UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4421


സംരക്ഷിത അദ്ധ്യാപകര്‍ 

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്ത് എത്ര സംരക്ഷിത അദ്ധ്യാപകരാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ; ഇവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ? 

T.4422


കുന്ദമംഗലത്ത് മാത്സ് കോളേജ് 

ശ്രീ. പി. റ്റി. എ. റഹീം

(എ)കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഓഫ് മാത്തമാറ്റിക്സിന്‍റെ സ്ഥാപന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; 

(ബി)ഇവിടെ ഒരു മാത്സ് കോളേജ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4423


അക്കാദമിക് സിറ്റി 

ശ്രീ. ബെന്നി ബെഹനാന്‍ 
,, ഐ. സി. ബാലകൃഷ്ണന്‍ 
,, വി. പി. സജീന്ദ്രന്‍ 
,, എം. പി. വിന്‍സന്‍റ്

(എ)സംസ്ഥാനത്ത് അക്കാദമിക് സിറ്റി സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതനുസരിച്ച് നിലവിലുള്ളതില്‍ നിന്ന് എന്തെല്ലാം മാറ്റങ്ങളാണ് ഇവിടെ വരുത്തുവാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ; 

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?

4424


കോളേജസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അപ്ഗ്രഡേഷന്‍ പ്രോഗ്രാം 

ശ്രീ. ഹൈബി ഈഡന്‍ 
,, വര്‍ക്കല കഹാര്‍ 
,, സണ്ണി ജോസഫ് 
,, എം. എ. വാഹീദ്

(എ)കോളേജസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അപ്ഗ്രഡേഷന്‍ പ്രോഗ്രാം തുടങ്ങാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഏതെല്ലാം കോളേജുകളിലാണ് പ്രസ്തുത പ്രോഗ്രാം നടപ്പിലാക്കാനുദ്ദേശിക്കുന്നത്; 

(ഡി)കോളേജുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്?

4425


യൂത്ത് സൈക്കോളജി യില്‍ പരിശീലനം 

ശ്രീ. ലൂഡി ലൂയിസ്

കോളേജ് അദ്ധ്യാപകര്‍ക്ക്, അവരുടെ വിദ്യാര്‍ത്ഥികളെ മനസ്സിലാക്കി ക്ലാസ് എടുക്കുന്നതിനും വിദ്യാര്‍ത്ഥി-അദ്ധ്യാപക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹായകരമായവിധം സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പെടെയുള്ള അദ്ധ്യാപകര്‍ക്ക് യൂത്ത് സൈക്കോളജിയില്‍ പരിശീലനം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

4426


കോളേജുകള്‍ക്ക് സ്വയംഭരണാവകാശം 

ശ്രീ. സാജുപോള്‍

(എ) സ്വയംഭരണ പദവി നല്‍കുന്നത് സര്‍ക്കാര്‍ മേഖലയില്‍ നിന്നും ഏതെല്ലാം കോളേജുകള്‍ക്കാണെന്നും എയ്ഡഡ് മേഖലയില്‍ നിന്നും ഏതെല്ലാം കോളേജുകള്‍ക്കാണെന്നും അറിയിക്കുമോ; 

(ബി) എത്ര കോളേജുകളെയാണ് സ്വയംഭരണ പദവിയ്ക്കായി പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നു; 

(സി) സ്വയംഭരണ കോളേജുകളായി പ്രഖ്യാപിക്കുന്ന കോളേജുകള്‍ക്ക് തുടര്‍ന്നും സര്‍ക്കാര്‍ എയ്ഡ് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; 

(ഡി) സ്വയംഭരണ കോളേജുകളിലെ പുതിയ കോഴ്സുകളും പഠനരീതിയും സംബന്ധിച്ച് വിശദമാക്കാമോ?

4427


കോളേജുകളിലെ അനധ്യാപക ജീവനക്കാരുടെ മേലധികാരികള്‍ 

ശ്രീ. രാജു എബ്രഹാം

(എ)കോളേജ് വിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ എത്ര ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളും ട്രെയിനിംഗ് കോളേജുകളുമാണുള്ളത് എന്ന് വ്യക്തമാക്കാമോ; 

(ബി)ഈ സ്ഥാപനങ്ങളില്‍ ഏതൊക്കെ സ്ഥാപനങ്ങളിലാണ് അനധ്യാപക ജീവനക്കാരുടെ ഓഫീസ് മേധാവികളായി, സീനിയര്‍ സൂപ്രണ്ട്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് തസ്തികകള്‍ നിലവിലുള്ളതെന്ന് സ്ഥാപനങ്ങളുടെ പേരും അനുവദിക്കപ്പെട്ടിട്ടുള്ള തസ്തികയും സഹിതം വ്യക്തമാക്കാമോ? 

