UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
17.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4022.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ.ഉ.(പി.)നം.13/1971/ഭക്ഷ്യ വകുപ്പ് തീയതി 01.10.1971 എന്ന സർക്കാർ ഉത്തരവിന്റെ പകർപ്പ് നൽകാമോ;
( ബി )
പൊതുവിതരണ വകുപ്പിലെ സബോർഡിനേറ്റ് സർവീസിലെ വിശേഷാൽ ചട്ടങ്ങളുടെയും ചട്ടങ്ങളിൽ ഭേദഗതികൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെയും പകർപ്പുകൾ നൽകാമോ?
4023.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ച ഉടന്‍ തന്നെ അതിന്റെ വില നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
4024.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മലമ്പുഴ മണ്ഡലത്തില്‍ ഭക്ഷ്യ പാെതുവിതരണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമാേ?
4025.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശപ്പു രഹിത പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച സുഭിക്ഷ ഹോട്ടലുകള്‍ പലതും വലിയ ബുദ്ധിമുട്ടിലാണ് പ്രവര്‍ത്തിച്ചുവരുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഹോട്ടലുകള്‍ കാര്യക്ഷമമായി നടത്തുന്നതിന് വിലവര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ പാപ്പിനിശ്ശേരി അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്സ് ആന്‍ഡ് ടോഡി വര്‍ക്കേഴ്സ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസെെറ്റി നടത്തുന്ന സുഭിക്ഷ ഹോട്ടലിന്റെ പ്രതിമാസ അരി വിഹിതം 600 കിലോയില്‍ നിന്നും 1000 കിലോ ആയി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന്മേല്‍ നടപടി എടുത്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4026.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് കീഴില്‍ പുനലൂർ മണ്ഡലത്തിൽ അനുവദിച്ച വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
4027.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വടക്കാഞ്ചേരി മണ്ഡലത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അനുവദിച്ച പദ്ധതികളുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നടപ്പിലാക്കിയ പദ്ധതികളുടെയും ഭരണാനുമതി നല്‍കിയിട്ടുള്ള തുകയുടെയും വിശദാംശം ലഭ്യമാക്കുമോ;
( സി )
കേന്ദ്രവിഹിതവും സംസ്ഥാന വിഹിതവും വച്ച് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശം നല്‍കാമോ?
4028.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ ഭക്ഷ്യ-സിവില്‍ സപ്ലെെസ് വകുപ്പ് അനുവദിച്ച പദ്ധതികളുടെ വിശദാംശം നല്‍കാമാേ;
( ബി )
പ്രസ്തുത മണ്ഡത്തിലെ ഓരാേ പഞ്ചായത്തിലും നടപ്പാക്കിയ പദ്ധതികളുടെയും ഭരണാനുമതി നല്കിയിട്ടുള്ള തുകയുടെയും വിശദാംശങ്ങള്‍ നല്‍കാമാേ?
4029.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ഡിസംബറില്‍ മാവേലിക്കര താലൂക്കില്‍ നടത്തിയ കരുതലും കെെത്താങ്ങും പരാതി പരിഹാര അദാലത്തിലൂടെ ബി.പി.എല്‍. റേഷന്‍ കാര്‍ഡിനായി ലഭിച്ച അപേക്ഷകളുടെ റേഷനിംഗ് ഓഫീസ് തിരിച്ചുളള എണ്ണം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്ര ബി.പി.എല്‍. റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ടെന്നുളള വിവരം റേഷനിംഗ് ഓഫീസ് തിരിച്ച് ലഭ്യമാക്കുമോ?
4030.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുടര്‍ചികിത്സ ആവശ്യമുളള മാറാരോഗങ്ങള്‍ ഉള്ളവരുടെ റേഷന്‍ കാര്‍ഡ് ബി.പി.എല്‍. ആക്കുന്നതിനുളള അവസരം ലഭ്യമാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
മാരകരോഗം ബാധിച്ചതും, ഭിന്നശേഷി, ഓട്ടിസം തുടങ്ങിയവയുള്ളതുമായ അംഗങ്ങളുളള മുഴുവന്‍ കുടുംബങ്ങളേയും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
മാരകരോഗം ബാധിച്ച പാവപ്പെട്ടവര്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ ചികിത്സ ആനുകൂല്യങ്ങള്‍ക്കായി നല്‍കുന്നതിന് ഫാസ്റ്റ് ട്രാക്ക് സംവിധാനം ലഭ്യമാക്കുമോ?
