|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1972
|
ജനമൈത്രി എക്സൈസ്
ശ്രീ. ഷാഫി പറന്പില്
,, ഐ. സി. ബാലകൃഷ്ണന്
,, ജോസഫ് വാഴക്കന്‍
,, റ്റി. എന്‍. പ്രതാപന്‍
(എ)ജനമൈത്രി എക്സൈസ് രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും വിശദമാക്കാമോ;
(സി)വ്യാജമദ്യം തടയുവാനും മദ്യത്തിനെതിരെ ബോധവല്‍ക്കരണം നടത്തുവാനും എന്തൊക്കെ കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി) ആരുടെ നേതൃത്വത്തിലാണ് ഇത് പ്രാവര്‍ത്തികമാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
1973 |
എക്സൈസ് സേനയ്ക്ക് പരിശീലനം
ശ്രീ. വി. പി. സജീന്ദ്രന്‍
,, ബെന്നി ബെഹനാന്
,, കെ. ശിവദാസന്‍ നായര്
,, അന്‍വര്‍ സാദത്ത്
(എ)എക്സൈസ് സേനയ്ക്ക് പരിശീലനം നല്‍കുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;
(ബി)നിലവിലുള്ള എക്സൈസ് നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് ഉദേ്യാഗസ്ഥര്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ഇന്‍സര്‍വ്വീസ് പരിശീലനം നല്‍കുന്നുണ്ടോ ;
(സി)എക്സൈസ് ഉദേ്യാഗസ്ഥരുടെ ഔദേ്യാഗിക കൃത്യനിര്‍വ്വഹണത്തില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ നിരീക്ഷിക്കുന്നതിന് എെന്തങ്കിലും സംവിധാനം നിലവിലുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(ഡി)എക്സൈസ് സേനയുടെ കൃത്യനിര്‍വ്വഹണം നിരീക്ഷിക്കുവാന്‍ ഉന്നതതല സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ ?
|
1974 |
സമഗ്രമദ്യനയം
ശ്രീ. വര്‍ക്കല കഹാര്
,, സി.പി. മുഹമ്മദ്
,, റ്റി.എന്‍. പ്രതാപന്‍
,, ലൂഡി ലൂയിസ്
(എ)സമഗ്രമദ്യനയം രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുതനയത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)സംസ്ഥാനത്ത് മദ്യവര്‍ജ്ജനം നടപ്പിലാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തുവാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
|
1975 |
മദ്യത്തിന്‍റെ ഉപഭോഗം
ശ്രീ. പി. എ. മാധവന്
'' എ. റ്റി. ജോര്‍ജ്
'' ഐ. സി. ബാലകൃഷ്ണന്‍
'' പി. സി. വിഷ്ണുനാഥ്
(എ)സംസ്ഥാനത്ത് മദ്യത്തിന്‍റെ ഉപഭോഗം കുറഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ബി)ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;
(സി)പ്രസ്തുത നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
1976 |
പുതിയ മദ്യഷോപ്പുകള്‍ തുടങ്ങുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകള്‍
ശ്രീ. പാലോട് രവി
,, അന്‍വര്‍ സാദത്ത്
,, വി. പി. സജീന്ദ്രന്
,, സണ്ണി ജോസഫ്
(എ)പുതിയ മദ്യഷോപ്പുകള്‍ തുടങ്ങുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുകയുണ്ടായി; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
1977 |
ബിവറേജസ് കോര്‍പ്പറേഷന്‍റെ പുതിയ വില്‍പ്പനശാലകള്‍
ശ്രീ. ജോസഫ് വാഴക്കന്
,, വി. റ്റി. ബല്‍റാം
,, ഡൊമിനിക് പ്രസന്‍റേഷന്
,, ഷാഫി പറന്പില്‍
(എ)ബിവറേജസ് കോര്‍പ്പറേഷന്‍റെ പുതിയ വില്‍പ്പനശാലകള്‍ തുടങ്ങുന്നത് സംബന്ധിച്ച നയം വ്യക്തമാക്കുമോ ;
(ബി)ഈ സര്‍ക്കാര്‍ പുതിയ വില്‍പ്പനശാലകള്‍ തുടങ്ങിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;
(സി)മദ്യ ഉപഭോഗം കുറയ്ക്കുന്നതിന് ഈ നയം എത്രമാത്രം സഹായകരമാകും എന്നാണ് കരുതുന്നത് ?
