|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1151
|
അടൂര്‍ വിദ്യാഭ്യാസ ജില്ല രൂപീകരണം
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)അടൂര്‍ കേന്ദ്രമാക്കി പുതിയ വിദ്യാഭ്യാസ ജില്ല അനുവദിക്കുന്നത് അനിവാര്യമാണെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടെങ്കിലും ആയത് ആരംഭിക്കുന്നതിനുള്ള നടപടിക്രമത്തിലുണ്ടാകുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മറ്റ് പുതിയ വിദ്യാഭ്യാസ ജില്ലകളുടെ രൂപീകരണം ഈ സര്‍ക്കാര്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയിട്ടും അടൂരിന്‍റെ കാര്യത്തിലുള്ള ഈ അവഗണന അവസാനിപ്പിക്കുന്നതിന് അടിയന്തിര ശ്രദ്ധയുണ്ടാകുമോ?
(സി)പുതിയ വിദ്യാഭ്യാസജില്ലാ രൂപീകരണത്തിന് ആവശ്യമായ ഉദ്യോഗസ്ഥരുടെ ലഭ്യത സംബന്ധിച്ച് വ്യക്തതയില്ലാതെ ഫയല്‍ നടപടി അനന്തമായി തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ഡി)ഇല്ലെങ്കില്‍ സമയബന്ധിതമായി പ്രസ്തുത വിവരങ്ങള്‍ ബോധ്യപ്പെടുന്നതിനും ആവശ്യമെങ്കില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതിനും ആവശ്യമായ അടിയന്തിര നടപടിയുണ്ടാകുമോ;
(ഇ)അടൂര്‍ വിദ്യാഭ്യാസ ജില്ല രൂപീകരണത്തിന് നിലവില്‍ കാലവിളംബം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്തെല്ലാം വിഷയങ്ങളാണെന്ന് വ്യക്തമാക്കാമോ;
(എഫ്)അടൂര്‍ വിദ്യാഭ്യാസ ജില്ല എന്ന് രൂപീകരിക്കുവാന്‍ കഴിയുമെന്ന വിവരം ലഭ്യമാക്കാമോ?
|
1152 |
ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല വിഭജനം
ശ്രീ. സണ്ണി ജോസഫ്
(എ) വിസ്തൃതി, സ്കൂളുകളുടെ എണ്ണം, വിദ്യാര്‍ത്ഥികളുടെ എണ്ണം എന്നിവയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ള ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല വിഭജിക്കുന്നതിന്‍റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനായി എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി) ഇല്ലെങ്കില്‍ പേരാവൂര്‍ ആസ്ഥാനമായി പുതിയ വിദ്യാ ഭ്യാസ ഉപജില്ല ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
1153 |
ഉപജില്ല വിദ്യാഭ്യാസ ഓഫീസുകളിലെ ടെലഫോണ്‍ ചാര്‍ജ്
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള ഉപജില്ലാ വിദ്യാഭ്യാസ ആഫീസുകള്‍ക്ക് 2011-12, 2012-13, 2013-14 വര്‍ഷങ്ങളില്‍ ടെലഫോണ്‍ ചാര്‍ജിനത്തില്‍ എത്ര തുക വീതം നല്‍കിയിട്ടുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
(ബി)പ്രസ്തുത ഇനത്തില്‍ തുക നല്‍കിയിട്ടില്ലായെങ്കില്‍ ആയതിന്‍റെ കാരണം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(സി)ഉപജില്ലാ ആഫീസുകളില്‍ ടെലഫോണ്‍ ചാര്‍ജ് ഒടുക്കുന്നതിനായി ഏതെല്ലാം തരത്തിലുള്ള ഫണ്ട് വിനിയോഗിക്കുന്നതിന് നിലവില്‍ നിയമസാധുതയുണ്ടെന്നറിയിക്കുമോ;
(ഡി)ടെലഫോണ്‍ ചാര്‍ജ് ഒടുക്കാത്ത കാരണത്താല്‍ ഏതെല്ലാം ഉപജില്ലാ ആഫീസുകളിലെ കണക്ഷന്‍ ഈ കാലയളവില്‍ വിച്ഛേദിച്ചിട്ടുണ്ടെന്നറിയിക്കുമോ;
(ഇ)ഉപജില്ലാ ആഫീസുകള്‍ക്ക് യഥാസമയം ടെലഫോണ്‍ ചാര്‍ജ് ഒടുക്കുന്നതിലേയ്ക്ക് തുക അനുവദിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
|
1154 |
തിരുവനന്തപുരം റീജിയണല്‍ ഡി.ഡി. ഓഫീസില്‍ ഫയലുകള്‍ തീര്‍പ്പാക്കാന്‍ അദാലത്ത്
ശ്രീ. തോമസ് ചാണ്ടി
