UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
18.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4159.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-26 വര്‍ഷത്തെ സംസ്ഥാന ബജറ്റിൽ വിവിധ ഗ്രാമപഞ്ചായത്തുകളുടെ ധനകാര്യ കമ്മീഷൻ അടിസ്ഥാന ഗ്രാന്റ്, പ്രത്യേക ഉദ്ദേശ ഗ്രാന്റ്, റോഡ് നിർമ്മാണ ഗ്രാന്റ് എന്നിവയുടെ തുകയിൽ കുറവ് വന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മാവേലിക്കര മണ്ഡലത്തിലെ തെക്കേക്കര, കതഴക്കര, ചുനക്കര, നൂറനാട്, പാലമേൽ, താമരക്കുളം, വള്ളിക്കുന്നം ഗ്രാമപ്പഞ്ചായത്തുകളുടേയും മാവേലിക്കര നഗരസഭയുടെയും ഗ്രാന്റിൽ കുറവ് വന്ന തുക 2024-25 -ലേതിന് സമാനമായി വർദ്ധിപ്പിക്കുന്നത് പരിഗണിക്കുമോയെന്ന് വിശദമാക്കുമോ?
4160.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകർക്കുന്ന കേന്ദ്ര ഗവൺമെന്റ് നീക്കത്തിനെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ വാദഗതികൾ എന്തെല്ലാമായിരുന്നു; വിശദമാക്കുമോ?
4161.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17-ലും അതിന് ശേഷവുമുള്ള സംസ്ഥാന ബഡ്ജറ്റുകളില്‍ പദ്ധതി/പദ്ധതി ഇതര ചെലവുകള്‍ക്കായി വകയിരുത്തുകയും ട്രഷറിയില്‍ നിന്നും പിന്‍വലിക്കപ്പെടുകയും ചെയ്ത തുകയില്‍ ഏതെല്ലാം വകുപ്പുകളുടെ തുകയാണ് ചെലവാകാതെ ട്രഷറിയില്‍ കിടക്കുന്നതെന്ന് വിശദമാക്കാമോ; ഇപ്രകാരം ട്രഷറി അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ട മൊത്തം തുക എത്ര; ട്രഷറിയില്‍ നിന്നും പിന്‍വലിച്ച് മറ്റേതെങ്കിലും ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട തുക എത്ര; ആകെ തുക എത്ര; വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലഘട്ടത്തില്‍ പദ്ധതി ചെലവുകളിലും പദ്ധതി ഇതര ചെലവുകളിലും ഓരോ വകുപ്പിന്റെയും വകയിരുത്തലും അനുവദിച്ച തുകയും ചെലവും എത്ര വീതമായിരുന്നു;l വിശദമായ കണക്കുകള്‍ ലഭ്യമാക്കുമോ;
( സി )
ചെലവ് ചെയ്യലിന്റെയും പദ്ധതി നടത്തിപ്പിന്റെയും അടിസ്ഥാനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വകുപ്പ് ഏതെന്നാണ് വിലയിരുത്തിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
4162.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതൊക്കെ ക്ഷേമനിധി ബോർഡുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പെൻഷൻ വാങ്ങുന്നവരെയാണ് സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ; ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ നമ്പരും തീയതിയും ലഭ്യമാക്കുമോ?
4163.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ തനതു വരുമാനം എത്ര രൂപയായിരുന്നുവെന്ന് അറിയിക്കുമോ?
ജൽജീവൻ മിഷനുള്ള സംസ്ഥാന വിഹിതത്തിലെ കുടിശിക
4164.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽജീവൻ മിഷന് കേന്ദ്ര ഫണ്ടിന് സമാനമായി സംസ്ഥാന വിഹിതം നൽകേണ്ടതുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ ഇതിന്റെ കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ എത്ര രൂപയാണെന്ന് അറിയിക്കാമോ;
( ബി )
ബജറ്റിൽ ഉൾപ്പെടുത്തി ജൽജീവൻ മിഷനു വേണ്ടി എത്ര രൂപ സംസ്ഥാനം ഇതിനകം നൽകിയിട്ടുണ്ടെന്നും ഇനി എത്ര രൂപ നൽകാനുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
സംസ്ഥാന വിഹിതം നൽകാത്തത് കാരണം ജൽജീവൻ മിഷന് കേന്ദ്രഫണ്ട് ലഭിക്കാത്ത അവസ്ഥ നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ; കരാറുകാർക്ക് നൽകാനുള്ള കുടിശിക കാരണം കരാറുകാർ പ്രവൃത്തി നിർത്തിവച്ചത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ഡി )
ജൽജീവൻ മിഷന് നൽകാനുള്ള സംസ്ഥാന വിഹിതം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
വടക്കാഞ്ചേരി മണ്ഡലത്തിലെ പദ്ധതികള്‍
4165.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 -22 മുതൽ 2025-26 വരെ ബജറ്റില്‍ ഇരുപത് ശതമാനം തുക വകയിരുത്തിയ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ പദ്ധതികളുടെ പട്ടിക ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ നൂറ് രൂപ ടോക്കണ്‍ തുക വകയിരുത്തിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
4166.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീമതി കെ. കെ. രമ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശികയാകാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ;
( ബി )
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ രണ്ടായിരത്തി അഞ്ഞൂറ് രൂപയാക്കുമെന്ന വാഗ്ദാനം പാലിക്കാൻ സാധിക്കാത്തതിന്റെ കാരണം വിശദമാക്കുമോ?
4167.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയം, കോവിഡ് മഹാമാരി എന്നിവ മൂലം ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾ എടുത്ത വിവിധ ലോണുകൾ കുടിശ്ശികയായത് പ്രകാരം റിക്കവറി നടപടി നടത്തിവരുന്നത് നിറുത്തി വച്ച് കൂടുതൽ സാവകാശം അനുവദിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
റിക്കവറി നടപടികൾ എടുക്കേണ്ട സാഹചര്യം വരുമ്പോൾ ലോൺ കുടിശ്ശിക ഉൾപ്പെടെ പുതുക്കി നൽകുന്നതിന് നടപടി ഉണ്ടാകുമോ;
( സി )
ലോൺ എടുത്തവർ നടത്തുന്ന സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരവെ റിക്കവറിയുടെ ഭാഗമായി അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ നടപടികൾ ഉണ്ടാകുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
4168.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ന് ശേഷം സംസ്ഥാന സർക്കാർ ഏതെല്ലാം ഏജൻസികളിൽ നിന്ന് എത്ര രൂപ വീതം എത്ര ശതമാനം പലിശക്ക് കടം വാങ്ങിയിട്ടുണ്ട്; വർഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
2016-ന് ശേഷം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി എത്ര തവണ എത്ര തുകയായി വർദ്ധിപ്പിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( സി )
2016-ൽ സംസ്ഥാനത്തെ ആളോഹരി കടം എത്രയായിരുന്നു; നിലവിൽ ആളോഹരി കടമെത്രയാണ്; വ്യക്തമാക്കുമോ?
നാദാപുരം മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍
4169.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജക മണ്ഡലത്തില്‍ കിഫ്ബി ധനസഹായത്തോടെ അനുവദിക്കപ്പെട്ട പ്രവൃത്തികൾ, പൂര്‍ത്തീകരിച്ച പ്രവൃത്തികൾ, സാങ്കേതിക കാരണങ്ങളാല്‍ ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികൾ എന്നിവയുടെ വിശദാംശങ്ങള്‍ ഇനം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
കിഫ്ബി മുഖാന്തരം അനുവദിക്കപ്പെട്ട എടച്ചേരി (പുതിയങ്ങാടി) കുന്നും ചിറ–കായപ്പനച്ചി റോഡിന്റെ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്താണെന്ന് അറിയിക്കുമോ?
4170.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീരദേശ വികസന കാേർപ്പറേഷന്‍ എസ്.പി.വി. ആയി നിശ്ചയിച്ച് 29.06.2018-ല്‍ GO.(Rt) No. 535/2018/F&PD ഉത്തരവ് പ്രകാരം ഭരണാനുമതി നല്‍കിയ എഴുപത്തിയൊന്ന് തീരദേശ സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയില്‍ എത്ര സ്കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്ന് വിശദമാക്കാമാേ; എല്ലാ സ്കൂളുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തന പുരാേഗതി അറിയിക്കുമാേ?
4171.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതി പ്രകാരം മാവേലിക്കര മണ്ഡലത്തില്‍ അനുവദിച്ച വിവിധ വികസന പ്രവൃത്തികള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ;
( ബി )
ഓരോ പ്രവൃത്തിയും ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഓരോ പ്രവൃത്തിയുടെയും പേര്, വകുപ്പ്, നിലവിലെ അവസ്ഥ ഇവ സംബന്ധിച്ച വിശദാംശം നല്‍കുമോ?
കിഫ്ബി പദ്ധതികൾ
4172.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് കിഫ്ബി വഴി എത്ര തുക സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്;
( ബി )
പ്രസ്തുത കാലയളവിൽ കിഫ്ബി വഴി എത്ര രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും എത്ര തുകയുടെ ഭരണാനുമതികള്‍ റദ്ദ് ചെയ്തിട്ടുണ്ടെന്നും നിലവില്‍ എത്ര തുകയുടെ പദ്ധതികളാണ് നടപ്പിലാക്കാന്‍ അവശേഷിക്കുന്നതെന്നും വിശദമാക്കുമോ?
