UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

3741

ശബരിമല തീര്‍ത്ഥാടനത്തിനായി ഏര്‍പ്പെടുത്തിയ ബസുകള്‍ 


ശ്രീ. കെ. അജിത് 


(എ)ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തിനായി കെ.എസ്.ആര്‍.ടി.സി എത്ര പുതിയ ബസുകളാണ് ഏര്‍പ്പെടുത്തിയതെന്നും, ഏതെല്ലാം സ്റ്റേഷനുകളില്‍ നിന്നാണ് സര്‍വ്വീസ് നടത്തിയിരുന്നതെന്നും വ്യക്തമാക്കാമോ; 

(ബി)ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ബസുകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തില്‍ നിന്നും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; 

(സി)ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷത്തില്‍ നിന്നും കൂടുതലായി കോര്‍പ്പറേഷന് വരുമാന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര രൂപയുടെതെന്ന് വ്യക്തമാക്കുമോ; 

(ഡി)ശബരിമല തീര്‍ത്ഥാടന ബസുകളിലെ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതില്‍ എന്തെങ്കിലും മാനദണ്ഡം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നറിയിക്കുമോ?

3742

കാഞ്ഞങ്ങാട് ഡിപ്പോയില്‍നിന്നുള്ള സര്‍വ്വീസുകള്‍ 


ശ്രീ. ഇ. ചന്ദ്രശേഖരന്‍


(എ)കാഞ്ഞങ്ങാട് കെ. എസ്. ആര്‍. ടി. സി. സബ് ഡിപ്പോ ആരംഭിക്കുന്പോള്‍ എത്ര ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യുവാനാണ് തീരുമാനിച്ചിരുന്നത് എന്ന് അറിയിക്കാമോ; 

(ബി)ഇതില്‍ എത്ര ഷെഡ്യൂളുകളാണ് ആരംഭിച്ചതെന്നും പിന്നീട് എത്ര എണ്ണമാണ് നിര്‍ത്തലാക്കിയതെന്നും അവ ഏതെല്ലാമാണെന്നും നിര്‍ത്തലാക്കാനുള്ള കാരണം എന്താണെന്നും വിശദമാക്കാമോ; 

(സി)നിര്‍ത്തലാക്കിയ ഷെഡ്യൂളുകള്‍ പുനരാംരംഭിക്കുവാനും പുതിയവ ആരംഭിക്കുവാനും നടപടി സ്വീകരിക്കുമോ?

3743

കായംകുളത്ത് കെ.എസ്.ആര്‍.ടി.സി. ബസ്സ് ടെര്‍മിനല്‍ 


ശ്രീ. സി. കെ. സദാശിവന്‍


കായംകുളം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ബസ്സ് ടെര്‍മിനലും ഷോപ്പിംഗ് കോംപ്ളസും നിര്‍മ്മിക്കുന്നതിനുള്ള നടപടി ക്രമങ്ങളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ ?

3744

കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റ് ചെയ്യുന്ന ഷെഡ്യൂളുകള്‍ 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍


(എ)കെ.എസ്.ആര്‍.ടി.സി എത്ര ഷെഡ്യൂളുകളാണ് ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നത്; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ; 

(ബി)പ്രതിദിനം പതിനായിരം രൂപയില്‍ താഴെ വരുമാനമുള്ള എത്ര ഷെഡ്യൂളുകളാണ് ഓരോ ജില്ലയിലും ഓപ്പറേറ്റ് ചെയ്യുന്നതെന്ന് അറിയിക്കാമോ; 

(സി)പ്രതിദിനം പതിനായിരം രൂപയില്‍ കുറവ് വരുമാനമുള്ള സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നതിന് കെ.എസ്.ആര്‍.ടി.സി തീരുമാനിക്കുകയോ അതിനുള്ള നിര്‍ദ്ദേശം നല്‍കുകയോ ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

3745

മാവേലിക്കര ഡിപ്പോയില്‍ നിന്നും ദീര്‍ഘദൂര സര്‍വ്വീസുകള്‍ 


ശ്രീ. ആര്‍. രാജേഷ് 


(എ)മാവേലിക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്നും ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)എങ്കില്‍ ഇവ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ; 

(സി)മാവേലിക്കരയില്‍നിന്നും കോയന്പത്തൂര്‍, പളനി, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വ്വീസുകള്‍ ആരംഭിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

3746

പുതുക്കാട് മണ്ധലത്തിലെ ബസ്ഷെഡ്യൂളുകള്‍ തുടരാന്‍ നടപടി 


പ്രൊഫ. സി. രവീന്ദ്രനാഥ്


(എ)പുതുക്കാട് മണ്ധലത്തില്‍ തിരക്കേറിയ പ്രദേശങ്ങളില്‍ സ്ഥിരമായി ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഷെഡ്യൂളുകള്‍ അകാരണമായി നിറുത്തിവെയ്ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സ്ഥിരം ഷെഡ്യൂളുകളുടെ ഓപ്പറേഷന്‍ നിറുത്തിവെയ്ക്കാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുമോ?

