UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
19.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4498.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തില്‍ എത്ര ആദിവാസി കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
ആയതില്‍ സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത എത്ര കുടുംബങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും അനുവദിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?
4499.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ട എത്ര ഭൂരഹിത കുടുംബങ്ങള്‍ ഭൂമിയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന വിവരം തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ; ഇതില്‍ എത്രപേര്‍ക്ക് ഭൂമി ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
4500.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാളിതുവരെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ക്ക് വീട് നല്‍കിയിട്ടുണ്ടെന്ന വിശദവിവരം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പട്ടികജാതി വികസന വകുപ്പ് ലൈഫ് ഭവന പദ്ധതിയിലേക്ക് നാളിതുവരെ എത്ര തുക നല്‍കിയിട്ടുണ്ട്; സാമ്പത്തിക വര്‍ഷാടിസ്ഥാനത്തില്‍ വിശദവിവരം ലഭ്യമാക്കാമോ?
4501.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് ലൈഫ് ഭവന പദ്ധതി പ്രകാരം എത്ര ആദിവാസി കുടുംബങ്ങൾക്ക് വീട് വച്ച് നൽകിയിട്ടുണ്ട്; ഈയിനത്തിൽ ചെലവായ തുകയെത്ര; പ്രസ്തുത കാലയളവിൽ പട്ടികവർഗ്ഗ വികസന വകുപ്പ് ലൈഫ് പദ്ധതിയിലേക്ക് എത്ര തുക കൈമാറിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
4502.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് നിയോജക മണ്ഡലത്തില്‍ ഭൂരഹിതരും ഭവന രഹിതരുമായ എത്ര പട്ടികജാതി/പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ സേഫ് പദ്ധതി പ്രകാരം പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നാളിതുവരെ എത്ര വീടുകള്‍ നല്‍കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
4503.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാജരേഖ ഉണ്ടാക്കി അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയ്യേറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പട്ടികവർഗ്ഗ വകുപ്പ് ഏതൊക്കെ തലങ്ങളിലുള്ള അന്വേഷണങ്ങളാണ് നാളിതുവരെ നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ; ഈ അന്വേഷണങ്ങളുടെ അ‌ടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികളു‌ടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതു സംബന്ധിച്ച് പട്ടികവർഗ്ഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ; ഈ റിപ്പോര്‍‌ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ഈ റിപ്പോര്‍‌ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികളെന്തെല്ലാം; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
4504.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തില്‍ എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങളുണ്ടെന്നും ഇതില്‍ സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത എത്ര കുടുംബങ്ങളുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കുടുംബങ്ങൾക്ക് സ്ഥലവും വീടും അനുവദിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?
4505.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് നാളിതുവരെയായി സേഫ് പദ്ധതി പ്രകാരം എത്ര വീടുകള്‍ നവീകരിച്ച് നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര അപേക്ഷകള്‍ ലഭിച്ചിരുന്നുവെന്നും മുഴുവന്‍ അപേക്ഷകളിലും തീരുമാനമെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( സി )
സേഫ് പദ്ധതിയുടെ ധനസഹായ വിഹിതം ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
4506.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് കുന്നത്തുനാട് മണ്ഡലത്തില്‍ ലെെഫ് മിഷന്‍ വഴി എത്ര പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ ലഭ്യമാക്കിയെന്ന് പഞ്ചായത്തുതല കണക്ക് ലഭ്യമാക്കാമോ;
( ബി )
പട്ടികജാതി കുടുംബങ്ങളില്‍പ്പെട്ട എത്ര അപേക്ഷകര്‍ക്ക് ഇത്തരത്തില്‍ ഭവനങ്ങള്‍ ലഭ്യമാക്കാനുണ്ടെന്ന് പഞ്ചായത്തുതല കണക്ക് വ്യക്തമാക്കാമോ;
( സി )
അര്‍ഹരായ മുഴുവന്‍പേര്‍ക്കും ലെെഫ് മിഷന്‍ മുഖേന വേഗത്തില്‍ ഭവനങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4507.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ എണ്ണം എത്ര; തദ്ദേശ സ്ഥാപനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ഇതില്‍ സ്വന്തമായി ഭൂമിയും വീടുമില്ലാത്തതും ഭൂമിയും വീടും അനുവദിക്കുവാന്‍ സര്‍ക്കാരിന്റെ പദ്ധതികളില്‍ നാളിതുവരെ ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ കുടംബങ്ങള്‍ എത്ര; തദ്ദേശ സ്ഥാപനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ എല്ലാ പട്ടികജാതി-പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഭൂമിയും വീടുമനുവദിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
4508.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണും വീടും പദ്ധതി പ്രകാരം ഗുണഭോക്താള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( ബി )
റിയല്‍ എസ്റ്റേറ്റ് മാഫിയയും ഉദ്യോഗസ്ഥരും ചില ജന പ്രതിനിധികളും വാസയോഗ്യമല്ലാത്ത ഭൂമി നല്‍കി ഗുണഭോക്താക്കളെ കബളിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവർക്കെതിരെ അന്വേഷണം നടത്തുമോയെന്നും ഇപ്രകാരം സര്‍ക്കാരിനെയും ഗുണഭോക്താക്കളെയും കബളിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോയെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് കുന്നിന്‍ ചെരിവുകള്‍, പാറക്കെട്ട് നിറഞ്ഞ പ്രദേശങ്ങള്‍ മണ്ണിട്ട് നികത്തിയത്, ഗതാഗത സൗകര്യമില്ലാത്ത താഴ്‍ന്ന പ്രദേശങ്ങള്‍, ചതുപ്പ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വീട് വെയ്ക്കുവാന്‍ കഴിയുമോയെന്ന് വിശദമാക്കാമോ;
( ഡി )
കഴക്കൂട്ടം മണ്ഡലത്തില്‍ പ്രസ്തുത പദ്ധതി പ്രകാരം ലഭിച്ച ഭൂമിയുടെ ഉപയോഗക്ഷമത സംബന്ധിച്ച് അന്വേഷണം നടത്തുമോയെന്ന് വിശദമാക്കാമോ;
( ഇ )
റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ചേര്‍ന്ന് നടത്തുന്ന ഇത്തരം തട്ടിപ്പ് തടയുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
4509.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിലെ ഉന്നതികളിലേയ്ക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി പ്രസ്തുത റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് ഏതെല്ലാം പ്രൊപ്പോസലുകളാണ് വകുപ്പിന്റെ പരിഗണനയില്‍ ഉള്ളതെന്നും അവയുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്നും തരംതിരിച്ച് അറിയിക്കുമോ?
4510.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ അംബേദ്ക്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഉന്നതികൾ ഏതൊക്കെയാണെന്ന് അറിയിക്കാമോ; അവയുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ?
