UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
25.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5911.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ ഏറ്റവും കൂടുതൽ വോൾട്ടേജ് ക്ഷാമവും വൈദ്യുതി വിതരണ തടസ്സവും അനുഭവിക്കുന്ന പ്രദേശം കാസർഗോഡ് ജില്ലയാണെന്നത് ശരിയാണോ; വ്യക്തമാക്കാമോ; എങ്കിൽ ഇതിനുള്ള കാരണമെന്താണെന്ന് വിശദമാക്കുമോ;
( ബി )
കാസർഗോഡ് ജില്ലയിലെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
വൈദ്യുതി രംഗത്ത് പ്രതിസന്ധി ഇല്ലാത്ത ജില്ലയായി കാസർഗോഡ് എപ്പോൾ മാറും എന്ന് വ്യക്തമാക്കാമോ;
( ഡി )
കാസർഗോഡ് ജില്ലയിൽ പുതുതായി അനുവദിച്ച ട്രാന്‍സ്ഫോര്‍മറുകളുടെയും സബ്സ്റ്റേഷനുകളുടെയും വിവരം മണ്ഡലം തിരിച്ചു നൽകാമോ;
( ഇ )
വോൾട്ടേജ് ഇമ്പ്രൂവ്മെന്റിന് വേണ്ടി ജില്ലയിൽ ഏതെല്ലാം പ്രദേശങ്ങളിൽ പുതുതായി ലൈൻ വലിക്കുന്നതിന് ആലോചനയുണ്ടെന്ന് മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ?
5912.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർണാടകയിൽ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാൽ കാസർഗോഡ്, മഞ്ചേശ്വരം ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടി വരുന്ന സാഹചര്യത്തില്‍ ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പ്രസ്തുത പ്രദേശങ്ങളിൽ ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ; ഇത് സംബന്ധിച്ച് വിശദ വിവരങ്ങൾ ലഭ്യമാക്കുമോ?
5913.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷം എത്ര കാേടി രൂപ വെെദ്യുതി വാങ്ങുന്നതിനായി ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
2024-25 സാമ്പത്തിക വര്‍ഷം 28.02.2025 വരെ വെെദ്യുതി വാങ്ങുന്നതിന് എത്ര കാേടി രൂപ ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കുമോ?
5914.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ഭൂമിയിലൂടെ വൈദ്യുതിലൈന്‍ വലിക്കുന്നതിനായി എന്തൊക്കെ നടപടിക്രമങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് അറിയിക്കാമോ;
( ബി )
ഇത്തരത്തില്‍ ലൈന്‍ വലിച്ചതിനുശേഷം വൈദ്യുതി ലൈനിന്റെ സുരക്ഷ സംബന്ധിച്ചും വൈദ്യുതി ലൈന്‍ കടന്നുപോകുന്ന ഭൂവുടമ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ചും പരാതി ലഭിക്കുന്നപക്ഷം എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് അറിയിക്കാമോ; വിശദമാക്കുമോ?
5915.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസത്തിന് ശേഷം സംസ്ഥാനത്ത് ഓരോ പ്രാവശ്യവും വൈദ്യുതി നിരക്കില്‍ വരുത്തിയ വര്‍ദ്ധനവ് വഴി ലക്ഷ്യമിട്ട വരുമാന വര്‍ദ്ധനവ് എത്രയാണ്; വിശദമാക്കുമോ;
( ബി )
2016 മുതല്‍ ഓരോ വര്‍ഷവും സംസ്ഥാനത്ത് സ്വന്തമായി ഉത്പാദിപ്പിച്ച വൈദ്യുതിയുടെ അളവ് എത്രയാണ്; ഈ കാലയളവില്‍ സംസ്ഥാനത്തിന് പുറത്തു നിന്നും ഓരോ പ്രാവശ്യവും വാങ്ങിയിട്ടുള്ള വൈദ്യുതിയുടെ അളവ് എത്രയാണെന്നും, പ്രസ്തുത വൈദ്യുതി വാങ്ങിയിട്ടുള്ളത് ഏത് നിരക്കിലാണെന്നും അറിയിക്കുമോ; വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
2016 മുതല്‍ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍ എന്നിവ ഓരോന്നും വരുത്തിയിട്ടുള്ള വൈദ്യുതി കുടിശ്ശിക ഏതെങ്കിലും എഴുതി തള്ളിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയതും ഉയര്‍ന്ന നിരക്കില്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതും കുടിശ്ശിക എഴുതി തള്ളുന്നതും പോലുള്ള നടപടികളാണ് അമിത നിരക്ക് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിയ്ക്കാന്‍ ഇടയാക്കിയതെന്ന് കരുതുന്നുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം ബദല്‍ മാര്‍ഗ്ഗങ്ങളാണ് ആലോചിക്കുന്നത്; വ്യക്തമാക്കുമോ?
