|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
1321
|
റേഷന്‍ വിതരണസന്പ്രദായം
ശ്രീ. എ.കെ. ബാലന്‍
ശ്രീമതി കെ. കെ. ലതിക
ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)
ശ്രീമതി കെ. എസ്. സലീഖ
(എ)റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം പ്രതിസന്ധിയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള കാരണം പരിശോധിക്കുകയും പരിഹാരനടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച പരിഹാരനടപടികള്‍ വിശദമാക്കുമോ;
(ബി)കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്ന ധാന്യവിഹിതം വെട്ടിക്കുറയ്ക്കുകയുണ്ടായോ; ഏതെല്ലാം ധാന്യങ്ങള്‍ എത്ര അളവിലാണ് കുറവ് വരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
(സി)റേഷന്‍കടകളില്‍ ഗോതന്പിന്‍റെയും പച്ചരിയുടെയും വിതരണം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിട്ടുണ്ടോ; ഈ ധാന്യങ്ങള്‍ മാസങ്ങളായി കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്നില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ റേഷന്‍ വിഹിതത്തില്‍ കുറവുവരുത്തിയതാണോ പ്രസ്തുത അവസ്ഥയ്ക്ക് കാരണമായിട്ടുള്ളത്;
(ഇ)അനുവദിക്കപ്പെട്ട ഭക്ഷ്യധാന്യം പൂര്‍ണ്ണമായി ഏറ്റെടുത്ത് യഥാസമയം കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇക്കാര്യത്തിലുണ്ടായ വീഴ്ച എന്തായിരുന്നെന്ന് വിശദമാക്കുമോ;
(എഫ്)റേഷന്‍ വസ്തുക്കള്‍ കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)റേഷന്‍ വിതരണം തടസ്സപ്പെടുന്നതുമൂലം പൊതുമാര്‍ക്കറ്റില്‍ വിലക്കയറ്റം രൂക്ഷമാകും എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)സംസ്ഥാനത്തിന്‍റെ വെട്ടിക്കുറച്ച ഭക്ഷ്യധാന്യത്തിന്‍റെ അളവ് പുന:സ്ഥാപിക്കുന്നതിനും അനുവദിക്കപ്പെട്ട വിഹിതം പൂര്‍ണ്ണമായും കാര്‍ഡുടമകള്‍ക്ക് ലഭ്യമാക്കാനും അടിയന്തരനടപടി സ്വീകരിക്കുമോ?
|
1322 |
റേഷന്‍ വിതരണം സുതാര്യമാക്കുന്നതിന് നടപടി
ശ്രീ. വി.എം.ഉമ്മര്‍ മാസ്റ്റര്‍
(എ)റേഷന്‍ കടകളുടെ നിലവാരം ഉയര്‍ത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുളളത്; റേഷന്‍ കടകളില്‍ നിത്യോപയോഗ നാധനങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(ബി)റേഷന്‍ വിതരണം സുതാര്യമാക്കുന്നതിനായി് റേഷന്‍ സാധനങ്ങള്‍ ഡോര്‍ ഡലിവറി നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
|
1323 |
റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം
ശ്രീ. കെ. ദാസന്‍
(എ)നിലവില്‍ എത്ര റേഷന്‍ കാര്‍ഡുകളുണ്ട്; ഇതില്‍ എ.പി.എല്‍./ബി.പി.എല്‍. തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
(ബി)ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകള്‍വഴി നല്‍കുന്ന ഭക്ഷ്യ വസ്തുക്കളുടേയും മണ്ണെണ്ണയുടേയും അളവ് എത്രയാണ്;
(സി)എ.പി.എല്‍. കാര്‍ഡുള്ളവര്‍ക്ക് റേഷന്‍ കടകളിലൂടെ ഏതെല്ലാം വസ്തുക്കളാണ് നല്‍കി വരുന്നത്;
(ഡി)2011 ജനുവരിയില്‍ സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ എ.പി.എല്‍./ബി.പി.എല്‍. വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്തിരുന്ന റേഷന്‍ വസ്തുക്കള്‍ ഏതെല്ലാമായിരുന്നുവെന്നും ഓരോന്നും എത്ര അളവിലാണ് നല്‍കിയിരുന്നതെന്നും വ്യക്തമാക്കുമോ ?
