THIRTEENTH
KLA - 12th
SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions )
Q.
No
Questions
341
വൈദ്യുതി
ചാര്‍ജ്ജ്
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.ശശി
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം എത്ര തവണ
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
അവസാനമായി വൈദ്യുതി
ചാര്‍ജ്ജ്
വര്ദ്ധിപ്പിച്ചതെന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്കും,
കാര്‍ഷിക വാണിജ്യ
മേഖലകളിലും ഈ സർക്കാർ
അധികാരത്തില്‍
വരുന്നതിനു മുമ്പ്
ഉണ്ടായിരുന്ന വൈദ്യുതി
നിരക്കും ഇപ്പോഴത്തെ
നിരക്കും തമ്മില്‍
താരതമ്യം ചെയ്യുമോ;
(സി)
പ്രസ്തുത
കാലയളവില്‍ ഇത്തരം
നിരക്ക് വര്‍ദ്ധനവിലൂടെ
എന്ത് തുകയുടെ അധിക
വരുമാനമുണ്ടായിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
342
തെരുവുവിളക്കുകള്‍ക്കു
മീറ്റര്‍ സ്ഥാപിക്കാന്‍ നടപടി
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരുവുവിളക്കുകള്‍ക്ക്
മീറ്റര്‍
സ്ഥാപിക്കുന്നതിനായി
ഗ്രാമപഞ്ചായത്തുകള്‍
തുക അടച്ച്, 2 വര്‍ഷം
പിന്നിട്ടിട്ടും
മീറ്ററുകള്‍
സ്ഥാപിക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മീറ്ററുകള്‍
അടിയന്തിരമായി
സ്ഥാപിക്കുന്നതിനും
അതുവരെ
ഡെപ്പോസിറ്റുകള്‍ക്ക്
പലിശ
അനുവദിക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
343
കെ.എസ്.ഇ.ബി
മസ്ദൂര്‍ തസ്തികകള്‍
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി.യില്‍
നിലവില്‍ എത്ര മസ്ദൂര്‍
തസ്തികകളാണ്
ഒഴിഞ്ഞുകിടക്കുന്നത് ;
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ ;
(ബി)
വൈദ്യുതി
വിതരണ-സേവന രംഗത്ത്
അത്യന്താപേക്ഷിതമായ
മസ്ദൂര്‍ തസ്തികകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ് ;
വിശദാംശം
വ്യക്തമാക്കുമോ ?
344
കെ
.എസ്.ഇ.ബി. മസ്ദൂര്‍ /
വര്‍ക്കര്‍ തസ്തികയിലെ നിയമനം
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍
കെ.എസ്.ഇ.ബി. മസ്ദൂര്‍
/ വര്‍ക്കര്‍
തസ്തികയില്‍, നിലവിലുളള
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്ന്,
നാളിതുവരെ
എത്രപേര്‍ക്കു നിയമനം
നല്കി;
(ബി)
മസ്ദൂര്‍
/ വര്‍ക്കര്‍
തസ്തികയിലുളളവരുടെ
പ്രമോഷന്
തസ്തികയിലേക്കുള്ള
മാനദണ്ഡം വിശദമാക്കാമോ;
(സി)
മസ്ദൂര്‍
/ വര്‍ക്കര്‍
തസ്തികയില്‍ ജോലി
ചെയ്യുന്ന
എത്രപേര്‍ക്കു നിലവില്‍
പ്രമോഷന്
അര്‍ഹതയുണ്ട്,
അവര്‍ക്ക് പ്രമോഷന്
നല്‍കുന്നതിനുളള
തടസ്സമെന്ത്,
വിശദമാക്കാമോ;
(ഡി)
അര്‍ഹരായ
മസ്ദൂര്‍ /
വര്‍ക്കര്‍മാര്‍ക്ക്
പ്രമോഷന് നല്കാന്
നടപടി സ്വീകരിക്കുമോ?
345
എല്‍.ഇ.ഡി.
ബള്‍ബുകളുടെ ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്‍.ഇ.ഡി. ബള്‍ബുകളുടെ
ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിന്
വൈദ്യുതി വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
എല്‍.ഇ.ഡി.
ബള്‍ബുകളുടെ ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി ഇവയുടെ
നികുതിയില്‍ ഇളവ്
അനുവദിക്കുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
കെ.എസ്.ഇ.ബി.
വഴി എല്‍.ഇ.ഡി.
ബള്‍ബുകള്‍ കുറഞ്ഞ
നിരക്കില്‍
സാധാരണക്കാരന് വിതരണം
ചെയ്യുന്നതിന് പദ്ധതി
ആവിഷ്ക്കരിക്കുമോ?
346
വൈക്കം
നിയോജക മണ്ഡലത്തിലെ ഊര്‍ജ്ജ
വകുപ്പിന്റെ പദ്ധതികള്‍
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വൈക്കം നിയോജക
മണ്ഡല പരിധിയില്‍
ഊര്‍ജ്ജ വകുപ്പ് വഴി
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്നും
ഇതുവഴി എത്ര രൂപയുടെ
വികസന പദ്ധതികളാണ്
വകുപ്പ്
നടപ്പിലാക്കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
ഗവണ്മെന്റ് സഹായത്തോടെ
വൈക്കം നിയോജക
മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
നടപ്പിലാക്കിയ
പദ്ധതികള്‍ ഏതെന്നും
ഇതിന്റെ എതെങ്കിലും
തുടര്‍പദ്ധതികള്‍
കേന്ദ്ര ഗവണ്മെന്റ്
സഹായത്തോടെ
നടപ്പിലാക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും വ്യക്തമാക്കുമോ?
347
പുതുക്കിയ
ഇലക്ട്രിസിറ്റി സപ്ലൈകോഡ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുക്കിയ
ഇലക്ട്രിസിറ്റി
സപ്ലൈകോഡ് നിലവില്‍
വന്നിട്ടുണ്ടോ;
(ബി)
പ്രസ്തുത
സപ്ലൈകോഡില്‍
വീട്ടുനമ്പര്‍
കിട്ടാത്ത വീടുകള്‍ക്ക്
വൈദ്യൂതി കണക്ഷന്
നല്‍കുന്നതിന്
വ്യവസ്ഥയുണ്ടോ;
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
നേരത്തെയുണ്ടായിരുന്ന ഈ
വ്യവസ്ഥ പുതുക്കിയ
സപ്ലൈകോഡില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
348
സൗരോര്‍ജ്ജ
നയം
ശ്രീ.ആര്
. സെല്‍വരാജ്
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൗരോര്‍ജ്ജ നയത്തിന്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നയത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
സൗരോര്‍ജ്ജത്തില്‍
നിന്ന് എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
നയം നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
349
*വൈക്കം
നിയോജകമണ്ഡലത്തിലെ
ഇലക്ട്രിക്ക് ലൈനുകള്‍
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വൈക്കം നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
ഇലക്ട്രിക്കല്‍
സെക്ഷനുകളുടെ കീഴില്‍
എത്രയൊക്കെ വീതം
സിംഗിള്‍ ഫേസ് ലൈനുകള്‍
ത്രീഫേസ് ലൈനുകള്‍
ആക്കിയിട്ടുണ്ടെന്നും,
ഏതെല്ലാം സ്ഥലങ്ങളില്‍
പുതുതായി
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ;
(ബി)
വൈക്കം
നിയോജക മണ്ഡലത്തിനു
കീഴില്‍ ഓരോ
ഇലക്ട്രിക്ക്
സെക്ഷനുകളിലും എത്ര
വീതം തടി പോസ്റ്റുകള്‍
മാറ്റി കോണ്‍ക്രീറ്റ്
പോസ്റ്റുകള്‍
ആക്കിയിട്ടുണ്ടെന്നും
ഇനി എത്രത്തോളം തടി
പോസ്റ്റുകള്‍ ഈ
രീതിയില്‍
മാറ്റാനുണ്ടെന്നും
വ്യക്തമാക്കുമോ?
350
കെ.എസ്.ഇ.ബി
യ്ക്ക് പിരിഞ്ഞ് കിട്ടേണ്ട
കുടിശ്ശിക തുക
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വരുമ്പോള്‍ KSEBയ്ക്ക്
വിവിധ വിഭാഗത്തിലുള്ള
ഉപഭോക്താക്കളില്‍
നിന്ന് പിരിഞ്ഞ്
കിട്ടേണ്ട തുക പട്ടിക
തിരിച്ച് നല്‍കാമോ;
(ബി)
പ്രസ്തുത
ഇനത്തില്‍ നിലവില്‍
ഉള്ള തുകയുടെ വിവരം
ലഭ്യമാക്കുമോ;
(സി)
ഇതില്‍
ഗാര്‍ഹികേതര
ഉപഭോക്താക്കളില്‍
നിന്ന് വന്‍തുക
പിരിച്ചെടുക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ഡി)
ഈ
ഗവണ്മെന്റിന്റെ കാലാവധി
കഴിയുന്നതിന്
മുമ്പുതന്നെ KSEB
യ്ക്ക് അതിന്റെ
ഗുണഭോക്താക്കളില്‍
നിന്ന് പിരിഞ്ഞ്
കിട്ടേണ്ട തുക
പൂര്‍ണ്ണമായും
പിരിച്ചെടുക്കാനാവുമെന്ന്
കരുതുന്നുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
പൂര്‍ണ്ണമായും
കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
സാധ്യമായ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കും
; വിശദവിവരം നല്‍കുമോ?
351
കെ.എസ്.ഇ.ബി.
പോസ്റ്റുകളിലെ പരസ്യങ്ങള്‍
ശ്രീ.പി.റ്റി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ഇ.ബി.
