|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4547
|
ഒരു രൂപാ/രണ്ടു രൂപാ നിരക്കിലുള്ള അരി വിതരണം
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)ഒരു രൂപയ്ക്കുളള അരി സംസ്ഥാനത്ത് എത്ര കുടുബങ്ങള്‍ക്ക് നല്‍കി വരുന്നുണ്ട്; 2013 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിതരണം ചെയ്തതിന്‍റെ കണക്ക് പ്രത്യേകം നല്‍കാമോ;
(ബി)രണ്ട് രൂപ നിരക്കിലുളള അരി നിലവില്‍ വിതരണം ചെയ്യുന്നുണ്ടോ; എങ്കില്‍ എത്ര കാര്‍ഡുടമകള്‍ക്ക് നല്‍കുന്നുണ്ട്;
|
4548 |
ഭക്ഷ്യസുരക്ഷാനിയമവും തുടര്‍നടപടികളും
ശ്രീ. എ. എം. ആരിഫ്
(എ)ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുളള ഭക്ഷ്യ ധാന്യ വിതരണം നടപ്പാക്കിത്തുടങ്ങിയോ;
(ബി)പ്രസ്തുത നിയമം അനുസരിച്ച് എത്ര കിലോഗ്രാമം ഭക്ഷ്യധാന്യങ്ങളാണ് ഓരോ കാര്‍ഡ് ഉടമയ്ക്കും ഉറപ്പാക്കുന്നത്;
(സി)എത്ര കാര്‍ഡ് ഉടമകള്‍ക്കും എത്ര വ്യക്തികള്‍ക്കും ഏതെല്ലാം നിലയിലാണ് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകുന്നത്;
(ഡി)കാര്‍ഡ് ഉടമകള്‍ക്ക് പ്രതിമാസം 5 കിലോഗ്രാം എന്ന വ്യവസ്ഥ ഭക്ഷ്യ സുരക്ഷനിയമത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുളളത് നടപ്പാക്കുന്പോള്‍, കാര്‍ഡ് ഒന്നിന് ഇപ്പോള്‍ 25 കി.ഗ്രാം ഭക്ഷ്യ ധാന്യം കിട്ടിക്കൊണ്ടിരിക്കുന്നവര്‍ക്ക് കുറവ് വരുമോ;
(ഇ)ഭക്ഷ്യ സുരക്ഷാനിയമം ഉറപ്പ് തരുന്ന 35 കിലോഗ്രാം ഭക്ഷ്യധാന്യം ബി.പി.എല്‍ ലിസ്റ്റിലുളള എല്ലാവര്‍ക്കും ലഭിക്കുമോ; ഇല്ലെങ്കില്‍ കാരണം എന്ത്;
(എഫ്)എ.പി.എല്‍. വിഭാഗത്തിന് നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യധാന്യങ്ങള്‍ നിയമം നടപ്പിലാക്കിയതിനു ശേഷവും ലഭിക്കുമോ?
|
4549 |
ഭക്ഷ്യസുരക്ഷാ നിയമവും റേഷന്‍ സംവിധാനവും
ശ്രീ. എസ്. രാജേന്ദ്രന്‍
(എ)ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്പോള്‍ നിലവിലുള്ള റേഷന്‍ രീതിയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുന്നുണ്ടെന്ന് വെളിപ്പെടുത്താമോ;
(ബി)ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്ത എത്ര ശതമാനം ജനങ്ങളുണ്ട്; ഇവര്‍ക്ക് നിലവിലുണ്ടായിരുന്നതു പോലെ റേഷന്‍ തുടര്‍ന്നും നല്‍കാന്‍ സാധ്യമാകുമോ; ഇല്ലെങ്കില്‍ കാരണമെന്ത്; ഇത് നിലവിലുള്ളത് പോലെ തുടരുന്നതിന് പ്രതിവര്‍ഷം എന്തു തുക ചെലവഴിക്കേണ്ടതായി വരും?
