THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1214
അനധികൃതമായി
കൈവശം വെച്ചിരിക്കുന്ന ഭൂമി
തിരിച്ചുപിടിക്കൽ
ശ്രീ.എം.എ.ബേബി
,,
കെ.സുരേഷ് കുറുപ്പ്
,,
ബാബു എം. പാലിശ്ശേരി
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വന്‍തോതില്‍
സര്‍ക്കാര്‍ ഭൂമി
അനധികൃതമായി കൈവശം
വച്ചിരിക്കുന്നവരില്‍
നിന്ന്
തിരിച്ചുപിടിക്കുന്നത്
സംബന്ധിച്ച് നയവും
നടപടികളുമെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
പാട്ട
ഭൂമിയായിരുന്ന
നെല്ലിയാമ്പതിയിലെ
കരുണാ എസ്റ്റേറ്റ്
പോബ്സ് ഗ്രൂപ്പിന്
പതിച്ചു നല്കിയതു
സംബന്ധിച്ച
ആക്ഷേപങ്ങളെക്കുറിച്ച്
സര്‍ക്കാര്‍ അന്വേഷണം
നടത്തി നിജസ്ഥിതി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
അന്വേഷണ റിപ്പോര്‍ട്ട്
സര്‍ക്കാരില്‍ ലഭിച്ചത്
എന്നാണ്; നാളിതുവരെ
സ്വീകരിക്കപ്പെട്ട
നടപടികള്‍ എന്തെല്ലാം;
ഭൂമി അന്യായമായി
കൈവശപ്പെടുത്തിയവരുമായി
ഒത്തുകളിക്കുകയും,
കൂട്ടു നില്‍ക്കുകയും
ചെയ്തതായി
പരാതികള്ക്കിടയായിട്ടുള്ള
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
അനധികൃതമായി
കൈവശപ്പെടുത്തിയ കരുണാ
എസ്റ്റേറ്റ്
തിരിച്ചെടുക്കുന്നതിന്
ഇതിനകം സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
1215
ആറന്മുള
വിമാനത്താവള പദ്ധതി
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറന്മുളയിലെ
വിമാനത്താവള
പദ്ധതിയ്ക്കായി
കെ.ജി.എസ് ഗ്രൂപ്പ്
ഏറ്റെടുത്തിരുന്ന
ഭൂമിയില്‍
നികത്തപ്പെട്ട തോടും,
ചാലും
പുനര്‍നിര്‍മ്മിക്കണമെന്ന്
കോടതി ഉത്തരവ് എന്നാണ്
നിലവില്‍ വന്നതെന്നും
ഇതിലെന്ത് നടപടിയാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
ഇതുസംബന്ധിച്ച കോടതി
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഈ
നികത്തപ്പെട്ട ഭൂമിയിലെ
തോടുകളുടെയും,
ചാലുകളുടേയും വ്യാപ്തി
എത്രയെന്നും ഇതു
നികത്തിയതു മൂലമുള്ള
പാരിസ്ഥിതിക
ആഘാതമെന്തെന്നും
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
കോടതി
ഉത്തരവ് പൂര്‍ണ്ണമായി
നടപ്പാക്കാനുള്ള
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ ?
1216
ശ്രീ
കൃഷ്ണന് നായര്‍,
തിരുവനന്തപുരം താലൂക്ക്
ഓഫീസില്‍ നല്കിയ ഫയല്‍
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
തിരുവനന്തപുരം
താലൂക്കില്‍
ഉളിയാഴ്ത്തറ
വില്ലേജില്‍
കുഴിക്കാട്ടു കോണത്തു
വീട്ടില്‍ ശ്രീ
കൃഷ്ണന് നായര്‍,
തിരുവനന്തപുരം താലൂക്ക്
ഓഫീസില്‍ നല്കിയ
LRM1/58671/13 നമ്പര്‍
ഫയലില്‍ എന്തെല്ലാം
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫയലില്‍
തീര്‍പ്പുകല്‍പ്പിക്കാന്‍
താമസം നേരിടുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
ഈ
ഫയലില്‍ ഉടനടി തീരുമാനം
കൈക്കൊണ്ട്
പരാതിക്കാരന്റെ
കാത്തിരിപ്പ്
അവസാനിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
ഇത് എത്ര ദിവസത്തിനകം
തീര്‍പ്പു
കല്പ്പിക്കുവാന്
കഴിയും എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
ഫയല്‍ സംബന്ധിച്ച്
ഉളിയാഴ്ത്തറ വില്ലേജ്
ഓഫീസര്‍ സമര്‍പ്പിച്ച
LRM1/60191/14 dated
17/x/2014 ല്‍
സമര്‍പ്പിച്ചിട്ടുള്ള
റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കാമോ; ഈ
ഫയലില്‍ എന്തെല്ലാം
നടപടി ക്രമങ്ങളാണ്
ബാക്കിയുള്ളത് എന്ന്
വ്യക്തമാക്കാമോ?
1217
റവന്യൂ
റിക്കവറി നടപടികള്‍ക്കു
സ്റ്റേ
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
ഓരാേവര്ഷവും റവന്യൂ
റിക്കവറി നടപടികള്‍ക്ക്
റവന്യൂ വകുപ്പുമന്ത്രി
നല്കിയ സ്റ്റേ
ഉത്തരവുകള്‍
എത്രയാണെന്നു
വെളിപ്പെടുത്തുമാേ;
(ബി)
ഇവയില്‍
അഞ്ചുലക്ഷത്തില്ക്കൂടുതല്
രൂപ റിക്കവറി
നടത്താനുള്ളവ
എത്രയായിരുന്നു;
(സി)
റവന്യൂ
വകുപ്പ് നല്കിയ സ്റ്റേ
ഉത്തരവുകള്‍ വഴി എത്ര
കാേടി രൂപയുടെ റിക്കവറി
നടപടികള്‍ ഇപ്പാേള്‍
തടസ്സപ്പെട്ടിട്ടുണ്ട്;
(ഡി)
17.09.2014-നുശേഷം
റവന്യൂ വകുപ്പുമന്ത്രി
എത്ര റവന്യൂ റിക്കവറി
നടപടികള്‍ക്കു സ്റ്റേ
നല്കുകയാേ, തവണകളായി
അടയ്ക്കാന്‍ ഉത്തരവു
നല്കുകയാേ
ചെയ്തിട്ടുണ്ട്?
