|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED
|
|
QUESTIONS |
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are
here: Business >13th KLA >10th
Session>Starred Q & A |
|
Answer Provided
|
|
Answer Not Yet Provided
|
|
|
THIRTEENTH KLA -
10th SESSION
STARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
*451
|
ക്രിമിനല്‍ നീതി നിര്‍വ്വഹണ സംവിധാനത്തിന്‍റെ വിശ്വാസ്യത
ശ്രീ. കെ. കെ. ജയചന്ദ്രന്‍
,, പി. ശ്രീരാമകൃഷ്ണന്‍
,, രാജു എബ്രഹാം
,, എസ്. ശര്‍മ്മ
(എ)ഏതൊരാളെയും ഏത് കേസിലും എപ്പോഴും പ്രതിയാക്കാമെന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴത്തെ ക്രിമിനല്‍ നീതിനിര്‍വ്വഹണ സംവിധാനത്തില്‍ ഉണ്ടായിരിക്കുന്നതെന്ന ആക്ഷേപം പരിഗണിച്ചിട്ടുണ്ടോ ;
(ബി)പോലീസ് അനേ്വഷണം രാഷ്ട്രീയ പ്രേരിതവും വൈരനിര്യാതന ബുദ്ധിയോടും കൂടിയായിരിക്കുന്നതിനാലാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന ആക്ഷേപം പരിഗണിച്ചിട്ടുണ്ടോ ;
(സി)പോലീസ്സേനയെ ഈ നിലയില്‍ ഉപയോഗിച്ചാല്‍ ക്രിമിനല്‍ നീതിനിര്‍വ്വഹണ സംവിധാനത്തിന്‍റെ വിശ്വാസ്യതയ്ക്കും സ്വീകാര്യതയ്ക്കും കോട്ടം തട്ടുമെന്നകാര്യം സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ടോ ?
|
*452 |
പതിനാലാം ധനകാര്യ കമ്മീഷന്‍ മുന്‍പാകെ സമര്‍പ്പിച്ച നിവേദനം
ശ്രീ. മാത്യു റ്റി. തോമസ്
,, ജോസ് തെറ്റയില്‍
,, സി. കെ. നാണു
ശ്രീമതി ജമീലാ പ്രകാശം
(എ)സംസ്ഥാനം ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോട് 14-ാം ധനകാര്യ കമ്മീഷന്‍ എന്തെങ്കിലും പ്രകികരണം അറിയിച്ചിട്ടുണ്ടോ;
(ബി)വിവിധ രാഷ്ടീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ധനകാര്യക്കമ്മീഷന്‍ മുന്‍പാകെ നല്‍കിയ നിവേദനങ്ങള്‍ ക്രോഡീകരിച്ചു സമര്‍പ്പിക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
|
*453 |
വൈദ്യുതി ബോര്‍ഡിന്‍റെ കൈവശമുള്ള
വനഭൂമി
ശ്രീ. പി. കെ. ബഷീര്‍
,, സി. മോയിന്‍കുട്ടി
,, പി. ബി. അബ്ദുള്‍ റസാക്
,, കെ. മുഹമ്മദുണ്ണി ഹാജി
(എ) വൈദ്യുതി ബോര്‍ഡ് കന്പനിയാക്കുന്നതോടെ വൈദ്യുതി ബോര്‍ഡിന്‍റെ ഉപയോഗത്തിലുണ്ടായിരുന്ന വനഭൂമിയുടെ കാര്യത്തില്‍ എന്തു നടപടിക്രമം സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(ബി) നിലവില്‍ വൈദ്യുതി ബോര്‍ഡിന്‍റെ ഉപയോഗത്തിലുള്ള വനഭൂമി അളന്ന് തിട്ടപ്പെടുത്തിയി ട്ടുണ്ടോ; എങ്കിലത് എത്ര വരുമെന്ന് വ്യക്തമാക്കുമോ;
(സി) പൊതുസ്വത്തായ ജലോപയോഗം, ജലവൈ ദ്യുത പദ്ധതിക്കുപയോഗിക്കുന്ന വനഭൂമി, വൈദ്യുതി ബോര്‍ഡിന്‍റെ അധീനതയിലുള്ള റവന്യൂഭൂമി എന്നീ പൊതുസ്വത്തുക്കളുടെ കാര്യത്തില്‍ കൈമാറ്റക്കരാറില്‍ വ്യക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അക്കാര്യം പരിശോധിക്കുമോ?