4031.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്കും എ.എ.വെെ. കാര്‍ഡുകള്‍ക്കുമായി എത്ര അപേക്ഷകള്‍ കുന്നത്തുനാട് മണ്ഡലത്തില്‍ നിന്നും ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത മണ്ഡലത്തിൽ എത്ര പേര്‍ക്ക് പുതുതായി മുന്‍ഗണനാ കാര്‍ഡുകളും, എ.എ.വെെ. കാര്‍ഡുകളും ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ അനര്‍ഹരായ എത്ര പേരെ മുന്‍ഗണന, എ.എ.വെെ. കാര്‍ഡുകളില്‍നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തില്‍നിന്നും മുന്‍ഗണനാ എ.എ.വെെ. കാര്‍ഡുകള്‍ക്കായി അപേക്ഷിച്ചിട്ടുളള അര്‍ഹരായ മുഴുവന്‍ അപേക്ഷകര്‍ക്കും വേഗത്തില്‍ ആയവ ലഭ്യമാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4032.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവോരത്ത് താമസിക്കുന്നവര്‍ക്ക് ആധാര്‍ കാര്‍ഡിന്റെയും വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് വാടകച്ചീട്ടിന്റെയും അടിസ്ഥാനത്തിൽ റേഷന്‍ കാര്‍ഡുകള്‍ നല്‍കാന്‍ ഈ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
നിലവിലുള്ള സര്‍ക്കാരിന്റെ കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ താമസിക്കുന്ന വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ക്കായി പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?
4033.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ഡിസംബറില്‍ ആലത്തൂര്‍ താലൂക്കില്‍ നടത്തിയ കരുതലും കെെത്താങ്ങും പരാതി പരിഹാര അദാലത്തിലൂടെ ബി.പി.എല്‍. റേഷന്‍ കാര്‍ഡിനായി ലഭിച്ച അപേക്ഷകളുടെ റേഷനിംഗ് ഓഫീസ് തിരിച്ചുള്ള എണ്ണം ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്ര ബി.പി.എല്‍. റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കാമാേ?
4034.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വര്‍ക്കല മണ്ഡലത്തിലെ എത്ര മുന്‍ഗണനേതര റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളാക്കി മാറ്റി അനുവദിച്ച് നല്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
4035.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻ വിതരണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി ആരംഭിച്ച വാതിൽപ്പടി സേവനം നിർത്തലാക്കിയോ എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സേവനത്തിന് എത്ര മാസത്തെ കുടിശ്ശികയാണ് സർക്കാർ വരുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; വാതിൽപ്പടി കുടിശ്ശികയുടെ പേരിൽ റേഷൻ വിതരണം മുടങ്ങിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
വാതിൽപ്പടി സേവനം സംബന്ധിച്ച് വാഹനങ്ങള്‍ക്കും കരാറുകാര്‍ക്കും നല്‍കാനുള്ള തുക, ഗോഡൗണുകളുടെ വാടകയിനത്തില്‍ നല്‍കാനുള്ള തുക, തൊഴിലാളികളുടെ കൂലിയിനത്തില്‍ കൊടുക്കുവാനുള്ള കുടിശ്ശിക തുക എന്നിവ സര്‍ക്കാര്‍ കൊടുത്ത് തീര്‍ത്തിട്ടുണ്ടോ;
( ഡി )
ഇല്ലെങ്കിൽ ഇനി എത്ര രൂപയാണ് കൊടുക്കാനുള്ളതെന്ന് വിശദീകരിക്കാമോ; എങ്കിൽ പ്രസ്തുത തുക എന്നത്തേക്ക് കൊടുത്തു തീർക്കുമെന്ന് അറിയിക്കാമോ?
4036.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിനായി റേഷന്‍കടകളില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ എന്താെക്കെയാണെന്ന് വ്യക്തമാക്കാമാേ;
( ബി )
പാറശാല മണ്ഡലത്തിലെ ഏതെല്ലാം റേഷന്‍ കടകളെയാണ് കെ-സ്റ്റോറുകളാക്കി മാറ്റുന്നതിനായി തിരഞ്ഞെടുത്തിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ അമ്പൂരി, വെളളറട, കളളിക്കാട്, ഒറ്റശേഖരമംഗലം എന്നീ മലയോര മേഖഖലകളിലെയും ആദിവാസി മേഖലകളിലെയും റേഷന്‍കടകളെ കെ-സ്റ്റോറുകളാക്കി മാറ്റുന്നതിന് മുന്‍ഗണന നല്‍കുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
2016 മുതല്‍ നാളിതുവരെ ഭക്ഷ്യ സിവില്‍ സപ്ലെെസ് വകുപ്പിനുകീഴില്‍ പാറശാല മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുളള പദ്ധതികള്‍ ഏതൊക്കെയാണെന്നും ആയതിലേയ്ക്ക് എത്ര തുക അനുവദിച്ചിട്ടുണ്ടെന്നുമുളള വിശദവിവരം അറിയിക്കാമോ?
