|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4389
|
ഹയര്‍ സെക്കന്‍ററി സ്കൂളുകളിലെ ഗസ്റ്റ് അദ്ധ്യാപകരുടെ ശന്പള കുടിശ്ശിക
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ)സര്‍ക്കാര്‍ ഉത്തരവ് നന്പര്‍ 167/11/പൊതുവിദ്യാഭ്യാസം തീയതി 03.08.11 പ്രകാരം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളുകളില്‍ അധിക ബാച്ച് അനുവദിച്ച് ഉത്തരവ് ആയിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ബി)അധിക ബാച്ച് അനുവദിച്ച സ്കൂളുകളില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടോ; ഈ ഉത്തരവില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ വേതനം സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുണ്ടോ;
(സി)പ്രസ്തുത സ്കൂളുകളില്‍ തസ്തിക സൃഷ്ടിച്ച് പുറപ്പെടുവിച്ച ഉത്തരവിന് (സ.ഉ.226/13/പൊ.വി; തീയതി 05.08.13) മുന്‍കാല പ്രാബല്യം ഇല്ല എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ ഗസ്റ്റ് അദ്ധ്യാപകരുടെ 2011 സെപ്റ്റംബര്‍ മുതല്‍ 2013 ആഗസ്റ്റ് വരെയുളള ശന്പളം നല്‍കിയിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിശോധിച്ച് ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് അര്‍ഹതപ്പെട്ട ശന്പള കുടിശ്ശിക നല്‍കുന്നതിനായി നടപടി സ്വീകരിക്കുമോ?
|
4390 |
അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ക്കുള്ള വേതനം
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)സംസ്ഥാനത്താകെ എത്ര എയ്ഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; എല്‍.പി/യു.പി/ഹൈസ്കൂള്‍/ഹയര്‍ സെക്കണ്ടറി തലം തിരിച്ചുള്ള കണക്ക് ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(ബി)എല്ലാ വിദ്യാലയങ്ങളിലുംകൂടി എത്ര അദ്ധ്യാപകര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്; അനദ്ധ്യാപക ജീവനക്കാര്‍ എത്ര;
(സി)എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളില്‍ വേതനം നല്‍കുന്നതിന് സര്‍ക്കാരിന് പ്രതിവര്‍ഷം എന്തു തുക ചിലവഴിക്കേണ്ടി വരുന്നുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
(ഡി)ഫിക്സേഷന്‍റെ ഫലമായി തസ്തിക നഷ്ടപ്പെട്ട എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിയമിച്ചിട്ടുണ്ടോ; ഇങ്ങനെ നടന്ന നിയമനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
(ഇ)സര്‍ക്കാരിന്‍റെ പുതിയ ഉത്തരവനുസരിച്ച് നടത്തിയ ഫിക്സേഷന്‍റെ ഫലമായി തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്കൂളുകളിലെ എത്ര അദ്ധ്യാപകര്‍ അദ്ധ്യാപക ബാങ്കിലേയ്ക്ക് മാറ്റപ്പെട്ടിട്ടുണ്ട്; വിശദാംശം നല്‍കാമോ?
|
4391 |
പൊതു വിദ്യാലയങ്ങളിലെ ഡ്രൈവര്‍, ആയ തുടങ്ങിയവര്‍ക്ക് ശന്പളം
ശ്രീ. പി. തിലോത്തമന്‍
(എ)പൊതു വിദ്യാലയങ്ങള്‍ക്ക് ലഭിക്കുന്ന സ്കൂള്‍ ബസ്സുകളില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍, ആയ തുടങ്ങിയ ജീവനക്കാര്‍ക്ക് ശന്പളം നല്‍കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
(ബി)ഇവര്‍ക്കു സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ശന്പളവും മറ്റാനുകൂല്യ ങ്ങളും നല്‍കുന്നതിനും ഇവരെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
|
4392 |
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രീപ്രൈമറി ജീവനക്കാരുടെ ഓണറേറിയം
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ)സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പ്രീപ്രൈമറി ജീവനക്കാരുടെ ഓണറേറിയം യഥാസമയം ലഭിക്കുന്നില്ലെന്നകാര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; നിലവില്‍ എത്ര മാസത്തെ കുടിശ്ശികയുണ്ടെന്ന് വിശദമാക്കുമോ;
(ബി)ഇവര്‍ക്ക് യഥാസമയം ഓണറേറിയം അനുവദിക്കുകയും ഇവരെ സ്ഥിരം ജീവനക്കാരായി നിയമിക്കുകയും ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ ?
