UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
03.03.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2197.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ക്കുപകരം സബ്സിഡി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി മറ്റ് സംസ്ഥാനങ്ങളിൽ എപ്രകാരമാണ് നടപ്പാക്കിയതെന്ന് പരിശോധിച്ചിട്ടുണ്ടോ?
2198.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 മുതല്‍ 2024-25 വരെ ഒരോ സാമ്പത്തിക വർഷവും പൊതുവിതരണ വകുപ്പിന് വിവിധ ബജറ്റ് ശീർഷകങ്ങളിൽ അനുവദിച്ചിരുന്ന തുകയും ചെലവഴിച്ച തുകയും പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ തിരിച്ച് വിശദമാക്കാമോ?
2199.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച് അരിയാക്കി ഫു‍‍‍ഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലേയ്ക്ക് കെെമാറിയ ഇനത്തില്‍ കേന്ദ്രത്തില്‍നിന്നും ഈ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന് ലഭിക്കേണ്ട തുക എത്രയാണ്; ഇതില്‍ എത്ര തുക ഇതുവരെ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
കേന്ദ്രം നെല്ലിന് താങ്ങുവില നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ യഥാസമയം കണക്ക് ലഭ്യമാക്കിയിട്ടുണ്ടോ; മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനം നല്‍കിയ കണക്കിലെ അവ്യക്തതമൂലം താങ്ങുവില നല്‍കുന്നതിന് കാലതാമസം ഉണ്ടായതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2200.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വര്‍ക്കല മണ്ഡലത്തില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളെ കുറിച്ച് വിശദമാക്കാമോ?
2201.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആലപ്പുഴ മണ്ഡലത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് അനുവദിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നടപ്പിലാക്കിയ പദ്ധതികളുടെയും ഭരണാനുമതി നല്‍കിയിട്ടുള്ള തുകയുടെയും വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിഹിതങ്ങള്‍ വച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ?
2202.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ നിലവിലുള്ള ഭക്ഷ്യധാന വിതരണ തോത് വർദ്ധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത ആവശ്യം ഉന്നയിച്ച് കേന്ദ്രഗവൺമെന്റിനെ സമീപിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നിലവിലെ കണക്ക് പ്രകാരം മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ എണ്ണം എത്രയെന്ന് അറിയിക്കുമോ, മുൻഗണനാ പട്ടികയുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് അന‍ര്‍ഹമായി കൈവശം വച്ചിരുന്ന എത്ര കാ‍ര്‍ഡുകൾ സറണ്ട‍ര്‍ ചെയ്യപ്പെട്ടിട്ടുണ്ട്; അന‍ര്‍ഹമായവ തിരിച്ചെടുത്ത് അ‍ര്‍ഹരായവര്‍ക്ക് കുടുതൽ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ;
( സി )
സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വ്യക്തമാക്കുമോ?
2203.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍കാര്‍ഡ് മസ്റ്ററിങ്ങിനോടനുബന്ധിച്ച് കിടപ്പുരോഗികള്‍, അംഗപരിമിതര്‍, 10 വയസിന് താഴെയുളള കുട്ടികള്‍ എന്നിവരെ ഫീല്‍ഡുതല അന്വേഷണം നടത്തി റേഷന്‍കാര്‍ഡില്‍ പേര് നിലനിര്‍ത്തുന്നതിന് വകുപ്പ് തലത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഇത്തരം വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ റേഷന്‍കാര്‍ഡില്‍ നിന്നും ഒഴിവാക്കപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2204.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തിരുവനന്തപുരം ജില്ലയില്‍ എത്ര മുന്‍ഗണനേതര റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളാക്കി മാറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2205.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര പുതിയ റേഷന്‍ കാര്‍‍ഡുകളാണ് ബി.പി.എല്‍. വിഭാഗത്തിന് നല്‍കിയിട്ടുള്ളത് എന്ന് വിശദമാക്കുമോ?
