|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
858
|
വന്‍കിട ജലസേചന പദ്ധതികള്‍
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്
,, സി. കെ. നാണു
,, മാത്യു റ്റി. തോമസ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ള ജലസേചന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
(ബി)നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ വന്‍കിട ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
|
859 |
ചെക്ക് ഡാമുകളുടെയും സ്റ്റോറേജ് ഡാമുകളുടെയും നിര്‍മ്മാണം
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്
'' എ. റ്റി. ജോര്‍ജ്
'' വര്‍ക്കല കഹാര്‍
'' വി. റ്റി. ബല്‍റാം
(എ)അനുയോജ്യമായ സ്ഥലങ്ങളില്‍ ചെക്ക് ഡാമുകളും സ്റ്റോറേജ് ഡാമുകളും നിര്‍മ്മിക്കുന്നതിന് പദ്ധതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആരെല്ലാമാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)സംസ്ഥാനത്തെ വരള്‍ച്ച പ്രതിരോധിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
860 |
കുട്ടനാട്ടിലെ മേജര്‍/മൈനര്‍ ഇറിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍
ശ്രീ. തോമസ് ചാണ്ടി
(എ)കുട്ടനാട് നിയോജക മണ്ധലത്തിലെ ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് മേജര്‍/മൈനര്‍ ഇറിഗേഷന്‍ വകുപ്പു മുഖാന്തിരം 2013-14 -ല്‍ സാന്പത്തിക അനുമതി നല്‍കിയത് എന്നുള്ള വിശദമായ ലിസ്റ്റ് ലഭ്യമാക്കാമോ;
(ബി)പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ആരുടെയെല്ലാം ശുപാര്‍ശ പ്രകാരമാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
(സി)എം.എല്‍.എ മുഖാന്തിരം സമര്‍പ്പിച്ച ഏതെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാന്പത്തിക അനുമതി നല്‍കിയിട്ടുണ്ടെന്നും നല്‍കാനുണ്ടെന്നുമുള്ള വിശദമായ ലിസ്റ്റ് ലഭ്യമാക്കുമോ?
|
861 |
കൂട്ടിലങ്ങാടിയില്‍ ചെറുപുഴയ്ക്ക് കുറുകെ വി.സി.ബി.-കം-ബ്രിഡ്ജ്
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടിയില്‍ ചെറുപുഴയ്ക്ക് കുറുകെ വി.സി.ബി.-കം-ബ്രിഡ്ജ് നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായ വി.സി.ബി. അവിടെ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
862 |
കാസര്‍ഗോഡ് ജില്ലയിലെ "പാലായിവളവില്‍ ഷട്ടര്‍ കം ബ്രിഡ്ജി'ന്‍റെ നിര്‍മ്മാണം
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം - കയ്യൂര്‍ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന 'പാലായിവളവില്‍ ഷട്ടര്‍ കം ബ്രിഡ്ജി'ന്‍റെ നിര്‍മ്മാണാനുമതി എപ്പോള്‍ നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
|
863 |
വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പുതുക്കാട് മണ്ധലത്തിലെ വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി മുടങ്ങി കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താമോ;
(സി)ഈ പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാനാകും എന്ന് വിശദമാക്കാമോ?
|
864 |
കുറ്റ്യാടി ഇറിഗേഷന്‍ കനാലിന്‍റെ സ്ഥലം
ശ്രീമതി കെ. കെ. ലതിക
(എ)കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ നിര്‍മ്മാണത്തിനുവേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം കഴിഞ്ഞതിനുശേഷം ബാക്കിയുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തി അതിരുകള്‍ സ്ഥാപിച്ച് സംരക്ഷിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
(ബി)ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്നും ആയത് എത്ര സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും എന്നും വ്യക്തമാക്കുമോ?