(എ)വിദ്യാഭ്യാസവകുപ്പ് തിരുവനന്തപുരം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതില്‍ കാലതാമസം നേരിടുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത ആഫീസില്‍ എത്ര ഫയലുകള്‍ തീര്‍പ്പ് കല്‍പിക്കാനുണ്ടെന്ന് ഫയല്‍ നന്പര്‍ സഹിതം വിശദമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(സി)പ്രസ്തുത ഓഫീസില്‍ എത്ര ജീവനക്കാരുടെ ഒഴിവുകള്‍ ഉണ്ടെന്നും ആയത് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത ഓഫീസില്‍ മൂന്ന് മാസത്തിലധികം കാലതാമസമുള്ള ഫയലുകള്‍ അദാലത്ത് നടത്തിയോ അടിയന്തരനടപടികള്‍ സ്വീകരിച്ചോ തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
1155 |
തിരുവനന്തപുരം ജില്ലയിലെ എച്ച്.എസ്.എ. (ഇംഗ്ലീഷ്) നിയമനം
ശ്രീ. കെ. എം. ഷാജി
(എ)തിരുവനന്തപുരം ജില്ലയിലെ എച്ച്.എസ്.എ (ഇംഗ്ലീഷ്) നിയമനത്തിനുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റിന്‍റെ കാലാവധി 2013 ഒക്ടോബര്‍ മുതല്‍ ആറു മാസത്തേയ്ക്ക് നീട്ടിയ ശേഷം എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;
(ബി)ജില്ലയില്‍ എച്ച്.എസ്.എ. (ഇംഗ്ലീഷ്) അദ്ധ്യാപക ഒഴിവുകളില്‍ മറ്റു അദ്ധ്യാപകര്‍ പഠിപ്പിക്കുന്നുണ്ടോ;
(സി)പാളയംകുന്ന് എച്ച്.എസ്.എസ്., മിതൃമ്മല ബോയ്സ് എച്ച്.എസ്.എസ്., നഗരൂര്‍ എച്ച്. എസ്., പേരൂര്‍ക്കട ബോയ്സ് എച്ച്.എസ്.എസ്. എന്നീ സ്കൂളുകളിലെ എച്ച്.എസ്.എ. (ഇംഗ്ലീഷ്) ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;
(ഡി)നിലവിലെ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കും മുന്പ് എല്ലാ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോര്‍ട്ടു ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
|
1156 |
കോഴിക്കോട് റീജിയണിലെ എയ്ഡഡ് ഹയര്‍ സെക്കന്‍ററി അദ്ധ്യാപകരുടെ അവധിക്കാല ശന്പളം
ശ്രീ. കെ. ദാസന്‍
(എ)കോഴിക്കോട് റീജിയണിലെ എയ്ഡഡ് ഹയര്‍ സെക്കന്‍ററി അദ്ധ്യാപകരുടെ അവധിക്കാല ശന്പളം തിരിച്ചുപിടിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ഇത്തരത്തിലുള്ള ഒരു തീരുമാനം കൈക്കൊള്ളുന്നതിന് അടിസ്ഥാനമായ കാരണം എന്തെന്ന് വിശദമാക്കുമോ;
(സി)കോഴ്സ് അനുവദിച്ചപ്പോള്‍ തന്നെ സര്‍വ്വീസില്‍ പ്രവേശിച്ച അദ്ധ്യാപകര്‍ക്ക് തസ്തിക അനുവദിക്കുന്നതില്‍ കാലതാമസം വന്നിട്ടുണ്ടോ;
(ഡി)തസ്തിക അനുവദിക്കുന്ന കാര്യത്തില്‍ വന്ന കാലതാമസം ശന്പളം തിരിച്ചുപിടിക്കുന്നതിന് കാരണമായിട്ടുണ്ടോ?
|
1157 |
ശ്രീ. സജിമോന്‍ സേവ്യറുടെ നിയമനത്തിന് അംഗീകാരം
ശ്രീ. എം. ഉമ്മര്‍
(എ)വട്ടവട കെ.ഇ.എച്ച്.എസ് - ലെ അദ്ധ്യാപകനായ ശ്രീ. സജിമോന്‍ സേവ്യറുടെ തസ്തിക അംഗീകരിക്കുന്നതിനുള്ള അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ അപേക്ഷ ലഭിച്ച തീയതിയും ഫയല്‍ നന്പരും ലഭ്യമാക്കാമോ;
(സി)പ്രസ്തുത ഫയലിന്‍മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(ഡി)നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത തസ്തികയ്ക്ക് എന്ന് അംഗീകാരം നല്‍കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
|
1158 |
സര്‍ക്കാര്‍ ഉത്തരവ് പാലിക്കുവാന്‍ നടപടി
ശ്രീ. എം. പി. വിന്‍സന്‍റ്
(എ) ഫയല്‍ നം.65823/ബി2/12/വി.വ-ലെ 16.6.2013 ലെ സര്‍ക്കാര്‍ ഉത്തരവ് അറിയിച്ചുകൊണ്ടുള്ള കത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത ഫയലിലെ നിര്‍ദ്ദേശം പാലിക്കാത്തതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് പാലിക്കാത്തതിന്‍റെ കാരണം എന്താണെന്ന് വിശദമാക്കുമോ?
|
1159 |
ടെക്സ്റ്റ്ബുക്ക് ഡിപ്പോകളിലെ ജീവനക്കാരുടെ പുനര്‍ വിന്യാസം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)കേരളത്തിലെ വിവിധതലത്തിലുളള ടെക്സ്റ്റ് ബുക്ക് ഡിപ്പോകളില്‍ ജോലിചെയ്യുന്ന ജീവനക്കാരെ ഏതെല്ലാം ഓഫീസുകളിലേക്കും വകുപ്പുകളിലേക്കുമാണ് പുനര്‍ വിന്യസിക്കുന്നതെന്ന് വ്യക്തമാക്കുമോ?