പോസ്റ്റുകളില്‍
പരസ്യങ്ങള്‍
സ്ഥാപിക്കുന്നതിന്
ഏതെങ്കിലും ഏജന്‍സിക്ക്
അനുവാദം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവരില്‍ നിന്ന് എത്ര
തുക വീതമാണ്
സര്‍ക്കാരിന്
ലഭിക്കുകയെന്ന്
വ്യക്തമാക്കാമോ?
352
കെ.എസ്.ഇ.ബി.-യ്ക്ക്
വെെദ്യുതി ചാര്‍ജ്ജ്
കുടിശ്ശികയിനത്തില്‍
ലഭിക്കാനുള്ള തുക
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഇ.ബി.
യുടെ കണക്കു പ്രകാരം
വെെദ്യുതി ചാര്‍ജ്ജ്
കുടിശ്ശികയിനത്തില്‍
എത്ര തുക പിരിഞ്ഞു
കിട്ടാനുണ്ട് എന്ന്
വ്യക്തമാക്കാമോ ; ഇതു
പിരിച്ചെടുക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
?
353
റൂഫ്
ടോപ്പ് സോളാര്‍ പവര്‍
പ്ലാന്റ്
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
റ്റി.എന്‍. പ്രതാപന്
,,
ആര് . സെല്‍വരാജ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റൂഫ്
ടോപ്പ് സോളാര്‍ പവര്‍
പ്ലാന്റ് പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നോഡല്‍
ഏജന്‍സി ഏതാണ്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടപ്പാക്കാനായി
ഏതെല്ലാം കമ്പനികളെയാണ്
തെരഞ്ഞെടുത്തിരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഇ)
എത്രമാത്രം
വൈദ്യുതിയാണ് പ്രസ്തുത
പദ്ധതി മുഖേന
ഗുണഭോക്താവിന്
ലാഭിക്കാവുന്നത്;
വിശദമാക്കുമോ?
354
ആര്.ജി.വി.വെെ
പദ്ധതി
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
പദ്ധതിയായ
ആര്.ജി.വി.വെെ
പദ്ധതിയുടെ കാലാവധി
അവസാനിച്ചോ ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഗുണഭോക്താക്കള്ക്ക്ഇനിയും
വെെദ്യുതി നല്കുവാൻ
കഴിയുമോ;
(സി)
ഇതിനകം
സംസ്ഥാനത്ത് എത്ര കോടി
രൂപ ഈ പദ്ധതി വഴി
ചെലവഴിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതിയുടെ
ഗുണഭോക്താക്കള്‍ക്ക്
ബി.പി.എല്‍, എ.പി.എല്‍
വേര്‍തിരിവ്
ഒഴിവാക്കിക്കൊണ്ട്
അര്‍ഹത
നിശ്ചയിക്കുന്നതിനായി
തദ്ദേശഭരണ സ്ഥാപനത്തിനെ
ചുമതലപ്പെടുത്തുന്നതിനും
തദ്ദേശ ഭരണ സ്ഥാപനം
ശുപാര്‍ശ ചെയ്യുന്ന
പ്രകാരം പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനും
നടപടി സ്വീകരിക്കുമോ ?
355
പുതിയ
വൈദ്യുത പദ്ധതികള്‍
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര യൂണിറ്റ്
വൈദ്യുതി അധികമായി
ഉല്പാദിപ്പിക്കുവാന്
കഴിഞ്ഞു; വിശദവിവരം
നല്‍കുമോ;
(ബി)
പുതിയ
എത്ര മിനി ഹൈഡ്രോ
ഇലക്ട്രിക് പവര്‍
സ്റ്റേഷനുകള്‍
ആരംഭിക്കുവാന്‍
കഴിഞ്ഞു;
വിശദവിവരങ്ങള്‍
നല്‍കുമോ;
(സി)
ആതിരപ്പള്ളി
വൈദ്യുത പദ്ധതിയ്ക്ക്
അനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
356
കേരളം
സമ്പൂര്‍ണ്ണമായി വൈദ്യുതീകരിച്ച
സംസ്ഥാനമാക്കി മാറ്റുന്നതിന്
നടപടി
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പിലാക്കാത്ത എത്ര
നിയോജക
മണ്ഡലങ്ങളാണുള്ളതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കേരളം
സമ്പൂര്‍ണ്ണമായി
വൈദ്യുതീകരിച്ച
സംസ്ഥാനമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കുമോ ?
357
ഇടമണ്‍
- കൊച്ചി ലൈന്‍ നിര്‍മ്മാണം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.രാജു
എബ്രഹാം
,,
സി.കെ സദാശിവന്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമണ്‍
- കൊച്ചി ലൈനിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍
മുടങ്ങിക്കിടക്കുന്നത്
പ്രതിസന്ധി
ഘട്ടങ്ങളില്‍
അന്യസംസ്ഥാനങ്ങളില്‍
നിന്ന് സംസ്ഥാനത്തേക്ക്
വൈദ്യുതി
എത്തിക്കാനുള്ള
സാഹചര്യം
ഇല്ലാതാക്കിയെന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമയബന്ധിതമായി
ലൈന്‍ നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കാത്തത്
അധികാരികളുടെ അലസത
മൂലമാണെന്ന പരാതിയില്‍
നിലപാട്
വ്യക്തമാക്കുമോ;
(സി)
ഇടമണ്‍
- കൊച്ചി ലൈന്‍
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
തടസ്സമെന്താണെന്നും അവ
പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
358
ശബരിമല
വൈദ്യുത ലൈന്‍
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
സന്നിധാനത്തിലേക്ക്
പമ്പയില്‍ നിന്നും
ഇപ്പോള്‍ എത്ര വൈദ്യുത
ലൈനുകള്‍ ഉണ്ട്;
നിലവിലുളള വൈദ്യുത
ലൈനിന് തകരാ൪
സംഭവിച്ചാല്‍ എന്തൊക്കെ
നടപടികളാണ് ഇപ്പോള്‍
സ്വീകരിച്ചുവരുന്നത്;
(ബി)
പമ്പയില്‍
നിന്നും ശബരിമലയിലേക്ക്
നിലവിലുളള വൈദ്യുത
ലൈനിന് സമാന്തരമായി
വൈദ്യുത ലൈ൯
സ്ഥാപിക്കാൻ
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പ്രവ൪ത്തനം ഇപ്പോൾ ഏതു
ഘട്ടത്തിലാണ്;
പദ്ധതിക്കായി ആകെ
വേണ്ടിവരുന്ന തുക
എത്രയെന്ന്
വിശദമാക്കുമോ; സമാന്തര
ലൈ൯
സ്ഥാപിക്കുവാനുദ്ദേശിക്കുന്നത്
ഏതുവഴിയാണെന്ന്
വിശദമാക്കുമോ; പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
പൂ൪ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
359
ബിനാനി
സിങ്കിന് ഇലക്ട്രിസിറ്റി
ബോ൪ഡ് നല്‍കിയിരിക്കുന്ന
ഇളവുകള്‍
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിയിലെ
ബിനാനി സിങ്ക് എന്ന
സ്ഥാപനത്തിന്
ഇലക്ട്രിസിറ്റി ബോ൪ഡ്
നല്‍കിയിരിക്കുന്ന
ഇളവുകള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ബോ൪ഡിന്
ബിനാനി സിങ്ക് വരുത്തിയ
കുടിശ്ശിക തുക എത്ര;
അത് ഈടാക്കുന്നതിന്
സ്വീകരിച്ച നടപടി
എന്താണ്; വിശദമാക്കാമോ;
(സി)
ബിനാനി
സിങ്ക് ബോ൪ഡിന്
വരുത്തിയ കുടിശ്ശിക
ഒഴിവാക്കാ൯ സ൪ക്കാ൪
നി൪ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍ അത് സംബന്ധമായ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍ ചേ൪ന്ന
യോഗതീരുമാനം
എന്തായിരുന്നു ;
വിശദമാക്കാമോ ?
360
പെറ്റ്
കോക്കില്‍ നിന്ന് വൈദ്യുതി
ശ്രീ.പാലോട്
രവി
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെറ്റ്
കോക്കില്‍ നിന്ന്
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്ന
നിലയം സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് ഇത് വഴി
ഉല്പ്പാദിപ്പിക്കുവാന്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
നിലയത്തിനുള്ള സ്ഥലവും
ധനസമാഹരണവും എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇപ്രകാരമുള്ള
വൈദ്യുതി ഉല്‍പ്പാദനം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
ഏതെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
361
ഗ്യാസ്
ഇൻസുലെറ്റഡ് സ്വിച്ച് ഗീയാര്
ന്റെ നിര്‍മ്മാണ പ്രവര്‍ത്തനം
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി
എെ എസ്സിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
സംബന്ധിച്ച ഇപ്പോഴത്തെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കാവശ്യമായ
ചെലവ്
എത്രയെന്നറിയിക്കുമോ;
ഇതിനാവശ്യമായ തുക
വകയിരുത്തിയിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതി ആരംഭിക്കുന്നത്
സംബന്ധിച്ച കാലതാമസം
എന്താണെന്ന്
വിശദമാക്കുമോ?
362
വെളിയം
ഇലക്ട്രിക്കല്‍ സെക്ഷന്‍
വിഭജനം
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
വെളിയം ഇലക്ട്രിക്കല്‍
സെക്ഷന്റെ പരിധിയില്‍
നിലവില്‍ എത്ര
ഗുണഭോക്താക്കള്‍ ഉണ്ട്;
(ബി)
വെളിയം
ഇലക്ട്രിക്കല്‍
സെക്ഷന്‍ വിഭജിച്ച്
പുതിയ സെക്ഷന്‍ ആഫീസ്
നെടുമണ്കാവിലോ,
ഓടനാവട്ടത്തോ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
363
സംസ്ഥാന
വൈദ്യുതി പദ്ധതികള്‍
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുതി പദ്ധതികള്‍
സമയബന്ധിതമായി
പൂ൪ത്തിയാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഈ
വ൪ഷം ലോഡ് ഷെഡിംങ്ങോ,
പവ൪കട്ടോ ആവശ്യമായി
വരുമോ എന്ന്
വ്യക്തമാക്കുമോ;
(സി)
കേരളത്തിനാവശ്യമായ
ഊ൪ജ്ജം
ഉല്പാദിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ ?
