UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

4321


സ്കൂള്‍ യൂണിഫോം വിതരണം

ശ്രീ. വി. എസ്. സുനില്‍കുമാര്‍ 
ശ്രീമതി ഗീതാ ഗോപി 
ശ്രീ. കെ. രാജു 
ശ്രീമതി ഇ. എസ്. ബിജിമോള്‍ 

അടുത്ത അദ്ധ്യയന വര്‍ഷം ആരംഭിക്കുന്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കു യൂണിഫോം നല്‍കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നു വെളിപ്പെടുത്തുമോ?

4322


യൂണിഫോം തുണി വാങ്ങുന്നതിനുള്ള നിര്‍ദ്ദേശം 

ശ്രീ. കെ.കെ. നാരായണന്‍

സംസ്ഥാനത്തെ ഗവണ്‍മെന്‍റ്/എയ്ഡഡ് സ്കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്യുന്നതിന് ചില കന്പനിയുടെ തുണിത്തരങ്ങള്‍ തന്നെ വാങ്ങണം എന്ന് ചില ബി.പി.ഒ.മാര്‍ നിര്‍ദ്ദേശം നല്‍കുന്നത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

4323


സ്കൂള്‍ കലോത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം 

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

(എ)വിദ്യാഭ്യാസ വകുപ്പില്‍ നിന്നും സ്കൂള്‍ കലോത്സവം നടത്തുന്നതിന് മുന്‍കാലങ്ങളില്‍ ധനസഹായം നല്‍കിയിട്ടുണ്ടോ; വിശദവിവരങ്ങള്‍ നല്‍കുമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ ധനസഹായം നിര്‍ത്തിയിട്ടുണ്ടോ;

(സി)സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുന്നതു പോലെ സബ് ജില്ല, ജില്ലാ കലോത്സവങ്ങള്‍ക്കും സാന്പത്തിക സഹായം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

4324


വടകര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി, ഹൈസ്കൂള്‍ വിഭാഗം സ്കൂളുകള്‍ക്ക് അനുവദിച്ച സാന്പത്തിക സഹായം 

ശ്രീ. സി. കെ. നാണു

(എ)വടകരയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി, ഹൈസ്കൂള്‍ വിഭാഗം സ്കൂളുകള്‍ക്ക് കഴിഞ്ഞ അദ്ധ്യയന വര്‍ഷം വിദ്യാഭ്യാസ വകുപ്പ് ഏതെല്ലാം ആവശ്യങ്ങള്‍ക്ക് സാന്പത്തിക സഹായം നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; 

(ബി)ഓരോ സ്കൂളിനും എന്തെല്ലാം പ്രവൃത്തികള്‍ക്കാണ് സഹായം നല്‍കിയിരിക്കുന്നത് എന്നും വ്യക്തമാക്കാമോ?

4325


രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ പ്രകാരമുള്ള ധനസഹായം 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
 
(എ)രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ (റൂസ) പദ്ധതി പ്രകാരം ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള മോഡല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസുകളുടെ അഭിവൃദ്ധിക്കായി കേന്ദ്ര സര്‍ക്കാരിന്‍റെ സാന്പത്തികസഹായം ലഭിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ; 

(ബി)ഇത്തരം എത്ര കോളേജുകള്‍ക്കാണ് ഈ സഹായം ലഭിക്കുകയെന്ന് അറിയിക്കുമോ; 

(സി)നീലേശ്വരം മോഡല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസ്, മടിക്കൈയ്ക്ക് ഈ സഹായം ലഭ്യമാകുമോ; 

(ഡി)ഓരോ മോഡല്‍ അപ്ലൈഡ് സയന്‍സസ് കോളേജിനും എത്ര തുകയാണ് സഹായമായി ലഭ്യമാകുകയെന്ന് കോളേജ് തിരിച്ച് കണക്കുകള്‍ ലഭ്യമാക്കുമോ; 

(ഇ)ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം ഏതനുപാതത്തിലാണെന്നു വ്യക്തമാക്കുമോ?

