|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2857
|
""സമഗ്ര വിദ്യാഭ്യാസ പദ്ധതി''
ശ്രീ. എം. ഹംസ
(എ)സംസ്ഥാനത്തെ ഏതെല്ലാം അസംബ്ലി മണ്ധലങ്ങളില്‍ ""സമഗ്ര വിദ്യാഭ്യാസ പദ്ധതി'' നടപ്പിലാക്കിവരുന്നുണ്ട്;
(ബി)സമഗ്ര വിദ്യാഭ്യാസ പദ്ധതി ഏത് ഏജന്‍സിയുടെ നേതൃത്വത്തിലാണ് നടപ്പിലാക്കി വരുന്നത്;
(സി)പ്രസ്തുത ഏജന്‍സി നാളിതുവരെ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് വിശദമാക്കാമോ;
(ഡി)സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിവരുന്ന മണ്ധലങ്ങളില്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെന്ന് വിശദമാക്കാമോ?
|
2858 |
സമഗ്ര വിദ്യാഭ്യാസ പദ്ധതി
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)സീമാറ്റിന്‍റെ പ്രവര്‍ത്തനം മെച്ചെപ്പടുത്തുന്നതിനു സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
(ബി)സമഗ്രവിദ്യാഭ്യാസ പദ്ധതി ഏതൊക്കെ മണ്ധലങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്; അതുമൂലം എന്തൊക്കെ നേട്ടങ്ങളുണ്ടായിട്ടുണ്ട്;
(സി)ഇതിനുവേണ്ടി എന്തു തുക നല്കിയിട്ടുണ്ട്; പ്രസ്തുത തുകയുടെ മണ്ധലം തിരിച്ചുള്ള വിനിയോഗ വിവരം നല്കാമോ?
|
2859 |
സമഗ്രവിദ്യാഭ്യാസ പദ്ധതിക്ക് ഫണ്ട്
ശ്രീ. പി. ഉബൈദുള്ള
(എ)"സമഗ്ര വിദ്യാഭ്യാസ പദ്ധതി' ഏതെല്ലാം മണ്ധലങ്ങളിലാണ് ആരംഭിച്ചിട്ടുള്ളത്;
(ബി)സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പില്‍ വരുത്തുന്പോള്‍ വിദ്യാലയങ്ങളുടെ അവശ്യ ചെലവുകള്‍ക്കും വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കുന്നതിന് പ്രത്യേക ഫണ്ട് നീക്കിവച്ചിട്ടില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പില്‍ വരുത്തുന്ന മണ്ധലങ്ങളില്‍ വിദ്യാലയങ്ങളുടെ നവീകരണത്തിനും വിദ്യാര്‍ത്ഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക ഫണ്ട് അനുവദിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അക്കാര്യം പരിഗണിക്കുമോ?
|
2860 |
എസ്.എസ്.എ. പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍
ശ്രീ. ബെന്നി ബെഹനാന്
,, വി. ഡി. സതീശന്‍
,, എം. പി. വിന്‍സെന്‍റ്
,, കെ. ശിവദാസന്‍ നായര്‍
(എ)എസ്.എസ്.എ. പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദമാക്കാമോ ;
(ബി)പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് വികസനത്തിന് എത്ര തുകയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം .
(സി)തുകയുടെ കേന്ദ്ര, സംസ്ഥാന വിഹിതം എത്രയാണ് ; വിശദമാക്കുമോ ;
(ഡി)സംസ്ഥാന വിഹിതം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കു ന്നത് ; വ്യക്തമാക്കുമോ ;
(ഇ)എന്തെല്ലാം കാര്യങ്ങളാണ് പദ്ധതി വഴി നടപ്പാക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ?
|
2861 |
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം അനുവദിച്ച ഹൈസ്കൂളുകളുടെ ശോചനീയവസ്ഥ
ശ്രീ. പി. ബി. അബ്ദുള്‍ റസാക്
(എ)രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം അനുവദിച്ച പുതിയ സര്‍ക്കാര്‍ ഹൈസ്കൂളുകളുടെ ശോചനീയവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം പണിയുന്നതിനുള്ള നടപടിക്രമങ്ങള്‍ എവിടെ വരെയായി എന്ന് വ്യക്തമാക്കാമോ; കെട്ടിടം പണി ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാമോ;
(സി)ഈ സ്കൂളുകളില്‍ ഇംഗ്ലീഷ്, അറബിക്, ഉര്‍ദു, സംസ്കൃത ഭാഷാ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കാമോ;
(ഡി)ആര്‍. എം. എസ്. എ. സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം ഹയര്‍സെക്കന്‍ററി വിഭാഗം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2862 |
സ്വകാര്യ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ സംസ്ഥാനത്തുണ്ടായിരുന്ന സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓരോ മേഖലയിലും എത്ര വീതമായിരുന്നു എന്നും, വ്യത്യസ്തങ്ങളായ ഓരോ കോഴ്സിനും എത്ര വീതം സീറ്റുകള്‍ ആ മേഖലയില്‍ ഉണ്ടായിരുന്നെന്നും ഓരോ കോഴ്സിനും സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയിരുന്ന ഫീസ് നിരക്ക് എത്രയായിരുന്നെന്നും വിശദമാക്കാമോ;
(ബി)മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളിലും, കോഴ്സുകളിലും ഇപ്പോള്‍ എത്ര ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
(സി)സംസ്ഥാനത്ത് സ്വാശ്രയ സ്വകാര്യ മേഖലയില്‍ നിലവിലുള്ള ഓരോ കോഴ്സിനും എത്ര സീറ്റുകള്‍ ഉണ്ടെന്നും ഇവ ഓരോന്നിന്‍റെയും ഫീസ് നിരക്ക് എത്രയാണെന്നും വിശദമാക്കാമോ;
(ഡി)സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാം കൂടി പ്രതിവര്‍ഷം തലവരിപ്പണമായി എന്ത് തുക ലഭിക്കുന്നുണ്ടെന്ന് അറിവുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
(ഇ)ഇതില്‍ സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ ഇനത്തില്‍ പ്രതിവര്‍ഷം എത്ര ഫീസ് ലഭിക്കുന്നുണ്ടെന്ന് വിശദമാക്കാമോ?
|
2863 |
സ്കൂള്‍ പ്രവൃത്തിദിനങ്ങളുടെ കുറവ്
ശ്രീ. എം. ഹംസ
സംസ്ഥാനത്ത്
അദ്ധ്യയന
ദിവസങ്ങളുടെ
എണ്ണം കുറഞ്ഞുവരുന്നു എന്ന ആക്ഷേപം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്കൂള്‍ പ്രവൃത്തി ദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ?
|
2864 |
വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം
ശ്രീ. ജോസഫ് വാഴക്കന്‍
,, കെ. ശിവദാസന്‍ നായര്‍
,, എം. എ. വാഹീദ്
,, ഐ. സി. ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ വിശദമാക്കുമോ; ഉത്തരവിലെ വിശദാംശങ്ങളെന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
(ബി)മലയാളം മാതൃഭാഷയല്ലാത്ത കുട്ടികള്‍ക്ക് മലയാളം ഭാഷ പഠിക്കുവാന്‍ എന്തെല്ലാം സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ;
(സി)ഇതിനായി സ്കൂളുകളിലെ പീരിയഡുകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
T..2865 |
സ്കൂളുകളില്‍ മലയാളം നിര്‍ബ്ബന്ധമാക്കാന്‍ നടപടി
ശ്രീമതി ഗീതാ ഗോപി
(എ)സര്‍ക്കാര്‍/എയ്ഡഡ്/അണ്‍-എയ്ഡഡ്/സി.ബി.എസ്.ഇ. സ്കൂളുകളില്‍ മാതൃഭാഷയായ മലയാളം പഠിപ്പിക്കുന്നുണ്ടോ; എങ്കില്‍, വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)ഇല്ലെങ്കില്‍, അത്തരം സ്കൂളുകളില്‍ നിര്‍ബ്ബന്ധമായി മാതൃഭാഷ പഠിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍, എന്തു നടപടിയാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?
