എമര്‍ജിംഗ്
കേരള
2447.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എമര്‍ജിംഗ്
കേരളയുടെ ഭാഗമായി
ധാരണാപത്രത്തില്‍
ഒപ്പുവച്ച ഏതെല്ലാം
കമ്പനികളാണ് നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിച്ചത് ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനം ആരംഭിച്ച
കമ്പനികള്‍ എത്ര കോടി
രൂപ വീതം മുതല്‍
മുടക്കാനാണ് പദ്ധതി ?
പുതിയതായി തുടങ്ങിയ വ്യവസായ
സ്ഥാപനങ്ങൾ
2448.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിന്
ശേഷം എന്തൊക്കെ വ്യവസായ
സ്ഥാപനങ്ങളാണ്
സംസ്ഥാനത്ത്
ആരംഭിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇത്
എവിടെയൊക്കെ ആണ്
സ്ഥാപിച്ചിട്ടുളളത് ;
വിശദാംശങ്ങള്‍ നല്‍കാമോ
?
പൊതു മേഖലാസ്ഥാപനങ്ങളെ
ലാഭത്തിലാക്കുന്നതിനുള്ള
കർമ്മപദ്ധതി
2449.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.ശിവദാസന്‍ നായര്‍
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങളെ
ലാഭത്തിലാക്കാന്‍
കര്‍മ്മപദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
വിശദമാക്കുമോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനും
ഉല്പാദനത്തിനനുസരിച്ച്
തൊഴിലാളികള്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ലാഭത്തില്‍ പ്രവൃത്തിച്ച പൊതു
മേഖലാസ്ഥാപനങ്ങള്‍
2450.
പ്രൊഫ.സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാരിന്റെക്കാലത്ത്
എത്ര
പൊതുമേഖലാസ്ഥാപനങ്ങളാണ്
ലാഭത്തില്‍
പ്രവൃത്തിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(ബി)
ഇവയില്‍
എല്ലാ സ്ഥാപനങ്ങളും
ഇപ്പോഴും ലാഭത്തില്‍
പ്രവൃത്തിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന് ശേഷം എത്ര
പൊതുമേഖല സ്ഥാപനങ്ങളാണ്
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദാംശം
വെളിപ്പെടുത്തുമോ?
കെ.എം.എം.എല്‍-ലെ
ഇന്ധനം
2451.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എം.എം.എല്‍-ന്റെ
ഇല്‍മനൈറ്റ്
ബെനിഫിസിയേഷന്
പ്ലാന്റില്‍ 2014 മെയ്
മാസം മുതല്‍ NPF
പെട്രോളിയം കോക്ക്
യൂണിറ്റ്-200
ഉപയോഗിക്കേണ്ടതില്ല
എന്ന്
തീരുമാനിക്കാനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
NPF
പെട്രോളിയം കോക്ക്-200
ഇന്ധനമായി
ഉപയോഗിക്കാത്തതുമൂലം
കമ്പനിക്ക് 9 കോടിയോളം
രൂപ നഷ്ടമുണ്ടാകുമെന്ന്
കമ്പനിയുടെ ഫിനാന്‍സ്
വീഭാഗം
കണക്കാക്കിയിട്ടുള്ള
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ചവറ
കെ.എം.എം.എല്‍. കമ്പനിയുടെ
ലാഭ-നഷ്ടക്കണക്കുകൾ
2452.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010-11
മുതല്‍ 2012-2013
വരെയുള്ള കാലയളവിൽ ചവറ
കെ.എം.എം.എല്‍.-ലെ
പിഗ്മെന്റ്
പ്രൊഡക്ഷന്‍
എത്രയായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കമ്പനിയുടെ, 2010-11,
2011-2012, 2012-2013
വര്‍ഷങ്ങളിലെ
ലാഭം/നഷ്ടം
എത്രയാണെന്നുള്ളത്
വ്യക്തമാക്കുമോ?
യുവ
സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടികള്‍
2453.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവ
സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
യുവ
സംരംഭകര്‍ക്ക് ആവശ്യമായ
സാങ്കേതിക പരിശീലനം
നല്‍കുന്നതിന്
ഫിനിഷിംഗ് സെന്ററുകളും
മികവിന്റെ
കേന്ദ്രങ്ങളും
സംഘടിപ്പിക്കുമോ ;
(സി)
യുവ
സംരംഭകരിലൂടെ
കേരളത്തിലെ
വ്യാവസായിക-സാമ്പത്തിക
തൊഴിലവസര രംഗത്ത്
പുത്തന്‍
ഉണര്‍വ്വുണ്ടാക്കുന്നതിന്
പുതിയ നയവും പദ്ധതികളും
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ഓരോ
ജില്ലകള്‍ക്കും അനുയോജ്യമായ
വ്യവസായങ്ങള്‍
2454.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
സി.മോയിന്‍ കുട്ടി
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഓരോ ജില്ലകള്‍ക്കും
അനുയോജ്യമായ
വ്യവസായങ്ങള്‍
കണ്ടെത്തുന്നത്
സംബന്ധിച്ച
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍ ന്ലകാമോ
;
(സി)
ഓരോ
പ്രദേശങ്ങള്‍ക്കും
നിര്‍ദ്ദേശിച്ച
വ്യവസായം
തുടങ്ങുന്നവര്‍ക്ക്
പ്രത്യേകമായി
എന്തെങ്കിലും
സഹായങ്ങള്‍
നല്കുന്നുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
കേരള
സ്റ്റേറ്റ് ഏജന്‍സി ഫോര്‍
എക്സ്പാന്ഷന് ഓഫ് കാഷ്യൂ
കള്ട്ടിവേഷന് ഏജന്‍സിയുടെ
പ്രവര്‍ത്തനം
2455.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ഏജന്‍സി
ഫോര്‍ എക്സ്പാന്ഷന്
ഓഫ് കാഷ്യൂ
കള്ട്ടിവേഷന്
ഏജന്‍സിയുടെ ഇപ്പോഴത്തെ
പ്രവര്‍ത്തനം
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര ഹെക്ടര്‍
സ്ഥലത്ത് കശുമാവ് കൃഷി
വ്യാപിപ്പിച്ചു
എന്നറിയിക്കുമോ;
(സി)
നാഷണല്‍
ഹോര്‍ട്ടികള്‍ച്ചര്‍
മിഷനില്‍ നിന്നും
2012-13, 2013-14 ,
2014-15 എന്നീ
സാമ്പത്തിക വര്‍ഷം എത്ര
തുക അനുവദിച്ച്
എന്നറിയിക്കാമോ;
(ഡി)
പ്രസ്തുത
തുകയുടെ ചെലവ്
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ഇ)
2015-16
സാമ്പത്തികവര്ഷത്തേയ്ക്കുവേണ്ടി
പുതിയ പ്രൊപ്പോസല്‍
നാഷണല്‍
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
കൊല്ലം
ജില്ലയിൽ കാഷ്യൂ ബോര്‍ഡ്
T *2456.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ആസ്ഥാനമായി കാഷ്യൂ
ബോര്‍ഡ്
സ്ഥാപിക്കുന്നത്
സംബന്ധിച്ച നടപടികളുടെ
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
കാഷ്യൂ
ബോര്‍ഡ്
സ്ഥാപിക്കുന്നതിന്
പ്ലാനിംഗ് കമ്മീഷന്
ശുപാര്‍ശ ചെയ്ത
സാഹചര്യത്തില്‍
14.08.2012-ല്‍ കേന്ദ്ര
സര്‍ക്കാരിന് അയച്ച
കത്തിന് മറുപടി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത വിഷയം പുതിയ
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍
ആയതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?
വ്യവസായ
മേഖലയില്‍ യെസ് സംഗമം വഴി
പുതിയ സംരംഭങ്ങള്‍
2457.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എസ്.ശർമ്മ
,,
എ.എം. ആരിഫ്
,,
ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വികസന കോര്‍പ്പറേഷന്റെ
ആഭിമുഖ്യത്തില്‍ നടന്ന
യെസ് സംഗമം വഴി വ്യവസായ
മേഖലയില്‍ എന്തെല്ലാം
പുതിയ സംരംഭങ്ങള്‍
തുടങ്ങാന്‍
ധാരണയായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം കാര്യങ്ങൾ
ലക്ഷ്യമിട്ടാണ് യെസ്
സംഗമം
സംഘടിപ്പിക്കുന്നതെന്നു
വ്യക്തമാക്കുമോ;
(സി)
ഇതില്‍
ഏതെല്ലാം പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതിനുള്ള
ധാരണകള്‍
ഉണ്ടാക്കിയെന്ന്
വ്യക്തമാക്കുമോ?
