|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
381
|
അനര്‍ട്ടിന്‍റെ സോളാര്‍ പാനല്‍ പദ്ധതി
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുള്ള എത്ര അപേക്ഷകളാണ് അനര്‍ട്ടിന് ലഭിച്ചതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)ഇതില്‍ എത്ര വീടുകളില്‍ പാനല്‍ സ്ഥാപിച്ചു;
(സി)ഈ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി എന്താണെന്ന് വ്യക്തമാക്കുമോ?
|
382 |
അനെര്‍ട്ടിന്‍റെ പുതിയ പദ്ധതികള്‍
ശ്രീ. എസ്. ശര്‍മ്മ
(എ)അനെര്‍ട്ട് തയ്യാറാക്കിയ എത്ര പുതിയ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്;
(ബി)അവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അനെര്‍ട്ടില്‍ നടത്തിയ പരിഷ്ക്കാര പദ്ധതികള്‍ എന്തൊക്കെയാണ്; ഇതിന് എന്തു തുക ചെലവാക്കിയിട്ടുണ്ട് എന്ന് അറിയിക്കുമോ?
|
383 |
സൌരോര്‍ജ്ജ പ്ലാന്‍റുകള്‍
ശ്രീ. വി. ശിവന്‍കുട്ടി
(എ)നിലവിലുള്ള സബ്സ്റ്റേഷനുകളുടെയും പവര്‍ ഹൌസുകളുടെയും പരിസരത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ കഴിഞ്ഞവര്‍ഷം സൌരോര്‍ജ്ജ പ്ലാന്‍റുകള്‍ സ്ഥാപിച്ചിട്ടുണ്ടോ;
(ബി)ഇതുവഴി എത്ര മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നാണ് 2013-14-ലെ ബഡ്ജറ്റില്‍ പ്രതീക്ഷിച്ചിരുന്നത്; ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് അറിയിക്കുമോ?
|
384 |
പെറ്റ് കോക്കില്‍ നിന്നുള്ള വൈദ്യുത ഉത്പാദനം
ശ്രീ. കെ. അച്ചുതന്‍
,, വി. റ്റി. ബല്‍റാം
,, വര്‍ക്കല കഹാര്‍
,, കെ. ശിവദാസന്‍ നായര്‍
(എ)പെറ്റ് കോക്കില്‍ നിന്നും വൈദ്യതി ഉല്‍പ്പാദിപ്പിക്കുന്ന നിലയം സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഇതുവഴി ഉല്‍പ്പാദിപ്പിക്കുവാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)നിലയത്തിനുള്ള സ്ഥലവും, ധനസമാഹരണവും എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇപ്രകാരമുള്ള വൈദ്യുതി ഉത്പ്പാദനം യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
|
385 |
ആര്‍.എ.പി.ഡി.ആര്‍.പി. പദ്ധതി
ശ്രീ. ജോസ് തെറ്റയില്‍
(എ)റീസ്ട്രക്ചേര്‍ഡ് ആക്സിലറേറ്റഡ് പവ്വര്‍ ഡെവലപ്മെന്‍റ് ആന്‍റ് റിഫോംസ് പദ്ധതി (ആര്‍.എ.പി.ഡി.ആര്‍.പി പദ്ധതി) പ്രകാരം അങ്കമാലി, കാലടി, കറുകുറ്റി തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂഗര്‍ഭകേബിളുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനായുള്ള കൊച്ചി നഗര പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികളുടെ ദര്‍ഘാസ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പ്രസ്തുത പ്രവര്‍ത്തി എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?
|
386 |
കാപ്റ്റീവ് ജനറേഷന്‍ പദ്ധതി
ശ്രീ. ജെയിംസ് മാത്യു
(എ)ഇലക്ട്രിസിറ്റി ബോര്‍ഡ് കാപ്റ്റീവ് ജനറേഷനുവേണ്ടി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന പദ്ധതികള്‍ എന്തൊക്കെയായിരുന്നു; കാപ്റ്റീവ് ജനറേഷന് വേണ്ടി ഏതെല്ലാം കന്പനികളുമായി ഏതെല്ലാം തീയതികളില്‍ എഗ്രിമെന്‍റ് വെയ്ക്കുകയുണ്ടായി;
(ബി)എഗ്രിമെന്‍റ് വച്ച ഏതെല്ലാം പദ്ധതികളില്‍ വൈദ്യുതി ഉല്‍പാദനം ആരംഭിച്ചിട്ടുണ്ട്;
(സി)മുടങ്ങിപ്പോയ പദ്ധതികള്‍ ഏതൊക്കെയാണ്; എഗ്രിമെന്‍റ് റദ്ദാക്കി അവ ബോര്‍ഡ് കൈവശപ്പെടുത്തിയിട്ടുണ്ടോ;
(ഡി)കാപ്റ്റീവ് ജനറേഷന്‍ എഗ്രിമെന്‍റ് റദ്ദാക്കി ബോര്‍ഡ് തിരിച്ച് പിടിച്ച സ്ഥലത്ത് സ്വന്തം നിലയില്‍ പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
(ഇ)പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സമുണ്ടോ; ആവശ്യമായ അനുമതികളെല്ലാം ലഭിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ?
