|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3314
|
കാര്‍ഷിക മേഖലയ്ക്കുളള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം
ഡോ. ടി. എം. തോമസ് ഐസക്
ശ്രീ. എസ്. ശര്‍മ്മ
,, എളമരം കരീം
,, എ.എം.ആരിഫ്
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 30 ശതമാനം പദ്ധതി വിഹിതം ഉല്‍പാദന മേഖലയ്ക്ക് ചിലവഴിക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തിയ നടപടി കാര്‍ഷിക മേഖലയെ എപ്രകാരം ബാധിച്ചിട്ടുണ്ട് എന്ന് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
(ബി)ഇതുമൂലം ഗ്രാമീണ മേഖലയിലെ കൃഷിയിടങ്ങള്‍ തരിശ്ശായി മാറുന്ന സ്ഥിതിവിശേഷം സംജാതമായിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മതിയായ പ്രാധാന്യം ലഭിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
(ഡി) എങ്കില്‍ ഈ നയ സമീപനത്തില്‍ പാളിച്ചകള്‍ ഉണ്ടോ; എങ്കില്‍ തിരുത്താന്‍ ശ്രമിക്കുമോ?
|
3315 |
കാര്‍ഷിക വിപണികളുടെ പ്രവര്‍ത്തനത്തിന് പദ്ധതി
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
'' പി.സി. വിഷ്ണുനാഥ്
'' ലൂഡിലൂയിസ്
'' സണ്ണി ജോസഫ്
(എ)സംസ്ഥാനത്ത് കാര്‍ഷിക വിപണികളുടെ പ്രവര്‍ത്തനത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇത് വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)പ്രസ്തുത പദ്ധതി ഏതെല്ലാം മേഖലകളിലെ വിപണികളില്‍ നടപ്പിലാക്കി വരുന്നുണ്ട്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
3316 |
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ കാര്‍ഷിക മേഖലയെ ബാധിക്കുന്ന ശുപാര്‍ശകള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)ഗാഡ്ഗില്‍ കമ്മിറ്റിയോ കസ്തൂരി രംഗന്‍ കമ്മിറ്റിയോ ഉമ്മന്‍. വി. ഉമ്മന്‍
കമ്മിറ്റിയോ പശ്ചിമഘട്ട പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി കേരളത്തിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമായോ കാര്‍ഷിക സര്‍വ്വകലാശാലയിലെ കൃഷി ശാസ്ത്രജ്ഞന്‍മാരുമായോ ഔദ്യോഗികമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ;
(ബി)ആശയവിനിമയം നടത്തിയിട്ടുണ്ടെങ്കില്‍ എവിടെ വച്ചാണ് കൂടിക്കാഴ്ചകള്‍ നടന്നതെന്നും പ്രസ്തുത കമ്മിറ്റി മുന്പാകെ പശ്ചിമഘട്ട പ്രദേശങ്ങളിലെയും പശ്ചിമഘട്ട പ്രദേശങ്ങളോടു ചേര്‍ന്നുളള പ്രദേശങ്ങളിലെയും കാര്‍ഷിക മേഖലയെ സംബന്ധിക്കുന്ന എന്തെല്ലാം വിഷയങ്ങളാണ് കമ്മിറ്റിയെ ധരിപ്പിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ; ഇതു സംബന്ധിച്ച് പ്രസ്തുത കമ്മിറ്റികള്‍ക്ക് നല്‍കിയ അഭിപ്രായക്കുറിപ്പുകള്‍ ലഭ്യമാക്കുമോ;
(സി)ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളുടെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ 2013 നവംബര്‍ - 16 ലെ വിജ്ഞാപനത്തിന്‍റെയും പശ്ചാത്തലത്തില്‍ പശ്ചിമഘട്ട പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയെ ഈ റിപ്പോര്‍ട്ടുകള്‍ ഏതെല്ലാം തരത്തില്‍ പ്രതികൂലമായി ബാധിക്കുമെന്നു സംസ്ഥാനത്തിലെ കൃഷി വകുപ്പോ കാര്‍ഷിക സര്‍വ്വകലാശാലയോ എന്തെങ്കിലും പരിശോധന നടത്തുകയുണ്ടായിട്ടുണ്ടോ;
(ഡി)പ്രസ്തുത പരിശോധനയുടെ വെളിച്ചത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ;
(ഇ)എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(എഫ്)ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്, കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, 2013 നവംബര്‍-16 ന്‍റെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വിജ്ഞാപനം എന്നിവ പശ്ചിമഘട്ട പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയില്‍ ഏതെല്ലാം തരത്തിലുളള പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നാണ് കൃഷിവകുപ്പ് വിലയിരുത്തുന്നത്; വ്യക്തമാക്കുമോ