4037.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ നിലവില്‍ എത്ര റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് വിശദീകരിക്കാമോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ കാലത്തും നിലവിലെ സര്‍ക്കാരിന്റെ കാലയളവിലുമായി പുതിയതായി എത്ര റേഷന്‍കടകള്‍ വര്‍ക്കല മണ്ഡലത്തില്‍ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
4038.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ എത്ര റേഷന്‍ കടകളെയാണ് കെ-സ്റ്റോറുകളാക്കി മാറ്റിയതെന്ന് വ്യക്തമാക്കാമോ?
4039.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗുരുവായൂര്‍ മണ്ഡലത്തില്‍ അനുവദിച്ച റേഷന്‍കടകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ പുന്ന, മാട്ടുമ്മല്‍ എന്നീ സ്ഥലങ്ങളില്‍ അനുവദിച്ച റേഷന്‍കടകൾ നടത്തിപ്പിനായി വിജ്ഞാപനം ചെയ്തതിന്റെ വിവരങ്ങളും സ്വീകരിച്ച നടപടികളും വിശദമാക്കാമോ;
( സി )
എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന റേഷന്‍കടകള്‍ പ്രസ്തുത വിഭാഗത്തില്‍നിന്നും ആരും ഏറ്റെടുത്ത് നടത്താന്‍ തയ്യാറാകാത്തപക്ഷം മറ്റു വിഭാഗക്കാരെ പരിഗണിക്കുമോ; വിശദമാക്കാമോ?
4040.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്റ്റോര്‍ വഴി നിലവില്‍ നല്‍കിവരുന്ന സേവനങ്ങള്‍ എന്തെല്ലാമാണ്;
( ബി )
നിരവധി ആദിവാസി ഊരുകളുള്ള കുട്ടമ്പുഴ പഞ്ചായത്തില്‍ ആദിവാസി നഗര്‍ കേന്ദ്രീകരിച്ച് കെ-സ്റ്റോര്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
കെ-സ്റ്റോര്‍ വഴിയുള്ള സേവനങ്ങള്‍ വിപുലീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4041.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ട് പട്ടികജാതി-പട്ടികവര്‍ഗ്ഗ നഗറുകളിലായി തൊണ്ണൂറോളം കുടുംബങ്ങളുള്‍പ്പെടെ മുണ്ടാനൂരിലെ നാനൂറോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ മൂന്ന് കിലോമീറ്ററോളം ദൂരെയുള്ള നുച്യാട് റേഷന്‍ കടയെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ മുണ്ടാനൂരില്‍ പുതിയ റേഷന്‍ കട തുടങ്ങുന്നത് പരിഗണിക്കുമോ;
( ബി )
മുണ്ടാനൂരില്‍ പുതിയ റേഷന്‍ കട അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
4042.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തില്‍ ആകെ എത്ര റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അതില്‍ എത്ര കടകള്‍ കെ-സ്റ്റോറായി പ്രവര്‍ത്തിക്കുന്നു; ഏതൊക്കെ സ്ഥലങ്ങളിലാണ് കെ-സ്റ്റോറുകള്‍ ഉള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നുണ്ടോ; ഇതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
4043.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ താലൂക്ക് സപ്ലെെ ഓഫീസിനു കീഴിലുള്ള വിവിധ റേഷന്‍കടകളില്‍ ഗോഡൗണുകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ യഥാസമയം എത്തിച്ചു നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നുണ്ടോ; വിതരണ കരാര്‍ കമ്പനികളുടെ വീഴ്‌ച പരിശോധിക്കുന്നതിനും യഥാസമയം റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടകളില്‍ എത്തിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കയ്പമംഗലം മണ്ഡലത്തില്‍ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അനുവദിച്ച പദ്ധതികളുടെ വിശദാംശം നല്‍കാമോ?
4044.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈക്കോ വഴി മാവേലി സ്റ്റോറുകളിലൂടെ എത്ര ഇനം സബ്സിഡി സാധനങ്ങളാണ് വിതരണം ചെയ്യുന്നത്; വ്യക്തമാക്കാമോ?
4045.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2016-ന് ശേഷം പുതിയ എത്ര മാവേലി സ്റ്റോറുകളാണ് ആരംഭിച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ?