|
1324 |
റേഷന്‍കട വഴിയുള്ള ഗോതന്പ് വിതരണം
ശ്രീ. വി. ശശി
(എ) റേഷന്‍കടകള്‍ വഴി കാര്‍ഡൊന്നിന് എത്ര കിലോഗ്രാം ഗോതന്പ് വിതരണം ചെയ്യുന്നുവെന്ന് വ്യക്തമാക്കാമോ;
(ബി) മാസങ്ങളായി റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഗോതന്പ് ലഭിക്കാത്ത അവസ്ഥയുണ്ടോ;
(സി) എങ്കില്‍ കാരണം വിശദീകരിക്കാമോ;
(ഡി) തടസ്സം കൂടാതെ ഗോതന്പ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
1325 |
കേന്ദ്ര റേഷന്‍ വിഹിതം ഏറ്റെടുക്കല്‍
ശ്രീ. കെ. കെ. ജയചന്ദ്രന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ ഏതെല്ലാം ഘട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അരിയുടെ ക്വാട്ട പൂര്‍ണ്ണമായും എടുക്കാന്‍ കഴിയാതെ പോയിട്ടുണ്ടെന്ന് വിശദമാക്കാമോ;
(ബി)ഏതെല്ലാം ഘട്ടങ്ങളില്‍ കേന്ദ്രം ആവശ്യത്തിലധികമായി അരി അനുവദിക്കുകയുണ്ടായി; അനുവദിച്ച അരിയും യഥാസമയം ഏറ്റെടുത്ത അരിയും എത്ര ടണ്‍ വീതമായിരുന്നു;
(സി)മഴക്കെടുതി, ഉത്സവാഘോഷങ്ങള്‍ എന്നീ ഘട്ടങ്ങളില്‍ കേന്ദ്രം അധിക അരി അലോട്ട് ചെയ്യുകയുണ്ടായോ; എങ്കില്‍ ഏതെല്ലാം സീസണുകളില്‍; അനുവദിച്ചത് എത്ര; എടുത്തത് എത്ര; വ്യക്തമാക്കാമോ?
|
1326 |
കേന്ദ്ര റേഷന്‍ വിഹിതം
ശ്രീ. സി. ദിവാകരന്‍
(എ)എഫ്. സി. ഐ. യില്‍നിന്ന് കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ കേരളത്തിന് അനുവദിച്ച, എ.പി.എല്‍./ബി.പി.എല്‍. വിഭാഗക്കാര്‍ക്കുള്ള അരി, ഗോതന്പ്, മണ്ണെണ്ണ, പഞ്ചസാര എന്നിവയുടെ വിഹിതം എത്രയാണ്;
(ബി)അതില്‍നിന്ന് എടുത്തതും വിതരണം ചെയ്തതും എത്ര യെന്ന് അറിയിക്കുമോ ?
|
1327 |
റേഷന്‍ വിതരണം
ശ്രീ. കെ. രാധാകൃഷ്ണന്‍
(എ)റേഷന്‍ കടകളില്‍ ഗോതന്പ്, പഞ്ചസാര തുടങ്ങിയവ ലഭ്യമെല്ലന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)സര്‍ക്കാര്‍ ഇവയുടെ വിതരണം നിര്‍ത്തി വച്ചിട്ടുണ്ടോ;
(സി)റേഷന്‍ കടകളില്‍ പഞ്ചസാരയും ഗോതന്പും ലഭ്യമാകാത്തതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ;
(ഡി)കഴിഞ്ഞ സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നതുപോലെ മുടക്കമില്ലാതെ ന്യായവിലയ്ക്ക് ഇവ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
|
1328 |
റേഷന്‍ വിഹിതത്തിലെ കുറവ്
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം റേഷന്‍ വിഹിതത്തില്‍ എത്ര തവണ കുറവ് വരുത്തിയെന്ന് വ്യക്തമാക്കുമോ;
(ബി)ഏതെല്ലാം ഇനങ്ങളില്‍ എത്ര അളവിലാണ് കുറവ് വരുത്തിയതെന്ന് വ്യക്തമാക്കുമോ;
(സി)നിലവില്‍ സംസ്ഥാനത്തിന് അനുവദിക്കപ്പെട്ട റേഷന്‍ വസ്തുക്കളുടെ അളവ് എത്രയെന്ന് വെളിപ്പെടുത്തുമോ; ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ?
|
1329 |
റേഷന്‍ വിതരണത്തിലെ ക്രമക്കേടുകള്‍
ശ്രീമതി കെ. എസ്. സലീഖ
(എ)റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യേണ്ട അരിയും, ഗോതന്പും, മണ്ണെണ്ണയും അനധികൃതമായി വില്പന നടത്തുന്നത് കൂടി വരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ അതു തടയുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;
(സി)റേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തുന്ന എത്ര ഉദ്യോഗസ്ഥരെ കണ്ടെത്തിയിട്ടുണ്ട്; അവര്‍ ആരെല്ലാമെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ഡി)ക്രമക്കേട് നടത്തിയ ഏതെല്ലാം കടയുടമകളെ പിടികൂടിയിട്ടുണ്ട്; അവര്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; അതുപ്രകാരം എത്ര റേഷന്‍ കടകള്‍ പൂട്ടി; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ഇ)റേഷന്‍ കടകളില്‍ നിന്നും എഫ്.സി.ഐ. ഗോഡൌണുകളില്‍ നിന്നും കടത്തിയ എന്തെല്ലാം സാധനങ്ങള്‍ എവിടെ നിന്നെല്ലാം നടപ്പു വര്‍ഷം പിടികൂടിയിട്ടുണ്ട്; അതിന്‍റെ മതിപ്പു വില എത്ര കോടി രൂപയോളം വരും; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(എഫ്)നിലവില്‍ എ.പി.എല്‍/ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് റേഷന്‍ കടകള്‍ വഴി ഏതെല്ലാം സാധനങ്ങള്‍ നല്‍കുന്നുണ്ട്; ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതില്‍ എന്തെല്ലാം സാധനങ്ങള്‍ക്ക് കുറവ് വരുത്തിയിട്ടുണ്ട്; കാരണം വ്യക്തമാക്കുമോ;
|
1330 |
എ.പി.എല്‍, ബി.പി.എല്‍ മാനദണ്ധം
ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍
(എ)എ.പി.എല്‍., ബി.പി.എല്‍, പട്ടിക തയ്യാറാക്കുന്നതിന് അനുവര്‍ത്തിക്കുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
(ബി)ഇതനുസരിച്ച് 2013 നവംബര്‍ 13 വരെ ആകെയുള്ള ബി.പി.എല്‍ കാര്‍ഡുടമകളുടെ എണ്ണം എത്രയാണ്;
(സി)ഇതില്‍ ജനസന്പര്‍ക്ക പരിപാടിയിലൂടെ ബി.പി.എല്‍ കാര്‍ഡ് ലഭിച്ച് റേഷന്‍ ഷോപ്പുകളില്‍ പേരുള്‍പ്പെടുത്തിയവരെത്ര; ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?
