സംസ്ഥാനത്ത്
ഭൂരഹിതര്‍ക്ക് ഭൂമി
3049.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നാളിതുവരെ
സംസ്ഥാനത്ത്
ഭൂരഹിതര്‍ക്ക് ഭൂമി
നല്കാന് ഏതൊക്കെ
പദ്ധതികളാണ്
ആവിഷ്കരിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
ഓരോ പദ്ധതിയിലും
പെടുത്തി നാളിതുവരെ
ഏതൊക്കെ കാലയളവില്‍
ഭൂമി വിതരണം ചെയ്തെന്ന്
ജില്ല തിരിച്ച് കണക്ക്
വെളിപ്പെടുത്താമോ;
(സി)
ഇതിനകം
സര്‍ക്കാര്‍ വിതരണം
ചെയ്ത ഭൂമിയില്‍
ആദിവാസികള്‍,
പട്ടികജാതി
വിഭാഗക്കാര്‍,
ഡിഫറന്റലി ഏബിള്‍ഡ്
എന്നീ
വിഭാഗത്തില്‍പ്പെട്ട
എത്രപേര്‍ക്ക് ഭൂമി
നല്‍കിയെന്ന്
വിശദമാക്കാമോ?
റവന്യൂ ഓഫീസുകളുടെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
3050.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
റവന്യൂ ഓഫീസുകളിൽ
നിന്നും ഓണ്‍ലെെനായി
ലഭ്യമാക്കുന്ന
സര്‍ട്ടിഫിക്കറ്റുകളും
സേവനങ്ങളും
കുറ്റമറ്റതാക്കുവാന്‍
അവശ്യമായ പരിശോധനകളും
അന്വേഷണങ്ങളും
നടത്തുവാന്‍ എന്തെല്ലാം
സൗകര്യങ്ങളാണുള്ളതെന്ന്
പറയാമോ; ഓണ്‍ലെെന്‍
സേവനങ്ങള്‍
ജനങ്ങള്‍ക്ക്
ലഭ്യമാക്കുവാന്‍
ശ്രമിക്കുമ്പോള്‍
സ്ഥലപരിശോധന,
വിവരാന്വേഷണം,രേഖകള്‍
പരിശോധിക്കല്‍,പ്രാദേശികാന്വേഷണം
എന്നിവ കൂടുതലായി
വേണ്ടി വരുമെന്നതിനാല്‍
അതിനായി കൂടുതല്‍
ജീവനക്കാരെ വില്ലേജ്
ഓഫീസുകളില്‍
നിയമിക്കുകയോ
മെച്ചപ്പെട്ട സാങ്കേതിക
സംവിധാനങ്ങള്‍ റവന്യൂ
ഓഫീസുകളില്‍
ഒരുക്കുകയോ
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
ശ്രീ. കക്കറയില്‍ ശ്രീധരന്‍െറ
കൈവശഭൂമിക്ക് പട്ടയം
3051.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍,
പട്ടാന്നൂര്‍,
കുന്നോത്ത്,
ചെമ്മരശ്ശേരി പറമ്പിന്
വീട്ടില്‍ ശ്രീ.
കക്കറയില്‍ ശ്രീധരന്
കൈവശഭൂമിക്ക് പട്ടയം
നല്‍കണമെന്നാവശ്യപ്പെട്ട്
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എന്നാണ്
അദ്ദേഹം സമര്‍പ്പിച്ച
അപേക്ഷ വകുപ്പിന്
ലഭിച്ചത് ;
(സി)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയില്‍ അദ്ദേഹം
അപേക്ഷ സമര്‍പ്പിച്ചത്
എന്നാണ് ;
(ഡി)
അദ്ദേഹത്തിന്റെ
അപേക്ഷ പരിഗണിച്ച്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ് ;
(ഇ)
ഇപ്പോള്‍
അദ്ദേഹത്തിന്റെ അപേക്ഷ
ഏതു ഘട്ടത്തിലാണെന്നും
പട്ടയം എപ്പോള്‍
ലഭ്യമാകുമെന്നും
വ്യക്തമാക്കുമോ?
ട്രിവാന്‍ഡ്രം ഗോള്‍ഫ്
ക്ലബിലെ വാട്ടര്‍ ചാര്‍ജ്ജ്,
വെെദ്യുതി ചാര്‍ജ്ജ്
എന്നിവയിലെ കുടിശ്ശിക.
3052.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രിവാന്‍ഡ്രം
ഗോള്‍ഫ് ക്ലബ് ,
സ്പോര്‍ട്സ്
അതോറിറ്റി ഓഫ്
ഇന്‍ഡ്യയ്ക്ക്
കെെമാറുമ്പോള്‍
വാട്ടര്‍ ചാര്‍ജ്ജ്,
വെെദ്യുതി ചാര്‍ജ്ജ്
എന്നീ ഇനങ്ങളില്‍ എത്ര
രൂപയാണ് പിരിഞ്ഞു
കിട്ടാനുണ്ടായിരുന്നത്
;
(ബി)
ഇൗ
തുക സര്‍ക്കാരിലേക്ക്
പിരിഞ്ഞു
കിട്ടിയിട്ടുണ്ടോ ;
(സി)
ഇല്ലെങ്കില്‍
ഇൗ തുക
പിരിച്ചെടുക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
;വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ?
ഇ-സര്‍ട്ടിഫിക്കറ്റുകളായി
ലഭിക്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
3053.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളില്‍ നിന്നും
ലഭ്യമാകുന്ന
ഇ-സര്‍ട്ടിഫിക്കറ്റുകള്‍ക്കായി
അപേക്ഷകന് ചെയ്യേണ്ട
കാര്യങ്ങള്‍
എന്തൊക്കെയാണ്;
ഫീസുകള്‍ അടയ്ക്കേണ്ട
വിധം എങ്ങനെയാണ്;
(ബി)
ഇതിനായി
വില്ലേജ് ആഫീസുകളില്‍
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
വിശദമാക്കാമോ?
ഇ.എഫ്.എല്‍.
നിയമം- റവന്യൂ ഭൂമി
സര്‍ക്കാരിൽ നിക്ഷിപ്തമാക്കൽ
3054.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ.എഫ്.എല്‍. നിയമം മൂലം
എത്ര ഹെക്ടര്‍ വിസ്തൃതി
റവന്യൂ ഭൂമിയാണ്
ചെറുകിട കര്‍ഷകരില്‍
നിന്ന് സര്‍ക്കാരിൽ
നിക്ഷിപ്തമാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
നിക്ഷിപ്തമാക്കിയ ഭൂമി
ചെറുകിട കര്‍ഷകര്‍ക്ക്
തിരികെ നല്‍കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ആർ.ഒ.
ആർ . സമ്പ്രദായം
3055.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്ക് ഓഫീസില്‍
(ആലത്തുര്,
വടക്കഞ്ചേരി സബ്
രജിസ്ട്രാര്‍
ഓഫീസുകളുടെ പരിധിയില്‍)
പരീക്ഷണാടിസ്ഥാനത്തില്‍
ആരംഭിച്ച ആർ.ഒ. ആർ
സമ്പ്രദായം
നടപ്പിലാക്കിയിട്ട്
എത്ര മാസമായി;
(ബി)
ഈ
കാലയളവില്‍ ഈ
സമ്പ്രദായത്തെക്കുറിച്ച്
വിശദമായ പഠനം
നടത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
സമ്പ്രദായത്തെക്കുറിച്ച്
ഇപ്പോഴത്തെ വിലയിരുത്തൽ
എന്താണ്;
(ഡി)
പരീക്ഷണാടിസ്ഥാനത്തില്‍
ആരംഭിച്ച ഈ സമ്പ്രദായം
തുടരുന്നതിനോ മറ്റു
ജില്ലകളിലേക്ക്
വ്യാപിപ്പിക്കുന്നതിനോ
റവന്യൂ വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
പൊതു
ജനങ്ങളില്‍ നിന്നും
ഇതുവരെ എത്ര പരാതികളാണ്
ലഭിച്ചിട്ടുള്ളത്; ഇതു
പരിഹരിക്കുവാന്‍ നടപടി
സ്വീകരിച്ചോ?
ഓരോ
ഗ്രാമപഞ്ചായത്തിലും ഓരോ
വില്ലേജ്
3056.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
പാലോട് രവി
,,
സണ്ണി ജോസഫ്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓരോ
ഗ്രാമപഞ്ചായത്തിലും ഓരോ
വില്ലേജ് എന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി മുഖേന
എന്തെല്ലാം ഉദ്ദേശ്യ
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ജനങ്ങളുടെ
യാത്രാക്ലേശവും
ബുദ്ധിമുട്ടും പരമാവധി
കുറയ്ക്കുക എന്ന
ലക്ഷ്യം നേടുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
റിവ൪
മാനേജ് മെന്റ് ഫണ്ട്
3057.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റിവ൪
മാനേജ്മെന്റ് ഫണ്ടില്‍
നിന്നും (RMF) മലപ്പുറം
ജില്ലയില്‍ 2012-13,
2013-14 വ൪ഷങ്ങളിലും,
2014 ഡിസംബ൪ വരെയും
വിവിധ പദ്ധതികള്‍ക്കായി
എന്ത് തുക ചെലവഴിച്ചു
എന്നു വിശദമാക്കാമോ;
(ബി)
ഇത്
ഏതെല്ലാം
മണ്ഡലങ്ങളില്‍/താലൂക്കുകളില്‍
എത്ര വീതം ചെലവഴിച്ചു
എന്ന് അറിയിക്കാമോ;
(സി)
പൊന്നാനി
മണ്ഡലത്തില്‍ RMF
ഉപയോഗിച്ച് 2011
ഏപ്രില്‍ മുതല്‍
ഏതെല്ലാം
പ്രവ൪ത്തികളാണ്
നടത്തിയിട്ടുളളത്;
അതിന് എന്തു തുക
ചെലവഴിച്ചു എന്ന്
വിശദമാക്കാമോ;
(ഡി)
ഭാരതപ്പുഴയും,
കാഞ്ഞിരമുക്ക് പുഴയും,
ബിയ്യം കായലും PC
കനാലും കടന്നുപോകുന്ന
മണ്ഡലത്തില്‍ ഈ
ഫണ്ടില്‍ നിന്നും
പുഴയോരം കെട്ടി
സംരക്ഷിക്കുന്നതിന്
ഫണ്ട് അനുവദിക്കാമോ;
വിശദമാക്കാമോ?
വടകര
താലൂക്കിലെ റീസര്‍വ്വെ
3058.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വടകര
താലൂക്കില്‍ റീ
സര്‍വ്വെ നടപടികള്‍
പൂര്‍ത്തിയാക്കുവാന്‍
ബാക്കിയുള്ള
വില്ലേജുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വില്ലേജുകളില്‍ റീ
സര്‍വ്വെ നടപടികള്‍
പൂര്‍ത്തിയാക്കുന്നതില്‍
വന്ന കാലതാമസത്തിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റീ സര്‍വ്വെ നടപടികള്‍
എപ്പോള്‍
പൂര്‍ത്തിയാക്കും എന്ന്
വ്യക്തമാക്കുമോ?
ഭൂമി
കെെയേറ്റങ്ങള്‍ തടയാന്‍
നടപടികള്‍
3059.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.വി.വിജയദാസ്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍
തുടര്‍ച്ചയായി
നടക്കുന്ന
ഭൂമികെെയേറ്റങ്ങള്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
; ഇതിനകം എത്ര ഹെക്ടര്‍
ഭൂമി
അന്യാധീനപ്പെട്ടിട്ടുണ്ടെന്നു
കണക്കാക്കിയിട്ടുണ്ടാേ;
(ബി)
കൈയേറിയ
ഭൂമി
ഒഴിപ്പിക്കുന്നതിനായുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണ് ;
(സി)
ഇത്തരം
പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിക്കുന്നതിനും,
കെെയേറ്റഭൂമി
കണ്ടെത്തുന്നതിനും
റീസര്‍വ്വേ സംവിധാനം
പുനഃസ്ഥാപിക്കുന്നതിനു
തയ്യാറാകുമാേ?
ദുരിത
നിവാരണ ഇന്‍ഷ്വറന്‍സ് പദ്ധതി
3060.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ദുരിത
നിവാരണ ഇന്‍ഷ്വറന്‍സ്
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
ആര്‍ക്കാണ് ഇതിന്റെ
നിര്‍വഹണ ചുമതല;
ഏതെല്ലാം മേഖലകളാണ്
ഇന്‍ഷ്വറന്‍സ്
പരിധിയില്‍
വരുന്നതെന്ന്
വിശദമാക്കാമോ?
കുമളി
സബ് സ്റ്റേഷനു ഭൂമി
T *3061.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുമളി
സബ് സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനുവേണ്ടി
ഭൂമി ഏറ്റെടുക്കൽ
നടപടി ഏത് ഘട്ടത്തിലാണ്
എന്ന് വ്യക്തമാക്കാമോ
;
(ബി)
പ്രസ്തുത
ആവശ്യത്തിലേക്ക് ഭൂമി
ഏറ്റെടുക്കുന്നത്
പൊന്നുംവില നടപടി
ക്രമത്തിലാണോ ; അതോ
നെഗോഷ്യബിള്‍
പര്ച്ചേസിലൂടെയാണോ
എന്ന് വ്യക്തമാക്കാമോ
;
(സി)
ഭൂമി
ഏറ്റെടുക്കല്‍ നടപടി
അടിയന്തരമായി
പൂർത്തീകരിക്കണം എന്ന്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്കുമാേ ?
