UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

901

കുടിവെളള പദ്ധതികള്‍


ശ്രീ. കെ.രാധാകൃഷ്ണന്


(എ)കഴിഞ്ഞ വരള്‍ച്ചാ കാലത്ത് ബഹു.മുഖ്യമന്ത്രി പങ്കെടുത്തുകൊണ്ട് ചേര്‍ന്ന യോഗത്തില്‍ തൃശൂര്‍ ജില്ലയില്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ച വിവിധ കുടിവെള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ബി)ഈ പദ്ധതികള്‍ക്കു വേണ്ടി അനുവദിച്ച തുക എത്രയാണെന്നും, അവ നടപ്പിലാക്കിയതിന്‍റെ വിശദാംശങ്ങളും ലഭ്യമാക്കുമോ;

(സി)പ്രസ്തുത യോഗതീരുമാനപ്രകാരം പദ്ധതികളെല്ലാം പൂര്‍ത്തിയാക്കി കുടിവെളളക്ഷാമം പരിഹരിച്ചിട്ടുണ്ടോ; 

(ഡി)ഇല്ലെങ്കില്‍ അവശേഷിക്കുന്നവ ഏതെല്ലാമാണെന്നും, എന്തുകൊണ്ടാണ് അവ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്നും അറിയിക്കുമോ; 

(ഇ)യോഗതീരുമാനപ്രകാരമുള്ള പദ്ധതികളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവയെപ്പറ്റി ബന്ധപ്പെട്ടവരെകൂടി ബോദ്ധ്യപ്പെടുത്തി അവ പൂര്‍ത്തിയാക്കുവാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ?

902

എറണാകുളത്ത് കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി 


 ശ്രീ. ജോസ് തെറ്റയില്‍

 
(എ)സംസ്ഥാനമൊട്ടാകെയുള്ള ജലവിതരണം സുഗമമാക്കുന്നതിന്‍റെ ഭാഗമായി കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; 

(ബി)എറണാകുളം ജില്ലയില്‍ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനായി തുക അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്‍റെ വിശദാംശങ്ങള്‍ നിയോജകമണ്ധലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ; 

(സി)അങ്കമാലി നിയോജക മണ്ധലത്തിലെ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പ്രൊപ്പോസല്‍ നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെന്ന് വ്യക്തമാക്കാമോ?

903

ജിക്ക (ജെ. ഐ. സി. എ) പ്രോജക്റ്റ് പ്രകാരം ചേര്‍ത്തലയില്‍ ആരംഭിച്ച കുടിവെള്ള പദ്ധതി 


ശ്രീ. എ. എം. ആരിഫ്


(എ)ജിക്ക (ജെ. ഐ. സി. എ)പ്രോജക്റ്റ് പ്രകാരം ചേര്‍ത്തലയില്‍ ആരംഭിച്ച കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം എന്നായിരുന്നു; 

(ബി)ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ സര്‍വ്വേ നടന്നിരുന്നപ്പോള്‍ ഉള്‍പ്പെടാത്ത തീരദേശ മേഖലയിലടക്കം പുതിയ ലൈന്‍ വലിക്കുന്നതിനായി ബഹു. മുഖ്യമന്ത്രി 70 കോടി അധികം അനുവദിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ആലപ്പുഴ ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ബഹു. മുഖ്യമന്ത്രി ഈ തുക അനുവദിച്ച് ലൈന്‍ എത്താത്തിടത്ത് ലൈന്‍ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
 
(ഡി)എങ്കില്‍ ഇതിനായി പ്രഖ്യാപിച്ച 70 കോടി രൂപയ്ക്കുള്ള പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; 

(ഇ)ഡി. ആര്‍. ആര്‍., എസ്റ്റിമേറ്റ്, എന്നിവ സമര്‍പ്പിച്ചിരിക്കുന്ന ജിക്ക (ജെ.ഐ.സി.എ) ലൈന്‍ എക്സ്റ്റന്‍ഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ ഫണ്ട് അനുവദിച്ച് ഭരണാനുമതി നല്‍കുമോ; എങ്കില്‍ ആയത് എന്നത്തേക്ക് നല്‍കുമെന്നും വ്യക്തമാക്കുമോ?

904

കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം 


ശ്രീ. ബി. സത്യന്‍


(എ)കിളിമാനൂര്‍, പഴയകുന്നുമ്മല്‍ പഞ്ചായത്തുകള്‍ക്കായുള്ള കുടി വെള്ളപദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ; 

(ബി)കെ.എസ്.ടി.പി. (എം.സി.) റോഡില്‍ പൈപ്പിടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതൊഴിവാക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;
 
(സി)ഒറ്റൂര്‍, മണന്പൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ; 

(ഡി)ഈ പദ്ധതിയുടെ ഭാഗമായി അധികമായി അനുവദിച്ച പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്നുള്ള വിശദവിവരം ലഭ്യമാക്കുമോ ?

905

കടപ്ര, നിരണം, നെടുന്പ്രം, പെരിങ്ങര പഞ്ചായത്തുകളില്‍ ശുദ്ധജലപദ്ധതികള്‍


ശ്രീ. മാത്യു റ്റി. തോമസ്


(എ)കടപ്ര, നിരണം, നെടുന്പ്രം, പെരിങ്ങര പഞ്ചായത്തുകള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന 27 കോടി രൂപയുടെ ശുദ്ധജല പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയ ഉത്തരവില്‍ പറയുന്ന സമയക്രമം അനുസരിച്ച് ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുത പദ്ധതിയ്ക്കായുള്ള സര്‍വ്വേ നടപടികള്‍ എന്നാരംഭിച്ച് എന്ന് പൂര്‍ത്തിയാക്കിയെന്ന് വ്യക്തമാക്കാമോ;

(സി)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയില്‍ 27 കോടി രൂപ പ്രസ്തുത ശുദ്ധജല പദ്ധതിക്കായി അനുവദിച്ചിട്ടുണ്ടോ; ഇതിന്‍റെ ഉത്തരവ് പുറപ്പെടുവിച്ചുവെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?

906

പേരാന്പ്ര പ്രദേശത്തെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍


(എ)പേരാന്പ്രയിലും പരിസര പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന ജല അതോറിറ്റിയുടെ ഇരുന്പു പൈപ്പുകള്‍ ചോര്‍ന്നൊലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഈ പൈപ്പുകള്‍ എന്നാണ് സ്ഥാപിച്ചത് എന്ന് വ്യക്തമാക്കുമോ; 

(സി)ഈ പൈപ്പുകളിലൂടെയുണ്ടാകുന്ന ചോര്‍ച്ച മൂലം വകുപ്പിനുണ്ടാകുന്ന നഷ്ടം കണക്കാക്കിയിട്ടുണ്ടോ;

(ഡി)കാലപ്പഴക്കത്താല്‍ ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുന്ന ഈ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമോ?