|
3317 |
കുട്ടനാട്, ഇടുക്കി, വയനാട് കാര്‍ഷിക പാക്കേജുകള്‍
ശ്രീ. സി. എഫ്. തോമസ്
,, മോന്‍സ് ജോസഫ്
,, റ്റി. യു. കുരുവിള
,, തോമസ് ഉണ്ണിയാടന്‍
(എ)കുട്ടനാട് പാക്കേജ്, ഇടുക്കി പാക്കേജ്, വയനാട് പാക്കേജ് എന്നിവയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ ;
(ബി)ഇത്തരം പദ്ധതികളുടെ നടത്തിപ്പിലെ പിഴവുകള്‍ ആവര്‍ത്തിക്കാതെയും കേന്ദ്രഫണ്ട് നഷ്ടപ്പെടാതെയും സമയബന്ധിതമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
|
3318 |
ഇടുക്കി പാക്കേജിന്‍റെ ഘടകപദ്ധതി പ്രവര്‍ത്തനങ്ങള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)ഇടുക്കി പാക്കേജിന് അംഗീകാരം ലഭിച്ചത് എപ്പോഴാണ്; എത്ര തുകയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്;
(ബി)ഇടുക്കി പാക്കേജില്‍ ഉള്‍പ്പെട്ട ഘടകപദ്ധതികള്‍ ഏതെല്ലാമാണ്; ഓരോ ഘടകപദ്ധതിക്കും നീക്കിവച്ച തുക എത്ര വീതമാണ്;
(സി)ഇടുക്കി പാക്കേജിന്‍റെ നിബന്ധനകള്‍ പ്രകാരം പദ്ധതികാലാവധി കഴിഞ്ഞാല്‍ പദ്ധതിതുക ചെലവഴിക്കുവാന്‍ വ്യവസ്ഥയുണ്ടോ;
(ഡി)ഇതിനോടകം ഇടുക്കി പാക്കേജിന്‍റെ ഏതെല്ലാം ഘടകപദ്ധതികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു;
(ഇ)പൂര്‍ത്തീകരിച്ചുകഴിഞ്ഞ ഓരോ ഘടകപദ്ധതിക്കും എത്ര തുക വീതം ചെലവഴിച്ചുകഴിഞ്ഞു;
(എഫ്)പൂര്‍ത്തീകരിക്കാത്ത ഘടകപദ്ധതികള്‍ ഏതെല്ലാമാണ്;
(ജി)പൂര്‍ത്തീകരിക്കാത്ത ഓരോ ഘടകപദ്ധതികള്‍ക്കും നീക്കിവച്ച തുക എത്ര; ഇതുവരെ എത്ര തുക ചെലവഴിച്ചു; ഇപ്പോള്‍ പദ്ധതി പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണ്;
(എച്ച്)ഇടുക്കി പാക്കേജ് പ്രകാരം ഇനിയും ആരംഭിക്കാത്ത ഘടകപദ്ധതികള്‍ ഏതെല്ലാമാണ്; പ്രസ്തുത ഘടകപദ്ധതികള്‍ക്കായി നീക്കിവച്ച തുക എത്രയാണ്; പദ്ധതികാലാവധി കഴിഞ്ഞാല്‍ ഈ തുക വിനിയോഗിക്കുവാന്‍ വ്യവസ്ഥയുണ്ടോ; വിശദീകരണം നല്‍കുമോ?
|
3319 |
കുട്ടനാട് പാക്കേജിന്‍റെ വിവിധഘട്ടങ്ങളിലെ പദ്ധതി പ്രവര്‍ത്തനങ്ങള്
ശ്രീ. ജി. സുധാകരന്‍
(എ)കുട്ടനാട് പാക്കേജില്‍ ഒന്നാംഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയായോ; ഒന്നാംഘട്ടത്തില്‍ ഏതൊക്കെ പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന് വിശദമാക്കുമോ;
(ബി)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 13-ാം ധനകാ ര്യകമ്മീഷന്‍ അനുവദിച്ച തുക എത്ര എന്നും ഇതില്‍ ചിലവഴിച്ചത് എത്ര എന്നും വിശദമാക്കാമോ;
(സി)കുട്ടനാട് പാക്കേജില്‍ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തിയായെന്നും, ഏതെല്ലാം പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വ്യക്തമാക്കാമോ;
(ഡി)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കൃഷി, മൃഗസംരക്ഷണം, ജലസേചനം, ഫിഷറീസ്, പരിസ്ഥിതി, എസ്.എച്ച്.എം. വകുപ്പുകള്‍ക്ക് അനുവദിച്ച തുക, ചെലവഴിച്ച തുക എന്നിവ ഇനം തിരിച്ച് വ്യക്തമാക്കാമോ;
(ഇ)കുട്ടനാട് പാക്കേജിന്‍റെ ഭാഗമായി അന്പലപ്പുഴ നിയോജകമണ്ധലത്തിലും ആലപ്പുഴ നഗരസഭയിലും പ്രതേ്യക പാക്കേജുകള്‍ അംഗീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
|
3320 |
വയനാട് പാക്കേജിന്‍റെ ഘടക പദ്ധതികള്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)വയനാട് പാക്കേജിന് അംഗീകാരം ലഭിച്ചത് എപ്പോഴാണ്;
(ബി)എത്ര തുകയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്;
(സി)വയനാട് പാക്കേജില്‍ ഉള്‍പ്പെട്ട ഘടകപദ്ധതികള്‍ ഏതെല്ലാമാണ്; ഓരോ ഘടകപദ്ധതിക്കും നീക്കിവച്ച തുക എത്രയാണ്;
(ഡി)വയനാട് പാക്കേജിന്‍റെ കാലാവധി അവസാനിക്കുന്നത് എന്നാണ്;
(ഇ)വയനാട് പാക്കേജിന്‍റെ നിബന്ധനകള്‍ പ്രകാരം, പദ്ധതി കാലാവധി കഴിഞ്ഞാല്‍ പദ്ധതി തുക ചിലവഴിക്കുവാന്‍ വ്യവസ്ഥയുണ്ടോ;
(എഫ്)ഇതിനോടകം വയനാട് പാക്കേജിന്‍റെ ഏതെല്ലാം ഘടകപദ്ധതികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു;
