|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
341
|
വൈദ്യുതി ബോര്‍ഡിന്‍റെ വരവുചെലവ് കണക്കുകളിലെ അന്തരം
ശ്രീ. എന്‍. ഷംസുദ്ദീന്‍
'' പി. കെ. ബഷീര്‍
'' കെ. എന്‍. എ. ഖാദര്‍
'' അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)വൈദ്യുതി ബോര്‍ഡിന്‍റെ വരവു ചെലവു കണക്കുകളിലുള്ള അന്തരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)പ്രസരണ നഷ്ടം കുറച്ചും, കൂടുതല്‍ ജലവൈ ദ്യുത പദ്ധതികള്‍ ഏറ്റെടുത്തും വൈദ്യുതി ഉപഭോഗത്തിലും ഭരണചെലവിലും കുറവു വരുത്തിയും നഷ്ടം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
342 |
കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതി
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)2013-14 വര്‍ഷത്തെ കേന്ദ്ര വിഹിതമായി നാളിതുവരെ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതി എത്രയാണ്;
(ബി)ഇതില്‍ എത്ര മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്തിന് ലഭിച്ചത്;
(സി)കഴി ഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേന്ദ്ര വിഹിതത്തില്‍ എത്ര വര്‍ദ്ധനവ്/കുറവാണുണ്ടായതെന്ന് വിശദമാക്കുമോ;
(ഡി)സംസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ വൈദ്യുതി ഉത്പാദന നിലവാരം വ്യക്തമാക്കുമോ?
|
343 |
വൈദ്യുതി വാങ്ങാന്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍
ശ്രീ. റ്റി. വി. രാജേഷ്
(എ)വൈദ്യുതി ബോര്‍ഡില്‍ വൈദ്യുതി വാങ്ങാന്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണ് ;
(ബി)ഏതെല്ലാം സ്ഥാപനങ്ങളുടെ എന്ത് നിരക്കിലുള്ള, എത്ര വര്‍ഷത്തേയ്ക്ക് പ്രാബല്യമുള്ള പവര്‍പര്‍ച്ചേയ്സ് കരാറിലാണ് ബോര്‍ഡ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ ?
|
344 |
വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക
ശ്രീമതി കെ.എസ്. സലീഖ
(എ)വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക ഇനത്തില്‍ നാളിതുവരെ എന്തു തുക പിരിഞ്ഞു കിട്ടാനുണ്ട്;
(ബി)അവയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാട്ടര്‍ അതോറിറ്റി പോലുളള സ്ഥാപനങ്ങള്‍, സ്വകാര്യ കന്പനികള്‍/ഫാക്ടറികള്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍, സ്വകാര്യ ഹോട്ടലുകളും റിസോര്‍ട്ടുകളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍, മതസ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ എത്ര തുകയുടെ കുടിശ്ശിക വരുത്തിയെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ ;
(സി)ഇവ പിരിച്ചെടുക്കാന്‍ വൈദ്യുതി ബോര്‍ഡ് എന്തു നടപടി സ്വീകരിച്ചു; വിശദമാക്കുമോ;
(ഡി)നടപ്പുവര്‍ഷം എത്ര കോടിയുടെ കമ്മിയാണ് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന്‍ മുന്പാകെ അവതരിപ്പിച്ചത്; ഇതിന് കാണിച്ച കാരണങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ;
(ഇ)കുടിശ്ശിക പിരിച്ചെടുക്കാതെ റഗുലേറ്ററി കമ്മിഷന് മുന്‍പില്‍ നിരക്ക് വര്‍ദ്ധനയ്ക്കായി കെ.എസ്.ഇ.ബി സമര്‍പ്പിച്ച രേഖകള്‍ എന്തെല്ലാമാണ്; വിശദാംശം വ്യക്തമാക്കുമോ?
|
345 |
അധികമായി ഉത്പ്പാദിപ്പിച്ച വൈദ്യുതി
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്ത് എത്ര യൂണിറ്റ് വൈദ്യുതി അധികമായി ഉത്പ്പാദിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;
(ബി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇതുവരെ എത്ര യൂണിറ്റ് വൈദ്യുതി അധികമായി ഉത്പ്പാദിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ?
|
346 |
വൈദ്യുതി ഉത്പാദനവും ചാര്‍ജ്ജ് വര്‍ദ്ധനയും
ശ്രീ. പി. തിലോത്തമന്‍
(എ)ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ വൈദ്യുതി ഉത്പാദനം കുറഞ്ഞിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ; എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണ് വൈദ്യുതി ഉത്പാദനം കുറഞ്ഞതെന്നു അറിയിക്കുമോ; ഇതു പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ;
(ബി)ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ വൈദ്യുതി ചാര്‍ജ്ജ് എത്ര ശതമാനം വര്‍ദ്ധിപ്പിച്ചു എന്നു അറിയിക്കുമോ; ഇതിലൂടെയുള്ള വരുമാന വര്‍ദ്ധനവ് വ്യക്തമാക്കുമോ?
|
347 |
ശരാശരി വൈദ്യുതി ഉപഭോഗം
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സംസ്ഥാനത്ത് ഇപ്പോഴത്തെ ശരാശരി വൈദ്യുതി ഉപഭോഗം എത്രയാണെന്ന് വ്യക്തമാക്കുമോ;
(ബി)ഇപ്പോള്‍ എത്ര മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)കേന്ദ്രത്തില്‍നിന്നും ഇപ്പോള്‍ എത്ര മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട് എന്നും സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വൈദ്യുതി വിഹിതം എത്രയാണെന്നും വ്യക്തമാക്കുമോ;
(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര മെഗാവാട്ട് വൈദ്യുതി കൂടുതല്‍ ഉത്പാദിപ്പിച്ചു എന്ന് വ്യക്തമാക്കുമോ;
(ഇ)എത്ര ചെറുകിട വൈദ്യുതി ഉത്പാദനപദ്ധതികള്‍ പൂര്‍ത്തിയാകാനുണ്ടെന്നും അവ ഏതൊക്കെയാണെന്നും ഇവ പൂര്‍ത്തിയാകാത്തതിന്‍റെ കാരണം എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ?
