|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4579
|
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് സബ്സിഡി
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഓരോ വര്‍ഷവും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് സബ്സിഡിയായി അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ നല്‍കാമോ ;
(ബി)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇത്തരത്തില്‍ അനുവദിച്ചിരുന്ന സബ്സിഡി തുകയേക്കാള്‍ കുറച്ച് മാത്രമേ ഈ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളൂ എന്നത് ശരിയാണോ ; എങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ ;
(സി)കരാറുകാര്‍ക്ക് എത്ര കുടിശ്ശികയാണ് കൊടുത്തു തീര്‍ക്കുവാനുള്ളതെന്ന് അറിയിക്കാമോ ;
(ഡി)കരാറുകാര്‍ക്ക് കുടിശ്ശിക തുക നല്‍കാത്തതിനാല്‍ അവര്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ടെണ്ടറുകള്‍ ബഹിഷ്കരിക്കുകയുള്‍പ്പെടെ ചെയ്തിട്ടില്ലേ ;
(ഇ)എങ്കില്‍ അതിനെതുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച പരിഹാര നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ?
|
4580 |
ഉത്സവകാലങ്ങളില്‍ സിവില്‍ സപ്ലൈസ്കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകളിലെ വിലനിലവാരം
ശ്രീ.എം.എ. ബേബി
(എ)2012 ലെ ഓണം, റംസാന്‍ കാലത്ത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റുകള്‍ വഴി വിറ്റുകൊണ്ടിരുന്ന അവശ്യസാധനങ്ങളുടെ വില കിലോഗ്രാമിന് എത്ര രൂപയായിരുന്നു; ആ ഘട്ടത്തില്‍ ഓരോ സാധനത്തിനും നല്‍കിവന്ന സബ്സിഡി എത്ര രൂപ വീതമായിരുന്നു;
(ബി)ഇത് 2013-ലെ ഓണം, റംസാന്‍ കാലത്ത് എത്രയായിരുന്നു; എത്ര ശതമാനം വീതം വര്‍ദ്ധന ഓരോ അവശ്യസാധനങ്ങളുടെ വിലയിലുമുണ്ടായി; മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2013 ല്‍ ഏതെല്ലാം സാധനങ്ങളുടെ സബ്സിഡി കുറയ്ക്കുകയുണ്ടായി; വിശദമാക്കാമോ;
(സി)സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലറ്റുകളുടെ എണ്ണത്തില്‍ 2013 ഓണം റംസാന്‍ കാലത്ത് ഉണ്ടായ വര്‍ദ്ധന എത്ര? 2012 ലെ ഓണം, റംസാന്‍ കാലത്തെ വിറ്റുവരവ് മൊത്തം എത്ര; ഇത് 2013 ല്‍ എത്രയായി വര്‍ദ്ധിച്ചു; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആനുപാതികമായ വര്‍ദ്ധന ഉണ്ടായിട്ടില്ലാത്തതിന്‍റെ കാരണം വെളിപ്പെടുത്താമോ ?
|
4581 |
അസിസ്റ്റന്‍റ് സെയില്‍സ്മാന്‍ - ആലപ്പുഴ ജില്ല
ശ്രീ. ജി. സുധാകരന്‍
(എ)ആലപ്പുഴ ജില്ലയില്‍, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു കീഴില്‍ അസിസ്റ്റന്‍റ് സെയില്‍സ്മാന്‍മാരുടെ എത്ര തസ്തികകള്‍ ഉണ്ട്; നിലവില്‍ എത്ര പേര്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നു; ഇതില്‍ പി. എസ്. സി മുഖേന നിയമനം ലഭിച്ചവര്‍ എത്ര; താല്കാലിക ജീവനക്കാര്‍ എത്ര; വ്യക്തമാക്കാമോ?