|
1331 |
എ.പി.എല്‍ വിഭാഗത്തില്‍ നിന്ന് ബി.പി.എല്‍ വിഭാഗത്തിലേയ്ക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിനുള്ള അപേക്ഷ
ശ്രീ. എം. ചന്ദ്രന്‍
(എ)എ.പി.എല്‍ വിഭാഗത്തില്‍ നിന്ന് ബി.പി.എല്‍ വിഭാഗത്തിലേയ്ക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിനുള്ള അപേക്ഷ സ്വീകരിക്കുവാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ ആരാണെന്ന് വ്യക്തമാക്കുമോ;
(ബി)2013 വര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ ഇത്തരത്തിലുള്ള എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്;
(സി)ഇതില്‍ എത്ര അപേക്ഷകളില്‍ നടപടി സ്വീകരിച്ചു; ബാക്കി അപേക്ഷകള്‍ എന്തു ചെയ്തുവെന്ന് വ്യക്തമാക്കുമോ;
(ഡി)ഇക്കാര്യത്തില്‍ ജില്ലയിലെ സാധാരണക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
|
1332 |
എ.പി.എല്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കുന്നതിന് നടപടി
ശ്രീ. പി. കെ. ബഷീര്‍
(എ)ബി.പി.എല്‍ കാര്‍ഡിന് അര്‍ഹതയുള്ള നിരവധി പേര്‍ക്ക് എ.പി.എല്‍. കാര്‍ഡുകളാണ് നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ ബി.പി.എല്‍. കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
(സി)ബി.പി.എല്‍. കാര്‍ഡുകള്‍ക്ക് അര്‍ഹതയുള്ളതും നിലവില്‍ എ.പി.എല്‍. കാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളതുമായ ആള്‍ക്കാര്‍ക്ക് അടിയന്തരമായി ബി.പി.എല്‍. കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
|
1333 |
എ.പി.എല്‍, ബി.പി.എല്‍, എ.എ.വൈ റേഷന്‍ കാര്‍ഡുകള്‍
ശ്രീ. ബാബു എം. പാലിശ്ശേരി
(എ)നിലവില്‍ സംസ്ഥാനത്ത് എത്ര ലക്ഷം റേഷന്‍ കാര്‍ഡുകള്‍ ഉണ്ട്; ഇതില്‍ എ.പി.എല്‍., ബി.പി.എല്‍, എ.എ.വൈ എന്നിവ തരംതിരിച്ച് എണ്ണം വ്യക്തമാക്കാമോ;
(ബി)2013 വര്‍ഷം എത്ര എ.പി.എല്‍. കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കി നല്‍കിയിട്ടുണ്ട്;
(സി)എ.പി.എല്‍. കാര്‍ഡുകള്‍ ബി.പി.എല്‍. ആക്കി നല്‍കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണ്;
(ഡി)ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് നല്‍കാനായി പ്രതിമാസം കേന്ദ്ര ഗവണ്‍മെന്‍റ് എത്ര ടണ്‍ അരിയാണ് അനുവദിച്ചു നല്‍കുന്നത്;
(ഇ)ഇതുപ്രകാരം ഓരോ ബി.പി.എല്‍. കാര്‍ഡിനും മാസത്തില്‍ എത്ര കിലോ അരി നല്‍കാന്‍ കഴിയും; ബി.പി.എല്‍. കാര്‍ഡുകള്‍ കൂടുന്നതിനനുസരിച്ച് കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ അരി വിഹിതം ലഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
(എഫ്)എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?