(ബി)ഇത്തരത്തില്‍ പുനര്‍വിന്യസിക്കുന്ന ജീവനക്കാര്‍ക്ക് മാതൃവകുപ്പിലേക്ക് തിരിച്ച് വരുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളള സൌകര്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
|
1160 |
നെന്മാറയില്‍ ഹൈസ്കൂള്‍
ശ്രീ. വി.ചെന്താമരാക്ഷന്‍
(എ)സംസ്ഥാനത്തെ സര്‍ക്കാര്‍ യു.പി. സ്കൂളുകളെ ഹൈസ്കൂളുകളായി ഉയര്‍ത്തുന്നതിനുളള മാനദണ്ധങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
(ബി)നിലവില്‍ എത്ര സ്കൂളുകളെയാണ് ഹൈസ്കൂളുകളായി ഉയര്‍ത്തിയിട്ടുളളത്;
(സി)നെന്മാറ നിയോജക മണ്ധലത്തിലെ ഏതെല്ലാം സ്കൂളുകളെയാണ് ഹൈസ്കൂളുകളായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
(ഡി)ഹൈസ്കൂളുകളായി ഉയര്‍ത്തുന്നതിന് നിലവില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; എങ്കില്‍ ആയത് എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കുമോ?
|
1161 |
പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യം
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)മൂന്നാര്‍, അടിമാലി സബ് ജില്ലകളില്‍ മുസ്ലീം, ഒ.ബി.സി, എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ എത്രയാണെന്നും ഇവര്‍ക്കെല്ലാം സ്കോളര്‍ഷിപ്പും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ;
(ബി)ഉണ്ടെങ്കില്‍ അത് കൃത്യമായും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടോ;
(സി)വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലായെങ്കില്‍ എന്തുകൊണ്ടാണ് ആയത് നല്‍കാത്തത് എന്ന് വിശദമാക്കുമോ?
|
1162 |
കരിവെള്ളൂര്‍ സെന്‍ട്രല്‍ എ.എല്‍.പി. സ്കൂള്‍
ശ്രീ.സി. കൃഷ്ണന്‍
(എ)കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ ഉപജില്ലയിലെ കരിവെ ളളൂര്‍ സെന്‍ട്രല്‍ എ.എല്‍.പി. സ്കൂള്‍ നിരുപാധികം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍, പ്രസ്തുത അപേക്ഷയില്‍ എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
(സി)ഇതുമായി ബന്ധപ്പെട്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ?
|
1163 |
കല്‍പ്പറ്റ നിയോജകമണ്ധലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ നിയോജകമണ്ധലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ നടപ്പു വര്‍ഷത്തെ ഭൌതിക ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ;
(സി)ഇതില്‍ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് സാധിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പ്രവൃത്തികള്‍ക്കായി വകയിരുത്തിയ തുകയുടെയും ചിലവഴിച്ച തുകയുടെയും ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
1164 |
വൈപ്പിന്‍ നിയോജക മണ്ധലത്തിലെ അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം
ശ്രീ. എസ്. ശര്‍മ്മ
(എ)വൈപ്പിന്‍ നിയോജക ണണ്ധലത്തില്‍ എത്ര അണ്‍ എയ്ഡഡ് സ്കൂളുകള്‍ അംഗീകാരത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്; അവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ; ഏതെല്ലാം സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്;
(ബി)പ്രസ്തുത ഓരോ സ്കൂളും എത്ര വര്‍ഷമായി അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചുവരുന്നു; വിശദമാക്കാമോ;
(സി)പ്രസ്തുത സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
|
1165 |
ആലത്തൂര്‍ മണ്ധലത്തില്‍ അധിക പ്ലസ് ടൂ ബാച്ച് അനുവദിച്ചു കിട്ടിയ സ്കൂളുകള്
ശ്രീ. എം. ചന്ദ്രന്‍
(എ)ആലത്തൂര്‍ നിയോജക മണ്ധലത്തിലെ ഏതെല്ലാം സ്കൂളുകളാണ് ഈ അദ്ധ്യയന വര്‍ഷം പ്ലസ് ടൂ-വിന് അധിക ബാച്ചിന് അപേക്ഷ നല്‍കിയിരുന്നത്; വ്യക്തമാക്കുമോ;
(ബി)ഇതില്‍ ഏതെല്ലാം സ്കൂളുകളിലാണ് പുതിയ പ്ലസ്ടു ബാച്ച് അനുവദിച്ചിട്ടുള്ളത്;
(സി)പ്ലസ് ടൂ ബാച്ചില്‍ 2013 -ല്‍ പ്രവേശനം പൂര്‍ത്തികരിച്ചപ്പോള്‍ ആലത്തൂര്‍ മണ്ധലത്തിലെ സ്കൂളുകളില്‍ എത്ര സീറ്റുകളാണ് ഒഴിവുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി) ഓരോ സ്കൂളിലേയും ഒഴിവ് പ്രത്യേകം വ്യക്തമാക്കുമോ?
