|
THIRTEENTH KLA -
10th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*31
|
പരന്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണത്തിനുള്ള നടപടി
ശ്രീമതി കെ. കെ. ലതിക
ശ്രീ. എളമരം കരീം
,, സി. കൃഷ്ണന്‍
,, പി.
കെ. ഗുരുദാസന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്ത് പരന്പരാഗത വ്യവസായ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് സര്‍ക്കാര്‍ അവലോകനം നടത്തിയിട്ടുണ്ടോ;
(ബി)പരന്പരാഗത മേഖലയിലെ വ്യവസായങ്ങളുടെയും തൊഴിലാളികളുടെയും സംരക്ഷണത്തിന് എന്തെങ്കിലും പാക്കേജ് ആവിഷ്കരിക്കുകയുണ്ടായോ;
(സി)പ്രസ്തുത മേഖലയുടെ തകര്‍ച്ച ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ സംസ്ഥാനത്ത് വന്‍ ദുരന്തത്തിനിടയാക്കുമെന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ;
(ഡി)ഓരോ പരന്പരാഗത മേഖലയിലും വ്യവസായങ്ങളുടെയും തൊഴിലാളികളുടെയും പ്രശ്നം പ്രത്യേകമായി പഠിച്ച് അടിയന്തിര ഇടപെടല്‍ നടത്താന്‍ തയ്യാറാകുമോ;
വ്യക്തമാക്കുമോ?
|
*32 |
ആണവ വൈദ്യുതി
ശ്രീ. ജോസഫ് വാഴക്കന്‍
,, ഐ. സി. ബാലകൃഷ്ണന്‍
,, എ. റ്റി. ജോര്‍ജ്
,, ഷാഫി പറന്പില്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വേനല്‍ക്കാലത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കൂടംകുളത്തില്‍നിന്നുള്ള ആണവ വൈദ്യുതി പ്രയോജനപ്പെടുത്തുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(ബി)പ്രസ്തുത ആണവ നിലയത്തില്‍നിന്നും സംസ്ഥാനത്തിന് ലഭിക്കേണ്ടത് എത്ര മെഗാവാട്ട് വൈദ്യുതി ആണ്;
(സി)ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
(ഡി)കൂടംകുളം ആണവ വൈദ്യുത നിലയത്തില്‍നിന്നും സംസ്ഥാനത്തിന്‍റെ വിഹിതം ലഭിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ ?
|
*33 |
കാരുണ്യ ബെനവലന്‍റ് ഫണ്ട്
ശ്രീ. വി.പി. സജീന്ദ്രന്‍
,, സി.പി. മുഹമ്മദ്
,, ഹൈബി ഈഡന്‍
,, പി.സി. വിഷ്ണുനാഥ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കാരുണ്യ ബെനവലന്‍റ് ഫണ്ട് സൌജന്യ ചികിത്സാ പദ്ധതി പ്രകാരം എന്തെല്ലാം ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയനുസരിച്ച് ഏതെല്ലാം രോഗങ്ങള്‍ക്കുള്ള ചികിത്സാ സഹായമാണ് നല്‍കിവരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)ഏതെല്ലാം ആശുപത്രികളെയാണ് പ്രസ്തുത പദ്ധതി പ്രകാരമുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)ചികിത്സാ ധനസഹായങ്ങള്‍ യഥാസമയത്ത് രോഗികള്‍ക്ക് ലഭിക്കാന്‍ എന്തെല്ലാം ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ഇ)പ്രസ്തുത പദ്ധതി വിപുലീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
|
*34 |
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി രൂപീകരിക്കുന്ന തിനുള്ള ശുപാര്‍ശ
ശ്രീ. സി. ദിവാകരന്‍