(സി)ഇവര്‍ക്കുള്ള റേഷന്‍ എ.പി.എല്‍. വിലയ്ക്ക് നല്‍കണമെന്ന ആവശ്യം കേന്ദ്ര ഗവണ്‍മെന്‍റ് പരിപൂര്‍ണ്ണമായി അംഗീകരിച്ച് ഉത്തരവായിട്ടുണ്ടോ; കേന്ദ്രഗവണ്‍മെന്‍റിന്‍റെ നിലപാട് വിശദമാക്കാമോ?
|
4550 |
പൊതുവിതരണ ശൃംഖല
ശ്രീ. ഇ. പി. ജയരാജന്‍
(എ)സംസ്ഥാനത്ത് ആകെ എത്ര റേഷന്‍ ഷോപ്പുകളുണ്ട് ;
(ബി)എത്ര റേഷന്‍കാര്‍ഡ് ഉടമകളാണ് അന്തേ്യാദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ; അവര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ് ;
(സി)അന്തേ്യാദയ സ്കീമില്‍പ്പെടാത്ത എത്ര പേര്‍ക്കാണ് ഒരു രൂപയ്ക്ക് അരി ലഭിക്കുന്നത് ; ഇപ്പോള്‍ ഒരു റേഷന്‍കാര്‍ഡ് ഉടമയ്ക്ക് എത്ര കിലോഗ്രാം അരിയാണ് പ്രതിമാസം ഒരു രൂപയ്ക്ക് നല്കുന്നത് ;
(ഡി)മറ്റ് റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഇപ്പോള്‍ റേഷന്‍ കാര്‍ഡില്‍നിന്നും ലഭിക്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണ് ;
(ഇ)ഇപ്പോള്‍ ഇത്തരം വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന അരി, ഗോതന്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ വില എത്ര വീതമാണ് ;
(എച്ച്)2013-ലെ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഭക്ഷ്യ സുരക്ഷാ നിയമം സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെയും ഇപ്പോള്‍ ഭക്ഷ്യ വിതരണരംഗത്ത് നടപ്പിലാക്കുന്ന പദ്ധതികളെയും ഏതെല്ലാം തരത്തില്‍ ദോഷകരമായി ബാധിക്കും ;
(ഐ)ഇത് കേന്ദ്രഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പുകളും ലഭ്യമാക്കുമോ?
|
4551 |
ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണം
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)മാവേലി സ്റ്റോറുകളിലും റേഷന്‍കടകളിലും ആവശ്യ സാധനങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടി എന്തൊക്കെയാണ്; വിശദമാക്കുമോ;
(ബി)പൊതു വിതരണ സന്പ്രദായം ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി എന്തൊക്കെയാണ്; വിശദമാക്കുമോ ?
|
4552 |
സബ്സിഡിയോടുകൂടി ഭക്ഷ്യവസ്തുക്കളുടെ വിതരണം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)ഏതെല്ലാം സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡിയോടുകൂടി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു വരുന്നുണ്ട്;
(ബി)2013 ഡിസംബര്‍ 31 ലെ കണക്കുകള്‍ പ്രകാരം സബ്സിഡി ഇനത്തില്‍ ഓരോ സ്ഥാപനത്തിനും കൊടുത്ത് തീര്‍ക്കാനുളള തുക എത്ര വീതമാണെന്ന് വ്യക്തമാക്കുമോ?
|
4553 |
പുനലൂരില്‍ ഭക്ഷ്യസാധന സംഭരണ കേന്ദ്രം
ശ്രീ. കെ. രാജു
(എ)ഭക്ഷ്യ സുരക്ഷാ നിയമം നിലവില്‍ വരുന്പോള്‍ എല്ലാ ജില്ലയിലും സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)നിലവില്‍ എതെല്ലാം കേന്ദ്രങ്ങളിലാണ് സ്ഥലം കണ്ടെത്തിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;
(സി)പൂനലൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏതെങ്കിലും സ്ഥലങ്ങള്‍ ഇത്തരം കേന്ദ്രമാക്കുന്നതിനുളള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ; ഇതിന് അംഗീകാരം ലഭ്യമാക്കുമോ?
|
4554 |
ഭക്ഷ്യവകുപ്പിലെ അനധികൃത നിയമനവും സ്ഥലം മാറ്റവും
ഡോ. കെ.ടി. ജലീല്‍
(എ)ഭക്ഷ്യവകുപ്പില്‍ നിയമനത്തിനും സ്ഥലം മാറ്റത്തിനും കോഴവാങ്ങിയത് സംബന്ധിച്ച് ആര്‍ക്കെല്ലാമെതിരെയാണ് പരാതി ഉയര്‍ന്നിരുന്നത്;
(ബി)അത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നോ;
(സി)റിപ്പോര്‍ട്ടില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയിട്ടുള്ളത് ആരെയൊക്കെയെന്ന് അറിയിക്കാമോ;
(ഡി)ആരോപണ വിധേയരായവരില്‍ ആരെയെല്ലാമാണ് ഒഴിവാക്കിയിട്ടുള്ളത്?