1218
പുല്ലമ്പാറ
വില്ലേജ് ഓഫീസിന് പുതിയ
കെട്ടിടം
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പുല്ലമ്പാറ വില്ലേജ്
ഓഫീസിന് പുതിയ കെട്ടിടം
നിര്‍മ്മിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
പുല്ലമ്പാറ
വില്ലേജാഫീസ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട ഫയലിന്റെ
ഇപ്പോഴത്തെ സ്ഥിതി
എന്തെന്നും പ്രസ്തുത
ഫയലിൽ എന്ത്
തീരുമാനമെടുത്തുവെന്നുമുള്ള
വിവരം ഫയല്‍ നമ്പര്‍
സഹിതം ലഭ്യമാക്കുമോ ;
(ഡി)
പ്രസ്തുത
കെട്ടിടത്തിന്റെ
നിര്‍മ്മാണച്ചുമതല ഏത്
ഏജന്‍സിയെ
ഏല്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
1219
നീര്‍ത്തടങ്ങൾ
മണ്ണിട്ടു നികത്തലും
പുറമ്പോക്ക് ഭൂമി
കയ്യേറ്റവും
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കാേട്
ജില്ലയില്‍ രാമനാട്ടുകര
വില്ലേജ്, രാമനാട്ടുകര
പഞ്ചായത്ത് ഒന്ന്,
രണ്ട് വാര്‍ഡുകളില്‍
ഉള്‍പ്പെട്ട
പരുത്തിപ്പാറ,
മൂര്‍ക്കനാട്
പ്രദേശങ്ങളില്‍
ചാലിയാര്‍ തീരത്ത്
വന്‍തോതില്‍
നീര്‍ത്തടങ്ങളും മറ്റും
മണ്ണിട്ടു
നികത്തുന്നതും
പുറമ്പോക്ക് ഭൂമി
കയ്യേറുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടെങ്കില്‍
അത് വിശദീകരിക്കാമോ ;
(സി)
ഉണ്ടെങ്കില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
1220
ചെറുതുരുത്തിയില്‍
ആരംഭിച്ച തടയണ നി൪മ്മാണം
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭാരതപ്പുഴയ്ക്ക്
കുറുകെ ചേലക്കര
മണ്ഡലത്തിലെ
ചെറുതുരുത്തിയില്‍ റിവ൪
മാനേജ്മെന്റ് ഫണ്ട്
വിനിയോഗിച്ച് ആരംഭിച്ച
തടയണ നി൪മ്മാണം
മുടങ്ങിയിട്ട് എത്ര
കാലമായെന്ന് പറയാമോ;
(ബി)
ഈ
തടയണയുടെ നി൪മ്മാണം
മുടങ്ങാനുളള കാരണങ്ങള്‍
പറയാമോ;
(സി)
റിവ൪
മാനേജ്മെന്റ്
ഫണ്ടിന്‍െറ
ലഭ്യതയനുസരിച്ച് തടയണ
നി൪മ്മാണത്തിനാവശ്യമായ
ഫണ്ടനുവദിച്ച്
ഭരണാനുമതി
പുതുക്കിനല്‍കാമെന്ന്
ഉന്നതതല അവലോകന
യോഗത്തില്‍ ഉറപ്പ്
നല്‍കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഈ പദ്ധതിയുടെ
പ്രാധാന്യം പരിഗണിച്ചും
പദ്ധതി നി൪മ്മാണം ഒരു
ഘട്ടം തുടങ്ങി വച്ച
സാഹചര്യത്തിലും
തൊട്ടടുത്ത അനുകൂല
കാലാവസ്ഥയില്ത്തന്നെ
പണി പുനരാരംഭിക്കുന്ന
വിധം ഫണ്ട് അനുവദിച്ച്
ഭരണാനുമതി പുതുക്കി
നല്കാ൯ നടപടി
സ്വീകരിക്കുമോ ?
1221
"
പട്ടയങ്ങളിലെ സീല്‍ നീക്കാൻ
നടപടി
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
"സുപ്രീം
കോടതി നിബന്ധനകള്‍ക്ക്
വിധേയം" എന്ന്
പട്ടയങ്ങളില്‍
പതിച്ചിട്ടുള്ള സീല്‍
നീക്കുന്നത്
സംബന്ധിച്ച് ഇടുക്കി
ജില്ലയില്‍ ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
1222
റീ
സര്‍വ്വേ അദാലത്തുകള്‍
ശ്രീ.ഹൈബി
ഈഡന്
,,
പി.എ.മാധവന്
,,
പാലോട് രവി
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റീ
സര്‍വ്വേ അദാലത്തുകള്‍
വില്ലേജ് തലത്തില്‍
നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
റീസര്‍വ്വേ
സംബന്ധിച്ച പരാതികളില്‍
തീര്‍പ്പ്
കല്‍പ്പിക്കുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
അദാലത്തില്‍
ഉല്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയില്‍
ലഭിക്കുന്ന പരാതികള്‍
അദാലത്തുകളില്‍
തീര്‍പ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
1223
നിലം
നികത്തി വീട്
വയ്ക്കുന്നതിനുള്ള അനുമതി
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
രേഖകളില്‍ നിലം എന്ന്
കാണിച്ചിട്ടുള്ള
വസ്തുവില്‍ താമസ
ആവശ്യത്തിനായി വീട്
വയ്ക്കുന്നതിന്
ആര്‍ക്കെല്ലാമാണ് ഇളവ്
അനുവദിച്ചിട്ടുള്ളത്;
(ബി)
എത്ര
സെന്റ് വരെയുള്ള
വസ്തുവിനാണ്
ഇത്തരത്തില്‍ ഇളവ്
അനുവദിച്ചിട്ടുള്ളത്;ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
1224
കരുണ
എസ്റ്റേറ്റ് സര്‍ക്കാരില്‍
നിക്ഷിപ്തമാക്കുന്നതിനുള്ള
നടപടി
ശ്രീ.എ.കെ.ബാലന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അനധികൃതമായി
കൈവശപ്പെടുത്തിയ
നെല്ലയാമ്പതിയിലെ കരുണ
എസ്റ്റേറ്റ് 1963 ലെ
ഭുപരിഷ്കരണ നിയമപ്രകാരം
സര്‍ക്കാരില്‍
നിക്ഷിപ്തമാക്കുന്നത്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
പാട്ടഭൂമിയായ
കരുണാ എസ്റ്റേറ്റ്
പോബ്സണ് ഗ്രൂപ്പിന്
പോക്കുവരവ് ചെയ്തു
നല്‍കിയത് റദ്ദാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
പോക്കുവരവ്
ചെയ്തുകൊടുത്തത് ഏത്
തീയതിയിലായിരുന്നു;
(ഡി)
ഇതു
സംബന്ധിച്ച് ഉണ്ടായ
ആക്ഷേപങ്ങളെക്കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തായിരുന്നു
കണ്ടെത്തല്‍;
ഇതിന്മേല് എന്ത്
തുടര്‍ നടപടികള്‍
സ്വീകരിച്ചു;
(ഇ)
പോബ്സണ്
ഗ്രൂപ്പ്
നിയമവിരുദ്ധമായി
കൈവശപ്പെടുത്തിയ ഭൂമി
ഭൂപരിഷ്കരണ നിയമപ്രകാരം
സര്‍ക്കാരിലേക്ക്
നിക്ഷിപ്തമാക്കാന്‍
സ്വീകരിച്ച
നടപടിയെന്താണ്; ഭൂമി
എത്രയാണെന്നും
ഏതൊക്കെയാണെന്നും
സര്‍വ്വേ ചെയ്തു
കണ്ടെത്തിയിട്ടുണ്ടോ?
