THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
1261
സര്‍ക്കാര്‍
ഭൂമി കയ്യേറ്റം സംബന്ധിച്ച
കേസ്സുകള്‍
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സര്‍ക്കാര്‍ ഭൂമി
കയ്യേറ്റം സംബന്ധിച്ച്
എത്ര കേസ്സുകള്‍
രജിസ്റ്റര്‍ ചെയ്ത്
നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
ഇവയുടെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
1262
കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തിലെ
ക്വാറികള്‍
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തില്‍
എത്ര ചെങ്കല്‍,
കരിങ്കല്‍
ക്വാറികളുണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ലൈസന്‍സുള്ള
ക്വാറികള്‍
സംബന്ധിച്ചുള്ള
വിവരങ്ങള്‍ സ്ഥലം,
ലൈസന്‍സി, ലൈസന്‍സ്
കാലാവധി എന്നിവ
തിരിച്ച് ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കാഞ്ഞങ്ങാട് നിയോജക
മണ്ഡലത്തിലെ എത്ര
അനധികൃത
ക്വാറികള്‍ക്കെതിരെയാണ്
നടപടികള്‍
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
നടപടികള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
1263
സര്‍ക്കാര്‍
ഭൂമിയുടെ പാട്ടനിരക്ക്
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമി പാട്ടത്തില്‍
നല്കിയ ഇനത്തില്‍
ലഭിക്കാന്‍
ബാക്കിനില്പുള്ള മൊത്തം
കുടുശ്ശിക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പാട്ടനിരക്ക്
ഏറ്റവും ഒടുവില്‍
പുതിക്കിയത്
എപ്പോഴായിരുന്നു; ഇത്
വര്ധിപ്പിക്കാനുദ്ദേശമുണ്ടോ;
എങ്കില്‍ എത്ര ശതമാനം
വീതം?
1264
ആറന്മുളയിലെ
പാെതുസ്ഥലങ്ങള്
വിമാനത്താവളക്കമ്പനിക ്ക്
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിമാനത്താവളക്കമ്പനിയായ
കെ.ജി.എസ്. ഗ്രൂപ്പിന്
ആറന്മുളയിലെ
പാെതുസ്ഥലങ്ങള്
വില്ക്കാന്
തീരുമാനിച്ചിട്ടുണ്ടാേ;
(ബി)
എത്ര
ഏക്കര്‍ സ്ഥലം, എന്തു
വിലയ്ക്കു
വില്‍ക്കാനാണു
തീരുമാനിച്ചിരിക്കുന്നത്;
(സി)
ഇതു
സംബന്ധമായി സര്‍ക്കാര്‍
പുറപ്പെടുവിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമാേ;
(ഡി)
ഏതെല്ലാം
വില്ലേജുകളിലായി,
ഏതെല്ലാം സര്‍വ്വേ
നമ്പരുകളില്‍പ്പെട്ട,
എത്ര ഏക്കര്‍ ഭൂമി,
എന്തു വില
നിശ്ചയിച്ചുകാെണ്ട്,
ഏതു തീയതി മുതലാണ്
കെ.ജി.എസ്. ഗ്രൂപ്പിനു
നല്കാന്
തീരുമാനിച്ചിരിക്കുന്നതെന്നറിയിക്കുമോ
?
1265
നെന്മാറയിലെ
കൃഷിനാശം
ത്തിനു നഷ്ടപരിഹാരത്തുക
നല്കാന് നടപടി.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
കാലവര്‍ഷക്കെടുതിയില്‍
നെന്മാറ നിയോജക
മണ്ഡലത്തിലെ എലവഞ്ചേരി
ഗ്രാമപഞ്ചായത്തിലുള്ള
മലയടിവാരത്ത്
ഉരുള്‍പൊട്ടലില്‍ എത്ര
ഏക്കര്‍
കൃഷിനാശമുണ്ടായതായി
വിലയിരുത്തിയിട്ടുണ്ട്;
(ബി)
ഏതൊക്കെ
കൃഷിയാണ് നശിച്ചത്
എന്നും എത്ര രൂപയുടെ
നഷ്ടമാണ് ഉണ്ടായത്
എന്നും വിശദമാക്കുമോ;
(സി)
കൃഷിനാശമുണ്ടായ
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരത്തുക
പൂര്‍ണ്ണമായും
നല്‍കിയോ; ഇല്ലെങ്കില്‍
എന്ന് നല്കാന്
കഴിയുമെന്ന്
വിശദമാക്കുമോ?
1266
കോഴിക്കോട്
ജില്ലയിലെ ഒണ്‍ലൈന്‍ മണല്‍
വിതരണം
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഒണ്‍ലൈന്‍ ആയി മണല്‍
വിതരണം ചെയ്തിരുന്നത്
നിര്‍ത്തിവെച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ കാരണങ്ങള്‍
വിശദമാക്കാമോ;
(സി)
മണല്‍
വിതരണം
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
മണല്‍
ലഭ്യമല്ലാത്തതു കാരണം
നിര്‍മ്മാണ മേഖല
പ്രതിസന്ധി
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
1267
വടക്കുഞ്ചേരി
കമ്മ്യൂണിറ്റികോളേജ്
നിർമ്മാണം
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തരൂര്‍
മണ്ഡലത്തിലെ
വടക്കുഞ്ചേരി
കമ്മ്യൂണിറ്റി കോളേജിന്
കെട്ടിടം
നിര്‍മ്മിക്കാനായി
വടക്കുഞ്ചേരി
പഞ്ചായത്തില്‍ റവന്യൂ
വകുപ്പിന്റെ കൈവശമുള്ള
ബ്ലോക്ക് 45-ല്‍
റീസര്‍വ്വേ 28/1, 28/2
ല്‍പ്പെട്ട 185.25
സെന്റ് ഭൂമി പട്ടികജാതി
വകുപ്പിന് നല്‍കണമെന്ന
ആവശ്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ഭൂമി
പട്ടികജാതി വകുപ്പിന്
വിട്ടുകൊടുക്കുന്നതിനുള്ള
നടപടികള്‍
ഏതുവരെയായെന്നു
വിശദമാക്കുമോ ;
(സി)
ഈ
ഭൂമി ആവശ്യപ്പെട്ട്
കമ്മ്യൂണിറ്റി കോളേജ്
പി.ടി.എ. ബഹു.