|
4555 |
റേഷന്‍ സംവിധാനം കാര്യക്ഷമമാക്കല്‍
ശ്രീ. തോമസ് ഉണ്ണിയാടന്‍
,, മോന്‍സ് ജോസഫ്
(എ)റേഷന്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം പരിപാടികളാണ് ഈ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പ് വരുത്തുന്നതിന് പുതിയതായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
|
4556 |
വിലക്കയറ്റത്തിനുള്ള കാരണങ്ങള്‍
ശ്രീ. ജെയിംസ് മാത്യു
(എ)റേഷനിംഗ് സന്പ്രദായത്തില്‍ നിലനിന്നിരുന്ന ശാസ്ത്രീയമായ പരിഷ്ക്കാരങ്ങളും അവസരോചിതമായ ഇടപെടലുകളും അവസാനിപ്പിച്ചതാണു ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമെന്ന വസ്തുത വിലയിരുത്തിയിട്ടുണ്ടോ;
(ബി)അവശ്യവസ്തുക്കള്‍ക്ക് മാര്‍ക്കറ്റില്‍ അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റത്തെ സംബന്ധിച്ച് പഠിച്ച് വിവരം നല്കാന്‍ വകുപ്പിന്‍ കീഴില്‍ സംവിധാനം നിലനില്ക്കുന്നുണ്ടോ;
(സി)ഇല്ലെങ്കില്‍ അവശ്യവസ്തുക്കളുടെ വിലനിലവാരം നിയന്ത്രിക്കാന്‍ ഏത് മാനദണ്ധത്തെയാണ് ആശ്രയിക്കുന്നത്;
(ഡി)കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ അവശ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ദ്ധനവ് എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ തുടര്‍നടപടികള്‍ എന്തെങ്കിലും ആലോചിക്കുന്നുണ്ടോ?
|
4557 |
അരിവില നിലവാരം
ശ്രീ. ബാബു. എം. പാലിശ്ശേരി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്തെ പ്രധാന ഇനം അരികളുടെ മാര്‍ക്കറ്റ് വില എത്രയായിരുന്നു;
(ബി)ഈ അരികളുടെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വില എത്രയാണ്;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അരിവിലയില്‍ എത്ര ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്;
(ഡി)അരിവില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ഇ)ഈ നടപടികള്‍ ഫലപ്രദമാണെന്ന് വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ടോ;
(എഫ്)എങ്കില്‍ അതിന്‍റെ വിശദാംശം വ്യക്തമാക്കുമോ?
|
4558 |
റേഷന്‍ സംവിധാനം നിലനിര്‍ത്തുന്നതിനുള്ള ചെലവ്
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)റേഷന്‍സാധനങ്ങള്‍ ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിന് ധാന്യങ്ങളുടെ കടത്ത് കൈകാര്യം ചെയ്യല്‍, റേഷന്‍ കടക്കാരുടെ കമ്മീഷന്‍ തുടങ്ങി ഏതെല്ലാം ഇനത്തില്‍ മൊത്തം എന്ത് തുക ചെലവ് വരുന്നുണ്ട്; കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
(ബി)ഇതില്‍ എന്തു തുക വീതം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും റേഷന്‍ കടക്കാരും വഹിക്കേണ്ടിവരുന്നു; വ്യക്തമാക്കാമോ;
(സി)ഇതുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും സംവിധാനത്തിന് ഇതിനായി ചിലവ് വരുന്നുണ്ടോ; എങ്കില്‍ ആര്‍ക്ക് എത്ര തുക നല്‍കിവരുന്നു; വെളിപ്പെടുത്താമോ;
(ഡി)ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് ചെലവിന്‍റെ എത്ര ശതമാനം കേന്ദ്ര ഗവണ്‍മെന്‍റ് വഹിക്കും; അതുവഴി ബാധ്യത എത്രകോടി രൂപയാണ്; വെളിപ്പെടുത്താമോ?