|
*454 |
മലയാളം ഒന്നാം ഭാഷയാക്കുന്നതില്‍ നിന്നും പിന്മാറാനുള്ള തീരുമാനം
ഡോ. കെ. ടി. ജലീല്‍
ശ്രീ. പുരുഷന്‍ കടലുണ്ടി
,, വി. ശിവന്‍കുട്ടി
,, ആര്‍. രാജേഷ്
(എ)സംസ്ഥാനത്ത് ജോലി നേടാന്‍ പത്താംതരം വരെയെങ്കിലും മലയാളം പഠിച്ചിരിക്കുകയോ, അല്ലെങ്കില്‍ ഒരു യോഗ്യതാ പരീക്ഷ ജയിച്ചിരിക്കുകയോ വേണമെന്ന പി.എസ്.സി അംഗീകരിച്ച വ്യവസ്ഥ വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടോ; ഇതു സംബന്ധമായ മന്ത്രിസഭാ യോഗതീരുമാനത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
(ബി)മലയാളം ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
(സി)മലയാളം നിര്‍ബന്ധമാക്കാന്‍ എടുത്ത തീരുമാനം നടപ്പാക്കാതിരിക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തായിരുന്നു?
|
*455 |
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന്‍റെ ദുരുപയോഗം
ശ്രീ. റ്റി. വി. രാജേഷ്
,, എം. എ. ബേബി
,, ജെയിംസ് മാത്യു
,, എ. പ്രദീപ്കുമാര്‍
(എ)സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം സര്‍ക്കാരിന്‍റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായും തെറ്റായി വ്യാഖ്യാനിച്ചും കള്ളക്കേസുകളുടെ പിന്‍ബലത്തിലും യുവജന-വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്കു നേരെ പ്രയോഗിച്ചുവരുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ടോ;
(ബി)രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ രാഷ്ട്രീയ സമരങ്ങളുടെ ഭാഗമായി എടുക്കപ്പെട്ട കേസുകളുടെ ബലത്തില്‍ കാപ്പ നിയമം ദുര്‍വിനിയോഗം ചെയ്യപ്പെടാതിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
(സി)നിയമത്തിനും സര്‍ക്കാര്‍ ഉറപ്പുകള്‍ക്കും വിരുദ്ധമായി പൊതുപ്രവര്‍ത്തകര്‍ക്കെതിരെ പ്രസ്തുത നിയമപ്രകാരം തെറ്റായ നിലയില്‍ കേസുകള്‍ എടുക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാമോ;
(ഡി)ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ; ഈ നിയമത്തിലെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്ത് ഏതെങ്കിലും യുവജന-വിദ്യാര്‍ത്ഥി പ്രവര്‍ത്തകനെ നാടുകടത്തുകയുണ്ടായോ?
|
*.456 |
സുതാര്യ കേരളം ജില്ലാ സെല്ലിന്‍റെ പ്രവര്‍ത്തനം
ശ്രീ. ബെന്നി ബെഹനാന്‍
,, റ്റി. എന്‍. പ്രതാപന്‍
,, ഷാഫി പറന്പില്‍
,, കെ. മുരളീധരന്‍
(എ)സുതാര്യ കേരളം ജില്ലാ സെല്ലിന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(സി)എല്ലാ ജില്ലകളിലും സെല്ലിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നകാര്യം പരിഗണിക്കുമോ; വ്യക്തമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?
|
*457 |
കെ.എസ്.ആര്‍.ടി.സി.യില്‍ വിജിലന്‍സ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം
ശ്രീ. ആര്‍. സെല്‍വരാജ്
,, തേറന്പില്‍ രാമകൃഷ്ണന്‍
,, എ.പി. അബ്ദുള്ളക്കുട്ടി
(എ)വരുമാനചോര്‍ച്ച തടയുന്നതിന്‍റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി.യില്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(ബി)ഇതിന്‍റെ ഭാഗമായി കോര്‍പ്പറേഷനിലെ വിജിലന്‍സ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നകാര്യം പരിഗണിക്കുമോ; വിശദമാക്കുമോ;
(സി)സ്ക്വാഡുകളെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;
(ഡി)കെ.എസ്.ആര്‍.ടി.സി.യുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സ്ക്വാഡുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുമോ; വിശദമാക്കുമോ?