3747

കണ്ണൂരില്‍ മുടങ്ങിയ ഷെഡ്യൂളുകള്‍ പുന:സ്ഥാപിക്കാന്‍ നടപടി 


ശ്രീ. സി. കൃഷ്ണന്‍


ഇരുപതോളം ഷെഡുകളുകള്‍ നടത്തിയിരുന്ന ദേശസാല്‍കൃത റൂട്ടായ പയ്യന്നൂര്‍-പഴയങ്ങാടി-കണ്ണൂര്‍ റൂട്ടില്‍ മുടങ്ങിയ ഷെഡ്യൂളുകള്‍ പുന:സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

3748

നെയ്യാറ്റിന്‍കരയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടി 


ശ്രീ. ആര്‍. സെല്‍വരാജ്


(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നെയ്യാറ്റിന്‍കരയില്‍ നിന്നും പുതുതായി ആരംഭിച്ച ബസ് സര്‍വ്വീസുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; 

(ബി)പുതുതായി ആരംഭിച്ച ബസ് സര്‍വ്വീസുകളില്‍ ഏതെങ്കിലും റദ്ദാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;

(സി)കുളത്തൂരില്‍ പുതുതായി ആരംഭിച്ച ഗവ. ആര്‍ട്സ് & സയന്‍സ് കോളേജ് നിലനില്‍ക്കുന്ന സ്ഥലത്തേക്ക് പൂവാര്‍, പാറശ്ശാല, നെയ്യാറ്റിന്‍കര, വിഴിഞ്ഞം എന്നീ ഡിപ്പോകളില്‍ നിന്നും പുതിയ ബസ് സര്‍വ്വീസുകള്‍ ആരംഭിച്ച് യാത്രാക്ലേശം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; 

(ഡി)നെയ്യാറ്റിന്‍കരയില്‍ നിന്നും കോട്ടയ്ക്കല്‍-പാലിയോട്-വെള്ളറട റൂട്ടില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്ളതിനാല്‍ പ്രസ്തുത ഭാഗത്തേക്ക് കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിച്ച് യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാസൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാമോ?

3749

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ്സ് സ്റ്റാന്‍റ് നിര്‍മ്മാണം 


ശ്രീ. എ. പ്രദീപ്കുമാര്‍


(എ)കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ്സ് സ്റ്റാന്‍റ് നിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി)ഈ ബസ്സ് സ്റ്റാന്‍റ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ?

3750

കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ നിയമനം 


ശ്രീ. മോന്‍സ് ജോസഫ് 


(എ)കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ റാങ്ക് ലിസ്റ്റില്‍നിന്നും എത്രപേരെ ഇതുവരെ കെ.എസ്ആര്‍.ടി.സി. നിയമിച്ചുവെന്ന് വ്യക്തമാക്കാമോ ; 

(ബി)നിലവില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ എത്ര ഒഴിവുകള്‍ 2014 മാര്‍ച്ച് വരെ ഉണ്ട് എന്ന് വ്യക്തമാക്കാമോ ; 

(സി)2014-15 സാന്പത്തികവര്‍ഷം എത്ര ഡ്രൈവര്‍ തസ്തികയിലെ റിട്ടയര്‍മെന്‍റുകള്‍ കെ.എസ്.ആര്‍.ടി.സി.യില്‍ ഉണ്ടാകുമെന്ന് കണക്കാക്കുന്നു ; 

(ഡി)കെ.എസ്.ആര്‍.ടി.സി.യില്‍ ഇപ്പോള്‍ നിലവില്‍ എത്ര താല്ക്കാലിക ഡ്രൈവര്‍മാര്‍ ജോലി നോക്കുന്നുവെന്ന് വ്യക്തമാക്കാമോ ; 

(ഇ)നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ ?