|
2866 |
പരിസ്ഥിതി സംരക്ഷകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്
ശ്രീ. ആര്‍. രാജേഷ്
(എ)സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി സംരക്ഷിക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)2013 ജൂണ്‍ 12 ന് ഇതു സംബന്ധിച്ച് കൃഷി, വനം, വിദ്യാഭ്യാസ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ;
(സി)ഇതു സംബന്ധിച്ച് ഡി. പി. ഐ യ്ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ടോ?
|
T.2867 |
സ്കൂള്‍ പാഠ്യക്രമത്തില്‍ കായിക വിദ്യാഭ്യാസം
ശ്രീ.കെ.എന്‍.എ.ഖാദര്‍
(എ)കായികക്ഷമതയില്‍ സ്കൂള്‍ കുട്ടികളുടെ പിന്നോക്കാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സ്കൂള്‍ പാഠ്യക്രമത്തില്‍ കായിക വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2868 |
എല്‍.പി. മുതല്‍ ഹൈസ്കൂള്‍ വരെയുള്ള പഠന സിലബസ് ഏകീകരിക്കലും വിദ്യാഭ്യാസ അവകാശ നിയമവും
ശ്രീ. സി. മമ്മൂട്ടി
(എ)എല്‍.പി മുതല്‍ ഹൈസ്കൂള്‍ വരെയുള്ള പഠന സിലബസ് ഏകീകരിക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍ എന്നു മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
(ബി)സര്‍ക്കാര്‍, എയ്ഡഡ് മേഖലയെ നിലനിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഏകീകൃത സിലബസ് അംഗീകരിച്ച് അടിയന്തിരമായി നടപ്പാക്കുമോ;
(സി)വിദ്യാഭ്യാസ അവകാശ നിയമം എന്നു മുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്;
(ഡി)ഇതിനായി അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യത്തിലുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
|
2869 |
ബദല്‍ വിദ്യാലയങ്ങള്‍
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)സംസ്ഥാനത്ത് എത്ര ബദല്‍ വിദ്യാലയങ്ങളുണ്ട്; അവിടങ്ങളില്‍ എത്ര അദ്ധ്യാപകര്‍ ജോലി ചെയ്യുന്നു;
(ബി)ബദല്‍ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് ആവശ്യമായ യോഗ്യതകള്‍ എന്തെല്ലാം;
(സി) ഇവര്‍ക്ക് നല്‍കിവരുന്ന വേതനം എത്രയാണെന്നും ഇത് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ?
|
2870 |
ബദല്‍ സ്കൂളുകള്‍
ശ്രീ. പി. കെ. ബഷീര്‍
(എ)സംസ്ഥാനത്ത് ഓരോ ജില്ലയിലും എത്ര ബദല്‍ സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്;
(ബി)പ്രസ്തുത സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്ന നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(സി)ബദല്‍ സ്കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ച് ഉത്തരവിറക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്താണ് തടസ്സമെന്ന് വ്യക്തമാക്കുമോ?
|
2871 |
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏകീകൃതയുണിഫോം
ശ്രീ. റ്റി. എന്‍. പ്രതാപന്‍
,, പാലോട് രവി
,, വി. റ്റി. ബല്‍റാം
,, ലൂഡി ലൂയിസ്
(എ)സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏകീകൃത യൂണിഫോം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ നല്‍കുമോ ;
(സി)ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമോ ; വ്യക്തമാക്കുമോ ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ ?
|
2872 |
സൌജന്യ യൂണിഫോം വിതരണം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
,, എം. ഹംസ
,, എ. എം. ആരിഫ്
(എ)സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ അദ്ധ്യയനവര്‍ഷത്തെ സൌജന്യ യൂണിഫോം വിതരണത്തിനായുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് ;
(ബി)യൂണിഫോം വിതരണത്തിന് മുന്‍വര്‍ഷങ്ങളില്‍ അനുവര്‍ത്തിച്ചിരുന്ന നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുകയുണ്ടായോ ; എങ്കില്‍ മാറ്റം വരുത്തുവാനുണ്ടായ കാരണം വിശദമാക്കാമോ ; പുതിയ തീരുമാനമനുസരിച്ച് യൂണിഫോം എങ്ങനെ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത് ;
(സി)ഇതിനായി ടെണ്ടര്‍ ക്ഷണിച്ചിരുന്നോ ; ടെണ്ടര്‍ വ്യവസ്ഥകള്‍ എന്തെല്ലാമായിരുന്നു;
(ഡി)ഏതെല്ലാം കന്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത് ; വിശദാംശം നല്‍കാമോ ;
(ഇ)വിവിധ സംസ്ഥാനങ്ങളില്‍ യൂണിഫോം വിതരണം ചെയ്ത് മുന്‍ പരിചയമുള്ള പൊതു മേഖലാ സ്ഥാപനമായ എന്‍.ടി.സി. ടെണ്ടറില്‍ പങ്കെടുക്കുകയുണ്ടായോ ; ഈ സ്ഥാപനത്തെ പരിഗണിക്കുകയുണ്ടായോ ; ഇല്ലെങ്കില്‍ ടെണ്ടര്‍ തള്ളാനുള്ള കാരണം വ്യക്തമാക്കുമോ ;
(എഫ്)ഈ അദ്ധ്യയനവര്‍ഷം അവസാനിക്കാറായിട്ടും യൂണിഫോം വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത് എന്ന് നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാമോ ?
|
2873 |
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നല്‍കുന്നതിന് സര്‍ക്കാര്‍ തുക അനുവദിക്കല്‍
ശ്രീ. എസ്. ശര്‍മ്മ
(എ)സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നല്‍കുന്നതിന് സര്‍ക്കാര്‍ തുക നല്‍കുവാന്‍ നിശ്ചയച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി വരുന്നതെന്ന് വിശദമാക്കാമോ;
(സി)യൂണിഫോമിന് നല്‍കുന്ന തുക ഏത് രീതിയിലാണ് വിനിയോഗം ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;
(ഡി)യൂണിഫോം വാങ്ങുന്നതിനായി അദ്ധാപകരെ ചുമതലപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വൈപ്പിന്‍ മണ്ധലത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വാങ്ങുന്നതിനായി അദ്ധ്യാപകര്‍ക്ക് നിശ്ചയിച്ച് നല്‍കിയിട്ടുള്ള കന്പനികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
(ഇ)വൈപ്പിന്‍ മണ്ധലത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിനായി എത്ര വിദ്യാലയങ്ങള്‍ക്ക് എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്നും, പ്രധാന അധ്യാപകര്‍ക്ക് തുക കൈമാറിയ തീയതി ഏതെന്നും വ്യക്തമാക്കാമോ?
|
2874 |
സ്കൂള്‍ യൂണിഫോം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)ഒരു വിദ്യാര്‍ത്ഥിക്ക് എത്ര സെറ്റ് യൂണിഫോമാണ് വാങ്ങേണ്ടത് എന്ന് വ്യക്തമാക്കുമോ;
(ബി)യൂണിഫോമിന്‍റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് ആരാണെന്നും എങ്ങനെയാണെന്നും വ്യക്തമാക്കുമോ?