ഹൈക്കോടതിയില്‍ ഫയല്‍
ചെയ്ത കേസ് WP(c)
20732/13 പിന്‍വലിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഈ
ഭൂമി പട്ടികജാതി
വകുപ്പിന്
കൈമാറുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ ;
ഇല്ലെങ്കില്‍ ഭൂമി
കൈമാറുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ ?
1268
ചാത്തന്നൂര്‍-
പരവൂര്‍ റോഡിന്റെ ഭാഗങ്ങള്‍
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
താലൂക്കിലെ മീനാട്
വില്ലേജ് ഓഫീസ്
പരിധിയില്‍
ചാത്തന്നൂര്‍ - പരവൂര്‍
റോഡിന്റെ ഭാഗങ്ങള്‍
സ്വകാര്യവ്യക്തികള്‍
കൈയ്യേറ്റം നടത്തി
സംരക്ഷിക്കുന്നതുമായി
ബന്ധപ്പെട്ട്
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
പരാതി
ലഭിച്ചിരുന്നുവോ;
(ബി)
എങ്കില്‍
പ്രസ്തുത ഭൂമി
കൈയ്യേറ്റക്കാരില്‍
നിന്നും
തിരികെയെടുക്കുവാന്
നാളിതുവരെ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
റോഡിന്റെ നിര്‍മ്മാണ
ജോലികള്‍
ആരംഭിക്കേണ്ടതിനാല്‍
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
1269
ചെറുവണ്ണൂര്‍-കാെളത്തറ
റാേഡിന്റെ സ്ഥലമെടുപ്പുനടപടി
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയാേജകമണ്ഡലത്തിലെ
ചെറുവണ്ണൂര്‍-കാെളത്തറ
റാേഡിന്റെ
സ്ഥലമെടുപ്പുനടപടികള്‍
എത്രത്താേളമായെന്നു
വ്യക്തമാക്കുമാേ;
(ബി)
സ്ഥലമെടുപ്പുനടപടികള്ക്ക്
2006-ല്‍
ഉത്തരവായിട്ടും ഇതുവരെ
പ്രവര്‍ത്തനങ്ങള്‍
തുടങ്ങാത്തതെന്തുകാെണ്ടാണെന്ന്
അറിയിക്കുമോ;
(സി)
ഇക്കാര്യത്തില്‍
അലംഭാവം ഉണ്ടായത് ആരുടെ
ഭാഗത്താണെന്ന്
പരിശാേധിച്ചിട്ടുണ്ടാേ;
(ഡി)
ഉത്തരവാദിത്തരഹിതമായി
പ്രവര്‍ത്തിച്ച
ഉദ്യാേഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
ഇല്ലെങ്കില്‍,
നടപടിസ്വീകരിക്കുമാേ;
(ഇ)
ഇൗ
പ്രവൃത്തി തുടരുവാന്‍
പ്രത്യേക സര്‍ക്കാര്‍
ഉത്തരവിനായി കളക്ടര്‍
നിര്‍ദ്ദേശം
സമര്‍പ്പിച്ചതില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമാേ?
1270
കൊയിലാണ്ടിയി
ലെ ഉള്ളൂര്‍കടവ് പാലം
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ വളരെ
പ്രധാനപ്പെട്ട
പദ്ധതിയായ ഉള്ളൂര്‍കടവ്
പാലം സ്ഥലമെടുപ്പുമായി
ബന്ധപ്പെട്ട റവന്യൂ
എല്‍ .എ.
വിഭാഗം തയ്യാറാക്കിയ
എസ്റ്റിമേറ്റിന്
അംഗീകാരം
ലഭിക്കുന്നതിനായി
എസ്.എല്‍.ഇ.സി
.മുന്‍പാകെ
സമര്‍പ്പിച്ച
അപേക്ഷയില്‍ ഇത് വരെയും
തീരുമാനമാവാത്ത സ്ഥിതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോഴിക്കോട്
കലക്ട്രേറ്റില്‍
നിന്നും ഇതിനായുള്ള
അപേക്ഷ എന്നാണ്
എസ്.എല്‍.ഇ.സി
.മുന്‍പാകെ
സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്
എന്നത് വിശദമായി
വ്യക്തമാക്കാമോ;
(സി)
ഈ
പ്രവൃത്തിയുടെ
എസ്റ്റിമേറ്റിന്
അംഗീകാരം നല്‍കുന്നതിന്
എസ്.എല്‍.ഇ.സി .യില്‍
എന്താണ് തടസ്സം എന്നത്
വ്യക്തമാക്കാമോ;
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ അതിനുള്ള
പരിഹാര നടപടികള്‍
എന്തെല്ലാം എന്നത്
വിശദമാക്കാമോ;
(ഡി)
എസ്റ്റിമേറ്റിന്
എസ്.എല്‍.ഇ.സി
.അംഗീകാരം
നല്കാത്തതിനാല്
സ്ഥലമെടുപ്പ് നടപടികള്‍
അനിശ്ചിതാവസ്ഥയില്‍
നില്ക്കുന്ന അവസ്ഥ
സര്‍ക്കാര്‍
കാണുന്നുണ്ടോ?
1271
പ്രകൃതിക്ഷോഭം
മൂലം കൃഷിനാശം സംഭവിച്ച
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭം
മൂലം കൃഷിനാശം സംഭവിച്ച
കര്‍ഷകര്‍ക്ക്
11.06.2012-ലെ സ.ഉ.
(എം.എസ്) നം.