സീറോ
ലാന്റ് ലെസ് പദ്ധതി
3062.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കുന്ന സീറോ
ലാന്റ് ലെസ് പദ്ധതി
പ്രകാരം ആലപ്പുഴ
ജില്ലയില്‍ എത്ര
പേര്‍ക്കാണ് ഭൂമി
നല്‍കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ആകെ
എത്ര അപേക്ഷകരാണ്
പ്രസ്തുത ജില്ലയില്‍
ലഭിച്ചിട്ടുള്ളത്;
(സി)
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
ഏഴിമല
നേവല്‍ അക്കാദമിക് വീണ്ടും
ഭൂമി അക്വയര്‍ ചെയ്യാന്‍
തീരുമാനം
T *3063.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏഴിമല
നേവല്‍
അക്കാദമിക്കുവേണ്ടി
വീണ്ടും ഭൂമി അക്വയര്‍
ചെയ്യാന്‍ സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ
വിശദമാക്കാമോ;
(ബി)
നേവല്‍
അക്കാദമി
സ്ഥാപിക്കുന്നതിന് ഭൂമി
അക്വയര്‍ ചെയ്തപ്പോള്‍
പുനരധിവസിക്കപ്പെട്ട
ജനങ്ങളെ വീണ്ടും
കുടിയൊഴിപ്പിക്കുമ്പോള്‍
അവർ നേരിടുന്ന പ്രയാസം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
ജനങ്ങളുടെ
പ്രയാസം കണക്കിലെടുത്ത്
വീണ്ടും ഭൂമി അക്വയര്‍
ചെയ്യാനുള്ള നപടികള്‍
ഉപേക്ഷിക്കുന്ന കാര്യം
പരിഗണിക്കുമോ?
വസ്തു
പോക്കുവരവ് - നടപടിക്രമം
3064.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വസ്തു
പോക്കുവരവ്
ചെയ്യുന്നതിനായി
വസ്തുവിന്റെ
വിസ്തീര്‍ണ്ണം
കണക്കാക്കുന്നത്
വില്ലേജ് ഓഫീസ്
രേഖകളിലുള്ള
വിസ്തീര്‍ണ്ണം,
കൈവശഭൂമിയുടെ
വിസ്തീര്‍ണ്ണം
എന്നിവയുടെ
അടിസ്ഥാനത്തിലാണോ;വിശദമാക്കുമോ
(ബി)
റീസര്‍വ്വെ
പൂര്‍ത്തിയായി
നിരാക്ഷേപം
കരമടച്ചുവരുന്ന വസ്തു,
പോക്കുവരവ്
ചെയ്യുന്നതിന് വീണ്ടും
റീസര്‍വ്വേ
നടത്തേണ്ടതുണ്ടോ;വിശദമാക്കുമോ
(സി)
ഉണ്ടെങ്കില്‍
ഏതെല്ലാം
സാഹചര്യത്തിലാണ്
റീസര്‍വെ
നടത്തേണ്ടത്;വിശദമാക്കുമോ
(ഡി)
റീസര്‍വ്വെ
നടത്തി അപ്രകാരം
വസ്തുവിന്റെ
വിസ്തീര്‍ണ്ണം
നിശ്ചയിച്ച സംഗതികളില്‍
വസ്തുവിന്റെ
ക്രയവിക്രയം റീസര്‍വ്വെ
പ്രകാരമുള്ള
വിസ്തീര്‍ണ്ണത്തിന്റെ
അടിസ്ഥാനത്തിലാണോ
ആധാരത്തിലെ
വിസ്തീര്‍ണ്ണത്തിന്റെ
അടിസ്ഥാനത്തിലാണോ
ചെയ്യേണ്ടത്;വിശദമാക്കുമോ
(ഇ)
റീസര്‍വ്വെ
നടത്തി വസ്തുവിന്റെ
വിസ്തീര്‍ണ്ണം
നിശ്ചയിച്ച് നിരാക്ഷേപം
കരമടച്ച് വരുന്ന
സംഗതികളില്‍
വസ്തുവിന്റെ
ആധാരപ്രകാരമുള്ള
വിസ്തീര്‍ണ്ണം
റീസര്‍വ്വെ
പ്രകാരമുള്ളതില്‍
നിന്നും
വ്യത്യസ്തമാണെങ്കില്‍
ഏതാണ്
കണക്കിലെടുക്കുന്നത് ;
വിശദമാക്കുമോ ?
കൊടകര
പഞ്ചായത്തിലെ
പുലിപ്പാറകുന്ന്കോളനിയിലെ
പട്ടയ വിതരണം
T *3065.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊടകര
പഞ്ചായത്തിലെ
പുലിപ്പാറകുന്ന്കോളനിയിലെ
ഇപ്പോഴത്തെ കൈവശക്കാരായ
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
അപേക്ഷകര്‍ക്ക്
പ്ലോട്ട് റി അലോട്ട്
ചെയ്യുന്നതിനുളള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വര്‍ഷങ്ങളായി
താമസിച്ചു
വരുന്നവര്‍ക്ക് പട്ടയം
നല്‍കുന്നതിന്
അടിയന്തിരമായി നടപടി
സ്വീകരിക്കുമോ?
ഏറാമല
ഗ്രാമപഞ്ചായത്തില്‍ വില്ലേജ്
ഓഫീസ്
3066.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വടകര
നിയോജക മണ്ഡലത്തിലെ
ഏറാമല
ഗ്രാമപഞ്ചായത്തില്‍
പഞ്ചായത്ത് അനുവദിച്ച
സ്ഥലത്ത് വില്ലേജ്
ഓഫീസ്
നിര്‍മ്മിക്കുവാന്‍
റവന്യൂ വകുപ്പ് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര തുക
ഫണ്ട് അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
വില്ലേജ് ഓഫീസ്
പ്രവര്‍ത്തിക്കന്ന വാടക
കെട്ടിടം
ജീവനക്കാര്‍ക്ക്
ഇരിക്കാന്‍ സൗകര്യം
ഇല്ലാത്തതും
കോണ്‍ക്രീറ്റ്
അടര്‍ന്നു വീഴുന്നതും
ആളുകള്‍ക്ക് കയറാന്‍
പോലും സൗകര്യം
ഇല്ലാത്തതുമാണ്.
അടിയന്തരമായി ഫണ്ട്
അനുവദിച്ച് പഞ്ചായത്ത്
അനുവദിച്ച സ്ഥലത്ത്
കെട്ടിടം പണിയാനുള്ള
നടപടികള്‍ കൈക്കൊള്ളുമോ
; വിശദാംശം
ലഭ്യമാക്കുമോ ?
റവന്യൂ
ദിനം
3067.
ശ്രീ.എം.പി.വിന്‍സെന്റ്
,,
സി.പി.മുഹമ്മദ്
,,
പി.എ.മാധവന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ ദിനം
പ്രഖ്യാപിച്ച്
ആഘോഷങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആഘോഷങ്ങള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(സി)
റവന്യൂ
വകുപ്പിന്റെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ഇതോടനുബന്ധിച്ച്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ഡി)
എന്തെല്ലാം
തുടര്‍നടപടിയാണ്
ഇതിന്മേല്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ലാന്റ്
അക്വിസിഷന്‍ ചാര്‍ജ് ഇനത്തിലെ
കുടിശ്ശിക
3068.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ലാന്റ്
അക്വിസിഷന്‍ ചാര്‍ജ്
ഇനത്തില്‍
കുടിശ്ശികയായിട്ടുള്ള
സര്‍ക്കാരിന്റെ
ബാദ്ധ്യത ഏറ്റവും
ഒടുവിലത്തെ കണക്കുകള്‍
പ്രകാരം എത്രയാണെന്ന്
വെളിപ്പെടുത്താമോ?
അരൂര്‍
മണ്ഡലത്തിലെ തുറവൂര്‍
ആശുപത്രിയുടെ സ്ഥലമെടുപ്പ്
3069.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ തുറവൂര്‍
ആശുപത്രിയുടെ
സ്ഥലമെടുപ്പുമായി
ബന്ധപ്പെട്ട നിലവിലെ
അവസ്ഥ എന്താണ്;
(ബി)
സ്ഥലമെടുപ്പുമായി
ബന്ധപ്പെട്ട്
നിലവിലുള്ള കേസ് ഏതു
ഘട്ടത്തിലാണ്;
(സി)
സ്ഥലമെടുപ്പ്
നടപടികള്‍
ഏകോപിപ്പിക്കുന്നതിനായി
ജില്ലാ കളക്ടറുടെ
അദ്ധ്യക്ഷതയില്‍ ഒരു
സമിതി
രുപീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
തുറവൂര്‍
താലൂക്ക് ആശുപത്രിയുടെ
വികസനത്തിനായി
അടിയന്തിരമായി ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
റാന്നി
താലൂക്കില്‍ കൈവശഭൂമിക്ക്
പട്ടയം ലഭിക്കാനുളള കര്‍ഷകര്‍
3070.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്കില്‍
കൈവശഭൂമിക്ക് പട്ടയം
ലഭിക്കാനുളള എത്ര
കര്‍ഷകര്‍ ബാക്കിയുണ്ട്
എന്നും .എത്ര ഹെക്ടര്‍
സ്ഥലത്തിനു
ഇത്തരത്തില്‍ പട്ടയം
നല്‍കാനുണ്ട് എന്നും
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
താലൂക്കില്‍
പട്ടയം
ലഭിക്കാനുളളവരില് ഗ്രോ
മോര് ഫുഡ് പദ്ധതി
പ്രകാരം കൃഷിഭൂമി
ലഭിച്ചവര്‍ ഏതൊക്കെ
വില്ലേജുകളില്‍
ഉണ്ടെന്നും,
ഇത്തരക്കാരില്‍ എത്ര
പേര്‍ക്ക് പട്ടയം
ലഭിക്കാനുണ്ടെന്നും ആകെ
എത്ര ഹെക്ടര്‍ സ്ഥലമാണ്
ഇത്തരത്തില്‍ പട്ടയം
ലഭിക്കാനുളളതെന്നും
വ്യക്തമാക്കാമോ;
(സി)
അത്തിക്കയം,
തെക്കേത്തോട്ടി,
ചൂരക്കഴി പ്രദേശങ്ങളിലെ
കര്‍ഷകരുടെ പട്ടയ
പ്രശ്നം പരിഹരിക്കാന്‍
നടപടിയായിട്ടുണ്ടോ;
(ഡി)
ചൂരക്കുഴിഭാഗത്ത്
നേരത്തെ കരം
അടച്ചിരുന്ന ഭൂമിയുടെ
കരം അടവ്
റദ്ദുചെയ്തിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
കുടുംബങ്ങളുടെ കരം
അടവാണ് ഇത്തരത്തില്‍
റദ്ദുചെയ്തത്; ഇതിന്റെ
കാരണം വ്യക്തമാക്കാമോ?
(ഇ)
ചൂരക്കുഴിയിലെ
കൈവശ കര്‍ഷകരുടെ റദ്ദു
ചെയ്ത കരമടവ്
പുനസ്ഥാപിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
കരമടവ്
പുന:സ്ഥാപിക്കാന്‍
വേണ്ടി വരുന്ന കാലയളവ്
വ്യക്തമാക്കാമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
3071.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
റിവര്‍ മാനേജ്മെന്റ്
ഫണ്ടിലേക്ക്ഓരോ
ജില്ലയില്‍ നിന്നും
ലഭിച്ച തുകയുടെ
വിശദാംശങ്ങള്‍ 1.7.2011
മുതല്‍ 31.10.2014
വരെയുള്ളത്
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
നിന്നും തുക
ചെലവഴിച്ചതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
പ്രകൃതി
ദുരന്തം മൂലമുള്ള
വിളനാശങ്ങളുടെ നഷ്ട
പരിഹാരത്തിന്റെ മാനദണ്ഡങ്ങള്‍
T *3072.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രകൃതി
ദുരന്തത്തില്‍ വിളനാശം
സംഭവിച്ചത് സംബന്ധിച്ച
നഷ്ടത്തുക
കണക്കാക്കുന്നതിന്
പുതിയ മാനദണ്ഡങ്ങള്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
പ്രകൃതി
ദുരന്തത്തില്‍
നഷ്ടപ്പെട്ട ഒരു
തെങ്ങിന് 800 രൂപ
കണക്കാക്കപ്പെട്ടിരുന്നു.
എന്നാല്‍ പുതിയ മാനദണ്ഡ
പ്രകാരം ഒരു തെങ്ങിന്
65 രൂപ മാത്രമേ
നല്കാന് കഴിയൂ എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തെങ്ങ്,
കവുങ്ങ്, വാഴ തുടങ്ങിയ
വിളകള്‍ക്ക് വിള
വിസ്തൃതിക്ക് പകരം
എണ്ണത്തിന്റെ
അടിസഥാനത്തില്‍
നഷ്ടത്തുക
കണക്കാക്കുന്നതിന്
നിര്‍ദ്ദേശിക്കാമോ?