(ബി)ആലപ്പുഴ ജില്ലയില്‍, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ കീഴില്‍ അസിസ്റ്റന്‍റ് സെയില്‍സ്മാന്‍മാരുടെ എത്ര തസ്തികകള്‍ ഒഴിവുണ്ട്; ഒഴിവുളള തസ്തികകള്‍ നിയമനത്തിനായി പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
|
4582 |
ജനസന്പര്‍ക്ക പരിപാടിക്കുള്ള പിരിവ്
ഡോ. കെ. ടി. ജലീല്‍
(എ)മലപ്പുറത്ത് നടന്ന മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയുടെ ചെലവിലേക്ക് സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പണപ്പിരിവ് നടത്തിയിരുന്നോ; ഇത് സംബന്ധിച്ച് വന്ന മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)റേഷന്‍ വിതരണക്കാര്‍ മൊത്ത വ്യാപാരികള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവരില്‍ നിന്നും പണപിരിവ് നടത്തിയിരുന്നോ;
(സി)ആകെ എന്ത് തുക ഇവരില്‍ നിന്നുംപിരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പിരിച്ച പണത്തിന് രശീതി നല്‍കിയിരുന്നോ;
(ഡി)സിവില്‍ സപ്ലൈസ് വകുപ്പില്‍ നിലനില്‍ക്കുന്ന വന്‍തോതിലുള്ള അഴിമതിക്ക് ഈ നടപടി ആക്കം കൂട്ടുമെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ?
|
4583 |
പാചകവാതക വാഹന ചാര്‍ജ്ജ്
ശ്രീ. കെ. അജിത്
(എ)പാചകവാതക വിതരണ ഏജന്‍സികള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ വില ഈടാക്കുന്നതിന്‍റെ മാനദണ്ധം എന്താണെന്ന് വെളിപ്പെടുത്തുമോ ;
(ബി)സിലിണ്ടറുകളുടെ വിതരണത്തിനായി വാഹനചാര്‍ജ് കണക്കാക്കുന്നത് എങ്ങിനെയെന്ന് വെളിപ്പെടുത്തുമോ ;
(സി)എല്ലാ ഏജന്‍സികള്‍ക്കും ഓരോ രീതിയിലാണോ ചാര്‍ജ്ജുകള്‍ ഈടാക്കാനുള്ള അനുവാദം എന്നകാര്യവും വെളിപ്പെടുത്തുമോ ;
(ഡി)സിലിണ്ടറുകളുടെ വിതരണവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പരാതികള്‍ ആര്‍ക്കാണ് സമര്‍പ്പിക്കേണ്ടതെന്നും പരാതികള്‍ പറയേണ്ട ഫോണ്‍ നന്പരുകള്‍ ഏതെന്നും വെളിപ്പെടുത്തുമോ ?
|
4584 |
വൈപ്പിന്‍ മണ്ധലത്തിലെ ഗ്യാസ് സിലിണ്ടര്‍ വിതരണം
ശ്രീ. എസ്. ശര്‍മ്മ
(എ)വൈപ്പിന്‍ മണ്ധലത്തിലെ പഞ്ചായത്തുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യുന്നതിന് എത്ര ഏജന്‍സികളാണ് നിലവിലുള്ളതെന്നും എത്ര ഗുണഭോക്താക്കളുണ്ടെന്നും വ്യക്തമാക്കുമോ;
(ബി)യഥാസമയം ആവശ്യാനുസരണം സിലിണ്ടര്‍ വിതരണം ചെയ്യുന്നതില്‍ പ്രസ്തുത ഏജന്‍സികള്‍ വീഴ്ചവരുത്തുന്നതു സംബന്ധിച്ച എത്ര പരാതികള്‍ ലഭിച്ചുവെന്നും, അതിന്മേല്‍ സ്വീകരിച്ച നടപടിയെന്തെന്നും വ്യക്തമാക്കുമോ;
(സി)മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടും ഗ്യാസ് വിതരണം ചെയ്തുവെന്ന രീതിയില്‍ ഉപഭോക്താക്കള്‍ക്കു ഫോണ്‍ മെസ്സേജ് നല്‍കുകയും, എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഗ്യാസ് വിതരണം ചെയ്യാതെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍ക്കെതിരെ എന്തു നടപടിയാണു സ്വീകരിച്ചതെന്നു വ്യക്തമാക്കുമോ?
