹികാവശ്യത്തിനുള്ള
എല്‍.പി.ജി ഗ്യാസ്
ഉപഭോക്താക്കള്‍ക്ക്
കൃത്യമായി
ലഭിക്കുന്നില്ല എന്ന
വ്യാപക പരാതി
പരിഹരിക്കാന്‍ എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഗ്യാസ്
ഏജന്‍സികളുടെ
പ്രവര്‍ത്തന സമയം
ക്ലിപ്തപ്പെടുത്തിയിട്ടുണ്ടോ
- എങ്കില്‍ അതു
വിശദമാക്കുമോ?
(സി)
എല്ലാ
സര്‍ക്കാര്‍ അവധി
ദിനങ്ങളും ഗ്യാസ്
ഏജന്‍സികള്‍ക്ക്
ബാധകമാണോ?
(ഡി)
നിശ്ചിത
സമയപരിധിക്കുള്ളില്‍
ഉപഭോക്താക്കള്‍ക്ക്
ഗ്യാസ് നിറച്ച
സിലിണ്ടര്‍
നല്‍കണമെന്ന്
വ്യവസ്ഥയുണ്ടോ?
എങ്കില്‍ അത്
വ്യക്തമാക്കുമോ?
നിയന്ത്രണാതീതമായുണ്ടാകുന്ന
വിലക്കയറ്റം
തടഞ്ഞുനിര്‍ത്താന്‍
4835.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിയന്ത്രണാധീതമായുണ്ടാകുന്ന
വിലക്കയറ്റം
തടഞ്ഞുനിര്‍ത്താന്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ
മാര്ക്കിറ്റിടപടലുകള്ക്കായി
പ്രതിവര്‍ഷം എത്ര തുക
നീക്കിവച്ചിരുന്നെന്ന്
വെളിപ്പെടുത്താമോ;
(ബി)
നീക്കിവച്ച
തുകയില്‍ നാളിതുവരെ
പ്രതിവര്‍ഷം എത്ര തുക
ചെലവഴിച്ചെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
തുക ചെലവഴിച്ചതു വഴി
പൊതുജനങ്ങള്‍ക്ക്
എന്തെല്ലാം
ഗുണങ്ങളാണുണ്ടായിട്ടുള്ളതെന്ന്
വിശദമാക്കുമോ?
മായം
ചേര്‍ക്കലും കൃത്രിമം
കണ്ടുപിടിക്കുന്നതിനും
സംവിധാനങ്ങള്‍
4836.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യവസ്തുക്കള്‍
പരിശോധന നടത്തുന്നതിനും
അവയിലെ മായം
ചേര്‍ക്കലും കൃത്രിമവും
കണ്ടുപിടിക്കുന്നതിനും
സംസ്ഥാനത്ത് നിലവില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സംവിധാനങ്ങള്‍ മുഖേന
2014-15 വര്‍ഷത്തില്‍
എത്ര സാമ്പിളുകള്‍
പരിശോധിച്ചുവെന്നും
എത്രപേര്‍ക്കെതിരെ
കേസെടുത്തുവെന്നും
വ്യക്തമാക്കുമോ?
ഉപഭോക്തൃ
സംരക്ഷണ നിയമപ്രകാരം
പിടിക്കപ്പെട്ട കേസ്സുകള്‍
4837.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്തൃ
സംരക്ഷണ നിയമപ്രകാരം ഈ
സര്‍ക്കാര്‍ കാലയളവില്‍
പിടിക്കപ്പെട്ട
കേസ്സുകള്‍
എത്രയാണെന്നും അവയില്‍
എത്ര കേസുകളില്‍
കുറ്റവാളികള്‍
ശിക്ഷിക്കപ്പെട്ടു
എന്നും വ്യക്തമാക്കുമോ;
(ബി)
ഉപഭോക്താവിന്
ലഭിക്കുന്ന സേവനങ്ങളും
വസ്തുക്കളും
കുറ്റമറ്റതാക്കുവാനും
ന്യായമാക്കുവാനും
എന്തെല്ലാം
മുന്‍കരുതലുകള്‍
എടുത്തിട്ടുണ്ടെന്ന്
പറയുമോ;
(സി)
ഉപഭോക്താവ്
വാങ്ങുന്ന വസ്തുക്കള്‍
മായം കലര്ന്നവയെന്നോ
അന്യായ വില
ചുമത്തപ്പെട്ടതെന്നോ
കൃത്യമായ
അളവില്ലാത്തതെന്നോ
അതുപോലെ സേവനങ്ങള്‍
ശരിയായ രീതിയില്‍
ലഭിക്കുന്നില്ലായെന്നോ
ബോധ്യപ്പെട്ടാല്‍
പ്രസ്തുത അവസ്ഥയില്‍
അടിയന്തര പരിഹാരം
ഉണ്ടാക്കുവാന്‍
ബന്ധപ്പെടാവുന്ന ഒരു
ടോള്‍ ഫ്രീ നമ്പര്‍
ലഭിക്കുമോ; ഇത്തരം
പരാതികളില്‍ അടിയന്തര
നടപടി സ്വീകരിയ്ക്കാന്‍
സംവിധാനം ഒരുക്കുമോ?
