|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
3355
|
പഴം-പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടി
ശ്രീ. റ്റി.യു. കുരുവിള
,, സി.എഫ്. തോമസ്
(എ)പഴം-പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ. തുടങ്ങിയ വിവിധ ഏജന്‍സികളെ ശക്തിപ്പെടുത്തി പഴം-പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
(സി)കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് സംസ്ഥാനത്ത് നിലവില്‍ ഉണ്ടായിരുന്ന പഴം-പച്ചക്കറികളുടെ വിലനിലവാരം മാസാടിസ്ഥാനത്തില്‍ വെളിപ്പെടുത്തുമോ;
(ഡി)പഴം-പച്ചക്കറി പൂഴ്ത്തിവയ്പ്പ് തടയുന്നതിനും ഇവയില്‍ മാരകമായ വിഷപ്രയോഗം നടത്തുന്നത് തടയുന്നതിനും നടപടി സ്വീകരിക്കുമോ?
|
3356 |
ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സമഗ്ര നാളികേര വികസനപദ്ധതി
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, ഹൈബി ഈഡന്‍
,, വര്‍ക്കല കഹാര്‍
,, സണ്ണി ജോസഫ്
(എ)സംസ്ഥാനത്ത് ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സമഗ്ര നാളികേര വികസന പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)എന്തെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(സി)ആരെല്ലാമാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)എത്ര ഹെക്ടര്‍ സ്ഥലത്ത് പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കുമോ ?
|
3357 |
നാളീകേര വികസന ബോര്‍ഡ്
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)നാളീകേര കര്‍ഷകരുടെ പുരോഗതിക്കായി നാളീകേര വികസന ബോര്‍ഡുമായി സഹകരിച്ച് എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ;
(ബി)കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സഹായം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമോ;
(സി)നാളീകേര ക്ലസ്റ്റര്‍ യൂണിറ്റുകളും കന്പനികളും രൂപീകരിക്കുന്നതിന് എന്തെല്ലാം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് നിലവിലുള്ളത്;
(ഡി)ഗുണമേന്‍മയുള്ള തൈകള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനമാണുള്ളത് എന്ന് വ്യക്തമാക്കുമോ?
|
3358 |
നാളികേര സംഭരണം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
'' ചിറ്റയം ഗോപകുമാര്‍
'' ജി. എസ്. ജയലാല്‍
'' ഇ. കെ. വിജയന്‍
(എ)സംസ്ഥാനത്ത് 2010-11, 2011-12, 2012-13 എന്നീ വര്‍ഷങ്ങളില്‍ ആകെ സംഭരിച്ച നാളികേരങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;
(ബി)പച്ചത്തേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് നാഫെഡ് എന്തെങ്കിലും തടസ്സവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
(സി)നാളികേര സംഭരണത്തിലെ വീഴ്ചമൂലം കേര കര്‍ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)2013-14 ല്‍ പച്ചത്തേങ്ങ സംഭരണത്തിനു വേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
|
3359 |
നാളീകേര വികസനത്തിന് വകയിരുത്തിയ തുക
ശ്രീ. വി. ശശി
(എ)2013-14 വര്‍ഷത്തിലെ ബഡ്ജറ്റ് പ്രസംഗത്തില്‍ നാളീകേര വികസനത്തിനായി 75 കോടി രൂപ വകയിരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതിന്‍ പ്രകാരം ഏതെല്ലാം പരിപാടികള്‍ക്കായാണ് തുക വക കൊള്ളിച്ചിട്ടുള്ളതെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത തുകയില്‍ 31.12.2013 വരെ ഏതെല്ലാം പദ്ധതികള്‍ക്കായി എത്ര തുക വീതം ചിലവഴിച്ചുവെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
(സി)ഏതെല്ലാം കൃഷിഭവനുകള്‍ വഴി പച്ചത്തേങ്ങ സംഭരിക്കുന്നുവെന്നും ഇതിനായി 2012-13 വര്‍ഷത്തില്‍ എത്ര തുക സംസ്ഥാനത്ത് ആകെ ചിലവഴിച്ചുവെന്നും വ്യക്തമാക്കാമോ;
(ഡി)2013-14 വര്‍ഷത്തില്‍ പുതുതായി ഏതെല്ലാം കൃഷിഭവനില്‍ ഈ പരിപാടി ആരംഭിച്ചുവെന്ന് വ്യക്തമാക്കാമോ; 31.12.2013 വരെ ഇതിനായി ചെലവഴിച്ച തുകയെത്രയെന്ന് വ്യക്തമാക്കാമോ?