4511.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ ചാലക്കുടി മണ്ഡലത്തിൽ അംബേദ്കർ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം തെരഞ്ഞെടുത്ത ഉന്നതികൾ ഏതൊക്കെയാണെന്ന് വര്‍ഷം തിരിച്ച് അറിയിക്കുമോ;
( ബി )
പ്രസ്തുത ഉന്നതികളിലെ നിര്‍മ്മാണ പ്രവ‍ൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( സി )
പൂര്‍ത്തിയാകാത്ത പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
4512.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി.പി. സുമോദ്
ശ്രീമതി ഒ എസ് അംബിക
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി നഗറുകളില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനായി നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമാേ;
( ബി )
ഈ പദ്ധതി പ്രകാരം ഏതാെക്കെ തരത്തിലുള്ള അടിസ്ഥാനസൗകര്യ പ്രവൃത്തികളാണ് ഈ നഗറുകളില്‍ നടന്നുവരുന്നതെന്ന് വ്യക്തമാക്കുമാേ;
( സി )
ഈ പദ്ധതി പ്രകാരം 2023-24-ല്‍ എത്ര പ്രവൃത്തികള്‍ ഏറ്റെടുത്തിട്ടുണ്ട്; ഇതില്‍ എത്ര പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുവാനായിട്ടുണ്ട്; വിശദമാക്കാമാേ?
4513.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേഴിക്കാേട് സൗത്ത് നിയാേജക മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണം നടക്കുന്ന തെക്കെ പടന്ന നഗർ പ്രവൃത്തിയുടെ പുരാേഗതി വിശദമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമാേ?
4514.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ആകെ എത്ര പട്ടികജാതി- പട്ടികവര്‍ഗ്ഗ നഗറുകള്‍ ഉണ്ട്; പഞ്ചായത്ത് തിരിച്ച് പേര് വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഇവയില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നഗറുകള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
മണ്ഡലത്തില്‍ ഇനിയും നവീകരിക്കാന്‍ ബാക്കിയുള്ള പട്ടികജാതി- പട്ടികവര്‍ഗ്ഗ നഗറുകളുടെ വിശദാംശവും ഓരോ നഗറിലും ഉള്‍പ്പെട്ട കുടുംബങ്ങളുടെ എണ്ണം സംബന്ധിച്ച വിശദാംശവും നല്‍കാമോ?
4515.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്ക്കർ സെറ്റിൽമെന്റ് പദ്ധതി അനുവദിച്ചയിടങ്ങളിൽ പദ്ധതിയുടെ രൂപരേഖയും എസ്റ്റിമേറ്റും അംഗീകരിക്കുന്നതിൽ വരുന്ന കാലതാമസം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ;
( ബി )
എസ്റ്റിമേറ്റുകൾ ഡയറക്ടറേറ്റിൽ നിന്നും ത്വരിതഗതിയില്‍ അംഗീകരിച്ചു കിട്ടുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ?
4516.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട്, പാലമേല്‍, താമരക്കുളം, വള്ളിക്കുന്നം ഗ്രാമപഞ്ചായത്തുകളിലും മാവേലിക്കര നഗരസഭയിലുമായി എത്ര പട്ടികജാതി-പട്ടികവര്‍ഗ്ഗ നഗറുകള്‍ ഉണ്ടെന്നും അവയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെ എണ്ണവും വ്യക്തമാക്കുമോ?
4517.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അംബേദ്കർ ഗ്രാമം പദ്ധതിയില്‍ ഉപ്പെടുത്തി എത്ര നഗറുകളുടെ നവീകരണ പ്രവൃത്തികള്‍ നടന്നുവരുന്നുണ്ടെന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ ഏറ്റെടുത്ത ഏജന്‍സികൾ ഏതെല്ലാമെന്നും ഓരോ ഏജന്‍സിയും ഏറ്റെടുത്ത പ്രവൃത്തികളുടെ എണ്ണം എത്രയെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ഓരോ ജില്ലയിലും എത്ര ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; നിര്‍വഹണ ഏജന്‍സികള്‍ക്ക് ഫണ്ട് നല്‍കാത്തതിനാല്‍ പദ്ധതി പ്രവൃത്തികള്‍ നിര്‍ത്തിവെച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ എന്തുകൊണ്ടാണ് നിര്‍വഹണ ഏജന്‍സികള്‍ക്ക് ഫണ്ട് അനുവദിക്കാത്തതെന്നും അവർക്ക് നല്‍കാനുള്ള ഫണ്ട് എപ്പോള്‍ നല്‍കുമെന്നും വിശദമാക്കുമോ?
4518.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ ഗ്രാമം സമഗ്ര വികസന പദ്ധതിയുടെ നിര്‍വ്വഹണച്ചുമതല തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തെ ഏല്‍പ്പിക്കുന്ന സാഹചര്യത്തില്‍ പദ്ധതിയിലെ വ്യക്തിഗത ഗുണഭോക്താക്കളുടെ ആനുകൂല്യ വിതരണത്തിന് സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
4519.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ നഗറുകളുടെ വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഓരോ നഗറുകളിലുമുളള വീടുകളുടെ എണ്ണം, കുടിവെളള ലഭ്യത, ജലസ്രോതസ്സുകളുടെ തരം എന്നിവ വിശദമാക്കുമോ;
( സി )
പ്രസ്തുത നഗറുകളില്‍ വീടില്ലാത്തവരുടെയും വാസയോഗ്യമായ വീടില്ലാത്തവരുടെയും വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
കുടിവെളളം, വെെദ്യുതി തുടങ്ങിയ സൗകര്യങ്ങളില്ലാത്ത നഗറുകളുടെ പേരുവിവരങ്ങള്‍ വീടുകളുടെ എണ്ണം, പഞ്ചായത്ത് എന്നിവ തിരിച്ച് ലഭ്യമാക്കുമോ;
( ഇ )
റോഡ് സൗകര്യമില്ലാത്തതും ഗതാഗതയോഗ്യമല്ലാത്ത റോഡുകളുള്ളതുമായ നഗറുകളുടെ വിശദവിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ;
( എഫ് )
പ്രസ്തുത നഗറുകളിലേക്കുളള തകരാറിലായ ഏതെല്ലാം റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താനുണ്ടെന്നും ഏതെല്ലാം റോഡുകളുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
4520.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ അംബേദ്‌കര്‍ സെറ്റില്‍മെന്റ് പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ തൃപ്രങ്ങോട്ടൂര്‍, പാട്യം പഞ്ചായത്തുകളില്‍ അനുവദിച്ച അംബേദ്‌കര്‍ സെറ്റില്‍മെന്റ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പാട്യം പഞ്ചായത്തിലെ കടവ് സങ്കേതം റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തിയും തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിലെ നരിക്കോട്ട്മല സങ്കേതത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രവൃത്തിയും ത്വരിതഗതിയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
4521.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തില്‍ എത്ര പട്ടികജാതി, പട്ടികവര്‍ഗ്ഗ നഗറുകളാണുള്ളതെന്നും അവ ഏതെല്ലാമാണെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഓരോ പട്ടികജാതി നഗറിലും എത്ര കുടുംബങ്ങളാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാമോ; മണ്ഡലത്തിൽ അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്താൻ ഫീസിബിലിറ്റി ഉള്ളവയും ഇല്ലാത്തവയുമായ നഗറുകളുടെ വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം നവീകരിച്ച പട്ടികജാതി, പട്ടികവര്‍ഗ്ഗ നഗറുകളുടെ വിശദാംശം ലഭ്യമാക്കുമോ; പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം പുതുതായി നവീകരിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ നഗറുകൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
4522.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂർ മണ്ഡലത്തിലെ വിവിധ നഗറുകളില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം അനുവദിച്ച തുക വിനിയോഗിക്കാതെ പാതിവഴിയില്‍ നിര്‍മ്മാണം നിര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്ന ഇളയപാടം, ഉളവയ്പ് തുടങ്ങിയ നഗറുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4523.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ ചാലക്കുടി മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം തെരഞ്ഞെടുത്ത നഗറുകള്‍ ഏതൊക്കെയാണെന്ന് വര്‍ഷം തിരിച്ച് അറിയിക്കുമോ;
( ബി )
പ്രസ്തുത നഗറുകളിലെ നിര്‍മ്മാണ പ്രവ‍ൃത്തിയുടെ പുരോഗതി വിശദീകരിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
4524.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിൽ നിന്നും അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പട്ടികജാതി നഗറുകൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നഗറുകളുടെ നവീകരണ പുരോഗതി വിശദമാക്കാമോ;
( സി )
ഇതിൽ ഏതെല്ലാം നഗറുകളുടെ നവീകരണം പൂർത്തിയാക്കിയെന്നും പൂർത്തിയായ നഗറുകളിൽ പുതുതായി എന്തെല്ലാം പ്രവൃത്തികളാണ് നവീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കേണ്ടതെന്നും വിശദമാക്കാമോ;
( ഡി )
നിലവിൽ ഏതെല്ലാം നഗറുകളിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ടെന്നും ഇവിടെ എന്തെല്ലാം പ്രവൃത്തികളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും നവീകരണം എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
4525.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് മലമ്പുഴ നിയോജക മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നഗറുകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പുരോഗതിയും നിലവിലെ സ്ഥിതിയും അറിയിക്കാമോ?