ഉപഭോക്തൃ
കമ്മീഷന്, ഉപഭോക്തൃ ജില്ലാ
ഫോറങ്ങള്‍ എന്നിവയുടെ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ഫണ്ട്
4838.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഉപഭോക്തൃ കമ്മീഷന്,
ഉപഭോക്തൃ ജില്ലാ
ഫോറങ്ങള്‍ എന്നിവയുടെ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ഫണ്ട് എപ്രകാരമാണ്
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ദേശീയ
കമ്മീഷന് സംസ്ഥാന
കമ്മീഷനുകള്‍ക്കും
ജില്ലാ ഉപഭോക്തൃ
ഫോറങ്ങള്‍ക്കും സഹായം
നല്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
കഴിഞ്ഞ മൂന്ന് വര്‍ഷം
ലഭിച്ച സഹായത്തിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ; ലഭിക്കുന്ന
തുക കമ്മീഷനുകള്‍ക്കും
ഫോറങ്ങള്‍ക്കും
നേരിട്ടാണോ
ലഭിക്കുന്നത്; സിവില്‍
സപ്ലൈയ്സ് വകുപ്പു
മുഖാന്തിരമാണോ
ലഭിക്കുന്നത്;
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാന
കമ്മീഷന്, ജില്ലാ ഫോറം
എന്നിവയുടെ
പ്രവര്‍ത്തനങ്ങള്‍ക്ക്
സംസ്ഥാന ഗവണ്മെന്റ്
സാമ്പത്തിക സഹായം
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
നേരിട്ടാണോ, സിവില്‍
സപ്ലൈയ്സ് വകുപ്പിന്റെ
ബഡ്ജറ്റ് വിഹിതത്തില്‍
നിന്നാണോ നല്‍കുന്നത്;
വ്യക്തമാക്കുമോ;
(ഇ)
നേരിട്ടാണെങ്കില്‍
കഴിഞ്ഞ മൂന്ന് വര്‍ഷം
അനുവദിച്ച തുകയുടെ
വിശദാംശങ്ങള്‍
നല്‍കുമോ; സിവില്‍
സപ്ലൈസ് വകുപ്പിന്റെ
ബഡ്ജറ്റ് വിഹിതത്തില്‍
നിന്നാണെങ്കില്‍ കഴിഞ്ഞ
മൂന്ന് വര്‍ഷം
കമ്മീഷന്റെയും ജില്ലാ
ഫോറങ്ങളുടെയും
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര വീതം വകുപ്പ്
നല്‍കിയിട്ടുണ്ട്;
(എഫ്)
ഉപഭോക്തൃ
അവകാശങ്ങള്‍ സംബന്ധിച്ച
പ്രചരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
കഴിഞ്ഞ മൂന്നു വര്‍ഷം
ചെലവഴിച്ച തുകയും ഓരോ
വര്‍ഷവും നടത്തിയ
പ്രചരണ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങളും
നല്‍കുമോ; പണം
ചെലവഴിച്ചത്
കമ്മീഷനാണോ, വകുപ്പാണോ;
വ്യക്തമാക്കുമോ;
(ജി)
ഓരോ
വര്‍ഷവും നടത്തിയ
പ്രചരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
വേദിയായി
തെരഞ്ഞെടുക്കപ്പെട്ട
ഹോട്ടലുകളും അവയ്ക്ക്
ചെലവായ തുകയും
വ്യക്തമാക്കുമോ ;
സാധാരണക്കാര്‍ക്ക്
അപ്രാപ്യമായ ഇത്തരം
വേദികള്‍
തെരഞ്ഞെടുക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ?