|
4393 |
അണ്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യപകരുടെ യോഗ്യത
ശ്രീ. വി.ശശി
(എ)അണ്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ യോഗ്യത ഉറപ്പാക്കാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)അദ്ധ്യാപകര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ സേവന- വേതന വ്യവസ്ഥ നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ;
(സി)സേവന-വേതന വ്യവസ്ഥയും യോഗ്യതയും ഉറപ്പാക്കുന്നതിനുളള പരിശോധന ഈ സ്ഥാപനങ്ങളില്‍ വാര്‍ഷികമായി നടത്തുന്നുണ്ടോ; ഇല്ലെങ്കില്‍ ഇത്തരത്തില്‍ പരിശോധിച്ച് പഠന നിലവാരം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
4394 |
എ.ഐ.പി. സ്കൂള്‍ അദ്ധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍
ശ്രീ. സാജു പോള്‍
(എ)മലബാറിലെ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 33 എ.ഐ.പി. സ്കൂളുകളില്‍ നിലവില്‍ എത്ര അദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത അദ്ധ്യാപകരുടെ സേവന-വേതനവ്യവസ്ഥകള്‍ വിശദമാക്കാമോ;
(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എ.ഐ.പി. സ്കൂളുകളില്‍ അദ്ധ്യാപകനിയമനം നടന്നിട്ടുണ്ടോ; എങ്കില്‍ എത്ര അദ്ധ്യാപകരെ നിയമിച്ചു എന്ന് വ്യക്തമാക്കാമോ; നിയമനം നടത്തിയതാര്, നിയമനരീതി എന്നിവ വെളിപ്പെടുത്താമോ?
|
4395 |
സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് സ്കൂളുകളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍
ശ്രീ. ജെയിംസ് മാത്യു
(എ)സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് സ്കൂളുകളിലെ എല്‍.പി., യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ അദ്ധ്യാപക-അനദ്ധ്യാപകജീവനക്കാരുടെ സേവനവേതനവ്യവസ്ഥകള്‍ സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടുണ്ടോ;
(ബി)എങ്കില്‍, പ്രസ്തുതസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഗ്രേഡ് പ്രമോഷന്‍, ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ എന്നീ തസ്തികകളിലേയ്ക്കുള്ള പ്രമോഷന്‍ എന്നിവയുടെ മാനദണ്ധങ്ങളും ചട്ടങ്ങളും വ്യക്തമാക്കുമോ;
(സി)ഇത്തരം സ്കൂളുകളില്‍നിന്നു വിരമിച്ച അദ്ധ്യാപക-അനദ്ധ്യാപകജീവനക്കാരുടെ അര്‍ഹതപ്പെട്ട പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോ;
(ഡി)തീരുമാനമാകാത്ത അപേക്ഷകള്‍ നിലവിലുണ്ടോ; എങ്കില്‍, പ്രസ്തുത അപേക്ഷകള്‍ എത്ര കാലയളവിനുള്ളില്‍ തീര്‍പ്പാക്കുമെന്നു പറയുമോ;
(ഇ)പ്രസ്തുത സ്കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ജീവനക്കാരെ പി.എസ്.സി. അംഗീകരിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
|
T.4396 |
സ്പോര്‍ട്സ് സ്കൂളുകള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)സംസ്ഥാനത്ത് നിലവില്‍ എത്ര സ്പോര്‍ട്സ് സ്കൂളുകള്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദമാക്കുമോ;
(ബി)അണ്‍എയ്ഡഡ്, എയ്ഡഡ് മേഖലയില്‍ എത്ര സ്പോര്‍ട്സ് സ്കൂളുകള്‍ ഉണ്ടെന്ന് അറിയിക്കുമോ;
(സി)ഇത്തരത്തിലുള്ള ഓരോ വിദ്യാലയങ്ങളിലും എത്ര കുട്ടികള്‍ക്ക് ഏതെല്ലാം ഇനങ്ങളില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
(ഡി)പുതുതായി സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ സ്പോര്‍ട്സ് സ്കൂള്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ?