907

കുടിവെള്ള ടാങ്കര്‍ലോറികള്‍ 


ശ്രീ. സി. മമ്മൂട്ടി


(എ)തിരുവനന്തപുരം പട്ടണത്തിലെ ഫ്ളാറ്റുകള്‍, ആശുപത്രികള്‍ തുടങ്ങിയ വന്‍കിട സമൂച്ചയങ്ങളിലേയ്ക്ക് ജലം എത്തിക്കുന്ന ടാങ്കര്‍ ലോറികള്‍, തിരുവനന്തപുരം-നെടുമങ്ങാട് റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും, റോഡിന്‍റെ പ്രതലങ്ങളുടെ ബലക്ഷയത്തിന് കാരണമാകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇന്ധന നഷ്ടം, മലിനീകരണ പ്രശ്നം, ഗ്രാമീണ റോഡുകളുടെ സുരക്ഷ എന്നിവ കണക്കിലെടുത്ത്, മുന്പ് നിലവിലുണ്ടായിരുന്നവിധം മ്യൂസിയം ഒബ്സര്‍വേറ്ററിക്ക് സമീപമുള്ള വാട്ടര്‍വര്‍ക്ക്സ് വളപ്പില്‍ നിന്നും ടാങ്കര്‍ ലോറികള്‍ക്ക് ജലം വിതരണം ചെയ്യുവാന്‍ സംവിധാനമുണ്ടാക്കുമോ

908

തവന്നൂര്‍ നിയോജക മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍ 


ഡോ. കെ. ടി. ജലീല്‍


(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ വരള്‍ച്ചാ ദുരിതാശ്വാസ നിധിയില്‍ നിന്നും തവന്നൂര്‍ നിയോജക മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍ക്കായി ഭരണാനുമതി നല്‍കിയിരുന്നോ; 

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണെന്ന് വിശദമാക്കാമോ?

(സി)പ്രസ്തുത പ്രവൃത്തികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ?

909

പാലക്കാട് ജില്ലയിലെ വിവിധ എല്‍.ഐ. സ്കീമുകള്‍


ശ്രീ. സി. പി. മുഹമ്മദ് 


(എ)പാലക്കാട് ജില്ലയിലെ വിളയര്‍ ഗ്രാമപഞ്ചായത്തിലെ തുടിക്കല്ല എല്‍.ഐ സ്കീം, ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കണ്ണന്പാറ എല്‍.ഐ സ്കീം, തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലീപ്പുറം, കുലുക്കല്ലൂര്‍ പഞ്ചായത്തിലെ ആനക്കല്ല് എല്‍.ഐ സ്കീം എന്നിവ തകര്‍ച്ചയിലാണ് എന്ന് ശ്രദ്ധയില്‍പ്പെട്ടുവോ; 

(ബി)ഈ നാലു പദ്ധതികളും പുനരുദ്ധരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

910

വാട്ടര്‍ അതോറിറ്റി നടപ്പാക്കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 


ശ്രീ. തോമസ് ചാണ്ടി


(എ)കുട്ടനാട് നിയോജകമണ്ധലത്തില്‍ 2012-2013 സാന്പത്തിക വര്‍ഷത്തില്‍ വരള്‍ച്ച ദുരിതാശ്വാസ പദ്ധതി പ്രകാരം കേരള വാട്ടര്‍ അതോറിറ്റി മുഖാന്തിരം എന്തെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നുള്ള വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എതെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കാനുള്ളതെന്നും ഏതൊക്കെയാണ് പൂര്‍ത്തീകരിക്കാനുള്ളതെന്നും വിശദമാക്കുമോ?

911

കണ്ണൂര്‍, പട്ടുവം ജപ്പാന്‍ കുടിവെള്ള പദ്ധതി


ശ്രീ. റ്റി. വി. രാജേഷ്


(എ)കണ്ണൂര്‍ ജില്ലയിലെ പട്ടുവം ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കലില്‍ നിന്ന് ഒഴിവാക്കപ്പെട്ട ചെറുകുന്ന്, കണപുരം, പട്ടുവം പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(ബി)കുടിവെള്ളക്ഷാമം രൂക്ഷമായ പ്രസ്തുത പഞ്ചായത്തുകളിലെ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

912

ആലപ്പുഴ കുടിവെള്ള പദ്ധതി


ശ്രീ. ജി. സുധാകരന്‍


(എ)ആലപ്പുഴ കുടിവെള്ള പദ്ധതി എന്നത്തേക്ക് പൂര്‍ത്തിയാകുമെന്ന് അറിയിക്കാമോ;

(ബി)ഇതുവരെ പൂര്‍ത്തിയായ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;

(സി)പ്രസ്തുത കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സം ഉണ്ടോ; ഉണ്ടെങ്കില്‍ അവ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; 

(ഡി)ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭാ പ്രദേശത്ത് പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള സര്‍വ്വേ ഇനിയും ആരംഭിച്ചിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

913

ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് 


ശ്രീ. കെ. ദാസന്‍


(എ)കൊയിലാണ്ടി മണ്ധലത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് ഇപ്പോള്‍ ഏതുഘട്ടത്തിലാണ് എന്ന് വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റ് ഒരു തവണ ധനകാര്യ വകുപ്പ് കണ്ട് ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ തലംവരെ എത്തിയതും ചെറിയ ന്യൂനതകള്‍ കാണിച്ച് വീണ്ടും മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ തിരിച്ചെത്തിയിരിക്കുകയാണ് എന്നതും നടപടികള്‍ മന്ദഗതിയിലാണ് എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടിയുടെ പുരോഗതിയും എന്നത്തേയ്ക്ക് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയും എന്നതും വ്യക്തമാക്കാമോ; 

(ഡി)പ്രസ്തുത പദ്ധതിയുടെ നടപടിക്രമങ്ങളില്‍ വന്ന നോട്ടക്കുറവും അതുവഴി വന്നുചേര്‍ന്നിട്ടുള്ള കാലതാമസത്തിനും ആരെല്ലാമാണ് ഉത്തരവാദികള്‍ എന്നത് പരിശോധിക്കാന്‍ തയ്യാറാകുമോ?

