|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED
|
|
QUESTIONS |
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are
here: Business >13th KLA >10th
Session>Starred Q & A |
|
Answer Provided
|
|
Answer Not Yet Provided
|
|
|
THIRTEENTH KLA -
10th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*301
|
മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ സബ്സിഡി
ശ്രീ. പി.തിലോത്തമന്‍
'' സി.ദിവാകരന്‍
'' ജി.എസ്.ജയലാല്‍
'' കെ.അജിത്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഈ ഗവണ്‍മെന്‍റ് അധികാരമേറ്റശേഷം മത്സ്യത്തൊഴിലാളികള്‍ക്കുളള സബ്സിഡി നിരക്കിലുളള മണ്ണെണ്ണ എത്ര പ്രാവശ്യം വെട്ടിക്കുറച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി)മത്സ്യത്തൊഴിലാളികള്‍ക്ക് എത്ര ലിറ്റര്‍ മണ്ണെണ്ണ സബ്സിഡി നിരക്കില്‍ ഇപ്പോള്‍ നല്കുന്നുണ്ട്;
(സി)സബ്സിഡി നിരക്കില്‍ നല്കുന്ന മണ്ണെണ്ണ മത്സ്യ ബന്ധനത്തിന് തികയുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ക്വാട്ട വര്‍ദ്ധിപ്പിക്കുവാനുദ്ദേശിക്കുന്നുണ്ടോ; എന്നു മുതല്‍ വര്‍ദ്ധിപ്പിച്ച ക്വാട്ട നല്കി തുടങ്ങുമെന്ന് വെളിപ്പെടുത്തുമോ?
|
*302 |
വനം കൊള്ളക്കാരെ നേരിടുന്നതിന് പരിശീലനം
ശ്രീ. എ. എ. അസീസ് ,, കോവൂര്‍ കുഞ്ഞുമോന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ആയുധധാരികളായ വനം കൊള്ളക്കാരെ നേരിടുന്നതിന് വനം വകുപ്പിനുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ ;
(ബി)എന്തെല്ലാം ആധുനിക ആയുധങ്ങളാണ് വനം വകുപ്പിന് സ്വന്തമായുള്ളത് ;
(സി)വനം വകുപ്പ് ജീവനക്കാര്‍ക്ക് പ്രസ്തുത ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് ട്രെയിനിംഗ് നല്‍കാറുണ്ടോ ; ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ?
|
*303 |
പാകിസ്ഥാന്‍ ചാര സംഘടനയുടെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ടുകളിന്മേല്‍ നടപടി
ശ്രീ. ജെയിംസ് മാത്യു
ശ്രീമതി പി. അയിഷാ പോറ്റി
ശ്രീ. എം. ചന്ദ്രന്‍
,, സാജു പോള്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പാകിസ്ഥാന്‍ ചാരസംഘടനയുടെ എന്തെങ്കിലും പ്രവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടോ; ഇത് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളേയും ശ്രദ്ധയില്‍പ്പെട്ട ഏതെങ്കിലും പ്രവര്‍ത്തനങ്ങളെയും വഴിവിട്ട ബന്ധങ്ങളെയും കുറിച്ച് വിശദമാക്കാമോ;
(ബി)പാകിസ്ഥാന്‍ ചാരസംഘടനയായ ഐ. എസ്. ഐ യുടെ ഏജന്‍റ് സംസ്ഥാനത്തുനിന്നുള്ള ഒരു കേന്ദ്രമന്ത്രിയുമായി ബന്ധപ്പെടുന്നതായുള്ള ആക്ഷേപം ഉന്നയിക്കപ്പെട്ടിട്ടുള്ളതായി അറിയാമോ; സംസ്ഥാനത്ത് ഫെയ്സ്ബുക്കും ട്വിറ്ററും ഉപയോഗിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരെ നിരന്തരം നിരീക്ഷിക്കുന്ന സംസ്ഥാന പോലീസ് വിഭാഗം ഇതു സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടോ; സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്താണ്; വ്യക്തമാക്കാമോ;
(സി)സംസ്ഥാന പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യഥാസമയം കേന്ദ്ര ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെടുത്താറുണ്ടോ; വിശദമാക്കുമോ? |
*304 |
കഞ്ചാവ്-മയക്കുമരുന്ന് സംഘങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യല്‍
ശ്രീ. എളമരം കരീം
,, കാലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍
,, കെ. സുരേഷ് കുറുപ്പ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് കഞ്ചാവ്-മയക്കുമരുന്ന് സംഘങ്ങള്‍ വീണ്ടും സജീവമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം സംഘങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ഫലപ്രദമല്ലെന്നറിയാമോ;
(ബി)കഞ്ചാവും മയക്കുമരുന്നുകളും പ്രവഹിക്കുന്ന കേന്ദ്രങ്ങളെ നിരീക്ഷിക്കുന്നുണ്ടോ; കഞ്ചാവ് കൃഷി സംസ്ഥാനത്ത് എവിടെയെങ്കിലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
(സി)കഞ്ചാവ്-മയക്കുമരുന്ന് വിപണനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നിര്‍ബാധം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഇല്ലാതാക്കാമോ; വിശദമാക്കുമോ?