|
387 |
പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി
ശ്രീ. ഇ.പി. ജയരാജന്‍
(എ)മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്തിലെ പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുക നാളിതുവരെ ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
(ബി)പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതിക്കായി 2012-2013, 2013-2014 എന്നീ വര്‍ഷങ്ങളില്‍ എത്ര തുക വീതം വകയിരുത്തുകയുണ്ടായി;
(സി)പ്രസ്തുത പദ്ധതിയുടെ പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ ആരംഭിച്ച്, എപ്പോള്‍ പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുമോ;
(ഡി)പദ്ധതി പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുവന്‍ തയ്യാറാക്കിയിട്ടുള്ള വര്‍ക്ക് ഷെഡ്യൂള്‍ എങ്ങനെയാണെന്നു വ്യക്തമാക്കുമോ;
|
388 |
ലാഭപ്രഭ പദ്ധതി
ശ്രീ. ഇ. കെ. വിജയന്‍
(എ)"ലാഭപ്രഭ' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
(ബി)പ്രസ്തുത പദ്ധതിയിലൂടെ നാദാപുരം നിയോജക മണ്ഡലത്തില്‍ എത്ര ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടുണ്ട്;
(സി)തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് യഥാസമയം ഇതിന്‍റെ ആനുകൂല്യം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;
(ഡി)പ്രസ്തുത പദ്ധതിക്കായി വാങ്ങിയ ഇലക്്ട്രിക്കല്‍ ഉപകരണങ്ങളുടെയും മറ്റ് സാധനങ്ങളുടെയും വിവരം രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിച്ചിട്ടുണ്ടോ;
(ഇ)ഈ രജിസ്റ്റര്‍ പ്രകാരം ഇനിയും വിതരണം ചെയ്യാനുള്ള ഉപകരണങ്ങളുടെ വിശദാംശം നല്‍കാമോ;
(എഫ്)ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന ഉപകരണങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
|
389 |
ടെണ്ടര്‍ ചെയ്ത ജലവൈദ്യുത പദ്ധതികള്‍
ശ്രീ. എ.എം. ആരിഫ്
(എ)ഈ സര്‍ക്കാരിന്‍റ കാലയളവില്‍ വൈദ്യുതി ബോര്‍ഡ് ടെണ്ടര്‍ ചെയ്ത ജലവൈദ്യുത പദ്ധതികള്‍ ഏതൊക്കെയാണ്; ഓരോന്നിന്‍റയും ഇലക്ട്രിക്കല്‍/സിവില്‍ നിര്‍മ്മാണ ചെലവ് എത്ര; ടെണ്ടറിലൂടെ ഓരോ പ്രവൃത്തിക്കും കരാര്‍ വെച്ചത് ഏതെല്ലാം കോണ്‍ട്രാക്ടര്‍മാരുമായിട്ടാണ്;
(ബി)കോണ്‍ട്രാക്ട് പ്രകാരം ഓരോ പ്രവര്‍ത്തിയും കമ്മീഷന്‍ ചെയ്യേണ്ട തീയതി ഏതാണ്; ഓരോന്നും എത്ര ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്; എന്തു തുക വീതം ബോര്‍ഡ് ചെലവഴിച്ചു;
(സി)മുന്‍ സര്‍ക്കാരിന്‍റ കാലത്ത് ടെണ്ടര്‍ ചെയ്തിരുന്ന ജലവൈദ്യുത പദ്ധതികള്‍ ഓരോന്നും ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നും എത്ര ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ടന്നും; ഇതിനകം കമ്മീഷന്‍ ചെയ്തവ ഏതൊക്കെയാണെന്നും അവശേഷിക്കുന്നവ ഏതെല്ലാം തീയതികളില്‍ കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വ്യക്തമാക്കുമോ?
|
390 |
നിര്‍ദ്ദിഷ്ട അതിരപ്പള്ളി, പൂയംകുട്ടി ജലവൈദ്യുത പദ്ധതികള്‍
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)നിര്‍ദ്ദിഷ്ട അതിരപ്പള്ളി, പൂയംകുട്ടി ജലവൈദ്യുത പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കുമോ;
(ബി)പ്രസ്തുത രണ്ട് ജലവൈദ്യുത പദ്ധതികളിലൂടെയും എത്ര മെഗാവാട്ട് സ്ഥാപിതശേഷി വര്‍ദ്ധിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നറിയിക്കുമോ;
(സി)ഓരോ പദ്ധതിക്കുംവേണ്ടി ഇതിനകം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ഡി)കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയങ്ങള്‍ പ്രസ്തുത പദ്ധതികള്‍ ഓരോന്നിനെക്കുറിച്ചും ഒടുവില്‍ സ്വീകരിച്ച നിലപാട് അറിയിക്കുമോ;
(ഇ)പ്രസ്തുത പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത് ഏതെല്ലാം നിലയിലായിരുന്നു;
(എഫ്)തദവസരത്തില്‍ ഓരോ പദ്ധതിക്കും കണക്കാക്കിയ മതിപ്പ് ചെലവ് എത്രയായിരുന്നു; പ്രസ്തുത പദ്ധതികളുടെ ഓരോന്നിന്‍റെയും ചെലവില്‍ ഇപ്പോഴുണ്ടായ വര്‍ദ്ധന എത്രയെന്ന് വിശദമാക്കുമോ;
(ജി)പ്രസ്തുത പദ്ധതികള്‍ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ ?