|
3360 |
വിത്തുതേങ്ങയുടെ വിലനിര്‍ണ്ണയം
ശ്രീ. ഇ. കെ. വിജയന്‍
(എ)കൃഷിവകുപ്പ് സംഭരിക്കുന്ന വിത്തുതേങ്ങയുടെ വില നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
(ബി)വിത്തുതേങ്ങയുടെ വില നിശ്ചയിക്കുന്നതില്‍ വകുപ്പ് അനാസ്ഥ കാണിക്കുന്നതായി കൃഷിക്കാര്‍ക്കിടയില്‍ വ്യാപകമായി പരാതിയുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കുന്നതിന് വിത്തു തേങ്ങയുടെ വില നിര്‍ണ്ണയം നടത്തി ശേഖരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാമോ;
(ഡി)ഇല്ലെങ്കില്‍ കര്‍ഷകന് യഥാസമയം ഉല്‍പ്പന്നത്തിന് വിലനല്‍കുന്നതിന് എന്ത് ബദല്‍ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?
|
3361 |
ബാലുശ്ശേരി മണ്ധലത്തിലെ കേരഫെഡ് കേന്ദ്രത്തില്‍ പച്ചത്തേങ്ങ സംഭരണം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി അസംബ്ലി മണ്ധലത്തിലെ നടുവണ്ണൂര്‍ കേരഫെഡ് കേന്ദ്രത്തില്‍ പച്ചത്തേങ്ങ സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനും ഉല്പന്ന നിര്‍മ്മാണത്തിനും നടപടി സ്വീകരിക്കുമോ;
(ബി)ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കാമോ?
|
3362 |
റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍
ശ്രീ. മോന്‍സ് ജോസഫ്
,, തോമസ് ഉണ്ണിയാടന്‍
,, റ്റി. യു. കുരുവിള
,, സി. എഫ്. തോമസ്
(എ)റബ്ബര്‍ വിലയിടിവ് തടയുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി)റബ്ബര്‍ സംഭരണം കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;
(സി)റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനും തീരുവ ഉയര്‍ത്തുന്നതിനും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ;
(ഡി)റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിയ്ക്കാന്‍ ഒരു കമ്മീഷനെ നിയമിക്കാമോ?
|
3363 |
റബ്ബറിന്‍റെ തറവില
ശ്രീ.എ.എ.അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)റബ്ബറിന്‍റെ തറവില എത്ര രൂപയായാണ് നിശ്ചയിച്ചിട്ടുളളത്;
(ബി)തറവില വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ എന്ന് വ്യക്തമാക്കുമോ;
|
3364 |
റബ്ബര്‍ വിലയിടിവ് തടയാന്‍ കേന്ദ്രതലത്തില്‍ നടത്തിയ കൂടികാഴ്ചകള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നാളിതുവരെ റബ്ബറിന്‍റെ വില എത്ര തവണ കുറഞ്ഞെന്ന് വിശദമാക്കാമോ;
(ബി)നിലവില്‍ സംസ്ഥാനത്ത് റബ്ബറിന്‍റെ വില ക്വിന്‍റലിന് എത്ര രൂപയാണെന്ന് വിശദമാക്കാമോ;
(സി)റബ്ബര്‍ വിലയിടിവ് തടയാന്‍ മുഖ്യമന്ത്രിയുള്‍പ്പടെയുളള മന്ത്രിമാരും, സംസ്ഥാനത്തെ എം.പി മാരും, കേന്ദ്രത്തില്‍ പ്രധാനമന്ത്രിയുമായും, യു. പി. എ അദ്ധ്യക്ഷയുമായും കേന്ദ്ര വാണിജ്യ വകുപ്പു മന്ത്രിയുമായും എത്ര തവണ കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്താമോ;
(ഡി)പ്രസ്തുത കൂടിക്കാഴ്ചയില്‍ നല്‍കിയ ഉറപ്പുകള്‍ എന്തെല്ലാം; അവയില്‍ ഇതിനകം പാലിക്കപ്പെട്ടവ ഏതെല്ലാം; വിശദമാക്കുമോ?