വ്യവസായ
വകുപ്പിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന പൊതു
മേഖലാ സ്ഥാപനങ്ങൾ
2458.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതൊക്കെയെന്നും
പ്രസ്തുത
സ്ഥാപനങ്ങളുമായി
ബന്ധപ്പെട്ട വ്യവസായ
സംബന്ധമായ വിവരങ്ങളും
ഓരോ സ്ഥാപനവും
ആരംഭിക്കുന്നതിനായി
ചെലവഴിച്ച മൂലധനവും
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വ്യവസായ
വകുപ്പിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന
പൊതു മേഖലാ
സ്ഥാപനങ്ങളുടെ കഴിഞ്ഞ 3
വര്‍ഷങ്ങളിലെ
പ്രവര്‍ത്തനങ്ങളില്‍
ലാഭവും നഷ്ടവും
വരുത്തിയ കമ്പനികളുടെ
വിശദ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
2010-2011
വര്‍ഷത്തിൽ ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
ഏതെങ്കിലും പൊതുമേഖലാ
സ്ഥാപനം തുടര്‍ന്നു
വരുന്ന വര്‍ഷങ്ങളില്‍
നഷ്ടമുണ്ടാക്കിയതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മുന്‍
വര്‍ഷങ്ങളില്‍
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
ഏതെങ്കിലും സ്ഥാപനം
ലാഭത്തില്‍
ആയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
വ്യവസായ
വകുപ്പിനു കീഴില്‍
പ്രവര്‍ത്തനമില്ലാതെ
കിടക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതൊക്കെയെന്നും ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം അത്തരത്തിലുള്ള
ഏതെങ്കിലും സ്ഥാപനം
പ്രവര്‍ത്തനം
നിർത്തിയിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങളും
വെളിപ്പെടുത്തുമോ?
വ്യവസായ
വികസനത്തില്‍ വളര്‍ച്ചയുടെ
അഭാവം
2459.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വ്യവസായ വികസനത്തില്‍
വളര്‍ച്ചയുടെ അഭാവം ഉളള
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ:
ഉണ്ടെങ്കില്‍ ഇതിന്‍െറ
കാരണം എന്തെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്ന ശേഷം എത്ര വ്യവസായ
സ്ഥാപനങ്ങള്‍ പുതിയതായി
ആരംഭിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(സി)
വിവിധ
സ൪ക്കാ൪ ഏജ൯സികളുടെ
ക്ലിയറ൯സ്
ലഭിക്കുന്നതിനായി
എന്തെല്ലാം
സൗകര്യങ്ങളാണ് നവ
സംരംഭക൪ക്കായി
ഒരുക്കിയിട്ടുളളതെന്ന്
വിശദീകരിക്കുമോ;
(ഡി)
ആധുനിക
സാങ്കേതിക
വിദ്യയിലുണ്ടായിട്ടുളള
വള൪ച്ച ഉപയോഗപ്പെടുത്തി
വ്യവസായ വികസനത്തിന്
എന്തെല്ലാം പദ്ധതികള്‍
ആണ്
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വ്യവസായ
സംരംഭങ്ങള്‍ക്ക് രൂപം
കൊടുക്കുന്ന നടപടി
2460.
ശ്രീ.ഇ.പി.ജയരാജന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
എം.ചന്ദ്രന്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസന
സാദ്ധ്യതകള്‍ക്കും
പ്രായോഗികതയ്ക്കും
അനുസൃതമായി വ്യവസായ
സംരംഭങ്ങള്‍ക്ക് രൂപം
കൊടുക്കുന്നതിന് നടപടി
സ്വീകരിക്കുന്നില്ല
എന്ന ആക്ഷേപത്തിലുളള
നിലപാട്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
കാര്‍ഷിക മേഖലയില്‍
ഉല്പാദിപ്പിക്കുന്ന
വിഭവങ്ങള്‍
ഉപയോഗപ്പെടുത്തി
വ്യവസായ സംരംഭങ്ങള്‍
ചെറുകിട മേഖലയില്‍
ആരംഭിക്കുന്നതിനും
അതിന് ബൃഹത്തായ
രീതിയില്‍
മാര്‍ക്കറ്റുകള്‍
കണ്ടെത്തി
പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള
സാദ്ധ്യതകള്‍
ഉപയോഗപ്പെടുത്തുന്നില്ല
എന്ന പരാതിയിന്മേലുളള
നിലപാട് അറിയിക്കുമോ;
(സി)
ഇത്തരത്തിലുള്ള
വ്യവസായ സംരംഭങ്ങള്‍
വ്യവസായ വകുപ്പിന്
കീഴില്‍ തന്നെ
ആരംഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മലബാര്‍
സിമെന്റ്തുറന്ന്
പ്രവര്‍ത്തിപ്പിക്കാന്‍ നടപടി
2461.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മലബാര്‍
സിമെന്റ് പള്ളിപ്പുറം
യൂണിറ്റ് തുറന്ന്
പ്രവര്‍ത്തിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്നും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ; ഈ കമ്പനി
എന്ന് തുറന്ന്
പ്രവര്‍ത്തിക്കുമെന്ന്
വ്യക്തമാക്കുമോ?
കശുവണ്ടി
വികസന കോര്പ്പറേഷന്,
കാപെക്സ് എന്നീ സ്ഥാപനങ്ങളിലെ
തൊഴിലാളികള്‍ക്കുളള
തൊഴില്‍ദിനങ്ങല്‍
2462.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കശുവണ്ടി വികസന
കോര്പ്പറേഷന്,
കാപെക്സ് എന്നീ
സ്ഥാപനങ്ങളിലെ
തൊഴിലാളികള്‍ക്ക് എത്ര
തൊഴില്‍ദിനങ്ങല്‍
നല്കി എന്ന് വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
സ്വകാര്യ
കശുവണ്ടി ഫാക്ടറികളിലെ
തൊഴിലാളികള്‍ക്ക് എത്ര
തൊഴില്‍ ദിനങ്ങള്‍
ലഭിച്ചു
എന്നറിയിക്കാമോ?
മാവൂരിലെ
ഗ്രാസിം വക സ്ഥലം ഏറ്റെടുക്കൽ
2463.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂരിലെ
ഗ്രാസിം വക സ്ഥലം
ഏറ്റെടുക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്തുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ ;
(ബി)
ഇതു
സംബന്ധിച്ച് കോഴിക്കോട്
ജില്ലയിലെ എം.എല്‍.എ.
മാര്‍ ഒപ്പിട്ട
നിവേദനം
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
പുനലൂര്‍
പേപ്പര്‍ മില്‍
2464.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
പേപ്പര്‍ മില്‍
ഉല്‍പ്പാദനം
ആരംഭിക്കത്തകവിധം
പ്രവര്‍ത്തനസജ്ജമായോ;
എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനാണ്
ഇപ്പോള്‍
തീരുമാനിച്ചിട്ടുള്ളത്;
(ബി)
പേപ്പര്‍
മില്‍
പുന:രാരംഭത്തിന്റെ
ഭാഗമായി നടത്തേണ്ടി
വന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
പുനലൂര്‍
പേപ്പര്‍ മില്‍
കമ്പനിയുടെ ഭൂമി
വില്‍ക്കുന്നതുമായി
ബന്ധപ്പെട്ട് കമ്പനി
ബോര്‍ഡ് യോഗം ചര്‍ച്ച
ചെയ്യുകയോ തീരുമാനം
എടുക്കുകയോ
ചെയ്തിട്ടുണ്ടോ;
പ്രസ്തുത ഭൂമി
വില്പനയുമായി
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കശുവണ്ടി
വ്യവസായം നേരിടുന്ന പ്രധാന
പ്രതിസന്ധി
2465.