3751

കെ.എസ്.ആര്‍.ടി.സി. യില്‍ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി 


ശ്രീ. കെ. വി. വിജയദാസ്


(എ)കെ.എസ്.ആര്‍.ടി.സി. യില്‍ നിയമിക്കപ്പെടുന്നതിനായി പി.എസ്.സി തയ്യാറാക്കി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്നുള്ള മാദ്ധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം വിഭാഗക്കാരായ താല്ക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്; 

(ബി)ഇത്തരത്തില്‍ തീരുമാനം എന്തടിസ്ഥാനത്തിലാണ് കൈക്കൊള്ളേണ്ടിവന്നതെന്നുള്ള വിവരം നല്‍കാമോ; 

(സി)കെ.എസ്.ആര്‍.ടി.സി യില്‍ മതിയായ ജീവനക്കാരില്ലാത്തു കാരണം വലിയ തോതില്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചുവരുന്നതും സാന്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ? 

3752

കെ. എസ്. ആര്‍. ടി. സി. യിലെ തസ്തികകള്‍ 


ശ്രീ. സി. മോയിന്‍കുട്ടി


(എ)കെ. എസ്. ആര്‍. ടി. സി. യില്‍ ആകെ എത്ര ജീവനക്കാരുണ്ടെന്നും എതെല്ലാം തസ്തികകളിലാണെന്നും വിശദമാക്കുമോ; 

(ബി)ഇതില്‍ ജൂനിയര്‍ അസിസ്റ്റന്‍റ് ഗ്രേഡ് കക, ഗ്രേഡ് ക, സെലക്ഷന്‍ ഗ്രേഡ്, സ്പെഷ്യല്‍ ഗ്രേഡ്, സൂപ്രണ്ട്, എ. ഒ. തുടങ്ങി സി.എം. ഡി. വരെ ഉന്നത തസ്തികകളിലുമുള്ള ഉദ്യോഗസ്ഥരുടെ ശന്പള സ്കെയില്‍ എത്രയെന്ന് പട്ടിക തിരിച്ച് വ്യക്തമാക്കുമോ; 

(സി)റിട്ടയര്‍ ചെയ്ത എത്ര ഉദ്യോഗസ്ഥരെ വീണ്ടും നിയമിച്ചിട്ടുണ്ടെന്നും നിയമനം ഏതു വ്യവസ്ഥകള്‍ പ്രകാരമാണെന്നും ഇവരെ നിയമിക്കാനുണ്ടായ സാഹചര്യം എന്താണെന്നും വ്യക്തമാക്കുമോ?

3753

കെ.എസ്.ആര്‍.റ്റി.സി.യില്‍നിന്നും വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ 


ശ്രീ. റ്റി. എന്‍. പ്രതാപന്‍ 


(എ)കെ.എസ്.ആര്‍.റ്റി.സി.യില്‍നിന്നും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനുകള്‍ യഥാസമയം നല്‍കണമെന്ന് കോടതികളും മനുഷ്യാവകാശക്കമ്മീഷനും ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ബി)നിലവിലുള്ള പെന്‍ഷന്‍ കുടിശ്ശികകള്‍ ഉടന്‍ വിതരണം ചെയ്യുവാന്‍ എന്തെല്ലാം നടപടികളാണു കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം? 

3754

വിഴിഞ്ഞം കിടാരക്കുഴി ശ്രീമതി കൃഷ്ണകുമാരിയുടെ ഹര്‍ജി 


ശ്രീമതി ജമീലാ പ്രകാശം


(എ)നെയ്യാറ്റിന്‍കര താലൂക്കില്‍ വിഴിഞ്ഞം വില്ലേജില്‍ കിടാരക്കുഴി ദാസ് സദനത്തില്‍ താമസിക്കുന്ന പരേതനായ ഗോപാലകൃഷ്ണദാസിന്‍റെ ഭാര്യ കൃഷ്ണകുമാരിയുടെ സങ്കടഹര്‍ജി ഗതാഗതവകുപ്പിന് ലഭിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ ഹര്‍ജിയിലെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)ഇക്കാര്യത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ?

3755

ട്രാന്‍സ് ടവേര്‍സിന്‍റെ നിര്‍മ്മാണ ചെലവ് 


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ 


(എ)കേരള മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഭൂമിയില്‍ കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ബി.ഒ.ടി വ്യവസ്ഥയില്‍ നിര്‍മ്മിച്ച വഴുതക്കാട്ടുള്ള 'ട്രാന്‍സ് ടവേര്‍സി'ന്‍റെ നിര്‍മ്മാണ ചെലവ് എത്രയാണ്; 

(ബി)ബി.ഒ.ടി സ്കീം പ്രകാരം എത്ര വര്‍ഷം കഴിഞ്ഞാല്‍ പ്രസ്തുത കെട്ടിടം മോട്ടോര്‍ വാഹന വകുപ്പിന് കൈമാറാന്‍ സാധിക്കും; 