4326


മാവേലിക്കര മണ്ധലത്തിലെ സര്‍വ്വശിക്ഷാ അഭിയാന്‍ ഫണ്ട് പ്രവൃത്തികള്‍ 

ശ്രീ. ആര്‍. രാജേഷ്

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സര്‍വ്വശിക്ഷാ അഭിയാന്‍ ഫണ്ട് ഉപയോഗിച്ച് മാവേലിക്കര മണ്ധലത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍, ഏതെല്ലാം സ്കൂളുകളില്‍ എത്ര രൂപ ചിലവഴിച്ച് ഏതെല്ലാം പ്രവൃത്തികള്‍ നടപ്പിലാക്കിയെന്ന് വിശദമാക്കുമോ; 

(ബി)2006-2011 കാലയളവില്‍ മാവേലിക്കര നിയോജകമണ്ധലത്തില്‍ എസ്.എസ്.എ. ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ വിശദാംശങ്ങളും വിദ്യാലയങ്ങളുടെ പേരുവിവരങ്ങളും ലഭ്യമാക്കുമോ; 

(സി)നിലവില്‍ എസ്.എസ്.എ. ഫണ്ടുപയോഗിച്ച് നടപ്പിലാക്കേണ്ട പദ്ധതിനിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

4327


അഡിഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്‍റെ ഭാഗമായി ട്രെയിനിംഗ് പാര്‍ട്ണര്‍ സ്കീം 

ശ്രീ. തേറന്പില്‍ രാമകൃഷ്ണന്‍ 
,, റ്റി. എന്‍. പ്രതാപന്‍ 
,, പി. സി. വിഷ്ണുനാഥ് 
,, എം. എ. വാഹീദ് 

(എ) അഡിഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്‍റെ ഭാഗമായി സംസ്ഥാനത്ത് ട്രെയിനിംഗ് പാര്‍ട്ണര്‍ സ്കീമിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി) ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ; 

(സി) ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; വിശദമാക്കുമോ; 

(ഡി) എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

4328


വോക്ക് വിത്ത് എ സ്കോളര്‍ പദ്ധതി 

ശ്രീ. കെ. അച്ചുതന്‍ 
,, ആര്‍. സെല്‍വരാജ് 
,, എം. പി. വിന്‍സെന്‍റ് 
,, ഹൈബി ഈഡന്‍

(എ)വോക്ക് വിത്ത് എ സ്കോളര്‍ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ; 

(ബി)ഏതെല്ലാം മേഖലകളിലെ വിദ്യാര്‍ത്ഥികളെ ആണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വിദഗ്ധരുടെ ഉപദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുവാന്‍ എന്തെല്ലാം കാര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; 

(ഡി)എന്ന് മുതലാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്? 

4329


എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ പരിശീലനം 

ശ്രീ. പി. എ. മാധവന്‍ 
,, സണ്ണി ജോസഫ് 
,, പി. സി. വിഷ്ണുനാഥ് 
,, എ. പി. അബ്ദുള്ളക്കുട്ടി 

(എ)സംസ്ഥാനത്ത് പ്രൊഫഷണല്‍ കോഴ്സുകളിലേയ്ക്ക് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളില്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും പരിശീലനരീതിയെക്കുറിച്ചും വിശദമാക്കുമോ; 

(സി)ഏതെല്ലാം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രസ്തുത പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ഏത് അധ്യയന വര്‍ഷം മുതലാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ; 

(ഇ)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ ?

4330


സ്കോളര്‍ സപ്പോര്‍ട്ട് പ്രോഗ്രാം 

ശ്രീ. വി. റ്റി. ബല്‍റാം 
,, എ. റ്റി. ജോര്‍ജ് 
,, കെ. ശിവദാസന്‍ നായര്‍ 
,, സി. പി. മുഹമ്മദ് 

(എ)ഏതെല്ലാം വിദ്യാര്‍ത്ഥികളെയാണ് സ്കോളര്‍ സപ്പോര്‍ട്ട് പ്രോഗ്രാമിന്‍റെ കീഴില്‍കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ നല്‍കുമോ ; 

(ബി)വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം സഹായവും ബോധന സാമഗ്രികളുമാണ് ഈ പദ്ധതിയനുസരിച്ച് നല്‍കുന്നത് ; വിശദമാക്കുമോ ; 

(സി)ഏത് അധ്യയന വര്‍ഷം മുതലാണ് പ്രോഗ്രാം നടപ്പിലാക്കാനുദ്ദേശിക്കുന്നത് ; വ്യക്തമുക്കുമോ ? 