|
1166 |
യു.പി.സ്കൂള്‍ അസിസ്റ്റന്‍റ് ശ്രീ.ജീസണ്‍ ജോര്‍ജിന്‍റെ അപേക്ഷ
ശ്രീ. ബി. ഡി. ദേവസ്സി
(എ)ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട ആര്‍.യു.പി.എസ് മേലൂരിലെ അദ്ധ്യാപകനായിരുന്ന ശ്രീ. ജീസണ്‍ ജോര്‍ജിന്‍റെ റീട്രഞ്ച്ഡ് അദ്ധ്യാപകരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായുളള അപേക്ഷയില്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുളളത്;
(ബി)ശ്രീ. ജീസണ്‍ ജോര്‍ജിന്‍റെ അപേക്ഷയില്‍ അടിയന്തിരമായി തീര്‍പ്പുകല്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?
|
1167 |
ചാലക്കുടി, കൊടകര ഗവ:ബോയ്സ് ഹൈസ്കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്
ശ്രീ. ബി. ഡി. ദേവസ്സി
ചാലക്കുടി മണ്ഡലത്തിലെ ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂള്‍, കൊടകര ഗവ. ബോയ്സ് ഹൈസ്കൂള്‍ എന്നിവയുടെ ജീര്‍ണ്ണാവസ്ഥയിലുളള കെട്ടിടങ്ങള്‍ പൊളിച്ച് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
|
1168 |
പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് കെട്ടിടങ്ങള്‍
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)പാലക്കാട് ജില്ലയില്‍ സ്വന്തമായി കെട്ടിടമില്ലാതെ വാടക കെട്ടിടത്തില്‍ എത്ര സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
(ബി)പ്രസ്തുത സ്കൂളുകള്‍ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും അനുവദിക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)ജില്ലയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
1169 |
പാലോറ ഹയര്‍ സെക്കന്‍ററി സ്കൂളിലെ ശ്രീമതി ഫൌസിയയുടെ നിയമനം അംഗീകരിക്കല്‍
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)ബാലുശ്ശേരി നിയോജക മണ്ധലത്തിലെ പാലോറ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഫുള്‍ടൈം മീനിയല്‍ തസ്തികയില്‍ ശ്രീമതി ഫൌസിയക്ക് ലഭിച്ച നിയമനം അംഗീകരിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടോ;
(ബി)എങ്കില്‍ തടസ്സങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
(സി)തടസ്സങ്ങള്‍ നീക്കി ശ്രീമതി ഫൌസിയയുടെ നിയമനം അംഗീകരിക്കുന്ന കാര്യം പരിഗണിക്കാമോ?
|
1170 |
സ്വകാര്യ സര്‍വ്വകലാശാലകള്‍
ശ്രീ. വി. എസ്. സുനില്‍ കുമാര്
,, പി. തിലോത്തമന്
,, വി. ശശി
,, കെ. രാജു
(എ)ഇതര സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണമെന്ന് ശുപര്‍ശകള്‍ ഉണ്ടായിട്ടുണ്ടോ ;
(ബി)ഇത്തരം സര്‍വ്വകലാശാലകള്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് കാരണമാകുമെന്ന വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(സി)സ്വകാര്യ സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദമാക്കുമോ ?
|
1171 |
കോളേജുകള്‍ക്ക് സ്വയംഭരണപദവി
ഡോ. എന്‍. ജയരാജ്
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
,, പി. സി. ജോര്‍ജ്
,, റോഷി അഗസ്റ്റിന്‍
(എ)കോളേജുകള്‍ക്ക് സ്വയംഭരണപദവി നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)ഇപ്രകാരം സ്വയംഭരണപദവി നല്‍കുന്നതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;
(സി)സ്വയംഭരണപദവി നല്‍കുന്നതിലൂടെ ഉന്നതവിദ്യാഭ്യാസരംഗത്തു കൈവരിക്കാന്‍ കഴിയുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ?