|
865 |
കുന്തിപ്പുഴക്ക് കുറുകേ തടയണ നിര്‍മ്മാണം
ശ്രീ. സി. പി. മുഹമ്മദ്
പട്ടാന്പി നിയോജക മണ്ധലത്തിലെ തിരുവേഗപ്പുറയേയും, കോട്ടക്കല്‍ നിയോജക മണ്ധലത്തിലെ ഇരുന്പിളയത്തേയും ബന്ധിപ്പിക്കുന്ന തരത്തില്‍ കുന്തിപ്പുഴക്ക് കുറുകെ തടയണ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
866 |
തെന്‍മല ഡാമിലെ മണലും എക്കലും നീക്കം ചെയ്യാന്‍ നടപടി
ശ്രീ. കെ. രാജു
(എ)കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് തെന്‍മല ഡാമിന്‍റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുമെന്ന ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം തെന്മല ഡാമില്‍ നിന്നും മണല്‍ നീക്കം ചെയ്യാന്‍ കഴിയാത്ത സാഹചര്യം സംജാതമാകുമെന്നത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുമോ; വിശദമാക്കാമോ;
(സി)മണലും എക്കലും നീക്കം ചെയ്യാത്തത് ഡാമിന്‍റെ സുരക്ഷിതത്വത്തെ ഭാവിയില്‍ ബാധിക്കുമെന്നതുകൊണ്ട് ഇതിനായി നടപടികള്‍ സ്വീകരിക്കുമോ?
|
867 |
വെഞ്ചേന്പ് - അയണിക്കോട് പാലത്തിന്‍റെ കൈവരി നിര്‍മ്മിക്കാന്‍ നടപടി
ശ്രീ. കെ. രാജു
(എ)കല്ലട ജലസേചന പദ്ധതിയില്‍ ഉള്‍പ്പെട്ട ഇടതുകര കനാലില്‍ കരവാളൂര്‍ ഗ്രാമപഞ്ചായത്ത് ഭാഗത്തെ വെഞ്ചേന്പ്-അയണിക്കോട് പാലം തകര്‍ന്ന് അപകടാവസ്ഥയില്‍ ആയ വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)അപകടാവസ്ഥയിലുള്ള പ്രസ്തുത പാലത്തിന്‍റെ കൈവരി നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
|
868 |
കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ നവീകരണം
ശ്രീമതി കെ. കെ. ലതിക
(എ)കുറ്റ്യാടി ഇറിഗേഷന്‍ കനാലുകളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിനും ആവശ്യമായ സ്ഥലങ്ങളില്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതിനും ഫണ്ട് ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)കനാലിന്‍റെ ഏതെല്ലാം സ്ഥലങ്ങളിലാണ് മണ്ണ് അടിഞ്ഞുകൂടിയിട്ടുള്ളതെന്നും അത് നീക്കം ചെയ്യുന്നതിന് എന്ത് തുക വേണ്ടിവരുമെന്നും വ്യക്തമാക്കുമോ;
(സി)കനാലിന് അറ്റകുറ്റപ്പണികള്‍ ആവശ്യമായത് എവിടെയൊക്കെയെന്നും എന്ത് അറ്റകുറ്റപ്പണികളാണ് അവിടെ ചെയ്യാനുള്ളതെന്നും ആയത് പൂര്‍ത്തിയാക്കുന്നതിന് എത്ര തുക വേണ്ടിവരുമെന്നും വ്യക്തമാക്കുമോ?
|
869 |
പയ്യന്നൂര്‍ മണ്ധലത്തില്‍ ചെറുകിട ജലസേചന
പദ്ധതികള്
ശ്രീ. സി. കൃഷ്ണന്‍
(എ)2013-14 വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള തടയണകള്‍ നിര്‍മ്മിക്കുന്നതിന് ഭരണാനുമതിക്കുവേണ്ടിയുള്ള പ്രൊപ്പോസലില്‍ തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)പ്രസ്തുത പ്രൊപ്പോസലില്‍ പയ്യന്നൂര്‍ നിയോജകമണ്ധലത്തിലെ ജലസേചന/ചെറുകിട ജലസേചന പദ്ധതിയില്‍പെട്ട ഏതെല്ലാം പ്രവൃത്തികളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വിശദമാക്കാമോ?