|
*305 |
സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാരിന്‍റെ നയം
ശ്രീ. റ്റി. വി. രാജേഷ്
,, വി. ശിവന്‍കുട്ടി
'' ആര്‍. രാജേഷ്
'' കെ. വി. അബ്ദുള്‍ ഖാദര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാരിന്‍റെ നയമെന്താണ്; വിശദമാക്കാമോ;
(ബി)എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ മുഖേന
നിയമിക്കപ്പെട്ട താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(സി)സെക്രട്ടേറിയറ്റുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെയും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയും സര്‍വ്വീസില്‍ സ്ഥിരപ്പെടുത്താന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി പുറപ്പെടുവിച്ച ഉത്തരവുകള്‍ ഏതൊക്കെയാണ്; സ്ഥിരപ്പെടുത്താന്‍ സ്വീകരിച്ചിരിക്കുന്ന മാനദണ്ധം എന്താണ്; എത്ര ദിവസത്തിലധികം തുടര്‍ച്ചയായ സര്‍വ്വീസുള്ളവരെയാണ് സ്ഥിരപ്പെടുത്തിയിരിക്കുന്നത്; ഇതിനായി പൊതുവായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഡി)2013 നവംബര്‍ 20 ന് ചേര്‍ന്ന മന്ത്രിസഭായോഗം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ; എന്ത് മാനദണ്ധപ്രകാരമാണ് ഇവരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്; എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന അല്ലാതെ നിയമിക്കപ്പെട്ടവരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;
(ഇ)സ്ഥിരപ്പെടുത്താന്‍ ഉത്തരവിറങ്ങുന്നതിന് മുന്പ് നിയമവകുപ്പിന്‍റെ അഭിപ്രായം തേടിയിരുന്നോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്? |
*306 |
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൌകര്യ അപര്യാപ്തത
ശ്രീ. എം. ഉമ്മര്‍
,, കെ. എം. ഷാജി
,, എന്‍. എ. നെല്ലിക്കുന്ന്
,, പി. ഉബൈദുള്ള
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൌകര്യ അപര്യാപ്തത സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മോഡേണൈസേഷന്‍ പദ്ധതി ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, അടിസ്ഥാന സൌകര്യവികസന കാര്യത്തില്‍ പിന്നോക്കാവസ്ഥ തുടരുന്നതിന്‍റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(സി)മോഡേണൈസേഷന് ഇതുവരെ ചെലവഴിച്ച തുകയുടെയും, അതില്‍ പോലീസ് സ്റ്റേഷനുകളുടെ അടിസ്ഥാനസൌകര്യവികസനത്തിനു ചെലവിട്ട തുകയുടെയും ഉദ്യോഗസ്ഥര്‍ക്ക് കാറുകള്‍ വാങ്ങാന്‍ ചെലവിട്ട തുകയുടെയും വിശദാംശം വെളിപ്പെടുത്തുമോ?
|
*307 |
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള പ്രത്യേക പാക്കേജ്
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, ഇ. പി. ജയരാജന്‍
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
,, റ്റി. വി. രാജേഷ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്കെതിരെ സമരം നടത്തിയവര്‍ ദേശവിരുദ്ധശക്തികളും ക്രിമിനലുകളുമാണോ എന്നന്വേഷിക്കാന്‍ പ്രധാനമന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
(ബി)ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിക്കപ്പെട്ട നടപടികള്‍ വിശദമാക്കാമോ; ഇക്കാര്യത്തില്‍ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ;
(സി)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ എന്തെല്ലാമാണ്;
(ഡി)ഇതിനായി ആവശ്യപ്പെട്ട പ്രത്യേക പാക്കേജ് എന്തായിരുന്നു; വിശദമാക്കുമോ?
|
*308 |
മുത്തുച്ചിപ്പികൃഷി
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
,, എന്‍. എ. നെല്ലിക്കുന്ന്
,, സി. മമ്മൂട്ടി
,, കെ. എന്‍. എ. ഖാദര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)തീരപ്രദേശങ്ങളില്‍ മുത്തുച്ചിപ്പികൃഷി നടപ്പാക്കുന്ന കാര്യത്തില്‍ എത്രത്തോളം പുരോഗതി കൈവരിക്കാനായിട്ടുണ്ടെന്ന് വിശദമാക്കുമോ;
(ബി)തീരദേശത്ത് ഇതിന് അനുയോജ്യമായ പ്രദേശങ്ങള്‍ ഏതെല്ലാമെന്ന് പരിശോധനയുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
(സി)മുത്തുച്ചിപ്പികൃഷി മത്സ്യബന്ധന മേഖലയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും എന്തൊക്കെ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്?
