UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
04.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2608.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരാർ കാലാവധി കഴിഞ്ഞ് ഒന്നരമാസം ആയിട്ടും കാർബൊറാണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡ് കമ്പനിയിൽനിന്ന് മണിയാർ ജലവൈദ്യുത പദ്ധതി സ‍ർക്കാർ ഏറ്റെടുക്കാത്ത സാഹചര്യം നിലവിലുണ്ടോയെന്നും; ജലവൈദ്യുത പദ്ധതി ഏറ്റെടുക്കുന്നതിൽ കാലതാമസം ഉണ്ടാകാൻ ഇടയായ സാഹചര്യങ്ങൾ എന്തെല്ലാമാണെന്നും അറിയിക്കുമോ;
( ബി )
എത്ര വർഷത്തേക്ക് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാണ് കാർബോറാണ്ടം കമ്പനിക്ക് കരാർ നല്‍കിയിരുന്നത് എന്ന് അറിയിക്കാമോ; കരാർ പ്രകാരം കമ്പനി ഉത്പാദിപ്പിക്കുന്ന വൈദ്യുതി എപ്രകാരം കൈമാറ്റം ചെയ്യുന്നതിനാണ് കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കരാറിലെ വ്യവസ്ഥകളുടെ ലംഘനങ്ങൾക്ക് വൈദ്യുതി ബോർഡ് കാർബൊറാണ്ടം കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നോ; എന്തൊക്കെ ലംഘനങ്ങളാണ് അന്ന് കമ്പനി നടത്തിയതായി കണ്ടെത്തിയിരുന്നതെന്ന് വിശദമാക്കാമോ;
( ഡി )
വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് പദ്ധതി തിരികെ കൈമാറണമെന്ന് വൈദ്യുതി ബോർഡും ഊർജ്ജവകുപ്പും കമ്പനിയോട് ആവശ്യപ്പെട്ടിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ഇ )
കരാർ കാലാവധി കഴിഞ്ഞിട്ടും കമ്പനി നിയമവിരുദ്ധമായി പദ്ധതിയിൽ നിന്നും വൈദ്യുതി ഉത്പാദിക്കുകയുണ്ടായോ എന്ന് അറിയിക്കുമോ;
( എഫ് )
പ്രസ്തുത കരാർ പുതുക്കുന്നതിൽ നിലവിലെ നിയമങ്ങൾ പ്രകാരമുള്ള തടസ്സങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ; വൈദ്യുതി ഉൽപാദനത്തിൽ കുറവുണ്ടായത് മൂലം ബോർഡിന് ആകെ എത്ര രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2609.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജ്ജിങ്ങിനായി നിലവില്‍ വൈദ്യുതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ വിശദമാക്കുമാേ;
( ബി )
കൂടുതല്‍ ചാര്‍ജ്ജിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടാേ; വിശദമാക്കുമാേ?
2610.
ശ്രീ. എൻ. ഷംസുദ്ദീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ഉൽപാദന - പ്രസരണ രംഗത്ത് ​ഫലപ്രദമായി ഇടപെടാൻ വൈദ്യുതി ബോർഡിനു കഴിയുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം സർക്കാർ പരിശോധിച്ചിട്ടുണ്ടോ;
( ബി )
നിർമ്മാണത്തിലിരിക്കുന്ന വൈദ്യുതി ഉൽപാദന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എന്തെങ്കിലും കർമ്മ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2611.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ വോൾട്ടേജ് കുറവുൾപ്പടെയുള്ള വൈദ്യുതി വിതരണ രംഗത്തെ പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നതിന് വൈദ്യുതി ബോർഡ് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഈ പദ്ധതികൾ എന്നത്തേക്ക് പൂർത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കുമോ;
( സി )
ഈ വർഷം നടപ്പിലാക്കുന്നതിനുള്ള എത്ര പദ്ധതികളാണ്‌ ടെണ്ടർ ചെയ്തിട്ടുള്ളതെന്നും അവ ഏതെല്ലാം നിയോജക മണ്ഡലങ്ങളിലാണെന്നും അറിയിക്കുമോ; അവയുടെ ടെണ്ടർ തീയതി, പദ്ധതി തുക തുടങ്ങിയ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
പദ്ധതികളുടെ ടെണ്ടർ നല്‍കിയിട്ടും പ്രവൃത്തി തുടങ്ങാതെ കാലതാമസം വരുത്തുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ഇ )
കടുത്ത വേനലിൽ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിനായി പ്രവൃത്തികൾ വേഗത്തിൽ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2612.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ കുടിശ്ശികയായി പിരിഞ്ഞു കിട്ടാനുളള തുക എത്രയാണ് എന്നറിയിക്കുമോ;
( ബി )
ഇത് പിരിച്ചെടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈയിനത്തില്‍ എത്ര തുക പിരിച്ചെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
( സി )
ഈ ഇനത്തില്‍ കുടിശ്ശിക നല്‍കാനുള്ള സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും പേരുവിവരങ്ങള്‍, തുക എന്നിവ ജില്ല തിരിച്ച് വ്യക്തമാക്കാമോ?
2613.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ ഏതൊക്കെ പ്രദേശങ്ങളിലാണ് വൈദ്യുതി ലൈന്‍ എ.ബി.സി. കേബിള്‍ ആക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
അരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്-21 ലെ ജനവാസമേഖലയില്‍ വൈദ്യുതി ലൈന്‍ എ.ബി.സി. കേബിളുകള്‍ ആക്കുന്നതിന് നല്‍കിയ അപേക്ഷയിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കാമോ?
2614.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാർട്ട് മീറ്റർ പദ്ധതി ക്യാപ്പക്സ് മോഡലിൽ നടപ്പിലാക്കുന്നതിനായി ലഭിച്ച ഓരോ വിഭാഗം ടെൻഡറിലെയും ഏറ്റവും കൂടിയതും ഏറ്റവും കുറഞ്ഞതുമായ ടെൻഡർ തുകയും അവ നൽകിയ സ്ഥാപനത്തിന്റെ പേരും വെളിപ്പെടുത്താമോ;
( ബി )
എ.എം.ഐ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നതിന് ടോട്ടക്സ് മോഡലിൽ നിന്നും കാപ്പക്സ് മോഡലിലേക്ക് മാറുമ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ ഗ്രാൻഡ് ലഭ്യമാകുമോ;
( സി )
ഇത് സംബന്ധിച്ച് കേന്ദ്രഗവൺമെൻറ് രേഖാമൂലം ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് സംസ്ഥാന ഗവൺമെന്റിന് നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആ രേഖയുടെ കോപ്പി ലഭ്യമാക്കാമോ?