ശ്രീ.എം.എ.ബേബി
,,
പി.കെ.ഗുരുദാസന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കശുവണ്ടി വ്യവസായം
നേരിടുന്ന പ്രധാന
പ്രതിസന്ധിയെന്താണെന്ന്
അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കുന്നതിന് ഈ
മേഖലയിലെ ട്രേഡ്
യൂണിയനുകള്‍ നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
അനുഭാവപൂര്‍ണ്ണമായ
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
കോട്ടയം
ടെക്സ്റ്റയില്‍സിലെ
പ്രതിസന്ധി
2466.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ടെക്സ്റ്റയില്‍സില്‍
ഇന്ന് നിലനില്‍ക്കുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
കോട്ടയം
ടെക്സ്റ്റയില്‍സില്‍
വൈവിദ്ധ്യവല്‍ക്കരണം
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കോട്ടയം
ടെക്സ്റ്റയില്‍സില്‍
ജീവനക്കാരുടെ
ആനുകൂല്യങ്ങളും
റിട്ടയര്‍മെന്റ്
ആനുകൂല്യങ്ങളും
നല്‍കുന്നതിന്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
കൊല്ലത്ത്
കിന്‍ഫ്രാ പാര്‍ക്കും റബ്ബര്‍
പാര്‍ക്കും തുടങ്ങാൻ നടപടി
2467.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ പിറവന്തൂര്‍
- പുനലൂര്‍ കിന്‍ഫ്രാ
പാര്‍ക്കിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തില്‍ ആണെന്ന്
വ്യക്തമാക്കുമോ;
(ബി)
വ്യവസായ
പാര്‍ക്ക്
ആരംഭിക്കുവാന്‍
ധാരണാപത്രം
ഒപ്പിട്ടിട്ടുണ്ടോ;
(സി)
കിന്‍ഫ്രയ്ക്ക്
ലഭ്യമായ സ്ഥലത്ത്
റബ്ബര്‍ പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
അനുവാദം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ബന്ധപ്പെട്ട
സര്‍ക്കാര്‍ ഉത്തരവ്
ഏതെന്ന്
വ്യക്തമാക്കുമോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
റബ്ബര്‍
പാര്‍ക്ക് സര്‍ക്കാര്‍
സംരഭമാണോ ; സ്വകാര്യ
സംരംഭം ആണെങ്കില്‍
സംരഭകർ ആരെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കിന്‍ഫ്രാ
- ഭൂമി ഏറ്റെടുക്കല്‍
നടപടി
2468.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിന്‍ഫ്രാ
1999 മുതല്‍ 2013
മാര്‍ച്ച് വരെ എത്ര
ഏക്കര്‍ ഭൂമി
ഏറ്റെടുത്തിരുന്നു?
ഇതിന്റെ ജില്ല തിരിച്ച
കണക്ക് ലഭ്യമാക്കാമോ?
(ബി)
ഓരോ
ജില്ലയിലും എത്ര ശതമാനം
ഭൂമി നിലവില്‍
വ്യാവസായിക വികസനത്തിന്
ഉപയോഗിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
(സി)
ലൈസന്‍സ്
എഗ്രിമെന്റനുസരിച്ച്
വാണിജ്യ ഉത്പാദനം
ആരംഭിക്കാത്തതിനാല്‍
ഭൂമി തിരിച്ചെടുക്കാതെ
എഗ്രിമന്റ് ലംഘിച്ച
കമ്പനികള്‍ ഏതെല്ലാം
പാര്‍ക്കിലാണെന്നും
കമ്പനിയുടെ പേര്
വിവരവും
വ്യക്തമാക്കുമോ?
ഇത്തരത്തില്‍ എത്ര
ഏക്കര്‍ ഭൂമി
നിലവിലുണ്ട്?
(ഡി)
പ്രസ്തുത
ഭൂമിയില്‍ 2014
ഒക്ടോബര്‍ വരെ എത്ര
ഏക്കര്‍
തിരിച്ചുപിടിച്ചുവെന്ന്
വെളിപ്പെടുത്താമോ?
(ഇ)
ഇന്‍കല്‍
എന്ന കമ്പനി KSIDCയില്‍
നിന്നും 2014
ഒക്ടോബര്‍ വരെ എത്ര
ഏക്കര്‍ ഭൂമി
പാട്ടത്തിനെടുത്തു? ഇത്
ഏതെല്ലാം ജില്ലകളില്‍
ഏതെല്ലാം
താലൂക്കുകളില്‍ എത്ര
ഏക്കര്‍ വീതമാണ്?
(എഫ്)
ഓരോ
സ്ഥലത്തും നിശ്ചയിച്ച
പാട്ട തുകയെത്ര? ഇതില്‍
ഇന്‍കല്‍ അടച്ച
തുകയെത്രയെന്നും
വ്യക്തമാക്കുമോ?
പരമ്പരാഗത
വ്യവസായ മേഖലകളിലെ തൊഴിലാളികൾ
നേരിടുന്ന പ്രശ്നങ്ങള്‍
T *2469.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായ മേഖലകളിലെ
തൊഴിലാളികള്‍
ഉന്നയിച്ചുവരുന്ന
പ്രശ്നങ്ങള്‍ ചര്‍ച്ച
ചെയ്യുന്നതിന് ട്രേഡ്
യൂണിയൻ നേതാക്കളുടെ
യോഗം
വിളിക്കുകയുണ്ടായോ;
(ബി)
പ്രസ്തുത
യോഗതീരുമാനങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
തീരുമാനങ്ങള്‍
നടപ്പായിട്ടുണ്ടോ;
ഇല്ലെങ്കില്‍
നടപ്പാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
മാവൂരില്‍
പരിസ്ഥിതി സൗഹൃദ വ്യവസായം
2470.
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂരില്‍
പരിസ്ഥിതി സൗഹൃദ
വ്യവസായം ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തന
മികവ് വിലയിരുത്താന്‍ നടപടി
2471.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ഷാഫി പറമ്പില്‍
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന മികവ്
വിലയിരുത്താന്‍
റേറ്റിംഗ് ഘടന
നടപ്പിലാക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തന രീതിയും
വിശദമാക്കുമോ;
(സി)
ഏതെല്ലാം
ഏജന്‍സികളാണ് ഇതിനായി
സഹകരിക്കുന്നത്;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
2472.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
അറിയിക്കുമോ;
(ബി)
ഈ
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
2011-2014 കാലയളവില്‍
ഓരോ വര്‍ഷവും എന്ത് തുക
വീതം
ചെലവഴിച്ചിട്ടുണ്ട്; ഈ
കാലയളവില്‍ ഓരോ
സ്ഥാപനങ്ങളില്‍ നിന്നും
പ്രതിവര്‍ഷം ലഭിച്ച
വരുമാനം എത്രയാണ്; ഇനം
തിരിച്ചുള്ള പട്ടിക
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര പൊതുമേഖലാ
സ്ഥാപനങ്ങളുണ്ട്;
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍ ഏതെല്ലാം;
വിശദമാക്കുമോ;
(ഡി)
2011-2014
കാലയളവില്‍ സര്‍ക്കാര്‍
സാമ്പത്തിക സഹായം
നല്‍കിയിട്ടുള്ള
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്നും
നല്കിയ തുക എത്ര
വീതമാണെന്നും
അറിയിക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പുതിയതായി
ആരംഭിച്ച പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ?
ഗെയിലിന്റെ
വാതക പൈപ്പ് ലൈന്‍
T *2473.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗെയിലിന്റെ
നി൪ദ്ദിഷ്ഠ കൊച്ചി
മംഗലാപുരം വാതകപൈപ്പ്
ലൈ൯
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് പാരിസ്ഥിക
- സാമൂഹിക ആഘാതങ്ങളെ
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഭൂമി
നഷ്ടപ്പെടുന്നവരെക്കുറിച്ചുളള
വിവരശേഖരം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയാലുണ്ടാകുന്ന
അപകട സാദ്ധ്യതയെ തരണം
ചെയ്യുന്നതിന്
എന്തെല്ലാം
മാ൪ഗ്ഗങ്ങളാണ്
സ്വീകരിക്കാ൯
ഉദ്ദേശിക്കുന്നത്?
