UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
04.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2672.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ നിലപാട് മൂലം കേരളത്തിലെ സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ കാലത്ത് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ചേർന്ന് സഹകരണരംഗത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ബാങ്കുകളുടെ ബിസിനസ് ഏജന്റ് (ബാങ്കിങ് കറസ്പോണ്ടന്റ്) ആകുവാൻ വില്ലേജ്‍ തലത്തിൽ വായ്‌പേതര സഹകരണ സംഘങ്ങൾക്കും ബാങ്കിങ് പ്രവർത്തനത്തിനുള്ള അനുമതി നല്‍കുമെന്ന കേന്ദ്ര നിർദേശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നടപടി സംസ്ഥാനത്തെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും മറ്റ് ഏജൻസികളുടെയും സേവനങ്ങൾ പ്രാഥമിക കാർഷികവായ്പാ സഹകരണ സംഘങ്ങളിലൂടെ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നടപടി സംസ്ഥാനത്തെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തെ സഹകരണരംഗത്തിന് നല്‍കിവരുന്ന എല്ലാ പിന്തുണയും പിന്‍വലിക്കുമെന്നും പാര്‍ട്ടി അനുഭാവികളുടെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നുമുള്ള പ്രതിപക്ഷ രാഷ്ട്രീയ നിലപാട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
2673.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സഹകരണ വകുപ്പ് ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡിലൂടെ നിലവില്‍ എത്ര പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ആവശ്യത്തിന് മാസത്തില്‍ ചെലവഴിക്കുന്ന തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
പെന്‍ഷന്‍ ബോര്‍ഡിലെ നിക്ഷേപ തുക എല്‍.ഐ.സി. പോലുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സഹകരണ വകുപ്പ് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
2674.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സ്ഥാപനങ്ങളിൽ നിന്ന് കർഷകർക്കുള്ള ഹ്രസ്വകാല, ദീർഘകാല വായ്പകള്‍ക്ക് പദ്ധതി തുകയുടെ എത്ര ശതമാനമാണ് അനുവദിക്കുന്നതെന്നും വായ്പയായി എത്ര രൂപ വരെ അനുവദിക്കുമെന്നും വ്യക്തമാക്കുമോ?
2675.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് ബാങ്ക് തിരിച്ച് വിശദാംശങ്ങൾ നൽകാമോ;
( ബി )
ആനുകൂല്യം ലഭിക്കാത്ത അപേക്ഷകരുടെ വിശദ വിവരങ്ങളും ആയതിന്റെ കാരണവും ബാങ്ക് തിരിച്ച് വിശദമാക്കുമോ?
2676.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ബാങ്കുകളിൽനിന്ന് വീട് ഉൾപ്പെടുന്ന ഭൂമി പണയപ്പെടുത്തി ലോൺ കൊടുക്കുന്നതിൽ എന്തെങ്കിലും ഭേദഗതികൾ വരുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഇക്കാര്യത്തിൽ വകുപ്പ് എന്തെങ്കിലും നിർദ്ദേശങ്ങൾ ബാങ്കുകൾക്ക് നൽകിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
2677.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പില്‍ വിജിലന്‍സ് സംവിധാനം നടപ്പിലാക്കിയതെന്നാണെന്നും എന്തെല്ലാമായിരുന്നു ലക്ഷ്യങ്ങളെന്നും എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
സഹകരണ വിജിലന്‍സ് സംവിധാനത്തിന്റെ നിലവിലെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സഹകരണ വിജിലന്‍സ് വിഭാഗം എത്ര കേസുകള്‍ കണ്ടുപിടിച്ചു ;വിശദാംശം ലഭ്യമാക്കുമോ?
2678.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടെന്ന് വിശദമാക്കുമോ?
2679.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍കൃഷി, പച്ചക്കറികൃഷി, ജൈവകൃഷി തുടങ്ങിയ സ്വകാര്യ കൃഷികള്‍ക്ക് സഹകരണ സ്ഥാപനങ്ങള്‍ മുഖേന ഹ്രസ്വകാല വായ്പകള്‍ അനുവദിക്കാനും ഈ മേഖലയില്‍ സര്‍ക്കാര്‍ പലിശ സബ്സിഡി അനുവദിക്കാനും നടപടികള്‍ ഉണ്ടാകുമോ; വിശദമാക്കാമോ?