2615.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പനങ്ങാട് ഗ്രാമപഞ്ചായത്തിലെ തലയാട് അങ്ങാടിയില്‍ പി.ഡബ്യു.ഡി റോഡിനോടു ചേര്‍ന്നുള്ള കെ.എസ്.ഇ.ബി-യുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍, മലയോര ഹെെവേയുടെ നിര്‍മ്മാണപ്രവൃത്തിയുടെ ഭാഗമായി കട്ട പതിച്ച് സൗന്ദര്യവല്‍ക്കരിക്കുന്നതിനായി നിവേദനം ലഭിച്ചിട്ടുണ്ടോ;
( ബി )
കെ.എസ്.ഇ.ബി-യുടെ ഭാവി ഉപയോഗത്തിന് തടസ്സമില്ലാതെ തലയാട് അങ്ങാടിയിലുളള ഭൂമിയില്‍ സൗന്ദര്യവല്‍ക്കരണ പ്രവൃത്തി നടത്തുന്നതിന് അടിയന്തരമായി അനുമതി നല്‍കാമോ?
2616.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനസേവന കേന്ദ്രങ്ങളില്‍ കെ.എസ്.ഇ.ബി. ബില്‍ അടയ്ക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ബി )
ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2617.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എ. കെ. എം. അഷ്റഫ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം എൻ.ടി.പി.സി-യിൽ നിന്നും വൈദ്യുതി വാങ്ങാത്ത വർഷങ്ങളിലും ഫിക്സ്ഡ് ചാർജ് ഇനത്തിൽ കെ.എസ്.ഇ.ബി. തുക നൽകി വരുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
ഇവിടെ നിന്നും ലഭിക്കുന്ന ​വൈദ്യുതിക്ക് ഉയർന്ന നിരക്ക് നൽകേണ്ടി വരുന്നുണ്ടോ; വ്യക്തമാക്കാമോ; വില കൂടിയ നാഫ്തയ്ക്ക് പകരം ചെലവ് കുറഞ്ഞ ഇന്ധനം ഉപയോഗിക്കണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടിരുന്നോയെന്ന് അറിയിക്കുമോ;
( സി )
വില കുറഞ്ഞ വൈദ്യുതി എൻ.ടി.പി.സി-ക്ക് ഉൽപ്പാദിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ നിലയം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കെ.എസ്.ഇ.ബി. സർക്കാരിനെ അറിയിച്ചിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
2618.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ വകുപ്പുകളിൽ നിന്ന് കെ.എസ്.ഇ.ബി-ക്ക് ലഭിക്കാനുള്ള കുടിശ്ശികയുടെ വകുപ്പുകൾ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് കെ.എസ്.ഇ.ബി-ക്ക് ലഭിക്കാനുള്ള കുടിശ്ശികയുടെ സ്ഥാപനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് കെ.എസ്.ഇ.ബി-ക്ക് ലഭിക്കാനുള്ള കുടിശ്ശിക എത്രയാണെന്ന് വിശദമാക്കുമോ;
( ഡി )
കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ഇ )
2025-ല്‍ കുടിശ്ശികയായി പിരിച്ചെടുത്ത തുകയുടെ ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
2619.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി നിലയ്ക്കുന്ന സമയം ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസുകളിലേക്ക് ഫോണ്‍ വിളിക്കുമ്പോള്‍ പ്രതികരണമില്ലാത്തതിനാൽ സമീപകാലത്ത് ജനങ്ങള്‍ കൂട്ടത്തോടെ കെ.എസ്.ഇ.ബി ഓഫീസുകള്‍ ഉപരോധിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം വകുപ്പ് തലത്തില്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് കേടാകുന്ന ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റി വയ്ക്കുവാന്‍ പുതിയത് ലഭ്യമല്ലെന്നും, ലൈൻ കേടായാല്‍ അറ്റകുറ്റ പണികള്‍ക്ക് സാധന സാമഗ്രികള്‍ ഇല്ലെന്നും മറ്റും ഉയർന്നു വരുന്ന ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ പ്രതിസന്ധി തരണം ചെയ്യുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
2620.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. സ്വന്തം ശൃംഖലയിലെ പ്രസരണ വിതരണ നഷ്ടം കണക്കാക്കുന്നത് എങ്ങനെയാണ്; ആയത് സി.ഇ.എ. യുടെയും ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെയും മാനദണ്ഡങ്ങൾ പ്രകാരമാണോയെന്നറിയിക്കുമോ;
( ബി )
വൈദ്യുതി അന്യസംസ്ഥാനങ്ങളിൽ നിന്നും 400 കെ.വി. ലൈനിലൂടെ ഇറക്കുമതി ചെയ്യുകയും ഉപഭോക്താവിൽ എത്തിക്കാൻ എൽ.റ്റി. ലൈനിലൂടെ കടത്തിവിടേണ്ടി വരികയും ചെയ്യുമ്പോൾ സാങ്കേതികമായി ഒഴിവാക്കാനാവാത്ത വൈദ്യുതി നഷ്ടം മറികടന്ന് എങ്ങനെയാണ് 7% സാങ്കേതിക വാണിജ്യ നഷ്ടം നേടിയത് എന്നത് വിശദമാക്കാമോ;
( സി )
പ്രസരണ എസ്.ബി.യു.വിന്റെയും വിതരണ എസ്.ബി.യു.വിന്റെയും ആസ്തികൾ കൃത്യമായി വിഭജിച്ച് കണക്ക് സൂക്ഷിച്ചിട്ടുണ്ടോ; അവയുടെ കാര്യക്ഷമതയും ഉണ്ടാകുന്ന വൈദ്യുതി നഷ്ടവും പരിശോധിക്കാൻ വേണ്ട സംവിധാനം നിലവിലുണ്ടോ;
( ഡി )
സി.ഇ.എ യുടെ മീറ്ററിംഗ് ചട്ട പ്രകാരവും ബി.ഇ.ഇ. യുടെ ഓഡിറ്റ് ചട്ടങ്ങൾ പ്രകാരവും വേണ്ട ഓഡിറ്റ് മീറ്ററുകളും ഇന്റർഫേസിംഗ് മീറ്ററുകളും സ്ഥാപിച്ചു് കൈകാര്യം ചെയ്യുന്ന വൈദ്യുതിയുടെ അളവ് കൃത്യമായി അറിയാതെ എങ്ങനെയാണ് പ്രസരണ വിതരണ നഷ്ടം കൃത്യമായി കണക്കാക്കുന്നതെന്ന് വ്യക്തമാക്കുമോ; നിലവിലെ രീതിയിൽ കണക്കാക്കിയിട്ടുള്ള സാങ്കേതിക വാണിജ്യ നഷ്ടത്തിന്റെ കണക്ക് മേഖല, ജില്ല, സബ്സ്റ്റേഷൻ, ഫീഡർ എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കിൽ ലഭ്യമാക്കാമോ;
( ഇ )
പ്രസരണ എസ്.ബി.യു.വിന്റെയും വിതരണ എസ്.ബി.യു.വിന്റെയും ആസ്തികൾ കൃത്യമായി വിഭജിച്ച് കണക്ക് സൂക്ഷിച്ചിട്ടുണ്ടോ; അവയുടെ കാര്യക്ഷമതയും ഉണ്ടാകുന്ന വൈദ്യുതി നഷ്ടവും പരിശോധിക്കാൻ വേണ്ട സംവിധാനം നിലവിലുണ്ടോ;
( എഫ് )
സി.ഇ.എ യുടെ മീറ്ററിംഗ് ചട്ട പ്രകാരവും ബി.ഇ.ഇ. യുടെ ഓഡിറ്റ് ചട്ടങ്ങൾ പ്രകാരവും വേണ്ട ഓഡിറ്റ് മീറ്ററുകളും ഇന്റർഫേസിംഗ് മീറ്ററുകളും സ്ഥാപിച്ചു് കൈകാര്യം ചെയ്യുന്ന വൈദ്യുതിയുടെ അളവ് കൃത്യമായി അറിയാതെ എങ്ങനെയാണ് പ്രസരണ വിതരണ നഷ്ടം കൃത്യമായി കണക്കാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ജി )
സാങ്കേതിക വാണിജ്യ നഷ്ടം കണക്കാക്കുന്നതിന് സി.ഇ.എ. നിർദ്ദേശിച്ചിട്ടുള്ള രീതിയാണോ ഉപയോഗിക്കുന്നത്; കേരളത്തിന്റെ സാങ്കേതിക വാണിജ്യ നഷ്ടം മറ്റ് സംസ്ഥാനങ്ങളെക്കാൾ വളരെ കുറവാണോ; കേരളത്തിന്റെ സാങ്കേതിക വാണിജ്യ നഷ്ടം മറ്റ് സംസ്ഥാനങ്ങളെക്കാൾ കുറവായി കാണിക്കുന്നത് മൂലം കെ.എസ്.ഇ.ബി.ക്ക് ഇൻഫ്രാസ്ട്രക്ചർ ഡെവലെപ്മെന്റിനായിട്ടുള്ള കേന്ദ്ര ധനസഹായം ലഭിക്കുന്നതിൽ കുറവ് വരുത്താന്‍ ഇടയാക്കില്ലേയെന്ന് വ്യക്തമാക്കുമോ?
