|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2911
|
കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം
ശ്രീ. പി. കെ. ബഷീര്‍
(എ)കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം പൂര്‍ണ്ണമായും സംസ്ഥാനത്ത് നടപ്പിലാക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ;
(ബി)കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ അധികാരപ്പെടുത്തിയിട്ടുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച് ചട്ടങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തിനുണ്ടാകുന്ന അധിക സാന്പത്തിക ബാധ്യത കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?
|
2912 |
സ്കൂളുകളില്‍ ശുചിത്വപരിശോധന
ശ്രീമതി പി. അയിഷാ പോറ്റി
ഡോ. കെ. ടി. ജലീല്‍
ശ്രീ. പുരുഷന്‍ കടലുണ്ടി
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ) സ്കൂളുകളില്‍ ആരോഗ്യ വകുപ്പ് ശുചിത്വപരിശോധന നടത്തുകയുണ്ടായോ;
(ബി) സ്കൂളുകളില്‍ ശുചിത്വമില്ലാത്തതിന്‍റെ പേരില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും ശുചി ത്വപരിശോധന നടത്തുന്നതിന് തയ്യാറാകുമോ;
(സി) വിദ്യാലയങ്ങളില്‍ അടിസ്ഥാന സൌകര്യ വികസനം വേണ്ട രീതിയില്‍ നടപ്പാക്കാത്തതാണ് ഇതിന് കാരണമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
(ഡി) ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള പദ്ധതികള്‍ വേണ്ടവിധം നടപ്പാക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?
|
2913 |
അധ്യാപകരുടെ ദിവസവേതനം
ശ്രീ. പാലോട് രവി
'' ഹൈബി ഈഡന്‍
'' ഷാഫി പറന്പില്‍
'' പി. സി. വിഷ്ണുനാഥ്
(എ)സംസ്ഥാനത്തെ അധ്യാപകരുടെ ദിവസവേതന നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(ബി)വേതന നിരക്ക് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
(സി)എന്നു മുതലാണ് പ്രസ്തുത ആനുകൂല്യങ്ങള്‍ക്ക് പ്രാബല്യമുള്ളത്;
(ഡി)എത്ര കാലയളവില്‍ കുറവുള്ള ഒഴിവുകളിലേയ്ക്കാണ് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നത്; വിശദമാക്കുമോ?
|
2914 |
സ്കൂള്‍ പ്രവേശന രജിസ്റ്ററിലെ പാകപ്പിഴകള്‍
ശ്രീ. ലൂഡി ലൂയിസ്
,, എ. പി. അബ്ദുള്ളക്കുട്ടി
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, വി. പി. സജീന്ദ്രന്‍
(എ)സ്കൂള്‍ പ്രവേശന രജിസ്റ്ററിലെ പാകപ്പിഴകള്‍ ശരിയാക്കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യം എന്തെല്ലാമാണ്; വിശദമാക്കാമോ;
(സി)ഏതെല്ലാം വിവരങ്ങള്‍ തിരുത്താനാണ് അധികാരം നല്‍കിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ഇതിനായി ഏതെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത്;
(ഇ)ഇതു സംബന്ധിച്ച വ്യവസ്ഥകള്‍ കെ.ഇ.ആര്‍-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
|
2915 |
സംസ്ഥാന സ്കൂള്‍ കലോല്‍സവ നടത്തിപ്പിലെ പരിഷ്ക്കാരങ്ങള്‍
ശ്രീ. എ. പി.
അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്‍
,, വി. ഡി. സതീശന്‍
,, എം. പി. വിന്‍സെന്‍റ്
(എ)സംസ്ഥാന സ്കൂള്‍ കലോല്‍സവ നടത്തിപ്പില്‍ എന്തെല്ലാം പരിഷ്കാരങ്ങളാണ് നടപ്പില്‍ വരുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ബി)ഈ വര്‍ഷത്തെ കലോല്‍സവത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എന്തെല്ലാം പരിഷ്കാരങ്ങളാണ് വരുത്തിയിട്ടുള്ളത്; വിശദാംശം നല്‍കുമോ;
(സി)കലോല്‍സവ ഫണ്ട് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
2916 |
സ്കൂള്‍ കലാ കായിക മേളകള്‍ അവധി ദിവസങ്ങളില്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)സ്കൂള്‍ കലാകായിക മേളകള്‍ അവധി ദിവസങ്ങളില്‍ നടത്തുന്നതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ;
(ബി)ഇതനുസരിച്ച് വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്കരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
(സി)ഇക്കാര്യങ്ങള്‍ വിവിധ അധ്യാപക പ്രസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തു സമന്വയം ഉണ്ടാക്കിയിട്ടുണ്ടോ?
|
2917 |
സംസ്ഥാന സ്ക്കൂള്‍ കലാമേള നടത്തിപ്പിലെ അഴിമതി
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)കഴിഞ്ഞ സംസ്ഥാന സ്ക്കൂള്‍ കലാമേള നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള അഴിമതിയാരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത അഴിമതിയാരോപണം അനേ്വഷിക്കുന്നതിനായി എെന്താക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)സ്ക്കൂള്‍ കലാമേള നടത്തിപ്പ് ചെലവ് മാനദണ്ധങ്ങള്‍ പാലിക്കാതെയാണ് നടത്തിയിട്ടുള്ളതെന്ന് കണ്ടെത്തിയതാരാണ്;
(ഡി)എന്തൊക്കെ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?
