|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
2219
|
വൈദ്യുതി സപ്ലൈകോഡ്
ഡോ. എന്‍. ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്
,, പി.സി.ജോര്‍ജ്
,, എം. വി. ശ്രേയാംസ് കുമാര്‍
(എ)നിലവിലുളള വൈദ്യുതി സപ്ലൈകോഡ് പരിഷ്ക്കരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)വൈദ്യുതി സപ്ലൈകോഡ് പരിഷ്ക്കരിക്കുന്നതിലൂടെ എന്തെല്ലാം പ്രയോജനങ്ങളാണ് ഉണ്ടാകുന്നത്; വിശദമാക്കുമോ;
(സി)ബി. പി. എല്‍ വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രസ്തുത വൈദ്യുതി സപ്ലൈ കോഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
2220 |
ലോഡ് ഫാക്ടര്‍ ഇന്‍സന്‍റീവ്
ശ്രീമതി കെ. എസ്. സലീഖ
(എ) വൈദ്യുതി വകുപ്പും വൈദ്യുതി റഗുലേറ്ററി കമ്മീഷനും 'ലോഡ് ഫാക്ടര്‍ ഇന്‍സന്‍റീവ്' ആര്‍ക്കെല്ലാം നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(ബി) സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്പോള്‍ 'ലോഡ് ഫാക്ടര്‍ ഇന്‍സന്‍റീവ്' സന്പ്രദായം നടപ്പാക്കുന്നത് തടയുവാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
(സി) 'ലോഡ് ഫാക്ടര്‍ ഇന്‍സന്‍റീവ്' നല്‍കല്‍ സംബന്ധിച്ച് സര്‍ക്കാര്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി) പ്രസ്തുത സന്പ്രദായം നടപ്പിലാക്കിയാല്‍ വൈദ്യുതി ബോര്‍ഡിന് വരുന്ന പ്രതിവര്‍ഷ ബാധ്യത എത്രയെന്ന് വ്യക്തമാക്കുമോ?
|
2221 |
പവര്‍ക്കട്ടും ലോഡ്ഷെഡ്ഡിംഗും
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ ഏതൊക്കെ കാലയളവില്‍ എത്ര തവണ വീതം പവര്‍ക്കട്ടും ലോഡ്ഷെഡ്ഡിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നെന്ന് വിശദമാക്കാമോ ?
|
2222 |
വൈദ്യുതി പ്രതിസന്ധി
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)2020-ഓടെ വൈദ്യുതി ലഭ്യമാകാതെ കേരളം കൂരിരുട്ടിലാകുമെന്ന ആശങ്ക ഏതു പഠനത്തിന്‍റെയും ശാസ്ത്രീയനിഗമനങ്ങളുടെയും അടിസ്ഥാനത്തിലാണെന്നു വിശദമാക്കുമോ;
(ബി)ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുണ്ടെങ്കില്‍ ലഭ്യമാക്കുമോ?
|
2223 |
ഉപഭോഗത്തിനാവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടി
ശ്രീ. എ. കെ. ബാലന്‍
,, എളമരം കരീം
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. എസ്. ശര്‍മ്മ
(എ)2014-15-ല്‍ കേരളത്തിന് എത്ര വൈദ്യുതി ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്; ഇത് ലഭ്യമാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)വരുന്ന വേനല്‍ക്കാലത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം എത്രത്തോളം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്;
(സി)ആവശ്യമുള്ളത്ര വൈദ്യുതി ലഭ്യമാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?
|
2224 |
2013-14-ല്‍ ലക്ഷ്യമിട്ട വൈദ്യുതി ഉത്പാദനം
ശ്രീ.പി.കെ. ഗുരുദാസന്‍
2013-14 വര്‍ഷത്തില്‍ എത്ര വൈദ്യുതി ഉത്പാദന വര്‍ദ്ധനയ്ക്കാണ് ലക്ഷ്യമിട്ടിരുന്നത്; ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടുണ്ടോ?
|
2225 |
വൈദ്യുത ഉല്പാദനത്തിനുളള പുതിയ
പദ്ധതികള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)വൈദ്യുതി ഉല്‍പാദനത്തിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെല്ലാം പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി) സംസ്ഥാനത്ത് നിര്‍മ്മാണത്തിലുളള ചെറുകിട വൈദ്യുതി പദ്ധതികളും അവയുടെ നിലവിലുളള സ്ഥിതിയും വ്യക്തമാക്കുമോ;
(സി)കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഫലപ്രദ മാര്‍ഗങ്ങള്‍ വിശദമാക്കുമോ?