1225
കരുണ
എസ്റ്റേറ്റ് അനധികൃതമായി ഭൂമി
കൈവശം വച്ചിരിക്കുന്നതിനെരെ
നടപടി
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്ലിയാമ്പതിയിലെ
കരുണ എസ്റ്റേറ്റ്
അനധികൃതമായി ഭൂമി കൈവശം
വച്ചു വരുന്നത്
സംബന്ധിച്ച്
നിയമസഭയില്‍ ഉയര്‍ന്നു
വന്ന ആക്ഷേപത്തെ
തുടര്‍ന്ന്
അന്വേഷണത്തിന്
നിയോഗിക്കപ്പെട്ട
ഉദ്യോഗസ്ഥ സംഘത്തിന്റെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; പ്രസ്തുത
ഭൂമി സര്‍ക്കാരില്‍
നിക്ഷിപ്തമാണെന്ന
കാര്യത്തില്‍ ഇപ്പോഴും
സംശയം ഉണ്ടോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ ഒരു
പകര്‍പ്പ്
ലഭ്യമാക്കാമോ?
1226
കരുണാ
എസ്റ്റേറ്റ് പോബ്സ്
ഗ്രൂപ്പിന് കെെമാറിയ നടപടി
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്ലിയാമ്പതിയിലെ
കരുണാ എസ്റ്റേറ്റ്
പോബ്സ് ഗ്രൂപ്പിന്
പോക്കുവരവ് ചെയ്തു
നല്‍കിയത്
നിയമാനുസൃതമായിരുന്നോ ;
അല്ലെങ്കില്‍ ആയത്
റദ്ദു ചെയ്തിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
പോക്കുവരവ്
ചെയ്തു നല്‍കിയത്
സംബന്ധിച്ച് റവന്യൂ
വകുപ്പ് അന്വേഷണം
നടത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ആരാണ്
അന്വേഷണം നടത്തിയത് ;
എന്തായിരുന്നു
കണ്ടെത്തല്‍ ;
എന്തായിരുന്നു
ശുപാര്‍ശകള്‍ ;
(സി)
കണ്ടെത്തലിന്റെയും
ശുപാര്‍ശയുടെയും
അടിസ്ഥാനത്തില്‍
വകുപ്പു എന്ത്
തുടര്‍നടപടികളാണ്
സ്വീകരിച്ചത് എന്ന്
വിശദമാക്കുമോ ;
(ഡി)
റവന്യൂ
വകുപ്പിലെ ഏതെങ്കിലും
ജീവനക്കാരന്റെ പേരില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
?
1227
കരുണാ
എസ്റ്റേറ്റ് സ്വന്തമാക്കിയ
വനഭൂമി
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്ലിയാമ്പതി
വനഭൂമി കരുണാ
എസ്റ്റേറ്റ്
സ്വന്തമാക്കിയത്
സംബന്ധിച്ച് റവന്യൂ
വകുപ്പ് അന്വേഷണത്തിന്
ഉത്തരവിട്ടിട്ടുണ്ടോ;
എങ്കില്‍ എന്ന്;
അന്വേഷണം നടത്താന്‍
ചുമതലപ്പെടുത്തിയത്
ആരെയൊക്കെയാണ്;
ഗവണ്മെന്റ്
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സംഘത്തോട് എന്തെല്ലാം
കാര്യങ്ങള്‍
അന്വേഷിക്കുവാനായി
ആവശ്യപ്പെട്ടിട്ടുണ്ട്;
അന്വേഷണറിപ്പോര്‍ട്ട്
ലഭിക്കുകയുണ്ടായോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ ഒരു
പകര്‍പ്പ്
ലഭ്യമാക്കാമോ?
1228
പൊതു
ആവശ്യങ്ങള്‍ക്ക് ഭൂമി
ഏറ്റെടുക്കുന്നതിന്
തടസ്സങ്ങള്‍
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതു
ആവശ്യങ്ങള്‍ക്കായി ഭൂമി
ഏറ്റെടുക്കുന്നതിന്
തടസ്സങ്ങള്‍
എന്തെങ്കിലും
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അവ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തടസ്സങ്ങള്‍
നീക്കുന്നതിനായി
സർക്കാർ എന്തൊക്കെ
പരിഹാര നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത് ?