239/12/ഡി.എം.ഡി
പ്രകാരം
നല്കിവന്നിരുന്ന
നഷ്ടപരിഹാരം ഗണ്യമായി
വെട്ടിക്കുറച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൂടുതല്‍
കൃഷിനാശം സംഭവിച്ച
തെങ്ങ്, വാഴ
എന്നിവയ്ക്ക്
നല്കിവന്നിരുന്ന
നഷ്ടപരിഹാരത്തുക
ഭീമമായി
വെട്ടിക്കുറച്ചതിനാല്‍
കര്‍ഷകര്‍ക്ക്
സാമ്പത്തികമായി
ബുദ്ധിമുട്ട്
അനുഭവപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
കര്‍ഷകരുടെ
ബുദ്ധിമുട്ടുകള്‍ക്ക്
പരിഹാരമായി
11.6.2012-ലെ
സര്‍ക്കാര്‍ ഉത്തരവ്
പുനഃസ്ഥാപിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
1272
വഴുതക്കാടില്‍
ഹിന്ദു വനിതാ സംഘം
അനധികൃതമായി കൈവശം വച്ചു
വരുന്ന സര്‍ക്കാര്‍ ഭൂമി
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
വഴുതക്കാടില്‍ ഹിന്ദു
വനിതാ സംഘം അനധികൃതമായി
കൈവശം വച്ചു വരുന്ന
സര്‍ക്കാര്‍ ഭൂമി
പ്രസ്തുത സംഘത്തിന്
തന്നെ പാട്ടത്തിന്
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
പ്രസ്തുത സംഘത്തിന്റെ
പ്രവര്‍ത്തനം
നിലച്ചിട്ട്
വര്‍ഷങ്ങള്‍
പിന്നിട്ടതായി അറിയാമോ;
(ബി)
പ്രസ്തുത
സംഘം സര്‍ക്കാറില്‍
അടച്ചു
തീര്‍ക്കാനുണ്ടായിരുന്ന
തുക എത്രയായിരുന്നു;
ഇക്കാര്യത്തില്‍
കോടതിയില്‍ വന്ന കേസ്
നടത്താത്തതിനു
സര്‍ക്കാരിന്റെ ഭാഗത്ത്
വീഴ്ച വന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കേസ് നടത്തിയതിലെ വീഴ്ച
മൂലം പാട്ടക്കുടിശ്ശിക
തുകയില്‍ കോടതി ഇളവ്
നല്കിയിട്ടുള്ളതായി
അറിയാമോ;
(സി)
തിരുവനന്തപുരം
നഗരത്തിലെ നിര്‍ണ്ണായക
സ്ഥലത്തുള്ള പ്രസ്തുത
ഭൂമി സര്‍ക്കാറില്‍
നിലനിര്‍ത്താന്‍ നടപടി
സ്വീകരിക്കുമോ; ഈ സ്ഥലം
സഹകരണ ഭവന്
നിര്‍മ്മാണത്തിന്
വിട്ടു നല്കാന് സഹകരണ
വകുപ്പ്
ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവോ;
വിശദമാക്കുമോ?
1273
നാമനിര്‍ദ്ദേശ
പത്രികയുടെ ഭാഗമായി നല്കിയ
സ്വത്തു വിവരം
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
പാര്‍ലമെന്റ്
തെരഞ്ഞെടുപ്പില്‍
ഇടുക്കി നിയോജക
മണ്ഡലത്തിലെ സ്വതന്ത്ര
സ്ഥാനാര്‍ത്ഥിയായി
മത്സരിച്ച ശ്രീ. ജോയ്സ്
ജോര്‍ജ്ജ്
നാമനിര്‍ദ്ദേശ
പത്രികയുടെ ഭാഗമായി
നല്കിയ സ്വത്തു
വിവരങ്ങളില്‍
ഉള്‍പ്പെട്ട
കോട്ടകമ്പൂരിലെ
അദ്ദേഹത്തിന്റെ
പേരിലുള്ള ഭൂമിയെ
സംബന്ധിച്ച വിവാദങ്ങള്‍
അന്വേഷിക്കുന്നതിന്
ഉന്നത സംഘത്തെ
ചുമതലപ്പെടുത്തിയിരുന്നോ;
(ബി)
ഉണ്ടെങ്കില്‍
ഈ അന്വേഷണ സംഘത്തിന്റെ
പ്രധാന ചുമതല
ആര്‍ക്കായിരുന്നു
എന്നും ഇവരുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ എന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടില്‍
ഏതെല്ലാം
നിയമലംഘനങ്ങള്‍
നടന്നതായിട്ടാണ് സൂചന;
ഇതിന്മേല് ഏന്തെല്ലാം
തുടര്‍ നടപടികള്‍
സ്വീകരിച്ചുവെന്നും
അറിയിക്കാമോ;
(ഡി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
1274
കരുവന്തുരുത്തി
റയില്‍വേ ബി ക്ലാസ് ഭൂമി
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുവന്തുരുത്തി
വില്ലേജില്‍ റയില്‍വേ
ബി ക്ലാസ് ഭൂമിയിലെ
താമസക്കാര്‍ ഭൂമിയുടെ
കൈവശാവകാശം
ലഭിക്കണമെന്നാവശ്യപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
കാര്യത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് റെയില്‍വേ
അധികൃതരുമായി
എന്തെങ്കിലും ഇടപെടല്‍
നടത്തിയിട്ടുണ്ടോ?
1275
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
ശ്രീ.സി.കെ.നാണു
,,
മാത്യു റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
ശ്രീമതി.ജമീല
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയുടെ
ലക്ഷ്യം
കൈവരിക്കുന്നതില്‍
എത്രമാത്രം
വിജയിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
പദ്ധതിയില്‍ ഇതിനോടകം
എത്ര പേര്‍ക്ക് എത്ര
സെന്റ് ഭൂമി വീതം
വിതരണം ചെയ്തു എന്ന്
വിശദമാക്കാമോ ;
(സി)
ഈ
പദ്ധതിയുടെ
ഉപഭോക്താക്കളെ
തിരഞ്ഞെടുക്കുന്നതിന്റെ
ചുമതലയിൽ നിന്നും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ
ഒഴിവാക്കിയതിന്റെ കാരണം
വ്യക്തമാക്കാമോ ?
1276
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
വിജയിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമാേ;
(ബി)
ആദിവാസികള്‍ക്ക്
അവകാശപ്പെട്ട ഭൂമി
നല്‍കുന്നതിന്
പ്രത്യേകപരിഗണന
നല്കാന് നടപടി
സ്വീകരിക്കുമാേ?