ശ്രീമതി ഇ. എസ്. ബിജിമോള്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
'' കെ. രാജു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കെ.എസ്.ആര്‍.ടി.സി യെ കന്പനിയാക്കുന്നതിന് ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ശുപാര്‍ശയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി രൂപീകരിക്കുന്നതിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടോ, എങ്കില്‍ പ്രസ്തുത അഥോറിറ്റിയുടെ ഘടന എന്തായിരിക്കുമെന്ന് വ്യക്തമാക്കുമോ;
(സി)കന്പനിയാക്കുന്പോള്‍ ജീവനക്കാരുടെ സേവന വ്യവസ്ഥയെ സംബന്ധിച്ചും ജനങ്ങള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും ആസൂത്രണ ബോര്‍ഡ് എന്തെല്ലാം
ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
|
*35 |
വ്യവസായ സംരംഭങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനുളള നടപടി
ശ്രീ. മോന്‍സ് ജോസഫ്
,, തോമസ് ഉണ്ണിയാടന്‍
,, റ്റി.യു. കുരുവിള
,, സി.എഫ്.തോമസ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പാരിസ്ഥിതിക പ്രശ്നങ്ങളും മറ്റ് എതിര്‍പ്പുകളും മൂലം തടസ്സപ്പെട്ടിരിക്കുന്ന വിവിധ വ്യവസായ സംരംഭങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ;
(ബി)പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നത് തടസ്സപ്പെടുത്തുന്നത് തടയുവാന്‍ ജിം, എമര്‍ജിംഗ് കേരള തുടങ്ങിയ ബിസിനസ്സ് സംഗമങ്ങളിലൂടെ എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
*36 |
പതിനാലാം ധനകാര്യ കമ്മീഷന്‍
ശ്രീ. കോടിയരി ബാലകൃഷ്ണന്‍
ഡോ. ടി. എം. തോമസ് ഐസക്
ശ്രീ.കെ.കെ.ജയചന്ദ്രന്‍
,, എം. ചന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)പതിനാലാം ധനകാര്യകമ്മീഷന്‍ മുന്പാകെ സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യങ്ങള്‍ വ്യക്തമാക്കാമോ;
(ബി)പ്രസ്തുത കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങളിലെ സമീപനങ്ങളോട് വിയോജിക്കുകയുണ്ടായെങ്കില്‍ ഏതെല്ലാം കാര്യങ്ങളിലാണ് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നത്; പ്രസ്തുത
കാര്യങ്ങളില്‍ സമര്‍പ്പിച്ച ബദല്‍ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമായിരുന്നു ;
(സി)കേരളത്തിന്‍റെ ആവശ്യങ്ങള്‍ വസ്തുതകള്‍ നിരത്തി കമ്മീഷനെ ബോധിപ്പിക്കാന്‍ സാധ്യമായിട്ടുണ്ടോ; കമ്മീഷനുമായുളള ചര്‍ച്ചയ്ക്ക് വളരെ മുന്പ് തന്നെ രാഷ്ടീയ
പാര്‍ട്ടികളുമായും ധനകാര്യവിദഗ്ദ്ധന്മാരുമായും ചര്‍ച്ച നടത്തി ആവശ്യങ്ങള്‍ ക്രോഡീകരിക്കുകയുണ്ടായോ; ഇത് കമ്മീഷന് നിവേദനം നല്‍കിയതിന്‍റെ എത്ര ദിവസം മുന്പായിരുന്നു;
(ഡി)ചര്‍ച്ചാവേളയില്‍ ഏതെങ്കിലും ആവശ്യത്തിന്മേല്‍ അനുകൂലമായോ പ്രതികൂലമായോ പ്രതികരണം ഉണ്ടായോ; സമര്‍പ്പിച്ച നിവേദനത്തിന്‍റെ ഒരു പകര്‍പ്പ് ലഭ്യമാക്കാമോ ?