914

മുരിക്കുംപാടം ഉപരിതല സംഭരണിയുടെ കമ്മീഷനിംഗ് 


ശ്രീ. എസ്. ശര്‍മ്മ


(എ)മുരിക്കുംപാടത്ത് നിര്‍മ്മാണം നടന്നുവരുന്ന 11.8 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉപരിതല സംഭരണിയുടെ കമ്മീഷനിംഗ് 2013 ഒക്ടോബറില്‍ പ്രതീക്ഷിക്കുന്നതായി നിയമസഭാ ചോദ്യത്തിന് മറുപടിയായി നല്‍കിയിരുന്നുവെങ്കിലും പ്രസ്തുത പ്രവൃത്തി അനിശ്ചിതമായി നീണ്ടുപോകുന്നതിനുള്ള തടസ്സം എന്തെന്ന് വ്യക്തമാക്കാമോ; 

(ബി)ഈ പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിനായി നിശ്ചയിച്ച കാലാവധി എത്രയെന്നും എത്ര തവണ സമയം ദീര്‍ഘിപ്പിച്ചു നല്‍കിയെന്നും വ്യക്തമാക്കാമോ; 

(സി)ഇത്തരത്തില്‍ സമയം ദീര്‍ഘിപ്പിച്ച് നല്‍കിയതുമൂലം ഉണ്ടായ ധനനഷ്ടം എത്രയെന്ന് വ്യക്തമാക്കാമോ;

(ഡി)ടാങ്കിന്‍റെ നിര്‍മ്മാണപ്രവൃത്തി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിന് ഉത്തരവാദികളായവര്‍ക്കെതിരെ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കാമോ?

915

എലത്തൂര്‍ നിയോജകമണ്ധലത്തിലെ വരള്‍ച്ച ദുരിതാശ്വാസ പ്രവൃത്തികള്‍ 


ശ്രീ. എ. കെ. ശശീന്ദ്രന്‍


(എ)വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ നിയോജകമണ്ധലത്തില്‍ കേരള ജല അതോറിറ്റി ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; 

(ബി)ഇവയില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികളും തുകയും പഞ്ചായത്ത് അടിസ്ഥാനത്തില്‍ അറിയിക്കുമോ; 

(സി)ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ക്ക് എപ്പോള്‍ അനുമതി നല്‍കാനാകുമെന്ന് വ്യക്തമാക്കുമോ?

916

വൈപ്പിനിലെ കുടിവെള്ളക്ഷാമം


 ശ്രീ. എസ്. ശര്‍മ്മ


(എ) വൈപ്പിനിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായുള്ള ഹഡ്കോ പദ്ധതി പ്രകാരം പ്രതിദിനം ആവശ്യമായി വരുന്ന 10 എം.എല്‍.ഡി. വെള്ളം വിതരണം ചെയ്യാത്തതുമൂലം കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി) പ്രതിദിനം 10 എം.എല്‍.ഡി. ശുദ്ധജലം വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കാമോ; 

(സി) വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനായി റെയില്‍ സ്ഥാപിച്ചപ്പോള്‍ തകരാറിലായ 800 എം.എസ്. പൈപ്പിന് പകരം താല്‍ക്കാലികമായി സ്ഥാപിച്ച 400 എം.എം. പൈപ്പ് മുഖേന 6 എം.എല്‍.ഡി. ശുദ്ധജലം മാത്രമേ വിതരണം ചെയ്യാനാകൂ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പൈപ്പ് മാറ്റി 800 എം.എം.എം.എസ്. പൈപ്പ് മുഖേന സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

917

കടമക്കുടി പഞ്ചായത്തിലെ മൂപ്പത്തടം പദ്ധതി


 ശ്രീ. എസ്. ശര്‍മ്മ


(എ) കടമക്കുടി പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനുള്ള മൂപ്പത്തടം പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ വിശദീകരിക്കാമോ; 

(ബി) പ്രസ്തുത പദ്ധതിയില്‍ പുത്തന്‍പള്ളി ജംഗ്ഷനില്‍ ദേശീയപാത ക്രോസ് ചെയ്യുന്നതിനുള്ള അനുമതി ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; 
(സി) ഈ പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

918

റാന്നി മേജര്‍ കുടിവെള്ളവിതരണ പദ്ധതി 


ശ്രീ. രാജു എബ്രഹാം


(എ)റാന്നി മേജര്‍ കുടിവെള്ള വിതരണ പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്നറിയിക്കുമോ; എന്തൊക്കെ പ്രവൃത്തികളാണ് ഇനിയും പൂര്‍ത്തീകരിക്കാനുള്ളത്; 

(സി)പ്രസ്തുത പദ്ധതിയുടെ കമ്മീഷനിംഗ് എന്നത്തേക്ക് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; 

(ഡി)പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

919

വെള്ളക്കരം ഇനത്തില്‍ ലഭിക്കുന്ന പ്രതിമാസ വരുമാനം


ശ്രീമതി കെ. എസ്. സലീഖ


(എ)വാട്ടര്‍ അതോറിറ്റിക്ക് വെള്ളക്കരം ഇനത്തില്‍ ലഭിക്കുന്ന പ്രതിമാസ വരുമാനം നിലവില്‍ എത്ര കോടി രൂപയാണ് എന്നു വ്യക്തമാക്കുമോ;
 
(ബി)ശന്പളം, പെന്‍ഷന്‍, അറ്റകുറ്റപ്പണികള്‍, വൈദ്യുതി എന്നിവയ്ക്കായി പ്രതിമാസം ചെലവ് എത്ര കോടി രൂപയാണ്; വ്യക്തമാക്കുമോ; 

(സി)2013-14 സാന്പത്തിക വര്‍ഷം എത്ര കോടി രൂപയാണ് പദ്ധതിയേതര വിഹിതമായി നീക്കി വെച്ചിട്ടുള്ളത്; ആയതില്‍ ഇതുവരെ എന്തു തുക ചിലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ; 

(ഡി)ജല അതോറിറ്റിയില്‍ സാന്പത്തിക പ്രതിസന്ധിയുണ്ടോ; വ്യക്തമാക്കുമോ;

(ഇ)ജല അതോറിറ്റിക്ക് കുടിശ്ശികയിനത്തില്‍ പിരിഞ്ഞുകിട്ടാനുള്ള തുക എത്രയാണ്; ഏറ്റവും കൂടുതല്‍ കുടിശ്ശിക വരുത്തിയ സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും എന്തു തുക കുടിശ്ശികയുണ്ടെന്നും വ്യക്തമാക്കാമോ; 

(എഫ്)കുടിശ്ശിക പിരിച്ചെടുക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും ആയതുവഴി എന്തു തുക പിരിച്ചെടുത്തുവെന്നും വ്യക്തമാക്കുമോ?