|
1334 |
എ.പി.എല്‍/ബി.പി.എല്‍ റേഷന്‍ വിതരണം
ശ്രീ.പി.തിലോത്തമന്‍
(എ)ബി.പി.എല്‍ - എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍കടകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ എത്ര വീതമാണെന്ന് വിശദമാക്കുമോ; ഇത് എല്ലാ മാസവും കൃത്യമായി നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ പ്രഖ്യാപിച്ചിട്ടുളള ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായ അളവില്‍ എല്ലാ മാസവും നല്‍കാത്തതെന്തുകൊണ്ടാണ്; വ്യക്തമാക്കാമോ;
(ബി)റേഷന്‍ കടകള്‍ വഴി എ.പി.എല്‍, ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന മണ്ണെണ്ണ എത്ര വീതമാണ് എന്ന് പറയാമോ;
(സി)എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് നിലവില്‍ ഗോതന്പ് നല്‍കുന്നുണ്ടോ; എങ്കില്‍ എത്രവീതമാണെന്ന് വ്യക്തമാക്കുമോ?
|
1335 |
ബി. പി. എല്‍. കാര്‍ഡുകള്‍
ശ്രീമതി പി. അയിഷാ പോറ്റി
(എ)സംസ്ഥാനത്ത് എത്ര ബി.പി.എല്‍. കാര്‍ഡ് ഉടമകള്‍ നിലവിലുണ്ട്;
(ബി)ബി.പി.എല്‍. കാര്‍ഡുകള്‍ പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കുന്നതിനായി നടത്തിയ സര്‍വ്വേയെ തുടര്‍ന്ന് 2011 ല്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട എത്രപേരുണ്ട്;
(സി)ഗുരുതരമായ ഏതെല്ലാം രോഗം ബാധിച്ചവരെയാണ് ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുള്ളത്;
(ഡി)കുറ്റമറ്റ ബി.പി.എല്‍. പട്ടിക രൂപീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
1336 |
റേഷന്‍കാര്‍ഡുകളുടെ ഇനം തിരിക്കല്‍
പ്രൊഫ. സി. രവീന്ദ്രനാഥ്
(എ)പൊതുവിതരണ ശൃംഖലയില്‍, ദാരിദ്ര്യ രേഖയ്ക്ക് മുകളിലുളള റേഷന്‍കാര്‍ഡ് ഉടമകള്‍ എത്രയാണ്; ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉളളവര്‍ എത്ര;
(ബി)ബി.പി.എല്‍ പട്ടികയില്‍ നിന്നും ഏതെല്ലാം വിഭാഗങ്ങളെയാണ് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ; ഇതു സംബന്ധിച്ച് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിന്‍റെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് ലഭ്യമാക്കാമോ;
(സി) സത്യവാങ്മൂലത്തിലെ വ്യവസ്ഥകള്‍ പ്രകാരം ലിസ്റ്റ് തയ്യാറാക്കിയാല്‍ എ.പി.എല്‍, ബി.പി.എല്‍ വിഭാഗത്തില്‍ എത്രശതമാനം വ്യത്യാസങ്ങള്‍ വരാനിടയുളളതായി കരുതുന്നു; വ്യക്തമാക്കാമോ?
|
1337 |
എ.പി.എല്‍. കാര്‍ഡ് ഉടമകള്‍ക്കുള്ള ഗോതന്പ് വിതരണം
ശ്രീ. എ. കെ. ശശിന്ദ്രന്‍
(എ)റേഷന്‍ ഷോപ്പുകളില്‍ എ.പി.എല്‍. കാര്‍ഡുടമകള്‍ക്ക് ഗോതന്പ് വിതരണം ചെയ്യുന്നില്ലായെന്ന കാര്യം ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ ;
(ബി)എങ്കില്‍ എ.പി.എല്‍. കാര്‍ഡുടമകള്‍ക്ക് ഗോതന്പ് വിതരണം ചെയ്യാനുള്ള എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ ?
|
1338 |
രണ്ടു രൂപാ നിരക്കില്‍ അരി വിതരണം
ശ്രീ. സി. ദിവാകരന്‍
(എ)രണ്ട് രൂപാ നിരക്കില്‍ 2013 ജനുവരി മുതല്‍ ഇതുവരെ എത്ര ടണ്‍ അരിയാണ് വിതരണം ചെയ്തത്;
(ബി)രണ്ട് രൂപാ നിരക്കില്‍ എത്ര കാര്‍ഡ് ഉടമകള്‍ക്കാണ് ഇപ്പോള്‍ അരി വിതരണം ചെയ്യുന്നത്; കാര്‍ഡ് ഒന്നിന് എത്ര കിലോ അരിയാണ് വിതരണം ചെയ്യുന്നത് ?
|
1339 |
ഉത്സവകാലങ്ങളിലെ അരിവിതരണം
ശ്രീ. എസ്. ശര്‍മ്മ
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഓണം, റംസാന്‍, ക്രിസ്തുമസ് കാലങ്ങളില്‍ ഓരോ വര്‍ഷവും എത്ര കിലോഗ്രാം അരി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്; ഉത്സവങ്ങള്‍ തിരിച്ചും, വര്‍ഷം തിരിച്ചും വ്യക്തമാക്കാമോ;
(ബി)എത്ര ടണ്‍ അരി പ്രസ്തുത പദ്ധതിക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്;
(സി)ഏതെങ്കിലും ഫെസ്റ്റിവല്‍ സീസണില്‍ അരി നല്‍കാന്‍ കഴിയാതിരുന്നിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ?