4046.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തിക വർഷം നാളിതുവരെ ധനകാര്യവകുപ്പിൽ നിന്നും സിവിൽ സപ്ലൈസ് വകുപ്പിന് അനുവദിച്ച തുക എത്രയാണ്; ഇതിന്റെ വിശദാംശം നൽകാമോ;
( ബി )
അനുവദിച്ച തുക വിലനിലവാരം പിടിച്ചു നിർത്തുന്നതിനും മാർക്കറ്റിൽ ഇടപെടുന്നതിനും പര്യാപ്തമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
സിവിൽ സപ്ലൈസ് വകുപ്പിന് സാധനങ്ങൾ നൽകിയ ഇനത്തിൽ കരാറുകാർക്ക് എത്ര കോടി രൂപ കുടിശ്ശിക നൽകാനുണ്ട്; ഓരോരുത്തർക്കും നൽകാനുള്ള തുക സംബന്ധിച്ച വിശദാംശം നൽകാമോ; കരാറുകാരുടെ തുക നൽകാത്തത് മൂലം മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുവാൻ സ്വീകരിച്ച മാർഗ്ഗങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
4047.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്പ്ലൈകോയിലെ നിലവിലെ സ്റ്റാഫ്‌ പാറ്റേൺ വ്യക്തമാക്കാമോ; സപ്ലൈകോ യിൽ 2016-ന് ശേഷം എത്ര പുതിയ ഔട്ട് ലെറ്റുകൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിന് ആനുപാതികമായി പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( ബി )
മറ്റ് ഡിപ്പാർട്മെന്റുകളിൽ 50 വയസ് കഴിഞ്ഞവർക്ക് ഡിപ്പാർട്ട്മെന്റ് തല പരീക്ഷയിൽ ഇളവ് അനുവദിച്ചിട്ടുള്ളത് പോലെ സപ്ലൈകോയിലും അനുവദിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
സപ്ലൈ‌കോയിൽ എത്ര ജൂനിയർ മാനേജർ തസ്തികകൾ കോര്‍പ്പറേഷൻ ജീവനക്കാർക്കായി അനുവദിച്ചിട്ടുണ്ട്; പ്രസ്തുത ബൈ ട്രാൻസ്ഫർ നിയമനത്തിനായി പുതിയ നിയമനിര്‍മ്മാണത്തിന് സാധ്യതയുണ്ടോ; വിശദീകരിക്കാമോ;
( ഡി )
സപ്ലൈ‌കോയിൽ ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ എത്ര ജീവനക്കാർ വീണ്ടും തുടരുന്നുവെന്നും ആയത് സപ്ലൈകോയ്ക്ക് അധികബാധ്യത ആകില്ലേയെന്നും വിശദമാക്കുമോ;
( ഇ )
2025 ഫെബ്രുവരി മാസത്തിൽ സപ്ലൈ‌കോയിൽ ജൂനിയര്‍ അസിസ്റ്റന്റ്, സീനിയര്‍ അസിസ്റ്റന്റ് ഗ്രേഡ്-II, സീനിയര്‍ അസിസ്റ്റന്റ് ഗ്രേഡ്-I തസ്തികകളിലായി എത്ര സ്ഥിരം ജീവനക്കാർ നിലവിലുണ്ടെന്ന് വിശദമാക്കുമോ;
( എഫ് )
2019 മുതലുള്ള ശമ്പള പരിഷ്കരണ കുടിശിക സപ്ലൈകോയിലും വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമോ; സപ്ലൈ‌കോയിലെ കോമൺ സർവ്വീസ് റൂളിലെ അപാകതകൾ നീക്കാനുള്ള ഫയൽ തീരുമാനം വൈകുന്നതിന്റെ കാരണം വിശദമാക്കുമോ?
4048.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തിലെ മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാവേലി സ്റ്റോര്‍ പൂട്ടിക്കിടക്കുന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനായി മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പുതിയ മന്ദിരം കണ്ടെത്തി അറിയിച്ചിട്ടും മാവേലി സ്റ്റോറിന്റെ പ്രവര്‍ത്തനം ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഷയത്തിന് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ; മാവേലി സ്റ്റോര്‍ എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
4049.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കാവുന്തറയില്‍ പുതിയ മാവേലി സ്റ്റോര്‍ ആരംഭിക്കുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4050.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര താലൂക്കിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് നിലവിൽ ക്രമീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരി ഗ്രാമ പഞ്ചായത്തിനായി സഞ്ചരിക്കുന്ന മാവേലി സ്റ്റോർ അനുവദിക്കുന്നതിനുള്ള അപേക്ഷ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ അനുവദിക്കുന്നതിനായി കുറ്റ്യാടി മണ്ഡലത്തിൽ നിന്നും ലഭിച്ച അപേക്ഷകളിന്മേല്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4051.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വര്‍ഷം നെല്ലിന്റെ താങ്ങുവിലയായി കേരളത്തിന് എത്ര കോടി രൂപയാണ് നൽകാനുള്ളതെന്ന് അറിയിക്കുമോ;
( ബി )
കേന്ദ്രം താങ്ങുവില അനുവദിക്കുന്നതിലെ മാനദണ്ഡം വിശദീകരിക്കുമോ;
( സി )
സംസ്ഥാന സർക്കാർ ഈ സാമ്പത്തിക വർഷം സപ്ലൈകോയ്ക്ക് എത്ര കോടി രൂപയാണ് നെല്ലു സംഭരണത്തിനായി അനുവദിച്ചത് എന്ന് വ്യക്തമാക്കാമോ?