|
*309 |
ഉദേ്യാഗസ്ഥര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയുന്നതിനുള്ള നടപടികള്‍
ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
,, പി. ഉബൈദുള്ള
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍
,, പി. ബി. അബ്ദുള്‍ റസാക്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഭരണഘടനയ്ക്കനുസൃതമായി നിലവിലുള്ളതും, കാലാകാലങ്ങളില്‍ നിര്‍മ്മിക്കുന്നതുമായ നിയമങ്ങള്‍ക്കനുസരിച്ചുള്ള ഉത്തരവാദിത്തങ്ങള്‍ നിഷ്പക്ഷമായി നിര്‍വ്വഹിക്കാതെ ഒരു വിഭാഗം ഉദേ്യാഗസ്ഥര്‍ കക്ഷിരാഷ്ട്രീയത്തിലിടപെടുന്നത് തടയാന്‍ എന്തൊക്കെമുന്‍കരുതലുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ ;
(ബി)സുരക്ഷാ ചുമതലയുള്ള ഉദേ്യാഗസ്ഥരുള്‍പ്പെടെയുള്ള ഉദേ്യാഗസ്ഥര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായ ആക്ഷേപവും അതുവഴി ജനങ്ങള്‍ക്ക് നീതിയും, സംരക്ഷണവും ലഭിക്കുന്നതിന് തടസ്സമാവുന്നുവെന്ന കാര്യവും ഗൌരവപൂര്‍വ്വം പരിഗണിക്കുമോ ; വ്യക്തമാക്കാമോ ;
(സി)ഇക്കാര്യത്തില്‍ പൊതുധാരണ ഉണ്ടാക്കുന്നതിനും, പെരുമാറ്റചട്ടമുണ്ടാക്കി കര്‍ശനമായി നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ ?
|
*310 |
ജെ.എന്‍.എന്‍.യു.ആര്‍.എം. ബസ് സര്‍വ്വീസുകള്‍
ശ്രീ. സാജു പോള്‍
,, വി. ശിവന്‍കുട്ടി
,, എസ്. രാജേന്ദ്രന്‍
ശ്രീമതി പി. അയിഷാ പോറ്റി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ജെ.എന്‍.എന്‍.യു.ആര്‍.എം. പദ്ധതിയില്‍ അനുവദിച്ച ബസ്സുകളുടെ സര്‍വ്വീസുകള്‍ സുഗമമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ബി) കേന്ദ്ര സ്കീം പ്രകാരം എത്ര ബസ്സുകളാണ് സംസ്ഥാനത്തിന് അനുവദിച്ചത്; ഇതില്‍ എത്ര എണ്ണം ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്;
(സി) യഥാസമയം ഈ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(ഡി) കൊച്ചിയില്‍ അനുവദിച്ച ബസ്സുകളില്‍ വലിയ ശതമാനം സര്‍വ്വീസ് നടത്തിയില്ലെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ) കൊച്ചിനഗരത്തിന് അനുവദിച്ച ബസ്സുകള്‍ സര്‍വ്വീസ് നടത്താത്തത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലവിലിരിക്കുന്ന കേസില്‍ സത്യവാങ്മൂലം നല്‍കുവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍ ഇതുവരെയായി സത്യവാങ്മൂലം നല്‍കാത്തതിന്‍റെ കാരണം വ്യക്തമാക്കുമോ;
(എഫ്) പുതുതായി കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത പദ്ധതി പ്രകാരം അനുവദിക്കുന്ന ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിനായി കെ.എസ്.ആര്‍.ടി.സി.ക്കു തന്നെ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
|
*311 |
മോട്ടോര്‍ വാഹന നിയമങ്ങളുടെ ലംഘനം തടയാന്‍ നടപടി
ശ്രീ. എ. എം. ആരിഫ്
,, ഇ. പി. ജയരാജന്‍
,, സി. കെ. സദാശിവന്‍
,, ആര്‍. രാജേഷ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മോട്ടോര്‍ വാഹന നിയമങ്ങളുടെ ലംഘനം സംസ്ഥാനത്ത് വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;
(ബി) ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;
(സി) ഗതാഗത നിയമ ലംഘനങ്ങളോടുകൂടിയ രംഗങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതായി അറിയാമോ;
(ഡി) നിയമലംഘനങ്ങള്‍ നടത്തുന്ന എല്ലാവര്‍ക്കും നിയമം ഒരുപോലെ ബാധകമാണെന്ന് ഉറപ്പാക്കുമോ; ശ്രീ. രാഹുല്‍ഗാന്ധിയും ഏതാനും പേരും കായംകുളം - പുനലൂര്‍ സംസ്ഥാന പാതയില്‍ ഗതാഗത നിയമം ലംഘിച്ച് പോലീസ് വകുപ്പിന്‍റെ വാഹനത്തിന് മുകളില്‍ കയറി സവാരി നടത്തിയതിനെതിരെ നിയമാനുസൃതമായ കേസെടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വെളിപ്പെടുത്തുമോ;
(ഇ) ഇതു സംബന്ധമായി എന്തെങ്കിലും പരാതി ലഭിക്കുകയുണ്ടായോ; അതിന്മേല്‍ സ്വീകരിച്ച നിയമാനുസൃത നടപടി എന്തായിരുന്നു;
(എഫ്) വാഹനത്തിന് മുകളില്‍ കയറിയിരുന്ന പാര്‍ലമെന്‍റ് അംഗം അതീവ സുരക്ഷാ സംരക്ഷണ വിഭാഗത്തില്‍പ്പെട്ടതാണോ; എങ്കില്‍ അദ്ദേഹത്തിന്‍റെ കാര്യത്തിലുണ്ടായ സുരക്ഷാവീഴ്ചകള്‍ എന്തെല്ലാമായിരുന്നു;
(ജി) എങ്കില്‍ അതിനുത്തരവാദികള്‍ ആരെല്ലാമാണ്; സംസ്ഥാന ആഭ്യന്തരമന്ത്രി പ്രസ്തുത സംഘത്തോടൊപ്പം ഉണ്ടായിരുന്നുവോ; വിശദമാക്കാമോ?