|
4585 |
ചാലക്കുടിയില്‍ പെട്രോള്‍ പന്പ്, ഗ്യാസ് ഔട്ട്ലെറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ്,
പീപ്പിള്‍സ് ബസാര്‍
ശ്രീ. ബി.ഡി. ദേവസ്സി
(എ)ചാലക്കുടിയില്‍ ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പിനുകീഴില്‍ പെട്രോള്‍ പന്പ്, ഗ്യാസ് ഔട്ട്ലെറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍ എന്നിവ അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഇതിനായി അടിയന്തര നടപടി സ്വീകരിക്കുമോ;
(സി)കൊരട്ടി പഞ്ചായത്തിലെ വാലുങ്ങാമുറിയിലും, മേലൂര്‍ പഞ്ചായത്തിലെ അടിച്ചിലിയിലും മാവേലിസ്റ്റോറുകള്‍ അനുവദിക്കുന്നതിനായി നടപടി സ്വീകരിക്കുമോ?
|
4586 |
മാവേലിസ്റ്റോറുകളിലെ സാധനങ്ങളുടെ ഗുണനിലവാരവും വിലനിലവാരവും
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)മാവേലിസ്റ്റോറുകളിലൂടെ വിതരണം നടത്തുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ;
(ബി)മാവേലിസ്റ്റോറുകളിലൂടെ വിതരണം നടത്തുന്ന സാധനങ്ങളുടെയും പൊതുവിപണിയില്‍ വിതരണം നടത്തുന്ന സാധനങ്ങളുടെയും വിലനിലവാരം സംബന്ധിച്ച വിശദാംശം നല്‍കുമോ;
(സി)മാവേലിസ്റ്റോറിലൂടെ വിതരണം നടത്തുന്ന മുഴുവന്‍ സാധനങ്ങള്‍ക്കും സബ്സിഡി നല്‍കുമോ; ഇതിനായി നിലവില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?
|
4587 |
വടകര മണ്ധലത്തിലെ മാവേലി സ്റ്റോറുകള്‍
ശ്രീ. സി. കെ. നാണു
(എ)വടകര മണ്ധലത്തില്‍ എത്ര മാവേലി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)ഇത് എവിടെയൊക്കെയാണ് സ്ഥിതി ചെയ്യുന്നത്;
(സി)മത്സ്യത്തൊഴിലാളികള്‍ക്ക് വടകരയില്‍ പ്രത്യേക മാവേലി സ്റ്റോറുകള്‍ അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(ഡി)വടകരയില്‍ സിവില്‍ സപ്ലൈസിന്‍റെ കീഴില്‍ എത്ര ഹോള്‍സെയില്‍ ഡിപ്പോകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
|
4588 |
പാളയം കണ്ണിമാറാ മാര്‍ക്കറ്റിലെ മാവേലിസ്റ്റോര്‍
ശ്രീ. കെ. മുഹമ്മദുണ്ണിഹാജി
(എ)തിരുവനന്തപുരം പാളയം കണ്ണിമാറാ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന മാവേലിസ്റ്റോറിലെ സ്ഥലപരിമിതി മൂലമുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കൂടുതല്‍ സ്ഥലം ലഭ്യമാക്കി കൂടുതല്‍ സാധനങ്ങള്‍ വില്ക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും നടപടി സ്വീകരിക്കുമോ;
(സി)ഇവിടെയുള്ള ഇലക്ട്രോണിക് വെയ്യിംഗ് മെഷീനിലെ റീഡിംഗ് വാങ്ങുന്നവര്‍ക്കുകൂടി കണ്ട് അളവ് ശരിയാണെന്ന് ബോദ്ധ്യം വരുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുമോ;
(ഡി)സബ്സിഡൈസ്ഡ് നിരക്കില്‍ സാധനങ്ങള്‍ വാങ്ങുന്പോള്‍ സബ്സിഡി ഇല്ലാത്ത പാക്ക്ഡ് ഐറ്റംസ് കൂടി വാങ്ങണമെന്ന നിബന്ധന നിലവിലുണ്ടോ?