|
*458 |
മദ്യനയം സംബന്ധിച്ച കമ്മീഷന്
ശ്രീ. സി. ദിവാകരന്‍
,, പി. തിലോത്തമന്
,, ജി. എസ്. ജയലാല്‍
,, വി. ശശി
(എ)മദ്യനയം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കമ്മീഷനെ എന്നാണ് നിയമിച്ചത്;
(ബി)ഈ ഗവണ്‍മെന്‍റ് അധികാരമേറ്റശേഷം ബാര്‍ലൈസന്‍ സിനുളള അനുമതിയ്ക്കായി എത്ര അപേക്ഷകള്‍ കെട്ടികിടപ്പുണ്ടെന്ന് വ്യക്തമാക്കുമോ?
|
*459 |
നീര ഉല്‍പാദനം
ശ്രീ. സി. കൃഷ്ണന്‍
'' പി. കെ. ഗുരുദാസന്
'' വി. ചെന്താമരാക്ഷന്‍
'' കെ. കെ. നാരായണന്‍
(എ)നീര ഉല്പാദിപ്പിക്കാന്‍ ആര്‍ക്കെല്ലാം എന്തെല്ലാം വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവാദം നല്കാന്‍ ഉദ്ദേശിക്കുന്നു;
(ബി)കള്ളുചെത്ത് മേഖലയില്‍ സംസ്ഥാനത്ത് പരന്പരാഗതമായി പ്രവര്‍ത്തിച്ചുവരുന്നവര്‍ക്ക് നീര ഉല്പാദനരംഗത്ത് പ്രതേ്യക പരിഗണന നല്‍കാന്‍ വ്യവസ്ഥയുണ്ടോ; വിശദമാക്കാമോ;
(സി)നീരയുടെ ഉല്പാദനം, ശേഖരണം വിതരണം തുടങ്ങിയവ സംബന്ധിച്ച പദ്ധതി വിശദാംശങ്ങള്‍ വിശദമാക്കുമോ?
|
*460 |
അക്രമപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് നടപടി
ശ്രീ. എന്‍.എ. നെല്ലിക്കുന്ന്
,, കെ.എം. ഷാജി
,, എം. ഉമ്മര്‍
,, വി.എം. ഉമ്മര്‍ മാസ്റ്റര്‍
(എ)രാഷ്ട്രീയവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ സംഘടിത അക്രമപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണങ്ങളെയും അതിന് നേതൃത്വമോ, പ്രേരണയോ നല്‍കുന്നവരെയും കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;
(ബി)സ്വതന്ത്രമായ ജനാധിപത്യഭരണരീതി നിലനില്‍ക്കുന്ന സംസ്ഥാനത്ത് നിരന്തരം ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
(സി)പ്രസ്തുത വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലുണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
(ഡി)ജനാധിപത്യ മൂല്യത്തിലധിഷ്ടിതമായ ജീവിതക്രമത്തിന് ജനങ്ങളെ പ്രാപ്തരാക്കാന്‍ ഉതകുംവിധം സ്കൂള്‍തലം മുതലുള്ള വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
*461 |
വനിതാപോലീസ് സേനയുടെ ശാക്തീകരണം
ശ്രീ. സണ്ണി ജോസഫ്
,, എം. എ. വാഹീദ്
,, ലൂഡി ലൂയിസ്
,, പി. സി. വിഷ്ണുനാഥ്
(എ)വനിതാ പോലീസ് സേനയെ ശാക്തീകരിക്കാന്‍ എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുളളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(ബി)ഇതിനായി സേനയിലെ വനിതാ പ്രാതിനിധ്യം നിശ്ചിത ശതമാനമായി ഉറപ്പിക്കുന്ന കാര്യം ആലോചിക്കുമോ; വിശദാംശങ്ങള്‍ നല്കാമോ;
(സി)വനിതാ പ്രാതിനിധ്യം ഏര്‍പ്പെടുത്തുന്പോള്‍ ഏതൊക്കെ തസ്തികകളിലാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
|
*462 |
അനധികൃത വാഹനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന
ശ്രീ. പി.ബി. അബ്ദുള്‍ റസാക്
'' കെ. മുഹമ്മദുണ്ണി ഹാജി
'' സി. മോയിന്‍കുട്ടി
'' പി.കെ.ബഷീര്‍
(എ)നിയമാനുസൃത രജിസ്ട്രേഷനോ, രേഖകളോ ഇല്ലാത്ത നിരവധി വാഹനങ്ങള്‍ നിരത്തുകളില്‍ ഓടുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;'
(ബി)ഇതു പരിശോധിക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
(സി)ഒരേ നന്പരില്‍ ഒന്നിലേറെ വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കില്‍ കണ്ടു പിടിക്കാന്‍ സംവിധാനമുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ഡി)നിരത്തിലോടുന്ന വാഹനങ്ങളെയെല്ലാം നിരന്തരം നിരീക്ഷിക്കാനും, നിയമാനുസൃതമല്ലാത്ത വാഹനങ്ങളെ തിരിച്ചറിയാനും ഉതകുംവിധം, സ്കാനര്‍, ഹോളോംഗ്രാം പോലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?