|
4559 |
റേഷന്‍ സബ്സിഡിയും ആധാര്‍ കാര്‍ഡും
ശ്രീ. എ. കെ. ബാലന്‍
(എ)2011 ഏപ്രില്‍ മാസത്തില്‍ ഒരു എ.പി.എല്‍. കാര്‍ഡുടമയ്ക്ക് സബ്സിഡിയോടു കൂടിയും അല്ലാതെയും ലഭിച്ചിരുന്ന ഭക്ഷ്യധാന്യത്തിന്‍റെ അളവും വിലയും വ്യക്തമാക്കുമോ;
(ബി)2014 ജനുവരി മാസത്തില്‍ ഒരു എ.പി.എല്‍. കാര്‍ഡുടമയ്ക്ക് സബ്സിഡിയോടു കൂടിയും അല്ലാതെയും ലഭിച്ച ഭക്ഷ്യധാന്യത്തിന്‍റെ അളവും വിലയും വ്യക്തമാക്കുമോ;
(സി)റേഷന്‍ സബ്സിഡി ആധാര്‍ കാര്‍ഡ്-ബാങ്ക്-ലിങ്ക് വഴിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ നല്‍കുമോ; ഇല്ലെങ്കില്‍ അപ്രകാരം ചെയ്യാന്‍ ആലോചിക്കുന്നുണ്ടോ;
(ഡി)ഇത് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഇ)റേഷന്‍ കടകള്‍ കന്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
4560 |
എ. പി. എല്‍. റേഷന്‍ വിതരണത്തിലെ കുറവ്
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി എ. പി. എല്‍. വിഭാഗക്കാര്‍ക്ക് നല്‍കി വന്നിരുന്ന ഭക്ഷ്യവസ്തുക്കളില്‍ വെട്ടിക്കുറവ് വരുത്തുകയുണ്ടായോ;
(ബി)ഏതെല്ലാം ഇനങ്ങളില്‍ എത്ര അളവിലാണ് വെട്ടിക്കുറവ് വരുത്തിയത് എന്ന് വ്യക്തമാക്കാമോ;
(സി)ഭക്ഷ്യവസ്തുക്കള്‍ വെട്ടിക്കുറക്കുന്നതിന് ഉണ്ടായ കാരണങ്ങള്‍ വിശദമാക്കാമോ;
(ഡി)എ. പി. എല്‍. വിഭാഗങ്ങള്‍ക്ക് ഗോതന്പും പച്ചരിയും വിതരണം ചെയ്യുന്നുണ്ടോ; എങ്കില്‍ 2013 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിതരണം ചെയ്തതിന്‍റെ കണക്ക് ലഭ്യമാക്കാമോ?
|
4561 |
റേഷന്‍ വിതരണത്തിലെ ക്രമക്കേടുകള്‍
ശ്രീ. എം. ഉമ്മര്‍
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, പി. ബി. അബ്ദുള്‍ റസാക്
,, കെ. എന്‍ എ. ഖാദര്‍
(എ)പാവപ്പെട്ടവര്‍ക്ക് സൌജന്യമായും കുറഞ്ഞ വിലയിലും നല്കേണ്ട റേഷന്‍ സാധനങ്ങള്‍ മൊത്തമായി കടത്തിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത്തരം എത്ര കേസുകള്‍ പിടിച്ചിട്ടുണ്ടെന്നതിന്‍റെ വിശദവിവരം നല്‍കാമോ;
(സി)റേഷന്‍ വിതരണ സംവിധാനത്തിലെ ക്രമക്കേട് തടയുന്നതിന് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്തൊക്കെ മാറ്റം വരുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ?