|
3365 |
ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി
ശ്രീ. സി.പി. മുഹമ്മദ്
'' ഐ.സി. ബാലകൃഷ്ണന്‍
'' വി.ഡി. സതീശന്‍
'' എ.പി. അബ്ദുള്ളക്കുട്ടി
(എ)സംസ്ഥാനത്തെ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)ആരെയെല്ലാമാണ് പദ്ധതിയുടെ പരിധിയില്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതിയനുസരിച്ച് പെന്‍ഷന്‍ അനുവദിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
3366 |
കൊല്ലം ജില്ലയിലെ കര്‍ഷക പെന്‍ഷന്‍ വിതരണം
ശ്രീമതി പി. അയിഷാ പോറ്റി
(എ)കൊല്ലം ജില്ലയില്‍ ഏതുകാലയളവുവരെയുള്ള കര്‍ഷക പെന്‍ഷനാണ് നാളിതുവരെ വിതരണം ചെയ്തിട്ടുള്ളത്;
(ബി)ജില്ലയില്‍ വിവിധ കൃഷി ആഫീസുകളിലായി എത്ര കര്‍ഷക പെന്‍ഷന്‍ അപേക്ഷകളില്‍ തീര്‍പ്പുകല്പിക്കപ്പെടേണ്ടതായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)2013 മാര്‍ച്ചിനുശേഷം ജില്ലയില്‍ എത്രപേര്‍ക്ക് പുതിയതായി കര്‍ഷക പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്;
(ഡി)ജില്ലയില്‍ കര്‍ഷകപെന്‍ഷന്‍ കുടിശ്ശിക കൂടാതെ വിതരണം ചെയ്യാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും?
|
3367 |
പാലക്കാട് ജില്ലയിലുള്ള കൃഷി ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടി
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)പാലക്കാട് ജില്ലയിലെ വിവിധ കൃഷിഭവനുകളില്‍ കൃഷി ഓഫീസര്‍മാര്‍ ഇല്ലായെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)നിലവില്‍ കൃഷി ഓഫീസര്‍ ഇല്ലാത്ത എത്ര കൃഷിഭവനുകളാണ് ജില്ലയില്‍ ഉള്ളതെന്ന് വ്യക്തമാക്കുമോ ;
(സി)കൃഷി ഓഫീസര്‍മാരുടെ നിയമനം നടക്കാത്തതുകാരണം പല പദ്ധതികളും യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ലെന്നകാര്യം വിലയിരുത്തിയിട്ടുണ്ടോ ;
(ഡി)കൃഷി ഓഫീസര്‍മാരുടെ ഒഴിവ് നികത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?
|
3368 |
വെളളായണി കാര്‍ഷിക കോളേജ് ജീവനക്കാരുടെ ശന്പള കുടിശ്ശിക
ശ്രീമതി ജമീലാ പ്രകാശം
(എ)വെളളായണി കാര്‍ഷിക കോളേജില്‍ നിന്നും വിരമിച്ച സ്ഥിര ജീവനക്കാരായ തൊഴിലാളികള്‍ക്ക് 2004-ലെയും 2009-ലെയും ശന്പള പരിഷ്ക്കരണത്തിന്‍റെ ആനുകൂല്യങ്ങള്‍ ഇതുവരെ വിതരണം ചെയ്തിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത ജീവനക്കാരുടെ ശന്പള പരിഷ്ക്കരണത്തിന്‍റെ കുടിശ്ശികയായ തുക എന്നേക്ക് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കുമോ?