|
*463 |
വനവിസ്തൃതിയും വന സംരക്ഷണവും
ശ്രീ. സി. കെ. നാണു
,, മാത്യു റ്റി. തോമസ്
ശ്രീമതി ജമീലാ പ്രകാശം
ശ്രീ. ജോസ് തെറ്റയില്‍
(എ)സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ഹെക്ടര്‍ വനഭൂമിയാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കാമോ;
(ബി)ഇതു സംബന്ധിച്ച് അവസാനമായി കണക്കെടുപ്പ് നടത്തിയത് ഏത് വര്‍ഷത്തിലാണ് എന്ന് അറിയിക്കാമോ;
(സി)വനസംരക്ഷണത്തിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ?
|
*464 |
അനധികൃത സാന്പത്തികസ്ഥാപനങ്ങള്‍ക്കെതിരെ നടപടി
ശ്രീ. എ.എ. അസീസ്
(എ)സംസ്ഥാനത്ത് പല പേരുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങി പൊതുജനങ്ങളില്‍നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്ന അനധികൃത സാന്പത്തികസ്ഥാപനങ്ങള്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് ആഭ്യന്തരവകുപ്പ് കൈക്കൊള്ളുന്നത്;
(ബി)തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയതിനുശേഷം മാത്രം അന്വേഷണം നടത്തുന്ന പതിവുരീതിക്ക് പകരമായി ഇത്തരത്തില്‍ സാന്പത്തികം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ നിയമാനുസരണമായാണോ പ്രവര്‍ത്തിക്കുന്നത് എന്ന് ആഭ്യന്തര വകുപ്പ് പരിശോധിക്കാറുണ്ടോ;
(സി)ഇല്ലെങ്കില്‍ സാന്പത്തിക ഇടപാടുകള്‍ നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ പരിശോധിക്കുന്നതിന് ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കുമോ?
|
*465 |
കേരളാ പോലീസിന്‍റെ ആധുനികവത്ക്കരണം
ശ്രീ. ഇ. ചന്ദ്രശേഖരന്‍
,, വി. എസ്. സുനില്‍ കുമാര്‍
,, കെ. അജിത്
,, ചിറ്റയം ഗോപകുമാര്‍
(എ)കേരള പോലീസിനെ ആധുനികവല്ക്കരിക്കുന്നതിനായി ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിനുശേഷം എത്ര പദ്ധതികള്‍ കേന്ദ്ര ഗവണ്‍മെന്‍റിന് സമര്‍പ്പിച്ചു; അവ ഏതെല്ലാം;
(ബി)ഈ പദ്ധതികളില്‍ കേന്ദ്ര ഗവണ്‍മെന്‍റില്‍ നിന്നും ഏതൊക്കെ പദ്ധതികള്‍ക്ക് എത്ര തുക ലഭിച്ചു; ഇതില്‍ എത്ര വീതം ചെലവഴിച്ചു;
(സി)കുറ്റവാളികളെ പിടികൂടുന്നതിന് ഏതെങ്കിലും രീതിയിലുളള ആധുനിക സംവിധാനങ്ങള്‍ നടപ്പാക്കുന്നുണ്ടോ; എങ്കില്‍ പ്രസ്തുത സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?
|
*466 |
ജലജീവികള്‍ക്കായി ആശുപത്രി
ശ്രീ. എ.പി.അബ്ദുളളകുട്ടി
'' എം.എ.വാഹീദ്
'' തേറന്പില്‍ രാമകൃഷ്ണന്‍
'' വി.ടി.ബല്‍റാം
(എ)ഫിഷറീസ് സര്‍വ്വകലാശാലയില്‍ ജലജീവികള്‍ക്ക് മാത്രമായി ആശുപത്രി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
(സി)ഇതിനായി ദേശിയ ഫിഷറീസ് ഡവലപ്മെന്‍റ് ബോര്‍ഡ് എന്ത് തുക അനുവദിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ഡി)ആശുപത്രി തുടങ്ങുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ?