|
*37 |
കെ.എസ്.ആര്‍.ടി.സി. നിരക്ക് വര്‍ദ്ധന
ശ്രീ. എ. എ. അസീസ്
,, കോവൂര്‍ കുഞ്ഞുമോന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കെ.എസ്.ആര്‍.ടി.സി. നിരക്ക് വര്‍ദ്ധന സംബന്ധിച്ച പഠനത്തിന് ഏതെങ്കിലും കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
(സി)ഏതെല്ലാം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
|
*38 |
സാന്പത്തിക പ്രതിസന്ധി
ഡോ. കെ.ടി. ജലീല്‍
ശ്രീ. എളമരം കരീം
,, സാജു പോള്‍
,, ജെയിംസ് മാത്യു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)അധിക വിഭവ സമാഹരണം ഉണ്ടായില്ലെങ്കില്‍ സാന്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് ധനകാര്യവകുപ്പ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടോ;
(ബി)എങ്കില്‍, ആയതിന്‍റെ വിശദാംശം എന്താണെന്നും പ്രസ്തുത വകുപ്പിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;
(സി)ആഭ്യന്തര വളര്‍ച്ചാ നിരക്ക് കുറയുകയും സാന്പത്തിക മാന്ദ്യം കൂടിവരികയും ചെയ്താല്‍ സാന്പത്തിക സ്ഥിതി അപകടകരമാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് എന്തെല്ലാം
തരത്തിലുള്ള വരുമാന വര്‍ദ്ധന കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ട്;
(ഡി)സാന്പത്തിക പ്രതിസന്ധി മൂലം തസ്തികകള്‍ അനുവദിക്കാതിരിക്കാനും ശന്പള ബാദ്ധ്യതകള്‍ കുറച്ചുകൊണ്ടുവരുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ?
|
*39 |
കണ്‍സ്യൂമര്‍ ഫെഡിന്‍റെ പ്രവര്‍ത്തനം
ശ്രീമതി കെ. എസ്. സലീഖ
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
,, ജി. സുധാകരന്‍
,, ബി. സത്യന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കണ്‍സ്യൂമര്‍ ഫെഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ; നിത്യോപയോഗ സാധനങ്ങള്‍ക്ക് ദിനംപ്രതി വിലയേറിക്കൊണ്ടിരിക്കുന്പോള്‍,
കന്പോളത്തില്‍ ഇടപെടാന്‍ ഫെഡറേഷന് കഴിയാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ;
(ബി)ഫെഡറേഷന്‍റെ സംഭരണവും വിപണനവും സംബന്ധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ എന്തൊക്കെയായിരുന്നു; അവ പരിശോധിക്കുകയുണ്ടായോ; വിശദമാക്കാമോ;
(സി)വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(ഡി)ഫെഡറേഷന്‍റെ ഏറ്റവും ഒടുവിലത്തെ ബാലന്‍സ് ഷീറ്റ് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
(ഇ)കണ്‍സ്യൂമര്‍ ഫെഡിന്‍റെ തകര്‍ച്ചയ്ക്ക് ഇടയാക്കുന്നതായി ഉന്നയിക്കപ്പെട്ട ഗൂഢാലോചനകളില്‍ ഏര്‍പ്പെട്ടവരെ കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;
(എഫ്)ഫെഡറേഷന് സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കാനുള്ള ബാദ്ധ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ?
|
*40 |
സൌരോര്‍ജ്ജ വൈദ്യുതി
ശ്രീ. മുല്ലക്കര രത്നാകരന്‍
,, പി. തിലോത്തമന്‍
ശ്രീമതി ഇ. എസ്. ബിജിമോള്‍
ശ്രീ. വി. ശശി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത് സൌരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതു സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(ബി) മേല്‍ക്കൂരകളില്‍ ഒരു കിലോവാട്ട് ശേഷിയുള്ള സൌരോര്‍ജ്ജ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് എത്ര രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്;
(സി) പ്രസ്തുത പദ്ധതിയ്ക്കായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കി വരുന്ന സബ്സിഡി വിഹിതം എത്രയാണ് എന്ന് അറിയിക്കുമോ?