|
1978 |
ലഹരി മരുന്നുകളുടെ വ്യാപനം തടയല്‍
ശ്രീ. സി. മമ്മൂട്ടി
,, കെ. എം. ഷാജി
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, എന്‍. ഷംസുദ്ദീന്‍
(എ) ലഹരി മരുന്നുകളുടെ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളെന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ബി) വൈദ്യശുശ്രൂഷയ്ക്ക് അനിവാര്യമായ ചില മരുന്നുകള്‍ മയക്കുമരുന്നു മാഫിയ ദുരുപയോഗം ചെയ്യുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ അത് ഫലപ്രദമായി തടയുന്നതിന് നടപടി സ്വീകരിക്കുമോ;
(സി) ലഹരി മരുന്നു വ്യാപനം തടയാനും, അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും പര്യാപ്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമോ?
|
1979 |
മദ്യപാനത്തിനെതിരെ ബോധവല്‍ക്കരണം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)മദ്യപാനത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിനായി വകുപ്പുതലത്തില്‍ എന്തെല്ലാം പരിപാടികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നറിയിക്കുമോ;
(ബി)ആയതിനുവേണ്ടി ഈ സര്‍ക്കാരിന്‍റെ കാലത്ത് എത്രതുക നാളിതുവരെ ചെലവഴിച്ചിട്ടുണ്ടെന്ന് സാന്പത്തികവാര്‍ഷികക്രമത്തില്‍ ഇനംതിരിച്ച് വ്യക്തമാക്കാമോ?
|
1980 |
ലഹരി പദാര്‍ത്ഥങ്ങളുടെ ദുരൂപയോഗം
ഡോ. കെ. ടി. ജലീല്‍
(എ)അനധികൃത ലഹരിപദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണം, കടത്ത്, വിപണനം എന്നിവ സംബന്ധിച്ച് പൊതു ജനങ്ങളില്‍ നിന്ന് പരാതികളും രഹസ്യ വിവരങ്ങളും ഫോണ്‍കോള്‍ വഴി രഹസ്യമായി സ്വീകരിക്കുന്ന സംവിധാനം എല്ലാ ജില്ലകളിലും എക്സൈസ് വകുപ്പ് നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കി യിരിക്കുന്നത്;
(സി)ഓരോ ജില്ലയിലും ഈ സംവിധാനം വഴി എത്ര പരാതികള്‍ ലഭിച്ചു;
(ഡി) പ്രസ്തുത പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ എത്ര എണ്ണത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു;
(ഇ)എത്ര പരാതികളില്‍ കേസ്സെടുത്തു; വ്യക്തമാക്കാമോ?
|
1981 |
ബിവറേജസ് കോര്‍പ്പറേഷന്‍റെ ലാഭം
ശ്രീ. എ. എ. അസീസ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ബിവറേജസ് കോര്‍പ്പറേഷന് മദ്യവില്‍പന വഴി ഓരോ വര്‍ഷവും ലഭ്യമായ തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത വര്‍ഷങ്ങളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ ലാഭം എത്ര രൂപ വീതമാണ്;
(സി)ലാഭത്തിന്‍റെ എത്ര ശതമാനമാണ് മദ്യാസക്തിക്കെതിരെയുള്ള ബോധവല്‍കരണത്തിനായി ബിവറേജസ് കോര്‍പ്പറേഷന്‍ ചെലവിടുന്നത്;
(ഡി)പ്രസ്തുത വര്‍ഷങ്ങളില്‍ എത്ര രൂപ വീതം ബോധവല്‍കരണത്തിനായി ചെലവിട്ടുവെന്ന് വ്യക്തമാക്കുമോ?