5916.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേനല്‍ക്കാലത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി കൂടുതല്‍ വൈദ്യുതി പുറത്ത് നിന്ന് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
വേനല്‍ക്കാലത്ത് വൈദ്യുതി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ചാര്‍ജ്ജ് ഇളവ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ?
5917.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ. ആൻസലൻ
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
കാപെക്സ് മാതൃകയില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി വിതരണരംഗത്ത് ഉണ്ടാകുന്ന പ്രയോജനങ്ങള്‍ എന്തെല്ലാമെന്നറിയിക്കുമോ; വിശദീകരിക്കുമോ;
( ഡി )
എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും ഒരുമിച്ച് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്നിരിക്കെ ഇതിന് മുന്‍ഗണനാക്രമം നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5918.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയാറിൽ കരാർ കാലാവധിക്ക് ശേഷം കാർബോറാണ്ടം കമ്പനി വൈദ്യുതി ഉല്പാദിക്കുകയുണ്ടായോയെന്നും എത്ര യൂണിറ്റ് വൈദ്യുതിയാണ് കരാർ കൂടാതെ കമ്പനി ഉല്പാദിപ്പിച്ചതെന്നും വ്യക്തമാക്കുമോ;
( ബി )
കാർബോറാണ്ടം കമ്പനിയുമായി വൈദ്യുതി ബോർഡ് കരാറിൽ ഏർപ്പെട്ടത് എന്ന് മുതൽക്കാണെന്ന് അറിയിക്കുമോ;
( സി )
കരാർ പ്രകാരം ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ വിതരണവും നിരക്കും സംബന്ധിച്ച് ഉണ്ടായിരുന്ന വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
2022-ല്‍ പദ്ധതിയില്‍നിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കാര്‍ബോറാണ്ടം കമ്പനിക്ക് വൈദ്യുതി ബോര്‍ഡ് നോട്ടീസ് നല്‍കുകയുണ്ടായോയെന്നും എന്തൊക്കെയായിരുന്നു പ്രസ്തുത നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്; നോട്ടീസിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഇ )
കാർബോറാണ്ടം കമ്പനിയുമായുള്ള കരാർ സംബന്ധിച്ച് രണ്ടുവർഷം മുൻപ് സി.ആന്റ് എ.ജി, ഓഡിറ്റിൽ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും എങ്കിൽ എന്തെല്ലാം കാര്യങ്ങളാണ് സി&എ.ജി. റിപ്പോർട്ടിൽ പരാമർശിച്ചതെന്നും അറിയിക്കുമോ;
( എഫ് )
പ്രസ്തുത കമ്പനിയുടെ മറ്റു പ്രവർത്തനങ്ങൾക്കായി കമ്പനിക്ക് കെ.എസ്.ഇ.ബി. വൈദ്യുതി നൽകുന്നുണ്ടോയെന്നും പ്രതിമാസം എത്ര യൂണിറ്റ് വൈദ്യുതിയാണ് ബോർഡ് കമ്പനിക്ക് നൽകുന്നതെന്നും എത്ര രൂപ നിരക്കിലാണ് നിലവിൽ വൈദ്യുതി നൽകുന്നതെന്നും അറിയിക്കാമോ;
( ജി )
കെ.എസ്.ഇ.ബി. കാർബോറാണ്ടം കമ്പനി ഉത്പാദിപ്പിക്കുന്ന വൈദ്യുതി എത്ര രൂപ നിരക്കിലാണ് വാങ്ങിയിരുന്നതെന്ന് വ്യക്തമാക്കുമോ?