|
2226 |
ജലവൈദ്യുത പദ്ധതികള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന 14 ജലവൈദ്യുത പദ്ധതികള്‍ 2013-14 ല്‍ പൂര്‍ത്തീകരിക്കുമെന്ന കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
|
2227 |
വൈദ്യുതി റീഡിംഗ് ആധുനികവത്ക്കരണം
ശ്രീ. പി. കെ. ഗുരുദാസന്
2013-14-ല്‍ വൈദ്യുതി വകുപ്പിന് പ്രീ-പെയ്ഡ് മീറ്റര്‍, ഓട്ടോമേറ്റഡ് മീറ്ററിംഗ് സിസ്റ്റം, സ്മാര്‍ട്ട് ഗ്രിഡ് എന്നിവ ആരംഭിക്കുവാന്‍ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, കാരണം വ്യക്തമാക്കുമോ?
|
2228 |
കേടായ വൈദ്യുത മീറ്ററുകള്‍
ശ്രീ. ജോസഫ് വാഴക്കന്
,, വി. റ്റി. ബല്‍റാം
,, ഷാഫി പറന്പില്‍
,, റ്റി. എന്‍. പ്രതാപന്‍
(എ)കേടായ മുഴുവന്‍ മീറ്ററുകളും മാറ്റാന്‍ കെ.എസ്.ഇ.ബി. നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)എത്ര ലക്ഷം കേടായ മീറ്ററുകളാണ് കണ്ടെത്തിയിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ഏതെല്ലാം മീറ്ററുകളാണ് മുന്‍ഗണനാക്രമത്തില്‍ മാറ്റുവാന്‍ ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ?
|
2229 |
മീറ്റര്‍ റീഡിംഗ്
ശ്രീ. എം. ഹംസ
(എ) വൈദ്യുത മീറ്റര്‍ വര്‍ഷങ്ങളായി കേടായിക്കിടന്നാല്‍പോലും മാറ്റിസ്ഥാപിക്കാത്ത സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര മീറ്ററുകള്‍ കേടായിക്കിടക്കുന്നു എന്ന കാര്യം വ്യക്തമാക്കാമോ;
(ബി) മീറ്റര്‍ റീഡിംഗ് എടുക്കുന്നതിനായി കെ.എസ്.ഇ.ബി. ഏതു വ്യവസ്ഥയിലാണ് ജീവനക്കാരെ നിയമിച്ചിരിക്കുന്നത്;
(സി) കരാര്‍ ജീവനക്കാര്‍ എടുക്കുന്ന സ്റ്റേറ്റ്മെന്‍റ് കെ.എസ്.ഇ.ബി. ഉദേ്യാഗസ്ഥര്‍ പരിശോധിക്കാറുണ്ടോ;
(ഡി) മീറ്റര്‍ റീഡിംഗും, അനുബന്ധ കാര്യങ്ങളും ഗൌരവമായി ശ്രദ്ധിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഇ) കേടായ മീറ്റര്‍ മാറ്റിവയ്ക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ?
|
2230 |
ഊര്‍ജ്ജ സുരക്ഷാമിഷന്‍
ശ്രീ. സി. ദിവാകരന്‍
(എ)ഊര്‍ജ്ജ സുരക്ഷാ മിഷന്‍റെ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നതെന്ന് വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതികള്‍ക്കായി എന്തു തുക ചിലവഴിച്ചിട്ടുണ്ട് എന്നറിയിക്കുമോ?
|
2231 |
വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്
വൈദ്യുത ചാര്‍ജ്ജിനത്തില്‍ കുടിശ്ശിക വരുത്തിയിട്ടുള്ള സ്വകാര്യസ്ഥാപത്തില്‍ മുന്‍പന്തിയിലുള്ള അഞ്ച് എണ്ണത്തിന്‍റെ പേര് വിവരങ്ങള്‍ അറിയിക്കുമോ; പ്രസ്തുത കാര്യത്തില്‍ പൊതുമേഖലയില്‍ മുന്നിലുള്ള അഞ്ച് സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്?
