UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

2261

കെ.എസ്.ഇ.ബി കന്പനിവല്‍ക്കരണവും കേന്ദ്രനിലപാടും


ശ്രീ. കെ. വി. വിജയദാസ്


കെ.എസ്.ഇ.ബി.യെ കന്പനിയാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് എന്തായിരുന്നു ; വിശദാംശം നല്‍കുമോ ?

2262

കോഴിക്കോട് ജില്ലയിലെ മൈക്രോ ഹൈഡല്‍ പ്രോജക്ടുകള്‍


ശ്രീ. പുരുഷന്‍ കലടുണ്ടി


(എ)കോഴിക്കോട് ജില്ലയില്‍ എത്ര മൈക്രോ ഹൈഡല്‍ പ്രോജക്ടുകള്‍ക്ക് സാധ്യത കണ്ടെത്തിയിട്ടുണ്ട് ;

(ബി)പ്രസ്തുത പ്രോജക്ടുകളില്‍ നിന്ന് എത്ര വീതം വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ; 

(സി)പ്രസ്തുത പ്രോജക്ടുകളുടെ നിര്‍മ്മാണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ; 

(ഡി)ഈ സര്‍ക്കാര്‍ പ്രസ്തുത ആവശ്യത്തിലേക്കായി എന്തു തുക വീതം ചെലവഴിച്ചുവെന്നും പ്രസ്തുത പദ്ധതികളില്‍ നിന്ന് എത്ര വൈദ്യുതി ഉത്പാദിപ്പിച്ചുവെന്നും വ്യക്തമാക്കുമോ ?

2263

കോഴിക്കോട് ജില്ലയിലെ ചെറുകിട ജലവൈദ്യുത പദ്ധതികള്


ശ്രീ. ഇ.കെ. വിജയന്‍


(എ)കോഴിക്കോട് ജില്ലയിലെ ചെറുകിട ജലവൈദ്യുത പദ്ധതികളായ ചാത്തന്‍ക്കോട്ട്നട, വിലങ്ങാട് എന്നിവയുടെ പ്രവര്‍ത്തന പുരോഗതി ഏത് ഘട്ടത്തിലാണ്; 

(ബി)പ്രസ്തുത പദ്ധതിക്കായി നാളിതുവരെ എന്തു തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ; 

(സി)പണി പൂര്‍ത്തീകരിച്ച് പ്രസ്തുത പദ്ധതികള്‍ എന്നത്തേയ്ക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയും എന്നറിയിക്കുമോ?

2264

പി. എ. പി. ഡി. ആര്‍. പി പ്രകാരം നടപ്പാക്കുന്ന പ്രവൃത്തികള്‍ 


ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍


(എ)കൊടുവള്ളി നിയോജകമണ്ധലത്തില്‍പ്പെട്ട കൊടുവള്ളി, മടവൂര്‍ എന്നീ പഞ്ചായത്തുകളില്‍ പി. എ. പി. ഡി. ആര്‍. പി. യില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടോ; 

(ബി)എത്ര കാലയളവിനുള്ളില്‍ പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്; എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത് എന്നറിയിക്കുമോ? 

2265

ചീമേനി താപ വൈദ്യുത നിലയം


ശ്രീ. എം. ചന്ദ്രന്‍


(എ)ചീമേനിയില്‍ സ്ഥാപിക്കുവാനുദ്ദേശിച്ചിട്ടുളള താപ വൈദ്യുത നിലയത്തിന്‍റെ നിലവിലെ അവസ്ഥ എന്താണെന്നു വ്യക്തമാക്കുമോ;

(ബി)താപവൈദ്യുത നിലയം സ്ഥാപിക്കുന്നതിന് ഏതെങ്കിലും തരത്തിലുളള എതിര്‍പ്പ് ഉണ്ടായിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ എതിര്‍പ്പുകള്‍ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ഡി)താപവൈദ്യുത നിലയത്തിനാവശ്യമായ കല്‍ക്കരി എവിടെനിന്നുമാണ് ലഭ്യമാക്കുവാനുദ്ദേശിക്കുന്നത് എന്നറിയിക്കുമോ?