|
4589 |
മാവേലി ഹോട്ടലുകള്‍ വ്യാപകമാക്കാന്‍ നടപടി
ശ്രീ. എ. എ. അസീസ്
(എ)എവിടെയൊക്കെയാണ് മാവേലി ഹോട്ടലുകള്‍ പ്രവര്‍ത്തനം തുടങ്ങിയതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ബി)മാവേലി ഹോട്ടലുകളിലെ വില നിലവാരം വ്യക്തമാക്കുമോ;
(സി)മാവേലി ഹോട്ടലുകള്‍ വ്യാപകമായി തുടങ്ങുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
|
4590 |
നെന്മാറ നിയോജക മണ്ധലത്തിലെ നെല്ല് സംഭരണം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)നെന്മാറ നിയോജക മണ്ധലത്തില്‍ ഇക്കഴിഞ്ഞ സീസണില്‍ എത്ര ടണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്; പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി)നെല്ല് സംഭരണത്തിന്‍റെ ചുമതല ഏതെല്ലാം ബാങ്കുകളെയാണ് ഏല്‍പ്പിച്ചത്; വിശദാംശം നല്‍കുമോ;
(സി)സംഭരണ വില യഥാസമയം നല്‍കാന്‍ കഴിയാത്തതിന്‍റെ കാരണം വിശദമാക്കുമോ;
(ഡി)സംഭരണവില നല്‍കാന്‍ ഇനിയും കുടിശ്ശികയുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
|
4591 |
2012-13, 2013-14 വര്‍ഷങ്ങളിലെ നെല്ല് സംഭരണം
ശ്രീ. മുല്ലക്കര രത്നാകരന്‍
(എ)2012-13, 2013-14 വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ആകെ സംഭരിച്ച നെല്ലിന്‍റെ അളവ് എത്രയെന്ന് വ്യക്തമാക്കാമോ;
(ബി)ഇവയുടെ ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ?
|
4592 |
സപ്ലൈകോ വഴി കുത്തരി വിതരണ പദ്ധതി
ശ്രീ. എം. എ. വാഹീദ്
,, എ. പി. അബ്ദുള്ളക്കുട്ടി
,, ബെന്നി ബെഹനാന്‍
,, വി. പി.സജീന്ദ്രന്‍
(എ)സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് കുത്തരി വിതരണ പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിനായി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇവ നടപ്പാക്കുന്നതില്‍ എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട്?
|
4593 |
സപ്ലൈകോയുടെ പ്രവര്‍ത്തനം
ശ്രീമതി കെ. എസ്. സലീഖ
(എ)സപ്ലൈകോയ്ക്ക് എത്ര വിതരണകേന്ദ്രങ്ങള്‍ നിലവിലുണ്ട്; ഇതിലൂടെ പ്രതിവര്‍ഷം ശരാശരി എത്ര കോടി രൂപയുടെ വിറ്റുവരവുണ്ട്; വ്യക്തമാക്കുമോ;
(ബി)പ്രസ്തുത സ്ഥാപനത്തിന് നടപ്പുസാന്പത്തികവര്‍ഷം ഡിസംബര്‍ 31 വരെ എത്ര കോടി രൂപയുടെ വിറ്റുവരവുണ്ട്; വ്യക്തമാക്കുമോ;
(സി)സപ്ലൈകോയില്‍ നിലവില്‍ എത്ര ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നു; അവര്‍ ആരെല്ലാം;
(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ എത്രപേരെ ടി സ്ഥാപനത്തില്‍ മാനേജിങ് ഡയറക്ടര്‍മാരായി നിയമിച്ചു; ഇതില്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനല്ലാത്ത ആരെങ്കിലും ഉണ്ടായിരുന്നോ; വ്യക്തമാക്കുമോ;
(ഇ)ഇപ്പോള്‍ സപ്ലൈകോയിലെ മാനേജിങ് ഡയറക്ടര്‍ ആരാണ്; ഇദ്ദേഹം സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനാണോ; അല്ലെങ്കില്‍, ഇദ്ദേഹം മുന്പ് ഏതു സ്ഥാപനത്തില്‍ എന്തു പദവി വഹിച്ച ഉദ്യോഗസ്ഥനായിരുന്നു; വ്യക്തമാക്കുമോ;
(എഫ്)സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനല്ലാത്ത വ്യക്തിയെ മാനേജിങ് ഡയറക്ടറായി നിയമിച്ചതുമൂലം സപ്ലൈകോ ഭരണപ്രതിസന്ധി നേരിടുന്നതായി കരുതുന്നുണ്ടോ; എങ്കില്‍, ഇതു പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിക്കും; വ്യക്തമാക്കുമോ;
(ജി)ഇതിന് വകുപ്പുമന്ത്രിയുടെ അനുമതി ഉണ്ടായിരുന്നുവോ; ഇല്ലെങ്കില്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്നും ഇവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കുമോ?