വെെക്കം
ടിവിപുരത്തെ അനധികൃത
കെെയേറ്റങ്ങൾ
3073.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെെക്കം
നിയോജക മണ്ഡലത്തിലെ
ടിവിപുരം
ഗ്രാമപഞ്ചായത്തില്‍
ഉള്‍പ്പെടുന്നതും
പഴുതുവള്ളി പ്രദേശത്തെ
മേല്‍വെള്ളം
കായലിലേക്ക്
ഒഴുകിപ്പോകുന്നതിനുള്ള
മാര്‍ഗ്ഗം കൂടിയായ
മാന്തുവള്ളിച്ചിറത്തോട്
നികത്തുവാന്‍ ഭൂമാഫിയ
നീക്കം
നടത്തുന്നതായുള്ള
പ്രദേശവാസികളുടെ പരാതി
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ
;
(ബി)
ഇൗ
പ്രദേശത്തെ
കായല്‍ത്തീരത്ത്
കെെയേറ്റം നടക്കുന്നതായ
റിപ്പാര്‍ട്ട്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെടുകയോ
ആവശ്യമായ പരിശോധന
നടത്തുകയോ
ചെയ്തിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(സി)
ടിവിപുരത്തെ
കെെയേറ്റങ്ങളെ
സംബന്ധിച്ച്
അന്വേഷിച്ച് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ ?
വില്ലേജ്
ഓഫീസ് പരിധിയിലെ ശരാശരി
ജനസംഖ്യ
3074.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വില്ലേജ് ഓഫീസ്
പരിധിയിലെ ശരാശരി
ജനസംഖ്യ എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ദേശീയതലത്തില്‍
വില്ലേജ് പരിധിയിലെ
ശരാശരി ജനസംഖ്യ 21400
ആയി നിജ
പ്പെടുതിയിട്ടുണ്ടോ
(സി)
എങ്കില്‍
ഈ
ജനസംഖ്യാടിസ്ഥാനത്തില്‍
വില്ലേജ് ആഫീസുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
വിശദാംശം ലഭ്യമാക്കുമോ
?
ഹാരിസണ്‍
മലയാളം പ്ലാന്റേഷന്
3075.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹാരിസണ്‍
മലയാളം പ്ലാന്റേഷന്റെ
ഭൂമിയെ സംബന്ധിച്ച്
സ്പെഷ്യല്‍ ഓഫീസര്‍
റിപ്പോര്‍ട്ട്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടില്‍
എന്തെകിലും നടപടികള്‍
നിര്‍ദ്ദേശിച്ചിരുന്നോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ;
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
മലപ്പുറം
സിവില്‍ സ്റ്റേഷന്
പരിധിയിലുള്ള പാട്ട ഭൂമി
3076.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
സിവില്‍ സ്റ്റേഷന്
പരിധിയിലുള്ള
സര്‍ക്കാര്‍ ഭൂമിയില്‍
നിന്നും ഏതെങ്കിലും
സംഘടനകള്‍ക്കോ
ട്രസ്റ്റുകള്‍ക്കോ ഭൂമി
പാട്ടത്തിന്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
(ബി)
എങ്കില്‍
സംഘടനകളുടെ പേരു
വിവരവും പാട്ടത്തിന്
നല്കിയ ഭൂമിയുടെ അളവും
പാട്ട കാലാവധിയും
വിശദമാക്കുമോ?
(സി)
ഈ
സംഘടനകള്‍ക്ക് ഭൂമി
പാട്ടത്തിന് അനുവദിച്ച
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
(ഡി)
പാട്ടത്തിന്
നല്‍കിയിട്ടുള്ളത്
ഏതെല്ലാം
ആവശ്യങ്ങള്‍ക്കാണെന്ന്
വ്യക്തമാക്കുമോ?
പീരുമേട്
താലൂക്കിലെ പട്ടയ വിതരണം
3077.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പീരുമേട്
താലൂക്കില്‍ എത്ര
പട്ടയങ്ങള്‍ വിതരണം
ചെയ്തു;
(ബി)
അയ്യപ്പന്‍കാവില്‍,
ചക്കുപള്ളം
വില്ലേജുകളില്‍ എത്ര
പട്ടയം വിതരണം ചെയ്തു;
(സി)
പീരുമേട്
താലൂക്കില്‍ പട്ടയം
ലഭിക്കുന്നതിനുവേണ്ടി
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ഡി)
പട്ടയം
നല്കുന്നതിനുവേണ്ടി
പീരുമേട്ടില്‍ Land
Assignment ഓഫീസ്
തുറക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മലപ്പുറം
കാേട്ടപ്പടി
ബെെപ്പാസ്,ആശാരിക്കടവ് പാലം
അപ്രാേച്ച് റാേഡ് എന്നീ
പദ്ധതികളുടെ സ്ഥലമെടുപ്പ്
3078.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
കാേട്ടപ്പടി ബെെപ്പാസ്,
ആശാരിക്കടവ് പാലം
അപ്രാേച്ച് റാേഡ് എന്നീ
പദ്ധതികളുടെ
പൂര്‍ത്തീകരണത്തിനുള്ള
സ്ഥലമെടുപ്പ് നടപടികള്‍
ഇപ്പാേള്‍
ഏതുഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
നടപടികള്‍
എന്നത്തേയ്ക്കു്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും,
നഷ്ടപരിഹാരത്തുക
എന്നത്തേയ്ക്കു് വിതരണം
ചെയ്യാന്‍
സാധിക്കുമെന്നും
വെളിപ്പെടുത്താമാേ?
കായംകുളം
മണ്ഡലത്തിലെ
കാലവര്‍ഷക്കെടുതി-പ്രകൃതിക്ഷോഭം
ഫണ്ടില്‍ ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
3079.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കായംകുളം
മണ്ഡലത്തില്‍
കാലവര്‍ഷക്കെടുതി-പ്രകൃതിക്ഷോഭം
ഫണ്ടില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കുമോ?
(ബി)
ഈ
പ്രവൃത്തികളില്‍
ഓരോന്നിന്റേയും
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ?
(സി)
ആരംഭിച്ച
പ്രവൃത്തികളില്‍
പൂര്‍ത്തീകരിച്ചവ,
ഇതുവരെയും
ആരംഭിച്ചിട്ടില്ലാത്തവ
എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വില്ലേജ്
ഒാഫീസുകളില്‍ കരം
പിരിക്കുന്നതു സംബന്ധിച്ച്
3080.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഒാഫീസുകളില്‍
കരം പിരിക്കുന്നതിന്
ഒരു സമയം ഒരു രസീതു
ബുക്കു മാത്രം
ഉപയോഗിക്കുന്നതുകൊണ്ട്
കരം അടയ്ക്കാന്‍
എത്തുന്നവ൪ക്കുണ്ടാകുന്ന
പ്രായോഗിക ബുദ്ധിമുട്ട്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വെളളിയാഴ്ച
കണക്ക് പരിശേധനാ
ദിനമായതിനാല്‍ ആ ദിവസം
കോടതി ആവശ്യങ്ങള്‍ക്ക്
ഉള്‍പ്പെടെയുളള
കാര്യങ്ങള്‍ക്ക് രസീതു
നല്കാ൯ കഴിയുന്നില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
വെളളിയാഴ്ചകളില്‍ കരം
സ്വീകരിക്കുന്നതിനും
രസീത് നല്‍കുന്നതിനും
ബദല്‍ സംവിധാനം
ഏ൪പ്പെടുത്തുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം
നല്‍കുമോ?
കോതമംഗലം
മുനിസിപ്പാലിറ്റിയുടെ
ആവശ്യത്തിനായി ഭൂമി
3081.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മുനിസിപ്പാലിറ്റിയുടെ
ആവശ്യത്തിനായി
വിട്ടുനല്‍കുന്നതിന്
കണ്ടെത്തിയ ഭൂമി റവന്യൂ
പുറമ്പോക്കാണെന്ന്
വ്യക്തമായ
സാഹചര്യത്തില്‍ ബഹു.
മുഖ്യമന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍ ഇതു
സംബന്ധിച്ച് എടുത്ത
തീരുമാനം
നടപ്പാക്കാനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
4.9.2011
ലെ മന്ത്രിസഭാ തീരുമാനം
അനുസരിച്ച്
പുറപ്പെടുവിച്ച ഉത്തരവ്
നടപ്പാക്കാതിരിക്കാന്‍
ചില നിക്ഷിപ്ത
താല്പര്യക്കാര്
ശ്രമിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ശക്തമായ
നടപടികള്‍ സ്വീകരിച്ച്
തീരുമാനം നടപ്പാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ചേമഞ്ചേരി
സബ് രജിസ്ട്രാര്‍ ഓഫീസ്
പുതുക്കി പണിയുന്നതിന്
3082.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ
ചരിത്ര പ്രസിദ്ധമായ
ചേമഞ്ചേരി സബ്
രജിസ്ട്രാര്‍ ഓഫീസ്
പുതുക്കി പണിയുന്നതിന്
എം.എല്‍.എ. ബഹു .
രജിസ്ട്രേഷന് വകുപ്പ്
മന്ത്രിക്ക് നല്കിയ
അപേക്ഷയെത്തുടര്‍ന്ന്
റവന്യു വകുപ്പില്‍
എത്തിയ ഫയലില്‍
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
പഞ്ചായത്ത്
വകുപ്പില്‍ നിന്ന്
സ്ഥലം അവകാശം
ഒഴിഞ്ഞതിന്റെ രേഖകള്‍
റവന്യൂ വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
പ്രസ്തുത പദ്ധതിക്ക്
ഭരണാനുമതി
ലഭിക്കുന്നതിനായി
റവന്യൂ
വകുപ്പ്പൂര്ത്തീകരിക്കേണ്ട
നടപടിക്രമങ്ങള്‍
കൊയിലാണ്ടി താലൂക്ക്
ഓഫീസില്‍ നിന്ന്
നിര്വ്വഹിക്കപ്പെട്ടിട്ടുണ്ടോ;
(സി)
സബ്
രജിസ്ട്രാര്‍ ഓഫീസിനായി
മാറ്റിവെച്ച 13 സെന്റ്
സ്ഥലത്തു നിന്നും
നാഷണല്‍ ഹൈവേ
വികസനത്തിനായി എത്ര
സെന്റ് ഭൂമിയാണ്
എന്‍.എച്ച്.എ.ഐ ക്ക്
വിട്ടുകൊടുക്കേണ്ടി
വരിക എന്നത്
സംബന്ധിച്ച് അറിവുണ്ടോ;
രേഖകളുണ്ടോ;
(ഡി)
പഞ്ചായത്ത്
വകുപ്പ് മാറ്റിവെച്ച 13
സെന്റ് ഭൂമിയില്‍
നാഷണല്‍ ഹൈവേക്ക്
പോകുന്ന ഭൂമി കഴിച്ച്
ബാക്കിവരുന്ന ഭൂമിയില്‍
ചേമഞ്ചേരി രജിസ്ട്രാര്‍
ഓഫീസ്
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ റവന്യൂ
വകുപ്പ്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമായ പ്രൊപ്പോസല്‍
രജിസ്ട്രേഷന്
വകുപ്പിലേക്ക് എന്ന്
നല്‍കുമെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട് റവന്യൂ
വകുപ്പില്‍ വലിയ
കാലതാമസം ഉണ്ടാവുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഭൂമികേരളം
പദ്ധതി
3083.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂമികേരളം
പദ്ധതിപ്രകാരം
നിര്‍ദ്ധന
കുടുംബങ്ങള്‍ക്ക് ഭൂമി
നല്കിയപ്പോള് കൊല്ലം
താലൂക്കില്‍ എത്ര
പേര്‍ക്ക് പട്ടയം
നല്‍കിയിരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഗുണഭോക്താക്കളില്‍
കേസില്‍
ഉള്‍പ്പെട്ടതും,
വ്യക്തമായ
അതിര്‍വരമ്പുകള്‍
നിശ്ചയിച്ച്
നല്കുവാന്
കഴിയാത്തതുമായ ഭൂമിക്ക്
പട്ടയങ്ങള്‍ നല്കിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇത്തരം
എത്ര
ഗുണഭോക്താക്കള്‍ക്ക്
കൊല്ലം താലൂക്കില്‍
പട്ടയം
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
ഗുണഭോക്താക്കള്‍ക്ക്
എത്രയും പെട്ടെന്ന്
പകരം ഭൂമി നല്‍കുകയോ,
പ്രശ്നപരിഹാരം
ഉണ്ടാക്കുകയോ
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ?
കപ്പലണ്ടി
മുക്ക് കോളനിയില്‍
താമസിക്കുന്ന കുടുംബങ്ങൾക്ക്
പട്ടയം.
3084.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊല്ലം
മുനിസിപ്പാലിറ്റിയില്‍
സ്കാവഞ്ചിംഗ്
തൊഴിലിനായി കൊണ്ടു
വന്നവരും അവരുടെ
കുടുംബങ്ങളും
പതിറ്റാണ്ടുകളായി
കപ്പലണ്ടി മുക്ക്
കോളനിയില്‍
താമസിക്കുന്നവരാണ്.
