|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1191
|
സെന്‍റര്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ് വിതരണം
ശ്രീമതി ഗീതാ ഗോപി
(എ)കോളേജിയറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടറുടെ കാര്യാലയം വഴി നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സെന്‍റര്‍ സെക്ടര്‍ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായി നടക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഏതു വര്‍ഷം വരെയുള്ള സ്കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തിയായിട്ടുണ്ട്;
(സി)2011-2012 വര്‍ഷത്തെ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ അവശേഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കോളേജുകള്‍ തിരിച്ച് വിശദമാക്കാമോ;
(ഡി)തൃശ്ശൂര്‍ ഗവണ്‍മെന്‍റ് എന്‍ജിനീയറിംഗ് കോളേജില്‍ 2009-2010 വര്‍ഷത്തിനുശേഷം എത്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തിട്ടുണ്ട്; അവശേഷിക്കുന്നവര്‍ക്ക് എപ്പോള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കുമോ?
|
1192 |
സാങ്കേതിക സര്‍വ്വകലാശാല ആരംഭിക്കുന്നതിന് നടപടി
ശ്രീ. ആര്‍. സെല്‍വരാജ്
,, എ. പി. അബ്ദുള്ളക്കുട്ടി
,, വി. റ്റി. ബല്‍റാം
,, ജോസഫ് വാഴക്കന്‍
(എ)സാങ്കേതിക സര്‍വ്വകലാശാല ആരംഭിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതു മുഖാന്തിരം കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രസ്തുത നടപടി എത്രമാത്രം പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്; വിശദമാക്കുമോ;
(ഡി)ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
1193 |
സീമാറ്റിനെ സര്‍വ്വകലാശാലയായി ഉയര്‍ത്താന്‍ നടപടി
ശ്രീ. കെ. മുരളീധരന്
,, വര്‍ക്കല കഹാര്
,, കെ. ശിവദാസന്‍ നായര്
,, വി. പി. സജീന്ദ്രന്‍
(എ) സീമാറ്റ് - കേരളയെ സര്‍വ്വകലാശാല പദവിയിലേയ്ക്ക് ഉയര്‍ത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി) പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി) പൊതുവിദ്യാഭ്യാസം, ആസൂത്രണം, മാനേജ്മെന്‍റ്, ഭരണനിര്‍വ്വഹണം എന്നീ മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങളാണ് പദ്ധതി മൂലം വരുന്നതെന്ന് വിശദമാക്കുമോ?
|
1194 |
"റൂസ'-യുടെ ലക്ഷ്യങ്ങള്‍
ശ്രീ. വി. ഡി. സതീശന്‍
,, അന്‍വര്‍ സാദത്ത്
,, ബെന്നി ബെഹനാന്‍
,, എം. എ. വാഹിദ്
(എ)ഉന്നത വിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്താനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ "റൂസ'(ആര്‍.യു.എസ്.എ.) നടപ്പാക്കുന്നതിനുള്ള സന്നദ്ധത കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പദ്ധതി പ്രകാരം എന്തെല്ലാം ലക്ഷ്യങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം.
(സി)പദ്ധതി നടത്തിപ്പിന്‍റെ കേന്ദ്ര-സംസ്ഥാന വിഹിതങ്ങള്‍ എത്രയാണ്; വിശദമാക്കുമോ;
(ഡി)പദ്ധതി നടത്തിപ്പിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
1195 |
രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍
ശ്രീ. എം.വി. ശ്രേയാംസ് കുമാര്
'' പി.സി. ജോര്‍ജ്
ഡോ. എന്‍. ജയരാജ്
ശ്രീ. റോഷി അഗസ്റ്റിന്‍
(എ)കേന്ദ്രാവിഷ്കൃത പദ്ധതിയായ "രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍' (റൂസ) നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ;
(ബി)എങ്കില്‍, പ്രസ്തുത പദ്ധതി നടപ്പില്‍ വരുത്തുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;
(സി)പദ്ധതി നടത്തിപ്പിന് കേന്ദ്ര-സംസ്ഥാന വിഹിതങ്ങളുടെ അനുപാതം എന്താണ്; വിശദാംശങ്ങള്‍ നല്കുമോ?
|
1196 |
എ.ഐ.സി.റ്റി.ഇ.-യുടെ മേഖല ഓഫീസ്
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
,, അന്‍വര്‍ സാദത്ത്
,, വര്‍ക്കല കഹാര്‍
,, വി. ഡി. സതീശന്‍
(എ)സംസ്ഥാനത്ത് എ.ഐ.സി.റ്റി.ഇ.-യുടെ മേഖല ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;
(ബി)ഇതുവഴി എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കും നിയന്ത്രണത്തിനും എന്തെല്ലാം കാര്യങ്ങളാണ് ഇതിന്‍റെ പ്രവര്‍ത്തനംമൂലം ലഭിക്കുന്നത് ; വിശദമാക്കുമോ;
(ഡി)ഓഫീസിന്‍റെ പ്രവര്‍ത്തനത്തിന് എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് വിശദാംശങ്ങള്‍ എന്തെല്ലാം ?