2621.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിൽ എത്ര ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷനുകൾ നിലവിലുണ്ടെന്നും അവ എവിടെയെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ബി )
ഇ.വി. ചാർജിംഗ് സ്റ്റേഷനുകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദമാക്കാമോ;
( സി )
ഇലക്ട്രിക് വാഹനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മണ്ഡലത്തിൽ കൂടുതൽ കേന്ദ്രങ്ങളിൽ ഇ.വി. ചാർജിംഗ് പോയിന്റുകൾ ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2622.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ വെെദ്യുതി വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും കീഴിലുള്ള ഗസ്റ്റ് ഹൗസുകള്‍, ഐ.ബി.കള്‍, മറ്റ് താമസയോഗ്യമായ ഇടങ്ങള്‍ എന്നിവ ഏതൊക്കെയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇതിൽ പൊതുജനങ്ങള്‍ക്ക് താമസിക്കുന്നതിന് അനുമതിയുള്ളത് ഏതിലൊക്കെയാണെന്ന് അറിയിക്കാമോ; വിശദമാക്കുമോ; അപേക്ഷ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ?
2623.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; ഏതൊക്കെ മേഖലകളിലാണ് നിലവില്‍ ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുളളത്; വിശദമാക്കാമോ;
( ബി )
വിവിധ സ്ഥാപനങ്ങളിലും വ്യവസായ ശാലകളിലും വാണിജ്യ സമുച്ചയങ്ങളിലും ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പ്രസ്തുത ഏജന്‍സി എത്രമാത്രം വിജയപ്രദമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ കണ്ടെത്തലുകള്‍ അറിയിക്കാമോ;
( സി )
എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ പ്രവര്‍ത്തനത്തിലൂടെ 2024, 2025 വര്‍ഷങ്ങളില്‍ എത്രമാത്രം ഊര്‍ജ്ജം ലാഭിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്; വ്യക്തമാക്കാമോ;
( ഡി )
ഊര്‍ജ്ജക്ഷമതയില്ലാത്ത ഫാനുകളും, ഗാര്‍ഹിക ഉപകരണങ്ങളും, പമ്പുകളും മാറ്റി സ്ഥാപിക്കുന്നതിന് എന്തെങ്കിലും പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
2624.
ഡോ. കെ. ടി. ജലീൽ
ശ്രീ. ഐ. ബി. സതീഷ്
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പകല്‍ സമയത്ത് അധികമായി ലഭിക്കുന്ന വൈദ്യുതി പ്രയോജനപ്പെടുത്തി രാത്രി കാലങ്ങളില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനായി പദ്ധതികള്‍ തയ്യാറാക്കുന്ന വിഷയം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( ബി )
ഇതിനായുള്ള പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ സംസ്ഥാനത്തിനനുയോജ്യമായി നടപ്പിലാക്കുവാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തിയാക്കുവാനാവശ്യമായ കാലയളവ് എത്രയാണെന്ന് വിശദമാക്കുമോ?
2625.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വകുപ്പ് പ്രഖ്യാപിച്ച മലപ്പുറം പാക്കേജിൽ നിർവഹിച്ച പ്രവൃത്തികളുടെ വിവരവും അതിന് ചെലവഴിച്ച തുകയും സംബന്ധിച്ചുള്ള വിവരങ്ങൾ മണ്ഡലം തിരിച്ചു ലഭ്യമാക്കാമോ;
( ബി )
മലപ്പുറം പാക്കേജിൽ ഇനി നിർവഹിക്കാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ വിവരവും അതിന് നീക്കിവെച്ചിട്ടുള്ള തുകയും സംബന്ധിച്ചുള്ള വിവരങ്ങൾ മണ്ഡലം തിരിച്ചു ലഭ്യമാക്കാമോ;
( സി )
മലപ്പുറം പാക്കേജിൽ ഇനി നിർവഹിക്കാനുള്ള പദ്ധതികൾ എന്നത്തേക്ക് പൂർത്തിയാകുമെന്ന് അറിയിക്കാമോ?
2626.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ 2016 വര്‍ഷം മുതല്‍ നാളിതുവരെ വെെദ്യുതി വകുപ്പ് നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്നും ഓരോ പദ്ധതിയ്ക്കും ചെലവഴിച്ച തുക എത്രയെന്നും ഇനിയും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്നും വിശദമാക്കാമോ?
2627.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പയ്യന്നൂര്‍ മണ്ഡലത്തില്‍ വൈദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോന്നിനും അനുവദിച്ച തുക എത്രയെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
2628.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി മേഖലയില്‍ പൊതുമേഖല വഴി എത്ര മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം ഉല്‍പ്പാദിപ്പിച്ച് വരുന്നതെന്നും ഈ മേഖലയില്‍ 2016 മുതല്‍ അധികമായി എത്ര മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നതെന്നും അറിയിക്കാമോ; വിശദമാക്കാമോ;
( ബി )
സ്വകാര്യ വൈദ്യുത പദ്ധതികള്‍ വഴി എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2629.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ച വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് ആഭ്യന്തര സ്രോതസ്സുകളിലെ ഉത്പാദനം പരമാവധി മെച്ചപ്പെടുത്തുന്നതിനായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരുജീവിപ്പിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം നൽകാമോ;
( ബി )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വൈദ്യുതി മേഖലയ്ക്ക് ഒരു പ്രവർത്തന പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വി.നമശിവായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പഠന റിപ്പോർട്ടിന്റെ വിശദാംശം ലഭ്യമാക്കുമോ?