(സി)മറ്റ് സ്ഥാപനങ്ങളില്‍ അനധ്യാപക ജീവനക്കാരുടെ ശന്പള ബില്ലുള്‍പ്പെടെ ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ എല്ലാ കാര്യങ്ങളിലും ഓഫീസ് മേധാവി എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നത് ആരാണ്; 

(ഡി)കോളേജുകളിലെ പഠന സന്പ്രദായം സെമസ്റ്റര്‍ രീതിയിലേക്കു മാറുകയും, കോളേജുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്‍റെ ഭാഗമായി വിവിധ പദ്ധതികളുടെ നടത്തിപ്പും പരീക്ഷയുള്‍പ്പെടെയുള്ള ഉത്തരവാദിത്വങ്ങളും നിര്‍വ്വഹിച്ചു വരുന്ന കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് കോളേജിന്‍റെ അക്കാദമിക് രംഗവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട് എന്നുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ഇ)എങ്കില്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അവരുടെ ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയുംവിധം ജോലിഭാരം കുറച്ച് സ്ഥാപന മേധാവി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനും, അനധ്യാപക ജീവനക്കാരുടെ ഓഫീസ് മേധാവികളായി ഗസറ്റഡ് തസ്തികയിലുള്ളവരെ ഈ തസ്തികകള്‍ ഇല്ലാത്ത എല്ലാ സ്ഥാപനങ്ങളിലും നിയമിക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?

4428


പുതിയ എയ്ഡഡ് കോളേജുകള്‍ 

ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)എയ്ഡഡ് മേഖലയില്‍ എത്ര ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇത്തരം കോളേജുകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ എണ്ണം എത്രയെന്ന് വിശദമാക്കുമോ; 

(ബി)പ്രതിവര്‍ഷം എയ്ഡഡ് കോളേജുകളില്‍ വേതനം നല്‍കുന്നതിനായി എന്തു തുക ചെലവു വരുമെന്ന് അറിയിക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതിയ എയ്ഡഡ് കോളേജുകള്‍ അനുവദിക്കുകയുണ്ടായോ; എങ്കില്‍ ഏതൊക്കെ മാനേജുമെന്‍റുകള്‍ക്ക് എത്ര കോളേജുകള്‍ എവിടെയെല്ലാം അനുവദിച്ചുവെന്ന് വിശദമാക്കുമോ? 

4429


എയ്ഡഡ് മേഖലയിലെ ആര്‍ട്സ് & സയന്‍സ് കോളേജുകളിലെ പുതിയ കോഴ്സുകള്‍ 

ശ്രീ.കെ. സുരേഷ് കുറുപ്പ്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് എയ്ഡഡ് മേഖലയില്‍ ആര്‍ട്സ് & സയന്‍സ് കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ടോ; 

(ബി)ഏതെല്ലാം കോളേജുകളില്‍ എത്ര വീതം കോഴ്സുകളാണ് അനുവദിച്ചത്; ഏതെല്ലാം മാനേജ്മെന്‍റുകള്‍ക്കാണ് കോഴ്സ് നല്‍കിയിട്ടുളളത്; എല്ലാ കോളേജുകള്‍ക്കും കോഴ്സുകള്‍ തുല്യമായാണോ അനുവദിച്ചത്;

(സി)പുതിയ കോഴ്സുകളുടെ ഭാഗമായി എത്ര തസ്തികകള്‍ അധികമായി സൃഷ്ടിക്കേണ്ടിവരും എന്ന് കണക്കാക്കിയിട്ടുണ്ടോ; ഇതിന്‍റെ ഫലമായി സര്‍ക്കാരിന് പ്രതിവര്‍ഷം എന്ത് തുക അധികച്ചെലവ് വരും എന്ന് വ്യക്തമാക്കാമോ?

4430


എയ്ഡഡായി മാറ്റിയ കോഴ്സുകള്‍ക്ക് അദ്ധ്യാപക തസ്തിക 

ശ്രീ.കെ.സുരേഷ് കുറുപ്പ്

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തെ ഏതെങ്കിലും എയ്ഡഡ് കോളേജുകളില്‍ നിലനിന്നിരുന്ന സ്വാശ്രയ കോഴ്സുകള്‍ എയ്ഡഡ് കോഴ്സാക്കി മാറ്റിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)ഇങ്ങനെ എയ്ഡഡാക്കി മാറ്റപ്പെട്ട കോഴ്സുകള്‍ക്ക് അദ്ധ്യാപക തസ്തിക ആവശ്യമുണ്ടോ; അത് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ ആകെ എത്ര തസ്തികകള്‍;

(സി)പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന്‍റെ ഫലമായി സര്‍ക്കാരിന് എന്ത് തുക അധികച്ചെലവ് വരുമെന്ന്ണ് കണക്കാക്കിയിട്ടുളളത്?