|
1197 |
പുതിയ എഞ്ചിനീയറിംഗ് കോളേജുകളും കോഴ്സുകളും
ശ്രീമതി. കെ. എസ്. സലീഖ
(എ)സംസ്ഥാനത്ത് ബി.ടെക് കോഴ്സിന് സര്‍ക്കാര്‍/ എയ്ഡഡ്/സ്വാശ്രയ മേഖലകളിലായി നിലവില്‍ എത്ര എഞ്ചിനീയറിംഗ് കോളേജുകളുണ്ട്; ഇവയില്‍ ആകെ എത്ര സീറ്റുകളുണ്ട്;
(ബി)ഈ അദ്ധ്യയന വര്‍ഷം ബി.ടെകിനുള്ള ആകെ സീറ്റുകളില്‍ എത്ര സീറ്റുകളില്‍ അഡ്മിഷന്‍ നടന്നുവെന്നും നിലവില്‍ എത്ര സീറ്റില്‍ പഠിക്കാന്‍ കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുന്നുവെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഓരോ വര്‍ഷവും പുതുതായി ബി.ടെകിന് ഓരോ മേഖലയിലും തുടങ്ങിയ കോളേജുകള്‍, ഉള്ളവയില്‍ വിവിധ കോഴ്സുകള്‍, കൂടുതല്‍ സീറ്റുകള്‍ എന്നിവ എത്രയെണ്ണം വീതം നല്‍കിയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ഡി)ചില സ്വാശ്രയ കോളേജുകള്‍ ഒഴിവുകളുടെ യഥാര്‍ത്ഥ സ്ഥിതി മറച്ചുവെച്ച് പുതിയ കോഴ്സുകള്‍ക്കും സീറ്റുകള്‍ക്കും വീണ്ടും അനുമതി വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ഇത് തടയുവാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?
|
1198 |
ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിന്‍റെ സമഗ്ര വികസനം
ശ്രീ. എം. ഹംസ
(എ)ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിന്‍റെ സമഗ്ര വികസനത്തിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ; എത്ര രൂപയുടെ വികസന പ്രവര്‍ത്തനം നടത്തിയെന്ന് അറിയിക്കുമോ;
(ബി)നിലവില്‍ ഈ സ്ഥാപനത്തില്‍ ഏതെല്ലാം വിഷയങ്ങള്‍ക്ക് ഏതെല്ലാം കോഴ്സുകള്‍ നിലവിലുണ്ടെന്നും ഓരോന്നിലും എത്ര കുട്ടികള്‍ പഠിയ്ക്കുന്നുണ്ടെന്നുമുള്ള വിശദാംശം നല്‍കാമോ;
(സി)പ്രസ്തുത സ്ഥാപനത്തില്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ വിവിധ കാറ്റഗറികളിലായി എത്ര ഉദേ്യാഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്; കാറ്റഗറി തലത്തില്‍ ലിസ്റ്റ് നല്‍കാമോ;
(ഡി)പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ ഏതെല്ലാം കാറ്റഗറികളിലെ എത്ര സ്റ്റാഫംഗങ്ങളുടെ ഒഴിവുകള്‍ നിലവിലുണ്ട്; വിശദമായ സ്റ്റേറ്റ്മെന്‍റ് നല്‍കാമോ?