364
ഇടുക്കി
ജില്ലയിലെ ഭൂകമ്പമാപിനികള്‍
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ വൈദ്യുതി
ബോര്‍ഡ്
എവിടെയെല്ലാമാണ്
ഭൂകമ്പമാപിനികള്‍
സ്ഥാപിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇത്
എപ്പോഴൊക്കെയാണ്
സ്ഥാപിച്ചിട്ടുള്ളത്
എന്നും ഓരോന്നിനും
എന്ത് തുക
ചെലവായിട്ടുണ്ട് എന്നും
ഇത് ഓരോന്നും ഏതൊക്കെ
കമ്പനികളാണ്
സ്ഥാപിച്ചത് എന്നും
വിശദമാക്കാമോ;
(സി)
ഇതില്‍
ഏതൊക്കെ ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്നും മറ്റുള്ളവ
എപ്പോഴൊക്കെയാണ്
തകരാറിലായത് എന്നും
വിശദമാക്കാമോ;
(ഡി)
ഇതില്‍
വൈദ്യുതബോര്‍ഡിന് എത്ര
രൂപയുടെ നഷ്ടം
സംഭവിച്ചിട്ടുണ്ട്
എന്നും ഈ തുക ഇത്
സ്ഥാപിച്ച
കമ്പനിയില്‍നിന്ന്
ഈടാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(ഇ)
ഉണ്ട്
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
365
ഊര്‍ജ്ജ
സംരക്ഷണത്തിനായി ആവിഷ്കരിച്ച
പുതിയ പദ്ധതികള്‍
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
സംരക്ഷണത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ച പുതിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതികള്‍ പ്രകാരം ഓരോ
വര്‍ഷവും എത്ര
മെഗാവാട്ട് വൈദ്യുതി
ലാഭിക്കുന്നു എന്ന്
വ്യക്തമാക്കാമോ?
366
വൈദ്യുതി
പ്രതിസന്ധി
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനം
കടുത്ത വൈദ്യുത
പ്രതിസന്ധിയിലേയ്ക്ക്
നീങ്ങാനുള്ള കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ; ഇത്
പരിഹരിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ?
367
വൈദ്യുതി
ബോര്‍ഡിന്റെ അധീനതയിലെ
ഭൂമിയില്‍ നടപ്പിലാക്കുന്ന
പദ്ധതി
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
തലക്കുളത്തൂര്‍
ഗ്രാമപഞ്ചായത്തില്‍
വൈദ്യുതി ബോര്‍ഡിന്റെ
അധീനതയില്‍ ഉള്ള
ഭൂമിയില്‍ ബോര്‍ഡിന്റെ
പരിശീലന കേന്ദ്രമോ
പ്രസരണ വിഭാഗത്തിന്റെ
ഏതെങ്കിലും പദ്ധതിയോ
പുതിയ ടി.എം.ആര്
ഡിവിഷനോ സ്ഥാപിക്കുന്ന
കാര്യത്തില്‍ ബോര്‍ഡ്
തീരുമാനം
എടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പദ്ധതിയുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
368
കൂടംകുളം
ആണവ നിലയത്തില്‍ നിന്ന്
ലഭിക്കേണ്ട വൈദ്യുതി
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടംകുളം
ആണവ നിലയത്തില്‍ നിന്ന്
സംസ്ഥാനത്തിന്
ലഭിക്കേണ്ടത് എത്ര
മെഗാവാട്ട് വൈദ്യുതി
ആണ്; വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച കരാര്‍
ഒപ്പ് വച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
കൂടംകുളം
ആണവ വൈദ്യുത
നിലയത്തില്‍ നിന്ന്
സംസ്ഥാനത്തിന്റെ വിഹിതം
ലഭിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കുമോ
?
369
വൈദ്യുതി
മോഷണം
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
മോഷണം
കണ്ടുപിടിക്കുന്നതിനും,
വൈദ്യുതി ദുരുപയോഗം
തടയുന്നതിനുമായി
എന്തെല്ലാം
സംവിധാനങ്ങള്‍ ആണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
01.07.2011
മുതല്‍ 31.10.2014 വരെ
എത്ര വൈദ്യുതി മോഷണ
കേസുകള്‍
കണ്ടുപിടിച്ചു; എന്ത്
തുക പിഴ ഈടാക്കി;
വിശദാംശം നല്‍കാമോ;
(സി)
01.07.2011
മുതല്‍ 31.10.2014 വരെ
പാലക്കാട് ജില്ലയില്‍
എത്ര വൈദ്യുതി മോഷണ
കേസുകള്‍ രജിസ്റ്റര്‍
ചെയ്തു; ആരുടെയൊക്കെ
പേര്‍ക്കാണ് കേസ്
എടുത്തത്; വിശദാംശം
നല്‍കാമോ?
370
വൈദ്യുതി
വിതരണ മേഖലയിലെ
സ്വകാര്യവല്‍ക്കരണം
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി വിതരണ മേഖല
സ്വകാര്യവല്‍ക്കരിക്കാനും
വൈദ്യുതി നിരക്ക്
വര്‍ഷം തോറും
വര്‍ദ്ധിപ്പിക്കാനും
സന്നദ്ധമാണെന്നു
കേന്ദ്ര സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
കേന്ദ്ര സര്‍ക്കാരിന്റെ
നിലപാട്
അറിയിച്ചിട്ടുണ്ടോ;
(സി)
ഇത്തരത്തിലുള്ള
നീക്കം മൂലം
ജനങ്ങള്‍ക്കുണ്ടാകാവുന്ന
ബുദ്ധിമുട്ടുകളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
വിശദമാക്കാമോ?
371
വൈദ്യുതി
ചോ൪ച്ച
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി ചോ൪ച്ച
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളത്;
വിശദ വിവരം നല്‍കാമോ?
372
വൈദ്യൂതി
നിരക്ക് വർദ്ധനയും വരുമാനവും
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
വൈദ്യൂതി നിരക്ക്
പുതുക്കി
നീശ്ചയിച്ചതിലൂടെ
ഇലക്ട്രിസിറ്റി
ബോര്‍ഡിന് എത്ര
അധികവരുമാനമാണ്
പ്രതിമാസം ലഭിക്കുന്നത്
എന്ന്
കണക്കാക്കിയിട്ടുണ്ടോ;ബോര്‍ഡിന്റെ
വരുമാനത്തില്‍ കറണ്ട്
ചാര്‍ജ്
കുടിശ്ശികയിനത്തില്‍
2014-15 സാമ്പത്തിക
വര്‍ഷം ഇതിനകം എന്തു
തുക ലഭ്യമായി എന്ന്
വ്യക്തമാക്കാമോ?