|
2918 |
ഹയര്‍സെക്കന്‍ററി റീജിയണല്‍ ഓഫീസുകളിലെ ജീവനക്കാര്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ററി റീജിയണല്‍ ഓഫീസുകളില്‍ നിലവില്‍ വന്ന ഏതെല്ലാം തസ്തികകളില്‍ ജീവനക്കാരെ നിയമിച്ചുവെന്നും ഇവരെ ഏതെല്ലാം ഓഫീസുകളില്‍ നിന്നാണ് നിയോഗിച്ചതെന്നും വ്യക്തമാക്കുമോ;
(ബി)ഈ ഓഫീസുകളില്‍ നിന്നും ഇവരെ വിടുതല്‍ ചെയ്ത ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(സി)ഇത്തരം ഒഴിവുകള്‍ പി.എസ്.സി വഴി നികത്തുന്നതിന് കൈക്കൊണ്ട നടപടികള്‍ വിശദമാക്കുമോ;
|
2919 |
എയ്ഡഡ് സ്കൂളുകളിലെ പ്രീ-പ്രൈമറി അദ്ധ്യാപകരുടെ നിയമനം
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)എയ്ഡഡ് സ്കൂളുകളിലെ പ്രീപ്രൈമറി അദ്ധ്യാപകരുടെ നിയമനത്തിന്‍റെ മാനദണ്ധമെന്താണ്;
(ബി)കേരളത്തില്‍ എത്ര എയ്ഡഡ് സ്കൂളുകളില്‍ എത്ര പ്രീ-പ്രൈമറി അദ്ധ്യാപകരുണ്ട്; ഇവര്‍ക്ക് ആരാണ് ശന്പളം നല്‍കുന്നത്;
(സി)നിലവില്‍ നല്‍കിവരുന്ന ശന്പളം എത്രയാണെന്നും, ആയത് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശമുണ്ടോയെന്നും വ്യക്തമാക്കാമോ?
|
2920 |
എല്‍.പി.എസ്.എ. നിയമനത്തിന് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്
ശ്രീ. സി. മമ്മൂട്ടി
(എ)എല്‍.പി.എസ്.എ. നിയമനത്തിന് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) പാസ്സായിരിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടോ; എങ്കില്‍ എന്നു മുതലാണ് ഈ വ്യവസ്ഥ ഏര്‍പ്പെടുത്തിയത്; അതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി)പി.എസ്.സി മുഖേന സര്‍ക്കാര്‍ സ്കൂളുകളില്‍ 2013 ല്‍ നിയമനം കിട്ടി ജോലിയില്‍ തുടരുന്നവരുടെ കാര്യത്തില്‍ ടെറ്റ് പാസ്സാകണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കില്‍ അതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കാമോ?
|
2921 |
തിരുവനന്തപുരം ജില്ലയില്‍ യു.പി.ടീച്ചര്‍ (മലയാളം മീഡിയം) തസ്തികയിലെ ഒഴിവുകള്‍
ശ്രീ. എം. ഉമ്മര്‍
(എ)തിരുവനന്തപുരം ജില്ലയില്‍ യു.പി. ടീച്ചര്‍ (മലയാളം മീഡിയം) തസ്തികയിലെ 2014 മാര്‍ച്ച് 31 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദവിവരം നല്‍കുമോ;
(ബി)പ്രസ്തുത തസ്തികയില്‍ താല്ക്കാലികമായി അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ സ്കൂള്‍ തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമോ;
(സി)പ്രസ്തുത തസ്തികയില്‍ നിലവിലുള്ള പി.എസ്.സി. ലിസ്റ്റില്‍ നിന്നും നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
|
2922 |
കോഴിക്കോട് ജില്ലയിലെ എല്‍. പി. എസ്. എ അദ്ധ്യാപക ഒഴിവുകള്
ശ്രീ. ഇ. കെ. വിജയന്‍
(എ)കോഴിക്കോട് ജില്ലയില്‍ എല്‍. പി. എസ്. എ തസ്തികയില്‍ ഈ അധ്യയന വര്‍ഷത്തില്‍ എത്ര ഒഴിവുകളില്‍ നിയമനം നടത്തിയിട്ടുണ്ടെന്ന് തരം തിരിച്ച് വ്യക്തമാക്കാമോ;
(ബി)2012-2013 അധ്യയന വര്‍ഷത്തില്‍ കോഴിക്കോട് ജില്ലയില്‍ വിരമിക്കല്‍ മൂലം ഹെഡ്മാസ്റ്റര്‍ തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
(സി) പ്രസ്തുത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് തടസ്സം നേരിടുന്നുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
(ഡി)സ്റ്റാഫ് ഫിക്സേഷന്‍ നടത്തിയതിനുശേഷമേ ഹെഡ്മാസ്റ്റര്‍ തസ്തികയില്‍ പ്രൊമോഷന്‍ നല്‍കിയതിലൂടെയുണ്ടായ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(ഇ)സംസ്ഥാനത്ത് ഏതെങ്കിലും ജില്ലകളില്‍ ഇത്തരം ഒഴിവുകളിലേയ്ക്ക് നിയമനം നടത്തിയിട്ടുണ്ടോ;
(എഫ്) എങ്കില്‍ കോഴിക്കോട് ജില്ലയിലും പ്രസ്തുത ഉത്തരവ് പ്രകാരം നിയമനം നടത്താനുളള നടപടി സ്വീകരിക്കുമോ?