|
391 |
ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ)ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഇതിനായുള്ള സിവില്‍, ഇലക്ട്രിക്കല്‍, കോണ്‍ട്രാക്ട് ടെണ്ടര്‍ ഉറപ്പിച്ചിട്ടുണ്ടോ; എന്നത്തേയ്ക്ക് പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധ്യമാകുമെന്നറിയിക്കാമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉല്പാദനലക്ഷ്യം എത്ര മെഗാ വാട്ട് ആണ്; ഇലക്ട്രിക്കല്‍, സിവില്‍ എസ്റ്റിമേറ്റ് തുകകള്‍ എത്ര; സിവില്‍ വര്‍ക്കുകളുടെ ടെണ്ടറില്‍ എത്ര സ്ഥാപനങ്ങള്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു; എഗ്രിമെന്‍റ് വച്ചത് ഏത് സ്ഥാപനവുമായാണ്; ടെണ്ടറില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍ ക്വാട്ട് ചെയ്ത തുക എത്ര വീതമാണ്; വിശദമാക്കുമോ;
(സി)നിര്‍മ്മാണം ആരംഭിക്കാനാവശ്യമായ അനുമതികള്‍ എന്തെങ്കിലും ഇനിയും ലഭിക്കുവാനുണ്ടോ; എങ്കില്‍ ഏതൊക്കെ; വനംവകുപ്പ് ആവശ്യമായ സ്ഥലം വിട്ടു നല്‍കിയിട്ടുണ്ടോ;
(ഡി)പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് എന്നു വ്യക്തമാക്കുമോ?
|
392 |
ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ വാഹന സൌകര്യങ്ങളുടെ പരിമിതി
ശ്രീ. സി. കെ. സദാശിവന്‍
(എ)ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ വാഹനസൌകര്യങ്ങളുടെ പരിമിതിമൂലം രാത്രികാലങ്ങളില്‍ ജീവനക്കാര്‍ക്ക് ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)എങ്കില്‍ പ്രസ്തുത പരാതി പരിഹരിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ ?
|
393 |
പുതിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍
ശ്രീ. റ്റി.എ. അഹമ്മദ് കബീര്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പുതിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
(ബി)മലപ്പുറം ജില്ലയില്‍ പുതുതായി രൂപീകരിച്ചിട്ടുള്ള ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ ഏതെല്ലാം സെക്ഷനുകള്‍ വിഭജിച്ചിട്ടാണ് രൂപീകരിച്ചതെന്ന് വ്യക്തമാക്കാമോ;
(സി)ഇനിയും പുതിയ സെക്ഷന്‍ ഓഫീസുകള്‍ രൂപീകരിക്കുന്നകാര്യം പരിഗണനയിലുണ്ടോ;
(ഡി)എങ്കില്‍ ഏതെല്ലാം സെക്ഷനുകളാണ് രൂപീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
394 |
പേരാന്പ്ര 33 കെ.വി. സബ്സ്റ്റേഷന്‍ നിര്‍മ്മാണപ്രവൃത്തി
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സംസ്ഥാനത്ത് എത്ര 33 കെ.വി. സബ്സ്റ്റേഷനുകളുടെ നിര്‍മ്മാണപ്രവൃത്തി നടക്കുന്നുണ്ടെന്ന് അറിയിക്കുമോ;
(ബി)പേരാന്പ്ര 33 കെ.വി. സബ്സ്റ്റേഷന്‍ നിര്‍മ്മാണപ്രവൃത്തി ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;
(സി)പ്രവൃത്തി പൂര്‍ത്തീകരണത്തിന് എന്തെല്ലാം തടസ്സങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി)തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)പേരാന്പ്ര 33 കെ.വി. സബ്സ്റ്റേഷന്‍റെ നിര്‍മ്മാണപ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
395 |
പൂക്കൊളത്തൂര്‍ സെക്ഷന്‍ ഓഫീസ് ആരംഭിക്കുവാന്‍ നടപടി
ശ്രീ. പി. ഉബൈദുള്ള
(എ)മലപ്പുറം മണ്ധലത്തിലെ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ (മഞ്ചേരി ഡിവിഷന്‍) കേന്ദ്രമാക്കി കെ.എസ്.ഇ.ബി.-യുടെ പുതിയ സെക്ഷന്‍ ഓഫീസ് ആരംഭിക്കണമെന്ന നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;
(സി)പൂക്കൊളത്തൂര്‍ സെക്ഷന്‍ ഓഫീസ് ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?
