UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

1357

ജോലിയില്‍ വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെയുള്ള ശിക്ഷാ നടപടികള്‍



ശ്രീ. സി. കെ. സദാശിവന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സിവില്‍ സപ്ലൈസ് വകുപ്പിലും, കോര്‍പ്പറേഷനിലും എത്ര ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൃത്യനിര്‍വ്വഹണത്തിലുള്ള വീഴ്ച, അഴിമതി എന്നിവയ്ക്ക് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; 

(ബി)ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ?

1358

കല്‍പ്പറ്റ നിയോജക മണ്ധലത്തിലെ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ 


ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍
 
(എ)കല്‍പ്പറ്റ നിയോജക മണ്ധലത്തില്‍ എവിടെയൊക്കെ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ ആരംഭിക്കുന്നതിനാണ് അപേക്ഷകള്‍ ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(സി)ഇവയില്‍ ഏതെല്ലാം ഔട്ട്ലെറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കുമോ?

1359

പട്ടാന്പി കേന്ദ്രമാക്കി താലൂക്ക് സപ്ലൈ ഓഫീസ്


ശ്രീ. സി. പി. മുഹമ്മദ്

പട്ടാന്പി താലൂക്ക് രൂപീകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍, പട്ടാന്പിയില്‍ ഒരു താലൂക്ക് സപ്ലൈ ഓഫീസ് തുടങ്ങുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

1360

കൊല്ലം ജില്ലയില്‍ അസിസ്റ്റന്‍റ് സെയില്‍സ്മാന്‍ നിയമനം


ശ്രീ. ജി. എസ്. ജയലാല്‍

(എ)സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്‍റ് സെയില്‍സ്മാന്‍ തസ്തികയിലേക്ക് കൊല്ലം ജില്ലയ്ക്കു വേണ്ടി പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; 

(ബി)കൊല്ലം ജില്ലയില്‍ പ്രസ്തുത തസ്തികയില്‍ ആകെ എത്ര ഒഴിവുകളാണുള്ളതെന്നും, ആയത് എവിടെയൊക്കെയാണെന്നും അറിയിക്കുമോ; 

(സി)ഒഴിവുള്ള തസ്തികകളില്‍ എത്രയെണ്ണം പി.എസ്.സി-ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ; 

(ഡി)കൊല്ലം ജില്ലയില്‍ അസിസ്റ്റന്‍റ് സെയില്‍സ്മാന്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയും പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കുകയും ചെയ്തിട്ടും നിയമനം നടത്താത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ; തടസ്സങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ ആയത് വ്യക്തമാക്കുമോ; 

(ഇ)പ്രസ്തുത തസ്തികയിലേക്ക് കൊല്ലം ജില്ലയില്‍ നിയമനം നടത്തുവാന്‍ എന്ത് നടപടി സ്വീകരിക്കുന്നുവെന്ന് അറിയിക്കുമോ?

1361

മാവേലി സ്റ്റോറുകളുടെയും ലാഭം മാര്‍ക്കറ്റുകളുടെയും പ്രവര്‍ത്തനം 


ശ്രീ. സി. കെ. സദാശിവന്‍

(എ)മാവേലി സ്റ്റോറുകളില്‍ നിത്യോപയോഗ സാധനങ്ങലുടെ ദൌര്‍ലഭ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)കായംകുളം മണ്ധലത്തില്‍ ഏതെങ്കിലും പഞ്ചായത്തുകലില്‍ പുതുതായി മാവേലി സ്റ്റോറുകള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ; 

(ഡി)എങ്കില്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ;

(ഇ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കായംകുളം മണ്ധലത്തില്‍ എത്ര മാവേലി സ്റ്റോറുകള്‍, ലാഭം മാര്‍ക്കറ്റുകള്‍ എന്നിവ അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ? 