|
2923 |
കോട്ടയം ജില്ലയിലെ ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (ഹിന്ദി) നിയമനം
ശ്രീ. മോന്‍സ് ജോസഫ്
(എ)15.09.2007-ാം തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരമുള്ള ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (ഹിന്ദി) റാങ്ക് ലിസ്റ്റില്‍ നിന്നും ഇതുവരെ കോട്ടയം ജില്ലയില്‍ എത്ര പേരെ നിയമിച്ചുഎന്ന് വ്യക്തമാക്കാമോ ;
(ബി)പ്രസ്തുത തസ്തികയില്‍ ഇപ്പോള്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട് ; 2014-2015 സാന്പത്തിക വര്‍ഷം ഈ തസ്തികയില്‍ എത്ര ഒഴിവുകള്‍ ഉണ്ടാകുമെന്ന് അറിയിക്കാമോ ;
(സി)ഈ ലിസ്റ്റിന്‍റെ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കുമോ ; ഇപ്പോള്‍ നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ടു ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ?
|
2924 |
പൊതുവിദ്യാഭ്യാസ വകുപ്പില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ സീനിയോറിറ്റി
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)പൊതുവിദ്യാഭ്യാസ വകുപ്പില്‍ പൊതുവിദ്യാ ഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ സീനിയോറിറ്റി തര്‍ക്കവുമായി ബന്ധപ്പെട്ട് നിലവില്‍ എത്ര പരാതികളാണ് സര്‍ക്കാരിലും പൊതുവിദ്യാ ഭ്യാസ ഡയറക്ടറുടെ ആഫീസിലും നിലവിലുള്ളത് എന്നത് അറിയിക്കുമോ;
(ബി)രണ്ടുവര്‍ഷത്തിലധികമായി പരിഗണനയിലിരിക്കുന്ന ഇത്തരം എത്ര കേസ്സുകളുണ്ടെന്ന വിവരം ലഭ്യമാക്കുമോ;
(സി)ഇത്തരം തര്‍ക്കങ്ങള്‍ സംബന്ധിച്ച കേസുകള്‍ സമയബന്ധിതമായി തീര്‍പ്പു കല്‍പിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള പ്രതേ്യക പരാതി തീര്‍പ്പ് പരിപാടി നടപ്പിലാക്കുമോ;
(ഡി)നിലവിലുള്ള മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ ജീവനക്കാരുടെ സീനിയോറിറ്റി, സ്പാര്‍ക്കുമായി ബന്ധപ്പെടുത്തി കുറ്റമറ്റരീതിയില്‍ പ്രസിദ്ധീകരിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; ഇല്ലെങ്കില്‍ ആയത് സമയബന്ധിതമായി നടപ്പില്‍വരുത്തുന്നതിന് വേണ്ടി അടിയന്തര നടപടി സ്വീകരിക്കുമോ?
|
2925 |
അണ്‍-ഇക്കണോമിക് സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് അംഗീകാരം
ശ്രീ. കെ. കെ. നാരായണന്‍
(എ)സംസ്ഥാനത്തെ അണ്‍-ഇക്കണോമിക് സ്കൂളുകളില്‍ സ്ഥിരം ഒഴിവുകളില്‍ ചേര്‍ന്നിട്ടുള്ള അദ്ധ്യാപകര്‍ക്ക് അംഗീകാരം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)2011-നുശേഷം ചേര്‍ന്നിട്ടുള്ള ഇത്തരം അദ്ധ്യാപകരുടെ കാര്യത്തില്‍ സര്‍ക്കാരിന്‍റെ തീരുമാനമെന്താണെന്നു വ്യക്തമാക്കുമോ?
|
2926 |
തിരുവനന്തപുരം ജില്ലയിലെ യു.പി.സ്കൂള്‍ അസിസ്റ്റന്‍റ് തസ്തികയിലെ ഒഴിവുകള്‍
ശ്രീ. ഇ. കെ. വിജയന്‍
(എ)നൂറ്റിയന്പതില്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരെ അദ്ധ്യാപന ചുമതലയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ എല്‍.പി./യു.പി. സ്കൂള്‍ അസിസ്റ്റന്‍റ് തസ്തികയിലുണ്ടായ എത്ര ഒഴിവുകള്‍ നികത്താനായിട്ടുണ്ട്; യു.പി.എസ്.എ.യുടെ ഒഴിവുകള്‍ സ്കൂള്‍ തിരിച്ച് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് സ്റ്റാഫ് ഫിക്സേഷന്‍ നടത്തി അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
(സി)ഈ തസ്തികകളിലെ എത്ര ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;
(ഡി)നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം എന്നത്തേക്ക് നടത്താന്‍ കഴിയും എന്നറിയിക്കുമോ;
(ഇ)നിയമനം നല്‍കാന്‍ വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ?
