|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2951
|
വൈസ്ചാന്‍സിലര്‍മാരുടെ യോഗ്യത
ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
(എ)യൂണിവേഴ്സിറ്റികളില്‍ വൈസ്ചാന്‍സിലര്‍മാരെ നിയമിക്കുന്നതിനുമുന്പ് അവരുടെ യോഗ്യതയും വിദ്യാഭ്യാസ പരിചയവും മറ്റു മികവുകളും പരിശോധിക്കാറുണ്ടോ എന്ന് വെളിപ്പെടുത്തുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിവിധ യൂണിവേഴ്സിറ്റികളുടെ വൈസ്ചാന്‍സിലര്‍മാരുടെ യോഗ്യതയും മറ്റ് മികവുകളും പരിശോധിച്ചാണോ നിയമനം നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)എം. ജി. സര്‍വ്വകലാശാല വൈസ്ചാന്‍സിലറോട് തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യാതിരിക്കാന്‍ കാരണം കാണിക്കുവാന്‍ ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എന്തു കാരണം കൊണ്ടാണ് നോട്ടീസ് നല്‍കിയതെന്ന് അറിവുണ്ടോ;
(ഇ)നോട്ടീസിലെ കാരണങ്ങള്‍ ശരിയാണെങ്കില്‍ നിയമനം ശുപാര്‍ശ ചെയ്ത സമിതിക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
|
2952 |
വിദേശ പരിശീലനം നേടാന്‍ അദ്ധ്യാപകര്‍ക്ക് അവധി അനുമതി
ശ്രീ. കെ. എന്‍. എ. ഖാദര്‍
(എ)കേരളത്തില്‍ നിന്നും ഫെല്ലോഷിപ്പ് നേടി അക്കാദമികമായി മികവുറ്റ പരിശീലനങ്ങള്‍ക്ക് അമേരിക്കയില്‍ പോകാന്‍ അവധിക്കപേക്ഷിച്ച അഞ്ച് അദ്ധ്യാപകര്‍ക്ക് അവധി നല്‍കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അവധി അനുവദിക്കാനായി ആവശ്യപ്പെട്ടു നല്‍കിയ അപേക്ഷയില്‍ നടപടി സ്വീകരിക്കാത്തതിന്‍റെ കാരണം വ്യക്തമാ ക്കാമോ ;
(സി)വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള ഇതര സ്ഥാപനങ്ങളില്‍ നിന്ന് പരിശീലനത്തിന്‍റെ പേരില്‍ വിയറ്റ്നാമിലും മറ്റും പോയവര്‍ക്കെല്ലാം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ഡി)ഏറ്റവും മികവു പുലര്‍ത്തുന്ന അദ്ധ്യാപകര്‍ക്ക് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തിയശേഷം ഇന്ത്യയില്‍ നിന്നാകെ തിരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് പേരില്‍ ഉള്‍പ്പെട്ട കേരളീയരടക്കം അഞ്ചു അദ്ധ്യാപകര്‍ക്കും അവധി അനുവദിക്കാത്ത നടപടി പുന:പുനപരിശോധിക്കുമോ;
(ഇ)ഇതര രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ലഭിച്ച അവധി ആനുകൂല്യം കേരളീയ അദ്ധ്യാപകര്‍ക്കും അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമോ ?
|
2953 |
കോഴിക്കോട് സര്‍വ്വകലാശാല പി.വി.സി യ്ക്കെതിരെയുളള പരാതി
ശ്രീ. എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട് സര്‍വ്വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ശ്രീ. കെ. രവീന്ദ്രനാഥ് വിസയില്‍ തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് വിദേശയാത്ര നടത്തിയതായി അറിവുണ്ടോ;
(ബി)പി.വി.സി യുടെ വിദേശയാത്ര സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാണോ; എങ്കില്‍ വിശദമാക്കുമോ;
(സി)ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ;
(ഡി)ഔദ്യോഗിക സ്ഥാനം മറച്ചുവെച്ച് വ്യാജ വിസയില്‍ വിദേശയാത്ര ചെയ്തിട്ടുണ്ടെങ്കില്‍ പി.വി. സി. യ്ക്കെതിരെ നടപടി സ്വീകരിച്ചുവോ;
(ഇ)പി. വി. സി യുടെ പേരില്‍ നടപടിയെടുത്തിട്ടില്ലെങ്കില്‍ കാരണം വിശദമാക്കാമോ?
|
2954 |
കലിക്കറ്റ് സര്‍വ്വകലാശാല ഉദ്യോഗസ്ഥരുടെ വിദേശയാത്ര
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വിദേശ വിദൂര വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി സര്‍വ്വകലാശാലയുടെ ഉദ്യോഗസ്ഥരും സിന്‍ഡിക്കേറ്റ് അംഗങ്ങളും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏതൊക്കെ വിദേശ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്;
(ബി)ആരൊക്കെയാണ് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതെന്ന് വിശദമാക്കുമോ;
(സി)ഓരോ യാത്രയ്ക്കും സര്‍വ്വകലാശാല എത്ര രൂപ വീതം ചെലവഴിച്ചു;
(ഡി)ഓരോ യാത്രയിലൂടെയും സര്‍വ്വകലാശാലയ്ക്കുണ്ടായ നേട്ടങ്ങല്‍ള്‍ എന്തൊക്കെയാണ്;
(ഇ)നിയമാനുസരണമുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിലാണോ വിദേശയാത്രകള്‍ നടത്തിയത്; അല്ലെങ്കില്‍ വിദേശയാത്ര നടത്തിയവര്‍ക്കെതിരെ എന്ത് നടപടികളാണ് കൈക്കൊള്ളുന്നതെന്ന് വ്യക്തമാക്കുമോ?