373
വൈദ്യുതി
നിരക്ക് വ൪ദ്ധന
ശ്രീ.കെ.കുഞ്ഞിരാമന്
ഉദുമ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സ൪ക്കാ൪
അധികാരമൊഴിയുമ്പോള്‍
ഗാ൪ഹിക
ഉപഭോക്താക്കളുടേയും
വ൯കിട
ഉപഭോക്താക്കളുടേയും
വൈദ്യുതി നിരക്ക്
എത്രയായിരുന്നു;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
സ൪ക്കാ൪ അധികാരത്തില്‍
വന്നതിനുശേഷം വൈദ്യുതി
നിരക്ക് എത്ര പ്രാവശ്യം
വ൪ദ്ധിപ്പിച്ചു ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
നിരക്ക്
വ൪ദ്ധന മൂലം ഗാ൪ഹിക
ഉപഭോക്താവിനും വ൯കിട
ഉപഭോക്താവിനും
വന്നിട്ടുളള അധിക
സാമ്പത്തിക ബാധ്യത
എത്രയാണെന്ന്
വിശദമാക്കാമോ;
(ഡി)
ഇനിയും
വൈദ്യുതി നിരക്ക്
വ൪ദ്ധിപ്പിക്കുന്ന
വിഷയം പരിഗണനയിലുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
374
വൈദ്യുതി
ചാര്‍ജ് കുടിശ്ശിക
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ചാര്‍ജ് കുടിശ്ശികയായി
നിലവില്‍ എന്ത് തുക
പിരിഞ്ഞുകിട്ടാനുണ്ട്;
(ബി)
ഇത്തരത്തില്‍
കുടിശ്ശിക തുക
അടയ്ക്കേണ്ട
കേന്ദ്ര-സംസ്ഥാന-അ൪ദ്ധസ൪ക്കാ൪-പൊതുമേഖല
സ്ഥാപനങ്ങള്‍,
ബോ൪ഡുകള്‍ എന്നിവ
ഏതെല്ലാം; പ്രസ്തുത
സ്ഥാപനങ്ങള്‍ ഒാരോന്നും
അടയ്ക്കേണ്ട കുടിശ്ശിക
തുക എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
വൈദ്യുതി
ചാര്‍ജ് കുടിശ്ശികയായി
എന്ത് തുക സ്വകാര്യ
സ്ഥാപനങ്ങളും
വ്യക്തികളും
അടയ്ക്കുവാനുണ്ട്;
(ഡി)
ഇത്തരത്തില്‍
തുക അടയ്ക്കുവാനുളള
സ്ഥാപനങ്ങളില്‍
ഏതെങ്കിലും
സ്ഥാപനത്തിന്റെ പേരില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചുവോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
കുടിശ്ശിക
അടയ്ക്കുന്നതില്‍ എന്ത്
തുകയുടെ
ഒഴിവാക്കല്‍/ഇളവുകള്‍ ഈ
സ൪ക്കാ൪
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(എഫ്)
കുടിശ്ശിക
പിരിച്ചെടുക്കാതെ
നഷ്ടത്തിന്റെ പേരിൽ
വൈദ്യുതി ചാ൪ജ് ഉട൯
വ൪ദ്ധിപ്പിക്കുവാ൯
ബോ൪ഡ് ശ്രമിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ പ്രസ്തുത
നടപടി ഒഴിവാക്കാ൯ എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
375
വൈദ്യൂതി
ചാര്‍ജ് കുടിശ്ശിക
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യൂതി
ചാര്‍ജ്
കുടിശ്ശികയിനത്തില്‍
കെ.എസ്.ഇ.ബിയ്ക്ക്
പിരിഞ്ഞുകിട്ടാനുള്ള
തുക എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
വ്യക്തികള്‍
,സര്‍ക്കാര്‍
സ്ഥാപനങ്ങള്‍,
പൊതുമേഖലാസ്ഥാപനങ്ങള്‍
തുടങ്ങി ഏതെല്ലാം
വിഭാഗങ്ങളില്‍ നിന്നാണ്
കുടിശ്ശിക
പിരിച്ചെടുക്കാനുള്ളത്
; ഇവയുടെ വിശദമായ
പട്ടിക ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
376
വൈദ്യുതി
ചാര്‍ജ് വര്‍ദ്ധനയും കുടിശ്ശിക
നല്‍കാനുള്ള സ്ഥാപനങ്ങളും
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
16.08.2014
മുതല്‍ വൈദ്യുതി
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വര്‍ദ്ധിപ്പിച്ച
നിരക്കിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വൈദ്യുതി
നിരക്ക്
വര്‍ദ്ധിപ്പിക്കാനുണ്ടായ
സാഹചര്യം വിശദമാക്കുമോ;
(സി)
വൈദ്യുതി
ചാര്‍ജ്ജ് കുടിശ്ശിക
നല്‍കാനുള്ള
സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍
സ്ഥാപനങ്ങളുടെയും ഉന്നത
സ്വകാര്യ
സ്ഥാപനങ്ങളുടെയും
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
വൈദ്യുതി
ചാര്‍ജ്ജ്
കുടിശ്ശികയുള്ള
സ്ഥാപനങ്ങളില്‍ നിന്നും
കുടിശ്ശിക
ഈടാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
കുടിശ്ശികയായിട്ടുള്ള
സ്ഥാപനങ്ങളുടെയും,
വ്യക്തികളുടെയും കണക്ക്
ജില്ല തിരിച്ച്
ലഭ്യമാക്കുമോ?
377
വൈദ്യുതി
രംഗത്ത് സ്വയംപര്യാപ്തത
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര തവണ
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധന
നടപ്പിലാക്കിയിട്ടുണ്ട്;
ഓരോ വിഭാഗത്തിലും
വരുത്തിയ വര്‍ദ്ധനവ്
എത്ര എന്ന് ഇനം
തിരിച്ച് വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
പ്രതിദിന വൈദ്യുതി
ഉപഭോഗം സംബന്ധിച്ച
കണക്ക് ലഭ്യമാക്കാമോ;
സംസ്ഥാനത്ത് പ്രതിദിനം
എത്ര വൈദ്യുതി
ഉത്പാദിപ്പിക്കുന്നു;
കേന്ദ്ര പൂളില്‍
നിന്നും എത്ര വൈദ്യുതി
ലഭിക്കുന്നു;
സംസ്ഥാനത്തിന്
അനുവദിച്ചിട്ടുള്ളത്
എത്ര വീതമാണ്; അധികമായി
വൈദ്യുതി
എടുക്കുമ്പോള്‍ എത്ര
തുകയാണ് ചെലവഴിക്കേണ്ടി
വരുന്നത്;
(സി)
വൈദ്യുതി
രംഗത്ത് സ്വയംപര്യാപ്തത
നേടാന്‍ എത്ര
മെഗാവാട്ട് വൈദ്യുതി
കൂടി നാം
ഉത്പാദിപ്പിക്കേണ്ടതുണ്ട്
എന്നു വ്യക്തമാക്കാമോ;
(ഡി)
ജലവൈദ്യുത
പദ്ധതികളടക്കം,
ഊര്ജ്ജോല്പാദനത്തിനായി
പരിഗണിക്കുന്ന മറ്റ്
പദ്ധതികള്‍ ഏതൊക്കെ;
ഓരോ പദ്ധതിയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
378
കൂടംകുളം
വൈദ്യുത പദ്ധതി
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടംകുളത്ത്
നിന്നും കേരളത്തിലേക്ക്
വൈദ്യുതി
എത്തിക്കാനുള്ള
ഇടമണ്‍-കൊച്ചി വൈദ്യുതി
ലൈന്‍
നിര്‍മ്മാണത്തിന്റെ
നിലവിലെ
സ്ഥിതിയെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ലൈനിന്റെ
ഏതെല്ലാം ഭാഗങ്ങളിലെ
പണി പൂര്‍ത്തിയായി; ഇത്
ലൈനിന്റെ ആകെ
നീളത്തിന്റെ എത്ര
ശതമാനം വരും; ഇപ്പോള്‍
ലൈനിന്റെ ഏതെങ്കിലും
ഭാഗങ്ങളില്‍ പണി
നടക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഈ
മേഖലയിലെ ഭൂ
ഉടമകള്‍ക്ക്
സര്‍ക്കാര്‍ നഷ്ടപരിഹാര
പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പാക്കേജിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ലൈന്‍
കടന്നു പോകുന്ന ഭാഗത്തെ
എത്ര ഭൂ ഉടമകള്‍ക്കാണ്
നഷ്ടപരിഹാരം
നല്‍കേണ്ടത് എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എത്രപേര്‍ ഇതിനകം
നഷ്ടപരിഹാരം
കൈപ്പറ്റിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
എത്ര
നാളായി ലൈനിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തികള്‍
മുടങ്ങികിടക്കുന്നു;
ലൈനിന്റെ നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിനുള്ള
നിലവിലെ തടസ്സങ്ങള്‍
എന്തൊക്കെയാണ്;
(എഫ്)
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
എന്തെല്ലാം അടിയന്തിര
നടപടികളാണ് സര്‍ക്കാര്‍
ഇപ്പോള്‍
സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
379
വൈദ്യുതി
കണക്ഷന്
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി കണക്ഷന്
ലഭിക്കുന്നതിനുവേണ്ടി
എത്ര ഗാര്‍ഹിക
അപേക്ഷകള്‍
നിലവിലുണ്ടെന്ന് ജില്ല
തിരിച്ച് വിശദമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകര്‍ക്ക്
വൈദ്യുതി നല്കാന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
അപേക്ഷ
നല്കി എത്ര
ദിവസത്തിനുള്ളില്‍
വൈദ്യുതി ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
380
വൈദ്യുതി
ചാര്‍ജ്ജ് കുടിശ്ശിക
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വകുപ്പുകളില്‍ നിന്നും
നാളിതുവരെ വൈദ്യുതി
ചാര്ജ്ജിനത്തില്
എന്തു തുക
പിരിച്ചെടുക്കാനുണ്ടെന്ന്
വകുപ്പ് തിരിച്ച്
വെളിപ്പെടുത്താമോ;
(ബി)
സര്‍ക്കാര്‍
വകുപ്പുകള്‍ എ.സി.ഡി
ഇനത്തില്‍ എന്തു തുക
കൊടുക്കാനുണ്ടെന്ന്
വകുപ്പ് തിരിച്ച്
വെളിപ്പെടുത്താമോ;
(സി)
സ്വകാര്യ
കമ്പനികളും,
സ്ഥാപനങ്ങളും,
വ്യക്തികളും, വൈദ്യുതി
ചാര്ജ്ജിനത്തില്
എന്തു തുക കുടിശ്ശിക
വരുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
381
വൈദ്യുതി
ദുരുപയോഗം, മോഷണം തുടങ്ങിയവ
കണ്ടെത്തുന്നതിന് നടപടി
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ദുരുപയോഗം, മോഷണം
തുടങ്ങിയവ
കണ്ടെത്തുന്നതിന്
നിലവില്‍ സ൪ക്കാ൪
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവ
കണ്ടെത്താ൯
നിയോഗിച്ചിട്ടുളള ആന്റി
പവ്വ൪ തെഫ്റ്റ്
സ്ക്വാഡ് നടപ്പുവ൪ഷം
എത്ര വൈദ്യുതി മോഷണ
കേസ്സുകള്‍ കണ്ടെത്തി;
അതിലൂടെ എന്ത് തുകയുടെ
വൈദ്യുതി മോഷണം
കണ്ടെത്തി; എന്ത് തുക
ഫൈ൯ ഇനത്തില്‍ ഈടാക്കി;
വിശദാംശം നല്‍കാമോ;
(സി)
ഒാരോ
ജില്ലയിലും നടപ്പുവ൪ഷം
കാ൪ഷികാവശ്യത്തിന്
കുറഞ്ഞ നിരക്കില്‍
ലഭിക്കുന്ന വൈദ്യുതി
കണക്ഷ൯ എത്ര; വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വൈദ്യുതി കണക്ഷ൯
വീട്ടാവശ്യത്തിനും
മറ്റു വ൪ക്കുകള്ക്കും
ദുരുപയോഗം
ചെയ്യുന്നതായി വൈദ്യുതി
ബോ൪ഡ്
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
നിലവിലെ പരിശോധനാ
വിഭാഗത്തിന്റെ
പരിശോധനയില്‍
ഏതെങ്കിലും
ജനപ്രതിനിധികളോ;
മു൯ജനപ്രതിനിധികളോ;
വൈദ്യുതി വകുപ്പ്
ഉദ്യോഗസ്ഥരോ, മറ്റ്
സ൪ക്കാ൪ വകുപ്പ്
ഉദ്യോഗസ്ഥരോ വൈദ്യുതി
മോഷണമോ, ദുരുപയോഗമോ,
സാരമായ ദുരുപയോഗമോ
നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അവ൪ ആരെല്ലാം;
വിശദാംശം ലഭ്യമാക്കുമോ;
(എഫ്)
ഇതു
വഴി എന്ത് തുകയുടെ
ദുരുപയോഗം നടപ്പുവ൪ഷം
നടന്നുവെന്നും അതിലൂടെ
എന്ത് തുക ഫൈ൯ ആയി
ഈടാക്കിയെന്നും
വ്യക്തമാക്കുമോ?