|
1340 |
ദേശീയഭക്ഷ്യ സുരക്ഷാ നിയമം
ശ്രീ. പാലോട് രവി
,, ഐ. സി. ബാലകൃഷ്ണന്‍
,, എം. എ. വാഹീദ്
,, കെ. മുരളീധരന്‍
(എ)ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
(ബി)ഇതിനായി ഗുണഭോക്താക്കളെ കണ്ടെത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ;
(സി)നിയമം നടപ്പാക്കുന്പോള്‍ ഉണ്ടാകാനിടയുള്ള ദോഷങ്ങള്‍ ദുരീകരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ട്; വിശദമാക്കുമോ;
(ഡി)നിയമം നടപ്പിലാക്കുന്പോള്‍ ഇപ്പോള്‍ ബി.പി.എല്‍ വിഭാഗത്തില്‍ ഉള്ളവരേയും എ.പി. എല്‍ വിഭാഗത്തിലെ അര്‍ഹരേയും ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
|
1341 |
ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലക്കയറ്റം
ഡോ. ടി. എം. തോമസ് ഐസക്
ശ്രീ. വി. ചെന്താമരാക്ഷന്‍
,, റ്റി. വി. രാജേഷ്
ഡോ. കെ. ടി. ജലീല്‍
(എ)സംസ്ഥാനത്ത് ഭക്ഷേ്യാല്പ്പന്നങ്ങളുടെ വിലക്കയറ്റം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ജനങ്ങളെ ബാധിക്കുന്ന വിലക്കയറ്റത്തിന്‍റെ തീക്ഷ്ണതയെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിലക്കയറ്റത്തിന്‍റെ മുഖ്യകാരണങ്ങള്‍ എന്തൊക്കെയാണ്;
(സി)നിതേ്യാപയോഗ സാധനങ്ങളുടെ വില ഈ സര്‍ക്കാരിന്‍റെ തുടക്കത്തിലുണ്ടായിരുന്നതിന്‍റെ എത്ര ശതമാനം വര്‍ദ്ധനയോടുകൂടിയതാണ് ഇപ്പോഴത്തേതെന്ന് വിശദമാക്കുമോ;
(ഡി)വിലക്കയറ്റത്തിന്‍റെ കെടുതികളില്‍നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കാന്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നിലയിലുള്ള നടപടികള്‍ക്ക് തുടര്‍ച്ച ആവശ്യമായിരുന്നു എന്ന് കരുതുന്നുണ്ടോ; എങ്കില്‍ അതിന് തയ്യാറാകുമോ ?
|
1342 |
ഭക്ഷ്യവസ്തുക്കളുടെ വിലനിയന്ത്രണം
ശ്രീ. എം. ഉമ്മര്‍
,, എം. മുഹമ്മദുണ്ണി ഹാജി
,, അബ്ദുറഹിമാന്‍ രണ്ടത്താണി
,, കെ. എന്‍. എ. ഖാദര്‍
(എ)ഭക്ഷ്യവസ്തുക്കളുടെ കരിഞ്ചന്തയും, പൂഴ്ത്തിവയ്പ്പും ക്രമരഹിതമായ വിലവര്‍ദ്ധനയും നിയന്ത്രിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
(ബി)കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ ഏതൊക്കെ ഏജന്‍സികള്‍ക്ക് എന്തു തുക വീതം കഴിഞ്ഞ അഞ്ചു വര്‍ഷം സബ്സിഡി ഇനത്തില്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
(സി)സബ്സിഡി തുക ശരിയായ വിധമാണോ വിനിയോഗിക്കുന്നതെന്നും, അത് ദുര്‍വിനിയോഗം ചെയ്യുന്നുണ്ടോ എന്നും പരിശോധിക്കാന്‍ എന്തു സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;
(ഡി)സബ്സിഡി തുകയുടെ വരവും വിനിയോഗവും പ്രത്യേകമായി രേഖപ്പെടുത്താന്‍ ഓരോ ഏജന്‍സിയിലും സംവിധാനമുണ്ടോ; എങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഓരോ ഏജന്‍സിയുടെയും വിനിയോഗവിവരം ലഭ്യമാക്കുമോ?