4526.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ അനുമതി ലഭ്യമായ വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ കവലാേട്ടുകോണം നഗറിന്റെ നവീകരണത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടാേ; ആയതിന്റെ നിലവിലെ സ്ഥിതിയും തുടര്‍ നടപടികളും വിശദമാക്കാമാേ;
( ബി )
പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മുതുവല്ലൂര്‍ക്കാേണം പറയര്‍ വിളാകം നഗറിന്റെ നവീകരണത്തിന്റ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ?
4527.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1989-ലെ എസ്‌.സി./എസ്.ടി. (അതിക്രമങ്ങൾ തടയൽ) നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 2016 മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ജില്ല, വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കേസുകളില്‍ എത്ര പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എത്ര പേരെ അറസ്റ്റ് ചെയ്യാന്‍ ബാക്കിയുണ്ടെന്നുമുള്ള വിവരം ലഭ്യമാണോ; എങ്കില്‍ ലഭ്യമാക്കുമോ?
4528.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ നിരോധിക്കുന്ന നിയമം പ്രകാരം 2016 മുതൽ നാളിതുവരെ എത്ര കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വർഷം തിരിച്ചു ലഭ്യമാക്കാമോ?
4529.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാവകാശരേഖ ലഭിക്കുന്നതിനായി പൂഞ്ഞാർ മണ്ഡലത്തില്‍ നിന്നും സമര്‍പ്പിച്ചിട്ടുളള അപേക്ഷകളില്‍ തീര്‍പ്പാക്കാത്ത അപേക്ഷകളുടെ എണ്ണവും പ്രസ്തുത അപേക്ഷകള്‍ തീര്‍പ്പാക്കാൻ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശവും പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ?
4530.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് എത്ര സാമൂഹ്യവനാവകാശ രേഖകള്‍ വിതരണം നടത്തിയിട്ടുണ്ടെന്ന് ജില്ലാടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
വാമനപുരം മണ്ഡലത്തില്‍ നാളിതുവരെ എത്ര സാമൂഹ്യവനാവകാശ രേഖകള്‍ വിതരണം നടത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( സി )
വനാവകാശ രേഖകള്‍ നല്‍കുന്നതിന്റെ ഭാഗമായുള്ള കമ്മ്യൂണിറ്റി ഫോറസ്റ്റ് റൈറ്റ് മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇവയുടെ പ്രവര്‍ത്തനങ്ങൾ വിശദമാക്കാമോ?
4531.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ നാദാപുരം മണ്ഡലത്തില്‍ എത്ര പഠനമുറികള്‍ നിര്‍മ്മിച്ച് നല്കിയെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?
4532.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസ വായ്പക്കുളള ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനുവദിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ഉന്നതി ഓവര്‍സീസ് സ്കോളര്‍ഷിപ്പ് 2021-22 മുതല്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും എത്ര തുക നല്കിയിട്ടുണ്ടെന്നും അറിയിക്കുമോ?
4533.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം മാേഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് 2024-25 സാമ്പത്തിക വര്‍ഷം ലഭിച്ച ഫണ്ടുകളുടെ വിശദാംശം ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത സ്കൂളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികള്‍ ഏതാെക്കെയാണെന്ന് വിശദമാക്കാമാേ?
4534.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ നിന്നും വിദ്യാവാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എത്ര കുട്ടികള്‍ക്ക് നിലവില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുവെന്ന വിവരം ഉന്നതികളുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
4535.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാവാഹിനി പദ്ധതി പ്രകാരം അനുവദിക്കേണ്ട തുക സമയബന്ധിതമായി നല്‍കുന്നില്ലായെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അരുവിക്കര നിയോജക മണ്ഡലത്തിൽ ഈ പദ്ധതി പ്രകാരം നൽകേണ്ട കുടിശിക തുക എത്രയാണെന്ന് അറിയിക്കുമോ?
4536.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന വടക്കാഞ്ചേരി മണ്ഡലത്തില്‍ എത്ര പഠനമുറികള്‍ ആരംഭിച്ചിട്ടുണ്ടെന്നും എത്രപേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നുമുള്ള വിവരം പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
4537.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് പട്ടികജാതി- പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പുകൾ ഉൾപ്പെടെയുള്ള സ്കോളർഷിപ്പുകൾക്കായി ഓരോ വർഷവും ബജറ്റിൽ അനുവദിച്ച തുക എത്രയാണ്; ഇതിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
4538.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള പഠനമുറി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതുവരെ എത്ര പഠനമുറികള്‍ നിര്‍മ്മിച്ചു നല്‍കി എന്ന് അറിയിക്കാമാേ;
( ബി )
മണലൂര്‍ മണ്ഡലത്തില്‍ ഇതിനായി എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമാേ;
( സി )
മണലൂര്‍ മണ്ഡലത്തിലെ പഠനമുറിയുടെ ഗുണഭാേക്താക്കളുടെ പട്ടിക ലഭ്യമാക്കാമാേ;
( ഡി )
മണലൂര്‍ മണ്ഡലത്തില്‍ പഠനമുറിക്കുവേണ്ടി അപേക്ഷിച്ച അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പഠനമുറി അനുവദിച്ചിട്ടുണ്ടാേ; വിശദാംശങ്ങള്‍ നല്‍കാമാേ?