|
396 |
കണ്ണൂര്‍ ജില്ലയിലെ പുതിയ വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍
ശ്രീ. ഇ.പി. ജയരാജന്‍
(എ)2011 മെയ് മാസത്തിനുശേഷം വൈദ്യുതി വിതരണ രംഗത്ത് എത്ര സെക്ഷന്‍ ഓഫീസുകള്‍ പുതുതായി ആരംഭിച്ചിട്ടുണ്ട്; ഏതെല്ലാം;
(ബി)പുതുതായി സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിനുള്ള എത്ര അപേക്ഷകളാണ് വൈദ്യുതി ബോര്‍ഡിന്‍റെ പരിഗണനയിലുള്ളതെന്നും ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
(സി)കണ്ണൂര്‍ ജില്ലയില്‍ നിന്നും പുതിയ സെക്ഷന്‍ ഓഫീസുകള്‍ക്കായി ആവശ്യപ്പെട്ടിട്ടുള്ളതില്‍ മുന്‍ഗണനാക്രമം നിശ്ചയിച്ചിരിക്കുന്നത് ഏതെല്ലാം അപേക്ഷകള്‍ക്കാണെന്നും മുന്‍ഗണന നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്നും വ്യക്തമാക്കുമോ?
|
397 |
കോഴിക്കോട് "തലക്കുളത്തൂര്‍' ഗ്രാമപഞ്ചായത്തിലെ വൈദ്യുത പദ്ധതി
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)കോഴിക്കോട് ജില്ലയിലെ "തലക്കുളത്തൂര്‍' ഗ്രാമപഞ്ചായത്തില്‍ വൈദ്യുത വകുപ്പിന്‍റെ അധീനതയിലുള്ള ഒഴിഞ്ഞു കിടക്കുന്ന ഭൂമിയില്‍ ഏതെങ്കിലും പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അതിനുള്ള നടപടികള്‍ ഏതുവരെയായി എന്ന് വിശദമാക്കാമോ;
(ബി)നിര്‍ദ്ദിഷ്ട പദ്ധതി തുടങ്ങുന്നതിനാവശ്യമായ തുക വൈദ്യുതി വകുപ്പിന്‍റെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അടുത്ത വര്‍ഷത്തെ ബഡ്ജറ്റില്‍ പദ്ധതിയ്ക്കാവശ്യമായ തുക ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
|
398 |
കണ്ണൂര്‍ ജില്ലയില്‍ ലഭ്യമാക്കിയ ട്രാന്‍സ്ഫോര്‍മറുകള്‍
ശ്രീ. ഇ.പി. ജയരാജന്‍
(എ)കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി 2011-2012, 2012-2013, 2013-2014 എന്നീ സാന്പത്തിക വര്‍ഷങ്ങളില്‍ എത്ര ട്രാന്‍സ്ഫോര്‍മറുകള്‍ വിവിധ സെക്ഷന്‍ ഓഫീസുകളിലേക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;
(ബി)ഓരോ സെക്ഷന്‍ ഓഫീസുകളിലും ലഭ്യമാക്കിയ ട്രാന്‍സ് ഫോര്‍മര്‍ സ്ഥാപിച്ചതും, പഴയതു മാറ്റി പുതിയതു സ്ഥാപിച്ചതും ആദ്യമായി ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചതും എന്നിങ്ങനെ ഇനം തിരിച്ച് വിവരം വ്യക്തമാക്കുമോ?
|
399 |
കല്ലറ സബ്സ്റ്റേഷന്‍ നിര്‍മ്മാണം
ശ്രീ. കെ. അജിത്
(എ)നിര്‍മ്മാണോത്ഘാടനം നടത്തിയ കല്ലറ സബ് സ്റ്റേഷന്‍റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
(ബി)സബ്സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി എത്ര രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കാനാവുമെന്നും വ്യക്തമാക്കുമോ;
(സി)നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സബ്സ്റ്റേഷന്‍റെ പരിധിയില്‍ ഏതൊക്കെ പ്രദേശങ്ങളാണ് ഉള്‍പ്പെടുന്നതെന്ന് വ്യക്തമാക്കുമോ?
|
400 |
കാവാലം സബ്സ്റ്റേഷന്‍ നിര്‍മ്മാണം
ശ്രീ. തോമസ് ചാണ്ടി
(എ)കാവാലം സബ്സ്റ്റഷന്‍ നിര്‍മ്മാണത്തിന് ലാന്‍ഡ് അക്വിസിഷന്‍ ഉള്‍പ്പെടെയുള്ള എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ;
(ബി)സബ്സ്റ്റേഷന്‍ കെട്ടിടനിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?