|
870 |
ചിമ്മിനി ഡാം പ്രോജക്ടിന്‍റെ അനുബന്ധ പദ്ധതികള്‍
പ്രൊഫ. സി.രവീന്ദ്രനാഥ്
(എ)പുതുക്കാട് മണ്ധലത്തിലെ ചിമ്മിനി ഡാം പ്രോജക്ട് സന്പൂര്‍ണ്ണമാക്കുന്നതിന്‍റെ ഭാഗമായുളള കാനത്തോട് റഗുലേറ്റര്‍ -കം-ബ്രിഡ്ജ്, നെല്ലായി ലിഫ്റ്റ് റഗുലേറ്റര്‍-കം-ബ്രിഡ്ജ് എന്നീ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത പദ്ധതികള്‍ എന്ന് ആരംഭിക്കാനാകും എന്ന് വ്യക്തമാക്കാമോ?
|
871 |
നന്പ്യാര്‍ക്കാല്‍ അണക്കെട്ട്
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)നന്പ്യാര്‍ക്കാല്‍ അണക്കെട്ടിനുവേണ്ടി എന്തു തുകയുടെ എസ്റ്റിമേറ്റിനാണ് ആദ്യം ഭരണാനുമതി നല്‍കിയത് എന്ന് വ്യക്തമാക്കുമോ; പ്രസ്തുത എസ്റ്റിമേറ്റനുസരിച്ച് പണി നടക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
(ബി)പുതുക്കിയ ഭരണാനുമതി നല്‍കിയത് എന്തു തുകയുടെ എസ്റ്റിമേറ്റിനായിരുന്നുവെന്ന് വ്യക്തമാക്കാമോ; ഇതനുസരിച്ച് പ്രവൃത്തി നടക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ;
(സി)മൂന്നാം തവണ ഭരണാനുമതി നല്‍കിയത് എത്ര രൂപയുടെ എസ്റ്റിമേറ്റിനായിരുന്നു;
(ഡി)രണ്ടാം തവണത്തെ കരാറിനെക്കാള്‍ എത്ര ലക്ഷം രൂപ അധികമാണ് ഇപ്പോഴത്തെ എസ്റ്റിമേറ്റ് തുക എന്ന് വ്യക്തമാക്കാമോ;
(ഇ)ഓരോ തവണയും ഭരണാനുമതി നല്‍കി പദ്ധതി നടപ്പിലാകാതെ പോകുന്പോള്‍ എസ്റ്റിമേറ്റ് തുക വര്‍ദ്ധിപ്പിക്കുന്നതിലൂടെ പദ്ധതിക്ക് വേണ്ടി വരുന്ന അധിക ചെലവിന്‍റെ ഉത്തരവാദികള്‍ ആരൊക്കെയെന്ന് പരിശോധിച്ചിട്ടുണ്ടോ;
(എഫ്)എങ്കില്‍ അവര്‍ക്കെതിരെ അന്വേഷണമോ നടപടിയോ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
|
872 |
അച്ഛന്‍ കോവില്‍ ഡാം
ശ്രീ. കെ. രാജു
(എ)അച്ഛന്‍കോവിലിലെ നിര്‍ദ്ദിഷ്ട ഡാമിന്‍റെ സംഭരണപ്രദേശം സംബന്ധിച്ച് ഏതൊക്കെ വകുപ്പുകളാണ് സര്‍വ്വേ നടത്തുന്നതെന്നും ഇത് ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിക്കായുള്ള പാരിസ്ഥിതിക അനുമതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
|
873 |
കല്‍പ്പറ്റയിലെ ആനോത്ത് പുഴയുടെ തീരത്തിന്‍റെ പുനര്‍ നിര്‍മ്മാണം
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ നിയോജക മണ്ധലത്തിലെ പൊഴുതന ഗ്രാമപഞ്ചായത്തിലെ ആനോത്ത് പുഴയുടെ തീരം ഇടിഞ്ഞുപോയത് പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത നിവേദനത്തിന്‍മേല്‍ എതെല്ലാം വകുപ്പുകള്‍ നടപടി ആരംഭിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
(സി)പുഴയുടെ വശങ്ങള്‍ ഇടിഞ്ഞുപോയത് നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
|
874 |