|
2927 |
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം സൃഷ്ടിക്കപ്പെടുന്ന തസ്തികകള്‍
ശ്രീ. വി. പി. സജീന്ദ്രന്‍
(എ)രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ) പദ്ധതി പ്രകാരം യു.പി. സ്കുളുകളില്‍ ഹൈസ്കൂള്‍ വിഭാഗം ആരംഭിക്കുന്നതിന് തസ്തികകള്‍ സൃഷ്ടിക്കാന്‍ തിരുമാനിച്ചിട്ടുണ്ടോ ;
(ബി)എങ്കില്‍ തിരുവനന്തപുരം ജില്ലയില്‍ ആകെ എത്ര സ്കൂളുകളാണ് അപ്ഗ്രേഡ് ചെയ്യുന്നത് ; സ്കൂളിന്‍റെ പേരും സ്ഥലവും വ്യക്തമാക്കുമോ ;
(സി)തിരുവനന്തപുരം ജില്ലയില്‍ അപ്ഗ്രേഡ് ചെയ്യുന്ന
ഓരോ സ്കൂളുകളിലും അനുവദിച്ച തസ്തികകള്‍ ഏതൊക്കെയാണ് ;
(ഡി)ഇതില്‍ എച്ച്.എസ്.എ. ഭാഷാ അദ്ധ്യാപകര്‍, കോര്‍ വിഭാഗം എന്നിവ ഓരോന്നും ഓരോ സ്കൂളിലും എത്ര വീതം ആണ് ; ഇപ്രകാരം തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടികള്‍ ഡി.പി.ഐ.യില്‍ ആരംഭിച്ച് കഴിഞ്ഞോ ; എങ്കില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാ ക്കാമോ ;
(ഇ)തസ്തികകള്‍ സൃഷ്ടിച്ച് കഴിഞ്ഞാല്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയാണോ എല്ലാ നിയമനങ്ങളും നടത്തുന്നത് ;
(എഫ്)ആര്‍.എം.എസ്.എ. പദ്ധതിയില്‍ സൃഷ്ടിക്കപ്പെടുന്ന തസ്തികകളില്‍ പ്രമോഷന്‍/ട്രാന്‍സ്ഫര്‍ ഇവയ്ക്കുവേണ്ടി എത്ര തസ്തികകള്‍ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നീക്കി വയ്ക്കും ; ഇങ്ങനെ തസ്തികകള്‍ മാറ്റുന്നുവെങ്കില്‍ അത് ഏത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ; വ്യക്തമാക്കുമോ ?
|
2928 |
ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്
ശ്രീമതി കെ.കെ. ലതിക
(എ)ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് വിജയിക്കാത്തവരെ സര്‍ക്കാര്‍ സ്കൂളുകളില്‍ പി.എസ്.സി വഴി നിയമിക്കാറുണ്ടോ എന്ന് വ്യക്തമാക്കുമോ;
(ബി)ടെസ്റ്റ് വിജയിക്കാത്തവരെ എയ്ഡഡ് സ്കൂളുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ;
(സി)എങ്കില്‍ എന്തെല്ലാമാണ് നിബന്ധനകള്‍ എന്ന് വ്യക്ത മാക്കുമോ;
(ഡി)നിശ്ചിത കാലയളവിനുള്ളില്‍ നിബന്ധനകള്‍ പാലിച്ചിട്ടില്ലെങ്കില്‍ ഇങ്ങനെ നിയമിച്ച അദ്ധ്യാപകരെ പിരിച്ചു വിടുന്നതിന് സര്‍ക്കാരിനോ മാനേജര്‍മാര്‍ക്കോ അധികാരമുണ്ടോ;
(ഇ)സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്ക് നിയമനത്തിന് ടെസ്റ്റ് നിര്‍ബന്ധമാക്കുകയും എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തില്‍ ടെസ്റ്റ് യോഗ്യതയില്‍ ഇളവ് അനുവദിക്കുകയും ചെയ്തതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കുമോ?
|
2929 |
തിരുവനന്തപുരം ജില്ലയില്‍ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം
ശ്രീ. ബി.സത്യന്‍
(എ)അസാപ് (അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം) തിരുവനന്തപുരം ജില്ലയില്‍ അടുത്ത അധ്യയന വര്‍ഷം ഏതെല്ലാം സ്കൂളുകളില്‍ ആരംഭിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ഇത് കൊണ്ടുണ്ടാകുന്ന നേട്ടവും വ്യക്തമാക്കാമോ; ഇതിന്‍റ മേല്‍ നോട്ടം ആരാണ് വഹിക്കുന്നത്;
(ബി)ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെവിടെയാണ് സ്കില്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്;
(സി)ഇതുമായി ബന്ധപ്പെട്ട് സ്ഥാപിക്കുന്ന കമ്മ്യൂണിറ്റി കോളേജുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമാക്കാമോ; കമ്മ്യൂണിറ്റി കോളേജുകള്‍ എവിടെയെല്ലാമാണ് തുടങ്ങുവാന്‍ കേന്ദ്രം അനുമതി നല്‍കിട്ടുള്ളത്; കമ്മ്യൂണിറ്റി കോളേജുകള്‍ എന്നു മുതല്‍ തുടങ്ങുവാനാണ് തീരുമാനിച്ചിട്ടുള്ളത്?
|
2930 |
വയനാട് ജില്ലയിലെ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)വയനാട് ജില്ലയില്‍ ഏതെല്ലാം സ്കൂളുകളിലും കോളേജുകളിലുമാണ് അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)പ്രസ്തുത പദ്ധതിയുടെ നടപ്പു സാന്പത്തിക വര്‍ഷത്തെ ഭൌതിക ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ഡി)ഇവയില്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കിയെന്നു വിശദമാക്കുമോ?