|
401 |
വയനാട്, കണിയാന്പറ്റ, ചീക്കല്ലൂര്‍ പടിഞ്ഞാറെ വീട് കോളനിയില്‍ വൈദ്യുതി
ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
(എ)വയനാട് ജില്ലയിലെ കണിയാന്പറ്റ ഗ്രാമപഞ്ചായത്തിലെ ചീക്കല്ലൂര്‍ പടിഞ്ഞാറെ വീട് കോളനിക്കാര്‍ക്ക് വൈദ്യുതി ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വീടിന്‍റെ വയറിങ് ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടും ഇവര്‍ക്ക് വൈദ്യുതി ലഭിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ;
(സി)പ്രസ്തുത കോളനിയില്‍ വൈദ്യുതി എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
402 |
ചേര്‍ത്തല വാഗണ്‍ ഫാക്ടറി
ശ്രീ. ജി. സുധാകരന്‍
,, സി.കെ. സദാശിവന്‍
,, ആര്‍. രാജേഷ്
,, എ. എം. ആരിഫ്
(എ)ചേര്‍ത്തല വാഗണ്‍ ഫാക്ടറി ആരംഭിക്കാനായി എന്തെങ്കിലും നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; മുന്‍സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടായിരുന്നു; 28.06.2008ന് റയില്‍വേ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുമായുണ്ടാക്കിയ ധാരണ എന്തായിരുന്നു;
(ബി)വാഗണ്‍ ഫാക്ടറി പദ്ധതി നടപ്പിലാക്കുന്നതിനാവാശ്യമായ തുക റെയില്‍വേ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടോ എന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)വാഗണ്‍ ഫാക്ടറി സ്ഥാപിക്കുന്നത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ ഒടുവിലത്തെ തീരുമാനം എന്താണ്; വിശദമാക്കാമോ?
|
403 |
സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസ്
ശ്രീ. കെ. മുരളീധരന്‍
'' എം. എ. വാഹീദ്
'' പി. സി. വിഷ്ണുനാഥ്
'' കെ. ശിവദാസന്‍ നായര്‍
(എ)സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത ട്രെയിന്‍ സര്‍വ്വീസ് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്;
(സി)പ്രസ്തുത ട്രെയിന്‍ സര്‍വ്വീസിനുള്ള ചെലവ് എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത ട്രെയിന്‍ സര്‍വ്വീസ് സംബന്ധിച്ച് സാദ്ധ്യതാ പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
|
404 |
കൊച്ചി മെട്രോ റെയില്‍
ശ്രീ. ഹൈബി ഈഡന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, ബെന്നി ബെഹനാന്‍
,, അന്‍വര്‍ സാദത്ത്
(എ)കൊച്ചി മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(ബി)മെട്രോ റെയില്‍ പ്രവര്‍ത്തനത്തിനുള്ള ധനസമാഹരണത്തിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ;
(സി)പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്;
(ഡി)മെട്രോ റെയിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നു പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
|
405 |
കേന്ദ്രറെയില്‍ ബഡ്ജറ്റ് വിഹിതം
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)കഴിഞ്ഞ പത്ത് സാന്പത്തിക വര്‍ഷങ്ങളില്‍ റെയില്‍വേ ബഡ്ജറ്റില്‍ കേരളത്തിന് അനുവദിച്ച തുകയും ചെലവഴിക്കപ്പെട്ട തുകയും സംബന്ധിച്ച വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പക്കല്‍ ലഭ്യമാണോ ; എങ്കില്‍ അത് നല്‍കുമോ ;
(ബി)ഈ കാലയളവില്‍ അനുവദിച്ച തുകയില്‍ ലാപ്സായിപ്പോയത് എത്രയാണെന്ന് സംസ്ഥാന സര്‍ക്കാരിന് അറിയാമോ ;
(സി)റെയില്‍വേ ബഡ്ജറ്റുകളില്‍ പ്രഖ്യാപിച്ച ഏതെല്ലാം പദ്ധതികളാണ് നാളിതുവരെ നടപ്പാക്കപ്പെട്ടിട്ടില്ലാത്തതെന്ന് വിശദമാക്കാമോ ?
|
406 |
റെയില്‍വേ ക്രോസുകളും മേല്‍പ്പാലങ്ങളും
ശ്രീ. കെ.എന്‍.എ. ഖാദര്‍
(എ)നിലവില്‍ എത്ര റെയില്‍വേ ലെവല്‍ ക്രോസുകളും മേല്‍പ്പാലങ്ങളുമുണ്ട്;
(ബി)പുതുതായി എത്ര മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് റെയില്‍വേയുടെ അനുമതി ലഭിച്ചിട്ടുണ്ട്;
(സി)ഇവയിലെത്രയെണ്ണത്തിന്‍റെ പണികള്‍ നടന്നുവരുന്നു;
(ഡി)മറ്റുള്ളവയുടെ പണി തുടങ്ങാതിരിക്കുന്നതിന്‍റെ കാരണങ്ങള്‍ വിവരിക്കാമോ?
