UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

 FIFTEENTH   KLA - 13th SESSION
 
11.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3052.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വള്ളിക്കുന്ന് മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ വിശദാംശം വിഭാഗങ്ങൾ തിരിച്ച് നല്‍കാമോ;
( ബി )
ഇതില്‍ പൊതുമരാമത്ത് പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍, ദേശീയപാത എന്നീ വിഭാഗങ്ങൾ മുഖേന നിലവില്‍ ചെയ്തുവരുന്നതും പൂര്‍ത്തീകരിച്ചതും പ്രാഥമിക നടപടികള്‍ സ്വീകരിച്ചുവരുന്നതുമായ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?
3053.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, ദേശീയപാതകൾ എന്നീ വിഭാഗങ്ങളിലായി പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കി വരുന്ന ഓരോ പ്രവൃത്തിയുടെയും നിലവിലത്തെ സ്ഥിതി അറിയിക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും ഭരണാനുമതി, സാങ്കേതികാനുമതി, ടെണ്ടർ ചെയ്ത തീയതി, കരാർ നൽകിയ തീയതി, പ്രവൃത്തി പൂർത്തീകരിക്കേണ്ട തീയതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
പാറശാല മണ്ഡലത്തിൽ നാളിതുവരെ ഭരണാനുമതി ലഭിക്കാത്തതും, എന്നാൽ അടിയന്തരമായി നടപ്പിലാക്കേണ്ടതുമായ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, ദേശീയപാതകൾ എന്നീ വിഭാഗങ്ങളിലുള്ള പ്രവൃത്തികൾ ഏതെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പാറശാല മണ്ഡലത്തിൽ വിവിധ സെക്ഷനുകൾക്കു കീഴിലുള്ള പൊതുമരാമത്ത് റോഡുകളുടെ പട്ടിക, നീളം, വീതി, അവസാനമായി റോഡ് നവീകരിച്ച വർഷം, നിലവിലെ റോഡിന്റെ അവസ്ഥ ഉൾപ്പടെയുള്ള വിവരങ്ങൾ ലഭ്യമാക്കാമോ?
3054.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്തുവകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകള്‍ ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നവീകരിച്ച റസ്റ്റ് ഹൗസുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
റസ്റ്റ് ഹൗസുകളിൽ പൊതുജനങ്ങളില്‍ നിന്നും ഈടാക്കുന്ന വാടക എങ്ങനെയാണെന്ന് വിശദമാക്കാമോ?
3055.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റശേഷം മലപ്പുറം മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന കെട്ടിടം, നിരത്ത്, പാലങ്ങള്‍, മെയിന്റനന്‍സ് എന്നീ വിഭാഗങ്ങള്‍ക്ക് അനുവദിച്ച പ്രവൃത്തികളുടെയും തുകയുടെയും വിശദാംശം വിഭാഗങ്ങൾ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇവയിൽ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചുവെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( സി )
2016-2017 മുതല്‍ 2024-25 വരെയുള്ള വര്‍ഷങ്ങളിലെ ബജറ്റില്‍, വകുപ്പ് മുഖേന നടപ്പിലാക്കുന്നതിന് 20% ബജറ്റ് പ്രൊവിഷന്‍ അനുവദിച്ച മലപ്പുറം മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവ ഓരോന്നും ഇപ്പോൾ ഏതു ഘട്ടത്തിലാണെന്നും വിശദമാക്കാമോ;
( ഡി )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് മലപ്പുറം മണ്ഡലത്തില്‍ പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ വിശദാംശം നല്‍കാമോ?
3056.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബഡ്ജറ്റില്‍ 20% തുക അനുവദിച്ചതും പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കുന്നതുമായ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടില്ലാത്തതെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം പ്രവൃത്തികളുടെ ഡി.പി.ആര്‍. തയ്യാറാക്കി ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇനിയും ഡി.പി.ആര്‍. തയ്യാറാക്കാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( സി )
ഡി.പി.ആര്‍. തയ്യാറാക്കുന്നതിന് കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
3057.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ മണ്ഡലത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ അംഗീകാരം ലഭിച്ച പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഇതില്‍ ഏതൊക്കെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ നബാര്‍ഡ്, സി.ആര്‍.എഫ്. പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഏതെങ്കിലും പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ?
3058.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടക്കുന്ന കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍, അനുമതി ലഭ്യമായ പ്രവൃത്തികള്‍ എന്നിവ ഏതൊക്കെയെന്ന് വിശദമാക്കാമോ: അവയുടെ നിലവിലെ സ്ഥിതിയും തുടര്‍നടപടികളും, അവ എന്ന് പൂര്‍ത്തിയാക്കാനാകുമെന്നതും സംബന്ധിച്ച വിവരങ്ങൾ വിശദമാക്കാമോ?
3059.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തില്‍ 2016-17 മുതല്‍ 2024-25 വരെയുള്ള വര്‍ഷങ്ങളില്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നാളിതുവരെയുള്ള പുരോഗതി വിശദമാക്കാമോ?
3060.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി ഒറ്റപ്പാലം മണ്ഡലത്തില്‍ പാെതുമരാമത്ത് വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്ന ഏതെങ്കിലും പ്രവൃത്തികള്‍ ഉണ്ടാേയെന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍ അത് ഏതെല്ലാം പ്രവൃത്തികള്‍ ആണെന്നും പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടാേയെന്നുമുള്ള വിശദ വിവരങ്ങള്‍ ലഭ്യമാക്കാമാേ?
3061.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നഗരത്തിലേക്കും നീണ്ടകര ശക്തികുളങ്ങര പ്രദേശങ്ങളിലേക്കും ശാസ്താംകോട്ടയിൽ നിന്നും കുടിവെള്ളം എത്തിക്കുന്ന പുതിയ പൈപ്പ് ലൈൻ ദേശീയപാത 66-ൽ ചവറ മണ്ഡലത്തിലെ റ്റൈറ്റാനിയം ജംഗ്ഷൻ മുതൽ കാവനാട് വരെ സ്ഥാപിക്കാത്തത് മൂലം ദേശീയ പാത നിർമ്മാണം തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് നിലവിൽ ഏറ്റെടുത്തിരിക്കുന്ന സ്ഥലം തികയാത്തതിനാൽ സർവ്വീസ് റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് എൻ.എച്ച്.എ.ഐ. തടസ്സപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് പുതുതായി സ്ഥലം ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നടപടികളുടെ പുരോഗതി അറിയിക്കാമോ?
3062.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് എത്ര ഗവൺമെൻറ് ക്വാർട്ടേഴ്സുകളാണ് ഉള്ളതെന്ന് ജില്ലതിരിച്ച് ലഭ്യമാക്കാമോ.;
( ബി )
സർക്കാർ ജീവനക്കാര്‍ക്ക് ഗവൺമെന്റ് ക്വാർട്ടേഴ്സ് ലഭിക്കുവാൻ ആവശ്യമായ നിബന്ധനകൾ അല്ലെങ്കിൽ മാർഗ്ഗനിർദ്ദേശങ്ങൾ എന്തൊക്കെയാണ്; വിശദമാക്കാമോ;
( സി )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നശേഷം സർക്കാർ ജീവനക്കാർക്ക് ഗവൺമെന്റ് ക്വാർട്ടേഴ്സുകൾ അനുവദിച്ചുകൊണ്ട് എത്ര സ്പെഷ്യൽ ഓർഡറുകള്‍ ഇറക്കിയിട്ടുണ്ടെന്ന കണക്ക് ജില്ലതിരിച്ച് ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്ത് പുതിയതായി സർക്കാർ ജീവനക്കാർക്ക് ക്വാര്‍ട്ടേഴ്സുകള്‍ നിർമ്മിക്കുന്നതിനുള്ള തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഇ )
സംസ്ഥാനത്ത് ഗസറ്റഡ് ഉദ്യോഗസ്ഥർക്കായി എത്ര കോർട്ടേഴ്സുകൾ ഉണ്ട്; ജില്ലതിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( എഫ് )
പ്രസ്തുത ഗസറ്റഡ് ഓഫീസർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉദ്യോഗസ്ഥരുടെ പേരും, ഔദ്യോഗിക മേൽവിലാസവും ലഭ്യമാക്കാമോ?
3063.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടുള്ള ഏതെല്ലാം പദ്ധതികളാണ് തിരൂർ മണ്ഡലത്തിൽ നടന്നുവരുന്നതെന്നും അവയ്ക്ക് അനുവദിക്കപ്പെട്ട തുക എത്രയെന്നും അറിയിക്കാമോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ എന്നത്തേക്ക് പൂർത്തിയാകുമെന്ന് അറിയിക്കാമോ;
( സി )
2025-2026 സാമ്പത്തിക വർഷത്തിൽ തിരൂർ മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഏതൊക്കെയെന്ന് അറിയിക്കാമോ?
3064.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ കാഞ്ഞങ്ങാട് മണ്ഡലത്തിന് ലഭിച്ച മരാമത്ത് പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതിയും പൂർത്തീകരിച്ച പദ്ധതികളുടെ വിശദാംശങ്ങളും അറിയിക്കുമോ?
3065.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ച് 2025-ൽ നാളിതുവരെ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും അവയില്‍ ഏതെല്ലാം പൂര്‍ത്തീകരിച്ചുവെന്നും അറിയിക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, ഭരണാനുമതി ലഭിച്ച തീയതി, പ്രവൃത്തി തുടങ്ങിയ വര്‍ഷം എന്നിങ്ങനെ തരംതിരിച്ച് ലഭ്യമാക്കുമോ?
3066.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റുകളില്‍ 20 ശതമാനം തുക വകയിരുത്തിയ ഗുരുവായൂര്‍ മണ്ഡലത്തിലെ എത്ര പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ഭരണാമനുമതി ലഭ്യമാകാനുണ്ടെന്നുള്ളതിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പദ്ധതിയുടെ പേര്, നിലവിലെ അവസ്ഥ, ഭരണാനുമതി ലഭ്യമാക്കാനാകുന്ന തീയതി എന്നീ വിവരങ്ങൾ പ്രത്യേകമായി അറിയിക്കുമോ?