|
348 |
വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അടിസ്ഥാന സൌകര്യ വികസനം
ശ്രീ. വി. ശിവന്‍കുട്ടി
(എ)ഈ സര്‍ക്കാരിന്‍റെ അവശേഷിക്കുന്ന കാലയളവിനുള്ളില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് സംസ്ഥാനത്ത് പുതുതായി എത്ര മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അടിസ്ഥാന സൌകര്യം വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അറിയിക്കുമോ ;
(ബി)ഇതിനാവശ്യമായി വരുന്ന പദ്ധതി ചെലവ് എത്ര കോടി രൂപയാണ് ; അത് ഏതെല്ലാം നിലയില്‍ സ്വരൂപിക്കാനുദ്ദേശിക്കുന്നു ; വിശദമാക്കുമോ ;
(സി)പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ബോര്‍ഡിന് നല്‍കാനുദ്ദേശിക്കുന്ന തുക എത്ര ; അതിനായി തന്നാണ്ടിലെ ബഡ്ജറ്റില്‍ എന്തു തുക വകയിരുത്തിയിട്ടുണ്ട് ;
(ഡി)2014-2015 വര്‍ഷത്തേക്കുള്ള ബഡ്ജറ്റില്‍ വകയിരുത്തി കൊടുക്കുന്നതിന് ബോര്‍ഡ് ആവശ്യപ്പെട്ട മൊത്തം തുക എത്ര ; വിശദമാക്കുമോ ?
|
349 |
വൈദ്യുതി ബോര്‍ഡിന്‍റെ നഷ്ടം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, വി. ശശി
ശ്രീമതി ഗീതാ ഗോപി
ശ്രീ. ഇ. കെ. വിജയന്‍
(എ)കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് നാളിതുവരെയുള്ള നഷ്ടം എത്രയാണെന്ന് വ്യക്തമാക്കുമോ ;
(ബി)കഴിഞ്ഞ വര്‍ഷത്തെ നഷ്ടം എത്രയാണ് ;
(സി)ഈ സാന്പത്തിക വര്‍ഷം വൈദ്യുതി ഇറക്കുമതിക്ക് വന്ന ചെലവ് എത്ര ;
(ഡി)ഈ വര്‍ഷം ജലവൈദ്യുതി വിറ്റവകയിലുള്ള വരുമാനം എത്രയാണെന്ന് വ്യക്തമാക്കുമോ?
|
350 |
ആറ്റിങ്ങല്‍ മേഖലയില്‍ വൈദ്യുതി മുടക്കം വരുന്നതായ പരാതി
ശ്രീ. ബി. സത്യന്‍
(എ)ആറ്റിങ്ങല്‍ മേഖലയില്‍ കെ.എസ്.ഇ.ബി.യുടെ വിവിധ സെക്ഷനുകളില്‍ മാസംതോറും തുടര്‍ച്ചയായി രണ്ടും മൂന്നും ദിവസങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്താനെന്ന പേരില്‍ വൈദ്യുതി മുടക്കം വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)തുടര്‍ച്ചയായി വൈദ്യുതി മുടക്കം വരുത്തി എന്തൊക്കെ അറ്റകുറ്റപ്പണികളാണ് ഇവിടെ നടത്തുന്നത്; വ്യക്തമാക്കാമോ;
(സി)ഇത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;തുടര്‍ച്ചയായി വൈദ്യുതി മുടക്കം വരാതിരിക്കാന്‍ നടപടി സ്വീകരിക്കാമോ ?
|
351 |
കെ.എസ്.ഇ.ബി.-യുടെ വരവ്, ചെലവ് കണക്കുകള്‍
ശ്രീ. സാജുപോള്‍
(എ)കെ.എസ്.ഇ.ബി.-യുടെ 2012-13 സാന്പത്തികവര്‍ഷത്തെ അംഗീകരിക്കപ്പെട്ട കണക്കുപ്രകാരമുള്ള നഷ്ടം എത്ര കോടി രൂപയാണെന്ന് അറിയിക്കുമോ ;
(ബി)2010-11 സാന്പത്തികവര്‍ഷത്തെ കണക്കുപ്രകാരമുണ്ടായിരുന്ന ലാഭനഷ്ടം എത്ര കോടി രൂപയായിരുന്നു;
(സി)2009-10, 2010-11, 2011-12, 2012-13 വര്‍ഷങ്ങളിലെ ബോര്‍ഡിന്‍റെ വരുമാനം എത്ര കോടി രൂപയായിരുന്നു ;
(ഡി)ഇക്കാലയളവിലെ വരവ്, ചെലവ് ബാധ്യതകളെ സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുമോ ?
|
352 |
കെ.എസ്.ഇ.ബി.-യുടെ ആസ്തി തിട്ടപ്പെടുത്തുന്നതിനുള്ള മാനദണ്ധം
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)കെ.എസ്.ഇ.ബി. കന്പനിവല്ക്കരിക്കുന്നതിന്‍റെ ഭാഗമായി സ്ഥാപനത്തിന്‍റെ ആസ്തി തിട്ടപ്പെടുത്തുന്നതിന് എന്തു മാര്‍ഗ്ഗമാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ ;
(ബി)ഇതിനുള്ള ചുമതല ആര്‍ക്കാണ് നല്കിയത് എന്ന് അറിയിക്കുമോ ;
(സി)ഇക്കാര്യത്തില്‍ സ്വീകരിച്ച മാനദണ്ധം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ ?