2266

ചീമേനിയിലെ താപനിലയം

 
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) 


(എ)ഊര്‍ജ്ജവകുപ്പും വ്യവസായവകുപ്പും സംയുക്തമായി ആരംഭിക്കുമെന്നു പ്രഖ്യാപിച്ച ചീമേനി താപനിലയ നിര്‍മ്മാണത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്; പ്രസ്തുതപദ്ധതിയുമായി മുന്നോട്ടുപോകാനാണോ ഉദ്ദേശിക്കുന്നത്; 

(ബി)പ്രദേശവാസികളുടെ എതിര്‍പ്പു കണക്കിലെടുത്ത് പ്രസ്തുതപദ്ധതി പുന:ക്രമീകരിച്ച് പ്രകൃതിവാതകാധിഷ്ഠിതമാക്കാന്‍ തയ്യാറാകുമോ? 

2267

സൌജന്യ വൈദ്യുതി കണക്ഷന്‍ 


ശ്രീ. കെ. രാജു


(എ)ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ അംഗങ്ങളായ വീടുകള്‍ക്ക് സൌജന്യ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള പദ്ധതി നിലവിലുണ്ടോ; ഇത് സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)ഏതെല്ലാം രോഗങ്ങള്‍ ബാധിച്ചവര്‍ക്കാണ് ഇത്തരത്തില്‍ സൌജന്യ കണക്ഷന്‍ ലഭിക്കുവാന്‍ അര്‍ഹതയുള്ളതെന്ന് വ്യക്തമാക്കുമോ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഈ പദ്ധതി പ്രകാരം വൈദ്യുതി കണക്ഷനും ഇളവുകളും ലഭിക്കുന്നതിന് പുനലൂര്‍ മണ്ഡലത്തില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ എത്ര എണ്ണം അനുവദിച്ചു എന്നതിന്‍റെ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

2268

പേരാന്പ്ര നിയോജകമണ്ഡലത്തിലെ വൈദ്യുതിക്ഷാമം


ശ്രീ.കെ.കുഞ്ഞമ്മത് മാസ്റ്റര്‍ 


(എ)പേരാന്പ്ര നിയോജകമണ്ഡലത്തില്‍ വൈദ്യുതിക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളെ സംബന്ധിച്ച് കെ.എസ്.ഇ.ബി. എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഇത്തരം പ്രദേശങ്ങള്‍ ഏതെല്ലാമാണ്;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പേരാന്പ്ര മണ്ഡലത്തില്‍ പുതുതായി എവിടെയെല്ലാം ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന് അറിയിക്കുമോ:

(സി)ആര്‍.ജി.ജി.വി.വൈ പദ്ധതി പ്രകാരം പ്രസ്തുത മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുളള പ്രവൃത്തികള്‍ എന്തെല്ലാമെന്നും അതിന്‍റെ പുരോഗതിയും വ്യക്തമാക്കുമോ?

2269

കായംകുളം മണ്ധലത്തിലെ വീടുകളുടെ വൈദ്യുതീകരണം


ശ്രീ. സി. കെ. സദാശിവന്‍


(എ)കായകുളം മണ്ധലത്തിലെ വൈദ്യുതീകരിച്ച വീടുകളുടെ എണ്ണം എത്രയാണ് ; 

(ബി)ഇനി എത്ര വീടുകള്‍ വൈദ്യുതീകരിക്കാന്‍ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുമോ ; 

(സി)അവ ഏതൊക്കെ പഞ്ചായത്തുകളിലാണ് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

2270

ഭക്ഷ്യധാന്യ ഗോഡൌണ്‍ നിര്‍മ്മാണത്തിനായി സ്ഥലം നല്‍കാന്‍ നടപടി 


ശ്രീ. ജോസ് തെറ്റയില്‍ 


(എ)അങ്കമാലി നിയോജകമണ്ധലത്തില്‍ വൈദ്യുതിബോര്‍ഡിന്‍റെ കൈവശമുള്ള 14.5 ഏക്കര്‍ വരുന്ന സ്ഥലത്ത് നിന്നും 5 ഏക്കര്‍ സ്ഥലം ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ആധുനിക ഭക്ഷ്യധാന്യ ഗോഡൌണ്‍ നിര്‍മ്മാണത്തിനായി വിട്ടുകിട്ടണമെന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്‍റെ ആവശ്യത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതു സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് വൈദ്യുതി ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(സി)ഭൂമി കൈമാറുന്നത് സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് തീരുമാനം എടുത്തിട്ടുണ്ടോ; 

(ഡി)ഉണ്ടെങ്കില്‍ തീരുമാനമെന്തെന്ന് വിശദമാക്കുമോ?