|
2875 |
സ്കൂള്‍ യൂണിഫോം വിതരണ പദ്ധതി
ശ്രീ. കെ. വി. വിജയദാസ്
(എ)2013-14 അദ്ധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ക്ക് സ്കൂള്‍ യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ നേട്ടമായി പ്രഖ്യാപിച്ച കാര്യങ്ങളില്‍ എന്തെല്ലാം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദവിവരം നല്‍കുമോ;
(ബി)2014 ജനുവരി 17-വരെ എത്ര കുട്ടികള്‍ക്ക് യൂണിഫോം ലഭ്യമാക്കിയിട്ടുണ്ട്; ഇല്ലെങ്കില്‍ എന്തുകൊണ്ട്?
|
2876 |
യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് ഡി.പി.ഐ.യുടെ ഉത്തരവ്
ശ്രീ. കെ.വി. വിജയദാസ്
(എ)യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് ഡി.പി.ഐ.യുടെ 5.12.2013-ലെ ഉത്തരവുപ്രകാരം എംപാനല്‍ ചെയ്ത കന്പനികളില്‍നിന്നും യൂണിഫോം ലഭിക്കാത്തപക്ഷം പുറത്തുനിന്ന് വാങ്ങാന്‍ നിര്‍ദ്ദേശിക്കുകയും അതോടൊപ്പം നടപ്പിലാക്കാന്‍ കഴിയാത്ത നിര്‍ദ്ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തത് നിര്‍ദ്ദിഷ്ട കന്പനികളെ മാത്രം സഹായിക്കാനാണോ; വ്യക്തമാക്കുമോ;
(ബി)പ്രസ്തുത ഉത്തരവിന്‍റെ 4(ബി)-യില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍നിന്ന് വാങ്ങുന്പോള്‍ ഭാരത സര്‍ക്കാരിന്‍റെ ടെക്സ്റ്റൈല്‍ മന്ത്രാലയം അംഗീകരിച്ച ലാബുകളില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത് എത്രത്തോളം പ്രായോഗികമാണ് എന്ന് വ്യക്തമാക്കുമോ;
(സി)കേരളത്തില്‍ ഇത്തരത്തില്‍ എത്ര ലാബുകള്‍ ഉണ്ട്; ഇതിനായുള്ള നടപടിക്രമങ്ങളുടെ വിവരം എല്ലാ സ്കൂളുകളിലും അറിയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
(ഡി)പ്രസ്തുത ഓരോ ബാച്ച് തുണിത്തരങ്ങള്‍ക്കും നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് പ്രത്യേക ഫീസ് നിലവിലുണ്ടോ; എങ്കില്‍ ഈ ഫീസ് സര്‍ക്കാര്‍ എപ്രകാരം നല്‍കാനാണ് ഉദ്ദേശിക്കുന്നത്;
(ഇ)ഈ അദ്ധ്യയനവര്‍ഷത്തില്‍ തന്നെ മേല്‍നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കുട്ടികള്‍ക്ക് എന്നുമുതല്‍ യൂണിഫോം വിതരണം ചെയ്യാനാകും; വിശദവിവരം നല്‍കുമോ?
|
2877 |
യൂണിഫോം വ്യവസ്ഥകള്‍
ശ്രീ. കെ. വി. വിജയദാസ്
(എ)യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് ഡി. പി. ഐ. പുറപ്പെടുവിച്ച ടജ2/42544/13(ഉജക) റ.േ05.12.2013 സര്‍ക്കുലര്‍ പ്രകാരം ഒരു കുട്ടിക്ക് രണ്ട് യൂണിഫോം നല്‍കുന്നതിന് തയ്യല്‍കൂലിയടക്കം പരമാവധി 400 രൂപ എന്ന വ്യവസ്ഥ പിന്‍വലിച്ചിട്ടുണ്ടോ; എങ്കില്‍ ബന്ധപ്പെട്ട ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)പ്രസ്തുത ഉത്തരവില്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡ് വരെയുള്ള ആണ്‍കുട്ടികള്‍ക്ക് "നിക്കറും' "അരക്കൈ' ഷര്‍ട്ടും എന്ന് നിര്‍ദ്ദേശിക്കാന്‍ ഇടയായ സാഹചര്യം വിശദമാക്കാമോ; എന്തെങ്കിലും കൂടിയാലോചനകള്‍ ഇക്കാര്യത്തില്‍ നടത്തിയിട്ടാണോ പ്രസ്തുത തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്; വ്യക്തമാക്കുമോ?
|
2878 |
സ്കൂള്‍ യൂണിഫോം വിതരണം - കന്പനികളുമായി ധാരണ
ശ്രീ. കെ. വി. വിജയദാസ്
(എ)സ്കൂള്‍ യൂണിഫോം വിതരണത്തിന് എത്ര കന്പനികളുമായി മാത്രം സര്‍ക്കാര്‍ ധാരണയിലെത്താനാണ് ഉദ്ദേശിക്കുന്നത്; ഇതിനിടയാക്കിയ സാഹചര്യം വ്യക്തമാക്കുമോ;
(ബി)സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിലവിലുള്ള യൂണിഫോം ഘടന(കളര്‍+ഡിസൈന്‍)എത്ര എണ്ണം മേല്‍പ്പറഞ്ഞ കന്പനികള്‍ക്ക് ലഭ്യമാക്കാനാകും; വിശദവിവരം നല്‍കുമോ;
(സി)സൌജന്യ യൂണിഫോമിന്‍റെ പരിധിയില്‍ വരാത്ത എ. പി. എല്‍. വിഭാഗത്തിലെ ആണ്‍കുട്ടികള്‍ നിലവിലുള്ള യൂണിഫോമില്‍ തുടരുകയും, മഫത്തലാല്‍ കന്പനി പതിനൊന്ന് കളര്‍ ഡിസൈനില്‍ മാത്രം യൂണിഫോം ലഭ്യമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്കൂളുകളില്‍ പൊതു യൂണിഫോം എന്ന നിലവിലുള്ള സ്ഥിതി എങ്ങനെ തുടരാനാകും; വിശദീകരണം നല്‍കുമോ?
|
2879 |
കൊരട്ടി പഞ്ചായത്ത് എല്‍.പി.സ്കൂള്‍
ശ്രീ. ബി.ഡി.ദേവസ്സി
(എ)കൊരട്ടി ഗ്രാമ പഞ്ചായത്ത് മാനേജ്മെന്‍റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊരട്ടി പഞ്ചായത്ത് എല്‍.പി. സ്കൂളിനെ യു.പി. സ്കൂളാക്കി ഉയര്‍ത്തുന്നതിനായുളള അപേക്ഷയില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ;
(സി)പ്രസ്തുത സ്കൂളിലെ പ്രധാനാദ്ധ്യാപികയെ ക്ലാസ്സ് ചാര്‍ജില്‍നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ചും, ശന്പള ഹെഡ് ഗവണ്‍മെന്‍റ് സ്കൂളുകളുടേതിന് സമാനമാക്കുന്നത് സംബന്ധിച്ചുമുളള അപേക്ഷകളില്‍ എന്തെങ്കിലും നടപടി സ്വികരിച്ചിട്ടുണ്ടോ;
(ഡി)ഇല്ലെങ്കില്‍ ഇതിനായി അടിയന്തിര നടപടി സ്വീകരിക്കുമോ?