എന്നാൽ ഇവര്‍ക്ക്
ഇതുവരെ പട്ടയം
ലഭിച്ചിട്ടില്ല. പട്ടയം
നല്കാന് നടപടി
സ്വീകരിക്കുമോ?
നദികളില്‍
നിന്നും മണല്‍ ഖനനം
നിയന്ത്രിക്കാൻ നടപടി
3085.
ഡോ.കെ.ടി.ജലീല്‍
ശ്രീ.രാജു
എബ്രഹാം
,,
എം.ചന്ദ്രന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നദികളില്‍ നിന്നും
മണല്‍ ഖനനത്തിന് അനുമതി
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഇതു സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇതു പാരിസ്ഥിതിക
ആഘാതത്തിന്
ഇടയാക്കുമെന്ന കാര്യം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
നദികളില്‍
നിന്നും വ്യാപകമായി
അനധികൃത മണല്‍ ഖനനം
നടക്കുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; മണല്‍ മാഫിയയും
ഉദ്യോഗസ്ഥരുമായുള്ള
അവിശുദ്ധ
കൂട്ടുകെട്ടാണ് അനധികൃത
മണല്‍ വാരലിന്
കാരണമായിട്ടുളളതെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ ഇതിനെതിരെ
കാര്യക്ഷമമായ നടപടി
സ്വീകരിക്കാത്തത് എന്തു
കൊണ്ടെന്ന് അറിയിക്കാമോ
;
(സി)
നദീതീര
സംരക്ഷണ നിയമം
ഫലപ്രദമായി
നടപ്പാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
പ്രസ്തുത നിയമ
പ്രകാരമുളള നദീ സംരക്ഷണ
സേനക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സ്പോർട്സ്
അതോറിറ്റി ഓഫ് ഇന്ത്യ
ട്രിവാന്‍ഡ്രം ഗോള്‍ഫ്
ക്ളബ്ബ് 'സൊസൈറ്റി
3086.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്പോർട്സ്
അതോറിറ്റി ഓഫ് ഇന്ത്യ
ഏറ്റെടുത്ത
ട്രിവാന്‍ഡ്രം ഗോള്‍ഫ്
ക്ളബ്ബില്‍ 'സ്പോർട്സ്
അതോറിറ്റി ഓഫ് ഇന്ത്യ
ട്രിവാന്‍ഡ്രം ഗോള്‍ഫ്
ക്ളബ്ബ് ' എന്നൊരു
സൊസൈറ്റി
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ സൊസൈറ്റിയുടെ
ബൈ-ലോയ്ക്ക് അംഗീകാരം
കിട്ടിയിട്ടുണ്ടോ;
(സി)
എങ്കില്‍
അംഗീകാരം ലഭിച്ച
ബൈ-ലോയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ഗോള്‍ഫ്
ക്ളബ്ബില്‍ ഇപ്പോള്‍
അഡ്ഹോക് കമ്മിറ്റി ആണോ
ഭരണം നടത്തുന്നത് ;
(ഇ)
ആണെങ്കില്‍
അഡ്ഹോക് കമ്മിറ്റിയെ
ആരാണ് ഭരണച്ചുമതല
ഏല്‍പ്പിച്ചത് ;
(എഫ്)
ഈ
അഡ്ഹോക് കമ്മിറ്റിയില്‍
ആരെല്ലാമാണ് അംഗങ്ങളായി
ഉള്ളത്;
(ജി)
ഈ
അഡ്ഹോക് കമ്മിറ്റിയില്‍
സര്‍ക്കാരിനെതിരെ കേസ്
നടത്തിയ പഴയ സ്വകാര്യ
ക്ളബ്ബിലെ അംഗങ്ങളും
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സ്പോർട്സ് അതോറിറ്റി
ഓഫ് ഇന്ത്യയുമായി ഒപ്പു
വച്ച കരാറില്‍ ഗോള്‍ഫ്
ക്ളബ്ബിന്റെ
ഭരണകാര്യങ്ങള്‍ക്ക്
മേല്‍നോട്ടം വഹിക്കാന്‍
ആരെയാണ്
ചുമതലപ്പെടുത്തിയിരുന്നത്
; അതിന് വിരുദ്ധമായി
അഡ്ഹോക് കമ്മിറ്റിയെ
ചുമതല
ഏല്‍പ്പിക്കുവാന്‍
ഉണ്ടായ സാഹചര്യം
വിശദമാക്കാമോ?
റോഡുകളുടെ
അടിയന്തിര പുനരുദ്ധാരണ
ഇനത്തിലെ കുടിശിക
3087.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലവര്‍ഷക്കെടുതി
മൂലം
ഗതാഗതയോഗ്യമല്ലാതായി
തീര്‍ന്ന റോഡുകളുടേയും
എടുപ്പുകളുടേയും
അടിയന്തിര
പുനരുദ്ധാരണത്തിനായി
ഭരണാനുമതി നല്കി
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍ക്കായി
എത്ര കോടി രൂപ
കുടിശ്ശികയിനത്തില്‍
നാളിതുവരെ
നല്‍കാനുണ്ടെന്നതിന്റെ
ജില്ലാ
അടിസ്ഥാനത്തിലുള്ള
കണക്ക് വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍ ഈ
ഇനത്തിലുള്ള കുടിശ്ശിക
എത്രയായിരുന്നു;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കുടിശ്ശിക
നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ചേര്‍ത്തല
മനാേരമക്കവല വികസനത്തിനായുള്ള
സ്ഥലമേറ്റെടുപ്പ് നടപടി
T *3088.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
മനാേരമക്കവല വികസനം
സംബന്ധിച്ച
സ്ഥലമേറ്റെടുപ്പു
നടപടികളുടെ ഭാഗമായി
ആലപ്പുഴ ജില്ലാ
കളക്ടര്‍
കച്ചവടക്കാരുടെ ഒരു
യാേഗം
വിളിച്ചുചേര്ത്തിരുന്നാേ;
എങ്കില്‍ എന്നായിരുന്നു
ആ യാേഗം; യാേഗത്തിന്റെ
അദ്ധ്യക്ഷന്‍
ആരായിരുന്നു;
യാേഗത്തിന്റെ
മിനിറ്റ്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമാേ;
(ബി)
പ്രസ്തുത
യാേഗത്തില്‍
മനാേരമക്കവലയുടെ
വികസനത്തിനു
സ്ഥലമേറ്റെടുക്കുമ്പാേള്
ഒഴിപ്പിക്കപ്പെടുന്ന
കച്ചവടക്കാരെ
പുനരധിവസിപ്പിക്കാന്‍
പാക്കേജ് തയ്യാറാക്കി
സമര്‍പ്പിക്കുമെന്നു
പ്രഖ്യാപിച്ചിരുന്നാേ;
എങ്കില്ഏത് ഉത്തരവു
പ്രകാരമുള്ള പാക്കേജാണ്
കളക്ടര്‍ തയ്യാറാക്കി
സമര്‍പ്പിച്ചിരിക്കുന്നതെന്നു
വ്യക്തമാക്കുമോമാേ;
(സി)
G.O.(Ms.)419/2011/RD
തീയതി 15.11.2011
പ്രകാരം
ഭൂമിയേറ്റെടുക്കലുമായി
ബന്ധപ്പെട്ട
പുനരധിവാസപാക്കേജ്
തയ്യാറാക്കുമ്പാേള്
നല്കുന്ന
ആനുകൂല്യങ്ങള്‍ക്കപ്പുറം
പുതുതായി സ്ഥലം
കണ്ടെത്തി കച്ചവടക്കാരെ
പുനരധിവസിപ്പിക്കാന്‍
കൂടുതല്‍
സാമ്പത്തികാനുകൂല്യങ്ങള്‍
ഉറപ്പുനല്‍കുന്ന
ഉത്തരവ് നിലവിലുണ്ടാേ;
എങ്കില്‍ അയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമാേ;
(ഡി)
പുനരധിവസിപ്പിക്കാന്‍
നടപടി സ്വീകരിക്കാതെ
കാേടതിയുടെ നിര്‍ദ്ദേശം
ലംഘിച്ചുവെന്ന
കാരണത്താല്‍
കച്ചവടക്കാരുടെ സംഘടന
കാേടതിയലക്ഷ്യ കേസ്
ഫയല്‍ ചെയ്തിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ഇ)
മനാേരമക്കവലയുടെ
വികസനത്തിനു
തുരങ്കംവെയ്ക്കുന്ന
ഏതാനും പേരുടെ
താത്പര്യങ്ങള്‍ക്കുവേണ്ടി
സാദ്ധ്യമല്ലാത്ത
വാഗ്ദാനങ്ങള്‍
പ്രഖ്യാപിക്കുന്നതിനും,
കാേടതിയില്‍
കേസ്സെത്തിച്ച്
കാലതാമസമുണ്ടാക്കുന്നതിനും
ഏതെങ്കിലും സര്‍ക്കാര്‍
ഘടകം
പ്രവര്ത്തിച്ചിട്ടുണ്ടാേ
എന്നു പരിശാേധിക്കുമാേ?
ഭാരതപ്പുഴ
സംരക്ഷണത്തിനായി ആര്.എം.എഫ്.
പദ്ധതികള്‍
3089.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭാരതപ്പുഴ
സംരക്ഷണത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കാമോ;
(ബി)
ഭാരതപ്പുഴയും
നദീതീരങ്ങളും
സംരക്ഷിക്കുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
കേരളത്തിന്റെ
പൈതൃക സമ്പത്തായ നദികളെ
മലിനീകരണത്തില്‍
നിന്നും
കൈയേറ്റങ്ങളില്‍
നിന്നും
സംരക്ഷിക്കുന്നതിനായി
റിവര്‍ മാനേജ്മെന്റ്
ഫണ്ട് ഉപയോഗിച്ച്
ഏതെല്ലാം പദ്ധതികള്‍
ആണ് നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
പാലക്കാട് ജില്ലയിലെ
ആര്.എം.എഫ്. ല്‍ എത്ര
തുകയുണ്ട്; 01.07.2011
മുതല്‍ 31.10.2014
വരെയുള്ള ആര്.എം.എഫ്.
-ന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചാലക്കുടി
താലൂക്കില്‍പ്പെട്ട
പുറമ്പോക്കുകളില്‍ താമസിച്ചു
വരുന്നവര്‍ക്ക് പട്ടയം
3090.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്കില്‍പ്പെട്ട
വില്ലേജുകളിലെ വിവിധ
വകുപ്പുകളുടെ കീഴിലുള്ള
പുറമ്പോക്കുകളില്‍
കാലങ്ങളായി താമസിച്ചു
വരുന്നവര്‍ക്ക് പട്ടയം
നല്‍കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംയുക്ത
പരിശോധനാ
റിപ്പോര്‍ട്ട്
ലഭിച്ചതും പട്ടയം
നല്‍കുന്നതിന്
തടസ്സങ്ങളില്ലാത്തതുമായ
വിവിധ അപേക്ഷകളില്‍
ഉടന്‍ പട്ടയം വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
മറ്റ്
അപേക്ഷകളില്‍
ബന്ധപ്പെട്ട
വകുപ്പുകളുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ പട്ടയം
നല്‍കുന്നതിനുള്ള
നടപടികള്‍ അടിയന്തരമായി
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മിലിട്ടിറി
ലാന്റ് ലഭിക്കുന്നതിനുളള
വരുമാന പരിധി
3091.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിലിട്ടിറി ലാന്റ്
ലഭിക്കുന്നതിനുളള
വരുമാന പരിധി ഇപ്പോള്‍
എത്രയാണ്;
(ബി)
വരുമാന
പരിധി കാലാനുസൃതമായി
വ൪ദ്ധിപ്പിക്കാത്തതു
മൂലം പല൪ക്കും
അപേക്ഷിക്കാ൯
സാധിക്കാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
വരുമാന പരിധി
കാലാനുസൃതമായി
വ൪ദ്ധിപ്പിക്കുന്ന
വിഷയം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
കോഴിക്കോട്
ജില്ലയില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ട്
3092.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ട്
വകമാറ്റി എന്തെല്ലാം
ആവശ്യങ്ങള്‍ക്കാണ്
ചെലവഴിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
ഇങ്ങിനെ
വകമാറ്റി ചെലവഴിച്ചതിന്
സര്‍ക്കാര്‍ അനുവാദം
നല്കിയിട്ടുണ്ടെങ്കില്
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
പോക്കുവരവ്
സംബന്ധിച്ച സർക്കുലർ
3093.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആധാരപ്രകാരമുള്ള
അധിക ഭൂമി പോക്കുവരവ്
ചെയ്യുന്നതിന് അധിക
വസ്തുവിന്റെ വില
ഈടാക്കണമെന്ന് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;പ്രസ്തുത
ഉത്തരവിന് മുന്‍കാല
പ്രാബല്യമുണ്ടോ;
(ബി)
ഉത്തരവിന്റെ
തീയതിക്ക് മുമ്പ് ആധാരം
രജിസ്റ്റര്‍ ചെയ്ത്
പോക്കുവരവിനു അപേക്ഷ
സമര്‍പ്പിച്ച
സംഗതികളില്‍ ഉത്തരവ്
ബാധകമാക്കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
നികുതിക്ക് മുന്‍കാല
പ്രാബല്യം നല്‍കിയത്
ക്രമപ്രകാരമാണോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
റീസര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയാക്കി
നിരാക്ഷേപം
കരമടച്ചുവരുന്ന
വസ്തുക്കള്‍ക്ക്
മേല്‍പ്പറഞ്ഞ ഉത്തരവ്
ബാധകമാക്കിയിട്ടുണ്ടോ?