1277
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയിലേയ്ക്ക്
നാട്ടിക
നിയാേജകമണ്ഡലത്തില്നിന്നു
ലഭിച്ച അപേക്ഷകള്‍
എത്രയെന്ന് പഞ്ചായത്തു
തിരിച്ച് കണക്കുകള്‍
വ്യക്തമാക്കുമാേ;
(ബി)
അപേക്ഷകര്‍ക്ക്
ഭൂമി ലഭ്യമാക്കുന്നതിനു
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമാേ;
(സി)
എത്ര
അപേക്ഷകര്‍ക്ക് ഭൂമി
അനുവദിച്ചുവെന്നും,
എവിടെയെല്ലാമാണ്
അനുവദിച്ചതെന്നും
അറിയിക്കുമാേ?
1278
കരുവന്തിരുത്തി
വില്ലേജ് ഓഫീസ്
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുവന്തിരുത്തി
വില്ലേജ് ഓഫീസ്
സ്വന്തമായ
കെട്ടിടത്തിലാണാേ
പ്രവര്‍ത്തിക്കുന്നത്;
(ബി)
കെട്ടിടം
നിര്‍മ്മിക്കുന്നതിനു
സ്വകാര്യവ്യക്തി
വിട്ടുതന്ന ഭൂമി
ഏറ്റെടുത്തിട്ട്
എത്രവര്‍ഷമായെന്നു
വ്യക്തമാക്കുമാേ;
(സി)
പ്രസ്തുത
സ്ഥലത്ത് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഫണ്ട്
അനുവദിച്ചിട്ടുണ്ടാേ;
പ്രസ്തുത കെട്ടിടം
നിര്‍മ്മിക്കുന്നതിനു
നടപടികള്‍
സ്വീകരിക്കുമാേ?
1279
കാലവര്‍ഷക്കെടുതി
നേരിടാന്‍ ധനസഹായം
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം,
കാലവര്‍ഷക്കെടുതി
നേരിടാൻ കേന്ദ്ര
സര്‍ക്കാര്‍ എത്ര തുക
അനുവദിച്ചു;
വര്‍ഷാടിസ്ഥാനത്തിലുള്ള
കണക്ക് വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ലഭിച്ച തുകയുടെ
ജില്ലാടിസ്ഥാനത്തിലുള്ള
വിതരണ കണക്ക്
ലഭ്യമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
കോങ്ങാട് മണ്ഡലത്തില്‍
വിതരണം ചെയ്ത തുകയുടെ
കണക്ക് ലഭ്യമാക്കുമോ?
1280
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
ശ്രീ.എം.പി.വിന്‍സെന്റ്
,,
കെ.ശിവദാസന്‍ നായര്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സ൪ക്കാ൪ അധികാരമേറ്റ
ശേഷം മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
വിനിയോഗിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍ കൂടുതല്‍
ഉദാരമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ
;
(ബി)
ധനസഹായം
ലഭിക്കുന്നതിനുളള
പരമാവധി വാ൪ഷിക വരുമാന
പരിധി
ഉയ൪ത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ധനസഹായം
അനുവദിക്കുന്നതിനുളള
അധികാരപരിധി സംബന്ധിച്ച
വിവരങ്ങള്‍
വിശദമാക്കുമോ?
1281
മുല്ലപ്പെരിയാര്‍-
സുരക്ഷാ ക്രമീകരണങ്ങള്‍
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.രാജു
എബ്രഹാം
,,
ബി.ഡി. ദേവസ്സി
,,
കെ.വി.അബ്ദുൽ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
അണക്കെട്ടിലെ ജലനിരപ്പ്
അപായകരമായ വിധം
ഉയര്‍ന്നിട്ടും
മതിയയവിധം യാതൊരു
മുന്നറിയിപ്പ്
സംവിധാനങ്ങളോ സുരക്ഷാ
ക്രമീകരണങ്ങളോ
ഒരുക്കാതെ നിസ്സംഗത
പുലര്‍ത്തിയതായ ആക്ഷേപം
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ?
എങ്കിൽ ആവശ്യമായ
ക്രമീകരണങ്ങൾ
ഒരുക്കാത്തതിന്റെ കാരണം
അറിയിക്കാമോ;
(ബി)
നിലവിൽ
എന്തൊക്കെ
മുന്നറിയിപ്പ്
സംവിധാനങ്ങളും സുരക്ഷാ
സന്നാഹങ്ങളും
സജ്ജമാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
1282
കാലവര്ഷക്കെടുതിക്കുളള
കേന്ദ്ര സഹായം
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
കാലവര്‍ഷക്കെടുതിയില്‍
സംസ്ഥാനത്തൊട്ടാകെ
എത്ര രൂപയുടെ
നാശനഷ്ടമാണുണ്ടായത്;വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
നാശനഷ്ടങ്ങള്‍ക്ക്
ധനസഹായമായി കേന്ദ്ര
സര്‍ക്കാരിനോട്
സംസ്ഥാന സര്‍ക്കാര്‍
എത്ര രൂപയാണ്
ആവശ്യപ്പെട്ടത്;
(സി)
എത്ര
രൂപയാണ് ധനസഹായമായി
കേന്ദ്ര സര്‍ക്കാരില്‍
നിന്നും സംസ്ഥാന
സര്‍ക്കാരിന്
ലഭ്യമായതെന്ന്
വ്യക്തമാക്കുമോ?
1283
ഭൂരഹിതരില്ലാത്ത
കേരളം 2015 പദ്ധതി
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം 2015 പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഭൂരഹിതരായവര്‍ക്ക്
നല്‍കാനുള്ള ഭൂമി
കണ്ടെത്തുന്നതിനും അവ
വിതരണം ചെയ്യുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
ഒരുക്കിയിരിക്കുന്ന
ക്രമീകരണങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഇ)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
മിഷന് 676ല്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്?