|
2955 |
കേരള സര്‍വ്വകലാശാല ജോയിന്‍റ് രജിസ്ട്രാര്‍ക്കെതിരെ അന്വേഷണം
ശ്രീമതി കെ. എസ്. സലീഖ
(എ)കേരള സര്‍വ്വകലാശാല ഭരണ വിഭാഗം ജോയിന്‍റ് രജിസ്ട്രാര്‍ ശ്രീ. പി. രാഘവന്‍ വിവിധ നടപടികള്‍ക്കായി പ്രൊവിഷണല്‍ അഡ്വാന്‍സായി എത്ര രൂപ കൈപ്പറ്റിയിട്ടുണ്ട്;
(ബി)കൈപ്പറ്റിയ തുക അതാതു വര്‍ഷം ചെലവഴിച്ച് മൂന്നു മാസത്തിനകം രേഖാമൂലം വൌച്ചറും സ്റ്റേറ്റ്മെന്‍റും സമര്‍പ്പിക്കണം എന്നിരിക്കെ ശ്രീ. രാഘവന്‍ കൈപ്പറ്റിയ ഓരോയിനം തുകയ്ക്കും ഇത്തരം രേഖകളും കണക്കും നല്‍കിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
(സി)കേരള സര്‍വ്വകലാശാല പ്ലാറ്റിനം ജൂബിലിയുടെ പേരില്‍ ഇദ്ദേഹം എന്ത് തുക കൈപ്പറ്റിയിട്ടുണ്ട്; രൂപ ചെലവാക്കിയത് സംബന്ധിച്ച് സര്‍പ്പിക്കേണ്ട രേഖകള്‍ നാളിതുവരെ സമര്‍പ്പിച്ചുവോ എന്ന് വ്യക്തമാക്കുമോ;
(ഡി)ഇത്തരത്തില്‍ സാന്പത്തിക ക്രമക്കേട് നടത്തിയ സര്‍വ്വകലാശാല ജോയിന്‍റ് രജിസ്ട്രാര്‍ ശ്രീ. പി. രാഘവന്‍റെ കൃത്യവിലോപത്തിനെതിരെ സര്‍വ്വകലാശാലയും വിദ്യാഭ്യാസ വകുപ്പും എന്തു നടപടി നാളിതുവരെ സ്വീകരിച്ചു എന്നു വ്യക്തമാക്കുമോ;
(ഇ)ശ്രീ. രാഘവനെ സര്‍വ്വീസില്‍ നിന്നും മാറ്റി നിര്‍ത്തി ക്രമക്കേടുകളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
|
2956 |
മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നാനോ സയന്‍സ് ആന്‍റ് നാനോ മെറ്റീരിയല്‍സ് സെന്‍റര്‍
ശ്രീ. വി. ശശി
(എ)മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഇന്‍റര്‍ നാഷണല്‍ ആന്‍റ് ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍റ് നാനോ മെറ്റീരിയല്‍സ് സ്ഥാപിക്കുന്നതിനായി 2013-2014 ബഡ്ജറ്റില്‍ എത്ര രൂപ വകകൊള്ളിച്ചുവെന്ന് വ്യക്തമാ ക്കാമോ ;
(ബി)സംസ്ഥാനത്തേയും ഇന്ത്യയിലെയും വിദേശത്തെയും ഏതെല്ലാം സര്‍വ്വകലാശാലകളുമായി ബന്ധപ്പെടുത്തിയാണ് ഈ പരിപാടി നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ ;
(സി)ഏതെല്ലാം വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ പരിപാടി നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ ;
(ഡി)31.12.2013 വരെ ഈ പരിപാടിക്കായി എന്ത് തുക ചെലവഴിച്ചുവെന്നും ഏതെല്ലാം കാര്യങ്ങള്‍ക്കാണ് തുക ചെലവാക്കിയതെന്നും വിശദീകരിക്കാമോ ?
|
2957 |
"റൂസ'
ശ്രീമതി കെ. എസ്. സലീഖ
(എ)ഉന്നതവിദ്യാഭ്യാസനവീകരണത്തിനായുള്ള ദേശീയ ഉന്നതവിദ്യാഭ്യാസദൌത്യമായ "രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ (റൂസ)' നടപ്പിലാക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനസര്‍ക്കാരിനു നല്‍കിയിട്ടുണ്ടോ;
(ബി)എങ്കില്‍, പ്രസ്തുതനിര്‍ദ്ദേശങ്ങള്‍ എന്താണെന്നു വ്യക്തമാക്കുമോ;
(സി)പ്രസ്തുതപദ്ധതി വഴിയുള്ള കേന്ദ്രസഹായം ലഭിക്കാന്‍ പദ്ധതി സമര്‍പ്പിക്കേണ്ട അവസാനതീയതി എന്നാണ്; സര്‍ക്കാര്‍ ഇവ നല്‍കിയത് എന്തെങ്കിലും പഠനം നടത്തിയിട്ടാണോയെന്നും; എങ്കില്‍, സര്‍ക്കാര്‍ നല്‍കിയ പദ്ധതിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ഡി)യു.ജി.സി.യെ ഒഴിവാക്കിയിട്ടാണോ "റൂസ' നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
(ഇ)"റൂസ' പൊതുമേഖലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണത്തിനു ലക്ഷ്യമിടുന്നതാണെന്നു വിദ്യാഭ്യാസ വിചക്ഷണര്‍, അദ്ധ്യാപകസംഘടനകള്‍, വിദ്യാര്‍ത്ഥിസംഘടനകള്‍ എന്നിവര്‍ നല്‍കിയ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടുവോ; വ്യക്തമാക്കുമോ;
(എഫ്)യു.ജി.സി. ധനസഹായം നിര്‍ത്തലാക്കി "റൂസ' പ്രാബല്യത്തില്‍ വരുത്തിയാല്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ സ്വകാര്യമേഖല കടന്നുകയറുവാനും, കലാപകലുഷിതമാകാനും സാദ്ധ്യതയുള്ളതിനാല്‍ വിദ്യാഭ്യാസവിചക്ഷണര്‍, അദ്ധ്യാപകസംഘടനാപ്രതിനിധികള്‍, വിദ്യാര്‍ത്ഥിസംഘടനാപ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട ഒരു സമിതിയുടെ പഠനശേഷം മാത്രം "റൂസ' നടപ്പിലാക്കാന്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്നു വ്യക്തമാക്കുമോ?