|
407 |
നഞ്ചന്‍ഗോഡ്-നിലന്പൂര്‍ റയില്‍പാത
ശ്രീ.പി.റ്റി.എ. റഹീം
(എ)നഞ്ചന്‍ഗോഡ് -നിലന്പൂര്‍ റയില്‍പാത നിര്‍മ്മാണത്തിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണ്; ഇതിനകം കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ;
(ബി)നിര്‍ദ്ദിഷ്ട പാതക്കെതിരെ ഏതെങ്കിലും സംഘടന രംഗത്ത് വന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
(സി)തന്നാണ്ടിലെ റയില്‍വേ ബഡ്ജറ്റില്‍ ഈ പാതയുടെ നിര്‍മ്മാണത്തിനായി എന്തു തുക വകയിരുത്തിയിട്ടുണ്ട്; ചെലവഴിക്കപ്പെട്ടത് എത്ര എന്നിവ സംബന്ധിച്ച കണക്കുകള്‍ സംസ്ഥാനസര്‍ക്കാരിന്‍റെ പക്കല്‍ ലഭ്യമാണോ; എങ്കില്‍ വിശദാംശം നല്‍കുമോ ?
|
408 |
കെ.എസ്.ആര്‍.ടി.സി. റവന്യൂ വരവ്, റവന്യൂ ചെലവ്
ശ്രീ. ഇ. പി. ജയരാജന്‍
(എ)കെ.എസ്.ആര്‍.ടി.സി. യുടെ 2005-2006 മുതല്‍ 2013-2014 വരെയുള്ള ഓരോ വര്‍ഷത്തെയും റവന്യൂ ചെലവിന്‍റെയും റവന്യൂ വരുമാനത്തിന്‍റെയും പട്ടിക ലഭ്യമാക്കുമോ ;
(ബി)പ്രസ്തുത വര്‍ഷങ്ങളിലെ ശരാശരി പ്രതിദിന റവന്യൂ ചെലവെത്ര ; ശരാശരി പ്രതിദിന റവന്യൂ വരവ് എത്ര ;
(സി)കെ.എസ്.ആര്‍.ടി.സി.യിലെ വാഹനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക് തുടങ്ങിയ തസ്തികകളിലായി ആകെ എത്ര ജീവനക്കാരുണ്ടെന്നും അവരുടെ വിഭാഗത്തിനു മാത്രമായി പ്രതിവര്‍ഷം ശന്പളം-ബെത്ത ഇനങ്ങള്‍ക്കായി ചെലവാകുന്ന തുക എത്രയെന്നും വ്യക്തമാക്കുമോ ;
(ഡി)മറ്റു വിഭാഗങ്ങളില്‍ ആകെ എത്ര ജീവനക്കാരുണ്ടെന്നും അവയില്‍ എത്ര പേര്‍ മാനേജീരിയല്‍ വിഭാഗത്തിലുള്ളവരാണെന്നും, അവരുടെ പ്രതിവര്‍ഷ ശന്പള-ബത്ത ചെലവുകള്‍ ഓരോ വിഭാഗം തിരിച്ച് വ്യക്തമാക്കുമോ ?
|
409 |
കെ.എസ്.ആര്‍.ടി.സി.യെ കന്പനിയാക്കണമെന്ന ആസൂത്രണബോര്‍ഡിന്‍റെ ശുപാര്‍ശ
ശ്രീ. എളമരം കരീം
,, പി. കെ. ഗുരുദാസന്‍
,, എസ്. രാജേന്ദ്രന്‍
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കെ.എസ്.ആര്‍.ടി.സി.യെ കന്പനിയാക്കണമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ടോ; ശുപാര്‍ശയിലെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(ബി)സര്‍ക്കാരിന്‍റെ അറിവോടും സമ്മതത്തോടും കൂടിയാണോ ആസൂത്രണ ബോര്‍ഡ് ഇത്തരമൊരു ശുപാര്‍ശ നടത്തിയത്;
(സി)ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ രൂപീകരിക്കുന്ന ഘട്ടത്തില്‍ ബന്ധപ്പെട്ട ആരെല്ലാമായി ചര്‍ച്ച ചെയ്യുകയുണ്ടായി;
(ഡി)കെ.എസ്.ആര്‍.ടി.സി. വിഭജിച്ച് കന്പനികളാക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഏതെല്ലാം നിലയില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി;
(ഇ)പ്രസ്തുത ശുപാര്‍ശകള്‍ തള്ളിക്കളഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍, കാരണമെന്താണ്; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ?
|
410 |
കെ.എസ്.ആര്‍.ടി.സി.യെ കന്പനിയാക്കുന്നതു സംബന്ധിച്ച്
ശ്രീ. മാത്യു റ്റി. തോമസ്
,, സി. കെ. നാണു
,, ജോസ് തെറ്റയില്‍
ശ്രീമതി ജമീലാ പ്രകാശം
(എ)കെ.എസ്.ആര്‍.റ്റി.സി.യെ കന്പനിയാക്കി വിഭജിക്കണമെന്നുള്ള ആസൂത്രണബോര്‍ഡിന്‍റെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത ശുപാര്‍ശ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
(സി)എങ്കില്‍, സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്നു വ്യക്തമാക്കാമോ?