2680.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാളിതുവരെ നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതി പ്രകാരം ഗുരുവായൂർ മണ്ഡലത്തിലെ വിവിധ സഹകരണ ബാങ്കുകൾ എത്ര വായ്പക്കാരുടെ വായ്പ കുടിശ്ശിക ഒറ്റ തവണയായി തീർപ്പാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ; വായ്പക്കാരുടെ പേരടക്കമുള്ള വിശദവിവരം ലഭ്യമാക്കുമോ?
2681.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ നിയമപ്രകാരം ജപ്തി നടപടികൾ നേരിടുന്ന വായ്പാ കാലാവധി കഴിയാത്ത വായ്പകളിൽ, വായ്പ കുടിശ്ശിക തുക മാത്രം അടച്ചു തീർക്കുന്ന പക്ഷം ബാങ്കിന്/സംഘത്തിന് ഉടമയുടെ അപേക്ഷ പരിഗണിച്ചുകൊണ്ട് ജപ്തി നടപടികൾ ഒഴിവാക്കാനോ പിൻവലിക്കാനോ കഴിയുമോ എന്നറിയിക്കാമോ; കഴിയുമെങ്കിൽ ഉടമ ആർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്നറിയിക്കാമോ;
( ബി )
സഹകരണ നിയമ പ്രകാരം ജപ്തി ചെയ്തിട്ടുള്ള സ്ഥാവരവസ്തുക്കൾ സഹകരണ ബാങ്ക്/സംഘം തന്നെ പരസ്യ ലേലം വഴി കൈവശപ്പെടുത്തിയാൽ രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ഇളവ് ലഭിക്കുമോ; എങ്കില്‍ എത്ര ശതമാനമാണ് ഇളവ് ലഭിക്കുക എന്നറിയിക്കാമോ;
( സി )
സഹകരണ ബാങ്ക്/സംഘങ്ങളിൽ നിന്ന് വായ്പ കുടിശ്ശിക വരുത്തി ജപ്തി നടപടികളിലൂടെ പണയ വസ്തുക്കൾ പരസ്യ ലേലം നടത്തിട്ടും വായ്പതുക പൂർണ്ണമായും ഈടാക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ബാക്കിനിൽപ്പ് തുക ആരിൽ നിന്നും എങ്ങനെ ഈടാക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നും ആയതിന്റെ നടപടികളും വിശദമാക്കാമോ;
( ഡി )
സഹകരണ നിയമം അനുസരിച്ച് എക്സിക്യൂഷൻ നടപടികൾ നേരിടുന്ന സ്ഥാവരവസ്തുക്കളുടെ വാല്യൂവേഷൻ സർട്ടിഫിക്കറ്റ് ആരിൽ നിന്നും നേടിയിരിക്കണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത് എന്നറിയിക്കുമോ?
2682.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹ്രസ്വകാല കാർഷിക വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ പൂർണമായും ഒഴിവാക്കി നൽകുന്ന ഉത്തേജന പലിശ ഇളവ് പദ്ധതി കേരള ബാങ്ക് രൂപീകരിച്ചതിനുശേഷം നിലവിലുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം നൽകുമോ;
( ബി )
കേരള ബാങ്ക് രൂപീകരണത്തിന് മുൻപ് കാർഷിക മേഖലയുടെ വികസനത്തിനും കാർഷിക ഉല്പന്നങ്ങളുടെ വിപണത്തിനും വേണ്ടി സഹകരണ പ്രസ്ഥാനങ്ങൾ ഇടപെട്ടതുപോലെ ഏതെല്ലാം വിധത്തിലുള്ള ഇടപെടലാണ് കേരള ബാങ്ക് നടത്തിവരുന്നത്; വിശദാംശം ലഭ്യമാക്കുമോ?
2683.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളിൽ പലിശ രഹിത കാർഷിക വായ്പ നിലവിലുണ്ടോ; കാർഷിക വായ്പക്ക് എത്ര ശതമാനം പലിശയാണ് ഈടാക്കുന്നത്; വ്യക്തമാക്കുമോ;
( ബി )
കാര്‍ഷിക വായ്പ തുകയുടെ സബ്സിഡിയിനത്തില്‍ നാല് ശതമാനം സര്‍ക്കാരും മൂന്ന് ശതമാനം നബാര്‍ഡും കർഷകർക്ക് നല്‍കുന്ന തുകയില്‍ സര്‍ക്കാര്‍ പ്രഥമിക സഹകരണ സംഘങ്ങള്‍ക്ക് കുടിശ്ശികയിനത്തില്‍ എന്ത് തുക നല്‍കാനുണ്ട്; വിശദാശം ലഭ്യമാക്കുമോ;
( സി )
കണ്ണൂര്‍ ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കാനുള്ള പ്രസ്തുത കുടിശ്ശികയുടെ ലിസ്റ്റ് പട്ടിക തിരിച്ച് ലഭ്യമാക്കുമോ?