|
2958 |
ഉന്നത വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടി
ശ്രീ. എം. ഹംസ
(എ) ഉന്നത വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദീകരിക്കാമോ;
(ബി) സംസ്ഥാനത്തെ ഏതെല്ലാം കോളേജുകള്‍ക്കാണ് "അക്കാഡമിക് സ്വയംഭരണാവകാശം" നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്; ഏതെല്ലാം പഠനങ്ങള്‍ക്കനുസൃതമായാണ് പ്രസ്തുത തീരുമാനം കൈക്കൊണ്ടത്; പഠന റിപ്പോര്‍ട്ട് ലഭ്യമാക്കാമോ;
(സി) അത്തരം "അക്കാഡമിക് സ്വയംഭരണാവകാശം" ലഭ്യമായ കോളേജുകളുടെമേല്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്ക് എന്തെല്ലാം അധികാരങ്ങള്‍ ആണ് ഉണ്ടാവുക; വിശദാംശം ലഭ്യമാക്കാമോ?
|
2959 |
കോളേജുകള്‍ക്ക്
സ്വയംഭരണാവകാശം
ശ്രീ. എന്‍. ഷംസുദ്ദീന്
,, സി. മോയിന്‍കുട്ടി
,, പി. കെ. ബഷീര്
,, എം. ഉമ്മര്‍
കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിന് കോളേജുകളുടെ പ്രവര്‍ത്തന മികവ് വിലയിരുത്തുന്നതിന് മാനദണ്ധം നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ അത് എന്തൊക്കെയാണെന്നതിന്‍റെ വിശദാംശം നല്‍കാമോ?
|
2960 |
കോളേജുകളുടെ സ്വയംഭരണാവകാശം
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
സ്വയംഭരണാവകാശം ലഭ്യമാകുന്ന കോളേജുകളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്തെങ്കിലും നിയന്ത്രണം ഉണ്ടായിരിക്കുമോയെന്ന് വ്യക്തമാക്കുമോ ?
|
2961 |
സ്വയംഭരണ കോളേജ് സന്പ്രദായം
ശ്രീ. കെ. വി. വിജയദാസ്
(എ)സ്വയംഭരണ കോളേജ് സന്പ്രദായം നടപ്പിലാക്കുന്നത് കേരളം ആര്‍ജിച്ചുവന്ന പൊതുവിദ്യാഭ്യാസ രീതികളും മതേതര ജനാധിപത്യ സങ്കല്‍പ്പങ്ങളും അപകടത്തിലാക്കും എന്നകാര്യം പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാശം നല്‍കാമോ ; പരിശോധിച്ചിട്ടില്ലെങ്കില്‍ എന്തുകൊണ്ട് ;
(ബി)രണ്ടാം കേരള ഹയര്‍ എഡ്യുക്കേഷന്‍ കൌണ്‍സില്‍ ചുമതലപ്പെടുത്തിയ പ്രൊഫ. ജെ.എ.കെ. തരീന്‍ അദ്ധ്യക്ഷനായ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ പരാമര്‍ശമായ അഫിലിയേഷന്‍ സന്പ്രദായത്തിന് പകരമായി നിര്‍ദ്ദേശിച്ച കോളേജ് ക്ലസ്റ്റര്‍ മള്‍ട്ടികാന്പസ് സര്‍വ്വകലാശാല എന്ന ആശയം മാധവമേനോന്‍ കമ്മിറ്റിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ;
(സി)പ്രൊഫ. തരീന്‍ കമ്മിറ്റിയിലെ ശുപാര്‍ശകള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കുമോ ?