|
*41 |
കെ.എസ്.ആര്‍.ടി.സി.യിലെ പെന്‍ഷന്‍ വിതരണം
ശ്രീ. വി.ശിവന്‍കുട്ടി
,, എ.പ്രദീപ്കുമാര്‍
പ്രൊഫ. സി.രവീന്ദ്രനാഥ്
ശ്രീമതി കെ.കെ.ലതിക
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കെ.എസ്.ആര്‍.ടി.സി.യില്‍ പെന്‍ഷന്‍ വിതരണം തടസ്സപ്പെടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ഇതിനുളള കാരണം എന്താണെന്നും ഇത് തരണം ചെയ്യാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്നും വ്യക്തമാക്കുമോ;
(സി)ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ പെന്‍ഷന്‍ സര്‍ക്കാര്‍ നേരിട്ടാണ് നല്‍കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)കെ.എസ്.ആര്‍.ടി.സി.യിലെ പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)പെന്‍ഷന്‍ വിതരണത്തിന് പ്രത്യേക ഫണ്ട് വേണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ?
|
*42 |
സഹകരണമേഖലയിലെ പ്രതിസന്ധി
ശ്രീ. ജോസ് തെറ്റയില്‍
,, മാത്യു റ്റി. തോമസ്
,, സി. കെ. നാണു
ശ്രീമതി ജമീലാ പ്രകാശം
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
(സി)സഹകരണ ജീവനക്കാര്‍ക്ക് ശന്പളം നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)ഉണ്ടെങ്കില്‍ കാരണം എന്തെന്ന് വിശദമാക്കാമോ;
(ഇ)ഇതുമൂലം സഹകരണ ജീ്വനക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
|
*43 |
സബര്‍ബന്‍ റയില്‍ സര്‍വ്വീസ്
ശ്രീ. സി. മോയിന്‍കുട്ടി
,, എന്‍. എ. നെല്ലിക്കുന്ന്
,, സി. മമ്മൂട്ടി
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സബര്‍ബന്‍ റയില്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് സംസ്ഥാനത്തിന്‍റെ പങ്കാളിത്തം എത്രത്തോളമാണെന്നും പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ;
(ബി)പ്രധാന പാതകളുടെ ഇരട്ടിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സ്ഥലമെടുത്തു നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
(സി)വിദൂര ജില്ലയായ കാസര്‍ഗോഡിനെ തലസ്ഥാനവുമായി അതിവേഗ റയില്‍ സര്‍വ്വീസു മുഖേന ബന്ധിപ്പിക്കുന്നതിന് കൂടി സബര്‍ബന്‍ റയില്‍ സര്‍വ്വീസ് പദ്ധതിയെ പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?
|
*44 |
കാരുണ്യ ബനവലന്‍റ് ഫണ്ട്
ശ്രീ. തോമസ് ഉണ്ണിയാടന്‍
,, മോന്‍സ് ജോസഫ്
'' സി.എഫ്.തോമസ്
'' റ്റി.യു.കുരുവിള
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കാരുണ്യ ബനവലന്‍റ് ഫണ്ട് പദ്ധതി കുറെക്കൂടി വിപുലമായി നടപ്പിലാക്കുന്നതിന് പുതുതായി എന്തെല്ലാം നടപടിക്രമങ്ങളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;
(ബി)നിലവില്‍ നല്കിവരുന്ന തുകകള്‍ വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ സ്വകാര്യ ആശുപത്രികളെ പ്രസ്തുത പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുന്നതിനും, മാനസിക വൈകല്യമുളള രോഗികളെ പുനരധിവസിപ്പിക്കുന്നതിനും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുമുളള നടപടി ഉണ്ടാകുമോ;വിശദാംശം ലഭ്യമാക്കുമോ?
|
*45 |
ലോട്ടറി മേഖല
ശ്രീ. സണ്ണി ജോസഫ്
,, തേറന്പില്‍ രാമകൃഷ്ണന്‍
'' സി.പി. മുഹമ്മദ്
'' കെ. മുരളീധരന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാനത്തെ ലോട്ടറി രംഗം കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനും എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് കമ്മീഷനെ നിയമിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)പ്രസ്തുത കമ്മീഷന്‍റെ അന്വേഷണ പരിധിയില്‍ എന്തെല്ലാം വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
(ഡി)സര്‍ക്കാരിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സാമൂഹ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനും കൂടുതല്‍ ലോട്ടറികള്‍ ആരംഭിക്കുന്നതിനുള്ള നടപടി കമ്മീഷന്‍റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമോ; വിശദമാക്കുമോ;
(ഇ) കമ്മീഷന്‍റെ റിപ്പോര്‍ട്ട് എന്ന് ലഭ്യമാകും; വിശദാംശം വ്യക്തമാക്കുമോ?