4431


ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ കോളേജുകളിലേക്കുള്ള നിയമനം 

ശ്രീ. വി. ഡി. സതീശന്‍

(എ)കോളേജുകളിലെ നിയമന നിരോധനം മാറ്റിയ ശേഷം നിശ്ചിത യോഗ്യതയുള്ള എത്ര ഹയര്‍ സെക്കന്‍ററി അധ്യാപകര്‍ എയ്ഡഡ്/ഗവ. കോളേജുകളില്‍ നിയമനം നേടിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ഹയര്‍ സെക്കന്‍ഡറിയില്‍ 12 വര്‍ഷം സീനിയറായ അധ്യാപകര്‍ക്ക് 29,560/- രൂപ അടിസ്ഥാന ശന്പളമുള്ളപ്പോള്‍ കോളേജില്‍ നിയമനം നേടിയാല്‍ 21600/- രൂപ അടിസ്ഥാന ശന്പളത്തില്‍ ജോലി ചെയ്യേണ്ടിവരും എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(സി)ഇങ്ങനെയുള്ള അധ്യാപകര്‍ക്ക് ഹയര്‍ സെക്കന്‍ററിയിലെ ഉയര്‍ന്ന അടിസ്ഥാന ശന്പളവും, ഏണ്‍ഡ് ലീവും കോളേജുകളില്‍ യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ട് അനുസരിച്ച് സംരക്ഷിച്ചുകിട്ടാന്‍ എന്തു നടപടിയാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ഡി)കോളേജില്‍ നിയമന നിരോധനം നിലനിന്നിരുന്ന കാലഘട്ടത്തില്‍ ഹയര്‍സെക്കന്‍ററി അധ്യാപകരായി നിയമനം ലഭിച്ച നിശ്ചിത യോഗ്യതയുള്ള അധ്യാപകര്‍ക്ക് പുതുതായി കോളേജില്‍ നിയമനം ലഭിച്ചപ്പോള്‍ പ്രീഡിഗ്രിക്ക് തുല്യമായ സര്‍വ്വീസ് വെയിറ്റേജ് സുപ്രീം കോടതി വിധിക്കനുസൃതമായി കോളേജ് സര്‍വ്വീസിലും നല്‍കാമോ എന്ന് വ്യക്തമാക്കുമോ; 

(ഇ)എന്നീ ഫയലുകളിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ?

4432


കോതമംഗലം എം.എ. കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍മാര്‍ക്കുള്ള ശന്പള കുടിശ്ശിക 

ശ്രീ. ബി. ഡി. ദേവസ്സി

(എ)കോതമംഗലം എം. എ. കോളേജില്‍, വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം ലഭിച്ച എട്ടോളം പേര്‍ക്ക് 2011 ജൂണ്‍ 1 മുതലുള്ള നിയമനത്തിന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ അംഗീകാരം ലഭിച്ചെങ്കിലും ഡയറക്ടറേറ്റ് ഓഫ് കൊളീജിയേറ്റ് എജ്യൂക്കേഷനില്‍ നിന്നും അനുമതി ലഭിക്കാത്തതിനാല്‍ ശന്പളം ലഭിയ്ക്കാത്ത വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ഇവര്‍ക്ക് ശന്പളകുടിശ്ശിക ലഭ്യമാക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കുമോ?

4433


കാസറഗോഡ് ഗവണ്‍മെന്‍റ് കോളേജില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ 

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(എ)കാസറഗോഡ് ഗവണ്‍മെന്‍റ് കോളേജില്‍ നിന്ന് കോളേജ് കൌണ്‍സില്‍ ഐകകണ്ഠേന തീരുമാനിച്ച് എത്ര കുട്ടികളെ കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു; വിശദാംശങ്ങള്‍ അറിയിക്കാമോ; 

(ബി)ഇവരെ പുറത്താക്കുന്നതിന് കോളേജ് കൌണ്‍സില്‍ തീരുമാനമെടുക്കാനുണ്ടായ കാരണം വിശദമാക്കാമോ;

(സി)കോളേജില്‍ ഇവര്‍ നടത്തിയ അക്രമസംഭവങ്ങള്‍ എന്തൊക്കെയാണെന്നും എത്ര കേസ്സുകള്‍ ഇവരുടെ പേരില്‍ നിലവിലുണ്ടെന്നും ഇതില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസ് എത്രയുണ്ടെന്നുമുള്ളത് സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ; 

(ഡി)പുറത്താക്കപ്പെട്ടവരെ കോളേജില്‍ തിരിച്ചെടുക്കുന്നതിനുള്ള എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്ന് അറിയിക്കാമോ?