(സി)ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെയും എഗ്രിമെന്‍റുകളുടെയും പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി)പ്രസ്തുത കെട്ടിടത്തില്‍ നിന്നും നാളിതുവരെ കെ.ടി.ഡി.എഫ്.സി ക്ക് വാടകയിനത്തിലും മറ്റിനത്തിലും പിരിഞ്ഞു കിട്ടിയ തുക എത്രയെന്നറിയിക്കാമോ; 

(ഇ)ട്രാന്‍സ് ടവേര്‍സില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്‍റെയും കെ.ടി.ഡി.എഫ്.സി യുടെയും ഓഫീസുകള്‍ ഒഴികെയുള്ള മുന്‍പ് പ്രവര്‍ത്തിച്ചിരുന്നതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതുമായ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെയും പേരുകള്‍ ലഭ്യമാക്കാമോ; ഇവരില്‍ നിന്നും വര്‍ഷാവര്‍ഷം നാളിതുവരെ പിരിഞ്ഞു കിട്ടിയിട്ടുള്ള തുകയുടെ വിശദാംശം ലഭ്യമാക്കാമോ; 

(എഫ്)ഇനിയും ബാക്കി എന്ത് തുക കൂടി പിരിഞ്ഞു കിട്ടിയാലാണ് കെ.ടി.ഡി.എഫ്.സി ചെലവാക്കിയ തുക പൂര്‍ണ്ണമായും അടച്ചു തീര്‍ക്കാന്‍ കഴിയുന്നത്; 

(ജി)ഇതിന്‍റെ നിര്‍മ്മാണ ചെലവ് പിരിഞ്ഞു കിട്ടുന്നതു വരെ കെ.ടി.ഡി.എഫ്.സി യുടെ ഉടമസ്ഥതയില്‍ പ്രസ്തുത കെട്ടിടവും സ്ഥലവും നിലനിര്‍ത്താനാണ് വ്യവസ്ഥയെങ്കില്‍ ചെലവായ തുക കെ.ടി.ഡി.എഫ്.സി ക്ക് നല്‍കി ട്രാന്‍സ് ടവേര്‍സ് മോട്ടോര്‍ വാഹന വകുപ്പിനു കൈമാറുന്നതിന് വേണ്ട നടപടികള്‍ തുടങ്ങിയിട്ടുണ്ടോ; 

(എച്ച്)തിരുവനന്തപുരം റിജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി വക കെട്ടിടത്തിന് വാടകയിനത്തിന്‍ എത്ര രൂപയാണ് നല്‍കി വരുന്നത്; 

(ഐ)തിരുവനന്തപുരം റിജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ പല ഓഫീസുകളും ഭാരിച്ച വാടക നല്‍കി പ്രവര്‍ത്തിക്കുന്പോള്‍ കെ.ടി.ഡി.എഫ്.സി ക്ക് ചെലവായ തുക നല്‍കി 'ട്രാന്‍സ് ടവേര്‍സ്' സര്‍ക്കാര്‍ ഏറ്റെടുക്കാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ? 

3756

മോട്ടോര്‍വാഹന വകുപ്പില്‍ പരാതി പരിഹാരസെല്‍ 


ശ്രീ. എ. റ്റി. ജോര്‍ജ് 
,, കെ. അച്ചുതന്
‍ ,, വി. ഡി. സതീശന്
‍ ,, ഹൈബി ഈഡന്‍ 


(എ)മോട്ടോര്‍വാഹന വകുപ്പില്‍ പരാതി പരിഹാര സെല്ലിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം തലത്തിലാണ് സെല്ലുകള്‍ പ്രവര്‍ത്തിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പരാതികള്‍ നല്‍കാന്‍ എന്തെല്ലാം സംവിധാനമാണ് സെല്ലുകളില്‍ ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ; 

(ഡി)പരാതികള്‍ സ്വീകരിച്ചുവെന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെടുവാനും പരിഹാരം കാണുവാനും എന്തെല്ലാം കാര്യങ്ങള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്; വിശദാംശങ്ങളെന്തെല്ലാം; 

(ഇ)സെല്ലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പ്രചാരം നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ? 