(ജി)പൂര്‍ത്തീകരിച്ചു കഴിഞ്ഞ ഓരോ ഘടകപദ്ധതിക്കും എത്ര തുക വീതം ചിലവഴിച്ചു;
(എച്ച്)പൂര്‍ത്തീകരിക്കാത്ത ഘടകപദ്ധതികള്‍ ഏതെല്ലാമാണ്;
(ഐ)പൂര്‍ത്തീകരിക്കാത്ത ഓരോ ഘടക പദ്ധതി നീക്കിവച്ച തുക എത്ര; ഇതുവരെ എത്ര തുക ചിലവഴിച്ചു; ഇപ്പോള്‍ പദ്ധതി പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണ്;
(ജെ)വയനാട് പാക്കേജ് പ്രകാരം ഇതിനകം ആരംഭിക്കാത്ത ഘടക പദ്ധതികള്‍ ഏതെല്ലാമാണ്;
(കെ)പ്രസ്തുത പദ്ധതികള്‍ക്കായി നീക്കിവച്ച തുക എത്രയാണ്;
(എല്‍)പദ്ധതി കാലാവധി കഴിഞ്ഞാല്‍ ഈ തുക വിനിയോഗിക്കുവാന്‍ വ്യവസ്ഥയുണ്ടോ; വിശദാംശം നല്‍കുമോ?
|
3321 |
കൃഷി വകുപ്പിന്‍റെ പദ്ധതികളുടെ നോഡല്‍ ഏജന്‍സിയായി "കെയ്കോ'
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കൃഷി വകുപ്പിന്‍റെ കീഴിലുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെയ്കോയെ പ്രഖ്യാപിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ ;
(ബി)കെയ്കോ സബ്സിഡിയറി കന്പനികള്‍ക്കായി മുടക്കിയിരിക്കുന്ന തുക തിരികെ നല്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ ?
|
3322 |
നെല്ലുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സമഗ്രമായ പാക്കേജ്
ശ്രീ. കെ. വി. വിജയദാസ്
(എ)നെല്ലുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിയ്ക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)കുട്ടനാടും പാലക്കാടും കേന്ദ്രീകരിച്ച് ഇത്തരത്തില്‍ സമഗ്രമായ ഒരു പാക്കേജിന് സര്‍ക്കാര്‍ രൂപം നല്‍കുമോ;
(സി)ഇപ്രകാരം ഉല്പാദിക്കപ്പെടുന്ന നെല്ല് സര്‍ക്കാര്‍ നേരിട്ട് സംഭരിക്കുന്നതിനും അരിയാക്കി വിതരണം ചെയ്യുന്നതിനുമുളള പദ്ധതികള്‍ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
|
3323 |
നെല്‍കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതി
ശ്രീ. രാജു എബ്രഹാം
(എ) നെല്‍കൃഷി ചെയ്യുന്ന കൃഷിഭൂമിയുടെ വിസ്തീര്‍ണ്ണം ഓരോ വര്‍ഷവും കുറഞ്ഞു വരുന്നതും നെല്‍പ്പാടങ്ങള്‍ വ്യാപകമായ തോതില്‍ മണ്ണിട്ട് നികത്തി രൂപഭേദം വരുത്തുന്നതുമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിന് നിലവില്‍ എന്തൊക്കെ നിയമങ്ങളാണുള്ളത്; നെല്‍വയലുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനും, ശാസ്ത്രീയ രീതിയില്‍ യന്ത്രവല്‍കൃതമായി നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനും, കൃഷിവകുപ്പ് മുഖേന എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നത് എന്നു വിശദമാക്കാമോ?
|
3324 |
നെല്ലുല്പാദനത്തിന്‍റെ കണക്ക്
ശ്രീ. മുല്ലക്കര രത്നാകരന്‍
സംസ്ഥാനത്ത് 2012, 2013 വര്‍ഷങ്ങളില്‍ ആകെ ഉല്പാദിപ്പിച്ച നെല്ലിന്‍റെ കണക്ക് വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ?
|
3325 |
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി
ശ്രീ. ജോസ് തെറ്റയില്‍
(എ)കൃഷി ആവശ്യത്തിനായി കര്‍ഷകരായ ഗുണഭോക്താക്കള്‍ നടത്തുന്ന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവ് ലഭിക്കാത്തതിന്‍റെ ഫലമായി അവയുടെ പ്രവര്‍ത്തനം നിലച്ചിട്ടുള്ളതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന കൃഷിനാശം തടയുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
(സി)വൈദ്യുതി വകുപ്പുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ;
(ഡി)എങ്കില്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
|
3326 |
നെല്‍വയലുകളുടെ കണക്കുകള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ഹെക്ടര്‍ നെല്‍വയലുകളാണുള്ളതെന്ന് കണക്കാക്കിയിട്ടുണ്ടോ;
(ബി)ഇതില്‍ എത്ര ഹെക്ടറിലാണ് നെല്‍കൃഷി ചെയ്യുന്നതെന്ന് കണക്കാക്കിയിട്ടുണ്ടോ;
(സി)നെല്‍വയലുകളുടെ ജില്ലതിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കാമോ?