2271

കാസര്‍ഗോഡ് ജില്ലയില്‍ വൈദ്യുതിഭവന്‍


ശ്രീ. ഇ. ചന്ദ്രശേഖരന്‍


(എ)കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളിലാണ് വൈദ്യുതിഭവന്‍ ഉളളതെന്ന് അറിയിക്കാമോ; 

(ബി)കാസര്‍ഗോഡ് ജില്ലയില്‍ വൈദ്യുതിഭവന്‍ നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; 

(സി)കാസര്‍ഗോഡ് ജില്ലയില്‍ കെ.എസ്.ഇ.ബി.ക്ക് എവിടെയെല്ലാം എത്ര സ്ഥലം വീതമാണുളളതെന്ന് അറിയിക്കാമോ; 

(ഡി)കാസര്‍ഗോഡ് ജില്ലയില്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എത്ര സെക്ഷന്‍ ഓഫീസുകളാണ് ഉളളത്;

(ഇ)കെ.എസ്.ഇ.ബി. ക്ക് സ്വന്തമായിട്ടുളള സ്ഥലങ്ങളില്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ?

2272

വനമേഖലയില്‍ കൂടി കടന്നുപോകുന്ന ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി


ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍


(എ)കൊടുവള്ളി മണ്ധലത്തില്‍പ്പെട്ട താമരശ്ശേരി ഇലക്ട്രിസിറ്റി സെക്ഷന്‍റെ പരിധിയിലുള്ള പൂനൂര്‍ ഫീഡര്‍ 11 കെ.വി ലൈന്‍ വനമേഖലയിലൂടെ കടന്നുപോകുന്നതിനാല്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത ലൈന്‍ റോഡിലൂടെ മാറ്റി സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എപ്പോള്‍ പ്രായോഗികമാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്?

2273

കോഴിക്കോട് ജില്ലയില്‍ ലൈന്‍ അറ്റകുറ്റപണിക്കിടയില്‍ അപകടത്തില്‍പ്പെട്ടവര്‍


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍


(എ)കോഴിക്കോട് ജില്ലയിലെ കെ.എസ്.ഇ.ബി യുടെ വിവിധ സെക്ഷനുകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം ലൈന്‍ അറ്റകുറ്റ പണിക്കിടെ എത്ര പേര്‍ ഷോക്കേറ്റ് മരണപ്പെട്ടിട്ടുണ്ടെന്നും എത്ര പേര്‍ പരിക്ക് പറ്റി കിടപ്പിലായി എന്നും പേര് സഹിതം അറിയിക്കുമോ; 

(ബി)ഇക്കാര്യത്തില്‍ ബോര്‍ഡ് അന്വേഷണം നടത്തി അപകടങ്ങള്‍ക്കിടയാക്കിയ സാഹചര്യം കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുണ്ടോ; 

(സി)മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര പേര്‍ക്ക് ജോലി നല്‍കി എന്ന് അറിയിക്കുമോ?

2274

മാവേലിക്കരയില്‍ അപകടാവസ്ഥയിലുള്ള ട്രാന്‍സ്ഫോര്‍മര്‍ 


ശ്രീ. ആര്‍. രാജേഷ് 


(എ)മാവേലിക്കര പുന്നമൂട് ക്ഷേത്രം ജംഗ്ഷനിലെ ട്രാന്‍സ്ഫോര്‍മര്‍ അപകടകരമായ അവസ്ഥയിലാണെന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; 

(ബി)ആര്‍.എ.പി.ഡി.ആര്‍.പി. പ്രകാരം മാവേലിക്കര മണ്ധലത്തില്‍ ഭൂഗര്‍ഭകേബിളുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; 

(സി)മാവേലിക്കര മണ്ധലത്തിലെ തഴക്കര, കരയംവട്ടം ഭാഗങ്ങളിലെ വൈദ്യുതിമുടക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കുന്നതിനു നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, നടപടി സ്വീകരിക്കുമോ? 