|
1982 |
ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യ വില്പന
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. ആര്‍. രാജേഷ്
,, ജെയിംസ് മാത്യൂ
(എ)മദ്യ ഉപഭോഗം വര്‍ദ്ധിച്ചിട്ടും ബിവറേജസ് കോര്‍പ്പറേഷന്‍റെ വില്പനയില്‍ കുറവ് വന്നതിന്‍റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
(ബി)കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം ഇതിനകമുള്ള മദ്യ വില്പനയിലെ കുറവ് എത്ര കെയ്സ് മദ്യത്തിന്‍റേതാണ്;
(സി)മദ്യത്തിന്‍റെ വില കൂട്ടിക്കൊടുത്തതും സ്വാഭാവിക വില്പന വര്‍ദ്ധനയും പരിഗണിച്ചുകൊണ്ട് തന്നാണ്ടില്‍ പ്രതീക്ഷിച്ച മദ്യ വില്പന എത്ര കോടിയുടേതായിരുന്നു. അതില്‍ എത്ര കോടി രൂപയുടെ കുറവുവരുമെന്ന് കണക്കാക്കുന്നു;
(ഡി)ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വരുമാനത്തിന്‍റെ പ്രവണതയുടെ അടിസ്ഥാനത്തില്‍ തന്നാണ്ടില്‍ എത്ര കോടി അധിക വരുമാനം ലഭിക്കേണ്ടതായിട്ടുണ്ടെന്ന് കണക്കാക്കുന്നു; ഇതിനകം ആനുപാതിക വരുമാന വര്‍ദ്ധന ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ഇ)വ്യാജമദ്യ വര്‍ദ്ധനയാണ് വരുമാന നഷ്ടത്തിനിടയാക്കിയിട്ടുളളതെന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ ?
|
1983 |
വ്യാജവാറ്റും അനധികൃത മദ്യവില്പനയും
ശ്രീ. എം. ചന്ദ്രന്‍
,, പി. റ്റി. എ. റഹീം
,, പുരുഷന്‍ കടലുണ്ടി
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ) വ്യാജവാറ്റും സെക്കന്‍റ്സ് എന്ന പേരിലുള്ള അനധികൃത മദ്യവില്പനയും വ്യാപകമായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മദ്യവില്പനയില്‍ കുറവുണ്ടായതിന്‍റെ കാരണം ഇതു കൂടിയാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
(സി) വ്യാജവാറ്റും സെക്കന്‍റ്സ് വില്പനയും അനധികൃത സ്പിരിറ്റ് കടത്തും നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഇല്ലാത്തത് എന്തുകൊണ്ടാണ്; സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കാമോ;
(ഡി) അനധികൃത മദ്യവില്പനയിലൂടെ ടാക്സ് വെട്ടിപ്പ് നടത്തുന്ന ലോബിയും അവര്‍ വളര്‍ത്തിയെടുത്ത ഗുണ്ടാസംഘങ്ങളും എക്സൈസ് അധികൃതരും തമ്മിലുള്ള അവിശുദ്ധ ബന്ധവും ഉണ്ടാക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന് തയ്യാറാകുമോ?
|
1984 |
വ്യാജമദ്യ ഒഴുക്ക് തടയുന്നതിന് അന്യസംസ്ഥാന സഹകരണം
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)വ്യാജമദ്യ ഒഴുക്ക് തടയുന്നതിനും കുറ്റവാളികളെ കൈമാറുന്നതിനും എക്സൈസ് വകുപ്പും അയല്‍ സംസ്ഥാനങ്ങളിലെ എക്സൈസ് വകുപ്പും തമ്മില്‍ എന്തെങ്കിലും ധാരണകളോ കരാറുകളോ നിലവില്‍ വന്നിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ ഇത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
|
1985 |
താമരശ്ശേരി കാരാടിയില്‍ പ്രവര്‍ത്തിക്കുന്ന ബാറിന് എതിരായ സമരം
ശ്രീ. വി.എം.ഉമ്മര്‍ മാസ്റ്റര്‍
(എ)കൊടുവളളി നിയോജക മണ്ധലത്തില്‍പ്പെട്ട താമരശ്ശേരി കാരാടിയില്‍ പ്രവര്‍ത്തിക്കുന്ന ബാറിന് എതിരായി നാട്ടുകാരും മദ്യനിരോധന സമിതി പ്രവര്‍ത്തകരുംനടത്തിക്കൊണ്ടിരിക്കുന്ന സമരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇവിടെനിന്ന് ബാര്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
1986 |
എക്സൈസ് വകുപ്പില്‍ ക്രൈം ബ്രാഞ്ച് വിഭാഗം
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)എക്സൈസ് വകുപ്പില്‍ ക്രൈം ബ്രാഞ്ച് വിഭാഗം ആരംഭിക്കുന്നതിന് കൈക്കൊണ്ട നടപടികള്‍ വിശദമാക്കുമോ;
(ബി)ക്രൈം ബ്രാഞ്ച് വിഭാഗം രൂപീകരിക്കുന്പോള്‍ അതിന്‍റെ ഘടന സംബന്ധിച്ച വിവരം അറിയിക്കുമോ; ഇതിന്‍റെ ഭാഗമായി ഏതെല്ലാം തസ്തികകള്‍ പുതിയതായി രൂപീകരിക്കുമെന്നറിയിക്കാമോ?