4539.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ പട്ടികവർഗ്ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസ നിലവാരത്തില്‍, പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ എത്രത്തോളം പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത വിഭാഗത്തിന് 2023-24-ല്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രധാനപ്പെട്ട എന്തെല്ലാം നേട്ടങ്ങൾ കെെവരിക്കുവാന്‍ സാധിച്ചിട്ടുണ്ട്; വിശദമാക്കുമാേ;
( സി )
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുവാന്‍ എന്താെക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമാേ?
4540.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-ൽ ഉന്നതി പദ്ധതി മുഖേന എത്ര പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുവാൻ പോയിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വിദ്യാർത്ഥികൾ ഏതൊക്കെ രാജ്യങ്ങളിൽ ഏതൊക്കെ കോഴ്സുകളാണ് പഠിക്കാൻ പോയത് എന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
ഉന്നതി പദ്ധതിയുമായി ബന്ധപ്പെട്ട് ഇറക്കിയിട്ടുള്ള സർക്കാർ ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഡി )
ഉന്നതി പദ്ധതിയുമായി ബന്ധപെട്ടുള്ള പരാതികൾ പരിഹരിച്ച് പുതിയ നിബന്ധനകൾ ഇറക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4541.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാന്റ്/സ്കോളർഷിപ്പ് ഇനങ്ങളിൽ ഓരോ ക്ലാസിലും എത്ര തുകയാണ് അനുവദിക്കുന്നതെന്നുള്ള (ഒന്നാം ക്ലാസ് മുതൽ പി.എച്ച്.ഡി. വരെ ) വിവരം ലഭ്യമാക്കാമോ;
( ബി )
2023-24 അധ്യായന വർഷം പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് തെരെഞ്ഞെടുക്കപ്പെട്ട പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ വിദ്യാർത്ഥികളുടെ എണ്ണം ഓരോ വിഭാഗം തിരിച്ച് ലഭ്യമാക്കുമോ;
( സി )
2023-24 അധ്യായന വർഷത്തെ പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് /ലംപ്സം ഗ്രാന്റ് വിതരണം ചെയ്തതിന് ബന്ധപ്പെട്ട ശീർഷകങ്ങളിൽ നിന്ന് എത്ര രൂപയാണ് വേണ്ടിവന്നതെന്ന് വിശദമാക്കാമോ;
( ഡി )
2025-26-ലെ ബഡ്ജറ്റിൽ എത്ര തുകയാണ് പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക്/പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിന് ബന്ധപ്പെട്ട ശീർഷകങ്ങളിൽ വകയിരുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
4542.
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി - പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കു് നിലവിൽ നൽകി വരുന്ന ലംപ്സം ഗ്രാന്റിന്റെയും സ്റ്റൈപ്പന്റിന്റെയും തുകകൾ എന്നു മുതൽ പരിഷ്കരിക്കാനാണുദ്ദേശിക്കുന്നത്; വിശദമാക്കുമോ?
4543.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലത്തും പിണവൂര്‍കുടിയിലും കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
രണ്ട് ഹോസ്റ്റലുകളുടെയും നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4544.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏക വരുമാന ദായകന്റെ മരണത്തിലുള്ള ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി ആനുകൂല്യം അനുവദിച്ച് ഉത്തരവായ എത്ര ഗുണഭോക്താക്കൾക്ക് എത്ര തുക നൽകാൻ കുടിശികയുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
4545.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തില്‍ പുതുതായി മോഡല്‍ റെസി‍ഡന്‍ഷ്യല്‍ സ്കൂള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ഇല്ലെങ്കില്‍ മണ്ഡലത്തില്‍ മോഡല്‍ റസി‍ഡന്‍ഷ്യല്‍ സ്കൂളിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
4546.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പെെലറ്റ്, ഡ്രോണ്‍ പെെലറ്റ് കോഴ്സുകള്‍ പഠിക്കുന്നതിന് വകുപ്പ് എന്തൊക്കെ സഹായങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കാമോ;
( ബി )
അത്തരത്തില്‍ എത്ര പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
4547.
ശ്രീ. ഇ കെ വിജയൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് ആധുനിക കാലഘട്ടത്തിലെ മികച്ച തൊഴിലുകൾ നേടിയെടുക്കുന്നതിനുള്ള ശേഷിയും പരിശീലനവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വ്യോമയാന മേഖലയിലെ മികച്ച തൊഴിലുകൾ നേടുന്നതിന് പ്രാപ്തരാക്കുന്ന വിവിധ കോഴ്സുകൾ പഠിക്കുന്നതിനായി പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ യുവജനങ്ങളെ സഹായിക്കുന്ന വിംഗ്സ് പദ്ധതിയുടെ പ്രവർത്തന പുരോഗതി വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ഉന്നത വിദ്യാഭ്യാസവും പരിശീലനവും ലഭിക്കുന്നതിനായി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് പിന്തുടരുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ലഭിക്കുന്നതിനുള്ള കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് എന്തെല്ലാം സഹായങ്ങളാണ് നൽകിവരുന്നതെന്ന് വിശദമാക്കുമോ?