|
4397 |
കായികരംഗത്തെ മികച്ച സ്കൂളുകള്‍ക്ക് പ്രത്യേക പാക്കേജ്
ശ്രീ. റ്റി. യു. കുരുവിള
(എ)കോതമംഗലത്തെ സെന്‍റ് ജോര്‍ജ്, മാര്‍ ബേസില്‍ എന്നീ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും, മാര്‍ അത്തനേഷ്യസ് കോളേജും കായികരംഗത്തു നല്‍കുന്ന മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് വിദ്യാഭ്യാസവകുപ്പ് പ്രസ്തുത സ്ഥാപനങ്ങള്‍ക്കും അതിലെ വിദ്യാര്‍ത്ഥികള്‍ക്കും എന്തെല്ലാം പ്രോത്സാഹനങ്ങള്‍ നല്‍കുമെന്നു വ്യക്തമാക്കുമോ;
(ബി)കായികരംഗത്ത് സംസ്ഥാനത്തിന്‍റെ അഭിമാനകേന്ദ്രങ്ങളായ ഈ മൂന്നു സ്ഥാപനങ്ങള്‍ക്കും പ്രത്യേകമായി ഒരു പാക്കേജോ, അല്ലെങ്കില്‍ അതിനു സമാനമായ സഹായങ്ങളോ നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ ഉണ്ടാകുമെന്നു വ്യക്തമാക്കുമോ?
|
4398 |
ദേശീയ സ്കൂള്‍ മീറ്റ് കായികതാരങ്ങള്‍ക്ക് യാത്രാസൌകര്യം ഒരുക്കുന്നതിലെ വീഴ്ച
ശ്രീ. കെ. വി. വിജയദാസ്
(എ)ദേശീയ സ്കൂള്‍ മീറ്റിനായി പോകേണ്ടിയിരുന്ന കായിക താരങ്ങള്‍ക്ക് യാത്രാസൌകര്യമുള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ ;
(ബി)ഇക്കാര്യത്തില്‍ കോടതി നടത്തിയ പരാമര്‍ശം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ ;
(സി)മികച്ച വിജയം നേടിയ കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമായി എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;
(ഡി)പ്രസ്തുത സാഹചര്യത്തില്‍ മുന്നൊരുക്കങ്ങളിലെ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?
(ഇ)17-തവണ തുടര്‍ച്ചയായി കിരീടം നേടിയ കേരളാ ടീമിന് അര്‍ഹമായ പ്രോത്സാഹനം നല്‍കിയിട്ടുണ്ടോ ?
|
4399 |
അണ്‍-എയ്ഡഡ് സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മേലുള്ള ശിക്ഷാ നടപടികള്‍
ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
(എ)അണ്‍-എയ്ഡഡ് സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് സ്കൂള്‍ മാനേജ്മെന്‍റുകള്‍ അദ്ധ്യാപകര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടോ;
(സി)നെടുമങ്ങാട് ദര്‍ശനാ ഹയര്‍സെക്കണ്ടറി സ്കൂളില്‍ കായികാദ്ധ്യാപിക ഏതാനും വിദ്യാര്‍ത്ഥികളുടെ മുടി മുറിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; സ്കൂള്‍ മാനേജ്മെന്‍റിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ഡി)അണ്‍-എയ്ഡഡ് സ്കൂളുളില്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ സ്വീകരിക്കുന്ന കടുത്ത ശിക്ഷാ നടപടികളും, മറ്റ് പീഡനങ്ങളും തടയുന്നതിന് സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
4400 |
എസ്.എസ്.എല്‍.സി.യിലെ തെറ്റുകള്‍ തിരുത്താന്‍ അദാലത്ത്
ശ്രീ. പി. ഉബൈദുള്ള