|
4594 |
സപ്ലൈകോ മാനേജിംഗ് ഡയറക്്ടറുടെ നിയമനം
ശ്രീമതി പി. അയിഷാ പോറ്റി
(എ)സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനല്ലാത്ത വ്യക്തിയെ സപ്ലൈകോ മാനേജിംഗ് ഡയറക്്ടറായി നിയമിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ;
(ബി)ബോര്‍ഡ് അംഗമായ വ്യക്തിയെ മാത്രമേ പൊതുമേഖലാ സ്ഥാപനങ്ങളുടെ എം. ഡി ആയി നിയമിക്കാന്‍ പാടുള്ളൂ എന്ന ഉത്തരവ് നിലവിലുണ്ടോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് എത്ര പേര്‍ നാളിതുവരെ സപ്ലൈകോ എം.ഡി യായി സ്ഥാനം വഹിച്ചിട്ടുണ്ട്?
|
4595 |
സപ്ലൈകോയുടെ സ്ഥാപനങ്ങളിലെ ദിവസ വേതനക്കാര്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)സപ്ലൈകോയുടെ സ്ഥാപനങ്ങളില്‍ റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
(ബി)എങ്കില്‍ എത്ര ജീവനക്കാര്‍ ഇങ്ങനെ ജോലി ചെയ്യുന്നുണ്ടെന്ന് അറിയിക്കുമോ;
(സി)സപ്ലൈകോയുടെ സ്ഥാപനങ്ങളില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ പ്രതിദിന വേതനം എത്രയാണ്; ഇത് വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
4596 |
വിലക്കയറ്റവും കന്പോളത്തിലെ ഇടപെടലും
ശ്രീ. എം. ഹംസ
(എ)സംസ്ഥാനത്ത് വര്‍ദ്ധിച്ച തോതിലുള്ള വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വിലക്കയറ്റം തടയുന്നതിനായി മാര്‍ക്കറ്റ് ഇന്‍റര്‍വെന്‍ഷന്‍ നടത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നു വിശദീകരിക്കുമോ;
(സി)വര്‍ദ്ധിച്ച തോതിലുള്ള വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എസ്സന്‍ഷ്യല്‍ കമോഡിറ്റീസിന്‍റെ വരെ വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് പരാജയമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
4597 |
ഹോട്ടലുകളിലെ വില നിയന്ത്രണം
ഡോ. കെ. ടി. ജലീല്‍
ശ്രീ. സാജു പോള്‍
,, ബി. ഡി. ദേവസ്സി
,, ആര്‍. രാജേഷ്
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിന്‍റെ പേരില്‍ ഹോട്ടലുകളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് വന്‍തോതില്‍ വില ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത് നിയന്ത്രിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
|
4598 |
ഹോട്ടല്‍ ഭക്ഷണ വിലനിയന്ത്രണത്തിന് അതോറിറ്റി
ശ്രീ. എ. കെ. ബാലന്‍
(എ)ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ വില ഒരു നിയന്ത്രണവുമില്ലാതെ വര്‍ദ്ധിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ കഴിയുന്നത്; ആയത് ചെയ്തിട്ടുണ്ടോ;
(സി)ഹോട്ടലുകളില്‍ ഭക്ഷണ വില വര്‍ദ്ധിപ്പിച്ചാല്‍ അതില്‍ ഇടപെടാന്‍ അധികാരമുള്ള സ്ഥാപനമേതാണ്; അത്തരം ഇടപെടലുകള്‍ നടത്താന്‍ പ്രസ്തുത സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ടോ;
(ഡി)ഹോട്ടലുകളുടെ നിലവാരത്തിനനുസരിച്ച് ഭക്ഷണവില നിയന്ത്രിക്കാന്‍ നിയമാനുസൃതമായ ഒരു അതോറിറ്റിയെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ?