|
353 |
കെ.എസ്.ഇ.ബി എഞ്ചിനീയര്‍മാരുടെ വിദേശപരിശീലനം
ശ്രീ. എ.കെ. ബാലന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം കെ.എസ്.ഇ.ബി.യുടെ എഞ്ചിനീയര്‍മാരെ വിദഗ്ദ്ധ പരിശീലനത്തിനായി സര്‍ക്കാര്‍ ചെലവില്‍ കാനഡ അടക്കമുളള വിദേശ രാജ്യങ്ങളിലയച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രപേരെ ഏതെല്ലാം രാജ്യങ്ങളില്‍ അയച്ചു; എന്നു മുതല്‍ എന്നുവരെയായിരുന്നു പരിശീലനം;
(ബി)ഇപ്രകാരം എഞ്ചിനീയര്‍മാരെ പരിശീലനത്തിന് അയച്ചവകയില്‍ ബോര്‍ഡിന് എത്ര രൂപ ചെലവായിഎന്ന് വ്യക്തമാക്കുമോ; പരിശീലനം ലഭിച്ചുവരുന്നവരുടെ സേവനം ബോര്‍ഡിന് ലഭ്യമാകുന്നതിനായി എന്തെല്ലാം വ്യവസ്ഥകളാണ് ഏര്‍പ്പെടുത്തിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;
(സി)കാനേഡിയന്‍ സാങ്കേതികവിദ്യയില്‍ രൂപകല്പന ചെയ്തിട്ടുളള ജനറേറ്ററുകളും അനുബന്ധ സംവിധാനങ്ങളും സംസ്ഥാനത്ത് ഏതെല്ലാം പദ്ധതികള്‍ക്കാണ് ഉളളതെന്ന് വ്യക്തമാക്കുമോ; ഇതില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സാങ്കേതിക തകരാറുകള്‍ ഉണ്ടായി; ഈ സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് വിദേശപരിശീലനം ലഭിച്ചവരുടെ സേവനം ലഭ്യമായോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഡി)പരിശീലനം നേടിയവരില്‍ അവധിയെടുത്ത് വിദേശത്ത് പോയവര്‍, സര്‍വ്വിസില്‍ നിന്നും പിരിഞ്ഞുപോയവര്‍, പരിശീലനം ലഭിച്ച മേഖലയില്‍ ജോലിചെയ്യാതെ സ്ഥലംമാറ്റം വാങ്ങിപ്പോയവര്‍ എന്നിങ്ങനെ ഇനംതിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;
(ഇ)ഈ കാലയളവില്‍ പദ്ധതികളുടെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനായി കാനഡ അടക്കമുളള വിദേശ രാജ്യങ്ങളില്‍ നിന്നും വിദഗ്ദ്ധരെ കൊണ്ടുവന്നിട്ടുണ്ടോ; ഉണ്ടങ്കില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ്; ആയതിന്‍റെ സാന്പത്തിക ചെലവ് എത്രയാണെന്നുളള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
354 |
കെ. എസ്. ഇ. ബി. കന്പനിവല്‍ക്കരണം
ശ്രീ. മോന്‍സ് ജോസഫ്
(എ)കെ.എസ്.ഇ.ബി കന്പനിവല്‍ക്കരിക്കുന്നതിലൂടെ പ്രതീക്ഷിക്കുന്ന നേട്ടം എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
(ബി)കെ.എസ്.ഇ.ബി. കന്പനിവല്‍ക്കരണത്തിലൂടെ നിലവിലുള്ള ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളില്‍ എന്തെങ്കിലും മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; സ്വാഭാവികമായ എന്തെങ്കിലും മാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ടോ;
(സി)കന്പനിവല്‍ക്കരണത്തിലൂടെ കെ.എസ്.ഇ.ബി. പെന്‍ഷന്‍കാരുടെ പെന്‍ഷന് എന്തെങ്കിലും തടസ്സം നേരിടുമോ; ഇതു സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
355 |
വൈദ്യുതിബോര്‍ഡിന്‍റെ കൈവശമുള്ള വനഭൂമി
ശ്രീ. സി. ദിവാകരന്‍
,, മുല്ലക്കര രത്നാകരന്‍
,, കെ. അജിത്
,, ജി. എസ്. ജയലാല്‍
(എ)വൈദ്യുതി ബോര്‍ഡ് നടത്തുന്ന വനഭൂമി ദുരുപയോഗത്തിനെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നോട്ടീസ് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍, ഇത്തരത്തില്‍ ഒരു നോട്ടീസ് ലഭിക്കാനിടയായ സാഹചര്യം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുമോ;
(ബി)വൈദ്യുതി ബോര്‍ഡിന്‍റെ കൈവശം എത്ര ഹെക്ടര്‍ വനഭൂമിയുണ്ട്; വൈദ്യുതി ബോര്‍ഡ് കന്പനിയായതോടെ ഈ വനഭൂമിയിന്മേലുള്ള അവകാശം നഷ്ടപ്പെട്ടിട്ടുണ്ടോ;
(സി)പാട്ടക്കാലാവധി കഴിയുന്നതിനാലും വനഭൂമി കന്പനികള്‍ക്ക് കൈമാറാന്‍ നിയമം അനുശാസിക്കാത്തതുകൊണ്ടും കൈവശമുള്ള വനഭൂമി തിരിച്ചെടുക്കാന്‍ സാദ്ധ്യതയുണ്ടോ; ഉണ്ടെങ്കില്‍, ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
|
356 |
വൈദ്യുതിബോര്‍ഡിന്‍റെ കൈവശമുള്ള ഭൂമി
ശ്രീ. എം. എ. ബേബി
(എ)കെ.എസ്.ഇ.ബി.-യുടെ കൈവശമുള്ള മൊത്തം ഭൂമി എത്രയാണെന്ന് വെളിപ്പെടുത്താമോ ; ബോര്‍ഡ് പാട്ടത്തിനെടുത്ത ഭൂമി എത്ര ; അതില്‍ വനഭൂമി എത്ര ; ബോര്‍ഡ് സ്വന്തമായി വാങ്ങിയ ഭൂമി എത്ര ;
(ബി)ബോര്‍ഡിന്‍റെ ഏതെങ്കിലും ഭൂമി അന്യാധീനപ്പെട്ടതായോ മറ്റാരെങ്കിലും നിയമവിരുദ്ധമായി കൈവശംവച്ച് വരുന്നതായോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം സ്ഥലത്തെ എത്ര ഏക്കര്‍ ഭൂമിവീതം ; വിശദമാക്കാമോ ;
(സി)ബോര്‍ഡ് പാട്ടത്തിനെടുത്തതോ അല്ലാതെയോ കൈവശംവച്ച് വന്നിരുന്ന ഭൂമിയില്‍ ഇതിനകം നഷ്ടപ്പെട്ട് പോയതായി കരുതുന്ന ഭൂമി എത്ര ഏക്കറാണ് ; പ്രധാനമായും ഏതെല്ലാം സ്ഥലങ്ങളിലുള്ള ഭൂമിയാണ് ; അവയില്‍ വനഭൂമിയായി വിജ്ഞാപനം ചെയ്ത ഭൂമി എത്രയാണ് ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?