(എ)പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ കീഴില്‍ എസ്.എസ്.എല്‍.സി.യിലെ തെറ്റുകള്‍ തിരുത്തി നല്‍കുന്നതിനുള്ള അദാലത്തുകള്‍ ഏതെല്ലാം ജില്ലകളില്‍ പൂര്‍ത്തീകരിച്ചുവെന്നു വ്യക്തമാക്കുമോ;
(ബി)ഓരോ ജില്ലയിലും എന്നാണ് അദാലത്തുകള്‍ നടത്തിയതെന്നും, എത്ര അപേക്ഷകള്‍ കൈപ്പറ്റിയെന്നും വ്യക്തമാക്കുമോ;
(സി)ഫീസിനത്തില്‍ സര്‍ക്കാരിന് ഇതുവഴി എന്തു വരുമാനം ലഭിച്ചു; കണക്കുകള്‍ വിശദമാക്കുമോ;
(ഡി)അദാലത്തുകളില്‍ ലഭിച്ച എത്ര അപേക്ഷകളില്‍ അന്തിമതീര്‍പ്പു കല്‍പ്പിച്ചും തെറ്റുകള്‍ തിരുത്തിയും സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്കു കൈമാറിയെന്നു വെളിപ്പെടുത്തുമോ;
(ഇ)പരീക്ഷാ ഭവന്‍ അദാലത്തുകള്‍ ഇതേ മാതൃകയില്‍ തുടര്‍ന്നും സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(എഫ്)അദാലത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് എന്തെങ്കിലും അഡീഷണല്‍ അലവന്‍സുകള്‍ നല്‍കിയിട്ടുണ്ടോ; ഓരോ തസ്തികയിലെയും ജീവനക്കാര്‍ക്കു നല്‍കിയ അലവന്‍സുകളുടെ നിരക്കുകള്‍ എത്രയായിരുന്നു; വ്യക്തമാക്കാമോ?
|
4401 |
സ്കൂള്‍ കലോല്‍സവത്തില്‍ വാതുവയ്പ്പുകാരുടെയും ഇടനിലക്കാരുടെയും ഇടപെടലുകള്‍
ശ്രീമതി കെ. എസ്. സലീഖ
(എ)2013-14 അദ്ധ്യയന വര്‍ഷത്തിലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വാതുവെയ്പ്പ് സംഘങ്ങളുടെയും ഇടനിലക്കാരുടെയും ഇവര്‍ക്ക് വിധേയരായ ചില വിധികര്‍ത്താക്കളുടെയും നടത്തിപ്പ് ജീവനക്കാരുടെയും ഇടപെടലും സംബന്ധിച്ച് മത്സരാര്‍ത്ഥികളും, രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളുടെ ഗുരുസ്ഥാനീയരും പരാതിപ്പെട്ടത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയോ; അന്വേഷണത്തില്‍ കണ്ടെത്തിയ വിധികര്‍ത്താക്കളും നടത്തിപ്പുകാരും ആരെല്ലാമെന്നും എന്തു നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;
(സി)കലോല്‍സവത്തില്‍ വാതുവെയ്പ്പുകാരുടെയും മറ്റു സംസ്ഥാന വ്യവസായ പ്രമുഖരുടെയും സിനിമ നിര്‍മ്മാതാക്കളുടെയും ഇത്തരത്തിലുള്ള ഇടപെടല്‍ തടയുവാന്‍ സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിച്ചു; എങ്കില്‍ ഇത്തരത്തില്‍ ഇടപെടലുകള്‍ നടത്തപ്പെട്ടവരായി കണ്ടെത്തിയവര്‍ ആരെല്ലാം; എന്തു നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിച്ചു; വ്യക്തമാക്കുമോ;
(ഡി)കലോത്സവത്തില്‍ കുറ്റമറ്റ വിധി നിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞില്ല എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എന്ത് നടപടികള്‍ സ്വീകരിച്ചു;
(ഇ)സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇപ്പോള്‍ കണ്ടുവരുന്ന ഇത്തരം അനാവശ്യ മത്സരം ഒഴിവാക്കാന്‍ കലോത്സവ ഘടനയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവോ; എങ്കില്‍ എപ്രകാരമുള്ള മാറ്റങ്ങളാണ് എന്ന് വ്യക്തമാക്കുമോ?