കാസര്‍ഗോഡ് ജില്ലയിലെ കിഫ്ബി പദ്ധതികള്‍
4173.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി നിലവിൽ വന്നതിനുശേഷം കാസർഗോഡ് ജില്ലയ്ക്ക് പ്രസ്തുത ഫണ്ടിൽ നിന്ന് അനുവദിച്ച ​പദ്ധതികൾ/പ്രവൃത്തികൾ ഏതൊക്കെയാണെന്ന് മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ; ഓരോ പദ്ധതിക്കും/പ്രവൃത്തിക്കും അനുവദിച്ച തുക എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
ഏതു വർഷമാണ് ഭരണാനുമതി ലഭിച്ചതെന്നും ടെണ്ടർ വിളിച്ചതെപ്പോഴാണെന്നും ഏറ്റെടുത്ത കരാറുകാരൻ വർക്ക് എഗ്രിമെന്റിൽ ഒപ്പു വച്ചതെപ്പോഴാണെന്നും പദ്ധതി/പ്രവൃത്തി തിരിച്ചു വ്യക്തമാക്കാമോ;
( സി )
പൂർത്തീകരിച്ച പദ്ധതികൾ/പ്രവൃത്തികൾ, ഇതുവരെ തുടങ്ങാത്തതും തുടങ്ങിയിട്ട് പകുതിയിലായതുമായ പ്രവൃത്തികൾ/പദ്ധതികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇതുവരെ തുടങ്ങാത്തതും പകുതിയിലായതുമായ പ്രവൃത്തികളുടെ/പദ്ധതികളിലെ തുടർ നടപടി വ്യക്തമാക്കാമോ;
( ഇ )
നിർമ്മാണം പൂർത്തീകരിച്ചതും പകുതിയിലായതുമായ പദ്ധതികളുടെ/പ്രവൃത്തികളുടെ ബില്ല് കരാറുകാരനു നൽകാനുണ്ടോ; എങ്കിൽ എത്ര തുകയാണ് ബാക്കിയുളളതെന്നും പദ്ധതി/പ്രവൃത്തി തിരിച്ചു വ്യക്തമാക്കാമോ?
4174.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ശിപാർശ ചെയ്തതും അനുവദിക്കപ്പെട്ടതുമായ പ്രവൃത്തികൾ ഏതൊക്കെയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടന്നുവരുന്നതും പൂർത്തിയാക്കിയതുമായ പ്രവൃത്തികളുടെ വിവരങ്ങൾ നൽകാമോ;
( സി )
പൂർത്തിയാകാത്ത പ്രവൃത്തികള്‍ ഓരോന്നും ഏത് ഘട്ടത്തിലാണെന്നും ഇനി എന്തെല്ലാം നടപടികളാണ് ബാക്കിയുള്ളതെന്നും അറിയിക്കുമോ; ഏതെങ്കിലും പ്രവൃത്തി നടപ്പിലാക്കുന്നതില്‍ തടസ്സങ്ങള്‍ നിലവിലുണ്ടോയെന്ന് വിശദമാക്കുമോ?
4175.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി വായ്പയുടെ തിരിച്ചടവിനായി ഏതൊക്കെ ഇനത്തിലുള്ള വരുമാനമാണ് ഉപയോഗപ്പെടുത്തുന്നതെന്നും തുടര്‍ച്ചയായ അടുത്ത അഞ്ച് സാമ്പത്തിക വർഷങ്ങളില്‍ പ്രസ്തുത ഇനത്തിൽ എത്ര രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് കിഫ്ബി വായ്പയുടെ തിരിച്ചടവിന് പര്യാപ്തമായിരിക്കുമെന്നും വിലയിരുത്തുന്നുണ്ടോ; വിശദാംശം നൽകുമോ?
4176.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വകയിരുത്തിയിട്ടുള്ള കാേഴിക്കാേട് നാേര്‍ത്ത് നിയാേജക മണ്ഡലത്തിലെ എൻ.ജി.ഒ. ക്വാട്ടേഴ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഓഡിറ്റാേറിയം പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമാേ;
( ബി )
പ്രവൃത്തിയുടെ സാങ്കേതിക തടസ്സം പരിഹരിച്ച് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച ഒരു കാേടി രൂപ ഈ പദ്ധതിക്കുവേണ്ടി വിനിയാേഗിക്കുന്നതിന് നടപടി സ്വീകരിക്കുമാേ?
4177.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് നിയോജക മണ്ഡലത്തില്‍ കിഫ്ബി മുഖേന അനുവദിച്ചിട്ടുള്ള ഓടന്നൂര്‍ പാലം നിര്‍മ്മാണ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
4178.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന ദേവികുളം മണ്ഡലത്തിലെ ദേവികുളത്ത് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണച്ചുമതല ഏത് ഏജന്‍സി മുഖേന നടപ്പിലാക്കുന്നതിനാണ് നടപടി സ്വീകരിച്ചിരുന്നത്; അറിയിക്കുമോ;
( ബി )
പ്രസ്തുത ഏജന്‍സി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണത്തിന് ആവശ്യമായ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; അറിയിക്കുമോ;
( സി )
നിര്‍മ്മാണച്ചുമതല പ്രസ്തുത ഏജന്‍സിയില്‍ നിന്നും മാറ്റുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; അറിയിക്കുമോ?
4179.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമായിട്ടുള്ള കോട്ടക്കല്‍ മണ്ഡലത്തിലെ കോട്ടക്കല്‍ നഗരസഭ മാര്‍ക്കറ്റ് ആധുനികവല്‍ക്കരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പദ്ധതിയുടെ ഡിസൈന്‍ റിവ്യൂ പൂര്‍ത്തിയായിട്ടുണ്ടോ; പ്രവൃത്തി ആരംഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കാനുണ്ടെന്ന് വിശദമാക്കുമോ; പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
4180.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാലയങ്ങളുടെ ആധുനികവല്‍കരണത്തിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; എത്ര സ്കൂളുകളിലാണ് ഫണ്ട് ഉപയോഗിച്ച് നവീകരണ പ്രവൃത്തി നടപ്പിലാക്കിയിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
വിവിധ പദ്ധതികള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കലിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
4181.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ കിഫ്ബി അംഗീകാരം നൽകിയിട്ടുള്ള പദ്ധതികൾ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി എന്താണെന്നും അനുവദിച്ച തുക എത്രയാണെന്നും വിശദമാക്കാമോ?
4182.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിക്കും ക്ഷേമപെൻഷൻ നൽകുന്നതിനും എടുക്കുന്ന വായ്പയ്ക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം ഗൗരവത്തിലെടുത്തിട്ടുണ്ടോ; ഇതിനെതിരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത നടപടികളുടെ ഫലം എന്തായിരുന്നു എന്ന് വെളിപ്പെടുത്തുമോ?
4183.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതികളുടെ ഭാഗമായി കെട്ടിട നിർമ്മാണങ്ങളിൽ പ്രീ എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടോയെന്നും ഈ നിർമ്മാണ രീതി ഉപയോഗിച്ച് പൂർത്തീകരിച്ച കെട്ടിടങ്ങൾ ഉണ്ടെങ്കിൽ അവയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
മേല്പറഞ്ഞ നിർമ്മാണ രീതി ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെന്നും, ഇത്തരം നിർമ്മാണ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാമോ എന്നും വിശദമാക്കാമോ?
4184.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടില്‍ 2021-22 വര്‍ഷം മുതലുള്ള ടെണ്ടര്‍ സേവിംഗ്സ് തുക എത്രയെന്ന് വര്‍ഷം തിരിച്ച് അറിയിക്കാമോ;
( ബി )
ദേവികുളം മണ്ഡലത്തിലെ എം.എല്‍.എ. പ്രത്യേക വികസന നിധിയില്‍ 2021-22 വര്‍ഷം മുതലുള്ള ടെണ്ടര്‍ സേവിംഗ്സ് തുക എത്രയെന്ന് വര്‍ഷം തിരിച്ച് അറിയിക്കാമോ?
4185.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളുടെ ടെണ്ടര്‍ സേവിംഗ്സ് സംബന്ധിച്ച വിശദവിവരം സാമ്പത്തിക വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ?
4186.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. എസ്.ഡി.എഫ്. ഉപയോഗപ്പെടുത്തി പ്രവൃത്തികൾ നി‍ര്‍വ്വഹിക്കുന്നതിനായി നിലവിലുള്ള മാർഗ്ഗരേഖ പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
എം.എൽ.എ. എസ്.ഡി.എഫ്. മാർഗ്ഗരേഖയിൽ 7.5% ഓവർ ഹെഡ് ചാർജ് അനുവദിക്കുന്നതിനാണ് അംഗീകാരം നൽകിയിട്ടുള്ളതെങ്കിലും ഗവൺമെന്റ് അപ്പ്രൂവ്ഡ് റേറ്റ് ആയി പ്രൈസ് സോഫ്റ്റ്‌വെയറിൽ ഉള്ളത് 10% ആണ് എന്നതിനാൽ എം.എൽ.എ. എസ്.ഡി.എഫ് -ൽ പുതിയ വർക്കുകൾക്ക് ഭരണാനുമതി നൽകാനാകാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിന്റെ സ്പഷ്ടീകരണം തേടിയിട്ടുണ്ടോ; എങ്കിൽ ഇതിൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
4187.
ശ്രീ. പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷം റാന്നി മണ്ഡലത്തിൽ എം.എൽ.എ. ആസ്തി വികസന പദ്ധതിയിൽ ശിപാർശ ചെയ്ത വിവിധ പദ്ധതികളുടെ വിശദ വിവരം നൽകാമോ;
( ബി )
ചെറുകോൽ- നാരങ്ങാനം-റാന്നി കുടിവെള്ള പ്ലാന്റിന് സ്ഥലമേറ്റെടുക്കൽ പദ്ധതിയുടെ നിലവിലെ സ്ഥിതിവിവരം നൽകാമോ;
( സി )
കോട്ടാങ്ങൽ, റാന്നി, വടശ്ശേരിക്കര ആശുപത്രികൾക്ക്‌ ആംബുലൻസ് വാങ്ങുന്നതിനുള്ള പ്രത്യേക അനുമതി സംബന്ധിച്ച് വിശദമാക്കാമോ;
( ഡി )
റാന്നി മണ്ഡലത്തിൽ വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിന് അനുവദിച്ച പദ്ധതിയിൻമേൽ സ്വീകരിച്ച നടപടിയുടെ വിശദാംശം നൽകാമോ?
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ആസ്തി-പ്രത്യേക വികസന പ്രവൃത്തികൾ
4188.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016- ന് ശേഷം ഭരണാനുമതി ലഭിച്ച കാഞ്ഞങ്ങാട് മണ്ഡലത്തിലെ ആസ്തി വികസന, പ്രത്യേക വികസന ഫണ്ടുകൾ വിനിയോഗിച്ചുളള പ്രവൃത്തികളില്‍ പൂര്‍ത്തീകരിക്കുവാന്‍ ശേഷിക്കുന്നവ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
ഭരണാനുമതി ലഭിച്ച എത്ര പ്രവൃത്തികളുടെ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കാനുണ്ടെന്ന് വിശദമാക്കാമോ?