1362

മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം 


ശ്രീ. കെ. വി. വിജയദാസ്

(എ)മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ തീരെയില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; 

(ബി)ഈ സാന്പത്തിക വര്‍ഷം മാവേലി സ്റ്റോറുകള്‍ക്ക് എത്ര കോടി രൂപ നല്‍കിയെന്നുള്ള വിവരം ജില്ലാടിസ്ഥാനത്തില്‍ നല്‍കുമോ; 

(സി)ആകെ എത്ര മാവേലി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ; 

(ഡി)കൂടുതല്‍ മാവേലി സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ?

1363

മാവേലി സ്റ്റോറുകളിലെ ഫിസിക്കല്‍ വെരിഫിക്കേഷന്‍


ശ്രീ.എം.ഉമ്മര്‍

(എ)മാവേലി സ്റ്റോറുകളിലെ സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പ്പെട്ട നിത്യോപയോഗ സാധനങ്ങളുടെ ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്താറുണ്ടോ;

(ബി)എങ്കില്‍ അതിന് നിശ്ചയിച്ചിട്ടുളള കാലപരിധി എത്ര ദിവസമാണെന്ന് വ്യക്തമാക്കുമോ;

(സി)നിത്യോപയോഗ സാധനങ്ങളുടെ ഫിസിക്കല്‍ വെരിഫിക്കേഷന്‍ ഉറപ്പാക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഉളളതെന്ന് വിശദമാക്കുമോ; 

(ഡി)വെരിഫിക്കേഷന്‍ നടത്താത്ത മാവേലിസ്റ്റോര്‍ ജീവനക്കാര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

1364

ചീക്കിലോട് മാവേലി സ്റ്റോര്‍



ശ്രീ. എ. കെ. ശശീന്ദ്രന്‍
 
(എ)കോഴിക്കോട് ജില്ലയിലെ നന്മണ്ട പഞ്ചായത്തിലെ ചീക്കിലോട് മാവേലി സ്റ്റോര്‍ ആരംഭിക്കാനുള്ള നടപടികളുടെ പുരോഗതി വിശദമാക്കുമോ ; 

(ബി)പ്രസ്തുത മാവേലി സ്റ്റോറിന്‍റെ പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

1365

കണ്ണൂര്‍ ജില്ലയിലെ മാവേലി സ്റ്റോറുകള്‍ 


ശ്രീ. സി. കൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കണ്ണൂര്‍ ജില്ലയില്‍ എത്ര മാവേലി സ്റ്റോറുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമാക്കാമോ; 

(ബി)അനുവദിച്ച മാവേലി സ്റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ?

1366

കടന്നമണ്ണ, പടപ്പറന്പ് എന്നിവിടങ്ങളില്‍ മാവേലി സ്റ്റോറുകള്‍


ശ്രീ.റ്റി.എ.അഹമ്മദ് കബിര്‍


(എ)മങ്കട പഞ്ചായത്തിലെ കടന്നമണ്ണയിലും കുറുവ ഗ്രാമപഞ്ചായത്തിലെ പടപ്പറന്പിലും മാവേലി സ്റ്റോറുകള്‍ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)എങ്കില്‍ പ്രസ്തുത സ്ഥലങ്ങളില്‍ മാവേലി സ്റ്റോറുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)പ്രസ്തുത വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?


1367

നെല്ലിക്കുന്ന് കടപ്പുറത്ത് മാവേലി സ്റ്റോര്‍ 


ശ്രീ. എന്‍. എ. നെല്ലിക്കുന്ന് 

 
(എ)കാസര്‍ഗോഡ് മണ്ധലത്തിലെ നെല്ലിക്കുന്ന് കടപ്പുറത്ത് മാവേലി സ്റ്റോര്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ. വകുപ്പുമന്ത്രിക്കു കത്തു നല്‍കിയിരുന്നോ; 

(ബി)എങ്കില്‍, പ്രസ്തുത കത്തിന്‍റെ അടിസ്ഥാനത്തില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; 

(സി)പ്രസ്തുത സ്ഥലത്ത് എന്ന് മാവേലി സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നു വ്യക്തമാക്കുമോ?