2684.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ സർവകലാശാല ആരംഭിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പാറശാല മണ്ഡലത്തിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തില്‍ സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിക്മ ആര്‍. പരമേശ്വരപിള്ള മെമ്മോറിയല്‍ ക്യാമ്പസില്‍ പ്രസ്തുത സ്ഥാപനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
2685.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയിൽ നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും അവയിലെ ജീവനക്കാരുടെയും എണ്ണം വ്യക്തമാക്കാമോ?
2686.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണസംഘം രജിസ്ട്രാറുടെ 2025 ജനുവരി 8-ലെ 02/2025 നമ്പര്‍ സര്‍ക്കുലറിലൂടെ മുസ്ലിം സാമുദായിക സംവരണ ക്വാട്ടയില്‍ രണ്ട് തസ്തികകള്‍ നഷ്ടമാകുന്ന തരത്തിൽ ഉത്തരവ് ഇറക്കിയതായിട്ടുളള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ അപ്പെക്‌സ് സംഘങ്ങളില്‍ പി.എസ്.സി. മുഖേന നടക്കുന്ന നിയമനങ്ങളിൽ 6, 56 ക്രമ നമ്പറുകള്‍ മുസ്ലിം സാമുദായിക സംവരണത്തില്‍പ്പെടുന്ന ടേണുകളായതിനാല്‍ പ്രസ്തുത സമുദായത്തിനായി നീക്കി വെച്ച രണ്ടു തസ്തികകള്‍ നഷ്ടപ്പെടുമെന്ന ആശങ്ക ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
നാലു ശതമാനം ഭിന്നശേഷി സംവരണം ഉറപ്പുവരുത്തുമ്പോൾ മുസ്ലിം സമുദായിക സംവരണം നഷ്ടമാവാത്ത വിധത്തിൽ സര്‍ക്കുലര്‍ ഭേദഗതി ചെയ്യുവാൻ നിർദ്ദേശം നൽകുമോ; വ്യക്തമാക്കുമോ?
2687.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സഹകരണ സ്ഥാപനങ്ങള്‍ നല്‍കിവരുന്ന കാര്‍ഷിക വായ്പയുടെയും കാര്‍ഷികാനുബന്ധ വായ്പകളുടെയും ശതമാന നിരക്ക് വ്യക്തമാക്കാമോ;
( ബി )
ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക വായ്പകള്‍ അനുവദിച്ചുവരുന്ന സഹകരണ സംഘങ്ങള്‍ ഏതൊക്കെയെന്ന വിവരം താലൂക്ക് തിരിച്ച് ലഭ്യമാക്കാമോ?
2688.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിന്റെ ആധുനികവത്ക്കരണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമാേ;
( ബി )
സഹകരണ വകുപ്പില്‍ ഇ-ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടാേ; എങ്കില്‍ ആയതിന്റെ പുരാേഗതി വിശദമാക്കുമാേ?
2689.