4434


സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളുടെ ഗുണനിലവാരം 

ശ്രീ. എം. ഹംസ

(എ)സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളുടെ ഗുണനിലവാരം കുറയുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഇത് സംബന്ധിച്ച കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഏതെങ്കിലും കമ്മീഷനെ ഇതിനായി നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ കമ്മീഷന്‍ ഏതാണെന്ന് അറിയിക്കുമോ; കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ; 

(സി)കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; 

(ഡി)സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ അദ്ധ്യാപക, അനദ്ധ്യാപക വിദ്യാഭ്യാസ യോഗ്യത പരിശോധിക്കുവാന്‍ നിലവില്‍ എന്തു സംവിധാനമാണുള്ളത്; 

(ഇ)പ്രസ്തുത സംവിധാനത്തിന്‍റെ പോരായ്മ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുകയുണ്ടായി; 

(എഫ്)സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിലവാരം ഉയര്‍ത്താനും മിനിമം വേതനം ഉറപ്പാക്കുന്നതിനുമായി സ്വീകരിച്ച സംവിധാനങ്ങള്‍ എന്തൊക്കെയാണ്?

4435


സര്‍ക്കാര്‍, എയിഡഡ് മേഖലയിലുള്ള എഞ്ചിനീയറിംഗ് കോളേജുകള്‍ 

ശ്രീ. കെ. സുരേഷ്കുറുപ്പ്

(എ)സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ എത്ര എഞ്ചിനീയറിംഗ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ; ഇവയിലെല്ലാമായി എത്ര സീറ്റുകള്‍ ഉണ്ട് ; ഈ അദ്ധ്യയനവര്‍ഷം പ്രവേശനം നല്‍കാതെ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിരുന്നോ ; എങ്കില്‍ എത്ര സീറ്റുകള്‍ ; സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ പുതിയ കോഴ്സോ, സീറ്റോ അനുവദിച്ചിട്ടുണ്ടോ ;

(ബി)സംസ്ഥാനത്ത് എയ്ഡഡ് മേഖലയില്‍ എത്ര എഞ്ചിനീയറിംഗ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ; എവിടെയെല്ലാം ; ഇവയുടെ മാനേജ്മെന്‍റുകള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ ; നിലവിലുള്ള കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ടോ ; വിശദാംശം നല്‍കാമോ ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എയ്ഡഡ് മേഖലയില്‍ പുതിയ എഞ്ചിനീയറിംഗ് കോളേജ് അനുവദിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കാമോ ;

(ഡി)ഓരോ കോളേജിനും അനുവദിച്ച കോഴ്സുകളുടെ വിശദാംശം നല്‍കാമോ ;

(ഇ)സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ എയ്ഡഡ് കോഴ്സ് അനുവദിച്ചിട്ടുണ്ടോ ; വിശദാംശം നല്കാമോ ;

(എഫ്)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് ഏതെങ്കിലും എഞ്ചിനീയറിംഗ് കോളേജുകളിലെ സ്വാശ്രയ കോഴ്സുകള്‍ എയ്ഡഡ് കോഴ്സാക്കി മാറ്റിയിട്ടുണ്ടോ ; വിശദാംശം നല്‍കാമോ ;

(ജി)എയ്ഡഡ് മേഖലയിലുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍ വേതനം നല്‍കുന്നതിന് പ്രതിവര്‍ഷം സര്‍ക്കാരിന് എന്ത് തുക ചെലവ് വരുന്നുണ്ട് ; വിശദാംശം ലഭ്യമാക്കാമോ ;

(എച്ച്)സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളില്‍ എയ്ഡഡ് കോഴ്സുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഇവിടങ്ങളില്‍ വേതനം നല്‍കുന്നതിന് എന്ത് തുക ചെലവ് വരും ?

