UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4355


എം.ജി.എല്‍.സി. കളെ എല്‍.പി. സ്കൂളാക്കി ഉയര്‍ത്തുന്നതിനുള്ള ലിസ്റ്റ് 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

കാസര്‍ഗോഡ് ജില്ലയില്‍ എത്ര എം.ജി.എല്‍.സി കളാണ് എല്‍.പി. സ്കൂളാക്കി ഉയര്‍ത്തുന്നതിനുള്ള ലിസ്റ്റിലുള്ളത്; ഇതിന്‍റെ നടപടിക്രമങ്ങള്‍ ഏത് സ്ഥിതിയിലാണെന്ന് വിശദമാക്കാമോ?

4356


കല്‍പ്പറ്റ നിയോജക മണ്ധലത്തിലെ സ്കൂളുകളുടെ അപ്ഗ്രഡേഷന്‍ 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

(എ)കല്‍പ്പറ്റ നിയോജക മണ്ധലത്തിലെ ഏതെല്ലാം സ്കൂളുകളാണ് ആര്‍.എം.എസ്.എ-യില്‍ ഉള്‍പ്പെടുത്തി അപ്ഗ്രേഡ് ചെയ്യുന്നതിന് അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)ഈ അധ്യയന വര്‍ഷത്തില്‍ പ്രസ്തുത അപേക്ഷയില്‍ നിന്ന് ഏതെല്ലാം സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്; 

(സി)ഏതെല്ലാം സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള യോഗ്യത നേടിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

4357


വെഞ്ഞാറമൂട് എല്‍. പി. എസ്സിനെ അപ്ഗ്രേഡ് ചെയ്യുന്നതിന് നടപടി 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)വെഞ്ഞാറമൂട് സര്‍ക്കാര്‍ എച്ച്.എസ്.എസ്.-ല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യു. പി. വിഭാഗം, വെഞ്ഞാറമൂട് എല്‍. പി. സ്കൂളിലേക്ക് മാറ്റിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)പ്രസ്തുത എല്‍. പി. സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് യു. പി. സ്കൂള്‍ ആക്കാത്തതുകാരണം അദ്ധ്യാപകര്‍ക്കും പി.റ്റി.എ. യ്ക്കും വളരെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു എന്നുള്ള യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; 

(സി)വെഞ്ഞാറമൂട് എല്‍.പി.എസ്സിനെ യു.പി.എസ്സ്. ആയി അപ്ഗ്രേഡ് ചെയ്യുന്നതിന് സര്‍ക്കാരിന് എന്തെങ്കിലും അധിക സാന്പത്തിക ബാദ്ധ്യതയുണ്ടാകാന്‍ സാദ്ധ്യതയുണ്ടോ; 

(ഡി)പ്രസ്തുത സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

4358


ആര്‍. എം. എസ്. എ പദ്ധതി പ്രകാരം ഹൈസ്കൂളുകളാക്കി ഉയര്‍ത്തുന്ന സ്കൂളുകള്‍ 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)ആര്‍. എം. എസ്. എ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടുത്ത വര്‍ഷം ഒന്പതാം ക്ലാസ്സ് ആരംഭിക്കുന്ന എത്ര സ്കൂളുകളുണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ; 

(ബി)നിലവിലെ യു. പി. സ്കൂളുകള്‍ ഹൈസ്കൂളായി ഉയര്‍ത്തിയതില്‍ പശ്ചാത്തല വികസനത്തിന് ആര്‍. എം. എസ്. എ. ഫണ്ട് ലഭ്യമാകുമോ; 

(സി)എങ്കില്‍ ഓരോ സ്കൂളിനും എത്ര രൂപ ലഭ്യമാകുമെന്ന് വ്യക്തമാക്കുമോ?