|
*46 |
സഹകരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കല്‍
ശ്രീ. ഇ. പി. ജയരാജന്‍
,, എസ്. ശര്‍മ്മ ,, കെ. കെ. നാരായണന്‍
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ ഏറ്റെടുക്കുക എന്ന നയം സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്‍റെ തുടക്കമായിട്ടാണോ കൊച്ചിയിലെ സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതിന് ഇതിനകം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്; ഏതെല്ലാം മേഖലയിലെ ഏതെല്ലാം നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ ഏറ്റെടുക്കുവാനാണ് ഉദ്ദേശിക്കുന്നത്; ഇതിനായി പ്രത്യേക മാനദണ്ഡം രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(സി)നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുക എന്നതും പ്രസ്തുത നയത്തിന്‍റെ ഭാഗമായിട്ടാണോ എന്നറിയിക്കുമോ?
|
*47 |
തേര്‍ഡ് ഐ പദ്ധതി
ശ്രീ. വി. റ്റി. ബല്‍റാം
,, ജോസഫ് വാഴക്കന്‍
,, ഷാഫി പറന്പില്‍
,, എം. പി. വിന്‍സെന്‍റ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മോട്ടാര്‍ വാഹന വകുപ്പ് തേര്‍ഡ് ഐ പദ്ധതിയ്ക്ക്
രൂപം നല്‍കിയിട്ടുണ്ടോ ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;
(സി)ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ പിടികൂടാന്‍ എന്തെല്ലാം സംവിധാനമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ ;
(ഡി)പദ്ധതി കാര്യക്ഷമമായി മോണിട്ടര്‍ ചെയ്യാന്‍ ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കുമോ ?
|
*48 |
കാരുണ്യ ഹോമുകള്‍
ശ്രീ. ആര്‍.സെല്‍വരാജ്
,, റ്റി.എന്‍.പ്രതാപന്‍
'' എ.പി.അബ്ദുളളക്കുട്ടി
'' സി.പി.മുഹമ്മദ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കാരുണ്യ ചികിത്സാ സഹായ പദ്ധതിയുടെ ഭാഗമായി കാരുണ്യ ഹോമുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
(ബി)പ്രസ്തുത ഹോമുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഒരുക്കിയിട്ടുളളത്; വിശദമാക്കുമോ;
(ഡി)കാരുണ്യ ഹോമുകള്‍ക്കായുളള സ്ഥലം എങ്ങനെ കണ്ടത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
|
*49 |
കേന്ദ്ര ഊര്‍ജ്ജ സംരക്ഷണനിയമം
ശ്രീ. എം. പി. വിന്‍സെന്‍റ്
,, തേറന്പില്‍ രാമകൃഷ്ണന്‍
,, വി. പി. സജീന്ദ്രന്‍
,, പാലോട് രവി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേന്ദ്ര ഊര്‍ജ്ജ സംരക്ഷണ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
(ബി)നിയമം നടപ്പാക്കുന്നത് ഏത് ഏജന്‍സി വഴിയാണ്; വിശദാംശം ലഭ്യമാക്കുമോ;
(സി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഊര്‍ജ്ജ സംരക്ഷണത്തിനായി സംസ്ഥാനത്ത് നടത്തി വരുന്നത്; വിശദമാക്കുമോ;