|
2962 |
എയിഡഡ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള യോഗ്യതകളും മാനദണ്ഡങ്ങളും
ശ്രീ. എം. ഹംസ
(എ)എയിഡഡ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള യോഗ്യതകളും മാനദണ്ഡങ്ങളും എന്തെല്ലാമാണ്;
(ബി)എയിഡഡ് കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ യു.ജി.സി., ഡോക്ടറേറ്റ് യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ടോ;
(സി)പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഡോക്ടറേറ്റും സീനിയോറിറ്റിയും ഉള്ള ഉദ്യോഗാര്‍ത്ഥികളെ മറികടന്ന് ഡോക്ടറേറ്റും, സീനിയോറിറ്റിയുമില്ലാത്തവരെ പ്രിന്‍സിപ്പലായി നിയമിക്കുവാന്‍ മാനേജ്മെന്‍റുകള്‍ക്ക് അവകാശമുണ്ടോ;
(ഡി)ഇത്തരം നിയമനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ എന്ത് നടപടികളാണ് സ്വീകരിക്കുക; ഇത്തരത്തിലുള്ള എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ;
(ഇ)ന്യൂനപക്ഷ പദവി ലഭിച്ചിട്ടുള്ള മാനേജ്മെന്‍റുകള്‍ക്ക് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ യു.ജി.സി. നിഷ്ക്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ടോ;
(എഫ്)ന്യൂനപക്ഷ പദവി ലഭിച്ചിട്ടുള്ള കോളേജ് മാനേജ്മെന്‍റുകള്‍ക്ക് അദ്ധ്യാപക/പ്രിന്‍സിപ്പല്‍ നിയമനങ്ങളില്‍ യു.ജി.സി., മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഏതെങ്കിലും സാഹചര്യങ്ങളില്‍ ലംഘിക്കുവാന്‍ കഴിയുമോ;
(ജി)ഒരു എയിഡഡ് കോളേജ് മാനേജ്മെന്‍റ് പ്രിന്‍സിപ്പല്‍ നിയമനം നടത്തി നടപടി പൂര്‍ത്തിയായ ശേഷം സ്ഥാപനത്തിന് ന്യൂനപക്ഷ പദവി ലഭിച്ചാല്‍, പഴയ നിയമനത്തിന് ന്യൂനപക്ഷ പദവിയുടെ പരിരക്ഷ ലഭിക്കുമോ?
~
|
2963 |
പ്രത്യേക നിമസഭാ സമിതിയുടെ റിപ്പോര്‍ട്ട്
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
'' റ്റി.എന്‍. പ്രതാപന്‍
'' എ.പി. അബ്ദുള്ളക്കുട്ടി
'' ലൂഡി ലൂയിസ്
(എ)പ്രതിപക്ഷ നേതാവിനെതിരായി ഉന്നയിച്ച ആരോപണങ്ങളെ ക്കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;
(ബി)സമിതിയുടെ പ്രധാന നിഗമനങ്ങള്‍ എന്തെല്ലാമാണ്;
(സി)സമിതിയുടെ നിഗമനങ്ങളിന്‍മേല്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ എന്തൊക്കെ നടപടികളാണ് എടുക്കുവാന്‍ ഉദ്ദേശിക്കുന്നത്;
(ഡി)ഇതിനെക്കുറിച്ച് വിശദമായ ഒരു അന്വേഷണത്തിന് തയ്യാറാകുമോ; വിശദമാക്കുമോ?
|
2964 |
ഐ.എച്ച്.ആര്‍.ഡി. ഗവേണിംഗ് ബോഡിയിലെ പ്രതിനിധികള്‍
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)ഐ.എച്ച്.ആര്‍.ഡി.ക്ക് കീഴില്‍ സംസ്ഥാനത്ത് എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇവ ഓരോന്നും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
(ബി) ഐ. എച്ച്. ആര്‍.ഡി.യുടെ എം.ഒ.എ. പ്രകാരം ഈ സ്ഥാപനത്തിന്‍റെ എക്സിക്യൂട്ടീവിലും ഗവേണിംഗ് ബോഡിയിലും അംഗങ്ങളാക്കുന്നത് സര്‍ക്കാര്‍ പ്രതിനിധികളായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ടോ;
(സി)എം.ഒ.എ.-ക്ക് വിരുദ്ധമായി സര്‍ക്കാര്‍ പ്രതിനിധികളല്ലാത്ത സ്വകാര്യ വ്യവസായികളെയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളേയും ഭരണ സമിതിയിലും ഗവേണിംഗ് ബോര്‍ഡിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)സര്‍ക്കാര്‍ പ്രതിനിധികല്ലാത്ത ആരൊക്കെയാണ് സമിതികളിലുള്ളത്; അവരുടെ പേരും മറ്റ് വിവരങ്ങളും ലഭ്യമാക്കുമോ;
(ഇ)സ്വകാര്യ വ്യവസായികളേയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളേയും ഐ.എച്ച്.ആര്‍.ഡി.യുടെ സമിതികളില്‍ ഉള്‍പ്പെടുത്താനുണ്ടായ കാരണം വ്യക്തമാക്കുമോ;
(എഫ്)ഐ.എച്ച്.ആര്‍.ഡി.-യുടെ ഭരണ സമിതിയിലും ഗവേണിംഗ് ബോഡിയിലും സ്വകാര്യസ്വാശ്രയ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് ഈ സ്ഥാപനത്തിന്‍റെ പുരോഗതിക്കും നിലനില്പിനും ഗുണകരമല്ലഎന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ജി)എങ്കില്‍ ചട്ടങ്ങളും കിഴ്വഴക്കങ്ങളും ലംഘിച്ചുള്ള നടപടി പുന:പരിശോധിക്കാന്‍ തയ്യാറാകുമോ ?
|
T.2965 |
ഐ.എച്ച്ആര്‍.ഡി.യെ സര്‍വ്വകലാശാലയാക്കാന്‍ നടപടി
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ഐ.എച്ച്.ആര്‍.ഡി.യെ ഒരു സര്‍വ്വകലാശാലയായി ഉയര്‍ത്താന്‍ ആലോചിച്ചിട്ടുണ്ടോ ;
(ബി)എങ്കില്‍ ഇതു സംബന്ധിച്ച നടപടികളുടെ പുരോഗതി അറിയിക്കാമോ ?