1229
ഭൂരഹിത
കേരളം -കൊട്ടാരക്കര
നിയോജകമണ്ഡലം
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
നിന്നും ഭൂരഹിത കേരളം
പദ്ധതി പ്രകാരം
ആനുകൂല്യം
ലഭിക്കുന്നതിന് എത്ര
അപേക്ഷകള്‍
ലഭിച്ചിരുന്നു;
(ബി)
പ്രസ്തുത
അപേക്ഷകളില്‍ നിന്നും
ആനുകൂല്യത്തിന്
അര്‍ഹരായവരുടെ
പട്ടികക്ക് രൂപം
നല്കിയിട്ടുണ്ടെങ്കില്
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
നിയോജകമണ്ഡലത്തില്‍
ഭൂമി ലഭിച്ചവരുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
1230
ഭൂരഹിത
കേരളം പദ്ധതി
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഭൂരഹിതര്‍ക്ക്
മൂന്ന് സെന്റ് ഭൂമി
നല്കുന്ന പദ്ധതിയില്‍
കാസര്‍ഗോഡ് ജില്ലയില്‍
എത്ര പേര്‍ക്ക് ഭൂമി
നല്കാന്
തീരുമാനിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ; ഈ
പദ്ധതി പ്രകാരം
എത്രപേര്‍ക്ക് ഇതുവരെ
ഭൂമി വിതരണം
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ ?
1231
വനഭൂമി
കൈവശം വച്ചവര്‍ക്കെല്ലാം
പട്ടയം കൊടുക്കല്‍
1231.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1977
ജനുവരിക്കു മുമ്പ്
വനഭൂമി കൈവശം
വച്ചവര്‍ക്കെല്ലാം
പട്ടയം കൊടുക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
പട്ടയം
ലഭിച്ച ഭൂമി കൈമാറ്റം
ചെയ്യുന്നതിനുള്ള
അവകാശം ഉടമസ്ഥര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ?
1232
ലാൻഡ്
ടാക്സ്
1232.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2011-12
മുതല്‍ ഇതേവരെ ഓരോ
വര്‍ഷവും സംസ്ഥാനം
ലാൻഡ് ടാക്സ്
ഇനത്തില്‍
പിരിച്ചെടുക്കാന്‍
ലക്ഷ്യമിട്ട തുക
എത്രയായിരുന്നു;
യഥാര്‍ത്ഥത്തില്‍
പിരിച്ചെടുക്കാന്‍
സാധ്യമായത് എത്ര;
ലക്ഷ്യമിട്ടതിന്റെ എത്ര
ശതമാനം
പിരിച്ചെടുക്കാന്‍
സാധിച്ചില്ല എന്ന്
വ്യക്തമാക്കാമോ?
1233
റവന്യൂ
വകുപ്പിനെ
സംബന്ധിക്കുന്ന
പരാതികള്‍
തീര്‍പ്പാക്കുന്നതിന്
അദാലത്തുകള്‍
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
റവന്യൂവും
കയറും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിനെ
സംബന്ധിക്കുന്ന
പരാതികള്‍
തീര്‍പ്പാക്കുന്നതിന്
അദാലത്തുകള്‍
സംഘടിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
കൈവശാവകാശക്കാരുടെ
നികുതി
സ്വീകരിക്കാത്ത
പ്രശ്നങ്ങള്‍
അദാലത്തില്‍
ഉള്‍പ്പെടുത്തുമോ;
വ്യക്തമാക്കുമോ;
(സി)
വയനാട്
ജില്ലയില്‍
അദാലത്തുകള്‍
എന്ന്
നടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1234
വൈക്കം
താലൂക്കിലെ കരിമണല്‍ ഖനനം
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈക്കം
താലൂക്കിലെ, വെള്ളൂര്‍,
ഉദയനാപുരം മറവന്‍
തുരുത്ത്
പഞ്ചായത്തുകളില്‍
കരിമണല്‍ ഖനനം നടത്തിയ
എത്ര കുഴികളാണ്
നികത്താതെ
അവശേഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കുഴികള്‍മൂലം
ഉണ്ടാകുന്ന വിവിധങ്ങളായ
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മാനദണ്ഡങ്ങള്‍
പാലിച്ചുകൊണ്ടാണോ
പ്രസ്തുത സ്ഥലങ്ങളില്‍
ഖനനം
നടത്തിയിട്ടുള്ളതെന്ന്
പരിശോധിച്ചിട്ടുണ്ടോ?
1235
പട്ടയം
വിതരണത്തിലെ കാലതാമസം
ശ്രീ.സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അര്‍ഹരായ വിവിധ
ജനവിഭാഗങ്ങള്‍ക്ക്
പട്ടയം നല്കി
വരുന്നതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പട്ടയം
വിതരണത്തിലെ കാലതാമസം
ഒഴിവാക്കുന്നതിന്
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുമോ;
വിശദാംശം
വ്യക്തമാക്കുമോ?
1236
റിവര്‍
മാനേജ്മെന്റ് ഫണ്ട്
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
നിലവില്‍ എത്ര തുകയാണ്
ഉള്ളതെന്ന്
വിശദമാക്കാമോ
(ബി)
പ്രസ്തുത
ഫണ്ട് വകമാറ്റി
ചെലവഴിച്ചത്
സംബന്ധിച്ചും പ്രസ്തുത
ഫണ്ടിലേക്ക്
മുതല്‍ക്കൂട്ടിയ
തുകയുടെ ചെക്കുകള്‍
(റിവാലിഡേറ്റ്
ചെയ്യാതെ)
നഷ്ടപ്പെടുത്തിയത്
സംബന്ധിച്ചും
വിജിലന്‍സ് വകുപ്പും
റവന്യൂ വകുപ്പും
വകുപ്പുതല അന്വേഷണം
നടത്തി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
;
(സി)
എങ്കില്‍
ഈ റിപ്പോര്‍ട്ടിലെ
വിശദാംശങ്ങള്‍
പകര്‍പ്പു സഹിതം
വ്യക്തമാക്കുമോ ?
1237
റവന്യൂ
ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
ശ്രീ.വി.റ്റി.ബല്‍റാം
,,
ആര് . സെല്‍വരാജ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്.ഇ.എല്‍.ഐ.എസ്.