|
*467 |
കുറ്റവാളികളുടെ ഓണ്‍ലൈന്‍ ക്രൈം ഡാറ്റാബേസ്
ശ്രീ. എ.റ്റി. ജോര്‍ജ്
,, ജോസഫ് വാഴക്കന്
,, സി.പി. മുഹമ്മദ്
,, ലൂഡി ലൂയിസ്
(എ)സംസ്ഥാനത്ത് കുറ്റവാളികളുടെ ഓണ്‍ലൈന്‍ ക്രൈം ഡാറ്റാബേസ് തയ്യാറാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതുവഴി കൈവരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(സി)എന്തെല്ലാം വിവരങ്ങളാണ് ഡാറ്റാബേസില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
|
*468 |
നിലന്പൂര്‍-വയനാട് വനമേഖലയില്‍ വാസമുറപ്പിച്ച സായൂധ സംഘങ്ങള്‍
ഡോ. ടി. എം. തോമസ് ഐസക്
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
ശ്രീ. ഇ. പി. ജയരാജന്‍
(എ)പശ്ചിമഘട്ട സംരക്ഷകരെന്ന വ്യാജേന നിലന്പൂര്‍-വയനാട് വനമേഖലയില്‍ സായൂധ സംഘങ്ങള്‍ വേരുറപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ ;
(ബി)മലയോര മേഖലകളില്‍ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ലഘുലേഖകള്‍ ഇറക്കിയും മറ്റ് നിലയിലും ഇവര്‍ പ്രത്യക്ഷപ്പെടുന്നതായി സര്‍ക്കാരിന് അറിവുണ്ടോ; വനത്തോട് ചേര്‍ന്നുള്ള കോളനികളിലും ജനവാസ കേന്ദ്രങ്ങളിലും ഇവര്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നതായും ജനങ്ങളുമായി സന്പര്‍ക്കം പുലര്‍ത്തുന്നതായുമുള്ള റിപ്പോര്‍ട്ടുകളുടെ വാസ്തവമെന്താണെന്ന് അനേ്വഷിക്കുകയുണ്ടായോ ;
(സി)സംശയകരമായ സാഹചര്യത്തില്‍ ഇതിനകം കണ്ടെത്തപ്പെട്ടവര്‍ സായുധ സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ ?
|
*469 |
സ്ക്കൂള്‍ കുട്ടികള്‍ക്കിടയില്‍ മദ്യമയക്കുമരുന്ന് ഉപയോഗം
ശ്രീ. എന്‍. ഷംസുദ്ദീന്‍
'' റ്റി.എ. അഹമ്മദ്കബീര്‍
'' പി. ഉബൈദുള്ള
'' സി. മമ്മൂട്ടി
(എ)സ്ക്കൂള്‍ കുട്ടികള്‍ക്കിടയില്‍ മയക്കുമരുന്നുകളുടെയും മദ്യത്തിന്‍റെയും ഉപയോഗം വ്യാപകമാണെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സ്ക്കൂള്‍ കുട്ടികള്‍ വൈറ്റ്നര്‍ മണത്തു ലഹരി ആസ്വദിക്കുന്ന കാര്യം എക്സൈസ് വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച് വിശദവിവരം നല്കുമോ;
(സി)സ്ക്കൂള്‍ പരിസരങ്ങളില്‍ വിവിധ രൂപങ്ങളിലും, വ്യത്യസ്ത രീതികളിലും മയക്കുമരുന്ന്, മദ്യം എന്നിവ വ്യാപകമായി പുതുതലമുറയെ അവയ്ക്ക് അടിമകളാകുന്ന മാഫിയകളെ നിയന്ത്രിക്കാന്‍ സ്ക്കൂള്‍ പരിസര നിരീക്ഷണത്തിനും, വില്പന വിഭവങ്ങള്‍ പരിശോധിക്കുന്നതിനും വേണ്ട നിര്‍ദ്ദേശം നല്കുമോ?