2275

മൂന്നാര്‍ ഹെഡ് വര്‍ക്ക്സ് ഡാമിനുസമീപം ടണല്‍ ഇന്‍ലന്‍റിനു മുകളിലുള്ള ഹോട്ടലും കച്ചവടസ്ഥാപനങ്ങളും 


ശ്രീ. എസ്. രാജേന്ദ്രന്‍


(എ)മൂന്നാര്‍ ഹെഡ് വര്‍ക്ക്സ് ഡാമിനുസമീപം ബ്ലോസം പാര്‍ക്കില്‍ ടണല്‍ ഇന്‍ലന്‍റിന് മുകളിലായി ഹോട്ടലും കച്ചവടസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഉണ്ടെങ്കില്‍ എന്ത് നടപടിയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്; ഇങ്ങനെ സ്ഥിതിചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കാന്‍ ബോര്‍ഡിനോ സര്‍ക്കാരിനോ അധികാരം ഉണ്ടോ; ഉണ്ടെങ്കില്‍ ഏത് വ്യവസ്ഥ പ്രകാരമാണ് അധികാരം നല്‍കിയിട്ടുള്ളത്; 

(സി)ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഇതിനുമുന്പ് പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എന്ത് നടപടിയാണ് സ്വീകരിച്ചത്; ഇല്ലെങ്കില്‍ എന്ത് കാരണത്താലാണ് നടപടി സ്വീകരിക്കാത്തത് എന്ന് വ്യക്തമാക്കാമോ?

2276

മാവേലിക്കര മണ്ധലത്തില്‍ ഭൂഗര്‍ഭകേബിള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി 


ശ്രീ. ആര്‍. രാജേഷ് 


(എ)മാവേലിക്കര മണ്ധലത്തില്‍ ഭൂഗര്‍ഭകേബിള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; 

(ബി)എങ്കില്‍, ഏതൊക്കെ സ്ഥലങ്ങളിലാണു സ്ഥാപിക്കുന്നതെന്നു വ്യക്തമാക്കുമോ; ഇതിനാവശ്യമായ പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ; 

(സി)ഏതു പദ്ധതിയിലാണ് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത്; ഇതിന്‍റെ നിലവിലെ സ്ഥിതി എന്താണെന്നു വ്യക്തമാക്കുമോ; 

(ഡി)ഇതു നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ? 

2277

മലബാറില്‍ വൈദ്യുത പോസ്റ്റുകളുടെ ക്ഷാമം 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി


(എ)സംസ്ഥാനത്ത് വൈദ്യുത പോസ്റ്റുകള്‍ നിര്‍മ്മിക്കുന്ന എത്ര കാസ്റ്റിംഗ് യൂണിറ്റുകളുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) മലബാര്‍ മേഖലയില്‍ വൈദ്യുത പോസ്റ്റുകളുടെ അപര്യാപ്തമൂലം കണക്ഷന്‍ നല്‍കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍, കാലതാമസം ഒഴിവാക്കുന്നതിന് ആവിഷ്ക്കരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

2278

കിനാലൂര്‍ 110 കെ.വി. സബ്സ്റ്റേഷന്‍ നിര്‍മ്മാണം


 ശ്രീ. പുരുഷന്‍ കടലുണ്ടി


(എ) കിനാലൂര്‍ 110 കെ.വി. സബ്സ്റ്റേഷന്‍ പ്രവൃത്തി നടപ്പിലാക്കുന്നതിലെ തടസ്സങ്ങള്‍ എന്തെല്ലാമാണ്; 

(ബി) പ്രസ്തുത പ്രവൃത്തിക്ക് വൈദ്യുതി ബോര്‍ഡ് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; 

(സി) ഇതിനുവേണ്ടി രണ്ട് ഏക്കര്‍ ഭൂമി ലഭ്യമാക്കിയതായി കെ.എസ്.ഐ.ഡി.സി. അറിയിച്ചിട്ടുണ്ടോ; 

(ഡി) ഇതു സംബന്ധിച്ച പ്രവൃത്തിയുടെ എസ്റ്റിമേറ്റ് കെ.എസ്.ഐ.ഡി.സി. ക്കു ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് ലഭ്യമാക്കുമോ; 