382
വൈദ്യുതി
പ്രതിസന്ധി
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
ഇപ്പോള്‍ നേരിടുന്ന
വൈദ്യുതി
പ്രതിസന്ധിയുടെ
കാരണങ്ങള്‍
എന്തൊക്കെയാണെെന്നും
ഇത് പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ ;
(ബി)
ഇപ്പോള്‍
സംസ്ഥാനത്തെ പ്രതിദിന
വൈദ്യുതി ഉല്പാദനവും
ഉപഭോഗവും എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇടമണ്‍
- കൊച്ചി, മൈസൂര്‍ -
അരീക്കോട് ലൈനുകള്‍
നടപ്പാക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ?
383
ചാത്തനൂർ
ഇലക്ട്രിക്കല്‍ ഓഫിസുകളിലെ
ഒഴിവുകൾ നികത്താൻ നടപടി
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിന്റെ
പരിധിയില്‍ ഉള്‍പ്പെട്ട
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസ്,
ഡിവിഷന് ഓഫീസ്
എന്നിവിടങ്ങളിലെ ഓരോ
വിഭാഗം ജീവനക്കാരുടെയും
അനുവദനീയ തസ്തികകള്‍
ഏതൊക്കെയാണെന്ന് ഓരോ
ഓഫീസിന്റെയും
പ്രത്യേകമായി
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഓഫീസുകളില്‍ ജീവനക്കാരെ
നിയമിക്കാതെ
ഒഴിവായിക്കിടക്കുന്ന
തസ്തികകള്‍
ഏതൊക്കെയാണ്;
(സി)
ഒഴിവായിക്കിടക്കുന്ന
തസ്തികകളില്‍ എത്രയും
പെട്ടെന്ന് ജീവനക്കാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ?
384
കോതമംഗലം
നെല്ലിക്കുഴിയില്‍ കെ.. എസ്. ഇ.
ബി. സെക്ഷന്‍ ഓഫീസ്
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
നെല്ലിക്കുഴി
ആസ്ഥാനമായികെ.. എസ്. ഇ.
ബി. സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നത്
സംബന്ധിച്ച്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഭൂവിസ്തൃതിയും
ഉപഭോക്താക്കളുടെ
എണ്ണക്കൂടുതലും
പരിഗണിച്ച് പ്രസ്തുത
സെക്ഷന്‍ ഓഫീസിന്റെ
പ്രവര്‍ത്തനം
അടിയന്തിരമായി
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കെ.എസ്.ഇ.ബി.
യുടെ സെക്ഷന്‍
ഓഫീസുകളില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സഹകരണത്തോടെ കൂടുതല്‍
സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
(ഡി)
കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകളില്‍
ആവശ്യത്തിന് മസ്ദൂര്‍,
ലൈന്മാന് എന്നിവരുടെ
സേവനം 24 മണിക്കൂറും
ലഭ്യമാക്കുമോ?
385
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക് സൗരോര്‍ജ്ജ
പ്ലാന്റുകള്‍
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി ഉപഭോഗം
ദിനംപ്രതി വര്‍ദ്ധിച്ചു
വരുന്ന സാഹചര്യത്തില്‍
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
സൗരോര്‍ജ്ജ
പ്ലാന്റുകള്‍
സ്ഥാപിച്ചു
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
സ്ഥാപനങ്ങളെയാണ്
ഇതിനായി
അധികാരപ്പെടുത്തിയിട്ടുള്ളത്;
വിശദ വിവരം നല്‍കുമോ;
(ബി)
സൗരോര്‍ജ്ജ
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിനായി
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
നല്കി വരുന്ന സബ്സിഡി
തുക എത്ര രൂപയാണ്; ഇതു
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കാമോ?
386
വൈദ്യുതി
ഉല്പാദനത്തെകുറിച്ച് പഠനങ്ങൾ
ശ്രീ.കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി ഉല്പാദനവും
ഉല്പാദനക്ഷമതയും,
വര്‍ദ്ധിപ്പിക്കാനുതകുന്ന
പദ്ധതികളെക്കുറിച്ച്
കെ.എസ്.ഇ.ബി. കഴിഞ്ഞ
പതിറ്റാണ്ടില്‍
പഠനങ്ങളെന്തെങ്കിലും
നടത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പഠനങ്ങളിലെ
കണ്ടെത്തലുകള്‍
എന്തല്ലാമായിരുന്നു
എന്ന് വിശദമാക്കുമോ;
(സി)
ഈ
കണ്ടെത്തലുകളെ
ആസ്പദമാക്കിയുള്ള
റിപ്പോര്‍ട്ടുകളെന്തെങ്കിലും
സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍ ഇതേവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
387
ചാലക്കുടി
, കൊരട്ടി കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകളുടെ വിഭജനം
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ് വിഭജിച്ച്
പോട്ടയിലും, കൊരട്ടി
സെക്ഷന്‍ ഓഫീസ്
വിഭജിച്ച്
കാടുകുറ്റിയിലും പുതിയ
സെക്ഷന്‍ ഓഫീസുകള്‍
അനുവദിക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയത്തിൽ അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ?
388
കുന്നംകുളം
കെ.എസ്.ഇ.ബി. ഡിവിഷന് ആഫീസിനു
കീഴില്‍ നടപ്പിലാക്കിയ
പ്രവര്‍ത്തികള്‍
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ്
പദ്ധതിയുമായി
ബന്ധപ്പെട്ട്
കുന്നംകുളം
കെ.എസ്.ഇ.ബി. ഡിവിഷന്
ആഫീസിനു കീഴില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തികള്‍
ഏതെല്ലാമാണ്; ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഏതെല്ലാം
പ്രദേശത്താണ് ഇനിയും
വോള്‍ട്ടേജ് ക്ഷാമം
അനുഭവപ്പെടുന്നത്; ഇതു
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ?
389
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍ സബ്
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
കടമ്പഴിപ്പുറത്ത് 33
കെ.വി. സബ് സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനുളള
നടപടിക്രമങ്ങളുടെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തിന്മേല്
നാളിതുവരെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
സബ് സ്റ്റേഷന് എന്ന്
യാഥാര്‍ത്ഥ്യമാകുമെന്ന്
വ്യക്തമാക്കാമോ?
390
കാസര്‍ഗോഡ്
താപനിലയം ആരംഭിക്കാന്‍ നടപടി
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂര്‍)
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ദ്രവീകൃത
ഇന്ധനം ഉപയോഗിച്ച്
കാസര്‍ഗോഡ് ജില്ലയില്‍
താപനിലയം ആരംഭിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
391
കാസര്‍ഗോഡ്
മൈലാട്ടി ഡീസല്‍ പവര്‍ പ്ലാന്റ്
ശ്രീ.കെ.കുഞ്ഞിരാമന്
ഉദുമ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
പവര്‍ കോര്പ്പറേഷന്
ലിമിറ്റഡിന്റെ
മൈലാട്ടിയിലുള്ള ഡീസല്‍
പവര്‍ പ്ലാന്റ് അടച്ചു
പൂട്ടാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പവര്‍
കോര്പ്പറേഷന്
ലിമിറ്റഡുമായി വൈദ്യുതി
ബോര്‍ഡിനുള്ള കരാര്‍
റദ്ദാക്കിയതിനുശേഷം ഈ
പ്ലാന്റും ഇതു സ്ഥിതി
ചെയ്യുന്ന സ്ഥലവും
എന്ത് ചെയ്യാനാണ്
ബോര്‍ഡ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
വര്‍ഷങ്ങളായി
ഇവിടെ ജോലി ചെയ്യുന്ന
തൊഴിലാളികളെ
സംരക്ഷിക്കുന്നതിനുള്ള
നടപടി വൈദ്യുതി
ബോര്‍ഡിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
392
കാസര്‍ഗോഡ്
ജില്ലയിലെ മസ്ദൂര്‍ തസ്തികയില്‍
റിപ്പോര്‍ട്ട് ചെയ്യാനുള്ള
ഒഴിവുകൾ
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
മസ്ദൂര്‍
തസ്തികകളാണുള്ളത്;
അവയില്‍ നിലവില്‍ എത്ര
ജീവനക്കാരുണ്ടെന്ന്
പറയാമോ?
(ബി)
പ്രസ്തുത
തസ്തികയുടെ എത്ര
ഒഴിവുകളാണ് ഇതുവരെ
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(സി)
ഇനിയും
റിപ്പോര്‍ട്ട്
ചെയ്യാനുള്ള ഒഴിവുകൾ
എത്രയാണെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള
കാലതാമസം എന്താണെന്ന്
വ്യക്തമാക്കാമോ?
393
സൗരോര്‍ജ്ജ
പദ്ധതികള്‍
ശ്രീ.റ്റി.എന്‍.