|
1172 |
കോളേജുകള്‍ക്ക് സ്വയംഭരണാവകാശം
ശ്രീ. ജി. സുധാകരന്‍
,, കെ. ടി. ജലീല്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. എ. എം. ആരിഫ്
(എ)കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; സ്വകാര്യ, സ്വാശ്രയമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ക്കും സ്വയംഭരണാവകാശം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
(ബി)കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കുന്നതുമൂലം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതം സംബന്ധിച്ച് വേണ്ടത്ര പഠനം നടത്തിയിട്ടുണ്ടോ; എന്തെല്ലാം ആശങ്കകള്‍ ഇതിനകം ഉയര്‍ന്നുവന്നു കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ;
(സി)സ്വയംഭരണാവകാശം നല്‍കുന്നതിലൂടെ സര്‍വ്വകലാശാലകളുടെയും കോളേജുകളുടെയും പ്രവര്‍ത്തനത്തിലും ഘടനയിലും എന്തെല്ലാം മാറ്റങ്ങളാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത്; ഇതിനായി നിയമവും ചട്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ടോ;
(ഡി)വിദ്യാര്‍ത്ഥി പ്രവേശനവും, അക്കാദമിക് കൌണ്‍സില്‍ രൂപീകരണവും, ഫാക്കല്‍റ്റി നിയമനവും ചോദ്യപേപ്പര്‍ തയ്യാറാക്കലും, മൂല്യനിര്‍ണ്ണയം നടത്തലുമെല്ലാം, അതാതു കോളേജുകളെ തന്നെ അധികാരപ്പെടുത്തുന്നത് ഈ രംഗത്ത് മൂല്യച്യുതിക്കും അഴിമതിക്കും കാരണമാകുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
(ഇ)നിര്‍ദ്ധനരും ദുര്‍ബല വിഭാഗക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാക്കുന്നതിന് ഈ തീരുമാനം കാരണമാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
(എഫ്)സര്‍വ്വകലാശാലകളിലേതുപോലെ ഗവേണിംഗ് കൌണ്‍സിലുകളിലും അക്കാദമിക് കൌണ്‍സിലുകളിലുമെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?
|
1173 |
കോളേജുകളുടെ സ്വയംഭരണാവകാശം
ശ്രീ. രാജു എബ്രഹാം
(എ)കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന് ആധാരമാക്കിയത് എന്തൊക്കെ കാര്യങ്ങളാണ് എന്ന് വ്യക്തമാക്കാമോ;
(ബി)സ്വയംഭരണാവകാശം നല്‍കുന്നതു വഴി കോളേജുകള്‍ക്ക് ഏതെല്ലാം മേഖലയില്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാന്‍ കഴിയുകയെന്ന് വ്യക്തമാക്കുമോ;
(സി)ഈ കോളേജുകള്‍ക്ക് ആവശ്യമായ ഫണ്ടിംഗ് എവിടെനിന്നാണ് ലഭിക്കുകയെന്നും എത്ര ഫണ്ട് വീതം ലഭിക്കുമെന്നും വ്യക്തമാക്കാമോ;
(ഡി)ഇതനുസരിച്ച് ഏതൊക്കെ കോളേജുകള്‍ക്കാണ് ഇങ്ങനെ സ്വയംഭരണം ലഭിക്കുന്നത്; എന്നുമുതല്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്; അക്കാദമിക് രംഗത്ത് ഇത് വഴി എന്ത് മാറ്റം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(ഇ)സ്വയംഭരണ കോളേജുകളിലെ വിവിധ നിയമനങ്ങള്‍, എങ്ങിനെയാണ് നടപ്പിലാക്കുക;
(എഫ്)വിവിധ കോഴ്സുകള്‍ പഠിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ ഇപ്പോള്‍ നല്‍കി വരുന്നതിനേക്കാള്‍ കൂടുതല്‍ നിരക്കില്‍ ഫീസ് നല്‍കേണ്ടിവരുമോ; അങ്ങനെയെങ്കില്‍ വിവിധ കോഴ്സുകളുടെ ഫീസ് ഘടന പ്രസിദ്ധീകരിക്കാമോ; പ്രവേശന നടപടികള്‍ എങ്ങനെയായിരിക്കുമെന്നുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ജി)സ്വയംഭരണ കോളേജുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഈ മേഖലയിലുള്ള വിവിധ സര്‍വ്വീസ്, വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള സംഘടനകളുമായി ചര്‍ച്ച നടത്തി, ഈ മേഖലയിലെ ആശങ്കകള്‍ ദൂരീകരിക്കാന്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
1174 |
സ്വയംഭരണ കോളേജുകള്‍
ശ്രീമതി കെ. എസ്. സലീഖ
(എ)സ്വയംഭരണ കോളേജുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
(ബി)ഇത് സംബന്ധിച്ച് അംഗീകൃത രാഷ്ട്രീയ കക്ഷികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
(സി)ഇതിനായി എന്തെങ്കിലും മാനദണ്ധങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ എന്തൊക്കെ മാനദണ്ധങ്ങള്‍ എന്ന് വ്യക്തമാക്കുമോ;
(ഡി)ഏതൊക്കെ സ്വകാര്യ മാനേജ്മെന്‍റുകളുടെ ഏതൊക്കെ കോളേജുകള്‍ക്കാണ് സ്വയംഭരണം നല്‍കാന്‍ തീരുമാനിച്ചിട്ടുളളത്; വ്യക്തമാക്കുമോ;
(ഇ)സ്വയംഭരണകോളേജുകള്‍ സംബന്ധിച്ച് കേരള വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ പ്രൊഫ. നൈനാന്‍ കോശി ആവശ്യപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവോ; എങ്കില്‍ ഇതിന്മേല്‍ നയം വ്യക്തമാക്കുമോ;
(എഫ്)സംസ്ഥാനത്ത് നിലനില്‍ക്കുന്ന വിദ്യാഭ്യാസ പുരോഗതി പിന്നോട്ടേയ്ക്ക് എത്തിക്കുന്ന സംവിധാനമാണ് സ്വയംഭരണ കോളേജുകള്‍ എന്ന പരാതികള്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ കക്ഷികളും വിദ്യാഭ്യാസ വിചക്ഷണരും ഉന്നയിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു പഠനം നടത്തി റിപ്പോര്‍ട്ട് വാങ്ങിയശേഷം ഈ സംവിധാനം നടപ്പിലാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ ?