3067.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ കെ.എസ്.ടി.പി. യുടെ നിർമ്മാണ ചുമതലയിലുള്ള കൊടുങ്ങല്ലൂർ -ഷൊർണൂർ റോഡിന്റെ നിർമ്മാണം കൊടുങ്ങല്ലൂർ ടൗൺ ഉൾപ്പെടെയുള്ള പ്രദേശത്ത് തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിനുള്ള കാരണം എന്താണെന്നും ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
3068.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി വടക്കുംകൂര്‍ ബൈപ്പാസിന്‌ 2009-ല്‍ ഭരണാനുമതി ലഭ്യമായെങ്കിലും നിരവധി തവണയുണ്ടായ ഷെഡ്യൂള്‍ നിരക്ക്‌ വ്യത്യാസവും സ്ഥലത്തിന്റെ വിലയിലുണ്ടായ ഗണ്യമായ മാറ്റവും കണക്കിലെടുത്ത്‌ പുതുക്കിയ എസ്റ്റിമേറ്റ്‌ തയ്യാറാക്കി ഭരണാനുമതി പുതുക്കി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പുതിയ അലൈൻമെന്റ് പ്രകാരം കടുത്തുരുത്തി വടക്കുംകൂർ ബൈപ്പാസ് പദ്ധതിക്ക് കടുത്തുരുത്തി ടൗൺ കണക്ടിംഗ് റോഡ് വികസന പദ്ധതി എന്ന് പേര് മാറ്റുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പുതുക്കിയ അലൈൻമെന്റ് തയ്യാറാക്കി അംഗീകരിച്ച് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ?
3069.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ ഏതൊക്കെ റോഡുകളുടെ പ്രവൃത്തികളാണ് കാസർഗോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ?
3070.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം പരപ്പനങ്ങാടി പൊതുമരാമത്ത് റോഡിൽ പാണക്കാട് തങ്ങൾപടി മുതൽ മറ്റത്തൂർ ജംഗ്ഷൻ വരെ റോഡ് വീതി കൂട്ടുന്ന നടപടികളുടെ പുരോഗതി വെളിപ്പെടുത്തുമോ; ഇത് സംബന്ധിച്ച് എം.എൽ.എ.യുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഇ 7652276/2023/എം.ഐ.എന്‍.(പി.ഡബ്ല്യു.ഡി.) നമ്പർ ഫയലിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( ബി )
റോഡ് വികസനത്തിനാവശ്യമായ ഭൂമി ലഭ്യമാക്കുവാൻ പ്രദേശവാസികൾ തയ്യാറായിട്ടും സ്ഥലമെടുപ്പ് നടപടികൾക്കു കാലതാമസം നേരിടുന്നതിന്റെ കാരണം എന്താണെന്ന് അറിയിക്കുമോ; പ്രസ്തുത നടപടികള്‍ക്കായി തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത റോഡില്‍ അപകടങ്ങൾ പതിവായിട്ടുള്ള സാഹചര്യത്തിൽ റോഡ് വീതികൂട്ടുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ?
3071.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ ശൂരനാട്-താമരക്കുളം റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി വേഗത്തില്‍ നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3072.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ നവീകരിച്ച റോഡുകളില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പെെപ്പുകള്‍ സ്ഥാപിച്ചതുമൂലം ഉപരിതലം തകരാറിലായ റോഡുകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത റോഡുകളുടെ വിവരങ്ങള്‍ നല്‍കുമോ?
3073.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ സ്വപ്നപദ്ധതികളില്‍ ഒന്നായ മലയോര ഹൈവേയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ എത്ര റീച്ചുകളിലായിട്ടാണ് പ്രവൃത്തി നടന്നുവരുന്നത് ; പ്രസ്തുത റീച്ചുകളില്‍ ഏതെല്ലാമാണ് ധനാനുമതിയ്ക്കായി കിഫ്ബിയില്‍ ഡി.പി.ആര്‍. ഇനിയും സമര്‍പ്പിക്കാനുള്ളത്; വിശദമാക്കാമോ?
3074.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവർഷത്തിനു മുന്നോടിയായി കാസർഗോഡ് ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
കാസർഗോഡ് ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ നവീകരണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
കാസർഗോഡ് ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ?
3075.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ കെ.എം.എം.എല്‍. കമ്പനിയുടെ മുന്നില്‍ നിന്നും ആരംഭിച്ച് ശാസ്താംകോട്ട ഭരണിക്കാവ് വരെയുള്ള പൊതുമരാമത്ത് റോഡ് ദേശീയ പാതയായി വികസിപ്പിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡ് നിര്‍മ്മിക്കുന്നത് എത്ര മീറ്റര്‍ വീതിയിലാണ്; ഇതിന്റെ അലെെന്‍മെന്റ് സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ടോ; വിശദമാക്കാമോ?
3076.
ശ്രീ എം നൗഷാദ്
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡ് നവീകരണ മേഖലയില്‍ ഗവേഷണത്തിനും വികസനത്തിനുമായി ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
റോഡുകളുടെ സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കി വികസിപ്പിച്ച നവീന സാങ്കേതിക വിദ്യകള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത മേഖലയിൽ കടുത്തചൂട്, മഴമൂലമുണ്ടാകുന്ന ഉറവകള്‍, കൊടും തണുപ്പ് എന്നീ കാലാവസ്ഥാ വ്യതിയാനംമൂലമുള്ള പ്രതികൂല ഘടകങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന എന്തെല്ലാം സാങ്കേതികവിദ്യകളാണ് പ്രായോഗികമായിട്ടുള്ളതെന്ന് വിലയിരുത്തിയിട്ടുണ്ടോ?
3077.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരത്ത് നഗര റോഡുകളോടനുബന്ധിച്ച് സൈക്കിള്‍ ട്രാക്ക് ഒരുക്കുന്ന വിഷയം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കേരളത്തിലെ പൊതുമരാമത്ത് റോഡുകളോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുള്ള സൈക്കിള്‍ ട്രാക്കുകളുടെ വിശദാംശം ലഭ്യമാക്കാമോ?
3078.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ മലയോര ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
നിരന്തരമായ ഇടപെടലുകള്‍ നടത്തിയിട്ടും 12 മീറ്റര്‍ വീതിയില്‍ ഫ്രീ സറണ്ടറായി സ്ഥലം ലഭ്യമാകുന്നില്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ലഭ്യമായ വീതിയില്‍ മലയോര ഹൈവേയുടെ നിര്‍മ്മാണം നടത്തുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3079.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പാതകളുടെ ആകെ നീളം എത്രയെന്നും അതിൽ ഈ സർക്കാരിന്റെ കാലത്ത് പുനർ നിർമ്മിച്ച പാതകളുടെ ദൈർഘ്യം എത്രയെന്നും പൊതുമരാമത്ത് ഡിവിഷൻ തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് ശോചനീയാവസ്ഥയിലുള്ള പൊതുമരാമത്ത് പാതകളുടെ ആകെ ദൈർഘ്യം എത്രയെന്ന് പൊതുമരാമത്ത് ഡിവിഷൻ തിരിച്ച് വിശദാംശം ലഭ്യമാക്കുമോ; ഇവ പുനർ നിർമ്മിക്കുന്നതിന് നിലവിൽ ഫണ്ട് വകയിരുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കിഫ്ബി നിലവിൽ വരുന്നതിനു മുമ്പുള്ള രണ്ടുവർഷവും നിലവിൽ വന്നതിനുശേഷം നാളിതുവരെയുള്ള ഓരോ വർഷവും പൊതുമരാമത്ത് വകുപ്പിന് ബ‍ഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ള തുക എത്രയാണ്; വകയിരുത്തിയ തുകയിലുള്ള വ്യതിയാന ശതമാനം സഹിതമുള്ള കണക്കുകൾ ലഭ്യമാക്കുമോ?
3080.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ പെരുമ്പളം ഗ്രാമപ്പഞ്ചായത്തിലെ ഗ്രാമീണറോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പെരുമ്പളം പാലം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടുകൂടി പെരുമ്പളം പ്രദേശത്തെ റോഡുകള്‍ ഉന്നതനിലവാരത്തിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
3081.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ മലയോര ഹെെവേ നിര്‍മ്മാണ പുരോഗതി റീച്ചുകള്‍ തിരിച്ച് വിശദമാക്കാമോ;
( ബി )
ഇടുക്കി ജില്ലയിലെ അലെെന്റ്മെന്റില്‍ നിന്നും ഒഴിവാക്കിയ ആറാംമെെല്‍-എളംപ്ലാശേരി-കുറത്തിക്കുടി റീച്ച് ഉള്‍പ്പെടുത്തണമെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ അലെെന്റ്മെന്റ് ഉള്‍പ്പെടുത്തുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3082.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊട്ടാരമറ്റം മുതല്‍ ആര്‍. വി. പാര്‍ക്ക് വരെയുള്ള പാലാ റിവര്‍വ്യൂ റോഡ് നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ നിലവിലുണ്ടോ; വ്യക്തമാക്കാമോ; എങ്കിൽ തടസ്സങ്ങള്‍ പരിഹരിച്ച് റോഡ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3083.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ നടക്കുന്ന മലയോര ഹൈവേയുടെ പ്രവൃത്തികള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
3084.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളെ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ ആസ്തിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടിക്രമം വിശദമാക്കുമോ;
( ബി )
അവസാനമായി പൊതുമരാമത്ത് റോഡുകളുടെ ആസ്തി പുതുക്കിയത് എന്നാണ്; നിലവിൽ ആസ്തിയിൽ ഉൾപ്പെടുത്തുന്നതിനായുള്ള എത്ര പ്രൊപ്പോസലുകൾ പെൻഡിംഗിലുണ്ട് ; വിശദമാക്കുമോ;
( സി )
കാലോചിതമായി പൊതുമരാമത്ത് റോഡുകളുടെ ആസ്തി രജിസ്റ്റർ പുതുക്കുന്നതിനും അതിനനുസൃതമായി അധിക തസ്തികകൾ സൃഷ്ടിക്കുന്നതിനും നടപടികൾ സ്വീകരിക്കുമോ?