4548.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി- പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സ്കോളര്‍ഷിപ്പുകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്കോളര്‍ഷിപ്പുകള്‍ കൃത്യമായി ലഭ്യമാകുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ എന്തെങ്കിലും സംവിധാനങ്ങളുണ്ടോ; ഇല്ലെങ്കില്‍ അത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( സി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ തൃപ്രങ്ങോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ സിജിമോള്‍ കെ. (കല്ലില്‍ ഹൗസ്, തെണ്ടപ്പറമ്പ, കല്ലിക്കണ്ടി പോസ്റ്റ്) 2015-16 അധ്യായന വര്‍ഷത്തില്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി കോളേജ് ഓഫ് ഫാര്‍മസിയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന സമയത്ത് ടിയാൾക്ക് ലഭിക്കേണ്ട ഇ-ഗ്രാന്റ്സ് ഇതുവരെ ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
ടിയാളുടെ അപേക്ഷയില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
4549.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ. കളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സർക്കാർ നിയോഗിച്ച ഗുലാത്തി കമ്മീഷൻ ഏത് തീയതിയിലാണ് വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട ആവശ്യങ്ങളും ശിപാർശയും വകുപ്പ് ഡയറക്ടർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ;
( സി )
വ്യാവസായിക പരിശീലന വകുപ്പിലെ ഐ.ടി.ഐ. കളുടെ മാതൃകയിൽ പട്ടികജാതി വികസന വകുപ്പിന്റെ ഐ.ടി.ഐ. കളിൽ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
ഉത്തര, ദക്ഷിണ മേഖല ട്രെയിനിങ് ഇൻസ്പെക്ടർ ഓഫീസുകളിലേയും വകുപ്പ് ഡയറക്ടറേറ്റിലെയും നാല് ടെക്നിക്കൽ തസ്തികകൾ നിർത്തലാക്കി അവ ക്ലറിക്കൽ തസ്തികകളാക്കി മാറ്റുന്നതിന് ഭരണ പരിഷ്കാര കമ്മീഷൻ സമർപ്പിച്ചിട്ടുള്ള ശിപാർശ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും നിലവിലുള്ള സ്റ്റാഫ്‌ പാറ്റേണിൽ തന്നെ കുറവുള്ളപ്പോൾ പ്രസ്തുത ശിപാർശയിന്മേൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നും വിശദമാക്കാമോ;
( ഇ )
2016-17 മുതൽ 2025 ഫെബ്രുവരി വരെ പുതിയ കെട്ടിടനിർമ്മാണം പൂർത്തിയാക്കിയിട്ടുള്ള എത്ര ഐ.ടി.ഐ. കൾ പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ഉണ്ടെന്നുള്ള വിവരം ലഭ്യമാക്കാമോ;
( എഫ് )
2016-17 മുതൽ പട്ടികജാതി വികസന വകുപ്പിന്റെ ഏതെല്ലാം ഐ.ടി.ഐ. കളിൽ പുതിയ ട്രേഡുകൾ ആരംഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
4550.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലെ മാടായി ഐ.ടി.ഐ.-യില്‍ ഫിറ്റര്‍, ഇലക്ട്രീഷ്യന്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4551.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പട്ടികജാതി വികസന വകുപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്രീ-മെട്രിക്ക് ഹോസ്റ്റല്‍ തളിക്കുളം ബ്ലോക്കില്‍ തന്നെ പുനരാരംഭിക്കുന്നതില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4552.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ജാേലിയുള്ള സ്ത്രീകള്‍ക്ക് വേണ്ടി ഹാേസ്റ്റലുകള്‍ നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടാേ; ഉണ്ടെങ്കില്‍ ഇതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇത് എപ്പാേള്‍ പ്രയാേഗത്തില്‍ വരുത്താന്‍ കഴിയുമെന്നും വിശദമാക്കാമാേ?
4553.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി യുവാക്കൾക്ക് വിദേശത്തുൾപ്പെടെ തൊഴിൽ മേഖല കണ്ടെത്തി സുസ്ഥിര വരുമാനം സാധ്യമാക്കുന്നതിനുളള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏതെല്ലാം തൊഴിൽ മേഖല​കളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ഈ പരിശീലന പരിപാടിയുടെ ഗുണം ലഭിക്കുന്നതിനായി എല്ലാ ജില്ലയിലും ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?
4554.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2015-ൽ നിശ്ചയിച്ച പട്ടികജാതി വികസന ഓഫീസുകളിലെ ക്ലറിക്കൽ അസിസ്റ്റന്റുമാരുടെ പ്രതിമാസ ഓണറേറിയം പതിനായിരം രൂപ എന്നത് വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4555.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരമ്പര്യമായി ഒരു പ്രത്യേക സമുദായക്കാരായി ജീവിച്ചുവരികയും അറിവില്ലായ്മ കാരണം സ്കൂള്‍ രേഖകളില്‍ ഉയര്‍ന്ന ജാതിയായി രേഖപ്പെടുത്തുകയും ചെയ്ത കുടുംബങ്ങളിലെ പുതിയ തലമുറയില്‍പ്പെട്ടവര്‍ സ്കൂള്‍ രേഖകളില്‍ യഥാര്‍ത്ഥ ജാതിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ അവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നിയന്ത്രണമുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ശരിയായ ജാതിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പ്രാദേശിക പരിശോധനയില്‍ ബോധ്യപ്പെടുന്ന പക്ഷം സ്കൂള്‍ രേഖകള്‍ പരിഗണിച്ച് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടോ;
( സി )
ഇത്തരം വിഷയങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം നിലവിലുണ്ടോ; വിശദമാക്കാമോ;
( ഡി )
ഹിന്ദു മതത്തിലെ വാണിയന്‍ സമുദായത്തില്‍ ഉള്‍പ്പെടുകയും സ്കൂള്‍ രേഖകളില്‍ ഹിന്ദു വാണിയന്‍ എന്ന് രേഖപ്പെടുത്തുകയും എന്നാല്‍ മാതാപിതാക്കളുടെ സ്കൂള്‍ രേഖകളില്‍ ഹിന്ദു-നായര്‍ എന്ന് രേഖപ്പെടുത്തിയതിന്റെ പേരില്‍, പ്രാദേശിക അന്വേഷണത്തില്‍ ഹിന്ദു-വാണിയന്‍ ആണെന്ന് ബോധ്യപ്പെട്ടിട്ടും, ജാതി നിര്‍ണ്ണയിച്ചു നല്‍കാന്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന് കൈമാറിയ ആര്യ കെ. എസ്., D/o. ശശിധരന്‍ കുറിഞ്ചാലില്‍ എന്നയാളുടെ ഫയലിന്മേല്‍ അടിയന്തര തീരുമാനമുണ്ടാവുന്നതിന് നടപടി സ്വീകരിക്കുമോ?
4556.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേഴിക്കാേട് കിര്‍ത്താഡ്സ് എന്ന സ്ഥാപനത്തില്‍ എത്ര ജീവനക്കാര്‍ ജാേലി ചെയ്യുന്നുണ്ട്; ഗസറ്റഡ്, നാേണ്‍ ഗസറ്റഡ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമാേ;
( ബി )
ഫീല്‍ഡ് ജീവനക്കാര്‍ എത്ര പേര്‍ ഉണ്ട്; അവരുടെ ജാേലി സംബന്ധിച്ച് മാനദണ്ഡം പുറപ്പെടുവിച്ചിട്ടുണ്ടാേ; വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ;
( സി )
പ്രസ്തുത ഓഫീസില്‍ കരാര്‍, ദിവസക്കൂലി പ്രകാരം എത്ര പേര്‍ ജാേലി ചെയ്തുവരുന്നു; ജില്ല എംപ്ലാേയ്മെന്റ് മുഖേന ജാേലി ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ;
( ഡി )
ഇവരുടെ വേതനം, മറ്റു അലവന്‍സുകള്‍ ഉള്‍പ്പടെ കഴിഞ്ഞ നാല് വര്‍ഷം ചെലവാക്കിയ തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ?
4557.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 2021-22, 2022-23, 2023-24, 2024-25 സാമ്പത്തികവര്‍ഷങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അനുവദിച്ച കോര്‍പ്പസ് ഫണ്ട് ഏതൊക്കെ പദ്ധതികള്‍ക്കാണ് ഉപയോഗിച്ചിട്ടുളളതെന്നും ആയതിനായി അനുവദിച്ചിട്ടുളള തുക എത്രയാണെന്നും ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ തരം തിരിച്ച് വിശദമാക്കാമോ?
4558.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസി മേഖലയില്‍ എത്ര എൻ.ജി.ഒ.- കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഏതൊക്കെ; നബാര്‍ഡ്, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരില്‍ നിന്നും ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ; ആര്‍ക്കൊക്കെ എത്രവീതം ലഭിച്ചിട്ടുണ്ടെന്ന് 2021 മുതലുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?