|
2931 |
സ്കൂള്‍ അധ്യാപകര്‍ക്ക് ഇംഗ്ലീഷ് പരിശീലനം
ശ്രീമതി പി. അയിഷാപോറ്റി
(എ)സ്കൂള്‍ അധ്യാപകര്‍ക്ക് ഇംഗ്ലീഷ് പരിശീലനത്തിനായി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്;
(ബി)പ്രസ്തുത പരിശീലന പരിപാടിയുടെ ചുമതല കേന്ദ്ര/സംസ്ഥാന സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെയാണോ ഏല്‍പിച്ചിരിക്കുന്നത്; അല്ലാത്തപക്ഷം പരിശീലന ചുമതല ഏല്‍പിച്ചിരിക്കുന്ന സ്ഥാപനത്തെ തെരഞ്ഞെടുത്തതിന്‍റെ മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;
(സി)എത്ര അധ്യാപകര്‍ക്ക് എത്ര ദിവസത്തെ പരിശീലനമാണ് പ്രസ്തുത പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്?
|
2932 |
വിഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കുള്ള പഠന സഹായ ഉപകരണങ്ങളുടെ വിതരണം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ) വിഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം സഹായ ഉപകരണങ്ങള്‍ നല്‍കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ;
(ബി) ഉപകരണങ്ങളുടെ വിതരണ ചുമതല ഏത് ഏജന്‍സിക്കാണ് നല്‍കിയത്; ഏതെല്ലാം ഉപകരണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് എന്ന് വ്യക്തമാക്കുമോ;
(സി) അദ്ധ്യയന വര്‍ഷാരംഭത്തില്‍ നല്‍കേണ്ട പഠന സഹായ ഉപകരണങ്ങള്‍ നല്‍കാതെ വീഴ്ചവരുത്തിയവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
|
2933 |
വിഭിന്ന ശേഷിയുള്ള കുട്ടികള്‍ക്ക് പരിശീലനം
ശ്രീമതി പി. അയിഷാപോറ്റി
(എ)കൊല്ലം ജില്ലയില്‍ വിഭിന്ന ശേഷിയുള്ള കുട്ടികള്‍ക്ക് പരി ശീലനം നല്‍കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ച് ഏതെല്ലാം സ്കൂളുകളിലാണ് സാങ്കേതിക സൌകര്യങ്ങളും കെട്ടിടങ്ങളും ഒരുക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(ബി)പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലുള്ള സ്ഥിതി വിശദമാക്കാമോ;
(സി)പ്രസ്തുത പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
|
2934 |
സി-ആപ്റ്റിന്‍റെ ജീവനക്കാര്‍ക്ക് ശന്പള കുടിശ്ശിക
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)സി-ആപ്റ്റിന്‍റെ ഹെഡ് ഓഫീസിലും വിവിധ സെന്‍ററുകളിലും ജോലിചെയ്ത ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും ശന്പളകുടിശ്ശിക ഇനത്തില്‍ തുക നല്‍കുവാനുണ്ടോ എന്ന് വിശദമാക്കുമോ;
(ബി)എങ്കില്‍ ഏതെല്ലാം ജീവനക്കാര്‍ക്ക് ഏതെല്ലാം മാസങ്ങളിലായി എത്ര രൂപ ശന്പള കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)ഈ കാലയളവില്‍ ശന്പളകുടിശ്ശികയുള്ള ജീവനക്കാരില്‍ ആര്‍ക്കെങ്കിലും ഭാഗികമായോ, മുഴുവനായോ കുടിശ്ശിക തുക നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)""നോണ്‍ റീഫണ്ടബിള്‍ സാലറി അഡ്വാന്‍സ്'' എന്ന പേരില്‍ ശന്പളകുടിശ്ശികയില്‍ നിന്നും ഓരോ വര്‍ഷവും ചിലര്‍ക്ക് മാത്രം തുക വിതരണം ചെയ്തിട്ടുണ്ടോ;
(ഇ)എങ്കില്‍ ഇതുവരെ ഈയിനത്തില്‍ ഓരോര്‍ത്തര്‍ക്കും എത്ര തുക നല്‍കിയെന്ന വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(എഫ്)ശന്പളകുടിശ്ശിക തീര്‍ത്ത് നല്‍കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും, പുതിയ ശന്പള പരിഷ്കരണം നടപ്പിലാക്കും മുന്പ് ശന്പള കുടിശ്ശിക തീര്‍ത്ത് നല്‍കുമോ എന്നും വ്യക്തമാക്കുമോ?
|
2935 |
സ്കൂള്‍ ബസ് ഡ്രൈവര്‍മാരുടെ സേവന-വേതനവ്യവസ്ഥകള്
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)സംസ്ഥാനത്തെ സ്കൂള്‍ ബസ് ഡ്രൈവര്‍മാരുടെ സേവന-വേതനവ്യവസ്ഥകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍, വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)സര്‍ക്കാര്‍ സ്കൂളുകളിലെ ബസ് ഡ്രൈവര്‍മാരുടെ വേതനം പി.റ്റി.എ.കളാണു നല്‍കുന്നതെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)സര്‍ക്കാര്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കു ദിവസവേതനം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; എന്നുമുതല്‍ ദിവസവേതനം നല്‍കാനാകുമെന്നു വ്യക്തമാക്കുമോ?
|
2936 |
സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശസ്വയംഭരണസ്കൂളുകളിലെ അധ്യാപകരുടെ ശന്പളം
ശ്രീ. റ്റി.വി. രാജേഷ്
(എ)തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കീഴിലുളള എത്ര സ്കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുളളത്; പ്രസ്തുത സ്കൂളുകളിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ചിട്ടുണ്ടോ;
(ബി)ഈ സ്കൂളുകളിലെ ശന്പളബില്ലുകള്‍ എയ്ഡഡ് സ്കൂളുകളിലെ ട്രഷറി ഹെഡ്ഡില്‍ നിന്നും സര്‍ക്കാര്‍ സ്കൂളുകളിലെ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ ?