4052.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ രണ്ടാം വിള നെല്ല് സംഭരിക്കുന്നതിന് സിവില്‍ സപ്ലെെസ് കോര്‍പ്പറേഷന്‍ നടത്തിയിട്ടുളള മുന്നൊരുക്കങ്ങളും സ്വീകരിച്ച് വരുന്ന നടപടികളും വിശദമാക്കാമോ;
( ബി )
നെല്ല് സംഭരണത്തിന് മില്ലുകളുമായി ധാരണാപത്രം ഒപ്പ് വച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( സി )
നെല്ലിന്റെ സംഭരണവില നല്‍കുന്നതിന് ബാങ്കുകളുമായി ധാരണയിലെത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
4053.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിഷു, ഈസ്റ്റര്‍, റംസാന്‍ വിപണിയിലെ വിലക്കയറ്റം തടയുന്നതിനും നിത്യാേപയാേഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമായി വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമാേ?
4054.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം എത്ര പ്രാവശ്യമാണ് കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്-ന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിയിട്ടുള്ളതെന്നും ഇല്ലെങ്കിൽ അതിനുള്ള കാരണങ്ങൾ എന്താണെന്നും വ്യക്തമാക്കുമോ;
( ബി )
സി.എഫ്.ആര്‍.ഡി.യുടെ പുരോഗതിക്കായി ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മുന്നോട്ടുവച്ചിട്ടുള്ള പ്രധാന പദ്ധതികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
സി.എഫ്.ആര്‍.ഡി.യുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി എന്തെല്ലാം പദ്ധതികൾ ആണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ?
4055.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സ‍ര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോങ്ങാട് മണ്ഡലത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ?
4056.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിതരണ കേന്ദ്രങ്ങള്‍ മുഖേന നടപ്പാക്കുന്ന കെ സ്റ്റോര്‍ പദ്ധതി എന്താണെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഇതേവരെ കെ സ്റ്റോറുകള്‍ വഴി എന്തു തുകയുടെ ഉല്പന്നങ്ങള്‍ വില്പന നടത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
തിരുവനന്തപുരം ജില്ലയില്‍ കെ സ്റ്റോറുകള്‍ വഴി എന്തു തുകയുടെ വില്പന നടത്തിയിട്ടുണ്ടെന്നും നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിശദമാക്കാമോ?
4057.
ശ്രീ. കെ. ആൻസലൻ
ശ്രീ എം മുകേഷ്
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിപണി സുതാര്യത ഉറപ്പാക്കുന്നതിന്റെയും ഓൺലൈൻ മാർക്കറ്റിങ്ങിന്റെ മറവിൽ നടക്കുന്നതായി പറയപ്പെടുന്ന അനഭിലഷണീയമായ പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതിന്റെയും ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ഉപഭോക്താക്കളുടേയും ഉത്പാദകരുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഡിജിറ്റൽ ലോകത്ത് വിപണി സുതാര്യത ഉറപ്പാക്കുന്നതിനുമായി ഡയറക്ട് സെല്ലിങ്ങ് മാർഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്തെ വ്യാപാരമേഖലയിലെ സുതാര്യത ഉറപ്പാക്കുന്നതിനായി സർക്കാർ നടത്തുന്ന വിപണി ഇടപെടലിന്റെ ദൃഷ്ടാന്തമായി പ്രസ്തുത മാർഗ്ഗരേഖ വിലയിരുത്തപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
4058.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ലീഗല്‍ മെട്രോളജി ജില്ലാ ഓഫീസില്‍ ഡ്രൈവര്‍ കം അറ്റന്‍ഡര്‍ തസ്തികയില്‍ നിലവില്‍ ഒഴിവുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത ഒഴിവ് പി.എസ്.സി. ക്ക് റിപ്പോട്ട് ചെയ്തിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത ഒഴിവ് റിപ്പോര്‍ട്ട്‌ ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.