(ഡി)ഈ സര്‍ക്കാരിന്‍റെ കാലത്ത് ഊര്‍ജ്ജ സംരക്ഷണത്തിന് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്‍റെ എന്തെല്ലാം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
|
*50 |
വൈദ്യുതിനിരക്ക്
ശ്രീ. പി. റ്റി. എ. റഹീം
,, എ. കെ. ബാലന്‍
,, എസ്. ശര്‍മ്മ
,, കെ. കെ. നാരായണന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2014-15 സാന്പത്തികവര്‍ഷത്തെ എ.ആര്‍.ആര്‍. & ഇ.ആര്‍.സി. റെഗുലേറ്ററി കമ്മീഷനു സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)ഇതനുസരിച്ച് എത്ര രൂപയുടെ റവന്യൂ ഗ്യാപ്പാണു പ്രതീക്ഷിക്കുന്നത്;
(സി)പ്രസ്തുത റവന്യൂ ഗ്യാപ്പ് നികത്തുന്നതിന് ഏതൊക്കെ വിഭാഗം ഉപഭോക്താക്കളുടെ വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിക്കാനാണു നിര്‍ദ്ദേശിച്ചിട്ടുള്ളത്;
(ഡി)ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതിനിരക്കില്‍ എന്തു വര്‍ദ്ധനവ് വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
|
*51 |
ഹെവി വാഹനങ്ങള്‍ക്ക് ദേശീയ പെര്‍മിറ്റ്
ശ്രീ. എം. ഉമ്മര്‍
,, റ്റി. എ. അഹമ്മദ് കബീര്‍
,, എം. പി. അബ്ദുസ്സമദ് സമദാനി
,, കെ. മുഹമ്മദുണ്ണി ഹാജി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ടൂറിസ്റ്റ് ബസ്സുകള്‍ക്ക് ഒറ്റത്തവണ നികുതി ഈടാക്കി ദേശീയ പെര്‍മിറ്റ് നല്‍കാനുള്ള കേന്ദ്ര നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അത് നടപ്പായാല്‍ സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തെ ഏതുവിധത്തിലായിരിക്കും ബാധിക്കുക എന്നതിനെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(സി)ചരക്കുലോറികള്‍ക്കും ട്രക്കുകള്‍ക്കും ഈ രീതി നടപ്പാക്കിയത് സംസ്ഥാന താല്പര്യങ്ങളെ ഏതുവിധത്തില്‍ ബാധിച്ചു എന്ന് വിശദമാക്കുമോ ?
|
*52 |
കഞ്ചിക്കോട് റയില്‍വേ ഫാക്ടറി
ശ്രീ. എം. ഹംസ
,, എം. ചന്ദ്രന്‍
,, വി. ചെന്താമരാക്ഷന്‍
ശ്രീമതി കെ.എസ്. സലീഖ
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കഞ്ചിക്കോട് റയില്‍വേ ഫാക്ടറിയുടെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നുണ്ടോ; ഇതിന്‍റെ ശിലാസ്ഥാപനം നടത്തിയത് ഏത് തീയതിയിലായിരുന്നു; നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ എത്ര ശതമാനം പുരോഗതിയുണ്ടായിട്ടുണ്ട്;
(ബി)മുന്‍സര്‍ക്കാര്‍ പ്രസ്തുത പദ്ധതിയ്ക്കായി ഏറ്റെടുത്ത ഭൂമി എത്രയായിരുന്നു;
(സി)ഫാക്ടറി നിര്‍മ്മാണം ഏത് കന്പനിയുമായി സഹകരിച്ചാണ് റെയില്‍വേ നടത്തുന്നത്; കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങള്‍ എന്തെല്ലാമായിരുന്നു; കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഇത് സംബന്ധിച്ച ഏന്തെങ്കിലും ഉറപ്പ് ലഭിച്ചിട്ടുണ്ടോ?