|
2937 |
ആര്‍.എം.എസ്.എ. സ്കൂളുകളിലെ അദ്ധ്യാപകരുടെ ശന്പളം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)സംസ്ഥാനത്തെ മുപ്പതോളം ആര്‍.എം.എസ്.എ. സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് ആറുമാസമായി ശന്പളം ലഭിക്കുന്നില്ലെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇങ്ങനെ ശന്പളം വൈകുന്നതിനുള്ള കാരണമെന്താണെന്നു വിശദമാക്കുമോ;
(സി)തടസ്സങ്ങള്‍ നീക്കി എന്നത്തേയ്ക്കു ശന്പളം നല്‍കാനാകുമെന്ന് അറിയിക്കുമോ?
|
2938 |
അണ്‍ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍
ശ്രീമതി കെ. കെ. ലതിക
(എ)അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും അര്‍ഹമായ വേതനം ലഭിക്കുന്നില്ല എന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത മേഖലയിലെ അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സേവന-വേതന വ്യവസ്ഥകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കിയിട്ടുണ്ടോ എന്നും എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങളും വ്യക്തമാക്കുമോ;
(സി) പ്രസ്തുത മേഖലയിലെ സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച എന്തെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ എന്നും ഇല്ലെങ്കില്‍ പ്രസ്തുത ആവശ്യത്തിനായി ഒരു കമ്മീഷനെ നിയമിച്ച്, ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്നും വ്യക്തമാക്കുമോ?
|
2939 |
പ്രീ പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും ശന്പളം ലഭ്യമാക്കുന്നതിന് നടപടി
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രൈമറി സ്കൂളുകളില്‍ പ്രീ-പ്രൈമറി വിഭാഗം തുടങ്ങുന്നതിന് എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കുമോ;
(ബി)സംസ്ഥാനത്തില്‍ ഇത്തരത്തില്‍ എത്ര പ്രീ-പ്രൈമറി വിഭാഗമാണ് പ്രൈമറി സ്കൂളുകളിലും, യു.പി. സ്കൂളുകളോടൊപ്പമുള്ള പ്രൈമറി വിഭാഗത്തിലും പ്രവര്‍ത്തിക്കുന്നത് എന്ന് അറിയിക്കുമോ;
(സി)അനുബന്ധ പ്രീ-പ്രൈമറി വിഭാഗത്തില്‍ ശന്പളമില്ലാതെ പ്രവൃത്തിയെടുക്കുന്ന പ്രീ-പ്രൈമറി അദ്ധ്യാപകരുടേയും ആയമാരുടേയും വിവരം ഇനം തിരിച്ച് അറിയിക്കുമോ;
(ഡി)പ്രസ്തുത ജീവനക്കാര്‍ക്ക് ശന്പളം ലഭ്യമാക്കുന്നതിന് നാളിതുവരെ എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ;
(ഇ)ഇല്ലെങ്കില്‍ ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് വേതനം ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
|
2940 |
പ്രൊട്ടക്ടഡ് അദ്ധ്യാപകരുടെ ശന്പളവിതരണം
ശ്രീ. മുല്ലക്കര രത്നാകരന്‍
പ്രൊട്ടക്ടഡ് അദ്ധ്യാപകരുടെ ശന്പളം മാതൃസ്കൂളുകളില്‍ എഴുതിവരുന്നതിലൂടെയുള്ള അസൌകര്യം ഒഴിവാക്കാന്‍ പ്രൊട്ടക്ടഡ് അദ്ധ്യാപകര്‍ക്ക് അവര്‍ പഠിപ്പിക്കുന്ന സ്കൂളുകളില്‍തന്നെ ശന്പളം എഴുതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?
|
2941 |
എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകരുടെ പി.എഫ് ക്രഡിറ്റ് കാര്‍ഡ്
ശ്രീമതി ഇ. എസ്. ബിജിമോള്‍
(എ)എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് പി.എഫ് ക്രഡിറ്റ് കാര്‍ഡ് അവസാനമായി നല്‍കിയ വര്‍ഷം ഏതാണെന്ന് വ്യക്തമാക്കാമോ; ഈ വിഭാഗം അദ്ധ്യാപകര്‍ക്ക് 2006 ന് ശേഷം പി.എഫ്. ക്രഡിറ്റ് കാര്‍ഡുകള്‍ ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പി.എഫ് ക്രഡിറ്റ് കാര്‍ഡ് ലഭിക്കാത്തതു മൂലം ടെന്പററി അഡ്വാന്‍സ്, എന്‍.ആര്‍.എ എന്നിവ ലഭ്യമാകുന്നതിന് കാലതാമസം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)2006 ന് ശേഷമുള്ള പി.എഫ് ക്രഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
|
2942 |
പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പ്രവേശനവും കൊഴിഞ്ഞുപോക്കും
ശ്രീ.ഇ.പി.ജയരാജന്‍
(എ)സംസ്ഥാനത്ത് എല്‍.പി.സ്കൂള്‍ വിഭാഗത്തില്‍ 2010-2011-ല്‍ എത്ര പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിനികള്‍ പ്രവേശനം നേടി;
(ബി)2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ എണ്ണം എത്ര;
(സി)2010-11-ലെ കൊഴിഞ്ഞുപോക്ക് എത്ര ശതമാനം ആയിരുന്നു;
(ഡി)2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ എല്‍.പി. സ്കൂള്‍ വിഭാഗത്തിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ കൊഴിഞ്ഞുപോക്ക് ശതമാനം എത്രയാണ്?