ശ്രീ എം നൗഷാദ്
ശ്രീ. ആന്റണി ജോൺ
ശ്രീ ജി സ്റ്റീഫന്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പല ഇടപെടലുകളും സംസ്ഥാന താല്പര്യങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നതായി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
സഹകരണ രംഗത്തെ സമഗ്രമായി പരിഷ്കരിക്കുന്നതിനും ഈ രംഗത്ത് വിരളമായെങ്കിലും കണ്ടുവരുന്ന ക്രമക്കേടുകള്‍ തടയുന്നതിനും സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
സഹകരണ സംഘങ്ങളില്‍ യഥാസമയം പരിശോധന നടത്തുന്നതിനും ആഡിറ്റ് നടത്തുന്നതിനും മൊബൈല്‍ ആപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ക്രമക്കേടുകള്‍ തടഞ്ഞ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
2690.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതിയിൽ ഹൗസ് ഫെഡിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഹൗസിംഗ് സഹകരണ സംഘത്തെ ഉൾപ്പെടുത്തിയിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
ഇല്ലെങ്കിൽ പ്രസ്തുത സംഘത്തിലും ഇത്തരം കുടിശ്ശിക നിവാരണ പദ്ധതി നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
2691.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ തസ്തികയുടെ കേഡ‍ർ സ്ട്രെങ്ത് എത്രയാണ്; പ്രസ്തുത തസ്തികയിൽ എത്ര സ്ഥിരം ജീവനക്കാരാണ് ജോലി ചെയ്യുന്നത്; എത്ര ഒഴിവുകൾ പി.എസ്.സി-ക്ക് റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
31.05.2028 വരെ ഒരോ വർഷവും പ്രസ്തുത തസ്തികയിൽ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ എണ്ണം എത്രയെന്നും നിലവിലുളള ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്നും അറിയിക്കുമോ;
( സി )
ജില്ലാ സഹകരണ ബാങ്ക് ലയിപ്പിച്ച് കേരള ബാങ്ക് രൂപീകൃതമായ സാഹചര്യത്തിൽ ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് കേരള ബാങ്ക് ക്ലാർക്ക്/കാഷ്യർ തസ്തികയിൽ നിയമിക്കുന്നതിന് മാറ്റിവച്ചിട്ടുളള ഒഴിവുകൾ എത്രയെണെന്ന് വ്യക്തമാക്കുമോ;
( ഡി )
പി.എസ്.സി. വിജ്ഞാപന കാറ്റഗറി നം.63/2024 പ്രകാരമുളള പ്രസ്തുത തസ്തികയുടെ മെയിൻ ലിസ്റ്റിൽ എത്ര ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തുവാനാണ് പി.എസ്.സി. തീരുമാനിച്ചിട്ടുളളതെന്ന വിവരം ലഭ്യമാക്കുമോ?
2692.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്ക് നിലവിൽ വന്നതിനെ തുടർന്ന് ജില്ലാ സഹകരണ ബാങ്കുകളിലെയും സംസ്ഥാന സഹകരണ ബാങ്കിലെയും ജീവനക്കാരുടെ കേഡർ ഇന്റഗ്രേഷൻ നടത്തിയിട്ടും 10 വർഷം മുതൽ 40 വർഷം വരെ സേവന ദൈർഘ്യമുള്ള കളക്ഷൻ ഏജന്റുമാരുടെ വിഷയം പരിഹരിക്കപ്പെടാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കേരള ബാങ്കിലെ കളക്ഷൻ ജീവനക്കാരെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് സമാനമായ ഫീൽഡ് അസിസ്റ്റൻറ് തസ്തികയിൽ അടിസ്ഥാന ശമ്പളത്തോടുകൂടി നിയമിക്കാനുള്ള ബാങ്ക് ഭരണസമിതിയുടെ തീരുമാനത്തിനും പ്രൊപ്പോസലിനും സഹകരണ സംഘം രജിസ്ട്രാർ അനുമതി നൽകിയിട്ടും പ്രസ്തുത തീരുമാനം നടപ്പിലാക്കാൻ സാധിക്കാത്തതിന്റെ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത വിഷയത്തിന്മേല്‍ തുടർ നടപടികൾ സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
2693.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ തസ്തികയുടെ കേഡർ സ്ട്രെങ്ത് എത്രയാണ്; പ്രസ്തുത തസ്തികയിൽ എത്ര സ്ഥിരം ജീവനക്കാരാണ് ജോലി ചെയ്യുന്നത്; എത്ര ഒഴിവുകൾ പി.എസ്.സി യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്;വ്യക്തമാക്കാമോ;
( ബി )
31.05.2028 വരെ ഒരോ വർഷവും പ്രസ്തുത തസ്തികയിൽ വിരമിക്കുന്ന ജീവനക്കാരുടെ എണ്ണം എത്രയെന്നും നിലവിലുളള ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ;
( സി )
ജില്ലാ സഹകരണ ബാങ്ക് ലയിപ്പിച്ച് കേരള ബാങ്ക് രൂപീകൃതമായ സാഹചര്യത്തിൽ ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് കേരള ബാങ്ക് ക്ലാർക്ക്/കാഷ്യർ തസ്തികയിൽ നിയമിക്കുന്നതിന് മാറ്റിവച്ചിട്ടുളള ഒഴിവുകൾ എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
പി.എസ്.സി വിജ്ഞാപന കാറ്റഗറി നം.63/2024 പ്രകാരമുളള പ്രസ്തുത തസ്തികയുടെ മെയിൻ ലിസ്റ്റിൽ എത്ര ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തുവാനാണ് പബ്ലിക് സർവ്വീസ് കമ്മീഷൻ തീരുമാനിച്ചിട്ടുളളത്; വ്യക്തമാക്കാമോ?