കബനി, ഭവാനി, പാന്പാര്‍ നദികളില്‍നിന്നുള്ള ജല സംഭരണം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)കാവേരി ട്രൈബ്യൂണലിന്‍റെ അവാര്‍ഡ് പ്രകാരം കബനി, ഭവാനി, പാന്പാര്‍ ബേസിനുള്ളില്‍ നിന്നും കേരളത്തിനു ലഭിക്കേണ്ട ജലം പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ലായെന്നത് സര്‍ക്കാരിന്‍റെ വീഴ്ച മൂലമാണെന്നത് പരിഗണിച്ചിട്ടുണ്ടോ;
(ബി) പാന്പാര്‍ നദീ ജലം ശേഖരിക്കുന്നതിനായി പട്ടിശ്ശേരിയില്‍ നിര്‍മ്മിക്കുന്ന ഡാമിന്‍റെ പ്രവര്‍ത്തന പുരോഗതി ലഭ്യമാക്കുമോ;
(സി) ഭവാനി നദിയില്‍ നിന്നും ജലം സംഭരിക്കുന്നതിനായി അട്ടപ്പാടിയില്‍ ഡാം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
|
875 |
കണ്ണൂര്‍ രാമപുരം പുഴയ്ക്ക് കുറുകെ റഗുലേറ്റര്‍ കം ബ്രിഡ്ജ്
ശ്രീ. റ്റി. വി. രാജേഷ്
(എ) കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ധലത്തിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ രാമപുരം പുഴയ്ക്ക് കുറുകെ റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?
|
876 |
നാദാപുരത്ത് ചെറുകിട ജലസേചന പദ്ധതികള്
ശ്രീ. ഇ.കെ.വിജയന്
(എ)നാദാപുരം നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന ചെറുകിട ജലസേചന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ:
(ബി)ഉണ്ടെങ്കില്‍ ഓരോ പദ്ധതിയുടെയും വിശദാംശം ലഭ്യമാക്കാമോ;
(സി)പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
|
877 |
മൈനര്‍ ഇറിഗേഷനുമായി ബന്ധപ്പെട്ട് അടൂര്‍ നിയോജക മണ്ധലത്തിലെ പദ്ധതികള്‍
ശ്രീ. ചിറ്റയം ഗോപകുമാര്
മൈനര്‍ ഇറിഗേഷനുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ നാളിതുവരെ അടുര്‍ നിയോജകമണ്ധലത്തില്‍ നടപ്പിലാക്കിവരുന്ന പദ്ധതികളുടെ വിവരങ്ങള്‍, ആയതിന്‍റെ പ്രവര്‍ത്തന പുരോഗതി എന്നിവ സാന്പത്തിക വര്‍ഷാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ ?
|
878 |
ചാലക്കുടിപ്പുഴയില്‍ തുന്പൂര്‍മുഴിയ്ക്കു മുകളിലായി സ്റ്റോറേജ് ഡാം, ചെക്ക് ഡാം നിര്‍മ്മാണം
ശ്രീ. ബി. ഡി. ദേവസ്സി
(എ)ചാലക്കുടിപ്പുഴയില്‍ തുന്പൂര്‍മുഴിയ്ക്കു മുകളിലായി സ്റ്റോറേജ് ഡാം, നിര്‍മ്മിക്കുന്നതിനോ, ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നതിനോ എന്തെങ്കിലും ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയിട്ടുണ്ടോ ;
(ബി)ഇതിനായി ആക്ഷന്‍ പ്ലാനില്‍ വകയിരുത്തിയിട്ടുള്ള തുക ചെലവഴിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ?
|
879 |
കുന്തിപ്പുഴയിലെ തടയണ നിര്‍മ്മാണം
ശ്രീ. സി.പി.മുഹമ്മദ്
(എ)കുന്തിപ്പുഴയില്‍ പാലക്കാട് തിരുവേഗപ്പുറയേയും മലപ്പുറം വലിയകുന്നിനെയും ബന്ധിപ്പിക്കുന്ന തിരുവേഗപ്പുറ തടയണയുടെ നിര്‍മ്മാണത്തിന് നടപടി സ്വീകരിക്കുമോ;
(ബി)പ്രസ്തുത തടയണയുടെ നിര്‍മ്മാണം 2014-2015 സാന്പത്തിക വര്‍ഷംതന്നെ തുടങ്ങുന്നതിനുളള നടപടി സ്വീകരിക്കുമോ?