1368

നെന്മാറ നിയോജകമണ്ധലത്തിലെ മാവേലി സ്റ്റോറുകള്‍


ശ്രീ. വി. ചെന്താമരാക്ഷന്‍

(എ)നെന്മാറ നിയോജക മണ്ധലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് മാവേലി സ്റ്റോറുകള്‍ ഇല്ലാത്തത്;

(ബി)മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ തുടങ്ങുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ; 

(സി)ഈ പഞ്ചായത്തുകളില്‍ എന്നു മുതല്‍ മാവേലി സ്റ്റോര്‍ തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

1369

സര്‍ക്കാര്‍തലത്തില്‍ ഹോട്ടലുകള്‍ 


ശ്രീ. തോമസ് ചാണ്ടി 
,, എ. കെ. ശശീന്ദ്രന്‍ 
 
(എ)രൂക്ഷമായ വിലക്കയറ്റത്തില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ എന്തെല്ലാം നടപടികളാണു സ്വീകരിച്ചതെന്നു വ്യക്തമാക്കുമോ; 

(ബി)പാചകവാതകവിലവര്‍ദ്ധനവുമൂലം ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങളുടെ വിലവര്‍ദ്ധിപ്പിക്കുന്നതു മുന്നില്‍ക്കണ്ട് സര്‍ക്കാര്‍തലത്തില്‍ ഹോട്ടലുകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ? 

1370

ഹോട്ടലുകളിലെ വിലനിയന്ത്രണവും ഗ്രേഡിംഗും 


 ശ്രീ. പി. കെ. ബഷീര്‍

ഹോട്ടലുകള്‍ക്ക് നിലവാരമനുസരിച്ച് ഗ്രേഡ് നല്‍കുന്നതിനും ആയതിന്‍റെ അടിസ്ഥാനത്തില്‍ വില ഏകീകരിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനായി ബില്‍ കൊണ്ടുവരുമെന്ന് പതിമൂന്നാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തില്‍ വകുപ്പുമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച നിയമ നിര്‍മ്മാണം ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

1371

മാവേലി ഹോട്ടലുകള്‍


ശ്രീ.ഇ.ചന്ദ്രശേഖരന്‍

(എ)സപ്ലൈക്കോയുടെ കീഴില്‍ 2010-ല്‍ എത്രമാവേലി ഹോട്ടലുകളാണ് ആരംഭിച്ചതെന്ന് അറിയിക്കുമോ;

(ബി)ഇതില്‍ എത്രയെണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്;

(സി)എത്രയെണ്ണാണ് പ്രവര്‍ത്തിക്കാത്തതെന്നും അതിനുളള കാരണം എന്താണെന്നും വ്യക്തമാക്കാമോ?

1372

പാചകവാതക വിതരണവും ആധാര്‍ കാര്‍ഡും


ശ്രീ.കോടിയേരി ബാലകൃഷ്ണന്‍ 
''കെ.കുഞ്ഞിരാമന്‍ (ഉദുമ) 
''സി.കൃഷ്ണന്
‍ ''ബി.ഡി.ദേവസ്സി

(എ)ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയുളള ബാങ്ക് അക്കൌണ്ട് നന്പര്‍ നല്‍കാത്തവര്‍ക്ക് പാചകവാതക സബ്സിഡി നല്‍കില്ലെന്ന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ഇത് ലക്ഷക്കണക്കിന് വരുന്ന പാചകവാതക ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്നകാര്യം അറിവുളളതാണോ;

(സി)ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;വിശദമാക്കുമോ;

(ഡി)പാചകവാതക ഉപഭോക്താക്കളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ടോ; ഇതില്‍ ആധാര്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവരുടെ ജില്ല തിരിച്ചുളള കണക്ക് ലഭ്യമാണോ; 

(ഇ)ആധാര്‍ കാര്‍ഡുളള ഉപഭോക്താക്കള്‍ക്ക് ബാങ്ക് വഴി ലഭിച്ച സബ്സിഡി തുക കുറവുളളതായി പരാതി ഉയര്‍ന്നിട്ടുണ്ടോ; ഇത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ; 

(എഫ്)നിയമത്തിന്‍റെ പിന്‍ബലമില്ലാത്ത ആധാര്‍ ഒരു പദ്ധതിക്കും നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെയാണ് കേന്ദ്രം പാചകവാതകത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ; 

(ജി)സംസ്ഥാനത്തെ പകുതിയോളം വരുന്ന പാചകവാതക ഉപഭോക്താക്കളെ സാരമായി ബാധിക്കുന്ന, ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുളള ഉത്തരവ് പിന്‍വലിക്കുന്നതിന് കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറാകുമോ?