4436


സ്വകാര്യമേഖലയിലെ എഞ്ചിനീയറിംഗ് കോളേജുകള്‍ 

ശ്രീ. റ്റി. വി. രാജേഷ്

(എ)സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ എത്ര എഞ്ചിനീയറിംഗ് കോളേജുകളാണ് നിലവിലുള്ളത്; ജില്ല തിരിച്ച് വിശദാംശം നല്‍കുമോ; ഇവിടങ്ങളില്‍ എത്ര കുട്ടികള്‍ പഠിക്കുന്നുണ്ട്; അദ്ധ്യാപകരുടെ എണ്ണമെത്ര; 

(ബി)പ്രസ്തുത എഞ്ചിനീയറിംഗ് കോളേജുകളിലെ അദ്ധ്യാപകര്‍ക്ക് എത്ര രൂപയാണ് ശന്പളമായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്?

4437


എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)സംസ്ഥാനത്ത് എഞ്ചിനീയറിംഗ് കോളേജുകളില്‍ ബി-ടെക്. പ്രവേശനത്തിന് ആകെ എത്ര സീറ്റുകളാണുള്ളത് എന്ന് സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയകോളേജുകള്‍ തിരിച്ചുള്ള കണക്ക് നല്‍കാമോ; 

(ബി)ഈ അദ്ധ്യയനവര്‍ഷം ബി-ടെക്. പ്രവേശനത്തിനുള്ള സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടോ; ബ്രാഞ്ച് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ; 

(സി)എഞ്ചിനീയറിംഗ് കോളേജുകളില്‍ പ്രവേശനം തേടാതെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം കണക്കാക്കുന്നതെങ്ങനെയാണ്; സ്വാശ്രയ സ്ഥാപനങ്ങളില്‍നിന്നും ലഭിക്കുന്ന ഒഴിവുകളുടെ എണ്ണം കൃത്യമാണോ എന്ന് പരിശോധിക്കപ്പെടുന്നുണ്ടോ എന്ന് അറിയിക്കുമോ?

4438


ബി.ടെക്/എം.ടെക് സീറ്റുകളുടെ എണ്ണം 

ശ്രീ. വി. ശശി

(എ)കഴിഞ്ഞ 3 വര്‍ഷം സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഓരോ വര്‍ഷവും ബി.ടെക് അഡ്മിഷനായി മെരിറ്റ്/മറ്റ് സംവരണത്തിനായി നീക്കിവച്ചിട്ടുള്ള സീറ്റുകളുടെ എണ്ണം സര്‍ക്കാര്‍/എയ്ഡഡ്/അണ്‍ എയ്ഡഡ് തിരിച്ച് ലഭ്യമാക്കാമോ; 

(ബി)ഈ ഓരോ വിഭാഗത്തിലും കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ഓരോ വര്‍ഷവും അഡ്മിഷന്‍ നല്‍കിയ വിദ്യാര്‍ത്ഥികളുടെ എണ്ണം വ്യക്തമാക്കാമോ; 

(സി)2010-11, 2011-12, 2012-13 വര്‍ഷങ്ങളില്‍ എം.ടെക് അഡ്മിഷനായി സര്‍ക്കാര്‍/എയ്ഡഡ്/അണ്‍ എയ്ഡഡ് കോളേജുകളിലേയക്ക് മെരിറ്റ്/മറ്റ് സംവരണ വിഭാഗം എന്നിവയ്ക്കായി നീക്കിവച്ച സീറ്റുകളുടെ എണ്ണം ലഭ്യമാക്കാമോ; 

(ഡി)മേല്‍ വര്‍ഷങ്ങളില്‍ എം. ടെക് അഡ്മിഷന് സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ മെരിറ്റ്/മറ്റ് സംവരണ വിഭാഗങ്ങളില്‍ അഡ്മിഷന്‍ ലഭിച്ച കുട്ടികളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ? 

(ഇ)കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എം.ടെക്-ന് അഡ്മിഷന്‍ ലഭിച്ചിട്ടില്ലായെന്ന പരാതി ലഭിച്ചിരുന്നോ; എങ്കില്‍ പരാതി പരിഹരിക്കാന്‍ സ്വീകരിച്ച നടപടി വിശദീകരിക്കാമോ? 

4439


ഉന്നതവിദ്യാഭ്യാസ രംഗത്ത് ആവിഷ്കരിച്ചിട്ടുള്ള പരിഷ്കാര നടപടികള്‍ 

ശ്രീ. എം. എ. ബേബി 
,, റ്റി. വി. രാജേഷ് 
,, ആര്‍. രാജേഷ് 
ഡോ. ടി. എം. തോമസ് ഐസക്

(എ)കേന്ദ്രസര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആവിഷ്കരിച്ചിട്ടുള്ള പരിഷ്കാര നടപടികള്‍ കേരളത്തെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; ഇതു സംബന്ധിച്ച് സംസ്ഥാനത്തിന്‍റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കുകയുണ്ടായോ; 