|
1175 |
കോളേജുകള്‍ക്ക് സ്വയംഭരണാധികാരം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് കാര്യങ്ങള്‍ പഠിച്ച് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;
(ബി)കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കുന്നതിനെതിരെ അക്കാദമിക് മേഖലയിലും, പൊതു സമൂഹത്തിലും ശക്തമായ പ്രതിഷേധം ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിശോധിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ;
(സി)ആരുടെ നിര്‍ദ്ദേശപ്രകാരമാണ് കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കുന്നതെന്ന് വിശദമാക്കാമോ?
|
1176 |
കോളേജുകള്‍ക്ക് സ്വയംഭരണാധികാരം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര കോളേജുകള്‍ക്കാണ് സ്വയംഭരണാധികാരം നല്‍കിയതെന്ന് വെളിപ്പെടുത്താമോ;
(ബി)ഇതില്‍ എത്ര സര്‍ക്കാര്‍ കോളേജുകളും എത്ര എയിഡഡ് കോളേജുകളുമുണ്ടെന്ന് വെളിപ്പെടുത്താമോ;
(സി)ഓരോ എയിഡഡ് കോളേജിന്‍റെയും പേരും മാനേജ്മെന്‍റുകള്‍ ഏതൊക്കെയാണെന്നും വിശദമാക്കാമോ;
(ഡി)ഇവയില്‍ എത്ര കോളേജുകളില്‍ ഗവേണിംഗ് ബോഡി രൂപീകരിച്ചെന്ന് വിശദമാക്കാമോ;
(ഇ)ഓരോ കോളേജിന്‍റെയും ഗവേണിംഗ് ബോഡിയില്‍ ആരൊക്കെയാണ് പ്രതിനിധികളെന്നും ഇവരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ധവും വിശദമാക്കാമോ?
|
1177 |
കോളേജുകള്‍ക്ക് സ്വയംഭരണ പദവി
ശ്രീ. റ്റി. വി. രാജേഷ്
(എ)സ്വയംഭരണ പദവിക്കായി എത്ര കോളേജുകള്‍ അപേക്ഷിച്ചിട്ടുണ്ട്;
(ബി)ഇവയില്‍ ഏതൊക്കെ കോളേജുകള്‍ക്കാണ് സ്വയംഭരണ പദവി നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ളത്;
(സി)സ്വയംഭരണം നല്‍കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം നല്‍കുമോ?
|
1178 |
ഉദുമ സര്‍ക്കാര്‍ കോളേജ്
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുതുതായി എത്ര സര്‍ക്കാര്‍ കോളേജുകള്‍ അനുവദിച്ചിട്ടുണ്ട്;
(ബി)സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ കോളേജുകള്‍ ഇല്ലാത്ത നിയോജക മണ്ധലങ്ങളില്‍ പുതിയ കോളേജുകള്‍ അനുവദിക്കുന്നതിന്‍റെ ഭാഗമായി ഏതൊക്കെ മണ്ധലങ്ങളില്‍ കോളേജുകള്‍ അനുവദിച്ചിട്ടുണ്ട്;
(സി)മണ്ധലങ്ങളില്‍ അതാത് എം.എല്‍.എ. മാര്‍ നിര്‍ദ്ദേശിച്ച സ്ഥലത്തു തന്നെയാണോ കോളേജ് അനുവദിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
(ഡി)എങ്കില്‍ ഉദുമ നിയോജക മണ്ധലത്തില്‍ മാത്രം എം.എല്‍.എ നിര്‍ദ്ദേശിച്ച സ്ഥലത്ത് കോളേജ് അനുവദിക്കാത്തതിന്‍റെ കാരണം എന്താണെന്ന് വിശദമാക്കാമോ?
|
1179 |
എയ്ഡഡ് കോളേജുകളിലെ പുതിയ കോഴ്സുകള്‍
ഡോ. ടി. എം. തോമസ് ഐസക്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ എത്ര എയ്ഡഡ് കോളേജുകള്‍ക്ക് എത്ര പുതിയ കോഴ്സുകള്‍ അനുവദിക്കുകയുണ്ടായി;
(ബി)ഇതിന്‍റെ അടിസ്ഥാനത്തില്‍ ഏതെല്ലാം കോഴ്സുകളിലായി എത്ര പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയുണ്ടായി;
(സി)പുതുതായി സൃഷ്ടിക്കപ്പെട്ട തസ്തികകളില്‍ പൂര്‍ണ്ണമായും നിയമനം നടക്കുന്പോള്‍ പ്രതിവര്‍ഷം എന്ത് തുക ഈ ഇനത്തില്‍ അധികചെലവ് വരുമെന്ന് വിശദമാക്കുമോ;
(ഡി)അദ്ധ്യാപക നിയമനത്തില്‍ കോഴയും ലേലംവിളിയും നടത്തിയതായി കണ്ടെത്തിയ എത്ര മാനേജ്മെന്‍റുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ?