3757

മോട്ടോര്‍ വാഹന വകുപ്പില്‍ ഇന്‍റേര്‍ണല്‍ വിജിലന്‍സ് വിഭാഗം

 
ശ്രീ. എം. ഉമ്മര്‍


(എ)മോട്ടോര്‍ വാഹന വകുപ്പില്‍ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും കുറ്റമറ്റതാക്കുന്നതിനും ഇന്‍റേര്‍ണല്‍ വിജിലന്‍സ് വിഭാഗം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ അതിന്‍റെ ഘടനയും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിശദാംശം നല്‍കാമോ;

(സി)ഇല്ലെങ്കില്‍ പ്രസ്തുത വിഭാഗം രൂപീകരിക്കുന്നതിനു നടപടി സ്വീകരിക്കുമോ?

3758

ട്രാഫിക്ക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം 


ശ്രീ. ബെന്നി ബെഹനാന്‍
 '' അന്‍വര്‍ സാദത്ത്
 '' ആര്‍. സെല്‍വരാജ്
 '' എം. പി. വിന്‍സെന്‍റ്


(എ)ട്രാഫിക്ക് നിയമങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ; 

(ബി)ഏതെല്ലാം ഏജന്‍സികളേയും വകുപ്പുകളേയുമാണ് ഇതിനായി സഹകരിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഇതിനായി മോട്ടോര്‍ വാഹന വകുപ്പില്‍ പ്രത്യേകം ജീവനക്കാരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ; 

(ഡി)ട്രാഫിക് അവബോധം സൃഷ്ടിക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?

3759

ട്രാഫിക് ലംഘനങ്ങള്‍ 


ശ്രീ. ഇ. കെ. വിജയന്‍ 


(എ)സംസ്ഥാനത്ത് നികുതി ഇതര വരുമാനത്തില്‍ ട്രാഫിക് ലംഘനം മുഖേന പിഴ ഇനത്തില്‍ 2013-2014 സാന്പത്തിക വര്‍ഷം എത്ര രൂപ മുതല്‍ കൂട്ടിയിട്ടുണ്ട്; വിശദാംശം നല്‍കുമോ; 

(ബി)ഇത്തരം ട്രാഫിക് ലംഘനങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ടും നിരീക്ഷണ ക്യാമറകള്‍ മുഖേനയും കണ്ടെത്തിയത് വേര്‍തിരിച്ച് വിശദാംശം നല്‍കാമോ; 

(സി)ഇത്തരത്തില്‍ ട്രാഫിക് നിയമ ലംഘനത്തിനെതിരെ നടപ്പ് സാന്പത്തിക വര്‍ഷം എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; 

(ഡി)എത്ര വ്യക്തികളുടെ ലൈസന്‍സ് റദ്ദ് ചെയ്തിട്ടുണ്ട്?

3760

പാചകവാതക ടാങ്കര്‍ മറിഞ്ഞുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി 


ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ 
,, റ്റി. വി. രാജേഷ്
 ,, ജെയിംസ് മാത്യൂ
 ശ്രീമതി പി. അയിഷാ പോറ്റി 


(എ)പാചകവാതകം ഉള്‍പ്പെടെയുള്ള സ്ഫോടക ശക്തിയുള്ള വസ്തുക്കളുടെ റോഡ് മാര്‍ഗ്ഗമുള്ള നീക്കം സംസ്ഥാനത്തെങ്ങും ഭീതി ജനകമായിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; 

(ബി)കല്യാശ്ശേരി, ചാല, കരുനാഗപ്പള്ളി തുടങ്ങിയയിടങ്ങളിലേതുള്‍പ്പെടെ പാചകവാതക ടാങ്കറുകള്‍ മറിഞ്ഞുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ ; 

(സി)ഇരുപതുപേര്‍ മരണപ്പെട്ട ചാല ദുരന്തത്തിനുശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുകയുണ്ടായോ; വെളിപ്പെടുത്താമോ ; 

(ഡി)സംസ്ഥാനത്തുണ്ടായ പാചകവാതക ടാങ്കര്‍ സ്ഫോടനങ്ങളില്‍ മരണപ്പെട്ടവര്‍ക്കും, പരിക്കുപറ്റിയവര്‍ക്കും, നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സാധിച്ചതായി അറിയാമോ ; വിശദമാക്കുമോ ?

3761

റോഡ് സേഫ്റ്റി സെസ്


ശ്രീ. എം. ഹംസ


(എ)വാഹന ഉടമകളില്‍ നിന്നും റോഡ് സേഫ്റ്റി സെസ് ഇനത്തില്‍ ഈ സര്‍ക്കാര്‍ 1/7/2011 മുതല്‍ 30/11/2013 വരെ എത്ര രൂപ പിരിച്ചെടുത്തു; 

(ബി)അതില്‍ എത്ര ശതമാനം തുകയാണ് കേരളാ റോഡ് സേഫ്റ്റി അതോറിറ്റിക്ക് കൈമാറേണ്ടിയിരുന്നത് എന്ന് വാര്‍ഷികാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ; 

(സി)പ്രസ്തുത തുക ഉപയോഗിച്ച് കേരളാ റോഡ് സേഫ്റ്റി അതോറിറ്റി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തി; വിശദാംശങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ അറിയിക്കാമോ?