1373

പാചക വാതക വിതരണത്തിലെ അപാകതകള്‍


 ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പാചക വാതക വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; 

(ബി)പാചക വാതക ഉപഭോക്താവിന്‍റെ പരാതികള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; 

(സി)പാചക വാതക വിതരണവുമായി ബന്ധപ്പെട്ട് എസന്‍ഷ്യല്‍ കമോഡിറ്റീസ് ആക്ട് പ്രകാരം ഏതെങ്കിലും ഏജന്‍സിക്ക് മേല്‍ നടപടി എടുത്തിട്ടുണ്ടോ; വിശദമാക്കുമോ?

1374

പാചക വാതക വിതരണം


ശ്രീ. ഏ.കെ. ബാലന്‍

(എ)സംസ്ഥാനത്തെ എല്‍.പി.ജി ഉപഭോക്താക്കളുടെ എണ്ണം ജില്ലയും ഓയില്‍ കന്പനിയും തിരിച്ച് വ്യക്തമാക്കുമോ;

(ബി)എല്‍.പി.ജി ഉപഭോക്താക്കളില്‍ എത്ര പേര്‍ ആധാര്‍ ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനും ഉപയോഗിക്കുന്ന എല്‍.പി.ജി സിലിണ്ടറിന്‍റെ 2014 ജനുവരി മാസത്തെ വില എത്ര രൂപയാണ്; ആധാര്‍ ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്തവര്‍ക്ക് വിലയെത്രയാണ്; ഇവരുടെ സബ്സിഡി എത്ര രൂപയാണ്; ആധാര്‍ ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്യാത്തവര്‍ക്കുള്ള വിലയെത്രയാണ്; ഇവരുടെ സബ്സിഡി എത്ര രൂപയാണ്; വ്യക്തമാക്കുമോ; 

(ഡി)ആധാര്‍ ബാങ്ക് അക്കൌണ്ടുമായി ലിങ്ക് ചെയ്തവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി ബാങ്ക് അക്കൌണ്ടില്‍ വരുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാതി പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ; ഇതു സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്‍ ആരാണെന്ന് അറിയിക്കാമോ; 

(ഇ)എത്ര സബ്സിഡി സിലിണ്ടറുകളാണ് കേരളത്തില്‍ ഒരു ഉപഭോക്താവിന് ഒരു വര്‍ഷം നിലവില്‍ അനുവദിച്ചിട്ടുള്ളത്; 

(എഫ്)ഒരു സിലിണ്ടര്‍ ബുക്ക് ചെയ്താല്‍ എത്ര ദിവസത്തിനകം അത് നല്‍കണമെന്നാണ് വ്യവസ്ഥയുള്ളത്; അപ്രകാരം നല്‍കിയില്ലങ്കില്‍ ആര്‍ക്കാണ് ഇത് സംബന്ധിച്ച് പരാതി നല്‍കേണ്ടത്; വിശദമാക്കാമോ;

(ജി)ബുക്ക് ചെയ്യുന്ന സിലിണ്ടര്‍ യഥാസമയം ലഭിക്കാ ത്തതു മൂലം ഒരു വര്‍ഷത്തില്‍ നിശ്ചിത എണ്ണം സബ്സിഡൈസ്ഡ് സിലിണ്ടര്‍ എന്ന വ്യവസ്ഥ പാലിക്ക പ്പെടാത്ത സാഹചര്യം ഉണ്ടായാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച എണ്ണം സിലിണ്ടര്‍ ഒരു ഉപയോക്താവിന് ഒരു വര്‍ഷം നല്‍കും എന്ന് ഉറപ്പു നല്‍കാന്‍ തയ്യാറാകുമോ? 