5919.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ 2 കാറ്റഗറികളായി തിരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ജലവിഭവവകുപ്പ് 26/12/2024-ൽ ഇറക്കിയ ജി.ഒ. (കൈ)No.67/2024/ഡബ്ല്യു.ആർ.ഡി. നമ്പർ ഉത്തരവ് വൈദ്യുതി ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
5920.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേനല്‍ച്ചൂട് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വെെദ്യുതി ഉപഭോഗം കൂടുമെന്ന പ്രതിസന്ധി ഒഴിവാക്കുന്നതിന് വകുപ്പ് എന്തെല്ലാം മുന്നൊരുക്കങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5921.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യുടെ വിതരണ വിഭാഗത്തിന്റെ കാര്യക്ഷമത കുറയുന്നതിനും ​പ്രസരണ നഷ്ടം കൂടുന്നതിനും പ്രധാന കാരണം പഴയ ട്രാൻസ്ഫോർമറുകളാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
മുപ്പത് വർഷത്തിലേറെ പഴക്കമുളള ട്രാൻസ്പോർമറുകൾ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന നിർദ്ദേശം ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പഴക്കമേറിയതും കേടാകുന്നതുമായ ട്രാൻസ്പോർമറുകൾ മാറ്റി സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5922.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അത്യധികം ചൂട് അനുഭവപ്പെടുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽ വൈദ്യുതി ഉപഭോഗത്തിന്റെ വർദ്ധനവ് എത്രയായിരിക്കുമെന്ന് അറിയിക്കാമോ;
( ബി )
മേൽപ്പറഞ്ഞ മാസങ്ങളിൽ വൈദ്യുതി ഉപഭോഗം വർധിക്കുകയാണെങ്കിൽ അതിന് ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന മാർഗങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
വേനൽക്കാല വൈദ്യുതി ഉപഭോഗത്തിൽ ഉപഭോക്താക്കൾക്ക് അധിക ബാധ്യത ഉണ്ടാകാൻ സാധ്യതയുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവിൽ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികൾക്ക് വേണ്ടിയുള്ള ഡാമുകളിൽ സംഭരണശേഷിയുടെ എത്ര ശതമാനം ജലം ഉണ്ട് എന്ന് ഡാമുകൾ തിരിച്ച് അറിയിക്കാമോ;
( ഇ )
വേനൽക്കാലത്ത് അധിക വില നൽകി പുറമേ നിന്ന് വൈദ്യുതി വാങ്ങാതെ ഡാമുകളിൽ സംഭരിച്ചു നിർത്തിയിരിക്കുന്ന ജലം ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് തടസ്സമുണ്ടോ എന്നറിയിക്കാമോ?
5923.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കെ.എസ്.ഇ.ബി. നടപ്പാക്കിയ വിവിധ പദ്ധതികൾ സംബന്ധിച്ച് വിവിധ ഓഡിറ്റ് റിപ്പോർട്ടുകളിൽ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകൾ എന്തൊക്കെയാണ്; വിശദാംശങ്ങൾ ഇനം തിരിച്ച് ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ ഓരോ ക്രമക്കേട് സംബന്ധിച്ചും വകുപ്പ് തലത്തിലും അഴിമതി നിരോധന നിയമപ്രകാരവും നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദാംശങ്ങൾ വ്യക്തമാക്കുമോ?
മണലൂര്‍ മണ്ഡലത്തിലെ പോള്‍ മൗണ്ടഡ് ചാര്‍ജ്ജിംഗ് പോയിന്റുകള്‍
5924.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലകട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് മണലൂര്‍ മണ്ഡലത്തില്‍ കെ.എസ്.ഇ.ബി. ഒരുക്കിയിട്ടുളള സൗകര്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
മണലൂര്‍ മണ്ഡലത്തില്‍ നിലവില്‍ എത്ര പോള്‍ മൗണ്ടഡ് ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവ എവിടെയെല്ലാമാണെന്നും അറിയിക്കാമോ;
( സി )
മണ്ഡലത്തില്‍ കൂടുതല്‍ പോള്‍ മൗണ്ടഡ് ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
5925.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.ഇ.എ. റഗുലേഷൻ അനുസരിച്ച് കെ. എസ്. ഇ. ബി.യിലെ വർക്കർ തസ്തികക്ക് ഐ.ടി.ഐ. യോഗ്യത നിർബന്ധമാണോ; വിശദമാക്കുമോ?
5926.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗം, ബി.പി.എല്‍. എന്നീ വിഭാഗക്കാര്‍ക്ക് സൗജന്യ വെെദ്യുത കണക്ഷന്‍ ലഭിക്കുന്നതിന് കെ.എസ്.ഇ.ബി. മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗക്കാര്‍ക്ക് സൗജന്യമായി ഇലക്ട്രിക് പോസ്റ്റുകള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; പരമാവധി എത്ര ഇലക്ട്രിക് പോസ്റ്റുകള്‍ വരെയാണ് കെ.എസ്.ഇ.ബി. സൗജന്യമായി അനുവദിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
5927.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി നഗരസഭയിലെ അങ്ങാടി ബീച്ച് ഭാഗത്ത് ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ, തൊട്ടടുത്ത തീരദേശ റോഡിലൂടെ ആക്കി മാറ്റണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ജനവാസ മേഖലയിലൂടെയുള്ള വൈദ്യുതി ലൈൻ അപകടങ്ങൾക്ക് കാരണമാകും എന്നതിനാലും, ജനങ്ങൾക്ക് പ്രയാസകരമായതിനാലും പ്രസ്തുത വൈദ്യുതി ലൈൻ തൊട്ടടുത്ത പൊതുമരാമത്ത് വകുപ്പ് റോഡിലൂടെ ആക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
5928.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വകുപ്പ് അവരുടെ പോളുകളിൽ തന്നെ ഇലക്ട്രിക്ക് വാഹനങ്ങൾക്കായി ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ;
( ബി )
നിലവിൽ എത്ര ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത് എന്നറിയിക്കാമോ;
( സി )
എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ അനുവദിച്ചിട്ടുള്ള ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം മണ്ഡല അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
5929.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ വൈദ്യുതി വകുപ്പിന് കീഴില്‍ സ്ഥാപിച്ചിട്ടുള്ള ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;
( ബി )
പുതുതായി ഏതെല്ലാം സ്ഥലങ്ങളിലാണ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
5930.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. ഉബൈദുള്ള
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
677 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന ഏകദേശം 124 പദ്ധതികൾ പൂർത്തിയാക്കാൻ കെ.എസ്.ഇ.ബി. താൽപര്യം കാണിക്കുന്നില്ലെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാതെ സംസ്ഥാനത്തിനു പുറത്തുളള വൈദ്യുത പദ്ധതികൾ ഏറ്റെടുക്കാൻ കെ.എസ്.ഇ.ബി. ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
പണി പൂർത്തിയാക്കാനുളള വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ അടിയന്തര നിർദ്ദേശം നൽകുമോ; വിശദമാക്കുമോ?