സിഡ്കോയിലെ
വിവിധ തസ്തികകളിലേയ്ക്കുള്ള
നിയമനം
2474.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിഡ്കോയിലെ
വിവിധ
തസ്തികകളിലേയ്ക്കുള്ള
നിയമനം
പി.എസ്.സി/എംപ്ലോയ്മെന്റ്/റിക്രൂട്ട്മെന്റ്
ബോര്‍ഡ് എന്നിങ്ങനെ ഏത്
സംവിധാനത്തിലൂടെയാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിയമനങ്ങളില്‍ സംവരണ
വ്യവസ്ഥ
പാലിക്കാറുണ്ടോ;
(സി)
മാനേജര്‍
(മാര്‍ക്കറ്റിംഗ്)
തസ്തികയുടെ കേഡര്‍
സ്ട്രെങ്ത് എത്രയാണ്;
ഇപ്പോള്‍ ഈ
വിഭാഗത്തില്‍ എത്ര
ഒഴിവുകളുണ്ട്;
(ഡി)
11.08.2013
ന് നടത്തിയ പരീക്ഷയുടെ
അടിസ്ഥാനത്തില്‍
മാനേജര്‍
(മാര്‍ക്കറ്റിംഗ്)
തസ്തികയിലേയ്ക്ക് എത്ര
പേരുടെ റാങ്ക്
ലിസ്റ്റാണ്
പ്രസിദ്ധീകരിച്ചിട്ടുള്ളത്;
ഇതില്‍ എത്ര പേരെ
നിയമിച്ചു; ഇവരുടെ ജാതി
തിരിച്ചുള്ള കണക്ക്
വെളിപ്പെടുത്തുമോ?
കുറ്റ്യാടി
നാളികേര പാര്‍ക്ക്
2475.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഐ.ഡി.സി.യുടെ
ആഭിമുഖ്യത്തിലുള്ള
കുറ്റ്യാടി നാളികേര
പാര്‍ക്കിന്റെ
നാളിതുവരെയുള്ള
പ്രവര്‍ത്തനപുരോഗതി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നാളികേര പാര്‍ക്കിന്റെ
പ്രവര്‍ത്തനം എപ്പോള്‍
തുടങ്ങാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
നിര്‍മ്മാണ
മേഖലയിലെ പ്രതിസന്ധി
2476.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
നിര്‍മ്മാണ മേഖല
പ്രതിസന്ധി
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ?
നിര്‍മ്മാണ
മേഖലയിലെ പ്രതിസന്ധികള്‍
2477.
ശ്രീ.എളമരം
കരീം
,,
പി.കെ.ഗുരുദാസന്
,,
സി.കൃഷ്ണന്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിര്‍മ്മാണ മേഖല
നേരിടുന്ന പ്രധാന
പ്രതിസന്ധികള്‍
എന്തൊക്കെയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
നിര്‍മ്മാണ
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുന്നതിന്
സര്‍ക്കാരിന്റെ ഭാഗത്തു
നിന്നും ക്രിയാത്മകമായ
യാതൊരു നടപടിയും
സ്വീകരിക്കുന്നില്ല
എന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;b
(സി)
നിര്‍മ്മാണ
മേഖലയിലെ പ്രതിസന്ധി
സംസ്ഥാനത്തിന് ഏതെല്ലാം
തലത്തില്‍ ദോഷകരമായി
ബാധിക്കുന്നുവെന്ന്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
നിര്‍മ്മാണ
സാമഗ്രികള്‍ക്കും
അസംസ്കൃത
വസ്തുക്കള്‍ക്കുമുണ്ടായ
വില വര്‍ദ്ധന
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
പ്രതിസന്ധി
മൂലം ഈ മേഖലയിലെ
തൊഴിലാളികളുടെ
പ്രയാസങ്ങള്‍
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
കോഴിക്കോട്
സ്റ്റീല്‍ കോംപ്ലക്സ്
2478.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്
സ്റ്റീല്‍
കോംപ്ലക്സിന്റെ
2010-11, 2011-12,
2012-13 വര്‍ഷങ്ങളില്‍
ലാഭമോ നഷ്ടമോ എത്ര രൂപ
വീതമാണെന്ന്
വ്യക്തമാക്കുമോ ;
പൊതുമേഖലാ
വ്യവസായങ്ങള്‍
2479.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിനു കീഴില്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
വ്യവസായ സ്ഥാപനങ്ങളുടെ
പട്ടിക ലഭ്യമാക്കുമോ;
(ബി)
ഇതില്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
അറിയിക്കുമോ?
അങ്കമാലിയിൽ
കിന്ഫ്രാവ്യവസായപാര്ക്ക്
2480.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലിയില്‍
സ്ഥാപിക്കുന്നതിനായി
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
കിന്‍ഫ്രാ
വ്യവസായപാര്‍ക്കിനായി
ഭൂമി
ഏറ്റെടുക്കുന്നതിനെതിരെ
2008-ലെ
നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണ
നിയമത്തിലെ വ്യവസ്ഥകളെ
ബന്ധപ്പെടുത്തി ലാന്‍ഡ്
അക്വിസിഷന്‍ നടപടി
ചാേദ്യം ചെയ്തുകാെണ്ട്
ഹെെക്കാേടതിയില്‍ ഫയല്‍
ചെയ്ത WP(C) 33795/2010
കേസ്സിലെ സ്റ്റേ
ഉത്തരവ്
ഒഴിവാക്കിക്കിട്ടുന്നതിനായി
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ;
(ബി)
എങ്കിൽ
, സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്നു
വിശദമാക്കാമാേ?
സംസ്ഥാനത്ത്
നാട൯ തോട്ടണ്ടിയുടെ
ഉത്പാദനവും സംഭരണവും
2481.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാട൯ തോട്ടണ്ടിയുടെ
സംഭരണം ഉത്പാദനത്തിന്റെ
എത്ര ശതമാനമാണ്;
(ബി)
സ്വകാര്യ
സ്ഥാപനങ്ങള്‍ നാട൯
തോട്ടണ്ടി പരമാവധി
സംഭരിക്കുമ്പോള്‍
ഇറക്കുമതി ചെയ്ത
തോട്ടണ്ടിയുടെ
സംഭരണത്തിന് പ്രാധാന്യം
നല്‍കുന്നതായുളള
റിപ്പോ൪ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
തോട്ടണ്ടി
ഗുണമേന്മയില്
ലോകത്തില്‍
ശ്രേഷ്ഠമായതാണെന്ന
റിപ്പോ൪ട്ടുകള്‍
നിലനില്‍ക്കുന്ന
സാഹചര്യത്തില്‍ നാട൯
തോട്ടണ്ടിയുടെ പരമാവധി
സംഭരണത്തിന് നടപടി
സ്വീകരിക്കുമോ?
ബ്രഹ്മോസിന്
കൈമാറിയ ടെല്‍ക്കിന്റെ ആസ്തി
സംബന്ധിച്ച ധാരണ
2482.
ശ്രീ.കെ.രാധാകൃഷ്ണന്
,,
എസ്.ശർമ്മ
,,
സി.രവീന്ദ്രനാഥ്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനമായ
ടെല്‍ക്കിന്റെ ആസ്തിയും
മറ്റും ബ്രഹ്മോസിന്
കൈമാറുമ്പോള്‍
ഉണ്ടാക്കിയ
ധാരണയനുസരിച്ച്
പ്രവര്‍ത്തിക്കുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടെല്‍ക്ക്
ഏറ്റെടുക്കുന്ന സമയത്തെ
വാഗ്ദാനം
എന്തൊക്കെയായിരുന്നു
എന്നും കൈമാറ്റ സമയത്തെ
വാഗ്ദാനം
നടപ്പിലാക്കാത്തതിന്റെ
കാരണം
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(സി)
ബ്രഹ്മോസിന്
ആവശ്യമായ പ്രവൃത്തികള്‍
ലഭിക്കുന്നതിനുള്ള
പ്രതിബന്ധങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിനും
വാഗ്ദാനം അനുസരിച്ച്
ബ്രഹ്മോസ്
പ്രവര്‍ത്തിപ്പിക്കുന്നതിനും
എന്ത് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
സ്റ്റാര്‍ട്ട്
അപ്പ് നയം പ്രഖ്യാപിക്കാന്‍
നടപടി
2483.
ശ്രീ.പാലോട്
രവി
,,
ഡൊമിനിക് പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്റ്റാര്‍ട്ട് അപ്പ്
നയം
പ്രഖ്യാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
നയത്തിന്റെ
കരട് രൂപം
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
നയം
എന്നാണ്
പ്രഖ്യാപിക്കാനുദ്ദേശിക്കുന്നത്?