പെട്രോള്‍
ബങ്കുകളില്‍ വാഹനങ്ങള്‍ക്ക്
ആവശ്യമായ വെള്ളം, എയര്‍
എന്നിവ സൗജന്യമായി
നല്‍കണമെന്ന നിര്‍ദ്ദേശം
4839.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിവില്‍ സപ്ലൈസിന്റെ
പെട്രോള്ബങ്കുകളിലും
പ്രൈവറ്റായിട്ടുള്ള
പെട്രോള്‍ ബങ്കുകളിലും
വാഹനങ്ങള്‍ക്ക്
ആവശ്യമായ വെള്ളം, എയര്‍
എന്നിവ സൗജന്യമായി
നല്‍കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിന് ഘടകവിരുദ്ധമായി
പ്രവര്‍ത്തിക്കുന്ന
പമ്പ് ഉടമകള്‍ ഉണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ദൂരയാത്രകാര്ക്ക്
ആശ്വാസമേകുന്ന
ടോയിലറ്റ് സംവിധാനം
തൃപ്തികരമായ രീതിയില്‍
പ്രവര്‍ത്തിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
പൊതുജനങ്ങളില്‍ നിന്നും
പരാതി ലഭിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇതു ഫലപ്രദമായ
രീതിയില്‍ നടപ്പില്‍
വരുത്തുന്നതിനാവശ്യമായ
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
സബ്
രജിസ്ട്രാര്‍ ഓഫീസുകളുടെ
പ്രവര്‍ത്തനം
4840.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സബ് രജിസ്ട്രാര്‍
ഓഫീസുകളില്‍
യു.പി.എസ്.ന്റെ തകരാര്‍
കാരണം വൈദ്യുതി
തടസ്സമുണ്ടാവുകയും
രജിസ്ട്രേഷന്
ജോലികള്‍ മുടങ്ങുകയും
ചെയ്യുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തെക്കുറിച്ച്
അന്വേഷിച്ച് നടപടി
സ്വീകരിക്കുമോ;
(സി)
തൃശ്ശൂര്‍,
പാലക്കാട് ജില്ലകളിലെ
ഏതെല്ലാം സബ്
രജിസ്ട്രാര്‍
ഓഫീസുകളിലാണ്
ഇത്തരത്തില്‍
രജിസ്ട്രേഷന് അനുബന്ധ
ജോലികള്‍
മുടങ്ങിയിട്ടുള്ളത്;
(ഡി)
ഇത്തരത്തില്‍
രജിസ്ട്രേഷന്
അനുബന്ധജോലികള്‍
മുടങ്ങുന്നത് ഭാവിയില്‍
ഇല്ലാതാക്കുന്നതിനും,
ധനനഷ്ടം
ഉണ്ടാകാതിരിക്കുന്നതിനും
വേണ്ട നടപടി
സ്വീകരിക്കുമോ?
ഫെയർ
വാല്യു
4841.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
നെല്ലനാട് വില്ലേജിലെ
ഭൂമിയുടെ താരിഫ് വില
നിശ്ചയിച്ചിട്ടുണ്ടോ;
എന്നാണ് പ്രസ്തുത
താരിഫ് വില
പ്രാബല്യത്തില്‍
വന്നതെന്ന്
അറിയിക്കുമോ;
(ബി)
നെല്ലനാട്
വില്ലേജിലെ താരിഫ്
വിലയെ സംബന്ധിച്ച
വിവരങ്ങള്‍
ഇന്റര്‍നെറ്റിലോ
വാമനപുരം
സബ്-രജിസ്ട്രാര്‍
ഓഫീസിലോ
ലഭ്യമാല്ലായെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആയത്അടിന്തിരമായി
ഇന്റര്‍നെറ്റില്‍
പ്രസിദ്ധീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
താരിഫ്
വിലയെ സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പും
ലിസ്റ്റും നല്‍കുമോ?