(റവന്യൂ ഇന്‍ഫര്‍മേഷന്‍
സിസ്റ്റം) പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ആയതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
പോക്കുവരവ്
നടത്തുന്നതിന് റവന്യൂ ,
രജിസ്ട്രേഷന്
വകുപ്പുകളെ ഓണ്‍ലൈനായി
ബന്ധിപ്പിച്ച്
എന്തെല്ലാം
സൗകര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
1238
റവന്യൂ
ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
ഉദ്യോഗസ്ഥര്‍ക്കെതിരായ
പരാതികളില്‍ അന്വേഷണം
നടത്തുവാന്‍
സര്‍ക്കാര്‍
സെക്രട്ടറിയുടെ
നിയന്ത്രണത്തില്‍ പുതിയ
വകുപ്പ്
രൂപീകരിക്കുമോ;
(ബി)
റവന്യൂ
ജീവനക്കാര്‍
എതിര്‍കക്ഷികളായി
വരുന്ന എത്ര വിജിലന്‍സ്
കേസുകള്‍ ഉണ്ട്?
1239
ഇരിണാവ്
പാലം
ശ്രീ.ടി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ' ഇരിണാവ്
പാലം'
നിര്‍മ്മിക്കുന്നതിന്
ഭൂമി
ലഭ്യമാക്കുന്നതുമായി
ബന്ധപ്പെട്ട്
റവന്യൂവകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദാംശം നല്‍കുമോ;
(ബി)
ഇപ്പോള്‍
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന
ഇറിഗേഷന്‍ വകുപ്പിന്റെ
റഗുലേറ്റര്‍ കം
ബ്രിഡ്ജ് കാലപ്പഴക്കം
കാരണം ഏതു സമയത്തും
തകരുമെന്നിരിക്കെ സ്ഥലം
അടിയന്തിരമായി
ലഭ്യമാക്കി പാലത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
1240
തര്‍ക്ക
രഹിത ഭൂമിയ്ക്ക് കൈമാറ്റ
അനുമതിയോടെ പട്ടയം
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ലാന്റ് അസൈന്മെന്റ്
ആക്ട് 1960 പ്രകാരം
1971 ഓഗസ്റ്റ് 31 വരെ
ഭൂമി കൈവശം വച്ച് സ്ഥിര
താമസമാക്കിയവര്‍ക്കും
അവരുടെ
പിന്തുടര്ച്ചക്കാര്ക്കും
നാല് ഏക്കര്‍ വരെ
തര്‍ക്ക രഹിത
ഭൂമിയ്ക്ക് കൈമാറ്റ
അനുമതിയോടെ പട്ടയം
നല്കാന് സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇപ്രകാരം പട്ടയം
ലഭിക്കാന്‍
അര്‍ഹതയുള്ളവര്‍
സംസ്ഥാനത്ത്
എത്രയാണെന്ന കണക്കുകള്‍
ജില്ല തിരിച്ച്
നല്‍കാമോ; പട്ടയം
നല്‍കുന്നത് സംബന്ധിച്ച
പുതിയ ചട്ടങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഒരു
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇപ്രകാരം
പട്ടയത്തിനായി
അപേക്ഷിച്ചിട്ടുള്ളവര്‍
എത്ര; എത്ര പേര്‍ക്ക്
ഇതിനകം പട്ടയം
നല്കുകയുണ്ടായി; പുതിയ
ചട്ടങ്ങള്‍ പ്രകാരം
ഇതിനകം പട്ടയം
ലഭ്യമാക്കിയ മൊത്തം
ഭൂമി എത്രയാണ്;
വിശദമാക്കാമോ ?
1241
ഏരിയോട്
മലയിലെ ഭൂമി ഇരുമ്പയിര്
ഖനനത്തിന് പാട്ടത്തിന്
നല്‍കിയത് സംബന്ധിച്ച വിവരം
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
തലക്കൂളത്തൂര്‍-അത്തോളി
പഞ്ചായത്തുകളിലായി
വ്യാപിച്ചുകിടക്കുന്ന
ഏരിയോട് മലയിലെ
സര്‍വ്വേ നമ്പര്‍ 101/1
ഭൂമി ഇരുമ്പയിര്
ഖനനത്തിന് പാട്ടത്തിന്
നല്കിയിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഏതു വര്‍ഷമണ്
പാട്ടത്തിന്
നല്‍കിയതെന്നും
ആര്‍ക്കാണ്
നല്‍കിയതെന്നും
വ്യക്തമാക്കുമോ;
പാട്ടക്കാലാവധിയും
തുകയും സംബന്ധിച്ച
വിവരം ലഭ്യമാക്കുമോ;
(സി)
നിലവിൽ
പ്രസ്തുത ഭൂമിയുടെ
പാട്ടക്കാലാവധി
പുതുക്കി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആര്‍ക്കാണെന്നും
കാലാവധിയും
പാട്ടത്തുകയും
എത്രയെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ഭൂമി സര്‍വ്വേ നടത്തി
അതിര്‍ത്തി
നിര്‍ണ്ണയിച്ച്
സര്‍ക്കാരിന്റെ
ഏതെങ്കിലും പദ്ധതി
നടത്തുന്നതിനായി
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
1242
പതിച്ചു
നല്കിയ റവന്യൂ ഭൂമി
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഓരോ ജില്ലയിലും
എത്ര വീതം റവന്യൂ ഭൂമി
വിവിധ
ആവശ്യങ്ങള്‍ക്കായി
പതിച്ചു
നല്‍കിയിട്ടുണ്ട്;
(ബി)
ഓരോ
ജില്ലയിലും സൗജന്യമായി
പതിച്ചു നല്കിയ റവന്യൂ
ഭൂമി
ആര്‍ക്കെല്ലാമാണെന്നും
ഏതെല്ലാം
ഏജന്‍സികള്‍ക്കാണ്
പതിച്ചു നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(സി)
ഓരോ
ജില്ലയിലും പണം
ഈടാക്കിക്കൊണ്ട്
പതിച്ചു നല്കിയ റവന്യൂ
ഭൂമി
ആര്‍ക്കെല്ലാമാണെന്നും
ഏതെല്ലാം
ഏജന്‍സികള്‍ക്കാണെന്നും
വ്യക്തമാക്കുമോ?