ട്രാവന്‍കൂര്‍
ടൈറ്റാനിയത്തിലെ ടൈറ്റാനിയം
ഡയോക്സൈഡ് പിഗ്മെന്റ്
ഉത്പ്പാദനം
2484.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയത്തില്‍
2010-2014 കാലയളവില്‍
എത്ര മെട്രിക് ടണ്‍
ടൈറ്റാനിയം ഡയോക്സൈഡ്
പിഗ്മെന്റ്
ഉല്‍പ്പാദിപ്പിച്ചു
എന്ന് വർഷം തിരിച്ചുള്ള
വിവരം ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഉല്‍പ്പാദനത്തില്‍
ഗണ്യമായ
കുറവുണ്ടായതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഉല്‍പ്പാദനവും
വിപണനവും
മെച്ചപ്പെടുത്തി
കമ്പനിയെ തകര്‍ച്ചയില്‍
നിന്ന് രക്ഷിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
ട്രാവന്‍കൂര്‍
ടൈറ്റാനിയത്തിലെ
ക്രമക്കേടുകള്‍
2485.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയത്തില്‍ ജോലി
ചെയ്യാതെ
കോണ്ട്രാക്റ്റ്
സൈറ്റില്‍ ജോലി
ചെയ്തതായി തെറ്റായി
കാണിച്ച് ഇ.എസ്.എെ,
പി.എഫ്
അടച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
അന്വേഷണം
നടത്തുകയുണ്ടായോ;
(സി)
ഏത്
ഏജന്‍സിയാണ് അന്വേഷണം
നടത്തിയത് എന്നും
അന്വേഷണത്തില്‍
എന്തെല്ലാം
ക്രമക്കേടാണ്
കണ്ടെത്തിയതെന്നും
വ്യക്തമാക്കാമോ;
(ഡി)
കുറ്റക്കാരായവരുടെ
പേരുവിവരവും
ഇവര്‍ക്കെതിരെ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നും
വ്യക്തമാക്കാമോ?
ഇല്ലെങ്കില്‍ കാരണം
അറിയിക്കാമോ;
(ഇ)
ഈ
ക്രമക്കേടില്‍
ഏതെങ്കിലും സംഘടനാ
ഭാരവാഹികള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആരാണെന്നും
ഏത് സംഘടനയുടെ
ഭാരവാഹിയാണെന്നും
വ്യക്തമാക്കാമോ?
ട്രാവന്‍കൂര്‍
ടൈറ്റാനിയത്തില്‍ നിലവില്‍
അംഗീകരിക്കപ്പെട്ടിട്ടുള്ള
ഓഫീസര്‍ തസ്തിക
2486.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയത്തില്‍
നിലവില്‍
അംഗീകരിക്കപ്പെട്ടിട്ടുള്ള
ഓഫീസര്‍ തസ്തികയുടെ
എണ്ണം എത്രയാണ് എന്ന
വിവരം ലഭ്യമാക്കാമോ;
(ബി)
നിലവില്‍
എത്ര ഓഫീസര്‍മാരാണ്
പ്രസ്തുത സ്ഥാപനത്തില്‍
ജോലി ചെയ്യുന്നത് എന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിലേയ്ക്ക്
എക്സിക്യൂട്ടീവ്
ട്രെയിനികളെ റിക്രൂട്ട്
ചെയ്യാന്‍
തീരുമാനിക്കുകയുണ്ടായോ;
(ഡി)
എങ്കില്‍
എത്ര പേരെ റിക്രൂട്ട്
ചെയ്തുവെന്നും
റിക്രൂട്ട് ചെയ്യാനുള്ള
കാരണം എന്താണെന്നും
വ്യക്തമാക്കാമോ;
(ഇ)
എക്സിക്യൂട്ടീവ്
ട്രെയിനികള്‍ക്ക്
സര്‍ക്കാര്‍ എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കാമോ?
ഇന്‍കുബേറ്റര്‍
സെന്ററുകള്‍
2487.
ശ്രീ.പി.തിലോത്തമന്
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ശശി
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികള്‍ക്കായി
വ്യവസായ വികസന
കോര്പ്പറേഷന്
ഇന്‍കുബേറ്റര്‍
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എത്ര
സെന്ററുകള്‍
പ്രവര്‍ത്തനം ആരംഭിച്ചു
; മൊത്തം എത്ര
സെന്ററുകള്‍ ആണ്
സ്ഥാപിക്കാന്‍
തീരുമാനിച്ചുട്ടുള്ളത്;
അവ എവിടെയെല്ലാം ;
(ബി)
പ്രസ്തുത
സെന്ററുകളുടെ
പ്രവ്രത്തന
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(സി)
ഏതെല്ലാം
തരം
വ്യവസായങ്ങള്‍ക്കാണ് ഈ
സെന്ററുകള്‍
പ്രാമുഖ്യം
നല്‍കുന്നതെന്ന്
വെളിപ്പെടുത്തുമോ ?
പൊതുമേഖലാസ്ഥാപനങ്ങളുടെ
പുനരുദ്ധാരണം
2488.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്ന ശേഷം വ്യവസായ
വകുപ്പിന് കീഴിലുളള
പൊതുമേഖലാസ്ഥാപനങ്ങളുടെ
പുനരുദ്ധാരണത്തിനും
നവീകരണത്തിനുമായി
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
പ്രവ൪ത്തിക്കുന്ന
കേന്ദ്ര പൊതുമേഖല
സ്ഥാപനങ്ങളുടെ
പുനരുദ്ധാരണത്തിനായി
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
കേന്ദ്ര
സ൪ക്കാ൪ ഏജ൯സികളുമായും,
സംസ്ഥാന സ൪ക്കാ൪
വകുപ്പകളുമായും
ബന്ധപ്പെട്ട കേന്ദ്ര -
സംസ്ഥാന പൊതുമേഖല
സ്ഥാപനങ്ങള്‍ക്ക്
കൂടൂതല്‍ ഒാ൪ഡറുകള്
നേടുന്നതിനും വാണിജ്യ
വ്യവസായ രംഗം
വിപുലീകരിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
'യെസ്'
സംഗമം 2014
2489.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
പി.സി വിഷ്ണുനാഥ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'യെസ്' (Young
Entrepreneur Summit)
2014
സംഘടിപ്പിച്ചിട്ടുണ്ടോ?
വിശദമാക്കുമോ?
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്?
(സി)
എന്തെല്ലാം
ആശയങ്ങളാണ് സമ്മിറ്റ്
വഴി മുന്നോട്ട്
വച്ചത്?
(ഡി)
എന്തെല്ലാം
തുടര്‍നടപടികളാണ്
ഇതിന്മേല്
നടപ്പാക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളത്?
വിശദാംശങ്ങള്‍
എന്തെല്ലാം?
ആലപ്പുഴ
KSDP-യുടെ നഷ്ടം നികത്താന്‍
നടപടി
2490.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
KSDP-യിലെ ഉത്പാദനം,
കഴിഞ്ഞ രണ്ട്
സാമ്പത്തിക
വര്‍ഷങ്ങളിലായി
ഗണ്യമായി കുറഞ്ഞു
വരുന്നതും കോടികളുടെ
നഷ്ടം ഉണ്ടാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ കാരണം
എന്താണെന്നു
പരിശോധിച്ചിട്ടുണ്ടോ;
ഇതിനു കാരണക്കാരായവര്‍
ആരെല്ലാമാണെന്നു
പറയാമോ;
(ബി)
റാനിറ്റിഡിന്‍
ഗുളികകള്‍ പോലുള്ള
മരുന്നുകളുടെ ഉത്പാദനം
ആലപ്പുഴ KSDP-യില്‍
പരാജയപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ കാരണം
എന്താണെന്ന്
ബോധ്യപ്പെട്ടിട്ടുണ്ടോ;
(സി)
ആലപ്പുഴ
KSDP-യില്‍ ഒഴിവുള്ള
അസിസ്റ്റന്റ് ഗ്രേഡ്
II, ഡ്രൈവര്‍
തസ്തികകളിലേക്ക് PSC
വഴി നിയമനം നടത്താത്തത്
എന്തുകൊണ്ടാണെന്നു
പറയാമോ; മാനേജ്മെന്റിന്
താല്പര്യമുള്ളവരെ
താല്‍ക്കാലിക
സ്വഭാവത്തില്‍ എട്ടും
പത്തും വര്‍ഷങ്ങളായി
അവിടെ
നിലനിര്‍ത്തിയിരിക്കുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ ?