920

കുപ്പിവെള്ള ഫാക്ടറി

 
ശ്രീ. എ. എ. അസീസ് 

,, കോവൂര്‍ കുഞ്ഞുമോന്‍


(എ)ജലവിഭവ വകുപ്പിന്‍റെ കീഴില്‍ കുപ്പിവെള്ള ഫാക്ടറി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എവിടെയാണെന്ന് വ്യക്തമാക്കുമോ;

(സി)കുപ്പിവെള്ളം എന്ന് മുതല്‍ വിപണിയില്‍ എത്തിക്കുവാനാണ് ഉദ്ദേശിക്കുന്നത്; എത്ര രൂപ നിരക്കില്‍; വിശദമാക്കുമോ; 

(ഡി)ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള മൂലധനചെലവ് എത്രയാണ്; പ്രസ്തുത തുക എങ്ങനെ സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

921

കേരള വാട്ടര്‍ അതോറിറ്റി കുടിവെള്ള നിര്‍മ്മാണ ബോട്ടിലിംഗ് പ്ലാന്‍റ് 


ശ്രീ. പി. ശ്രീരാമകൃഷ്ണന്‍


(എ)'കേരള വാട്ടര്‍ അതോറിറ്റി'ക്കു കീഴില്‍ കുടിവെള്ള നിര്‍മ്മാണ ബോട്ടിലിംഗ് പ്ലാന്‍റ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; 

(ബി)എങ്കില്‍ എവിടെയൊക്കെയാണ് പ്രസ്തുത പ്ലാന്‍റ് തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കാമോ?

922

വെള്ളക്കരം ശേഖരിക്കാന്‍ സ്വകാര്യബാങ്കുകളെ ചുമതലപ്പെടുത്തല്‍ 


ശ്രീ. എ. കെ. ബാലന്‍


(എ)വെള്ളക്കരം ശേഖരിക്കാന്‍ സ്വകാര്യബാങ്കുകളെ ചുമതലപ്പെടുത്തി കേരളാ വാട്ടര്‍ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏത് ബാങ്കിനെയാണ് ചുമതലപ്പെടുത്തിയത്; എന്ന് മുതലാണ് ഇപ്രകാരം തുക ശേഖരിച്ച് തുടങ്ങുന്നത്; ഉത്തരവിന്‍റെ കോപ്പി ലഭ്യമാക്കുമോ; 

(ബി)വെള്ളക്കരം ശേഖരിക്കാന്‍ സ്വകാര്യ ബാങ്കുകളെ ചുമതലപ്പെടുത്താനുള്ള സാഹചര്യം എന്തെന്ന് വിശദമാക്കുമോ; 

(സി)ബാങ്കും, കേരളാ വാട്ടര്‍ അതോറിറ്റിയും തമ്മില്‍ ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവച്ചിട്ടുണ്ടോ; വ്യവസ്ഥകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)ജനസേവനകേന്ദ്രങ്ങളും വാട്ടര്‍ അതോറിറ്റി കളക്ഷന്‍ സെന്‍ററുകളും മുഖേന ഇനിയും വെള്ളക്കരം സ്വീകരിക്കുമോ; 

(ഇ)സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റിക്ക് എത്ര ഉപഭോക്താക്കളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ?

923

കുടിവെള്ള വിലവര്‍ദ്ധന 


ശ്രീ. വി. ശിവന്‍കുട്ടി 

,, കെ.കെ. ജയചന്ദ്രന്‍ 

,, ബി.ഡി. ദേവസ്സി

 ,, കെ. ദാസന്‍ 


(എ)കുടിവെള്ളത്തിന് വില വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടോ;

(ബി)കേരള വാട്ടര്‍ അതോറിറ്റിക്കുള്ള ധനസഹായം കുറച്ച്, വിലവര്‍ദ്ധന അനിവാര്യമാക്കുന്ന നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയുമോ; 

(സി)കുടിവെള്ള വിതരണ രംഗത്തെ സ്വകാര്യ കച്ചവടക്കാര്‍ക്ക് ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും, സ്വകാര്യപങ്കാളിത്തത്തോടെയുള്ള കുടിവെള്ള വിതരണകന്പനികള്‍ക്ക് പ്രവര്‍ത്തനമാരംഭിക്കാന്‍ അവസരം ഒരുക്കുന്നതിനും വിലവര്‍ധന ഇടയാക്കുമെന്ന് കരുതുന്നുണ്ടോ?

924

വാട്ടര്‍ അതോറിറ്റിയിലെ സ്വകാര്യവത്ക്കരണം 


ശ്രീ. കെ. വി. വിജയദാസ്


(എ)കേരള വാട്ടര്‍ അതോറിറ്റിയെ കന്പനിവല്‍ക്കരിക്കുവാനോ, സ്വകാര്യവല്‍ക്കരിക്കുവാനോ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര സ്വകാര്യ കുടിവെള്ള ഫാക്ടറികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നുള്ള വിവരം നല്‍കുമോ ; ഇവര്‍ക്ക് സര്‍ക്കാരിന്‍റെ ജലാശായങ്ങളില്‍നിന്ന് ജലം ശേഖരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്കുമോ ; 

(സി)കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ ഈ സര്‍ക്കാര്‍ കുടിവെള്ളഫാക്ടറി തുടങ്ങിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്കുമോ ; 

(ഡി) സീയാല്‍ മോഡല്‍ കുടിവെള്ള ഫാക്ടറി പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദാംശം നല്കുമോ ?

925

കേരള വാട്ടര്‍ അതോറിറ്റിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍


ശ്രീ. വി. ശശി


(എ)കേരള വാട്ടര്‍ അതോറിറ്റിയെ സംബന്ധിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ബാംഗ്ലൂര്‍ തയ്യാറാക്കിയ പ്രോസസ്സ് റീ-എഞ്ചിനീയറിംഗ് സ്റ്റഡി റിപ്പോര്‍ട്ടിന്‍മേലും ഫിനാന്‍ഷ്യല്‍ റീ-എഞ്ചിനീയറിംഗ് റിപ്പോര്‍ട്ടിന്‍മേലും സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ; റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കാമോ; 

(ബി)പ്രസ്തുത റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ ചെലവായ തുക എത്രയെന്ന് അറിയിക്കാമോ?