3085.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 ല്‍ കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയുടെ നിര്‍മ്മാണത്തിനായുള്ള ടെൻഡർ ഉറപ്പിച്ചതിന്റെ രേഖകളുടെ പകർപ്പ് ലഭ്യമാക്കുമോ; ടെൻഡർ പ്രകാരം കൂമ്പാറ ആനക്കല്ലുംപാറ മുതൽ താഴെ കക്കാട് വരെ 6.700 കിലോമീറ്റർ നീളത്തില്‍ പുതിയ റോഡ് നിര്‍മ്മിക്കുന്നതിന് വ്യവസ്ഥ ചെയ്തിരുന്നോ; പുതിയ റോഡ് നിര്‍മ്മിക്കുന്നതിന് നാറ്റ് പാക്ക് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പഠന റിപ്പോർട്ടിന്റെ പകർപ്പും നാറ്റ് പാക്ക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ റോഡ് നിർമ്മാണത്തിനായി ഇറക്കിയ സർക്കാർ ഉത്തരവിന്റെ പകർപ്പും ലഭ്യമാക്കുമോ ;
( ബി )
മേൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആനക്കല്ലുംപാറ മുതൽ താഴെ കക്കാടംപൊയിൽ വരെ 6.700 കിലോമീറ്റർ നീളത്തിലുള്ള റോഡ് നിര്‍മ്മാണത്തിനായി ഭൂഉടമകൾ ആവശ്യമായ ഭൂമി സൗജന്യമായി വിട്ടു നൽകിയിട്ടുണ്ടോ; വ്യക്തമാക്കുമോ; പ്രസ്തുത ഭൂമി സർവ്വേ നടത്തി അതിർത്തി നിർണ്ണയിച്ച് പൊതുമരാമത്ത് വകുപ്പ് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് കെ.ആര്‍.എഫ്.ബി.യ്ക്ക് കൈമാറുകയും ആയതിന്റെ അടിസ്ഥാനത്തിൽ പ്രവൃത്തിയുടെ എർത്ത് വർക്ക് കരാറുകാരായ യു.എല്‍.സി.സി.എസ് തുടങ്ങുകയും ചെയ്തതിനുശേഷം ആനക്കല്ലുംപാറ താഴെ കക്കാടംപൊയിൽ റോഡിന്റെ പ്രവൃത്തി നിർത്തിവയ്ക്കാനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
കോടഞ്ചേരി താഴെ കക്കാടംപൊയിൽ വരെയുള്ള മലയോര ഹൈവേ റോഡിൽ കൂമ്പാറ ആനക്കല്ലുംപാറ മുതൽ അകമ്പുഴ താഴെ കക്കാടംപൊയിൽ വരെ 16/10/2018 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിർമ്മിക്കേണ്ട 6.7കി.മി റോഡ് ഒഴിവാക്കി മറ്റൊരു ഫണ്ട് ഉപയോഗിച്ച് നേരത്തെ പ്രവൃത്തി നടത്തിയ കക്കാടംപൊയിൽ റോഡിലൂടെ താഴെ കക്കാടം പൊയിലിലേക്ക് മലയോര ഹൈവേ ജോയിന്റ് ചെയ്തത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കുമോ; ഇപ്രകാരം 6.7 കിലോമീറ്റർ റോഡ് നിർമ്മാണം ഒഴിവാക്കിയ ഇനത്തിൽ കരാർ തുകയിൽ കുറവ് വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര രൂപയുടെ കുറവ് വരുത്തി; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ഡി )
കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ നിന്നും ഒഴിവാക്കിയ കൂമ്പാറ ആനക്കല്ലുംപാറ അകമ്പുഴ താഴെ കക്കാട് റോഡ് നിർമ്മാണത്തിന് (മലയോര ഹൈവേയിൽ നിന്നും ഒഴിവാക്കിയ പുതിയ റോഡ്) കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര തുകയാണ് അനുവദിച്ചതെന്ന് അറിയിക്കുമോ; ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഇ )
മലയോര ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന 6.7കി.മി. റോഡിന്റെ നിർമ്മാണം ഒഴിവാക്കിയിട്ടും കരാർ തുകയിൽ കുറവ് വരുത്താതെ തുക ഉയർത്തി നൽകിയതും ആദ്യത്തെ കരാർ പ്രകാരം പൂർത്തീകരിക്കേണ്ട റോഡിന് കിഫ്‌ബി മുഖേന പ്രത്യേകം തുക അനുവദിച്ചു നൽകിയതിലൂടെയും 144 കോടി രൂപയ്ക്ക് പൂർത്തിയാക്കേണ്ട പ്രോജക്ടിന് ഫലത്തിൽ 225 കോടി രൂപ ചെലവഴിച്ച സാഹചര്യത്തിൽ ഈ വിഷയത്തിന്മേല്‍ വിജിലൻസ് അന്വേഷണം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3086.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പില്‍ നിന്നും കൂത്താട്ടുകുളത്തിന് പോകുന്ന റോഡിന്റെ മുത്തോലിപുരം മൃഗാശുപത്രി ജംഗ്ഷനില്‍ നിന്നും 2.2 കിലോമീറ്റര്‍ ദൂരത്തില്‍ ആച്ചിക്കല്‍ ഭാഗത്ത് ഉദയഗിരി പളളിക്കു സമീപം എം.സി. റോഡിലേക്ക് ചേരുന്ന പി.ഡബ്ല്യൂ.ഡി. റോഡിന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ റോഡ് എന്ന് നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (റോഡ്സ് വിഭാഗം) സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ചീഫ് എഞ്ചിനീയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ എന്നറിയിക്കുമോ; വിശദമാക്കാമോ; ചീഫ് എ‍ഞ്ചിനീയര്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലതാമസം എന്തെന്ന് വിശദീകരിക്കാമോ?
3087.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ നെന്മേനി - സീതാര്‍കുണ്ട് റോഡിന്റെ ശോചനീയാവസ്ഥ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ പണികള്‍ പാതി വഴിയില്‍ നിര്‍ത്താനുണ്ടായ കാരണം വിശദമാക്കുമോ;
( സി )
ടൂറിസം കേന്ദ്രത്തിലേയ്ക്കുള്ള പ്രസ്തുത റോഡിന്റെ പ്രവൃത്തി അടിയന്തരമായി തുടങ്ങാന്‍ നടപടി സ്വീകരിക്കുമോയെന്നും റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി എന്ന് തുടങ്ങാന്‍ കഴിയുമെന്നും വിശദമാക്കുമോ?
3088.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി-മഞ്ഞപ്ര- മലയാറ്റൂര്‍ പൊതുമരാമത്ത് റോഡില്‍ കരിങ്ങാലിക്കാട് ജംഗ്ഷനിലെ കല്‍വര്‍ട്ടിന്റെ അപാകത മൂലം നിത്യവും അപകടമുണ്ടാകുന്നത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത റോഡിലെ ഇടുങ്ങിയ കല്‍വര്‍ട്ട് മാറ്റി സ്ഥാപിക്കുന്നതിനും, അപകട രഹിതമാക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3089.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍-കുറ്റിപ്പുറം പാതയിലെ കേച്ചേരി ജംഗ്ഷന്‍ വികസിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കോഴിക്കോട് ബൈപ്പാസ് പൂര്‍ത്തീകരണത്തോടെ കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂരിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ ഈ ജംഗ്ഷനില്‍ എത്തിച്ചേരുമ്പോള്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നതിനാല്‍ കേച്ചേരി ജംഗ്ഷന്‍ വികസിപ്പിക്കുന്നതിന് വേണ്ട സത്വര നടപടി സ്വീകരിക്കുമോ?
3090.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ മണ്ഡലത്തില്‍ തൊടുപുഴ ആറിനു കുറുകെ മാരിയില്‍ക്കലുങ്ക് പാലം അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപ്രോച്ച് റോഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി കൈക്കൊള്ളുമോ; വ്യക്തമാക്കുമോ?
3091.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാരിന്റെ സഹായത്തോടെ കേരളത്തിലെ ഗതാഗത രംഗത്ത് റോഡുകളുടെ നവീകരണത്തിനായും പുതിയ റോഡുകളുടെ നിർമ്മാണത്തിനായും ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾക്കായി എത്ര കോടി രൂപയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത് ;
( സി )
കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി കേന്ദ്രസർക്കാർ പണം വകയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര രൂപയാണ് ഇതിന് അനുവദിച്ചിട്ടുള്ളത് എന്നറിയിക്കുമോ;
( ഡി )
പ്രസ്തുത ഹൈവേയെ ഹൈ സ്പീഡ് കോറിഡോർ ആയി പ്രഖ്യാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഹൈവേയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും അനുവദിച്ചിട്ടുള്ള മാർഗ്ഗങ്ങൾ ഏതെല്ലാം സ്ഥലങ്ങളിലാണ് ഉണ്ടാവുക എന്ന് വ്യക്തമാക്കാമോ;
( ഇ )
ദേശീയപാത 966-ൽ രാമനാട്ടുകര മുതൽ കുളത്തൂർ (കോഴിക്കോട് എയർപോർട്ട് ജംഗ്ഷൻ) വരെയുള്ള ഭാഗം നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൽ നിന്നും അനുമതിയും ഫണ്ടും ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കുമോ?
3092.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് റോഡിന്റെ നിലവാരം ഉയര്‍ന്നപ്പോള്‍ റോഡിന്റെ ഇരു വശങ്ങളിലും നിർമ്മിച്ചിട്ടുള്ള ഓടകൾ സമീപ ഭൂനിരപ്പിനെക്കാൾ ഉയര്‍ന്നത് കാരണം ദേശീയപാത കടന്ന് പോകുന്ന ഭാഗങ്ങളില്‍ ഇരുവശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നാഷണല്‍ ഹെെവേ അതോറിറ്റി ഓഫ് ഇന്ത്യ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ നാഷണല്‍ ഹെെവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുമോയെന്നും വിശദമാക്കാമോ?