2694.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയില്‍ കേരള ബാങ്ക് മുഖേന എത്ര പുതിയ വായ്പകളാണ് നല്‍കിയതെന്ന് വ്യക്തമാക്കുമോ?
2695.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്ലേഡ് പലിശക്കാരെ ഒഴിവാക്കുന്നതിനായി വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തി പൊതുജനങ്ങള്‍ക്ക് ഉദാരമായ തരത്തില്‍ വായ്പകള്‍ ലഭിക്കാനുള്ള എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ?
2696.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ കാസര്‍ഗാേഡ് ജില്ലയില്‍ നിന്നും റിസ്ക് ഫണ്ട് ആനുകൂല്യം ലഭിക്കുന്നതിനായി എത്ര പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്ര പേര്‍ക്ക് റിസ്ക് ഫണ്ട് ആനുകൂല്യം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമാേ;
( സി )
അവശേഷിക്കുന്ന അപേക്ഷകള്‍ എന്നത്തേക്ക് തീര്‍പ്പാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമാേ?
2697.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീട് വയ്ക്കാന്‍ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നതിന് എത്ര സെന്റ് സ്ഥലം വേണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
നഗരങ്ങളിലും നഗര സ്വഭാവമുള്ള പഞ്ചായത്തുകളിലും സ്ഥലം വാങ്ങാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വരുന്നവര്‍ക്ക് സ്ഥലത്തിന്റെ വിസ്തൃതി കുറവാണെന്ന കാരണം പറഞ്ഞ് സഹകരണ ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ?
2698.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജപ്തി നടപടികൾക്കായി പോകുന്ന സെയിൽ ഓഫീസർമാർക്ക് പോലീസ് സംരക്ഷണം ലഭിക്കുന്നതിന് പ്രാഥമിക സഹകരണ ബാങ്കുകൾ അമിതമായി ഫീസ് അടയ്‌ക്കേണ്ടി വരുന്നതും ആയത് പിന്നീട് വായ്പക്കാരിൽ നിന്നും ഈടാക്കേണ്ടി വരുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വായ്പക്കാരുടെ അമിതഭാരം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ സെയിൽ ഓഫീസർമാർക്ക് പോലീസ് സംരക്ഷണം ലഭിക്കുന്നതിന് ഫീസ് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
2699.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത വ്യക്തികള്‍ മരിച്ചാല്‍ വായ്പ, പിഴപ്പലിശ, പലിശ എന്നിവയില്‍ എന്തൊക്കെ ഇളവുകളാണ് ഇപ്പോള്‍ നല്‍കി വരുന്നത്; വിശദമാക്കുമോ;
( ബി )
മാരക രോഗങ്ങള്‍ വന്ന് മരിച്ചവരുടെ വായ്പകള്‍ക്ക് റിസ്ക് ഫണ്ടിന്റെ ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കാറില്ല എന്നത് സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനും അര്‍ഹതപ്പെട്ടവര്‍ക്ക് റിസ്ക് ഫണ്ടിന്റെ ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2700.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരണം പ്രധാന പ്രവർത്തനമായി രൂപീകരിച്ച സഹകരണ സംഘമായ കാപ്കോസ് ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിശദമാക്കാമോ;
( ബി )
കാപ്കോസ് എത്ര ആധുനിക റൈസ് മില്ലുകൾ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; വിശദമാക്കുമോ?