4189.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ നിയോജക മണ്ഡലത്തിലെ 2020-21 വര്‍ഷത്തെ ആസ്തി വികസന പദ്ധതി പ്രകാരം അരിമ്പൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് 15-ലെ ചെമ്പോത്തുകുളം നവീകരിക്കുന്നതിനുള്ള പ്രത്യേകാനുമതിയ്ക്കായി ധനകാര്യ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?
4190.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2021-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ കാേങ്ങാട് മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് പ്രകാരമുള്ള ടെണ്ടര്‍ സേവിംഗ്സ് തുക എത്രയെന്ന് സാമ്പത്തിക വര്‍ഷം തിരിച്ച് വിശദമാക്കാമാേ?
4191.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം‌.എല്‍‌.എ. ആസ്തി വികസന പദ്ധതിയില്‍നിന്നും ഏറനാട് മണ്ഡലത്തിലെ വെറ്റിലപ്പാറ, ചുണ്ടത്തും പോയില്‍ സ്കൂളുകള്‍ക്ക് ബസ് വാങ്ങുന്നതിന് ഭരണാനുമതി നല്കിയ പദ്ധതി സംബന്ധിച്ച നോഡല്‍ ബി 3/13/2025/ധനകാര്യം നമ്പര്‍ ഫയലില്‍ തീരുമാനം എടുത്ത് ഫണ്ട് അനുവദിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?
മലമ്പുഴ മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് പ്രവൃത്തികള്‍
4192.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ 2021-22 മുതല്‍ 2024-25 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ എം.എല്‍.എ. ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്നതിനായി ശിപാര്‍ശ ചെയ്യപ്പെട്ട പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കാനുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ?
4193.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന നിധി എന്നിവയുടെ 2021-22, 2022-23 വര്‍ഷങ്ങളിലെ ടെണ്ടര്‍ സേവിംഗ്സ് തുക സംബന്ധിച്ച വിശദാംശങ്ങള്‍ വര്‍ഷം തിരിച്ച് നല്‍കാമോ?
4194.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഭരണാനുമതി നല്‍കിയിട്ടുള്ളതും നാളിതുവരെ ടെണ്ടര്‍ പോയിട്ടില്ലാത്തതുമായ പ്രവൃത്തികള്‍ എത്രയെന്ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
തീരദേശ മണ്ഡലമായ വൈപ്പിന്‍ കരയില്‍ ഓരുവെള്ളത്താലും വേലിയേറ്റത്താലും തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് തുക വകയിരുത്തി ഭരണാനുമതിയും പ്രത്യേകാനുമതി വാങ്ങി പുതുക്കിയ ഭരണാനുമതിയും ലഭ്യമാക്കിയിട്ടും ഇരുപത്തൊന്‍പതോളം പ്രവൃത്തികള്‍ ടെണ്ടര്‍ പോകാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ പ്രാവര്‍ത്തികമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( ഡി )
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് 20.04.2024-ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ധനകാര്യ വകുപ്പില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ (ഫയല്‍ No.NCB3/86/2024/Fin. Com.No.2831814) ഒരു വര്‍ഷത്തോളമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിന് കാരണം വിശദമാക്കാമോ;
( ഇ )
പ്രസ്തുത റിപ്പോര്‍ട്ടില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടി എന്തെന്ന് വിശദമാക്കാമോ; ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ധനകാര്യവകുപ്പിലെ ഫയലില്‍ അടിയന്തര തീരുമാനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
4195.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ 2021-22, 2022-23, 2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ എം.എല്‍.എ. പ്രത്യേക വികസന നിധി വിനിയോഗിച്ച് നടപ്പിലാക്കുന്നതിനായി ശിപാര്‍ശ ചെയ്യപ്പെട്ട പദ്ധതികളില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഇനിയും ഭരണാനുമതി നല്‍കാനുണ്ട് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഇനിയും ഭരണാനുമതി നല്‍കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ?
4196.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മണ്ഡലത്തിലെ മൂന്ന് സ്കൂളുകള്‍ക്ക് ബസ് വാങ്ങുന്നത് സംബന്ധിച്ച് സമര്‍പ്പിച്ച അപേക്ഷയില്‍ ഭരണാനുമതി ലഭിക്കുന്നതിനായുള്ള അപേക്ഷയുടെ നിലവിലുള്ള സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത ഭരണാനുമതി ലഭിക്കുന്നതിന് തടസ്സങ്ങളുണ്ടോയെന്ന് വ്യക്തമാക്കുമോ?
അഴീക്കോട് മണ്ഡലത്തിലെ ആസ്തി-പ്രത്യേക വികസന നിധി പ്രവൃത്തികള്‍
4197.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിലെ എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നിവയില്‍ ശിപാര്‍ശ ചെയ്തിട്ടുളള പ്രവൃത്തികള്‍ക്ക് പ്രത്യേകാനുമതിക്കായി ധനകാര്യ നോഡല്‍-സി, നോഡല്‍-ബി സെക്ഷനുകളില്‍ പെന്‍ഡിംഗിലുള്ള ഫയലുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
ഇവ ഓരോന്നിന്റേയും നിലവിലുളള സ്ഥിതി അറിയിക്കാമോ; പ്രസ്തുത ഫയലുകളില്‍ പ്രത്യേകാനുമതി നല്‍കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്ന് അറിയിക്കാമോ?
4198.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ.യുടെ മണ്ഡല ആസ്തി വികസന ഫണ്ട്, സ്പെഷ്യല്‍ ഡെവലപ്മെന്റ് ഫണ്ട് എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 2021-22, 2022-23, 2023-24, 2024-25 വര്‍ഷങ്ങളില്‍ ഭരണാനുമതിക്കായി കായംകുളം മണ്ഡലത്തില്‍ നിന്നും നിര്‍ദേശിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏതാെക്കെയെന്നും ഇതില്‍ ഓരാേ പ്രവൃത്തികളുടെയും പുരാേഗതിയും വിശദമാക്കാമാേ?
4199.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ പ്രാദേശിക വികസന പദ്ധതി പ്രകാരം അരൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമാേ;
( ബി )
മുന്‍ എം.എല്‍.എ. മാര്‍ നിര്‍ദ്ദേശിച്ചതും എന്നാൽ നടപ്പാക്കാന്‍ പറ്റാത്തതുമായ ഏതാെക്കെ പദ്ധതികള്‍ 2021-ന് ശേഷം പ്രത്യേക ഉത്തരവ് പ്രകാരം റദ്ദ് ചെയ്തിട്ടുണ്ടെന്നും ആയതിന് പകരം നടപ്പാക്കിയ പുതിയ പ്രവൃത്തികൾ ഏതെല്ലാമെന്നും വിശദമാക്കാമാേ?
4200.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് കേന്ദ്ര സർക്കാരിൽ നിന്നും വിവിധ പദ്ധതികളുടെ കുടിശ്ശിക തുക ലഭിക്കാത്തതിനാല്‍ ഏതെങ്കിലും പദ്ധതി മുടങ്ങിയിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കാന്‍ സംസ്ഥാനം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
4201.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ വി ജോയി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം പതിനാറാം ധനകാര്യ കമ്മീഷന് മുന്നില്‍ സംസ്ഥാനം ഉന്നയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ നികുതി വിഹിതം നാല്‍പത് ശതമാനത്തിലേക്ക് ചുരുക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ; കേന്ദ്രം ഈ നിര്‍ദ്ദേശം ധനകാര്യ കമ്മീഷനുമായി പങ്ക് വച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
കാലാകാലങ്ങളില്‍ വരുന്ന ധനകാര്യ കമ്മീഷനുകള്‍ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിൽ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ടോ; നിലവിലെ നിര്‍ദ്ദേശം ധനകാര്യ കമ്മീഷന്‍ സ്വീകരിക്കുന്ന പക്ഷം കേന്ദ്ര സര്‍ക്കാരിനുള്ള നേട്ടമെന്ത്; ഇത് സംസ്ഥാനത്തെ ഏത് രീതിയില്‍ ബാധിക്കും; വിശദാംശം നല്‍കുമോ?
4202.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡില്‍ ഉള്‍പ്പെടുത്തി 2016 മുതല്‍ നാളിതുവരെ കായംകുളം മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള പദ്ധതികള്‍, അനുവദിച്ച തുക, നിലവിലെ പുരോഗതി എന്നിവ വിശദമാക്കാമോ?
4203.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സര്‍വീസ് ചട്ടം ഭാഗം 3-ലെ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനായി പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവുകളിൽ നാളിതുവരെ എസ്.ആർ.ഒ പ്രസിദ്ധീകരിക്കാത്തവ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഇപ്രകാരം പുറപ്പെടുവിച്ചിട്ടുള്ള ഏതൊക്കെ എക്സിക്യൂട്ടീവ് ഉത്തരവുകളാണ് ഇതുവരെ എസ്.ആർ.ഒ- യായി പ്രസിദ്ധീകരിച്ചിട്ടില്ലാത്തതെന്ന വിശദാംശം ലഭ്യമാക്കുമോ;
( സി )
2011 മുതൽ നാളിതുവരെ പുറപ്പെടുവിച്ചിട്ടുള്ള ഉള്ള എല്ലാ എക്സിക്യൂട്ടീവ് ഉത്തരവുകളുടെയും പകർപ്പ് നൽകാമോ;
( ഡി )
കേരള സർവീസ് ചട്ടത്തിന് ഭേദഗതികൾ വരുത്തുന്നതിലെ കാലതാമസത്തിനുള്ള കാരണം അറിയിക്കുമോ;
( ഇ )
പ്രസ്തുത ചട്ടങ്ങൾ സമയബന്ധിതമായി ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ?