4331


സ്റ്റേറ്റ് ലെവല്‍ അസ്സസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ ഏജന്‍സി 

ശ്രീ. കെ. മുരളീധരന്‍ 
,, തേറന്പില്‍ രാമകൃഷ്ണന്‍ 
,, പി. സി. വിഷ്ണുനാഥ് 
,, പാലോട് രവി 

(എ)വിദ്യാഭ്യാസ മേഖലയില്‍ സ്റ്റേറ്റ് ലെവല്‍ അസ്സസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ ഏജന്‍സി സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; 

(സി)ഏത് ഏജന്‍സിയുടെ നേതൃത്വത്തിലാണ് ഇത് സ്ഥാപിക്കാനുദ്ദേശിക്കുന്നത് ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

4332


വിദ്യാഭ്യാസ അവകാശ നിയമം 

ശ്രീ. ഷാഫി പറന്പില്‍ 
,, അന്‍വര്‍ സാദത്ത് 
,, ആര്‍. സെല്‍വരാജ് 
,, പാലോട് രവി 

(എ)വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;

(ബി)ഇതനുസരിച്ച് നിലവിലുള്ളതില്‍ നിന്നും എന്തെല്ലാം മാറ്റങ്ങളാണ് വരുത്താനുദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ; 

(സി)അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; 

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

4333


പൊതുവിദ്യാഭ്യാസവകുപ്പില്‍ വിവരാവകാശ നിയമം നടപ്പിലാക്കല്‍ 

ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്‍ 
,, ജോസഫ് വാഴക്കന്‍ 
,, സണ്ണി ജോസഫ് 
,, പി. എ. മാധവന്‍

(എ)പൊതുവിദ്യാഭ്യാസവകുപ്പില്‍ വിവരാവകാശ നിയമം നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദമാക്കുമോ ; 

(ബി)സര്‍ക്കാര്‍ സ്കൂളുകളിലും, എയ്ഡഡ് സ്കൂളുകളിലും ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(സി)നിയമമനുസരിച്ച് വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(ഡി)പ്രസ്തുത നിയമം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്കിടയില്‍ വേണ്ടത്ര പ്രചാരണം നല്‍കുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?

4334


"കേരള ഫ്യൂച്ചര്‍ സ്കൂള്‍സ്' 

ശ്രീ. ജോസഫ് വാഴക്കന്‍ 
'' എ. റ്റി. ജോര്‍ജ് 
'' വി. ഡി. സതീശന്‍ 
'' എം. എ. വാഹീദ്

(എ)സംസ്ഥാനത്ത് "കേരള ഫ്യൂച്ചര്‍ സ്കൂള്‍സ്' സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)സര്‍ക്കാര്‍ സ്കൂളുകളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും ഇതിനായി വിഭവ സമാഹരണം നടത്തുവാനും എന്തെല്ലാം കാര്യങ്ങളാണ് ഈ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്; വിശദമാക്കുമോ?

4335


സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകളുടെ മേല്‍നോട്ടത്തിന് പ്രത്യേക സംവിധാനം 

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍ 
,, റോഷി അഗസ്റ്റിന്‍ 
ഡോ. എന്‍. ജയരാജ് 
ശ്രീ. പി. സി. ജോര്‍ജ്

(എ)സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കൂളുകളുടെ മേല്‍നോട്ടത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ? 