|
*.470 |
എ.ടി.എം സേവനങ്ങള്‍ക്ക് ഫീസ്
ശ്രീ. പുരുഷന്‍ കടലുണ്ടി
,, വി. ശിവന്‍കുട്ടി
,, സാജു പോള്‍
,, പി.റ്റി.എ. റഹീം
(എ)എ.ടി.എമ്മുകള്‍ വഴിയുള്ള ബാങ്കുകളുടെ സേവനങ്ങള്‍ക്കും ഇടപാടിനും പുതുതായി ഫീസ് ഈടാക്കാനും നിലവിലുള്ള സേവനങ്ങള്‍ പരിമിതപ്പെടുത്താനും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി)ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള സ്വകാര്യ ബാങ്കുകളുടെ പ്രസ്തുത നീക്കം റിസര്‍വ്വ് ബാങ്ക് അംഗീകരിക്കാന്‍ പോകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
(സി)എങ്കില്‍ പ്രസ്തുത നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറാകുമോ; വിശദമാക്കാമോ?
|
*471 |
കപ്പല്‍ മാര്‍ഗ്ഗം ചരക്ക് നീക്കാന്‍ പദ്ധതി
ശ്രീ. ഡൊമിനിക് പ്രസന്‍റേഷന്
,, വി. ഡി. സതീശന്‍
,, ഐ. സി. ബാലകൃഷ്ണന്‍
,, ജോസഫ് വാഴക്കന്‍
(എ)സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും വ്യവസായ ശാലകളുടെയും ചരക്ക് നീക്കം തീരദേശ കപ്പല്‍ ഗതാഗത പദ്ധതിയിലൂടെ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ബി)ഏതെല്ലാം തുറമുഖങ്ങളില്‍ കൂടി ചരക്ക് നീക്കം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഇത് മൂലം ചരക്ക് നീക്കങ്ങള്‍ക്കുള്ള ചെലവ് കരമാര്‍ഗ്ഗത്തേക്കാള്‍ എത്രത്തോളം കുറയുമെന്നാണ് കരുതുന്നത്; വിശദമാക്കുമോ;
(ഡി)തീരദേശ കപ്പല്‍ ഗതാഗത പദ്ധതിയനുസരിച്ച് നല്‍കുന്ന ഇന്‍സെന്‍റീവ് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ബാധകമാകുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
|
*472 |
ഗുണനിലവാരം കുറഞ്ഞ പെയിന്‍റ് വാങ്ങിയതിലൂടെ കെ.എസ്.ആര്‍.ടി.സി ക്കുണ്ടായ നഷ്ടം
ശ്രീ. കെ. രാജു
,, പി. തിലോത്തമന്
,, ജി. എസ്. ജയലാല്‍
,, വി. ശശി
(എ)ഗുണനിലവാരം കുറഞ്ഞ പെയിന്‍റ് വാങ്ങിയ വകയില്‍ കെ.എസ്.ആര്‍.ടി.സിക്ക് വന്‍ നഷ്ടം നേരിട്ടതായി വിജിലന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടുണ്ടോ;
(ബി)ഇത്തരത്തില്‍ പെയിന്‍റ് വാങ്ങിയതിലൂടെ കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടയില്‍ എത്ര നഷ്ടമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)കോര്‍പ്പറേഷന്‍ വാങ്ങുന്ന പെയിന്‍റിന്‍റെ ടിന്നില്‍ നിര്‍മ്മാണ തീയതി, കാലാവധി, ബാച്ച് നന്പര്‍, വില എന്നിവ രേഖപ്പെടുത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
(ഡി)പെയിന്‍റിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിന് കോര്‍പ്പറേഷനില്‍ എന്തെല്ലാം സാങ്കേതിക സംവിധാനങ്ങള്‍ നിലവിലുണ്ടെന്ന് വെളിപ്പെടുത്തുമോ;
(ഇ)ഒരു ബസ്സിന് ചായം പൂശാന്‍ എത്ര ലിറ്റര്‍ പെയിന്‍റാണ് ഉപയോഗിച്ചിരുന്നത്; ഇപ്പോള്‍ എത്ര ലിറ്റര്‍ പെയിന്‍റ് ഉപയോഗിക്കുന്നുവെന്ന് അറിയിക്കുമോ?