3093.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ 2021 ഒക്ടോബര്‍ 5-ാം തീയതി ചേര്‍ന്ന യോഗത്തില്‍ മലയോര ഹൈവേയുടെ അലൈന്‍മെന്റില്‍ നിന്നും ആറാം മൈല്‍, എളംപ്ലാശ്ശേരി, കുരുത്തിക്കുടി ഭാഗം ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നോ; വിശദമാക്കുമോ;
( ബി )
ആറാം മൈല്‍ മുതല്‍ ഇരുട്ടുകാനം വരെ നിലവിലുള്ള ദേശീയ പാത മലയോര ഹൈവേ ആയി ഉപയോഗിക്കുവാനും ആറാം മൈല്‍ മുതല്‍ എളംപ്ലാശ്ശേരി വരെയുള്ള ഭാഗം നിലവിലുള്ള വീതിയില്‍ പുനരുദ്ധാരണം നടത്തുവാനും അനുമതി ലഭിച്ചിരുന്നോ; വിശദമാക്കുമോ;
( സി )
എളംപ്ലാശ്ശേരി മുതല്‍ കുരുത്തിക്കുടി വരെ 5.5 മീറ്റര്‍ വീതിയില്‍ പേവര്‍ ബ്ലോക്ക് വച്ച് നിര്‍മ്മാണം നടത്തുവാൻ എടുത്ത തീരുമാനം നടപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ;
( ഡി )
പ്രദേശത്തിന്റെ പൊതുവായ വികസനത്തിനും ടൂറിസം മേഖലയുടെ വികസനത്തിനും വലിയ സാധ്യത നല്‍കുന്ന പദ്ധതിയായ മലയോര ഹൈവേയുമായി ബന്ധപ്പെട്ട് 2021 ഒക്ടോബര്‍ 5-ാം തീയതി നടന്ന യോഗത്തില്‍ എടുത്ത തീരുമാനം നടപ്പിലാക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3094.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയില്‍ നിലവില്‍ എത്ര കിലോമീറ്റര്‍ റോഡുകളുണ്ട് എന്നറിയിക്കുമോ; വിശദമാക്കാമോ;
( ബി )
ഇവയില്‍ എത്ര കിലോമീറ്റര്‍ ബി.എം. & ബി.സി. നിലവാരത്തിൽ നവീകരിച്ചിട്ടുണ്ട് എന്നറിയിക്കുമോ ; ഓരോ റോഡിന്റെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3095.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്ക് ഉയർത്തിയിട്ടില്ലാത്ത പൊതുമരാമത്ത് റോഡുകൾ പ്രസ്തുത നിലവാരത്തിലേക്ക് ഉയർത്തുവാൻ നടപടി സ്വീകരിച്ചുവരുന്നുണ്ടോ;
( ബി )
മുഴുവൻ റോഡുകളും എത്ര വർഷത്തിനുള്ളിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുമെന്ന് അറിയിക്കാമോ?
3096.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെൃട്ട കോട്ടുളി-സിവില്‍ സ്റ്റേഷന്‍ റോഡ് ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഭൂമി ഏറ്റെടുക്കല്‍ 6(1) നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുന്നതിന് ഏതെങ്കിലും സാങ്കേതികപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഭൂമി ഏറ്റെടുക്കല്‍ നടപടി അടിയന്തരമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
3097.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡിന്റെ നഷ്ടപരിഹാര വിതരണത്തിനുള്ള നടപടികൾ പുനരാരംഭിച്ചിട്ടുണ്ടോയെന്നുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് പബ്ലിക് - പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
നഷ്ടപരിഹാര വിതരണത്തിൽ നിലവിൽ എന്തെങ്കിലും പ്രതിസന്ധി നേരിടുന്നുണ്ടോയെന്നും ഭൂവുടമകൾക്ക് നഷ്ടപരിഹാരം എന്നത്തേക്ക് വിതരണം ചെയ്യാൻ കഴിയുമെന്നും വ്യക്തമാക്കുമോ?
3098.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റാേഡ് നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമാേ; പ്രസ്തുത റാേഡ് നിര്‍മ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായുള്ള ചെലവിന്റെ കേന്ദ്ര-സംസ്ഥാന അനുപാതം വിശദമാക്കുമാേ; ഭൂമി വിട്ടു നല്‍കുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക പൂര്‍ണ്ണമായും എന്നു മുതല്‍ കാെടുക്കാനാകും എന്നറിയിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമാേ?
3099.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ - മൂന്നാര്‍ റോഡ്(ആലുവ മുതല്‍ കോതമംഗലം വരെ) നാലുവരിപ്പാതയാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
3100.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ മണ്ഡലത്തിലെ ചൊറുക്കള- ബാവുപ്പറമ്പ-മയ്യിൽ-കൊളോളം എയർപോർട്ട് ലിങ്ക് റോഡിന്റെ പ്രവൃത്തി പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കാമോ?
3101.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ നിർദ്ദിഷ്ട പതിനാറുങ്ങൽ-വെന്നിയൂർ ബൈപ്പാസ് റോഡുനിർമ്മാണത്തിന്റെ നടപടികൾ ഏതു ഘട്ടത്തിലാണ്; വിശദമാക്കാമോ;
( ബി )
സാങ്കേതികാനുമതിയും, ടെണ്ടർ നടപടികളും പൂർത്തീകരിച്ച് പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് ഇനിയും എന്തെല്ലാം നടപടികളാണ് പൂർത്തീകരിക്കാനുള്ളത് എന്നറിയിക്കുമോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് കിഫ്‌ബി ബോർഡിന്റെ അനുമതി ലഭ്യമാക്കുന്നതിന് തടസ്സങ്ങൾ ഉണ്ടോ; വിശദമാക്കാമോ?
3102.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തില്‍ നിര്‍മ്മാണപ്രവൃത്തി ആരംഭിച്ച ആനയടി -കൂടല്‍ റോഡ്, ഇളമണ്ണൂര്‍ - കലഞ്ഞൂര്‍- പാടം റോഡ്, അളിയന്‍മുക്ക്- കൊച്ചുകോയിക്കല്‍ റോഡ്, മലയാലപ്പുഴ റോഡ് എന്നീ പ്രവൃത്തികളുടെ നിര്‍മ്മാണപുരോഗതി വിശദമാക്കാമോ; പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?
3103.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ കൊടുവായൂര്‍ - പുതുനഗരം ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പിട്ടുപീടിക - മാങ്കോട് റോഡിന്റെ പ്രവൃത്തി തുടങ്ങാന്‍ കഴിയാത്തതിനുള്ള കാരണങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
നിലവിലുള്ള തടസ്സങ്ങള്‍ അടിയന്തരമായി പരിഹരിച്ച് റോഡുപണി എന്ന് തുടങ്ങാന്‍ കഴിയുമെന്നും ആയത് എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
3104.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ വരുന്ന തീരദേശ ഹൈവേ ക്ലസ്റ്ററിന്റെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ; നിലവിലെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3105.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് അരയിടത്തുപാലം - കാരന്തൂര്‍ റോഡ് ഭൂമി ഏറ്റെടുക്കല്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിന്റെ ഭാഗത്തു നിന്നുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ?
കാരപൊറ്റ-ചൂലിപ്പാടം റോഡ് പ്രവൃത്തി സംബന്ധിച്ച്
3106.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന തരൂര്‍ മണ്ഡലത്തിലെ 2.45 കോടി രൂപയുടെ കാരപൊറ്റ-ചൂലിപ്പാടം റോഡ് പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ്; പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
3107.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ നിന്നും എത്ര തുകയാണ് ഒറ്റപ്പാലം ബെെപ്പാസ് നിര്‍മ്മാണത്തിന് അനുവദിച്ചിട്ടുള്ളതെന്നും പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചത് എന്നാണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്കെതിരെ ചില സ്വകാര്യ വ്യക്തികള്‍ നല്‍കിയിട്ടുള്ള കേസുകള്‍ അല്ലാതെ കാേടതിയില്‍ നിന്നും സ്റ്റേ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമാേ;
( സി )
പ്രസ്തുത നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ പുരാേഗതി വിശദമാക്കാമാേ; പ്രവൃത്തി വേഗത്തിലാക്കാന്‍ നിലവില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമാേ?
3108.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017 മുതല്‍ 2024-25 വരെയുള്ള വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ പാെതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കാനുള്ള 20% ബഡ്ജറ്റ് പ്രാെവിഷന്‍ ലഭിച്ച പാറശാല മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതാെക്കെയെന്ന് വിശദമാക്കാമാേ;
( ബി )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നബാര്‍ഡ്, സി.ആർ.എഫ്. എന്നിവ ഉപയാേഗിച്ച് പാറശാല മണ്ഡലത്തില്‍ പൂര്‍ത്തിയാക്കിയ റാേഡ് പ്രവൃത്തികളുടെ വിവരം നല്‍കാമാേ?
3109.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് മുഖേന നടപ്പിലാക്കുന്നതും കെ.ആര്‍.എഫ്.ബി.യ്ക്ക് നിര്‍വ്വഹണ ചുമതലയുള്ളതുമായ ടിപ്പു സുല്‍ത്താന്‍ റോഡ് നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ മൈനര്‍ ബ്രിഡ്ജ് നിര്‍മ്മാണപുരോഗതി വിവരം ലഭ്യമാക്കാമോ?
3110.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല മണ്ഡലത്തിലെ നെടുംകുന്നം-കാവനാൽകടവ്, തേലമൺ-പുല്ലുകുത്തി റോഡുകൾ ജൽജീവൻ പദ്ധതിയ്ക്കായി കുഴിച്ചപ്പോൾ ഉണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3111.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളംവഴി കടന്നുപോകുന്ന തൂത്തുക്കുടി ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ?
3112.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ തീരദേശ ഹൈവേ എത്ര കിലോ മീറ്റര്‍ നീളത്തിലാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ അലൈന്‍മെന്റ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ;
( സി )
കല്ല്യാശ്ശേരി മണ്ഡലത്തിലൂടെ എത്ര കിലോ മീറ്റര്‍ നീളത്തിലാണ് തീരദേശ ഹൈവേ കടന്നു പോകുന്നത്; എത്ര പാലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട് എന്നറിയിക്കുമോ?
3113.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഭാഗമായി നടത്തിയ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ഏത് ഘട്ടത്തില്‍ ആണെന്ന് വിശദമാക്കാമോ?
3114.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തില്‍ വിവിധ ഫണ്ടുകളില്‍ നിന്നും അനുവദിച്ചിട്ടുളള പൊതുമരാമത്ത് കെട്ടിട നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ഓരോ പദ്ധതികള്‍ക്കും അനുവദിച്ചിട്ടുളള തുക, പ്രവൃത്തികള്‍ അനുവദിച്ച പഞ്ചായത്ത് എന്നിവ സംബന്ധിച്ച വിവരങ്ങൾ തരംതിരിച്ച് വിശദമാക്കാമോ?