|
*312 |
ഭരണച്ചെലവും ആര്‍ഭാടങ്ങളും കുറക്കാന്‍ നടപടി
ശ്രീ. ജി. സുധാകരന്‍
,, എ. പ്രദീപ്കുമാര്‍
,, വി.ചെന്താമരാക്ഷന്‍
,, കെ. സുരേഷ് കുറുപ്പ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഭരണച്ചെലവും ആര്‍ഭാടങ്ങളും കുറക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)ആയതിനായി എന്തെങ്കിലും നടപടി സ്വീകരിക്കുകയു ണ്ടായോ; എങ്കില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ; ഇതിനായി നിര്‍ദ്ദേശിക്കപ്പെട്ട കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ ;
(സി)മന്ത്രിമാരുടെയും മന്ത്രിപദവിയുള്ളവരുടെയും എണ്ണത്തിലുണ്ടായ വര്‍ദ്ധന ചെലവ് വര്‍ദ്ധിപ്പിക്കുകയുണ്ടായോ ; ബോര്‍ഡുകളുടെയും കോര്‍പ്പറേഷനുകളുടെയും പദവിയും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കാനിടയായ സാഹചര്യം എന്തായിരുന്നു ; വ്യക്തമാക്കാമോ ;
(ഡി)മന്ത്രിമാരുടെയും ഉദേ്യാഗസ്ഥരുടെയും വിദേശയാത്രകള്‍ കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ ?
|
*313 |
വിജിലന്‍സ് അന്വേഷണങ്ങളുടെ വിശ്വാസ്യത
ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍
,, കെ.വി. അബ്ദുള്‍ ഖാദര്‍
,, ബി. സത്യന്‍
,, കെ.വി. വിജയദാസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ബാഹ്യ ഇടപെടലുകള്‍ വിജിലന്‍സ് അന്വേഷണങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വിജിലന്‍സ് കേസ് അന്വേഷണഘട്ടങ്ങളില്‍ വിവരങ്ങള്‍ സര്‍ക്കാര്‍ തേടുന്നതും, വിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുന്നതും, അന്വേഷണവിവരങ്ങള്‍ ചോരുന്നതും സമ്മര്‍ദ്ദങ്ങള്‍ക്കിടയാക്കുന്നതും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)അന്വേഷണഘട്ടങ്ങളില്‍ അന്വേഷണവിവരം തേടാതിരിക്കാനും അന്വേഷണത്തില്‍ ഇടപെടാതിരിക്കാനും സന്നദ്ധമാകുമോ;
(ഡി)വിജിലന്‍സ് കേസ് അന്വേഷണങ്ങള്‍ സ്വതന്ത്രവും നീതിപൂര്‍വ്വവുമായിരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു;
(ഇ)നിലവിലുള്ള മന്ത്രിമാര്‍ക്കെതിരെ ഉണ്ടായിരുന്ന വിജിലന്‍സ് കേസുകള്‍ ഓരോന്നായി അന്വേഷിച്ച് കേസ് തള്ളിക്കളയുന്നു എന്ന ആക്ഷേപം കണക്കിലെടുത്തിട്ടുണ്ടോ?