4204.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന് ധനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് അന്നത്തെ സർക്കാർ സദ് സേവന രേഖ നൽകിയിരുന്നോ; എങ്കിൽ ഇപ്രകാരം സദ് സേവന രേഖ ലഭിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയതിന് മുൻ സർക്കാരിന്റെ അഭിനന്ദനം ലഭിച്ച ഉദ്യോഗസ്ഥർ തന്നെയാണോ പദ്ധതി പിൻവലിക്കുന്നതിന്റെ പരിശോധന സംബന്ധിച്ച ഫയലുകളും കൈകാര്യം ചെയ്യുന്നതെന്ന് അറിയിക്കാമോ; എങ്കിൽ അതിലെ അപാകത ശ്രദ്ധയിൽപെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പദ്ധതി നടപ്പിലാക്കിയ സമയത്ത് ഉണ്ടായിരുന്ന ഏതെല്ലാം ഉദ്യോഗസ്ഥരാണ് ഇത് പിൻവലിക്കുന്നത് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ നിലവിൽ കൈകാര്യം ചെയ്യുന്നതെന്ന് അറിയിക്കാമോ;
( ഡി )
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്ന സർക്കാരിന്റെ നയപരമായ തീരുമാനത്തിനൊപ്പം നിൽക്കാൻ ഈ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഈ ആക്ഷേപം പരിഗണിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഇ )
പദ്ധതി നടപ്പിലാക്കിയതിന് സദ്സേവന രേഖ ലഭിച്ച ഉദ്യോഗസ്ഥർക്ക് പകരം പുതിയ ജീവനക്കാരെ നിയമിച്ച് പദ്ധതി പിൻവലിക്കൽ നടപടിയും ജീവനക്കാർക്ക് കൂടുതൽ ഗുണകരമാകുന്ന തരത്തിൽ പദ്ധതി പരിഷ്കരിക്കുന്ന നടപടിയും ത്വരിതപ്പെടുത്തുമോയെന്ന് വ്യക്തമാക്കാമോ;
( എഫ് )
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളുടെ ഇതുവരെയുള്ള പുരോഗതി അറിയിക്കാമോ?
4205.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരേ തസ്തികയിൽ ഒരേ ഉത്തരവാദിത്തമുള്ള ജോലി നിർവ്വഹിക്കുന്നവർക്ക് വ്യത്യസ്ത ശമ്പളം നൽകുന്നത് ബഹു.സുപ്രീം കോടതിയുടെ തുല്യ ജോലിക്ക് തുല്യ വേതനം സംബന്ധിച്ച വിവിധ വിധികൾക്ക് എതിരാണെന്നുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഡെപ്യൂട്ടി കളക്ടർ, അണ്ടർ സെക്രട്ടറി എന്നീ തസ്തികകളിൽ ജോലി നിർവ്വഹിക്കുന്ന ഉദ്യോഗസ്ഥരേക്കാൾ ജൂനിയറായ കെ.എ.എസ്. ഉദ്യോഗസ്ഥർക്ക് പ്രസ്തുത തസ്തികകളിൽ ഉയർന്ന ശമ്പളം നൽകുന്നത് അനീതിയാണെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച വിശദാംശം നൽകാമോ;
( സി )
കെ.എ.എസ്. ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളുടെ ശമ്പള സ്കെയിൽ കെ.എ.എസ്. ജൂനിയർ ടൈം സ്കെയിലിനൊപ്പമാക്കി ഏകീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4206.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധന സമിതി റിപ്പോര്‍ട്ട് പഠിക്കുന്നതിനായി നിയമിച്ച ഉപസമിതി എത്ര യോഗങ്ങള്‍ ചേര്‍ന്നുവെന്നും എന്തെല്ലാം തീരുമാനങ്ങള്‍ എടുത്തുവെന്നും വിശദമാക്കുമോ;
( ബി )
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ വിരമിക്കുമ്പോള്‍ ഡി.സി.ആർ.ജി. നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ അത്തരം ജീവനക്കാര്‍ക്ക് ഡി.സി.ആർ.ജി. നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമോ; വിശദമാക്കുമോ;
( സി )
പ്രസ്തുത ജീവനക്കാര്‍ക്ക് പദ്ധതിപ്രകാരം നിലവിലുള്ള പ്രതിമാസ സര്‍ക്കാര്‍ വിഹിതം എത്രയാണ്; അതു വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ടോ; വിശദമാക്കുമോ;
( ഡി )
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാരെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷനിലേക്ക് മാറ്റുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( ഇ )
നിലവിലുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ജീവനക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാകുന്ന രീതിയില്‍ പരിഷ്ക്കരിക്കുന്നതു പരിഗണനയിലുണ്ടോ; എങ്കില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
4207.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ. ഭാഗം 1-ലെ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനായി എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളതില്‍ നാളിതുവരെ എസ്.ആർ.ഒ. പ്രസിദ്ധീകരിക്കാത്ത ഉത്തരവുകള്‍ ഏതൊക്കെയാണെന്നുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
കെ.എസ്.ആർ. ഭാഗം 1-ല്‍ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിലെ കാലതാമസത്തിനുള്ള കാരണം വിശദീകരിക്കാമോ;
( സി )
അപ്രകാരം 1956 മുതൽ നാളിതുവരെ പുറപ്പെടുവിച്ചിട്ടുള്ളവയിൽ ലഭ്യമായ എല്ലാ എക്സിക്യൂട്ടീവ് ഉത്തരവുകളുടെയും പകർപ്പുകള്‍ ലഭ്യമാക്കാമോ;
( ഡി )
കേരള സർവീസ് ചട്ടത്തിലെ ഭാഗം ഒന്നിലെ അവശേഷിക്കുന്ന ഭേദഗതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ?
4208.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ ഏതൊക്കെ ഉദ്യോഗസ്ഥർക്കാണ് ഔദ്യോഗിക വാഹനത്തിൽ വീട്ടിൽ നിന്നും ഓഫിസിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുവാൻ അനുമതി ഉള്ളത്;
( ബി )
ചട്ട പ്രകാരം അനുമതി ഇല്ലാത്ത ഉദ്യോഗസ്ഥരെ സർക്കാർ വാഹനത്തിൽ വീട്ടിൽ നിന്നും റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ഓഫിസിലേയ്ക്ക്  കൊണ്ടുവരികയും പോകുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( സി )
പല സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ വാഹനങ്ങളും ഉദ്യോഗസ്ഥരുടെ സ്വകാര്യ ആവശ്യങ്ങൾക്കായി പൊതു അവധി ദിവസങ്ങളിൽ ഉൾപ്പെടെ ഉപയോഗിക്കുന്നു എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുവാൻ ധനകാര്യ പരിശോധന വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
4209.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും സർക്കാർ ഗ്രാന്റ് ഇൻ എയ്ഡ്, ഓട്ടോണമസ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ വിരമിക്കൽ പ്രായം ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
56, 58, 60, 62 എന്നിങ്ങനെ നാല് വ്യത്യസ്ത വിരമിക്കൽ പ്രായം ജീവനക്കാരുടെ ഇടയിൽ നിലനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇത്തരത്തിൽ വ്യത്യസ്തമായ വിരമിക്കൽ പ്രായം സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്തെ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഏകീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ;
( ഇ )
വിരമിക്കൽ പ്രായം ഏകീകരിക്കണം എന്ന് ആവശ്യപ്പെട്ട് ജീവനക്കാർ ബഹു. സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം ലഭ്യമാക്കുമോ?
4210.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് ആനുകൂല്യം നിഷേധിക്കുന്ന ആശുപത്രികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; മെഡിസെപ്പ് പദ്ധതി പ്രകാരമുള്ള ചികിത്സാ അനുകൂല്യങ്ങള്‍ നല്‍കുന്നത് തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ എംപാനല്‍ഡ് ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എംപാനല്‍ ചെയ്തിരുന്ന ഏതെങ്കിലും ആശുപത്രികളെ വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ പദ്ധതിയില്‍ നിന്നും ഒഴിവാക്കുകയോ സസ്‍പെന്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
എംപാനല്‍ഡ് ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് അര്‍ഹമായ മുഴുവന്‍ ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാകാതെ വലിയ തുക ആശുപത്രിയില്‍ അടയ്ക്കേണ്ട സാഹചര്യം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
24 മണിക്കൂറിനുള്ളിൽ മെഡിസപ്പ് കാർഡ് ഹാജരാക്കിയില്ല എന്ന കാരണത്താല്‍ മെഡിസെപ്പ് അനുകൂല്യം നിഷേധിക്കുന്ന നിലപാടുകൾ ചില ആശുപത്രികൾ സ്വീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
ഇൻഷുറൻസ് കമ്പനിയും സര്‍ക്കാരും തമ്മിലുള്ള എം.ഒ.പി.യിൽ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
4211.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ നിന്നും ഈടാക്കുന്ന മെഡിസെപ്പ് പ്രീമിയത്തിൽ നിന്ന് എത്ര തുകയാണ് ഇൻഷുറൻസ് കമ്പനിക്ക് ഓരോ മാസവും നൽകുന്നതെന്ന് വിശദമാക്കാമോ;
( ബി )
മെഡിസെപ്പ് പ്രീമിയം ഇനത്തിൽ ജീവനക്കാരിൽ നിന്നും പ്രതിമാസം ഈടാക്കുന്ന തുക വകമാറ്റി ചെലവഴിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
മെഡിസെപ്പ് ക്ലെയിം ഇനത്തിൽ വിവിധ ആശുപത്രികൾക്ക് നൽകാനുള്ള തുകയുടെ കണക്കുകൾ ജില്ല തിരിച്ച് വിശദമാക്കാമോ?
പ്രായോഗികമല്ലാത്തവയ്ക്ക് പകരം നിർദേശിക്കുന്ന പ്രവൃത്തികള്‍ക്കനുമതി
4212.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റില്‍ 20 ശതമാനം തുക നീക്കിവച്ച ചില പ്രവൃത്തികള്‍ പ്രായോഗികമല്ലാത്തതിനാല്‍ പകരം നിര്‍ദേശിക്കുന്ന പ്രവൃത്തികള്‍ക്ക് ധനവകുപ്പ് അനുമതി നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് പൊതു നിര്‍ദേശം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4213.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ ഏതൊക്കെ പദ്ധതികളാണ് 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ 2024-25 സാമ്പത്തിക വര്‍ഷം വരെയുള്ള ബജറ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഓരോന്നിനും എത്ര തുക വീതം വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ബജറ്റുകളില്‍ 20 ശതമാനം തുക നീക്കി വച്ച മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ; അതില്‍ ഏതൊക്കെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നും ബാക്കിയുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( ഡി )
അവയില്‍ ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമെന്നും ഭരണാനുമതി നല്‍കാന്‍ വെെകുന്നതിന്റെ കാരണമെന്തെന്നും വിശദമാക്കാമോ?