കെ.എം.എം.എല്‍-ലെ
ക്രമക്കേട്
2491.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എം.എം.എല്‍-ലെ
വിവിധ കോണ്ട്രാക്റ്റ്
വര്‍ക്കുകള്‍ക്ക്
കോണ്ട്രാക്റ്റ്
തുകയ്ക്ക് പുറമേ
കോണ്ട്രാക്റ്റര്മാര്
അടക്കേണ്ട സര്‍വ്വീസ്
ടാക്സ് കൂടി അധികമായി
കോണ്ട്രാറ്റര്മാര്ക്ക്
നല്കിയിട്ടുള്ളതുസംബന്ധിച്ച
2011- C &AGയുടെ
ഓഡിറ്റ്
റിപ്പോര്‍ട്ടില്‍ എത്ര
ലക്ഷം രൂപയാണ്
ക്രമക്കേട്
കണ്ടെത്തിയത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്നും,
നടപടി
സ്വീകരിച്ചില്ലെങ്കില്‍
എന്താണ് നടപടി
സ്വീകരിക്കാത്തതിന്
കാരണമെന്നും
വ്യക്തമാക്കുമോ?
കെ.എം.എം.എല്ലില്‍
നിയമം ലംഘിച്ച് ഖനന
കോണ്ട്രാക്റ്റ്നല്കിയ
നടപടി
2492.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എം.എം.എല്ലില്‍
നിയമം ലംഘിച്ചാണ്
മൈനിംഗ് സൈറ്റില്‍ ഖനന
കോണ്ട്രാക്റ്റ്
നല്‍കിയതെന്ന് ബഹു.
ഹൈക്കോടതി
കണ്ടെത്തിയതിനുശേഷം
നടന്ന റീ-ടെണ്ടറില്‍
കമ്പനിക്ക് എത്ര കോടി
രൂപ നേട്ടമുണ്ടായി
എന്ന് വ്യക്തമാക്കാമോ;
(ബി)
കമ്പനിയില്‍
നിയമം ലംഘിച്ച്
ടെന്‍ണ്ടര്‍
നടപടിക്രമത്തില്‍
ബോധപൂര്‍വ്വം വീഴ്ച
വരുത്തി കമ്പനിക്ക്
നഷ്ടമുണ്ടാക്കിയ
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണെന്നും
ഇവര്‍ക്കെതിരെ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കാമോ?
ചവറ
റേഞ്ച്- ധാതുമണൽ സമ്പത്ത്
2493.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചവറ റേഞ്ച്
എന്നറിയപ്പെടുന്ന
നീണ്ടകര മുതല്‍
കായംകുളം വരെയുള്ള
തീരത്തുള്ള ധാതുമണൽ
സമ്പത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ
;
(ബി)
ഇത്
ഖനനം ചെയ്യുന്നതിനും
ഗുണകരമായി
വിനിയോഗിക്കുന്നതിനും
എന്തൊക്കെ പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(സി)
കേരളത്തെ
മറ്റൊരു ഗള്‍ഫാക്കി
മാറ്റാന്‍
സാധ്യതയുള്ളതാണ് ഈ ധാതു
സമ്പത്തെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ?
ധാതു
സമ്പത്ത് സംരക്ഷക്കുന്നതിന്
മൈനിംഗ് & ജിയോളജി
വകുപ്പ് ആവിഷ്ക്കരിച്ച
പദ്ധതികള്‍
2494.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുള്ള
ധാതു
സമ്പത്തിനെക്കുറിച്ച്
വിശദമായ സര്‍വ്വെ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഈ
സര്‍വ്വെയുടെ
അടിസ്ഥാനത്തില്‍ ധാതു
സമ്പത്ത്
സംരക്ഷിക്കുന്നതിന്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
കേരളത്തില്‍
മൈനിംഗ് & ജിയോളജി
വകുപ്പിന്റെ കീഴില്‍
എത്ര ലാബോറട്ടറികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത ലാബുകളില്‍
നടക്കുന്നതെന്നും
വ്യക്തമാക്കാമോ?
കേരള
മിനറല്‍സ് ആന്റ് മെറ്റല്‍സ്
ലിമിറ്റഡ്
2495.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മിനറല്‍സ് ആന്റ്
മെറ്റല്‍സ് ലിമിറ്റഡ്
(കെ.എം.എം.എല്‍) ലെ
രാസമാലിന്യങ്ങള്‍ കേരള
എന്‍വൈറോ
ഇന്‍ഫ്രാസ്ട്രക്ചര്‍
ലിമിറ്റഡ് (K.E.I.L)
എന്ന കമ്പനിക്ക്
കൈമാറാന്‍
നീക്കമുണ്ടായിരുന്നോ;
ഇതിനായി
കണക്കാക്കിയിരുന്ന
മതിപ്പു ചെലവ്
എത്രയായിരുന്നു;
വ്യവസായ വകുപ്പ് ഈ
നീക്കം റദ്ദ് ചെയ്യാന്‍
കാരണമെന്തായിരുന്നു;
(ബി)
വ്യവസായ
വകുപ്പ് റദ്ദ് ചെയ്ത
പ്രസ്തുത കരാര്‍
പുന:സ്ഥാപിക്കുന്നതിനായി
ഗ്രീന്‍ ട്രൈബ്യൂണലില്‍
കേസ് പുരോഗമിക്കവെ
തൊഴില്‍ വകുപ്പു
മന്ത്രിയുടെ
നിര്‍ദ്ദേശാനുസരണം
കോടതിക്കു പുറത്തു
ധാരണയുണ്ടാക്കുന്നതിനു
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതു
കമ്പനിയുടെ
പ്രവര്‍ത്തനത്തെ എങ്ങനെ
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ?
കടലാടിപ്പാറയില്‍
ബോക്സൈറ്റ് ഖനനം
2496.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കിനാനൂര്‍ -
കരിന്തളം പഞ്ചായത്തിലെ
കടലാടിപ്പാറയില്‍
ബോക്സൈറ്റ് ഖനനത്തിന്
അനുമതി നല്‍കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏത് കമ്പനിയുടെ അപേക്ഷ
പ്രകാരമാണ്
ഇത്തരത്തില്‍ നടപടികള്‍
തുടങ്ങാന്‍
ആരംഭിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
അനുമതി
നല്‍കുന്നതുമായി
ബന്ധപ്പെട്ട് നാളിതുവരെ
എന്തൊക്കെ
തീരുമാനങ്ങള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഹാന്‍ടെക്സ്- അന്യ
സംസ്ഥാനങ്ങളില്‍ നിന്നുള്ള
തുണിത്തരങ്ങളുടെ സംഭരണം
2497.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-2014
ലും 2014-2015
വര്‍ഷത്തില്‍ ഇതുവരെയും
,കേരളത്തില്‍
ഉല്പാദിപ്പിക്കാത്ത
തുണിത്തരങ്ങള്‍ ,
ഹാന്‍ടെക്സ്
സംഭരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ സ്ഥാപനങ്ങളുടെ,
എത്ര രൂപയ്ക്കുള്ള
തുണിത്തരങ്ങളാണ്
ഇത്തരത്തില്‍
സംഭരിച്ചിട്ടുള്ളത്;
(സി)
കേരളത്തിനകത്തുള്ള
സംഘങ്ങളില്‍ നിന്ന്
മാത്രം തുണിത്തരങ്ങള്‍
സംഭരിക്കാതെ അന്യ
സംസ്ഥാനങ്ങളില്‍ നിന്ന്
തുണിത്തരങ്ങള്‍
സംഭരിക്കാനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
(ഡി)
അന്യ
സംസ്ഥാനങ്ങളില്‍ നിന്ന്
തുണിത്തരങ്ങള്‍
സംഭരിക്കാന്‍ ഏത്
ഉത്തരവ് മുഖേനയാണ്
ഗവണ്മെന്റ്
ഹാന്ടെക്സ്ന് അനുവാദം
നല്‍കിയിട്ടുള്ളത്;
(ഇ)
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കെെത്തറി
സംഘങ്ങളുടെ കടബാധ്യതകള്‍
വീട്ടുന്നതിന് കേന്ദ്രസഹായം
2498.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെെത്തറി
സംഘങ്ങളുടെ
കടബാധ്യതകള്‍
വീട്ടുന്നതിന് സഹായം
നല്‍കുന്നതിലേയ്ക്കായി
കേന്ദ്ര
ടെക്സ്സ്റ്റൈല്സ്
വകുപ്പ് സംസ്ഥാനത്തിന്
എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുകയില്‍ എത്ര ബാക്കി
നില്പ്പുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
എത്ര
സംഘങ്ങള്‍ക്ക് ഇനിയും
സഹായം
ലഭ്യമാക്കുവാനുണ്ടെന്ന്
വ്യക്തമാക്കുമോ;
അങ്ങനെയുള്ള
സംഘങ്ങള്‍ക്കു കൂടി
കേന്ദ്രസഹായം
ലഭ്യമാക്കുന്നതിനുള്ള
സത്വര നടപടികള്‍
സ്വീകരിക്കുമോ?