4359


കോഴിക്കോട് ജില്ലയില്‍ ആര്‍.എം.എസ്.എ. പദ്ധതി പ്രകാരം അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂളുകള്‍ 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)കോഴിക്കോട് ജില്ലയില്‍ ആര്‍.എം.എസ്.എ. പദ്ധതി പ്രകാരം അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂളുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ഭൌതികസൌകര്യങ്ങള്‍ ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ ഭൌതികസൌകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)പ്രസ്തുത സ്കൂളില്‍ പുതിയ അദ്ധ്യാപകതസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ഇ)ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

4360


ആര്‍. എം. എസ്. എ സ്കൂളുകളില്‍ ഭാഷാപഠനം 

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

(എ)ആര്‍.എം.എസ്.എ സ്കൂളുകളില്‍ ധാരാളം കുട്ടികള്‍ ഭാഷാപഠനം നടത്തിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)സംസ്ഥാനത്ത് എത്ര ആര്‍. എം. എസ്. എ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)ആര്‍.എം.എസ്.എ സ്കൂളുകളില്‍ പഠിക്കാനാഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഭാഷാപഠനത്തിന് ആവശ്യമായ തസ്തിക സൃഷ്ടിച്ച് അദ്ധ്യാപകരെ നിയമിക്കാന്‍ തയ്യാറാകുമോ?

4361


അപ്ഗ്രേഡ് ചെയ്ത സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം 

ശ്രീ. രാജു എബ്രഹാം

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം എത്ര സര്‍ക്കാര്‍ സ്കൂളുകളാണ് ഹൈസ്കൂളുകളായി ഉയര്‍ത്തിയിട്ടുള്ളത്; അവയുടെ പേരു വിവരം ലഭ്യമാക്കുമോ; ഏതു പദ്ധതിയനുസരിച്ചാണ് ഈ സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്തിട്ടുള്ളത്; 

(ബി)അപ്ഗ്രേഡ് ചെയ്യപ്പെട്ടിട്ടുള്ള ഏതൊക്കെ സ്കൂളുകളിലാണ് ഈ പദ്ധതിപ്രകാരമുള്ള കെട്ടിട നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്; എത്ര രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്; ബാക്കിയുള്ള സ്കൂളുകളില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ വൈകുന്നതിന്‍റെ കാരണം വിശദമാക്കുമോ; 

(സി)ഇങ്ങനെ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളുകളാക്കിയിട്ടുള്ള സ്കൂളുകളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള തസ്തികകള്‍ ഏതൊക്കെ എന്ന് വ്യക്തമാക്കുമോ; 

(ഡി)ഇങ്ങനെയുള്ള മിക്ക സ്കൂളുകളിലും വിവിധ വിഷയങ്ങള്‍ കുട്ടികളെ പഠിപ്പിക്കുവാന്‍ ഗസ്റ്റ് അദ്ധ്യാപകരാണ് ഉള്ളത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് വ്യക്തമാക്കുമോ; 

(ഇ)അടുത്ത അധ്യയന വര്‍ഷമെങ്കിലും ഈ തസ്തികകളില്‍ സ്ഥിരം അദ്ധ്യാപകരെ നിയമിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(എഫ്)സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടുന്ന ഇത്തരം സ്കൂളുകളില്‍ പുതിയ കെട്ടിടം അടിയന്തരമായി നിര്‍മ്മിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

4362


നെടുങ്ങോലം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം 

ശ്രീ. ജി. എസ്. ജയലാല്‍

(എ)ചാത്തന്നൂര്‍ നിയോജകമണ്ധലത്തിലെ നെടുങ്ങോലം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കെട്ടിടത്തിന്‍റെ അപര്യാപ്തത കണക്കിലെടുത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന അപേക്ഷ ലഭിച്ചിരുന്നുവോ; 

(ബി)50 വര്‍ഷം പഴക്കമുള്ളതും എല്‍.പി.സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതുമായ പഴയതും ജീര്‍ണ്ണിച്ചതുമായ കെട്ടിടത്തിലാണ് ക്ലാസ്സുകള്‍ നടത്തുന്നതെന്ന കാര്യം ശ്രദ്ധിച്ചിരുന്നുവോ; 

(സി)എങ്കില്‍ ഈ സ്കൂളിന്‍റെ അടിസ്ഥാന സൌകര്യ വികസനത്തിനുവേണ്ടി നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ?