926

ഗാര്‍ഹിക കണക്ഷന്‍ എടുക്കുന്നതിന്‍റെ നടപടിക്രമം 


ശ്രീ. മോന്‍സ് ജോസഫ്


(എ)കേരളാ വാട്ടര്‍ അതോറിറ്റിയില്‍ ഗാര്‍ഹിക കണക്ഷന്‍ എടുക്കുന്നതിന് ഉപഭോക്താവ് നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നതിന് തടസ്സമുണ്ടോ; ഇതു സംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ബി)ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിന് പുതിയ കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ കുറച്ചുകൂടി ലഘൂകരിക്കുമോ; 

(സി)ലൈസന്‍സുള്ള പ്ലംബര്‍ തന്നെ സര്‍ട്ടിഫൈ ചെയ്താലെ ഡൊമസ്റ്റിക് കണക്ഷന്‍ നല്‍കൂ എന്ന ഉത്തരവ് കെ.ഡബ്ല്യു.എയില്‍ നിലവിലുണ്ടോ; 

(ഡി)ഗാര്‍ഹിക ആവശ്യത്തിനുള്ള കണക്ഷന്‍ എടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

927

വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണത്തിന് നല്‍കിവരുന്ന വൈദ്യുതി ചാര്‍ജ്ജ് 


ശ്രീമതി ഗീതാ ഗോപി


(എ)കേരള വാട്ടര്‍ അതോറിറ്റി, കുടിവെള്ള വിതരണത്തിന് നല്കേണ്ടിവരുന്ന വൈദ്യുതി ചാര്‍ജ്ജ് ഏത് നിരക്കില്‍ പെടുന്നതാണ് ; 

(ബി)വാട്ടര്‍ അതോറിറ്റി നല്കുന്നത് വ്യവസായ താരീഫ് ആണോ ; ഇത് മാറ്റാന്‍ സാധ്യതയുണ്ടോ ; 

(സി)ജലനിധി-തദ്ദേസ്വയംഭരണസ്ഥാപനങ്ങള്‍ നടത്തുന്ന കുടിവെളള വിതരണ പദ്ധതികള്‍ക്ക് നല്കുന്ന വൈദ്യുതി താരീഫ് കേരള വാട്ടര്‍ അതോറിറ്റിയ്ക്കും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

928

വാട്ടര്‍ അതോറിറ്റിയിലെ ഹെല്‍പ്പ് ഡെസ്ക്കുകള്‍


ശ്രീമതി ഗീതാ ഗോപി


(എ)2010-11 കാലഘട്ടത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ താലൂക്ക്/കേന്ദ്ര ഓഫീസുകളില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തനക്ഷമമാണോ; 

(ബി)ഹെല്‍പ്പ് ഡെസ്കുകള്‍ ഭൂരിപക്ഷം ഓഫീസുകളിലും പ്രവര്‍ത്തിക്കാത്ത കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍, ഹെല്‍പ് ഡെസ്ക്കുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് നടപടി സ്വീകരിക്കുമോ?

929

വാട്ടര്‍ അതോറിറ്റി ഹെല്‍പ്പ് ഡെസ്ക്കുകള്

‍ 
ശ്രീ. വി. ശശി


(എ)കേരള വാട്ടര്‍ അതോറിറ്റിയുടെ ഹെല്‍പ്പ് ഡെസ്ക്കുകള്‍ ഏതെല്ലാം തലത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)ഈ ഹെല്‍പ്പ് ഡെസ്ക്കുകളിലൂടെ ലഭിക്കുന്ന സേവനങ്ങള്‍ വിശദീകരിക്കാമോ;

(സി) പ്രസ്തുത സംവിധാനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?

930

റോഡ് പുനര്‍ നിര്‍മ്മാണത്തിനും നഷ്ടപരിഹാരത്തിനും നടപടി


ശ്രീ. ഇ.കെ.വിജയന്‍


(എ)പൊതുമരാമത്ത് റോഡുകളില്‍ വാട്ടര്‍ അതോറിറ്റി പ്രവൃത്തി നടത്തുന്പോള്‍ റോഡുകള്‍ക്കുണ്ടാവുന്ന നാശനഷ്ടം യഥാസമയം പരിഹരിക്കാത്തത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
 
(ബി)ഉണ്ടെങ്കില്‍ ഇത്തരം കുഴികളില്‍ വീണ് മരണമടഞ്ഞവരുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ ജില്ലതിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(സി)ഇവര്‍ക്ക് യഥാസമയം നഷ്ടപരിഹാരം നല്‍കയിട്ടുണ്ടോ;

(ഡി)ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് ഏത് വകുപ്പാണെന്ന് നിശ്ചയിച്ചിട്ടുണ്ടോ;

(ഇ)ഇത്തരം കേസുകളിലൂടെ റോഡ് നിര്‍മ്മാണത്തിനും നഷ്ടപരിഹാരത്തിനുമായി ഓരോ വര്‍ഷവും വാട്ടര്‍ അതോറിറ്റി എത്ര രൂപയാണ് അധികം ചെലവാക്കുന്നത് എന്ന് അറിയിക്കുമോ?

931

വെള്ളക്കരം ബാങ്ക് അക്കൌണ്ട് വഴി സ്വീകരിക്കാന്‍ നടപടി 


ശ്രീ. സി. ദിവാകരന്‍

 '' മുല്ലക്കര രത്നാകരന്

‍ '' ജി. എസ്. ജയലാല്‍ 

'' ചിറ്റയം ഗോപകുമാര്


(എ)സംസ്ഥാനത്ത് മൊത്തം എത്ര ജല ഉപഭോക്താക്കളുണ്ട്; ഇവര്‍ക്ക് വെള്ളക്കരം അടക്കുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)കുടിവെള്ള ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൌണ്ടുകള്‍ നിര്‍ബന്ധമാക്കുന്നതിനും വെള്ളക്കരം ബാങ്കിലൂടെ സ്വീകരിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്താനാണുദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ; 

(സി)നിലവില്‍ ജലഅതോറിറ്റിയുടെ അക്കൌണ്ട് കൈകാര്യം ചെയ്യുന്ന ബാങ്ക് ഏതാണ്, വെള്ളക്കരം ഈടാക്കാനുള്ള ചുമതല ഏതു ബാങ്കിന് നല്‍കാനാണുദ്ദേശിക്കുന്നത് ?