3115.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോയിൽ ടെസ്റ്റ് മുതൽ സ്ട്രക്ച്ചറൽ ഡിസൈൻ വരെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കുവാൻ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിൽ രണ്ടുവർഷംവരെ കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കുന്നത് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നശേഷം പീരുമേട് മണ്ഡലത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ കീഴിൽ എന്തൊക്കെ പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3116.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴക്കൂട്ടം മണ്ഡലത്തില്‍ നടന്നു വരുന്ന ആക്കുളം എന്‍.സി.സി. ആസ്ഥാനം, മണ്ണന്തല എന്‍.സി.സി. ആസ്ഥാനം, പാങ്ങപ്പാറ ഐ.എഫ്.എച്ച്.സി., കഴക്കൂട്ടം ഗവൺമെൻറ് എച്ച്.എസ്.എസ്., മണ്ണന്തല ഗവൺമെൻറ് എച്ച്.എസ്.എസ്., സി.ഇ.റ്റി. ലാബ് കോംപ്ലക്സ്, സി.ഇ.റ്റി. ജിയോടെക് രണ്ടാം ഘട്ടം, സൈനിക് സ്കൂള്‍ എന്നീ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും പൂര്‍ത്തീകരണം സംബന്ധിച്ച വിവരങ്ങളും വിശദമാക്കാമോ?
3117.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങൽ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിന്റെ സൈഡ് വാൾ പൊളിഞ്ഞിരിക്കുന്നത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ദേശീയപാതയോരത്ത് ഉയരത്തിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ സൈഡ് വാളിന്റെ ബലക്ഷയം വലിയ അപകടസാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വകുപ്പ് കൈകൊള്ളാൻ ഉദ്ദേശിക്കുന്ന പരിഹാരനടപടികൾ വിശദമാക്കാമോ?
3118.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴക്കൂട്ടം മണ്ഡലത്തിലെ കടംകംപള്ളി എഫ്.എച്ച്.സി.യുടെ പുതിയ കെട്ടിടം, മെഡിക്കല്‍ കോളേജ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഒന്നും രണ്ടും ഘട്ട നിര്‍മ്മാണം, ചേങ്കോട്ടുകോണം, കാര്യവട്ടം, കുളത്തൂര്‍, പൗണ്ട്കടവ് എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് എല്‍.പി. സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം, കഴക്കൂട്ടം വനിതാ ഐ.ടി.ഐ. അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക്, കാര്യവട്ടം ഗവണ്‍മെന്റ് കോളേജ് എന്നീ പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും അവയുടെ പൂര്‍ത്തീകരണം സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമാക്കാമോ?
3119.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ നെന്മാറ സി.എച്ച്.സി. കെട്ടിടം, കൊടുവായൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ കെട്ടിടം, മുതലമട ഗവണ്‍മെന്റ് ഹെെസ്കൂള്‍ കെട്ടിടം എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 2023-24 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയിട്ടും നാളിതുവരെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
3120.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് റവന്യൂ ടവര്‍ നിര്‍മ്മാണത്തിന്റെ പുരാേഗതി അറിയിക്കാമാേ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പദ്ധതി നിര്‍വ്വഹണ പട്ടിക (എക്സിക്യൂഷൻ ഷെഡ്യൂൾ) ലഭ്യമാക്കാമാേ?
3121.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുന്നിയൂർ ഗവൺമെൻറ് എച്ച്.എസ്.എസ്.-ൽ പുതിയ ഓഡിറ്റോറിയം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് സ്വീകരിച്ച നടപടി വിശദമാക്കാമോ?
3122.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ ഒലിപ്പാറ പാലം നിര്‍മ്മാണത്തിന്റെ പുരോഗതി വിവരം ലഭ്യമാക്കാമോ?
3123.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന്റെ നിലവിലെ പുരോഗതി വിശദമാക്കാമോ?
3124.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാങ്കാവ് ജംഗ്ഷനിലെ മേല്‍പ്പാലം നിര്‍മ്മാണ പ്രവൃത്തിയുടെ പൂര്‍ത്തീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
മേല്‍പ്പാലം നിര്‍മ്മാണത്തിനുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തീകരിച്ചോ; വ്യക്തമാക്കാമോ;
( സി )
മേല്‍പ്പാലം നിര്‍മ്മാണത്തിനുള്ള ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
3125.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍.എച്ച് 66 നിര്‍മ്മാണത്തിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തിലെ തോട്ടപ്പള്ളി, പായല്‍കുളങ്ങര, അമ്പലപ്പുഴ കച്ചേരിമുക്ക്, വളഞ്ഞവഴി എസ്.എന്‍. കവല, നീര്‍ക്കുന്നം മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ അടിപ്പാത/മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന്മേല്‍ എവിടെയെല്ലാമാണ് നാഷണല്‍ ഹൈവേ അതോറിറ്റി അവ അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; വ്യക്തമാക്കുമോ;
( ബി )
പായല്‍ക്കുളങ്ങര, വളഞ്ഞവഴി എസ്.എന്‍. കവല എന്നീ ഭാഗങ്ങളില്‍ തീരദേശവുമായും കുട്ടനാടുമായും ബന്ധപ്പെടുന്ന പ്രധാന സ്ഥലങ്ങള്‍ എന്ന നിലയില്‍ അടിപ്പാത നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3126.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ ഒന്നും മൂന്നും ഗോശ്രീ സമാന്തര പാലങ്ങളുടെയും എളങ്കുന്നപ്പുഴ - പൂക്കോട് പാലത്തിന്റെയും നിര്‍മ്മാണ നടപടികളുടെ പുരോഗതി വിശദമാക്കാമോ?
3127.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ മാലിപ്പുറം പാലത്തിന് എന്നത്തേക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമാേ;
( ബി )
ഇതു സംബന്ധിച്ച ഫയലിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമാേ;
( സി )
ഭരണാനുമതിക്കായി വിശദമായ എസ്റ്റിമേറ്റ് ലഭ്യമായിട്ടുണ്ടാേ; ഇല്ലെങ്കില്‍ എന്നത്തേയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമാേ?
പല്ലശ്ശന - കണ്ണനിക്കടവ് പാലം നിര്‍മ്മാണം
3128.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ പല്ലശ്ശന - കണ്ണനിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്തിയിട്ടുണ്ടോ; നിലവില്‍ എന്തെല്ലാം പ്രവൃത്തികളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പാലത്തിന്റെ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പൊതു ജനങ്ങള്‍ക്കായി പാലം എന്ന് തുറന്നു കൊടുക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
3129.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിർമ്മാണ അനുമതിയ്ക്കായി നടപടികൾ ആരംഭിച്ചിട്ടുള്ള പാറക്കൂട്ടം പാലം, പായുംതുരുത്ത് പാലം, പുല്ലൂറ്റ് പാലം എന്നിവ ഓരോന്നിനും എത്ര രൂപ വീതം അനുവദിച്ചുവെന്നും പ്രസ്തുത പാലങ്ങളുടെ നിലവിലെ സ്ഥിതി എന്താണെന്നും അറിയിക്കാമോ?
3130.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വര്‍ഷത്തെ ബ‍ഡ്ജറ്റില്‍ 20% തുക വകയിരുത്തിയ കോട്ടയം കഞ്ഞിക്കുഴി ഫ്ലൈഓവറിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
3131.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ മാമ്പ്രകന്നേല്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിന് അനുവദിച്ച തുക എത്രയെന്നും ഏതൊക്കെ സ്‍കീമില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഭരണാനുമതി, സാങ്കേതിക അനുമതി, ടെണ്ടര്‍ ചെയ്ത തീയതികള്‍, ടെണ്ടറില്‍ പങ്കെടുത്ത കരാറു കമ്പനികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3132.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ കോഹിനൂർ-പുത്തൂർപള്ളിക്കൽ-കുമ്മിണിപ്പറമ്പ്-തറയിട്ടാൽ റോഡിലെ ചെങ്ങോലിച്ചിറ പാലത്തിൽ നടന്ന അപകടത്തിൽ ഒരാൾ മരണപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ പാലത്തിന്റെ അലൈന്‍മെന്റ് മാറ്റി അപകട സാധ്യത ഒഴിവാക്കി പുതിയ പാലം നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലിന്മേൽ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; പാലം നിർമ്മിക്കുന്നതിന് മുമ്പായി നടത്തേണ്ട മണ്ണ് പരിശോധനാ പ്രവൃത്തിയുടെ ഭരണാനുമതിക്കായി ഡി.പി.ആർ. ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിൻമേൽ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( സി )
തകർന്ന പാലത്തിന്റെ കൈവരി പുനരുദ്ധരിക്കുന്ന നടപടിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
3133.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്നും 154.626 കോടി രൂപയുടെ സാമ്പത്തിക അനുമതിയും 16.12.2021-ന് 143.15 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭ്യമായിട്ടുള്ള അഴീക്കോട്-മുനമ്പം പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണത്തിനായി മുനമ്പം ഭാഗത്തെ പെട്രോള്‍ പമ്പിന്റെ സ്ഥലം ഏറ്റെടുക്കുന്നതിലുള്ള കാലതാമസം പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( സി )
പാലത്തിനായി ഏറ്റെടുക്കുന്ന പള്ളിപ്പുറം പഞ്ചായത്ത് വാങ്ങിയ സ്ഥലത്തിനും അവിടെയുള്ള കെട്ടിടത്തിനും നഷ്ടപരിഹാര തുക ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത തുക എന്നത്തേയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
പാലത്തിന്റെ നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
3134.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തിൽ കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ നെല്ലിപ്പുഴക്ക് കുറുകെ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ഇരുമ്പുപാലം തുരുമ്പെടുത്തും കാടുപിടിച്ചും നശിയ്ക്കുന്ന അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
നെല്ലിപ്പുഴ പാലം സംരക്ഷിത സ്മാരകമാക്കി മാറ്റുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഇതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പാലം മോടി പിടിപ്പിച്ച് ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും പരിപാലനത്തിനുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ ഏൽപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ?
3135.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രിപ്പ് പദ്ധതിയില്‍പ്പെട്ട കോതിപ്പാലം-ചക്കുംകടവ്-പന്നിയങ്കര ഫ്ലൈഓവര്‍ പ്രവൃത്തിയുടെ ഇതുവരെ പൂര്‍ത്തീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയായിട്ടുണ്ടോ; വ്യക്തമാക്കാമോ?