|
*53 |
വൈദ്യുത പദ്ധതികള്‍
ശ്രീ. ബി. ഡി. ദേവസ്സി
,, എ. കെ. ബാലന്‍
,, രാജു എബ്രഹാം
,, കെ. കെ. ജയചന്ദ്രന്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)കേന്ദ്രാനുമതിക്ക് സമര്‍പ്പിക്കപ്പെട്ടതും മുടങ്ങിക്കിടക്കുന്നതുമായ സംസ്ഥാനത്തെ വൈദ്യുത പദ്ധതികളെക്കുറിച്ച് അവലോകനം നടത്തിയിട്ടുണ്ടോ;
(ബി)കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാതെ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണ്;
(സി)പ്രസ്തുത പദ്ധതികള്‍ക്ക് അനുമതി നേടിയെടുക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; അനുകൂലമായ തീരുമാനം ലഭിച്ചിട്ടുണ്ടോ;
(ഡി)മുഖ്യമന്ത്രിയ്ക്ക് പ്രധാനമന്ത്രിയില്‍ നിന്നോ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തില്‍ നിന്നോ എന്തെങ്കിലും ഉറപ്പ് പ്രസ്തുത പദ്ധതികളുടെ കാര്യത്തില്‍ ലഭിച്ചതായി അറിവുണ്ടോ;
(ഇ)പ്രസ്തുത പദ്ധതികള്‍ ഓരോന്നും പ്രാവര്‍ത്തികമാവുകയാണെങ്കില്‍ ലഭിക്കുമായിരുന്ന അധിക വൈദ്യൂതി എത്ര മെഗാവാട്ട് വീതമാണ്; വിശദമാക്കാമോ?
|
*54 |
ഐ.റ്റി. മേഖലയില്‍ സ്വകാര്യ ഹൈടെക് പാര്‍ക്ക്
ശ്രീ. ഷാഫി പറന്പില്‍
,, പി. സി. വിഷ്ണുനാഥ്
,, ഐ. സി. ബാലകൃഷ്ണന്‍
,, എ. റ്റി. ജോര്‍ജ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഐ.റ്റി. മേഖലയില്‍ സ്വകാര്യ ഹൈടെക് പാര്‍ക്കുകളെ സഹായിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതിവഴി കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)എന്തെല്ലാം ധനസഹായങ്ങളാണ് പ്രസ്തുത പദ്ധതിയിലൂടെ ഇവര്‍ക്ക് നല്‍കാനുദ്ദേശിക്കുന്നത്;
(ഡി)ധനസഹായം നല്‍കുന്നതിന് എന്തെല്ലാം നിബന്ധനകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ ?
|
*55 |
ഭാഗമായി വിദ്യാര്‍ത്ഥി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലബ്ബുകളുടെ പ്രവര്‍ത്തനം
ശ്രീ. സി. മമ്മൂട്ടി
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍
'' എന്‍.എ. നെല്ലിക്കുന്ന്
'' സി. മോയിന്‍കുട്ടി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഭാഗമായി വിദ്യാര്‍ത്ഥി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കോളേജുകള്‍ കേന്ദ്രീകരിച്ചുള്ള ക്ലബുകളുടെ പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(ബി)ക്ലബുകളില്‍ അംഗങ്ങളാകുന്നവര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് വിഭാവന ചെയ്തിട്ടുള്ളത്;
(സി)സ്കൂള്‍ ശാസ്ത്രമേളകളിലും, സയന്‍സ് എക്സിബിഷനുകളിലും പങ്കെടുത്ത് നൂതന ആശയങ്ങള്‍ ആവിഷ്ക്കരിച്ച് സമ്മാനം ലഭിച്ചവര്‍ക്ക് ക്ലബുകള്‍ മുഖേന പ്രോത്സാഹനത്തിന് മുന്‍ഗണന നല്കുമോ?
|
*56 |
അനര്‍ട്ട് നടപ്പാക്കിയ പദ്ധതികള്‍
ശ്രീ. പി. ഉബൈദുള്ള
,, കെ.എം. ഷാജി
,, പി.ബി. അബ്ദുള്‍ റസാക്
,, റ്റി.എ. അഹമ്മദ് കബീര്‍
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)മാലിന്യനിര്‍മ്മാര്‍ജ്ജനത്തോടൊപ്പം ഊര്‍ജ്ജോല്‍പാദനം കൂടി ലക്ഷ്യമിട്ട് അനര്‍ട്ട് നടപ്പാക്കിയ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
(ബി)ഈ പദ്ധതിയിന്‍കീഴില്‍ എന്തൊക്കെ പ്രവൃത്തികളാണ് ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(സി)ഈ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് വാഗ്ദാനം നല്‍കിയിരുന്നത്;
(ഡി)എല്ലാ ഗുണഭോക്താക്കള്‍ക്കും വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ?