|
4599 |
സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ കന്പ്യൂട്ടര്‍വത്ക്കരിക്കാന്‍ പദ്ധതി
ശ്രീ. ലൂഡി ലൂയിസ്
'' എ. റ്റി. ജോര്‍ജ്
'' ആര്‍. സെല്‍വരാജ്
'' പി. എ. മാധവന്‍
(എ)സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ കന്പ്യൂട്ടര്‍വത്ക്കരിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)ഏതെല്ലാം കേന്ദ്രസഹായമാണ് ഇതിനായി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇവ നടപ്പാക്കുന്നതിന് എത്ര മാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട്?
|
4600 |
ആധാരങ്ങളുടെ രജിസ്ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം
ശ്രീ. എം. പി. വിന്‍സെന്‍റ്
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, ഐ. സി. ബാലകൃഷ്ണന്‍
,, റ്റി. എന്‍. പ്രതാപന്‍
(എ)സംസ്ഥാനത്ത് ആധാരങ്ങളുടെ രജിസ്ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;
(സി)ഏതെല്ലാം കേന്ദ്ര സഹായങ്ങളാണ് ആധാരങ്ങളുടെ രജിസ്ട്രേഷന് ഓണ്‍ലൈന്‍ ആക്കുന്ന പദ്ധതിക്ക് ലഭിക്കുന്നതെന്ന് വിശദമാക്കുമോ ;
(ഡി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതില്‍ എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ ?
|
4601 |
ആധാരങ്ങളുടെ ഡിജിറ്റൈസേഷന്‍
ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍
,, വര്‍ക്കല കഹാര്
,, കെ. ശിവദാസന്‍ നായര്
,, സി. പി. മുഹമ്മദ്
(എ)ആധാര വിവരങ്ങള്‍ കന്പ്യൂട്ടറിലാക്കുന്നതിനുളള ഡേറ്റാ എന്‍ട്രി ജോലികള്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ആരംഭിച്ചുവോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി) എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിനായി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇവ നടപ്പാക്കുന്നതില്‍ എത്ര മാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?
|
4602 |
നാഷണല്‍ ലാന്‍റ് റെക്കോര്‍ഡ്സ് മോഡേണൈസേഷന്‍ പ്രോജക്ട്
ശ്രീ.പലോട് രവി
''പി.സി.വിഷ്ണുനാഥ്
''ലൂഡി ലൂയിസ്
''എ.പി.അബ്ദുളളക്കുട്ടി
(എ)നാഷണല്‍ ലാന്‍റ് റെക്കോര്‍ഡ്സ് മോഡേണൈസേഷന്‍ പ്രോജക്ട്, സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)ഏതെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിനായി ലഭിക്കുന്നതെന്ന് വിശദമാക്കുമോ;
(ഡി)ഇവ നടപ്പിലാക്കുന്നതില്‍ എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
|
4603 |
മുദ്രപത്രങ്ങളുടെ ക്ഷാമം
ശ്രീ. സി. കെ. സദാശിവന്‍
(എ)100, 50 രൂപ നിരക്കിലുള്ള മുദ്രപത്രങ്ങളുടെ ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിനാവശ്യമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
|
4604 |
ഭൂമി കൈമാറ്റ രജിസ്ട്രേഷന്‍
ശ്രീ. കെ.വി. അബ്ദുള്‍ഖാദര്‍
(എ)പരിസ്ഥിതി മേഖലയായി വിജ്ഞാപനം ചെയ്യപ്പെട്ട, സംസ്ഥാനത്തെ 123 വില്ലേജുകളില്‍ 2013 നവംബര്‍ 13ന് ശേഷം ഭൂമി കൈമാറ്റ രജിസ്ട്രേഷന്‍ നടന്നിട്ടുണ്ടോ; എങ്കില്‍ ഈ കാലയളവില്‍ നടന്ന ഭൂമി കൈമാറ്റ രജിസ്ട്രേഷനുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)മേല്‍പ്പറഞ്ഞ 123 വില്ലേജുകളില്‍ മേല്‍പ്പറഞ്ഞ കാലയളവില്‍ ഭൂമി കൈമാറ്റ രജിസ്ട്രേഷന്‍ ഒന്നും നടന്നിട്ടില്ലാത്ത വില്ലേജുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
|
4605 |
രജിസ്ട്രേഷന്‍ വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍
ശ്രീ. ജോസഫ് വാഴക്കന്‍
,, ഹൈബി ഈഡന്‍
,, ഷാഫി പറന്പില്‍
,, എം. പി. വിന്‍സെന്‍റ്
(എ)രജിസ്ട്രേഷന്‍ വകുപ്പില്‍ അണ്ടര്‍ വാലേ്വഷന്‍ കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
(സി)ഇവ നടപ്പാക്കുന്നതില്‍ എത്ര മാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട് ?