3136.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കുട്ടമ്പുഴ ഗ്രാമപ്പഞ്ചായത്തിലെ മണികണ്ഠന്‍ ചാല്‍ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
വനംവകുപ്പിന്റെ ഭാഗത്തുനിന്നും പ്രസ്തുത പദ്ധതിക്ക് എൻ.ഒ.സി. ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( സി )
നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് പാലം നിര്‍മ്മാണത്തിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3137.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവനക്കടവ് പാലം, ഇഞ്ചത്തൊട്ടി പാലം, ചെറുവട്ടൂര്‍ അടിവാട്ട് പാലം, പിണ്ടിമന പഞ്ചായത്തിലെ പുലിമല പാലം എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബ്രിഡ്ജസ് വിഭാഗം ഇതുവരെ സ്വീകരിച്ച നടപടികള്‍ പാലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3138.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ലായി ലിഫ്റ്റ് ഇറിഗേഷന്‍ കടവിനു കുറുകെയുളള കുറുമാലി പാലത്തിന്റെ നിര്‍മ്മാണത്തിനുള്ള പുതുക്കിയ ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ച എസ്റ്റിമേറ്റിന് അനുമതി നല്കിയിട്ടുണ്ടോ: അതിനുള്ള ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടാേ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമാേയെന്നും വ്യക്തമാക്കുമോ?
3139.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.എൽ.ടി.എഫ്., ഫ്ലെഡ്, റണ്ണിംഗ് കോൺട്രാക്ട് ഫണ്ടുകൾ എന്നിവ ഇപ്പോൾ അനുവദിക്കാറുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ ഒൻപത് വർഷക്കാലം കാസർകോട് ജില്ലയ്ക്ക് പ്രസ്തുത മൂന്ന് ഫണ്ടുകളിൽ നിന്ന് എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( സി )
അനുവദിച്ച ഫണ്ടുകൾ വിനിയോഗിച്ച് അഭിവൃദ്ധിപ്പെടുത്തിയ റോഡുകളുടെ പേരു വിവരം, ചെലവഴിച്ച തുക എന്നിവ മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?
3140.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി അടങ്കലിന്റെ 50% വരെ വെട്ടിക്കുറവ് വരുത്താനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ പദ്ധതികൾ മുൻഗണന അടിസ്ഥാനത്തിൽ പുന: ക്രമീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ഇപ്രകാരം പുന: ക്രമീകരിച്ചിട്ടുണ്ടെങ്കിൽ മുൻഗണന അടിസ്ഥാനത്തിൽ ആകെ ചെലവഴിക്കേണ്ട പദ്ധതി വിഹിതം എത്രയാണെന്നറിയിക്കുമോ; നാളിതുവരെ എത്ര രൂപ ചെലവഴിച്ചുവെന്നും ഇത് ബജറ്റിൽ വകുപ്പിനായി വകയിരുത്തിയ ആകെ പദ്ധതി വിഹിതത്തിന്റെ എത്ര ശതമാനമാണെന്നും വ്യക്തമാക്കുമോ?
3141.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എം.സി. റോഡ് നാല് വരിയാക്കല്‍ പദ്ധതിയ്ക്ക് തീരുമാനം എടുത്തിട്ടുണ്ടോയെന്നും ഈ പദ്ധതിക്കായി സാധ്യതാ പഠനം നടത്തിയിട്ടുണ്ടോയെന്നും അറിയിക്കുമോ; വാഹനങ്ങളുടെ ബാഹുല്യം കൂടിയ സാഹചര്യത്തില്‍ പ്രസ്തുത റോഡ് നാല് വരിയാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3142.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം-അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി ഉപേക്ഷിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ; പ്രസ്തുത വിഷയത്തിൽ കേന്ദ്രസർക്കാരുമായി നടത്തിയ കത്തിടപാടുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് നാളിതുവരെ സംസ്ഥാനസർക്കാർ എന്തെങ്കിലും തുക ചെലവഴിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ഇനം തിരിച്ചു വ്യക്തമാക്കുമോ?
3143.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാര ഇനത്തിൽ സംസ്ഥാനം നൽകേണ്ടത് എത്ര കോടി രൂപയാണെന്നും പ്രസ്തുത തുക ഏത് രീതിയിൽ കണ്ടെത്തുവാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( ബി )
കിഫ്‌ബിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ ആയിട്ടുള്ള സാഹചര്യത്തിൽ, ഫണ്ട് കണ്ടെത്തുന്നതിന് മറ്റെന്തെങ്കിലും മാർഗ്ഗങ്ങൾ സർക്കാർ ആലോചിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
3144.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് പാലങ്ങളുടെ അടിഭാഗം വൃത്തിഹീനമായും ഉപയോഗശൂന്യമായും കിടക്കുന്നത് മാറ്റി ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കിത്തീർക്കാൻ ഇതുവരെ ഏതെല്ലാം സ്ഥലത്താണ് പ്രവർത്തനം നടത്തിയതെന്ന് വ്യക്തമാക്കാമോ; ആലപ്പുഴ ജില്ലയില്‍ ഇത്തരത്തില്‍ ഏറ്റെടുത്ത പാലങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം പാലങ്ങളാണ് മനോഹരമായി ദീപാലംകൃതമാക്കി ടൂറിസ്റ്റുകളെയുള്‍പ്പെടെ ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റിയിട്ടുള്ളത് എന്ന വിശദാംശം ലഭ്യമാക്കുമോ?
3145.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി അറിയിക്കുമോ;
( ബി )
ഈ പ്രവൃത്തികളില്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികളില്‍ കാലതാമസം നേരിടുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?
3146.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുമരാമത്ത് വകുപ്പിന് കീഴില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോന്നിന്റെയും തുകയും നിലവിലെ അവസ്ഥയും വിശദമാക്കാമോ?
3147.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് എന്‍.ജി.ഒ. ക്വാർട്ടേഴ്സ് മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്നറിയിക്കുമോ;
( ബി )
മാസ്റ്റര്‍ പ്ലാനിന്റെ രൂപരേഖ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുളള പദ്ധതികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3148.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ ആവശ്യമായ ഉദ്യോഗസ്ഥരില്ലാത്തതിനാൽ പ്രവർത്തനം തടസ്സപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പുതുപ്പള്ളി മണ്ഡലത്തിൽ നിലവിൽ ജല അതോറിറ്റി പ്രവൃത്തി പൂർത്തിയാക്കി ക്വാളിറ്റി പരിശോധനയ്ക്കായി പൊതുമരാമത്ത് വകുപ്പിനു കൈമാറിയ എത്ര പ്രൊപ്പോസലുകൾ തീർപ്പാക്കുവാനുണ്ട്; വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രൊപ്പോസലുകളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ; പൊതുമരാമത്ത് വകുപ്പിലെ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
3149.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടൂര്‍ മണ്ഡലത്തില്‍ 2016 മേയ് മുതല്‍ നാളിതുവരെ പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ഈ കാലയളവിൽ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
3150.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി ജോയി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66-ന്റെ പൂര്‍ത്തീകരണത്തിനായി നിര്‍മ്മിക്കേണ്ട എലിവേറ്റഡ് ഹെെവേകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഏതൊക്കെ ഹെെവേകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്; എലിവേറ്റഡ് ഹെെവേകളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ തുരങ്കപാതകളുടെ വിശദാംശം അറിയിക്കാമോ;
( ഡി )
വയനാട് തുരങ്കപാതയുടെ പുരോഗതി വിശദമാക്കാമോ?
3151.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എച്ച്. സലാം
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം കേന്ദ്രത്തിന് മുമ്പില്‍ പുതുതായി സമര്‍പ്പിച്ച ദേശീയപാതാ വികസനപദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ദേശീയപാത നിലവാരത്തില്‍ വികസിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ; പ്രസ്തുത റോഡുകള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ്;
( സി )
പോര്‍ട്ട് കണക്ടിവിറ്റി റോഡുകള്‍ വികസിപ്പിക്കുന്നതിന് ദേശീയപാത അതോറിറ്റി പദ്ധതി തയ്യാറാക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?
3152.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് എത്ര ഭൂമിയാണ് ഏറ്റെടുത്തിട്ടുളളതെന്നും, ഇതിനുള്ള പ്രതിഫലമായി എത്ര രൂപയാണ് നല്‍കിയിട്ടുളളതെന്നും വിശദമാക്കാമോ;
( ബി )
ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പെട്ട അലെെന്‍മെന്റ് നടപടികള്‍ ആരംഭിച്ചത് എന്നാണെന്നും, ആയത് എന്നാണ് പൂര്‍ത്തീകരിച്ചിട്ടുളളതെന്നും വിശദമാക്കാമോ;
( സി )
ദേശീയപാത കടന്നുപോകുന്ന കായംകുളം മണ്ഡലത്തിന്റെ ഭാഗങ്ങളില്‍ എത്ര അടിപ്പാതകള്‍ ഉണ്ടെന്നും, അവ ഏതൊക്കെയാണെന്നും പുതുതായി ഉള്‍പ്പെടുത്തിയിട്ടുളള അടിപ്പാതകള്‍ ഏതൊക്കെയാണെന്നും, ഓരോന്നിന്റെയും വീതിയും ഉയരവും എത്രയാണെന്നും വിശദമാക്കാമോ;
( ഡി )
ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പായി ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ആരാഞ്ഞിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഇ )
ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട അലെെന്‍മെന്റ് തയ്യാറാക്കുന്ന ഏതെങ്കിലും ഘട്ടത്തില്‍ കായംകുളം മണ്ഡലത്തിലെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3153.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ കോടംതുരുത്ത് സ്ഥിതി ചെയ്യുന്ന അമിനിറ്റി സെന്റര്‍ ദേശീയ പാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോമ്പൗണ്ട് വാള്‍ ഉള്‍പ്പെടെ പൊളിച്ചിട്ടിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിര്‍മ്മാണ സാധനങ്ങള്‍ അമിനിറ്റി സെന്ററിന്റെ കോമ്പൗണ്ടില്‍ ഇടുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
അമിനിറ്റി സെന്ററിന്റെ പ്രവർത്തനം തടസ്സപ്പെടുന്ന രീതിയിൽ അമിനിറ്റി സെന്ററിന് നാശനഷ്ടം വരുത്തിയ ദേശീയപാത നിര്‍മ്മാണ കമ്പനിയില്‍ നിന്നും നഷ്ട പരിഹാരം വാങ്ങുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3154.