|
3369 |
കൃഷി ഭവനുകളുടെ പ്രവര്‍ത്തനങ്ങള്‍
ശ്രീ. ആര്‍.സെല്‍വരാജ്
'' ഐ.സി.ബാലകൃഷ്ണന്
'' ഡൊമനിക് പ്രസന്‍റേഷന്‍
'' എം.എ.വാഹീദ്
(എ)കൃഷി ഭവനുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ;
(ബി)കര്‍ഷകരുടെ കൃഷി വിവരങ്ങളും അടിസ്ഥാന വിവരങ്ങളും കൃഷി ഭവന്‍ വഴി ശേഖരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വികരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
|
3370 |
കൃഷി ഓഫീസുകളിലെ ജീവനക്കാരുടെ അപര്യാപ്തത
ശ്രീ. സി. എഫ്. തോമസ്
,, മോന്‍സ് ജോസഫ്
,, തോമസ് ഉണ്ണിയാടന്‍
,, റ്റി. യു. കുരുവിള
(എ)കാര്‍ഷിക മേഖല ശക്തിപ്പെടുത്തുന്നതിന് തടസ്സമാകുംവിധം കൃഷി ഓഫീസുകളില്‍ കൃഷി ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് നിലവില്‍ ഉണ്ടോ;
(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ;
(സി)കൃഷി ഭവനുകള്‍ വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കുമോ ?
|
3371 |
കാസര്‍ഗോഡ് പീലിക്കാട് ഫാമില്‍ ജീവനക്കാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടി
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയിലെ പ്രാദേശിക കൃഷി വിജ്ഞാനകേന്ദ്രമായ പീലിക്കാട് ഫാമില്‍ ജീവനക്കാരുടെ നിരവധി ഒഴിവുകള്‍ വര്‍ഷങ്ങളായി ഉണ്ടായിട്ടും ഇവ നികത്താന്‍ കഴിയാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ?
|
3372 |
വൈപ്പിന്‍മണ്ധലത്തിലെ കൃഷിഭവനിലെ പാര്‍ട്ട്-ടൈം സ്വീപ്പര്‍ നിയമനം
ശ്രീ. എസ്. ശര്‍മ്മ
വൈപ്പിന്‍മണ്ധലത്തിലെ കൃഷിഭവനില്‍ കാഷ്വല്‍ സ്വീപ്പര്‍മാരായി 10 വര്‍ഷത്തിലേറെയായി ജോലി ചെയ്തു വരുന്ന വരെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരായി നിയമിക്കുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
|
3373 |
അഗ്രികള്‍ച്ചര്‍ അസിസ്റ്റന്‍റ് ഒഴിവുകള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)സംസ്ഥാനത്ത് രണ്ടാം ഗ്രേഡ് അഗ്രികള്‍ച്ചര്‍ അസിസ്റ്റന്‍റിന്‍റെ എത്ര ഒഴിവുകള്‍ ഇപ്പോള്‍ നിലവിലുണ്ട്;
(ബി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലാത്ത പക്ഷം ആയതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ;
(സി)പ്രസ്തുത തസ്തികയിലെ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോയെന്നും പ്രസ്തുത റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന തീയതിയും എത്ര പേര്‍ക്ക് നിയമനം നല്‍കിയെന്നും അറിയുമോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
3374 |
കൃഷിവകുപ്പിലെ ഒഴിവുകള്‍
ശ്രീമതി കെ. കെ. ലതിക
(എ)കൃഷി അസിസ്റ്റന്‍റ് ഗ്രേഡ്-കക, ഗ്രേഡ്-ക, അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍ എന്നീ തസ്തികകളില്‍ കൃഷി വകുപ്പില്‍ ആകെ എത്ര വീതം തസ്തികകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ ;
(ബി)ഓരോ തസ്തികയിലും എത്ര ഒഴിവുകള്‍ ഉണ്ടെന്നും ആയതില്‍ എത്ര എണ്ണം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുമോ ;
(സി)പ്രസ്തുത തസ്തികകളുടെ സീനിയോറിറ്റി ലിസ്റ്റ് ലഭ്യമാണോ ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ ;
(ഡി)പ്രസ്തുത സീനിയോറിറ്റി ലിസ്റ്റില്‍ നിന്നും ഇപ്പോള്‍ വകുപ്പില്‍ നിലവിലില്ലാത്തവര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ ;
(ഇ)എങ്കില്‍ പ്രസ്തുത ആളുകളെ സീനിയോറിറ്റി ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?