|
1343 |
വിലക്കയറ്റം -ദേശീയ ശരാശരി
ശ്രീ. സി. ദിവാകരന്‍
ശ്രീമതി ഇ.എസ്. ബിജിമോള്‍
ശ്രീ. ജി. എസ്. ജയലാല്‍
,, കെ. രാജു
(എ) കേരളത്തിലെ വിലക്കയറ്റം ദേശീയ ശരാശരിക്ക് മുകളിലാണോ;
(ബി)വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേരളം പിന്‍തള്ളപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ ലേബര്‍ ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കണ്ടെത്തിയിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)വിലക്കയറ്റം ദേശീയ ശരാശരിക്കു മുകളില്‍ എത്താനുണ്ടായ കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
|
1344 |
അവശ്യവസ്തുക്കളുടെ വിലനിലവാരം
ശ്രീ. എ.എം.ആരിഫ്
(എ)2011 മാര്‍ച്ചില്‍ സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വിലനിലവാരം പൊതുവിപണിയില്‍ എന്തായിരുന്നുവെന്ന് ഇനംതിരിച്ച് വ്യക്തമാക്കുമോ;
(ബി)അവശ്യവസ്തുക്കളുടെ വില 2013 ഡിസംബര്‍ മാസം എത്രയാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;
(സി)അവശ്യവസ്തുക്കളുടെ വില വര്‍ദ്ധനവിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണ്;
(ഡി)2010 ഡിസംബറില്‍ എത്ര ക്രിസ്തുമസ് ചന്തകള്‍ സിവില്‍ സപ്ലൈസിന്‍റെയും കണ്‍സ്യൂമര്‍ ഫെഡ്ഡിന്‍റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു;
(ഇ)2013 ല്‍ എത്ര ക്രിസ്തുമസ് ചന്തകളാണ് പ്രവര്‍ത്തിച്ചത് എന്ന് വ്യക്തമാക്കുമോ;
(എഫ്)റേഷന്‍കടകള്‍ വഴി 2013 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ എത്ര കിലോ അരി, ഗോതന്പ്, പഞ്ചസാര എന്നിവ കാര്‍ഡുടമകള്‍ക്ക് നല്‍കി എന്ന് വ്യക്തമാക്കുമോ?
|
1345 |
വിലവര്‍ദ്ധനവ് നിയന്ത്രിക്കുവാന്‍ നടപടി
ശ്രീ. കെ. രാജു
(എ)നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇന്ധനവിലവര്‍ദ്ധനവിന്‍റെ പേരില്‍ വന്‍കിട, മൊത്തവ്യാപാരികള്‍ അവശ്യസാധനങ്ങള്‍ക്ക് വന്‍വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇത് തടയുന്നതിന് എന്തൊക്കെ ഇടപെടലുകളാണ് വിപണിയില്‍ നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
(ഡി)കണ്‍സ്യൂമര്‍ഫെഡ്ഡ് പോലുള്ള സ്ഥാപനങ്ങളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമല്ലാത്തതും ലഭ്യമാകുന്ന സാധനങ്ങള്‍ക്ക് പൊതുവിപണിയിലെ വിലതന്നെ നല്‍കേണ്ടിവരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
|
1346 |
ഭക്ഷ്യവസ്തുക്കളുടെ വിലനിയന്ത്രണം
ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നിത്യോപയോഗഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്നതു പരിശോധിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍, വിലക്കയറ്റം നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്നും ഇതിനായി എന്തു തുക ചെലവഴിച്ചെന്നും വിശദമാക്കുമോ;
(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പൊതുവിപണിയിലെ ഇടപെടലിനായി ഏതൊക്കെ തീയതികളില്‍ എത്ര തുക വീതം നീക്കിവെച്ചെന്നു വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത തുകയില്‍ എത്ര തുക ഇതിനകം ചെലവഴിച്ചെന്നു വ്യക്തമാക്കാമോ?
|
1347 |
വിലക്കയറ്റ നിയന്ത്രണം
ശ്രീ.മുല്ലക്കര രത്നാകരന്‍
(എ)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിലക്കയറ്റം നിയന്ത്രിക്കാന്‍ എത്ര കോടി രൂപയാണ് സിവില്‍ സപ്ലൈസ് വകുപ്പിന് നല്‍കിയത്;
(ബി)വില നിയന്ത്രിക്കാനായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി വില പിടിച്ചുനിര്‍ത്താന്‍ നടപടി സ്വീകരിക്കുമോ?
|
1348 |
വിലനിയന്ത്രണ
സന്പ്രദായം
ശ്രീ. കെ. രാധാകൃഷ്ണന്‍
,, എം.ഹംസ
,, പി.ശ്രീരാമകൃഷ്ണന്‍
,, എ.പ്രദീപ്കുമാര്‍
(എ)വിലനിലവാരം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ലേബര്‍ ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കുകള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ഇതിന്‍പ്രകാരം കേരളത്തിലെ വിലക്കയറ്റതോത് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണോ;
(സി)വിലനിയന്ത്രണത്തില്‍ കേരളത്തിന് എത്രാമത് സ്ഥാനമാണു ളളത്;
(ഡി)പൊതുവിതരണ സന്പ്രദായം തകര്‍ന്നതും റേഷന്‍ വിഹിതം വെട്ടിക്കുറച്ചതും പൊതുകന്പോളത്തില്‍ വന്‍ വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഇ)വിലനിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് തയ്യാറാകുമോ; ഇതിന് എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ ?