1284
ഭൂമി
കേരളം പദ്ധതി
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂമി
കേരളം പദ്ധതി
നടപ്പാക്കുന്നതിന്
രൂപീകരിച്ച കേരള ലാന്റ്
ഇന്‍ഫര്‍മേഷന്‍ മിഷന്
നാളിതുവരെ
ഉദ്യോഗസ്ഥരുടെ
ശമ്പളവും അലവന്‍സും
കൂടാതെ എത്ര രൂപ
ചെലവഴിച്ചു;
(ബി)
ഏതെല്ലാം
പദ്ധതി നടപ്പാക്കാനാണ്
മിഷനെ
ചുമതലപ്പെടുത്തിയത്;
ഓരോ പദ്ധതിയും എന്ന്
തുടങ്ങി
എന്ന്അവസാനിപ്പിക്കണം
എന്നാണ് നിര്‍ദ്ദേശം
നല്‍കിയതെന്നും ഓരോ
പദ്ധതിയ്ക്കും എത്ര
രൂപാ വകയിരുത്തിയെന്നും
വ്യക്തമാക്കാമോ;
(സി)
അനുവദിച്ച
തുകയില്‍ 2014
ഒക്ടോബര്‍ വരെ എത്ര
രൂപ ഏതെല്ലാം
പദ്ധതികള്‍ക്കായി
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഇതിൽ
എത്ര പദ്ധതികളുടെ എത്ര
രൂപ വകമാറ്റി
ചെലവഴിച്ചുവെന്നു
വ്യക്തമാക്കാമോ?
1285
ഭൂരഹിത
കേരളം പദ്ധതി
ശ്രീ.കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിത
കേരളം പദ്ധതിയുടെ
നടത്തിപ്പു സംബന്ധിച്ച
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദ
വിവരം നല്‍കാമോ;
(ബി)
സംസ്ഥാനത്തെ
മൊത്തം ഭൂരഹിതരുടെ
കണക്ക് ലഭ്യമാണോ ;
ആണെങ്കില്‍ ഭൂരഹിതരുടെ
എണ്ണം എത്രയാണെന്നും,
എത്ര പേര്‍ക്ക് ഇതേ വരെ
ഭൂമി
നല്‍കാനായിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
ഭൂരഹിതര്‍ക്ക്
നല്കാന് ഭൂമി
ലഭ്യമാക്കുക എന്ന
ഉദ്ദേശത്തില്‍,
ഭൂപരിഷ്ക്കരണ
നിയമത്തില്‍ വരുത്തിയ
ഭേദഗതി പ്രകാരം ഈ
ആവശ്യത്തിന് കൂടുതല്‍
ഭൂമി
ലഭ്യമാക്കാനായിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ?
1286
1287
കോഴിക്കോട്
ജില്ലയിലെ റിവര്‍
മാനേജ്മെന്റ് ഫണ്ട്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി പുഴ
തീരം
സംരക്ഷിക്കുന്നതിനുള്ള
എത്ര പ്രവൃത്തികള്‍ക്ക്
2012-13, 2013-14,
2014-15 വര്‍ഷങ്ങളില്‍
കോഴിക്കോട് ജില്ലയില്‍
ഭരണാനുമതി
നല്കിയിട്ടുണ്ട്എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
കുറ്റ്യാടി
മണ്ഡലത്തിന്റെ
പരിധിയില്‍ വരുന്ന
പ്രവൃത്തികള്‍ ഏതെല്ലാം
എന്നും ഓരോ
പ്രവൃത്തിക്കും
വകയിരുത്തിയ തുക
എത്രയെന്നും ഓരോ
പ്രവൃത്തിയുടെയും
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്നും
വ്യക്തമാക്കുമോ?
1288
ഡാറ്റാബേസ്
വെരിഫിക്കേഷന് സംവിധാനം
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഡാറ്റാബേസ്
വെരിഫിക്കേഷന്
സംവിധാനം
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്
? വിശദാംശം നല്‍കുമോ?
(ബി)
പ്രസ്തുത
സംവിധാനത്തില്‍
കൂടുതല്‍
സര്‍ട്ടിഫിക്കറ്റുകള്‍
ഉള്‍പ്പെടുന്ന കാര്യം
പരിഗണിക്കുമോ?
(സി)
നിലവില്‍
എത്ര വില്ലേജ്
ഓഫീസുകളില്‍ ഇത്
നടപ്പിലാക്കിയിട്ടുണ്ട്?
വിശദാംശം നല്‍കുമോ?
(ഡി)
പ്രസ്തുത
സംവിധാനം
മെച്ചപ്പെടുത്തുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ?
1289
ഭൂമാഫിയകള്‍
അനധികൃതമായി കൈവശം
വെച്ചിരിക്കുന്ന സര്‍ക്കാര്‍
ഭൂമി
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂമാഫിയകള്‍
അനധികൃതമായി കൈവശം
വെച്ചിരിക്കുന്ന
സര്‍ക്കാര്‍ ഭൂമി
തിരിച്ചു
പിടിക്കുന്നതില്‍
സര്‍ക്കാര്‍ പൂര്‍ണ്ണ
പരാജയമാണെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ഭൂമി തിരിച്ചു
പിടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാരിന്റെ
കാലത്ത് സ്വീകരിച്ചത്;
(സി)
ഇങ്ങനെ
പിടിച്ചെടുത്ത ഭൂമി
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതിക്ക്
നല്‍കിയിട്ടുണ്ടോ?
1290
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയിന്‍
കീഴില്‍ എത്ര പേര്
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്;
(ബി)
അപേക്ഷിച്ചവരില്‍
എത്ര പേര്‍ക്ക് ഇതിനകം
ഭൂമി നല്കുകയുണ്ടായി;
സര്‍ക്കാര്‍ നല്കിയ
ഭൂമിയില്‍ വീട് വെച്ച്
താമസം നടത്തിയവര്‍
എത്ര;
(സി)
ഇപ്പോഴും
ഭൂമി ഇല്ലാതെ
അവശേഷിക്കുന്നവര്‍
എത്രയാണ്;
ഇവര്‍ക്കെല്ലാം ഏത്
തീയതിക്കകം ഭൂമി
നല്‍കാനാണുദ്ദേശിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതി പൂര്‍ണ്ണമായും
നടപ്പിലാക്കാനാവശ്യമായ
ഭൂമി എത്ര
ഏക്കറായിരുന്നു; ഇതിനകം
എത്ര ഏക്കര്‍ ഭൂമി
ലഭിക്കുകയുണ്ടായി?