2701.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളെ ഏകീകൃത സോഫ്റ്റ് വെയറിന്റെ കീഴിൽ കൊണ്ടുവരുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെ പുരോഗതി അറിയിക്കുമോ;
( ബി )
ഓഡിറ്റ് പൂർത്തീകരിക്കാത്ത എത്ര സഹകരണ സംഘങ്ങളുണ്ടെന്ന് താലൂക്ക് തിരിച്ച് വ്യക്തമാക്കുമോ;
( സി )
സഹകരണ വകുപ്പിൽ ടീം ഓഡിറ്റ് നടപ്പിലാക്കിയതിന് ശേഷം കൺകറന്റ് ഓഡിറ്റർമാരുടെ എത്ര പോസ്റ്റുകള്‍ വകുപ്പില്‍ ഇല്ലാതായെന്നും പ്രസ്തുത ഓഡിറ്റർമാർക്ക് എവിടെ നിയമനം നൽകിയെന്നും വ്യക്തമാക്കുമോ;
( ഡി )
സഹകരണ ഓഡിറ്റ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഓഡിറ്റ് കോസ്റ്റ് നിർത്തലാക്കി സഹകരണ സംഘങ്ങളിൽ നിന്നും ഓഡിറ്റ് ഫീസ് സർക്കാരിലേക്ക് അടയ്ക്കുന്ന രീതി നടപ്പിലാക്കുമെന്നുള്ള തീരുമാനം സംബന്ധിച്ച നടപടിക്രമങ്ങൾ വിശദമാക്കുമോ;
( ഇ )
സഹകരണ വകുപ്പ് ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പഴയ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കുമോ?
2702.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബ്ബര്‍ ഷീറ്റ് വാങ്ങിയ ഇനത്തില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റികള്‍ക്ക് റബ്കോ കൊടുക്കാനുള്ള കുടിശ്ശിക തുക എത്രയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ആവശ്യത്തിനായി സര്‍ക്കാര്‍ റബ്കോയ്ക്ക് തുക നല്‍കിയിട്ടുണ്ടോ;
( ബി )
ലഭ്യമായ തുക മുഴുവന്‍ റബ്ബര്‍ ഷീറ്റ് നല്‍കിയ കര്‍ഷകര്‍ക്ക് റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റികള്‍ നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുതയിനത്തില്‍ മീനച്ചല്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രോസസിംഗ് സഹകരണ സംഘം-K 118 റബ്ബര്‍ ഉല്പാദക സംഘങ്ങള്‍ക്ക് എത്ര തുക നല്‍കാനുണ്ടെന്ന് അറിയിക്കുമോ;
( ഡി )
റബ്ബര്‍ കര്‍ഷകര്‍ക്ക് കുടിശ്ശിക തുക യഥാസമയം ലഭിക്കുന്നതിന് എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടോ; വിശദമാക്കുമോ?
2703.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ പുതിയ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്യാൻ അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ നിർദ്ദിഷ്ട സംഘങ്ങളുടെ പേരുൾപ്പെടെയുള്ള വിശദവിവരം ലഭ്യമാക്കുമോ?
2704.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ റിസ്ക് ഫണ്ടില്‍ നിന്നും സഹായം ലഭിക്കുന്നതിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ സഹായം അനുവദിച്ചുകിട്ടുന്നതിനുളള കാലതാമസം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
വായ്പക്കാരില്‍നിന്നും ഈടാക്കിയ റിസ്ക് ഫണ്ട് വിഹിത തുകയുടെ ജി.എസ്.ടി. വിവിധ ബാങ്ക് ശാഖകള്‍ കൃത്യമായി അടയ്ക്കാത്തതുമൂലം ധനസഹായം വെെകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കേരള ബാങ്ക് പുതുക്കാട് ശാഖയില്‍നിന്നും വായ്പയെടുത്ത സദാനന്ദന്‍ കെ.ആര്‍.(വായ്പ നമ്പര്‍ 80009899625)-ന്റെ ചികിത്സാധനസഹായ അപേക്ഷ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പരിഗണിച്ച് ധനസഹായം അനുവദിക്കാത്തത് പരിശോധിക്കുന്നതിനും അടിയന്തരമായി അര്‍ഹമായ ധനസഹായം അനുവദിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2705.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡ് വഴി എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹകരണ സംഘങ്ങളില്‍ നിയമനം ലഭിച്ചു; വിശദമാക്കുമോ?
2706.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിക്ഷേപം തിരികെ നല്‍കാന്‍ സാധിക്കാത്ത സഹകരണ സംഘങ്ങൾ പൂട്ടുന്നത് സംബന്ധിച്ച് പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനാണെന്ന് ബഹു. ഹൈക്കോടതി വ്യക്തമാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് ഈ കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
സഹകരണ മേഖലയുടെ വിശ്വാസ്യതയും നിക്ഷേപകരുടെ താല്പര്യങ്ങളും സംരക്ഷിക്കുന്ന രീതിയിൽ തുടർ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2707.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര പട്ടികജാതി-പട്ടികവര്‍ഗ്ഗ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ?