3762

പിന്‍ സീറ്റ് യാത്രക്കാരന് ഹെല്‍മെറ്റ്


ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍


ടൂ വീലര്‍ യാത്രക്കാരില്‍ പിന്‍സീറ്റ് യാത്രക്കാരന് ഹെല്‍മറ്റ് ധരിക്കുന്നതിന് ഇളവ് അനുവദിച്ചിട്ടുള്ളത് മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ എത് വകുപ്പ് പ്രകാരമാണ്; ഇതു സംബന്ധമായ വിശദാംശം നല്‍കാമോ?

3763

ഹൈവേ ജാഗ്രതാ സമിതി 


ശ്രീ. പി. കെ. ബഷീര്‍


(എ)സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയത് കുറയ്ക്കുന്നതിനായി എന്തെല്ലാം നടപടികളാണ് ഗതാഗത വകുപ്പ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ; 

(സി)റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും, അപകടങ്ങളില്‍പ്പെട്ടവരെ കഴിയുന്നതും വേഗം ആശുപത്രിയില്‍ എത്തിക്കുന്നതിനുമായി "ഹൈവേ ജാഗ്രതാ സമിതി' എന്ന പേരില്‍ ഗതാഗത-ആഭ്യന്തര വകുപ്പുകള്‍ സംയുക്തമായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ പ്രവര്‍ത്തന രീതി വിശദമാക്കുമോ?

3764

അങ്കമാലിയില്‍ ടോറസുകളുടെ അമിതവേഗം നിയന്ത്രിക്കാന്‍ നടപടി 


ശ്രീ. ജോസ് തെറ്റയില്‍


(എ)അങ്കമാലി നിയോജകമണ്ധലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ടോറസുകളുടെയും ടിപ്പര്‍ ലോറികളുടെയും രാത്രിയും പകലുമുള്ള അമിതഭാരം കയറ്റിയുള്ള യാത്രയും അമിത വേഗവും നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; 

(ബി)സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)ഇതു സംബന്ധിച്ച് പഞ്ചായത്തുകളില്‍നിന്നും പരാതി ലഭിച്ചിട്ടുണ്ടോ; 

(ഡി)ഉണ്ടെങ്കില്‍ പരാതിയിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ? 

3765

മന്ത്രി വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ 


ശ്രീമതി കെ. എസ്. സലീഖ 


(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ ഗതാഗതവകുപ്പിന്‍റെ കണക്കില്‍ സംസ്ഥാനത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെയും അകന്പടിക്കാരുടെയും വാഹനങ്ങള്‍ ഉള്‍പ്പെട്ട എത്ര വാഹന അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്; മന്ത്രിമാര്‍ തിരിച്ച് വിശദാംശം വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത വാഹന അപകടങ്ങളില്‍ എത്ര പേര്‍ മരണപ്പെട്ടു; എത്ര പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു; ഗതാഗത വകുപ്പില്‍ ഇതു സംബന്ധിച്ച് എത്ര കേസ്സുകള്‍ നിലവിലുണ്ട്; ഇന്‍ഷ്വറന്‍സ് ഇനത്തില്‍ എന്ത് തുക ഇത്തരക്കാര്‍ക്ക് നാളിതുവരെ നല്‍കി എന്നറിയുമോ; വിശദാംശം വ്യക്തമാക്കുമോ; 

(സി)മോട്ടോര്‍ വാഹന നിയമം 112-ാം വകുപ്പ് പ്രകാരം മന്ത്രിമാരുടെയും അകന്പടി ഉദേ്യാഗസ്ഥരുടെയും വാഹനങ്ങള്‍ക്ക് വേഗപരിധി എത്രയാണ് നിശ്ചയിച്ചിട്ടുള്ളത്; ഇത് മറികടന്ന് അപകടമുണ്ടാക്കിയ വാഹനങ്ങള്‍ എത്ര; ഏതെല്ലാം മന്ത്രിമാരുടെയും ഉദേ്യാഗസ്ഥരുടെയും വാഹനങ്ങളാണ് അപകടങ്ങളില്‍പ്പെട്ടത്; വിശദാംശം നല്‍കുമോ; 