1291
ഫറോക്ക്
ഗവണ്മെന്റ് ഗണപത് ഹൈസ്കൂൾ
സ്ഥലവും കെട്ടിടങ്ങളും റവന്യൂ
രേഖകളില്‍ കൊണ്ടു വരുന്നതിന്
നടപടി
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫറോക്ക്
ഗവണ്മെന്റ് ഗണപത്
ഹൈസ്കൂളിന്റെ
കൈവശത്തിലിരിക്കുന്നതും
1957-ല്‍ മലബാര്‍
എഡ്യൂക്കേഷന്‍
സൊസൈറ്റിയിൽ നിന്നും
ഏറ്റെടുത്തതുമായ
സ്ഥലവും കെട്ടിടങ്ങളും
റവന്യൂ രേഖകളില്‍
കൊണ്ടു വരുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
സ്ഥലത്ത് സ്കൂള്‍
ആവശ്യത്തിനായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ ?
1292
തൃശ്ശൂര്‍
ജില്ലയിലെ കരിക്കാട്
വില്ലേജിലെ കുടികിടപ്പുകാര്‍
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ല തലപ്പിള്ളി
താലൂക്ക് കരിക്കാട്
വില്ലേജിലെ സര്‍വ്വേ
നമ്പര്‍ 110, 111 -ലെ
കുടികിടപ്പുകാര്‍ക്ക്
പട്ടയം നല്‍കുന്നതിന്
കാലതാമസം ഒഴിവാക്കി
നടപടികള്‍ സ്വീകരിക്കണം
എന്നാവശ്യപ്പെട്ട്
എം.എല്‍.എ.
കലക്ടര്‍ക്ക് നല്കിയ
കത്തില്‍
ജില്ലാകലക്ടര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
എത്ര
കുടികിടപ്പുകാര്ക്കാണ്
ഇവിടെ ഭൂമി പതിച്ചു
നല്‍കാനായി
തീരുമാനമെടുത്തിട്ടുള്ളത്;
(സി)
കടവല്ലൂര്‍
ഗ്രാമപഞ്ചായത്തിന്റെ
കന്നുകാലിമേച്ചില്പുറം
സ്ഥലമായ ഈ ഭൂമി
,പതിച്ചു
നല്‍കുന്നതിനായി റവന്യൂ
വകുപ്പില്‍
നിക്ഷിപ്തമാക്കി
ഗവണ്മെന്റ്
ഉത്തരവിറങ്ങി 3
വര്‍ഷത്തോളമായിട്ടും
പതിച്ചു
നല്കാത്തതിനുണ്ടായ
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഭൂമി എന്നത്തേയ്ക്ക്
പതിച്ചു നല്കാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
1293
സീറാേ
ലാന്‍ഡ് പദ്ധതി
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കാേട്
ജില്ലയില്‍ ഭൂരഹിതരായി
എത്രപേരുണ്ടെന്നു
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ഇതില്‍
എത്രപേരാണ് സീറാേ
ലാന്‍ഡ് സ്കീം പ്രകാരം
ഭൂമിക്ക് അപേക്ഷ
നല്കിയിരിക്കുന്നതെന്നു
വ്യക്തമാക്കുമോ;
(സി)
ഭൂരഹിതര്‍ക്കു
പതിച്ചുനല്കുവാനായി
എത്ര ഭൂമിയാണ്
ജില്ലയില്‍ അളന്നു
തിട്ടപ്പെടുത്തി
നല്കിയിരിക്കുന്നതെന്നു
വ്യക്തമാക്കുമാേ;
(ഡി)
ഏതാെക്കെ
വില്ലേജുകളില്‍, എത്ര
ഭൂമി വീതമാണ് സീറാേ
ലാന്‍ഡ്
പദ്ധതിക്കുവേണ്ടി
അളന്നു
തിരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമാേ;
(ഇ)
പ്രസ്തുത
ഭൂമിയുടെ അളവുമായി
ബന്ധപ്പെട്ട് പരാതികള്‍
ലഭ്യമായിട്ടുണ്ടാേ;
ഉണ്ടെങ്കില്‍,
വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ?
1294
കൊല്ലങ്കോട്
ബൈപാസ് റോഡ്
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
കൊല്ലങ്കോട്
പട്ടണത്തിലെ
ഗതാഗതക്കുരുക്കിന്
ശാശ്വത പരിഹാരം
കാണുന്നതിന് അനുവദിച്ച
കൊല്ലങ്കോട് ബൈപാസ്
റോഡിന്റെ സ്ഥലം അളന്ന്
തിട്ടപ്പെടുത്തി
പൊതുമരാമത്ത് വകുപ്പിന്
കൈമാറുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടം വരെയായി എന്ന്
വിശദമാക്കുമോ;
(ബി)
എലവഞ്ചേരി,
കൊല്ലങ്കോട്,
കൊല്ലങ്കോട് II എന്നീ
വില്ലേജുകളില്‍പ്പെട്ട
സ്ഥലം പൊതുമരാമത്ത്
വകുപ്പിന് കൈമാറി
കൊടുക്കുന്നതിന് ഇനി
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിക്കേണ്ടത്;
(സി)
ആയത്
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
1295
ഭൂമി
ഏറ്റെടുക്കുന്നത് സംബന്ധമായ
സബ്ബ്റൂള്
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വികസന
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
ഭൂമി ഏറ്റെടുക്കുന്നത്
സംബന്ധമായ
കേന്ദ്രനിയമത്തിന്,
സംസ്ഥാന സ൪ക്കാ൪ സബ്ബ്
റൂള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ സബ്ബ്
റൂള്‍സിന്റെ ഒരു
പക൪പ്പ് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സബ്ബ് റൂള്‍സ് നിലവില്‍
വന്നത് എന്നു മുതലാണ്;
നിലവില്‍ വരുന്നത് വരെ
സംസ്ഥാനത്ത് എത്ര ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍
പെന്റിംഗിലുണ്ടായിരുന്നു;
ജില്ല തിരിച്ച്
വിശദമാക്കാമോ?