4363


ചേലക്കരയിലെ സ്കൂളുകളിലെ കെട്ടിട നിര്‍മ്മാണം

ശ്രീ. കെ. രാധാകൃഷ്ണന്‍

(എ) 2013 - 14 സാന്പത്തിക വര്‍ഷത്തില്‍ ചേലക്കര നിയോജക മണ്ധലത്തില്‍ ഏതെല്ലാം ഹയര്‍ സെക്കന്‍ററി സ്കൂളുകളിലാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഹയര്‍ സെക്കന്‍ററി ഡയറക്ടര്‍ മുഖേന വിശദമായ എസ്റ്റിമേറ്റ് ഉള്‍പ്പെടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചതെന്ന് അറിയിക്കാമോ; 

(ബി) ഇതില്‍ ഏതെല്ലാം സ്കൂളുകള്‍ക്കാണ് കെട്ടിടനിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയതെന്നും അതിന്‍റെ തുക എത്രയാണെന്നും ഉത്തരവിന്‍റെ പകര്‍പ്പ് സഹിതം ലഭ്യമാക്കാമോ; 

(സി) ക്ലാസ്സ് മുറികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌക ര്യങ്ങളുടെ അഭാവം കാരണം ബുദ്ധിമുട്ടുന്ന സ്കൂളുകളില്‍ പ്രസ്തുത പ്രൊപ്പോസല്‍ പ്രകാരമുള്ള പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഈ വര്‍ഷം തന്നെ ഭരണാനുമതി നല്‍കുന്ന കാര്യം പരിഗണിക്കാമോ?

4364


മൂര്‍ക്കനാട് പഞ്ചായത്തില്‍ പുതിയ ഗവണ്‍മെന്‍റ് സ്കൂള്‍ 

ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍

(എ)ഗവണ്‍മെന്‍റ് സ്കൂള്‍ ഇല്ലാത്ത മൂര്‍ക്കനാട് പഞ്ചായത്തില്‍ ഒരു ഗവണ്‍മെന്‍റ് സ്കൂള്‍ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 

(ബി)എങ്കില്‍ എല്‍.പി. മുതല്‍ ഹയര്‍സെക്കണ്ടറി വിഭാഗം വരെയുള്ള ഒരു ഗവണ്‍മെന്‍റ് സ്കൂള്‍ മൂര്‍ക്കനാട് പഞ്ചായത്തില്‍ ആരംഭിക്കുന്നതിന് സത്വര നടപടി സ്വികരിക്കുമോ ?

4365


മലപ്പുറം ജില്ലയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ 

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി 

(എ)മലപ്പുറം ജില്ലയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര സര്‍ക്കാര്‍ എല്‍.പി.,യു.പി., ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാലയങ്ങളുണ്ടെന്ന് വിശദമാക്കുമോ ; 

(ബി)പ്രസ്തുത വിദ്യാലയങ്ങള്‍ക്ക് സ്വന്തമായി സ്ഥലം ലഭ്യമാക്കുന്നതിനും, കെട്ടിടം നിര്‍മ്മിക്കുന്നതിനും എന്തെല്ലാം പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ? 

4366


കോങ്ങാട് മണ്ധലത്തിലെ സ്കൂളുകളില്‍ മൂത്രപ്പുര നിര്‍മ്മിക്കാന്‍ നടപടി 

ശ്രീ. കെ. വി. വിജയദാസ്

(എ)മൂത്രപ്പുരകള്‍ ഇല്ലാത്ത സ്കൂളുകള്‍ക്ക് ആയത് നിര്‍മ്മിച്ചുനല്‍കുന്നതിനായി കോങ്ങാട് മണ്ധലത്തില്‍ നിന്നും സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്നുള്ള വിവരം നല്‍കുമോ; 

(ബി)പ്രസ്തുത പദ്ധതിക്കായി ഈ വര്‍ഷം തുക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; 

(സി)പ്രസ്തുത പദ്ധതി പ്രൊപ്പോസലിന്മേല്‍ ഈ വര്‍ഷം തന്നെ ഭരണാനുമതി ലഭ്യമാക്കുമോ; വ്യക്തമാക്കുമോ? 

4367


അനധികൃത അണ്‍എയ്ഡഡ് സ്കൂളുകള്‍ 

ശ്രീമതി പി. അയിഷാ പോറ്റി

(എ)അംഗീകാരമില്ലാത്ത എത്ര അണ്‍എയ്ഡഡ് സ്കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്; 

(ബി)പ്രസ്തുത സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ?