|
2880 |
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ വിപുലീകരണവും പരിഷ്ക്കരണവും
ശ്രീ. പി. എ. മാധവന്‍
,, സണ്ണി ജോസഫ്
,, റ്റി. എന്‍. പ്രതാപന്‍
,, അന്‍വര്‍ സാദത്ത്
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി വിപുലീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)പ്രസ്തുത പദ്ധതിയുടെ വിപുലീകരണവും പരിഷ്കരണവും സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?
|
2881 |
ആര്‍.എം.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യല്‍
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)ആര്‍.എം.എസ്.എ. പദ്ധതിയിലുള്‍പ്പെടുത്തി ഇനിയും സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം സ്കൂളുകളാണ് അപ്ഗ്രേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
|
2882 |
കൊയിലാണ്ടി, പയ്യോളി കീഴൂര്‍ ഗവ. യു.പി. സ്കൂളിന്‍റെ അപ്ഗ്രഡേഷന്‍
ശ്രീ. കെ. ദാസന്‍
(എ)ആര്‍.എം.എസ്.എ. പദ്ധതി പ്രകാരം ഹൈസ്കൂളായി ഉയര്‍ത്തുന്നതിനായി പരിഗണിച്ചിരുന്ന കൊയിലാണ്ടി നിയോജകമണ്ധലത്തിലെ സ്കൂളുകള്‍ ഏതെല്ലാമായിരുന്നു എന്നതു വ്യക്തമാക്കുമോ;
(ബി)കൊയിലാണ്ടിയില്‍ പയ്യോളി പഞ്ചായത്തില്‍പ്പെടുന്ന കീഴൂര്‍ സര്‍ക്കാര്‍ യു.പി. സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തുന്നതിന് ആര്‍.എം.എസ്.എ.യുടെ ആദ്യപട്ടികയില്‍പ്പെട്ടിരുന്നതും, എന്നാല്‍ അപ്ഗ്രഡേഷനായി വന്ന അന്തിമപട്ടികയില്‍പ്പെടാതെ തഴയപ്പെട്ടതായുമുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)കീഴൂര്‍ സര്‍ക്കാര്‍ യു.പി. സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തുന്നതിനു ലഭിച്ച നിവേദനം പരിഗണിച്ചിട്ടുണ്ടോ;
(ഡി)സര്‍ക്കാര്‍ ഹൈസ്കൂള്‍ ഇല്ലാത്ത പയ്യോളി പഞ്ചായത്തില്‍ കീഴൂര്‍ സര്‍ക്കാര്‍ യു.പി. സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
2883 |
ആര്‍.എം.എസ്.എ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി അപ്ഗ്രേഡ് ചെയ്തിട്ടുള്ള സ്കൂളുകള്‍
ശ്രീ. സി. കൃഷ്ണന്‍
(എ) 2012-13 ല്‍ ആര്‍.എം.എസ്.എ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
(ബി) പ്രസ്തുത സ്കൂളുകളില്‍ പുതുതായി എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്; മേല്‍ തസ്തികകളില്‍ നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
|
2884 |
തിരൂരങ്ങാടി, മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)പുതുതായി അനുവദിച്ച തിരൂരങ്ങാടി, മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനത്തിനായി കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കുമോ;
(ബി)ഈ ഓഫീസുകളില്‍ ഡി.ഇ.ഒ, പേഴ്സണല്‍ അസിസ്റ്റന്‍റ്, സൂപ്രണ്ടുമാര്‍, ക്ലാര്‍ക്കുമാര്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ എന്നിവരെ നിയമിച്ചിട്ടുണ്ടോയെന്നും, അവര്‍ ആരെല്ലാമാണെന്നും ഇവരില്‍ ആരെല്ലാം ജോലിയില്‍ പ്രവേശിച്ചുവെന്നും വിശദമാക്കുമോ;
(സി) നിയോഗിച്ച മിനിസ്റ്റീരിയല്‍ ജീവനക്കാരില്‍പ്പെട്ട ക്ലാര്‍ക്കുമാര്‍, ലാസ്റ്റ്ഗ്രേഡ് ജീവനക്കാര്‍ എന്നിവര്‍ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെങ്കില്‍ ഈ തസ്തികകളില്‍ പി.എസ്.സി വഴി നിയമനം നടത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ;
(ഡി)സ്ഥലമാറ്റം ലഭ്യമായ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ ഒഴിവ് വന്ന ഓഫീസുകളിലെ തസ്തികകള്‍ പി. എസ്. സി വഴി നികത്തുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
|
2885 |
കുടിയേറ്റ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കുളുകള്‍ക്ക് അംഗീകാരം
ശ്രീ. മോന്‍സ് ജോസഫ്
യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന കുടിയേറ്റ മേഖലയിലെ സ്കൂളുകള്‍ക്ക് പ്രതേ്യക പരിഗണന നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നയം വ്യക്തമാക്കാമോ ;
(ബി)കുടിയേറ്റ മേഖലയില്‍ എത്ര ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട് ; ഇവയില്‍ എത്ര എണ്ണം അംഗീകാരത്തിനുവേണ്ടി അപേക്ഷ നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;
(സി)കുടിയേറ്റ മേഖലയ്ക്ക് പ്രതേ്യക പരിഗണന നല്‍കി പത്തു വര്‍ഷക്കാലമായി കേരള സിലബസില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുമോ ?
|
2886 |
പ്രീ പ്രൈമറി അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കുമുള്ള സഹായധനം
ശ്രീ. എം. പി. വിന്‍സെന്‍റ്
'' സണ്ണി ജോസഫ്
'' ബെന്നി ബെഹനാന്‍
'' പി. എ. മാധവന്‍
(എ)സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി അദ്ധ്യാപകര്‍ക്കും ആയമാര്‍ക്കും നല്കുന്ന സഹായധനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(ബി)വര്‍ദ്ധനവ് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്;
(സി)ഇവരുടെ നിയന്ത്രണം ആര്‍ക്കാണെന്ന് വ്യക്തമാക്കുമോ;
(ഡി)ഈ ആനുകൂല്യങ്ങള്‍ക്ക് എന്ന് മുതലാണ് പ്രാബല്യമുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
2887 |
ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അടിസ്ഥാനസൌകര്യ വികസനത്തിനായുള്ള ഫണ്ടിന്‍റെ വിതരണം
ശ്രീ. പി. ഉബൈദുള്ള
(എ)സംസ്ഥാനത്ത് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൌകര്യ വികസനത്തിനായി 2011-12 വര്‍ഷത്തില്‍ ലഭിച്ച അപേക്ഷകളില്‍ കേന്ദ്ര ഗവണ്‍മെന്‍റ് എത്ര അപേക്ഷകരെയാണ് ധനസഹായത്തിനായി തെരഞ്ഞെടുത്തത്;
(ബി)കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഈയിനത്തില്‍ 2011-12 വര്‍ഷത്തില്‍ ഇതുവരെ എത്ര രൂപയുടെ ഫണ്ട് ലഭിച്ചു;
(സി)ഈ ഫണ്ട് മുഴുവന്‍ സംസ്ഥാനത്തെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കാമോ;
(ഡി)ഇതുവരെ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്ത ഫണ്ടിന്‍റെ കണക്കുകള്‍ ജില്ല തിരിച്ചും സ്ഥാപനങ്ങള്‍ തിരിച്ചും വിശദമാക്കാമോ;
(ഇ)ഒന്നാം ഗഡു ലഭിച്ച സ്ഥാപനങ്ങള്‍ വിനിയോഗ സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ഡി.ഡി. ഓഫീസിലും ഡി.പി.ഐ ഓഫീസിലും എത്തിച്ചിട്ടും കേന്ദ്രസര്‍ക്കാരില്‍ പ്രൊപ്പോസല്‍ എത്തിക്കാതെ ഫണ്ട് താമസിപ്പിച്ച സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
(എഫ്)2011-12 വര്‍ഷത്തെ ഫണ്ട് വിനിയോഗം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്‍റെ കാരണം വ്യക്തമാക്കാമോ;
(ജി)2011-12 വര്‍ഷത്തെ ഫണ്ട് വിനിയോഗം പൂര്‍ത്തീകരിക്കാത്തതിനാല്‍ കഴിഞ്ഞ സാന്പത്തിക വര്‍ഷത്തെ (2012-13) ഐ.ഡി.എം.ഐ ഫണ്ടിനായുള്ള അപേക്ഷ കേന്ദ്രം പരിഗണിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ?