4214.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന ഇരുപതിനായിരം കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജിൽ നാളിതുവരെ ചെലവാക്കിയ തുക എത്രയെന്ന് അറിയിക്കുമോ;
( ബി )
ഏതൊക്കെ ഇനങ്ങളിലായി ഏതൊക്കെ വകുപ്പുകൾ മുഖേനയാണ് പ്രസ്തുത തുക ചെലവാക്കിയിട്ടുള്ളത്;
( സി )
പ്രസ്തുത ബഡ്ജറ്റിൽ തന്നെ കെ.എസ്.ആർ.ടി.സി. ഡീസൽ ബസുകൾ സി.എൻ.ജി. യിലേക്ക് മാറ്റുന്നതിനായി നീക്കിവെച്ചിരുന്ന 100 കോടി രൂപയിൽ നിന്നും ഹൈഡ്രജൻ ഇന്ധനമായി 10 പുതിയ ബസ്സുകൾക്കായി നീക്കി വെച്ചിരുന്ന 10 കോടി രൂപയിൽ നിന്നും എത്ര രൂപ വീതമാണ് നാളിതുവരെ ചെലവാക്കിയിട്ടുള്ളത്; ഈ തുകകൾ ചെലവാക്കിയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം
4215.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പൊതുവിദ്യാഭ്യാസത്തിനായി ഓരോ ബജറ്റിലും എത്ര ശതമാനം തുകയാണ് വകയിരുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ കാലഘട്ടത്തിൽ ഓരോ സാമ്പത്തിക വർഷത്തിന്റെയും അന്തിമ ചെലവ് കണക്കുകൾ പ്രകാരം ഉന്നത വിദ്യാഭ്യാസം ഉൾപ്പടെയുള്ള പൊതു വിദ്യാഭ്യാസത്തിനായി ആകെ ചെലവിന്റെ എത്ര ശതമാനം തുക ചെലവഴിച്ചു; ചെലവഴിച്ച തുകയുടെ കണക്കുകൾ സഹിതം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കാലയളവിൽ ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പൊതുവിദ്യാഭ്യാസത്തിന് ഓരോ ബജറ്റിലും നീക്കി വെച്ചിട്ടുള്ള തുകയുടെ സംസ്ഥാന അനുപാതം കേന്ദ്ര ബജറ്റിൽ സമാന ആവശ്യത്തിനായി നീക്കി വെച്ചിട്ടുള്ള തുകയുമായുമായി താരതമ്യം ചെയ്ത് കണക്കുകൾ നൽകാമോ;
( ഡി )
ആഫോർഡബിൾ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന ബജറ്റ് വിഹിതത്തിന്റെ 18% വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി നീക്കിവെക്കുന്നത് പരിഗണിക്കുമോ?
4216.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വര്‍ഷം ഓരോ വകുപ്പിനും ധനാഭ്യര്‍ത്ഥനയിലൂടെ ബഡ്ജറ്റില്‍ ചെലവഴിക്കാന്‍ അനുവദിച്ച തുക എത്ര വീതമായിരുന്നു; ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഓരോ വകുപ്പും ചെലവഴിച്ച തുക എത്ര വീതമാണെന്നും ചെലവഴിച്ച തുക വകയിരുത്തപ്പെട്ട തുകയുടെ എത്ര ശതമാനമാണെന്നും വിശദമാക്കുമോ;
( ബി )
കേന്ദ്ര - സംസ്ഥാന വിഹിതത്തില്‍ ഓരോ വകുപ്പും ചെലവഴിക്കാതെ ലാപ്സാക്കിയ തുക 2023-24 സാമ്പത്തിക വര്‍ഷത്തില്‍ എത്ര കോടി വീതമായിരുന്നു; 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് ഓരോ വകുപ്പിലും എത്ര കോടി വീതമായിരുന്നു; വിശദമാക്കുമോ?
4217.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കു ജീവനക്കാർ മുഖേന വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഇൻസെന്റീവ് തുക പലപ്പോഴും കുടിശിക ആണെന്ന വിവരം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ഇൻസെന്റീവ് തുക അതാത് മാസം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
4218.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് നടത്താത്തത് മൂലം ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നഷ്ടമായിട്ടുള്ളത് ധനകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കിടപ്പുരോഗികളായവര്‍ക്ക് ഉള്‍പ്പടെ പെന്‍ഷന്‍ നഷ്ടമായ സാഹചര്യം പരിശോധിച്ച് നഷ്ടമായ മാസങ്ങളിലെ പെന്‍ഷന്‍ നല്‍കുന്നതിന് അനുഭാവപൂര്‍വ്വമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മസ്റ്ററിംഗ് നടത്താത്തത് മൂലം പെന്‍ഷന്‍ നഷ്ടമായ സാഹചര്യം പരിശോധിച്ച് നഷ്ടമായ മാസങ്ങളിലെ പെന്‍ഷന്‍ നല്‍കുന്നതിന് ഏതെങ്കിലും കേസുകളില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ പ്രത്യേക അനുമതി നല്‍കുന്നത്; ഈ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ പ്രത്യേക അനുമതി നല്‍കിയ എത്ര കേസുകള്‍ നിലവിലുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
അറിവില്ലായ്മകൊണ്ടും കിടപ്പുരോഗികളായതുകൊണ്ടും ഉള്‍പ്പെടെയുള്ള കാരണങ്ങളാൽ പെന്‍ഷന്‍ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കുവാന്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും എല്ലാ മാസത്തേയും പെന്‍ഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
4219.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ ക്ഷേമ പെൻഷനുകൾ വീടുകളിൽ എത്തിക്കുന്ന സഹകരണ ബാങ്കിലെ ഡെപ്പോസിറ്റ് കളക്ഷൻ ഏജന്റുമാർക്കുള്ള ഇൻസെന്റീവ് കുടിശിക ഒരു വർഷമായി വിതരണം ചെയ്തിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കുടിശിക തുക എത്രയും വേഗം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
സാമൂഹ്യ ക്ഷേമ പെൻഷനുകൾ
4220.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാർ അധികാരമേറ്റതിനു ശേഷം ഇതുവരെ സാമൂഹ്യക്ഷേമ പെൻഷനുകൾ ലഭിച്ചു കൊണ്ടിരുന്നവരുടെ പട്ടികയിൽ നിന്നും പുറത്തായവരുടെ എണ്ണം വർഷം തിരിച്ച് ലഭ്യമാക്കുമോ?
4221.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുള്ള കേന്ദ്ര വിഹിതം ഇനത്തിൽ എത്ര തുകയാണ് സർക്കാരിന് ലഭിക്കാനുള്ളത്; പ്രസ്തുത വിഹിതം ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാർ മുൻകൂറായി നൽകുന്ന കാര്യം പരിഗണനയിലുണ്ടോ?
4222.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മണലൂര്‍ സെന്റ് തെരേസാസ് യു.പി.സ്കൂളിന് ചലഞ്ച് ഫണ്ട് അനുവദിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ; പ്രസ്തുത ഫണ്ട് സ്കൂളിന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
4223.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പു മുഖേന നടപ്പാക്കുന്ന കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ വേങ്ങേരി കളിസ്ഥലം നിര്‍മ്മാണം എന്ന പദ്ധതിക്ക് ഭരണാനുമതി ലഭിക്കുന്നതിനു ധനകാര്യ വകുപ്പിന്റെ പരിഗണനക്കായി ലഭിച്ച അപേക്ഷയില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
4224.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുമ്പോഴും വിലക്കയറ്റത്തിന്റെ തോതനുസരിച്ച് നികുതി വരുമാനം വർധിക്കാത്തത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വാഹന വില്പന ഗണ്യമായി കൂടുമ്പോഴും അനുബന്ധ വാഹന സർവ്വീസ്, സ്പെയർ പാർട്ട്സ് എന്നിവയുടെ കച്ചവടം ആനുപാതികമായി ഉയരുന്നില്ല എന്നതും നിർമ്മാണ മേഖല വളരുമ്പോഴും മേഖലയ്ക്ക് ആവശ്യമായ കമ്പി, സിമന്റ്, മെറ്റൽ, പാറപ്പൊടി എന്നിവയിൽ നിന്നുള്ള നികുതി വരുമാനം കുറയുന്നു എന്നതും വിലയിരുത്തിയിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് ഭക്ഷണശാലകളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും ഈ മേഖലയിൽ ആനുപാതികമായ നികുതി വർദ്ധനവ് ഉണ്ടാകാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
4225.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
വിവിധ മേഖലകളിലായി വിതരണം ചെയ്യേണ്ട ആനുകൂല്യങ്ങൾ മുടങ്ങിയതു കാരണം പാവപ്പെട്ട ജനവിഭാഗങ്ങൾ ബുദ്ധിമുട്ടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
കരാറുകാർക്ക് കുടിശ്ശിക നൽകാത്തതിനാൽ മരാമത്തു പണികൾ സ്തംഭിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സാഹചര്യം പരിഗണിച്ച് എത്രയും വേഗം തുക അനുവദിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4226.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ശരാശരിയെ അപേക്ഷിച്ച് സംസ്ഥാനത്ത് വിലക്കയറ്റം കൂടുതലാണെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ വിലക്കയറ്റത്തിന്റെ ശതമാനം ദേശീയ ശരാശരിയുമായി താരതമ്യം ചെയ്ത് നഗര-ഗ്രാമ പ്രദേശങ്ങളിലെ കണക്ക് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുവാൻ കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
ആളോഹരി കടം, പൊതു കടം, എന്നിവ വര്‍ദ്ധിയ്ക്കുകയും രാജ്യത്തെ വിലക്കയറ്റം കൂടുതലുള്ള സംസ്ഥാനമായി മാറുകയും ചെയ്തതിലൂടെ അപകടകരമായ ധനസ്ഥിതിയുള്ള സംസ്ഥാനമായി ഈ സര്‍ക്കാരിന്റെ കാലത്ത് കേരളം മാറാനിടയായ സാഹചര്യങ്ങള്‍ എന്തെല്ലാമാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ?