|
2966 |
ഐ.എച്ച്.ആര്‍.ഡി. കോളേജുകള്‍ നേരിടുന്ന പ്രതിസന്ധി
പ്രൊഫ. സി. രവീന്ദ്രനാഥ്
മിക്ക ഐ.എച്ച്.ആര്‍.ഡി. കോളേജുകളും അക്കാഡമിക്കായും സാന്പത്തികമായും പ്രതിസന്ധി നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
|
2967 |
തരൂര്‍ മണ്ധലത്തിലെ ഐ. എച്ച്. ആര്‍. ഡി. കോളേജ്
ശ്രീ. എ. കെ. ബാലന്‍
(എ)തരൂര്‍ മണ്ധലത്തിലെ കോട്ടായില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി. കോളേജിന്‍റെ അസൌകര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ ഏതുവരെയായെന്ന് വ്യക്തമാക്കുമോ ; കെട്ടിടത്തിന്‍റെ എസ്റ്റിമേറ്റും, പ്ലാനും തയ്യാറാക്കിയിട്ടുണ്ടോ ; ഭരണാനുമതി ലഭിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(സി)കോളേജിന് കെട്ടിടം പണിയാന്‍ സ്ഥലം ലഭ്യമായിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എവിടെയാണ് ലഭിച്ചത് ; ഭൂമി ഐ.എച്ച്.ആര്‍.ഡി.-ക്ക് കൈമാറിയിട്ടുണ്ടോ ; എത്ര ഭൂമിയാണ് ലഭിച്ചത് ; ലഭിച്ച ഭൂമി ഒരു കോളേജിന് പര്യാപ്തമാണോ ; വിശദാംശങ്ങള്‍ നല്‍കുമോ ;
(ഡി)നിലവില്‍ കോളേജ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തിനുസമീപം വെറുതെ കിടക്കുന്ന മൃഗസംരക്ഷണവകുപ്പിന്‍റെ ഭൂമി കോളേജിനുവേണ്ടി വിട്ടുനല്‍കാന്‍ നടപടി സ്വീകരിക്കുമോ ?
|
2968 |
ചീമേനി ഐ.എച്ച്.ആര്‍.ഡി. കോളേജിന് കെട്ടിടം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയിലെ ചീമേനി ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളേജിന് ആവശ്യമായ കെട്ടിടം നിര്‍മ്മിക്കാന്‍ ഐ.എച്ച്.ആര്‍.ഡി. മുഖേനയോ വിദ്യാഭ്യാസ വകുപ്പ് മുഖേനയോ നടപടി സ്വീകരിക്കുമോ ?
|
2969 |
മലബാറില്‍ അറബി സര്‍വ്വകലാശാല
ശ്രീ. പി. ബി. അബ്ദുള്‍ റസാക്
(എ)സംസ്ഥാനത്ത് അറബി പഠിക്കുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനത്തിനു തയ്യാറായിട്ടും അതിനാവശ്യമായ സര്‍വ്വകലാശാലയുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഓരോ വര്‍ഷവും അറബി പഠിക്കുന്ന എത്ര വിദ്യാര്‍ത്ഥികള്‍ ഡിഗ്രി പഠനം കഴിഞ്ഞു പുറത്തിറങ്ങുന്നുണ്ടെന്നു വിശദമാക്കുമോ;
(സി)സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ അറബി പഠിക്കുന്ന മലബാറില്‍ ഒരു അറബി സര്‍വ്വകലാശാല സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
2970 |
കാസര്‍ഗോഡ് ജില്ലയില്‍ പുതിയ ഗവണ്‍മെന്‍റ് ലോ-കോളേജ്
ശ്രീ. പി. ബി. അബ്ദുള്‍ റസാക്
(എ)കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ കാസര്‍ഗോഡ് ജില്ലയില്‍ പുതിയ ഗവണ്‍മെന്‍റ് ലോ-കോളേജ് ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ;
(ബി)കുടിവെള്ളം, വൈദ്യുതി, റോഡ് എന്നീ സൌകര്യങ്ങളുള്ള കുന്പള പഞ്ചായത്തിലെ സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമിയില്‍ പ്രസ്തുത ലോ-കോളേജ് തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ?
|
2971 |
പട്ടാന്പി ഗവണ്‍മെന്‍റ് സംസ്കൃത കോളേജില്‍ സയന്‍സ് ബ്ലോക്ക്
ശ്രീ. സി. പി. മുഹമ്മദ്
പട്ടാന്പി ഗവണ്‍മെന്‍റ് സംസ്കൃത കോളേജില്‍ സയന്‍സ് ബ്ലോക്ക് നിര്‍മ്മിക്കുന്നതിനുള്ള ഡിസൈന്‍ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; പ്രസ്തുത കെട്ടിടനിര്‍മ്മാണം 2014 വര്‍ഷത്തില്‍തന്നെ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമോ?