|
357 |
മൂലമറ്റം പവര്‍ഹൌസ് നവീകരണം
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൌസിലെ ജനറേറ്ററുകളുടെയും ഉപകരണങ്ങളുടെയും കണക്കാക്കപ്പെട്ട പരമാവധി ആയുസ് എത്ര വര്‍ഷമാണെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഭാഗമായുള്ള ജനറേറ്ററുകള്‍ എത്ര; അവ ഓരോന്നും കമ്മീഷന്‍ ചെയ്ത തീയതികള്‍ ഏതൊക്കെ; വ്യക്തമാക്കാമോ;
(സി)ജനറേറ്ററുകള്‍ ഓരോന്നും എത്ര വര്‍ഷം വീതം പ്രവര്‍ത്തിച്ചിട്ടുണ്ട്; അവ ഓരോന്നിന്‍റെയും നിലവിലെ സ്ഥിതി വിശദമാക്കാമോ;
(ഡി)പ്രസ്തുത ജനറേറ്ററുകള്‍ എത്ര തവണ തകരാറുകളിലാവുകയും പവര്‍ഹൌസില്‍ പൊട്ടിത്തെറികള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;
(ഇ)പ്രസ്തുത പദ്ധതിയുടെ നവീകരണം പരിഗണനയിലുണ്ടോ; എങ്കില്‍ ഇതിനകം സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
|
358 |
ചിമ്മിനി ഡാം
പ്രൊഫ.സി.രവീന്ദ്രനാഥ്
ചിമ്മിനി ഡാം വൈദ്യുതോത്പ്പാദന പദ്ധതി എപ്പോള്‍ കമ്മീഷന്‍ ചെയ്യാനാകും എന്ന് വ്യക്തമാക്കുമോ?
|
359 |
ഇടുക്കി അണക്കെട്ടിന്‍റെ ചലനവ്യതിയാനം സംബന്ധിച്ചുള്ള പഠനം
ശ്രീ. കെ.കെ. ജയചന്ദ്രന്‍
(എ)ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള അണക്കെട്ടിന്‍റെ ചലനവ്യതിയാനം സംബന്ധിച്ചുള്ള പഠനം ഇപ്പോള്‍ നടക്കുന്നുണ്ടോ; എങ്കില്‍ ആരുടെ സാങ്കേതികസഹായത്തില്‍ ഏത് സംവിധാനം വഴിയാണ് പഠനം നടത്തുന്നതെന്ന് വിശദമാക്കാമോ;
(ബി)അണക്കെട്ടിന്‍റെ സീറോ ലൈനില്‍നിന്ന് വെള്ളം കൂടുന്പോള്‍ പോസിറ്റീവും കുറയുന്പോള്‍ നെഗറ്റീവുമായി ചലനമാറ്റം നടക്കാതെവന്നത് എപ്പോള്‍ മുതലാണ്; ഇതുസംബന്ധിച്ച് ഗവേഷണം നടത്തുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിരുന്നത്; ഇപ്പോള്‍ അത് തുടരുന്നുണ്ടോ; ഇല്ലെങ്കില്‍ ഗവേഷണം ഉറപ്പുവരുത്താമോ;
(സി)അണക്കെട്ടിന്‍റെ ആരോഗ്യകരമായ നിലനില്‍പിന് ഉറപ്പാക്കേണ്ടുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്; പ്രസ്തുത ഡാം നിര്‍മ്മിച്ച സ്ഥാപനത്തിന് ഇക്കാര്യത്തിലുള്ള പങ്ക് എന്താണ്; വിശദമാക്കാമോ?
|
360 |
വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള ചാര്‍ജ്ജ്
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)ഇപ്പോള്‍ പോസ്റ്റില്ലാതെ കണക്ഷന്‍ ലഭിക്കുന്നതിന് എത്ര രൂപയാണ് മിനിമം അടക്കേണ്ടത് ; ഒരു പോസ്റ്റ് അടക്കം കണക്ഷന്‍ ലഭിക്കുന്നതിന് മിനിമം എന്ത് തുക അടയ്ക്കേണ്ടതുണ്ട് ; പോസ്റ്റുകളുടെ എണ്ണം കൂടുന്നതിനനുസരിച്ചുളള തുകകള്‍ എത്രയാണ് എന്ന് വിശദമാക്കാമോ ;
(സി)കോഷന്‍ ഡെപ്പോസിറ്റ് മാത്രം അടച്ച് പോസ്റ്റിന്‍റെ പൈസ അടക്കാതെ കണക്ഷന്‍ ലഭിക്കുന്ന സന്പ്രദായം ഇപ്പോള്‍ നിലവിലുണ്ടോ ; ഇല്ലെങ്കില്‍ എന്നുമുതലാണ് ആയത് നിര്‍ത്തലാക്കിയത്?