|
1180 |
പുതിയ കോളേജുകള്‍
ഡോ. കെ. ടി. ജലീല്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഗവണ്‍മെന്‍റ്/ എയ്ഡഡ് മേഖലയില്‍ ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ ഇല്ലാത്ത നിയോജകമണ്ധലങ്ങളില്‍ പുതുതായി കോളേജുകള്‍ ആരംഭിച്ചിട്ടുണ്ടോ ;
(ബി)എങ്കില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് ആരംഭിച്ചിട്ടുള്ളത്;
(സി)കോളേജുകള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ;
(ഡി)5 ഏക്കര്‍ സ്ഥലം കോളേജിന് സ്വന്തമായി വേണമെന്നുള്ള വ്യവസ്ഥയുണ്ടോ ;
(ഇ)എങ്കില്‍ കോളേജുകള്‍ ആരംഭിച്ച മണ്ധലങ്ങളില്‍ കോളേജിനായി ഭൂമി രജിസ്റ്റര്‍ ചെയ്തതിനുശേഷമാണോ കോളേജുകള്‍ ആരംഭിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ;
(എഫ്)2013-2014 അദ്ധ്യായന വര്‍ഷം പുതുതായി തുടങ്ങിയ എത്ര കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കുമോ ;
(ജി)ഇനി എത്ര നിയോജകമണ്ധലങ്ങളിലാണ് കോളേജുകള്‍ ആരംഭിക്കാനുള്ളത് എന്ന് വ്യക്തമാക്കാമോ ;
(എച്ച്)സര്‍ക്കാരിന്‍റെ സ്ഥലം പ്രയോജനപ്പെടുത്താതെ ഇതിനകം എത്ര മണ്ധലങ്ങളിലാണ് സ്വകാര്യ വ്യക്തികളുടെയോ ട്രസ്റ്റുകളുടെയോ സ്ഥലം ഉപയോഗപ്പെടുത്തി കോളേജുകള്‍ ആരംഭിച്ചിട്ടുള്ളത് എന്നും ഇവ ഏതൊക്കെയാണെന്നും വിശദമാക്കാമോ ?
|
1181 |
പുതിയ കോളേജുകള്
ശ്രീ. എം. പി. വിന്‍സെന്‍റ്
(എ)പുതുതായി കോളേജ് അനുവദിക്കുന്ന നിയോജക മണ്ഡലങ്ങള്‍ ഏതെല്ലാം;
(ബി)ഒല്ലൂര്‍ മണ്ഡലത്തില്‍ പുതിയ കോളേജ് അനുവദിക്കുന്നത് ഏതു ഘട്ടത്തിലാണ്?
|
1182 |
പത്തനംതിട്ടയില്‍ സര്‍ക്കാര്‍ കോളേജ്
ശ്രീ. രാജു എബ്രഹാം
(എ)സര്‍ക്കാര്‍ ആര്‍ട്സ് & സയന്‍സ് കോളേജുകളോ, ട്രെയിനിംഗ് കോളേജുകളോ ഇല്ലാത്ത ജില്ലകള്‍ ഏതൊക്കെയാണ്;
(ബി)സര്‍ക്കാര്‍ കോളേജുകള്‍ ഇല്ലാത്ത ജില്ലകളില്‍ ഇവ ആരംഭിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; സര്‍ക്കാര്‍ കോളേജുകള്‍ ആരംഭിക്കുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തേണ്ടത്;
(സി)കേന്ദ്രസര്‍ക്കാരിന്‍റെയോ, യു. ജി. സി.യുടെയോ നിര്‍ദ്ദേശ പ്രകാരം, പുതിയ സര്‍ക്കാര്‍ കോളേജുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; "റൂസ'പ്രകാരം ഏതൊക്കെ സ്ഥലങ്ങളിലാണ് പുതിയ സര്‍ക്കാര്‍ കോളേജുകള്‍ ആരംഭിക്കുന്നത്;
(ഡി)ഈ പദ്ധതിയിലുള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയിലും സര്‍ക്കാര്‍ കോളേജ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
1183 |
സ്കോളര്‍ സപ്പോര്‍ട്ട് പ്രോഗ്രാം
ശ്രീ. സണ്ണി ജോസഫ്
,, ഡൊമിനിക് പ്രസന്‍റേഷന്
,, വി. റ്റി. ബല്‍റാം
,, എം. പി. വിന്‍സെന്‍റ്
(എ)സംസ്ഥാനത്ത് സ്കോളര്‍ സപ്പോര്‍ട്ട് പ്രോഗ്രാം നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഉന്നത വിദ്യാഭ്യാസത്തിന്‍റെ വളര്‍ച്ചയ്ക്ക് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)എയ്ഡഡ് കോളേജുകളില്‍ ഈ പദ്ധതി നടപ്പാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?