1296
കൊല്ലം
റൂറല്‍ പോലീസ് ആസ്ഥാനത്തിന്
കെട്ടിട നിര്‍മ്മാണത്തിനായി
ഭൂമി
1296.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറല്‍ പോലീസ്
ആസ്ഥാനത്തിന് കെട്ടിട
നിര്‍മ്മാണത്തിനായി
കല്ലട ഇറിഗേഷന്‍ വക
ഭൂമി കൈമാറി
കിട്ടുന്നതിലെ റവന്യൂ
വകുപ്പുതല നടപടികള്‍
ഏതു ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
നടപടിക്രമങ്ങള്‍
അടിയന്തരമായി
പൂര്‍ത്തീകരിച്ച് ഭൂമി
കൈമാറ്റി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
1297
സര്‍വ്വേ
വകുപ്പിന്റെ കെെയ്യിലുള്ള
പുറംമ്പോക്ക് ഭൂമിയുടെ
രേഖകള്‍
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍വ്വേ
വകുപ്പിന്റെ
കെെയ്യിലുള്ള
പുറംമ്പോക്ക് ഭൂമിയുടെ
രേഖകള്‍
പൊടിഞ്ഞുപോകുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഇത്തരം രേഖകള്‍
സൂക്ഷിക്കുന്നതിന്
സര്‍ക്കാര്‍ വല്ല
നടപടിയും
സ്വീകരിച്ചിട്ടുണ്ടോ ;
ഇതിന്റെ വിശദാംശം
വെളിപ്പെടുത്താമോ ;
(സി)
ഇത്തരത്തില്‍
എത്രരേഖകള് സര്‍വ്വേ
വകുപ്പില്‍ നിന്ന്
പൊടിഞ്ഞുപോയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ
;
(ഡി)
ഇത്
ഏതെല്ലാമാണെന്നും
എപ്പോഴൊക്കെയാണ് ഇത്
പൊടിഞ്ഞുപോയതെന്നും
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ ?
1298
തണ്ണീര്‍തടങ്ങളും
നെല്‍വയലുകളും
നികത്തുന്നതുമായി ബന്ധപ്പെട്ട
കേസുകൾ
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014
ജനുവരി മുതല്‍
,തണ്ണീര്‍തടങ്ങളും
നെല്‍വയലുകളും
നികത്തുന്നതുമായി
ബന്ധപ്പെട്ട്, എത്ര
കേസുകളാണ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളത് ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
വാഹനങ്ങളാണ്
പിടിച്ചെടുത്തിട്ടുള്ളത്
;
(സി)
പിടിച്ചെടുത്ത
വാഹനങ്ങളെല്ലാം പിഴ
ചുമത്തി വിട്ടു
നല്‍കിയിട്ടുണ്ടോ ;
(ഡി)
വാഹനങ്ങള്‍
പിടിച്ചെടുത്ത വകയില്‍
പിഴയായി എത്ര രൂപ
ഇതുവരെ സര്‍ക്കാരിന്
ലഭ്യമായിട്ടുണ്ട് ;
(ഇ)
നെല്‍വയലുകളും
തണ്ണീര്‍തടങ്ങളും
നികത്തുന്നതിനെതിരായി
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ?
1299
ആട്ടോറിക്ഷ
മീറ്റര്‍ ടെസ്റ്റിംഗ്
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആട്ടോറിക്ഷകളില്‍
ഉപയോഗിക്കുന്ന
മീറ്ററുകള്‍ ടെസ്റ്റ്
ചെയ്ത് സീല്‍
ചെയ്യുന്നതിന് നിലവില്‍
ഈടാക്കുന്ന ഫീസ്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
നിശ്ചിത തീയതിയില്‍
ടെസ്റ്റ്
നടത്തിയില്ലെങ്കില്‍
അഡീഷണല്‍ ചാര്‍ജ്ജായി
എത്ര രൂപ
അടയ്ക്കണമെന്ന് പറയാമോ;
(ബി)
ടെസ്റ്റ്
ഡേറ്റ് കഴിഞ്ഞാല്‍
പ്രസ്തുത ടെസ്റ്റു
ചെയ്യുന്നതിന് ഫൈനടക്കം
വന്‍ തുകയാണ്
ഈടാക്കുന്നത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇപ്രകാരം ഈടാക്കുന്ന
തുകയെക്കാള്‍ കുറവാണ്
പുതിയ മീറ്ററുകള്‍
സ്ഥാപിക്കുന്നതിനു
ചെലവാകുന്നത് എന്ന
കാര്യം
ബോധ്യപ്പെട്ടിട്ടുണ്ടോ;
(സി)
ആട്ടോമീറ്ററുകള്
റീടെസ്റ്റ്
ചെയ്യുന്നതിന് ഫൈന്‍
ഈടാക്കുന്നതിലൂടെ
മീറ്റര്‍ വില്‍ക്കുന്ന
സ്വകാര്യ കമ്പനികളെയാണ്
സഹായിക്കുന്നത് എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; ഈ ഇനത്തിലുള്ള അമിത
ചാര്‍ജ്ജ് ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ ;
വിശദാംശം
ലഭ്യമാക്കുമോ?
1300
കയർ
മേഖല നേരിടുന്ന പ്രശ്നങ്ങൾ
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കയര്‍ മേഖല നേരിടുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രതിസന്ധി
നേരിടുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാര്‍ മുമ്പാകെ
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്;
(സി)
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
1301
കയര്‍
വ്യവസായ സ്ഥാപനങ്ങള്‍ക്ക്
ഏര്‍പ്പെടുത്തിയ നികുതി
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍ വ്യവസായ
സ്ഥാപനങ്ങള്‍ നിലവില്‍
പ്രവര്‍ത്തിക്കുന്ന
കെട്ടിടങ്ങള്‍ക്ക്,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ഈടാക്കുന്ന കെട്ടിട
നികുതി യാതൊരു
തത്വദീക്ഷയുമില്ലാതെ
വര്‍ദ്ധിപ്പിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കയര്‍ ഫാക്ടറികളുടേയും
കയര്‍ സ്ഥാപനങ്ങളുടെയും
വര്‍ദ്ധിപ്പിച്ച നികുതി
ഒഴിവാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് പറയാമോ;
(സി)
ഇല്ലെങ്കില്‍ കയര്‍
വ്യവസായ സ്ഥാപനങ്ങളെ
ഇപ്രകാരമുള്ള അധിക
സാമ്പത്തിക
ബാദ്ധ്യതയില്‍ നിന്നും
രക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
1302
തൊണ്ടു
ശേഖരണ കണ്‍സോര്‍ഷ്യങ്ങള്‍
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര തൊണ്ടു
ശേഖരണ
കണ്‍സോര്‍ഷ്യങ്ങള്‍
രൂപീകരിച്ചിട്ടുണ്ട്;
(ബി)
അവയ്ക്ക്
എന്തു തുക പ്രവര്‍ത്തന
മൂലധനമായി നല്കി;
(സി)
ഓരോ
കണ്‍സോര്‍ഷ്യവും കഴിഞ്ഞ
സാമ്പത്തിക വര്‍ഷം എത്ര
തൊണ്ടു വീതം ശേഖരിച്ചു;
വിശദാംശം നല്‍കുമോ?