പരമ്പരാഗത
ഖാദി ഗ്രാമ വ്യവസായങ്ങളുടെ
നവീകരണം
2499.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
ഖാദി ഗ്രാമ
വ്യവസായങ്ങളുടെ
നവീകരണത്തിനും
മറ്റുമായി പി.
ഗോപിനാഥന് നായര്‍
കമ്മിറ്റിയുടെ
ശുപാര്‍ശപ്രകാരം എത്ര
തുക നാളിതുവരെ
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
തുക ഏതെല്ലാം ഇനത്തില്‍
ചെലവഴിച്ചു എന്നുള്ള
വിവരം ഇനംതിരിച്ച്
അറിയിക്കുമോ;
(സി)
പരമ്പരാഗത
ഖാദി വ്യവസായത്തിന്റെ
പോഷണത്തിനായി
എന്തെല്ലാം ഇതര
പദ്ധതികളാണ് നിലവില്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന്
അറിയിക്കാമോ?
പാര്‍വ്വതി
മില്ലിന്റെ കെെവശമുള്ള ഭൂമി
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനു നടപടി
2500.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാര്‍വ്വതി
മില്ലിന്റെ കെെവശമുള്ള
ഭൂമി സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിന്റെ
ഭാഗമായി നാഷണല്‍
ടെക്സ്റ്റെെല്‍സ്
കാേര്പ്പറേഷനാേട്
ആവശ്യപ്പെട്ട
റിപ്പാേര്‍ട്ട്
ലഭ്യമായിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
റിപ്പാേര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമാേ?
ഹാന്റെക്സിലെ
ഫൈനാന്‍സ് മാനേജരുടെ നിയമനം
2501.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീല
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാന്റെക്സില്‍
നിലവിലുള്ള ഫൈനാന്‍സ്
മാനേജരെ കോണ്‍ട്രാക്ട്
വ്യവസ്ഥയില്‍ ആണോ
നിയമിച്ചിട്ടുള്ളത്;
(ബി)
എങ്കില്‍
പ്രസ്തുത ഉദ്യോഗസ്ഥനെ
നിയമിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഈ
ഉദ്യോഗസ്ഥന്റെ
കോണ്‍ട്രാക്ടിന്റെ
കാലാവധി
കഴിഞ്ഞിട്ടുണ്ടോ;
(ഡി)
എങ്കില്‍
കാലാവധി കഴിഞ്ഞിട്ടും ഈ
ഉദ്യോഗസ്ഥനെ ഫൈനാന്‍സ്
മാനേജര്‍ തസ്തികയില്‍
തുടരാന്‍
അനുവദിക്കുന്നതിന്റെ
കാരണം വിശദമാക്കാമോ;
(ഇ)
ഹാന്റെക്സില്‍
കമ്പ്യൂട്ടറൈസേഷന്
നടപ്പിലാക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(എഫ്)
എങ്കില്‍
കമ്പ്യൂട്ടറൈസേഷനു
വേണ്ടി ഇതുവരെ എത്ര തുക
ചെലവാക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ഹാന്‍ടെക്സിന്റെ
തുണി ഇടപാട്
2502.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
NSIC-Housur
ബ്രാഞ്ചില്‍ നിന്നും
ഹാന്‍ടെക്സ് എത്ര രൂപ
വിലയ്ക്കുള്ള
തുണിത്തരങ്ങള്‍ വാങ്ങി
,പ്രസ്തുത ഇടപാടിന്
ഹാന്‍ടെക്സ് ഭരണ
സമിതിയുടെ അംഗീകാരം
ഉണ്ടായിരുന്നോ , ടി
ഇടപാടുകള്‍ നടന്ന
തീയതി, ബില്ലുകളുടെ
പകര്‍പ്പുകള്‍
എന്നിവയും, ഇതു
സംബന്ധിച്ച്
ഹാന്‍ടെക്സ്
പുറത്തിറക്കിയ
ഉത്തരവുകളുടെ
പകര്‍പ്പുകളും
ലഭ്യമാക്കുമൊ?
ഹാന്‍ടെക്സിന്റെ
മാനേജിംഗ് ഡയറക്ടര്‍ നിയമനം
2503.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാന്‍ടെക്സിന്റെ
ബൈലോ പ്രകാരവും ബഹു.
ഹൈക്കോടതിയുടെ
ഉത്തരവുപ്രകാരവും
വ്യവസായ വകുപ്പിലെ
ജോയിന്റ് ഡയറക്ടര്‍
റാങ്കില്‍ കുറയാത്ത ഒരു
ഉദ്യോഗസ്ഥനെത്തന്നെ
ഹാന്‍ടെക്സിന്റെ
മാനേജിംഗ് ഡയറക്ടറായി
നിയമിക്കണം എന്നു
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇപ്പോള്‍ അവിടെ
മാനേജിംഗ് ഡയറക്ടറെ
നിയമിച്ചത് മേല്പറഞ്ഞ
നിബന്ധനക്കു
വിധേയമായിട്ടല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആയതു തിരുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
(ഡി)
ഇപ്പോഴത്തെ
ഹാന്‍ടെക്സിന്റെ
മാനേജിംഗ് ഡയറക്ടറുടെ
പേരില്‍ എത്ര
വിജിലന്‍സ് കേസുകള്‍
ഉണ്ടായിട്ടുണ്ട് എന്നും
ആയതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
മാനേജിംഗ് ഡയറക്ടറെ
നാളിതുവരെയുള്ള
സര്‍വ്വീസില്‍ എത്രതവണ
സസ്പെന്റു്
ചെയ്തിട്ടുണ്ടെന്നും
ആയതിന്റെ
ഓരോന്നിന്‍െറയും
കാരണങ്ങളും
വിശദമാക്കുമോ ;
(എഫ്)
ഹാന്‍ടെക്സിന്റെ
മാനേജിംഗ് ഡയറക്ടറായി
നിയമിക്കപ്പെടുന്നതിന്
പ്രസ്തുത വ്യക്തിക്ക്
ഉള്ള യോഗ്യതകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ?
ഇ-പെെയ്മന്റ്
ഗേറ്റ് വേ
2504.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
ആര് . സെല്‍വരാജ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-പെയ്മന്റ്
ഗേറ്റ് വേ നിലവില്‍
വന്നിട്ടുണ്ടോ ;
(ബി)
ഇതിന്റെ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(സി)
സര്‍ക്കാര്‍
സേവനങ്ങള്ക്കാവശ്യമായി
വരുന്ന പണമിടപാടുകള്‍
ഓണ്‍ലെെനായി നടത്താൻ
എന്തെല്ലാം
സൗകര്യങ്ങളാണ്
ഇതിലുള്ളതെന്ന്
വിശദമാക്കുമോ ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
ഐ.ടി
മേഖലയിലെ സ്വകാര്യ ഹൈടെക്
പാര്‍ക്കുകള്‍
2505.
ശ്രീ.വര്‍ക്കല
കഹാര്‍
,,
അന്‍വര്‍ സാദത്ത്
,,
എം.പി.വിന്‍സെന്റ്
,,
റ്റി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.ടി.
മേഖലയില്‍ സ്വകാര്യ
ഹൈടെക് പാര്‍ക്കുകളെ
സഹായിക്കുന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
എന്തെല്ലാം
ധന സഹായങ്ങളാണ്
പ്രസ്തുത പദ്ധതിയിലൂടെ
നല്‍കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ധനസഹായം
നല്‍കുന്നതിന്
എന്തെല്ലാം
നിബന്ധനകളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ?