1375

വിദ്യാലയങ്ങളിലെ പാചകവാതകവിതരണം 


ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഉച്ചക്കഞ്ഞിവിതരണം ചെയ്യുന്ന വിദ്യാലയങ്ങളില്‍ സബ്സിഡൈസ്ഡ് റേറ്റില്‍ പാചകവാതകം വിതരണം ചെയ്യുന്നതിനുളള പദ്ധതി പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

1376

പാചകവാതകത്തിന് സബ്സിഡി


 ശ്രീ. ഇ. ചന്ദ്രശേഖരന്‍
 ,, മുല്ലക്കര രത്നാകരന്
‍ ,, പി. തിലോത്തമന്‍ 
ശ്രീമതി ഇ. എസ്. ബിജിമോള്‍ 

(എ) പാചകവാതകത്തിന് സബ്സിഡി ലഭിക്കുന്നതിന് നിബന്ധനകളുണ്ടോ; എങ്കില്‍ അവ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ; 

(ബി) പാചക വാതകത്തിന് ഉപഭോക്താവ് നല്‍കേണ്ട വിലയും സബ്സിഡിയായി ലഭിക്കുന്ന തുകയും എത്ര വീതമാണെന്ന് വ്യക്തമാക്കുമോ; 

(സി) സംസ്ഥാനത്ത് ആകെ എത്ര പാചക വാതക ഉപഭോക്താക്കളുണ്ട്; ഇവരുടെ ആധാര്‍ നന്പരുകള്‍ പാചക വാതക കണക്ഷനും ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെടുത്തുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ടോ?

1377

പാചകവാതക സബ്സിഡി തുകയില്‍നിന്ന് വാറ്റ്



ശ്രീ. ജെയിംസ് മാത്യു 

(എ)സബ്സിഡിക്ക് അര്‍ഹതയുള്ള പാചകവാതക ഉപഭോക്താവിന് ആധാര്‍ ലിങ്കേജ് വരുന്നതോടെ ഓരോ സിലിണ്ടറിനും ലഭിക്കേണ്ട സബ്സിഡി തുകയില്‍ കുറവ് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ആധാര്‍ ലിങ്ക് ചെയ്ത ബാങ്കുകള്‍ സബ്സിഡി തുകയുടെ അഞ്ച് ശതമാനം വാറ്റ്, ഉപഭോക്താവില്‍നിന്ന് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഈ അധികബാധ്യത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?

1378

ഗ്യാസ് ഏജന്‍സികളുടെ പ്രവര്‍ത്തനം 


ശ്രീ.എം.പി. വിന്‍സെന്‍റ് 
 
(എ)ഗ്യാസ് ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങള്‍ എന്തെല്ലാം; 

(ബി)സംസ്ഥാന സര്‍ക്കാര്‍ തീരുമാനങ്ങള്‍ ലംഘിച്ച എത്ര ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ ഈ വര്‍ഷം നടപടി സ്വീകരിച്ചിട്ടുണ്ട്; 

(സി)ഗ്യാസ് വിതരണം എസ്.എം.എസ് വഴി ഉപഭോക്താവിനെ അറിയിക്കുന്നതിന് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതു പരിഗണിക്കുമോ? 

1379

പെട്രോള്‍ പന്പുകളിലെ സൌജന്യസേവനങ്ങള്‍ 


ശ്രീ. എന്‍. എ. നെല്ലിക്കുന്ന് 
,, വി. എം. ഉമ്മര്‍ മാസ്റ്റര്‍ 
 
(എ)പെട്രോള്‍ പന്പുകളില്‍ വായു, വെള്ളം തുടങ്ങിയവ പന്പ് പ്രവര്‍ത്തിക്കുന്ന സമയമത്രയും ഉപഭോക്താക്കള്‍ക്കു സൌജന്യമായി നല്‍കണമെന്ന നിബന്ധന നിലവിലുണ്ടോ; 