(ബി)പ്രസ്തുത പദ്ധതി വഴി എന്തെല്ലാമാണ് ലക്ഷ്യമിടുന്നത്; വ്യക്തമാക്കുമോ;

(സി)പദ്ധതി നടത്തിപ്പിന് ആവശ്യമായ തുകയുടെ ലഭ്യത എപ്രകാരമാണ് വിഭാവനം ചെയ്തിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4336


വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ സ്കൂളുകളില്‍ പദ്ധതി 

ശ്രീ. പി. തിലോത്തമന്‍ 
,, കെ. അജിത് 
,, ചിറ്റയം ഗോപകുമാര്‍ 
,, ജി. എസ്. ജയലാല്‍

(എ)വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ തടയുന്നതിനും അതിനായി ബോധവല്‍ക്കരണം നടത്തുന്നതിനുമായി വിദ്യാലയങ്ങളില്‍ എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്; 

(ബി)സ്കൂളുകളിലെ കൌണ്‍സിലിംഗ് ഫലപ്രദമല്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ വിഷയം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പഠനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

4337


വിദ്യാര്‍ത്ഥി രാഷ്ട്രീയ അക്രമങ്ങള്‍ തടയാന്‍ നടപടി 

ശ്രീ. സി. മോയിന്‍കുട്ടി 
,, പി.കെ. ബഷീര്‍ 
,, എന്‍. ഷംസുദ്ദീന്‍ 
,, പി. ഉബൈദുള്ള 

(എ)വിദ്യാര്‍ത്ഥി രാഷ്ട്രീയം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനും വിദ്യാര്‍ത്ഥികളുടെ പഠനസൌകര്യങ്ങള്‍ക്കും വസ്തുവകകള്‍ക്കും നാശം ഉണ്ടാക്കുന്നകാര്യം ഗൌരവമായി വീക്ഷിക്കുന്നുണ്ടോ; 

(ബി)കലാലയങ്ങളെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്‍റെ പേരില്‍ കുരുതിക്കളമാക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; 

(സി)ഇക്കാര്യത്തില്‍ പൊതുപ്രവര്‍ത്തകര്‍, രക്ഷാകര്‍ത്താക്കള്‍, അദ്ധ്യാപകപ്രതിനിധികള്‍, സാംസ്കാരികനായകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍നിന്നും അഭിപ്രായരൂപീകരണം നടത്തി ക്യാന്പസുകള്‍ അക്രമവിമുക്തമാക്കാന്‍ നടപടി സ്വീകരിക്കുമോ; 

(ഡി)ഈ വിദ്യാഭ്യാസവര്‍ഷത്തില്‍ ഇതേവരെ എത്ര അധ്യയനദിവസങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

4338


അഡീഷണല്‍ സ്കില്‍ അക്വിസ്ഷന്‍ പദ്ധതി

ശ്രീ. കെ. രാജു

(എ)അഡീഷണല്‍ സ്കില്‍ അക്വിസ്ഷന്‍ പദ്ധതി പ്രകാരം നിലവില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത പദ്ധതി പ്രകാരം പുനലൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്കൂളുകളില്‍ സ്കില്‍ ഡവലപ്മെന്‍റ് എക്സിക്യൂട്ടീവുകളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് നല്‍കുമോ; 

(സി)ഇതിലേക്കായി പത്തില്‍ കുറയാത്ത എണ്ണം ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് എം.എല്‍.എ.മാര്‍ വഴി നല്‍കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നോ; ആയതിന്‍ പ്രകാരം നല്‍കപ്പെട്ട ലിസ്റ്റിലുളളവരെ കൂടികാഴ്ചയ്ക്കും മറ്റ് പരീക്ഷകള്‍ക്കുമായി ക്ഷണിച്ചിരുന്നോ; ഇതില്‍ ഉണ്ടായ തുടര്‍ നടപടികള്‍ വിശദമാക്കുമോ?