|
361 |
വൈദ്യുതി ബോര്‍ഡ് പുനഃസംഘടനാ നടപടികള്‍
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)വൈദ്യുതി ബോര്‍ഡ് പുനഃസംഘടനാനടപടികള്‍ ഏത് ഘട്ടം വരെയായി എന്ന് വിശദീകരിക്കുമോ;
(ബി)വൈദ്യുതി ബോര്‍ഡിനെ കന്പനിയാക്കുന്നതുകൊണ്ടുള്ള നേട്ടങ്ങളും കോട്ടങ്ങളും വിശദീകരിക്കുമോ;
(സി)ഇത് സംബന്ധിച്ച് ജീവനക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
|
362 |
ഗാര്‍ഹിക വൈദ്യുത നിരക്ക്
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വൈദ്യുതി ബോര്‍ഡ് ഗാര്‍ഹിക വൈദ്യുതി നിരക്ക് എത്ര തവണ വര്‍ദ്ധിപ്പിച്ചു ; വര്‍ദ്ധിപ്പിച്ച തീയതിയും, നിരക്കും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ;
(ബി)യൂണിറ്റിന്‍റെ വിലയ്ക്കുപുറമേ മറ്റെന്തൊക്കെ ചാര്‍ജ്ജുകളാണ് ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കളില്‍നിന്നും കെ.എസ്.ഇ.ബി. ഈടാക്കുന്നത് ;
(സി)ഇതില്‍ ഈ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചാര്‍ജ്ജ് ഏതാണെന്ന് വ്യക്തമാക്കുമോ ?
|
363 |
വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന
ശ്രീ. ബി. ഡി. ദേവസ്സി
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര തവണ വൈദ്യൂതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുകയുണ്ടായി; ഏതെല്ലാം ഘട്ടത്തില്‍ എത്ര ശതമാനം വീതം ചാര്‍ജ്ജ് വര്‍ദ്ധനവ് വരുത്തുകയുണ്ടായി; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)വൈദ്യൂതി ബോര്‍ഡ് ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യം ഉന്നയിച്ചുകൊണ്ട് ഏറ്റവും ഒടുവില്‍ റഗുലേറ്ററി കമ്മീഷന് നല്‍കിയ മെമ്മോറാണ്ടത്തിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
|
364 |
ഗാര്‍ഹിക വൈദ്യുതി നിരക്ക്
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വൈദ്യുതി ചാര്‍ജ്ജ് എത്ര പ്രാവശ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
(ബി)ഇപ്പോള്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാര്‍ജ്ജ് യൂണിറ്റിന് എത്രയാണെന്ന് വ്യക്തമാക്കുമോ
?
|
365 |
വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക
ശ്രീമതി ഗീതാ ഗോപി
(എ)വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ ഇതു വരെ പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക എത്രയെന്ന് വിശദമാക്കുമോ;
(ബി)ഗാര്‍ഹിക ഉപഭോക്താക്കള്‍, വ്യവസായിക ഉപഭോക്താക്കള്‍, വാണിജ്യ ഉപഭോക്താക്കള്‍ എന്നിങ്ങനെ ഇനം തിരിച്ച് കുടിശ്ശിക എത്രയെന്ന് അറിയിക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആകെ ലഭിക്കേണ്ട കുടിശ്ശികയും പിരിച്ചെടുത്ത കുടിശ്ശികയും എത്ര വീതമാണെന്ന് വിശദമാക്കുമോ ?
|
366 |
വൈദ്യുതോല്പാദനം
ശ്രീ.എ.കെ. ബാലന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതുതായി എത്ര യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു; വൈദ്യുതി നിലയത്തിന്‍റെ പേര്, സ്ഥാപിതശേഷി, നിര്‍മ്മാണം ആരംഭിച്ച തീയതി, ഉല്പാദനം ആരംഭിച്ച തീയതി, ഇപ്പോഴത്തെ ഉല്പാദനം എന്നിവ വ്യക്തമാക്കുക;
(ബി)ഏതെല്ലാം ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണ്; നിലയത്തിന്‍റെ പേര്, സ്ഥാപിതശേഷി, നിര്‍മ്മാണം ആരംഭിച്ച തീയതി എന്നിവ വ്യക്തമാക്കുമോ;
(സി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച ഏതെല്ലാം പദ്ധതികളാണ് ഇപ്പോള്‍ മുടങ്ങിക്കിടക്കുന്നതെന്ന് വിശദമാക്കുമോ?
(ഡി)നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതിനുളള കാരണങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
(ഇ)ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം പാരന്പര്യേതര മാര്‍ഗ്ഗങ്ങളിലൂടെ എത്ര യൂണിറ്റ് വൈദ്യുതി പുതുതായി ഉല്പാദിപ്പിച്ചു; ഓരോന്നിന്‍റെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
367 |
വൈദ്യുതി അധിക ഉദ്പാദനം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)വൈദ്യുത രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ കേരളത്തില്‍ ഇനിയും എത്ര മെഗാവാട്ട് വൈദ്യുതി കൂടുതലായി ഉദ്പാദിപ്പിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ജലവിഭവശേഷി ഉപയോഗിച്ച് എത്ര വൈദ്യുതി കൂടി അധികം ഉദ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്;
(സി)2011, 2012, 2013 വര്‍ഷങ്ങളില്‍ കേരളത്തില്‍ ലഭ്യമായ മഴയുടെ അളവ്, ഉദ്പാദിപ്പിച്ച വൈദ്യുതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
|
368 |
വൈദ്യുതോത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടി
ശ്രീ.രാജു എബ്രഹാം
(എ)ഇപ്പോള്‍ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പ്രതിദിന ശരാശരി അളവ് എത്രയാണ്;
(ബി)കേന്ദ്രപൂളില്‍ നിന്നും മറ്റുമായി എത്ര വൈദ്യുതി നമുക്ക് ലഭിക്കുന്നു; ഒരു ദിവസത്തെ ശരാശരി വൈദ്യുതി ഉപഭോഗം എത്രയാണ്; നിലവില്‍ ലഭ്യതയും ഉപഭോഗവും തമ്മിലുളള അന്തരം എത്രയാണ്; ഇത് പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളത്;
(സി)കൂടുതല്‍ വൈദ്യുതി ലഭിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയാണ്; പുതിയ പദ്ധതികളുടെ നിര്‍മ്മാണത്തിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തൊക്കെയാണ്;
(ഡി)ജലവൈദ്യൂതിയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുളള മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെഎന്ന് വ്യക്തമാക്കുമോ; ഇവയുടെ വ്യാപകമായ ഉത്പാദനത്തിന് സ്വീകരിച്ചിട്ടുളള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെഎന്ന് വിശദമാക്കാമോ;
|
(ഡി)കൂടുതല്‍ വിലകൊടുത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതുവഴി കെ.എസ്.ഇ.ബി.ക്ക് അധിക ബാദ്ധ്യത ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?