അമ്പലപ്പുഴ
നിയോജകമണ്ഡലത്തിലെ
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി
3094.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അമ്പലപ്പുഴ
നിയോജകമണ്ഡലത്തില്‍
നിന്നും
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതി പ്രകാരം
ആനുകൂല്യം
ലഭിക്കുന്നതിന് എത്ര
അപേക്ഷകള്‍
ലഭിച്ചിരുന്നു;
(ബി)
പ്രസ്തുത
അപേക്ഷകരില്‍ നിന്നും
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതി പ്രകാരം
ആനുകൂല്യത്തിന്
അര്‍ഹരായവരുടെ
പട്ടികയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പട്ടികയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
നിയോജകമണ്ഡലത്തില്‍
ഭൂമി ലഭിച്ചവരുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ചിറയിൻകീഴ്
താലൂക്ക് ഓഫീസ് ജീവനക്കാരുടെ
ടൂർ ടി. എ. മാറിയെടുത്ത വിവരം
3095.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചിറയിൻകീഴ്
താലൂക്ക് ഓഫീസിലെ
ജീവനക്കാരുടെ 5/09
മുതര്‍ 8/10 വരെയുള്ള
ടൂര്‍ റ്റി.എ
അലോട്ട്മെന്റ്
ഉണ്ടായിട്ടും യഥാസമയം
മാറി നല്‍കാതെ,
താലൂക്കിലെ ജീവനക്കാര്‍
മാത്രം റ്റി.എ
മാറിയെടുത്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്‍ഗണനാക്രമം
തെറ്റിച്ച് റ്റി.എ
മാറ്റിയെടുക്കുന്നതിന്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ കോപ്പി
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍
കുറ്റക്കാരുടെ പേരില്‍
നടപടി കൈക്കൊളുളുമോ;
(സി)
റ്റി.എ
സംബന്ധിച്ച്
തിരുവനന്തപുരം
കളക്ടറേറ്റ്, റവന്യൂ
കമ്മീഷണറേറ്റ്,
ഗവണ്മെന്റ്
സെക്രട്ടേറിയറ്റ്
എന്നിവിടങ്ങളില്‍
ഫയല്‍
ഉണ്ടായിരുന്നിട്ടും
ചിറയിന്‍കീഴ്
താലൂക്കില്‍ യഥാസമയം
നടപടി കൈക്കൊള്ളാത്തത്
എന്തുകൊണ്ടെന്ന്
വിശദീകരിക്കുമോ;
(ഡി)
ഇതിനെ
സംബന്ധിച്ച്
ഗവണ്മെന്റില് നിന്നും
ആവശ്യപ്പെട്ട
മറുപടികള്‍ യഥാസമയം
താലൂക്കില്‍ നിന്നും
നല്‍കാറില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഫയലുകള്‍ വച്ച്
താമസിപ്പിക്കുന്ന
ജീവനക്കാരുടെ പേരില്‍
നടപടി കൈക്കൊള്ളുമോ;
(ഇ)
റ്റി.എ
നല്‍കുന്നതിന്
അലോട്ട്മെന്റ്
ഉണ്ടായിരുന്നിട്ടും
വില്ലേജ് ജീവനക്കാരുടെ
05/09 മുതല്‍ 03/11
വരെയുള്ള റ്റി.എ
മാറ്റിവച്ച ശേഷം
താലൂക്കിലെ
ജീവനക്കാരുടെ റ്റി.എ
മാറി എടുക്കുവാൻ കാരണം
എന്ത്;
(എഫ്)
05/09
മുതല്‍ 3/10 വരെയുള്ള
റ്റി.എ യില്‍ വന്ന
പ്രശ്നങ്ങള്‍
പൂര്‍ത്തീകരിക്കുവാന്‍
ഇത്രയുംകാലം താമസിച്ചത്
എന്തുകൊണ്ടാണെന്ന്
വിശദീകരിക്കുമോ;
(ജി)
അലോട്ട്മെന്റ്
ഉണ്ടായിരുന്നിട്ടും
വര്‍ഷങ്ങളോളം റ്റി.എ
നല്‍കാതെ
മാറ്റിവയ്ക്കുന്ന നടപടി
കൈക്കൊള്ളരുതെന്ന്
നിര്‍ദ്ദേശം നല്‍കുമോ?
അനധികൃതമായി
കൈവശം വച്ചിട്ടുളള സ൪ക്കാ൪
ഭൂമി
3096.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഏക്ക൪ സ൪ക്കാ൪
ഭൂമി അനധികൃതമായി
വ്യക്തികള്‍/സ്ഥാപനങ്ങള്‍
തുടങ്ങിയവരുടെ കൈവശം
വച്ചിട്ടുളളതായി
കണ്ടെത്തിയിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
എത്ര ഏക്ക൪ ഭൂമി
നാളിതുവരെ തിരിച്ചു
പിടിച്ചു; ജില്ല
തിരിച്ചു
വ്യക്തമാക്കുമോ;
(സി)
ബാക്കി
സ്ഥലം എപ്പോള്‍
ഏറ്റെടുക്കുവാ൯ കഴിയും
എന്നും എന്തു നടപടികള്‍
ഇതിനായി സ്വീകരിച്ചു
വരുന്നു എന്നും
വ്യക്തമാക്കുമോ;
(ഡി)
എത്ര
ഏക്ക൪ സ൪ക്കാ൪ ഭൂമി
കുത്തകപ്പാട്ട വ്യവസ്ഥ
പ്രകാരം
വ്യക്തികള്‍/സ്ഥാപനങ്ങള്‍
തുടങ്ങിയവ൪ക്ക്
നല്‍കിയിട്ടുണ്ട്;
ഇതിലൂടെ സ൪ക്കാരിന്
കിട്ടുന്ന പ്രതിവ൪ഷ
വരുമാനം എത്ര;
വ്യക്തമാക്കുമോ;
(ഇ)
കുത്തകപ്പാട്ടത്തിന്റെ
കാലാവധി കഴിഞ്ഞ ഭൂമി
എത്രയുണ്ട്; ജില്ല
തിരിച്ച് വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
കുത്തകപ്പാട്ട
വ്യവസ്ഥ അനുസരിച്ച്
പാട്ടത്തുകയായി
സ൪ക്കാരിന്
പിരിഞ്ഞുകിട്ടാനുളള തുക
എത്ര;
(ജി)
പാട്ടക്കുടിശ്ശിക
അടയ്ക്കുന്നതിനു വീഴ്ച
വരുത്തിയവരുടെ കരാ൪
റദ്ദാക്കി സ്ഥലം
തിരിച്ചു പിടിക്കാ൯
നടപടി സ്വീകരിച്ചുവോ;
വിശദാംശം ലഭ്യമാക്കുമോ;
ഈ സ൪ക്കാ൪ എത്ര ഏക്ക൪
സ്ഥലത്തിന്റെ പാട്ടം
പുതുക്കി നല്കി; എന്തു
തുക നിരക്കിലാണ് ഇവ
നല്‍കിയത്; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
ഹാരിസണ്‍സ് മലയാളം
കമ്പനി, റവന്യു ഭൂമി
വ്യാജരേഖകളുടെ
അടിസ്ഥാനത്തില്‍ കൈവശം
വച്ചിട്ടുണ്ടോ ; എങ്കിൽ
എത്ര ഏക്കർ; പ്രസ്തുത
ഭൂമി തിരിച്ചു പിടിച്ച്
ഭൂമി ഇല്ലാത്തവ൪ക്ക്
നല്കുവാ൯ എന്തു നടപടി
സ്വീകരിക്കും; വിശദാംശം
വ്യക്തമാക്കുമോ?
തെെക്കൂട്ടം
കടവിലെ തൂക്കു പാലം
3097.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭ
ദുരിതാശ്വാസ
പദ്ധതിപ്രകാരം,
ദുരന്തസാഹചര്യമുള്ള
സ്ഥലങ്ങളിലെ കടവുകളില്‍
പാലങ്ങള്‍
നിര്‍മ്മിക്കുന്ന
സ്കീമില്‍
ഉള്‍പ്പെടുത്തി കെല്
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
തൃശ്ശൂര്‍ ജില്ലയിലെ
കാടുകുറ്റി
പഞ്ചായത്തിലെ
തെെക്കൂട്ടം കടവിലെ
തൂക്കു പാലത്തിന്റെ
നിര്‍മ്മാണത്തില്‍
സാങ്കേതിക ന്യൂനതകള്‍
ഉള്ളതായി പ്രാഥമിക
പരിശോധനയില്‍
ബോദ്ധ്യമായതിനെതുടര്ന്ന്
വിശദമായ പരിശോധന
നടത്തുന്നതിനായും
അപാകതകള്‍
പരിഹരിക്കുന്നതിനായും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
അപാകതകള്‍
പരിഹരിച്ച് തൂക്കുപാലം
ജനങ്ങള്‍ക്ക്
തുറന്നുകൊടുക്കുന്നതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
സ്മാര്‍ട്ട്
വില്ലേജ്
3098.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
റ്റി.എന്‍. പ്രതാപന്
,,
വി.പി.സജീന്ദ്രന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്മാര്‍ട്ട്
വില്ലേജില്‍
ആരംഭിക്കുന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
കൊയിലാണ്ടി
താലൂക്കിലെ പഞ്ചായത്തുകളില്‍
സര്‍ക്കാര്‍ പുറമ്പോക്ക്
ഭൂമി
3099.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
താലൂക്കിലെ കീഴരിയൂര്‍,
മേപ്പയൂര്‍, പേരാമ്പ്ര,
നൊച്ചാടി, കൂത്താളി,
ചെറുവണ്ണൂര്‍,
ചങ്ങരോത്ത്,
ചക്കിട്ടപാറ, അരിക്കുളം
പഞ്ചായത്തുകളില്‍ ഏത്ര
സര്‍ക്കാര്‍
പുറമ്പോക്ക്
ഭൂമിയുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
ഭൂമി
സംരക്ഷിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ?
കൊയിലാണ്ടി
തഹസീല്‍ദാരുടെ നേതൃത്വത്തില്‍
റെയിഡ്
3100.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2012
ജൂണ്‍ മുതല്‍
കൊയിലാണ്ടി
തഹസീല്‍ദാരുടെ
നേതൃത്വത്തില്‍ റവന്യൂ
സ്ക്വാഡ് എത്ര റെയിഡ്
നടത്തിയെന്നും എത്ര
ലോഡ് മണല്‍, മണ്ണ്,
ചെങ്കല്ല് എന്നിവ
പിടികൂടിയെന്നും
വ്യക്തമാക്കാമോ ;
(ബി)
റെയിഡില്‍
പിടികൂടിയ വാഹന
ഉടമകളുടെ പേര്, എടുത്ത
കേസ്, ഇൗടാക്കിയ ഫെെന്‍
എന്നിവയുടെ വിശദാംശം
ലഭ്യമാക്കാമോ ;
(സി)
പൊതുജനങ്ങള്‍ക്ക്
മാര്ഗതടസ്സമുണ്ടാക്കുംവിധം
താലൂക്ക് ഓഫീസ്
മുറ്റത്ത് വര്‍ഷങ്ങളായി
പിടികൂടിയിട്ടിരിക്കുന്ന
മണല്‍, ലോറി മറ്റ്
വാഹനങ്ങള്‍ എന്നിവ
എത്രയെന്ന്
വിശദമാക്കാമോ ;
(ഡി)
പിടികൂടിയ
മണല്‍ പരസ്യമായി ലേലം
ചെയ്യുന്നതിനും
വാഹനങ്ങള്‍
മാറ്റുന്നതിനും
നിയമനടപടി
സ്വീകരിക്കുമോ ?