1243
ആറന്മുള
വിമാനത്താവള പദ്ധതി
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറമുള
വിമാനത്താവള
പദ്ധതിക്കുവേണ്ടി
മണ്ണിട്ട് നികത്തിയ
നീര്ത്തടങ്ങളില്
നിന്നും മണ്ണ് നീക്കം
ചെയ്ത്
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്
ബഹു.ഹൈക്കോടതി
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശം
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എത്ര
ഏക്കര്‍
സ്ഥലത്തുനിന്നാണ് മണ്ണ്
നീക്കം ചെയ്യാന്‍
കഴിഞ്ഞിട്ടുള്ളത്;
നികത്തപ്പെട്ട വയലുകളും
നീര്‍ത്തടങ്ങളും
പൂര്‍ണ്ണമായും
പൂര്‍വ്വസ്ഥിതിയിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
1244
പ്രകൃതി
ദുരന്തനിവാരണ സംവിധാനങ്ങൾ
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
സണ്ണി ജോസഫ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രകൃതി
ദുരന്തങ്ങളുടെ
പശ്ചാത്തലത്തില്‍
കാലാവസ്ഥ മുന്നറിയിപ്പ്
സംവിധാനം കൂടുതല്‍
കാര്യക്ഷമമാക്കാ൯
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
കേന്ദ്ര
ദുരിത നിവാരണ സേനയുടെ
സഹായത്താല്‍
സംസ്ഥാനത്ത്
ദുരന്തനിവാരണത്തിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏ൪പ്പെടുത്താനുദ്ദേശിക്കുന്നത്;
(സി)
ഏതെല്ലാം
ദുരന്തങ്ങള്‍ക്കാണ്
പ്രസ്തുത സംവിധാനങ്ങള്‍
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്;
(ഡി)
ഇതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
1245
ആദിവാസി
കുടുംബങ്ങള്‍ക്ക് പട്ടയം
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ 1986 മുതല്‍
2014 നാളിതുവരെ ആകെ
എത്ര പട്ടയങ്ങള്‍
നല്കി; ഇപ്രകാരം എത്ര
ഏക്കര്‍ ഭൂമി വിതരണം
ചെയ്തു; ഇതില്‍ എത്ര
ഏക്കര്‍ വനഭൂമിയ്ക്ക്
പട്ടയം നല്കി;
(ബി)
ആകെ
നല്കിയ പട്ടയങ്ങളില്‍
എത്ര ഏക്കര്‍ ഭൂമി
പട്ടിക ജാതിക്കാര്‍ക്ക്
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കാലത്ത്
എത്ര ആദിവാസി
കുടുംബങ്ങള്‍ക്ക്
പട്ടയം ലഭിച്ചു; ആകെ
എത്ര ഏക്കറാണ് ഇത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
ആദിവാസികള്‍ക്ക്
ഏതെല്ലാം പഞ്ചായത്തില്‍
ഏതെല്ലാം ഊരിലാണ് ഭൂമി
നല്‍കിയത്?
1246
ഹാരിസണ്‍
മലയാളം പ്ലാന്റേഷന്
ലിമിറ്റഡിന്റെ പക്കലുള്ള
വസ്തു
ശ്രീ. രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹാരിസണ്‍
മലയാളം പ്ലാന്റേഷന്
ലിമിറ്റഡ് എന്ന
ബ്രിട്ടീഷ് കമ്പനിയുടെ
പേരില്‍ എത്ര ഏക്കര്‍
സ്ഥലമാണ് കേരളത്തില്‍
വിവിധയിടങ്ങളില്‍
ഉള്ളത്; ഇവയില്‍ ആധാരം
ഉള്ളവ യും
ഇല്ലാത്തവ യും എത്ര
ഏക്കര്‍ വീതം;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഹാരിസണിന്റെ
കൈവശമുള്ള 1923-ല്‍
തയ്യാറാക്കിയ 1600-ാം
നമ്പര്‍ ആധാരം റവന്യൂ
വകുപ്പ് അധികൃതര്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
യഥാര്‍ത്ഥ രേഖയാണോ
വ്യാജമാണോ എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
ലഭ്യമായ വിവരങ്ങള്‍
വ്യക്തമാക്കാമോ;
(സി)
കൊല്ലം
സബ്-രജിസ്ട്രാര്‍
ഓഫീസില്‍ ഹാരിസണിന്റെ
വസ്തു ഇടപാട്
സംബന്ധിച്ച്
എന്തെങ്കിലും രേഖകള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
ആയത് വിശദമാക്കാമോ;
(ഡി)
പാട്ടക്കാലാവധി
കഴിഞ്ഞ ഹാരിസണിന്റെ
പത്തനംതിട്ട ജില്ലയിലെ
ളാഹ എസ്റ്റേറ്റ്
ഉള്‍പ്പെടെയുള്ള
തോട്ടങ്ങള്‍
തിരിച്ചുപിടിക്കാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം
ലഭ്യമാക്കാമോ ?
1247
കണ്ണൂര്‍
ജില്ലയില്‍ ഭൂമി പതിച്ചു
നല്കാന് നടപടി
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2000-ാം
ആണ്ടില്‍ കണ്ണുര്‍
ജില്ലാ കലക്ടറുടെ രണ്ട്
ഉത്തരവുകള്‍ പ്രകാരം 81
ഭൂരഹിതര്‍ക്ക്
പെരിന്തട്ട വില്ലേജില്‍
പതിച്ചു കൊടുത്ത ഭൂമി
നാളിതുവരെ
ഗുണഭോക്താക്കള്‍ക്ക്
അനുഭവവേദ്യമാകാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍ പ്രസ്തുത
കുടുംബങ്ങള്‍ക്ക് ഭൂമി
ലഭ്യമാക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ?
1248
കായംകുളം,
കൃഷ്ണപുരം വില്ലേജാഫീസുകളുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
കായംകുളം, കൃഷ്ണപുരം
വില്ലേജാഫീസുകളുടെ
പുതിയ കെട്ടിട
നിര്‍മാണത്തിനു
ഭരണാനുമതി ലഭിച്ച്
വര്‍ഷങ്ങളായിട്ടും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
എങ്കില്‍,
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നു
വിശദമാക്കുമാേ?