ഗ്യാരന്റി റിസംപ്ഷന്‍ ഫണ്ട്
4227.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ സർക്കാർ ഗ്യാരന്റിയുടെ പിന്‍ബലത്തില്‍ വാങ്ങിയ കടം സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; ഏജന്‍സികള്‍, വര്‍ഷം എന്നിവ ഇനം തിരിച്ചു ലഭ്യമാക്കാമോ;
( ബി )
സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ എടുത്തിട്ടുള്ള വായ്പകള്‍ യഥാസമയം തിരിച്ചടവ് നടത്തി വരുന്നുണ്ടോ; വിശദമാക്കാമോ;
( സി )
നിലവില്‍ ഗ്യാരന്റി റിസംപ്ഷന്‍ ഫണ്ട് രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ ഹെഡ് ഓഫ് അക്കൗണ്ട് വ്യക്തമാക്കാമോ;
( ഡി )
ഗ്യാരന്റി റിസംപ്ഷന്‍ ഫണ്ട് രൂപീകരിക്കാത്തതുമായി ബന്ധപെട്ട് എ.ജി ഓഡിറ്റ് പരാമര്‍ശം നടത്തിയിട്ടുണ്ടോ; സ്റ്റാറ്റ്യൂട്ടറി ആയി പ്രസ്തുത ഫണ്ട് രൂപീകരിക്കുന്നതിന് വ്യവസ്ഥയുണ്ടോ; ഉണ്ടെങ്കിൽ രൂപീകരിക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( ഇ )
ഗ്യാരന്റി കമ്മീഷനായി 2016 മുതല്‍ എത്ര തുക ലഭിച്ചിട്ടുണ്ട്; പ്രസ്തുത തുക ഗ്യാരന്റി റിസംപ്ഷന്‍ ഫണ്ടിലേക്ക് ചേര്‍ത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ; 2022-23 സാമ്പത്തിക വര്‍ഷം ഈ ഇനത്തില്‍ സർക്കാർ തുക അടവാക്കിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( എഫ് )
ഗ്യാരന്റി റിസംപ്ഷന്‍ ഫണ്ട് രൂപീകരിക്കാത്തതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ?
4228.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ശമ്പളപരിഷ്കരണം നടത്തുന്നതിന് എന്തെങ്കിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4229.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ, പെൻഷൻ വർദ്ധിപ്പിക്കൽ തുടങ്ങിയവ സംബന്ധിച്ച് പഠനം നടത്തി ശിപാർശ സമർപ്പിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സമിതിയിലെ അംഗങ്ങൾ ആരൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
സമിതിയുടെ ടേംസ് ഓഫ് റഫറൻസ് എന്തൊക്കെയാണ്; ശിപാർശ സർക്കാരിൽ സമർപ്പിക്കുന്നതിന് കാലപരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
4230.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല നിയോജക മണ്ഡലത്തിലെ കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്ക്കൂൾ മികവിന്റെ കേന്ദ്രമാക്കുന്നതിനായി ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക സ്കൂളിന്റെ നിർമ്മാണത്തിന് ശേഷം ആവശ്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പ്രസ്തുത ഫണ്ട് ഉപയോഗിച്ച് ടി സ്ക്കൂളിൽ ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മിക്കുന്നതിനുള്ള അനുമതിക്കായി നൽകിയ നിർദ്ദേശത്തിൻമേൽ എടുത്ത തീരുമാനങ്ങൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?
സർക്കാർ ഓഫീസുകൾക്ക് പണം സ്വരൂപിക്കുന്നതിനുള്ള അനുമതി
4231.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഓഫീസുകൾ വഴി പൊതുജനസേവനം മെച്ചപ്പെടുത്തുന്നതിനും സർക്കാർ പദ്ധതികളുടെ പ്രചാരണം നടത്തുന്നതിനും മറ്റ് അധിക പ്രവർത്തനങ്ങൾക്കും നിലവിൽ സർക്കാർ മതിയായ സാമ്പത്തിക സഹായമാണോ നൽകുന്നത്; മതിയായ സഹായം ലഭ്യമാകാത്തപക്ഷം കൂടുതൽ സഹായം സ്വീകരിക്കുന്നതിനായി സർക്കാർ ഓഫീസുകൾ നിലവിൽ അവലംബിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
കൂടുതൽ സഹായം സ്വീകരിക്കുന്നതിനായി സർക്കാർ ഓഫീസുകൾക്ക് പൊതുജനങ്ങളിൽ നിന്ന് ക്രൗഡ് ഫണ്ടിംഗിലൂടെയോ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് സ്പോൺസർഷിപ്പ് മാർഗ്ഗത്തിലൂടെയോ പണം സ്വീകരിക്കാമെന്ന രീതിയിൽ എന്തെങ്കിലും മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കിൽ ഇത്തരത്തിൽ നോൺ-ഗവൺമെന്റ് ഫണ്ടിംഗ് മാർഗ്ഗങ്ങളിലൂടെ പണം സ്വരൂപിക്കാൻ സർക്കാർ ഓഫീസുകൾക്ക് അനുമതി നൽകുന്ന വിഷയം പരിഗണനയിലുണ്ടോ?
4232.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഉള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പദ്ധതിയിൽ പുതിയ സ്വകാര്യ ആശുപത്രികൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;
( ബി )
2024-25 വർഷത്തിൽ എത്ര സ്വകാര്യ ആശുപത്രികളാണ് മെഡിസെപ്പില്‍ പുതുതായി രജിസ്ട്രേഷൻ നടത്തിയത്; ജില്ലതിരിച്ച് ആശുപത്രികൾ ഉൾപ്പെടെയുള്ള വിശദാംശം നൽകുമോ;
( സി )
മെഡിസെപ്പ് പദ്ധതിയിലേക്ക് ചേരുന്നതിനുള്ള സ്വകാര്യ ആശുപത്രികളുടെ രജിസ്ട്രേഷൻ എന്നു മുതലാണ് നിർത്തിവച്ചത്; നിർത്തിവയ്ക്കാനുള്ള കാരണം വ്യക്തമാക്കാമോ;
( ഡി )
പുതുതായി മെഡിസെപ്പില്‍ ചേരുന്നതിനായി ഏതെല്ലാം സ്വകാര്യ ആശുപത്രികളാണ് അപേക്ഷ നൽകിയിട്ടുള്ളത്; അവയിൽ എത്ര ആശുപത്രികൾക്ക് രജിസ്ട്രേഷൻ അനുവദിച്ചിട്ടുണ്ട്; എന്ന് വരെയാണ് അവസാനമായി രജിസ്ട്രേഷൻ അനുവദിച്ചതെന്ന് വെളിപ്പെടുത്തുമോ;
( ഇ )
ഇപ്പോള്‍ പുതിയ രജിസ്ട്രേഷന്‍ നടത്തുന്നുണ്ടോ; വ്യക്തമാക്കാമോ?
4233.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ.ഉ (പി) 104/2022/ധന. തീയതി 02/09/2022, സ.ഉ (പി) 116/2022/ധന. തീയതി 28/09/2022, സ.ഉ (പി) 127/2022/ധന. തീയതി 12/10/2022, സ.ഉ (പി) 30/2023/ധന. തീയതി 27/03/2023, സ.ഉ (പി) 42/2023/ധന. തീയതി 25/04/2023, സ.ഉ (പി) 78/2023/ധന. തീയതി 27/07/2023, എന്നീ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ വിവിധ സര്‍ക്കാര്‍ പ്രവൃത്തികളുടെ നിര്‍വ്വഹണത്തിനായി അംഗീകാരം ലഭിച്ചിട്ടുള്ള പി.എം.സി, നോണ്‍ പി.എം.സി. വിഭാഗത്തില്‍പ്പെടുന്ന എല്ലാ അക്രഡിറ്റഡ് ഏജന്‍സികളുടെയും പേരും വിശദാംശങ്ങളും പ്രസ്തുത ഏജന്‍സികള്‍ നിര്‍വ്വഹിച്ചിട്ടുള്ള പ്രവൃത്തികളുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
സ.ഉ (പി) 67/2021/ധന തീയതി 28/04/2021 ഉത്തരവ് പ്രകാരം ധനകാര്യ ചീഫ് ടെക്നിക്കല്‍ ഇന്‍സ്പെക്ടറുടെ മേല്‍നോട്ടത്തില്‍ അക്രഡിറ്റഡ് ഏജന്‍സികളുടെ പ്രവര്‍ത്തനവും അവര്‍ നിര്‍വ്വഹിക്കുന്ന വര്‍ക്കുകളുടെ ഗുണപരതയും വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം നാളിതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും പ്രസ്തുത സംവിധാനം നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകളുടെ പകര്‍പ്പും ലഭ്യമാക്കാമോ?
4234.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് - കാളാണ്ടിത്താഴ റോഡ്, സിവില്‍ സ്റ്റേഷന്‍, യു.പി. സ്കൂള്‍ കെട്ടിടനിര്‍മ്മാണം എന്നീ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് ധനകാര്യ വകുപ്പു മുമ്പാകെ നിര്‍ദേശം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
4235.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ ആഭ്യന്തര പരിശോധന വിഭാഗം 2023, 2024 വർഷങ്ങളിൽ നടത്തിയ പരിശോധനകൾ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( ബി )
2024- ൽ ഏതൊക്കെ സർക്കാർ വകുപ്പുകൾ അവരുടെ ആഭ്യന്തര പരിശോധന റിപ്പോർട്ട് ധനകാര്യ വകുപ്പിന് ലഭ്യമാക്കിയിട്ടില്ല; റിപ്പോർട്ട് ലഭ്യമാക്കാത്ത വകുപ്പുകൾക്കെതിരെ എന്ത് നടപടി സ്വീകരിച്ചു; വിശദമാക്കാമോ;
( സി )
സർക്കാർ വകുപ്പുകളിലെ ആഭ്യന്തര പരിശോധന സംവിധാനം കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി ധനകാര്യ ആഭ്യന്തര പരിശോധന വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
4236.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായുള്ള ചലഞ്ച് ഫണ്ട് ലഭ്യമായിട്ടുണ്ടോ;
( ബി )
പ്രസ്തുത ഫണ്ട് ഏതൊക്കെ സ്കുളുകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?