|
1199 |
കുളത്തൂര്‍ ഗവ. ആര്‍ട്ട്സ് & സയന്‍സ് കോളേജ് മന്ദിരത്തില്‍ ടെക്നിക്കല്‍ സ്കൂള്‍ വക സാമഗ്രികള്‍ കൊണ്ടുവന്നിട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണം
ശ്രീ. ആര്‍. സെല്‍വരാജ്
(എ)10-12-2013 ന് ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കുളത്തൂര്‍ ഗവ. ആര്‍ട്ട്സ് & സയന്‍സ് കോളേജ് മന്ദിരത്തില്‍, കുളത്തൂര്‍ ടെക്നിക്കല്‍ സ്കൂള്‍ വക സാമഗ്രികള്‍ 06-12-2013-ന് കൊണ്ടിട്ടത് വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പും, വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശവും ലഭ്യമാക്കാമോ;
(ബി)ഉദ്ഘാടനത്തിന് രണ്ട് ദിവസം മുന്പേ കെട്ടിടത്തിന്‍റ പൂട്ട് പൊളിച്ച് ടെക്നിക്കല്‍ സ്കൂള്‍ വക വസ്തുക്കള്‍ കടത്തികൊണ്ട് പോയി ഇട്ടത് ആരാണെന്ന് വ്യക്തമാക്കാമോ; ഇതിന് നേതൃത്വം നല്‍കിയത് ആരെല്ലാമാണെന്ന് വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി) കുളത്തൂര്‍ ടെക്നിക്കല്‍ സ്കൂള്‍ വക വസ്തു വകകള്‍ കടത്തിയ ദിവസം സ്ഥാപനത്തിന്‍റെ ചുമതല ആര്‍ക്കായിരുന്നു; അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ പേര് വിവരം ലഭ്യമാക്കാമോ; ചുമതലക്കാരന്‍ ഈ വിവരം പോലീസിനെയോ, വകുപ്പ് മേധാവികളേയോ
; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ; ഇല്ലെങ്കില്‍ ഇതിന്‍റെ വിശദീകരണം ലഭ്യമാക്കുമോ; ഇതുമായി ബന്ധപ്പെട്ട് പൊഴിയൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)സര്‍ക്കാര്‍ മുതല്‍ കടത്തുന്നതിന് കൂട്ടുനിന്ന ജീവനക്കാര്‍ സര്‍വ്വീസില്‍ തുടരുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ; കടത്തിയ വിവരം യഥാസമയം മേലധികാരികളെ അറിയിക്കാതെ കൂട്ടുനിന്നവര്‍ ആരാണ്; അവര്‍ക്കെതിരെ വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത കയ്യേറ്റവും, നിയമലംഘനവും നടന്നത് കുളത്തൂര്‍ ടെക്കനിക്കല്‍ സ്കൂള്‍ സൂപ്രണ്ടിന്‍റെ അറിവോടെയായിരുന്നോ; അന്നേ ദിവസം സൂപ്രണ്ട് എവിടെയായിരുന്നുവെന്നറിവുണ്ടോ; സംഭവം അറിഞ്ഞ് സൂപ്രണ്ട് പ്രസ്തുത സ്ഥലത്ത് എപ്പോഴാണ് എത്തിയത്; പോലീസ് മേലധികാരികള്‍ക്ക് എന്തുകൊണ്ടാണ് പരാതി നല്‍കാത്തതെന്ന് വ്യക്തമാക്കുമോ; സൂപ്രണ്ട് അദര്‍ ഡ്യൂട്ടിയിലായിരുന്നു എങ്കില്‍ എന്ത് ഡ്യൂട്ടിക്കായി പോയി എന്ന് വ്യക്തമാക്കാമോ; ആരാണ് ഡ്യൂട്ടി അനുവദിച്ചത്; ഡ്യൂട്ടിഅറിയിച്ചിട്ടുണ്ടോ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും, വിശദാംശവും ലഭ്യമാക്കാമോ;
(എഫ്)ടെക്നിക്കല്‍ സ്കൂളിലെ ബഞ്ച്, ഡെസ്ക്ക്, മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവ മാറ്റികൊണ്ട് പോകുന്ന വ്യാജേന സാമൂഹ്യ വിരുദ്ധര്‍ ഒരു വാഹനത്തില്‍ കടത്തിക്കൊണ്ട് പോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതില്‍ എത്ര എണ്ണത്തിന് കേടുപാടുകള്‍ ഉണ്ടായെന്നും, ഉപയോഗ ശൂന്യമായിട്ടുണ്ടെന്നും സ്റ്റോക്ക് രജിസ്റ്ററും ഫിസിക്കല്‍ പരിശോധനയും നടത്തി ഇതിന്‍റെ നഷ്ടം എത്രയെന്നും, നഷ്ടത്തിനുത്തരവാദിത്ത്വം ആര്‍ക്കെന്നും, ഇത് ഈടാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടിയും വ്യക്തമാക്കാമോ; സ്റ്റോക്ക് രജിസ്റ്ററിന്‍റെ പകര്‍പ്പും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ലഭ്യമാക്കുമോ?
(ജി)കുട്ടികളെ നിയമലംഘനത്തിന് പ്രേരിപ്പിച്ചത് ആരാണ്; ഈ നിയമലംഘനം മുന്‍കൂട്ടി അവിടുത്തെ ജീവനക്കാര്‍ക്ക് അറിവുണ്ടായിരുന്നോ; അവരുടെ അറിവോടെ അല്ലെങ്കില്‍ ഇത് തടയുന്നതിന് ഉത്തര വാദിത്ത്വപ്പെട്ടവരെ അറിയിച്ചിട്ടുണ്ടോ; ചുമതലക്കാരന്‍ അന്നേ ദിവസം മാറി നിന്നത് ബോധപൂര്‍വ്വമാണോ; പോലീസില്‍ പരാതി നല്‍കാത്തത് എന്തുകൊണ്ടാണ്; വിശദാംശം ലഭ്യമാക്കാമോ?