(ബി)കേന്ദ്രം ആവിഷ്കരിച്ച "റൂസ' പദ്ധതി നടപ്പാക്കുന്നതിനായി ഫണ്ടിന്‍റെ 35% സംസ്ഥാന വിഹിതം നല്‍കുന്നതിന് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടോ; ഇത് എന്തു തുക വരുമെന്ന് കണക്കാക്കിയിട്ടുണ്ട്; 

(സി)"റൂസ' നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉന്നത വിദ്യാഭ്യാ സന്പ്രദായത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; 

(ഡി)പുതിയ പരിഷ്കാര നടപടികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വയംഭരണവും സ്വകാര്യവത്ക്കരണവും വ്യാപകമാക്കുന്നതിനും കാരണമാകുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; 

(ഇ)ഇത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മൂല്യശോഷണത്തിന് വഴിവെക്കുമെന്ന് അറിവുള്ളതാണോ?

4440


ലൈബ്രറി കൌണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ലൈബ്രറികള്‍ 

ശ്രീ. ബാബു എം. പാലിശ്ശേരി

(എ)സംസ്ഥാന ലൈബ്രറി കൌണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത എത്ര ലൈബ്രറികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്; 

(ബി)വായനശാലകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(സി)ഉണ്ടെങ്കില്‍ അതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വ്യക്തമാക്കുമോ?

T.4441


ഗ്രന്ഥശാലകളുടെ നവീകരണം 

ശ്രീ. മോന്‍സ് ജോസഫ്

(എ)കേരളത്തിലെ ഗ്രന്ഥശാലകളുടെ നവീകരണത്തിന് ഗ്രന്ഥശാലാ ലോട്ടറി ഏര്‍പ്പെടുത്തുന്നതിന് ധനകാര്യവകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുമോ; വ്യക്തമാക്കാമോ; 

(ബി)കേരളത്തില്‍ ആദ്യം ലോട്ടറി ഏര്‍പ്പെടുത്തിയ ഡി.സി.കിഴക്കേമുറിയുടെ പേരില്‍ പ്രസ്തുത ലോട്ടറി നടപ്പില്‍ വരുത്തുവാന്‍ ശുപാര്‍ശ ചെയ്യുമോ; വ്യക്തമാക്കാമോ; 

(സി)ഗ്രന്ഥശാലകളുടെ പുനരുദ്ധാരണത്തിനും പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനും പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടി വ്യക്തമാക്കാമോ; ഗ്രന്ഥശാല നവീകരണത്തിന് എം.എല്‍.എ. ഫണ്ട് നല്‍കുന്നതിന് തടസ്സമുള്ളതായി അറിവുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ മുന്‍കൈയ്യെടുക്കുമോ; വിശദമാക്കാമോ;

4442


എന്‍.ബി.എസ്. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ 

ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജി എന്ന വിദ്യാഭ്യാസ കേന്ദ്രത്തിന് സംസ്ഥാനത്ത് എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്നുള്ള വിവരം സ്കൂള്‍/ കോളേജ്/മറ്റ് വിദ്യാഭ്യാസ്ഥാപനങ്ങള്‍ എന്നിവയുടെ പേരുവിവരം ഇനം തിരിച്ച് ജില്ലാടിസ്ഥാനത്തില്‍ അറിയിക്കുമോ; 

(ബി)പ്രസ്തുത സ്ഥാപനങ്ങളില്‍ ഏതെല്ലാം കോഴ്സുകള്‍ നടത്തിവരുന്നുയെന്നുള്ള വിവരം ലഭ്യമാക്കുമോ; 

(സി)പ്രസ്തുത സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടേയും ഇതര ജീവനക്കാരുടേയും നിയമനം നടത്തുന്നതിനുള്ള മാനദണ്ധം എന്തെല്ലാമാണെന്നറിയിക്കുമോ; 

(ഡി)അദ്ധ്യാപകരുടേയും ഇതര ജീവനക്കാരുടേയും സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശം നല്‍കുമോ; 

(ഇ)ഈ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി എതെങ്കിലും സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(എഫ്)എങ്കില്‍ ആയതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് നിലവില്‍ സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ ?

4443


പിണറായി ഐ.എച്ച്.ആര്‍.ഡി. കോളേജിന് കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി 

ശ്രീ. കെ. കെ. നാരായണന്‍

(എ)ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പിണറായിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജിനായി കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; 
(ബി)എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ?