|
2888 |
റാന്നി താലൂക്കില്‍ പുതിയ വിദ്യാഭ്യാസ ജില്ല
ശ്രീ. രാജു എബ്രഹാം
(എ)പത്തനംതിട്ട ജില്ലയില്‍ സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ എല്‍.പി./യു.പി./ഹൈസ്കൂള്‍/ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എത്രവീതമാണുള്ളത് എന്ന് വ്യക്തമാക്കാമോ; ഇതില്‍ റാന്നി താലൂക്കിലുള്‍പ്പെടുന്ന സ്കൂളുകളുടെ എണ്ണം എത്ര;
(ബി)പത്തനംതിട്ട ജില്ലയില്‍ എത്ര വിദ്യാഭ്യാസ ജില്ലകളാണുള്ളത്; അവ ഏതൊക്കെ; ഓരോ വിദ്യാഭ്യാസ ജില്ലയിലും ഉള്‍പ്പെടുന്ന എല്‍.പി./യു.പി./ഹൈസ്കൂളുകളുടെ എണ്ണം എത്ര; ഓരോ വിദ്യാഭ്യാസ ജില്ലയിലും റാന്നി താലൂക്കിലുള്‍പ്പെടുന്ന എത്രവീതം സ്കൂളുകളാണുള്ളത്;
(സി)ജില്ലയില്‍ രണ്ട് വിദ്യാഭ്യാസ ജില്ല മാത്രമുള്ളതുമൂലം സ്കൂള്‍ അധികൃതരും ജീവനക്കാരും ഒരേപോലെ കഷ്ടത അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ജീവനക്കാരുടെ അമിതജോലിഭാരം പരിഗണിച്ചും സ്കൂള്‍ അധികൃതരുടെ സൌകര്യം പരിഗണിച്ചും റാന്നി താലൂക്കിലെ സ്കൂളുകളെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു പുതിയ വിദ്യാഭ്യാസ ജില്ല രൂപീകരിക്കാന്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
2889 |
പട്ടാന്പി ജില്ലാ വിദ്യാഭ്യാസ ഓഫീസ്
ശ്രീ. സി. പി. മുഹമ്മദ്
പാലക്കാട് ജില്ലയിലെ പട്ടാന്പി, തൃത്താല നിയോജക മണ്ധലങ്ങള്‍ക്കായി പട്ടാന്പി ആസ്ഥാനമായി ഒരു ജില്ലാ വിദ്യാഭ്യാസ ഓഫീസ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
2890 |
പി.റ്റി.എ.യുടെ നിയന്ത്രണത്തില്‍ അണ്‍-എയ്ഡഡ് യു.പി. ക്ലാസ്സുകള്‍
ശ്രീ. പി. റ്റി. എ. റഹീം
(എ)സ്ഥലസൌകര്യമുള്ള സര്‍ക്കാര്‍ എല്‍.പി. സ്കൂളുകളില്‍ പി.റ്റി.എ.യുടെ നിയന്ത്രണത്തില്‍ അണ്‍-എയ്ഡഡ് യു.പി. ക്ലാസ്സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുമോ;
(ബി)ഇപ്പോള്‍ നാലാം ക്ലാസ്സ് വരെയുള്ള അംഗീകൃത അണ്‍-എയ്ഡഡ് എല്‍.പി.സ്കൂളുകളില്‍അഞ്ചാം ക്ലാസ്സ്ആരംഭിക്കുന്നതിന്കേന്ദ്രവിദ്യാഭ്യാസസംരക്ഷണനിയമപ്രകാരം തടസ്സമുണ്ടോ?
|
2891 |
അണ്‍-ഇക്കണോമിക് സര്‍ക്കാര്‍ സ്കൂളുകളുടെ സ്ഥലം
ശ്രീ. കെ. കെ. നാരായണന്‍
(എ)സംസ്ഥാനത്തെ അണ്‍-ഇക്കണോമിക് സര്‍ക്കാര്‍ സ്കൂളുകളുടെ സ്ഥലം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)എങ്കില്‍, ഇതിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(സി)ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഏതെങ്കിലും സ്കൂളുകള്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയോ, എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ;
(ഡി)എങ്കില്‍, ഇതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
2892 |
പാലക്കാട് വിളയൂര്‍ ഹൈസ്കൂളിന് കെട്ടിട നിര്‍മ്മാണം
ശ്രീ. സി. പി. മുഹമ്മദ്
(എ)പാലക്കാട് ജില്ലയിലെ വിളയൂര്‍ ഹൈസ്കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് പട്ടാന്പി എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് പണമനുവദിച്ചിട്ടും കെട്ടിടം നിര്‍മ്മിക്കേണ്ട സ്ഥലം ആരോഗ്യ വകുപ്പില്‍ നിന്നും വിട്ട് കിട്ടാത്തത് കാരണം ടെന്‍ഡര്‍ കഴിഞ്ഞിട്ടും പ്രവൃത്തി ആരംഭിക്കുവാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിലേയ്ക്ക് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
|
2893 |
കുളത്തൂര്‍ വി.എച്ച്.എസ്.ഇ. സ്കൂളിന്‍റെ സ്ഥലം
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)കുളത്തൂര്‍ വി.എച്ച്.എസ്.ഇ. സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടോ; എങ്കില്‍ സ്ഥലത്തിന്‍റെ അളവും സര്‍വ്വേ നന്പരും വ്യക്തമാക്കുമോ; ഭൂമി എങ്ങനെയാണ് വി.എച്ച്.എസ്.ഇ. വകുപ്പിന് ലഭ്യമായത്; വിശദമാക്കാമോ;
(ബി)വി.എച്ച്.എസ്.ഇ. കോന്പൌണ്ടില്‍നിന്നും ഭൂമി മറ്റേതെങ്കിലും വകുപ്പിനോ സ്ഥാപനത്തിനോ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
2894 |
കുളത്തൂര്‍
ടെക്നിക്കല്‍
ഹൈസ്ക്കൂളിന്
നിര്‍മ്മിച്ച
കെട്ടിടം
ശ്രീ.ബി.സത്യന്‍
(എ)കുളത്തൂര്‍
ടെക്നിക്കല്‍
ഹൈസ്കൂളിന്
പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍
എന്നാണ്
ഭരണാനുമതി
ലഭിച്ചത്;
എത്ര
രൂപയുടെതായിരുന്നു
ഭരണാനുമതി;
(ബി)പ്രസ്തുത
കെട്ടിടത്തിന്‍റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നാണ്
ആരംഭിച്ചത്;
എന്നാണ്
പണി പൂര്‍ത്തിയായത്;പൂര്‍ത്തിയായ
കെട്ടിടം
സാങ്കേതിക
വിദ്യാഭ്യാസ
വകുപ്പിന്
കൈമാറിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്ത്കൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)ടെക്നിക്കല്‍
ഹൈസ്കൂളിന്
വേണ്ടി
നിര്‍മ്മിച്ച
കെട്ടിടം
മറ്റ്
ഏതെങ്കിലും
വകുപ്പിന്
വിട്ടുനല്‍കാന്‍
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍
ആയതിന്‍റെ
കോപ്പി
ലഭ്യമാക്കുമോ;
(ഡി)ടെക്നിക്കല്‍
ഹൈസ്കൂളിന്
പ്രവര്‍ത്തിക്കാനുളള
എല്ലാ
ഭൌതിക
സാഹചര്യവും
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
ഈ
ആവശ്യത്തിനായി
നിര്‍മ്മിച്ച
കെട്ടിടം
എന്തുകൊണ്ടാണ്
സാങ്കേതിക
വകുപ്പിന്
കൈമാറാതിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)ടെക്നിക്കല്‍
ഹൈസ്കൂളിന്
സ്വന്തമായി
എത്ര
ഭൂമിയാണ്
നിലവില്‍
ഉളളത്;
എങ്ങനെയാണ്
ഈ ഭൂമി
വകുപ്പിന്
ലഭിച്ചത്;
(എഫ്)ടെക്നിക്കല്‍
ഹൈസ്കൂളിന്‍റെ
കൈവശമുളള
ഭൂമി
മറ്റ്
ഏതെങ്കിലും
വകുപ്പിന്
കൈമാറാന്‍
സര്‍ക്കാര്‍
ഉത്തരവിട്ടിട്ടുണ്ടോ;
എങ്കില്‍
ആയതിന്‍റെ
കോപ്പി
ലഭ്യമാക്കുമോ?