|
880 |
അരൂര്‍ മണ്ധലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍
ശ്രീ. എ. എം. ആരിഫ്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ ജലവിഭവ വകുപ്പിലൂടെ അരൂര്‍ മണ്ധലത്തില്‍ എന്തൊക്കെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കിയിട്ടുണ്ട് ;
(ബി)ഓരോ പ്രവൃത്തിക്കും എന്ത് തുകയ്ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത് ;
(സി)ഓരോ പ്രവൃത്തിയുടെയും ഇപ്പോഴത്തെ അവസ്ഥ വിശദമാക്കാമോ ?
|
881 |
അങ്കമാലി മാഞ്ഞാലിതോടിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍
ശ്രീ. ജോസ് തെറ്റയില്‍
(എ)അങ്കമാലി നിയോജകമണ്ധലത്തിലെ മാഞ്ഞാലി തോടിന്‍റെ വെട്ടിപ്പുഴക്കാവ് ഭഗവതിക്ഷേത്രം മുതല്‍ മധുരപുറം പാലം വരെയുളള പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍ഡ് 25.04.2011-ല്‍ 12 കോടി രൂപ അനുവദിച്ചിരുന്നതും, പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിലെ കാലതാമസം മൂലം 20.04.2013-ല്‍ 14 കോടി രൂപയായി റിവൈസ് ചെയ്തതുമായ നിര്‍മ്മാണപ്രവര്‍ത്തനത്തിന്‍റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
(ബി)25.04.2011-ല്‍ ഭരണാനുമതി ലഭിച്ച പ്രസ്തുത പ്രവര്‍ത്തനത്തി്ന് 20.04.2013-ല്‍ പുതുക്കിയ അനുമതി ലഭിച്ചിട്ടും പണി ആരംഭിക്കുവാന്‍ കഴിയാത്തതിന് കാരണം വ്യക്തമാക്കാമോ;
(സി)കാലതാമസം ഒഴിവാക്കി പണി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
|
882 |
വാമനപുരം മണ്ധലത്തിലെ ഇറിഗേഷന്‍ പദ്ധതികള്‍
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)നടപ്പുസാന്പത്തിക വര്‍ഷത്തില്‍, വാമനപുരം നിയോജകമണ്ധലത്തില്‍ ജലവിഭവ വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് തുക സഹിതം വിശദമാക്കുമോ;
(ബി)ഇനിയും നടപ്പിലാക്കാനുള്ള പദ്ധതികളുടെ പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ; വിശദവിവരം അറിയിക്കുമോ ?
|
883 |
എലത്തൂര്‍ നിയോജകമണ്ധലത്തിലെ ജലസേചന പദ്ധതികള്
ശ്രീ. എ. കെ. ശശീന്ദ്രന്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ നിയോജകമണ്ധലത്തില്‍ ജലസേചന വകുപ്പിന്‍റെ എത്ര പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഭരണാനുമതി ലഭിച്ച പദ്ധതികളും തുകയും പഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
(സി)ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ ഇതുവരെ പ്രവൃത്തി ആരംഭിക്കാത്തവ ഏതൊക്കെയെന്ന് അറിയിക്കുമോ; കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കാമോ?