|
369 |
ശരാശരി വൈദ്യുതോത്പാദനം
ശ്രീ. എ. കെ. ബാലന്‍
(എ)കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ജൂണ്‍ 1 മുതല്‍ മേയ് 31 വരെയുള്ള ജലവര്‍ഷത്തില്‍ ശരാശരി എത്ര വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ജലസംഭരണികളില്‍ ലഭിച്ചിരുന്നത്; ഇതില്‍ ഓരോ വര്‍ഷവും എത്ര വൈദ്യുതോത്പാദനത്തിനുള്ള വെള്ളം ഉപയോഗപ്പെടുത്തിയെന്ന് വര്‍ഷംതിരിച്ചു വ്യക്തമാക്കുമോ;
(ബി)2013 ജൂണ്‍ 1 മുതലുള്ള ജലവര്‍ഷത്തില്‍ ഇതുവരെ എത്ര വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് സംഭരണികളില്‍ ലഭിച്ചത്; ഇതില്‍ ഇതുവരെ എത്ര വൈദ്യുതോത്പാദനത്തിനുള്ള വെള്ളം ഉപയോഗപ്പെടുത്തിയെന്നു വിശദമാക്കുമോ;
(സി)ജലസംഭരണികളില്‍ ലഭിക്കുന്ന മുഴുവന്‍ വെള്ളവും വൈദ്യുതോത്പാദനത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയുന്നുണ്ടോ ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ?
|
370 |
കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി
ശ്രീ. എ. കെ. ബാലന്‍
(എ)കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍ നിന്നുള്ള വൈദ്യുതി കേരളത്തിന് ലഭിച്ചു തുടങ്ങിയിട്ടുണ്ടോ; എങ്കില്‍ എന്ന് മുതലാണ് ഇത് ലഭിച്ചു തുടങ്ങിയത്; എത്ര യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)ഈ വൈദ്യുതിക്ക് നിശ്ചയിച്ചിട്ടുള്ള നിരക്ക് എത്ര രൂപയാണെന്ന് വ്യക്തമാക്കുമോ;
(സി)കൂടംകുളം ആണവനിലയത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി കൊണ്ടുവരുന്ന ലൈന്‍ ഏതെന്ന് വ്യക്തമാക്കുമോ;
(ഡി)തിരുനല്‍വേലി-ഇടമണ്‍-കൊച്ചി വൈദ്യുതി ലൈനിന്‍റെ പണി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; ലൈന്‍ നിര്‍മ്മാണത്തില്‍ ഇപ്പോള്‍ എവിടെയാണ് തടസ്സം എന്നറിയിക്കുമോ; തടസ്സത്തിന് കാരണമെന്തെന്ന് വിശദമാക്കുമോ?
(ഇ)നിര്‍മ്മാണത്തിലെ തടസ്സം നീക്കാന്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(എഫ്)പ്രസ്തുത ലൈനിന്‍റെ പണി എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കുമോ?
|
371 |
മൂലമറ്റം പവര്‍ഹൌസിന്‍റെ പ്രവര്‍ത്തനക്ഷമത
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)ഇടുക്കി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവര്‍ഹൌസ് സ്ഥാപിക്കപ്പെട്ടത് എപ്പോഴാണ്; എന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു; എത്ര ജനറേറ്ററുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്; അവ കമ്മീഷന്‍ ചെയ്ത തീയതികള്‍ വ്യക്തമാക്കുമോ;
(ബി)മൂലമറ്റം പവര്‍ഹൌസിലുള്ള മൊത്തം ജനറേറ്ററുകളില്‍ പൂര്‍ണമായും ഭാഗികമായും പ്രവര്‍ത്തനക്ഷമമല്ലാത്ത ജനറേറ്ററുകള്‍ എത്രയാണ്; യാതൊരു തകരാറുമില്ലാതെ പ്രവര്‍ത്തിച്ചുവരുന്നവ എത്ര;
(സി)മൂലമറ്റം പവര്‍ഹൌസ് സ്ഥാപിക്കപ്പെട്ടതിനുശേഷം ഇതേവരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട പൊട്ടിത്തെറികളും പ്രവര്‍ത്തനത്തകരാറുകളും സംബന്ധിച്ച വിശദാംശം അറിയിക്കുമോ;
(ഡി)ജനറേറ്ററുകളുടെ സ്വാഭാവികമായ പ്രവര്‍ത്തനക്ഷമത എത്ര വര്‍ഷമാണ്; ഇത്തരം പദ്ധതികള്‍ എത്ര വര്‍ഷം പിന്നിടുന്പോള്‍ പുനരുദ്ധരിക്കേണ്ടതായിട്ടുണ്ട്;
(ഇ)ഇതേവരെയുണ്ടായ തകരാറുകള്‍ മൂലം ഉണ്ടായ സാന്പത്തികനഷ്ടം കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
|
372 |
മൂലമറ്റം പവര്‍ഹൌസിലെ ജനറേറ്ററുകളുടെ പ്രവര്‍ത്തനശേഷിയും പുനരുദ്ധാരണവും