|
*314 |
ആറന്‍മുള വിമാനത്താവള പദ്ധതി നിര്‍മ്മാണത്തിനുള്ള മുന്‍കരുതലുകള്‍
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
,, കെ. മുഹമ്മദുണ്ണി ഹാജി
,, പി. ഉബൈദുള്ള
,, പി. ബി. അബ്ദുള്‍ റസാക്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രാഥമിക നടപടികള്‍ ആരംഭിച്ചത് എന്നാണ്, മുന്‍സര്‍ക്കാരിന്‍റെ കാലത്ത് ഇതുസംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്നത് സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ;
(ബി)പരിസ്ഥിതിക്കും, സമീപവാസികള്‍ക്കും ദോഷകരമാവാത്ത വിധം പദ്ധതി നടപ്പാക്കാന്‍ എന്തൊക്കെ മുന്‍ കരുതലുകളാണ് പദ്ധതി നിര്‍മ്മാണ കന്പനിയും സര്‍ക്കാരും സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
*315 |
സേവനാവകാശ നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍
ശ്രീ. ജി. എസ്. ജയലാല്‍
,, വി. എസ്. സുനില്‍കുമാര്‍
ശ്രീമതി ഗീതാ ഗോപി
,, ഇ. എസ്. ബിജിമോള്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് സേവനാവകാശനിയമം പ്രഖ്യാപിച്ചതെന്നാണ്;
(ബി)ഏതെല്ലാം സേവനങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് വ്യക്തമാക്കി എല്ലാ വകുപ്പുകളും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)സേവനാവകാശനിയമം അനുസരിച്ചുള്ള സേവനങ്ങള്‍ ഇനിയും ജനങ്ങള്‍ക്ക് ലഭ്യമായിട്ടില്ലെന്ന പരാതികള്‍ പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
|
*316 |
ഡീസല്‍ വിലവര്‍ദ്ധനവ് മൂലം
കെ.എസ്.ആര്‍.ടി.സി.യ്ക്കുണ്ടായ പ്രതിസന്ധി
ശ്രീ. പി. റ്റി. എ. റഹീം
ശ്രീമതി കെ. എസ്. സലീഖ
ശ്രീ. സി. കെ. സദാശിവന്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഡീസല്‍ വിലയിലുണ്ടായിക്കൊണ്ടിരിക്കുന്ന അമിത വര്‍ദ്ധനവു മൂലം കെ.എസ്.ആര്‍.ടി.സി.യില്‍ നിലനില്ക്കുന്ന പ്രതിസന്ധി അതിജീവിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു;
(ബി)ഈ നടപടികള്‍ മൂലം കെ.എസ്.ആര്‍.ടി.സി.യുടെ സര്‍വ്വീസുകള്‍ സുഗമമാക്കുന്നതിന് സാധിച്ചതായി സര്‍ക്കാര്‍ കരുതുന്നുണ്ടോ;
(സി)പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സി.യെ സംരക്ഷിക്കുന്നതിനായി കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചു സര്‍ക്കാര്‍ കത്തു നല്കുകയുണ്ടായോ; എങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍റെ നിലപാടെന്തായിരുന്നു; വ്യക്തമാക്കുമോ;
(ഡി)ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം സാന്പത്തിക സഹായമാണ് കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കിയത്;
(ഇ)സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം നല്‍കി കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
(എഫ്)കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ വെട്ടിക്കുറക്കുന്നത് മൂലം ഉണ്ടാകുന്ന പൊതുഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദമാക്കുമോ?
|
*317 |
വിലക്കയറ്റം നിയന്ത്രിക്കുന്നതിനു നടപടി
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, എ. കെ. ബാലന്‍
,, കെ. കെ. ജയചന്ദ്രന്‍
,, രാജു എബ്രഹാം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആയിരത്തിനാനൂറിലധികം കേന്ദ്രങ്ങളില്‍ സി.പി.ഐ.(എം.)-ന്‍റെ നേതൃത്വത്തില്‍ ജനങ്ങള്‍ നിരാഹാരസമരത്തിലേര്‍പ്പെട്ടിരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)ജനങ്ങളുടെ ജീവല്‍പ്രശ്നത്തെ മുന്‍നിര്‍ത്തി നടക്കുന്ന ജനകീയസമരത്തിന്‍റെ ആവശ്യങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ;
(സി)വിലക്കയറ്റത്തിനിടയാക്കിയ കേന്ദ്രസര്‍ക്കാരിന്‍റെ നയസമീപനങ്ങളില്‍ മാറ്റം വരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ഏതെല്ലാം നിലയില്‍ സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായി; കേന്ദ്ര ഭക്ഷ്യമന്ത്രി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരുമായി ആശയവിനിമയം നടത്തുകയുണ്ടായോ;
(ഡി)പ്രസ്തുത വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;
(ഇ)ഉപഭോക്തൃസംസ്ഥാനമെന്ന നിലയില്‍ വിലക്കയറ്റം നേരിടാന്‍ കേന്ദ്രം പ്രത്യേകസഹായം അനുവദിച്ചിട്ടുണ്ടോ; ഇതിനായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആവശ്യം എന്തായിരുന്നു?
|
*318 |
നെല്ലിയാന്പതിയിലെ തോട്ടങ്ങളുടെ അനധികൃത കൈമാറ്റം
ശ്രീ. എം. ചന്ദ്രന്‍
,, വി. ചെന്താമരാക്ഷന്‍
,, കെ.വി. വിജയദാസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)നെല്ലിയാന്പതിയിലെ തോട്ടങ്ങളുടെ അനധികൃത കൈമാറ്റം സംബന്ധിച്ച് തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് നടന്ന അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് വനം വകുപ്പ് പരിശോധിക്കുകയുണ്ടായോ;
(ബി)തോട്ടങ്ങളുടെ അനധികൃത കൈമാറ്റം സംബന്ധിച്ച ആക്ഷേപങ്ങള്‍ ശരിയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടോ;
(സി)വിജിലന്‍സ് അന്വേഷണത്തിലൂടെ തെളിയിക്കപ്പെട്ട വസ്തുതകള്‍ വിശദമാക്കാമോ;
(ഡി)പാട്ടക്കരാര്‍ ലംഘനം നടത്തിയവരുടെ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയായി തോട്ടഭൂമി ഒരിഞ്ചുപോലും നഷ്ടപ്പെടാതെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ?