932

വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശന്പള പരിഷ്കരണത്തിലുളള അപാകതകള്

‍ 
ശ്രീ. വി.ശശി


(എ)കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശന്പള പരിഷ്കരണം സംബന്ധിച്ച 19.01.2013, 25.01.2013 എന്നീ തീയതികളിലെ ഉത്തരവുകളിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത് സംബന്ധിച്ച് ഏതെല്ലാം സംഘടനകളില്‍നിന്നും പരാതി ലഭിച്ചുവെന്നും വ്യക്തമാക്കാമോ; 

(ബി)അപാകതകള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

933

വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സ്ഥലംമാറ്റം 


ശ്രീമതി ഗീതാ ഗോപി


(എ)കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് എന്തെങ്കിലും "നോംസ്' നിലവിലുണ്ടോ; 

(ബി)"നോംസ്'-ന് വിരുദ്ധമായി സ്ഥലംമാറ്റം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ "നോംസ്'-ന് വിരുദ്ധമായ സ്ഥലംമാറ്റങ്ങള്‍ റദ്ദ് ചെയ്യുമോ; 

(ഡി)ഭാവിയില്‍ "നോംസ്'-ന് വിരുദ്ധമായി ജീവനക്കാരെ സ്ഥലം മാറ്റരുതെന്നുള്ള നിര്‍ദ്ദേശം നല്‍കുമോ ?

934

വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ പെന്‍ഷന്‍ 


ശ്രീ. കെ. രാജു


(എ)സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ 1-7-2009 മുതല്‍ പ്രാബല്യത്തില്‍ പരിഷ്കരിച്ച് 28-2-2011-ല്‍ സര്‍ക്കാര്‍ ഉത്തരവ് ആയെങ്കിലും വാട്ടര്‍ അതോറിറ്റിയിലെ പെന്‍ഷന്‍ പരിഷ്ക്കരണം 16 മാസം വൈകി 3-7-2012-ല്‍ പ്രാബല്യത്തില്‍ ഉത്തരവാകാനുള്ള സാഹചര്യം വ്യക്തമാക്കുമോ; 

(ബി)1-7-2009 മുതല്‍ നാലു വര്‍ഷമായി വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുവാനുള്ള പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണ്ണമായി ലഭിച്ചിട്ടില്ല എന്നുള്ളവിവരം ശ്രദ്ധയില്‍െപ്പട്ടിട്ടുേണ്ടാ; 

(സി)വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

935

കേരള വാട്ടര്‍ അതോറിറ്റിയിലെ എന്‍.എം.ആര്‍./പ്രൊവിഷണല്‍ ജീവനക്കാര്‍ 


ശ്രീ. ജി. എസ്. ജയലാല്‍


(എ)കേരള വാട്ടര്‍ അതോറിറ്റിയിലെ അവശേഷിക്കുന്ന എന്‍.എം.ആര്‍/ പ്രൊവിഷണല്‍ ജീവനക്കാരെ റഗുലറൈസ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; 

(ബി)1-4-1984-ല്‍ സര്‍വ്വീസില്‍ ഉണ്ടായിരുന്നതും 1-4-1989-ല്‍ റഗുലറൈസ് ചെയ്യപ്പെട്ടതുമായ എന്‍.എം.ആര്‍. ജീവനക്കാരുടെ റഗുലറൈസേഷന് മുന്‍കാല പ്രാബല്യം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി)കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍, ഡ്രാഫ്റ്റ്സ്മാന്‍, ക്ലാസ്സ്ഫോര്‍, എല്‍.ഡി.സി., യു.ഡി.സി., ഹെഡ് ക്ലര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട്, മീറ്റര്‍ റീഡര്‍, പ്ലംബര്‍, ഫിറ്റര്‍, കെമിസ്റ്റ്, ഡ്രൈവര്‍ എന്നീ തസ്തികകളിലെ ജീവനക്കാരുടെ പ്രൊമോഷന് കാലതാമസം ഏറെ ഉണ്ടാകുന്നുവെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

936

കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ മെഡിക്കല്‍ റീ-ഇംബേഴ്സ്മെന്‍റ്


ശ്രീ.ജി.എസ്.ജയലാല്‍


(എ)കേരള നിയമസഭ അംഗീകരിച്ച കേരള വാട്ടര്‍ സപ്ലൈ ആന്‍റ് സ്വീവേജ് ആക്റ്റ് പ്രകാരവും സ്റ്റാറ്റ്യൂട്ടറി റൂള്‍ ഓര്‍ഡര്‍ പ്രകാരവും 2012 വരെ ലഭിച്ചുവരുന്ന കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ മെഡിക്കല്‍ റീ-ഇംബേഴ്സ്മെന്‍റ് 2013-ല്‍ പൂര്‍ണ്ണമായി നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)കേരളാ വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ മെഡിക്കല്‍ റീ-ഇംബേഴ്സ്മെന്‍റ് സംബന്ധമായ വിവരശേഖരണം എം/എസ്.ഗുഡ് ഹെല്‍ത്ത് പ്ലാന്‍ എന്ന സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിച്ചുകൊണ്ടുളള സര്‍ക്കുലര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)2013-ലെ മെഡിക്കല്‍ റീ-ഇംബേഴ്സ്മെന്‍റ് പൂര്‍ണ്ണമായി നല്‍കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുവാന്‍ സന്നദ്ധമാകുമോ?

937

കോഴിക്കോട് ജല വിതരണ പദ്ധതി 


ശ്രീ. എ. പ്രദീപ് കുമാര്‍


കേരള വാട്ടര്‍ അതോറിറ്റിയുടെ 30-04-2013-ലെ ബോര്‍ഡ് യോഗത്തിലെ തീരുമാനപ്രകാരം കോഴിക്കോട് ജലവിതരണ പദ്ധതിയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ ?

938

പന്പ് ഓപ്പറേറ്റര്‍മാരായി തുടരാന്‍ അനുമതി 


ശ്രീ. മോന്‍സ് ജോസഫ്


(എ)കെ.ഡബ്ല്യൂ.എ കോട്ടയം ഡിവിഷനില്‍ നിന്ന് പന്പ് ഓപ്പറേറ്റര്‍ തസ്തികയില്‍ ജോലി ചെയ്ത എച്ച്. ആര്‍ കാരില്‍ നിന്നും ഏറ്റവും അവസാനം - സി.എല്‍.ആര്‍, എന്‍.എം.ആര്‍ - ലിസ്റ്റ് ആവശ്യപ്പെട്ടപ്പോള്‍, തസ്തികയ്ക്ക് വേണ്ട നിശ്ചിത യോഗ്യതയുള്ളവര്‍ ആയതുകൊണ്ട് പ്രൊവിഷണല്‍ അപ്പോയിന്‍റ്മെന്‍റ് ലഭിച്ചതിനാല്‍ പഴയ ലിസ്റ്റില്‍ പേരു വരാതെ പോയ, 50 വയസ്സു കഴിഞ്ഞ 12 ജീവനക്കാരുടെ കാര്യത്തില്‍ കെ.ഡബ്ല്യു.എ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ; 

(ബി)മാനുഷിക പരിഗണന നല്‍കി പ്രസ്തുത 12 ജീവനക്കാര്‍ക്കും കെ.ഡബ്ല്യു.എ യില്‍ തുടരുന്നതിന് അനുമതി നല്‍കുമോ എന്ന് വ്യക്തമാക്കാമോ?