|
1184 |
കോളേജുകളില്‍ സംരംഭകത്വവികസനക്ലബ്ബുകള്‍
ശ്രീ. ലൂഡി ലൂയിസ്
,, പി.സി. വിഷ്ണുനാഥ്
,, കെ. ശിവദാസന്‍ നായര്‍
,, ഹൈബി ഈഡന്‍
(എ)കോളേജുകളില്‍ സംരംഭകത്വവികസനക്ലബ്ബുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിനുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)ഇതിന്‍റെ നടത്തിപ്പിനായി ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
1185 |
പുതിയ കോഴ്സുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച നയം
ശ്രീ.ഇ.പി.ജയരാജന്
''സാജു പോള്
''കെ.ടി.ജലീല്
''കെ.വി.അബ്ദുള്‍ ഖാദര്‍
(എ)കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച നയം വെളിപ്പെടുത്തുമോ; എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളില്‍ ഈ സര്‍ക്കാര്‍ പുതിയ കോഴുസുകള്‍ അനുവദിച്ചിട്ടുണ്ടോ; എത്ര കോളേജുകളിലായി എത്ര കോഴ്സുകള്‍ അനുവദിക്കുകയുണ്ടായി എന്ന് വ്യക്തമാക്കുമോ;
(ബി)ഏതെങ്കിലും കോളേജുകള്‍ക്ക് ഒന്നിലധികം കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ടോ;വിശദാംശം ലഭ്യമാക്കുമോ;
(സി)ഏതെങ്കിലും കോളേജുകളില്‍ അണ്‍ എയ്ഡഡ് കോഴ്സുകള്‍ എയ്ഡഡ് ആക്കി മാറ്റിയിട്ടുണ്ടോ; ഏതെല്ലാം കോളേജുകള്‍ക്കാണ് ഇത്തരത്തില്‍ കോഴ്സ് എയ്ഡഡാക്കുന്നതിന് അനുമതി നല്‍കിയിട്ടുളളത്;
(ഡി)പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിനും അണ്‍ എയ്ഡഡ് കോഴ്സുകള്‍ എയ്ഡഡ് ആക്കി മാറ്റന്നതിനും സ്വീകരിച്ച മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
(ഇ)പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന അധിക സാന്പത്തിക ബാദ്ധ്യത എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
|
1186 |
ഒല്ലൂരില്‍ ഗവണ്‍മെന്‍റ് കോളേജ്
ശ്രീ.എം.പി.വിന്‍സെന്‍റ്
തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ നിര്‍ദ്ദിഷ്ട ഗവണ്‍മെന്‍റ് കോളേജ് സ്ഥാപിക്കുന്നത് സംബന്ധിച്ച നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കുമോ?
|
1187 |
പട്ടാന്പിയില്‍ അപ്ലെയ്ഡ് സയന്‍സ് കോളേജ്
ശ്രീ. സി. പി. മുഹമ്മദ്
പട്ടാന്പിയില്‍ ഗ്രാമപഞ്ചായത്ത് വിട്ടുനല്‍കാമെന്നേറ്റ ആറ് ഏക്കര്‍ സ്ഥലത്ത് ഐ.എച്ച്.ആര്‍.ഡി-യുടെ കീഴില്‍ അപ്ലെയ്ഡ് സയന്‍സ് കോളേജ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
1188 |
ചെറുവത്തൂരില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
ചെറുവത്തൂര്‍ ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ കാന്പസിലെ സൌകര്യങ്ങള്‍ ഉപയോഗിച്ച് ഒരു എന്‍ജിനീയറിംഗ് കോളേജോ, പോളിടെക്നിക്കോ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
1189 |
ചാലക്കുടി പനന്പിള്ളി മെമ്മോറിയല്‍ സര്‍ക്കാര്‍ കോളേജിന്‍റെ അടിസ്ഥാനവികസനത്തിനുള്ള നടപടി
ശ്രീ. ബി. ഡി. ദേവസ്സി
(എ)ചാലക്കുടി പനന്പിള്ളി മെമ്മോറിയല്‍ സര്‍ക്കാര്‍ കോളേജിലെ നാക് അക്രഡിഷന്‍റെ ഭാഗമായി അടിയന്തിര അടിസ്ഥാന വികസനങ്ങള്‍ക്കും, മെയിന്‍റനന്‍സിനുമായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;
(ബി)ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ ?
|
1190 |
പുതുതായി ആരംഭിച്ച സര്‍ക്കാര്‍ കോളേജുകളില്‍ സൃഷ്ടിച്ച തസ്തികകള്‍
ശ്രീ. കെ.രാധാകൃഷ്ണന്‍
(എ)ഈ അധ്യയനവര്‍ഷം പുതുതായി ആരംഭിച്ച സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍ അതിനുളള നടപടികള്‍ സ്വീകരിക്കുമോ;
(സി)സ്ഥിരം ജീവനക്കാരുടെ അഭാവത്തില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വേതനം ലഭ്യമാക്കുന്നതിന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ?
|
<<back |
next page>>
|