|
*319 |
മത്സ്യസന്പത്തിന്‍റെ ദൌര്‍ലഭ്യം
ഡോ.ടി.എം.തോമസ് ഐസക്
ശ്രീ. എസ്. ശര്‍മ്മ
,, പി.ശ്രീരാമകൃഷ്ണന്‍
,, കെ.കെ. നാരായണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ കടല്‍ തീരങ്ങളിലും മറ്റ് ജലാശയങ്ങളിലും മത്സ്യസന്പത്ത് ക്രമാതീതമായി കുറയുന്നത് ഗൌരവതരമായി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
(ബി)കടല്‍മത്സ്യ കയറ്റുമതിയില്‍ കുറവുണ്ടായിട്ടുണ്ടോ; പരന്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യബന്ധന തൊഴിലില്‍ നിന്നുളള ആദായം അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണോ?
|
*320 |
യു.എന്‍. പബ്ലിക് സര്‍വ്വീസ് അവാര്‍ഡിനുള്ള നോമിനേഷന്‍ സംബന്ധിച്ച വ്യവസ്ഥകള്‍
ശ്രീ. കെ. രാധാകൃഷ്ണന്‍
,, എം. എ. ബേബി
,, കെ. കുഞ്ഞമ്മത് മാസ്റ്റര്‍
,, ബി. സത്യന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)2013 ലെ യു.എന്‍ പബ്ലിക് സര്‍വ്വീസ് അവാര്‍ഡിനായി മുഖ്യമന്ത്രിയുടെ ഓഫീസിനെ ഏത് രീതിയിലാണ് ചീഫ് സെക്രട്ടറി നോമിനേഷന്‍ നല്‍കിയത്; ആയതിന് മന്ത്രിസഭയുടെ അംഗീകാരം ഉണ്ടായിരുന്നുവോ;
(ബി)യു.എന്‍. പബ്ലിക് സര്‍വ്വീസ് അവാര്‍ഡിനുള്ള നോമിനേഷന്‍ സംബന്ധിച്ച വ്യവസ്ഥകള്‍ ലഭ്യമായിട്ടുണ്ടോ; എങ്കില്‍ ആയതിലെ ചട്ടം 2, 2.1 എന്നിവ എന്താണെന്ന് വിശദമാക്കുമോ;
(സി)സര്‍ക്കാരോ സംഘടനകളോ വ്യക്തികളോ ചെയ്യുന്ന പൊതുപ്രവര്‍ത്തന മികവിനാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഏതെങ്കിലും ഭാഗത്ത് വ്യക്തമാക്കുന്നുണ്ടോ;
(ഡി)വ്യക്തിപരമായ മികവിനല്ല, വിവിധ പദ്ധതികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നതെന്ന വിശദീകരണം യു.എന്‍. അധികാരികള്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
(ഇ)ചട്ടം 2.1 അനുസരിച്ച് മൂന്നാം കക്ഷിക്ക് മാത്രമേ യു.എന്‍ അവാര്‍ഡിനായി നോമിനേഷന്‍ നടത്താന്‍ പാടുള്ളൂ എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടോ;
(എഫ്)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിക്ക് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഓഫീസുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നുവോ; വിശദമാക്കാമോ;
(ജി)നോമിനേഷന്‍ നല്‍കുന്ന മൂന്നാം കക്ഷിക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന സ്ഥാപനവുമായി അദ്ധ്യക്ഷാധിപത്യപരമായ ബന്ധം (വശലൃമൃരവശരമഹ ൃലഹമശേീിവെശു) പാടില്ല എന്ന വ്യവസ്ഥ അറിവുള്ളതാണോ;
(എച്ച്)ജനസന്പര്‍ക്ക പരിപാടിയുടെ പൂര്‍ണ്ണ ചുമതലക്കാരനായ ചീഫ് സെക്രട്ടറിയെക്കൊണ്ട് നോമിനേഷന്‍ നല്‍കിച്ചത് നിയമവിരുദ്ധമാണോ; എങ്കില്‍ വിശദമാക്കാമോ; ഈ സര്‍ക്കാര്‍ പരിപാടിയുടെ കാര്യത്തില്‍ ചീഫ് സെക്രട്ടറി മൂന്നാം കക്ഷിയാവുന്നത് ഏത് നിലയിലാണ്; വ്യക്തമാക്കാമോ?