|
2972 |
ഏളേരിത്തട്ട് ഗവ. കോളേജില്‍ പുതിയ കോഴ്സുകള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയിലെ ഏളേരിത്തട്ട് ഇ. കെ. നായനാര്‍ സ്മാരക ഗവ. കോളേജില്‍ ഡിഗ്രിക്കും പി.ജി. ക്കും പുതിയ കോഴ്സുകളും, ന്യൂ ജനറേഷന്‍ കോഴ്സുകളും ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
2973 |
നെയ്യാറ്റിന്‍കര സര്‍ക്കാര്‍ കോളേജ്
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)നെയ്യാറ്റിന്‍കര മണ്ധലത്തില്‍ പുതുതായി അനുവദിച്ച കോളേജ് എവിടെയാണ് ആരംഭിക്കുന്നത്; ഇതിനായി കെട്ടിടങ്ങള്‍, സ്ഥലം എന്നിവ എവിടെയാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)അടുത്ത അധ്യയനവര്‍ഷം കോളേജ് ആരംഭിക്കുമോ; എങ്കില്‍ താല്ക്കാലികമായി എവിടെയാണ് കോളേജ് ആരംഭിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പ്രസ്തുത കോളേജിന് സ്വന്തമായി കെട്ടിടവും മറ്റ് സൌകര്യങ്ങളും ഒരുക്കുന്നതിന് സ്ഥലം ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയാണ് ഭൂമി ലഭിച്ചതെന്നും എത്ര ഏക്കര്‍ ഭൂമിയാണെന്നുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
2974 |
തലശ്ശേരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)തലശ്ശേരി അസംബ്ലി മണ്ധലത്തില്‍ 2013-2014 സാന്പത്തികവര്‍ഷം ഗവണ്‍മെന്‍റ് ആര്‍ട്സ് & സയന്‍സ് കോളേജ് ആരംഭിക്കുന്നതിന് തീരുമാനിച്ചിരുന്നുവോ;
(ബി)എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താമോ;
(സി)ഏതെല്ലാം കോഴ്സുകളാണ് കോളേജില്‍ ആരംഭിക്കുന്നതെന്ന് വിശദമാക്കാമോ;
(ഡി)സംസ്ഥാനത്ത് പ്രഖ്യാപിച്ച എത്ര സര്‍ക്കാര്‍ കോളേജുകള്‍ ഈ അദ്ധ്യയന വര്‍ഷം ആരംഭിച്ചെന്ന് വെളിപ്പെടുത്താമോ;
(ഇ)തലശ്ശേരിയില്‍ ഈ അദ്ധ്യയന വര്‍ഷം കോളേജ് ആരംഭിക്കേണ്ടെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
(എഫ്)തലശ്ശേരി ഗവണ്‍മെന്‍റ് കോളേജിലെ കോഴ്സുകള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ?
|
2975 |
ഗവണ്‍മെന്‍റ് കോളേജുകളില്‍ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)ഈ അധ്യയന വര്‍ഷം ആരംഭിച്ച ഗവണ്‍മെന്‍റ് കോളേജുകളില്‍ ആവശ്യമുള്ള ജീവനക്കാരെ നിയമിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
(ബി)ഗസ്റ്റ് ഫാക്കല്‍റ്റികള്‍ക്ക് ശന്പളം നല്‍കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ;
(സി)എങ്കില്‍ ഇവ അടിയന്തിരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2976 |
തൃക്കരിപ്പൂര്‍ ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
തൃക്കരിപ്പൂര്‍ ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജില്‍ വര്‍ഷങ്ങളായി നിര്‍മ്മാണ പ്രവൃത്തികള്‍ നിലച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്‍റെയും ഹോസ്റ്റലിന്‍റെയും പുനര്‍നിര്‍മ്മാണം എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ; ഇതിനാവശ്യമായ പുതുക്കിയ എസ്റ്റിമേറ്റ് വകുപ്പിന് പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ നല്‍കിയിട്ടും പുതുക്കിയ ഭരണാനുമതി നല്‍കാന്‍ വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ?
|
2977 |
ഐ.എച്ച്.ആര്‍.ഡി. ക്ക് കൈമാറിയ കുഴല്‍മന്ദം പോളിടെക്നിക്
ശ്രീ. എ. കെ. ബാലന്‍
(എ)കുഴല്‍മന്ദം മോഡല്‍ പോളിടെക്നിക് കോളേജ് 28.09.2012 ലെ ജി.ഒ.(എം.എസ്) 22/12/പിഡി നന്പര്‍ ഉത്തരവ് പ്രകാരം പൂര്‍ണ്ണമായും ഐ.എച്ച്.ആര്‍.ഡി-ക്ക് കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(ബി)സര്‍ക്കാര്‍ ഉത്തരവ്, സബ്ജക്ട് കമ്മിറ്റിയുടെ 16.07.2012, 22.12.2012, 25.03.2013 തീയതികളിലെ യോഗങ്ങള്‍ എന്നിവയുടെ തീരുമാനപ്രകാരം കോളേജ് കൈമാറ്റം സംബന്ധിച്ച തീരുമാനങ്ങള്‍ എ.ഐ.സി.ടി.ഇ യും ഐ.എച്ച്.ആര്‍.ഡി.യും നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഏതെല്ലാം തീരുമാനങ്ങളാണ് ഇനി നടപ്പാക്കാനുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)ബി.എസ്.എന്‍.എല്‍ നടത്തുന്ന കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടോ; നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി ഐ.എച്ച്.ആര്‍.ഡി ക്ക് കൈമാറുന്നതിന് നിലവില്‍ തടസ്സം ഉണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;
(ഡി)കോളേജിനും കോഴ്സിനും എ.ഐ.സി.റ്റി.ഇ. അംഗീകാരം നേടിയെടുക്കാന്‍ കോളേജ് ലഭിച്ചശേഷം ഐ.എച്ച്.ആര്‍.ഡി. എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ഇ)2014-15 അധ്യയന വര്‍ഷം മുതല്‍ എ.ഐ.സി.റ്റി.ഇ. അംഗീകാരത്തോടെ കോഴ്സുകള്‍ ആരംഭിക്കുകയും, വിദ്യാര്‍ത്ഥി പ്രവേശനത്തിന് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
(എഫ്)എ.ഐ.സി.റ്റി.ഇ. അംഗീകാരം ലഭിച്ചില്ലെങ്കില്‍ അടുത്ത അധ്യയന വര്‍ഷം(2014-15) മുതല്‍ കോളേജില്‍ വിദ്യാര്‍ത്ഥി പ്രവേശനം സാധ്യമാകുമോയെന്നും, വിദ്യാര്‍ത്ഥി പ്രവേശനം നടന്നില്ലെങ്കില്‍ കോളേജ് അടച്ചു പൂട്ടേണ്ട സ്ഥിതിവിശേഷം ഉണ്ടാകുമോയെന്നും വ്യക്തമാക്കുമോ; ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ കോളേജ് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?