ഭൂമി
ക്രയവിക്രയം ചെയ്ത ഇനത്തിൽ
രജിസ്ട്രാര്‍ ഓഫീസില്‍
അടയ്ക്കേണ്ട തുക
4842.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവിലയിലും,
രജിസ്ട്രേഷന്
ചാര്‍ജിലും
വരുത്തിയിട്ടുള്ള
വര്‍ദ്ധനവിന് ശേഷം
ആധാരം രജിസ്റ്റര്‍
ചെയ്തിട്ടുള്ളവര്‍
ഏതെല്ലാം ഇനത്തില്‍
എത്ര തുക വീതമാണ്
രജിസ്ട്രാര്‍ ഓഫീസില്‍
അടയ്ക്കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
നിശ്ചയിച്ച
ന്യായവിലയെക്കാള്‍
കുറഞ്ഞ വിലയ്ക്ക്
ഭൂമിയുടെ ക്രയവിക്രയം
നടത്തിയിട്ടുള്ളവര്‍
ഏത് രൂപത്തിലാണ്
രജിസ്ട്രാര്‍ ഓഫീസില്‍
പണം അടയ്ക്കേണ്ടതെന്ന്
വ്യക്തമാക്കുമോ?
സഹകരണ
സ്ഥാപനങ്ങള്‍ക്ക് സ്റ്റാമ്പ്
ഡ്യൂട്ടിയില്‍ ഇളവ്
4843.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങള്‍ക്ക്
വസ്തുവകകള്‍
വാങ്ങുന്നതിനും
വില്‍ക്കുന്നതിനും
സ്റ്റാമ്പ്
ഡ്യൂട്ടിയില്‍ ഇളവ്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
ഇളവ് സഹകരണ
സ്ഥാപനങ്ങള്‍ക്ക്
അനുവദിക്കുന്നതിന്
ഏതെങ്കിലും സബ്
രജിസ്ട്രാര്‍മാര്‍
വിസമ്മതിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തു
കാരണങ്ങളാലാണ്
ഇളവനുവദിക്കുന്നതിന്
വിസമ്മതിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഇതുസംബന്ധിച്ച നിയമം
നിലനില്‍ക്കെ ഈ ഇളവ്
അനുവദിക്കാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ?
നികുതി
പരിധി
4844.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുണ്ടായിരുന്ന
നികുതി പരിധിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
സംസ്ഥാനത്ത്
നടപ്പിലാക്കുന്ന
(രജിസ്ട്രേഷന്) നികുതി
പരിധിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
കുടുംബാംഗങ്ങള്‍ക്കിടയിലെ
വസ്തു കൈമാറ്റത്തിനുള്ള
നികുതി പരിധിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ഭൂമിയുടെ
ന്യായവില
4845.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവിലയില്‍ എത്ര
ശതമാനം വ൪ദ്ധനയാണ്
വരുത്തിയിട്ടുള്ളത്;
ഇത് എന്നു മുതല്‍
നിലവില്‍ വന്നു;
(ബി)
ന്യായവില
നിശ്ചയിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ് എന്ന്
വിശദമാക്കുമോ;
(സി)
നിലവില്‍
എന്‍. എച്ച്., എസ്.
എച്ച്, ജില്ലാ റോഡുകള്‍
എന്നിവയില്‍ നിന്ന്
അകലെയുള്ളതും വഴിപോലും
ഇല്ലാത്തതുമായ
ഭൂമിക്കും പ്രധാന
റോഡുകളോട് ചേ൪ന്നുള്ള
ഭൂമിയുടെ അതേ വില
ന്യായവിലയായി
നിശ്ചയിക്കപ്പെട്ടിട്ടുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഇതുവരെ
എടുത്തിട്ടുള്ളത്;
(ഇ)
ഇതിനുള്ള
നടപടിക്രമങ്ങള്‍
സങ്കീ൪ണ്ണമാണെന്നുള്ള
കാര്യങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ഇവ ലളിതമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ജി)
വ൪ദ്ധിപ്പിച്ച
ന്യായവില
കുറയ്ക്കുന്നതിന്
ആലോചിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഭൂമിയുടെ
ന്യായവില, രജിസ്ട്രേഷന് ഫീസ്
എന്നിവയുടെ വര്‍ദ്ധനവ്
4846.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ഇ.ചന്ദ്രശേഖരന്
,,
വി.ശശി
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം, ഭൂമിയുടെ
ന്യായവിലയും
രജിസ്ട്രേഷന് ഫീസും
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കിൽ എത്ര തവണ
വര്‍ദ്ധിപ്പിച്ചുവെന്നു
വ്യക്തമാക്കാമോ;
(ബി)
ഓരോ
ഇനത്തിലും
നിലവിലുണ്ടായിരുന്ന
നിരക്കും
വര്‍ദ്ധിപ്പിച്ച
നിരക്കും തമ്മില്‍
താരതമ്യം
ചെയ്തിട്ടുണ്ടോ ;
(സി)
പ്രസ്തുത
വര്‍ദ്ധനവിലൂടെ ഇതുവരെ
എത്ര അധിക
വരുമാനമുണ്ടാക്കിയെന്ന്
വെളിപ്പെടുത്തുമോ?