2630.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതിയുടെ പ്രസരണ-വിതരണ നഷ്ടം ഇപ്പോള്‍ എത്ര ശതമാനമാണെന്നും നഷ്ടം കുറയ്ക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും അറിയിക്കാമോ?
2631.
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആഭ്യന്തര വെെദ്യുതി ഉല്പാദനത്തില്‍ എത്ര മെഗാവാട്ടിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഇതില്‍ ജലവെെദ്യുത പദ്ധതി മുഖേന എത്ര മെഗാവാട്ടിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്; വിശദമാക്കാമോ;
( സി )
സൗരാേര്‍ജ്ജ നിലയങ്ങള്‍ വഴി എത്ര മെഗാവാട്ടിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
കെ.എസ്.ഇ.ബി. മുഖേന സൗര പദ്ധതിയിലൂടെ പുരപുറങ്ങളിലായി എത്ര മെഗാവാട്ട് ശേഷിയുള്ള സൗരാേര്‍ജ്ജ നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇതു സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമാേ?
2632.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി യുടെ ഉത്പാദന-പ്രസരണ-വിതരണ രംഗത്തുള്ള ട്രാൻസ്ഫോർമറുകളെ സംബന്ധിച്ച് അവയുടെ എണ്ണം, ശേഷി, കാലപ്പഴക്കം, പത്തു വർഷത്തിന് താഴെ പഴക്കം ഉള്ളത്, പത്തു മുതൽ ഇരുപതു വർഷം വരെ പഴക്കമുള്ളത്, ഇരുപതു മുതൽ മുപ്പതു വർഷം വരെ പഴക്കമുള്ളത്, മുപ്പതു വർഷത്തിന് മുകളിൽ പഴക്കമുള്ളത്, നിലവിൽ ഉപയോഗശൂന്യമായത് എന്നിങ്ങനെ ഇനം തിരിച്ചുള്ള വിശദമായ പട്ടിക ലഭ്യമാക്കാമോ;
( ബി )
പഴക്കം കൂടുന്തോറും ട്രാൻസ്ഫോർമറുകളുടെ കാര്യക്ഷമത, പ്രസരണനഷ്ടം എന്നിവ വൈദ്യുതിവിതരണരംഗത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കാമോ; അവ പരിഹരിക്കാനുള്ള എന്തെങ്കിലും നടപടികൾ കൈക്കൊണ്ടിട്ടുണ്ടോ?
2633.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ ചാത്തങ്കോട്ടുനട ജലവൈദ്യുതപദ്ധതി വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെ സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
2634.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിരന്തരം ഉണ്ടാകുന്ന വൈദ്യുതി തടസ്സവും വോള്‍ട്ടേജ് പ്രശ്നങ്ങളും കാരണം ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് മലപ്പുറം പാക്കേജ്, ദ്യുതി-2.0 പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പ്രവൃത്തികളുടെ പുരോഗതിയും ഓരോന്നിന്റെയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ; ഇവ എന്നത്തേക്ക് നടപ്പിലാക്കുമെന്ന് അറിയിക്കുമോ; വിശദമാക്കുമോ;?
2635.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യയിൽ വൈദ്യുതി താരിഫ് നിരക്ക് കൂടുതലുള്ള സംസ്ഥാനം കേരളമാണ് എന്ന പ്രചാരണം സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് ഏതെങ്കിലും ഏജൻസികളുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
2636.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ ഇതുവരെയായി എത്ര പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ട് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത കണക്ഷനില്‍ ഗാര്‍ഹിക കണക്ഷന്‍, കാര്‍ഷിക കണക്ഷന്‍, വ്യാവസായിക കണക്ഷന്‍ എന്നിവ എത്ര വീതമെന്ന് വിശദമാക്കുമോ?
2637.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിലവില്‍ എത്ര കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്; പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് കൂടുതല്‍ കാര്യക്ഷമതയോടെയുള്ള വൈദ്യുതി വിതരണം ഉറപ്പു വരുത്തുമോ; വിശദമാക്കാമോ?
2638.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നാളിതുവരെ എത്ര പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഇതില്‍ ഗാര്‍ഹിക കണക്ഷന്‍, കാര്‍ഷിക കണക്ഷന്‍, വ്യവസായിക കണക്ഷന്‍ എന്നിവ എത്ര വീതമെന്ന് വിശദമാക്കുമോ?
2639.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന സ്ഥലങ്ങളുടെ പേരുവിവരങ്ങൾ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോൾ പൂർത്തീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2640.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ നിലവിലുള്ള കെ.എസ്.ഇ.ബി. യുടെ ഇ.വി. ചാര്‍ജിംഗ് സ്റ്റേഷനുകൾ (പോള്‍ മൗണ്ടഡ്) ഇതേവരെ എത്ര പേര്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഓരോ ചാര്‍ജിംഗ് സ്റ്റേഷനില്‍ നിന്നും ലഭിച്ച വരുമാനം എത്രയാണെന്നും വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തില്‍ പുതിയതായി പോള്‍ മൗണ്ടഡ് ഇ.വി. ചാര്‍ജിംഗ് സ്റ്റേഷന്‍ അനുവദിക്കുമോ; വിശദമാക്കാമോ?
2641.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഊർജ്ജോല്പാദനത്തിന്റെ എത്ര ശതമാനമാണ് സോളാര്‍ എനര്‍ജിയിലുടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ സോളാര്‍ എനര്‍ജി ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പിലാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
2642.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സോളാര്‍ പദ്ധതി വലിയ തോതില്‍ നടപ്പിലാക്കിവരുന്ന സാഹചര്യത്തില്‍ നിലവില്‍ വൈദ്യുതി പ്രതിസന്ധി നേരിടുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( ബി )
നിരവധി സര്‍ക്കാര്‍ - സ്വകാര്യ ഭൂമികളിലും കൃഷിയോഗ്യമല്ലാത്ത സ്ഥലങ്ങളിലും സോളാര്‍ പദ്ധതി വ്യാപിപ്പിച്ച് വൈദ്യുതി ഉത്പാദനം കൂട്ടി വൈദ്യുതി പ്രതിസന്ധി മറികടക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2643.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. പി. കെ. ബഷീർ
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗ​രോർജ്ജ പ്ലാന്റ് സ്ഥാപിച്ച് വൈദ്യുത ബോർഡിന്റെ ഗ്രിഡുമായി ബന്ധിപ്പിച്ച ഉപഭോക്താക്കള്‍ പീക്ക് സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് സാധാരണ ഉപഭോക്താക്കള്‍ നല്‍കുന്നതുപോലെ ഉയർന്ന നിരക്ക് നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വൻ തുക ചെലവഴിച്ച് സോളാർ പ്ലാന്റ് സ്ഥാപിച്ചുകൊണ്ട് ബോർഡിനെ സഹായിക്കുന്ന പ്രസ്തുത ഉപഭോക്താക്കള്‍ക്ക് ഈ നിര്‍ദേശം അധിക ബാധ്യത ഉണ്ടാക്കുമെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത നിർദ്ദേശം പിൻവലിക്കാൻ നടപടി സ്വീകരിക്കുമോ?