|
884 |
ജലചൂഷണം തടയാന്‍ നടപടി
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്
(എ)തിരുവനന്തപുരം ജില്ലയില്‍ സ്വകാര്യ കളിമണ്ണ് ഖനന കന്പനി ജലചൂഷണം നടത്തുന്നതായി ഭൂഗര്‍ഭ ജല വകുപ്പ് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ;
(ബി)ജലചൂഷണത്തിനെതിരെ കന്പനിക്ക് എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് വകുപ്പ് നല്‍കിയിട്ടുള്ളത്;
(സി)പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി)ജലചൂഷണം തടയാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
885 |
ജലവിഭവ വകുപ്പിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍
ശ്രീ. കെ.കെ. നാരായണന്
(എ)ടെണ്ടര്‍ ചെയ്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുളളതും നിര്‍മ്മാണം നടന്നുവരുന്നതുമായ പ്രവൃത്തികളുടെ പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് എത്രകോടി രൂപയുടേതാണെന്ന് വ്യക്തമാക്കാമോ;
(ബി)കോണ്‍ട്രാക്ടര്‍മാര്‍ സമര്‍പ്പിച്ച ബില്ലുകളില്‍ ഇനിയും പാസ്സാക്കി കൊടുത്തിട്ടില്ലാത്തവ ആകെ എന്ത് തുകയുടേതാണ്;
(സി)ഭരണാനുമതി നല്‍കിയിട്ടുളള നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനു പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് എത്രയാണ്;
(ഡി)നിര്‍മ്മാണത്തിലിരിക്കുന്നതും, നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും. ഭരണാനുമതി നല്‍കിയിട്ടുളളതുമായ ജലവിഭവ വകുപ്പിന്‍റെ പ്രവൃത്തികള്‍ക്ക് വേണ്ടിവരുമെന്നു കണക്കാക്കപ്പെടുന്ന മൊത്തം തുക എത്രയാണ്; ഇതിനായി നടപ്പു ബഡ്ജറ്റില്‍ എന്ത് തുക വകയിരുത്തിയിട്ടുണ്ട്; അതില്‍നിന്നും നാളിതുവരെ എന്തു തുക ചെലവായിട്ടുണ്ട്; വിശദമാക്കുമോ?
|
886 |
പുഴകളും തോടുകളും മാലിന്യമുക്തമാക്കുന്നതിന് നടപടി
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)കേരളത്തിലെ പുഴകളും തോടുകളും മാലിന്യ മുക്തമാക്കുന്നതിന് സ്വീകരിച്ച പദ്ധതികള്‍ എന്തല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)ഈ പദ്ധതികള്‍ പ്രകാരം പുഴകളിലും തോടുകളിലും നടപ്പിലാക്കിയ മുന്‍കരുതല്‍ പരിപാടികള്‍ ജില്ല തിരിച്ച് വ്യക്തമാക്കാമോ;
(സി)ഈ പ്രവര്‍ത്തനങ്ങള്‍ മൂലം, മുന്‍ കാലങ്ങളെ അപേക്ഷിച്ച് നദികളിലും തോടുകളിലും മാലിന്യ കുറവ് വന്നിട്ടുണ്ടോ; എങ്കില്‍, വിശദാംശങ്ങള്‍ നല്‍കുമോ?
|
887 |
ജലസംരക്ഷണവും പരിപാലനവും
ശ്രീ. ജോസഫ് വാഴക്കന്
,, അന്‍വര്‍ സാദത്ത്
,, ഡൊമിനിക് പ്രസന്‍റേഷന്
,, കെ.ശിവദാസന്‍ നായര്‍
(എ)സംസ്ഥാനത്ത് ജലസംരക്ഷണവും പരിപാലനവും ഫലപ്രദമായി നടപ്പാക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആരെല്ലാമാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
888 |
ജലസന്പാദ്യപദ്ധതി
ശ്രീ. ബെന്നി ബെഹനാന്‍
,, വര്‍ക്കല കഹാര്‍
,, കെ. ശിവദാസന്‍ നായര്
,, എം. പി. വിന്‍സെന്‍റ്
(എ)സംസ്ഥാനത്ത് ജലസന്പാദ്യപദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുതപദ്ധതിയിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ജലസംരക്ഷണത്തിനും ജലശുദ്ധീകരണത്തിനുമായി എന്തെല്ലാം കാര്യങ്ങളാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;
(ഡി)ആരെല്ലാമാണ് പദ്ധതിനടത്തിപ്പിനായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
889 |
ജലസ്രോതസ്സ് സംരക്ഷണ പദ്ധതി
ശ്രീ. പി. സി. വിഷ്ണുനാഥ്
,, ആര്‍. സെല്‍വരാജ്
,, വി. പി. സജീന്ദ്രന്
,, പാലോട് രവി
(എ)ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് പദ്ധതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ആരെല്ലാമാണ് ഈ പദ്ധതികളുമായി സഹകരിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)വരള്‍ച്ച പ്രതിരോധിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
890 |
മഴവെള്ളസംഭരണം ജനകീയമാക്കുന്നതിനു പദ്ധതി
ശ്രീ. ജോസഫ് വാഴക്കന്
,, അന്‍വര്‍ സാദത്ത്
,, ആര്‍. സെല്‍വരാജ്
,, പി. എ. മാധവന്‍
(എ)മഴവെള്ളസംഭരണം ജനകീയമാക്കുന്നതിനു പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ആരെല്ലാമാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;
(ഡി)വരള്‍ച്ചയില്‍നിന്നും സംസ്ഥാനത്തെ പ്രതിരോധിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
891 |
കിണര്‍ റീചാര്‍ജിങ് പദ്ധതി
ശ്രീ. കെ. ശിവദാസന്‍ നായര്
,, എം. പി. വിന്‍സെന്‍റ്
,, റ്റി. എന്‍. പ്രതാപന്
,, ഹൈബി ഈഡന്‍
(എ)കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനായി പദ്ധതി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ആരെല്ലാമാണ് ഈ പദ്ധതിക്കായി സഹകരിക്കുന്നത് ; വിശദമാക്കുമോ ;
(ഡി)വരള്‍ച്ച പ്രതിരോധിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?