(എച്ച്)ഉദ്ഘാടനം നിശ്ചയിച്ചിരുന്ന ഗവ. ആര്‍ട്ട്സ് & സയന്‍സ് കോളേജില്‍ ഉദ്ഘാടനത്തിന് തൊട്ടു മുന്പേ കുളത്തൂര്‍ ടെക്നിക്കല്‍ സ്കൂളിലെ പി.ടി.എ യും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് കുട്ടികളെ മുന്‍ നിര്‍ത്തി നിയമലംഘനം നടത്തി പൊതുമുതല്‍ നശിപ്പിച്ച സംഭവം വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിനും വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തയ്യാറാകുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
1200 |
കുറവിലങ്ങാട്ട് സ്ഥാപിക്കുവാനുദ്ദേശിക്കുന്ന സയന്‍സ് സിറ്റി
ശ്രീ. മോന്‍സ് ജോസഫ്
(എ)കേരള സയന്‍സ് സിറ്റി യാഥാര്‍ത്ഥ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; ഇതിലൂടെ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;
(ബി)കോട്ടയത്ത് കൃഷി വകുപ്പിന്‍റെ കുറവിലങ്ങാട്ടുള്ള 30 ഏക്കര്‍ സ്ഥലം സര്‍ക്കാരിന് കൈമാറിയിട്ടുള്ളതില്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ സയന്‍സ് സിറ്റിക്കു വേണ്ടി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് അറിയിക്കാമോ;
(സി)ഇവിടെ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൌഹൃദമാക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുമോ; പരിസ്ഥിതി സൌഹൃദമായി സയന്‍സ് സിറ്റിയെ വികസിപ്പിക്കാന്‍ ശ്രമിക്കുമോ;
(ഡി)സയന്‍സ് സിറ്റിക്ക് വേണ്ടി എത്ര രൂപയുടെ മുതല്‍മുടക്കാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുന്നത് എന്ന് വ്യക്തമാക്കാമോ; ഇതിന്‍റെ കേന്ദ്രവിഹിതം എത്ര; സംസ്ഥാന വിഹിതം എത്ര എന്ന് വിവരിക്കാമോ;
(ഇ)സയന്‍സ് സിറ്റിയുടെ വകുപ്പുതല ഉത്തരവാദിത്വം ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ;
(എഫ്)സയന്‍സ് സിറ്റിയിലൂടെ വിദ്യാഭ്യാസത്തിനും ശാസ്ത്ര വിജ്ഞാനത്തിനും ഉതകുന്ന കോഴ്സുകള്‍ ഇവിടെ തുടങ്ങുന്നത് സംബന്ധിച്ച നയം വ്യക്തമാക്കാമോ; ഏതെല്ലാം കോഴ്സുകളാണ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ?
|
1201 |
രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍
ശ്രീ. ഇ. പി. ജയരാജന്‍
(എ)രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
(ബി)സംസ്ഥാനത്ത് പ്രസ്തുത പദ്ധതി കൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്ത്എന്തെല്ലാം മാറ്റങ്ങള്‍ നടപ്പിലാക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്;
(സി)പദ്ധതി നടത്തിപ്പിനായി ഇതിനോടകം പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡിന്‍റെ അനുമതി കിട്ടിയ കേരളത്തിലെ പദ്ധതികള്‍ ഏതെല്ലാമാണ്;
(ഡി)പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനോടകം എന്ത് തുകയുടെ കേന്ദ്രഫണ്ട് സംസ്ഥാനത്തിനു ലഭിച്ചു; പദ്ധതി ഫണ്ട് ലഭിക്കണമെങ്കില്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്നാണ് കേന്ദ്രഗവണ്‍മെന്‍റ് നിര്‍ദ്ദേശിച്ചിട്ടുള്ളത്;
(ഇ)പ്രസ്തുത പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നത് ഏത് ഏജന്‍സി മുഖേനയാണ്; പ്രസ്തുത ഏജന്‍സിയുടെ ഘടന എപ്രകാരമാണെന്നു വ്യക്തമാക്കുമോ?
|
1202 |
യൂ.ജി.സി.യുടെ "റൂസ' പദ്ധതി
ശ്രീ. റ്റി.എ. അഹമ്മദ് കബീര്
,, എന്‍.എ. നെല്ലിക്കുന്ന്
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍
(എ)യു.ജി.സി.യുടെ ഉന്നതവിദ്യാഭ്യാസപദ്ധതിയായ "റൂസ' നടപ്പാക്കുന്നതിനുള്ള വിശദമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി)കോളേജ് തലത്തിലും, യൂണിവേഴ്സിറ്റി തലത്തിലും, പദ്ധതിപ്രകാരം നല്‍കാനുദ്ദേശിക്കുന്ന മുന്‍ഗണനാക്രമം വിശദമാക്കുമോ;
(സി)കോളേജുകള്‍ക്ക് ഓരോന്നിനും എന്ത് തുകവീതം പദ്ധതിപ്രകാരം ലഭിക്കുമെന്നും പദ്ധതിയുടെ മൊത്തം അടങ്കല്‍ തുക എത്രയെന്നും വ്യക്തമാക്കുമോ?