5931.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23, 2023-24, 2024-25 വര്‍ഷങ്ങളില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ വെെദ്യുതി വകുപ്പ് നടപ്പിലാക്കിയ പ്രധാന പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും എത്ര തുക വീതമാണ് അനുവദിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;
( സി )
വരുംവര്‍ഷങ്ങളില്‍ ഏതെല്ലാം പുതിയ പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
5932.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റശേഷം നാളിതുവരെ വൈദ്യുതി വകുപ്പ് വഴി പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
5933.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരംഭിക്കുന്നതിനായി അനുമതി ലഭിച്ച ജലവൈദ്യുത പദ്ധതികളുടെ എത്ര പ്രൊപ്പോസലുകളാണ് നിലവിലുള്ളത്; പ്രസ്തുത പദ്ധതികൾ ഏതൊക്കെയാണെന്നും അവയ്ക്ക് എന്നാണ് അനുമതി ലഭിച്ചിട്ടുള്ളതെന്നും അറിയിക്കാമോ; വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതികൾ ഓരോന്നിന്റെയും പ്രതീക്ഷിത ഉൽപ്പാദന ശേഷി എത്രയാണെന്ന് അറിയിക്കുമോ; വ്യക്തമാക്കാമോ;
( സി )
അനുമതി ലഭിച്ച് നാളുകളേറെയായിട്ടും പ്രസ്തുത പദ്ധതികളുടെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന നടപടികൾ പോലും സ്വീകരിക്കാത്തതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
ഈ പദ്ധതികളുടെ നിർമ്മാണം പൂർത്തിയായാൽ ചെലവ് കുറഞ്ഞതും മലിനീകരണ തോത് തീരെയില്ലാത്തതുമായ വൈദ്യുതി കിട്ടുമെന്നിരിക്കെ പദ്ധതികൾ പൂർത്തിയാക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5934.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിൽ വൈദ്യുതി വകുപ്പിന്റെ സേവനമേഖല കാര്യക്ഷമമാക്കുന്നതിനായുള്ള 'സേവനം വീട്ടുപടിക്കൽ' (സർവീസ് അറ്റ് ഡോർ സ്റ്റെപ്പ്സ് ) എന്ന പദ്ധതിയുടെ പുരോഗതി വെളിപ്പെടുത്തുമോ; ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് നൽകി വരുന്ന സേവനങ്ങൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
മണ്ഡലത്തില്‍ വോൾട്ടേജ് ഇംപ്രൂവ്മെന്റ് പ്രവൃത്തികളുടെ ഭാഗമായുള്ള സബ്‌സ്റ്റേഷൻ നിർമ്മാണത്തിന്റെയും വിവിധ പ്രദേശങ്ങളിൽ ട്രാൻസ്ഫോർമറുകളും ത്രീ ഫേസ് ലൈനുകളും സ്ഥാപിക്കുന്ന പ്രവൃത്തികളുടെയും വിശദാംശവും പുരോഗതികളും വെളിപ്പെടുത്തുമോ?