|
1987 |
കേരള ടോഡി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ്
ശ്രീ.റ്റി.എ.അഹമ്മദ് കബീര്‍
(എ)കേരള ടോഡി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ അംഗത്വപരിധിയില്‍ നീരകര്‍ഷകരെ കൂടി ഉള്‍പ്പടുത്തുന്നകാര്യം പരിഗണനയിലുണ്ടോ:
(ബി)എങ്കില്‍ കേരള ടോഡി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ പേര് മാറ്റുന്നകാര്യം പരിഗണിക്കുമോ?
|
1988 |
ബാലുശ്ശേരിയിലെ എക്സൈസ് കെട്ടിടനിര്‍മ്മാണം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരിയില്‍ എക്സൈസ് സബ്ഇന്‍സ്പെക്ടര്‍ ഓഫീസ് കെട്ടിടം പണിയുന്നതിന് സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്നതിനായി സമര്‍പ്പിച്ച നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഇത് സംബന്ധിച്ച നടപടികളുടെ പുരോഗതി അറിയിക്കുമോ ?
|
1989 |
വൈപ്പിന്‍ നിയോജകമണ്ധലത്തിലെ അനധികൃത മദ്യ മയക്കുമരുന്നു വില്‍പ്പനയും ഉപയോഗവും
ശ്രീ.എസ്. ശര്‍മ്മ
വൈപ്പിന്‍ നിയോജകമണ്ധലത്തില്‍ 2013 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവില്‍ അനധികൃത മദ്യ-മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും സംബന്ധിച്ച് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും വ്യക്തമാക്കാമോ; കേസ്സുകള്‍ സംബന്ധിച്ച വിശദാംശം പഞ്ചായത്ത് തിരിച്ച് നല്‍കാമോ; മൊത്തം കേസ്സുകളില്‍ പോലീസ് വകുപ്പുമായി സഹകരിച്ച് നടപടി സ്വീകരിച്ച എത്ര കേസ്സുകളുണ്ടെന്നു വ്യക്തമാക്കുമോ
|
1990 |
അഴീക്കല്‍ പോര്‍ട്ടിലെ മാന്വല്‍ ഡ്രഡ്ജിംഗ്
ശ്രീ. ജെയിംസ് മാത്യു
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തുറമുഖവകുപ്പിന്‍റെ കീഴില്‍ 2013 മെയ് മാസം വരെ എത്ര സ്ഥലങ്ങളില്‍ മണലിന്‍റെ മാന്വല്‍ ഡ്രഡ്ജിംഗ് നടന്നിരുന്നു; ഇപ്പോള്‍ എത്രസ്ഥലത്ത് നടന്നുവരുന്നു; ഡ്രഡ്ജിംഗ് നടക്കുന്നില്ലെങ്കില്‍ പൂര്‍ണ്ണമായി നിലച്ചിട്ട് എത്ര കാലമായി;
(ബി)123 വ്യക്തിഗത പെര്‍മിറ്റുകാര്‍ മണല്‍വ്യാപാരം നടത്തിയിരുന്ന 2004-05-ല്‍ ഡ്രഡ്ജിംഗുമായി ബന്ധപ്പെട്ട ഫീസിനത്തില്‍ അഴീക്കല്‍ പോര്‍ട്ടിന് ലഭിച്ച ആകെ വരുമാനം എത്ര;
(സി)അഴീക്കല്‍ പോര്‍ട്ടിലെ മാന്വല്‍ ഡ്രഡ്ജിംഗില്‍നിന്ന് സഹകരണസംഘങ്ങളെ ഒഴിവാക്കി, ഡ്രഡ്ജിംഗ് കിറ്റ്കോയെ ഏല്‍പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)എങ്കില്‍ കാരണം വ്യക്തമാക്കാമോ; ഡ്രഡ്ജിംഗ് ഫീസ് എത്രയാണ് ഈടാക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
1991 |
വിഴിഞ്ഞം തുറമുഖ പദ്ധതി
ഡോ. ടി. എം. തോമസ് ഐസക്