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ)മൂലമറ്റം പവര്‍ഹൌസില്‍ എത്ര ജനറേറ്ററുകള്‍ നിലവില്‍ ഉണ്ട്; അവ ഓരോന്നും എത്ര മെഗാവാട്ട് സ്ഥാപിത ശേഷിയോട് കൂടിയുള്ളവയാണ്; ഓരോ ജനറേറ്ററും കമ്മീഷന്‍ ചെയ്യപ്പെട്ട തീയതി ഏതൊക്കെയായിരുന്നു; ഇവ ഓരോന്നിന്‍റെയും ആയുസ് എത്ര വര്‍ഷം വീതമാണ്; ഇവ ഓരോന്നിന്‍റെയും ആയുസ് അവസാനിക്കുമെന്ന് കണക്കാക്കപ്പട്ട തീയതി ഏതൊക്കെയാണ്;
(ബി)നാളിതുവരെയുള്ള പ്രവര്‍ത്തനം അനുസരിച്ച് ഏതെല്ലാം ജനറേറ്ററുകള്‍ ഭാഗികമായോ പൂര്‍ണമായോ നവീകരിക്കേണ്ടതായി കണ്ടെത്തിയിട്ടുണ്ട്; ഇതിനായി നടത്തിയ സാങ്കേതികവും നിയമാനുസൃതവുമായ പരിശോധനകള്‍ എന്താക്കെയാണെന്ന്; വിശദമാക്കുമോ;
(സി)ഏതെല്ലാം ജനറേറ്ററുകള്‍ ഏതെല്ലാം നിലയില്‍ നവീകരിക്കാനായി തീരുമാനം എടുത്തിട്ടുണ്ട്; വിശദമാക്കാമോ; ഇതിനായി കണക്കാക്കപ്പെട്ട ചെലവ് എത്രയാണ്;
(ഡി)ഇവ ഭാഗികമായി നവീകരിക്കാന്‍ കണക്കാക്കപ്പെട്ട ചെലവ് എത്ര;
(ഇ)മൊത്തം ജനറേറ്ററുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ കണക്കാക്കപ്പെട്ട ചെലവ് എത്ര; വിശദമാക്കാമോ?
|
373 |
ഭൂതത്താന്‍കെട്ട് ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്രോജക്ടിന്‍റെ നിര്‍മ്മാണം
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)ഭൂതത്താന്‍കെട്ട് ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്രോജക്ടിന്‍റെ നിര്‍മ്മാണം കരാര്‍ നല്‍കാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിനായി വിളിച്ച ടെണ്ടറില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ പങ്കെടുത്തിട്ടുണ്ട്; പദ്ധതിയുടെ എസ്റ്റിമേറ്റ് തുക എത്രയാണ്; വിശദമാക്കുമോ;
(സി)പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും ലഭ്യമായിട്ടുണ്ടോ; വനംവകുപ്പില്‍നിന്നും ലഭിക്കേണ്ടിയിരുന്ന അനുമതികള്‍ എന്തെല്ലാമായിരുന്നു; അവ ലഭിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിക്കുവേണ്ടി വനം വകുപ്പ് വിട്ടുതന്ന ഭൂമി എത്രയാണ്; വിശദമാക്കുമോ;
(ഡി)പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്ഥാപനവുമായുള്ള ഏതെങ്കിലും കരാര്‍ നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
(ഇ)കാപ്റ്റീവ് ജനറേഷനുവേണ്ടി കരാറില്‍ ഏര്‍പ്പെട്ടിരുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് എല്ലാ ബാധ്യതകളും അവസാനിപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
374 |
എന്‍.ടി.പി.സി സഹായത്തോടെ സ്ഥാപിക്കുന്ന കാറ്റാടിപ്പാടം
ശ്രീ. എം. എ. ബേബി
(എ)എന്‍.ടി.പി.സി. യുടെ സഹായത്തോടെ എത്ര മെഗാവാട്ട് കാറ്റാടിപ്പാടം സ്ഥാപിക്കുമെന്നാണ് 2013-14 ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്;
(ബി)ഇത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; എങ്കില്‍ എവിടെയാണ് സ്ഥാപിച്ചത് എന്ന് വ്യക്തമാക്കുമോ?
|
375 |
വൈദ്യതി ഉപഭോഗം നിയന്ത്രിക്കുന്നതിനുളള ബോധവത്ക്കരണ പരിപാടികള്‍
ശ്രീ. എം.ഹംസ
(എ)വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആവിഷ്കരിച്ചിട്ടുളള ബോധവത്ക്കരണ പരിപാടിയുടെ വിശദാംശം ലഭ്യമാക്കുമോ;
(ബി)പ്രസ്തുത ബോധവത്ക്കരണ പരിപാടികള്‍ ലക്ഷ്യം കണ്ടെത്തിയതായി കരുതുന്നുണ്ടോ;
(സി)2012 ഡിസംബര്‍ 31-ലെ കണക്ക് പ്രകാരം ഒരു വര്‍ഷം മന്ത്രി മന്ദിരങ്ങളില്‍ എത്ര യൂണിറ്റ് വൈദ്യുതി ചെലവഴിച്ചു; അതിന് എത്ര രൂപയുടെ ബില്ലാണ് ഓരോ മന്ദിരങ്ങളിലും അടച്ചത്; വിശദാംശം ലഭ്യമാക്കാമോ;
(ഡി)2013-ല്‍ നാളിതുവരെയുള്ള കണക്ക് പ്രകാരം ഓരോ മന്ത്രി മന്ദിരത്തിലും എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു; എത്ര രൂപയാണ് വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ അടച്ചത്; വിശദാംശം ലഭ്യമാക്കുമോ?