|
1349 |
റേഷന്‍ വ്യാപാരികള്‍ക്കുള്ള ആനുകൂല്യങ്ങള്‍
ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍
(എ)ചില്ലറ റേഷന്‍ വ്യാപാരികള്‍ക്ക് പുതുതായി എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആലോചിക്കുന്നുണ്ടോ;
(ബി)ചില്ലറ റേഷന്‍ വ്യാപാരികള്‍ക്ക് വേതനം, അലവന്‍സ് എന്നിവ നല്‍കുന്നതിന് തയ്യാറാകുമോ?
|
1350 |
സപ്ലൈകോ സാധനങ്ങളുടെ വില വിവരം
ശ്രീ. സി. ദിവാകരന്‍
(എ)2007 ജനുവരിയില്‍ സപ്ലൈകോ മുഖേന വിതരണം നടത്തിയ അവശ്യസാധനങ്ങളുടെ, ഓരോന്നിന്‍റെയും വില എത്രയാണെന്ന് വ്യക്തമാക്കുമോ;
(ബി)2007 ജനുവരിയിലെ അവശ്യസാധനങ്ങളുടെ മാര്‍ക്കറ്റ് വില വ്യക്തമാക്കുമോ;
(സി)2013 ഡിസംബറില്‍ സപ്ലൈകോ മുഖേന വിതരണം നടത്തിയ അവശ്യസാധനങ്ങളുടെ ഓരോന്നിന്‍റെയും വില എത്രയാണെന്ന് വ്യക്തമാക്കുമോ;
(ഡി)2013 ഡിസംബറിലെ അവശ്യസാധനങ്ങളുടെ മാര്‍ക്കറ്റ് വില എത്രയാണെന്ന് വ്യക്തമാക്കുമോ ?
|
1351 |
സപ്ലൈകോയിലെ സാധനങ്ങളുടെ ഗുണനിലവാരം
ശ്രീ. സി. കെ. സദാശിവന്‍
(എ)സപ്ലൈകോ വഴി വില്പന നടത്തുന്ന പല സാധനങ്ങളുടേയും ഗുണനിലവാരം മോശമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍ അത് സംബന്ധിച്ച് എന്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
|
1352 |
സപ്ലൈകോ സ്ഥാപനങ്ങളില്‍ ഈടാക്കുന്ന പാക്കിംഗ് ചാര്‍ജ്
ശ്രീ. വി.എസ്. സുനില്‍ കുമാര്‍
ശ്രീമതി ഗീതാ ഗോപി
ശ്രീ. ജി. എസ്. ജയലാല്‍
,, കെ. അജിത്
(എ)സപ്ലൈകോ തൊഴിലാളികള്‍ക്ക് പാക്കിംഗ് കൂലി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ നിലവിലുണ്ടായിരുന്ന നിരക്കും വര്‍ദ്ധിപ്പിച്ച നിരക്കും എത്ര വീതമാണെന്ന് വ്യക്തമാക്കുമോ;
(ബി)സപ്ലൈകോ ഷോപ്പുകളില്‍ പാക്കിംഗ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ നിലവിലുണ്ടായിരുന്ന ചാര്‍ജും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന ചാര്‍ജും എത്ര വീതമാണെന്ന് വ്യക്തമാക്കുമോ;
(സി) സപ്ലൈകോ ഷോപ്പുകളിലൂടെ സബ്സിഡി നല്‍കി വിതരണം ചെയ്യുന്ന സാധനങ്ങള്‍ ഏതെല്ലാം; സബ്സിഡി നല്കാതെ വിതരണം ചെയ്യുന്ന സാധനങ്ങള്‍ ഏതെല്ലാം;
(ഡി)സ്വകാര്യ ഷോപ്പുകളില്‍ നിന്ന് പാക്കിംഗ് ചാര്‍ജ്ജ് സൌജന്യമായി ലഭിക്കുന്പോള്‍ സപ്ലൈകോ ഷോപ്പുകളിലെ പാക്കിംഗ് ചാര്‍ജ്ജ് വര്‍ദ്ധനവ് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
1353 |
സപ്ലൈകോ ഇ-ടെണ്ടര്‍
ശ്രീ. പി. ശ്രീരാമകൃഷ്ണന്‍
(എ)സപ്ലൈകോ ഇ-ടെണ്ടര്‍ മുഖേന സാധനങ്ങള്‍ വാങ്ങുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ ; എങ്കില്‍ ഇതിന്‍റെ നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ;
(ബി)ഈ ശ്രമത്തെ കരാറുകാര്‍ സംഘടിതമായി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അതിന് ഉദേ്യാഗസ്ഥരുടെ ഒത്താശയുണ്ടോ ;
(സി)ഉല്പ്പന്നങ്ങള്‍ ഉല്പാദന കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിന് ശ്രമം നടത്തിയിട്ടുണ്ടോ ; അതിന് നിയമതടസ്സമുണ്ടോ ; ഇല്ലെങ്കില്‍ അത്തരത്തില്‍ പര്‍ച്ചേസ് നടത്താന്‍ ഉദ്ദേശ്യമുണ്ടോ ?