|
4562 |
റേഷന്‍ മണ്ണെണ്ണ വിതരണം
ശ്രീ. എളമരം കരീം
ഡോ. കെ.ടി. ജലീല്‍
ശ്രീ. എം. ചന്ദ്രന്‍
,, കെ. വി. അബ്ദുള്‍ ഖാദര്‍
(എ)റേഷന്‍ മണ്ണെണ്ണ വിതരണത്തില്‍ വന്‍തോതില്‍ തട്ടിപ്പുകള്‍ നടന്നു വരുന്നതായുള്ള ആക്ഷേപങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വൈദ്യുതീകരിക്കാത്ത വീട്ടുടമകളായ കാര്‍ഡുടമകള്‍ക്ക് ഒരു ആഴ്ചയില്‍ നല്‍കുന്ന മണ്ണെണ്ണ എത്രയാണ്; വൈദ്യുതീകരിച്ച വീട്ടുടമകള്‍ക്ക് നല്‍കിവരുന്നതെത്ര; ഇത് ഏറ്റവും കൂടിയ അളവില്‍ നല്‍കിയിരുന്നത് എപ്പോഴായിരുന്നു; എത്ര ലിറ്റര്‍ വീതമായിരുന്നു എന്ന് അറിയിക്കാമോ;
(സി)കാര്‍ഡുടമകള്‍ അറിയാതെ മണ്ണെണ്ണ കൂടിയ വിലയ്ക്ക് കൈമാറപ്പെടുന്നതായി അറിവുണ്ടോ; ബന്ധപ്പെട്ട ഉദ്യോഗസ്ഥരും റേഷന്‍ ഷോപ്പുകാരും ചേര്‍ന്ന് നടത്തിവരുന്ന ഈ തട്ടിപ്പിനെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് വിശദമാക്കുമോ?
|
4563 |
അനധികൃത മണ്ണെണ്ണ വില്പന
ശ്രീ. ഇ.കെ. വിജയന്‍
(എ)അനധികൃതമായി മണ്ണെണ്ണ സൂക്ഷിക്കുന്ന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍ ഏതെല്ലാം കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്; വിശദാംശം നല്‍കാമോ;
(സി)അനധികൃതമായി മണ്ണെണ്ണ കടത്തുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും കേസ് നിലവിലുണ്ടോ;
(ഡി)എങ്കില്‍ പ്രസ്തുത കേസിന്‍റെ നിലവിലുള്ള സ്ഥിതി വിശദമാക്കാമോ?
|
4564 |
ഭക്ഷ്യധാന്യത്തിലെ കേന്ദ്രവിഹിതം
ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഭക്ഷ്യ ധാന്യ വിഹിതത്തില്‍ കേന്ദ്രം വര്‍ദ്ധന വരുത്തിയിട്ടുണ്ടോ;
(ബി)2011 - ജൂണ്‍ മാസം മുതല്‍ നാളിതുവരെ കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടുള്ള അരി, ഗോതന്പ് എന്നിവയുടെ വിഹിതം ഓരോ തവണയും എത്രയാണെന്നു വ്യക്തമാക്കുമോ;
(സി)ഓരോ മാസവും വിതരണം നടത്തിയ ഭക്ഷ്യധാന്യങ്ങളുടെ വിവരം വ്യക്തമാക്കുമോ;
(ഡി)നിലവില്‍ എത്ര ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്ക് ഉണ്ടെന്ന് വ്യക്തമാക്കുമോ;
(ഇ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ദിവസം ഗോഡൌണുകളിലെ ധാന്യശേഖരം എത്രയായിരുന്നു എന്ന് വ്യക്തമാക്കുമോ?
|
4565 |
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച റേഷന്‍ വിതരണം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ഭക്ഷ്യസുരക്ഷയുടെ ഭാഗമായി റേഷന്‍ കടകള്‍ വഴി കിലോയ്ക്ക് മൂന്ന് രൂപ നിരക്കില്‍ അരിയും രണ്ട് രൂപയ്ക്ക് ഗോതന്പും ഒരു രൂപയ്ക്ക് ധാന്യങ്ങളും ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുള്ള പത്രപ്പരസ്യപ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ അറിയാമോ;
(ബി)കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്കില്‍ റേഷന്‍ കടകള്‍ വഴി ഈ സാധനങ്ങള്‍ ലഭ്യമാണോ; ഇല്ലെങ്കില്‍ എപ്പോള്‍ മുതല്‍ ലഭ്യമാക്കുമെന്ന് പറയാമോ;
(സി)കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ സാധനങ്ങള്‍ കേരളത്തില്‍ ഇതുവരെ റേഷന്‍ കടകള്‍ വഴി ലഭ്യമാക്കിയിട്ടില്ലെന്ന റേഷന്‍ ഡീലേഴ്സ് ഭാരവാഹികളുടെ പരാതി ലഭിച്ചിട്ടുണ്ടോ;
(ഡി)എങ്കില്‍ അതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
|
4566 |
റേഷന്‍ വിതരണരംഗത്ത് നടക്കുന്ന വെട്ടിപ്പ്
ശ്രീ. എസ്. ശര്‍മ്മ
,, ബി. സത്യന്‍
,, എം. ഹംസ
,, പുരുഷന്‍ കടലുണ്ടി
(എ)റേഷന്‍ വിതരണരംഗത്ത് നടക്കുന്ന വെട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)വിതരണക്കാര്‍ അളവില്‍ കുറവ് വരുത്തുന്നതായ കാര്യം അറിയാമോ ;
(സി)ഗോഡൌണുകളില്‍ ശേഖരിക്കുന്ന ധാന്യം സ്വകാര്യ കച്ചവടത്തിനായി ഉപയോഗിക്കുന്നത് അറിവുള്ളതാണോ ;
(ഡി)ഇക്കാരണങ്ങളാല്‍ ഉപഭോക്താവിന് റേഷന്‍ വിഹിതം അര്‍ഹതപ്പെട്ടതിലും കുറഞ്ഞ അളവില്‍ ലഭ്യമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ ?