4339


തിരുവനന്തപുരം ജില്ലയിലെ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം 

ശ്രീ. വി. ശശി

(എ) തിരുവനന്തപുരം ജില്ലയില്‍ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം ഏതെല്ലാം സ്കൂളുകളിലും കോളേജുകളിലും നടപ്പാക്കിവരുന്നുവെന്ന് വ്യക്തമാക്കാമോ; 

(ബി) പ്രസ്തുത പ്രോഗ്രാമില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഏതെല്ലാം സ്കൂളുകളില്‍ / കോളേജുകളില്‍ ഈ പ്രോഗ്രാം ആരംഭിക്കാന്‍ കഴിഞ്ഞില്ല; ആരംഭിക്കാത്തതിനുള്ള കാരണം വിശദമാക്കുമോ; 

(സി) പുതുതായി ഈ പ്രോഗ്രാം എത്ര സ്കൂളുകളില്‍ /കോളേജുകളില്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ?

4340


നാട്ടിക മണ്ധലത്തിലെ അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി

ശ്രീമതി ഗീതാ ഗോപി

(എ) അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി എങ്ങനെ, എവിടെയെല്ലാമാണ് നടപ്പിലാക്കിവരുന്നത്; വിശദമാക്കുമോ; 

(ബി) നാട്ടിക മണ്ധലത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും ഇതിലേയ്ക്ക് ഏതെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളെ മണ്ധലത്തില്‍ നിന്ന് തെരഞ്ഞെടുത്തിട്ടുണ്ടെന്നുമുള്ള വിശദമായ റിപ്പോര്‍ട്ട് നല്‍കുമോ; 

(സി) തൃശൂര്‍ ജില്ലയിലെ ഏതെല്ലാം സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്?

4341


കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ആരംഭിക്കാന്‍ നടപടി 

ശ്രീ. പി. റ്റി. എ. റഹീം

(എ)അസാപ്പിന് കീഴില്‍ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ; 

(ബി)കുന്ദമംഗലത്ത് വിദ്യാഭ്യാസ വകുപ്പിന്‍റെ അധീനതയിലുള്ള സ്ഥലത്ത് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ആരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ? 

4342


ആര്‍.എം.എസ്.എ. പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ 

ശ്രീ. ബെന്നി ബെഹനാന്‍ 
'' വര്‍ക്കല കഹാര്‍ 
'' വി.ഡി.സതീശന്‍ 
'' സി.പി.മുഹമ്മദ്

(എ)ആര്‍എം.എസ്.എ. പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ; 

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പദ്ധതി വഴി കൈവരിക്കാനുദ്ദേശിക്കുന്നത്;

(സി)സെക്കന്‍ററി വീദ്യാഭ്യാസം വ്യാപകമാക്കുന്നതിനും ഇതിന്‍റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശമുണ്ടോ എന്നും എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമുളള വിശദാംശങ്ങള്‍ നല്കുമോ?

4343


കൊയിലാണ്ടി മണ്ധലത്തില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതികള്‍ 

ശ്രീ. കെ. ദാസന്‍

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിദ്യാഭ്യാസ വകുപ്പ് സാങ്കേതിക-കോളേജ്-ഹയര്‍ സെക്കണ്ടറി-വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലും വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മറ്റ് വകുപ്പുകള്‍ മുഖേനയും എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ / വികസന പദ്ധതികള്‍ ആണ് കൊയിലാണ്ടി നിയോജക മണ്ധലത്തില്‍ നടപ്പാക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ; 

(ബി)വിവിധ വകുപ്പുകള്‍ നടപ്പാക്കിയ പ്രസ്തുത പദ്ധതികള്‍ക്ക് ഓരോന്നിനും അനുവദിച്ച തുക എത്ര; വ്യക്തമാക്കാമോ?

4344


കൊല്ലം ജില്ലയിലെ സമഗ്രവിദ്യാഭ്യാസ പദ്ധതി 

ശ്രീമതി പി. അയിഷാ പോറ്റി

(എ)കൊല്ലം ജില്ലയിലെ ഏതെല്ലാം മണ്ധലങ്ങളിലാണ് സമഗ്രവിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നത്; മണ്ധലങ്ങളിലെ ഏതെല്ലാം സ്കൂളുകളില്‍ ഇവ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് വിശദമാക്കാമോ; 

(ബി)പ്രസ്തുത പദ്ധതി പ്രകാരം ഓരോ സ്കൂളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതി നടത്തിപ്പിനായി ജില്ലയില്‍ നാളിതുവരെ എത്ര തുക ചിലവഴിച്ചു; വിശദമാക്കാമോ?