4368


അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള മാനദണ്ധം 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് എത്ര അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ; 

(ബി)ഇതില്‍ എത്ര സി.ബി.എസ്.സി., ഐ.സി.എസ്.സി. സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട് ; 

(സി)അംഗീകാരം നല്‍കപ്പെട്ട എല്ലാ സ്കൂളുകളുടെ കാര്യത്തിലും പ്രസ്തുത മാനദണ്ധം പാലിക്കപ്പെട്ടിട്ടുണ്ടോ ; 

(ഡി)മാനദണ്ധങ്ങള്‍ പാലിക്കാത്ത സ്കൂളുകള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ടോ ; ഇതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ; 

(ഇ)മാനദണ്ധങ്ങളില്‍ ഇളവ് നല്‍കാന്‍ വ്യവസ്ഥയുണ്ടോ ; ഇളവ് നല്‍കാനുള്ള കാരണം വ്യക്തമാക്കാമോ ?

4369


പൊതുവിദ്യാഭ്യാസ വകുപ്പിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയുളള നിയമനം 

ശ്രീ. വി. ശിവന്‍കുട്ടി 

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള എത്ര ഒഴിവുകള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നികത്തിയിട്ടുണ്ട് എന്നും, ആയത് ഏതൊക്കെ തസ്തികകളിലാണെന്നും ജില്ലതിരിച്ച് വ്യക്തമാക്കുമോ? 

4370


പി.എസ്.സി, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് എന്നിവ മുഖേനയല്ലാത്ത നിയമനങ്ങള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പരീക്ഷാ ഭവനില്‍ പി.എസ്.സി., എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് എന്നിവ മുഖേനയല്ലാതെ നടന്ന താല്‍കാലിക/ദിവസവേതനാടിസ്ഥാനത്തില്‍ ഉള്ള എല്ലാ നിയമനങ്ങളെ സംബന്ധിച്ച് തസ്തിക, ശന്പളം, നിയമനം ലഭിച്ച വ്യക്തിയുടെ പേരും മേല്‍വിലാസവും, നിയമനം ലഭിച്ച തീയതി തുടങ്ങിയ എല്ലാ വിശദാംശങ്ങളു േലഭ്യമാക്കുമോ ?

4371


"ഡയറ്റ്' നിയമനം 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

(എ)കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് "ഡയറ്റ്'കളില്‍ നിയമിക്കപ്പെട്ടവരില്‍ പലരും നിശ്ചിത യോഗ്യതയില്ലാത്തവരാണ് എന്ന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ നിശ്ചിത യോഗ്യതയില്ലാത്ത എത്ര പേര്‍ക്കാണ് നിയമനം ലഭിച്ചത് എന്ന് വ്യക്തമാക്കുമോ;

(സി)ഇത് സംബന്ധമായി കോടതിയുടെയോ, ട്രിബ്യൂണലിന്‍റെയോ വിധി ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; 

(ഡി)ഇക്കാര്യത്തില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദമാക്കുമോ?

4372


സര്‍ക്കാര്‍/എയ്ഡഡ് സ്കൂളിലെ താല്‍കാലിക നിയമനങ്ങള്‍ 

ശ്രീ. വി. ശിവന്‍കുട്ടി

(എ)സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ താല്‍കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയാണോ നടത്തുന്നത് ; 

(ബി)അല്ലെങ്കില്‍ ഏതുവിധേനയാണ്/എങ്ങനെയാണ് പ്രസ്തുത നിയമനങ്ങള്‍ നടത്തുന്നത് എന്നു വിശദമാക്കുമോ ?

4373


എച്ച്.എസ്.എ. (മലയാളം) തസ്തികയിലെ ഒഴിവുകള്‍ 

ശ്രീമതി കെ. കെ. ലതിക 

(എ)സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ എച്ച്.എസ്.എ. (മലയാളം) അദ്ധ്യാപകരുടെ എത്ര തസ്തിക നിലവിലുണ്ടെന്നു വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും, അവയില്‍ എത്രയെണ്ണം പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ? 

4374


കാസര്‍ഗോഡ് ജില്ലയിലെ അദ്ധ്യാപക ഒഴിവുകള്‍ 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 

(എ)കാസര്‍ഗോഡ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവിലുള്ള അദ്ധ്യാപക തസ്തികകളുടെ എണ്ണം തസ്തിക തിരിച്ച് വ്യക്തമാക്കുമോ; 

(ബി)ഇതില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്ന് വെളിപ്പെടുത്തുമോ; 

(സി)ഒഴിവുകള്‍ നികത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും പ്രസ്തുത ഒഴിവുകള്‍ എന്നത്തേയ്ക്ക് നികത്താനാകുമെന്നും അറിയിക്കുമോ ? 