2708.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖത്തേയ്ക്കുളള റെയില്‍-റോഡ് കണക്റ്റിവിറ്റി പ്രോജക്ടിന് കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രോജക്ട് പൂര്‍ത്തീകരിക്കുന്നതിനുവേണ്ടിയുളള മുതല്‍മുടക്കിന് ഏതെല്ലാം ഏജന്‍സികളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2709.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശിക്കാര വള്ളങ്ങള്‍ക്കും ഹൗസ് ബോട്ടുകള്‍ക്കും മാലിന്യ സംസ്കരണം സംബന്ധിച്ച് പ്രത്യേക മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് നിരന്തര പരിശോധനകള്‍ നടത്താറുണ്ടോ; വിശദമാക്കുമോ;
( സി )
ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹൗസ് ബോട്ടുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നിലവിലെ സംവിധാനങ്ങളെക്കുറിച്ച് വിശദമാക്കുമോ?
2710.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തിൽ തീരദേശ റോഡ് നവീകരണത്തിനായി അനുവദിച്ച ഏതെല്ലാം പ്രവൃത്തികൾ മാരിടെെം ബോര്‍ഡിന്റെ അനുമതിക്കായി പരിഗണനയിലുണ്ട്;
( ബി )
പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;
( സി )
ഇവയുടെ അംഗീകാരം അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
2711.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ബീച്ചിനോട് അനുബന്ധിച്ച് മാരിടൈം ബോർഡ് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
മാരിടൈം ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിന് പ്രത്യേകമായി എഞ്ചിനീയറിങ് വിഭാഗം നിലവിലുണ്ടോയെന്ന് അറിയിക്കാമോ?
2712.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ വി ജോയി
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്നതാേടെ ചരക്കുകപ്പലുകള്‍ കൂടുതലായി എത്തുന്ന സാഹചര്യം കണക്കിലെടുത്ത് കടല്‍വഴി ചരക്കുനീക്കം സാധ്യമാക്കുന്നതിനായി മാരിടെെം ബാേര്‍ഡിന് കീഴിലെ മറ്റ് നാേണ്‍ മേജര്‍ തുറമുഖങ്ങളിലേയ്ക്ക് ചരക്ക് ഗതാഗതം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശാേധിച്ചിട്ടുണ്ടാ; വിശദമാക്കുമാേ;
( ബി )
ഇത് മാരിടെെം മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും അതുവഴി സംസ്ഥാനത്തിന് കൂടുതല്‍ വരുമാനം നേടുന്നതിനും സഹായിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ ഇടത്തരം തുറമുഖങ്ങളുടെ വികസനം സാധ്യമാക്കുന്നതിനായി സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നുണ്ടാേ; മാരിടെെം ബാേര്‍ഡ് ഇത് സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമാേ?
2713.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുള്ള എരുമേലി മാസ്റ്റർ പ്ലാൻ പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
2714.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല ഇടത്താവളമായ സത്രത്തിന്റെ സമഗ്ര വികസനത്തിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഈ വർഷത്തെ ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് എത്ര അയ്യപ്പ ഭക്തരാണ് സത്രം- പുല്ലുമേട് വഴി ശബരിമലയിലേക്ക് എത്തിയതെന്നും അവർക്കുവേണ്ടി എന്തൊക്കെ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയതെന്നും വിശദമാക്കാമോ;
( സി )
സത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിന്റെയും ശുചിമുറികളുടെയും സൗകര്യം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
ഭക്തന്മാരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വള്ളക്കടവ് -കോഴിക്കാനം-പുല്ലുമേട് വഴി ശബരിമലയിലേക്കുള്ള പാത ഭക്തർക്ക് തുറന്ന് കൊടുക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
പ്രസ്തുത പാത തുറന്നുകൊടുക്കുന്നതിന് വനം വകുപ്പിൽ നിന്നും എന്തെങ്കിലും തടസ്സങ്ങൾ നേരിടുന്നുണ്ടോ; വിശദമാക്കാമോ?