പ്രതാപന്
,,
ജോസഫ് വാഴയ്ക്കൻ
,,
ആര് . സെല്‍വരാജ്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്‍കിട
സൗരോര്‍ജ്ജ പദ്ധതികള്‍
ആരംഭിക്കുന്നതിന്
കെ.എസ്.ഇ.ബി പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഘടകങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതിക്കുള്ള
സാമ്പത്തിക സഹായം
എങ്ങനെയാണ്
കണ്ടെത്തുന്നത്;
വിശദമാക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച് ധാരണാപത്രം
ഒപ്പിട്ടിട്ടുണ്ടോ?
വിശദാംശങ്ങള്‍
എന്തെല്ലാം?
394
വീടുകളില്‍
സൗരോര്‍ജ്ജ വൈദ്യൂതി
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളില്‍
സൗരോര്‍ജ്ജ വൈദ്യൂതി
ഉല്പാദിപ്പിച്ച്
ഉപയോഗിക്കുന്നതിന്
എന്തെല്ലാം
പ്രോത്സാഹനങ്ങളാണ്
നല്കി വരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
സംസ്ഥാന ഗവണ്മെന്റും
കേന്ദ്ര ഗവണ്മെന്റും
നല്കുന്ന സബ്സിഡികളെ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
395
കഞ്ചിക്കോട്
വ്യവസായ മേഖലയിലെ വൈദ്യുതി
ഉപയോഗം
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കഞ്ചിക്കോട്
വ്യവസായ മേഖലയിലെ
ഇരുമ്പുരുക്ക്
ഫാക്ടറികള്‍
ഉള്‍പ്പെടെയുള്ള
വ്യവസായ
സ്ഥാപനങ്ങള്‍ക്ക് എത്ര
കണക്ഷനുകള്‍
നല്‍കിയിട്ടുണ്ട്? ലോ
ടെന്‍ഷന്‍,
ഹൈടെന്‍ഷന്‍, ഗാര്‍ഹികം
എന്നിവ തരംതിരിച്ച്
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഓരോ
കമ്പനികളും ഓരോ മാസവും
ഉപയോഗിക്കുന്ന
വൈദ്യുതിയുടെ അളവ്
എത്രയെന്ന് പ്രത്യേകം
പറയാമോ;
(സി)
പ്രസ്തുത
വ്യവസായ സ്ഥാപനങ്ങള്‍
വൈദ്യുതി ചാര്‍ജ്ജ്
കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
കമ്പനികള്‍; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
കുടിശ്ശിക
നാളിതുവരെ തിരിച്ചു
പിടിച്ചതിന്റെ വിശദാംശം
ലഭ്യമാക്കുമോ; തിരിച്ചു
പിടിച്ചില്ലെങ്കില്‍
എന്തു കൊണ്ട്; എത്ര
കുടിശ്ശിക
പിരിയ്ക്കാനുണ്ട്;
വിശദാംശം നല്‍കാമോ?
396
സംസ്ഥാനത്തെ
വൈദ്യുതി ഉപഭോഗം
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലോഡ്ഷെഡ്ഡിംഗ്
ഏര്‍പ്പെടുത്തേണ്ട
സാഹചര്യം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഇപ്പോഴത്തെ ശരാശരി
പ്രതിദിന വൈദ്യുതി
ഉപയോഗം എത്ര ദശലക്ഷം
യൂണിറ്റാണ്; ഇതില്‍
എത്ര യൂണിറ്റ് KSEB
മാത്രം
ഉദ്പ്പാദിപ്പിക്കുന്നു;
എത്ര യൂണിറ്റ്
സംസ്ഥാനത്തെ
സ്ഥാപനങ്ങളില്‍ നിന്നും
വാങ്ങുന്നു; എത്ര
യൂണിറ്റ് കേന്ദ്ര പൂളിൽ
നിന്നും ലഭിക്കുന്നു;
കമ്മി ഉണ്ടെങ്കില്‍
എത്ര യൂണിറ്റിന്റെ
കമ്മിയാണ്
നിലവിലുള്ളത്; ഈ കമ്മി
ഇപ്പോള്‍ എങ്ങനെയാണ്
തിട്ടപ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ഏതെല്ലാം
സ്ഥാപനങ്ങളില്‍ നിന്നും
ഉയര്‍ന്ന നിരക്കിലുള്ള
വൈദ്യുതി
വാങ്ങുന്നുണ്ട്;
സ്ഥാപനത്തിന്റെ പേര്,
വാങ്ങുന്ന വൈദ്യുതിയുടെ
അളവ്, വില എന്നിവ
വിശദമാക്കുമോ;
(ഡി)
ഉയര്‍ന്ന
നിരക്കില്‍ വൈദ്യുതി
വാങ്ങുന്നതിന്റെ
പേരില്‍ ചാര്‍ജ്
വര്‍ദ്ധിപ്പിക്കാനോ,
സര്‍ചാര്‍ജ്
ഏര്‍പ്പെടുത്താനോ KSEB
റഗുലേറ്ററി കമ്മീഷന്
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
397
സംസ്ഥാനത്തെ
വൈദ്യുതി നിയന്ത്രണം
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ വൈദ്യുതി
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അപ്രകാരം വൈദ്യുതി
നിയന്ത്രണത്തിനുള്ള
സാഹചര്യങ്ങള്‍
വിശദമാക്കാമോ;
(സി)
വൈദ്യുതി
നിയന്ത്രണം എന്ന്
ഒഴിവാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
398
അപ്രഖ്യാപിത
പവര്‍കട്ടും ലോഡ്ഷെഡ്ഡിംഗും
ഒഴിവാക്കുന്നതിനു നടപടി
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഡാമുകളിലെല്ലാം
സമൃദ്ധമായി ജലം
ശേഖരിക്കപ്പെട്ടിട്ടും
ഇപ്പോഴും സംസ്ഥാനത്ത്
അപ്രഖ്യാപിത
പവര്‍കട്ടും
ലോഡ്ഷെഡ്ഡിംഗും
ഏര്‍പ്പെടുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
നടപടി
അവസാനിപ്പിക്കാന്‍
സത്വര നടപടികള്‍
സ്വീകരിക്കുമോ?
399
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
മാവേലിക്കര
മണ്ഡലത്തില്‍
നടപ്പിലാക്കിയ
വൈദ്യുതീകരണ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മാവേലിക്കര
മണ്ഡലത്തില്‍
പൂര്‍ത്തീകരിച്ച
കണക്ഷനുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
മാവേലിക്കര
മണ്ഡലത്തില്‍
വള്ളിക്കുന്നം
കേന്ദ്രമാക്കി
രൂപീകരിക്കുന്ന
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; അതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
താമരക്കുളം
ഗ്രാമപഞ്ചായത്തില്‍
വെല്‍ഫെയര്‍
എല്‍.പി.എസ്-നു സമീപം
താഴ്ന്നു കിടക്കുന്ന
വൈദ്യുതി ലൈനുകള്‍
ഉയര്‍ത്തുന്നതിന്
എം.എല്‍.എ. നല്കിയ
കത്തിന്മേല്
സ്വീകരിച്ച നടപടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
ചെയ്യുന്നതിനുള്ള തുക
അനുവദിക്കുമോ?
400
മീറ്ററുകളുടെ
ക്ഷാമം
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.
ഇ.ബി യില്‍
മീറ്ററുകളുടെ ക്ഷാമം
മൂലം കേടായ മീറ്ററുകള്‍
മാറ്റി വെയ്ക്കുന്നില്ല
എന്നുള്ള പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കണമെന്ന്
വിശദമാക്കാമോ?
401
രാജീവ്ഗാന്ധി
ഗ്രാമീണവെെദ്യുതീകരണ് യോജന
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജീവ്ഗാന്ധി
ഗ്രാമീണ വെെദ്യുതീകരണ്
യോജന പ്രകാരം ഏറനാട്
മണ്ഡലത്തില്‍
എവിടെയെല്ലാമാണ്
വെെദ്യതി കണക്ഷന്
നല്‍കിയിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മണ്ഡലത്തിലെ
ഇനിയും വെെദ്യുതി
എത്തിച്ചേരാത്ത ആദിവാസി
മേഖലകള്‍ ഏതെല്ലാമാണ്;
(സി)
ആര്.ജി.ജി.വി.വെെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത പ്രദേശങ്ങളും
അടിയന്തരമായി
വെെദ്യുതീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
402
പുഴക്കാട്ടിരി
വൈദ്യുതി സെക്ഷന്‍ രൂപീകരണം
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
5
പഞ്ചായത്തുകളിലായി
വ്യാപിച്ച്
കിടക്കുന്നതും, 25000
ത്തോളം ഉപഭോക്താക്കള്‍
പരിധിയിലുള്ളതുമായ
മക്കരപറമ്പ് വൈദ്യുതി
സെക്ഷന്‍ വിഭജിച്ച്
പുഴക്കാട്ടിരി സെക്ഷന്‍
രൂപീകരിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
മക്കരപറമ്പ് വൈദ്യുതി
സെക്ഷന്‍ വിഭജിച്ച്
പുഴക്കാട്ടിരി സെക്ഷന്‍
രൂപീകരിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
403
അനെര്‍ട്ടിന്റെ
സോളാര്‍ പാനലുകള്‍
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനെര്‍ട്ട്
സ്ഥാപിക്കുന്ന സോളാര്‍
പാനലുകള്‍ സര്‍ക്കാര്‍
വകുപ്പുകള്‍
നിരുത്സാഹപ്പെടുത്തുന്നതിന്
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
(ബി)
2012-13
കാലയളവിലെ
ആസ്തിവികസനഫണ്ടില്പ്പെടുത്തി
ചേര്‍ത്തല താലൂക്ക്
ആശുപത്രിയില്‍
അനെര്‍ട്ടിന്റെ
ചുമതലയില്‍ സോളാര്‍
പാനല്‍ സ്ഥാപിച്ച്
വൈദ്യുതീകരിക്കുന്നതിനുള്ള
നിർദ്ദേശപ്രകാരം
ഭരണാനുമതി ലഭിച്ച
ജോലിക്കുവേണ്ടി ഇനിയും
തുക
ലഭിച്ചിട്ടില്ലാത്തതും
ജോലി
ആരംഭിച്ചിട്ടില്ലാത്തതും
എന്തു കാരണത്താലാണെന്ന്
വ്യക്തമാക്കുമോ?