5935.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതോല്പാദനത്തിന് കെ.എസ്.ഇ.ബി.യുടെ കീഴിൽ കാറ്റാടിപ്പാടങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
വൈദ്യുതോല്പാദനത്തിന് സ്വകാര്യ മേഖലയിൽ കാറ്റാടിപ്പാടങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് എവിടെയെല്ലാമാണെന്നും ആരുടെയൊക്കെ ഉടമസ്ഥതയിലാണെന്നും വ്യക്തമാക്കുമോ;
( സി )
കാറ്റാടിപ്പാടങ്ങളിൽ നിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് പ്രതിമാസം ശരാശരി എത്രയാണെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത വൈദ്യുതി കെ.എസ്.ഇ.ബി. വാങ്ങുന്നുണ്ടെങ്കിൽ അത് യൂണിറ്റിന് എത്ര രൂപ നൽകിയാണെന്ന് അറിയിക്കാമോ;
( ഇ )
സംസ്ഥാനത്ത് സോളാർ പാനലുകൾ ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് പ്രതിമാസം ശരാശരി എത്രയാണെന്ന് അറിയിക്കാമോ;
( എഫ് )
പ്രസ്തുത വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി. യൂണിറ്റിന് നൽകുന്ന തുക എത്രയാണെന്ന് അറിയിക്കാമോ;
( ജി )
കാറ്റാടിപ്പാടങ്ങളിൽ നിന്നും, സോളാർ പാനലുകൾ ഉപയോഗിച്ചും ഉല്പാദിപ്പിക്കുന്ന വൈദ്യുതി ആകെ ഉപഭോഗത്തിന്റെ എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ?
5936.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ വൈദ്യുതിക്ഷാമം/വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി 2021 ഏപ്രില്‍ മുതല്‍ 2025 ജനുവരി 31 വരെ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെ എത്ര ശതമാനം വൈദ്യുതി ക്ഷാമം/വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുവാന്‍ കഴി‍ഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
5937.
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യ്ക്ക് ആവശ്യമായ ട്രാൻസ്ഫോർമറുകൾ നിർമ്മിച്ചുനൽകാൻ പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡുമായി(കെല്‍) കരാറിൽ ഏർപ്പെട്ടിരുന്നോ; വ്യക്തമാക്കുമോ;
( ബി )
കരാർ പ്രകാരം നിശ്ചിത സമയത്തിനുളിൽ ട്രാൻസ്ഫോർമറുകൾ നിർമ്മിച്ചുനൽകാൻ കെല്ലിനു കഴിഞ്ഞിരുന്നോ; അറിയിക്കുമോ;
( സി )
ഇല്ലെങ്കില്‍ ആയത് വൈദ്യുതി വിതരണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
5938.
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യന്ത്രത്തകരാർ മൂലം പ്രവർത്തനം നിർത്തിവച്ചിരിക്കുന്ന ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ നാലാമത്തെ യൂണിറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഉല്പാദന ശേഷി പൂർണ്ണമായും ഉപയോഗിക്കാൻ സാധിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നിരീക്ഷണത്തിനായി എന്തെല്ലാം സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ?
5939.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗജന്യ നിരക്കില്‍ വൈദ്യുതി ലഭിക്കുന്ന എത്ര ഗാര്‍ഹിക ഉപഭോക്താക്കളാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് ജില്ല തിരിച്ച് അറിയിക്കുമോ;
( ബി )
ദുര്‍ബല വിഭാഗങ്ങളിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൗജന്യ സേവനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
സമ്പൂര്‍ണ്ണമായും വൈദ്യുതി സൗജന്യമായി ലഭിക്കുന്ന എത്ര ഗാര്‍ഹിക ഗുണഭോക്താക്കളാണ് സംസ്ഥാനത്തുള്ളതെന്ന് ജില്ല തിരിച്ച് അറിയിക്കുമോ?
5940.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ വെെദ്യുതി മേഖലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തിയാവുമ്പോള്‍ ഈ മേഖല കെെവരിക്കുന്ന നേട്ടങ്ങള്‍ വിശദമാക്കാമോ?
5941.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കാ‍ഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ ഡിവിഷന്റെ പരിധിയില്‍ 33 കെ.വി. ലൈന്‍ ഷിഫ്റ്റ് ചെയ്യുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
5942.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപ്പാറ, കുഞ്ചിപ്പാറ ആദിവാസി നഗറുകളുടെ വെെദ്യുതീകരണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ഈ രണ്ട് ആദിവാസി നഗറുകളിലും ഇനിയും വെെദ്യുതി കണക്ഷന്‍ നല്‍കുവാനുളള വീടുകള്‍ക്ക് അടിയന്തരമായി കണക്ഷന്‍ നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
കുട്ടമ്പുഴ പഞ്ചായത്തിലെ 'തേര' ആദിവാസി നഗറില്‍ വെെദ്യുതി നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5943.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ പുതുതായി എവിടെയെല്ലാമാണ് ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
ഇവ സ്ഥാപിക്കുന്നതിനുളള നടപടികൾ ഏതുവരെയായെന്നും എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്നും വിശദമാക്കാമോ?
5944.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ ചെല്ലൂര്‍ പ്രദേശത്തെ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് മൂടാല്‍ ബൈപ്പാസ് റോഡ് കേന്ദ്രമാക്കി 100 KVA ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കല്‍, പഴയ ത്രീ ഫേസ് ലൈനുകള്‍ മാറ്റി പുതിയ ലൈന്‍ സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
5945.