939

പാവറട്ടി ശുദ്ധജല വിതരണ പദ്ധതി


ശ്രീ. ബാബു എം. പാലിശ്ശേരി


(എ) കേരള വാട്ടര്‍ അതോറിറ്റി തൃശൂര്‍ പി.എച്ച്. സര്‍ക്കിളിന്‍റെ കീഴില്‍ വരുന്ന പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായിട്ടുള്ള കുന്നംകുളം - ഗുരുവായൂര്‍ - ചാവക്കാട് സി.ഡബ്ല്യു.എസ്. സ്കീമിന്‍റെ കുന്നംകുളം ഗേള്‍സ് ഹൈസ്കൂള്‍ മുതല്‍ ചാട്ടുകുളം വരെയുള്ള ഭാഗത്തെ കാലപ്പഴക്കം ചെന്ന 700 എം.എം. പ്രിമോപൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ഏതു ഘട്ടത്തിലാണ്; 

(ബി) പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വാട്ടര്‍ അതോറിറ്റി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?

940

പൊന്നാനിയിലെ കുടിവെള്ള പദ്ധതി 


ശ്രീ. പി. ശ്രീരാമകൃഷ്ണന്‍


(എ)പൊന്നാനി മണ്ധലത്തിലെ കാഞ്ഞിരമുക്ക് പുഴക്കടിയിലൂടെ പോകുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് നിരന്തരം പൊട്ടുന്നതുമൂലം മാറഞ്ചേരി, പെരുന്പടപ്പ്, വെളിയങ്കോട് പ്രദേശങ്ങളില്‍ കുടിവെള്ളം പതിവായി മുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത പദ്ധതിക്ക് 50 ലക്ഷത്തോളം വരുന്ന എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)പ്രസ്തുത പൈപ്പ്ലൈന്‍ പാലത്തിന് മുകളിലേയ്ക്ക് ഉയര്‍ത്തുന്നതിനാവശ്യമായ തുക അടിയന്തിരമായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

941

അന്പലപ്പുഴയിലെ കടല്‍ഭിത്തി/പുലിമുട്ട് നിര്‍മ്മാണത്തിന് നടപടി


ശ്രീ. ജി. സുധാകരന്‍


(എ)അന്പലപ്പുഴ നിയോജക മണ്ധലത്തിലെ പുറക്കാട് ഗ്രാമപഞ്ചായത്തിലെയും അന്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെയും പുലിമുട്ട്/കടല്‍ഭിത്തി നിര്‍മ്മാണത്തിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ; 

(ബി)പുലിമുട്ട് നിര്‍മ്മാണത്തിന് ഇതുവരെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ എന്തു തുക അനുവദിച്ചിട്ടുണ്ടെന്ന് വിശദീകരിക്കാമോ; 

(സി)പുലിമുട്ട് നിര്‍മ്മാണത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; എങ്കില്‍ എന്താണെന്ന് വ്യക്തമാക്കാമോ?

942

കായംകുളം മണ്ധലത്തിലെ വരള്‍ച്ച ദുരിതാശ്വാസ പദ്ധതികള്‍ 


ശ്രീ. സി. കെ. സദാശിവന്‍


(എ)കായംകുളം അസംബ്ലി നിയോജകമണ്ധലത്തില്‍ 2013-ലെ വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്ത് തുകയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്; 

(ബി)പ്രസ്തുത പ്രവൃത്തികളില്‍ ഓരോ പ്രവൃത്തിയും എത്ര തുകയുടേതെന്നും ഇതില്‍ ടെണ്ടര്‍ ചെയ്തവ, നിര്‍മ്മാണം പൂര്‍ത്തീകരിച്ചവ ഏതൊക്കെയെന്നും വിശദമാക്കുമോ; 

(സി)ഇനിയും ടെണ്ടര്‍ ചെയ്യാത്തതും ടെണ്ടര്‍ ചെയ്തിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതുമായ പ്രവൃത്തികള്‍ ഉണ്ടോ; എങ്കില്‍ അവ ഏതൊക്കെയെന്നും കാലതാമസം നേരിടാനുള്ള കാരണം എന്തെന്നും വ്യക്തമാക്കുമോ ?

943

പൊന്നാനി മണ്ധലത്തിലെ ജീലാനി നഗര്‍ പ്രദേശത്തെ കടല്‍ഭിത്തി നിര്‍മ്മാണം


ശ്രീ. പി. ശ്രീരാമകൃഷ്ണന്‍


(എ)പൊന്നാനി മണ്ധലത്തിലെ ജീലാനി നഗര്‍ പ്രദേശത്ത് കടല്‍ഭിത്തിയില്ലാത്തതു മൂലം തീരദേശ റോഡ് ഒന്നാകെ കടലെടുക്കുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത തീരത്ത് കടല്‍ഭിത്തി നിര്‍മ്മിക്കുന്ന പദ്ധതിക്ക് തുക അനുവദിച്ചിട്ടുണ്ടോ;

(സി)ഇതിന്‍റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ;

(ഡി)ഈ പദ്ധതി എന്നത്തേയ്ക്ക് തുടങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കുമോ?

944

കൊയിലാണ്ടി മണ്ധലത്തിലെ കടലാക്രമണ പ്രതിരോധ പദ്ധതി


 ശ്രീ. കെ. ദാസന്‍


(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കൊയിലാണ്ടി മണ്ധലത്തില്‍ കടലാക്രമണ പ്രതിരോധ പദ്ധതിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാം; അവ ഏതെല്ലാം പഞ്ചായത്തില്‍ എന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ; 

(ബി) കഴിഞ്ഞ കാലവര്‍ഷത്തില്‍ കൊയിലാണ്ടിയിലെ കൊളാവി കോട്ട കടപ്പുറം ഭാഗങ്ങളിലുണ്ടായ കടല്‍ക്ഷോഭത്തില്‍ തീരപ്രദേശത്ത് നാശനഷ്ടമുണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി) ജനങ്ങളുടെ ജീവിത സുരക്ഷ മുന്‍നിര്‍ത്തി ഈ പ്രദേശത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാനാവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്നും കൊയിലാണ്ടിയിലെ കൊളാവി ഉള്‍പ്പെടെ കടല്‍ഭിത്തിയില്ലാത്ത ഭാഗങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ എന്ത് നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കാമോ?