1303
പ്രാഥമിക
കയ൪ സഹകരണ സംഘങ്ങള്‍ക്ക്
അഫിലിയേഷന് ലഭിക്കാന്‍ നടപടി
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയ൪ഫെഡില്
അഫിലിയേഷനുളള പ്രാഥമിക
കയ൪ സഹകരണ സംഘങ്ങള്‍
എത്രയാണ്;
(ബി)
കയ൪ഫെഡില്
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി ഭരണം
ഏ൪പ്പെടുത്തിയത് ഏത്
തീയതി മുതലാണ്;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി പുതുതായി
ഏതെങ്കിലും പ്രാഥമിക
സംഘങ്ങള്‍ക്ക്
കയ൪ഫെഡില് അംഗത്വം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
സംഘങ്ങള്‍ക്ക്;
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
വോട്ടവകാശമുളള
അംഗങ്ങളെ ചേ൪ക്കാ൯
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റിയ്ക്ക്
അധികാരമുണ്ടോ;
ബഹു.സുപ്രീം കോടതി
വിധിയുടെയടിസ്ഥാനത്തില്
വിശദമാക്കാമോ;
(ഇ)
സഹകരണ
നിയമത്തിനും, സുപ്രീം
കോടതി വിധിയ്ക്കും,
കോടതി
നി൪ദ്ദേശങ്ങള്ക്കും
വിരുദ്ധമായി കയ൪ഫെഡിലെ
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി
നടത്തുന്നതായി ഉയ൪ന്നു
വന്ന ആക്ഷേപങ്ങള്‍
സ൪ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
1304
കയ൪ഫെഡിന്റെ
ബൈലോ ഭേദഗതി
നിര്ദ്ദേശത്തിന്മേലുള്ള
നടപടി
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയ൪ഫെഡില്
സഹകരണ നിയമ
ഭേദഗതിക്കനുസരണമായി
വനിതാ സംവരണ
മണ്ഡലങ്ങളുടെ എണ്ണം
ഒന്നില്‍ നിന്ന്
മൂന്നാക്കി ഉയ൪ത്താ൯
കയ൪ഫെഡിന്റെ പൊതുയോഗം
ചേ൪ന്ന് ബൈലോ ഭേദഗതി
ചെയ്ത് അംഗീകാരത്തിനായി
സഹകരണ രജിസ്ട്രാ൪ക്ക്
അപേക്ഷ നല്‍കിയത് ഏത്
തീയതിയിലായിരുന്നു;
(ബി)
സഹകരണ
നിയമ വ്യവസ്ഥയനുസരിച്ച്
എത്ര ദിവസത്തിനകം ബൈലോ
ഭേദഗതി
നി൪ദ്ദേശത്തിന്മേല്
രജിസ്ട്രാ൪ക്ക്
തീരുമാനം
എടുക്കേണ്ടതായിട്ടുണ്ട്;
നിശ്ചിത തീയ്യതിക്കകം
രജിസ്ട്രാ൪ തീരുമാനം
എടുക്കുകയുണ്ടായോ;
ഇല്ലെങ്കില്‍ കാരണം
എന്ത്;
(സി)
തീരുമാനം
സമയബന്ധിതമായി
എടുക്കാത്തതിനെതിരെ
കയ൪ഫെഡില് നിന്നും
ഹ൪ജി ലഭിച്ചിരുന്നുവോ;
ആയതിന്മേല് സ്വീകരിച്ച
നടപടി വിശദമാക്കാമോ;
ഭേദഗതി
നി൪ദ്ദേശത്തിന്മേല്
നിശ്ചിത സമയത്തിനകം
തീരുമാനം
എടുക്കാതിരുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
1305
ചകിരിച്ചോറില്‍
നിന്നും വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്ന നിലയം
ശ്രീ.ലൂഡി
ലൂയിസ്
,,
വി.റ്റി.ബല്‍റാം
,,
വര്‍ക്കല കഹാര്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചകിരിച്ചോറില്‍
നിന്ന് വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്ന
നിലയം സ്ഥാപിക്കാനുള്ള
പദ്ധതിക്ക് കയര്‍
ബോര്‍ഡ് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി
സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാം;
വിവരിക്കുമോ;
(സി)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് പ്രസ്തുത
പദ്ധതി വഴി
ഉല്പ്പാദിപ്പിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
1306
മിഷന്
676 - കയര്‍ വകുപ്പുമായി
ബന്ധപ്പെട്ട പദ്ധതികള്‍
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വകുപ്പിനു കീഴില്‍
മിഷന് 676-ല്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
ഏതെല്ലാമാണ്; ഇവ
ഓരോന്നിനും എന്തു തുക
വീതം
നീക്കിവച്ചിട്ടുണ്ട്;
ബജറ്റ് വിഹിതത്തിന്
പുറമേയാണോ ഇത്;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
എല്ലാ
പദ്ധതികളുടേയും
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ; പണി
പൂര്‍ത്തീകരിച്ച
ഏതെങ്കിലും
പദ്ധതിയുണ്ടോ; ഇതുവരെ
പണി
ആരംഭിച്ചിട്ടില്ലാത്ത
പദ്ധതികള്‍
ഏതെല്ലാമാണ്?
<<back