|
1203 |
സി-ആപ്റ്റിലെ ജീവനക്കാരുടെ ശന്പള പരിഷ്കരണം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ) ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി-ആപ്റ്റിലെ ജീവനക്കാരുടെ ശന്പളം പരിഷ്കരിച്ച് ഉത്തരവായിട്ടുണ്ടോ; എങ്കില്‍ എന്നു മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതെന്ന് വ്യക്തമാക്കുമോ; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി) പുതിയ നിരക്കില്‍ ജീവനക്കാര്‍ക്ക് ശന്പളം നല്‍കി തുടങ്ങിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
(സി) ചില തസ്തികകളിലെ ശന്പള നിരക്കില്‍ അപാകതയുണ്ടെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി) എങ്കില്‍ ഏതെല്ലാം തസ്തികകളിലെ ശന്പള നിരക്കുകളില്‍ അപാകത വന്നിട്ടുണ്ടെന്നാണ് പരാതി ലഭിച്ചത്;
(ഇ) ഇത് സംബന്ധമായി എന്തെങ്കിലും കോടതി വിധി ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;
(എഫ്) അപാകത വന്നു എന്ന് പരാതിയുള്ള തസ്തികകള്‍ എന്ന് സൃഷ്ടിച്ചതാണെന്നും, അവയ്ക്ക് ഏതെല്ലാം ഗവേണിംഗ് ബോഡിയിലാണ് അംഗീകാരം നല്‍കിയതെന്നും ഗവേണിംഗ് ബോഡിയിലെ മിനിട്ട്സിന്‍റെ പകര്‍പ്പ് സഹിതം വിശദമാക്കുമോ;
(ജി) സെന്‍ററിന് ഏതെങ്കിലും സര്‍വ്വീസ് റൂള്‍ നിലവിലുണ്ടോ; എങ്കില്‍ അതിന്‍റെ ഏറ്റവും പുതിയ പതിപ്പിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(എച്ച്) ശന്പളപരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിച്ച് എന്ന് മുതല്‍ പുതുക്കിയ നിരക്കില്‍ ശന്പളം വിതരണം ചെയ്യാനാവുമെന്ന് വ്യക്തമാക്കുമോ?
|
1204 |
ലൈബ്രറി കൌണ്‍സിലിന്‍റെ ബഡ്ജറ്റ് വിഹിതം
ശ്രീ. ജി. എസ്. ജയലാല്‍
(എ)കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലിന് 2013-14 വര്‍ഷം പദ്ധതി ഇനത്തിലും പദ്ധതിയേതര ഇനത്തിലും എത്ര രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്; പ്രസ്തുത തുക എന്തൊക്കെ ആവശ്യത്തിന് വേണ്ടി വിനിയോഗിക്കുവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കുന്ന ഗ്രാന്‍റ് സാന്പത്തിക വര്‍ഷത്തിലെ ഏതൊക്കെ മാസങ്ങളിലാണ് ലൈബ്രറി കൌണ്‍സിലിന് മുന്‍കാലങ്ങളില്‍ നല്‍കി വന്നിരുന്നതെന്ന് അറിയിക്കുമോ; അതനുസരിച്ച് 2013-14 ല്‍ തുക കൌണ്‍സിലിന് നല്‍കിയിട്ടുണ്ടോ; ഇല്ലായെങ്കില്‍ കാരണം വ്യക്തമാക്കുമോ;
(സി)2013-14 ലെ ഗ്രാന്‍റ് ലഭിക്കുന്നതിലേക്കായി ലൈബ്രറി കൌണ്‍സില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നുവോ; എങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ; ്രഗാന്‍റ് നല്‍കുന്നതിന് തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ എന്താണെന്ന് വ്യക്തമാക്കുമോ;
(ഡി)ലൈബ്രറി കൌണ്‍സിലിന്‍റെ പ്രവര്‍ത്തനം ഗ്രാന്‍റ് ലഭിക്കാത്തതുമൂലം നിര്‍ജ്ജീവമാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ ഗവണ്‍മെന്‍റ് നടപടി സ്വീകരിക്കുമോ?
|
1205 |
പോളിടെക്നിക്കുകളില്‍ പുതിയ കോഴ്സുകള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏതെല്ലാം പോളിടെക്നിക്കുകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ട്; ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി)എഴുകോണ്‍ പോളിടെക്നിക്കില്‍ ഏതെല്ലാം പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിനായിട്ടാണ് ആവശ്യം ഉയര്‍ന്നിട്ടുള്ളത്;
(സി)പ്രസ്തുത കോഴ്സുകള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ?