|
2943 |
പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍
ശ്രീ. ഇ.പി.ജയരാജന്‍
(എ)പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്;
(ബി)ഇതുമായി ബന്ധപ്പെട്ട് 2011-12, 2012-13, വര്‍ഷങ്ങളിലും 2013-2014 വര്‍ഷത്തില്‍ നാളിതുവരെയും എത്ര തുക ചിലവഴിച്ചിട്ടുണ്ട്;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഈ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഏതെങ്കിലും പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടോ ?
|
2944 |
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ നിശ്ചിതകാല പരിധിക്കുള്ളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ശുപാര്‍ശ ചെയ്ത് അയക്കാത്തതു കാരണം അവരുടെ ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരികയോ ലഭിക്കുന്നതിന് കാലതാമസം വരികയോ ചെയ്യുന്നതായ പരാതികള്‍ ലഭിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ കാലതാമസം കൂടാതെ ശുപാര്‍ശ ചെയ്ത് ബന്ധപ്പെട്ട ആഫീസുകളില്‍ അയയ്ക്കുവാനും സ്ഥാപന മേലധികാരികള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കുമോ;
(സി)പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുവാന്‍ കാരണക്കാരായ ഉദ്യോഗസ്ഥരുടെ മേല്‍ ആ കുറ്റം ചുമത്തി കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമോ?
|
2945 |
പി. സുഭാഷിന്‍റെ ആശ്രിതര്‍ക്ക് നിയമനം ലഭിക്കുന്നത് സംബന്ധിച്ച്
ശ്രീ. പുരുഷന്‍ കടലുണ്ടി
വിദ്യാഭ്യാസവകുപ്പില്‍ മൂന്നാറിലെ ബി.ആര്‍.സി.യില്‍ സി.ആര്‍.സി. കോര്‍ഡിനേറ്ററായി ജോലി ചെയ്തു വരെവ അപകടത്തില്‍ മരണപ്പെട്ട പി. സുഭാഷ്, നെല്ലേരി, പൂനത്ത്, നടുവണ്ണൂര്‍, കോഴിക്കോട് ജില്ല എന്ന ആളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നത് സംബന്ധിച്ച് അപേക്ഷ ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ ബന്ധപ്പെട്ട അപേക്ഷയില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കാമോ ?
|
2946 |
"ഫ്ളെയര്‍' പദ്ധതി
ശ്രീ. പി. സി. വിഷ്ണുനാഥ്
,, വി. പി. സജീന്ദ്രന്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, ഹൈബി ഈഡന്‍
(എ)"ഫ്ളെയര്‍' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
(ബി)കോളേജുകളിലെ യുവ അദ്ധ്യാപകര്‍ക്ക് ഗുരുകുല സന്പ്രദായപ്രകാരം പ്രമുഖ അദ്ധ്യാപകരെ നിരന്തരം പിന്‍തുടര്‍ന്ന് പരിശീലനം നേടാന്‍ ഉതകുന്ന എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പരിശീലനം നല്‍കുന്നതിന് ഭരണ തലത്തില്‍ എന്തെല്ലാം സൌകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
2947 |
പുതിയ
എഞ്ചിനീയറിംഗ്
കോളേജുകള്‍
ശ്രീ. അന്‍വര്‍
സാദത്ത്
(എ)2014-15
കാലയളവില്‍
പുതിയ
എഞ്ചിനീയറിംഗ്
കോളേജുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)പുതുതായി
എന്‍. ഒ.
സി നല്‍കുന്ന
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളില്‍
ഇന്‍ഫര്‍മേഷന്‍
ടെക്നോളജി
(കഠ),
അപ്ലൈഡ്
ഇലക്ട്രോണിക്സ്
(അഋ),
ഇലക്ട്രോണിക്സ്
ആന്‍റ്
ഇന്‍സ്ട്രുമെന്‍റേഷന്‍
(ഋക)
തുടങ്ങിയ
കോഴ്സുകള്‍
ആരംഭിക്കാന്‍
അനുമതി
നല്‍കുമോ?
|
2948 |
മുന്നോക്ക
വിദ്യാര്‍ത്ഥികളുടെ
ഉപരിപഠനത്തിന്
സ്കോളര്‍ഷിപ്പ്
പദ്ധതി
ശ്രീ.
റ്റി. എന്‍.
പ്രതാപന്‍
,, വി.
റ്റി. ബല്‍റാം
,, പാലോട്
രവി
,, പി. സി.