|
*321 |
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കു നേരെ പോലീസ് അതിക്രമം
പ്രൊഫ. സി. രവീന്ദ്രനാഥ്
ഡോ. ടി. എം. തോമസ് ഐസക്
ശ്രീ. രാജു എബ്രഹാം
,, കെ. കെ. ജയചന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കു നേരെ പോലീസ് അതിക്രമം നടത്തിയതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതില്‍ പ്രതിഷേധിച്ച് തീര്‍ത്ഥാടകര്‍ റോഡ് ഉപരോധിച്ചിട്ടുള്ളതായി അറിയാമോ;
(ബി)തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നതില്‍ പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും അതിക്രമവും സംബന്ധിച്ച് അന്വേഷിക്കുകയുണ്ടായോ; സര്‍ക്കാരിന് ലഭിച്ച പോലീസ് റിപ്പോര്‍ട്ടു സംബന്ധിച്ച് വിശദമാക്കാമോ; തീര്‍ത്ഥാടകര്‍ക്ക് ഉണ്ടായ പോലീസ് മര്‍ദ്ദനത്തെപ്പറ്റി വിശദമാക്കുമോ;
(സി)തിരക്ക് നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയ തീര്‍ത്ഥാടകരെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുകയുണ്ടായോ; വിശദമാക്കാമോ;
(ഡി)ഈ പ്രശ്നത്തില്‍ കേരള ഹൈക്കോടതി സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ?
|
*322 |
ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. മാത്യു റ്റി. തോമസ്
,, സി. കെ. നാണു
,, ജോസ് തെറ്റയില്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേരള കേഡറിലുള്ള ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ കേരളത്തിന് പുറത്ത് ജോലി ചെയ്യുവാനുള്ള പ്രവണത വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
(ബി)അതുവഴി ഒന്നിലധികം വകുപ്പുകളുടെ ചുമതല ഒരു ഉദ്യോഗസ്ഥന്‍ വഹിക്കേണ്ടി വരുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; പ്രസ്തുത സാഹചര്യം വഴി ഉണ്ടാകുന്ന കാര്യക്ഷമതക്കുറവ് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
*323 |
ഓഫീസ് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി
ശ്രീ. മോന്‍സ് ജോസഫ്
,, റ്റി. യു. കുരുവിള
,, സി. എഫ്. തോമസ്
,, തോമസ് ഉണ്ണിയാടന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വിവിധ ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകളും പരാതികളും അടിയന്തരമായി പരിഹരിക്കുന്നതിനും നിലവിലുള്ള ഭരണക്രമം പരിഷ്ക്കരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
(ബി)പ്രസ്തുത അപേക്ഷകളിന്മേല്‍ തീര്‍പ്പ് കല്‍പ്പിക്കുന്പോള്‍ അത് സംബന്ധിച്ച ഫയല്‍ മൂവ്മെന്‍റിന്‍റെ സംക്ഷിപ്തം കൂടി അപേക്ഷകര്‍ക്ക് നല്‍കുന്നതിന് നടപടി ഉണ്ടാകുമോ; വിശദമാക്കാമോ;
(സി)ഓഫീസുകളില്‍ മികച്ച സേവനം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ഇന്‍ക്രിമെന്‍റും ഗുഡ് സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ?
|
*324 |
പി.എസ്.സി. പരീക്ഷകളിലെ നെഗറ്റീവ് മാര്‍ക്ക്
ശ്രീ. പി.എ. മാധവന്‍
,, ഹൈബി ഈഡന്‍
,, വി.പി. സജീന്ദ്രന്‍
,, എം.എ. വാഹീദ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പി.എസ്.സി. നടത്തുന്ന ഒ.എം.ആര്‍. പരീക്ഷകളില്‍ നെഗറ്റീവ് മാര്‍ക്ക് കണക്കാക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)നെഗറ്റീവ് മാര്‍ക്ക് കണക്കാക്കുന്പോള്‍ ഉണ്ടാകുന്ന അപാകതകള്‍ പരിഹരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇതിനായി പുതിയ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നകാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
|
*325 |
അപകടമരണങ്ങള്‍ തടയുന്നതിന് നടപടി
ശ്രീ. തോമസ് ഉണ്ണിയാടന്‍
,, മോന്‍സ് ജോസഫ്
,, സി. എഫ്. തോമസ്
,, റ്റി. യു. കുരുവിള
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് അപകടമരണങ്ങള്‍ തടയുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെന്ന് വ്യക്തമാക്കാമോ;
(ബി)റോഡ് അപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന് കോളേജ് തലത്തില്‍ വ്യാപകമായ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
|
*326 |
വന്യജീവി സങ്കേതങ്ങളിലൂടെയുള്ള രാത്രിയാത്ര
ശ്രീ. പി. കെ. ബഷീര്‍
,, റ്റി. എ. അഹമ്മദ് കബീര്‍
,, സി. മോയിന്‍കുട്ടി
,, എന്‍. ഷംസുദ്ദീന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വന്യജീവി സങ്കേതങ്ങളിലൂടെയുള്ള രാത്രിയാത്ര സംബന്ധിച്ച് വന്യജീവി ബോര്‍ഡ് ഈയിടെ കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിച്ച ശുപാര്‍ശയിലെ വിവരങ്ങള്‍ സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍, ഈ ശുപാര്‍ശകള്‍ സംസ്ഥാനത്തെ വന്യജീവി കേന്ദ്രങ്ങളിലൂടെയുള്ള യാത്രയേയും മറ്റു പ്രവൃത്തികളെയും ഏത് വിധത്തില്‍ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദ വിവരം നല്‍കാമോ;
(സി)ശുപാര്‍ശകളുടെ വിവരം ലഭിച്ചിട്ടില്ലെങ്കില്‍ അതു എത്രയും വേഗം ലഭ്യമാക്കാനും, വിശദമായി പരിശോധിക്കാനും നടപടി സ്വീകരിക്കുമോ?