|
1206 |
പോളിടെക്നിക് സ്ഥാപിക്കാന്‍ നടപടി
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)ചിത്തിരം ഹൈസ്കൂളില്‍ പോളിടെക്നിക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് ;
(ബി)പ്രസ്തുത പോളിടെക്നിക് സ്ഥാപിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോയെന്നും അറിയിക്കുമോ?
|
1207 |
ഐ.എച്ച്.ആര്‍.ഡി.ക്ക് യൂണിവേഴ്സിറ്റി പദവി
ശ്രീ. പി. റ്റി. എ. റഹീം
(എ)ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ നടത്തിവരുന്ന കോഴ്സുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കാമോ;
(ബി)ഐ.എച്ച്.ആര്‍.ഡി.യുടെ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ ശൃംഖല നിലനിര്‍ത്തുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
(സി)ഐ.എച്ച്.ആര്‍.ഡി.ക്ക് യൂണിവേഴ്സിറ്റി പദവി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഡി)ഐ.എച്ച്.ആര്‍.ഡി.യിലെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുന്നതിന് സന്നദ്ധമാകുമോ;
(ഇ)ഐ.എച്ച്.ആര്‍.ഡി.യില്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് ശന്പള പരിഷ്കരണം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ; ഇക്കാര്യത്തില്‍ ഇതുവരെയായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
|
1208 |
ട്രേഡ്സ്മാന്‍ ഇലക്ട്രോണിക്സ് തസ്തികയില്‍ നിയമനം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ ട്രേഡ്സ്മാന്‍ ഇലക്ട്രോണിക്സ് തസ്തികയില്‍ നിയമനം നടത്തുന്നതിന് തയ്യാറാക്കിയ പി.എസ്.സി റാങ്ക്ലിസ്റ്റ് നിലവിലുണ്ടോ എന്നറിയാമോ;
(ബി)പ്രസ്തുത ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതിന് ജില്ലയിലെ എല്ലാ ഒഴിവുകളും പി.എസ്.സി.യെ അറിയിച്ചിട്ടുണ്ടോയെന്നും അവശേഷിക്കുന്ന ഒഴിവുകള്‍ എത്രയാണെന്നും അറിയിക്കുമോ;
(സി)പ്രസ്തുത ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കുന്നത് എന്നാണെന്നും, ഉയര്‍ന്ന തസ്തികയിലേക്ക് നിലവിലുള്ളവരെ പ്രമോഷന്‍ നടത്തുന്പോള്‍ ഉണ്ടാകാവുന്ന ഒഴിവുകള്‍ എത്രയാണെന്നും അറിയിക്കുമോ;
(ഡി)പ്രസ്തുത ഒഴിവുകള്‍ കൂടി കണക്കാക്കി റാങ്ക്ലിസ്റ്റിന്‍റെ കാലാവധി തീരുന്നതിന് മുന്‍പായി നിയമനം നടത്തുമോ?
|
1209 |
എല്‍.ബി.എസ്സ് നിയമനങ്ങളിലെ സംവരണതത്വം
ശ്രീ. എ. റ്റി. ജോര്‍ജ്
(എ)എല്‍.ബി.എസ്സ് നിയമനങ്ങളില്‍ സാമുദായിക സംവരണം നടപ്പാക്കാന്‍ ഗവേണിംഗ് ബോഡി തീരുമാനിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ;
(ബി)എല്‍.ബി.എസ്സിന്‍റെ ആരംഭം മുതല്‍ സാമുദായിക സംവരണതത്വം കൃത്യമായി പാലിക്കാതിരുന്നതാണോ വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരമൊരു പ്രത്യേക തീരുമാനത്തിനിടയാക്കിയതെന്ന് വ്യക്തമാക്കുമോ;
(സി)എങ്കില്‍ എല്‍.ബി.എസ്സിലെ നിയമനങ്ങളില്‍ ഏതു തീയതി മുതലാണ് സംവരണതത്വം എല്ലാ തസ്തികകളിലും കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയതെന്ന് വ്യക്തമാക്കുമോ?