(ഇ) കെ.എസ്.ഐ.ഡി.സി. അധികൃതരുമായി ഇതു സംബന്ധിച്ച് മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തുമോ; 

2279

ചെറായി സബ്സ്റ്റേഷന്‍ കമ്മിഷന്‍ ചെയ്യുന്നതിനുള്ള കാലതാമസം 


ശ്രീ. എസ്. ശര്‍മ്മ


(എ)ചെറായി സബ്സ്റ്റേഷന്‍ കമ്മിഷന്‍ ചെയ്യുന്നതിനുള്ള കാലതാമസം എന്തെന്ന് വ്യക്തമാക്കാമോ;

(ബി)സബ്സ്റ്റേഷനുമായി ബന്ധപ്പെട്ട് ഇനിയും പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാമോ; 

(സി)പ്രസ്തുത പദ്ധതിക്കായി ഇലക്ട്രിക് ലൈന്‍ വലിക്കുന്നത് സംബന്ധിച്ച് കോടതി നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ; 

(ഡി)ഇക്കാര്യത്തില്‍ തടസ്സവാദം ഉന്നയിച്ചവരുടെ പരാതികള്‍ കേള്‍ക്കുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനെ നിയമിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ അതിനുശേഷം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

2280

പുനലൂര്‍ മണ്ധലത്തില്‍ പുതിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസുകള്‍


ശ്രീ. കെ. രാജു


(എ)വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ അനുവദിക്കുന്ന തിനുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് പുനലൂര്‍ മണ്ഡലത്തില്‍ എത്ര സെക്ഷന്‍ ഓഫീസുകള്‍ ആവശ്യമുണ്ടന്ന് വ്യക്തമാക്കുമോ; 

(ബി)ആയവ അനുവദിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

2281

കൊയിലാണ്ടിയില്‍ പുതിയ സെക്ഷന്‍ ഓഫീസ്


ശ്രീ.കെ.ദാസന്‍ 


(എ)പുതുതായി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിന് എത്ര ഉപഭോക്താക്കള്‍ വേണം എന്നത് വ്യക്തമാക്കുമോ:

(ബി)കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ കൊയിലാണ്ടി സൌത്ത് സെക്ഷന്‍ ഓഫീസില്‍ നിലവില്‍ എത്ര ഉപഭോക്താക്കള്‍ ഉണ്ട് എന്നത് വ്യക്തമാക്കുമോ; 

(സി)പരിധിയിലധികം ഉപഭോക്താക്കള്‍ ഉളള കൊയിലാണ്ടിയിലെ സൌത്ത് സെക്ഷന്‍ ഓഫീസ് വിഭജിച്ച് പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2282

പിലാത്തറയില്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ്


ശ്രീ. റ്റി. വി. രാജേഷ്


കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ധലത്തിലെ പിലാത്തറ കേന്ദ്രീകരിച്ച് വൈദ്യുതി സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2283

കൊല്ലം ജില്ലയിലെ വെളിയം ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭജനം 


ശ്രീമതി പി. അയിഷാ പോറ്റി 


(എ)കൊല്ലം ജില്ലയിലെ വെളിയം ഇലക്ട്രിക്കല്‍ സെക്ഷന്‍ എത്ര പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നു; അവ ഏതെല്ലാം; 

(ബി)വെളിയം ഇലക്ട്രിക്കല്‍ സെക്ഷന്‍റെ പരിധിയില്‍ നിലവിലെ ഗുണഭോക്താക്കളുടെ എണ്ണം എത്രയാണ്; വെളിയം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് വിഭജിച്ച് ഓടനാവട്ടം കേന്ദ്രീകരിച്ച് പുതിയ സെക്ഷന്‍ ഓഫീസ് രൂപീകരിക്കുമോ; വിശദമാക്കുമോ; 

(സി)എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് രൂപീകരിക്കാന്‍ കെ.എസ്.ഇ.ബി. തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ; 

(ഡി)കരീപ്ര ഗ്രാമപഞ്ചായത്തില്‍ ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ? 