|
4402 |
വിദ്യാഭ്യാസ വകുപ്പിനെതിരെയുള്ള കേസുകളിന്മേല്‍ നടപടി
ശ്രീമതി കെ. എസ്. സലീഖ
(എ) വിദ്യാഭ്യാസ വകുപ്പിനെതിരെ ഹൈക്കോടതിയിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലുമായി എത്ര കേസ്സുകള്‍ നിലവിലുണ്ട്;
(ബി) നിലവില്‍ എത്ര കേസ്സുകള്‍ കോടതിയലക്ഷ്യത്തിന്‍റെ പരിധിയില്‍ ഉണ്ട്;
(സി) ഇപ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ കേസുകള്‍ കൂടുകയും കോടതിയലക്ഷ്യക്കേസ്സുകള്‍ വരികയും ചെയ്തതിന്‍റെ ഭാഗമായി, ഇത് കൈകാര്യം ചെയ്യാന്‍ വകുപ്പ് പ്രതേ്യക ദൌത്യസംഘത്തെ നിയമിച്ചുവോ; എങ്കില്‍ ആരൊക്കെയാണ് പ്രതേ്യക ദൌത്യസംഘത്തിലെ അംഗങ്ങള്‍; വ്യക്തമാക്കാമോ;
(ഡി) 2013-14 അദ്ധ്യയന വര്‍ഷം ഇത്തരത്തില്‍ പിഴയിനത്തില്‍ നാളിതുവരെ എത്ര തുക ഹൈക്കോടതി ചുമത്തി; വ്യക്തമാക്കുമോ;
(ഇ) 2013-14 അദ്ധ്യയനവര്‍ഷം കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതിനായി നാളിതുവരെ എത്ര തുക വിദ്യാഭ്യാസ വകുപ്പ് ചിലവഴിച്ചു; വ്യക്തമാക്കുമോ?
|
4403 |
എസ്. എസ്. എല്‍. സി പിശകുകള്‍ തിരുത്തുന്നതിന് കാസറഗോഡ് നടത്തിയ അദാലത്ത്
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)എസ്.എസ്.എല്‍.സി.യിലെ തിരുത്തലുകള്‍ക്കായി കാസറഗോഡില്‍ സംഘടിപ്പിച്ച അദാലത്തില്‍ ലഭ്യമായതും, തീര്‍പ്പുകല്‍പ്പിച്ചതുമായ അപേക്ഷകളെത്രയെന്ന് വ്യക്തമാക്കുമോ;
(ബി)അദാലത്തില്‍ ലഭ്യമായ എത്ര അപേക്ഷകള്‍ ഇനി തീര്‍പ്പാകാനുണ്ട്;
(സി) ഇവ എന്നത്തേയ്ക്ക് തീര്‍പ്പുകല്‍പ്പിക്കാനാകും; വിശദമാക്കാമോ?
|
4404 |
കൊടുവള്ളി സ്കൂളില്‍ നിന്നും കല്ല്, പാറ, മണ്ണ് എന്നിവയുടെ മോഷണം
ശ്രീ. പി. റ്റി. എ. റഹീം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള സ്കൂള്‍ ഭൂമികളില്‍നിന്ന് കല്ല്, പാറ, മണ്ണ് എന്നിവ എടുക്കുവാനുള്ള അവകാശം പി.ടി.എ.കള്‍ക്കാണോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണോ നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
(ബി)ഇങ്ങനെ എടുക്കുന്ന കല്ല്, പാറ, മണ്ണ് എന്നിവ സ്കൂളിന് ആവശ്യമില്ലാത്തപക്ഷം അവ അവിടെനിന്നും മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
(സി)കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍നിന്നും കഴിഞ്ഞ ക്രിസ്തുമസ് ഒഴിവുകാലത്ത് ലോഡുകണക്കിന് കല്ല് വെട്ടി കടത്തിക്കൊണ്ടുപോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് പോലീസില്‍ പ്രധാനാദ്ധ്യാപകന്‍ പരാതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആരെയെല്ലാമാണ് പ്രതികളെന്ന് കണ്ടെത്തിയിട്ടുള്ളതെന്ന് അറിയുമോ; വ്യക്തമാക്കുമോ;
(ഡി)ഇങ്ങനെ സംഭവിച്ച നഷ്ടം നികത്തുന്നതിനും കല്ല് കടത്തിക്കൊണ്ടുപോയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
|
4405 |
ഇംഗ്ലീഷ് ഭാഷയില്‍ നടത്തുന്ന അസംബ്ലി കാര്യപരിപാടികള്‍
ശ്രീ. ഇ.കെ. വിജയന്‍