|
*57 |
കേന്ദ്രപൊതുമേഖല സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പദ്ധതികള്‍
ശ്രീ. വി. ഡി. സതീശന്‍
,, വി. റ്റി. ബല്‍റാം
,, പി. എ. മാധവന്‍
,, പാലോട് രവി
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വ്യവസായ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;
(ബി)ഇതിനായി കേന്ദ്ര പൊതുമേഖലയുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണ്;
(സി)ഏതെല്ലാം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായാണ് സഹകരിക്കാനുദ്ദേശിക്കുന്നത്;
(ഡി)ഈ സര്‍ക്കാരിന്‍റെ കാലത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യവസായരംഗം എത്രമാത്രം പുരോഗതി പ്രാപിച്ചു; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
*58 |
ഓഫ് ഗ്രിഡ് റൂഫ് ടോപ്പ് സോളാര്‍ പ്ലാന്‍റുകള്‍
ശ്രീ. കെ. വി. വിജയദാസ്
,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
,, കെ. ദാസന്‍
,, കെ. സുരേഷ് കുറുപ്പ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)ഗ്രിഡ് കണക്ഷനോട് കൂടി റൂഫ് ടോപ്പ് സൌരോര്‍ജ്ജ സംവിധാനം ഏര്‍പ്പെടുത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദമാക്കുമോ;
(ബി)ഗ്രിഡുമായി ബന്ധിപ്പിച്ച സൌരോര്‍ജ്ജ പാനലുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;
(സി)പ്രഖ്യാപിത 25000 ഓഫ് ഗ്രിഡ് റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ലാന്‍റുകളില്‍ എത്രയെണ്ണം സ്ഥാപിക്കുകയുണ്ടായി; ഇതിനായി ബഡ്ജറ്റില്‍ എന്തു തുക വകയിരുത്തിയിരുന്നു;ചെലവഴിച്ചതെത്ര;
(ഡി)ഇതുമൂലം പ്രതീക്ഷിച്ച അധിക സ്ഥാപിതശേഷി എത്ര മെഗാവാട്ടായിരുന്നു; ഇതിനകം സ്ഥാപിതശേഷിയില്‍ എന്തു വര്‍ദ്ധനവുണ്ടായി; വിശദമാക്കുമോ ?
|
*59 |
വൈദ്യുതി ബോര്‍ഡ് കന്പനിവല്‍ക്കരണം
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. മാത്യു റ്റി. തോമസ്
,, ജോസ് തെറ്റയില്‍
,, സി. കെ. നാണു
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)വൈദ്യുതി ബോര്‍ഡ് കന്പനിവത്കരിച്ചതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
(ബി)ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ എന്തെല്ലാം; വിജ്ഞാപനത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി)ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഗ്യാരന്‍റി നല്‍കുമോ;
(ഡി)കന്പനിയായി പ്രവര്‍ത്തനമാരംഭിക്കുവാന്‍ എന്തെല്ലാം നടപടി ക്രമങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളത് എന്ന് വ്യക്തമാക്കുമോ?
|
*60 |
റോഡപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ പദ്ധതി
ശ്രീ. ലൂഡി ലൂയിസ്
,, പി.എ.മാധവന്‍
,, ആര്‍. സെല്‍വരാജ്
,, എം.എ.വാഹീദ്
താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:
(എ)റോഡപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്‍റെ നേതൃത്വത്തില്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി കൈവരിക്കുവാനുദ്ദേശിക്കുന്നത്;
(സി)അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് എന്തെല്ലാം ചികിത്സാ സൌകര്യങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ആരെയെല്ലാമാണ് പ്രസ്തുത പദ്ധതിയില്‍ സഹകരിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്കുമോ?
|
<<back |
next
page>>
|