4444


ഐ.എച്ച്.ആര്‍.ഡി.യിലെ ശന്പള പരിഷ്കരണം 

ശ്രീ. ബി. സത്യന്‍

(എ)സംസ്ഥാനത്ത് ഐ.എച്ച്.ആര്‍.ഡി. നിലവില്‍വന്നതിനുശേഷം എത്ര തവണ ജീവനക്കാര്‍ക്ക് ശന്പള പരിഷ്കരണം നടപ്പിലാക്കിയിട്ടുണ്ടെന്നും ഏതൊക്കെ വര്‍ഷങ്ങളിലായിരുന്നെന്നും വ്യക്തമാക്കുമോ; 

(ബി)അടുത്ത ശന്പള പരിഷ്കരണം എപ്പോള്‍ നടക്കുമെന്നും ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്നും വിശദമാക്കുമോ; 

(സി)ഐ.എച്ച്.ആര്‍.ഡി. ജിവനക്കാര്‍ക്കുള്ള ശന്പള പരിഷ്കരണത്തിന് എന്തെങ്കിലും തടസ്സമുണ്ടോ;

(ഡി) ശന്പള പരിഷ്കരണം വളരെ നീണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ?

4445


ഐ.എച്ച്.ആര്‍.ഡി. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ 

ശ്രീ. എ.കെ. ശശീന്ദ്രന്‍

ഐ.എച്ച്.ആര്‍.ഡി. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമോയെന്ന് വെളിപ്പെടുത്താമോ?

4446


കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജിന് എ.ഐ.സി.ടി.ഇ അംഗീകാരത്തിന് നടപടി

ശ്രീ. എം. ചന്ദ്രന്‍

(എ)ആലത്തൂര്‍ മണ്ധലത്തിലെ കുഴല്‍മന്ദത്തു പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ പോളി ടെക്നിക് കോളേജിന് എ.ഐ.സി.ടി.ഇ അംഗീകാരം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അഡ്മിഷന്‍ നടത്തിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; 

(ബി)ആവശ്യമായ ഫണ്ട് ഐ.എച്ച്.ആര്‍.ഡി യുടെ കൈവശമുണ്ടായിട്ടും ലാബിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിന്‍റെ കാരണം വിശദമാക്കുമോ; 

(സി)വൈദ്യുതീകരണം, ജലവിതരണ സംവിധാനം, ഫര്‍ണിച്ചര്‍ എന്നിവയ്ക്ക് ഫണ്ട് അനുവദിക്കാത്തതിന്‍റെ കാരണം അന്വേഷിക്കുമോ; 

(ഡി)മതിയായ ഫണ്ട് ഐ.എച്ച്.ആര്‍.ഡി യില്‍ നിന്നും കൈമാറി ലാബിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് എ.ഐ.സി.ടി.ഇ അംഗീകാരം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

4447


കാഞ്ഞങ്ങാട് പരപ്പില്‍ പോളിടെക്നിക് സ്ഥാപിക്കാന്‍ നടപടി

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 

(എ)കാഞ്ഞങ്ങാട് മണ്ധലത്തില്‍ പരപ്പ ആസ്ഥാനമായി ഗവണ്‍മെന്‍റ് പോളിടെക്നിക് സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത് എന്ന് അറിയിക്കാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പോളിടെക്നിക്കുകളാണ് അനുവദിച്ചിട്ടുളളത്;

(ഡി)പുതുതായി അനുവദിച്ച പോളിടെക്നിക്കുകളുടെ പട്ടികയും ആരംഭിച്ച തീയതിയും ലഭ്യമാക്കാമോ?

4448


അന്തര്‍ സര്‍വ്വകലാശാല കേന്ദ്രങ്ങള്‍ 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
'' വി. റ്റി. ബല്‍റാം 
'' സണ്ണി ജോസഫ് 
'' പി. സി. വിഷ്ണുനാഥ്

(എ)സര്‍വ്വകലാശാലകളില്‍ അന്തര്‍സര്‍വ്വകലാശാല കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഉന്നതനിലവാരത്തിലുള്ള ഗവേഷണവും പഠനവും സാദ്ധ്യമാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

4449


സര്‍വ്വകലാശാല അവാര്‍ഡ് നിധി 

ശ്രീ. അന്‍വര്‍ സാദത്ത് 
,, വി. റ്റി. ബാല്‍റാം 
,, കെ. മുരളീധരന്‍ 
,, ആര്‍. സെല്‍വരാജ് 

(എ)സര്‍വ്വകലാശാലകള്‍ക്കുവേണ്ടി അവാര്‍ഡ് നിധി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)പ്രസ്തുത നിധിയിലേയ്ക്കുള്ള ധനസമാഹരണം എങ്ങിനെ നടത്താനാണ് ഉേദ്ദശിക്കുന്നത്; 

(ഡി)സര്‍വ്വകലാശാലകള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നിധിയില്‍നിന്നും നല്‍കുന്നതെന്ന് അറിയിക്കുമോ ?