നൂറു
സ്മാര്‍ട്ട് സിറ്റി പദ്ധതി
T *2506.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
സ്മാര്‍ട്ട് സിറ്റി
പദ്ധതിക്കായി
സ്ഥലങ്ങള്‍
നിര്‍ദ്ദേശിച്ചതിനുശേഷം
അവ
അംഗീകരിച്ചുകിട്ടുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
നിര്‍ദ്ദേശിക്കപ്പെട്ട
നഗരങ്ങള്‍ക്ക് കേന്ദ്ര
സ്മാര്‍ട്ട് സിറ്റി
പദ്ധതി പ്രകാരം ഇതിനകം
ലഭിച്ച സഹായങ്ങള്‍
എന്തെല്ലാമാണ്; സഹായം
ലഭിക്കുന്നതിലേയ്ക്ക്
സംസ്ഥാന ഗവണ്മെന്റ്
ചെയ്യേണ്ടതായ
കാര്യങ്ങള്‍ എല്ലാം
നിര്വ്വഹിക്കപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
അക്ഷയ
കേന്ദ്രങ്ങളിലൂടെ കൂടുത്ല
സേവനങ്ങൾ
2507.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അക്ഷയ
കേന്ദ്രങ്ങളിലൂടെ
കൂടുത്ല സേവനങ്ങൾ
ലഭ്യമാക്കുമോ?
തലശ്ശേരി
അസംബ്ലി മണ്ഡലത്തില്‍ എെ.ടി.
പാര്‍ക്ക്
2508.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
അസംബ്ലി മണ്ഡലത്തില്‍
എെ.ടി. പാര്‍ക്ക്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എെ.ടി.
പാര്‍ക്ക്
സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(സി)
എെ.ടി.
പാര്‍ക്ക്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് ഇതിനകം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ടെക്നോളജി
ഇന്നോവേഷ൯ സോണ്‍
2509.
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
വര്‍ക്കല കഹാര്‍
,,
പി.എ.മാധവന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടെക്നോളജി
ഇന്നോവേഷ൯ സോണില്‍
സ്റ്റാ൪ട്ട്അപ്പ്
സംരംഭങ്ങള്‍ കൂടുതല്‍
മേഖലകളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
സര്‍വ്വീസ്
പ്ലസ് പദ്ധതി
2510.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എെ.റ്റി.
വകുപ്പ് സര്‍വ്വീസ്
പ്ലസ് പദ്ധതിയിലൂടെ
എന്തൊക്കെ സേവനങ്ങളാണ്
ജനങ്ങള്‍ക്ക്
ലഭ്യമാക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
ഇവ ഏതു ഘട്ടത്തിലാണ്;
വിശദമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ ഐ .റ്റി
പാര്‍ക്ക്
2511.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ ഒരു ഐ
.റ്റി പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മാവേലിക്കരയില്‍
ഒരു മിനി ഐ .റ്റി.
പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സ്മാര്‍ട്ട്
സിറ്റിയുടെ ഒന്നാംഘട്ട
പ്രവര്‍ത്തനം
2512.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊച്ചി
സ്മാര്‍ട്ട് സിറ്റിയുടെ
ഒന്നാം ഘട്ട
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ആഫീസുകളിലെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
2513.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.ടി.
നയത്തിന്റെ ഭാഗമായി
സംസ്ഥാനത്തെ മുഴുവന്‍
സര്‍ക്കാര്‍
വകുപ്പുകളും
കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്ടോ;
(ബി)
വിവിധ
സര്‍ക്കാര്‍ ആഫീസുകളെ
കമ്പ്യൂട്ടറുമായി
ബന്ധിപ്പിക്കുന്ന
ഏകീകരണ സമ്പ്രദായം
ഫലപ്രാപ്തിയില്‍
എത്തിയിട്ടില്ല
എന്നുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
വകുപ്പുകളില്‍
ഓണ്‍ലൈന്‍ വഴി
ലഭിക്കുന്ന
അപേക്ഷകളിന്മേലും
പരാതികളിലും നടപടി
നാമമാത്രമായി
ചുരുങ്ങുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
ആഫീസുകളിലെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
പൂര്‍ണ്ണമായും
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
ടെക്നോസിറ്റി
2514.
ശ്രീ.പാലോട്
രവി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ടെക്നോസിറ്റിക്കുവേണ്ടി
സ്ഥലമെടുപ്പുമായി
ബന്ധപ്പെട്ട് നാളിതുവരെ
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
(ബി)
ഏതെല്ലാം
കമ്പനികള്‍ക്കാണ് സ്ഥലം
കൈമാറിയിട്ടുള്ളത്;
(സി)
സ്ഥലം
ലഭ്യമായ ഏതെല്ലാം
കമ്പനികളാണ്
നിര്‍മ്മാണത്തിന്
തറക്കല്ല് ഇട്ടത് ;
അവയുടെ പ്രവര്‍ത്തനം
തുടങ്ങിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
ടെക്നോപാര്‍ക്ക്
ടെക്നോളജി ബിസിനസ്
ഇന്‍ക്യുബേഷന്‍ സെന്റര്‍
2515.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവരസാങ്കേതിക
വകുപ്പിന്റെ കീഴില്‍
തിരുവനന്തപുരം ടെക്നോ
പാര്‍ക്കില്‍ കേന്ദ്ര
ശാസ്ത്രസാങ്കേതികവകുപ്പിന്റെ
സഹായത്തോടെ
ടെക്നോപാര്‍ക്ക്
ടെക്നോളജി ബിസിനസ്
ഇന്‍ക്യുബേഷന്‍
സെന്റര്‍ എന്ന യൂണിറ്റ്
പ്രവര്‍ത്തിച്ചുവരുന്നുണ്ടോ
;
(ബി)
ഇതിന്റെ
പ്രവര്‍ത്തന വ്യാപ്തിയെ
സംബന്ധിച്ച വിശദാംശം
വെളിപ്പെടുത്തുമോ ;
(സി)
ഈ
യൂണിറ്റിന്റെ ഭരണപരമായ
നിയന്ത്രണം
എങ്ങനെയെന്നുള്ള വിവരം,
നിലവിലുള്ള
ഉദ്യോഗസ്ഥരുടെ തസ്തിക
തിരിച്ചുള്ള പട്ടിക
സഹിതം ലഭ്യമാക്കുമോ ;
ഇവരുടെ
ശമ്പളയിനത്തിനായി
പ്രതിമാസം എത്ര തുക
ചെലവിടുന്നുവെന്ന്
അറിയിക്കുമോ ?
അക്ഷയകേന്ദ്രങ്ങള്‍
കൂടുതല്‍ പൊതുജന
സൗഹൃദമാക്കുന്നതിന് നടപടി
2516.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്ഷയകേന്ദ്രങ്ങളില്‍
നിന്നും ലഭിക്കുന്ന
സേവനങ്ങള്‍ക്ക്
സര്‍ക്കാര്‍
നിശ്ചയിച്ചതിലും
കൂടുതല്‍ ഫീസ് ചില
കേന്ദ്രങ്ങളില്‍
ഈാടാക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് പാലക്കാട്
ജില്ലയില്‍ കഴിഞ്ഞ 6
മാസത്തിനുള്ളില്‍ എത്ര
പരാതികള്‍ ലഭിച്ചു;
ഇവയിന്മേല് എന്തു
നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
അക്ഷയകേന്ദ്രങ്ങലില്
നിയമിക്കപ്പെടുന്നവര്‍ക്ക്
നിശ്ചിത യോഗ്യത
ഉണ്ടെന്ന് ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ ഉറപ്പു
വരുത്താറുണ്ടോ; ജില്ലാ
തലത്തില്‍ ഇക്കാര്യം
ആരാണ്
പരിശോധിക്കുന്നത്;
(ഡി)
ജില്ലയിലെ
എല്ലാ
അക്ഷയകേന്ദ്രങ്ങളിലും
സേവനങ്ങള്‍ക്ക്
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുള്ള
ഫീസ് നിരക്ക് എഴുതി
പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ;
(ഇ)
അക്ഷയകേന്ദ്രങ്ങള്‍
കൂടുതല്‍ പൊതുജന
സൗഹൃദമാക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?