|
2978 |
മഞ്ചേശ്വരത്ത് പുതിയ പോളിടെക്നിക്
ശ്രീ. പി. ബി. അബ്ദുള്‍ റസാക്
(എ)സര്‍ക്കാര്‍ മേഖലയില്‍ പുതിയ പോളിടെക്നിക് കോളേജുകള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ;
(ബി)കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് പുതിയ സര്‍ക്കാര്‍ പോളിടെക്നിക് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
2979 |
കന്പ്യൂട്ടര്‍ സയന്‍സ് ലക്ചറര്‍ നിയമനം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)കന്പ്യൂട്ടര്‍ സയന്‍സ് ലക്ചറര്‍ നിയമനത്തിന് വേണ്ട യോഗ്യത എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(ബി)ഇക്കാര്യത്തില്‍ യു.ജി.സി. യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(സി)പി.എസ്.സി ഈ തസ്തികയിലെ നിയമനത്തിനായി എം.എസ്.സി കന്പ്യൂട്ടര്‍ സയന്‍സ്, എം.സി.എ ബിരുദധാരികളെ മാത്രമാണോ പരിഗണിക്കുന്നത്;
(ഡി)എയ്ഡഡ് കോളേജുകളിലും, യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്‍റുകളിലും എം.ടെക്/പി.എച്ച്.ഡി ക്കാരെയും നിയമനത്തിന് പരിഗണിക്കുന്നു എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)എങ്കില്‍ പി.എസ്.സി. യുടെ ശ്രദ്ധയില്‍പ്പെടുത്തി എം.ടെക്/പി.എച്ച്.ഡി ക്കാരെയും കന്പ്യൂട്ടര്‍ സയന്‍സ് ലക്ചറര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
2980 |
സാക്ഷരതാ മിഷനു കീഴില്‍ വര്‍ക്ക്-അറേഞ്ച്മെന്‍റ് നിയമനം
ശ്രീ. കെ. രാജു
(എ)സാക്ഷരതാ മിഷനു കീഴില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ മാരായി അധ്യാപകരെ വര്‍ക്ക്-അറേഞ്ച്മെന്‍റ് വ്യവസ്ഥ പ്രകാരം 2006-2011-ലെ സര്‍ക്കാരിന്‍റെ കാലത്ത് നിയമിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത അധ്യാപകരെ പിരിച്ചു വിടുന്നതിനുള്ള ഉത്തരവ് ഈ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)എങ്കില്‍ ആയതിനുള്ള സാഹചര്യം വിശദമാക്കുമോ; ഇവരെ ഈ തസ്തികയില്‍ തിരികെ വര്‍ക്ക്-അറേഞ്ച്മെന്‍റില്‍ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
2981 |
ഗ്രന്ഥശാലകള്‍ക്കുള്ള ഗ്രാന്‍റ്
ശ്രീ. സി. ദിവാകരന്‍
(എ)കേരളത്തിലെ ഗ്രന്ഥശാലകള്‍ക്ക് കാലാകാലങ്ങളായി നിശ്ചിത സമയത്ത് ലഭിച്ചുകൊണ്ടിരുന്ന ഗ്രാന്‍റ് വൈകാനുള്ള കാരണങ്ങള്‍ എന്താണെന്ന് അറിയിക്കുമോ ;
(ബി)ഗ്രാന്‍റ് യഥാസമയം ലഭിക്കാതെ വരുന്നത് ഗ്രാമീണ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ?
|
2982 |
കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലിനുള്ള ഗ്രാന്‍റുകള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, മുല്ലക്കര രത്നാകരന്‍
,, കെ. അജിത്
ശ്രീമതി ഗീതാ ഗോപി
(എ)കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2012-13 സാന്പത്തികവര്‍ഷത്തേയ്ക്ക് എന്ത് തുകയാണ് വകയിരുത്തിയിരുന്നതെന്ന് വിശദമാക്കാമോ;
(ബി)ലൈബ്രറി കൌണ്‍സിലിന് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍റുകള്‍ എത്ര ഗഡുക്കളായാണ് വിതരണം ചെയ്യുന്നത് എന്നും ഏത് രീതിയിലാണെന്നും വ്യക്തമാക്കാമോ;
(സി)ഗ്രാന്‍റ് വിതരണത്തില്‍ സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോ; എങ്കില്‍ എത്രയാണെന്നും ഇതിനുള്ള കാരണമെന്താണെന്നും വ്യക്തമാക്കാമോ;
(ഡി)കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലിന്‍റെ അംഗീകാരമുള്ള ഗ്രന്ഥശാലകളിലെ ലൈബ്രേറിയന്‍മാര്‍ക്ക് അലവന്‍സ് നല്‍കുന്നുണ്ടോ; എങ്കില്‍ എത്രയാണെന്ന് വിശദമാക്കാമോ;
(ഇ)പ്രസ്തുത അലവന്‍സ് വിതരണം ചെയ്യുന്നതില്‍ എത്ര മാസത്തെ കുടിശ്ശികയാണുള്ളതെന്നും ആയതിന്‍റെ കാരണം എന്താണെന്നും വ്യക്തമാക്കാമോ?