4345


എസ്.എസ്.എ പദ്ധതി പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. കെ. രാജു

(എ)വിദ്യാഭ്യാസ വകുപ്പില്‍ എസ്.എസ്.എ. പദ്ധതിയിലൂടെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന് വിശദമാക്കുമോ; അവയുടെ പുരോഗതി അവലോകനം ചെയ്യാറുണ്ടോ; ഇതിന് എന്ത് സംവിധാനങ്ങളാണ് നിലവിലുളളതെന്ന് വ്യക്തമാക്കാമോ; 

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പി.എസ്.സി. വഴി അല്ലാതെ എസ്.എസ്.എ.യില്‍ ഏതെല്ലാം തസ്തികകളില്‍ നിയമനം നടത്തി എന്ന് വ്യക്തമാക്കുമോ; ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടോ; ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; 

(സി)2013-14 സാന്പത്തിക വര്‍ഷത്തില്‍ എസ്.എസ്.എക്ക് അനുവദിച്ച ഫണ്ട് എത്രയെന്ന് വ്യക്തമാക്കുമോ; അനുവദിച്ച തുക മുഴുവന്‍ ചിലവഴിച്ചോ; ഇല്ലെങ്കില്‍ എത്ര തുക ലാപ്സായി; ഇതിനുളള കാരണം എന്നിവ വിശദമാക്കുമോ?

4346


എസ്.എസ്.എ. ഫണ്ട് വിനിയോഗം 

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

(എ)2011-2013, 2012-2013 വര്‍ഷങ്ങളില്‍ കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച എസ്.എസ്.എ. ഫണ്ട് എത്രയായിരുന്നെന്ന് വെളിപ്പെടുത്താമോ; 

(ബി)രണ്ടുവര്‍ഷങ്ങളിലും അനുവദിച്ച ഫണ്ട് പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;

(സി)ഫണ്ടിന്‍റെ വിനിയോഗം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; 

(ഡി)ഫണ്ട് വിനിയോഗിക്കാന്‍ കഴിയാതെ വന്നിട്ടുണ്ടോ; എങ്കില്‍ ലാപ്സായ തുക എത്ര; 

(ഇ)നടപ്പുസാന്പത്തികവര്‍ഷം അനുവദിച്ച എസ്.എസ്.എ. ഫണ്ടില്‍നിന്നും ഇതിനകം എന്ത് തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ; ചെലവഴിച്ചതിന്‍റെ വിശദാംശം നല്‍കാമോ?

4347


സ്കൂള്‍ പാഠ്യപദ്ധതിയില്‍ പരിഷ്കരണം 

ശ്രീ. കെ. എം. ഷാജി 
,, റ്റി. എ. അഹമ്മദ് കബീര്‍ 
,, കെ. മുഹമ്മദുണ്ണി ഹാജി 
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍ 

(എ)സ്കൂള്‍ പാഠ്യപദ്ധതിയില്‍ പരിഷ്ക്കാരങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതൊക്കെ തരത്തിലുളള പരിഷ്ക്കാരങ്ങള്‍ വരുത്താനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; 

(ബി)വിദ്യാഭ്യാസത്തോടൊപ്പം, സാമൂഹ്യകാഴ്ചപ്പാടും, സഹജീവി സ്നേഹവുമുളള തലമുറയെ വാര്‍ത്തെടുക്കാനുദ്ദേശിച്ച് എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുവാന്‍ ഉദ്ദേശിക്കുന്നത്; 

(സി)ഭാരത ഭരണഘടനയുടെ സവിശേഷതകള്‍, അതില്‍ വിഭാവനം ചെയ്തിട്ടുളള അവകാശങ്ങള്‍, കടമകള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവ സംബന്ധിച്ച് കുട്ടികള്‍ക്ക് അവബോധമുണ്ടാക്കുന്ന തരത്തില്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; 

(ഡി)പൌരബോധം, പരിസ്ഥിതി ബോധം, കാര്‍ഷികാഭിമുഖ്യം എന്നിവ കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ പഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കുമോ? 