|
892 |
വേനല്‍ക്കാലത്തെ ജലദൌര്‍ലഭ്യം പരിഹരിക്കാന്‍ നടപടി
ശ്രീ. എം പി. അബ്ദുസ്സമദ് സമദാനി
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, കെ. മുഹമ്മദുണ്ണി ഹാജി
,, പി. ബി. അബ്ദുള്‍ റസാക്
(എ)കഴിഞ്ഞ മഴക്കാലതത് നടത്തിയ ശുദ്ധജല സംഭരണവും, പ്രളയ ജലസംരക്ഷണ നടപടികളും സംബന്ധിച്ച വിശദവിവരം നല്കാമോ ;
(ബി)പഞ്ചായത്ത്രാജ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തടയണകള്‍ നിര്‍മ്മിക്കുന്നതിനും, കുളങ്ങള്‍, തടാകങ്ങള്‍, കിണറുകള്‍ എന്നിവയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു സംഭരണ സജ്ജമാക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ;
(സി)വേനല്‍ക്കാലത്തെ വര്‍ദ്ധിത ജലോപയോഗം കണക്കിലെടുത്ത് എന്തൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, ശുദ്ധജലസ്രോതസ്സുകള്‍ മലിനമാക്കപ്പെടാതിരിക്കുവാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ ?
|
893 |
ജലമലിനീകരണം തടയുന്നതിന് നടപടി
ശ്രീ. കെ. സുരേഷ് കുറുപ്പ്
ജലമലിനീകരണം തടയുന്നതിനാവശ്യമായ ഒരു പ്രതേ്യക പാക്കേജ് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
894 |
കാലപ്പഴക്കംചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പുകള്‍ക്ക് കാലപ്പഴക്കവും തകരാറുകളും സംഭവിച്ചതിനാലുണ്ടാകുന്ന പൈപ്പുപൊട്ടലും ജലചോര്‍ച്ചയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നഗര പ്രദേശങ്ങളില്‍ മുന്‍ഗണനാക്രമത്തില്‍ ഇവ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിന്‍റെ കാരണം വ്യക്തമാക്കാമോ;
(സി)ഇതിനായി സംസ്ഥാന വിഹിതമായി എത്ര തുകയാണ് വകയിരുത്തിയിരുന്നത്;തുകയുടെ വിനിയോഗം വിശദമാക്കുമോ?
|
895 |
വന്‍കിട
ശുദ്ധജലപദ്ധതികള്‍
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)സംസ്ഥാനത്ത് എന്‍.ആര്‍.ഡി.ഡബ്ല്യു.പി, എസ്.പി.എ.എന്‍, നബാര്‍ഡ് തുടങ്ങിയവയിലൂടെ നടപ്പാക്കുന്ന 64 വന്‍കിട ശുദ്ധജലവിതരണ പദ്ധതികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്;
(ബി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
896 |
2013-ലെ വരള്‍ച്ചയുമായി ബന്ധപ്പെട്ട ജലവിഭവവകുപ്പിന്‍റെ പ്രവൃത്തികള്‍
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)2013-ലെ വരള്‍ച്ചയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ജലവിഭവവകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് എന്ത് തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ ;
(ബി)ഇവയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ ;
(സി)ഈ കാലയളവില്‍ ജലവിതരണ പദ്ധതികള്‍ക്കായി എത്ര കോടി രൂപ അനുവദിച്ചിരുന്നുവെന്ന് വ്യക്തമാക്കാമോ ?