|
2232 |
വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക
ശ്രീമതി പി. അയിഷാ പോറ്റി
(എ) വൈദ്യുതി കുടിശ്ശിക ഇനത്തില്‍ കെ.എസ്.ഇ.ബി.യ്ക്ക് ഏറ്റവും കൂടുതല്‍ അടയ്ക്കാനുള്ള പൊതുമേഖലാ സ്ഥാപനം, സ്വകാര്യ കന്പനി, സ്വകാര്യ ഫാക്ടറി, സ്വകാര്യ ആശുപത്രി, സ്വകാര്യ ഹോട്ടല്‍, സ്വകാര്യ റിസോര്‍ട്ട് എന്നിവയുടെ വിശദാംശങ്ങളും കുടിശ്ശിക തുകയും വെളിപ്പെടുത്തുമോ;
(ബി) ഈ സാന്പത്തിക വര്‍ഷം നാളിതുവരെ പിരിച്ചെടുത്ത വൈദ്യുത കുടിശ്ശിക തുക എത്രയാണ്?
|
2233 |
കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിലുണ്ടായ നഷ്ടം
ശ്രീ. സി. ദിവാകരന്
,, വി. എസ്. സുനില്‍ കുമാര്‍
,, കെ. രാജു
ശ്രീമതി ഇ. എസ്. ബിജിമോള്‍
(എ)കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിലുണ്ടായ പാളിച്ചകള്‍ കാരണം എന്തെങ്കിലും നഷ്ടം വന്നതായി കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍, ഇപ്രകാരം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ എത്ര നഷ്ടമുണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കുമോ;
(ബി)കേന്ദ്രവിഹിതമായുള്ള വൈദ്യുതി യഥാസമയം നേടിയെടുക്കുന്നതിലുണ്ടായ വീഴ്ച കാരണം എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍, കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലുള്ള നഷ്ടത്തിന്‍റെ തോത് എത്രയാണെന്നു വെളിപ്പെടുത്തുമോ;
(സി)വൈദ്യുതി വാങ്ങുന്നതിനു ടെന്‍ഡര്‍ വിളിച്ച് ദീര്‍ഘകാലകരാര്‍ ഉണ്ടാക്കുന്നതിനുള്ള കാലതാമസം മൂലം നഷ്ടമുണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍, എത്ര;
(ഡി)എത്ര കോടി രൂപയുടെ നഷ്ടം ഇക്കാലയളവില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായിട്ടുണ്ടെന്നു വിശദമാക്കുമോ?
|
2234 |
ലാഭപ്രഭാ പദ്ധതി നിര്‍വ്വഹണം
ശ്രീ. എം. എ. വാഹീദ്
,, ഷാഫി പറന്പില്
,, ഐ. സി. ബാലകൃഷ്ണന്
,, പാലോട് രവി
(എ) വൈദ്യുതി ഉപഭോഗം കുറയ്ക്കുവാന്‍ എന്തെല്ലാം പ്രോത്സാഹനങ്ങളും സമ്മാനപദ്ധതികളുമാണ് ലാഭപ്രഭ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ബി) പ്രസ്തുത പദ്ധതി വഴി എത്ര യൂണിറ്റ് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) ലാഭപ്രഭ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
2235 |
ലാഭപ്രഭ പദ്ധതിയുടെ ഗുണഭോക്താക്കള്‍
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ) കെ. എസ്. ഇ. ബി യുടെ "ലാഭപ്രഭ' പദ്ധതി പ്രകാരം എത്ര ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഇപ്രകാരം തെരഞ്ഞെടുത്തിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും അറിയിയ്ക്കുമോ;
(സി)ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത മാനദണ്ധം എന്താണെന്നും വ്യക്തമാക്കുമോ?
|
2236 |
ആര്‍.ജി.ജി.വി.വൈ.യിലേയ്ക്കുള്ള സര്‍ക്കാര്‍ വിഹിതം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)ബി.പി.എല്‍. വിഭാഗങ്ങള്‍ക്കുള്ള സൌജന്യ വൈദ്യുതി കണക്ഷന്‍ പദ്ധതിയായ ആര്‍.ജി.ജി.വി.വൈ. നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)പ്രസ്തുത സ്കീം പ്രകാരം അപേക്ഷിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണ്;
(സി)ഈ പദ്ധതിക്കായി കേന്ദ്രധനസഹായം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്ത് തുകയാണ് ലഭിച്ചിട്ടുള്ളത്;
(ഡി)പ്രസ്തുത പദ്ധതിയിലേയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ തുക നീക്കിവയ്ക്കേണ്ടതുണ്ടോ;
(ഇ)എങ്കില്‍ നാളിതുവരെ സംസ്ഥാനം എന്തുതുക ഈയിനത്തില്‍ ചെലവഴിച്ചിട്ടുണ്ട് എന്നറിയിക്കുമോ?