|
2895 |
ഓപ്പണ്‍ സ്കൂള്‍ നിയമനങ്ങള്‍
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, സാജു പോള്‍
,, രാജു എബ്രഹാം
,, വി. ശിവന്‍കുട്ടി
(എ)എസ്. സി. ഇ. ആര്‍. ടി ക്ക് കീഴിലുളള ഓപ്പണ്‍ സ്കൂളില്‍ അടുത്തകാലത്തായി പുതിയ നിയമനം നടത്തുകയുണ്ടായോ; ഏതെല്ലാം തസ്തികകളില്‍ എത്ര പേരെ നിയമിച്ചുവെന്ന് വെളിപ്പെടുത്താമോ;
(ബി)പുതിയ നിയമനം നടത്തുന്നതിന് നിലവില്‍ ഒഴിവുകളുണ്ടായിരുന്നോ; എങ്കില്‍ ഇത്രയധികം തസ്തികകള്‍ ഒന്നിച്ച് ഒഴിവുവരാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
(സി) പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നോ; വിശദാംശം നല്‍കാമോ;
(ഡി)ഓരോ തസ്തികയിലും നിയമനം ലഭിച്ചവര്‍ക്ക് സ്പെഷ്യല്‍ റൂള്‍ പ്രകാരമുളള യോഗ്യതയുണ്ടായിരുന്നുവോ;
(ഇ)നിയമനം ലഭിച്ചവരുടെ തസ്തികയും യോഗ്യതയും സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താമോ;
(എഫ്)നിയമനത്തിന് ജോലിയിലുളള മുന്‍പരിചയത്തിന് മുന്‍ഗണന നല്‍കിയിരുന്നോ; മുന്‍പരിചയമുളള അപേക്ഷകര്‍ ഉണ്ടായിരുന്നോ; അവരെ നിയമനത്തിന് പരിഗണിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
(ജി)ഈ നിയമനങ്ങളില്‍ സംവരണം പാലിച്ചിട്ടുണ്ടോ?
|
2896 |
പുതിയ വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലും ഹയര്‍ സെക്കന്‍ഡറി മലബാര്‍ മേഖല കേന്ദ്രത്തിലും നടത്തിയ നിയമനം
ശ്രീ. പി. ഉബൈദുള്ള
(എ)സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലും ഹയര്‍ സെക്കണ്ടറി മലബാര്‍ മേഖലാ കേന്ദ്രത്തിലും നിയമനങ്ങള്‍ നടത്തിയിട്ടുണ്ടോ;
(ബി)ഓരോ ഓഫീസുകളിലും നിയമനത്തിനായി ജീവനക്കാരുടെ പുനര്‍ വിന്യാസം നടത്തുകയോ പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയോ ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
(സി)ഓരോ ഓഫീസിലും നിലവിലുള്ള തസ്തികകളും ജീവനക്കാരും എത്ര വീതമാണെന്ന് വ്യക്തമാക്കുമോ;
(ഡി)പുനര്‍ വിന്യസിക്കപ്പെട്ട ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടോ;
(ഇ)ഇല്ലെങ്കില്‍ പ്രസ്തുത തസ്തികകളിലേയ്ക്ക് പി.എസ്.സി. വഴി നിയമനം നടത്തുമോ ?
|
2897 |
ആര്‍. ഡി. ഡി. ഓഫീസുകളിലെ പരിശോധന
ശ്രീമതി കെ. എസ്. സലീഖ
(എ)സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ററിയുടെ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍. ഡി. ഡി.) ഓഫീസുകള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നു; ഓരോ ആര്‍. ഡി. ഡി.
ഓഫീസുകളുടെയും പരിധിയില്‍ വരുന്ന വിദ്യാഭ്യാസ
ജില്ലകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആര്‍. ഡി. ഡി ഓഫീസുകളില്‍ എത്രയെണ്ണത്തില്‍ റെയ്ഡോ, മിന്നല്‍ പരിശോധനയോ നടക്കുകയുണ്ടായി; ഇവയില്‍ കണ്ടെത്തിയ
ക്രമക്കേടുകള്‍ എന്തെല്ലാം; വിശദാംശം വ്യക്തമാക്കുമോ;
(സി)ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ആരെല്ലാം; ഇവരുടെ പേരില്‍ എന്തു നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കുമോ;
(ഡി)സേവനാവകാശ നിയമ പ്രകാരം "ആനുകൂല്യങ്ങള്‍ നിശ്ചിത സമയത്ത് ലഭ്യമാക്കും' എന്ന ബോര്‍ഡ് ഓരോ ഓഫീസിലും പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ ആര്‍.ഡി.ഡി ഓഫീസുകളില്‍ പാലിച്ചിട്ടുണ്ടോ; ഇല്ല എങ്കില്‍ കാരണം എന്ത് എന്ന് വ്യക്തമാക്കുമോ;
(ഇ)റെയ്ഡോ, മിന്നല്‍ പരിശോധനയോ നടത്താത്ത വ്യാപകമായ ക്രമക്കേട് വരുത്തുന്ന മറ്റ് ആര്‍.ഡി.ഡി. ഓഫീസുകള്‍ ഉണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;
(എഫ്)ഹയര്‍ സെക്കന്‍ററി എറണാകുളം ആര്‍.ഡി.ഡി ഓഫീസില്‍ ഇത്തരത്തില്‍ പരിശോധന നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആവശ്യം വേണ്ട മിന്നല്‍ പരിശോധനകള്‍ നടത്താന്‍ തയ്യാറാകുമോ;
(ജി)എറണാകുളം ആര്‍.ഡി.ഡി ഓഫീസില്‍ ആര്‍.ഡി. ഡി. ഉള്‍പ്പെടെ എത്ര ജീവനക്കാരുണ്ട്; എത്രഹയര്‍ സെക്കന്‍ററി സ്കൂളുകള്‍ ഇതിന്‍റെ പരിധിയില്‍ വരുന്നു; ഇവിടുത്തെ ജീവനക്കാരുടെ ഹാജര്‍ നില സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; ജീവനക്കാര്‍ കൃത്യസമയത്ത് ഓഫീസില്‍ വരാത്തതും വളരെനേരത്തെ ഓഫീസ് വിട്ട് പോകുന്നതിനെ സംബന്ധിച്ചും വ്യാപകമായ പരാതി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടുവോ; വിശദാംശം വ്യക്തമാക്കുമോ;
(എച്ച്)എങ്കില്‍ അധ്യാപകര്‍ക്കും മറ്റുള്ളവര്‍ക്കും യഥാസമയം ഇവിടത്തെ ജീവനക്കാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ ഇവരുടെ സേവനം യഥാസമയം ലഭ്യമാക്കാന്‍ എന്തുനടപടി സ്വീകരിക്കും എന്നു വ്യക്തമാക്കുമോ?