2715.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ വെഞ്ഞാറമൂട് ആലന്തറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ശബരിമല ഇടത്താവള കേന്ദ്രമായി മാറ്റിയിട്ടുണ്ടോ; വിശദമാക്കുമോ:;
( ബി )
ഇല്ലെങ്കില്‍ ആയതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
2716.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിലവിലെ അംഗങ്ങളുടെ കാലാവധി എന്നാണ് അവസാനിക്കുന്നത്; പ്രസ്തുത അംഗങ്ങളുടെ കാലാവധി ദീർഘിപ്പിച്ച് നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്നുവരെയാണ് ദീർഘിപ്പിക്കുന്നത്; വിശദമാക്കാമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഏതെങ്കിലും ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി വെട്ടിച്ചുരുക്കിയ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച വിവരം ലഭ്യമാക്കുമോ; ഏത് സാഹചര്യത്തിലാണ് ഇപ്രകാരം നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
ദേവസ്വം ബോർഡ് അംഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ?
2717.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ ദേവസ്വം ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമാേ?
2718.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദിഷ്ട സമഗ്ര മലബാര്‍ ദേവസ്വം നിയമം നടപ്പിലാക്കാനുള്ള തീരുമാനം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
2719.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള എത്ര ക്ഷേത്രങ്ങളുണ്ടെന്നും എത്ര സ്ഥിരം ജീവനക്കാര്‍ ഓരോ ക്ഷേത്രത്തിലും ജോലി ചെയ്യുന്നുണ്ടെന്നുമുള്ള വിവരം തസ്തിക തിരിച്ച് ലഭ്യമാക്കുമോ?
2720.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാൻ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഭേദഗതികള്‍ ക്ഷേമനിധി ബോര്‍ഡില്‍നിന്നും അംഗീകാരത്തിനായി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമോ?
2721.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമം വരുന്നതിന് മുമ്പ് ഗുരുവായൂര്‍ ദേവസ്വത്തില്‍ താല്‍ക്കാലിക നിയമനം നല്‍കുകയും അതിനുശേഷം സ്ഥിരം നിയമനം നല്‍കണമെന്ന് മാനേജിംഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടും സ്ഥിരം നിയമനം ലഭിക്കാത്തവരുമായ എത്ര ജീവനക്കാർ ഏതൊക്കെ തസ്തികകളിലുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാരിൽ എത്ര പേർ സുപ്രീംകോടതിയുടെ 18.07.2024-ലെ ഉത്തരവിന്റെ (സിവിൽ അപ്പീൽ നമ്പർ.4670/2023) അടിസ്ഥാനത്തിൽ നിലവിൽ ദേവസ്വത്തിൽ തുടരുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ജീവനക്കാർക്ക് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് വഴി നിയമനം നൽകുന്നതിന് ഗുരുവായൂർ ദേവസ്വവും ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡും സർക്കാരും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
സുപ്രീംകോടതി നിഷ്കർഷിച്ച സമയപരിധിക്കുള്ളിൽ പ്രസ്തുത ജീവനക്കാർക്ക് സ്ഥിരനിയമനം നൽകാനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2722.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കീഴൂട്ട് ക്ഷേത്രമായ പള്ളയറക്കാവ് ക്ഷേത്രക്കുളത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കുമോ?
2723.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തില്‍ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം കേന്ദ്രമാക്കി തീര്‍ത്ഥാടന ടൂറിസം പദ്ധതി ആവിഷ്കരിക്കാന്‍ മുന്‍കയ്യെടുക്കുമോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ക്ഷേത്രം പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ ക്ഷേത്രത്തിലെ ചുമര്‍ ശില്പഭംഗി സംരക്ഷിക്കുന്നതിന് പ്രത്യേക നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( സി )
പഴശ്ശി രാജാവിന്റെ ചരിത്രം പുതിയ തലമുറയെ പരിചയപ്പെടുത്തുന്നതിന് പ്രസ്തുത ക്ഷേത്രവും കോവിലകവും വലിയ ക്ഷേത്രച്ചിറയുമെല്ലാം ബന്ധപ്പെടുത്തി ഒരു പഠന കേന്ദ്രവും മ്യൂസിയവും സ്ഥാപിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
2724.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകനാര്‍കാവ് ഗസ്റ്റ് ഹൗസിന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതിനുശേഷം ഇതുവരെയായി എത്ര ബുക്കിംഗുകള്‍ നടന്നിട്ടുണ്ട്; വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
ലോകനാര്‍കാവ് ഗസ്റ്റ് ഹൗസ് ബുക്കിംഗിന് ഓണ്‍ലെെന്‍ സംവിധാനം നടപ്പിലാക്കുന്നത് പരിഗണിക്കുമോ; വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.