4348


സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്കൂളുകളില്‍ സംസ്ഥാന പാഠ്യപദ്ധതി 

ശ്രീ. ജി. എസ്. ജയലാല്‍

(എ)സംസ്ഥാന പാഠ്യപദ്ധതി പിന്തുടരുന്ന അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അംഗീകാരം നല്‍കുന്നതിന് സ്വീകരിച്ച അപേക്ഷകളിന്മേല്‍ എന്തൊക്കെ മേല്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(ബി)ഇപ്പോള്‍ പരിഗണനയിലുളള അംഗീകാരമില്ലാത്ത സ്കൂളുകള്‍ സംസ്ഥാന പാഠ്യപദ്ധതി തന്നെയാണോ പിന്‍തുടര്‍ന്നിരുന്നതെന്ന് ഉറപ്പ് വരുത്തുവാന്‍ എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുന്നത്; 

(സി)സി.ബി.എസ്.ഇ, ഐ. സി. എസ്. ഇ. സിലബസ് പഠിപ്പിച്ചിരുന്ന സ്കൂളുകള്‍ സംസ്ഥാന പാഠ്യപദ്ധതി പ്രകാരമുള്ള അംഗീകാരത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ടോ; പരിശോധനയില്‍ ലഭ്യമായ വിശദാംശം അറിയിക്കുമോ?

4349


കൊല്ലം ജില്ലയിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ 

ശ്രീ. സി. ദിവാകരന്‍

(എ)കൊല്ലം ജില്ലയില്‍ ഏതെല്ലാം മണ്ധലങ്ങളിലാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)ഈ പദ്ധതി പ്രകാരം ഓരോ മണ്ധലത്തിലും നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4350


നാട്ടിക മണ്ധലത്തിലുള്ള സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി 

ശ്രീമതി ഗീതാ ഗോപി

(എ)നാട്ടിക നിയോജകമണ്ധലത്തില്‍ ഏതെല്ലാം സ്കൂളുകളിലാണ് ഇപ്പോള്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കി വരുന്നത്; വിശദമാക്കുമോ; 

(ബി)ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയിട്ടില്ലാത്ത സ്കൂളുകള്‍ ഉണ്ടെങ്കില്‍ ലിസ്റ്റ് നല്‍കുമോ;

(സി)പ്രസ്തുത സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കാന്‍ തടസ്സങ്ങള്‍ നിലവിലുണ്ടെങ്കില്‍ ആയത് വിശദീകരിക്കുമോ; 

(ഡി)പദ്ധതി പ്രാവര്‍ത്തികമായിട്ടുള്ള സ്കൂളുകളില്‍ അതിന്‍റെ നടത്തിപ്പ് ഫലപ്രദമായി മുന്നോട്ടു പോകുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

4351


സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി 

ശ്രീ. ഇ. ചന്ദ്രശേഖരന്‍ 
,, ചിറ്റയം ഗോപകുമാര്‍ 
,, ജി.എസ്. ജയലാല്‍ 
,, വി. ശശി

(എ)സര്‍ക്കാര്‍ സ്കൂളുകളില്‍ ഉച്ചഭക്ഷണ പരിപാടിയില്‍ എന്തെല്ലാം വിഭവങ്ങളാണ് നല്‍കിവരുന്നത്; 

(ബി)ഓരോ വിഭവത്തിനും അനുവദിക്കുന്ന നിരക്ക് എത്രയാണെന്ന് വ്യക്തമാക്കാമോ; 

(സി)പൊതുമാര്‍ക്കറ്റിലെ വിലക്കയറ്റം വിഭവങ്ങള്‍ കൃത്യമായി നല്‍കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ; 

(ഡി)ഉച്ചഭക്ഷണ പരിപാടിയില്‍ സ്കൂളുകള്‍ക്ക് നല്‍കേണ്ട കുടിശ്ശിക തുക സ്കൂളുകള്‍ക്ക് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