4375


കോട്ടയം ജില്ലയിലെ എച്ച്.എസ്.എ (ഗണിതശാസ്ത്രം) തസ്തികയില്‍ ഒഴിവുകള്‍ 

ശ്രീ. മാത്യു റ്റി. തോമസ്

ഈ വര്‍ഷം കോട്ടയം ജില്ലയില്‍ ഗണിതശാസ്ത്ര വിഷയത്തില്‍ എത്ര എച്ച്.എസ്.എ ഒഴിവുകള്‍ ഉണ്ടാകുമെന്ന് വിശദമാക്കാമോ?

4376


അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഹയര്‍ സെക്കന്‍ററി ഡയറക്ടറുടെ സര്‍ക്കുലര്‍ 

ശ്രീ. എം. എ. ബേബി

(എ)അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഹയര്‍സെക്കന്‍ററി ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നും ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെടുകയുണ്ടായോ; ലഭിച്ച വിശദീകരണത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(സി)മാനേജ്മെന്‍റുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍, സര്‍ക്കുലറിലെ ഏതെല്ലാം വ്യവസ്ഥകളില്‍ മാറ്റം വരുത്തുകയുണ്ടായി; വിശദമാക്കാമോ; 

(ഡി)അദ്ധ്യാപക നിയമനത്തില്‍ മാനേജ്മെന്‍റുകള്‍ ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിക്കൊണ്ടിരിക്കുന്നതായ ആക്ഷേപങ്ങള്‍ നിലനില്ക്കെ, ഇത് തടയാന്‍ ഡയറക്ടര്‍ സ്വീകരിച്ച നടപടികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്കാതിരുന്നത് എന്തുകൊണ്ടാണ്? 

4377


ലാബ് അസിസ്റ്റന്‍റ് ശ്രീ. റ്റി. രാജേഷിന്‍റെ നിയമനാംഗീകാരം 

ശ്രീ. കെ. അജിത്

(എ)വൈക്കം എസ്.എം.എസ്.എന്‍.വി.എച്ച്.എസ്. സ്കൂളില്‍ ഐ.ടി.ഐ. യോഗ്യതയുള്ള റ്റി. രാജേഷിന് മാനേജ്മെന്‍റ് നിയമനം നല്‍കിയ ദിവസം മുതല്‍ അംഗീകാരം കൊടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; 

(ബി)01.09.2005-ല്‍ നിയമനം ലഭിച്ച രാജേഷിന് 30.03.1991-ലെ സ.ഉ.(എം.എസ്)53/91 പൊ.വി.വ. നന്പര്‍ ഉത്തരവ് ബാധകമല്ലെങ്കില്‍ കാരണം എന്തെന്ന് വ്യക്തമാക്കുമോ; 

(സി)01.09.2005-ല്‍ നിയമനം ലഭിച്ച രാജേഷിന് ആ സമയത്ത് നിലവിലിരുന്ന ഉത്തരവ് പ്രകാരം 01.09.2005 മുതലുള്ള കാലയളവിലെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ; 

(ഡി)ഇതേ കാലയളവില്‍ത്തന്നെ പവിത്രേശ്വരം കെ.എന്‍.എം.എച്ച്.എച്ച്.എസ്.-ല്‍ നിയമിച്ച ജെ.എസ്. ഹരികുമാറിന് അനുവദിച്ച ആനുകൂല്യം രാജേഷിന് അനുവദിക്കാത്തതിന്‍റെ കാരണം എന്തെന്നും വ്യക്തമാക്കുമോ; 

(ഇ)മേല്‍ ഉത്തരവുകളുടെയും നിയമനങ്ങളുടെയും അടിസ്ഥാനത്തില്‍ വൈക്കം എസ്.എം.എസ്.എന്‍.വി.എച്ച്.എസ്.എസ്.-ലെ ലാബ് അസിസ്റ്റന്‍റ് രാജേഷിന് മാനേജ്മെന്‍റ് നിയമന അംഗീകാരം നല്‍കിയ 01.09.2005 മുതല്‍ മുന്‍കാലപ്രാബല്യം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

4378


വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒഴിവുകള്‍ 

ശ്രീ. റ്റി. വി. രാജേഷ്
താഴെ കാണുന്ന ചോദ്യത്തിന് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ: 
സംസ്ഥാനത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒഴിവുകളില്‍ വിദൂരവിദ്യാഭ്യാസം വഴി പഠിച്ചവരെ ഒഴിവാക്കുന്നതെന്തുകൊണ്ട്; വ്യക്തമാക്കുമോ? 