|
3327 |
പേരാന്പ്ര ആവളപാണ്ടി നെല്‍കൃഷി വികസന പദ്ധതി
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)പേരാന്പ്ര മണ്ധലത്തിലെ ആവളപാണ്ടി നെല്‍കൃഷി വികസന പദ്ധതിക്കുവേണ്ടി എത്ര രൂപ അനുവദിച്ചുവെന്നും ഇതുവരെയായി എത്ര രൂപ ചിലവഴിച്ചുവെന്നും വ്യക്തമാക്കുമോ ;
(ബി)ഏത് ഏജന്‍സിയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ ;
(സി)ഈ പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ?
|
3328 |
കാസര്‍ഗോഡ് ജില്ലയിലെ നെല്‍പ്പാടങ്ങളിലെ കീടബാധ
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ് ജില്ലയിലെ നെല്‍പാടങ്ങളില്‍ വ്യാപകമായ കീടബാധയുണ്ടെന്ന് പടന്നക്കാട് കാര്‍ഷിക കോളേജിന്‍റെ നേതൃത്വത്തിലുളള കീടബാധ ജാഗ്രത സമിതിയുടെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടോ;
(ബി)ഇലചുരുട്ടിപ്പുഴു, മുഞ്ഞ തുടങ്ങിയവയുടെ ആക്രമണത്തില്‍ ഉല്‍പാദനം 60 ശതമാനം കുറയുമെന്ന് ജാഗ്രതാ സമിതി കണ്ടെത്തിയിട്ടുണ്ടോ; ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ജൈവകൃഷി ജില്ലയായി പ്രഖ്യാപിച്ച കാസര്‍ഗോഡ് ഇരുപതോളം പാടശേഖരങ്ങള്‍ കീടാക്രമണ പിടിയിലായ സാഹചര്യത്തില്‍ കൃഷിഭവന്‍ മുഖേന ജൈവ കീടനാശിനികള്‍ വിതരണം ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തുമോ?
|
3329 |
പാലക്കാട് ജില്ലയിലെ നെല്ല് ഉത്പാദനം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)പാലക്കാട് ജില്ലയിലെ നെല്ലുത്പാദനത്തിലുള്ള പുരോഗതി സംബന്ധിച്ച് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജില്ലയില്‍ നെല്ല് ഉത്പാദനത്തിലുണ്ടായ വര്‍ദ്ധനവ്/കുറവ് എന്നിവ സംബന്ധിച്ച് താലൂക്ക് തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ ;
(സി)നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചുണ്ടോ ; വിശദാംശം നല്‍കുമോ ?
|
3330 |
പാലക്കാട് ജില്ലയിലെ കൃഷിനാശത്തിനുള്ള ധനസഹായ വിതരണം
ശ്രീ. എം. ഹംസ
(എ)കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ പാലക്കാട് ജില്ലയില്‍ എത്ര ഹെക്ടര്‍ കൃഷിനാശം സംഭവിച്ചു; ഏതെല്ലാം ഇനത്തില്‍പ്പെട്ട കൃഷികളാണ് നശിച്ചത്;
താലൂക്കടിസ്ഥാനത്തില്‍ വിശദാംശം നല്‍കുമോ;
(ബി)കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച എത്ര കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കുകയുണ്ടായി; ഏതൊക്കെ വിള നശിച്ചതിന്‍റെ പേരിലാണ് അപേക്ഷകള്‍ നല്‍കപ്പെട്ടത്; താലൂക്കടിസ്ഥാനത്തില്‍ വിശദാംശം നല്‍കുമോ;
(സി)അ്രപകാരം ലഭിച്ച അപേക്ഷയിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;
(ഡി)എത്ര രൂപ ധസഹായം അനുവദിച്ചു; താലൂക്കടിസ്ഥാനത്തില്‍ വിശദാംശം നല്‍കുമോ ?