2284

ചെറുവണ്ണൂര്‍ ആസ്ഥാനമാക്കി പുതിയ സെക്ഷന്‍ ഓഫീസ്


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍ 


(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെല്ലാം ജില്ലകളില്‍ കെ.എസ്.ഇ.ബി ഏതെല്ലാം സെക്ഷന്‍ ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ട്; 

(ബി) പേരാന്പ്ര മണ്ധലത്തിലെ ചെറുവണ്ണൂര്‍ ആസ്ഥാനമാക്കി പുതിയൊരു കെ.എസ്.ഇ.ബി സെക്ഷന്‍ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
 
(സി)ഉണ്ടെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കാമോ?

2285

തിരുവനന്തപുരം ജില്ലയില്‍ അനുവദിച്ച ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ 


ശ്രീ. വി. ശിവന്‍കുട്ടി 


തിരുവനന്തപുരം ജില്ലയില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം എത്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിച്ചുവെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ?

2286

പേരാന്പ്ര നോര്‍ത്ത് സെക്ഷന്‍ ഓഫീസ് 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

 
(എ)കെ.എസ്.ഇ.ബി. പേരാന്പ്ര നോര്‍ത്ത് സെക്ഷന്‍ ഓഫീസ് എപ്പോഴാണ് ആരംഭിച്ചത്; പ്രസ്തുത സെക്ഷന് കീഴില്‍ എത്ര ഉപഭോക്താക്കളാണുള്ളതെന്ന് വ്യക്തമാക്കുേമാ; 

(ബി)പ്രസ്തുത ഓഫീസ് ഇപ്പോഴുള്ള സ്ഥലത്തുനിന്നും മാറ്റി സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എവിടേക്കെന്നും അതിനുള്ള കാരണങ്ങളും വ്യക്തമാക്കുമോ; 

(സി)േപരാന്പ്ര നോര്‍ത്ത് സെക്ഷന്‍ ഓഫീസ് മാറ്റുകവഴി പേരാന്പ്ര സൌത്ത് സെക്ഷന്‍ ഓഫീസില്‍ ഉണ്ടാകുന്ന അധിക ജോലിഭാരം, ഉപഭോക്താക്കളുടെ എണ്ണ കൂടുതല്‍ ഇവ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2287

വൈദ്യുത സബ്സ്റ്റേഷന്‍ നിര്‍മ്മാണം 


ശ്രീ. വി. ചെന്താമരാക്ഷന്‍


(എ)പ്രസരണ ശൃംഖല ശക്തമാക്കുന്നതിന് എത്ര 220, 110, 66, 33 കെ.വി. സബ്സ്റ്റേഷനുകള്‍ നിര്‍മ്മിക്കുമെന്നാണ് 2013-14 ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്; 

(ബി)ഇത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം അറിയിക്കുമോ?

2288

സബര്‍ബന്‍ മെമുസര്‍വ്വീസ്

 
ശ്രീ. പി. ബി. അബ്ദുള്‍ റസാക്
 '' കെ. എന്‍. എ. ഖാദര്‍ 
'' എം. ഉമ്മര്‍
 '' കെ. മുഹമ്മദുണ്ണി ഹാജി


(എ)സംസ്ഥാനത്ത് സബര്‍ബന്‍ മെമുസര്‍വ്വീസ് ഏര്‍പ്പെടുത്തിയാലുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; 

(ബി)ഈ പദ്ധതിക്ക് മുതല്‍മുടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി)എങ്കില്‍, ഏതൊക്കെ സെക്ടറിലാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനം സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

2289

ശബരി റെയില്‍വേ ലൈനിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങുടെ പുരോഗതി


ശ്രീ. ജോസ് തെറ്റയില്‍


(എ)ശബരി റെയില്‍വേ ലൈനിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ; 

(ബി)അങ്കമാലി നിയോജകമണ്ധലത്തിലൂടെ കടന്നുപോകുന്ന നിര്‍ദ്ദിഷ്ട റെയില്‍പാതയുടെ അലൈന്‍മെന്‍റില്‍ എവിടെയെല്ലാമാണ് മേല്‍പ്പാലങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്; 

(സി)വേങ്ങൂര്‍-നായത്തോട്-എയര്‍പോര്‍ട്ട് റോഡില്‍ വീതികുറഞ്ഞതും സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്തതുമായ സ്ഥലത്ത് ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മേല്‍പ്പാലം, റോഡിന്‍റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അലൈന്‍മെന്‍റിലേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്ന എം.എല്‍.എ.യുടെ നിര്‍ദ്ദേശത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെന്ന് വിശദമാക്കാമോ?