|
2898 |
ഹയര്‍സെക്കന്‍ററി സ്കൂളുകളിലെ അധ്യാപകേതര ജീവനക്കാരുടെ ദൌര്‍ലഭ്യം
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)ഹയര്‍സെക്കന്‍ററി സ്കൂളുകളില്‍ ആവശ്യത്തിന് അധ്യാപകേതര ജീവനക്കാരെ നിയമിക്കാത്തതിനാല്‍ പ്രിന്‍സിപ്പല്‍മാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ആവശ്യമായത്ര ജീവനക്കാരെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
(സി)ഇക്കാര്യത്തില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
|
2899 |
ഹയര്‍സെക്കന്‍ററി സ്കൂളുകളിലെ രണ്ടാം ഭാഷാപഠനം
ശ്രീ. പി. ബി. അബ്ദുള്‍ റസാക്
(എ)ഹയര്‍സെക്കന്‍ററി സ്കൂളുകളില്‍ നാല് ഭാഷകളില്‍നിന്നും സെക്കന്‍റ് ലാംഗേ്വജ് തെരഞ്ഞെടുത്ത് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌകര്യമുണ്ടായിരുന്നത് നിര്‍ത്തലാക്കിയതിന്‍റെ കാരണം വിശദമാക്കാമോ ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം സെക്കന്‍റ് ലാംഗേ്വജ് ആയി രണ്ട് ഭാഷകള്‍ മാത്രമേ പഠിപ്പിക്കാവൂവെന്ന് ഉത്തരവ് നല്‍കിയിട്ടുണ്ടോ ;
(സി)നിലവിലുണ്ടായിരുന്ന നാല് ഭാഷകളില്‍നിന്നും സെക്കന്‍റ് ലാംഗേ്വജ് തെരഞ്ഞെടുത്ത് പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുന്ന മുന്‍ ഉത്തരവ് പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
2900 |
ഹയര്‍സെക്കന്‍ററി അദ്ധ്യാപക നിയമനം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്തെ ഹയര്‍സെക്കന്‍ററി അദ്ധ്യാപക നിയമനത്തില്‍, നേരിട്ടുള്ള നിയമനത്തിനും സ്ഥാനക്കയറ്റത്തിലൂടെയുള്ള നിയമനത്തിനും ഓരോന്നിനും എത്ര ശതമാനം ക്വാട്ടയാണ് നീക്കിവെച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;
(ബി)ഹൈസ്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി അദ്ധ്യാപകര്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ എന്നീ വിഭാഗങ്ങളില്‍ നിശ്ചിത യോഗ്യതയുള്ളവരില്‍നിന്നും എത്ര ശതമാനം പേരെ സ്ഥാനക്കയറ്റം നല്‍കി ഇതുവരെ നിയമിച്ചുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;
(സി)പൊതുവിദ്യാഭ്യാസവകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരെ ബൈപ്രൊമോഷന്‍ വഴി ഹയര്‍ സെക്കന്‍ററി അദ്ധ്യാപകരായി നിയമിച്ചിട്ടുണ്ടോ ;
(ഡി)ഇല്ലെങ്കില്‍, പൊതുവിദ്യാഭ്യാസവകുപ്പിലെ പ്രൈമറി അദ്ധ്യാപകര്‍, ഹൈസ്കൂള്‍ അദ്ധ്യാപകര്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ എന്നിവരെ ഹയര്‍സെക്കണ്ടറി അദ്ധ്യാപകരായി സ്ഥാനക്കയറ്റം നല്‍കി നിയമിക്കുന്നതുപോലെ പൊതുവിദ്യാഭ്യാസവകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കും ബൈപ്രോമോഷന്‍ വഴി സ്ഥാനക്കയറ്റം നല്കി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
2901 |
മലബാര്‍ മേഖലയിലെ ഹയര്‍സെക്കന്‍ററി സ്കൂളുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)മലബാര്‍ മേഖലയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര ഹയര്‍സെക്കന്‍ററി സ്കൂളുകളാണ് അനുവദിച്ചതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത സ്കൂളുകളിലെ അധ്യാപക നിയമനം അംഗീകരിക്കുന്നതിന്‍റെ നടപടികള്‍ ഏതുവരെയായെന്ന് വ്യക്തമാക്കാമോ;
(സി)ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പിന്‍റെ കോഴിക്കോട് റീജിയണല്‍ ഡയറക്ടറുടെ ഓഫീസില്‍ ജീവനക്കാരുടെ കുറവ്, പ്രസ്തുത നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിന് തടസ്സമാകുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ത് നടപടികളാണ് ഇക്കാര്യത്തില്‍ കൈകൊണ്ടിട്ടുള്ളത്?
|
2902 |
നെന്മാറ മുതലമട ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ തമിഴ് മീഡിയം
ശ്രീ.വി.ചെന്താമരാക്ഷന്‍
(എ)നെന്മാറ നിയോജകമണ്ധലത്തിലെ മുതലമട ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ തമിഴ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് ഹൈസ്കൂള്‍ പഠനം കഴിഞ്ഞ് തുടര്‍ പഠനം നടത്തുന്നതിന് ഹയര്‍ സെക്കണ്ടറി തലത്തില്‍ തമിഴ്മീഡിയം ക്ലാസ് ഇല്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മുതലമട ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തമിഴ് മീഡിയം അനുവദിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ഏത് ഘട്ടം വരെയായി എന്ന് വിശദമാക്കുമോ;
(സി)തമിഴ്ഭാഷ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അടിയന്തിരമായി തമിഴ്മീഡിയം അനുവദിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
|
2903 |
ഹയര്‍ സെക്കന്‍ററി സ്കൂളുകളിലെ പഠന ദിവസങ്ങള്‍ കുറയ്ക്കാന്‍ നടപടി
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ)എല്ലാ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കുന്പോള്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകള്‍ മാത്രം ആറ് ദിവസം പ്രവര്‍ത്തിക്കണമെന്ന നിബന്ധന നല്‍കിയത് സംബന്ധിച്ച് വിശദമാക്കുമോ;
(ബി)ഈ വിഷയത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ പഠന ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമായി ഹയര്‍ സെക്കന്‍ററി സ്കൂളുകളിലും നിജപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;
(ഡി)ആയത് എന്നത്തേയ്ക്ക് നടപ്പാക്കാനാകുമെന്ന് വ്യക്തമാക്കാമോ?