4450


കോഴിക്കോട് സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രങ്ങള്‍

ശ്രീ. കെ. എന്‍. എ. ഖാദര്‍

(എ)കോഴിക്കോട് സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രങ്ങള്‍ നടത്തുന്നത് സര്‍വ്വകലാശാല നേരിട്ടാണോ; അല്ലെങ്കില്‍ ഏതെങ്കിലും ഏജന്‍സി വഴിയാണോ എന്നറിയിക്കുമോ ; 

(ബി)ഏജന്‍സികളാണെങ്കില്‍ ഏതെല്ലാം ഏജന്‍സികളാണെന്നും ഏതെല്ലാം രാജ്യങ്ങളിലാണ് ഈ കേന്ദ്രങ്ങള്‍ നടത്തുന്നതെന്നും വ്യക്തമാക്കാമോ ?

4451


കൊയിലാണ്ടിയില്‍ കാലടി സംസ്കൃത സര്‍വ്വകലാശാല ഉപകേന്ദ്രം 

ശ്രീ. കെ. ദാസന്‍

(എ)കൊയിലാണ്ടി നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് കാലടി സംസ്കൃത സര്‍വ്വകലാശാലയുടെ പ്രാദേശികകേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച് യൂണിവേഴ്സിറ്റി വി.സി., യൂണിവേഴ്സിറ്റി രജിസ്ട്രാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ കൊയിലാണ്ടിയില്‍ യോഗം ചേര്‍ന്നിട്ടുണ്ടായിരുന്നുവോ; 

(ബി)എങ്കില്‍ അത് എന്നായിരുന്നു എന്നും യോഗനടപടികളുടെ വിശദാംശം എന്തായിരുന്നു എന്നും വ്യക്തമാക്കാമോ;

(സി)പ്രസ്തുത യോഗത്തിന്‍റെ മിനിറ്റ്സ് ലഭ്യമാക്കാമോ;

(ഡി)പ്രസ്തുത യോഗത്തിന്‍റെ തുടര്‍ച്ചയായി കാലടി സര്‍വ്വകലാശാലാ അധികൃതര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ; 

(ഇ)ഈ വിഷയത്തില്‍ അടിയന്തിരതുടര്‍നടപടികള്‍ സ്വീകരിക്കാനും ഉപകേന്ദ്രം സ്ഥാപിക്കാനും തയ്യാറാകുമോ?

4452


ബി.എസ്.സി. നഴ്സിംഗ് പരീക്ഷ 

ശ്രീ. ജോസ് തെറ്റയില്‍

(എ)സംസ്ഥാനത്തെ മറ്റ് യൂണിവേഴ്സിറ്റികളില്‍ ബി.എസ്.സി. നഴ്സിംഗിന് പരീക്ഷ കഴിഞ്ഞിട്ടും, കഴിഞ്ഞ ആഗസ്റ്റ് മാസം ബി.എസ്.സി. കോഴ്സ് പൂര്‍ത്തീകരിച്ച എം.ജി. യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തുന്നതിലെ കാലതാമസത്തിന് കാരണം വിശദമാക്കാമോ;

(ബി)പരീക്ഷ നടക്കാത്തത് മൂലം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)പ്രസ്തുത പരീക്ഷ എന്നത്തേക്ക് നടത്താന്‍ സാധിക്കുമെന്നും ഫലം എന്നത്തേക്ക് പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കുമോ?

4453


സാക്ഷരതാ മിഷന്‍റെ പ്രവര്‍ത്തനം 

ശ്രീ. എ. എ. അസീസ്

(എ)സംസ്ഥാനത്ത് സാക്ഷരതാ മിഷന്‍ ഇപ്പോള്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്;

(ബി)നിരക്ഷരരെ സാക്ഷരരാക്കുന്നതിനുള്ള ഗ്രാമതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്;

(സി)സംസ്ഥാനത്തൊട്ടാകെ എത്ര സാക്ഷരതാ പ്രേരക്മാര്‍/കോഓര്‍ഡിനേറ്റര്‍മാരാണ് നിലവിലുള്ളത്; അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; 

(ഡി)സാക്ഷരതാ പ്രേരക്മാര്‍ക്ക്/കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് നല്‍കുന്ന സാന്പത്തിക പ്രതിഫലം എത്രയാണെന്ന് വ്യക്തമാക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.