|
2237 |
എനര്‍ജി പാര്‍ക്കുകള്‍
ശ്രീ. വി. ചെന്താമരാക്ഷന്‍
ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജസംരക്ഷണ ഉപകരണങ്ങളുടെ അസംബ്ലിങ്ങ്, റിപ്പയറിംഗ് എന്നിവയില്‍ പരിശീലനം നല്‍കുന്നതിന് 2013-14 ല്‍ എനര്‍ജി പാര്‍ക്കുകള്‍ തുടങ്ങിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാമാണ് എന്നറിയിക്കുമോ?
|
2238 |
പുതിയ ഊര്‍ജ്ജേല്‍പാദന പദ്ധതികള്‍
ശ്രീമതി ഗീതാ ഗോപി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഏതെല്ലാം ഊര്‍ജ്ജോല്പാദന പദ്ധതികള്‍ക്കാണ് തുടക്കമിട്ടത്; വിശദമാക്കാമോ;
(ബി) വിന്‍റ്മില്‍, സോളാര്‍ പദ്ധതികള്‍ പുതിയതായി ആരംഭിച്ചിട്ടുണ്ടോ?
|
2239 |
പാരന്പര്യേതരമാര്‍ഗ്ഗങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ്
ശ്രീ. എ. കെ. ബാലന്‍
(എ)പാരന്പര്യേതരമാര്‍ഗ്ഗങ്ങളിലൂടെ എത്ര യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് നിലവില്‍ ഉത്പാദിപ്പിക്കുന്നതെന്നു വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം സര്‍ക്കാര്‍ ഏജന്‍സികളാണ് ഇപ്രകാരം വൈദ്യുതി ഉത്പാദിപ്പിക്കുന്നത്;
(സി)ഓരോ മാര്‍ഗ്ഗങ്ങളിലൂടെയും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവും, പദ്ധതിയുടെ പേരും വിശദമാക്കുമോ; ഇപ്രകാരം ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ എത്ര യൂണിറ്റ് കെ.എസ്.ഇ.ബി. വാങ്ങുന്നുണ്ട്;
(ഡി)ഏതെല്ലാം സ്വകാര്യ ഏജന്‍സികള്‍ക്ക് ഇപ്രകാരം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്; ഓരോ മാര്‍ഗ്ഗങ്ങളിലൂടെയും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവും പദ്ധതിയുടെ പേരും വിശദമാക്കുമോ; ഇപ്രകാരം ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയില്‍ എത്ര യൂണിറ്റാണ് കെ.എസ്.ഇ.ബി. വാങ്ങുന്നത്; വിശദമാക്കുമോ;
(ഇ)സര്‍ക്കാര്‍ സബ്സിഡിയോടെ മേല്‍ക്കൂരകളില്‍ സൌരോര്‍ജ്ജപാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് അറിയിക്കുമോ; എത്രപേര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നു വിശദമാക്കുമോ; എത്രപേര്‍ പണി പൂര്‍ത്തിയാക്കി ഉത്പാദനം ആരംഭിച്ചുവെന്നു വ്യക്തമാക്കുമോ;
(എഫ്)എത്ര യൂണിറ്റ് വൈദ്യുതി ഇപ്രകാരം ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അറിയിക്കുമോ;
(ജി)എത്രപേര്‍ക്ക് സബ്സിഡി അനുവദിച്ചുവെന്നു വ്യക്തമാക്കുമോ; എത്ര തുക ആകെ അനുവദിച്ചുവെന്നു വിശദമാക്കുമോ?