(ഡി)മോട്ടോര്‍ വാഹന നിയമം 119-ാം വകുപ്പനുസരിച്ച് ട്രാഫിക് സിഗ്നലുകള്‍ ലംഘിച്ച ഫോട്ടോകള്‍ ലഭ്യമായതില്‍ നാളിതുവരെ പ്രസ്തുത വകുപ്പ് ലംഘിച്ച മന്ത്രി വാഹനങ്ങളും, അകന്പടി വാഹനങ്ങളും ഏതെല്ലാം; വിശദാംശം വ്യക്തമാക്കുമോ; 

(ഇ)മന്ത്രിമാരുടെയും അകന്പടി ഉദേ്യാഗസ്ഥരുടെയും വാഹനങ്ങള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ "വേഗതനിയന്ത്രണം' ഉള്‍പ്പെടെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ; 

(എഫ്)സംസ്ഥാനത്ത് പൊതുജനങ്ങളുടെ വാഹനങ്ങള്‍ക്ക് വേഗപ്പൂട്ടും, മോട്ടോര്‍ വാഹന നിയമം ലംഘിച്ചവര്‍ക്ക് പിഴയും, ലൈസന്‍സ് റദ്ദാക്കലുമുള്‍പ്പെടെ നടപ്പിലാക്കിയതുമൂലം നിലവിലെ ഗതാഗത കമ്മീഷണര്‍ സ്ഥാനമേറ്റതിനുശേഷം നാളിതുവരെ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു; എന്തു തുക പിഴ ഇനത്തില്‍ ലഭിച്ചു; എത്ര പേരുടെ ലൈസന്‍സ് റദ്ദാക്കലും സസ്പെന്‍റ് ചെയ്യലും നടപ്പിലാക്കി; ഇതില്‍ മന്ത്രിമാര്‍/അകന്പടി വാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

3766

അന്യ സംസ്ഥാനങ്ങളിലേയ്ക്ക് കടക്കുന്ന ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഉയര്‍ന്ന നികുതി

 
ശ്രീമതി കെ. എസ്. സലീഖ


കര്‍ണ്ണാടകയിലേക്ക് കടക്കുന്ന ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കുന്നത് പോലെ മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ തുക ഈടാക്കുന്നുണ്ടോ; എങ്കില്‍ ഇവ തടയുന്നതിന് എന്ത് നടപടി സ്വീകരിച്ചു; വിശദമാക്കുമോ?

3767

കൊയിലാണ്ടി മണ്ധലത്തിലെ വാഹനാപകടങ്ങള്‍ 


ശ്രീ. കെ. ദാസന്‍


(എ)കൊയിലാണ്ടി മണ്ധലത്തില്‍ നാഷണല്‍ ഹൈവേയില്‍ നന്ദിയ്ക്കും വടകരയ്ക്കുമിടയില്‍ കഴിഞ്ഞ ഒരു വര്‍ഷകാലയളവില്‍ തുടര്‍ച്ചയായി വാഹനാപകടങ്ങളുണ്ടാവുന്നതും ആളുകള്‍ മരണപ്പെട്ടതും ശ്രദ്ധയില്‍പ്പെട്ടുട്ടുണ്ടോ; 

(ബി)ഒരു വര്‍ഷകാലയളവില്‍ എത്ര പേര്‍ മരണപ്പെട്ടുവെന്ന് വ്യക്തമാക്കാമോ; 

(സി)വാഹനാപകടം നിയന്ത്രിക്കാനും ഗതാഗത മേഖലയില്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്താനും അടിയന്തര നടപടികള്‍ സ്വീകരിക്കുമോ? 

3768

ക്യാമറ സംവിധാനം 


ശ്രീ. സി. പി. മുഹമ്മദ് 
,, അന്‍വര്‍ സാദത്ത്
 ,, വി. പി. സജീന്ദ്രന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 


(എ) സംസ്ഥാനത്തെ എല്ലാ മോട്ടോര്‍ വാഹന ഓഫീസുകളിലും ചെക്ക്പോസ്റ്റുകളിലെ ഓഫീസുകളിലും ക്യാമറകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി) ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി) മോട്ടോര്‍ വാഹന വകുപ്പില്‍ ഇടനിലക്കാരെ ഒഴിവാക്കുവാന്‍ ഇത് എത്രമാത്രം സഹായകരമാകും എന്നാണ് കരുതുന്നത്; വിശദമാക്കുമോ; 