(ബി)എങ്കില്‍, അത് പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്; 

(സി)നിയമം മൂലം ഉപഭോക്താക്കള്‍ക്ക് അനുവദിച്ചിരിക്കുന്ന ഇത്തരം സൌകര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെയോ, പ്രവര്‍ത്തനരഹിതമായോ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ഡി)ഉപഭോക്താക്കളുടെ ഇത്തരം അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1380

ഇന്ധന വില നിലവാരവും, ഉപയോഗവും


ശ്രീ. ജെയിംസ് മാത്യു

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്പോള്‍ ഡീസല്‍, പെട്രോള്‍, പാചകവാതകം എന്നിവയുടെ വില ലിറ്റര്‍ ഒന്നിന് എത്ര വീതമായിരുന്നു; 

(ബി)ഇവ ഓരോന്നിന്‍റേയും ഇപ്പോഴത്തെ വില എത്ര വീതമാണ്; വര്‍ദ്ധന മൊത്തം എത്ര ശതമാനം വീതം; നയം വ്യക്തമാക്കാമോ; 

(സി) ഈ സര്‍ക്കാരിന്‍റെ കാലത്ത് ഡീസല്‍, പെട്രോള്‍, പാചകവാതകം ഇവയുടെ വില എത്ര തവണ വര്‍ധിപ്പിക്കുകയുണ്ടായി; 

(ഡി)2011-12 വര്‍ഷത്തെ ഡീസല്‍, പെട്രോള്‍, പാചകവാതകം എന്നിവയുടെ മൊത്തം ഉപയോഗം എത്രയായിരുന്നു; 2012-13 വര്‍ഷത്തെ ഇവയുടെ മൊത്തം ഉപഭോഗം എത്രയാണ്; ഉപയോഗത്തിലുണ്ടായ വര്‍ധന സംബന്ധിച്ച് വിശദമാക്കാമോ?

1381

ഇന്ധനവില വര്‍ദ്ധനവ് 



ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എത്ര തവണ പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; 

(ബി)ഇതില്‍ ഏതൊക്കെ തീയതികളില്‍ എത്ര രൂപ വീതമാണ് ഓരോന്നിനും വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

1382

ഡീസല്‍, പെട്രോള്‍ വിലയും നികുതിയും 


ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍ 

(എ)ഡീസലിനും പെട്രോളിനും സംസ്ഥാനത്ത് നിലവിലുള്ള വില, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏതെല്ലാം ഇനത്തിലും, നിരക്കിലുമുള്ള നികുതികളോട് കൂടിയതാണെന്ന് വിശദമാക്കാമോ ; 

(ബി)ഈ സര്‍ക്കാരിന്‍റേ കാലത്ത് ഡീസലിനും, പെട്രോളിനും എത്ര തവണ വില വര്‍ദ്ധിപ്പിക്കുകയുണ്ടായി ; 

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന ദിവസം സംസ്ഥാനത്ത് ഒരു ലിറ്റല്‍ ഡീസലിന് ഉണ്ടായിരുന്ന വിലയെത്രയാണ് ; അതിപ്പോള്‍ എത്രയായി ഉയര്‍ത്തിയിരിക്കുന്നു. ; 

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന ഘട്ടത്തില്‍ പ്രതിദിനം എത്ര ലിറ്റര്‍ വീതം പെട്രോളും, ഡീസലും സംസ്ഥാനത്ത് വിറ്റഴിക്കപ്പെട്ടിരുന്നു ; അതിപ്പോള്‍ എത്രയായി വര്‍ദ്ധിച്ചിട്ടുണ്ട് ; 

(ഇ)പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതിയിനത്തില്‍ 2011 മെയ് മാസം സംസ്ഥാനത്തിന് ലഭിച്ച വരുമാനം എത്രയായിരുന്നു ; അതിപ്പോള്‍ എത്രയായി വര്‍ദ്ധിച്ചിട്ടുണ്ട് ; വിശദമാക്കാമോ ? 