4559.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ നാളിതുവരെ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് വിവാഹ ധനസഹായത്തിന് നീക്കി വച്ചിട്ടുള്ള തുകയും അനുവദിച്ച തുകയും എത്രയാണെന്നത് സാമ്പത്തിക വർഷം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ വിവാഹ ധനസഹായത്തിന് അപേക്ഷിച്ചിട്ടുള്ള പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ സ്ത്രീകളുടെ എണ്ണവും അതിൽ ധനസഹായം ലഭ്യമാക്കിയവരുടെ എണ്ണവും ജില്ല, വർഷം എന്നിവ തിരിച്ച് ലഭ്യമാക്കുമോ;
( സി )
2021 മുതൽ നാളിതുവരെ അപേക്ഷിച്ചിട്ടും വിവാഹ ധനസഹായം ലഭ്യമാകാത്ത പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിലെ സ്ത്രീകളുടെ എണ്ണം തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
അപേക്ഷ നൽകിയിട്ടും വിവാഹ ധനസഹായം ലഭ്യമാകാത്തവർക്ക് വിവാഹശേഷം ആയത് ലഭ്യമാകുമോയെന്ന് വ്യക്തമാക്കുമോ;
( ഇ )
അപേക്ഷ നൽകിയിട്ടും വിവാഹ ധനസഹായം ലഭ്യമാക്കാതിരിക്കാനുള്ള കാരണങ്ങൾ എന്താണ്; വിശദമാക്കാമോ?
4560.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം പാലക്കാട് ജില്ലയിലെ ഏതെല്ലാം പട്ടികജാതി നഗറുകള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്ന് മണ്ഡലാടിസ്ഥാനത്തിലുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
മേൽപ്പറഞ്ഞതിൽ എത്ര നഗറുകളുടെ പ്രവ‍ൃത്തികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
മറ്റ് നഗറുകളുടെ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കുമെന്നും നിലവില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ളതെന്നും വിശദമാക്കാമോ?
4561.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തെത്തുടര്‍ന്ന് 2016 മുതല്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിൽപെട്ട എത്ര പേര്‍ക്ക് ജീവഹാനി ഉണ്ടായിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
ഇവരുടെ ആശ്രിതർക്ക് ധനസഹായമായി എത്ര രൂപയാണ് വകുപ്പിൽ നിന്നും അനുവദിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?
4562.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് പട്ടികജാതി വികസന വകുപ്പ് മുഖേന ചികിത്സാ ധനസഹായം അനുവദിക്കുന്നതിന് ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നിന്ന് എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്ര പേർക്ക് ധനസഹായം അനുവദിച്ചുവെന്നും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ; ധനസഹായം ലഭിച്ചവരുടെ വിശദാംശം നല്‍കാമോ?
4563.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേളാൻ, കുശവൻ, കുലാല, കുംഭാരൻ, കാടൻ, ആന്ധ്ര നായർ, ആന്തൂർ നായർ, തുടങ്ങിയ പരമ്പരാഗത മൺപാത്ര നിർമ്മാണ സമുദായങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമോ;
( ബി )
ഇവര്‍ക്ക് പി.എസ്.സി. നിയമനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ദേവസ്വം നിയമനങ്ങളിലും ആവശ്യമായ സംവരണം നൽകുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഇവര്‍ക്ക് പ്രൊഫഷണല്‍, ഹയർസെക്കന്ററി കോഴ്സുകൾക്ക് നൽകി വരുന്ന സംവരണം തുടര്‍ന്നും നൽകാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4564.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലെെഫ് പദ്ധതിയിലൂടെ നാളിതുവരെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍പെട്ട എത്ര പേർക്ക് വീട് ലഭ്യമായിട്ടുണ്ടെന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി എത്ര പഠനമുറികള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
4565.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വാങ്ങിനല്‍കുന്ന ലാന്റ് ബാങ്ക് പദ്ധതിയിലേക്ക് ഏറ്റെടുത്ത വെെപ്പിന്‍ മണ്ഡലത്തിലെ എളംകുന്നപ്പുഴ പഞ്ചായത്തിലെ 32.10 ആര്‍ ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി പ്ലോട്ടുകളായി തിരിക്കാനും പ്ലോട്ടുകള്‍ക്ക് പട്ടയം അനുവദിക്കാനും സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത ഭൂമിക്ക് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര പേര്‍ക്കാണ് പ്രസ്തുത ഭൂമി പ്ലോട്ടായി തിരിച്ച് പട്ടയം അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവില്‍ സമ്മതം അറിയിച്ചിട്ടുളള അര്‍ഹരായ ഗുണഭോക്താക്കള്‍ ആരെല്ലാമെന്ന് വെളിപ്പെടുത്തുമോ?
4566.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം വീട് വയ്ക്കുന്നതിനായി പട്ടികജാതി കുടുംബത്തില്‍പ്പെട്ട എത്രപേര്‍ ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
അപേക്ഷ സമര്‍പ്പിച്ചതിൽ എത്ര അപേക്ഷകര്‍ക്ക് ഭൂമി ലഭ്യമാക്കിയെന്നും ഇനി എത്ര പേര്‍ക്ക് ഭൂമി ലഭ്യമാക്കുവാനുണ്ടെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( സി )
അര്‍ഹരായ മുഴുവന്‍ ആളുകൾക്കും വേഗത്തില്‍ ഭൂമി ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4567.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ എത്ര പട്ടികജാതി-പട്ടികവർഗ്ഗ കുടുംബങ്ങൾ ഉണ്ടെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കുടുംബങ്ങൾക്ക് സ്വന്തമായി സ്ഥലവും വീടും ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
സ്വന്തമായി സ്ഥലവും വീടുമില്ലാത്ത കുടുംബങ്ങളുടെ എണ്ണം എത്രയാണെന്നും, അവർ എത്ര കാലമായി ആ അവസ്ഥയിൽ കഴിയുന്നുവെന്നും മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പട്ടികജാതി-പട്ടികവർഗ്ഗ നഗറുകളിൽ അല്ലാതെ പ്രസ്തുത വിഭാഗങ്ങൾ മറ്റിടങ്ങളിൽ താമസിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ഏതു പ്രദേശമാണെന്നും എത്ര കുടുംബങ്ങൾ അവിടെ താമസിക്കുന്നുണ്ടെന്നും മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
കാസർഗോഡ് ജില്ലയിലെ പട്ടികജാതി-പട്ടികവർഗ്ഗ നഗറുകൾ ഏതൊക്കെയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?
4568.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം ഒറ്റപ്പാലം മണ്ഡലത്തിൽ അർഹരായി കണ്ടെത്തിയ പട്ടികജാതി-പട്ടികവർഗ്ഗ കുടുംബങ്ങളുടെ എണ്ണം പഞ്ചായത്ത് അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ?