അനധിക്രതമായി
ഭൂമി കൈക്കലാക്കല്‍
3101.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സ൪ക്കാ൪ വന്നശേഷം ഭൂമി
തട്ടിപ്പ്,
ഭൂപണയത്തിന്മേൽ
പലിശയ്ക്ക് പണം നല്കി
ചില റവന്യു വകുപ്പ്
ഉദ്യോഗസ്ഥരുടെ
സഹായത്തോടെ ഭൂമി
കൈക്കലാക്കല്‍ തുടങ്ങിയ
വിവിധതരം തട്ടിപ്പുകള്‍
നടത്തുന്നത്
ശ്രദ്ധയില്പ്പെട്ടിവോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഭൂമി/വാസസ്ഥലം/കടകള്‍
തുടങ്ങിയവ
വ്യാജപ്രമാണങ്ങളും
വ്യാജ രേഖകളും
ഉദ്യോഗസ്ഥരുടെ സഹായവും
ഗുണ്ടാസംഘങ്ങളുടെ
സംരക്ഷണവും ഉപയോഗിച്ച്
പലരും കൈക്കലാക്കിയത്
സംബന്ധിച്ച് നാളിതുവരെ
എത്ര പരാതികള്‍
സ൪ക്കാരിന് ലഭിച്ചു;
റവന്യു വകുപ്പ്
പ്രസ്തുത പരാതികളില്‍
സ്വീകരിച്ച
തുട൪നടപടികള്‍
എന്തെല്ലാം; വിശദാംശം
വ്യക്തമാക്കുമോ;
(സി)
റവന്യു
വകുപ്പിന്റെ കണക്കുകള്‍
പ്രകാരം ഇത്തരം
തട്ടിപ്പുകള്‍ക്ക്
വിധേയരായി ഭൂമി
നഷ്ടപ്പെട്ടവ൪ എത്ര;
ആത്മഹത്യ ചെയ്തവ൪ എത്ര;
കൊലചെയ്യപ്പെട്ടവ൪
എത്ര; മാരകമായ
ആക്രമണങ്ങള്‍ക്ക്
വിധേയരായവ൪ എത്ര
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
തട്ടിപ്പുകള്‍ക്ക്
വിധേയരായവ൪ക്ക് അവരുടെ
സ്വത്തു വകകള്‍ തിരികെ
നല്കുവാനായി റവന്യു
വകുപ്പ് എന്തു
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
തട്ടിപ്പുകള്‍ക്ക്
കൂട്ടു നില്‍ക്കുകയും,
തട്ടിപ്പുകള്‍
നടത്തിയതായി
കണ്ടെത്തുകയും ചെയ്ത
റവന്യു വകുപ്പിന്റെ
എത്ര
ഉദ്യോഗസ്ഥ൪ക്കെതിരെ ഈ
സ൪ക്കാ൪ നടപടി
സ്വീകരിച്ചു; പ്രസ്തുത
ഉദ്യോഗസ്ഥ൪ ആരെല്ലാം;
വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
ഇത്തരം
തട്ടിപ്പുകാരുടെ
പ്രവ൪ത്തനം
അവസാനിപ്പിക്കാനും,
തട്ടിപ്പിനുവിധേയരാകുന്നവരുടെ
ഭൂമി തിരികെ നല്‍കാനും
നിലവിലെ നിയമങ്ങള്‍
സമഗ്രമായി
പരിഷ്ക്കരിക്കുവാന്‍
തയ്യാറാകുമോ?
പയ്യന്നൂരില്‍
മിനി സിവില്‍ സ്റ്റേഷന്
3102.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പയ്യന്നൂരില്‍
പൂര്‍ത്തിയായിവരുന്ന
മിനി സിവില്‍
സ്റ്റേഷന്
ഓഫീസുകള്‍ക്ക് മുറികള്‍
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
മിനി
സിവില്‍ സ്റ്റേഷന്
നിര്‍മ്മാണം
പൂര്‍ത്തിയാകുന്ന
മുറയ്ക്ക് ബന്ധപ്പെട്ട
ഓഫീസുകള്‍ക്ക് മുറി
അനുവദിക്കാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഏതെല്ലാം
ഓഫീസുകള്‍ക്കാണ് മിനി
സിവില്‍ സ്റ്റേഷനിൽ
മുറികള്‍
അനുവദിക്കുന്നതെന്ന്
വിശദമാക്കാമോ?
താലൂക്കുകളുടെ
രൂപീകരണം
3103.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതുതായി
താലൂക്കുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുതുതായി എത്ര
താലൂക്കുകള്‍
ആരംഭിച്ചിട്ടുണ്ട്;
ലിസ്റ്റ് സഹിതം
വിശദവിവരം നല്‍കുമോ;
(സി)
പുതുതായി
വില്ലേജ് ഓഫീസുകളും
താലൂക്കുകളും
ആരംഭിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങളുടെ
വിശദാംശം നല്‍കുമോ;
(ഡി)
ഇത്തരത്തിൽ
പാലക്കാട് ജില്ലയിലെ
അസംബ്ലി മണ്ഡലങ്ങളിലെ
ഏതെങ്കിലും
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ട്രിവാന്‍ഡ്രം
ഗോള്‍ഫ് ക്ലബ് ഡെെനിംഗ്
ഹാള്‍ വാടകയിനത്തില്‍ ലഭിച്ച
തുക
3104.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രിവാന്‍ഡ്രം
ഗോള്‍ഫ് ക്ലബ്
സ്പോര്‍ട്സ്
അതോറിറ്റി ഓഫ് ഇന്‍ഡ്യ
ഏറ്റെടുത്തശേഷം
ഇവിടുത്തെ ഡെെനിംഗ്
ഹാള്‍ വാടകയ്ക്ക്
നല്കുന്നുണ്ടോ ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(ബി)
വാടക ഇനത്തില്‍ എത്ര
രൂപ ഇതിനകം ലഭിച്ചു
എന്ന് വ്യക്തമാക്കാമോ
?
എളങ്കുന്നപ്പുഴ
വില്ലേജിലെ താമസക്കാര്‍ക്ക്
പട്ടയം
3105.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ഷങ്ങളായി
പുറമ്പോക്ക് ഭൂമിയില്‍
താമസ്സിച്ചുവരുന്ന
എളങ്കുന്നപ്പുഴ
വില്ലേജിലെ
താമസക്കാര്‍ക്ക് പട്ടയം
ലഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പട്ടയം
അനുവദിച്ചു
കിട്ടുന്നതിന്
എളങ്കുന്നപ്പുഴ
വില്ലേജില്‍ നിന്നും
എത്ര അപേക്ഷകളാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
പട്ടയം
അനുവദിക്കുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടെന്ന്
വിശദീകരിക്കാമോ;
(ഡി)
കടലും
കായലും അതിര്‍ത്തികള്‍
നിശ്ചയിക്കുന്ന ദ്വീപ്
എന്നത്
കണക്കിലെടുത്തും,
വര്‍ഷങ്ങളായി
സ്ഥിരതാമസമാണെന്ന
വസ്തുത പരിഗണിച്ചും
പട്ടയം
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കാമോ ;
വിശദാംശം ലഭ്യമാക്കുമോ
?
ഭൂരഹിതരില്ലാത്ത
കേരളം
3106.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയില്‍
കാസര്‍ഗോഡ് ജില്ലയില്‍
എത്ര പേര്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ട്;
ഇതില്‍
ജില്ലയിലുള്ളവര്‍ എത്ര;
ജില്ലക്ക്
പുറത്തുള്ളവര്‍ എത്ര;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ പൊതു
സ്ഥലങ്ങളും മറ്റും
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതിയിന്‍ കീഴില്‍
അളന്ന്
നല്‍കിയിട്ടുണ്ടെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
നല്കിയ
ഭൂമിയില്‍ ഭൂരിഭാഗവും
വാസയോഗ്യമല്ലാത്ത
സ്ഥലമാണെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഭൂരഹിതരില്ലാത്ത
കേരളം
3107.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പദ്ധതിയുടെ ഭാഗമായി
ആരെല്ലാം ഏതൊക്കെ
സ്ഥാപനങ്ങള്‍
ഭൂരഹിത൪ക്ക് ഭൂമി
നല്‍കാനായി സ൪ക്കാരിനെ
സമീപിച്ചിട്ടുണ്ട്;
എത്ര സെന്റ് വീതം ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
സംസ്ഥാനത്തെ ഭൂമി
ഇല്ലാത്ത
അവശേഷിക്കുന്നവ൪ക്കും
ഭൂമി നല്കുവാ൯ സ൪ക്കാ൪
അടിയന്തിരമായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
സംസ്ഥാനത്തെ ഭൂമി
ഇല്ലാത്ത
അവശേഷിക്കുന്നവ൪ക്കും
ഭൂമി നല്കുവാ൯ സ൪ക്കാ൪
അടിയന്തിരമായി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
3108.
ശ്രീ.ഇ.പി.ജയരാജന്
,,
പി.റ്റി.എ. റഹീം
,,
കെ.രാധാകൃഷ്ണന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയില്‍
സംസ്ഥാനത്ത് ഇതുവരെ
ഏത്ര പേര്‍ക്ക് ഭൂമി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
അനുവദിച്ച ഭൂമി
ഏറ്റെടുക്കാത്തവര്‍
എത്രയുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പദ്ധതിയുടെ
ആദ്യ ഘട്ടത്തില്‍ എത്ര
പേര്‍ക്ക് ഭൂമി
നല്‍കാനാണ് വിഭാവനം
ചെയ്തിരിക്കുന്നത്;
ലക്ഷ്യം കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
അനുവദിക്കപ്പെട്ടതില്‍
ഭൂരിഭാഗവും വാസ
യോഗ്യമല്ലാത്തതും
വിദൂരങ്ങളിലുള്ളതുമാണെന്ന
പരാതി
ഉയര്‍ന്നിട്ടുണ്ടോ;
ഇക്കാരണത്താല്‍
അനുവദിച്ച ഭൂമി
ഏറ്റെടുക്കുന്നതില്‍
അപേക്ഷകര്‍ വിമുഖത
കാണിക്കുന്നുണ്ടോ;
(ഡി)
പദ്ധതി
പൂര്‍ത്തിയാകുമ്പോള്‍
എത്ര പേര്‍ക്ക് ഭൂമി
നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
ഇതിനായി എത്ര ഭൂമി
വേണ്ടി വരും; ഇത്
സര്‍ക്കാരിന്റെ
അധീനതയില്‍ ഉണ്ടോ;
(ഇ)
പ്രസ്തുത
പദ്ധതിക്കായി ഭൂമി
വിലക്ക്
വാങ്ങിയിട്ടുണ്ടോ;
ഇതിന് എന്തു തുക
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്താമോ; ഈ
പദ്ധതിക്ക് എന്തു
തുകയാണ്
വകയിരുത്തിയിരുന്നത്?
മണല്‍കടത്തിന്റെ
ഭാഗമായി പിടിച്ചെടുത്ത
വാഹനങ്ങള്‍
3109.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണല്‍കടത്തിന്റെ
ഭാഗമായി പിടിച്ചെടുത്ത
വാഹനങ്ങള്‍
കളക്ട്രേറ്റിലും പോലീസ്
സ്റ്റേഷനുകളിലും
കിടന്ന് നശിക്കുന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വാഹനങ്ങള്‍ യഥാസമയം
വിട്ടു നല്‍കാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
ഇത്തരത്തില്‍
സംസ്ഥാനത്ത് കെട്ടി
കിടക്കുന്ന വാഹനങ്ങളുടെ
ലേലത്തിലൂടെ എത്ര രൂപ
ഖജനാവിലേക്ക്
സമാഹരിക്കാ൯ കഴിയും
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പിടിച്ചെടുത്ത
വാഹനങ്ങള്‍
കളക്ട്രേറ്റുകളിലും
സ്റ്റേഷനുകളിലും നിന്ന്
നീക്കം ചെയ്യുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
മുല്ലപ്പെരിയാര്‍
ഡാം - പ്രദേശവാസികളുടെ
സുരക്ഷിതത്വം
3110.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
ഡാം അപകടാവസ്ഥയിലായ
സാഹചര്യത്തില്‍
പ്രദേശവാസികളുടെ
സുരക്ഷിതത്വം ഉറപ്പ്
വരുത്തുന്നതിനായി
എത്രപേരെയാണ് സുരക്ഷിത
സ്ഥാനങ്ങളിലേക്ക്
മാറ്റി
പാര്‍പ്പിച്ചിട്ടുള്ളത്;
(ബി)
ഇപ്രകാരം
മാറ്റി
പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക്
എന്തൊക്കെ
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
സൗജന്യ
ചികിത്സ, സൗജന്യ റേഷന്‍
തുടങ്ങിയ സൗകര്യങ്ങള്‍
ഒരുക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇവ
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
വടക്കഞ്ചേരിയില്‍
സബ്ട്രഷറിക്കും ഫയര്‍
ഫോഴ്സിനും ഭൂമി കൈമാറിയത്
സംബന്ധിച്ച നടപടിക്രമം
3111.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തുര്
താലൂക്കില്‍
വടക്കഞ്ചേരി
പി.ഡബ്ള്യൂ.ഡി. ഗസ്റ്റ്
ഹൗസ് കോമ്പൗണ്ടില്‍
നിന്നും 10 സെന്റ് ഭൂമി
സബ്ട്രഷറി
നിര്‍മ്മാണത്തിന്
നല്‍കണമെന്ന ആവശ്യം
പരിഗണിച്ച് ട്രഷറി
വകുപ്പിന് കൈവശാവകാശം
നല്കി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ എന്ത്
കൊണ്ടാണ് കൈവശാവകാശം
കൈമാറാത്തതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആലത്തുര്
താലൂക്കില്‍
വടക്കഞ്ചേരി
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോ കോമ്പൗണ്ടില്‍
നിന്നും ഫയര്‍ ഫോഴ്സിന്
കെട്ടിടം
നിര്‍മ്മിക്കാന്‍ ഭൂമി
നല്‍കിയത് നിയമാനുസൃതം
കൈമാറിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ എന്ത്
കൊണ്ടാണ് കൈമാറ്റം
നടക്കാത്തതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
രണ്ട് കാര്യങ്ങള്‍ക്കും
റവന്യൂ വകുപ്പില്‍
അപേക്ഷ ലഭിച്ചത്
എന്നാണെന്നും
ഇതുവരെയായിട്ടും നടപടി
പൂര്‍ത്തിയാകാത്തത്
എന്ത് കൊണ്ടാണെന്നും
വ്യക്തമാക്കുമോ?