945

കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍


ശ്രീ. കെ. ദാസന്‍


(എ) മുന്‍ സര്‍ക്കാരിന്‍റെ കാലയളവില്‍ ജലവിഭവ വകുപ്പ് മുഖേന കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം എന്ന് വിശദമാക്കാമോ; 

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ജലവിഭവ വകുപ്പ് മുഖേന പുതുതായി ആവിഷ്ക്കരിച്ച് കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം; വിശദമാക്കാമോ; 

(സി) പ്രസ്തുത പദ്ധതികള്‍ ഓരോന്നിന്‍റെയും പുരോഗതി / സ്ഥിതി വ്യക്തമാക്കാമോ?

946

തന്പാനൂര്‍ കിഴക്കേകോട്ട വഴി കടന്നുപോകുന്ന മലിനജല കനാല്‍


ശ്രീ. സി. മോയിന്‍കുട്ടി


(എ)തന്പാനൂര്‍ കിഴക്കേകോട്ട വഴി കടന്നു പോകുന്ന മലിനജല കനാലിന്‍റെ ചുമതല ജലവിഭവ വകുപ്പിനാണോ എന്ന കാര്യം വ്യക്തമാക്കുമോ; 

(ബി)എങ്കില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഈ കനാലിന്‍റെ മെയിന്‍റനന്‍സ്, പുനരുദ്ധാരണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തു തുക ചെലവഴിച്ചു; 

(സി)പട്ടണത്തിലെ വെള്ളപ്പൊക്ക നിവാരണത്തിനായി ഈ കനാലില്‍ ഉടനീളം അടിഞ്ഞു കിടപ്പുള്ള മാലിന്യങ്ങള്‍ എപ്പോഴെങ്കിലും നീക്കം ചെയ്തിട്ടുണ്ടോ; എങ്കില്‍ ഏറ്റവും ഒടുവില്‍ ഈ പ്രവൃത്തി ചെയ്തത് എപ്പോഴാണെന്നും എന്തു തുക ചെലവു വന്നു എന്നും വ്യക്തമാക്കുമോ; 

(ഡി)റെയില്‍വെ ലൈനിനടിയിലൂടെ കടന്നു പോകുന്ന ഭാഗത്ത് അടിഞ്ഞു കൂടിയ മാലിന്യം റെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധം നീക്കം ചെയ്യാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന കാര്യം എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ; ഉപയോഗപ്പെടുത്തിയിട്ടുണ്ടോ; 

(ഇ)ഈ കനാലില്‍ പതിറ്റാണ്ടുകളായി അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യവും ഒഴുക്കു തടയുന്ന വിധം കുറുകെ പോകുന്ന പൈപ്പുകളും, വളര്‍ന്നു കയറിയ കാടുകളും നീക്കം ചെയ്ത്, തലസ്ഥാന നഗരത്തിലെ വെള്ളപ്പൊക്ക ദുരിതം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ

947

വൈപ്പിന്‍ മണ്ധലത്തിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍


ശ്രീ. എസ്. ശര്‍മ്മ


(എ) കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ജലവിഭവ വകുപ്പില്‍ നിന്നും വൈപ്പിന്‍ മണ്ധലത്തിലെ ഏതെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭരണാനുമതി നല്‍കിയിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ; 

(ബി) കടല്‍ക്ഷോഭം, വെള്ളക്കെട്ട് എന്നിവ മൂലം ബുദ്ധിമുട്ടുന്ന വൈപ്പിന്‍ ദ്വീപില്‍ കല്‍ച്ചിറ കെട്ടുന്നതിനും, സീവാള്‍ കെട്ടുന്നതിനും, പുലിമുട്ട് നിര്‍മ്മിക്കുന്നതിനും ആവശ്യമായ കൂടുതല്‍ തുക അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

948

കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയ ചേര്‍ത്തല മണ്ധലത്തിലെ പ്രവൃത്തികള്‍ 


ശ്രീ. പി. തിലോത്തമന്‍


(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയ ചേര്‍ത്തല മണ്ധലത്തില്‍ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട് ചെയ്തിട്ടുള്ള പ്രവൃത്തികള്‍ എതെല്ലാമാണെന്നും അവ ഓരോന്നിനും വിനിയോഗിച്ച തുക എത്ര വീതമാണെന്നും വ്യക്തമാക്കുമോ; 

(ബി)ചേര്‍ത്തല മണ്ധലത്തിലെ ഏതെല്ലാം പൊതുകുളങ്ങള്‍ സംരക്ഷിക്കാനും ആഴം കൂട്ടുന്നതിനുമാണ് കുട്ടനാട് പാക്കേജില്‍ തുക അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ; ഇവ ഓരോന്നിന്‍റെയും വിശദവിവരം നല്‍കുമോ?

949

ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പുതുപ്പാടി താഴെ ആലിന്‍ചുവട് കുളിക്കടവു സംരക്ഷണം 


ശ്രീ. പുരുഷന്‍ കടലുണ്ടി


(എ)പുഴയോരങ്ങളിലെ പരന്പരാഗത കുളിക്കടവുകള്‍ സംരക്ഷിക്കുന്നതിന് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍, ബാലുശ്ശേരി പഞ്ചായത്തിലെ രാമന്‍പുഴതീരത്ത് അഞ്ചാം വാര്‍ഡില്‍ പുതുപ്പാടിതാഴെ ആലിന്‍ചുവട് കുളിക്കടവും പുഴയുടെ പാര്‍ശ്വഭിത്തിയും സംരക്ഷിക്കാനുള്ള പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കാമോ?

950

കൊല്ലം-കോട്ടപ്പുറം ജലപാത നിര്‍മ്മാണം


ശ്രീ. കെ. സുരേഷ് കുറുപ്പ്


(എ)കൊല്ലം-കോട്ടപ്പുറം ജലപാതയുടെ നിര്‍മ്മാണം ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കുമെന്ന കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനം ഇതുവരെ നടപ്പാക്കിയിട്ടില്ലായെന്നത് പരിശോധിച്ചിട്ടുണ്ടോ;
 
(ബി)മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് പ്രസ്തുത പ്രവൃത്തി എവിടെല്ലാം എത്ര കിലോമീറ്റര്‍ നടപ്പാക്കിയിരുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടത്തിയ പ്രവൃത്തിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; 

(ഡി)പ്രസ്തുത ജലപാത സാക്ഷാല്‍ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.