2290

ട്രെയിന്‍ യാത്രയ്ക്കിടെ കല്ലേറില്‍ പരിക്കേറ്റ പ്രീതാമോള്‍ക്ക് റെയില്‍വേയില്‍ ജോലി 

ശ്രീ. കെ. അജിത്


(എ)ട്രെയിന്‍ യാത്രയ്ക്കിടയില്‍ തൃശ്ശൂര്‍ ഭാഗത്ത് വച്ച് കല്ലേറില്‍ പരിക്കേറ്റ കല്ലറ പഞ്ചായത്തിലുള്ള പ്രീതാമോള്‍ക്ക് റെയില്‍വേയില്‍ ജോലി ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര റയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടുമോ; 

(ബി)പ്രീതാമോള്‍ക്ക് സഹായം അനുവദിയ്ക്കണമെന്ന് എം. എല്‍. എ മുഖേന നല്‍കിയ അപേക്ഷയില്‍ എന്തുനടപ ടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ; 

(സി)സമാനമായ കേസുകളില്‍ സ്വീകരിച്ചതുപോലുള്ള നടപടികള്‍ പ്രീതമോളുടെ കാര്യത്തിലും സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

2291

അന്തരീക്ഷമലിനീകരണത്തില്‍ കാര്‍ബണ്‍ മോണോക്സൈഡിന്‍റെ പങ്ക് 


ശ്രീ. എം. ഉമ്മര്‍ 


(എ)അന്തരീക്ഷമലിനീകരണത്തില്‍ കാര്‍ബണ്‍ മോണോക്സൈഡിന്‍റെ പങ്ക് കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ എത്ര ശതമാനം വര്‍ദ്ധിച്ചു എന്നതു സംബന്ധിച്ച് മലിനീകരണനിയന്ത്രണബോര്‍ഡ് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)അമിതമായി അന്തരീക്ഷമലിനീകരണത്തിനു കാരണമാകുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതു തടയാന്‍ ബോര്‍ഡിന്‍റെ ഭാഗത്തുനിന്നും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; 

(സി)ഇത്തരം മലിനീകരണം തടയുന്നതിന് മോട്ടോര്‍ വാഹനവകുപ്പ്, ആഭ്യന്തരവകുപ്പ് എന്നിവയുമായി ഏകോപിച്ചു പ്രവര്‍ത്തിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ? 

2292

വേന്പനാട്ടു കായലിലെയും കുട്ടനാട്ടിലെ നദികളിലെയും മലിനീകരണം


ശ്രീ.തോമസ് ചാണ്ടി 


(എ)വേന്പനാട്ടു കായലിലെയും കുട്ടനാട്ടിലെ നദികളിലെയും മലിനീകരണം സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിന് കണ്‍സെന്‍റ് മറ്റേതെങ്കിലും ഇനത്തില്‍ ഫീസായി പ്രതിവര്‍ഷം തുക ഈടാക്കുന്നതിന്‍റെ മാനദണ്ഡങ്ങളും ഇത് സംബന്ധിച്ച ഉത്തരവുകളുടെയും പകര്‍പ്പ് ലഭ്യമാക്കാമോ; 

(സി)സ്ഥാപനങ്ങളില്‍ നിന്നുളള മാലിന്യം മൂലം കായലും നദികളും മലിനപ്പെടാതിരിക്കാന്‍ വേണ്ടി ബോര്‍ഡ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ; 

(ഡി)വേന്പനാട്ടു കായലിലെയും കുട്ടനാട്ടിലെ നദികളിലെയും തീരങ്ങളില്‍ ഉളള സ്ഥാപനങ്ങളില്‍ നിന്നുളള മലിനീകരണം തടയുന്നതിന് ബോര്‍ഡ് എന്തെല്ലാം നിയന്ത്രണോപാധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവയുടെ പ്രവര്‍ത്തനം സംബന്ധിച്ചും അനുമതിപത്രങ്ങള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ചും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ?