|
2904 |
തെക്കേക്കര പഞ്ചായത്തില്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ അനുവദിക്കാന്‍ നടപടി
ശ്രീ. ആര്‍. രാജേഷ്
(എ)മാവേലിക്കര മണ്ഡലത്തില്‍ ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ ഉണ്ടോ; ഈ പഞ്ചായത്തുകളില്‍ ഉള്ള സര്‍ക്കാര്‍ ഹൈസ്കൂളുകളുടെ എണ്ണം വ്യക്തമാക്കുമോ;
(ബി)തെക്കേക്കര പഞ്ചായത്തില്‍ എത്ര ഗവ. ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ ഉണ്ട്; ഇല്ലെങ്കില്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമോ;
|
2905 |
കുട്ടനാട്ടിലെ സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിക്കുന്നതിന് നടപടി
ശ്രീ. തോമസ് ചാണ്ടി
(എ)കുട്ടനാട്ടിലെ ഏതെല്ലാം സ്കൂളുകളില്‍നിന്നുമാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിക്കുന്നതിനായി അപേക്ഷകള്‍ ലഭിച്ചതെന്ന് വ്യക്തമാക്കാമോ;
(ബി)വീയപുരം ഗവണ്‍മെന്‍റ് ഹൈസ്കൂളിലും തലവടി റ്റി.എം.റ്റി. ഹൈസ്കൂളിലും ഹയര്‍ സെക്കന്‍ഡറി അനുവദിക്കുന്നതിന് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളിന്‍മേല്‍ ഇതുവരെ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ;
(സി)കുട്ടനാട്ടില്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകള്‍ ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഹയര്‍ സെക്കന്‍ഡറി അനുവദിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമോ?
|
2906 |
സ്കൂളുകളിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം
ശ്രീ. എ. റ്റി. ജോര്‍ജ്
'' ബെന്നി ബെഹനാന്‍
'' അന്‍വര്‍ സാദത്ത്
'' വി. ഡി. സതീശന്‍
(എ)സ്കൂളുകളില്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തില്‍ ഇളവ് വരുത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത അനുപാതത്തിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(സി)ഏത് അദ്ധ്യയനവര്‍ഷം മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നതെന്ന് വെളിപ്പെടുത്തുമോ?
|
2907 |
വടകരയിലെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ സീറ്റ് വര്‍ദ്ധിപ്പിക്കല്‍
ശ്രീ. സി. കെ. നാണു
(എ)വടകര താലൂക്ക് സമുച്ചത്തില്‍ നേരത്തെ
വിദ്യാഭ്യാസവകുപ്പിന്‍റെ ഓഫീസായി ഉപയോഗിച്ച കെട്ടിടം ഒരു ഓഡിറ്റോറിയം ആക്കി ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ ;
(ബി)വടകരയിലെ ബിഇഎം ഹൈസ്കൂള്‍, മദ്രസ്സെ ഹൈസ്കൂള്‍, ജെ.എന്‍. എം. ഹൈസ്കുള്‍, ട്രയിനിംഗ ഹൈസ്കൂള്‍, ചോറോട് ഹൈസ്കൂള്‍, അഴിയൂര്‍ ഹൈസ്കുള്‍, മടപ്പള്ളി ഹൈസ്കുള്‍ എന്നിവിടങ്ങളില്‍ എസ്.എസ്.എല്‍.സി-യ്ക്ക് കഴിഞ്ഞവര്‍ഷം എത്ര കുട്ടികള്‍ പരീക്ഷ എഴുതിയെന്ന് വ്യക്തമാക്കാമോ ;
(സി)എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് വിജയം നേടുന്ന 95% വിദ്യാര്‍ത്ഥികളും ഹയര്‍സെക്കണ്ടറിക്ക് ചേരുന്നതിനാല്‍ ഇതിനാവശ്യമായ സീറ്റ് ഈ വിദ്യാലയങ്ങളില്‍ ഉണ്ടാകുമോ ;
(ഡി)വടകര മേഖലയിലെ ഹൈസ്കുളുകളില്‍ ഹയര്‍സെക്കണ്ടറിയുടെ സീറ്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ; ഹയര്‍സെക്കണ്ടറി ഇല്ലാത്ത ഹൈസ്കൂളില്‍, ഹയര്‍സെക്കണ്ടറി അനുവദിക്കുമോ ?
|
T.2908 |
മറയൂര്‍ ഹൈസ്കൂളിലെ എച്ച്.എസ്.എ നിയമനം
ശ്രീ. കെ. കെ. ജ.യചന്ദ്രന്‍
(എ)എച്ച്.എസ്.എ (സോഷ്യല്‍ സ്റ്റഡീസ്-മലയാളം മീഡിയം) തസ്തികയില്‍ നിയമനം നടത്തുന്നതിനായി പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ എന്ന് അറിയാമോ; പ്രസ്തുത ലിസ്റ്റ് എന്നാണ് നിലവില്‍ വന്നതെന്നും ലിസ്റ്റിന്‍റെ കാലാവധി എന്നുവരെയാണെന്നും അറിയിക്കുമോ;
(ബി)2014 മാര്‍ച്ച് 31 വരെ പ്രസ്തുത തസ്തികയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകള്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
(സി)മറയൂര്‍ ഹൈസ്കൂള്‍ എച്ച്.എസ്.എ ശ്രീ. ഉമ്മര്‍ക്കുട്ടി സ്ഥലം മാറിപ്പോയതിനെ തുടര്‍ന്ന് എച്ച്.എസ്.എ തസ്തികയില്‍ ഒഴിവ് ഉണ്ടായത് എന്നാണ്; ഈ ഒഴിവ് പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തത് എന്നാണ്; ഒഴിവ് യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനിടയായ സാഹചര്യം വ്യക്തമാക്കാമോ?
|
2909 |
പുതിയതായി എയ്ഡഡ് പദവി ലഭിച്ച സ്കൂളുകള്‍
ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര സ്കൂളുകള്‍ക്ക് പുതിയതായി എയ്ഡഡ് പദവി നല്‍കി എന്ന വിവരം ലഭ്യമാക്കുമോ;
(ബി)പ്രസ്തുത സ്കൂളുകള്‍ ഏതൊക്കെയാണന്ന് ജില്ല തിരിച്ചുള്ള ലിസ്റ്റ് ലഭ്യമാക്കുമോ;
(സി)പുതിയതായി എയ്ഡഡ് പദവി നല്‍കിയതിലൂടെ പ്രതിവര്‍ഷം സര്‍ക്കാരിന് എത്ര രൂപയുടെ അധിക ബാദ്ധ്യത ഉണ്ടായി എന്ന് വെളിപ്പെടുത്തുമോ;
(ഡി)എയ്ഡഡ് പദവി നല്‍കിയതിലൂടെ എത്ര അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ശന്പളം നല്‍കേണ്ടി വന്നു എന്ന് വെളിപ്പെടുത്തുമോ?
|
2910 |
വിദ്യാഭ്യാസ വകുപ്പില്‍ സേവനാവകാശ നിയമം
ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
,, എ. പി. അബ്ദുള്ളക്കുട്ടി
,, വി. ഡി. സതീശന്‍
,, എ. റ്റി. ജോര്‍ജ്
(എ)വിദ്യാഭ്യാസ വകുപ്പില്‍ സേവനാവകാശ നിയമം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത നിയമം വഴി എന്തെല്ലാം സേവനങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കുമോ;
(സി)പ്രസ്തുത നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ;
(ഡി)ഇതിനെക്കുറിച്ച് വ്യാപകമായ പ്രചാരണം നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?
|
<<back |
next page>>
|