ശ്രീ. പി. ടി. എ. റഹീം
ശ്രീ എം മുകേഷ്
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊര്‍ജ്ജ സംരക്ഷണത്തിന്റെ കേരള മാതൃകയ്ക്ക് ദേശീയ അംഗീകാരം ലഭ്യമായിട്ടുണ്ടോ; തുടര്‍ച്ചയായി ദേശീയ അംഗീകാരം നേടുന്ന തരത്തില്‍ ഊര്‍ജ്ജ സംരക്ഷണ രംഗത്ത് എനര്‍ജി മാനേജ്മെന്റ് സെന്റര്‍ (ഇ.എം.സി.) നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഊര്‍ജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നുണ്ടോ; വിശദമാക്കുമോ;
( സി )
പുനരുപയോഗ ഊര്‍ജ്ജത്തെ ഉപയോഗപ്പെടുത്തി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുകയെന്ന ആശയം നടപ്പിലാക്കുന്നതിനായി ഇ.എം.സി. നടത്തുന്ന പദ്ധതികള്‍ സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
5946.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങള്‍ക്കിടയില്‍ സൗരോര്‍ജ്ജ വൈദ്യുതിയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് വകുപ്പ് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ പദ്ധതികള്‍ വിശദമാക്കുമോ;
( ബി )
ഫ്ലോട്ടിങ്ങ് സോളാര്‍ പാനല്‍ വഴി സംസ്ഥാനത്ത് വൈദ്യുതി ഉല്പാദനം നടക്കുന്നുണ്ടോ; എങ്കില്‍ ഉല്പാദനം എത്രയാണെന്ന് വ്യക്തമാക്കാമോ?
5947.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വീടുകളിലും മറ്റും സോളാർ പാനൽ സ്ഥാപിക്കുന്നതിന് അനർട്ട് അംഗീകാരം നൽകിയിട്ടുള്ള ഏജൻസികൾ ഏതെല്ലാമാണ്; ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
സർക്കാർ ഓഫീസുകളിൽ ഇലക്ട്രിക് വാഹനം വാങ്ങിക്കുന്നതിനുളള നോഡൽ ഏജൻസിയായി അനർട്ടിനെ ​ചുമതപ്പെടുത്തിയിട്ടുണ്ടോ; ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനായി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് വീടുകളിലും, സർക്കാർ ഓഫീസുകളിലും, സ്ഥാപനങ്ങളിലും മറ്റും സോളാർ പാനൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്ത് വീടുകളിലും സ്ഥാപനങ്ങളിലും മറ്റും സോളാർ സംവിധാനം സ്ഥാപിക്കുന്നതിന് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ സബ്സിഡി അനുവദിക്കുന്നുണ്ടോ; വിശദമാക്കാമോ?
5948.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര താലൂക്കിലെ പുരപ്പുറ സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദനം സംബന്ധിച്ച 2021 ജൂണ്‍ മാസം മുതല്‍ നാളിതുവരെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പുരപ്പുറ സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ?
5949.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുരപ്പുറ സൗരോർജ്ജ പദ്ധതി/പി.എം. സൂര്യ ഘര്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്തുത പദ്ധതിക്കായി ധനസഹായം നല്കുന്നുണ്ടോയെന്നും സബ്‌സിഡി നല്‍കുന്നത് എപ്രകാരമാണെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പാരമ്പര്യേതര ഊര്‍ജ്ജ ഉറവിടങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിന് എന്തെല്ലാം പുതിയ പദ്ധതികളാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ചേര്‍ന്ന് കണക്ഷന്‍ എടുത്തവരുടെ ബില്ലിംഗ്/ചാര്‍ജ്ജ് എന്നിവ എങ്ങനെയാണ് കണക്കാക്കുന്നതെന്നും ആയത് പരിഷ്ക്കരിക്കുന്നതിന് ശിപാര്‍ശ നല്‍കിയിട്ടുണ്ടോയെന്നും അറിയിക്കുമോ;
( ഡി )
പ്രസ്തുത ശിപാര്‍ശ നടപ്പിലായാല്‍ പദ്ധതി അനാദായകരമാകുമെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
5950.