|
3331 |
ആലപ്പുഴ ജില്ലയിലെ കാര്‍ഷിക നഷ്ടം
ശ്രീ. തോമസ് ചാണ്ടി
(എ)കഴിഞ്ഞ വരള്‍ച്ചാ കാലഘട്ടത്തില്‍ ആലപ്പുഴ ജില്ലയില്‍ 307 ലക്ഷം രൂപയുടെ കാര്‍ഷിക നഷ്ടം സംഭവിച്ചതില്‍ ഇതുവരെ എത്ര തുക നല്‍കിയിട്ടുണ്ടെന്ന് വിശദാംശം ലഭ്യമാക്കുമോ;
(ബി)വരള്‍ച്ചാ കാലയളവില്‍ കുട്ടനാട്ടിലെ കാര്‍ഷിക നഷ്ടം സംബന്ധിച്ചും അനുവദിച്ച തുക സംബന്ധിച്ചും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(സി)ഇക്കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ മടവീഴ്ച മൂലം കുട്ടനാട്ടിലെ ഏതെല്ലാം പാടശേഖരങ്ങളില്‍ എത്ര തുകയുടെ കൃഷി നഷ്ടം ഉണ്ടായെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(ഡി)മടവീഴ്ച മൂലം നഷ്ടം ഉണ്ടായ കര്‍ഷകര്‍ക്കുള്ള ധനസഹായം അടിയന്തിരമായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
3332 |
വൈക്കം താലൂക്കിലെ വരള്‍ച്ചമൂലമുളള കൃഷിനാശം
ശ്രീ. കെ. അജിത്
(എ0വൈക്കം താലൂക്കില്‍ വരള്‍ച്ചമൂലമുണ്ടാകുന്ന കൃഷിനാശം നേരിടുന്നതിന് എന്തെല്ലാം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)മുന്‍ വര്‍ഷം വരള്‍ച്ച മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയതായി ഉറപ്പുവരുത്തിയിട്ടുണ്ടോ;
(സി)ഈ വര്‍ഷത്തെ വരള്‍ച്ചയില്‍ വൈക്കത്തെ ഏതെല്ലാം പ്രദേശങ്ങളില്‍ ഓരുവെളളം കയറി കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
3333 |
വൈക്കം മണ്ധലത്തിലെ തരിശുനിലങ്ങള്‍ കൃഷി യോഗ്യമാക്കാന്‍ നടപടി
ശ്രീ. കെ. അജിത്
(എ)വൈക്കം നിയോജകമണ്ധലത്തിലെ ഓരോ കൃഷിഭവനുകള്‍ക്ക് കീഴിലും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി എത്ര ഹെക്ടര്‍ വീതം തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കി എന്ന് വെളിപ്പെടുത്തുമോ;
(ബി)തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ എന്തെല്ലാം പ്രോത്സാഹന നടപടികളാണ് വകുപ്പ് നല്‍കുന്നതെന്നും ഇത് എത്ര മാത്രം പ്രേയാജനകരമായിട്ടുണ്ട് എന്നും വെളിപ്പെടുത്തുമോ;
(സി)തരിശു കിടന്ന നിലങ്ങള്‍ കൃഷി ചെയ്ത് തുടങ്ങിയശേഷം തുടര്‍ച്ചയായി കൃഷി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
(ഡി)വൈക്കം നിയോജകമണ്ധലത്തിലെ കൃഷി ഭവനുകള്‍ക്ക് കീഴില്‍ വര്‍ഷംതോറും നെല്ലുത്പാദനം വര്‍ദ്ധിക്കുന്നതായി ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ടോ?
|
3334 |
ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ നടപടി
ശ്രീ. പി. റ്റി. എ. റഹീം
(എ)ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ;
(ബി)രാസവളങ്ങളുടെയും കീടനാശിനികളുടെയും അനിയന്ത്രിത ഉപയോഗം മൂലമുണ്ടാവുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
|
3335 |
ജൈവവളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കൃഷി ഭവന്‍ മുഖേന കര്‍ഷകര്‍ക്ക് നല്‍കുന്ന ജൈവ വളം ഗുണനിലവാരം ഉള്ളതാണോയെന്ന് പരിശോധിക്കുന്നതിന് നിലവില്‍ എന്ത് സംവിധാനമാണുള്ളതെന്ന് വിശദമാക്കുമോ;
(ബി)കൃഷി ഭവന്‍ മുഖേന നല്‍കുന്ന സ്റ്റെറാമിന്‍, എക്സല്‍മിന്‍, മീന്‍ വളം എന്നിവയില്‍ പൂഴിയും മണലും മണ്ണും ടയര്‍ കഷണങ്ങളുമാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഗുണമേന്മാ പരിശോധന നടത്തി ഗുണനിലവാരമുള്ള വളം കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ ?
|
3336 |
ഹോര്‍ട്ടികോര്‍പ്പിന്‍റെ ഔട്ട്ലെറ്റുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, കെ. അജിത്
,, ഇ. കെ. വിജയന്‍
,, വി. ശശി
(എ)സംസ്ഥാനത്ത് ഇപ്പോള്‍ ഹോര്‍ട്ടികോര്‍പ്പിന്‍റെ എത്ര ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ;
(ബി)2011-2012, 2012-2103 സാന്പത്തിക വര്‍ഷങ്ങളിലെ വിറ്റുവരവ് എത്ര വീതം ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഹോര്‍ട്ടികോര്‍പ്പ് വഴി പച്ചക്കറി വില നിയന്ത്രണം നടപ്പാക്കുന്നതിന്‍റെ ഭാഗമായി എത്ര തുക സര്‍ക്കാര്‍ സബ്സിഡി അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;
(ഡി)2011 മുതല്‍ ഹോര്‍ട്ടികോര്‍പ്പിന്‍റെ എത്ര ഔട്ട്ലെറ്റുകളും ഫ്രാഞ്ചൈസികളും നിറുത്തലാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?