1249
നടുവണ്ണൂർ
വോളീബോള്‍ അക്കാഡമിക്ക്
മിച്ചഭൂമി അനുവദിക്കൽ
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ബാലുശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
നടുവണ്ണൂരില്‍
പ്രവര്‍ത്തിക്കുന്ന
വോളീബോള്‍
അക്കാഡമിക്ക്, സമീപത്തെ
കൃഷി യോഗ്യമല്ലാത്ത
മിച്ചഭൂമി
അനുവദിക്കുന്നത്
സംബന്ധിച്ച നടപടികളുടെ
പുരോഗതി അറിയിക്കാമോ ?
1250
ചെല്ലഞ്ചി
പാലം, ഏറ്റെടുത്ത ഭൂമിക്ക്
ന്യായവില
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെല്ലഞ്ചി
പാലം നിര്‍മ്മാണവുമായി
ബന്ധപ്പെട്ട ലാന്റ്
അക്വിസിഷന്‍ നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
ഏറ്റെടുത്ത ഭൂമിക്ക്
ന്യായവില ഉടമസ്ഥര്‍ക്ക്
നല്‍കുന്നതിന് എന്തു
തടസ്സമാണ്
നിലനില്‍ക്കുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
നഷ്ടപരിഹാരത്തുക
എന്നത്തേയ്ക്ക്
കൊടുത്തുതീര്‍ക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
1251
മുന്നാര്‍
കയ്യേറ്റ ഭൂമി
ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട
ഹൈക്കോടതി വിധി
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്നാര്‍
കയ്യേറ്റ ഭൂമി
ഒഴിപ്പിക്കലുമായി
ബന്ധപ്പെട്ടവര്‍
പ്രസ്തുത വിഷയത്തിൽ
ഹൈക്കോടതി
പുറപ്പെടുവിച്ച
വിധിയിക്കെതിരെ
അപ്പീലാണോ റിവ്യു
ഹര്‍ജിയാണോ
നല്‍കേണ്ടതെന്ന്
തീരുമാനിക്കാന്‍
കൊച്ചിയില്‍ വച്ച്
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയിൽ നടന്ന
ഉന്നതതല യോഗത്തിന്റെ
തീരുമാനങ്ങള്‍
സംബന്ധിച്ച വിശദ
വിവരങ്ങൾ ലഭ്യമാക്കുമോ;
(ബി)
യോഗത്തില്‍
ആരെല്ലാം
പങ്കെടുക്കുകയുണ്ടായി;
തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നു;
യോഗത്തില്‍ ഹൈക്കോടതി
വിധിയുടെ നാനാവശങ്ങള്‍
പരിശോധിക്കുകയുണ്ടായോ;
വിശദമാക്കാമോ;
(സി)
ഹൈക്കോടതി
വിധി റവന്യു വകുപ്പിന്
ലഭിച്ചത് എപ്പോഴാണ്;
വിധിയുടെ ഒരു പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
വിധിയെ തുടര്‍ന്ന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്?
1252
പാലക്കാട്
ജില്ലയിലെ വെങ്ങനാട് കോവിലകം
വക പാട്ടഭൂമി
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
നെല്ലിയാമ്പതിയിലെ
കരുണാ എസ്റ്റേറ്റിന്റെ
(ഇപ്പോള്‍ പോബ്സ്
എസ്റ്റേറ്റ്)കൈവശമുള്ള
വെങ്ങനാട് കോവിലകം വക
പാട്ടഭൂമി ഏത്
കാലയളവിലെ
നടപടികളിലൂടെയാണ്
വിലയാധാരമാക്കി
മാറ്റിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
1889-ലെ
പാട്ടാധാരം 1969-ല്‍
വിലയാധാരമായി മാറ്റിയത്
നിയമാനുസൃതമായിട്ടാണോ;
ഇക്കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ വസ്തുതകളുടെ
അടിസ്ഥാനത്തിലുള്ള
വിശദാംശങ്ങള്വെളിപ്പെടുത്താമോ;
(സി)
1963-ലെ
ഭൂപരിഷ്കരണ
നിയമാനുസൃതം, പ്രസ്തുത
ഭൂമി സര്‍ക്കാരില്‍
നിക്ഷിപ്തമാക്കാത്തത്
എന്തുകൊണ്ടാണ് ;
അതിനുവേണ്ടി അടിയന്തര
സര്‍വ്വേ നടത്തുന്നതിന്
നടപടി സ്വീകരിക്കാമോ?
1253
വെള്ളായണി
കായലോരത്തെ വസ്തു
കൈമാറ്റങ്ങളും,
കൈയ്യേറ്റങ്ങളും
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
വെള്ളായണി കായലിന്റെ
വിസ്തൃതി 1924-ലെ
സര്‍വ്വേ ഓഫ്
ഇന്ത്യയുടെ കണക്കു
പ്രകാരം എത്രയാണെന്ന്
വ്യക്തമാക്കുമോ;
നിലവിലെ വിസ്തൃതി
റവന്യൂ രേഖകള്‍ പ്രകാരം
എത്രയാണ്;
(ബി)
കായലോരത്ത്
2010-ന് ശേഷം നടന്ന
ഭൂമാഫിയയുടെ വസ്തു
കൈമാറ്റങ്ങളും,
കൈയ്യേറ്റങ്ങളും
പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍
കണ്ടെത്തലുകള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഇടപാടുകളില്‍ ഉന്നത
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്കുള്ള
പങ്കിനെക്കുറിച്ചും.
അവരുടെയും
ബിനാമികളുടെയും പേരില്‍
നടന്ന
കൈമാറ്റങ്ങളെക്കുറിച്ച്
പരിശോധിക്കുമോ?