ഡോ. എം. കെ. മുനീർ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ലാബുകളില്ലാത്ത ഓടകളിൽ വീണ് അപകടങ്ങൾ പതിവാകുന്നത് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇത്തരം ഓടകളുടെ സമീപം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
എല്ലാ ഓടകളിലും സ്ലാബിട്ട് അപകടരഹിതമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ എന്നറിയിക്കുമോ?
3155.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പീപ്പിള്‍സ് റസ്റ്റ് ഹൗസ് പദ്ധതി വിവിധ ജനവിഭാഗങ്ങള്‍ക്ക് എപ്രകാരം പ്രയോജനകരമായെന്ന് വിശദമാക്കാമോ;
( ബി )
‌ഈ പദ്ധതി ആരംഭിച്ചശേഷം വടകര റെസ്റ്റ് ഹൗസില്‍ എത്ര ബുക്കിംഗുകള്‍ നടന്നിട്ടുണ്ടെന്നും ഇതിലൂടെ സര്‍ക്കാരിന് എത്ര വരുമാനം ഉണ്ടായെന്നും അറിയിക്കാമോ;
( സി )
ഈ പദ്ധതി ആരംഭിച്ചശേഷം വടകര റെസ്റ്റ് ഹൗസില്‍ നടത്തിയതും നടന്നുവരുന്നതുമായ പുനരുദ്ധാരണ പ്രവൃത്തികള്‍ ഏതാെക്കെയെന്ന് പ്രവൃത്തികളുടെ അടങ്കല്‍ തുക സഹിതം വിശദമാക്കാമോ?
3156.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ചൂട്ടാട് ബീച്ചിലെ സാഹസിക പാര്‍ക്കിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തി എപ്പോൾ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കുമോ?
3157.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷത്തിൽ സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാർ പദ്ധതി അടങ്കലിന്റെ 50% വരെ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിനെ തുടർന്ന് വിനോദസഞ്ചാര വകുപ്പിലെ പദ്ധതികൾ മുൻഗണനാ അടിസ്ഥാനത്തിൽ പുനഃക്രമീകരിച്ചത് പ്രകാരം വകുപ്പിന് ചെലവഴിക്കേണ്ട പദ്ധതി വിഹിതം എത്രയാണ്; ഇതുവരെ എത്ര രൂപ ചെലവഴിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ബജറ്റിൽ വിനോദസഞ്ചാര വകുപ്പിന് അനുവദിച്ച ആകെ പദ്ധതി വിഹിതത്തിന്റെ എത്ര ശതമാനമാണെന്നും വ്യക്തമാക്കാമോ?
3158.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി ദെലീമ
ശ്രീ. എം.വിജിന്‍
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കടല്‍ത്തീരങ്ങള്‍ പൂര്‍ണ്ണമായും വിനോദസഞ്ചാര കേന്ദ്രങ്ങളായി ഉപയോഗപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
വിനോദസഞ്ചാരത്തെ പരമാവധി പ്രോത്സാഹിപ്പിക്കുംവിധം ബീച്ച് കണക്ടിവിറ്റി വികസിപ്പിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്; വ്യക്തമാക്കുമോ;
( സി )
ബീച്ചുകളില്‍ ബോട്ട് സര്‍വ്വീസുകള്‍ വികസിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; നിലവില്‍ ബോട്ട് സര്‍വ്വീസുകള്‍ നടന്നുവരുന്ന ബീച്ചുകളുടെ വിശദവിവരം നല്‍കാമോ;
( ഡി )
കപ്പല്‍ മാര്‍ഗ്ഗമുള്ള വിനോദസ‍ഞ്ചാരത്തിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബീച്ചുകളുടെ വിശദാംശം അറിയിക്കാമോ;
( ഇ )
ബീച്ചുകളിലെ സുരക്ഷാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3159.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ മലങ്കര ടൂറിസം പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
സംസ്ഥാനത്ത് ഏതൊക്കെ പദ്ധതികള്‍ക്കാണ് സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
3160.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുത്തൻ പ്രവണതകളും സഞ്ചാരികളുടെ അഭിരുചിയും ടൂറിസം സംരംഭകരെ പരിചയപ്പെടുത്തുന്നതിന് സ്ഥിരം സംവിധാനമൊരുക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
ടൂറിസം സംരംഭകരെ ശാക്തീകരിക്കുന്നതിനുവേണ്ടി ടൂറിസം മേഖലയിൽ ഇൻഡസ്ട്രി കണക്ട് എന്ന സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
പ്രസ്തുത വിഷയത്തിന്റെ ഭാഗമായി ടൂറിസം നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനും ടൂറിസം സംരംഭങ്ങൾക്ക് ആവശ്യമായ എല്ലാവിധ സർക്കാർ പിന്തുണയും ഉറപ്പാക്കുന്നതിനും വേണ്ടി എല്ലാ വർഷവും ടൂറിസം നിക്ഷേപകസംഗമം നടത്തുന്നതിനുദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( ഡി )
മുൻവർഷങ്ങളിൽ സംസ്ഥാനത്ത് നടത്തിയ ടൂറിസം നിക്ഷേപകസംഗമത്തിന്റെ ഫലമായി ഏതെല്ലാം വിഭാഗത്തിൽപെടുന്ന സംരംഭകരെ കേരളത്തിലേക്ക് ആകർഷിക്കുവാൻ കഴിഞ്ഞിട്ടുണ്ട്; വിശദീകരിക്കുമോ?
3161.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം ലെഷർ ആന്റ് അഡ്വെഞ്ചർ പദ്ധതിയുടെ ടെൻഡറിൽ പങ്കെടുക്കാനായി വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്ന സ്ഥാപനം മുൻ വർഷം 10 ലക്ഷം രൂപ വിറ്റുവരവ് തെളിയിക്കാനായി ഡി.ടി.പി.സി.-ക്ക് സമർപ്പിച്ച രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ?
3162.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21- ലെ സർക്കാരിന്റേയും നിലവിലെ സർക്കാരിന്റേയും കാലയളവിൽ പാലക്കാട് ജില്ലയിൽ ടൂറിസം വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിൽ ടൂറിസം മേഖലയിൽ പുതുതായി ഭരണാനുമതി നൽകിയിട്ടുള്ള പദ്ധതികൾ ഏതെല്ലാമാണെന്നും ഇപ്രകാരം ഭരണാനുമതി നൽകിയിട്ടുള്ള പ്രവൃത്തികൾ ആരംഭിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്നും വിശദമാക്കാമോ?
3163.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബീച്ച് ടൂറിസം പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്;
( ബി )
അഴീക്കോട് മണ്ഡലത്തിലെ അഴീക്കല്‍ ബീച്ചില്‍ ഇത്തരത്തില്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
3164.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-മുതല്‍ നാളിതുവരെ വിവിധ ജില്ലകളിലായി ടൂറിസം പ്രമോഷനുമായി ബന്ധപ്പെട്ട് എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഈ കാലയളവില്‍ പശ്ചാത്തല സൗകര്യ വികസനങ്ങള്‍ക്കായി എത്ര കോടി രൂപ വിനിയോഗിച്ചിട്ടുണ്ടെന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ?
3165.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2016 ന് ശേഷം വിനോദസഞ്ചാര വകുപ്പ് ആരംഭിച്ച പദ്ധതികൾ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
ഇതിൽ ഏതെല്ലാം പദ്ധതികളാണ് പൂർത്തീകരിച്ചതെന്ന് വ്യക്തമാക്കുമോ?
3166.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ സമ്പൂര്‍ണ സ്ത്രീസൗഹൃദ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമാക്കി വികസിപ്പിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതി വിശദീകരിക്കാമോ;
( ബി )
പ്രസ്തുതു പദ്ധതി ഇപ്പോള്‍ ഏതുഘട്ടത്തിലാണ്; വിശദമാക്കാമോ;
( സി )
ഒറ്റയ്ക്ക് കേരളം സന്ദര്‍ശിക്കുന്ന സ്ത്രീസഞ്ചാരികള്‍ക്ക് സുരക്ഷിതത്വവും മികച്ച അടിസ്ഥാന സൗകര്യവും ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
3167.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് ഓരോ സാമ്പത്തിക വർഷവും ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട വിനോദസഞ്ചാര പദ്ധതികളുടെ നിലവിലെ സ്ഥിതി, നാളിതുവരെ അനുവദിച്ച തുക, ചെലവഴിച്ച തുക, പദ്ധതികൾ പൂർത്തീകരിക്കാൻ ഇനി ആവശ്യമായ തുക, ഏതെങ്കിലും പദ്ധതികൾ ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കാരണം എന്നിവ വിശദമാക്കുമോ?
3168.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാരികൾക്ക് കൂടുതൽ മെച്ചപ്പെട്ട വിനോദാനുഭവങ്ങൾ ഉറപ്പാക്കുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ടൂറിസം മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ബൃഹത്തായ വിനോദസഞ്ചാര പദ്ധതികൾ ആരംഭിക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
3169.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഹെലി ടൂറിസം പദ്ധതിയില്‍ ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂർ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഹെലിപ്പാഡുകള്‍ സ്ഥാപിക്കുന്നതിന് ഗുരുവായൂര്‍ നഗരസഭ സന്നദ്ധത അറിയിച്ചിട്ടുണ്ടോ; വിശദമാക്കാമാേ?
3170.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും നഗരകേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകാെണ്ട് ഹെലികോപ്റ്റര്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
എയര്‍ കണക്റ്റിംഗ് കേരള പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് സ്വകാര്യ സംരംഭകരുടെയും പ്രവാസി സംരംഭകരുടെയും പങ്കാളിത്തം ഉറപ്പാക്കുാൻ പദ്ധതിയുണ്ടോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ അംഗീകാരവും ലഭിക്കുന്നതിനുളള തുടര്‍നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
3171.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗവൺമെന്റ് ഗസ്റ്റ് ഹൗസുകളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഓരോ ജില്ലയിലുമുള്ള ഗസ്റ്റ് ഹൗസുകളുടെ ചാർജ്ജുള്ള ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക മേൽവിലാസവും ഫോൺ നമ്പറും ഇ-മെയിൽ ഐഡിയും ലഭ്യമാക്കാമോ?
3172.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ മുല്ലക്കൊടി ടൂറിസം പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ?