(എ)വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ടെണ്ടറില്‍ അപാകതയുണ്ടെന്ന പരാതിയുണ്ടായിട്ടുണ്ടോ ; ഉന്നയിക്കപ്പെട്ട പരാതി എന്താണെന്ന് വിശദമാക്കാമോ ; പരാതി ഉന്നയിച്ചിരിക്കുന്നത് ആരാണ് ; പരാതിയെത്തുടര്‍ന്ന് ടെണ്ടര്‍ പരിഷ്ക്കരിച്ചിട്ടുണ്ടോ ; പരിഷ്ക്കരണം ഏതെല്ലാം നിലയിലാണെന്ന് വെളിപ്പെടുത്താമോ ;
(ബി)നടത്തിപ്പിലെ പങ്കാളികളെ ക്ഷണിക്കുന്നതിനുള്ള ടെണ്ടറില്‍, പദ്ധതി തുക കണക്കാക്കിയിരിക്കുന്നത് എത്ര കോടിയാണ് ; ഇത് കുറച്ചിട്ടുണ്ടോ ; പദ്ധതിയുടെ മൊത്തം അടങ്കല്‍ എത്ര കോടിയാണ് ; ഏതെല്ലാം മാര്‍ഗ്ഗങ്ങളിലൂടെ പദ്ധതി തുക സമാഹരിക്കാനാണുദ്ദേശിക്കുന്നത് ; വിശദമാക്കാമോ ?
|
1992 |
മറൈന്‍ ആംബുലന്‍സ്
ശ്രീ. എ. എം. ആരിഫ്
കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി മറൈന്‍ ആംബുലന്‍സ് അനുവദിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപന പ്രകാരം ഏതെല്ലാം പ്രദേശങ്ങളില്‍ മറൈന്‍ ആംബുലന്‍സ് അനുവദിച്ചു എന്ന് വ്യക്തമാക്കാമോ?
|
1993 |
മറൈന്‍ ആംബുലന്‍സ് പദ്ധതി
ശ്രീ. വി. ശശി
(എ)2013-14 ലെ ബജറ്റില്‍ മറൈന്‍ ആംബുലന്‍സ് പദ്ധതിക്കായി എത്ര തുക വകകൊള്ളിച്ചിരുന്നുവെന്ന് വ്യക്തമാക്കാമോ;
(ബി)നടപ്പുസാന്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിയിന്‍കീഴില്‍ എത്ര ആംബുലന്‍സ് വാങ്ങിയെന്നും ഇവ എവിടെയൊക്കെ പ്രവര്‍ത്തിക്കുന്നുവെന്നും വ്യക്തമാക്കാമോ?
|
1994 |
ആലപ്പുഴ തുറമുഖ പുനര്‍നിര്‍മ്മാണം
ഡോ. ടി. എം. തോമസ് ഐസക്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആലപ്പുഴ തുറമുഖ പുനര്‍നിര്‍മ്മാണത്തിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിനായി എത്ര തുക ഇതുവരെ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;
(ബി)തുറമുഖ വകുപ്പിന് ആലപ്പുഴ തുറമുഖത്ത് എത്ര സ്ഥാപനങ്ങളാണുള്ളത്; അവ ഏതെല്ലാമാണ്;
(സി)പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാമാണ്;
(ഡി)തുറമുഖ വകുപ്പിന്‍റെ ഏതെങ്കിലും കെട്ടിടങ്ങളില്‍ മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ ഏതു സ്ഥാപനം; എന്തു കരാറിന്‍റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്; വിശദമാക്കുമോ;
(ഇ)തുറമുഖത്തിനോട് ചേര്‍ന്ന് വകുപ്പിന്‍റെ ഏതെങ്കിലും കെട്ടിടങ്ങള്‍ പ്രവര്‍ത്തനരഹിതമായി കിടപ്പുണ്ടോ; അവ ഏതെല്ലാമാണ്; എന്തു പര്‍പ്പസിനുള്ളതാണെന്ന് അറിയിക്കുമോ;
(എഫ്)ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം എത്ര റോഡുകള്‍ നിര്‍മ്മിച്ചു; അവ ഏതെല്ലാമാണ്?