|
1210 |
എല്‍.ബി.എസ്സിലെ സംവരണതത്വമനുസരിച്ചുള്ള നിയമനം
ശ്രീ. എ. റ്റി. ജോര്‍ജ്
(എ)എല്‍.ബി.എസ്സിലെ കന്പ്യൂട്ടര്‍ സയന്‍സ് ലെക്ച്ചറര്‍ /അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ സാമുദായിക സംവരണം ഏതു തീയതി മുതലാണ് കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയതെന്ന് വ്യക്തമാക്കുമോ;
(ബി)സംവരണതത്വം കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയ ശേഷം ആ തസ്തികയില്‍ എത്ര നിയമനങ്ങള്‍ നാളിതുവരെ നടത്തിയിട്ടുണ്ട്;
(സി)സംവരണ തത്വമനുസരിച്ച് പ്രസ്തുത തസ്തികയില്‍ നാളിതുവരെ നടത്തിയ നിയമനങ്ങള്‍ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;
(ഡി)ഓരോ തസ്തികയിലും നിയമിച്ചയാളുടെ പേര് ഓപ്പണ്‍ ആണോ, സംവരണമാണോ, സംവരണമാണെങ്കില്‍ ഏതുവിഭാഗത്തിനുളള അര്‍ഹതപ്പെട്ട ക്വോട്ട, നിയമിച്ചയാളുള്‍പ്പെടുന്ന വിഭാഗം, ഒരു വിഭാഗത്തിന് അര്‍ഹതപ്പെട്ട ക്വോട്ട നഷ്ടമായിട്ടുണ്ടെങ്കില്‍ ആയത് എന്ന്, ഏതു ടേണില്‍ പരിഹരിച്ചു നല്‍കി എന്നതുള്‍പ്പെടെയുളള വിശദമായ സ്റ്റേറ്റ്മെന്‍റ് ലഭ്യമാക്കുമോ;
(ഇ)സംവരണതത്വം കര്‍ശനമായി പാലിച്ച് നിയമനം നല്‍കിത്തുടങ്ങിയശേഷം അര്‍ഹരായ ഉദ്യോഗാര്‍ത്ഥി ഇല്ലാതിരുന്നതിനാല്‍ ഏതെല്ലാം ടേണില്‍ ഏതൊക്കെ സമുദായങ്ങള്‍ക്ക് നിയമനാവസരം നഷ്ടമായിട്ടുണ്ട്;
(എഫ്) പ്രസ്തുത നഷ്ടം യഥാവിധി അതതു സമുദായങ്ങള്‍ക്ക്, തുടര്‍ന്നുവന്ന ഏതൊക്കെ ടേണിലെ ഒഴുവുകളില്‍ നിയമനം നല്‍കി എന്നതിന്‍റെ വിശദവിവരം ഓരോ ടേണിലും നിയമനം നല്‍കിയ ആളിന്‍റെ പേരും തീയതിയും സഹിതം വ്യക്തമാക്കാമോ?
|
1211 |
സ്വകാര്യ സര്‍വ്വകലാശാല ആരംഭിക്കുന്നതിന് പദ്ധതി
ശ്രീ.കെ.രാജു
(എ)സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാല ആരംഭിക്കുന്നതിന് പദ്ധതിയുണ്ടോ;
(ബി)സ്വകാര്യ സര്‍വ്വകലാശാല ആരംഭിക്കുന്നത് സംബന്ധിച്ച് പഠനം നടത്തുവാന്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചിട്ടുണ്ടോ;
(സി)കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാല ആരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിനുളള നിലപാട് വിശദമാക്കുമോ?
|
1212 |
അയ്യന്‍കാളി സര്‍വ്വകലാശാല
ശ്രീ. വി.എം. ഉമ്മര്‍ മാസ്റ്റര്‍
(എ)ദളിത് സമൂഹത്തിന്‍റെ ഉന്നമനം ലക്ഷ്യമിട്ട് അയ്യന്‍കാളി സര്‍വ്വകലാശാല ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
(ബി)ഇതു സംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്തുമോ?
|
1213 |
സ്വയംഭരണ സ്ഥാപനങ്ങളായി മാറ്റാന്‍ പോകുന്ന കലാലയങ്ങള്‍
ശ്രീ. കെ. എന്‍. എ. ഖാദര്
(എ)സ്വയംഭരണ സ്ഥാപനങ്ങളായി മാറ്റാന്‍ പോകുന്ന കലാലയങ്ങളുടെ പട്ടിക തയ്യാറാക്കുന്നത് ഏതുമാനദണ്ധം അനുസരിച്ചാണ്;
(ബി)ഇതിനായി തെരഞ്ഞെടുത്ത എത്ര സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യതകളുെണ്ടന്ന് വ്യക്തമാക്കുമോ;
(സി)സ്വയംഭരണം നല്‍കുന്നതുകൊണ്ട് സര്‍ക്കാരിനും വിദ്യാഭ്യാസ മേഖലയ്ക്കും ഉണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളും വ്യക്തമാക്കുമോ ?