1254
മൂന്നാര്‍
സ്പെഷ്യല്‍ ട്രിബ്യൂണലിന്റെ
പ്രവര്‍ത്തനം
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
എസ്.രാജേന്ദ്രന്
,,
രാജു എബ്രഹാം
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂന്നാര്‍
സ്പെഷ്യല്‍
ട്രിബ്യൂണല്‍ എന്നാണ്
നിലവില്‍ വന്നത്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
ട്രിബ്യൂണല്‍ നാളിതുവരെ
എത്ര കേസുകളാണ്
പരിഗണിച്ചത്;
(സി)
ട്രിബ്യൂണല്‍
രൂപീകരിക്കുമ്പോള്‍
സംസ്ഥാനത്ത് മൂന്നാര്‍
കൈയ്യേറ്റം സംബന്ധിച്ച
എത്ര കേസുകളാണ്
നിലവിലുണ്ടായിരുന്നത്;
(ഡി)
പ്രസ്തുത
കേസുകൾ മുഴുവനും
ട്രിബ്യൂണലിന്
കൈമാറിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(ഇ)
ട്രിബ്യൂണലിന്റെ
പ്രവര്‍ത്തനം
എത്രത്തോളം
തൃപ്തികരമെന്നു
വിശദമാക്കുമോ കേസുകള്‍
ട്രിബ്യൂണലിന്
കൈമാറുന്നതില്‍ വിമുഖത
കാണിക്കുന്നതിന്റെ
കാരണം വിശദമാക്കാമോ?
1255
അയരൂപ്പാറ
വില്ലേജില്‍ ഭൂമിയുടെ കരം
അടച്ചു കിട്ടുന്നതു
സംബന്ധിച്ച നടപടി
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
തിരുവനന്തപുരം
താലൂക്കില്‍ അയരൂപ്പാറ
വില്ലേജില്‍ ഭൂമിയുടെ
കരം അടച്ചു കിട്ടുന്നതു
സംബന്ധിച്ച്
24/8/2013ല്‍ നല്കിയ
52416/2013/LRM1നമ്പര്‍
ഫയലില്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫയലില്‍ തീരുമാനമാകാതെ
കിടക്കുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഫയലില്‍ ഇനി എന്തൊക്കെ
തുടര്‍
പ്രവര്‍ത്തനങ്ങളാണ്
നടക്കേണ്ടത് എന്ന്
വ്യക്തമാക്കാമോ?
1256
ഒറ്റപ്പാലം
മണ്ഡലത്തിലെ റാേഡുകളുടെ
അറ്റകുറ്റപ്പണികൾ
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
കാലവര്‍ഷത്തില്‍
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ ഒട്ടുമിക്ക
റാേഡുകളും തകര്‍ന്ന്
ഗതാഗത യാേഗ്യമല്ലാതായത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റാേഡുകള്‍ ഗതാഗത
യാേഗ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദീകരിക്കുമാേ;
(സി)
കാലവര്‍ഷത്തില്‍
തകര്‍ന്ന റാേഡുകള്‍
പുനരുദ്ധരിക്കുവാന്‍
എത്ര തുക അനുവദിച്ചു
എന്ന് വ്യക്തമാക്കാമോ;;
01.07.2011 മുതല്‍
31.10.2014 വരെയുള്ള
കണക്ക് ലഭ്യമാക്കുമോ?
1257
കുന്ദമംഗലം
എക്സെെസ് റേഞ്ച് ഓഫീസിനു
കെട്ടിടം നിര്‍മ്മിക്കാന്‍
നടപടി
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
എക്സെെസ് റേഞ്ച്
ഓഫീസിനു കെട്ടിടം
നിര്‍മ്മിക്കാന്‍
റവന്യൂ വകുപ്പിന്റെ
കെെവശമുള്ള ഭൂമി
വിട്ടുനല്‍കുന്നതിന്
ജില്ലാ കളക്ടര്‍
ശുപാര്‍ശ
ചെയ്തിട്ടുണ്ടാേ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച് എന്തു
നടപടികളാണു
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കുമാേ?
1258
1259
സംസ്ഥാനത്തെ
തോട്ട ഭൂമി
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തോട്ട ഭൂമി കൈവശം വച്ച്
വരുന്നവര്‍
എത്രയാണെന്നും, മൊത്തം
എത്ര ഏക്കര്‍ തോട്ട
ഭൂമി
സംസ്ഥാനത്തുണ്ടെന്നും
വെളിപ്പെടുത്താമോ;
(ബി)
സര്‍ക്കാര്‍
മേഖലയില്‍ എത്ര ഏക്കര്‍
തോട്ട ഭൂമിയുണ്ട്;
പാട്ടത്തിന്
നല്കപ്പെട്ട തോട്ട
ഭൂമി എത്ര; സ്വകാര്യ
വ്യക്തികളുടെ കൈവശമുള്ള
തോട്ട ഭൂമി എത്ര;
(സി)
ഏതെല്ലാം
നിലയിലുള്ള ഭൂമിയെയാണ്
തോട്ട ഭൂമിയായി
കണക്കാക്കുന്നത്;
(ഡി)
പാട്ട
വ്യവസ്ഥകള്‍
ലംഘിച്ചതിന്റെ പേരില്‍
പാട്ടം അവസാനിപ്പിച്ച്
ഏറ്റെടുക്കാന്‍
തീരുമാനിച്ച
തോട്ടങ്ങള്‍ എത്ര; എത്ര
ഏക്കര്‍ ഭൂമി വരും?
1260
സംസ്ഥാനത്തെ
ഭൂരഹിതർ
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര
ഭൂരഹിതരാണുള്ളത്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
സീറോ
ലാൻഡ്ലെസ്സ് പദ്ധതി
പ്രകാരം ഇതുവരെ ഓരോ
ജില്ലയിലും എത്ര
പേര്‍ക്കു വീതം ഭൂമി
വിതരണം ചെയ്തുവെന്നു
വ്യക്തമാക്കുമോ;
(സി)
അതാതു
ജില്ലകളിലെ
ഭൂരഹിതര്‍ക്ക് അതാതു
ജില്ലകളില്‍ തന്നെ ഭൂമി
വിതരണം
ചെയ്തിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
വിതരണം ചെയ്ത ഭൂമി
വാസയോഗ്യമല്ലാത്തതിനാല്‍
മാറ്റി
നല്‍കണമെന്നാവശ്യപ്പെട്ട്
ഓരോ ജില്ലയിലും എത്ര
അപേക്ഷകള്‍ വീതം
ലഭിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
അപേക്ഷകളിന്മേല് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ?
<<back
next
page>>