|
4567 |
പൊതുവിതരണ മേഖലയില്‍ ഗോതന്പിന്‍റെ വിതരണം
ശ്രീ. ഇ. കെ. വിജയന്‍
(എ)പൊതുവിതരണ മേഖലയില്‍ ഗോതന്പിന്‍റെ വിതരണം ഫലപ്രദമായി നടക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഗോതന്പിന്‍റെ വിതരണം ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്;
(സി)2011 മുതല്‍ 2014 ജനുവരി വരെയുള്ള കാലയളവില്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്ത ഗോതന്പിന്‍റെ വിലവിവരപട്ടിക നല്‍കാമോ;
(ഡി)ഗോതന്പിന്‍റെ വിലവര്‍ദ്ധനവ് തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
|
T.4568 |
എ.പി.എല്‍. ആയി മാത്രമുള്ള റേഷന്‍ കാര്‍ഡ് വിതരണം
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
(എ)പുതുതായി അനുവദിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ മാനദണ്ധങ്ങള്‍ പരിശോധിക്കാതെ എ.പി.എല്‍. ആയി മാത്രം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)ഇതിന്മേല്‍ ഭക്ഷ്യവും സിവില്‍ സപ്ലൈസും വകുപ്പ് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
|
4569 |
റേഷന്‍ കാര്‍ഡ് എ.പി.എല്‍.-ല്‍നിന്നും ബി.പി.എല്‍. ആയി മാറ്റി ലഭിക്കുന്നതിനുള്ള നടപടിക്രങ്ങള്‍
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
റേഷന്‍കാര്‍ഡ് എ.പി.എല്‍.-ല്‍നിന്നും ബി.പി.എല്‍. ആയി മാറ്റി ലഭിക്കുന്നതിനുള്ള എന്തെല്ലാം നടപടിക്രമങ്ങളാണ് സ്വീകരിക്കേണ്ടതെന്നും വ്യക്തമാക്കാമോ ?
|
4570 |
ബി.പി.എല്‍ റേഷന്‍ കാര്‍ഡ് അപേക്ഷകള്‍
ശ്രീ. എസ്. ശര്‍മ്മ
(എ)വൈപ്പിന്‍ മണ്ഡലത്തില്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിന് എത്ര അപേക്ഷകളാണ് 2012 ജനുവരിക്കുശേഷം നാളിതുവരെ ലഭിച്ചതെന്നും, എത്ര അപേക്ഷകള്‍ പരിഗണിച്ചുവെന്നും പഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കാമോ;
(ബി)പരിഗണിക്കാത്ത അപേക്ഷകളിന്മേല്‍ സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടിയെന്തെന്നും, എന്നത്തേക്ക് തീര്‍പ്പ് കല്‍പ്പിക്കുമെന്നും വ്യക്തമാക്കാമോ?
|
4571 |
എ.പി.എല്‍. കാര്‍ഡ് ബി.പി.എല്‍. ആക്കുന്നതിനുള്ള അപേക്ഷ
ശ്രീ. പി. റ്റി. എ. റഹീം
എ. പി. എല്‍. കാര്‍ഡുകള്‍ ബി. പി. എല്‍. ആക്കി നല്‍കുന്നതിനുള്ള അപേക്ഷകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നുണ്ടോ; വിശദമാക്കുമോ ?