|
*327 |
വിമാനത്താവളങ്ങള്‍ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി
ശ്രീ. സി. ദിവാകരന്‍
,, ചിറ്റയം ഗോപകുമാര്‍
,, ഇ. കെ. വിജയന്‍
,, കെ. രാജു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും പരിസ്ഥിതിയും ഗതാഗതവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)എത്ര വിമാനത്താവളങ്ങള്‍ക്ക്, നിര്‍മ്മാണത്തിനായുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചിട്ടുണ്ട്; അവ ഏതെല്ലാം; വിശദമാക്കുമോ;
(ബി)പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി നേടിയെടുത്തിട്ടുള്ളതായ ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏത് വിമാനത്താവള നിര്‍മ്മാണത്തിനു വേണ്ടിയാണ് ഇപ്രകാരം അനുമതി നേടിയെടുത്തിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;
(സി)തെറ്റായ വിവരങ്ങള്‍ നല്‍കി അനുമതി നേടിയെടുത്തവര്‍ക്കെതിരെ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
*328 |
ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം
ശ്രീ. എം. ഹംസ
,, പി. ശ്രീരാമകൃഷ്ണന്‍
,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍
,, പുരുഷന്‍ കടലുണ്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം സമയബന്ധിതമായി അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുംവിധം കാലോചിതമായ മാനദണ്ധത്തിന് രൂപം നല്‍കാന്‍ തയ്യാറാകുമോ; ഈ അധികാരവും ഫണ്ടും വികേന്ദ്രീകരിക്കാന്‍ ഉദ്ദേശ്യമുണ്ടോ;
(ബി)ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്ന അപേക്ഷയിന്മേല്‍ തീരുമാനം എടുക്കുന്നതിന് ശരാശരി എത്ര ദിവസത്തെ കാലതാമസം നേരിടുന്നു എന്ന് വ്യക്തമാക്കുമോ;
(സി)മുഖ്യമന്ത്രിക്ക് ഓഫീസില്‍ നേരിട്ട് നല്‍കിയിട്ടും ധനസഹായം ലഭിക്കാത്ത അപേക്ഷകര്‍ക്ക് ജനസന്പര്‍ക്ക പരിപാടിയുടെയും മറ്റും ഭാഗമായി സഹായം അനുവദിക്കുകയുണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
(ഡി)ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുക യഥാസമയം നല്‍കാതിരുന്നതിനോ, ഉത്തരവ് നടപ്പാക്കാത്തതിന്‍റെ പേരിലോ ഉദ്യോഗസ്ഥരുടെ പേരില്‍ ശിക്ഷണ നടപടികള്‍ സ്വീകരിക്കേണ്ടതായി വന്നിട്ടുണ്ടോ; വിശദമാക്കാമോ?
|
*329 |
ക്ലോസ്ഡ് സര്‍ക്യൂട്ട് നിരീക്ഷണ ക്യാമറകള്‍
ശ്രീ. എം. എ. വാഹീദ്
,, വര്‍ക്കല കഹാര്‍
,, വി.പി. സജീന്ദ്രന്‍
,, ലൂഡി ലൂയിസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ നഗരങ്ങളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;
(സി)നഗരങ്ങളില്‍ എവിടെയൊക്കെയാണ് ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും പ്രസ്തുത സംവിധാനം എത്രമാത്രം സഹായകമാകുമെന്നാണ് കരുതുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?
|
*330 |
സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ. അന്വേഷണം
ശ്രീ. ബാബു എം. പാലിശ്ശേരി
,, ബി. സത്യന്‍
,, എ. പ്രദീപ്കുമാര്‍
,, എം. ഹംസ
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ ശ്രീ. സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റവന്യൂ സെക്രട്ടറി സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്;
(ബി)റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെതിരെ ഹൈക്കോടതി പ്രത്യേകവിമര്‍ശനം നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;
(സി)ശ്രീ. സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസുകള്‍ പരിഗണിക്കുന്ന വേളയില്‍ ഹൈക്കോടതി ഇപ്രകാരം സര്‍ക്കാരിനെതിരെ നടത്തിയിട്ടുള്ള പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ അയാള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;
(ഡി)ഗുരുതരമായ ഗൂഢാലോചന നടന്നുവെന്ന് കോടതി കണ്ടെത്തിയിട്ടുള്ള സാഹചര്യത്തില്‍ ഈ കേസ് സി.ബി.ഐ.യെ കൊണ്ടന്വേഷിപ്പിക്കുവാന്‍ നടപടി സ്വീകരിക്കാത്തതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തുമോ?
|
<<back |
|
|
|
|
|
|
|
|