|
1354 |
സപ്ലൈകോയില്‍ നടന്ന മോഷണം
ശ്രീ. ജി. സുധാകരന്‍
(എ)സപ്ലൈകോയുടെ ആലപ്പുഴ ജില്ലാ ഡിപ്പോയിലും സബ്ഡിപ്പോയിലും നടന്ന മോഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(ബി)എങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ; ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ?
|
1355 |
സിവില്‍ സപ്ലൈസ് വകുപ്പിന്‍കീഴിലെ തസ്തികകളും ജീവനക്കാരും
ശ്രീ. മോന്‍സ് ജോസഫ്
(എ)2-9-2013-ല്‍ സപ്ലൈകോ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ മന്ത്രിതല ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങളില്‍ ഏതെല്ലാം നടപ്പിലാക്കിയെന്ന് വിശദീകരിക്കുമോ;
(ബി)31-12-2013 വരെ സപ്ലൈകോയില്‍നിന്ന് എത്ര ജൂനിയര്‍ അസിസ്റ്റന്‍റുമാര്‍ വിരമിച്ചു; ഈ ഒഴിവിലേയ്ക്ക് പ്രമോഷന്‍ ലിസ്റ്റില്‍നിന്ന് നിയമനം നല്‍കുന്നതിന് തടസ്സം എന്തെന്ന് വ്യക്തമാക്കുമോ;
(സി)സിവില്‍ സപ്ലൈസ് വകുപ്പില്‍ എല്‍.ഡി.സി./യു.ഡി.സി. അനുപാതം ഏത് രീതിയിലാണ്; സപ്ലൈകോയില്‍ 329 ജൂനിയര്‍ അസിസ്റ്റന്‍റ് തസ്തികയ്ക്ക് (നേരിട്ടുള്ളത്) 20 സീനിയര്‍ അസിസ്റ്റന്‍റ് കക അനുവദിച്ചിട്ടുള്ളത് ഏത് അനുപാതത്തിലാണെന്ന് വിശദമാക്കുമോ;
(ഡി)2006-നുശേഷം എത്ര പുതിയ ഔട്ട്ലെറ്റുകള്‍ സപ്ലൈകോ ആരംഭിച്ചു; എത്ര പുതിയ തസ്തികകള്‍ റീജിയണല്‍ മാനേജര്‍ ഓഫീസുകളിലും ഡിപ്പോകളിലും ആരംഭിച്ചു; ഇതിന് ആനുപാതികമായിട്ട് ജൂനിയര്‍ അസിസ്റ്റന്‍റ് തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
(ഇ)സപ്ലൈകോയിലെ ഡെപ്യൂട്ടേഷന്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(എഫ്)2013 സെപ്തംബര്‍ 30 വരെ 223 സപ്ലൈകോ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുമെന്ന് പറഞ്ഞതില്‍ എത്രപേര്‍ക്ക് പ്രമോഷന്‍ നല്‍കിയെന്ന് വ്യക്തമാക്കുമോ;
(ജി)സപ്ലൈകോ ജീവനക്കാര്‍ക്ക് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി ആവിഷ്കരിക്കാനുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടംവരെയെത്തിയെന്ന് വ്യക്തമാക്കുമോ ?
|
1356 |
സിവില്‍ സപ്ലൈസ് വകുപ്പിന്‍ കീഴിലെ ദിവസ വേതന ജീവനക്കാര്‍
ശ്രീ. ചിറ്റയം ഗോപകുമാര്‍
(എ)സിവില്‍ സപ്ലൈസിന്‍റെ നിയന്ത്രണത്തിലുള്ള മാവേലി സ്റ്റോറുകളിലും സൂപ്പര്‍ ബസാറുകളിലും ഇതര റീട്ടയില്‍ ഔട്ട്ലെറ്റുകളിലും എത്ര താല്ക്കാലിക ജീവനക്കാര്‍ ദിവസവേതനത്തില്‍ നിലവിലുണ്ടെന്നുള്ള വിവരം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
(ബി)ഇത്തരം സ്ഥാപനങ്ങളില്‍ പ്രസ്തുത ജീവനക്കാരെ 8 മണിക്കൂറിലധികം ജോലി ചെയ്യിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)അധിക പ്രവൃത്തി സമയങ്ങള്‍ക്ക് അധികവേതനം ലഭ്യമാക്കാറുണ്ടോ;
(ഡി)പത്ത് വര്‍ഷത്തിലധികമായി ദിവസ വേതനത്തില്‍ പണിയെടുത്തുവരുന്ന എത്ര ജീവക്കാരുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
(ഇ)ഇവരെ കാഷ്വല്‍ ജീവനക്കാരായി പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
(എഫ്)നിലവില്‍ ഇവര്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന ദൈനിക വേതനം കാലോചിതമായി പരിഷ്കരിച്ച് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം നല്‍കുന്നതിന് നടപടി ഉണ്ടാകുമോ ?
|
<<back |
next
page>>
|