4379


അദ്ധ്യാപക എലിജിബിലിറ്റി ടെസ്റ്റ് 

ശ്രീ. എ. എ. അസീസ്

(എ)സംസ്ഥാനത്തെ യു. പി. എസ്. എ., എച്ച്. എസ്. എ. തുടങ്ങിയ അദ്ധ്യാപക തസ്തികകളിലേയ്ക്ക് അപേക്ഷിക്കുന്നതിന് എലിജിബിലിറ്റി ടെസ്റ്റ് പാസാകണമെന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടോ; വിശദവിവരം നല്‍കുമോ; 

(ബി)ഈ പരീക്ഷ നടത്തുന്നത് ഏത് സ്ഥാപനമാണ്;

(സി)നാളിതുവരെ എത്ര പേര്‍ ഓരോ വര്‍ഷവും ഈ ടെസ്റ്റ് പാസായി എന്ന് കാറ്റഗറി തിരിച്ച് വ്യക്തമാക്കുമോ?

4380


ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ തസ്തികമാറ്റംമുഖേനയുള്ള നിയമനം 

ശ്രീ. സി. കൃഷ്ണന്‍

(എ)ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചര്‍ തസ്തികമാറ്റം മുഖേനയുള്ള നിയമനത്തിന് ഇപ്പോള്‍ ഏതൊക്കെ വിഭാഗത്തെയാണ് പരിഗണിക്കുന്നതെന്ന് വിശദമാക്കുമോ; പ്രസ്തുത വിഭാഗക്കാര്‍ക്ക് ഇപ്പോള്‍ എത്ര ശതമാനം സംവരണം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ; 

(ബി)തസ്തികമാറ്റംമുഖേനയുള്ള നിയമനത്തിന് യോഗ്യരായ പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ പരിഗണിക്കാനുള്ള എന്തെങ്കിലും നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ പരിഗണിക്കുമോ ?

4381


പ്രീപ്രൈമറി സ്കൂളുകളിലെ അദ്ധ്യാപികമാര്‍ക്കും ആയമാര്‍ക്കുമുളള ഓണറേറിയം 

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)സര്‍ക്കാര്‍ സ്കൂളുകളില്‍ പി.ടി.എ. നേതൃത്വത്തില്‍ നടത്തുന്ന പ്രീപ്രൈമറി സ്കൂളുകളിലെ അദ്ധ്യപികമാര്‍ക്കും ആയമാര്‍ക്കും എത്ര രൂപ വീതമാണ് ഓണറേറിയം നല്‍കിവരുന്നത്;

(വി)ഇവര്‍ക്ക് രണ്ട് മാസമായി ഓണറേറിയം ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇതിനുളള കാരണമെന്താണെന്ന് വെളിപ്പെടുത്തുമോ;

(ഡി)ഓണറേറിയം കൃത്യമായി നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

4382


കോഴിക്കോട് ജില്ലയില്‍ എല്‍. പി. എസ്. എ. (മലയാളം മീഡിയം) ഒഴിവുകള്‍ 

ശ്രീ. അന്‍വര്‍ സാദത്ത്

(എ)കോഴിക്കോട് ജില്ലയില്‍ എല്‍. പി. എസ്. എ.(മലയാളം മീഡിയം) തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ട്;

(ബി)പ്രസ്തുത ഒഴിവുകളെല്ലാം പി. എസ്. സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ നിലവിലുള്ള എല്ലാ ഒഴിവുകളും പി. എസ്. സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; 

(സി)പ്രസ്തുത തസ്തികയിലേയ്ക്ക് പി. എസ്. സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ എന്ന് അറിയുമോ;

(ഡി)എങ്കില്‍ പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്ന് ഇതിനകം നിയമിച്ച ഉദ്യോഗാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ? 

4383


പ്രൈമറി അദ്ധ്യാപകരുടെ പ്രൊമോഷന്‍ 

ശ്രീ. മാത്യു റ്റി. തോമസ്

യോഗ്യതയുള്ള പ്രൈമറി അദ്ധ്യാപരെ ഹയര്‍ സെക്കന്‍ററി അദ്ധ്യാപകരായി തസ്തികമാറ്റം വഴി നിയമിക്കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ? 