|
1214 |
സ്പോര്‍ട്സ് സയന്‍സ് പഠന വിഷയമാക്കാന്‍ നടപടി
ശ്രീ. കെ.എന്‍.എ. ഖാദര്
(എ)സര്‍വ്വകലാശാലകളില്‍ സ്പോര്‍ട്സ് സയന്‍സ് ഒരു പഠന വിഷയമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ഇത്തരം സംരംഭങ്ങള്‍ ആരംഭിച്ചാല്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പൂര്‍ണ്ണമായ സാന്പത്തിക സഹായം ചെയ്യുമെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ അത്തരം കോഴ്സ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
1215 |
കേരള സര്‍വ്വകലാശാലയിലെ അസിസ്റ്റന്‍റ് നിയമനം
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)കേരള സര്‍വ്വകലാശാലയിലെ അസിസ്റ്റന്‍റ് നിയമനത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയ കൂട്ടത്തില്‍ നിയമനം ലഭിച്ചവര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നുണ്ടോ; എങ്കില്‍ അവരുടെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;
(ബി)ക്രമരഹിത നിയമനക്കാര്യത്തില്‍ ലോകായുക്തയും, കോടതിയും സ്വീകരിച്ച നിലപാടും നല്കിയ ഉത്തരവുകളും സംബന്ധിച്ച വിശദമായ വിവരം നല്കുമോ;
(സി)പ്രസ്തുത നിയമനത്തില്‍ കോടതിയുടെ വിധി പ്രകാരം എന്തെല്ലാം നടപടികളാണ് നാളിതുവരെ സ്വീകരിച്ചതെന്നുള്ള വിശദാംശം നല്കുമോ;
(ഡി)ഇല്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ?
|
1216 |
അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മലപ്പുറം കേന്ദ്രം
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ) അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ മലപ്പുറം കേന്ദ്രത്തെ ന്യൂനപക്ഷ സര്‍വ്വകലാശാലയാക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നുണ്ടോ; പ്രസ്തുത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഈ കേന്ദ്രം നിലവില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലാണോ അതോ ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിലാണോ എന്ന് വിശദമാക്കാമോ;
(സി) പ്രസ്തുത കേന്ദ്രത്തിന് ഇതുവരെ എന്തു തുക കേന്ദ്ര സഹായമായി ലഭിച്ചിട്ടുണ്ടെന്നും എന്ത് തുക ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കുമോ;
(ഡി) നിലവില്‍ ഓരോ കോഴ്സിലും ഉള്ള മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം വിശദമാക്കാമോ;
(ഇ) മലയാളി പ്രാതിനിധ്യം കൂടുതല്‍ ലഭിക്കുന്നതിന് ഒന്‍പതാം ക്ലാസ്സ് മുതലുള്ള പഠനം പ്രസ്തുത കേന്ദ്രത്തില്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
|
1217 |
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഫുട്ബോള്‍ അക്കാഡമിയും പരിശീലനകേന്ദ്രവും
ശ്രീ. കെ.എന്‍.എ.ഖാദര്
(എ)കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഫുട്ബോള്‍ അക്കാഡമിയും പരിശീലന കേന്ദ്രവും ആരംഭിക്കുന്നതിന് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)അതു സംബന്ധിച്ച് ആവശ്യമായ സഹായസഹകരണങ്ങള്‍ സര്‍വ്വകലാശാലക്കു നല്‍കുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
|
1218 |
കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിലേക്കുളള നാമനിര്‍ദ്ദേശം
പ്രൊഫ. സി.രവീന്ദ്രനാഥ്
(എ)കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന സിന്‍ഡിക്കേറ്റിനെ പിരിച്ച് വിട്ടത് എപ്പോഴായിരുന്നു; അതിന് ശേഷം എത്ര തവണ സിന്‍ഡിക്കേറ്റിലേക്ക് നാമനിര്‍ദ്ദേശം നടത്തുകയുണ്ടായി; ഏറ്റവും ഒടുവില്‍ നാമനിര്‍ദ്ദേശം നടത്തപ്പെട്ടവര്‍ ആരൊക്കെ; പേര് വിവരവും അവര്‍ക്ക് വിദ്യാഭ്യാസ മേഖലയുമായുളള ബന്ധവും വിശദമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തിരുന്ന മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ നിലവില്‍ എത്ര വിജിലന്‍സ് കേസുകള്‍ ഉണ്ടെന്നറിയിക്കുമോ?
|
1219 |
നാട്ടിക ബി.എഡ് സെന്‍ററിന് സ്ഥലം
ശ്രീമതി ഗീതാ ഗോപി
(എ)നാട്ടിക ഫിഷറീസ് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ്. സെന്‍ററിന് സ്ഥിരമായി സ്ഥലം നല്‍കുന്നതിനുള്ള നടപടികള്‍ എന്തായി എന്ന് വിശദമാക്കാമോ;
(ബി)ഫിഷറീസ് സ്കൂള്‍ വക സ്ഥലം ബി.എഡ് സെന്‍ററിന് കൈമാറുന്നതു സംബന്ധിച്ച് സര്‍വ്വ കക്ഷി യോഗം തീരുമാനിച്ചതനുസരിച്ച് നിവേദനം നല്‍കിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)സ്ഥലം കൈമാറ്റ നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; എന്തെല്ലാം നടപടികള്‍ ഇതുവരെ സ്വീകരിച്ചുവെന്നും തുടര്‍ന്ന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ?
|
<<back |
|