|
3337 |
ഹോര്‍ട്ടിക്കള്‍ച്ചര്‍ വിളകളുടെ ഉത്പാദനത്തിനു പദ്ധതി
ശ്രീ. പാലോട് രവി
,, അന്‍വര്‍ സാദത്ത്
,, ഹൈബി ഈഡന്‍
,, വി. പി. സജീന്ദ്രന്‍
(എ)ഗ്രീന്‍ ഹൌസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഹോര്‍ട്ടിക്കള്‍ച്ചര്‍ വിളകളുടെ ഉത്പാദനത്തിനു പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ആരെല്ലാമാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത്; വിശദീകരിക്കുമോ;
(ഡി)പ്രസ്തുത പദ്ധതി വഴി ഉത്പാദനത്തില്‍ പ്രകടമായ മുന്നേറ്റം ഉണ്ടായിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
3338 |
കൃഷി പ്രോത്സാഹിപ്പിക്കാന്‍ കാര്‍ഷിക ക്ലബ്ബുകള്‍
ശ്രീ. രാജു എബ്രഹാം
(എ) നെല്‍കൃഷി കൂടാതെ മറ്റു കൃഷികളും, പച്ചക്കറികൃഷികളും പ്രോത്സാഹിപ്പിക്കുന്നതിനും, ജനകീയമാക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നത് എന്ന് വിശദമാക്കാമോ;
(ബി) വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സ്കൂള്‍ കോന്പൌണ്ടുകളില്‍ വിദ്യാര്‍ത്ഥികളുടെ കൃഷിത്തോട്ടങ്ങളും പച്ചക്കറികൃഷിയും വ്യാപകമാക്കുന്നതിന് സ്കൂളുകളില്‍ കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിനും, മികച്ച വിളവ് നേടുന്ന സ്കൂളുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
|
3339 |
കാസര്‍ഗോഡ് ജില്ലയിലെ കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാസര്‍ഗോഡ് ജില്ലയില്‍ കൃഷി വകുപ്പ് മുഖേന എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?
|
3340 |
തൃശ്ശൂര്‍ ജില്ല കോള്‍പ്പാട സംരക്ഷണ പാക്കേജ്
ശ്രീ. പി. എ. മാധവന്‍
(എ)തൃശ്ശൂര്‍ ജില്ലയിലെ കോള്‍പ്പാടങ്ങളുടെ സംരക്ഷണത്തിനായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ;
(ബി)പാക്കേജില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പദ്ധതികളാണു നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
(സി)കോള്‍മേഖലയിലെ കര്‍ഷകര്‍ക്ക് വര്‍ദ്ധിപ്പിച്ച ഉത്പാദന ബോണസ്സും, പന്പിംഗ് സബ്സിഡി കുടിശ്ശികയും വിതരണം ചെയ്യുന്നതിനു നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍, നാളിതുവരെ എത്ര തുക നല്‍കിയെന്ന് അറിയിക്കുമോ;
(ഡി)പ്രസ്തുത പാക്കേജ് സമയബന്ധിതമായി നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ;
(ഇ)നാളിതുവരെ ഏതെല്ലാം പ്രോജക്റ്റുകള്‍ക്ക് അന്തിമാംഗീകാരം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ?
|
3341 |
സഹസ്ര സരോവര്‍ പദ്ധതി
ശ്രീ. സാജു പോള്‍
(എ)"വരുംതലമുറക്ക് ഒരു കുന്പിള്‍ ശുദ്ധജലം' എന്ന ലക്ഷ്യത്തില്‍ സംസ്ഥാന കൃഷി വകുപ്പ് ആവിഷ്കരിച്ച "സഹസ്ര സരോവര്‍ പദ്ധതി'യുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
(ബി)കുളങ്ങളുടെ പുനരുദ്ധാരണംവഴി ഭൂജല സംരക്ഷണം, മത്സ്യകൃഷി, പച്ചക്കറി കൃഷി, തരിശുനിലരഹിത കേരളം മുതലായ മേഖലകളിലുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി)പദ്ധതിക്കായി തെരഞ്ഞെടുത്ത പഞ്ചായത്തുകളുടെ വിവരം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
(ഡി)പുനരുദ്ധരിച്ച കുളങ്ങളുടെയും ചിലവഴിച്ച ഫണ്ടിന്‍റെയും വിശദവിവരം വ്യക്തമാക്കുമോ;
(ഇ)മുഴുവന്‍ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കിയിട്ടില്ലെങ്കില്‍ കാരണം വിശദമാക്കുമോ ?
|
3342 |
അങ്കമാലി മാഞ്ഞാലിത്തോടിന്‍റെ സംരക്ഷണം
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി നിയോജകമണ്ധലത്തിലെ കാര്‍ഷികമേഖലയിലെ ജലസേചനത്തില്‍ മുഖ്യപങ്കുവഹിക്കുന്ന അങ്കമാലി മാഞ്ഞാലിത്തോടിന്‍റെ കൈവഴികളായ മൂക്കന്നൂര്‍ തോട്, കറുകുറ്റി തോട്, മൂന്നുതോട് തുടങ്ങിയവയുടെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍, എന്തെല്ലാം നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ;
(സി)ഇല്ലെങ്കില്‍, കാര്‍ഷികമേഖല ആശ്രയിക്കുന്ന ഈ തോടുകള്‍ പുനരുദ്ധരിക്കുന്നതിനായി അടിയന്തിരനടപടി സ്വീകരിക്കുമോ?
|
3343 |
നരിക്കുഴി ചിറക്കാമറ്റം തോടിന്‍റെ സംരക്ഷണ പ്രവര്‍ത്തനം
ശ്രീ. ജോസ് തെറ്റയില്‍
(എ)നെല്‍ക്കൃഷിവികസന പദ്ധതിയില്‍പ്പെടുത്തി നബാര്‍ഡിന്‍റെ സഹായത്തോടുകൂടി മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ നരിക്കുഴി ചിറക്കാമറ്റം തോടിന്‍റെ ഇരുവശവും കെട്ടി സംരക്ഷിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഭരണാനുമതി ലഭിച്ച 7.65 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിലെ കാലതാമസത്തിന്‍റെ കാരണം വിശദമാക്കുമോ?