ഭൂമിയുടെ
രജിസ്ട്രേഷന് ഫീസ്
4847.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭൂമിയുടെ രജിസ്ട്രേഷന്
ഫീസ് എത്ര പ്രാവശ്യം
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവുകളുടെ പകര്‍പ്പു
സഹിതം വിശദാംശം
നല്കുമാേ?
കരാറുകള്‍
രജിസ്റ്റര്‍ ചെയ്യാന്‍ നടപടി
4848.
ശ്രീ.എളമരം
കരീം
,,
കെ.കെ.നാരായണന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ സര്‍ക്കാര്‍
വകുപ്പുകള്‍ കമ്പനികളും
വ്യക്തികളുമായും
ഉണ്ടാക്കുന്ന കരാറുകള്‍
രജിസ്റ്റര്‍
ചെയ്യണമെന്ന്
നിര്‍ദ്ദേശം ഉണ്ടോ;
(ബി)
ഈ
നിര്‍ദ്ദേശം പല വകുപ്പു
മേധാവികളും
പാലിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതുകാരണം
സര്ക്കാരിനുണ്ടായിട്ടുളള
നഷ്ടം എത്രയാണെന്നു
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനം
കടുത്ത സാമ്പത്തിക
പ്രതിസന്ധി നേരിടുന്ന
സാഹചര്യത്തില്‍ ഇത്തരം
കരാറുകള്‍ രജിസ്റ്റര്‍
ചെയ്യേണ്ടതിന്റെ
ആവശ്യകത ബോധ്യമുളളതാണോ
; വിശദാംശം
ലഭ്യമാക്കുമോ ?
അന്തിക്കാട്
രജിസ്ട്രാര്‍ ഓഫീസ്
4849.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
നിയോജക മണ്ഡലത്തിലെ
അന്തിക്കാട് സബ്
രജിസ്ട്രാര്‍ ഓഫീസ്
കെട്ടിടം
കാലഹരണപ്പെട്ട്
ചോര്‍ന്നൊലിക്കുന്ന
അവസ്ഥയിലായതിനാല്‍
പുതിയ കെട്ടിടം
നിര്‍മ്മിക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
കെട്ടിട
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
കുടുംബാംഗങ്ങള്‍
തമ്മിലുള്ള ഭൂമി
കൈമാറ്റത്തിന് നികുതി പരിധി
4850.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടുംബാംഗങ്ങള്‍
തമ്മിലുള്ള ഭൂമി
കൈമാറ്റത്തിന് നികുതി
പരിധി എടുത്തു കളഞ്ഞതു
വഴി സ്റ്റാംപ് ഡ്യൂട്ടി
ഇനത്തില്‍ വന്‍തുക
നല്‍കേണ്ടി വരുന്ന
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
കുടുംബാംഗങ്ങള്‍
തമ്മിലുള്ള ഭൂമി
കൈമാറ്റം
വൈകുന്നതിനിടയാക്കുമെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
കുടുംബാംഗങ്ങള്‍
തമ്മിലുള്ള ഭൂമി
കൈമാറ്റത്തില്‍
സാമ്പത്തിക ക്രയവിക്രയം
ഉണ്ടാകാത്ത
സാഹചര്യത്തില്‍
ഈടാക്കാവുന്ന സ്റ്റാപ്
ഡ്യൂട്ടിയ്ക്കും
രജിസ്ട്രേഷന് ഫീസിനും
പരമാവധി പരിധി
നിശ്ചയിച്ചിരുന്ന രീതി
പുന:സ്ഥാപിക്കുന്ന
കാര്യം പരിഗണിക്കുമോ ?