|
376 |
കെ.എസ്.ഇ.ബി യിലെ മീറ്റര്‍ വാടക
ശ്രീ. എ. റ്റി. ജോര്‍ജ്
കെ. എസ്. ഇ. ബി. മീറ്റര്‍ വിലയും മെറ്റീരിയല്‍ വിലയും ചേര്‍ത്ത് ഒ. വൈ. ഇ. സി. ഇനത്തില്‍ നിശ്ചിത തുക ബോര്‍ഡില്‍ അടച്ച ഉപഭോക്താക്കളില്‍ നിന്നും കണക്ഷന്‍ നല്‍കിയതിനു ശേഷം വീണ്ടും സിംഗിള്‍ ഫേയ്സ് മീറ്ററിന് പ്രതിമാസം 10 രൂപയും ത്രീ ഫേയ്സ് മീറ്ററിന് പ്രതിമാസം 20 രൂപയും വാടക ഈടാക്കുന്നത് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
377 |
സൌരോര്‍ജ്ജ നയം
ശ്രീ. എം.എ.ബേബി
'' സാജുപോള്‍
'' കെ.വി.അബ്ദുള്‍ ഖാദര്‍
'' കെ.കുഞ്ഞമ്മത് മാസ്റ്റര്‍
(എ)സര്‍ക്കാര്‍ പ്രഖ്യാപിച്ച സൌരോര്‍ജ്ജ നയം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ; എങ്കില്‍ എന്നു മുതലാണ്; ഈ സര്‍ക്കാരിന്‍റെ അവശേഷിക്കുന്ന കാലത്തെ സൌരോര്‍ജ്ജ ഉല്പാദന ലക്ഷ്യം വെളിപ്പെടുത്തുമോ;
(ബി)ഇത്തരമൊരു നയം പ്രഖ്യാപിക്കുന്നതിന് മുന്പായി ഏതെല്ലാം തലത്തില്‍ ചര്‍ച്ചകളും ആലോചനയും നടത്തുകയുണ്ടായി;വിശദമാക്കുമോ;
(സി)നിലവിലുളള സംവിധാനങ്ങള്‍ ഉപയോഗിച്ച് സൌരോര്‍ജ്ജത്തിന്‍റെ ഉത്പാദനവും വിതരണവും ഏറ്റെടുക്കാന്‍ വൈദ്യുതി ബോര്‍ഡിനെ പ്രസ്തുത നയം അനുവദിക്കുന്നുണ്ടോ; ബോര്‍ഡിനെ പൂര്‍ണ്ണമായും ഒഴിവാക്കിയതിന്‍റെ കാരണം അറിയിക്കുമോ;
(ഡി)കെ.എസ്.ഇ.ബി., അനര്‍ട്ട് തുടങ്ങി സര്‍ക്കാര്‍-പൊതുമേഖലാ-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്തുകൊ ണ്ട് ഒരു നയ രൂപീകരണം നടത്താന്‍ തയ്യാറാകുമോ?
|
378 |
സൌരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി
ശ്രീ. അന്‍വര്‍ സാദത്ത്
'' ആര്‍. സെല്‍വരാജ്
'' ലൂഡിലൂയിസ്
'' വി.ഡി. സതീശന്‍
(എ)സംസ്ഥാനത്ത് സൌരോര്‍ജ്ജ നയത്തിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത നയത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ;
(സി)സൌരോര്‍ജ്ജത്തില്‍ നിന്നും എത്ര മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)പ്രസ്തുത നയം നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് എന്നു വിശദമാക്കുമോ?
|
379 |
സോളാര്‍ വൈദ്യുതോത്പാദനം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് സോളാര്‍ വൈദ്യുതി ഉത്പാദനത്തിന് ഏതെങ്കിലും കൊറിയന്‍ കന്പനിയെ ചുമതലപ്പെടുത്തി തീരുമാനം എടുത്തിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍, എത്ര മെഗാവാട്ട് വൈദ്യുതോത്പാദനത്തിനാണ് അനുമതി നല്‍കിയതെന്നു വെളിപ്പെടുത്തുമോ;
(സി)പ്രസ്തുത കന്പനിക്ക് അനുമതി നല്‍കുന്നതിന് മന്ത്രിസഭ തീരുമാനിക്കുന്നതിനുമുന്പ് ഈ കന്പനിയുടെ വിശദാംശങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;
(ഡി)സോളാര്‍ വൈദ്യുതി ഉത്പാദിപ്പിച്ചു നല്‍കാമെന്നവകാശപ്പെട്ട് ഈ കന്പനിയുടെ ഏതൊക്കെ പ്രതിനിധികളാണ് സംസ്ഥാനസര്‍ക്കാരിനെ സമീപിച്ചതെന്നു വിശദമാക്കുമോ;
(ഇ)ഈ കന്പനിയുടെ പ്രതിനിധികളുമായി ഔദ്യോഗികമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ഏതൊക്കെ സ്ഥലത്തുവെച്ച് ഏതൊക്കെ തീയതികളില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നു വെളിപ്പെടുത്തുമോ;
(എഫ്)ഒരു മെഗാവാട്ട് വൈദ്യുതി നല്‍കുന്നതിന് എത്ര തുകയാണു നിശ്ചയിച്ചതെന്നു വെളിപ്പെടുത്തുമോ;
(ജി)ഈ കന്പനി ഏതു തീയതി മുതല്‍ വൈദ്യുതി നല്‍കുമെന്നാണു തീരുമാനമുണ്ടായതെന്നു വിശദമാക്കുമോ;
(എച്ച്)ഇതിനകം സംസ്ഥാനത്തിന് എത്ര മെഗാവാട്ട് വൈദ്യുതി ഈ കന്പനിയില്‍നിന്ന് ലഭ്യമാക്കിയിട്ടുണ്ടെന്നു വിശദമാക്കുമോ?
|
380 |
സൌരോര്‍ജ്ജ പദ്ധതികള്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)സൌരോര്‍ജ്ജ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനമോ, സര്‍വ്വേയോ നടത്തിയിട്ടുണ്ടോ ;
(ബി)സൌരോര്‍ജ്ജ പദ്ധതികളുടെ വ്യാപനത്തിനായി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ ;
(സി)എങ്കില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ ;
(ഡി)ഇവ നടപ്പിലാക്കുന്നതിന് ഏതെങ്കിലും സര്‍ക്കാര്‍/സര്‍ക്കാരിതര ഏജന്‍സികളെ നിശ്ചയിച്ചിട്ടുണ്ടോ ; എങ്കില്‍ അവ ഏതൊക്കെയെന്ന് വിശദമാക്കാമോ ?
|
<<back |
next
page>>
|