ശ്രീ. എം. എം. മണി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പകൽ സമയത്ത് ലഭ്യമാകുന്ന വൈദ്യുതി സംഭരിച്ച് ഉപയോഗിക്കുന്നതിന് ലക്ഷ്യമിട്ട് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്ന പദ്ധതിയുടെ നിർവ്വഹണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പദ്ധതി സ്ഥാപിക്കുന്നതിനുള്ള റിക്വസ്റ്റ് ഫോർ സെലക്ഷൻ ഡോക്യുമെന്റ് പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ ഭൂമി എപ്രകാരം കണ്ടെത്തുന്നതിനാണ് തീരുമാനമെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
5951.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍/സ്വകാര്യ തരിശു ഭുമിയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നവര്‍ക്ക് സബ്സിഡി നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5952.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി ഇലക്ട്രിക്കള്‍ ഡിവിഷന്റെ കീഴിലുള്ള മുണ്ടക്കുളം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഇപ്പോൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സെക്ഷൻ ഓഫീസ് നിർമ്മിക്കുന്നതിനായി ഒരു വ്യക്തി 10 സെന്റ് സ്ഥലം സൗജന്യമായി നൽകിയിട്ടും ഇതുവരെ കെ.എസ്.ഇ.ബി പ്രസ്തുത സ്ഥലം രജിസ്റ്റര്‍ ചെയ്ത് ഏറ്റെടുത്തിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( സി )
ഈ സ്ഥലം കെ.എസ്.ഇ.ബി. ഉപയോഗപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
5953.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കക്കയം ഹൈഡല്‍ ടൂറിസം വികസനത്തിനായി, കക്കയത്ത് കെ.എസ്.ഇ.ബി.യും വനം വകുപ്പും തമ്മിലുള്ള ഭൂമി തര്‍ക്കം പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വനം വകുപ്പും കെ.എസ്.ഇ.ബി.യും തമ്മിലുള്ള ഭൂമി തര്‍ക്കം പരിഹരിക്കാത്തത് കാരണം ബാണാസുര സാഗര്‍-കക്കയം-പെരുവണ്ണാമൂഴി വന്‍കിട ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
5954.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് എടത്വയിൽ ഹോട്ടലിന്റെ വൈദ്യുതി കണക്ഷൻ അന്യായമായി വിഛേദിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കൺസ്യൂമർ നമ്പർ 1155074012121 കഫേ 8 ഹോട്ടലിന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കേണ്ട തീയതി 2025 മാർച്ച് 11 ആയിരിക്കെ മാർച്ച് 7-ാം തീയതി ഹോട്ടലില്‍ ഭക്ഷണസാധനങ്ങള്‍ അടക്കം സൂക്ഷിച്ചിരിക്കെ അന്യായമായി വൈദ്യുതി വിച്ഛേദിച്ചതു മൂലം ഉണ്ടായിട്ടുള്ള നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കി നൽകുന്നതിനും അവർക്കെതിരെ കർശന ശിക്ഷാനടപടി സ്വീകരിക്കുന്നതിനും നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
മാസം തോറും ശരാശരി 48000 രൂപ വൈദ്യുതി ചാർജ് ഇനത്തിൽ വന്നു കൊണ്ടിരുന്ന ഈ ഹോട്ടലിന് ഏകദേശം ഒൻപതു ദിവസത്തോളം അടച്ചിട്ടിരുന്ന മാസത്തിൽ 86000 ത്തോളം രൂപ വൈദ്യുതി ചാർജ് ചുമത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് വിശദമാക്കുമോ;
( ഡി )
കൃത്യമായി വൈദ്യുതി ചാർജ് അടച്ചു വരുന്നതും ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നതുമായ ഇത്തരം സ്ഥാപനങ്ങളിൽ വൈദ്യുതി വിച്ഛേദിക്കുമ്പോൾ ചട്ടങ്ങള്‍ പാലിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമോ; അത് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
ഈ സ്ഥാപനത്തിലെ വൈദ്യുതി വിച്ഛേദിച്ചത് സംബന്ധിച്ച് വകുപ്പുതല വിജിലൻസ് അന്വേഷണം നടത്തുമോ; വിശദാംശം ലഭ്യമാക്കമോ?
5955.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് കണ്ടെത്തിയ ക്രമക്കേടുകളില്‍ എത്ര തുക പിഴയായി ലഭിച്ചിട്ടുണ്ടെന്നും ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്നുമാണ് പിഴ ലഭിച്ചതെന്നും പിഴ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും പിഴ അടയ്ക്കാത്ത സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും ജില്ല തിരിച്ച് വിശദമാക്കാമോ?
5956.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ആകെ എത്ര വീടുകളിൽ സോളാർ പവർ പ്ലാന്റുകൾ സ്ഥാപിച്ചുവെന്നും ഓരോ കമ്പനികൾക്കും നൽകിയ തുക എത്രയെന്നും വ്യക്തമാക്കാമോ; ഇതിനായി ഇത് വരെ ലഭിച്ച കേന്ദ്ര-സംസ്ഥാന വിഹിതം തരംതിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പവർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് കമ്പനികളെ തിരഞ്ഞെടുത്ത നോട്ട് ഫയലിന്റെയും കറസ്‌പോണ്ടൻസ് ഫയലിന്റെയും പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പവർ പ്ലാന്റുകൾ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ/ഏജൻസി ആരാണെന്നും ഇവരുടെ പേരും തസ്തികയും നിയമന ഉത്തരവിന്റെ പകർപ്പും ലഭ്യമാക്കാമോ; ഇടുക്കി, പാലക്കാട് ജില്ലകളിലെ ഇൻസ്‌പെക്ഷൻ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
ഈ പദ്ധതിയുടെ പെയ്മെന്റ് നൽകുന്ന നോട്ട് ഫയലിന്റെയും, കറസ്‌പോണ്ടൻസ് ഫയലിന്റെയും പകർപ്പുകൾ ലഭ്യമാക്കാമോ?