|
4572 |
എ.പി.എല്‍ - ബി.പി.എല്‍ കാര്‍ഡുകള്‍ സംബന്ധിച്ച്
ശ്രീമതി ഗീതാ ഗോപി
(എ)എ.പി.എല്‍ പട്ടികയില്‍ നിന്ന് ബി.പി.എല്‍. പട്ടികയിലേക്ക് മാറുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ വിശദമാക്കുമോ;
(ബി)ഇങ്ങനെ മാറ്റുന്നതിന് നേരിടുന്ന കാലതാമസം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; അതു പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
4573 |
റാന്നി താലൂക്കിലെ റേഷന്‍ സംഭരണ കേന്ദ്രം
ശ്രീ. രാജു എബ്രഹാം
(എ)റേഷന്‍ കടകളിലൂടെ ഇപ്പോള്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കി വരുന്നത് എന്തൊക്കെ സാധനങ്ങള്‍ എത്രയളവിലാണ് എന്ന് വ്യക്തമാക്കാമോ; റേഷന്‍ സാധനങ്ങള്‍ കൃത്യമായി യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് തന്നെ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ എന്തൊക്കെ സംവിധാനങ്ങളാണ് സിവില്‍ സപ്ലൈസ് വകുപ്പിനുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)റേഷന്‍ കടകളിലേക്ക് സാധനങ്ങള്‍ ഇപ്പോള്‍ വിതരണം നടത്തുന്നതിന് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗമെന്താണ്;
(സി)ഒരു താലൂക്കിലെ മുഴുവന്‍ റേഷന്‍ കടകള്‍ക്കും നല്‍കേണ്ട സാധനങ്ങള്‍ ഒരു സംഭരണ കേന്ദ്രത്തില്‍ സൂക്ഷിക്കുന്നതിനായി താലൂക്കില്‍ ഒന്ന് എന്ന നിരക്കില്‍ നിര്‍മ്മിക്കാനുദ്ദേശിച്ച സംഭരണകേന്ദ്രങ്ങളുടെ നിര്‍മ്മാണം ഏതെങ്കിലും സ്ഥലത്ത് ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയൊക്കെ;
(ഡി)റാന്നി താലൂക്കിനുവേണ്ടി ഇത്തരം സംഭരണകേന്ദ്രം നിര്‍മ്മിക്കുന്നതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ എവിടെ; എത്ര സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്; ഈ സ്ഥലം സിവില്‍ സപ്ലൈസ് വകുപ്പിന് കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വ്യക്തമാക്കാമോ; അടിയന്തരമായി ഈ സ്ഥലം ഏറ്റെടുക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
T.4574 |
കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിക്കുളള റേഷന്‍ വിതരണം
ശ്രീ.ബി.ഡി.ദേവസ്സി
(എ)ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട കൊരട്ടിയിലെ ഗാന്ധിഗ്രാം ത്വക്ക്രോഗാശുപത്രിയിലെ 213 ഓളം വരുന്ന അന്തേവാസികള്‍ക്ക് മാസങ്ങളായി പഞ്ചസാര, അരി, ഗോതന്പ് എന്നീ റേഷന്‍ സാധനങ്ങളും സ്റ്റൈപ്പന്‍റും വിതരണം ചെയ്യാത്തത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത ആശുപത്രിയിലെ നിലാരംബരായ അന്തേവാസികളെ ബി.പി.എല്‍ വീഭാഗത്തില്‍ നിലനിര്‍ത്തി, റേഷന്‍ സാധനങ്ങള്‍ അടിയന്തരമായി വിതരണം ചെയ്യുന്നതിനും, സ്റ്റൈപ്പന്‍റ് നല്‍കുന്നതിനും, രോഗികളുടെ സൊസൈറ്റിക്ക് നല്‍കാനുളള തുക അനുവദിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമോ?