|
3375 |
മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
'' എ.റ്റി.ജോര്‍ജ്
'' ജോസഫ് വാഴക്കന്‍
'' കെ.ശിവദാസന്‍ നായര്‍
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് എന്തെല്ലാം മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുളളത്; വിശദമാക്കുമോ;
(ബി)എത്ര പദ്ധതികളിലായാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിലെ കേന്ദ്ര സംസ്ഥാന പദ്ധതികള്‍ എത്രയാണെന്ന് വ്യക്തമാക്കുമോ;
(ഡി)നബാര്‍ഡിന്‍റെ എന്തെല്ലാം ധനസഹായങ്ങളാണ് ഇതിന് ലഭിച്ചത്;വിശദാംശങ്ങള്‍ നല്‍കാമോ?
|
3376 |
മണ്ണിന്‍റെ ഉല്പാദനക്ഷമതയും ഗുണമേന്മയും സംരക്ഷിക്കാന്‍ നടപടി
ശ്രീ. മുഹമ്മദുണ്ണി ഹാജി
,, റ്റി. എ. അഹമ്മദ് കബീര്‍
,, പി. കെ. ബഷീര്‍
,, കെ.എന്‍.എ. ഖാദര്‍
(എ)മണ്ണിന്‍റെ ഉല്പാദനക്ഷമതയും ഗുണമേന്മയും കുറയുന്നതിനെക്കുറിച്ച് ഭൂവിനിയോഗബോര്‍ഡ് പഠനം നടത്തിയതായി അറിയാമോ; എങ്കില്‍ ഇതില്‍ വെളിപ്പെട്ട വിവരങ്ങള്‍ വിശദമാക്കുമോ;
(ബി)ഇതിലേയ്ക്ക് നയിച്ച കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ;
(സി)എങ്കില്‍ ഇതു പരിഹരിക്കാന്‍ പുനരുദ്ധാരണ സംരക്ഷണ നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ഏതൊക്കെ വകുപ്പുകള്‍ക്ക് ഉപദേശം നല്‍കിയിട്ടുണ്ടെന്നതിന്‍റെ വിശദവിവരം നല്‍കാമോ?
|
3377 |
ജന്തുരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായുള്ള അസ്കാഡ് പദ്ധതി
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. സി. കെ. സദാശിവന്
ശ്രീമതി കെ. എസ്. സലീഖ
(എ)ജന്തുരോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായുള്ള "അസ്കാഡ്' പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ ഏതെല്ലാം രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള കുത്തിവെപ്പുകളാണു നടത്തിയിട്ടുള്ളതെന്നു വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്തു വ്യാപകമായിക്കൊണ്ടിരിക്കുന്ന കുളന്പുരോഗത്തെ പ്രതിരോധിക്കാന്‍ പ്രസ്തുത പദ്ധതിയുടെ കീഴില്‍ എന്തെല്ലാം നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ?
|
3378 |
കുളന്പുരോഗംമൂലമുള്ള നാശനഷ്ടങ്ങള്‍
ശ്രീ. മാത്യു ടി. തോമസ്
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍
,, സി. കെ. നാണു
(എ)പടര്‍ന്ന് പിടിച്ച കുളന്പുരോഗം നിയന്ത്രണ വിധേയമായിട്ടുണ്ടോ ;
(ബി)കുളന്പുരോഗം എത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ ;
(സി)കുളന്പുരോഗംമൂലം പശുക്കള്‍ ചത്ത ക്ഷീരകര്‍ഷകര്‍ക്ക് മൃഗസംരക്ഷണവകുപ്പിന്‍റെയും നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
(ഡി)കുളന്പുരോഗത്തിനുള്ള ഗുണനിലവാരമില്ലാത്ത വാക്സിന്‍ കുത്തിവെച്ചതും രോഗചികിത്സയ്ക്കുള്ള മരുന്നുകള്‍ രോഗം പടര്‍ന്ന് പിടിച്ച അവസരങ്ങളില്‍ മൃഗാശുപത്രികളില്‍ ഇല്ലായിരുന്നതും എന്തുകൊണ്ടാണെന്ന് വിലയിരുത്തിയിട്ടുണ്ടോ ?