5957.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെദ്യുതി വകുപ്പ് മുഖേന സാേളാര്‍ സ്ട്രീറ്റ് ലെെറ്റ് പദ്ധതി നടപ്പിലാക്കുന്നുണ്ടാേ; വിശദമാക്കുമാേ;
( ബി )
ബാറ്ററി എനര്‍ജി സ്റ്റാേറേജ് സിസ്റ്റം പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമാേ?
5958.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ അനെർട്ട് നടപ്പാക്കിയ വിവിധ പദ്ധതികൾ സംബന്ധിച്ച് വിവിധ ഓഡിറ്റ് റിപ്പോർട്ടുകളിൽ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകൾ എന്തൊക്കെയാണ്; വിശദാംശം ഇനം തിരിച്ച് ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ ഓരോ ക്രമക്കേട് സംബന്ധിച്ചും വകുപ്പ് തലത്തിലും അഴിമതി നിരോധന നിയമപ്രകാരവും നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ?
5959.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനർട്ട് രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിച്ച സൂര്യകാന്തി എക്സ്പോയുമായി ബന്ധപ്പെട്ട് ഓരോ ഘട്ടത്തിലും അനർട്ട് കേന്ദ്ര കാര്യാലയത്തിലും, തിരുവനന്തപുരം ജില്ലാ ഓഫീസിലും സ്‌പോൺസർഷിപ്പ് ഇനത്തിൽ എത്ര തുക വീതം ലഭിച്ചു; തുക നൽകിയ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ലിസ്റ്റും, ലഭിച്ച തുക, തീയതി എന്നിവ സംബന്ധിച്ച വിവരവും, ഫയലുകളുടെ പകർപ്പും ലഭ്യമാക്കാമോ;
( ബി )
സ്‌പോൺസർഷിപ്പ് ഇനത്തിൽ ലഭിച്ച തുക ഉൾപ്പെടെ ഈ പരിപാടിയ്ക്കായി ഓരോ ഇനത്തിലും അനർട്ട് കേന്ദ്ര കാര്യാലയം, തിരുവനന്തപുരം ജില്ലാ ഓഫീസ് എന്നിവ മുഖേന എത്ര തുക വീതം ചെലവഴിച്ചു; ഓരോ ഇനത്തിലും തുക അനുവദിച്ച് നൽകിയ ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
സൂര്യകാന്തി എക്സ്പോയുമായി ബന്ധപ്പെട്ട് ഓരോ ഘട്ടത്തിലും വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി അനർട്ട് ചുമതലപ്പെടുത്തിയ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയുടെ ലിസ്റ്റും, അവർക്ക് നൽകിയ തുകയെ സംബന്ധിച്ച വിവരവും, തുക അനുവദിച്ച ഉത്തരവിന്റെ പകർപ്പും ലഭ്യമാക്കാമോ;
( ഡി )
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഹിന്ദുസ്ഥാൻ ലാറ്റക്സിൽ (എച്ച്.എൽ.എൽ.) സ്ഥാപിച്ച പവർ പ്ലാന്റിന്റെ ടെൻഡറുമായി ബന്ധപ്പെട്ട നോട്ട് ഫയലിന്റെയും കറസ്‌പോണ്ടൻസ് ഫയലിന്റെയും പകർപ്പുകൾ ലഭ്യമാക്കാമോ?
5960.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സോളാര്‍ പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ കെ.എസ്.ഇ.ബി.-ക്ക് അധികമായി ലഭ്യമാക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് എത്ര രൂപയാണ് നല്‍കുന്നത്; പ്രസ്തുത തുക എല്ലാ മാസവും നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ എത്രമാസം കൂടുമ്പോഴാണ് ആയത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്; വിശദമാക്കുമോ;
( ബി )
ഉപഭോക്താക്കള്‍ അധികമായി നല്‍കുന്ന വൈദ്യുതിക്ക് നല്‍കേണ്ട തുക കൂടുതല്‍ കുടിശ്ശികയാകുമ്പോള്‍ ഇവര്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ കുറവ് വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
സോളാര്‍ വൈദ്യുതിയുടെ ഉപഭോക്താക്കള്‍ക്ക് രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് കൂട്ടിയിട്ടുണ്ടോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.