2644.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23, 2023-24 എന്നീ സാമ്പത്തിക വർഷങ്ങളിൽ പ്രോസുമേഴ്‌സ് നല്‍കിയ വൈദ്യുതിയുടെ സെറ്റിൽമെന്റ് തുക എല്ലാ പ്രോസുമേഴ്‌സിനും കൊടുത്തിട്ടുണ്ടോ; ഇല്ലെങ്കിൽ കാലതാമസത്തിന് കാരണം എന്താണെന്ന് വിശദമാക്കാമോ;
( ബി )
മേല്പറഞ്ഞ വർഷങ്ങളിലെ തുക എത്ര പേർക്ക് വീതം കൊടുക്കാനുണ്ടെന്ന് വ്യക്തമാക്കാമോ; പ്രോസുമേഴ്‌സിന് നല്കേണ്ട തുകയോടൊപ്പം കെ.എസ്.ഇ.ആര്‍.സി കൊടുത്തു തീർക്കാൻ നിർദേശിച്ച സമയപരിധിക്കുശേഷമുള്ള കാലയളവ് കണക്കാക്കി നിയമപ്രകാരമുള്ള പലിശ കെ.എസ്.ഇ.ബി. നല്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( സി )
സോളാർ അപേക്ഷയോടൊപ്പം സെക്ഷൻ ഓഫീസിൽ അടയ്ക്കുന്ന അപേക്ഷ ഫീസിന്റെ 80% തുക സോളാർ പ്ലാന്റ് പ്രവർത്തനസജ്ജമായതിന് ശേഷം പ്രോസുമേഴ്‌സ് ആവശ്യപ്പെടാതെ തന്നെ ഒരു മാസത്തിനുള്ളിൽ പ്രോസുമേഴ്‌സിന്റെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കാനുള്ള വ്യവസ്ഥ ചെയ്യാമോ; വ്യക്തമാക്കുമോ?
2645.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യ്ക്ക് സ്വന്തമായി സെക്ഷൻ ഓഫീസ് കെട്ടിടം, സബ്സ്റ്റേഷനുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവ നിർമ്മിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കുമോ;
( ബി )
അത്തരം കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള ഭൂമി വിലകൊടുത്ത് വാങ്ങാറുണ്ടോ; എങ്കിൽ ആയതിന്റെ മാനദണ്ഡങ്ങളും മുൻഗണനകളും വിശദമാക്കുമോ;
( സി )
കൂത്തുപറമ്പ് മണ്ഡലത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സെക്ഷൻ ഓഫീസുകൾക്ക് സ്വന്തം കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2646.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ സബ് ഡിവിഷനിലെ അഞ്ചൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന മലയോര പ്രദേശമായ ഏരൂര്‍ കേന്ദ്രീകരിച്ച് പുതിയ സെക്ഷൻ ഓഫീസ് അനുവദിക്കുന്നത് സംബന്ധിച്ച വിഷയത്തിന്മേൽ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ അതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( ബി )
കൊല്ലം ജില്ലയിൽ പുനലൂർ ഡിവിഷനിലെ അഞ്ചൽ, കടയ്ക്കൽ സബ് ഡിവിഷനുകളിലെ സെക്ഷൻ ഓഫീസുകളും കൊട്ടാരക്കര ഡിവിഷനിലെ ആയൂർ, ചടയമംഗലം സെക്ഷൻ ഓഫീസുകളും ഉൾപ്പെടുത്തി അഞ്ചൽ കേന്ദ്രീകരിച്ച് പുതിയ ഡിവിഷൻ ഓഫീസ് അനുവദിക്കുന്ന വിഷയം പരിശോധിക്കുമോ; അതിനുള്ള സാധ്യതകൾ വിശദമാക്കാമോ?
2647.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തില്‍ സ്വന്തം കെട്ടിടത്തിലും വാടക കെട്ടിടത്തിലും പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബി.യുടെ വിവിധ ഓഫീസുകളെ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകളില്‍ വാടക കെട്ടിടത്തില്‍ പ്രവൃത്തിക്കുന്ന ഓഫീസുകളുടെ ഓരോന്നിന്റെയും വാടക നിരക്ക് എത്രയാണെന്ന് അറിയിക്കാമാേ;
( സി )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബി ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമാേ;
( ഡി )
ഈ സര്‍ക്കാര്‍ വന്ന ശേഷം പാറശാല മണ്ഡലത്തിലെ ഇലക്ട്രിക്കല്‍ സെക്ഷനുകള്‍ക്ക് കീഴില്‍ നാളിതുവരെ നടപ്പിലാക്കിയതും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ നവീകരണ പ്രവൃത്തികളുടെയും വാേൾട്ടേജ് ഇംപ്രൂവ്മെന്റ് പ്രവൃത്തികളുടെയും വിശദാംശം ലഭ്യമാക്കുമാേ?
2648.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂർ നിയോജക മണ്ഡലത്തിലെ വെങ്ങാലൂർ 220 കെ.വി. സബ്സ്റ്റേഷന്റെ നിർമ്മാണം നിലവിൽ ഏത് ഘട്ടത്തിലാണെന്നും എത്ര ശതമാനം വരെ പണിപൂർത്തിയായിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
വെങ്ങാലൂർ സബ്സ്റ്റേഷനിൽ പൂർത്തിയായിട്ടുള്ള പ്രവൃത്തികൾ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത സബ്സ്റ്റേഷന്റെ നിർമ്മാണം എന്നത്തേക്ക് പൂർത്തിയാക്കാനാകുമെന്ന് അറിയിക്കാമോ?
2649.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ വരന്തരപ്പിള്ളിയില്‍ കെ.എസ്.ഇ.ബി. സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്ന നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സബ്സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
2650.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ പിണ്ണാക്കനാട് 33 കെ.വി. സബ് സ്റ്റേഷന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
2651.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വൈദ്യുതി ആവശ്യം പൂര്‍ണ്ണമായും നിറവേറ്റുന്നതിനായി പ്രസരണ വിഭാഗം നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതികളുടെ പുരോഗതിയും നിലവിലെ സ്ഥിതിയും വിശദമാക്കുമോ; പദ്ധതികള്‍ എന്നത്തേക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( ബി )
പുതുതായി വിഭാവനം ചെയ്യുന്ന വലിയകുന്ന് 33 കെ‌.വി. സബ്സ്റ്റേഷന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ; സബ്സ്റ്റേഷന്റെ നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
2652.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ മരവട്ടം-കാടാമ്പുഴ 110 കെ.വി. സബ് സ്റ്റേഷൻ നിർമ്മാണത്തിന്റെ പ്രവർത്തന പുരോഗതി വിശദമാക്കുമോ;
( ബി )
നിലവിൽ എന്തെല്ലാം പ്രവൃത്തികള്‍ ശേഷിക്കുന്നുണ്ടെന്നും നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് എന്നത്തേക്ക് യാഥാർഥ്യമാക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?