1383

ഉത്സവകാലങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡ് വഴിയുള്ള അവശ്യ സാധന വിതരണം


ശ്രീ. ജെയിംസ് മാത്യു


(എ)2013 ലെ ഉത്സവകാലങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി ഉപഭോക്താക്കള്‍ക്ക് സബ്സിഡി നല്‍കി അവശ്യവസ്തുക്കള്‍ വിതരണം ചെയ്തിട്ടുണ്ടോ; 

(ബി)എങ്കില്‍ വിതരണ ഏജന്‍സിക്ക് സബ്സിഡി തുക പൂര്‍ണ്ണമായി കൈമാറിയിട്ടുണ്ടോ;

(സി)ഈ ഇനത്തില്‍ കണ്‍സ്യൂമര്‍ഫെഡ്ഡിന് തുക കുടിശ്ശികയായിട്ടുണ്ടോ; എങ്കില്‍ തുക നല്‍കുന്നതിന് എന്താണു തടസ്സം; ഇല്ലെങ്കില്‍ കുടിശ്ശിക തുക കാലതാമസം കൂടാതെ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

1384

നെല്ല് സംഭരണ പദ്ധതി


ശ്രീ. കെ. അച്ചുതന്
‍ ,, വി. പി. സജീന്ദ്രന്‍ 
,, റ്റി. എന്‍. പ്രതാപന്‍ 
,, വി. റ്റി. ബല്‍റാം

(എ)സപ്ലൈക്കോയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും നെല്ല് സംഭരണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിനായി കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)എത്ര നെല്‍കര്‍ഷകര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നതെന്ന് വിശദമാക്കുമോ; 

(ഡി)എത്ര ലക്ഷം ടണ്‍ നെല്ലാണ് പദ്ധതി വഴി സംഭരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം; 

(ഇ)സംഭരണ വില കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കുവാന്‍ എന്തെല്ലാം സംവിധാനം ഒരുക്കിയിട്ടുണ്ട്; വിശദമാക്കുമോ?

1385

നെല്ല് സംഭരണവും സംസ്കരണവും 

പ്രൊഫ. സി. രവീന്ദ്രനാഥ്



(എ)സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഈ വര്‍ഷം എത്ര ടണ്‍ നെല്ല് സംഭരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്; ഇതിനകം സംഭരിച്ചത് എത്ര;

(ബി)നെല്ല് സംഭരിച്ച ഇനത്തില്‍ കോര്‍പ്പറേഷന്‍ കൊടുത്ത് തീര്‍ക്കാനുള്ള കുടിശ്ശിക തുക എത്രയാണ്;

(സി)ശേഖരിച്ച നെല്ല് പൂര്‍ണമായും അരിയാക്കി, കോര്‍പ്പറേഷന്‍ തന്നെ നേരിട്ട് വില്പന നടത്തൂമോ;

(ഡി)കിലോ ഒന്നിന് എന്ത് തുക നല്കിക്കൊണ്ടാണ് നെല്ല് സംഭരിച്ചിരിക്കുന്നത്; സംഭരിച്ച നെല്ല് കുത്തി അരിയാക്കി വില്‍ക്കുന്പോള്‍ ഉപഭോക്താവില്‍ നിന്നീടാക്കുന്ന നിരക്ക് എത്ര; 

(ഇ)നെല്ല് സംഭരണ പദ്ധതിയിന്‍ കീഴിലും മറ്റുമായി സിവില്‍ സ്പ്ലൈസ് കോര്‍പ്പറേഷന് ഗവണ്‍മെന്‍റ് നല്‍കുവാന്‍ കുടിശ്ശികയായിട്ടുള്ള തുക എത്ര; വിശദമാക്കുമോ?