കാലവര്‍ഷക്കെടുതി-ദുരിതാശ്വാസ
നടപടികള്‍
T *3112.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലവര്‍ഷക്കെടുതി
മൂലം വീടുകള്‍ നശിച്ച
കര്‍ഷകര്‍ക്ക്
ദുരിതാശ്വാസസഹായം
എത്തിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും
പ്രസ്തുത ആവശ്യത്തിനായി
എന്ത് തുക
വേണ്ടിവരുമെന്നും
അറിയിക്കുമോ;
(ബി)
നാട്ടിക
നിയോജകമണ്ഡലത്തില്‍
വീടുകള്‍ നശിച്ച
കര്‍ഷകര്‍ ദുരിതാശ്വാസ
സഹായം അഭ്യര്‍ത്ഥിച്ചു
നല്കിയ പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അവ പരിശോധിച്ച്
എന്തെല്ലാം ആശ്വാസ
നടപടികള്‍
സ്വീകരിച്ചുവെന്നും
ആയത് കര്‍ഷകര്‍ക്ക്
ലഭ്യമാക്കാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ;
നദികളെക്കുറിച്ചുള്ള
ഗവേഷണം
3113.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നദികളെക്കുറിച്ചുള്ള
ഗവേഷണത്തിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പദ്ധതിയുടെ ഭാഗമായി
നടത്തുന്നത്;
(ഡി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കാലവര്‍ഷക്കെടുതികളും
വരള്ച്ചാക്കെടുതികളും വഴി
സംസ്ഥാനത്തിനുണ്ടായ നഷ്ടം
3114.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ വര്‍ഷം
കാലവര്‍ഷക്കെടുതികളും
വരള്ച്ചാക്കെടുതികളും
വഴി സംസ്ഥാനത്തിനുണ്ടായ
നഷ്ടം എത്ര
കോടിയുടേതായിരുന്നു
കണക്കാക്കപ്പെട്ടതെന്ന്
വര്‍ഷം തിരിച്ച്
വെളിപ്പെടുത്താമോ;
(ബി)
ഓരോ
കാലയളവിലും
കണക്കാക്കപ്പെട്ട
നഷ്ടവും ലഭിച്ച
കേന്ദ്രഗവണ്മെന്റ്
സഹായവും സംബന്ധിച്ച്
വിശദമാക്കാമോ?
സര്‍ട്ടിഫിക്കറ്റുകളുടെ
ഫീസ്
3115.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ നിന്നും
ലഭിക്കേണ്ട
സര്‍ട്ടിഫിക്കറ്റുകള്‍
അക്ഷയ കേന്ദ്രങ്ങള്‍
മുഖേന നല്കി
വരുമ്പോള്‍
ഫീസിനത്തില്‍ എത്ര രൂപ
വീതമാണ് നല്‍കേണ്ടി
വരുന്നത്;
(ബി)
പല
അക്ഷയ കേന്ദ്രങ്ങളും
നിശ്ചിത ഫീസിലും
ഉയര്‍ന്ന തുക
അപേക്ഷകരില്‍ നിന്നും
ഈടാക്കുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇപ്രകാരം
ഉയര്‍ന്ന നിരക്ക്
ഈടാക്കുന്നത് തടയാന്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശം നല്‍കാമോ;
(ഡി)
സര്‍ട്ടിഫിക്കറ്റുകള്‍ക്കായി
ഈടാക്കാവുന്ന നിശ്ചിത
ഫീസ് അക്ഷയ
കേന്ദ്രങ്ങളില്‍
പ്രദര്‍ശിപ്പിക്കുന്ന
തരത്തില്‍ ബോര്‍ഡുകള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ?
കോങ്ങാട്
മണ്ഡലത്തിലെ സാധാരണ കുടിയേറ്റ
കര്‍ഷകര്‍ക്ക് (1970 ന്
മുമ്പ് കൂടിയേറിയവർക്ക്
)പട്ടയം
3116.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തിലെ
നാമമാത്രമായ സാധാരണ
കുടിയേറ്റ
കര്‍ഷകര്‍ക്ക് (1970 ന്
മുമ്പ്
കൂടിയേറിയവർക്ക്)പട്ടയം
നല്കുന്ന കാര്യം
പരിഗണയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
ലഭിച്ചിട്ടുള്ള
നിവേദനങ്ങളില്‍
കൈക്കൊണ്ടിട്ടുള്ള
തീരുമാനങ്ങളുടെ
വിശദാംശം നല്‍കുമോ?
പുല്ലമ്പാറ
വില്ലേജിലെ 57/16 സര്‍വ്വേ
നമ്പരില്‍പ്പെട്ട ഭൂമി
പതിച്ചുകിട്ടുന്നതിനായി ശ്രീ.
കെ. ബാബു സമർപ്പിച്ച
അപേക്ഷയിന്മേൽ നടപടി
3117.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
താലൂക്കില്‍,
പുല്ലമ്പാറ വില്ലേജില്‍
ശ്രീമതി തേവി
ചെറുപെണ്ണ്, മലവിള
പുത്തന്‍വീട്,
പുലയരുകുന്ന് ,
പുല്ലമ്പാറ
എന്നയാള്‍ക്ക്
പുല്ലമ്പാറ വില്ലേജിലെ
57/16 സര്‍വ്വേ
നമ്പരില്‍പ്പെട്ട എത്ര
ഭൂമിയാണ് പാട്ടത്തിന്
നല്‍കിയിരുന്നത്; എന്നു
മുതല്ക്കാണ് പാട്ടം
പ്രാബല്യത്തില്‍
വന്നത്; എത്ര
നാളത്തേക്കാണ്
പാട്ടത്തിന്
നല്‍കിയിരിക്കുന്നതെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പാട്ടത്തിന്റെ
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ ;
(സി)
ശ്രീമതി
തേവി ചെറുപെണ്ണ്
26.3.2000 ല്‍
മരണപ്പെട്ടതിനുശേഷം
ഇവരുടെ മകനായ ശ്രീ. കെ.
ബാബു, പുലയരുകുന്ന് -
തടത്തരികത്ത്
പുത്തന്‍വീട്,
വെള്ളുമണ്ണടി. പി.ഒ
എന്നായാള്‍
പാട്ടക്കുടിശിക
അടച്ചിട്ടുണ്ടോ;
നിലവില്‍ ഇൗ ഭൂമിക്ക്
പാട്ടക്കുടിശിക ഉണ്ടോ
എന്നുള്ള വിവരം
അറിയിക്കുമോ ;
(ഡി)
ശ്രീമതി.
തേവി ചെറുപെണ്ണിന്റെ
കാലശേഷം ഇവരുടെ മകനായ
ശ്രീ കെ. ബാബുവിന്
പ്രസ്തുത ഭൂമി കെെവശം
വച്ച്
അനുഭവിക്കുന്നതിന്
തടസമുണ്ടെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ ;
(ഇ)
സംസ്ഥാന
സര്‍ക്കാരിന്റെ
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതി 2015 ന്റെ
ആവശ്യത്തിനായി പ്രസ്തുത
57/16 സര്‍വേ നമ്പര്‍
ഭൂമി
ഏറ്റെടുത്തിട്ടുണ്ടോ;
എങ്കില്‍ ഇത്
ആര്‍ക്കൊക്കെയാണ്
നല്‍കിയിട്ടുള്ളതെന്നും
എത്ര വീതമാണ്
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ ;
(എഫ്)
പ്രസ്തുത
ഭൂമി
പതിച്ചുകിട്ടുന്നതിനായി
ശ്രീ. കെ. ബാബു അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇതില്‍ എന്തു നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ജി)
വര്‍ഷങ്ങളായി
കെെവശം വച്ച്
ദേഹണ്ഡിച്ച്
പരിപാലിച്ചുവന്ന
പ്രസ്തുത ഭൂമി ശ്രീ.
കെ. ബാബുവിന് പതിച്ചു
നല്‍കുന്നതിന്
എന്തെങ്കിലും
തടസങ്ങളുണ്ടോ; മറ്റ്
വസ്തുവകകളൊന്നുമില്ലാത്ത
പട്ടികജാതിയില്‍പ്പെടുന്ന
ഇദ്ദേഹത്തിന് മാനുഷിക
പരിഗണന നല്കി ടി ഭൂമി
പതിച്ചു നല്‍കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ ?
റവന്യൂ
വകുപ്പില്‍ കീഴില്‍ മിഷന്
676-ല്‍ ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
3118.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ കീഴില്‍
മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍ ഏതെല്ലാമാണ്
; ഇവ ഓരോന്നിനും എത്ര
തുക വീതം നീക്കി
വെച്ചിട്ടുണ്ട് ; ഇത്
ബജറ്റ് വിഹിതത്തിന്
പുറമേയാണോ ;
(ബി)
എല്ലാ
പദ്ധതികളുടേയും
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ ;
പണിപൂര്‍ത്തീകരിച്ച
ഏതെങ്കിലും
പദ്ധതിയുണ്ടോ ; ഇതുവരെ
പണി
ആരംഭിച്ചിട്ടില്ലാത്ത
പദ്ധതികള്‍ ഏതെല്ലാമാണ്
?
River
Management Fund ഉപയോഗിച്ച്
ഗായത്രി പുഴ
സംരക്ഷിക്കുന്നതിന് നടപടി
3119.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ River
Management Fund
ഉപയോഗിച്ച് ഗായത്രി പുഴ
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ;
(ബി)
ആലത്തുര്
മേഖലയില്‍
ഗായത്രിപ്പുഴയോരത്ത്
പുഴ പുറമ്പോക്ക്
കയ്യേറ്റം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഗായത്രി
പുഴയോരത്തെ
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനായി
പുഴയോരങ്ങള്‍ സര്‍വ്വേ
നടത്തി അളന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ആലത്തുര്
മേഖലയില്‍ കയ്യേറ്റം
ഒഴിപ്പിക്കുന്നതിനും
സംരക്ഷിക്കുന്നതിനും
റിവര്‍ മാനേജ്മെന്റ്
ഫണ്ട്
ഉപയോഗിക്കുന്നതിന്
എന്തെങ്കിലും നിയമ
തടസ്സമുണ്ടോ;
(ഇ)
ഈ
സാമ്പത്തിക വര്‍ഷം
River Management
Fund-ല്‍ നിന്നും
പാലക്കാട് ജില്ലയില്‍
എത്ര തുക ചെലവഴിച്ചു;
ഏതൊക്കെ
പദ്ധതികള്‍ക്കാണ് തുക
ചെലവഴിച്ചത്; പദ്ധതി
തിരിച്ച്
വ്യക്തമാക്കുമോ?
മലപ്പുറത്ത്കുടുംബകോടതി
കെട്ടിടം
നിര്‍മ്മിക്കുന്നതിന് സ്ഥലം
3120.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറത്ത്
പുതിയ കുടുംബകോടതി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
25 സെന്റ് സ്ഥലം
അനുവദിക്കുന്നതിനുള്ള
പ്രൊപ്പോസല്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
(ബി)
ജില്ലാ
കളക്ടര്‍
സര്‍ക്കാരിന്റെ
അംഗീകാരത്തിനായി ഫയല്‍
സമര്‍പ്പിച്ചിട്ടും
നാളിതുവരെ ഭൂമി
കൈമാറുന്നത് സംബന്ധിച്ച
അന്തിമ തീരുമാനം
വൈകുന്നത്
എന്തുകൊണ്ടാണെന്ന്
പരിശോധിക്കുമോ;
(സി)
കുടുംബകോടതിക്ക്
ഭൂമി കൈമാറുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ?
ആനയറ വേള്‍ഡ് മാര്‍ക്കറ്റിനു
സമീപം സര്‍ക്കാര്‍ ഭൂമി
കയ്യേറി ഫ്ലാറ്റ് നിര്‍മ്മാണം
3121.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
ആനയറ വേള്‍ഡ്
മാര്‍ക്കറ്റിനു സമീപം
ഫ്ലാറ്റ്
നിര്‍മ്മാണക്കമ്പനി
സര്‍ക്കാര്‍ ഭൂമി
കയ്യേറി ഫ്ലാറ്റ്
നിര്‍മ്മാണം
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതു
സംബന്ധിച്ച് പരിശോധന
നടത്തുകയുണ്ടായോ ;
വിശദാംശം നല്‍കാമോ ;
(സി)
കയ്യേറ്റത്തോടൊപ്പം
കെെത്താേട്
നികത്തിയിട്ടുണ്ടോ ;
(ഡി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ?
പി.എം.ജി.
- പട്ടം റോഡ് വീതി കൂട്ടല്‍
3122.