4569.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജക മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
2016 മുതല്‍ നാളിതുവരെ നാദാപുരം നിയോജക മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് അംബേദ്കർ ഗ്രാമം പദ്ധതി അനുവദിച്ചതെന്നും ഒരോ പദ്ധതിയ്ക്കും ഏത്ര തുകയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
മണ്ഡലത്തിലെ അംബേദ്കർ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പട്ടികജാതി നഗറുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് നാളിതുവരെയുള്ള പുരോഗതി അറിയിക്കാമോ;
( ഡി )
മണ്ഡലത്തിൽ നാളിതുവരെ അംബേദ്കർ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഓരോ ഉന്നതിയിലും എത്ര കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്ന വിശദാംശം നല്‍കാമോ;
( ഇ )
കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ ഓടോം കാട്, വലിയപറമ്പ് പട്ടികവര്‍ഗ്ഗ ഉന്നതികള്‍ക്ക് അംബേദ്‌കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരം അനുവദിച്ച പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ?
4570.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ എത്ര പട്ടികജാതി സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;
( ബി )
പ്രസ്തുത സംഘങ്ങളുടെ പ്രവര്‍ത്തന നിലവാരം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ?
4571.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിൽ പുത്തന്‍കുരിശ് പഞ്ചായത്തിലെ മൂലേക്കുഴി, സി.ആർ.എൽ., പട്ടികജാതി നഗറുകളുടെ നവീകരണവുമായി ബന്ധപ്പെട്ട ഏജന്‍സിയെ മാറ്റുന്നതിനുവേണ്ടി നല്‍കിയ അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നഗറുകളുടെ നവീകരണ ഏജന്‍സിയെ മാറ്റുന്ന നടപടിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
കാലതാമസമൊഴിവാക്കി ജില്ലാ നിര്‍മ്മിതിയെ നവീകരണ ഏജന്‍സിയായി നിശ്ചയിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4572.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് കോങ്ങാട് മണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സമുദായക്ഷേമ വകുപ്പുകള്‍ക്ക് കീഴില്‍ അനുവദിച്ച പദ്ധതികളുടെ വിശദാംശം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
4573.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളയാട്-ആറളം മേഖലകള്‍ കേന്ദ്രീകരിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ തനത് കലാരൂപങ്ങളും പൈതൃകവും സംരക്ഷിക്കുന്നതിനും ഇവര്‍ക്ക് വരുമാന യോഗ്യമാവും വിധം വയനാട് എൻ ഊര് മാതൃകയില്‍ ഒരു ടൂറിസ്റ്റ് സ്പോട്ട് സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമോ?
4574.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വകുപ്പിനു കീഴിൽ നിർദ്ദേശിക്കപ്പെടുന്ന വിവിധ വികസന പദ്ധതികള്‍ക്ക് അനുമതി നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
വകുപ്പിനു കീഴിൽ വികസന പദ്ധതികളുടെ നിർവഹണം സമയബന്ധിതമായി പൂർത്തീകരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
4575.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേഴിക്കാേട് ചേറായൂരിലെ കിര്‍ത്താഡ്സ് എന്ന സ്ഥാപനം എത്ര ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്; ആയതിന്റെ ഉടമസ്ഥാവകാശം വില്ലേജ് രേഖകള്‍ പ്രകാരം ആരുടെ കെെവശത്തിലാണ്; വിശദമാക്കാമാേ;
( ബി )
കിര്‍ത്താഡ്സ് മുഖേന പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ;
( സി )
പ്രസ്തുത പദ്ധതികളില്‍ ആദിവാസി മേഖലയിലെ ഊരു കൂട്ടങ്ങളുടെ പങ്കാളിത്തം ജില്ല തിരിച്ചുള്ള കണക്ക് സഹിതം വ്യക്തമാക്കാമാേ;
( ഡി )
ഭാവിയില്‍ വകുപ്പ് മുഖേന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദീകരിക്കാമാേ?
4576.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ബഡ്ജറ്റില്‍ അനുവദിച്ചിരുന്ന തുകയില്‍ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടോ; എങ്കില്‍ ഓരോ വര്‍ഷവും വെട്ടിക്കുറച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ?
4577.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കിര്‍ത്താഡ്സ് മുഖേന 2024-ല്‍ നടപ്പിലാക്കിയ പദ്ധതികള്‍, പ്രോഗ്രാമുകള്‍ എന്നിവ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
നിറത്തെങ്ക 2024 പദ്ധതിയില്‍ എത്ര ഊരുകൂട്ടങ്ങള്‍ പങ്കെടുത്തിട്ടുണ്ട്; പങ്കെടുത്ത ഊരുകൂട്ടങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് വകുപ്പ് ചെലവാക്കിയ തുകയുടെ ഇനം തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4578.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വിഭാഗങ്ങൾക്കിടയിൽ നവജാതശിശു സംരക്ഷണത്തെക്കുറിച്ചുള്ള അറിവ് മെച്ചപ്പെടുത്തുന്നതിനും നവജാതശിശു മരണനിരക്ക് കുറയ്ക്കുന്നതിനും എന്തെല്ലാം നടപടികൾ സ്വീകരിച്ചു വരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള പ്രധാന ആരോഗ്യസ്ഥാപനങ്ങളുടെ വിവരം ലഭ്യമാക്കാമോ; ഈ സ്ഥാപനങ്ങൾ 2023-24-ൽ ആരോഗ്യ മേഖലയിൽ ലഭ്യമാക്കിയ സേവനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
4579.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജക മണ്ഡലത്തിൽ 2021 ജൂൺ മുതൽ നാളിതുവരെ പട്ടികജാതി കോർപ്പസ് ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ചതും നടന്നുവരുന്നതുമായ പ്രവൃത്തികൾ ഏതൊക്കെയാണെന്നും പൂർത്തീകരിക്കാൻ ബാക്കിയുള്ള പ്രവൃത്തികൾ എന്ന് പൂർത്തിയാകുമെന്നും വിശദാംശങ്ങൾ സഹിതം അറിയിക്കാമോ;
( ബി )
ഏത് ഏജൻസികൾ വഴിയാണ് പ്രസ്തുത പ്രവൃത്തികളുടെ നിർവ്വഹണം നടത്തുന്നതെന്ന് വിശദമാക്കാമോ?
4580.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ആദിവാസി മേഖലകളില്‍ ഏതെല്ലാം ഭവന നിര്‍മ്മാണ ധനസഹായ പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ എത്ര കുടുംബങ്ങൾക്ക് പ്രസ്തുത പദ്ധതികള്‍ വഴി ഭവനനിര്‍മ്മാണ സഹായം ലഭ്യമാക്കിയെന്നും എത്ര ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നും വ്യക്തമാക്കുമോ?
4581.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ സ്വന്തമായി ഭൂമിയില്ലാത്ത എത്ര എസ്.സി., എസ്.ടി. കുടുംബങ്ങള്‍ ഉണ്ട്; ഗ്രാമപഞ്ചായത്തുകള്‍ തിരിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ?