|
2240 |
കാറ്റാടിപാടം സ്ഥാപിക്കുന്നതിന് നടപടി
ശ്രീ. കെ. മുരളീധരന്
,, പി. സി. വിഷ്ണുനാഥ്
,, ലൂഡി ലൂയിസ്
,, പാലോട് രവി
(എ)സംസ്ഥാനത്ത് കാറ്റാടിപാടം സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇത് സംബന്ധിച്ച് സാദ്ധ്യതാപഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)പദ്ധതി നടത്തിപ്പിനായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)പദ്ധതിയനുസരിച്ച് എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്പ്പാദിപ്പിക്കുവാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഇ)പദ്ധതി നടത്തിപ്പിനായി ഏതെല്ലാം സ്ഥലങ്ങളാണ് അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത്; വിവരിക്കുമോ?
|
2241 |
പാരന്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ നടപടികള്‍
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
,, എം. ഉമ്മര്‍
(എ)സംസ്ഥാനത്ത് പാരന്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
(ബി)കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് കേന്ദ്ര ഏജന്‍സിയായ സി-വെറ്റ് (സെന്‍റര്‍ ഫോര്‍ വിന്‍ഡ് എനര്‍ജി ടെക്നോളജി) ഏതെല്ലാം പ്രദേശങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്;
(സി)പ്രസ്തുത പ്രദേശങ്ങളില്‍ നിന്നും കാര്യക്ഷമമായ രീതിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമോ എന്ന് പരിശോധിച്ചിട്ടുണ്ടോ; കണ്ടെത്തലുകള്‍ വിശദമാക്കാമോ;
(ഡി)ഇതിലേക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് സ്വകാര്യ മേഖലയുടെ സഹകരണം തേടിയിട്ടുണ്ടോ?
|
2242 |
റൂഫ് ടോപ്പ് സോളാര്‍ പവ്വര്‍ പ്ലാന്‍റ് പദ്ധതി
ശ്രീ. കെ. മുരളീധരന്‍
,, വര്‍ക്കല കഹാര്
,, തേറന്പില്‍ രാമകൃഷ്ണന്
,, എം. എ. വാഹിദ്
(എ)സംസ്ഥാനത്ത് റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ലാന്‍റ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സി ആരാണ്; വിശദമാക്കുമോ;
(ഡി)പദ്ധതി നടപ്പാക്കാനായി ഏതെല്ലാം കന്പനികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഇ)എന്തുമാത്രം വൈദ്യുതിയാണ് ഈ പദ്ധതിവഴി ഗുണഭോക്താവിന് ലാഭിക്കാനാവുന്നത്; വിശദമാക്കുമോ ?
|
2243 |
സൌരോര്‍ജ്ജ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നിയമം
ശ്രീ. ബെന്നി ബെഹനാന്
,, എ. പി.അബ്ദുള്ളക്കുട്ടി
,, പി. എ. മാധവന്‍
,, ആര്‍. സെല്‍വരാജ്
(എ)സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും സൌരോര്‍ജ്ജത്തിന് മുന്‍തൂക്കം നല്‍കി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും നിയമം കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങളെന്തെല്ലാം;
(സി)എത്ര ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്കാണ് നിയമം ബാധകമാക്കാനുദ്ദേശിക്കുന്നത;് വിശദമാക്കുമോ;
(ഡി)ഇതിനുള്ള നിയമനിര്‍മ്മാണപ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?
|
2244 |
വീടുകളില്‍ സൌരോര്‍ജ്ജ പ്ലാന്‍റുകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)വീടുകളില്‍ സൌരോര്‍ജ്ജ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് ഏതെല്ലാം ഏജന്‍സികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)വീടുകളില്‍ സൌരോര്‍ജ്ജ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നല്‍കി വരുന്ന സബ്സിഡി എത്രയെന്ന് വിശദമാക്കുമോ;
(സി)എന്തെല്ലാം ഉപകരണങ്ങളാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നതെന്ന് വെളിപ്പെടുത്തുമോ?
|
2245 |
സോളാര്‍ പ്ലാന്‍റുകള്‍
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ സോളാര്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ ഈ സര്‍ക്കാര്‍ ഏതൊക്കെ സര്‍ക്കാര്‍ ഏജന്‍സികളെയും ഏതൊക്കെ സ്വകാര്യ ഏജന്‍സികളെയും ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)സോളാര്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്ന സര്‍ക്കാര്‍/സ്വകാര്യ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്തിട്ടുളളതെന്ന് വിശദമാക്കാമോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഏതൊക്കെ ഏജന്‍സികള്‍ മുഖാന്തിരം സോളാര്‍ പ്ലാന്‍റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?