|
T.4606 |
വസ്തു രജിസ്ട്രേഷന്‍ ഫീസില്‍ ഇളവ്
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്
,, അന്‍വര്‍ സാദത്ത്
,, ആര്‍. സെല്‍വരാജ്
,, ലൂഡി ലൂയിസ്
(എ)ഈ സര്‍ക്കാരിന്‍റെ കാലത്ത് വസ്തു രജിസ്ട്രേഷന്‍ ഫീസില്‍ ഇളവ് നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഏതെല്ലാം തരം രജിസ്ട്രേഷനുകള്‍ക്കാണ് ഫീസിളവ് വരുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കാമോ;
(സി)പ്രസ്തുത വിഷയം സംബന്ധിച്ച് നികുതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ഡി)എന്ന് മുതലാണ് ഫീസിളവിന് പ്രാബല്യം നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
|
4607 |
ചിട്ടിക്കന്പനികളുടെ രജിസ്ട്രേഷന്‍
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)സംസ്ഥാനത്ത് എത്ര ചിട്ടിക്കന്പനികളുടെ രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി)ചിട്ടിക്കന്പനികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിബന്ധനകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
(സി)നിഷ്ക്കര്‍ഷിക്കുന്ന മാനദണ്ധങ്ങള്‍ക്ക് വിധേയമായാണോ ചിട്ടിക്കന്പനികള്‍ പ്രവര്‍ത്തിക്കുന്നത്; ആയത് പരിശോധിക്കുന്നതിന് നിലവില്‍ എന്തെങ്കിലും സംവിധാനങ്ങള്‍ ഉണ്ടോ;
(ഡി)ചിട്ടിക്കന്പനികളില്‍ പണം അടക്കുന്ന ആളുകള്‍ക്ക് പണം നഷ്ടപ്പെടാതെ തിരിച്ച് ലഭിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ കഴിയുമോ;
(ഇ)രജിസ്ട്രേഷനുള്ള എത്ര ചിട്ടിക്കന്പനികളാണ് 2012-13 വര്‍ഷത്തില്‍ ജനങ്ങളെ പറ്റിച്ച് അടച്ചു പൂട്ടിയത് എന്ന് വിശദമാക്കുമോ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
|
4608 |
ആധാരം എഴുത്തുകാരുടെ തൊഴില്‍ സുരക്ഷ
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ)രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്ന ആധാരം എഴുത്തുകാര്‍ എത്ര പേരുണ്ട്;
(ബി)ആധാരം എഴുത്ത് കന്പ്യൂട്ടര്‍വത്കരിക്കുന്പോള്‍ ആധാരം എഴുത്തുകാരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ആധാരം എഴുത്തുകാരുടെ ആശങ്കകള്‍ അകറ്റുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കാമോ?
|
4609 |
കോഴിക്കോട്- കക്കോടി സബ് രജിസ്ട്രാര്‍ ആഫീസ് കെട്ടിട നിര്‍മ്മാണം
ശ്രീ. എ. കെ. ശശീന്ദ്രന്‍
(എ)കോഴിക്കോട് ജില്ലയിലെ കക്കോടി സബ്-രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടിയുടെ പുരോഗതി വെളിപ്പെടുത്താമോ;
(ബി)കക്കോടി സബ്-രജിസ്ട്രാര്‍ ഓഫീസിന് ആവശ്യമായ സ്ഥലം സൌജന്യമായി നല്‍കിയ പെക്കിരാത്ത് അശോകന്‍ മേനോക്കിക്ക് ഭൂമി സൌജന്യമായി നല്‍കിയതിന് പകരം എന്തെങ്കിലും ഉറപ്പ് നല്‍കിയിരുന്നോ എന്ന് വെളിപ്പെടുത്താമോ?
|
<<back |
|