4582.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് പാറശ്ശാല മണ്ഡലത്തിലെ എത്ര നഗറുകളെയാണ് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ഓരോ നഗറിനും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും ഓരോ നഗറിലും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അറിയിക്കാമോ;
( സി )
നിലവില്‍ എത്ര നഗറുകളില്‍ പദ്ധതി പൂര്‍ത്തിയായെന്ന് വിശദമാക്കാമോ;
( ഡി )
പദ്ധതി പൂര്‍ത്തീകരിക്കാത്ത നഗറുകളിലെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ഇ )
മുഴുവന്‍ നഗറുകളിലും പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4583.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ ഭൂ-ഭവനരഹിതര്‍ക്ക് വാസയാേഗ്യമായ വീട് നിര്‍മ്മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പദ്ധതികളുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ ഭൂ-ഭവനരഹിതരുടെ എണ്ണം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമാേ;
( സി )
ഈ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയെന്നതിന്റെ വിശദ വിവരം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമാേ?
4584.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ ഭൂ-ഭവനരഹിതരായ ആളുകള്‍ക്ക് വാസയോഗ്യമായ വീട് നിര്‍മ്മിച്ചുനല്‍കുന്നതിന് ദേവികുളം മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ദേവികുളം മണ്ഡലത്തിലെ ഭൂ-ഭവനരഹിതരുടെ എണ്ണം പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( സി )
ഇതില്‍ എത്ര കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കിയെന്നതിന്റെ വിശദാംശം പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
4585.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ദേവികുളം മണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ചികിത്സാ ധനസഹായത്തിന്റെ വിവരം ലഭ്യമാക്കാമോ?
4586.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏക വരുമാന ദായക കുടുംബത്തിലെ കുടുംബനാഥന്‍/നാഥ മരണപ്പെട്ടാല്‍ ലഭിക്കുന്ന ധനസഹായം സര്‍ക്കാര്‍ തലത്തില്‍ പാസായി രണ്ട് വര്‍ഷമായിട്ടും കുടുംബത്തിന് തുക ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരത്തിലുള്ള കുടുംബങ്ങള്‍ക്ക് തുക വേഗത്തില്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
4587.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ സേഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്‍ക്കൊക്കെയാണ് ആനുകൂല്യം അനുവദിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
അര്‍ഹരായ ഗുണഭോക്താക്കളെ തുടര്‍ന്നും സേഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുളള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4588.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂണ്‍ മാസം മുതല്‍ നാളിതുവരെയായി കുറ്റ്യാടി നിയോജക മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ ഏക വരുമാനദായകന്‍ മരണപ്പെട്ട പട്ടികജാതി കുടുംബങ്ങള്‍ക്ക് നല്‍കിയ ധനസഹായം സംബന്ധിച്ചും പട്ടികജാതി വികസന വകുപ്പ് മുഖേന അനുവദിച്ച ചികിത്സാസഹായം സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണത്തിന്റെയും അനുവദിച്ച തുകയുടെയും അടിസ്ഥാനത്തിൽ വിശദമാക്കാമോ?
4589.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ക്ക് വകുപ്പ് മന്ത്രിയുടെ ചികിത്സാ ധനസഹായ പദ്ധതി പ്രകാരം സഹായം അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; ഇതിനായി എത്ര തുക അനുവദിച്ചു എന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
4590.
ഡോ. കെ. ടി. ജലീൽ
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ സവിശേഷ സാമൂഹിക-സാമ്പത്തിക വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനും സാമ്പത്തിക വികസന പ്രക്രിയയില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഈ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ പരമ്പരാഗത സമ്പ്രദായങ്ങളെ ആധുനിക ജീവിതലക്ഷ്യങ്ങളുമായി സമന്വയിപ്പിച്ച് സാമൂഹ്യനീതിയും സാമ്പത്തികസമത്വവും ഉറപ്പാക്കുന്നതിന് എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
4591.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എ. രാജ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക വിഭാഗങ്ങളുടെ അഭിവ‍ൃദ്ധിക്കായി വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, തൊഴില്‍, അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
വിവിധ വകുപ്പുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനും ജില്ലകളിലെ വികസനപ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും പരിഹാരനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലാതല അവലോകനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കുമോ;?
4592.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് വീട് നിർമ്മിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള സേഫ് പദ്ധതിയിൽ കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ എത്ര ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയിട്ടുണ്ട്; പ്രസ്തുത ഗുണഭോക്താക്കൾക്ക് ധനസഹായം അനുവദിക്കാനുള്ള നടപടിക്രമങ്ങൾ എന്തായെന്ന് വിശദമാക്കുമോ?
4593.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയ കുലാലൻ, കുലാല, കുലാല നായർ എന്നീ പേരുകളിൽ അറിയപ്പെടുന്ന വിഭാഗത്തിൽപെട്ടവർക്ക് G.O.(Ms) 10/2014/BCDD നമ്പർ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ സംവരണം അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിൽ ചില പേരുകൾ ഒ.ഇ.സി. വിഭാഗത്തിൽ ഉൾപ്പെട്ടിട്ടില്ലാത്തത് കാരണം ഇവരിൽ പലർക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കാത്തതും ഇ-ഗ്രാന്റ് ലഭിക്കാത്തതും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാതെ വരുന്നതുമായ സാഹചര്യം പരിശോധിക്കുകയുണ്ടായോ;
( ബി )
സംസ്ഥാനത്തെ എസ്.ഇ.ബി.സി. പട്ടികയിൽ വ്യക്തത വരുത്തി ലാൻഡ് റവന്യൂ കമ്മീഷണർക്ക് ഡയറക്ടർ തലത്തിൽ കത്ത് നൽകിയത് എന്നാണ്; പ്രസ്തുത കത്തിന്മേൽ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടലിൽ മാറ്റങ്ങൾ വരുത്തുന്ന കാര്യവും സംസ്ഥാനത്തെ ഒ.ഇ.സി. പട്ടിക പരിഷ്കരിക്കുന്നതിനുള്ള നടപടിയും ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ഡി )
മൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയ ഒരേ വിഭാഗത്തില്‍പ്പെടുന്നവർക്ക് വ്യത്യസ്ത ആനുകൂല്യങ്ങൾ ലഭിക്കുന്ന സാഹചര്യം പരിഹരിക്കുന്നത് സംബന്ധിച്ച് 9.11.2021-ൽ നിയമസഭയിൽ ഉറപ്പ് നൽകിയ ശേഷവും പ്രസ്തുത വിഷയത്തിൽ പരിഹാരം ഉണ്ടാകാത്തതിന്റെ കാരണങ്ങൾ പരിശോധിച്ച് പരിഹാരം കൈക്കൊള്ളുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
4594.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അവശത അനുഭവിക്കുന്ന വായ്പക്കാരുടെ ലോൺ കുടിശ്ശിക എഴുതി തള്ളുന്ന പദ്ധതി പ്രകാരം കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ എത്ര രൂപയുടെ സഹായങ്ങൾ എത്ര ഗുണഭോക്താക്കൾക്ക് നൽകി; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കുടിശ്ശികയിൽ ഇളവ് അനുവദിക്കാൻ അര്‍ഹതയുളളവരെ കണ്ടെത്തുന്നതിന്റെ മാനദണ്ഡങ്ങൾ വ്യക്തമാക്കാമോ; അദാലത്തുകള്‍ സംഘടിപ്പിച്ചാണോ ഇളവ് അനുവദിച്ച് നല്‍കുന്നത്?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.