ചലഞ്ച് ഫണ്ട് പദ്ധതി
4237.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായുള്ള ചലഞ്ച് ഫണ്ട് പദ്ധതി നിലവിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4238.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ജനുവരി മുതൽ 2024 ഡിസംബർ വരെ ഫിനാൻസ് മാനേജ്മെന്റ് ഇൻസ്പെക്ഷൻ സിസ്റ്റം വഴി എത്ര ഫയലുകൾ പ്രോസസ്സ് ചെയ്യുകയും തീർപ്പാക്കുകയും ചെയ്‌തു; അതിൽ എത്ര ഫയലുകൾ സെക്രട്ടറി തലത്തിലും മന്ത്രി തലത്തിലും തീർപ്പാക്കി; വിശദമാക്കാമോ;
( ബി )
ഫിനാൻസ് മാനേജ്മെന്റ് ഇൻസ്പെക്ഷൻ സിസ്റ്റം സോഫ്റ്റ് വെയറിന്റെ ഓഡിറ്റ് നടന്നതിന്റെ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
എങ്കിൽ ഏറ്റവും പുതിയ ഓഡിറ്റിലെ കണ്ടെത്തലുകൾ വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സോഫ്റ്റ് വെയർ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏത് ഏജൻസിക്കാണ് നൽകിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ഏജൻസിക്ക് പ്രതിഫലമായി എത്ര തുക കൈമാറി; ഇത് സംബന്ധിച്ചുള്ള ടെൻഡർ നടപടികളുടെ വിവരങ്ങൾ ലഭ്യമാക്കാമോ?
4239.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പത്ര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് വിരമിക്കുന്നവരുടെ ക്ഷേമം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സംവിധാനം കുറവുകള്‍ പരിഹരിച്ച് ശരിയായ രീതിയില്‍ പ്രാവര്‍ത്തികമാക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കുറവുകള്‍ പരിഹരിച്ച് കുറ്റമറ്റരീതിയില്‍ പെന്‍ഷന്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ പുതിയ ആളുകള്‍ക്കു് അംഗത്വം നല്‍കുന്നതിനും പെന്‍ഷന്‍ നൽകുന്നതിനും ഉള്ള നടപടികള്‍ നിര്‍ത്തിവച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം സര്‍ക്കാര്‍ പ്രതിനിധികളും സംഘടനാ പ്രതിനിധികളും ഉള്‍പ്പെടുന്ന കമ്മിറ്റി നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഈ കമ്മിറ്റിയുടെ മീറ്റിംഗ് കൃത്യമായി നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍ പെന്‍ഷന്‍ പോരായ്മകള്‍ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ ഉന്നയിക്കുന്നതിനുവേണ്ടി പ്രസ്തുത കമ്മിറ്റി യഥാസമയങ്ങളില്‍ കൂടാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4240.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ സംസ്ഥാനത്ത് എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കാണ് അനുമതി നല്കിയിട്ടുള്ളതെന്ന് വിശദമാക്കാമാേ;
( ബി )
അവയില്‍ തിരുവനന്തപുരം ജില്ലയില്‍ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമാേ?
4241.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ കിഫ്ബി പദ്ധതി പ്രകാരം അനുവദിച്ച ചൂണ്ടുപലക - നെയ്യാര്‍ഡാം റോഡ് വികസനം, കുറ്റിച്ചല്‍ മോഡല്‍ റസിഡൻഷ്യല്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണം എന്നീ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?
4242.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡത്തില്‍ കിഫ്ബി ഫണ്ടുപയാേഗിച്ച് കിറ്റ്കാേയെ നിര്‍വ്വഹണ ഏജന്‍സിയായി നടപ്പിലാക്കുന്ന ഗവണ്‍മെന്റ് ബാേയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ പുരാേഗതി അറിയിക്കാമാേ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമാേ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാമാേ?
4243.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ പാറശാല നിയോജക മണ്ഡലത്തില്‍ അനുവദിക്കപ്പെട്ട പ്രവൃത്തികള്‍, പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍, സാങ്കേതിക കാരണങ്ങളാല്‍ ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഇനം തിരിച്ച് അറിയിക്കുമോ?
4244.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏതെല്ലാം പദ്ധതികള്‍ക്കാണ് കിഫ്ബി നാളിതുവരെ അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
മലമ്പുഴ മണ്ഡലത്തില്‍ കിഫ്ബി പണം അനുവദിച്ചിട്ടും ധനാനുമതിക്കായി എസ്റ്റിമേറ്റ് സമര്‍പ്പിക്കാത്ത പദ്ധതികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
4245.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിതുര ഗവ. യു.പി. സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് എഗ്രിമെന്റ് വച്ച് പണികള്‍ ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ തടസ്സങ്ങള്‍ നീക്കി എഗ്രിമെന്റ് വയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
കോങ്ങാട് മണ്ഡലത്തിലെ എഴുത്തോംപാറ പാലം നിര്‍മാണം
4246.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ കോങ്ങാട് മണ്ഡലത്തില്‍ അനുവദിച്ച എഴുത്തോംപാറ പാലം നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
4247.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ കിഫ്ബി ധനസഹായത്തോടെ നടത്തുന്ന സ്കൂള്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ ഏതെല്ലാം;
( ബി )
അവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
4248.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി ഒ എസ് അംബിക
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഭാഗ്യക്കുറിയില്‍ നിന്നും പ്രതിവര്‍ഷം കേന്ദ്ര സര്‍ക്കാരിലേക്ക് നല്‍കുന്ന നികുതി എത്രയാണ്; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാന വിഷയമായ ലോട്ടറികളില്‍നിന്നും നികുതി ചുമത്തുവാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണെന്നിരിക്കെ കൂടുതല്‍ നികുതി ചുമത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നിരുന്നോ; വിശദമാക്കുമോ;
( സി )
സംസ്ഥാന ലോട്ടറിയില്‍ നിന്നും സേവന നികുതി ഈടാക്കുന്നതിനായി കൊണ്ടുവന്ന നിയമഭേദഗതി ബഹു. സുപ്രീം കോടതി റദ്ദ് ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഇത് സംസ്ഥാനത്തിന് ഗുണകരമാകുമോ; വിശദീകരിക്കുമോ;
( ഇ )
ഇതര സംസ്ഥാന ലോട്ടറി മാഫിയകളെ നിയന്ത്രിക്കുന്നതിനും വ്യാജ ലോട്ടറി ടിക്കറ്റുകള്‍ വില്‍പ്പന നടത്തുന്നതിനെതിരെയും ഈ രംഗത്ത് സുതാര്യത ഉറപ്പുവരുത്തുന്നതിനും ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ?
4249.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. ഐ. ബി. സതീഷ്
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങളുമായി പങ്ക് വയ്ക്കാത്ത സെസ്സ്-സര്‍ചാര്‍ജ് ഇനത്തില്‍ സംസ്ഥാനത്തുനിന്നും കേന്ദ്രം പിരിച്ചെടുക്കുന്ന തുകയെത്രയെന്ന് കണക്കാക്കിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
സംസ്ഥാനങ്ങളുമായി പങ്ക് വയ്‍ക്കുന്ന നികുതി വിഹിതം നാല്പത് ശതമാനമായി പരിമിതപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന വരുമാന നഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
ഈ തീരുമാനത്തില്‍നിന്നും പിന്‍തിരിയണമെന്നാവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളുമായി യോജിച്ച് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
4250.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി പെട്രോൾ - ഡീസൽ സെസ് ഏർപ്പെടുത്തിയ നടപടി പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗത്തെയും ഇതിൽ നിന്നും ലഭിക്കുന്ന നികുതിയെയും എത്തരത്തിലാണ് ബാധിച്ചതെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പെട്രോൾ - ഡീസൽ സെസ് ഏർപ്പെടുത്തിയത് പെട്രോളിന്റെയും ഡീസലിന്റെയും നികുതി വരുമാനത്തിൽ വിപരീതഫലം ചെയ്തിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( സി )
പെട്രോൾ - ഡീസൽ സെസ് പിൻവലിക്കാൻ തയ്യാറാകുമോ; അറിയിക്കുമോ?
4251.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കുടുംബങ്ങളിലെ ശരാശരി വാര്‍ഷിക സമ്പാദ്യം കണക്കാക്കുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് എത്ര കുടുംബങ്ങള്‍ക്കാണ് സമ്പാദ്യശീലം ഉളളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കുടുംബങ്ങളില്‍ കാര്‍ഷിക കുടുംബങ്ങള്‍, കാര്‍ഷികേതര കുടുംബങ്ങള്‍ എന്ന രീതിയിലുളള കണക്കുകള്‍ ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
കേരളത്തിലെ ഗ്രാമീണമേഖലകളിലെ കുടുംബങ്ങളില്‍ സമ്പാദ്യശീലം വര്‍ദ്ധിപ്പിക്കുന്നതിന് വകുപ്പ് മുന്‍കയ്യെടുത്ത് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ?
4252.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം സംബന്ധിച്ച 25.02.2017 ലെ സ.ഉ. (പി)നം.3/2017/ഉ.ഭ.പ.വ, 21.10.2021 ലെ സ.ഉ.(സാധാ)നം.155/2021/ഉ.ഭ.പ.വ എന്നീ ഉത്തരവുകളിലെ വ്യവസ്ഥകൾ നിലനിൽക്കെ സംസ്ഥാന ജി.എസ്.ടി.വകുപ്പിൽ മാത്രമായി പ്രത്യേക ട്രാൻസ്ഫർ പോളിസി ഏർപ്പെടുത്തുന്നതിന് എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
അത്തരത്തിൽ പ്രത്യേക ട്രാൻസ്ഫർ പോളിസി ഒരു വകുപ്പിൽ മാത്രം നടപ്പിലാക്കുന്നത് നിലവിലെ ട്രാൻസ്ഫർ വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കാവുന്നതല്ലേ ; വിശദീകരിക്കാമോ;
( സി )
സർക്കാർ അനുമതിയോടെയല്ലാതെ ജി.എസ്.ടി. വകുപ്പിൽ പ്രത്യേക ട്രാൻസ്ഫർ പോളിസി കൊണ്ടുവരുന്നതിന് ഏതെങ്കിലും നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ടെങ്കിൽ പ്രസ്‌തുത നിർദ്ദേശം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രത്യേക ട്രാൻസ്ഫർ പോളിസിയുടെ കരട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും നിർദ്ദേശങ്ങൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
4253.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓപ്പറേഷന്‍ പാം ട്രീ എന്ന പേരില്‍ ജി.എസ്.ടി. വകുപ്പ് നടപ്പിലാക്കിയ പദ്ധതിയെ സംബന്ധിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം സര്‍ക്കാരിന് എത്ര രൂപ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
പദ്ധതി പ്രകാരം 2022, 2023, 2024 കാലയളവില്‍ നടത്തിയ അന്വേഷണങ്ങളെ കുറിച്ച് വിശദമാക്കുമോ?