4352


കോങ്ങാട് മണ്ധലത്തിലെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി 

ശ്രീ. കെ. വി. വിജയദാസ്

(എ)ഈ സാന്പത്തികവര്‍ഷം സ്കൂളുകളില്‍ എത്ര ഉച്ചഭക്ഷണ പാചകശാലകള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയെന്ന വിവരം നല്‍കുമോ ; 

(ബി)കോങ്ങാട് മണ്ധലത്തില്‍നിന്നും ഇക്കാര്യത്തില്‍ സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ച നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ ; 

(സി)ഇതിലേക്ക് കേന്ദ്ര ഫണ്ടായി എത്ര രൂപ ലഭിച്ചു ; സംസ്ഥാന വിഹിതമായി എത്ര തുക അനുവദിച്ചു ; വ്യക്തമാക്കുമോ ; 

(ഡി)കോങ്ങാട് മണ്ധലത്തില്‍നിന്നും ലഭിച്ച പ്രൊപ്പോസലിന്‍റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ പദ്ധതിയ്ക്ക് അനുമതി ലഭ്യമാക്കുമോ ?

4353


സ്കൂള്‍ പാചകത്തൊഴിലാളികളുടെ വേതനം 

ശ്രീ. പി. തിലോത്തമന്‍

(എ)സ്കൂളുകളിലെ പാചകത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം വളരെ തുച്ഛമാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാതെ നാല്‍പതുവര്‍ഷം വരെയായി ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുമുണ്ടെന്ന കാര്യവും ഇവര്‍ക്ക് ഒരുദിവസം എത്ര കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കിയാലും ഇരുന്നൂറ് മുതല്‍ ഇരുന്നൂറ്റന്പത് രൂപവരെ മാത്രമാണ് ലഭിക്കുന്നതെന്നതും അറിയുമോ? 

(ബി)സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് അവധിദിവസങ്ങളിലും സ്കൂള്‍ വെക്കേഷന്‍ കാലയളവിലും ഉപജീവനത്തിന് എന്ത് ധനസഹായമാണ് സര്‍ക്കാര്‍ നല്‍കുന്നത് എന്ന് വ്യക്തമാക്കാമോ; ജോലിക്കിടയില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ ഇവര്‍ക്ക് എന്തെങ്കിലും സാന്പത്തികസഹായം നല്‍കാറുണ്ടോ; വ്യക്തമാക്കുമോ; 

(സി)സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് മിനിമം പ്രതിദിനവേതനമായി 400/- രൂപയെങ്കിലും അനുവദിക്കുവാനും ഇ.എസ്.ഐ. അടക്കമുള്ള ആനുകൂല്യം അനുവദിക്കുവാനും ഇവരുടെ പെന്‍ഷന്‍ പ്രായം 70 വയസ്സാക്കി ശേഷിച്ചകാലം പെന്‍ഷന്‍ നല്‍കുവാനും നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാചകത്തൊഴിലാളിയെ വീതം അനുവദിക്കുവാനും നടപടി സ്വീകരിക്കുമോ; 

(ഡി)സ്കൂള്‍ പാചകപ്പുരകളില്‍ പാചകവാതകമടക്കമുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താനും നടപടി സ്വീകരിക്കുമോ?

4354


വള്ളിക്കുന്ന് മണ്ധലത്തിലെ എല്‍.പി., യു.പി. സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ നടപടി 

ശ്രീ. കെ. എന്‍. എ. ഖാദര്‍ 

(എ)വള്ളിക്കുന്ന് മണ്ധലത്തിലെ അരിയല്ലൂര്‍ ഗവണ്മെന്‍റ് യു.പി. സ്കൂള്‍, പടിക്കല്‍ ഗവണ്മെന്‍റ് എല്‍.പി. സ്കൂള്‍ വെളിമുക്ക് എന്നിവ അപ്ഗ്രേഡ് ചെയ്യുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ; 

(ബി)പ്രസ്തുതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ അപ്ഗ്രേഡ് ചെയ്യാത്തതിനാല്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍, ആയതു പരിഹരിക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കുമോ? 

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.