|
2246 |
പാലക്കാട്ടില്‍ സോളാര്‍ വൈദ്യുതി പ്ലാന്‍റ്
ശ്രീ. കോടിയേരി ബാലകൃഷ്ണന്
,, ജി. സുധാകരന്
,, കെ. കെ. നാരായണന്‍
,, കെ. ദാസന്‍
(എ) സോളാര്‍ വൈദ്യുതി വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അനര്‍ട്ട്, വൈദ്യുതി ബോര്‍ഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് എന്ത് പങ്കാണ് നിര്‍വ്വഹിക്കാനുള്ളത്;
(ബി) പാലക്കാട് കേന്ദ്രമായി ഏതെങ്കിലും സ്വകാര്യ കന്പനിയുമായി സോളാര്‍ വൈദ്യുതി പ്ലാന്‍റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരോ വൈദ്യുതി ബോര്‍ഡോ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി) ഇതനുസരിച്ച് എന്തു പ്രവര്‍ത്തനമാണ് നടന്നിട്ടുള്ളത്?
|
2247 |
രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന പ്രകാരം അനുവദിച്ച തുക
ശ്രീ. എം. ഹംസ
(എ)രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന പ്രകാരം 2012-13 വര്‍ഷത്തില്‍ കേരളത്തിന് കേന്ദ്രം എത്ര തുക അനുവദിച്ചു; വിശദമാക്കുമോ;
(ബി)അതില്‍ എത്ര ചെലവഴിച്ചുവെന്നത് സംബന്ധിച്ച ജില്ലാടിസ്ഥാനത്തിലുള്ള വിവരം ലഭ്യമാക്കാമോ;
(സി)മുഴുവന്‍ തുകയും ചെലവഴിക്കാതിരുന്നതിന് കാരണം വ്യക്തമാക്കാമോ;
(ഡി)കേന്ദ്രം അനുവദിച്ച തുക ചെലവഴിക്കാതെ ലാപ്സാകുന്നതിന് കാരണക്കാരായവരെ കണ്ടെത്തി വകുപ്പ്തല നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
|
2248 |
രാജീവ് ഗാന്ധി ഗ്രാമീണവൈദ്യുതീകരണ്‍ യോജന (ആര്‍.ജി. ജി. വി.വൈ)
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ്‍ യോജന (ആര്‍.ജി.ജി.വി.വൈ) പ്രകാരം സംസ്ഥാനത്ത് എത്ര കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള പട്ടിക നല്‍കാമോ;
(ബി)പിന്നോക്ക പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സൌജന്യനിരക്കില്‍ വൈദ്യുതി നല്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ;
(സി)എങ്കില്‍ വിശദമാക്കുമോ?
|
2249 |
രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ്‍ യോജന
ശ്രീ. പി. കെ. ബഷീര്‍
(എ)"രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ്‍' യോജന പ്രകാരം മലപ്പുറം ജില്ലയില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്;
(ബി)ജില്ലയിലെ ആദിവാസി മേഖലകളില്‍ വൈദ്യുതി എത്തിച്ചേരാത്ത സ്ഥലങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)പ്രസ്തുത പ്രദേശങ്ങളെ ആര്‍.ജി.ജി.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈദ്യുതീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
|
2250 |
രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന പ്രകാരം വയനാട് ജില്ലയിലെ പ്രവര്‍ത്തനം
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യൂതീകരണ്‍ യോജന പ്രകാരം നടപ്പ് സാന്പത്തിക വര്‍ഷം വയനാട് ജില്ലയില്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ;
(ബി)ഇതിനായി എന്ത് തുകയാണ് ബഡ്ജറ്റില്‍ വകയിരുത്തിയതെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;
(സി)ഇതില്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി എന്നതിന്‍റെ നിയോജകമണ്ഡലം തിരിച്ചുളള വിശദാംശം ലഭ്യമാക്കുമോ?