|
4575 |
അട്ടപ്പാടിയിലെ റേഷന്‍ വിതരണം
ശ്രീ. എ.കെ. ബാലന്‍
(എ)അട്ടപ്പാടിയില്‍ നിലവില്‍ എത്ര കുടുംബങ്ങള്‍ക്കാണ് റേഷന്‍ കാര്‍ഡ്
ഇല്ലെന്ന് കണ്ടെത്തിയിട്ടുള്ളത്;
(ബി)ഈ സര്‍ക്കാര്‍ വന്നതിനുശേഷം അട്ടപ്പാടിയില്‍ എത്ര റേഷന്‍ കാര്‍ഡുകള്‍ പുതുതായി അനുവദിച്ചിട്ടുണ്ട്; ഇതില്‍ എത്രയെണ്ണം ആദിവാസികള്‍ക്ക് അനുവദിച്ചു; ആദിവാസികള്‍ക്ക് അനുവദിച്ചതില്‍ എ.പി.എല്‍. കാര്‍ഡുകള്‍ ഉണ്ടോ; എങ്കില്‍ എത്രയെണ്ണം;
(സി)അട്ടപ്പാടിയിലെ ആദിവാസികളില്‍ നിലവില്‍ എ.പി.എല്‍. കാര്‍ഡുള്ളത് എത്രപേര്‍ക്കാണ്;
(ഡി)അട്ടപ്പാടിയിലെ ആദിവാസികളില്‍ എ.പി.എല്‍. റേഷന്‍ കാര്‍ഡുള്ള എത്രപേര്‍ ബി.പി.എല്‍. ആക്കിമാറ്റാന്‍ അപേക്ഷ നല്‍കി; എത്രപേര്‍ക്ക് അപ്രകാരം മാറ്റി നല്‍കി;
(ഇ)അട്ടപ്പാടിയിലെ റേഷന്‍ കടകള്‍ വഴി ആദിവാസികള്‍ക്ക് നിലവില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ പേരും അളവും വിലയും വ്യക്തമാക്കുമോ;
(എഫ്)അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ അളവെത്രയാണ്?
|
4576 |
എന്‍ഡ് ടു എന്‍ഡ് റേഷന്‍കട നവീകരണ പദ്ധതി
ശ്രീ. സി. മോയിന്‍കുട്ടി
,, എന്‍. ഷംസുദ്ദീന്‍
,, പി. കെ. ബഷീര്‍
,, സി. മമ്മൂട്ടി
(എ)എന്‍ഡ് ടു എന്‍ഡ് പദ്ധതി പ്രകാരമുള്ള റേഷന്‍കട നവീകരണത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വെളിപ്പെടുത്തുമോ;
(ബി)ഇതിലൂടെ റേഷന്‍ സാധനങ്ങളുടെ കരിഞ്ചന്ത എത്രത്തോളം അവസാനിപ്പിക്കാന്‍ സാധിക്കുന്നതാണ്;
(സി)അവശരായ മുതിര്‍ന്ന പൌരര്‍, ചലനശേഷിയില്ലാത്ത രോഗികള്‍, വികലാംഗര്‍ എന്നിവര്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള സംവിധാനം ഈ പദ്ധതി വിഭാവനം ചെയ്യുന്നുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കുമോ?
|
4577 |
പുതിയ റേഷന്‍കടകള്‍
ശ്രീ. പി. സി. വിഷ്ണുനാഥ്
,, അന്‍വര്‍ സാദത്ത്
,, വി. റ്റി. ബല്‍റാം
,, വി. ഡി. സതീശന്‍
(എ)പുതിയ റേഷന്‍ കടകള്‍ തുടങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
(ബി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിനായി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(സി)ഇവ നടപ്പാക്കുന്നതില്‍ എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നറിയിക്കാമോ?
|
4578 |
കല്‍പ്പറ്റ മുണ്ടേരിയില്‍ റേഷന്‍ കട
ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍
(എ)കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ മുണ്ടേരി എന്ന സ്ഥലത്ത് പുതിയ റേഷന്‍കട ആരംഭിക്കുന്നതിനുളള നടപടി വിശദമാക്കുമോ;
(ബി)പ്രസ്തുത സ്ഥലത്ത് പുതിയ റേഷന്‍കട ആരംഭിക്കുന്നതിനുളള തടസ്സങ്ങള്‍ വ്യക്തമാക്കുമോ;
(സി)വകുപ്പുതല റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിച്ച് പ്രസ്തുത സ്ഥലത്ത് റേഷന്‍കട ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
<<back |
next page>>
|