1386

ഉപഭോക്തൃ ക്ലബ്ബുകള്‍ 


ശ്രീ. കെ. ശിവദാസന്‍ നായര്‍
 ,, വി. റ്റി. ബല്‍റാം
 ,, റ്റി. എന്‍. പ്രതാപന്‍ 
,, ഹൈബി ഈഡന്‍ 

(എ)സ്കൂളുകളില്‍ ഉപഭോക്തൃക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം ഉപഭോക്തൃ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബുകള്‍ വഴി നടത്തിവരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് വിപണിയിലെ വില നിലവാരവും പ്രവര്‍ത്തനവും മനസ്സിലാക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങള്‍ തിരിച്ചറിയുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ; 

(ഡി)ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെല്ലാം ധനസഹായമാണ് നല്‍കിവരുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?


1387

 ഉപഭോക്തൃ ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍


ശ്രീ. പി. സി. വിഷ്ണുനാഥ്
 ,, ഷാഫി പറന്പില്‍ 
,, പി. എ. മാധവന്
‍ ,, ബെന്നി ബെഹനാന്‍

(എ)സംസ്ഥാനത്ത് ഉപഭോക്തൃ ഫോറങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കുമോ?

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഫോറത്തിന്‍റെ പ്രവര്‍ത്തനം വഴി കൈവരിക്കാനുദ്ദേശിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കാമോ;

(സി)ഉപഭോക്തൃ ഫോറങ്ങള്‍ പുന:സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

(ഡി)ഇത്തരം ഫോറങ്ങള്‍ പ്രാദേശികമായി പുന:സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?


1388

കായംകുളംകേന്ദ്രമാക്കിയുള്ള ലീഗല്‍ മെട്രോളജി കാര്യാലയം 


ശ്രീ. സി. കെ. സദാശിവന്‍
 
കായംകുളം കേന്ദ്രമാക്കി ലീഗല്‍ മെട്രോളജിയുടെ കാര്യാലയം ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; 

1389

മാഞ്ഞാലിക്കുളം-ഗാന്ധാരി അമ്മന്‍ കോവില്‍ റോഡിലെ ഭൂമിയുടെ ഫെയര്‍ വാല്യൂ


ശ്രീ. പി. ബി. അബ്ദുള്‍ റസാക്ക്

(എ)തിരുവനന്തപുരത്ത് മാഞ്ഞാലിക്കുളം സെക്രട്ടേറിയറ്റ് റോഡിനോട് ചേര്‍ന്ന് മാഞ്ഞാലിക്കുളം മുതല്‍ ഗാന്ധാരിഅമ്മന്‍ കോവില്‍ വരെ ഇരുവശത്തുമുളള സ്ഥലത്തിന് നിശ്ചയിച്ചിട്ടുളള പരമാവധി ഫെയര്‍ വാല്യൂ എത്രയാണ്;വ്യക്തമാക്കുമോ; 

(ബി)പ്രസ്തുത ഭാഗത്ത് ദേശാഭിമാനി പത്രമോഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും അതിരിയ്ക്കുന്ന 32 സെന്‍റോളം സ്ഥലവും ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്‍റ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത് എന്നാണ്; കൈമാറ്റ രേഖ പ്രകാരം എത്ര സ്ഥലം കൈമാറ്റം ചെയ്തിട്ടുണ്ട്; കെട്ടിടത്തിന്‍റെ വിസ്തീര്‍ണ്ണം എത്രയാണ് കാണിച്ചിട്ടുളളത്; മൊത്തം വില എത്രയാണ്; 

(സി)സ്റ്റാന്പ് ഡ്യൂട്ടി ഇനത്തില്‍ എന്ത് തുക ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ?

1390

വല്ലപ്പുഴ കേന്ദ്രമാക്കി സബ്രജിസ്ട്രാറാഫീസ് സ്ഥാപിക്കല്‍


ശ്രീ. സി. പി. മുഹമ്മദ്

പാലക്കാട് ജില്ലയിലെ വല്ലപ്പുഴ, ചളവറ, കുലുക്കല്ലൂര്‍ പഞ്ചായത്തുകള്‍ക്ക് വേണ്ടി വല്ലപ്പുഴയില്‍ ഒരു സബ് രജിസ്ട്രാര്‍ ഓഫീസ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ

<<back  
                                                                                                                

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.