(എ)സര്‍ക്കാര്‍ ടെക്നിക്കല്‍ സ്കൂളുകളില്‍ അസംബ്ലി കാര്യപരിപാടികള്‍ ഇംഗ്ലീഷ് ഭാഷയില്‍ കൈകാര്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
(ബി)ഇല്ലെങ്കില്‍ സംസ്ഥാനത്തെ ചില ടെക്നിക്കല്‍ സ്കൂളുകളില്‍ അസംബ്ലി കാര്യപരിപാടികള്‍ ഇംഗ്ലീഷ് ഭാഷയിലാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
|
4406 |
കൊട്ടാരക്കര മണ്ധലത്തിലെ സ്കൂളുകളില്‍ പ്ലസ്ടൂ-വിന് അധികബാച്ച്
ശ്രീമതി പി. അയിഷാ പോറ്റി
(എ)കൊട്ടാരക്കര നിയോജകമണ്ധലത്തിലെ ഏതെല്ലാം സ്കൂളുകളില്‍ ഈ അദ്ധ്യയനവര്‍ഷം പ്ലസ്ടു-വിന് അധികബാച്ചിന് അപേക്ഷ നല്‍കിയിരുന്നു;
(ബി)ഏതെല്ലാം സ്കൂളുകള്‍ക്ക് പ്ലസ്ടു-വിന് അധികബാച്ച് അനുവദിച്ചു;
(സി)പ്ലസ്ടു ബാച്ചില്‍ 2013-ലെ പ്രവേശനം പൂര്‍ത്തീകരിച്ച് കഴിഞ്ഞപ്പോള്‍ കൊട്ടാരക്കര മണ്ധലത്തിലെ സ്കൂളുകളില്‍ എത്ര സീറ്റുകള്‍ ഒഴിവുണ്ട്; സ്കൂളുകള്‍തിരിച്ച് ആയതിന്‍റെ കണക്ക് വ്യക്തമാക്കാമോ?
|
4407 |
പ്രഖ്യാപിത പൊതു അവധി ദിവസത്തെ സ്കൂള്‍ പ്രവര്‍ത്തനം
ശ്രീ. ആര്‍. രാജേഷ്
(എ)പ്രഖ്യാപിത പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ക്ലാസുകള്‍ നടത്തുന്നതിന് ഏതെല്ലാം സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്;
(ബി)ഇത്തരം സ്കൂളുകളെ സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ;
(സി)ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
|
4408 |
സ്കൂളുകളില്‍ 200 അദ്ധ്യയന ദിനങ്ങള്‍
ഉറപ്പാക്കുന്നതിന് നടപടി
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
(എ)സ്കൂള്‍ കലോത്സവങ്ങളും കായികമത്സരങ്ങളും പഠന പ്രവര്‍ത്ത നങ്ങളുടെ ഭാഗമാണെങ്കിലും ഇതുമൂലം അദ്ധ്യയനദിനങ്ങള്‍ നഷ്ടപ്പെടുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്തരം മത്സരങ്ങള്‍ അവധിക്കാലത്ത് ക്രമീകരിക്കുന്നതിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടോ;
(സി)വര്‍ഷത്തില്‍, സ്കൂളുകളില്‍ ഇരുന്നൂറ് അദ്ധ്യയന ദിനങ്ങള്‍ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
|
4409 |
സ്കൂള്‍ പ്രവൃത്തിദിനങ്ങള്‍
ശ്രീ. എ. എ. അസീസ്
(എ)സംസ്ഥാനത്തെ സ്കൂളുകളിലെ ഓരോ അദ്ധ്യയന വര്‍ഷത്തെയും പ്രവൃത്തി ദിവസങ്ങള്‍ എത്രയായിരുന്നു എന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്ക് വ്യക്തമാക്കുമോ;
(ബി)സ്കൂള്‍ പ്രവൃത്തി ദിവസങ്ങള്‍ കുറയുന്നത് അദ്ധ്യയനത്തെ കാര്യമായി ബാധിക്കുന്നു എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)ഇത് പരിഹരിക്കുന്നതിന് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?
|
4410 |
വിദ്യാഭ്യാസ അവകാശ നിയമം
ശ്രീ. കെ. എന്‍. എ ഖാദര്‍
വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഒരു അധ്യയന വര്‍ഷം ഇരുന്നൂറ് ദിവസത്തെ അധ്യയനം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?