|
1995 |
കൊല്ലം പോര്‍ട്ടില്‍ പാസഞ്ചര്‍-കം-കണ്ടെയിനര്‍ ടെര്‍മിനല്‍ നിര്‍മ്മാണം
ശ്രീ. പി. കെ. ഗുരുദാസന്‍
(എ)കൊല്ലം പോര്‍ട്ടില്‍ പാസഞ്ചര്‍-കം-കണ്ടെയിനര്‍ ടെര്‍മിനല്‍ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(ബി)ഭരണാനുമതി ലഭിച്ചിട്ടും പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള കാലതാമസം എന്താണെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതി എന്ന് ആരംഭിക്കുമെന്നറിയിക്കാമോ?
|
1996 |
പുതിയങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍
ശ്രീ. റ്റി. വി. രാജേഷ്
(എ)കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ പുതിയങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിന് എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്; എന്തൊക്കെ നടപടികളാണ് പ്രസ്തുത നിര്‍മ്മാണത്തിനായി ഇതുവരെ സ്വീകരിച്ചിട്ടുള്ളത്;
(ബി)എത്ര രൂപ ഇതുവരെ ചെലവഴിച്ചു;
(സി)നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
1997 |
കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണം
ശ്രീ.കെ.ദാസന്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണത്തിനായി സ്വീകരിച്ച നടപടികള്‍ ഏതെല്ലാമെന്നും ചെലവഴിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ;
(ബി)ഈ പദ്ധതിയുടെ നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നും വ്യക്തമാക്കാമോ?
|
1998 |
അജാനൂരില്‍ മത്സ്യബന്ധന തുറമുഖം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ) കാഞ്ഞങ്ങാട് മണ്ധലത്തിലെ അജാനൂരില്‍ മത്സ്യ ബന്ധന തുറമുഖം നിര്‍മ്മിക്കുന്നതിനുള്ള സര്‍വ്വേ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും എന്നത്തേക്ക് സര്‍വ്വേ പൂര്‍ത്തിയാകുമെന്നും വ്യക്തമാക്കുമോ;
(ബി) എത്ര രൂപ സര്‍വ്വേക്ക് ചെലവു വരുമെന്നും ഇതുവരെ എത്ര രൂപ ചെലവായി എന്നും അറിയിക്കാമോ?
|
1999 |
മത്സ്യബന്ധനവും തുറമുഖവും വകുപ്പുകള്‍ ഭരണാനുമതി നല്‍കിയ കോഴിക്കോട് ജില്ലയിലെ പദ്ധതികള്
ശ്രീ. കെ. ദാസന്
(എ)2013-14 ബഡ്ജറ്റില്‍ ഫിഷറീസ്-തുറമുഖ വകുപ്പുകളില്‍ ഭരണാനുമതി നല്‍കി കോഴിക്കോട് ജില്ലയില്‍ നടപ്പാക്കാനുദ്ദേശിച്ച പദ്ധതികള്‍ ഏതെല്ലാം; ഓരോ പദ്ധതിയുടെയും ബഡ്ജറ്റ് വിഹിതം എത്ര; വിശദമായി വ്യക്തമാക്കാമോ;
(ബി)പ്രസ്തുത പദ്ധതികളില്‍ ഏതെല്ലാം പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിച്ചു; ഏതെല്ലാം പൂര്‍ത്തിയായി; ഏതെല്ലാം നടപടികള്‍ തുടരുന്നു; വ്യക്തമാക്കാമോ?
|
2000 |
കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍
ശ്രീ.കെ. ദാസന്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന കൊയിലാണ്ടി നിയോജകമണ്ധലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാം എന്നും ഓരോ പദ്ധതിക്കും നീക്കിവെച്ച തുക എത്രയെന്നും വ്യക്തമാക്കുമോ;
(ബി)നടപ്പിലാക്കുന്ന പ്രസ്തുത പദ്ധതികളുടെ പുരോഗതി വിശദമാക്കുമോ?
|
<<back |
next page>>
|