4384


പാഠേ്യതര വിഷയങ്ങള്‍ക്ക് സ്പെഷ്യല്‍ അദ്ധ്യാപകര്‍ 

ശ്രീ. റ്റി. യു. കുരുവിള

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മാനസികവും ബൌദ്ധികവുമായ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്ന പാഠേ്യതര വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് ഹൈസ്കൂള്‍-ഹയര്‍ സെണ്ടറി സ്കൂളുകളില്‍ സ്പെഷ്യല്‍ അദ്ധ്യാപകരെ സ്ഥിരമായി നിയമിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ? 

4385


എയ്ഡഡ് വിദ്യാലയങ്ങളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍ക്ക് നിയമനാംഗീകാരം 

ശ്രീ. പി. ഉബൈദുള്ള

(എ)എയ്ഡഡ് വിദ്യാലയങ്ങളില്‍ 2010-നുശേഷം ജോലിയില്‍ പ്രവേശിച്ച അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരില്‍ ഇതുവരെ അംഗീകാരം ലഭിക്കാത്തവരുടെ എണ്ണം ജില്ല തിരിച്ച് വെളിപ്പെടുത്തുമോ; 

(ബി)യു.ഐ.ഡി. അനുസരിച്ചുള്ള തസ്തിക നിര്‍ണ്ണയം നടത്തി നിലവില്‍ ശന്പളമില്ലാതെ ജോലി ചെയ്യുന്ന മുഴുവന്‍ അദ്ധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കുവാന്‍ സത്വര നടപടി സ്വീകരിക്കുമോ; 

(സി)സ്റ്റാഫ് ഫിക്സേഷനും തസ്തിക നിര്‍ണ്ണയത്തിനും ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ ?

4386


കൊല്ലം ജില്ലയിലെ യു.പി.എസ്.എ. റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ 

ശ്രീ. പി. കെ. ഗുരുദാസന്‍ 

(എ)കൊല്ലം ജില്ലയിലെ യു.പി.എസ്.എ. റാങ്ക് ലിസ്റ്റില്‍ നിന്നും ഇതുവരെ എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്കു നിയമനം നല്‍കിയെന്ന് അറിയാമോ; എങ്കില്‍ വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത തസ്തികയിലുള്ള ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, അതിന്‍മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ; 

(സി)പ്രസ്തുത ലിസ്റ്റിന്‍റെ കാലാവധിക്കുള്ളില്‍ ഉണ്ടായേക്കാവുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ? 

4387


കൊല്ലം ജില്ലയിലെ എല്‍.പി.എസ്.എ. റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ 

ശ്രീ. പി. കെ. ഗുരുദാസന്‍ 

(എ)കൊല്ലം ജില്ലയിലെ എല്‍.പി.എസ്.എ. റാങ്ക് ലിസ്റ്റില്‍ നിന്നും ഇതുവരെ എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്കു നിയമനം നല്‍കിയെന്ന് അറിയാമോ; എങ്കില്‍, വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത തസ്തികയിലുള്ള ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, എന്തു നടപടി സ്വീകരിച്ചുവെന്നു വിശദമാക്കുമോ; 

(സി)പ്രസ്തുത ലിസ്റ്റിന്‍റെ കാലാവധിക്കുള്ളില്‍ ഉണ്ടായേക്കാവുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍, നിയമനം നടത്തുന്നതിനു സത്വരനടപടി സ്വീകരിക്കുമോ? 

4388


പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തിലുളള മിനിസ്റ്റീരിയല്‍ സ്റ്റാഫ് 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തില്‍ ആകെ എത്ര മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഉണ്ടെന്നുളള വിവരം തസ്തിക തിരിച്ച് അറിയിക്കുമോ; 

(ബി)പ്രസ്തുത ജീവനക്കാരില്‍ എത്രപേരാണ് പി.എസ്.സി. വഴി നിയമനം ലഭിച്ചത്; തസ്തിക തിരിച്ച് അറിയിക്കുമോ;

(സി)പി.എസ്.സി. മുഖാന്തിരമല്ലാതെ നിയമനം നടത്തിയിട്ടുണ്ടെങ്കില്‍ ആയതിന്‍റെ മാനദണ്ധമെന്തെന്ന് വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.