|
4411 |
പൈതൃക സംരക്ഷണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുളള വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്
ശ്രീ.കെ.എന്‍.എ. ഖാദര്‍
(എ)ഹെറിറ്റേജ് ക്ലബ്ബുകള്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വളരെ നല്ലരീതിയില്‍ ഇപ്പോള്‍ നടന്നുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അത്തരം പൈതൃക സംരക്ഷണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുളള വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കി അവര്‍ക്ക് മതിയായ പ്രോത്സാഹനം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;
(സി)ഇല്ലെങ്കില്‍ പ്രസ്തുത ആവശ്യം അംഗീകരിക്കുവാനും ഗ്രേസ് മാര്‍ക്കു നല്‍കുവാനും സര്‍ക്കാര്‍ തയ്യാറാകുമോ;
(ഡി)ഇതുവരെ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
|
4412 |
മലപ്പുറം ജില്ലയില്‍ സെഷണല്‍/ഷിഫ്റ്റ് സന്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)മലപ്പുറം ജില്ലയില്‍ സെഷണല്‍/ഷിഫ്റ്റ് സന്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര വിദ്യാലയങ്ങളുണ്ടെന്ന് വിശദമാക്കുമോ;
(ബി)സെഷണല്‍/ഷിഫ്റ്റ് സന്പ്രദായം ഒഴിവാക്കുന്നതിനായി ഈ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
|
4413 |
സ്കൂള്‍ ലൈബ്രറികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി
ശ്രീ. തോമസ്സ് ഉണ്ണിയാടന്‍
(എ)ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി മേഖലകളിലെ ലൈബ്രറികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ലൈബ്രേറിയന്‍മാരെ നിയമിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;
(ബി)വായനാശീലം വളര്‍ത്തുന്നതിനും പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ അറിവ് നേടുന്നതിനും സ്കൂള്‍ തലത്തിലെ ലൈബ്രറികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
(സി)സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ നിലവിലുളള ലൈബ്രേറിയന്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് നികത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
4414 |
എയിഡഡ് സ്കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍ക്ക് യാത്രാബത്ത
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)സര്‍ക്കാര്‍/എയിഡഡ് സ്കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍ക്ക് ഔദ്യോഗികാവശ്യങ്ങള്‍ക്ക് പോകുന്നതിന് യാത്രാബത്ത നല്‍കിവരുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
(ബി)ഒരേ ആവശ്യത്തിനായി സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍ എയ്ഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപര്‍ക്ക് മാത്രം ഈ ആനുകൂല്യം നിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ എയിഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കും സര്‍ക്കാര്‍ സ്കൂള്‍ പ്രധാനാധ്യാപകര്‍ക്ക് നല്കുന്നതുപോലെ യാത്രാബത്ത നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
|
4415 |
പ്രൈമറി വിദ്യാലയങ്ങളില്‍ പ്രധാന അദ്ധ്യാപകരെ ക്ലാസ്സ് ചാര്‍ജ്ജില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി
ശ്രീ. വി. ചെന്താമരാക്ഷന്‍
(എ) പ്രൈമറി വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്‍റെ യോഗങ്ങള്‍, ഉച്ചഭക്ഷണ പദ്ധതി, എ.ഇ.ഒ. ഓഫീസ് കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരം സ്കൂള്‍ വിട്ടുനില്‍ക്കേണ്ടതായിവരുന്ന സാഹചര്യങ്ങളുള്ളതിനാല്‍ ഇവര്‍ക്ക് ചുമതലയുള്ള ക്ലാസ്സുകളുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;