404
സ്വകാര്യമേഖലയിലെ
വൈദ്യുതി ഉല്പാദകർ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊര്‍ജ സ്രോതസ്സുകളായ
(i) കാറ്റ്, (ii)
സൂര്യപ്രകാശം, (iii)
ചെറുകിട ജലപാതം (Small
Hydro) എന്നിവ
ഉപയോഗിച്ച് സംസ്ഥാനത്ത്
വൈദ്യുതി
ഉല്പാദിപ്പിച്ചുവരുന്ന
സ്വകാര്യമേഖലയിലെ
ഏറ്റവും മികച്ച പത്ത്
ഉല്പാദകരുടെ
(മേല്സൂചനാ മൂന്ന്
സ്രോതസ്സുകളുടെ
പ്രത്യേകമായി)വാര്‍ഷിക
വൈദ്യുതി ഉല്പാദന
ശരാശരി കണക്കു
സഹിതമുള്ള
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഇത്തരത്തില്‍
വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
സ്വകാര്യ
സംരംഭകര്ക്ക്ആയത്
വിതരണം ചെയ്യുന്നതിനും
മറ്റും കേരളാ
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
റഗുലേറ്ററി കമ്മീഷന്
എന്തെല്ലാം
നിബന്ധനകളാണ്
ബാധകമാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഇത്തരത്തിലുള്ള
വൈദ്യുതി
ഉല്പാദനിത്തിനായി
ശ്രമിക്കുന്ന സ്വകാര്യ
മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിനായി
നിലവില്‍ എന്തെല്ലാം
സഹായക നടപടികള്‍
സ്വീകരിച്ചു
എന്നറിയിക്കുമോ?
405
ട്രാന്‍സ്ഫോമറുകള്‍ക്ക്
ചുറ്റുവേലി
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചുറ്റുവേലിയില്ലാത്തതും
കാലപ്പഴക്കം കൊണ്ട്
ചുറ്റുവേലി നശിച്ചതുമായ
വൈദ്യൂത
ട്രാന്‍സ്ഫോമറുകള്‍
ഉണ്ടെന്ന വിവരം
ശ്രദ്ധയില്പ്പെട്ടിട്ടിണ്ടോ;
(ബി)
ഇതു
പലപ്പോഴും
കുട്ടികളുള്‍പ്പെടെയുള്ളവർക്ക്
അപകടത്തിന്
ഇടയാക്കുന്നുണ്ടെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
എല്ലാ
ട്രാന്‍സ്ഫോമറുകള്‍ക്കും
സുരക്ഷിതമായ ചുറ്റുവേലി
സ്ഥാപിച്ച് സംരക്ഷണം
ഉറപ്പാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
406
അസിസ്റ്റന്റ്എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍ തസ്തികയില്‍
ഡിപ്ലോമക്കാര്‍ക്ക് പ്രമോഷന്
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി യില്‍
അസിസ്റ്റന്റ്എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍
തസ്തികയില്‍
ഡിപ്ലോമക്കാര്‍ക്ക്
പ്രമോഷന്
ലഭ്യമാക്കുവാന്‍
ഏതെങ്കിലും തരത്തില്‍
സാങ്കേതിക തടസ്സം
നിലനില്‍ക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് പരിഹരിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
407
വൈദ്യുതി
പ്രതിസന്ധി
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണക്കെട്ടുകളില്‍
ഭേദപ്പെട്ട നിലയില്‍
ജലശേഖരമുണ്ടായിട്ടും
കേരളം കടുത്ത വൈദ്യുതി
പ്രതിസന്ധിയിലേക്ക്
നീങ്ങുന്നുവെന്ന്
വൈദ്യുതി ബോര്‍ഡ്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വിശദാംശങ്ങള്‍ നല്‍കുമോ
;
(ബി)
സംസ്ഥാനത്തെ
വൈദ്യുതി
പ്രതിസന്ധിയുടെ
കാരണങ്ങള്‍
വിശദമാക്കാമോ ;
(സി)
സംസ്ഥാനത്തിന്റെ
ദൈനംദിന ശരാശരി
വൈദ്യുതി ഉപഭോഗം
എത്രയാണ്; കേന്ദ്ര
പൂള്, സംസ്ഥാന വിഹിതം
,അയല്‍ സംസ്ഥാനങ്ങളില്‍
നിന്നുള്ള വിഹിതം
എന്നിവയുടെ കണക്കുകള്‍
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തിന്റെ
വൈദ്യുതി
പ്രതിസന്ധിക്ക് ശാശ്വത
പരിഹാരം കാണുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
408
കിനാലൂര്‍
110 കെ.വി. സ്റ്റേഷന്
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012
ജൂലൈ 1ന് ബാലുശ്ശേരി
അസംബ്ലി മണ്ഡലം
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ മണ്ഡലമായി
പ്രഖ്യാപിച്ച വേദിയില്‍
ബഹു. ഊര്‍ജ്ജവകുപ്പ്
മന്ത്രി പ്രഖ്യാപിച്ച
കിനാലൂര്‍ 110 കെ.വി.
സ്റ്റേഷന്റെ
നിര്‍മ്മാണപുരോഗതി
അറിയിക്കാമോ ;
(ബി)
പ്രസ്തുത
സബ്ബ് സ്റ്റേഷന്
സ്ഥാപിക്കുന്നതിന് ഭൂമി
ലഭ്യമായിട്ടുണ്ടോ ;
(സി)
നിര്‍മ്മാണ
തുക ലഭ്യമാക്കാമെന്ന്
KSIDC
അറിയിച്ചിട്ടുണ്ടോ ;
(ഡി)
നിര്‍മ്മാണപ്രവര്‍ത്തി
ആരംഭിക്കുന്നതിലെ
തടസ്സം എന്താണെന്ന്
അറിയിക്കാമോ ;
(ഇ)
ഇതു
സംബന്ധിച്ച്
ബന്ധപ്പെട്ടവരുടെ ഒരു
യോഗം വിളിച്ചു
ചേര്‍ക്കുന്ന കാര്യം
പരിഗണിക്കുമോ ?
409
പുതിയ
33 / 110 കെ.വി. സബ്
സ്റ്റേഷനുകള്‍
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര 110 കെ.വി.
സബ് സ്റ്റേഷനുകളും 33
കെ.വി. സബ്
സ്റ്റേഷനുകളും
അനുവദിച്ചു; ഏതെല്ലാം
സ്ഥലങ്ങളില്‍ ആണ്
അനുവദിച്ചത് എന്ന്
വിശദീകരിക്കാമോ;
(ബി)
പുതുതായി
ഏതെല്ലാം സ്ഥലങ്ങളിലാണ്
33, 110 കെ.വി. സബ്
സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിനായി
നടപടി സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
രാജപുരത്ത്
110 കെ.വി. സബ്
സ്റ്റേഷന്
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഏതു വരെയായി
എന്ന് പറയാമോ?
410
കൂടംകുളം
400 കെ.വി. വൈദ്യുതി ലൈ൯
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടംകുളം
400 കെ.വി. വൈദ്യുതി
ലൈ൯ നി൪ദ്ദിഷ്ട
പാതയില്‍ കൂടി വലിക്കാ൯
ആക്ഷ൯ കൗണ്‍സിലുമായി
സ൪ക്കാ൪ എത്തിയ
ധാരണകള്‍
എന്തെല്ലാമാണ്; സ൪ക്കാ൪
അംഗീകരിച്ച വ്യവസ്ഥകള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ധാരണകള്‍ക്ക് ശേഷം
വൈദ്യുതി ലൈ൯
വലിക്കുന്നതിലുണ്ടായ
പുരോഗതി വിശദമാക്കാമോ;
(സി)
പവ൪ട്രിഡ്
കോ൪പ്പറേഷനും സ൪ക്കാരും
നഷ്ടപരിഹാര പാക്കേജ്
നടപ്പിലാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍ എന്താണ്;
(ഡി)
ടവ൪
- ലൈ൯ നി൪മ്മാണം
ഇന്നത്തെ നിലയില്‍ ഏത്
തീയതിക്കകം
പൂ൪ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
411
മങ്കട
66-KV സബ്സ്റ്റേഷന്റെ
നിര്‍മ്മാണ പുരോഗതി
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
66-KV സബ്സ്റ്റേഷന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ?
(ബി)
മങ്കട
66-KV സബ്സ്റ്റേഷന്
എന്ന് കമ്മീഷന്
ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
412
മിഷന്
676 ല്‍ ഉള്‍പ്പെടുത്തിയ
ഉൗര്‍ജ്ജ പദ്ധധികൾ
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിഷന് 676 ല്‍
ഉള്‍പ്പെടുത്തിയ
പദ്ധതികളിൽ ഉൗര്‍ജ്ജ
വകുപ്പു മന്ത്രിയുടെ
ഭരണ ചുമതലയിലുള്ള
ഏതെല്ലാം വകുപ്പുകളില്‍
ഏതെല്ലാം ഇതിനകം
ആരംഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികൾ ഏതു
ഘട്ടത്തിലാണെന്നു
വിശദമാക്കുമോ ;
(സി)
ഓരോ
പദ്ധതിക്കും എന്തു തുക
നീക്കിവെച്ചെന്നും
ഇതിനകം എന്തു തുക
ചിലവഴിച്ചെന്നും
വിശദമാക്കുമോ ?