വിഷ്ണുനാഥ്
(എ)മുന്നോക്ക
വിഭാഗങ്ങളില്‍പെട്ട
വിദ്യാര്‍ത്ഥികളുടെ
ഉപരിപഠനത്തിന്
സ്കോളര്‍ഷിപ്പുകള്‍
നല്‍കാന്‍
പദ്ധതി
രൂപീകരിച്ചിട്ടണ്ടോ;
വിശദമാക്കുമോ;
(ബി)പ്രസ്തുത
വിഷയം
സംബന്ധിച്ച്
ഏതെല്ലാം
പദ്ധതികളാണ്
രൂപീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(സി)പ്രസ്തുത
പദ്ധതികള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)എന്തെല്ലാം
ആനുകൂല്യങ്ങളാണ്
പദ്ധതി
വഴി
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ?
|
2949 |
സര്‍വ്വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനം
ശ്രീ. വി.ഡി.സതീശന്‍
,, അന്‍വര്‍ സാദത്ത്
,, ബെന്നി ബെഹനാന്
,, റ്റി.എന്‍.പ്രതാപന്‍
(എ)സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ജൂബിലി ആഘോഷങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇത് മുഖേന കൈവരിക്കാനുദ്ദേശിക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കാമോ;
(സി)ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും കാര്യക്ഷമമാക്കാനും എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആവിഷ്കരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇന്‍സ്റ്റിറ്റ്യൂട്ടിന് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി നിലവിലുളള എല്ലാ കരാര്‍ ജീവനക്കാരേയും സ്ഥിരപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
|
2950 |
വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിദേശയാത്ര
ശ്രീമതി കെ. എസ്. സലീഖ
(എ) നിലവില്‍ സംസ്ഥാനത്ത് വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന് വിവിധ യൂണിവേഴ്സിറ്റികളുടെ കീഴില്‍ സംസ്ഥാനത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലുമായി എത്ര സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നു; എവിടെയെല്ലാം; ഇതില്‍ ഓരോ സെന്‍ററില്‍ ഏതെല്ലാം ബിരുദ, ബിരുദാനന്തര, മറ്റു കോഴ്സുകള്‍ നടത്തുന്നുവെന്ന് വ്യക്തമാക്കുമോ;
(ബി) വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എത്രയെണ്ണം ഉണ്ടായിരുന്നു; എവിടെയെല്ലാം; വ്യക്തമാക്കുമോ;
(സി) 2013 വര്‍ഷത്തില്‍ വിദേശത്തുള്ള കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ ഓരോ യൂണിവേഴ്സിറ്റിയില്‍ നിന്നും പരിശോധനയ്ക്ക് പോയവര്‍ ആരെല്ലാം; ഓരോരുത്തരും എത്ര യാത്രകള്‍ നടത്തി; എത്ര ദിവസം വിദേശത്ത് തങ്ങി; ഓരോ യാത്രയ്ക്കും വിവിധ യൂണിവേഴ്സിറ്റികളുടെ എത്ര പണം ചെലവാക്കി; വിശദാംശം വ്യക്തമാക്കുമോ;
(ഡി) ഇതില്‍ കാലിക്കറ്റ് സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ശ്രീ. കെ. രവീന്ദ്രനാഥ് തന്‍റെ ഔദേ്യാഗിക പദവി മറച്ചുവെച്ച് സെയില്‍സ് എക്സിക്യൂട്ടീവ് വിസയിലാണോ അതോ മറ്റു പദവികളുടെ പേരിലാണോ ഗള്‍ഫ് രാജ്യങ്ങളില്‍ യാത്ര ചെയ്തതെന്ന് അറിവുണ്ടോ; വ്യക്തമാക്കുമോ;
(ഇ) പ്രസ്തുത യാത്രയില്‍ പ്രോ വൈസ്ചാന്‍സലര്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുവോ; അവിടെ യൂണിവേഴ്സിറ്റിക്കുവേണ്ടി എന്തെങ്കിലും ഉത്തരവുകള്‍ നല്‍കിയോ;വിശദാംശംലഭ്യമാക്കുമോ;
(എഫ്) പ്രസ്തുത യാത്രയില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് മറ്റ് ആരെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ യാത്ര നടത്തിയോ; എങ്കില്‍ ആരെല്ലാം;
(ജി) ഇവര്‍ ഓരോരുത്തരും ഗള്‍ഫ് രാജ്യങ്ങളില്‍ എത്ര ദിവസം ഉണ്ടായിരുന്നുവെന്നും പി.വി.സി. ഉള്‍പ്പെടെ ഓരോരുത്തരും വിവിധയിനങ്ങളില്‍ പ്രസ്തുത യൂണിവേഴ്സിറ്റിയില്‍ നിന്നും എന്തു തുക ചെലവാക്കി എന്നും വ്യക്തമാക്കുമോ;
(എച്ച്) പ്രസ്തുത യാത്രകള്‍ക്ക് ഔദേ്യാഗിക അനുമതികള്‍ മുന്‍കൂറായി വാങ്ങിയിരുന്നോ;
(ഐ) ഇല്ലെങ്കില്‍ പ്രസ്തുത നിയമലംഘനത്തിന്മേല്‍ എന്തു നടപടി സ്വീകരിച്ചു; വിശദാംശം വ്യക്തമാക്കുമോ;
(ജെ) വിദേശയാത്ര ചെയ്തവര്‍ക്ക് വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ വിസ, യാത്രാടിക്കറ്റ്, താമസചെലവ് എന്നിവയ്ക്കായി എന്തു തുക ചെലവാക്കി എന്ന് പരിശോധിച്ചുവോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(കെ) അവശ്യം വേണ്ടുന്ന സൌകര്യങ്ങള്‍ ഇല്ലാത്ത വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുവാന്‍ സര്‍ക്കാരിതര ചെലവില്‍ ഔദേ്യാഗിക അനുമതിയില്ലാതെ ഇവര്‍ യാത്ര ചെയ്ത വിഷയത്തില്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?
|
<<back |
next page>>
|