(ബി) പുതിയ പാഠ്യപദ്ധതി പ്രകാരം എല്ലാ ദിവസവും ക്ലാസ്സില്‍ അധ്യാപകന്‍ പോകേണ്ടത് സംബന്ധിച്ച എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
(സി) പൊതുവിദ്യാലയങ്ങളിലെ പ്രസ്തുത ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും, ക്ലാസ്സുകളില്‍ എല്ലാ ദിവസവും അദ്ധ്യാപകന്‍റെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിനുമായി പ്രധാന അധ്യാപകരെ ക്ലാസ്സ് ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
|
4416 |
തൃശൂര്‍ എ.എം.യു.പി.എസ്. - മാനേജ്മെന്‍റ് മാറ്റം
ശ്രീ. പി. എ. മാധവന്‍
(എ) തൃശൂര്‍ ചാവക്കാട് ഉപജില്ലയിലെ തളിക്കുളം എ.എം.യു.പി.എസ്. മാനേജ്മെന്‍റ് കൈമാറ്റം സംബന്ധിച്ച് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നോ;
(ബി) നിലവിലുള്ള കോടതിവിധികള്‍ പ്രകാരം സ്കൂളിന്‍റെ മാനേജ്മെന്‍റ് മാറുന്നതിന് നിയമതടസ്സങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) പ്രസ്തുത അപേക്ഷയിന്മേല്‍ സത്വര നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
|
4417 |
എല്‍.പി./യു.പി. ക്ലാസുകളിലെ പഠന നിലവാരം
ശ്രീ. എം. ഹംസ
(എ)എല്‍. പി./യു. പി. ക്ലാസുകളിലെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയെന്ന് വിശദമാക്കുമോ;
(ബി)സര്‍ക്കാര്‍/എയിഡഡ് മേഖലയില്‍ എല്‍.പി./യു.പി. തലത്തിലുള്ള വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2012-13 വര്‍ഷത്തില്‍ എത്ര തുക അനുവദിച്ചു;
(സി)പ്രസ്തുത തുകയില്‍ എത്ര ചിലവഴിച്ചു; എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ചിലവഴിച്ചത്; വിശദാംശം ലഭ്യമാക്കുമോ ?
|
4418 |
ടെക്നിക്കല്‍ സ്കൂളുകളിലെ ശാസ്ത്രബോധന മാധ്യമം
ശ്രീ. ഇ. കെ. വിജയന്‍
(എ)ടെക്നിക്കല്‍ സ്കൂളുകളില്‍ ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള ബോധനമാധ്യമമായി മലയാളഭാഷയെ കരിക്കുലം കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)ചില സ്കൂളുകളില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബോധന മാധ്യമമായി ഇംഗ്ളീഷ് ഭാഷ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ ഇതിനെതിരെ നടപടി സ്വീകരിച്ച് ശാസ്ത്ര വിഷയങ്ങളുടെ ബോധന മാധ്യമം മലയാളമാക്കി മാറ്റാന്‍ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ?
|
4419 |
വിദ്യാഭ്യാസ വകുപ്പില്‍ സ്പാര്‍ക്ക് നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍
ശ്രീ. പി. ബി. അബ്ദുള്‍ റസാക്
(എ)വിദ്യാഭ്യാസ വകുപ്പില്‍ സ്പാര്‍ക്ക് നടപ്പാക്കിയത് മൂലം ഹെഡ്മാസ്റ്റര്‍മാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഓരോ കാര്യത്തിലും മേലുദ്യോഗസ്ഥരുടെ അംഗീകാരം വാങ്ങണമെന്ന നിര്‍ദ്ദേശം കാലതാമസം ഉണ്ടാക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ടോ;
(സി)സ്പാര്‍ക്ക് നടപ്പിലാക്കുന്നതിനുള്ള നിര്‍ദ്ദേശം ശന്പളം ലഭിക്കുന്നതില്‍ കാലതാമസം വരുത്തുമെന്നതിനാല്‍ മുന്‍ സംവിധാനം തന്നെ തുടരുന്നതിന് നടപടി സ്വീകരിക്കുമോ?
|
4420 |
വിദ്യാര്‍ത്ഥികളില്ലാത്ത സ്കൂളുകളിലെ അദ്ധ്യാപകരുടെ കണക്ക്
ശ്രീ. മുല്ലക്കര രത്നാകരന്‍
സംസ്ഥാനത്ത് ഒരു വിദ്യാര്‍ത്ഥിപോലുമില്ലാത്ത സര്‍ക്കാര്‍ സ്കൂളുകള്‍ നിലവിലുണ്ടെങ്കില്‍ പ്രസ്തുത സ്കൂളുകളില്‍ എത്ര അദ്ധ്യാപകരാണ് ജോലി നോക്കുന്നതെന്ന് വ്യക്തമാക്കുമോ?
|
<<back |
next page>>
|