(ബി)ഈ പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു വ്യക്തമാക്കുമോ?
|
3344 |
കാലവര്‍ഷക്കെടുതിയും കൃഷിനാശവും കടാശ്വാസ ധനവിതരണവും
ശ്രീ. കെ. ദാസന്‍
(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാലവര്‍ഷക്കെടുതിയിലും മറ്റ് പ്രകൃതിക്ഷോഭത്തിലും കര്‍ഷകര്‍ക്ക് വന്നുചേര്‍ന്നിട്ടുള്ള വിളനാശത്തെ സംബന്ധിച്ച്/വസ്തുനഷ്ടത്തെ സംബന്ധിച്ച് സ്ഥിതിവിവര കണക്ക് സര്‍ക്കാരില്‍ ലഭ്യമാണോ; എങ്കില്‍ അത് വര്‍ഷം തിരിച്ച്, ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(ബി) എത്ര കര്‍ഷകര്‍ക്കാണ് കൃഷിനാശം/വിളനഷ്ടം സംഭവിച്ചത്; എണ്ണം ജില്ല തിരിച്ചും നിയോജക മണ്ധലം തിരിച്ചും വ്യക്തമാക്കാമോ;
(സി) വിളനാശവും കൃഷിനാശവും സംഭവിച്ച കര്‍ഷകര്‍ക്ക് കടാശ്വാസമായി എത്ര രൂപ ചിലവഴിച്ചു; വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
(ഡി) മുന്‍സര്‍ക്കാരിന്‍റെ കാലത്ത് എത്ര ചിലവഴിച്ചു; വ്യക്തമാക്കാമോ;
(ഇ) ഈ സര്‍ക്കാരിന്‍റെ കാലത്ത് കടാശ്വാസത്തിനായി എത്ര കര്‍ഷകരില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് എന്നത് ജില്ല തിരിച്ച്, വര്‍ഷം തിരിച്ച് വിശദമാക്കാമോ;
(എഫ്) ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ എത്രയെണ്ണം പരിഗണിച്ചു; എത്ര പേര്‍ക്ക് കടാശ്വാസം നല്‍കി; എത്ര പേരുടെ അപേക്ഷ ഇനി തീര്‍പ്പാക്കാനുണ്ട്;
(ജി) കൃഷിനഷ്ടം പരിഹരിക്കുന്നതിനായി ഈ സര്‍ക്കാര്‍ ഓരോ വര്‍ഷവും എത്ര തുകയുടെ സഹായത്തിനായി കേന്ദ്രത്തില്‍ അപേക്ഷ നല്‍കി; കേന്ദ്രം എത്ര തുക അനുവദിച്ചു; വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
(എച്ച്) ആവശ്യപ്പെട്ടത്രയും തുക അനുവദിച്ചു കിട്ടിയോ; ഇല്ലെങ്കില്‍ അത് അനുവദിച്ചു കിട്ടാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദമാക്കാമോ?
|
3345 |
കര്‍ഷകകടാശ്വാസം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട്
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
,, ഇ.പി. ജയരാജന്
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, പുരുഷന്‍ കടലുണ്ടി
വയനാട് ജില്ലയിലുള്ളവരുടെ 2011 ഒക്ടോബര്‍ 31 വരെയുള്ള കടങ്ങള്‍ക്ക് ആശ്വാസം നല്‍കിയതുപോലെ മറ്റ് ജില്ലകളിലേയ്ക്കും ആശ്വാസം നല്‍കണമെന്ന് കര്‍ഷക കടാശ്വാസ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് അറിയിക്കാമോ?
|
3346 |
കാര്‍ഷിക കടാശ്വാസവും മൊറട്ടോറിയവും
ശ്രീ. പി. കെ. ബഷീര്‍
(എ)കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വായ്പകള്‍ക്ക് ബാധകമാക്കിയിരുന്ന മൊറട്ടോറിയം നിലവിലുണ്ടോ ;
(ബി)കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കടാശ്വാസം പൂര്‍ണ്ണമായും ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പ്രകാരമുള്ള കടാശ്വാസം അടിയന്തരമായി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?
|
3347 |
കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം
ശ്രീമതി കെ. കെ. ലതിക
(എ)കടബാധ്യതമൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടം എഴുതിതള്ളിയ ഇനത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര തുക ചിലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കടബാധ്യതയാല്‍ എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന് വ്യക്തമാക്കുമോ ?