|
3379 |
കന്നുകാലികളിലെ കുളന്പുരോഗത്തിന്‍റ ഉറവിടം
ശ്രീ. ഇ.കെ. വിജയന്‍
(എ)കന്നുകാലികളിലെ കുളന്പുരോഗത്തിന്‍റ ഉറവിടത്തെ സംബന്ധിച്ച കണ്ടെത്തലുകള്‍ എന്തെല്ലാമാണ്; വ്യക്ത മാക്കാമോ;
(ബി)പ്രസ്തുത രോഗം മനുഷ്യനിലേക്ക് പകരുന്നതായി ഏതെങ്കിലും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
3380 |
കുളന്പുരോഗ പ്രതിരോധ കുത്തിവയ്പ്പ്
ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
(എ)കുളന്പുരോഗ പ്രതിരോധ കുത്തിവയ്പ്പു നടത്തുന്നതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എന്തു തുകയുടെ മരുന്നു വാങ്ങി എന്ന് വ്യക്തമാക്കുമോ;
(ബി)ഏതു കന്പനിയുടെ എത്ര അളവിലുള്ള മരുന്നുകള്‍ വാങ്ങി എന്നും അതില്‍ എത്ര ഉപയോഗിച്ചു എന്നും വിശദമാക്കാമോ;
(സി)കുളന്പുരോഗ പ്രതിരോധ മരുന്നുകള്‍ നിലവാരമില്ലാത്തതാണെന്നതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ?
|
3381 |
കുളന്പുരോഗം ബാധിച്ച് മരണപ്പെട്ട കന്നുകാലികളുടെ ഉടമസ്ഥര്‍ക്കുളള നഷ്ടപരിഹാരം
ശ്രീ. കെ. രാധാകൃഷ്ണന്‍
കുളന്പുരോഗം ബാധിച്ച് ചികിത്സിക്കുകയോ ജീവനാശം സംഭവിക്കുകയോ ചെയ്തതുമായി ബന്ധപ്പെട്ട് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളുടെയും നഷ്ടപരിഹാരത്തിന്‍റെയും വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ?
|
3382 |
ഹോമിയോ മരുന്നുകളുപയോഗിച്ച് കുളന്പുരോഗം തടയുന്നതിനുള്ള നടപടികള്‍
ശ്രീ. ബി. ഡി. ദേവസ്സി
(എ)തൃശ്ശൂര്‍ ജില്ലയിലടക്കം വ്യാപകമായി കന്നുകാലികളില്‍ പടര്‍ന്നുപിടിച്ച കുളന്പുരോഗമടക്കമുള്ള മാരകരോഗങ്ങള്‍ ഹോമിയോ മരുന്നുകളുപയോഗിച്ച് ചികിത്സിച്ചു ഭേദമാക്കുന്നതിനായി എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ പദ്ധതികളോ നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)ഇതിനായുള്ള നിര്‍ദ്ദേശങ്ങളില്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
|
3383 |
സംസ്ഥാനത്തിനു പുറത്തുനിന്നു കൊണ്ടുവരുന്ന മാടുകള്‍
ശ്രീ. പി. റ്റി. എ. റഹീം
(എ)സംസ്ഥാനത്തിനു പുറത്തുനിന്നു മാടുകളെ കൊണ്ടുവരുന്നതു നിരോധിച്ചിട്ടുണ്ടോ; എങ്കില്‍, ഇതിന്‍റെ കാരണം വ്യക്തമാക്കുമോ;
(ബി)അസുഖം ബാധിച്ചിട്ടില്ലാത്ത കാലികളെ പരിശോധനയ്ക്കു വിധേയമാക്കിയശേഷം ഭക്ഷ്യാവശ്യത്തിനു കൊണ്ടുവരുന്നതിനു തടസ്സമുണ്ടോ; വ്യക്തമാക്കുമോ;
(സി)നിരോധനംമൂലം ഇതുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
|
3384 |
കുഞ്ഞുകൈകളില്‍ കോഴികുഞ്ഞ് പദ്ധതി
ശ്രീ. തോമസ് ചാണ്ടി
(എ) കുഞ്ഞുകൈകളില്‍ കോഴികുഞ്ഞ് പദ്ധതി കുട്ടനാട്ടിലെ വീയപുരം ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ നടപ്പിലാക്കുന്നതിന് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയിന്മേല്‍ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമോ .
(ബി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ ?
|
3385 |
റൂറല്‍ കിച്ചണ്‍ ബാക്ക് പൌള്‍ട്രി വികസനപദ്ധതി
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന റൂറല്‍ കിച്ചണ്‍ ബാക്ക് പൌള്‍ട്രി വികസനപദ്ധതിയില്‍ എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)ഇതു സംബന്ധിച്ചു വ്യക്തമായ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
(സി)ഇല്ലെങ്കില്‍, എയ്ഡഡ് സ്കൂള്‍ കുട്ടികളെക്കൂടി പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവു പുറപ്പെടുവിക്കുമോ; വിശദമാക്കുമോ?
|
3386 |
കാഞ്ഞങ്ങാട് വെറ്ററിനറി പോളിക്ലിനിക്ക്
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട് നിയോജകമണ്ധലത്തില്‍ കാഞ്ഞങ്ങാട് ആസ്ഥാനമായി വെറ്ററിനറി പോളിക്ലിനിക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സംസ്ഥാനത്ത് എവിടെയൊക്കെ വെറ്ററിനറി പോളിക്ലിനിക്കുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?
|
3387 |
മൃഗാശുപത്രിക്കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട്
ശ്രീ. ബി. സത്യന്‍
(എ)സ്വന്തമായി മൃഗാശുപത്രി കെട്ടിടമില്ലാത്ത പഞ്ചായത്തുകളില്‍ കെട്ടിടനിര്‍മ്മാണത്തിനു ഫണ്ട് അനുവദിക്കുമോ; ഇതു സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;
(ബി)ഐ.സി.ഡി.പി. സബ്-സെന്‍ററുകള്‍ പുതിയതായി അനുവദിക്കാന്‍ സ്വീകരിക്കുന്ന മാനദണ്ധം വിശദമാക്കുമോ?
|
3388 |
കാസര്‍ഗോഡ് കയ്യൂരില്‍ വെറ്ററിനറി സര്‍വ്വകലാശാല കേന്ദ്രം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
വെറ്ററിനറി സര്‍വ്വകലാശാലയുടെ ഒരു പ്രാദേശിക കേന്ദ്രം കാസര്‍ഗോഡ് ജില്ലയിലെ കയ്യൂരില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടി നിലവില്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ; ഇതിന് ആവശ്യമായ സ്ഥലം കയ്യൂര്‍ വില്ലേജില്‍ വകുപ്പ് അധികൃതര്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പ്രസ്തുത കേന്ദ്രം എപ്പോള്‍ ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?
|
3389 |
താമരശ്ശേരി താലൂക്കില്‍ പോളിക്ലിനിക്ക് സ്ഥാപിക്കുന്നതിന് നടപടി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിലെ പനങ്ങാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയുടേതായി ഒരേക്കറോളം ഭൂമിയും, ആശുപത്രിയുടെ പ്രധാന കെട്ടിടവും, ലബോറട്ടറി കെട്ടിടവും, ക്വാര്‍ട്ടേഴ്സും വേണ്ടത്ര പ്രയോജനപ്പെടുത്താത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി)താമരശ്ശേരി താലൂക്കില്‍ ഒരു പോളിക്ലിനിക്ക് നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ പ്രസ്തുത ഭൌതിക സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഇവിടെ ഒരു പോളിക്ലിനിക്ക് ആരംഭിക്കുന്ന കാര്യം പരിഗണിക്കാമോ;
(സി)പ്രസ്തുത വിഷയം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പിക്കാന്‍ ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിക്കാമോ;
|
3390 |
മൃഗപരിപാലനം
ശ്രീ. കെ. വി. വിജയദാസ്
,, കെ. കെ. നാരായണന്‍
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, ബി. ഡി. ദേവസ്സി
(എ)മൃഗപരിപാലന വ്യാപനത്തിന്‍റെ ഭാഗമായി 2011-12ലും 2012-13ലും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ;
(ബി)ഇതില്‍ കുളന്പ് രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ക്ഷീരകര്‍ഷകരെ പ്രത്യേകിച്ചും അറിയിക്കുന്നതിനായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;
(സി)പ്രസ്തുത പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ഡി)ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്പോഴും കുളന്പ് രോഗം പടര്‍ന്ന് പിടിക്കുവാനുണ്ടായ സാഹചര്യം എന്താണെന്ന് വിശദീകരിക്കാമോ?