3173.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടൂര്‍ മണ്ഡലത്തിലെ വാണിയമ്പലം ടൗണ്‍ സ്ക്വയര്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ;
( ബി )
പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രസ്തുത ടൗണ്‍ സ്ക്വയര്‍ എന്നത്തേയ്ക്ക് തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
3174.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണത്തിനായി വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്ന സ്ഥാപനം തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ സമർപ്പിച്ച ഗ്ലാസ്‌ ബ്രിഡ്ജ് എക്സ്പെർട്ടുകളുടെ വിവരം ലഭ്യമാക്കുമോ;
( ബി )
ഇവർ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണോ എന്ന് വ്യക്തമാക്കുമോ?
3175.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടൂറിസം വകുപ്പിന് കീഴില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികളും അവയുടെ ഓരോന്നിന്റെ തുകയും നിലവിലെ അവസ്ഥയും അറിയിക്കാമോ;
( ബി )
ഈ കാലഘട്ടത്തില്‍ ടൂറിസം വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികള്‍ ഏതൊക്കെയാണ്; വ്യക്തമാക്കാമോ?
3176.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ക്കിയോളജി വിഭാഗത്തിന്റെ നടത്തിപ്പു ചുമതലയിലുണ്ടായിരുന്ന മടവൂര്‍പാറ ഗുഹാക്ഷേത്രം ഡി.ടി.പി.സി.യ്ക്ക് കെെമാറുന്നതിനായി തയ്യാറാക്കിയ എഗ്രിമെന്റിന്റെ ഡ്രാഫ്റ്റ് അംഗീകരിച്ചു നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മടവൂര്‍പാറ ഗുഹാക്ഷേത്രം ഡി.ടി.പി.സി.യ്ക്ക് കൈമാറുന്നതിനായുള്ള നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത കേന്ദ്രത്തില്‍ ഡി.ടി.പി.സി. വിഭാവനം ചെയ്യുന്ന പ്രോജക്ടുകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
3177.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ കാരേറ്റ് കടലുകാണിപ്പാറയിലെ രണ്ടാംഘട്ട ടൂറിസം പദ്ധതിയുടെ നിലവിലെ അവസ്ഥ അറിയിക്കുമോ?
3178.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പളളി ബീച്ച് ടൂറിസം പദ്ധതിയ്ക്കായി 2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ പദ്ധതിയുടെ 20% തുകയായ രണ്ടു കോടി രൂപ അനുവദിച്ചതിന്‍പ്രകാരം പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ; വിശദാംശം നല്‍കാമോ?
3179.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ ഉള്‍പ്പെടുത്തി മണലൂര്‍ നിയോജകമണ്ഡലത്തിലെ ചൂണ്ടല്‍ ഗ്രാമപ്പഞ്ചായത്തില്‍ പാറന്നൂര്‍ചിറ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി ഇറിഗേഷന്‍ വകുപ്പിന്റെ നിരാക്ഷേപപത്രം ലഭ്യമായിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് വേണ്ട സത്വര നടപടി സ്വീകരിക്കുമോ?
3180.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകനാര്‍ കാവ് പെെതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന മ്യൂസിയത്തിന്റെ നിര്‍മ്മാണപ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളള പ്രധാന പ്രവൃത്തികള്‍ എന്തൊക്കെയെന്ന് പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ച തുക സഹിതം വിശദമാക്കാമോ;
( ബി )
ഈ പ്രവൃത്തിക്കായി തുക വകയിരുത്തി ഒരു വര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെ ആരംഭിക്കാന്‍ സാധിക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3181.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പീരുമേട്ടിലെ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനായി എന്തൊക്കെ പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ഈ കാലഘട്ടത്തിൽ ഇടുക്കി ജില്ലയിലെ മറ്റു ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ വാഗമണ്ണിൻറെ സമഗ്ര വികസനത്തിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാൻ നടപടി സ്വീകരിക്കാമോയെന്ന് അറിയിക്കുമോ;
( ഡി )
വാഗമണ്ണിൽ ഒരു അന്താരാഷ്ട്ര ആർട്ട് വില്ലേജ് സ്ഥാപിക്കുവാൻ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ;
( ഇ )
അവധി ദിവസങ്ങളിൽ വാഗമണ്‍ ടൂറിസം കേന്ദ്രത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹാരിക്കുന്നതിനായി നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
3182.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-26 കാലഘട്ടത്തില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെ; ഇവയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിലെ പഴശ്ശി-പടിയൂര്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കാരവാന്‍ പാര്‍ക്ക് പദ്ധതിയുടെ സാധ്യത പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ?
3183.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഗാടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കായംകുളം കായലോര ടൂറിസം പദ്ധതികള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കൈമാറിയിട്ടും പൊതുജങ്ങള്‍ക്ക് പ്രയോജനകരമാകുംവിധം തുറന്ന് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതികള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനകരമാകുംവിധം നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
3184.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ ടൂറിസം വകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന വാമനപുരം ഹെെവേ അമിനിറ്റി സെന്റര്‍ പദ്ധതിയില്‍ എന്തെല്ലാം പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇതിന്റെ നിര്‍മ്മാണ ചുമതല ആര്‍ക്കാണെന്നും എത്ര തുകയാണ് ഇതിനായി വിനിയോഗിക്കുന്നതെന്നും വിശദമാക്കാമോ?
3185.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള ടൂറിസം രംഗത്ത് കേരളം ഒരു ബ്രാൻഡായി ശ്രദ്ധിക്കപ്പെടാനും, വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനുമായി ടൂറിസം വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കേരളത്തിൽ എത്തുന്ന വിദേശസഞ്ചാരികളെ അതിവേഗം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ അവരെ സുരക്ഷിത മേഖലയിലേക്ക് മാറ്റുന്നതിനും സംവിധാനം ഒരുക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
3186.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എ. രാജ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ ഗുണനിലവാരമുള്ള സൗകര്യങ്ങള്‍ ലോകോത്തര നിലവാരത്തിലേയ്ക്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രധാന പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള കണക്ടിവിറ്റിയുടെ കാര്യത്തില്‍ ഉണ്ടായ പുരോഗതി വിശദമാക്കാമോ;
( സി )
സഞ്ചാരികളുടെ സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ഡി )
വിനോദസഞ്ചാരികളുടെ താമസസൗകര്യങ്ങൾക്കായി എന്തെല്ലാമാണ് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടപ്പിലാക്കിവരുന്നത്; വിശദമാക്കാമോ?
3187.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ൽ സംസ്ഥാനത്തെ അംഗീകൃത ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഓരോന്നിലും എത്തിച്ചേർന്ന ടൂറിസ്റ്റുകളുടെ ആകെ എണ്ണവും ഓരോ ഡെസ്റ്റിനേഷനിലും ഏർപ്പെടുത്തിയിട്ടുള്ള ശുചിമുറികളുടെ എണ്ണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വിശദാംശവും ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് വിവിധ ടൂറിസം ഡെസ്റ്റിനേഷനുകളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല എന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3188.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള ലൈഫ് ഗാർഡുകളുടെ സേവനവേതന വ്യവസ്ഥകൾ വ്യക്തമാക്കുമോ; ഇവരുടെ വേതനം പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ലൈഫ് ഗാർഡുകൾക്ക് എല്ലാ ടൂറിസം ഡെസ്റ്റിനേഷനുകളിലും ഷെൽട്ടറുകളും ശുചിമുറികളും ഉൾപ്പെടെ ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3189.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം ലെഷർ ആന്റ് അഡ്വെഞ്ചർ പദ്ധതിയുടെ ടെൻഡറിൽ പങ്കെടുക്കുന്നതിനായി വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്ന സ്ഥാപനം തിരുവനന്തപുരം ഡി.ടി.പി.സി.യ്ക്ക് സമർപ്പിച്ച രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ?
3190.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ ടൂറിസം ഹബ്ബായി സംസ്ഥാനത്തെ വളർത്തുന്നതിന് സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ടൂറിസത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ സ്വകാര്യ മേഖലയുടെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് എന്തെല്ലാം പുതിയ നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദാംശം ലഭ്യമാക്കുമോ?
3191.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എം.വിജിന്‍
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീര്‍ത്ഥാടന-പൈതൃക വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിവരുന്നത്; വിശദമാക്കാമോ;
( ബി )
തീര്‍ത്ഥാടന ടൂറിസം വികസിപ്പിക്കുന്നതിന് റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് നടപ്പാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ശബരിമലയിലെ തീര്‍ത്ഥാടന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കുന്നത്; വ്യക്തമാക്കാമോ;
( ഡി )
ഏതെല്ലാം മൈക്രോ സൈറ്റുകളാണ് തീര്‍ത്ഥാടന/പൈതൃക ടൂറിസവുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്നതെന്നുള്ള വിശദാംശം നല്‍കാമോ?
3192.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ലിറ്റററി സര്‍ക്യൂട്ടില്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ പഴയ മലബാർ പ്രവിശ്യയായ പുന്നയൂര്‍ക്കുളത്തെ കമലാ സുരയ്യ സ്മാരക നിലയം കൂടി ഉള്‍പ്പെടുത്താൻ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
3193.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024ലെ നെഹ്റു ട്രോഫി വള്ളംകളിയിൽ മത്സരിച്ച വള്ളങ്ങൾക്കുള്ള ബോണസ് തുകകൾ പൂർണമായി നൽകിക്കഴിഞ്ഞോയെന്ന് അറിയിക്കാമോ;
( ബി )
സി.ബി.എൽ. മത്സരങ്ങൾ കൂടുതൽ ആകർഷകമാക്കാൻ ഈ വർഷം എന്തൊക്കെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
വള്ളംകളി മത്സരങ്ങൾ കൂടുതൽ ജനകീയമാക്കാൻ മറ്റു ജില്ലകളിൽ കൂടി വള്ളംകളി മത്സരങ്ങൾ നടത്തുവാൻ തീരുമാനമെടുത്തിട്ടുണ്ടോ;
( ഡി )
നെഹ്റു ട്രോഫി വള്ളംകളിയിലെ സ്റ്റാർട്ടിങ് സംവിധാനം കുറ്റമറ്റതാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ഇ )
സ്റ്റാർട്ടിങ് സംവിധാനം സംബന്ധിച്ച് എന്തെങ്കിലും പരാതികൾ നിലനിൽപ്പുണ്ടോ; എങ്കിൽ അതിന് എന്തൊക്കെ പരിഹാരമാർഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.