2653.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ പുതിയ സബ് സ്റ്റേഷൻ സ്ഥാപിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
2654.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പുഴയില്‍ കെ.എസ്.ഇ.ബി. സബ്സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനുളള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
2655.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ ആര്യൻകോട്, കള്ളിക്കാട്, പെരുങ്കടവിള, വെള്ളറട, ഒറ്റശേഖരമംഗലം, അമ്പൂരി എന്നീ മലയോര ഗ്രാമപ്പഞ്ചായത്തുകളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി ഒറ്റശേഖരമംഗലം കേന്ദ്രമാക്കി ഒരു 110 കെ.വി സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ചിരുന്ന പ്രൊപ്പോസലിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സബ്സ്റ്റേഷൻ ആരംഭിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരങ്ങൾ അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കുമോ; പ്രസ്തുത സബ്സ്റ്റേഷന്റെ നിർമ്മാണം എന്ന് ആരംഭിക്കാനാകുമെന്നും അതിന് എത്ര ചെലവ് പ്രതീക്ഷിക്കുന്നുവെന്നും വെളിപ്പെടുത്തുമോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
സബ്സ്റ്റേഷന്റെ നിർമ്മാണം എത്രയും വേഗം ആരംഭിക്കാൻ നടപടി സ്വീകരിക്കുമോ, വ്യക്തമാക്കാമോ?
2656.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ജനുവരിക്ക് ശേഷം കെ.എസ്.ഇ.ബിയിൽ 250 ഓളം ക്യാഷ്യർ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ പ്രമോഷൻ/ട്രാൻസ്ഫർ ഉത്തരവ് ലഭിച്ചിട്ടും ക്യാഷ്യർ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥരെ റിലീവ് ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ; ക്യാഷ്യർമാരുടെ അഭാവത്തിൽ സബ്സ്റ്റിറ്റ്യുട്ട് ലഭിക്കുന്ന മുറയ്ക്ക് സ്റ്റേഷൻ സീനിയോറിറ്റി പരിഗണിക്കാതെ ക്യാഷ്യർ ട്രെയിനിമാരുടെ ലഭ്യത അനുസരിച്ച് ഉദ്യോഗസ്ഥരെ റിലീവ് ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ സെക്ഷനുകളിൽ നിന്നും എത്ര പേരെയാണ് റിലീവ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സബ്സ്റ്റിറ്റ്യുട്ട് ലഭിക്കുന്ന മുറയ്ക്ക് സ്റ്റേഷന്‍ സീനിയോറിറ്റി നോക്കാതെ ക്യാഷ്യര്‍ ട്രെയിനിമാരുടെ ലഭ്യത അനുസരിച്ച് നിരവധി പേരെ റിലീവ് ചെയ്തിട്ടുണ്ടെങ്കിലും തിരൂർ ഇലക്ട്രിക്കൽ സർക്കിളിൽ നിന്നും 23/01/2025-ലെ 300/ഇ.ബി 1/18/2024-25/3118 നമ്പർ ഉത്തരവ് പ്രകാരം തിരൂരങ്ങാടി ഡിവിഷനിലെ ഒതുക്കുങ്ങൽ സെക്ഷനിൽ മുമ്പ് ക്യാഷ്യര്‍ ട്രെയിനിയായി ജോലിചെയ്ത ശ്രീമതി മുഹസിന ടി.യെ വർക്കിംഗ് അറേഞ്ച്മെന്റിൽ നിയമിച്ചിട്ടും 30/07/2024ല്‍ സ്ഥലമാറ്റ ഉത്തരവ് ലഭിച്ച തിരൂര്‍ സര്‍ക്കിളിനു കീഴിലുള്ള പുത്തനത്താണി സെക്ഷനിലെ ക്യാഷ്യറായ ശ്രീ. രജനീഷ് രാജിനെ റിലീവ് ചെയ്യാത്തതിന്റെ കാരണം അറിയിക്കാമോ;
( സി )
നിയമപരമായ തടസ്സങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ രജനീഷ് രാജിനെ ഉടൻ റിലീവ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2657.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യില്‍ 01/01/2024ന് ശേഷം സ്ഥലംമാറ്റം/സ്ഥാനക്കയറ്റം ലഭിച്ച കാഷ്യര്‍ ജോലി ചുമതല വഹിച്ചിരുന്ന കാഷ്യര്‍/സീനിയര്‍ അസിസ്റ്റന്റ് മാരെ റിലീവ് ചെയ്യുന്നതിനായി തിരൂർ സർക്കിളിന് കീഴിലുള്ള 3 ഡിവിഷനിൽ നിന്നും എത്ര ഉദ്യോഗസ്ഥന്മാരെ വർക്കിംഗ് അറേഞ്ച്മെന്റിൽ നിയമിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; ഇവരുടെ പേര്, സ്റ്റേഷന്‍ സീനിയോറിറ്റി എന്നിവ അറിയിക്കാമോ; വർക്കിംഗ് അറേഞ്ച്മെന്റ് ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
തിരൂർ സർക്കിളിലെ തിരൂരങ്ങാടി ഡിവിഷന്‍ ഇലക്ട്രിക് സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റായ ശ്രീമതി മുഹസീന ടി.യെ പുത്തനത്താണി സെക്ഷനിലെ ക്യാഷ്യര്‍ ട്രെയിനിയായി നിയമിച്ചുകൊണ്ട് വർക്കിംഗ് അറേഞ്ച്മെന്റ് ഉത്തരവ് ഇറക്കിയതിൽ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത ഉത്തരവ് നടപ്പാക്കാത്തതിന്റെ കാരണം അറിയിക്കുമോ; നിയമതടസ്സം ഇല്ലെങ്കിൽ ഉത്തരവ് നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
2658.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറായി - ഞാറയ്ക്കല്‍ 110 കെ.വി. ഡബിള്‍ സര്‍ക്യൂട്ടിന്റെ ടവര്‍ വെെപ്പിന്‍ നിയോജക മണ്ഡലത്തിലെ അയ്യമ്പിള്ളി കരയില്‍ കിഴക്കേമണിയില്‍ വീട്ടില്‍ അച്ചുതന്‍ നായര്‍ മകന്‍ രത്നാകരന്‍ എന്ന വ്യക്തിയുടെ സ്ഥലത്തിന് നടുക്ക് നിര്‍മ്മിക്കുന്നതിനാലും ഹെെ ടെന്‍ഷന്‍ ലെെനുകള്‍ പ്രസ്തുത സ്ഥലത്തിന് നടുവിലൂടെ കടന്നു പോകുന്നതിനാലും സ്ഥലം ഉപയോഗശൂന്യമാകുന്നതിനാല്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സ്ഥലമുടമയായ രത്നാകരന്‍ എം.എല്‍.എ. മുഖാന്തിരം 08.10.2024-ന് സമര്‍പ്പിച്ച നിവേദനത്തിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമോ?
2659.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തില്‍ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വൈദ്യുതി ലൈന്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കാത്തതിനാല്‍ ദേശീയപാത നിര്‍മ്മാണത്തിന് തടസ്സം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ലൈന്‍ മാറ്റിസ്ഥാപിക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും ആരുടെ ഭാഗത്തെ വീഴ്ച മൂലമാണ് പ്രവൃത്തി തടസ്സപ്പെട്ടിരിക്കുന്നതെന്നും വ്യക്തമാക്കാമോ?