2293

ഹൌസ് ബോട്ടുകളിലെ മാലിന്യം സംസ്ക്കരിക്കുവാന്‍ നടപടി.


ശ്രീ. തോമസ് ചാണ്ടി


(എ)ഹൌസ് ബോട്ടുകളില്‍ നിന്നുളള മാലിന്യം സംസ്ക്കരിക്കുന്നതിന് നീലംപേരൂരില്‍ സ്ഥാപിച്ചിരുക്കുന്ന സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റില്‍ ശരാശരി എത്ര ബോട്ടുകളുടെ മാലിന്യം പ്രതിദിനം സംസ്ക്കരിക്കുന്നുണ്ടെന്നുളള വിശദാംശം ലഭ്യമാക്കുമോ; 

(ബി)ഹൌസ് ബോട്ടുകളിലെ മാലിന്യം സംസ്ക്കരിക്കുന്നതിന് ടൂറിസം സര്‍ക്ക്യൂട്ട് പദ്ധതിയുടെ ഭാഗമായി വട്ടക്കായലില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

2294

അരൂര്‍ മണ്ഡലത്തില്‍ മലിനീകരണ നിയന്ത്രണ പ്ലാന്‍റ് അനുവദിക്കുന്നതിന് നടപടി 


ശ്രീ. എ. എം. ആരിഫ് 


(എ)അരൂര്‍ മണ്ധലത്തിലെ ചന്തിരൂരില്‍ ഒരു പൊതുമലിനീകരണ നിയന്ത്രണ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി വ്യവസായ വകുപ്പ് എ.എസ്.ഐ.ഡി.ഇ ഫണ്ടില്‍ നിന്നും 6 കോടി രൂപ അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) ആയതിന് അനുബന്ധമായി സ്റ്റേറ്റ് ഷെയര്‍ ആയി 5 കോടി രൂപ മലിനീകരണ നിയന്ത്രണ പ്ലാന്‍റിന് 2011 ഫെബ്രുവരിയിലെ ബഡ്ജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)പുതുക്കിയ ബഡ്ജറ്റില്‍ അത് ഉള്‍പ്പെടുത്താതിരുന്ന സാഹചര്യത്തില്‍, അരൂര്‍ എം.എല്‍.എ യുടെ സബ്മിഷനു ഈ തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അന്നത്തെ മന്ത്രി മറുപടി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)എ, എസ്. ഐ. ഡി. ഇ ഫണ്ടിന് സ്റ്റേറ്റ് ഷെയര്‍ നല്‍കാത്തതിനാല്‍ പ്ലാന്‍റ് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഇ)ആകയാല്‍ തുക അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2295

കാസര്‍ഗോഡ് ജില്ലയിലെ റോഡപകടങ്ങളും പരിസര മലിനീകരണവും


ശ്രീ.ഇ. ചന്ദ്രശേഖരന്‍


(എ)കാസര്‍ഗോഡ് ജില്ലയിലെ ദേശീയപാതയോരങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും മത്സ്യം കയറ്റിപോകുന്ന വാഹനങ്ങളില്‍ നിന്നും റോഡിലും, റോഡരികിലും മലിനജലം ഒഴുക്കിവിടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇതിന്‍റെ ഫലമായുണ്ടാകുന്ന റോഡപകടങ്ങളും പരിസര മലിനീകരണവും ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;

(സി)മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങളില്‍ നിന്നും മലിനജലം ഒഴുകുന്നത് തടയുവാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്; ആയത് ഫലപ്രദമായി നടപ്പാക്കുമോ?

2296

ഉപയോഗ ശൂന്യമായ സി.എഫ്.എല്‍. ബള്‍ബുകളുടെ സംസ്കരണം


ശ്രീ. ബാബു എം. പാലിശ്ശേരി


2013-14 വര്‍ഷത്തില്‍ ഉപയോഗശൂന്യമായ സി. എഫ്. എല്‍ ബള്‍ബുകളില്‍ നിന്നുണ്ടാകുന്ന മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്ലാന്‍റുകള്‍ സ്ഥാപിച്ചിട്ടുണ്ടോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.