|
2251 |
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന
ശ്രീ. ഇ. പി. ജയരാജന്
,, എ. പ്രദീപ്കുമാര്‍
,, ബാബു. എം. പാലിശ്ശേരി
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)വൈദ്യുതി ബോര്‍ഡിന്‍റെ 2014-2015 വര്‍ഷത്തേയ്ക്കുള്ള എ.ആര്‍.ആര്‍. & ഇ.ആര്‍.സി.യും താരീഫ് പെറ്റീഷനും ഏതെല്ലാം മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് വിലയിരുത്തിയിട്ടുണ്ടോ ;
(ബി)ഇതിന്‍റെ ഭാഗമായി എത്രത്തോളം ചാര്‍ജ്ജ് വര്‍ദ്ധനവാണ് ലക്ഷ്യമിട്ടിരുന്നത് ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈദ്യുതി ചാര്‍ജ്ജില്‍ വര്‍ദ്ധന വരുത്തിയന്‍റെ ഭാഗമായി വൈദ്യുത ഉപഭോക്താക്കള്‍ക്കുണ്ടായ അധികഭാരം എത്ര
?
|
2252 |
ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരുടെ ഒഴിവുകള്‍
ശ്രീ. ജി.എസ്.ജയലാല്
(എ)കെ.എസ്.ഇ.ബി.യില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍മാരുടെ എത്ര തസ്തികകള്‍ ഒഴിവുണ്ട്; ജില്ല തിരിച്ച് എണ്ണം വ്യക്തമാക്കുമോ;
(ബി)നിലവിലുള്ള പി.എസ്.സി. ലിസ്റ്റുകളില്‍ നിന്നും ഏതൊക്കെ ജില്ലകളില്‍ എത്രപേരെ വീതം നിയമിച്ചുവെന്ന് അറിയിക്കുമോ;
(സി)നിയമനം നടത്തിയിട്ടില്ലായെങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കുമോ; ജീവനക്കാരുടെ കുറവ് മൂലം ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത് ഒഴിവാക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്?
|
2253 |
മസ്ദൂര്‍ തസ്തികയിലെ ഒഴിവുകള്‍
ശ്രീ.ജി.എസ്.ജയലാല്
(എ)കെ.എസ്.ഇ.ബി.യില്‍ മസ്ദൂര്‍ തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് അറിയിക്കുമോ;
(ബി)പ്രസ്തുത തസ്തികയിലേക്കുളള ഒഴിവുകള്‍ യഥാസമയം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകള്‍ ഏതൊക്കെയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;
(സി)മസ്ദൂര്‍ തസ്തികയിലേക്ക് എത്രയും പെട്ടെന്ന് നിയമന നടപടി പൂര്‍ത്തീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ; ഇപ്പോഴുളള നിയമന നടപടിയുടെ പുരോഗതി അറിയിക്കുമോ;
(ഡി)ബോര്‍ഡ് പുതുതായി രൂപീകരിച്ചിട്ടുളള വൈദ്യുതി സെക്ഷനുകളിലെ മസ്ദൂര്‍ തസ്തികയുടെ നിയമനകാര്യം പി.എസ്.സി.യെ അറിയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ?
|
2254 |
ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനം
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)വൈദ്യുതി വകുപ്പില്‍ ഇലക്ട്രിസിറ്റി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തത് സെക്ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ട് എന്ന് വ്യക്തമാക്കാമോ;
(സി)മുഴുവന്‍ ഒഴിവുകളിലേയ്ക്കും പി. എസ്. സി ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
2255 |
മസ്ദൂര്‍ തസ്തികയില്‍ കരാര്‍ തൊഴിലാളികള്‍
ശ്രീ.വി.ശിവന്‍കുട്ടി
(എ)വൈദ്യുതി ബോര്‍ഡില്‍ എത്ര മസ്ദൂര്‍ തസ്തികകള്‍ കരാര്‍ തൊഴിലാളികള്‍ക്കു വേണ്ടി മാറ്റിവച്ചിട്ടുണ്ട് എന്നു വ്യക്തമാക്കുമോ;
(ബി)അവയില്‍ എത്ര എണ്ണം തിരുവനന്തപുരം ജില്ലയില്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ?
|
2256 |
മസ്ദൂര്‍ തസ്തികയില്‍ നിലവിലുളള ഒഴിവുകള്‍
ശ്രീ.വി.ശിവന്‍കുട്ടി
(എ)വിദ്യുച്ഛക്തി ബോര്‍ഡില്‍ ഇപ്പോള്‍ മസ്ദൂര്‍ തസ്തികയില്‍ ആകെ സ്ട്രെങ്ത് എത്രയാണെന്നും അവയില്‍ ഇപ്പോള്‍ എത്ര ഒഴിവുണ്ടെന്നും വ്യക്തമാക്കുമോ;
(ബി)ഒഴിവുകള്‍ നിലവിലുണ്ടെങ്കില്‍ ആയത് പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍ ആയത് എന്നാണ് റിപ്പോര്‍ട്ട് ചെയ്തത് എന്ന് വ്യക്തമാക്കുമോ;
(ഡി)ഇല്ലെങ്കില്‍ ആയതിന്‍റെ കാരണം വ്യക്തമാക്കുമോ?