2660.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെ പരിധിയില്‍ വരുന്ന ഞാറയ്ക്കല്‍, വെെപ്പിന്‍, ചേരാനല്ലൂര്‍, ചെറായി സെക്ഷനുകളില്‍ നിന്നും ട്രാന്‍സ്‍ഫോര്‍മറുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പ്രൊപ്പോസല്‍ ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എത്ര ട്രാന്‍സ്‍ഫോര്‍മറുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പ്രൊപ്പോസലുകളാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും അവ എവിടെയെല്ലാമാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
2661.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ദ്ധിച്ചു വരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കണക്കിലെടുത്ത് കുറ്റ്യാടി മണ്ഡലത്തില്‍ നിലവിലുള്ള ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് പുറമേ അധികമായി ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2662.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വൈദ്യുതി പ്രതിസന്ധി മറികടക്കുവാൻ എത്ര ചെറുകിട ജല വൈദ്യുത പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇടുക്കി ജില്ലയിൽ പുതിയതായി ആരംഭിച്ച ചെറുകിട വൈദ്യുത പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പീരുമേട് മണ്ഡലത്തിൽ ലാഡ്രം ചെറുകിട വൈദ്യുത പദ്ധതി പ്രാവർത്തികമാക്കുവാൻ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ഡി )
ഉപ്പുതറ പഞ്ചായത്തിൽ പെരിയാർ നദിയിൽ പൊരികണ്ണിക്ക് സമീപം ഒരു തടയണ പണിയുവാൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നതിന്റെ തുടർനടപടികൾ വിശദമാക്കാമോ?
2663.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉഡുപ്പി-കരിന്തളം 400 കെ.വി. ലെെന്‍ കടന്നുപാേകുന്ന പ്രദേശങ്ങളിലെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമാേ;
( ബി )
നഷ്ടപരിഹാര തുക എങ്ങനെയാണ് കണക്കാക്കുന്നതെന്ന് വ്യക്തമാക്കാമാേ;
( സി )
നഷ്ടപരിഹാരം പൂര്‍ണ്ണമായി നല്‍കി പദ്ധതി എന്നത്തേക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമാേ?
2664.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി. സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ഇൻഡക്ഷൻ ബെയ്സ്ഡ് വയർലെസ് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ കെ.എസ്.ഇ.ബി. സ്ഥാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതി കെ.എസ്.ഇ.ബി.യുടെ പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ?
2665.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് സോളാർ അടക്കമുള്ള വൈദ്യുതി ഉത്പാദന മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഗാർഹിക ഉപഭോക്താക്കൾക്ക് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് എന്തൊക്കെ സഹായങ്ങളാണ് ലഭിക്കുന്നതെന്ന്‌ അറിയിക്കാമോ?
2666.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനെർട്ട് മുഖേന ആരംഭിച്ച അക്ഷയ ഊർജ്ജ സേവന കേന്ദ്രങ്ങളായ ഊർജ്ജ മിത്രയിലെ സംരംഭകർക്ക്‌ നിശ്ചയിച്ചിരുന്ന വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് അറിയിക്കാമോ; ഊർജ്ജ മിത്രയുടെ പ്രവർത്തനങ്ങൾക്ക് അനെർട്ട് ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഈ കേന്ദ്രങ്ങളുമായി ഒപ്പിട്ട കരാറിന്റെ കാലാവധി എത്ര വർഷമാണ്, നിലവിൽ എത്ര ഊർജ്ജ മിത്ര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്, അവയുടെ ലിസ്റ്റ് ലഭ്യമാക്കാമോ; ഈ കേന്ദ്രങ്ങളുമായി നിലവിൽ അനെർട്ട് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ കരാറിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പി.എം സൂര്യ ഘർ (PM - SURYA GHAR ) സോളാർ സബ്‌സിഡി പദ്ധതിയിലെ എംപാനൽ ഏജൻസികളുടെ ലിസ്റ്റിൽ ഊർജ്ജമിത്ര കേന്ദ്രങ്ങൾ ഉണ്ടോ എന്ന് അറിയിക്കാമോ; ഇവർക്ക് അനെർട്ടിന്റെ ലോഗോ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ അനുമതി നൽകിയ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
സോളാർ സിറ്റിയുടെ ഭാഗമായി സ്ഥാപിക്കുന്ന സോളാർ പ്ലാന്റുകൾ പരിശോധിക്കുന്നതിനുള്ള ചുമതല ഊർജ്ജമിത്ര കേന്ദ്രങ്ങൾക്ക് നൽകിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2667.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി. എം കുസും പദ്ധതി പ്രകാരം അനെർട്ടിന് കേന്ദ്ര സർക്കാരിൽ നിന്ന് നാളിതുവരെ എത്ര തുക ലഭിച്ചു; സംസ്ഥാന സർക്കാർ പ്രസ്തുത പദ്ധതിയ്ക്കായി നാളിതുവരെ എത്ര തുക ചെലവഴിച്ചു; നബാർഡിൽ നിന്ന് എത്ര തുക വായ്പയായി ലഭിച്ചു; വായ്പ തിരിച്ചടക്കുന്നതിനുള്ള നിബന്ധന, കാലാവധി, പലിശ, വായ്പ തിരിച്ചടയ്ക്കുന്നതിന് അനെർട്ട് സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങൾ എന്നിവ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം സ്ഥാപിക്കുന്ന സൗരോർജ്ജ പ്ലാന്റുകളിൽ നിന്ന് കെ.എസ്.ഇ.ബി. ലിമിറ്റഡിന് നൽകുന്ന വൈദ്യുതിയുടെ തുക നബാർഡിലെ വായ്പ തിരിച്ചടക്കുന്നതിന് അനെർട്ട് വിനിയോഗിക്കുന്നുണ്ടോ; വൈദ്യുതിയുടെ തുക സംബന്ധിച്ച് കെ.എസ്.ഇ.ബി. ലിമിറ്റഡും അനെർട്ടും തമ്മിൽ കരാർ ഉണ്ടോ; എങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കാമോ; വൈദ്യുതി ചാർജ് ഇനത്തിൽ എത്ര തുക അനെർട്ടിന് നാളിതുവരെ കെ.എസ്.ഇ.ബി. ലിമിറ്റഡില്‍ നിന്ന് ലഭിച്ചു എന്നറിയിക്കുമോ ;
( സി )
പ്രസ്തുത പദ്ധതിയിൽ എം.എൻ.ആർ.ഇ നിശ്ചയിച്ച ബെഞ്ച് മാർക്ക് വിലയേക്കാൾ എത്ര ശതമാനം അധിക നിരക്കിലാണ് അനെർട്ട് വിവിധ ശേഷികളിലുള്ള സൗരോർജ്ജ പ്ലാന്റുകൾക്ക് വർക്ക് ഓർഡർ നൽകിയത്;
( ഡി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട ടെണ്ടറിൽ യോഗ്യത നേടിയ കമ്പനികളുടെ പേര്, ടെണ്ടറിൽ രേഖപ്പെടുത്തിയ തുക, അനെർട്ട് വർക്ക് ഓർഡർ നൽകിയ തുക എന്നിവ വിവിധ ശേഷിയുടെ അടിസ്ഥാനത്തിൽ പട്ടികയായി ലഭ്യമാക്കാമോ?