ശ്രീ.എ.എ.അസീസ്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
പി.എം.ജി - പട്ടം റോഡ്
വീതി കൂട്ടുന്നതിനായി
സ്ഥലം ഏറ്റെടുക്കാന്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
ഉത്തരവിട്ടത്;
(ബി)
പ്രസ്തുത
ഉത്തരവ്
അസാധുവാക്കിയിട്ടുണ്ടോ;
(സി)
ഈ
റോഡിന്റെ വീതി കൂട്ടല്‍
നിറുത്തി
വച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഡി)
വീതി
കൂട്ടുന്നതിനായി
ഏതൊക്കെ ഉടമസ്ഥരുടെ
എത്ര വീതം വസ്തുവാണ്
റവന്യൂ രേഖകളില്‍
നിന്ന് കുറവ് ചെയ്തത്;
വിശദാംശം നല്‍കുമോ;
(ഇ)
ഈ
പദ്ധതി ഒഴിവാക്കിയ
സാഹചര്യത്തില്‍ റവന്യൂ
രേഖകളില്‍ നിന്നും
കുറവു ചെയ്ത ഭൂമി
തിരികെ ഉടമസ്ഥര്‍ക്ക്
നല്കി ഭൂമിയുടെ കരം
ഒടുക്കുന്നതിന്
ഉടമസ്ഥരെ അനുവദിക്കുമോ;
(എഫ്)
ഇത്
സംബന്ധിച്ച് ഏതൊക്കെ
പരാതികളാണ്
വകുപ്പിലുള്ളത്;
(ജി)
പരാതികളില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ?
ചേര്‍ത്തല
മനോരമ കവലയുടെ വികസനം
3123.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചേര്‍ത്തല
മനോരമ കവലയുടെ
വികസനത്തിനായി സ്ഥലം
ഏറ്റെടുക്കുന്ന നടപടി
ഏതു ഘട്ടം വരെയായി
എന്ന് പറയാമോ; ഇതിന്
സ്ഥലം
ഏറ്റെടുക്കുന്നതിന്
റവന്യൂ വകുപ്പില്‍
നിന്നും ഉത്തരവ്
നല്‍കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ; സ്ഥലം
നെഗോഷിബിള്‍ പര്‍ച്ചേസ്
മെത്തേഡില്‍ സമയനഷ്ടം
ഇല്ലാതെ
ഏറ്റെടുക്കുന്നതിനാവശ്യമായ
രേഖകളും
റിപ്പോര്‍ട്ടുകളും
ആലപ്പുഴ ജില്ല കളക്ടര്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
സ്ഥലം
ഏറ്റെടുക്കുന്നതിന്റെ
ഭാഗമായി
ഒഴിപ്പിക്കപ്പെടേണ്ട
കച്ചവടക്കാര്‍ക്കു
നല്‍കേണ്ട നഷ്ടപരിഹാര
പാക്കേജോ,
പുനരധിവാസപാക്കേജോ
ജില്ലാകളക്ടര്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
റീസര്‍വ്വേ
നടപടികള്‍
3124.
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
റീസര്‍വ്വേ നടപടികള്‍
ആരംഭിച്ചത് എന്നാണ്;
(ബി)
ഇതുവരെ
എത്ര വില്ലേജുകളില്‍
റീസര്‍വ്വേ
പൂര്‍ത്തിയായിട്ടുണ്ട്;
ഭാഗികമായി പൂര്‍ത്തിയായ
വില്ലേജുകള്‍ എത്ര ;
ഏതെല്ലാം ; ജില്ല
തിരിച്ചുളള കണക്ക്
വ്യക്തമാക്കുമോ;
(സി)
ഇതുവരെയുള്ള
റീസര്‍വ്വേ
നടപടികള്‍ക്ക് എത്ര രൂപ
ചെലവായി;
(ഡി)
എല്ലാ
വില്ലേജുകളിലും
റീസര്‍വ്വേ നടപടി
ക്രമങ്ങള്‍
കാര്യക്ഷമായി
പൂര്‍ത്തിയാക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
നെടുമങ്ങാട്
താലൂക്കിലെ നെടുമങ്ങാട്
കുരുപ്പൂര്, കരകുളം,
വട്ടപ്പാറ, വെമ്പായം,
തേക്കട, മാണിക്കല്‍,
കോലിയക്കോട് എന്നീ
വില്ലേജുകളിലും
തിരുവനന്തപുരം
താലൂക്കിലെ
പള്ളിപ്പുറം,
അണ്ടൂര്‍ക്കോണം, മേല്‍
തോന്നക്കല്‍, കീഴ്
തോന്നക്കല്‍,
അയിരൂപ്പാറ എന്നീ
വില്ലേജുകളിലും
റീസര്‍വ്വേ
നടപടികളെക്കുറിച്ച്
പരാതി ലഭിച്ചിട്ടുണ്ടോ;
പരാതികളെത്ര ; വില്ലേജ്
തിരിച്ചുളള കണക്ക്
വ്യക്തമാക്കുമോ;
(എഫ്)
പരാതികള്‍
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(ജി)
പരാതികള്‍
പരിഹരിക്കാന്‍ ജില്ലാ
കളക്ടറുടെ
നേതൃത്വത്തില്‍
റീസര്‍വ്വേ അദാലത്ത്
സംഘടിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
തണ്ടപ്പേര്
നല്കാന് നടപടി
3125.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര പാലമേല്‍
വില്ലേജില്‍ മുന്‍
സര്‍വ്വെ നമ്പര്‍
220/2-15-ല്‍ ശ്രീമതി
കല്ല്യാണിയമ്മയുടെയും
മകന് ശ്രീ.
ആനന്ദിന്റെയും പേരില്‍
7694-ാം നമ്പര്‍
തണ്ടപ്പേരില്പ്പെട്ട
45.5 സെന്റ് വസ്തുവില്‍
നിന്നും കല്ലട ജലസേചന
പദ്ധതിയ്ക്കായി 14.75
സെന്റ് വസ്തു
ഏറ്റെടുത്തിട്ടുണ്ടോ;
(ബി)
ബാക്കിയുള്ള
സ്ഥലത്തിന്
റീസര്വ്വേയ്ക്കുശേഷം
പുതിയ തണ്ടപ്പേര്
നല്കിയിട്ടില്ലായെന്നും
റീസര്‍വ്വെയില്‍ വന്ന
പ്രസ്തുത തെറ്റ്
തിരുത്തണമെന്നും
ആവശ്യപ്പെട്ട്
മാവേലിക്കര താലൂക്കില്‍
പാലമേല്‍ വില്ലേജില്‍
ആനന്ദമന്ദിരത്തില്‍
ശ്രീ. കെ. രവീന്ദ്രന്
26-12-2012-ല്‍ നല്കിയ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത
പരാതിയിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജലസേചനപദ്ധതിയ്ക്ക്
ഏറ്റെടുത്ത ശേഷം
ബാക്കിയുള്ള വസ്തു,
തണ്ടപ്പേര് ഉടമകളുടെ
പേരില്‍ കൂട്ടി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ആയയില്പ്പാലം
നിര്‍മ്മിക്കുന്നതിന് വസ്തു
3126.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മുന്‍സിപ്പാലിറ്റിയേയും
പെരുങ്കടവിള
ഗ്രാമപഞ്ചായത്തിനേയും
ബന്ധിപ്പിക്കുന്ന
ആയയില്പ്പാലം
നിര്‍മ്മിക്കുന്നതിനുള്ള
വസ്തു പൊന്നുംവിലയ്ക്ക്
എടുക്കുന്നതിനുള്ള
നടപടികള്‍
അടിയന്തിരമായി
പൂര്‍ത്തിയാക്കാമോ;
(ബി)
പൊന്നുംവില
നടപടികള്‍
പൂര്‍ത്തിയാക്കുന്നതിനുള്ള
കാലതാമസം വിശദമാക്കാമോ?
തിരുവനന്തപുരം
ജില്ലയിലെ ലീഗല്‍ മെട്രോളജി
ആസ്ഥാന മന്ദിരം
3127.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തിരുവനന്തപുരം
ജില്ലയിലെ ലീഗല്‍
മെട്രോളജി ആസ്ഥാന
മന്ദിരത്തിന് കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര തുക അനുവദിച്ചു;
പ്രസ്തുത തുക
ചെലവഴിച്ചിട്ടുണ്ടോ;
പ്രസ്തുത
മന്ദിരത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ്?
ഓട്ടോറിക്ഷകളുടെ
മീറ്ററുകള്‍
മുദ്രപതിപ്പിക്കാന് കാലതാമസം
വരുത്തുന്നവര്‍ക്ക് പിഴ
3128.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഓട്ടോറിക്ഷകളുടെ
മീറ്ററുകള്‍
മുദ്രപതിപ്പിക്കാന്
കാലതാമസം
വരുത്തുന്നവര്‍ക്ക്
ലീഗല്‍ മെട്രോളജി
വകുപ്പ് 2000 രൂപ പിഴ
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സര്‍ക്കാര്‍
നിര്‍ദ്ദേശപ്രകാരമാണോ
ഇത്തരത്തില്‍ പിഴ
ഈടാക്കുന്നത്;
(ബി)
മുദ്രപതിപ്പിക്കാത്ത
ഓട്ടോറിക്ഷകള്‍ക്ക്
2000 രൂപ പിഴ
ഈടാക്കാന്‍
എന്തെങ്കിലും
നിയമഭേദഗതി
വരുത്തിയിട്ടുണ്ടോ;
(സി)
പാവപ്പെട്ട
ഓട്ടോറിക്ഷാ
ഡ്രൈവര്‍മാര്‍ക്ക്
താങ്ങാനാവുന്നതിലും
അപ്പുറമുള്ള ഫൈന്‍
ഒഴിവാക്കാന്‍
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്;
ഓട്ടോറിക്ഷാക്കാരില്
നിന്നും 2000രൂപ ഫൈന്‍
വാങ്ങരുത് എന്ന്
വകുപ്പുതല
ഉദ്യോഗസ്ഥര്‍ക്ക്
സര്‍ക്കാര്‍ രേഖാമൂലം
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
പതിപ്പിക്കാന്‍
കാലതാമസം വരുന്ന എല്ലാ
അളവുതൂക്ക
ഉപകരണങ്ങള്‍ക്കും
ഇത്തരത്തില്‍ ഫൈന്‍
ഏര്‍പ്പെടുത്തുന്നുണ്ടോ;
(ഇ)
കഴിഞ്ഞ
ഒരു മാസത്തിനുള്ളില്‍
ഓരോ ജില്ലയില്‍നിന്നും
ഇത്തരത്തില്‍ ഈടാക്കിയ
ഫൈന്‍ എത്രയെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(എഫ്)
ഇത്
ഒഴിവാക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കയര്‍
മേഖലയെ ശക്തിപ്പെടുത്താന്‍
നടപടികള്‍
3129.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കയര്‍ മേഖലയെ
ശക്തിപ്പെടുത്താന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട് ;
(ബി)
ഇതുമൂലം
കയര്‍ മേഖലയില്‍ ഉണ്ടായ
നേട്ടങ്ങള്‍
എന്തൊക്കെയാണ് ;
വിശദമാക്കാമോ?
കയര്‍
ആഭ്യന്തര വിപണിയും
3130.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
പാലോട് രവി
,,
ഹൈബി ഈഡന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയിലെ ആഭ്യന്തര
വിപണിയുടെ സാദ്ധ്യത
ഉപയോഗപ്പെടുത്താന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ലക്ഷ്യം
കൈവരിക്കുന്നതിന്
കയറുദ്പാദകര്ക്കും
വ്യാപാരികള്‍ക്കും
എന്തെല്ലാം സഹായങ്ങളാണ്
നല്കാന്
ഉദ്ദേശിക്കുന്നത്;
(സി)
എത്ര
കോടി രൂപയുടെ ആഭ്യന്തര
വിപണി കണ്ടെത്താനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
തൊണ്ട്
സംഭരണം
3131.
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
ഷാഫി പറമ്പില്‍
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ
തൊണ്ട് സംഭരണ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
പദ്ധതിയിലൂടെ
കൈവരിക്കാനുദ്ദേശിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
തൊണ്ട്
സംഭരണം
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പദ്ധതി
പ്രകാരം എന്തെല്ലാം
കാര്യങ്ങള്‍ നടപ്പില്‍
വരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കയറിന്റെ
അസംസ്കൃത വസ്തുവായ
തൊണ്ടിന്റെ ദൗര്‍ലഭ്യം
3132.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയില്‍ കയറിന്റെ
അസംസ്കൃത വസ്തുവായ
തൊണ്ടിന്റെ ദൗര്‍ലഭ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
സംസ്ഥാനത്തു
നിന്നും ലഭിക്കുന്ന
തൊണ്ടിന്റെ
സംഭരണത്തിന് ഇപ്പോള്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ ;
(സി)
കയര്‍
സംഘങ്ങള്‍ക്ക് ചകിരി
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കുന്നതെന്നും
വ്യക്തമാക്കുമോ ?
കയര്‍മേഖലയെ
ശക്തിപ്പെടുത്താന്‍ കര്‍മ്മ
പദ്ധതികള്‍
3133.
ശ്രീ.സി.പി.മുഹമ്മദ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
സണ്ണി ജോസഫ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍മേഖലയെ
ശക്തിപ്പെടുത്താന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
ഇക്കാലയളവില്‍
കയര്‍ മേഖലയ്ക്കുള്ള
ബഡ്ജറ്റ് വിഹിതത്തില്‍
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
എത്ര
ശതമാനം വര്‍ദ്ധനവാണ്
ഓരോ സാമ്പത്തിക
വര്‍ഷത്തിലും
വരുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
ഇത്
മൂലം കയര്‍ മേഖലയില്‍
എന്തെല്ലാം നേട്ടങ്ങള്‍
ഉണ്ടായിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?