|
2983 |
കൊയിലാണ്ടി മണ്ധലത്തിലെ ഗ്രന്ഥശാലകള്‍
ശ്രീ. കെ. ദാസന്‍
(എ)ഗ്രന്ഥശാല സംഘം അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന എത്ര ഗ്രന്ഥശാലകള്‍/വായനശാലകള്‍ കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ ഉണ്ട്; അത് എവിടെയെല്ലാമാണ്; അവ സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകള്‍, ഗ്രന്ഥശാലകളുടെ പേര്, അതാത് സ്ഥാപനത്തിന്‍റെ സെക്രട്ടറിയുടെ പേരും വിലാസവും സഹിതം വ്യക്തമാക്കാമോ;
(ബി)ഈ ഗ്രന്ഥശാലകള്‍ക്ക് ഓരോന്നിനും 2006-2007 മുതല്‍ 2012-2013 വരെ വര്‍ഷങ്ങളില്‍ എന്ത് തുക വിവിധയിനം ഗ്രാന്‍റുകളിലായി ലഭിച്ചിട്ടുണ്ട് എന്നത് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
(സി)ഇക്കാലയളവില്‍ ഓരോ ഗ്രന്ഥശാലയും ചെലവഴിച്ച തുക എത്രയെന്ന് ഓരോ ഗ്രന്ഥശാലയുടേതും പ്രത്യേകം പ്രത്യേകം വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
(ഡി)ഗ്രന്ഥശാല സംഘം നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വായനശാലകളില്‍ ഭരണസമിതി രൂപീകരിക്കേണ്ടത് എപ്രകാരമെന്നും ഇതിനാസ്പദമായ നിയമാവലികള്‍ എന്തെല്ലാമെന്നും പകര്‍പ്പ് സഹിതം വ്യക്തമാക്കാമോ?
|
2984 |
ലൈബ്രറി സെസ് വഴി ലഭിക്കുന്ന വരുമാനം
ശ്രീ. കെ. രാജു
(എ)ലൈബ്രറി സെസ് വഴി ലഭിക്കുന്ന വരുമാനത്തിന്‍റെ എത്ര ശതമാനം വീതമാണ് ലൈബ്രറി കൌണ്‍സിലിനും സാംസ്ക്കാരിക വകുപ്പിനും ലഭ്യമാകുന്നതെന്ന് വ്യക്തമാക്കുമോ ; ഇത്തരത്തില്‍ ലഭിക്കുന്ന മുഴുവന്‍ തുകയും ലൈബ്രറി കൌണ്‍സിലിന് നല്‍കുന്നതിനുള്ള നിയമം കൊണ്ടുവരുമോ എന്ന് വ്യക്തമാക്കുമോ ;
(ബി)2013-14 വര്‍ഷത്തെ ലൈബ്രറി ഗ്രാന്‍റ് വിതരണം ചെയ്തിട്ടുണ്ടോ ; ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; വിതരണം നടത്തിയിട്ടില്ലെങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കുമോ ?
|
2985 |
വൈപ്പിന്‍ മണ്ധലത്തിലെ ഗ്രന്ഥശാലകളിലെ ലൈബ്രേറിയന്‍മാരുടെ അലവന്‍സ്
ശ്രീ. എസ്. ശര്‍മ്മ
(എ)ലൈബ്രറി കൌണ്‍സില്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന എത്ര ഗ്രന്ഥശാലകളാണ് വൈപ്പിന്‍ മണ്ധലത്തിലുള്ളതെന്ന് വ്യക്തമാക്കുമോ;
(ബി)ലൈബ്രേറിയന്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അലവന്‍സ് നല്‍കുന്നുണ്ടെങ്കില്‍ എത്രയെന്നും ഏത് കാലയളവുവരെ അലവന്‍സ് നല്‍കിയെന്നും വ്യക്തമാക്കാമോ;
(സി)ലൈബ്രേറിയന്‍മാര്‍ക്ക് ലഭിക്കുന്ന അലവന്‍സ് കുടിശ്ശിഖ വിതരണം ചെയ്യുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടി എന്തെന്ന് വ്യക്തമാക്കാമോ;
(ഡി)ലൈബ്രറികള്‍ക്ക് നല്‍കുന്ന ഗ്രാന്‍റ് എത്ര നാളത്തെ കുടിശ്ശിക ഉണ്ടെന്ന് വ്യക്തമാക്കാമോ; ഗ്രാന്‍റ് കൃത്യസമയത്ത് നല്‍കുന്നതിനും, കുടിശ്ശിക വരുത്തിയ തുക ഒറ്റ തവണയായി നല്‍കുന്നതിനും നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ;
(ഇ)ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടി എന്തെന്ന് വിശദമാക്കാമോ?
|
<<back |
|