|
411 |
കെ.എസ്.ആര്‍.ടി.സി യെ കന്പനിയാക്കാന്‍ ശുപാര്‍ശ
ശ്രീ. എളമരം കരീം
(എ)കെ.എസ്.ആര്‍.ടി.സി യെ കന്പനിയാക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ആസൂത്രണ ബോര്‍ഡിന്‍റെ പേഴ്സ്പെക്ടീവ് പ്ലാന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(സി)പ്ലാനിംഗ് ബോര്‍ഡിന്‍റെ പേഴ്സ്പെക്ടീവ് പ്ലാനിലെ കെ.എസ്.ആര്‍.ടി.സി യെ സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
|
412 |
കെ.എസ്.ആര്‍.ടി.സി.യുടെ ലാഭകരമായ നടത്തിപ്പ്
ശ്രീ. എം. ഹംസ
(എ)കെ.എസ്.ആര്‍.ടി.സി. ഏതെല്ലാം സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തിട്ടുണ്ട്; നിലവില്‍ ഓരോ സ്ഥാപനത്തിനും എത്ര തുക തിരിച്ചു നല്‍കുവാനുണ്ട്;
(ബി)2007-2008, 2008-2009, 2009-2010, 2010-2011, 2011-2012 എന്നീ വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും എത്ര തുക വീതം ഗ്രാന്‍റായും മറ്റും നല്‍കിയിട്ടുണ്ട്;
(സി)കെ.എസ്.ആര്‍.ടി.സി.യെ ലാഭകരമാക്കി നടത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്; വ്യക്തമാക്കാമോ;
(ഡി)ഒറ്റപ്പാലം - തൃശ്ശൂര്‍ റൂട്ടില്‍ നിലവില്‍ എത്ര ഷെഡ്യൂളുകള്‍ കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റ് ചെയ്യുന്നുണ്ട്; വിശദമാക്കാമോ;
(ഇ)ലാഭകരമായ പ്രസ്തുത റൂട്ടില്‍ അടിയന്തരമായി കൂടുതല്‍ ബസുകള്‍ ഓടിക്കുമോ; വ്യക്തമാക്കാമോ?
|
413 |
കെ.എസ്.ആര്‍.ടി.സി.യിലെ പ്രതിസന്ധി
ശ്രീ. സി.എഫ്.തോമസ്
,, റ്റി.യു.കുരുവിള
,, മോന്‍സ് ജോസഫ്
,, തോമസ് ഉണ്ണിയാടന്‍
(എ)കെ.എസ്.ആര്‍.ടി.സി.യിലെ പ്രതിസന്ധി പരിഹരിക്കുവാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ;
(ബി)കെ.എസ്.ആര്‍.ടി.സി.യെ സംരക്ഷിക്കുന്നതിനും യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും എന്തൊക്കെ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
|
414 |
കെ.എസ്.ആര്‍.ടി.സി.യുടെ സാന്പത്തിക പ്രതിസന്ധി
ശ്രീ. പി. കെ. ബഷീര്‍
(എ)കെ.എസ്.ആര്‍.ടി.സി.യുടെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ;
(ബി)കോര്‍പ്പറേഷന്‍റെ സാന്പത്തിക മാനേജ്മെന്‍റ് മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
(സി)നിലവിലെ സ്ഥിതിയില്‍ അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ കോര്‍പ്പറേഷന്‍റെ വരവും ചെലവും തമ്മിലുള്ള അന്തരം എത്രയാകുമെന്നാണ് കണക്കാക്കുന്നത്;
(ഡി)കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തന നവീകരണത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാന പരിപാടികളുടെ നിലവിലെ സ്ഥിതി വെളിപ്പെടുത്തുമോ ?
|
415 |
കെ.എസ്.ആര്‍.ടി.സി.യിലെ സാന്പത്തിക പ്രതിസന്ധി
ശ്രീ. കെ.രാധാകൃഷ്ണന്‍
'' കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
'' ബാബു എം.പാലിശ്ശേരി.
'' പുരുഷന്‍ കടലുണ്ടി.
(എ)കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിമാസ വരുമാനവും ചെലവും തമ്മിലുളള അന്തരം വിലയിരുത്തിയിട്ടുണ്ടോ;
(ബി)കെ.എസ്.ആര്‍.ടി.സി.യിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കുമോ;
(സി)കെ.എസ്.ആര്‍.ടി.സി.യ്ക്ക് പ്രതിമാസം എത്ര രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
(ഡി)പ്രസ്തുത തുക കെ.എസ്.ആര്‍.ടി.സി.യ്ക്ക് സര്‍ക്കാര്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
(ഇ)കെ.എസ്.ആര്‍.ടി.സി.യുടെ നാളിതുവരെയുളള കടം എത്ര രൂപയാണ്;
(എഫ്)കടബാദ്ധ്യതയില്‍ നിന്ന് കെ.എസ്.ആര്‍.ടി..സി.യെ കരകയറ്റുന്നതിന് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
416 |
ശബരിമല തീര്‍ത്ഥാടനം പ്രത്യേക കെ.എസ്.ആര്‍.ടി.സി. ബസുകള്‍
ശ്രീ. കെ. അജിത്
(എ)ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പ്രത്യേക സര്‍വ്വീസ് നടത്തുന്നതിനായി ഈ വര്‍ഷം എത്ര ബസുകള്‍ കെ.എസ്.ആര്‍.ടി.സി പുതിയതായി ഏര്‍പ്പെടുത്തിയെന്ന് വ്യക്തമാക്കുമോ;
(ബി)മുന്‍വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയ ബസുകള്‍ക്ക് തുല്യമായ ബസുകള്‍ ഈ വര്‍ഷവും കെ.എസ്.ആര്‍.ടി.സി ശബരിമല തീര്‍ത്ഥാടനത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
|
417 |
കെ.എസ്.ആര്‍.ടി.സി യില്‍ സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങിയതില്‍ ക്രമക്കേടുകള്‍
ശ്രീ. കെ. അജിത്
(എ)കെ.എസ്.ആര്‍.ടി.സി യില്‍ സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങിയതില്‍ ക്രമക്കേടുകള്‍ നടന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങിയ ഇനത്തില്‍ അധികച്ചെലവുണ്ടായത് ഏതേത് വര്‍ഷങ്ങളിലാണെന്ന് കണ്ടെത്തിയിട്ടുണ്ടോ;
(സി)കെ.എസ്.ആര്‍.ടി.സി യില്‍ സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിട്ടുണ്ടോ;
(ഡി)സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് എത്ര രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണ്ടെത്തിയിട്ടുള്ളത്; വിശദമാക്കാമോ?