|
*473 |
എക്സൈസ് സേനയ്ക്ക് വയര്‍ലസ് സംവിധാനം
ശ്രീ. ജോസഫ് വാഴക്കന്‍
,, സണ്ണി ജോസഫ്
,, കെ. മുരളീധരന്
,, ലൂഡി ലൂയിസ്
(എ)എക്സൈസ് സേനയ്ക്ക് സംസ്ഥാന വ്യാപകമായി പുതിയ വയര്‍ലസ് സംവിധാനം ഒരുക്കുവാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;
(ബി)സേനാ നവീകരണ പദ്ധതിയില്‍ വയര്‍ലസ് സംവിധാനത്തിന് രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതിന് വരുന്ന ചെലവ് വ്യക്തമാക്കാമോ;
(സി)ഫീല്‍ഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന എക്സൈസ് ഉദ്യോഗസ്ഥരെ വയര്‍ലസ് സംവിധാനത്തിലൂടെ ജില്ലാടിസ്ഥാനത്തില്‍ ബന്ധിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതിന്‍റെ വിശദാംശം വെളിപ്പെടുത്തുമോ;
(ഡി)എക്സൈസ് സേനയെ നവീകരിച്ച് ആധുനികവത്ക്കരിക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
|
*474 |
ഷെയര്‍ ടാക്സി
ശ്രീ. കെ. ശിവദാസന്‍ നായര്‍
,, തേറന്പില്‍ രാമകൃഷ്ണന്‍
,, ഡൊമിനിക് പ്രസന്‍റേഷന്‍
,, എം. പി. വിന്‍സെന്‍റ്
(എ) ഷെയര്‍ ടാക്സി സംവിധാനം നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാ ക്കുമോ;
(ബി) ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിവരിക്കുമോ;
(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?
|
*475 |
സ്പോര്‍ട്സ് മേഖലയിലെ സഹായം വിതരണം ചെയ്യാന്‍ ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ മെക്കാനിസം
ശ്രീ. എം. എ. വാഹീദ്
,, സി. പി. മുഹമ്മദ്
,, എ. റ്റി. ജോര്‍ജ്
,, സണ്ണി ജോസഫ്
(എ)സ്പോര്‍ട്സ് താരങ്ങള്‍ക്ക് നല്‍കുന്ന സാന്പത്തിക സഹായങ്ങള്‍ വിതരണം ചെയ്യുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ്;
(ബി)ധനസഹായങ്ങളും, സ്പോര്‍ട്സ് മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്‍റും മറ്റ് സാന്പത്തിക സഹായങ്ങളും ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ മെക്കാനിസം വഴി വിതരണം ചെയ്യുന്ന പദ്ധതിക്ക് രൂപം നല്‍കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്;
(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?
|
*476 |
ചെക്ക് പോയിന്‍റുകള്‍ നിര്‍ത്തലാക്കിയ നടപടി
ശ്രീ. ഇ.പി.ജയരാജന്‍
'' ബി.സത്യന്‍
'' എ.എം.ആരിഫ്
'' വി.ചെന്താമരാക്ഷന്‍
(എ)കെ.എസ്.ആര്‍.ടി.സി.യുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കുമോ;
(ബി)സംസ്ഥാനത്തെ ചെക്ക് പോയിന്‍റുകള്‍ നിര്‍ത്തലാക്കി വരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)തിരുവനന്തപുരം കിഴക്കേകോട്ടയിലേതുള്‍പ്പെടെ എത്ര ചെക്ക് പോയിന്‍റുകള്‍ നിര്‍ത്തലാക്കിയെന്നും അതിന്‍റെ കാരണമെന്തെന്നും വ്യക്തമാക്കുമോ;
(ഡി)ചെക്ക്പോയിന്‍റുകള്‍ നിര്‍ത്തിലാക്കിയതുമൂലം തിരുവനന്തപുരം ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ സ്വകാര്യ ബസ്സുകളുടെ അനധികൃത സര്‍വ്വീസുകള്‍ വ്യാപകമായതായി സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;
(ഇ)ഇതിന്‍റെ ഫലമായി കെ.എസ്.ആര്‍.ടി.സി. നഷ്ടം നേരിടുന്നത് ഇല്ലാതാക്കാനായി ചെക്ക്പോയിന്‍റുകള്‍ പുനസ്ഥാപിച്ച് ആവശ്യമായ കര്‍ശന പരിശോധന നടത്താന്‍ നടപടി സ്വീകരിക്കുമോ?