|
897 |
ചേര്‍ത്തല താലൂക്കില്‍ കുടിവെളള വിതരണം നടത്തുന്നതിനുളള നടപടി
ശ്രീ.പി.തിലോത്തമന്
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജപ്പാന്‍ കുടിവെളള പദ്ധതി പ്രകാരം ചേര്‍ത്തല താലൂക്കില്‍ കുടിവെളള വിതരണം നടത്തുന്നതിന് എത്ര തുക ചെലവഴിച്ചു; ഇതിനോടകം ചേര്‍ത്തലയില്‍ എത്ര കുടിവെളള കണക്ഷനുകള്‍ നല്‍കി എന്നു പറയാമോ;
(ബി)ജപ്പാന്‍ കുടിവെളളം പൊതുടാപ്പുകളിലൂടെ വിതരണം ചെയ്യുന്നതിന്, മുന്‍പ് തീരുമാനിച്ചിരുന്ന ടാപ്പുകളുടെ എണ്ണം കുറച്ചിട്ടുണ്ടോ; പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് പൊതുടാപ്പുകളുടെ എണ്ണം കൂട്ടാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിന്‍റെ നടപടി ക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(സി)ചേര്‍ത്തല മുനിസിപ്പല്‍ പ്രദേശത്ത് പൊതുടാപ്പ് പുന:സ്ഥാപിക്കണമെന്ന പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന നിരാകരിക്കാന്‍ നഗരസഭ രേഖാമൂലം ആവശ്യപ്പട്ടിട്ടുണ്ടോ; വിശദവിവരം നല്‍കുമോ? |
898 |
കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി
ശ്രീ. തോമസ് ഉണ്ണിയാടന്
,, സി. എഫ്. തോമസ്
,, മോന്‍സ് ജോസഫ്
,, റ്റി. യു. കുരുവിള
(എ) വേനല്‍ക്കാലത്ത് എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കുന്നു എന്നുറപ്പ് വരുത്തുവാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
(ബി) സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന മുഴുവന്‍ കുടിവെള്ള പദ്ധതികളും ജപ്പാന്‍ കുടിവെള്ള പദ്ധതി മാതൃകയില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ?
|
899 |
കുടിവെള്ള ശുദ്ധീകരണം
ശ്രീ. കെ.എം. ഷാജി
(എ)കുടിവെള്ള ശുദ്ധീകരണത്തിന് പ്രത്യേകിച്ച് തലസ്ഥാനത്ത് മേല്‍ നോട്ടം വഹിക്കുന്നതിനായി യോഗ്യരായ ഉദ്യോഗസ്ഥരില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ജല ശുദ്ധീകരണത്തിനായി നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗസ്ഥരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
900 |
കുടിവെള്ള ക്ഷാമം നേരിടുന്നതിന് കൈക്കൊണ്ട മുന്‍കരുതലുകള്‍
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, ജെയിംസ് മാത്യു
ശ്രീമതി കെ. കെ. ലതിക
ശ്രീ. എം. ഹംസ
(എ)കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ കുടിവെള്ള ക്ഷാമം നേരിടുന്നതിനായി കൈക്കൊണ്ടിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ വിശദമാക്കാമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആവിഷ്ക്കരിച്ച് പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതികള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ; അവയ്ക്കായി ചെലവഴിച്ച തുകയെത്ര;
(സി)ശുദ്ധജല വിതരണ പദ്ധതികള്‍ക്കായി 2013-14 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 849 കോടി രൂപയില്‍ നാളിതു വരെ എന്തു തുക ചെലവഴിച്ചുവെന്നും ഏതൊക്കെ പദ്ധതികള്‍ക്കായാണ് വിനിയോഗിച്ചതെന്നും അവയുടെ നിലവിലെ അവസ്ഥയും വിശദമാക്കാമോ?
|
<<back |
next page>>
|