|
418 |
കെ.എസ്.ആര്‍.ടി.സി. സ്പെയര്‍പാര്‍ട്സ്
ശ്രീ. കെ. വി. വിജയദാസ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കെ.എസ്.ആര്‍.ടി.സി.യില്‍ സ്പെയര്‍പാര്‍ട്സ് വാങ്ങിയതില്‍ അഴിമതിയുള്ളതായ മാദ്ധ്യമ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എന്ത് തുകയ്ക്ക് സ്പെയര്‍പാര്‍ട്സ് വാങ്ങിയിട്ടുണ്ടെന്നുള്ള വിവരം നല്‍കുമോ; ഇനിയും എന്ത് തുകയ്ക്കുള്ള സ്പെയര്‍പാര്‍ട്സ് വാങ്ങാന്‍ ശേഷിക്കുന്നുണ്ടെന്നള്ള വിവരം നല്‍കുമോ?
|
419 |
ഗുണനിലവാരം കുറഞ്ഞ പെയിന്‍റ് വാങ്ങിയതിലൂടെ കെ.എസ്.ആര്‍.ടി.സി.ക്ക് ഉണ്ടായ നഷ്ടം
ശ്രീ. പി.റ്റി.എ. റഹീം
(എ)ഗുണനിലവാരം കുറഞ്ഞ പെയിന്‍റ് വാങ്ങിയതിലൂടെ കെ.എസ്.ആര്‍.ടി.സി.ക്ക് നഷ്ടമുണ്ടായ സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
(ബി)കെ.എസ്.ആര്‍.ടി.സി.യില്‍ പര്‍ച്ചേയ്സ് നടത്തുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(സി)ധൂര്‍ത്തും അഴിമതിയും തടയുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
|
420 |
കെ.എസ്.ആര്‍.ടി.സി.യില്‍ ഇന്‍റര്‍നെറ്റ് സംവിധാനം
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)കെ.എസ്.ആര്‍.ടി.സി. ഭവനിലും വിവിധ ഡിപ്പോകളിലും സ്ഥാപിച്ചിട്ടുള്ള കന്പ്യൂട്ടര്‍ ശൃംഖലയില്‍ ഇന്‍റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ എന്നുമുതല്‍;
(ബി)ഇന്‍റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുന്നതിനായി ഏതെങ്കിലും കന്പനിയുമായി കരാറുണ്ടാക്കിയിരുന്നോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)കെ.എസ്.ആര്‍.ടി.സി.യില്‍ ഇന്‍റര്‍നെറ്റ് സംവിധാനം സ്ഥാപിതമായതുമുതല്‍ അതുവരെ നടന്നുവന്നിരുന്ന ഏതെല്ലാം ചെലവുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് ഒഴിവാക്കാനായിട്ടുണ്ട്;
(ഡി)ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് ഏതൊക്കെ ഇനത്തില്‍ എത്രവീതം തുക ലാഭിക്കാനായിട്ടുണ്ട്;
(ഇ)ഓഫീസ് ആവശ്യത്തിനുള്ളതല്ലാത്ത വെബ്സൈറ്റുകള്‍ കെ.എസ്.ആര്‍.ടി.സി.യിലെ കന്പ്യൂട്ടര്‍ ശൃംഖലയിലുള്ളത് ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ; അതിന്‍റെ ഭാഗമായി ഏതൊക്കെ വെബ്സൈറ്റുകള്‍ ഒഴിവാക്കിയിട്ടുണ്ട്;
(എഫ്)ഇല്ലെങ്കില്‍ അത്യാവശ്യമില്ലാത്ത സൈറ്റുകള്‍ നിയന്ത്രിക്കുന്നതിന് സത്വര നിര്‍ദ്ദേശം നല്‍കുമോ ?
|
<<back |
next
page>>
|