|
3348 |
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ പുനരുദ്ധാരണം
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍റെ പുനരുദ്ധാരണത്തിനായി എന്തെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ ; എങ്കില്‍ അതിന്‍റെ വിശദാംശം ലഭ്യമാക്കുമോ ;
(ബി)ഈ സര്‍ക്കാര്‍ കോര്‍പ്പറേഷന്‍റെ വികസനത്തിന് എത്ര തുക ചിലവഴിച്ചു ; വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ . പ്രസ്തുത തുക എന്തിനെല്ലാം ചിലവഴിച്ചു ; വ്യക്തമാക്കുമോ ;
(സി)പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ കൊടുക്കാനുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ ;
(ഡി)നിലവിലെ ജീവനക്കാരുടെ ശന്പളം പരിഷ്കരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?
|
3349 |
കുടുംബകൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍
ശ്രീ. എ. കെ. ശശീന്ദ്രന്‍
,, തോമസ് ചാണ്ടി
(എ)2014 അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷമായി യു. എന്‍. ജനറല്‍ അസംബ്ലി പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കുടുംബകൃഷി പ്രോത്സാഹിപ്പിക്കാന്‍ എന്തൊക്കെ പദ്ധതികളാണ് കൃഷി വകുപ്പ് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(ബി)കുടുംബകൃഷി വ്യാപിപ്പിക്കുന്നതിന് സംസ്ഥാനത്തെ റസിഡന്‍റ്സ് അസോസിയോഷനുകളുടെ സഹകരണം തേടാനുള്ള പദ്ധതികള്‍ക്ക് രൂപം നല്കാന്‍ ഉദ്ദേശമുണ്ടോ;
(സി)എങ്കില്‍ പദ്ധതികളുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്താമോ?
|
3350 |
"നിറവ്' പദ്ധതി നടപ്പാക്കിയ നിയോജക മണ്ധലങ്ങള്‍
ശ്രീ. വി. ശശി
(എ)2013-14 വര്‍ഷത്തില്‍ "നിറവ്' പദ്ധതിയ്ക്കായി ബഡ്ജറ്റില്‍ വകയിരുത്തിയ തുക എത്രയെന്ന് വ്യക്തമാക്കാമോ;
(ബി)2013-14 വര്‍ഷം പ്രസ്തുത പദ്ധതി നടപ്പാക്കിയ 30 നിയോജകമണ്ധലങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി)30.12.2013 വരെ പ്രസ്തുത പദ്ധതി പ്രകാരം ഓരോ നിയോജകമണ്ധലത്തിലും ഏതെല്ലാം പരിപാടികള്‍ക്കായി എത്ര തുക വീതം ചെലവാക്കിയെന്ന് വിശദമാക്കുമോ?
|
3351 |
"നിറവ്' പദ്ധതി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)"നിറവ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഓരോ മണ്ധലത്തിലേയ്ക്കും എത്ര ഫണ്ടാണ് നീക്കിവെച്ചിട്ടുള്ളത്;
(ബി)പ്രസ്തുത പദ്ധതിയിന്‍ കീഴിലുള്ള പ്രവൃത്തികള്‍ തയ്യാറാക്കുന്നതിന് ആരെയാണു ചുമതലപ്പെടുത്തിയിട്ടുള്ളത്;
(സി)"നിറവ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മണ്ധലങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികളുടെ അവലോകനം നടത്തുവാനും, ആവശ്യമായ ഫണ്ട് അനുവദിക്കുവാനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
|
3352 |
കുട്ടനാട്ടിലെ "നിറവ്' പദ്ധതി
ശ്രീ. തോമസ് ചാണ്ടി
(എ)"നിറവ്' പദ്ധതി കുട്ടനാട്ടില്‍ നടപ്പിലാക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?
|
3353 |
ബാലുശ്ശേരി
അസംബ്ലിമണ്ധലത്തിലെ
"നിറവ്'
പദ്ധതി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ) നിറവ്' പദ്ധതി പ്രകാരം ബാലുശ്ശേരി അസംബ്ലി മണ്ധലത്തില്‍ ഓരോ വകുപ്പും ഏതേതു പദ്ധതിപ്രകാരം എത്ര തുക വീതം ഓരോ വര്‍ഷവും ചിലവഴിച്ചു എന്ന വിവരം ലഭ്യമാക്കാമോ;
(ബി)2014-15 വര്‍ഷത്തേക്കുളള പദ്ധതി നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ; ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ ?
|
3354 |
"ആത്മ' പദ്ധതി
ശ്രീ. പി. ഉബൈദുള്ള
(എ)ആത്മ പദ്ധതിയെ സംബന്ധിച്ച് വിശദമാക്കാമോ;
(ബി)പ്രസ്തുത പദ്ധതി സംസ്ഥാനത്ത് ഇതിനകം നടപ്പാക്കിയിട്ടുണ്ടോ;
(സി)കേന്ദ്ര സര്‍ക്കാര്‍ ഇതിനായി സംസ്ഥാനത്തിന് സാന്പത്തിക സഹായങ്ങള്‍ എന്തെങ്കിലും നല്‍കിയിട്ടുണ്ടോ;
(ഡി)"ആത്മ' പദ്ധതി ഏതെല്ലാം വകുപ്പുകളിലാണ് നട പ്പാക്കുന്നത്; മൃഗ-ക്ഷീര-മത്സ്യ മേഖലകളിലും പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
<<back |
next page>>
|