|
3391 |
സംയോജിത കന്നുകാലി വികസന പദ്ധതി
ശ്രീ. പി. സി. വിഷ്ണുനാഥ്
,, എ. പി. അബ്ദുള്ളക്കുട്ടി
,, റ്റി. എന്‍. പ്രതാപന്‍
,, വി. റ്റി. ബല്‍റാം
(എ)മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ സംയോജിത കന്നുകാലി വികസന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)കര്‍ഷകര്‍ക്ക് എത്ര ശതമാനം സബ്സിഡിയാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
|
3392 |
ഐ.സി.ഡി.പി. സബ്-സെന്‍ററുകള്‍
ശ്രീമതി ജമീലാ പ്രകാശം
(എ)മൃഗസംരക്ഷണവകുപ്പില്‍ ഇപ്പോള്‍ ഐ.സി.ഡി.പി. സബ്-സെന്‍ററുകള്‍ മൃഗാശുപത്രികളോടു സംയോജിപ്പിച്ചാണോ പ്രവര്‍ത്തിച്ചുവരുന്നത്;
(ബി)ഐ.സി.ഡി.പി. സബ്-സെന്‍ററുകള്‍ ആര്‍.എ.എസ്.സി.യോടു ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കണമെന്ന നിര്‍ദ്ദേശം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
(സി)ഐ.സി.ഡി.പി. സബ്-സെന്‍ററുകള്‍ മൃഗാശുപത്രികളോടു സംയോജിപ്പിച്ച് നിലവില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ത്തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ; വിശദമാക്കുമോ?
|
3393 |
പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി
ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്‍
,, ആര്‍. സെല്‍വരാജ്
,, എം. എ. വാഹീദ്
(എ)പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;
(സി)പാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)പദ്ധതിക്കായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
3394 |
പെന്‍ഷന്‍ബുക്കുകളും സര്‍വ്വീസ് ബുക്കുകളും ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുള്ള നടപടി
ശ്രീ. കെ. കെ. നാരായണന്‍
(എ)പെന്‍ഷന്‍ ബുക്കുകളും സര്‍വ്വീസ് ബുക്കുകളും ഡിപ്പാര്‍ട്ട്മെന്‍റല്‍ ടെസ്റ്റിനുള്ള ബുക്കുകളും ആവശ്യാനുസരണം നല്‍കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
|
3395 |
സര്‍ക്കാര്‍ പ്രസ്സുകളില്‍ ബൈന്‍ഡര്‍ ഗ്രേഡ് കക തസ്തികകള്‍
ശ്രീ. എസ് ശര്‍മ്മ
1976 ലെ സബോര്‍ഡിനേറ്റ് സര്‍വ്വീസ് സ്പെഷ്യല്‍ റൂള്‍ വരുന്നതിന് മുന്പ് കേരളത്തിലെ സര്‍ക്കാര്‍ പ്രസ്സുകളില്‍ ബൈന്‍ഡര്‍ ഗ്രേഡ് കക ല്‍ എത്ര തസ്തികകള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കാമോ; അതിന് ശേഷം പുതുതായി എത്ര തസ്തികകള്‍ കൂടി അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാക്കാമോ?
|
3396 |
കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ പ്രസ്സ് ആരംഭിക്കുന്നതിന് നടപടി
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രസ്സ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; ഇതിനാവശ്യമായ സ്ഥല സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ പ്രസ്സ് അനുവദിച്ച് ഉത്തരവാകുമോ; വ്യക്തമാക്കാമോ?
|
<<back |
|