(ഡി) ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

3769

എല്ലാ ചെക്ക്പോസ്റ്റുകളിലും വെയിംഗ് ബ്രിഡ്ജ് സ്ഥാപിക്കാന്‍ നടപടി 


ശ്രീ. കെ. എം. ഷാജി


(എ)സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്‍റെ കീഴിലുള്ള ചെക്ക് പോസ്റ്റുകളുടെ എണ്ണം എത്രയാണ്; അവയിലെല്ലായിടത്തും വെയിംഗ് ബ്രിഡ്ജ് നിലവിലുണ്ടോ; 

(ബി)ഇല്ലെങ്കില്‍ എത്ര ചെക്ക് പോസ്റ്റുകളില്‍ നിലവില്‍ വെയിംഗ് ബ്രിഡ്ജ് സ്ഥാപിച്ചിട്ടുണ്ട്;

(സി)ഇവയില്‍ പ്രവര്‍ത്തനക്ഷമമായതെത്ര; പ്രവര്‍ത്തനക്ഷമമല്ലാത്തതെത്ര; ഇതിന്‍റെ മെയിന്‍റനന്‍സ് ഉത്തരവാദിത്വം ആര്‍ക്കാണ്; വിശദാംശം നല്‍കുമോ; 

(ഡി)അമിതഭാരം കയറ്റി വരുന്ന ലോറികള്‍ റോഡപകടങ്ങള്‍ക്ക് ഇടയാക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഇ)വെയിംഗ് ബ്രിഡ്ജ് ഇല്ലാത്ത എല്ലാ ചെക്ക് പോസ്റ്റുകളിലും അവ സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കാമോ?

3770

മോട്ടോര്‍ വാഹനവകുപ്പ് വഴിയുള്ള വരുമാന വര്‍ദ്ധന ഫീസുകള്‍ 


ഡോ. കെ. ടി. ജലീല്‍ 


(എ)മോട്ടോര്‍ വാഹന വകുപ്പ് പെര്‍മിറ്റ് ഉള്‍പ്പെടെ എന്തെല്ലാം ഇനത്തിലുള്ള ഫീസ് നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഏത് തീയതി മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നും വെളിപ്പെടുത്താമോ; 

(ബി)ഓരോ ഇനം നിരക്ക് വര്‍ധനയും നിലവിലുള്ള നിരക്കിന്‍റെ എത്ര ശതമാനം വീതമാണ്;

(സി)നിരക്ക് വര്‍ധനയോടെ പ്രതിവര്‍ഷം എന്ത് തുക അധിക വരുമാനമായി ലഭിക്കുമെന്ന് കണക്കാക്കിയിട്ടുണ്ട്; 

(ഡി)നടപ്പ് വര്‍ഷം മോട്ടോര്‍ വാഹന വകുപ്പ് മുഖേന ബഡ്ജറ്റില്‍ പ്രതീക്ഷിച്ച വരുമാനം എത്ര കോടിയായിരുന്നുവെന്നറിയിക്കുമോ?

3771

ജോയിന്‍റ് ആര്‍.ടി.ഒ. എന്‍ഫോഴ്സ്മെന്‍റ് വിംഗ് 


ശ്രീ. സി. മമ്മൂട്ടി


(എ)മോട്ടോര്‍ വാഹന വകുപ്പില്‍ ജോയിന്‍റ് ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്‍റ് വിംഗ് നിലവിലുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തിരതീരുമാനം കൈക്കൊള്ളുമോ?

3772

കാഞ്ഞങ്ങാട് മണ്ധലത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ കോംപ്ലക്സ് 


ശ്രീ. ഇ. ചന്ദ്രശേഖരന്


(എ) കാഞ്ഞങ്ങാട് മണ്ധലത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ കോംപ്ലക്സ് സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നറിയിക്കാമോ; 

(സി) മോട്ടോര്‍ വെഹിക്കിള്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോ?

3773

പയ്യന്നൂരില്‍ സബ് ആര്‍.ടി. ഓഫീസ് അനുവദിക്കാന്‍ നടപടി 


ശ്രീ. സി. കൃഷ്ണന്‍


(എ) കണ്ണൂര്‍ ജില്ലയില്‍ തളിപ്പറന്പ് സബ് ആര്‍.ടി. ഓഫീസ് വിഭജിച്ച് പയ്യന്നൂര്‍ സബ് ആര്‍.ടി. ഓഫീസ് അനുവദിക്കണമെന്നത് സംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടോ; വിശദമാക്കാമോ; 

(ബി) പയ്യന്നൂരില്‍ സബ് ആര്‍.ടി. ഓഫീസ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ? 

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.