|
2257 |
കെ.എസ്.ഇ.ബി. മസ്ദൂര്‍ നിയമനം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ മസ്ദൂര്‍ തസ്തികയില്‍ ഇനിയും എത്ര ഒഴിവുകള്‍ നികത്തപ്പെടേണ്ടതായുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
(ബി)ഇതില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;
(സി)ഇതിലേയ്ക്ക് പി.എസ്.സി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളതായി അറിയാമോ;
(ഡി)ഈ തസ്തികയിലേയ്ക്ക് പി.എസ്.സി നിയമനം അല്ലാതെ എത്ര പേരെ താല്‍ക്കാലികമായി നിയോഗിച്ചിട്ടുണ്ട്; ഓരോ ജില്ലയിലും എത്ര വീതം; വിശദമാക്കുമോ?
|
2258 |
മലപ്പുറം ജില്ലയില്‍ കെ.എസ്.ഇ.ബി മസ്ദൂര്‍ തസ്തികയിലെ ഒഴിവുകള്‍
ശ്രീ. പി. ഉബൈദുള്ള
(എ)മലപ്പുറം ജില്ലയില്‍ വിജ്ഞാപനം ചെയ്ത കെ.എസ്.ഇ.ബി യുടെ മസ്ദൂര്‍ തസ്തികയിലേക്ക് എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു;
(ബി)മസ്ദൂര്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് എന്നാണ് നിലവില്‍ വന്നതെന്ന് അറിയാമോ; ഒഴിവുകളില്‍ ഇതുവരെ എത്രപേരെ നിയമിച്ചുവെന്നും വ്യക്തമാക്കാമോ;
(സി)പുതുതായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നും അവ എത്രയാണെന്നും അറിയിക്കുമോ;
(ഡി)പുതുതായി റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ നിയമന നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
(ഇ)ഇല്ലെങ്കില്‍ നിയമനങ്ങള്‍ നടത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?
|
2259 |
കെ.എസ്.ഇ.ബി. കന്പനി ഘടനയും ലൈന്‍മാന്‍, മസ്ദൂര്‍ ഒഴിവുകളും
ശ്രീ. സാജു പോള്‍
(എ)കെ.എസ്.ഇ.ബി. കന്പനിവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഘടന വിശദമാക്കുമോ;
(ബി)കെ.എസ്.ഇ.ബി.-യില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതിന് എന്തെങ്കിലും തടസം നിലവിലുണ്ടോ;
(സി)ലൈന്‍മാന്‍, മസ്ദൂര്‍ തസ്തികകളിലായി എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് അവ ഇനം തിരിച്ച് ജില്ലാടിസ്ഥാനത്തില്‍ വിവരം നല്‍കുമോ;
(ഡി)ലൈന്‍മാന്‍, മസ്ദൂര്‍ തസ്തികകളില്‍ പി.എസ്.സി.യെ അറിയിക്കാത്ത എത്ര ഒഴിവുകളുണ്ടെന്ന് ഇനം തിരിച്ച് ജില്ലാടിസ്ഥാനത്തില്‍ വിവരം നല്‍കുമോ ?
|
2260 |
കെ.എസ്.ഇ.ബി. യുടെ കന്പനിവല്‍ക്കരണവും നിയമനവും
ശ്രീ. എ. കെ. ബാലന്
,, രാജു എബ്രഹാം
,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
,, എ. എം. ആരിഫ്
(എ)വൈദ്യുതി ബോര്‍ഡിനെ കന്പനിയായി പൂനഃസംഘടിപ്പിക്കുന്പോള്‍ ആയത് ഉപഭോക്താവിനെ എങ്ങനെ ബാധിക്കാനിടയുണ്ടെന്ന് അറിയിക്കാമോ;
(ബി)പുതിയ കന്പനിയില്‍ നിയമനങ്ങള്‍ പി. എസ്. സി. വഴിയായിരിക്കുമെന്ന് ഉറപ്പുവരുത്തുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?
|
<<back |
next page>>
|