2668.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണം തടയുന്നതിന് വനമേഖലയോട് ചേർന്നുവരുന്ന ജനവാസമേഖലയിൽ സോളാർ പവർ വേലികൾ സ്ഥാപിക്കുന്നതിന് വൈദ്യുതി വകുപ്പിന്റെ സഹായം ലഭ്യമാക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിവരങ്ങൾ ലഭ്യമാക്കുമോ; ഇല്ലെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
2669.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
15.10.2024 ലെ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യം നമ്പർ 2540(ഡി) പ്രകാരം 2024 ഏപ്രിൽ മുതൽ ഓഗസ്റ്റ് മാസം വരെയുള്ള കാലയളവിൽ സൗരോർജം വഴി വൈദ്യുതി ഉത്പാദിപ്പിച്ച ഉപഭോക്താക്കളിൽ നിന്നും ജനറേഷൻ ഡ്യൂട്ടി ഇനത്തിൽ പിരിച്ച തുക ഉപഭോക്താക്കൾക്ക് തിരികെ നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് അറിയിച്ചിരുന്നത് പ്രകാരം എത്ര തുക ആണ് തിരികെ ഉപഭോക്താക്കൾക്ക് നൽകേണ്ടിയിരുന്നത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക തിരികെ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണ് നൽകാതിരിക്കുന്നത്; തുക തിരികെ നൽകുവാൻ എന്തൊക്കെ നടപടികളാണ് കൈകൊണ്ടത് എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത തുക ഉപഭോക്താക്കൾക്ക് തിരികെ നൽകിയിട്ടില്ലെങ്കിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മേൽ തുക പലിശ സഹിതം ഉപഭോക്താക്കൾക്ക് എത്ര ദിവസത്തിനകം കൊടുത്തു തീർക്കാൻ കഴിയും എന്ന് വ്യക്തമാക്കാമോ?
2670.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാർട്ട് സിറ്റിയുടെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ എത്ര സർക്കാർ കെട്ടിടങ്ങളിൽ അനെർട്ട് മുഖേന സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചു; ഓരോ സ്ഥാപനത്തിലും ടെൻഡർ ലഭിച്ച കമ്പനികൾക്ക് വർക്ക് ഓർഡർ നൽകിയ തീയതി, കരാർ ഒപ്പിട്ട തീയതി, കമ്പനികൾ നൽകിയ ബാങ്ക് ഗ്യാരന്റിയുടെ തീയതി, പ്ലാന്റുകൾ കമ്മീഷൻ ചെയ്ത തീയതി എന്നീ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ച കമ്പനികൾക്ക് തുക അനുവദിക്കുന്നതിന് സ്മാർട്ട് സിറ്റി അധികൃതർക്ക് അനെർട്ട് നൽകിയ ടെക്നിക്കൽ ശിപാർശയുടെയും പേയ്‌മെന്റ് ശിപാർശയുടെയും പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ പ്ലാന്റുകൾ പരിശോധിക്കുന്നതിന് അനെർട്ട് റിന്യൂവബിൾ എനർജി കൺസോർഷ്യത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; അവർക്ക് പ്രതിഫലമായി എത്ര രൂപ നൽകി; തുക അനുവദിച്ച ഉത്തരവുകളുടെ പകർപ്പും പരിശോധനാ റിപ്പോർട്ടുകളുടെ പകർപ്പും ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയിൽ റിന്യൂവബിൾ എനർജി കൺസോർഷ്യം മുഖേന ഏതെല്ലാം പ്രവൃത്തികൾ നിർവഹിച്ചു; ഓരോ ഇനത്തിലും ഇവർക്ക് നൽകിയ തുകയും, തുക അനുവദിച്ച ഉത്തരവുകളുടെ പകർപ്പും ലഭ്യമാക്കാമോ; റിന്യൂവബിൾ എനർജി കൺസോർഷ്യത്തെ പ്രസ്തുത ചുമതലകൾക്കായി തെരെഞ്ഞെടുത്ത മാനദണ്ഡം, പ്രസ്തുത മേഖലയിൽ അവർക്കുള്ള മുൻപരിചയം, പ്രസ്തുത ഏജൻസികൾ അനെർട്ടിന് നൽകിയ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ലഭ്യമാക്കാമോ?

അനുബന്ധം 

2671.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനെർട്ടിന്റെ കേന്ദ്ര കാര്യാലയം, ജില്ലാ ഓഫീസുകൾ എന്നിവ മുഖേന ഏതെല്ലാം പ്രവൃത്തികൾ നിർവ്വഹിക്കുന്നതിനുള്ള ചുമതലയാണ് റിന്യൂവബിൾ എനർജി കെയർ, റിന്യൂവബിൾ എനർജി കൺസോർഷ്യം എന്നീ ഏജൻസികൾക്ക് നൽകിയിട്ടുള്ളത്; ഇതിനായി ഓരോ ഇനത്തിലും ഇവർക്ക് വിവിധ ഓഫീസുകൾ മുഖേന നൽകിയ വർക്ക് ഓർഡർ പകർപ്പുകൾ, നൽകിയ തുക, തുക അനുവദിച്ച ഉത്തരവുകളുടെ പകർപ്പ് എന്നിവ ലഭ്യമാക്കാമോ;
( ബി )
ഈ ഏജൻസികളെ തിരഞ്ഞെടുക്കുന്നതിനായി അനെർട്ട് സ്വീകരിച്ച മാനദണ്ഡം എന്തായിരുന്നു; ഇതുമായി ബന്ധപ്പെട്ട ഫയലുകളുടെ പകർപ്പും, ഈ ഏജൻസികളിലെ അംഗങ്ങളുടെയും ഭാരവാഹികളുടെയും ലിസ്റ്റും, അനെർട്ടിന് നൽകിയ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പകർപ്പും ലഭ്യമാക്കാമോ;
( സി )
ഈ ഏജൻസികളിൽ, സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്ന എം.എൻ.ആർ.ഇ, അനെർട്ട് എന്നിവരുടെ എംപാനൽ ലിസ്റ്റിൽ ഉൾപ്പെട്ട കമ്പനികളുമായി ബന്ധപ്പെട്ടവർ ഉണ്ടോ എന്ന പരിശോധന അനെർട്ട് നടത്തിയിട്ടുണ്ടോ; അനെർട്ടിന്റെ ഇൻസ്റ്റാളർ, ഇൻസ്‌പെക്ടർ, റിസോഴ്സ്‌ പേഴ്സൺ സർട്ടിഫിക്കറ്റുകൾ ലഭിച്ചവർ, ഊർജ്ജ മിത്ര സംരംഭകർ എന്നിവർ ഈ ഏജൻസികളിൽ ഉൾപ്പെടുന്നുണ്ടോ; അവരുടെ ലിസ്റ്റ് ലഭ്യമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.