4254.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ എത്ര ട്രഷറികൾ/സബ് ട്രഷറികൾ പ്രവർത്തിക്കുന്നുണ്ടെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിൽ വാടക കെട്ടിടത്തിലും സ്വന്തമായ കെട്ടിടത്തിലും പ്രവർത്തിക്കുന്ന ട്രഷറികൾ/സബ് ട്രഷറികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഈ ട്രഷറികളിൽ ജീവനക്കാരുടെ കുറവുണ്ടോ എന്ന് അറിയിക്കാമോ; എങ്കിൽ ഏതെല്ലാം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുവെന്ന് ട്രഷറി/സബ് ട്രഷറി തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
കാസർകോട് ബദിയഡുക്കയിൽ സബ്ട്രഷറി തുടങ്ങാൻ ആലോചനയുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകാമോ?
4255.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വന്തമായി കെട്ടിടം ഇല്ലാത്ത ട്രഷറികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ഏതെല്ലാം ട്രഷറികള്‍ക്കാണ് സ്വന്തമായി കെട്ടിടം ഇല്ലാത്തത്; പ്രസ്തുത ട്രഷറികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ?
4256.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വിവിധ സർവകലാശാലകളും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളും കൈവശമുള്ള പണം ട്രഷറിയിലേക്ക് കൈമാറണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത നിർദ്ദേശത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ സർവകലാശാലകളും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളും എത്ര തുക വീതം ട്രഷറിയിലേക്ക് കൈമാറി എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തുക മേൽപ്പറഞ്ഞ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കായി പിൻവലിക്കേണ്ടി വരുമ്പോൾ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണം പിൻവലിക്കുന്നതിനുള്ള ട്രഷറി നിയന്ത്രണങ്ങൾ ബാധകമായിരിക്കുമോ; വ്യക്തമാക്കുമോ?
പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള ഏകീകരണം
4257.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പളം ഏകീകരിക്കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പളം ഏകീകരിക്കുന്നതിന്റെ ഉദ്ദേശം എന്തെന്ന് വ്യക്തമാക്കുമോ;
( സി )
ശമ്പളം ഏകീകരണ തീരുമാനത്തിൽ നിന്നും ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളെയാണ് നിലവിൽ ഒഴിവാക്കിയിട്ടുള്ളതെന്നും അവയെ ഒഴിവാക്കിയതിന്റെ കാരണമെന്തെന്നും വ്യക്തമാക്കാമോ;
( ഡി )
പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇ. യിൽ ശമ്പള ഏകീകരണം നടപ്പിൽ വരുത്തുവാൻ തീരുമാനമുണ്ടോയെന്നും ശമ്പളം ഏകീകരിക്കുമ്പോൾ ജീവനക്കാർക്ക് നഷ്ടമാകുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമെന്നും പട്ടിക തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കെ.എസ്.എഫ്.ഇ.യിൽ ശമ്പള ഏകീകരണം നടപ്പിൽ വരുത്തുമ്പോൾ ജീവനക്കാർക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഗണിച്ച് പ്രസ്തുത തീരുമാനത്തിൽ നിന്നും കെ.എസ്.എഫ്.ഇ. യെ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( എഫ് )
2016 മുതൽ 2024 വരെ കെ.എസ്.എഫ്.ഇ. ക്ക് എത്ര രൂപയുടെ സാമ്പത്തിക സഹായം സർക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും 2016 മുതൽ 2024 വരെ കെ.എസ്.എഫ്.ഇ. യിൽ നിന്ന് ലാഭവിഹിതവും മറ്റിനങ്ങളായും എത്ര രൂപ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
4258.
ഡോ. കെ. ടി. ജലീൽ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. യെ രാജ്യത്തെ മുൻനിര മിസലേനിയസ് നോൺ ബാങ്കിംഗ് കമ്പനിയായി ഉയർത്തികൊണ്ടുവരുന്നതിന് സർക്കാർ നടപ്പാക്കിയിട്ടുള്ള വികസന-നവീകരണ പ്രവർത്തനങ്ങൾ സഹായകമായിരുന്നോ; വിശദാംശം നൽകാമോ;
( ബി )
സാധാരണ ജനങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്കായി വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനും സാമ്പത്തികപരമായ മറ്റാവശ്യങ്ങൾ നിറവേറ്റുന്നതിനും കെ.എസ്.എഫ്.ഇ. ക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
ഈ സർക്കാരിന്റെ കാലയളവിൽ കെ.എസ്.എഫ്.ഇ. ക്ക് പ്രവർത്തനലാഭം വർദ്ധിപ്പിക്കുന്നതിനു കഴിഞ്ഞിട്ടുണ്ടോ; നിഷ്ക്രിയ ആസ്തികൾ കുറച്ചുകൊണ്ടുവരുന്നതിനായി സ്വീകരിച്ചുവരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
4259.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനുവരി മാസത്തിന് ശേഷം ജോലിയില്‍ പ്രവേശിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ ഗ്രൂപ്പ് വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയുമോയെന്ന് അറിയിക്കാമോ?
4260.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്ന 'ജീവാനന്ദം' എന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
നിലവില്‍ സ്റ്റാറ്റ്യുട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അര്‍ഹത ഉള്ളതിനാല്‍ ഇത്തരത്തില്‍ ഒരു വിരമിക്കല്‍ ആനൂകൂല്യം അധികമായി നല്‍കേണ്ടതിന്റെ ആവശ്യകത ഉണ്ടോ; അതിനായി മാസ അടവ് നിര്‍ബന്ധമാക്കുമെന്ന് പദ്ധതിയുടെ രൂപരേഖയിലുണ്ടോ; എങ്കിൽ ഈ പ്രൊപ്പോസൽ പുന:പരിശോധിക്കുമോ;
( സി )
സ്റ്റാറ്റ്യുട്ടറി/കോണ്‍ട്രിബ്യൂട്ടറി പെൻഷൻ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജീവനക്കാര്‍ക്കും ജീവാനന്ദം പദ്ധതി നിര്‍ബന്ധിതമാണോ; എങ്കിൽ ആവശ്യമുള്ളവര്‍ക്ക് മാത്രം ചേരാവുന്ന തരത്തില്‍ പദ്ധതിയുടെ രൂപരേഖ പരിഷ്‌ക്കരിക്കുമോ;
( ഡി )
അര്‍ഹതപ്പെട്ട സര്‍വ്വീസ് ആനൂകൂല്യങ്ങള്‍ പോലും ലഭിക്കാതെ ബുദ്ധിമുട്ടുന്ന ജീവനക്കാരില്‍ നിന്നും മറ്റൊരു അടവ് കൂടി ഈടാക്കി അവരെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് നയിക്കുന്നതിന് പകരം മുഴുവന്‍ ആനൂകൂല്യങ്ങളും കുടിശ്ശിക അടക്കം നല്‍കിയതിന് ശേഷം ഇത്തരം നൂതന പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ?
4261.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളിൽ നിന്നും പിരിച്ചെടുക്കുന്ന മാസ വിഹിതം എത്രയാണെന്നും അതിൽനിന്നും ഇൻഷുറൻസ് കമ്പനിക്കു ലഭിക്കുന്ന വിഹിതം എത്രയാണെന്നും ബാക്കി തുക ഏതൊക്കെ തരത്തിലാണ് വിതരണം ചെയ്യുന്നതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര ജീവനക്കാർക്കും എത്ര പെൻഷൻകാർക്കും സഹായം വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ച് അറിയിക്കാമോ?
4262.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ ഏതൊക്കെ ആശുപത്രികളാണ് മെഡിസെപ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
4263.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതി ആരംഭിച്ച് നാളിതുവരേക്കും ഇൻഷുറൻസ് തുക ലഭ്യമാകുന്നതിന് സർക്കാർ ജീവനക്കാരും പെൻഷൻകാരും നൽകിയ അപേക്ഷകളുടെ എണ്ണം പ്രത്യേകം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പദ്ധതി ആരംഭിച്ച് നാളിതുവരെ ഇൻഷുറൻസ് തുക ലഭ്യമാകുന്നതിന് സർക്കാർ ജീവനക്കാരും പെൻഷൻകാരും നൽകിയ അപേക്ഷകളിൽ തുക പൂർണ്ണമായും അനുവദിച്ച കേസുകളുടെ എണ്ണം പ്രത്യേകം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
മെഡിസെപ് പദ്ധതി ആരംഭിച്ച് നാളിതുവരേക്കും ഇൻഷുറൻസ് തുക ലഭ്യമാകുന്നതിന് സർക്കാർ ജീവനക്കാരും പെൻഷൻകാരും നൽകിയ അപേക്ഷകളിൽ തുക ഭാഗികമായി അനുവദിച്ച കേസുകളുടെ എണ്ണം പ്രത്യേകം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
മെഡിസെപ് പദ്ധതി ആരംഭിച്ച് നാളിതുവരേക്കും ഇൻഷുറൻസ് തുക ലഭ്യമാകുന്നതിന് സർക്കാർ ജീവനക്കാരും പെൻഷൻകാരും നൽകിയ അപേക്ഷകളിൽ തുക നിരസിച്ച കേസുകളുടെ എണ്ണം പ്രത്യേകം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ഇ )
മെഡിസെപ് പദ്ധതി ആരംഭിച്ച് നാളിതുവരേക്കും പദ്ധതിയിലൂടെ പണരഹിത ചികിത്സ ലഭ്യമായ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും എണ്ണം പ്രത്യേകം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( എഫ് )
ഈ പദ്ധതിയിൽ നിലവിൽ ഉൾപ്പെട്ടിട്ടുള്ള ആശുപത്രികളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ജി )
രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ വെബ്സൈറ്റിൽ മെഡിസെപ് ആനുകൂല്യം ലഭ്യമാകുകയും ചികിത്സയ്ക്കുശേഷം മെഡിസെപിലൂടെ അനുവദിക്കപ്പെട്ട തുക ലഭ്യമാകാതിരിക്കുകയും ചെയ്ത സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കേസുകളുടെ എണ്ണം പ്രത്യേകം ജില്ല തിരിച്ച് ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.