|
*477 |
വന്യജീവി മേഖലയിലൂടെയുള്ള രാത്രികാലയാത്ര
ശ്രീ. രാജു എബ്രഹാം
,, കെ. കെ. ജയചന്ദ്രന്‍
,, എസ്. രാജേന്ദ്രന്‍
,, പി.റ്റി.എ. റഹീം
(എ)വന്യജീവി മേഖലയിലൂടെയുള്ള രാത്രികാലയാത്ര നിരോധിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ടോ ; പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ പരിധിയില്‍ വരുന്ന വനമേഖലകളിലെ ഗതാഗതവും നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ ;
(ബി)കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് വിശദമാക്കാമോ ;
(സി)സംസ്ഥാനത്തെ വന്യജീവി വനമേഖലകളിലെ സഞ്ചാരം സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ നിഗമനം വെളിപ്പെടുത്താമോ ;
(ഡി)നിര്‍ദ്ദേശം ബാധകമാകുന്ന പ്രദേശങ്ങള്‍ എതൊക്കെയാണെന്ന് വിശദമാക്കുമോ ; ശബരിമലയെ ഈ നിര്‍ദ്ദേശങ്ങളില്‍നിന്ന് ഒഴിവാക്കിവിട്ടുണ്ടോ ;
(ഇ)നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് വനംവകുപ്പ് സംസ്ഥാനത്ത് ഇതിനകം കൈക്കൊണ്ട നടപടികള്‍ വെളിപ്പെടുത്താമോ ?
|
*478 |
മത്സ്യസന്പത്തിന്‍റെ കുറവ്
ശ്രീ. പി. തിലോത്തമന്‍
ശ്രീമതി ഗീതാ ഗോപി
ശ്രീ. കെ. അജിത്
,, ജി. എസ്. ജയലാല്‍
മത്സ്യസന്പത്ത് കുറയാനുണ്ടായ കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്തുമോ?
|
*479 |
കായികതാരങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍
ശ്രീ. എ. കെ. ബാലന്‍
,, എസ്. ശര്‍മ്മ
,, കെ. രാധാകൃഷ്ണന്‍
,, ആര്‍. രാജേഷ്
(എ)സംസ്ഥാനത്തെ കായികതാരങ്ങള്‍ കായികമേളകളില്‍ പങ്കെടുക്കാന്‍ പോകുന്പോള്‍ നേരിടുന്ന പ്രയാസങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)കേരള ഹൈക്കോടതി ദേശീയ സ്കൂള്‍ കായികമേളകളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കുണ്ടാകുന്ന പ്രയാസത്തെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ നടത്തിയ രൂക്ഷ വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഹൈക്കോടതിയില്‍നിന്നും ആര്‍ക്കെങ്കിലും ഈ പ്രശ്നത്തിന് നോട്ടീസ് ലഭിക്കുകയുണ്ടായിട്ടുണ്ടോ ; എങ്കില്‍ ആര്‍ക്കെല്ലാം വിശദമാക്കുമോ ;
(സി)മേളകളില്‍ പങ്കെടുക്കുന്ന താരങ്ങളുടെ യാത്രാപ്രശ്നത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വെളിപ്പെടുത്താമോ ?
|
*.480 |
വിചാരണത്തടവുകാരായി ജയിലുകളില്‍ കഴിയുന്ന ആദിവാസികള്‍
ശ്രീ. ജെയിംസ് മാത്യു
,, വി. ചെന്താമരാക്ഷന്‍
,, പുരുഷന്‍ കടലുണ്ടി
,, കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)വിചാരണത്തടവുകാരായി ജയിലുകളില്‍ കഴിയുന്ന ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;
(ബി)വിചാരണത്തടവുകാരായി കഴിയുന്ന ആദിവാസികള്‍ ആരോപിക്കപ്പെട്ട കുറ്റത്തിന് ലഭിക്കേണ്ട പരമാവധി ശിക്ഷയെക്കാള്‍ കൂടുതല്‍ കാലം തടവില്‍ തുടരുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)അറിവില്ലായ്മ മൂലം തടവില്‍ കഴിയേണ്ടി വരുന്ന ആദിവാസികളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;
(ഡി)എങ്കില്‍ ഇവരെ നിയമപരമായി തന്നെ ജയിലില്‍ മോചിതരാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
(ഇ)നിയമസഹായം ലഭ്യമാകാത്തതു കാരണം ഇത്തരത്തില്‍ തടവില്‍ തുടരുന്ന ആദിവാസികള്‍ക്ക് സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?
|
|
Short
notice question
|
<<back |
next
page>>
|
|
|
|
|
|
|
|