413
സമ്പൂര്‍ണ്ണ
വൈദ്യുതിവത്കരണം - മിഷന് 676
ശ്രീ.കെ.അച്ചുതന്
,,
എ.റ്റി.ജോര്‍ജ്
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സമ്പൂര്‍ണ്ണ
വൈദ്യുതവത്കരിക്കുവാന്
മിഷന് 676 ല്‍
ഏതെല്ലാം പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
എത്ര
പുതിയ സര്‍വ്വീസ്
വൈദ്യുതി കണക്ഷനുകളാണ്
ഇതനുസരിച്ച് നല്കാന്
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഏതെല്ലാം
കേന്ദ്ര
പദ്ധതികളനുസരിച്ചാണ് ഈ
ലക്ഷ്യം
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
414
മലപ്പുറം
ജില്ലയില്‍ KSEB മസ്ദൂര്‍
തസ്തികയിലെ ഒഴിവുകൾ
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ KSEB
മസ്ദൂര്‍ തസ്തികയില്‍
എത്ര ഒഴിവുകളാണ്
നിലവിലുള്ളത് എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകൾ PSCയെ
അറിയിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
തസ്തികകളിലേക്ക്
ഇപ്പോള്‍ PSC റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
(ഡി)
ഒഴിവുകളുണ്ടെങ്കില്‍
അവ നികത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
415
ശബരി
റെയിലിന്റെ നിര്‍മ്മാണ പുരോഗതി
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകര്‍ക്ക് ഏറെ
പ്രയോജനം ചെയ്യുന്ന
ശബരി റെയിലിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കാമോ;
(ബി)
അങ്കമാലി
മുതല്‍ എരുമേലി
വരെയുള്ള പാതയുടെ
അലൈന്മെന്റ്
നിശ്ചയിച്ചു
കഴിഞ്ഞിട്ടുണ്ടോ; ഇവിടെ
വരെ ലൈന്‍
എത്തിക്കുന്നതിന് എത്ര
ഭൂമിയാണ്
ഏറ്റെടുക്കേണ്ടത്;
ഇതിനകം എത്ര ഭൂമി
ഏറ്റെടുത്തിട്ടുണ്ട്;
(സി)
എരുമേലി
മുതല്‍ പുനലൂര്‍ വരെ
പ്രസ്തുത ലൈന്‍
ദീര്‍ഘിപ്പിക്കുന്നതിന്
സാധ്യതാപഠനം
നടത്തുകയുണ്ടായോ;
ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കുമോ?
416
കൊച്ചി
മെട്രോ റെയില്‍ പദ്ധതിക്ക്
കോച്ചുകള്‍
നിര്‍മ്മിച്ചുനല്‍കുവാനുള്ള
ടെണ്ടര്‍
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
മെട്രോ റെയില്‍
പദ്ധതിക്ക് കോച്ചുകള്‍
നിര്‍മ്മിച്ചുനല്‍കുവാനുള്ള
ടെണ്ടര്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എപ്പോള്‍
എന്ന് വ്യക്തമാക്കുമോ;
(ബി)
ടെണ്ടറില്‍
ഏതെല്ലാം കമ്പനികള്‍
പങ്കെടുക്കുകയുണ്ടായി;
യോഗ്യത നേടിയ
കമ്പനികള്‍ ഏതൊക്കെ;
ഓരോ കമ്പനിയും ക്വാട്ട്
ചെയ്ത തുക എത്ര
വീതമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ടെണ്ടര്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഏത് കമ്പനിയുടെ എത്ര
തുകയ്ക്കുള്ള ടെണ്ടറാണ്
അംഗീകരിക്കപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
ടെണ്ടറില്‍ കൂടുതല്‍
മത്സരം
ഉണ്ടാകുന്നതിനായി
സ്വീകരിച്ച നടപടി
എന്തായിരുന്നു;
(ഡി)
സെലക്ട്
ചെയ്ത കമ്പനി
ഇന്ത്യയില്‍
മറ്റേതെല്ലാം
പദ്ധതികള്‍ക്ക്
കോച്ചുകള്‍ സപ്ലൈ
ചെയ്യുവാന്‍ കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടെന്ന്
പരിശോധിക്കുകയുണ്ടായോ;
ഏതെല്ലാം
പദ്ധതികള്‍ക്ക് എന്ത്
നിരക്കുകളിലാണ്
കരാറില്‍
ഏര്പ്പെട്ടിട്ടുള്ളതെന്നറിയാമോ;
ഇതു സംബന്ധിച്ച്
താരതമ്യപഠനം
നടത്തിയിട്ടുണ്ടോ?
417
റയില്‍വേ
വികസനത്തിന് നടപടി
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
റയില്‍വേ വികസനത്തിനായി
കേന്ദ്ര സര്‍ക്കാരിന്റെ
അടിയന്തിര
ശ്രദ്ധപതിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
വികസനക്കാര്യത്തില്‍
മുന്‍ഗണന നല്‍കേണ്ട
പദ്ധതികളെ സംബന്ധിച്ച്
നിലപാട്
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിവരം
വ്യക്തമാക്കുമോ;
(സി)
സ്ഥല
സൗകര്യം ലഭ്യമായ
സ്റ്റേഷനുകളുടെ
വികസനത്തിനു മുന്‍ഗണന
നല്കുന്ന കാര്യം
പരിശോധിക്കുമോ?
418
റെയില്‍വേ
വികസനത്തിൽ കേരളം നേരിടുന്ന
അവഗണന
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എ. പ്രദീപ്കുമാര്‍
,,
കെ.കുഞ്ഞിരാമന് ഉദുമ
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റെയില്‍വേ മേഖലയില്‍
അടിസ്ഥാന
സൗകര്യമൊരുക്കുന്നതിലുള്ള
കേന്ദ്രത്തിന്റെ അവഗണന
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പാതയിരട്ടിപ്പിക്കല്‍,
വൈദ്യുതീകരണം, സിഗ്നല്‍
നവീകരണം തുടങ്ങി
അടിസ്ഥാന വികസനത്തില്‍
മറ്റ് സംസ്ഥാനങ്ങൾക്ക്
ലഭിക്കുന്ന പരിഗണന
കേരളത്തിന്
ലഭിക്കാത്തത്
എന്തുകൊണ്ടാണെന്ന് പഠന
വിധേയമാക്കിയിട്ടുണ്ടോ
;
(സി)
ഇത്തരത്തില്‍
സംസ്ഥാനത്ത് റെയില്‍വേ
വികസനത്തിനു
ചെയ്തുകിട്ടേണ്ട
പദ്ധതികള്‍
നേടിയെടുക്കുന്നതില്‍
സംസ്ഥാന സർക്കാർ വീഴ്ച
വരുത്തുന്നുവെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കാമോ?
419
ട്രെയിനുകളില്‍
വിതരണം ചെയ്യുന്ന ഭക്ഷണ
സാധനങ്ങളുടെ വിലയും അളവും
ഗുണമേന്മയും ഉറപ്പു
വരുത്തുവാന്‍ നടപടി
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വീസ് നടത്തുന്ന
ട്രെയിനുകളില്‍ വിതരണം
ചെയ്യുന്ന ഭക്ഷണ
സാധനങ്ങളുടെ ഗുണമേന്മ
ഉറപ്പു വരുത്തുവാന്‍
സംസ്ഥാന സര്‍ക്കാര്‍
ഏതു രീതിയിലുള്ള
ഇടപെടലുകളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ട്രെയിനുകളില്‍
വിതരണം ചെയ്യുന്ന ഭക്ഷണ
സാധനങ്ങള്‍ക്ക്
റെയില്‍വേ
നിഷ്ക്കര്‍ഷിച്ചിട്ടുള്ള
വിലയും അളവും
എത്രയൊക്കെ യാണെന്നും
ഇതു സംബന്ധിച്ച
പരാതികള്‍ എവിടെയാണ്
ഉന്നയിക്കേണ്ടതെന്നും
വ്യക്തമാക്കുമോ?
420
പൂര്‍ത്തീകരിക്കപ്പെടാനുള്ള
റെയില്‍വേ പദ്ധതികള്‍
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൂര്‍ത്തീകരിക്കപ്പെടാനുള്ള
റെയില്‍വേ പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിയ്ക്കുമോ?
(ബി)
ഇത്തരം
പദ്ധതികളെ
പൂര്‍ത്തീകരിക്കപ്പെടാനുള്ള
റെയില്‍വേ പദ്ധതികളുടെ
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
പദ്ധതികളുടെ
നടത്തിപ്പിനായി
ഭൂമിയേറ്റെടുക്കല്‍
ആവശ്യമുള്ളതായി വരുന്ന
സന്ദർഭങ്ങളിൽ യഥാസമയം
ഭൂമി ഏറ്റെടുക്കല്‍
നടപടികള്‍
പൂര്‍ത്തിയാക്കുന്നതിന്
പ്രത്യേക ശ്രദ്ധ
നല്‍കുമോ;
(ഡി)
കഞ്ചിക്കോട്
റയില്വേകോച്ച്
ഫാക്ടറി
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ഭൂമിയേറ്റെടുക്കുന്നതിന്
ആവശ്യമായ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
ഇത് അടിയന്തരമായി
പൂര്‍ത്തീകരിച്ച്
പ്രസ്തുത പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനു
വേണ്ട സത്വര നടപടികള്‍
സ്വീകരിക്കുമോ?
<<back