2206.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാലക്കാട് ജില്ലയില്‍ എത്ര എ.എ.വൈ, പി.എച്ച്.എച്ച്. റേഷന്‍ കാര്‍ഡുകള്‍ എ.പി.എല്‍. വിഭാഗത്തിലേക്ക് തരം മാറ്റി നല്‍കിയിട്ടുണ്ടെന്നുള്ള വിവരം താലൂക്ക് സപ്ലൈ ഓഫീസുകളുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
2207.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് എത്രപേര്‍ക്കാണ് മുന്‍ഗണനാ കാര്‍ഡ് പുതിയതായി വിതരണം ചെയ്തത് എന്ന് അറിയിക്കാമോ;
( ബി )
പയ്യന്നൂര്‍ നിയോജകമണ്ഡലം പരിധിയില്‍ എത്ര കുടുംബങ്ങളാണ് പുതിയതായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടത് എന്നും എത്ര പേര്‍ക്കാണ് എ.എ.വൈ. കാര്‍ഡുകള്‍ നല്‍കിയത് എന്നും വ്യക്തമാക്കാമോ?
2208.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ അസംഘടിതമേഖലകളിലും പരമ്പരാഗത വ്യവസായമേഖലയിലും ജോലിചെയ്യുന്ന തൊഴിലാളികളുടെ റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ ?
2209.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ റേഷന്‍ മേഖലയില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയില്‍ മുന്‍ഗണനാ ലിസ്റ്റില്‍പ്പെട്ട എത്ര അനര്‍ഹരെ ഒഴിവാക്കിയിട്ടുണ്ടെന്ന വിവരം താലൂക്ക് തിരിച്ച് ലഭ്യമാക്കാമോ?
2210.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ഡിസംബറില്‍ തിരുവനന്തപുരം താലൂക്കില്‍ നടത്തിയ 'കരുതലും കെെത്താങ്ങും' പരാതി പരിഹാര അദാലത്തിലൂടെ ബി.പി.എല്‍. റേഷന്‍ കാര്‍ഡിനായി ലഭിച്ച അപേക്ഷകളുടെ റേഷനിംഗ് ഓഫീസ് തിരിച്ചുള്ള എണ്ണം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിൽ എത്ര ബി.പി.എല്‍. റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ടെന്നുള്ള വിവരം റേഷനിംഗ് ഓഫീസ് തിരിച്ച് ലഭ്യമാക്കാമോ;
( സി )
തിരുവനന്തപുരം താലൂക്കിലെ 'കരുതലും കെെത്താങ്ങും' അദാലത്തില്‍ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച സമാഹൃത റിപ്പോര്‍ട്ട് ലഭ്യമാക്കാമോ?
2211.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര റേഷന്‍ കടകള്‍ കെ സ്റ്റോറുകളായി ഉയര്‍ത്തിയിട്ടുണ്ടെന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
നിലവിൽ കെ സ്റ്റോറുകളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ക്ക് പുറമെ എന്തൊക്കെയാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ?
2212.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ നെയ്യാറ്റിന്‍കര നഗരസഭ, അതിയന്നൂര്‍ പഞ്ചായത്ത്, തിരുപുറം പഞ്ചായത്ത് എന്നിവിടങ്ങളില്‍ എത്ര റേഷന്‍കടകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
2024-25 സാമ്പത്തിക വര്‍ഷത്തില്‍ നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ ഏതെങ്കിലും റേഷന്‍കടകള്‍ പൂട്ടിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ?
2213.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'സഞ്ചരിക്കുന്ന റേഷന്‍കട' പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രയോജനം നിലവിൽ എവിടെയൊക്കെയാണ് ലഭ്യമാകുന്നതെന്നും എത്ര വാഹനങ്ങളിലാണ് റേഷന്‍ വിതരണം ചെയ്യുന്നതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2214.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ വ്യാപാരികള്‍ക്കുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ പരിഷ്കരിക്കുന്നതിനും യഥാസമയം കമ്മീഷന്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടാേ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമാേ?
2215.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ പനയംകോട് കേന്ദ്രമായി റേഷൻ കട ആരംഭിക്കുന്നത് സംബന്ധിച്ച അപേക്ഷ സർക്കാരിന്റെ പരിഗണനയിലുണ്ടോ; ഇല്ലെങ്കിൽ ആയതിനുള്ള നടപടി സ്വീകരിക്കുമോ?
2216.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിൽ നിലവിൽ എത്ര റേഷൻ കടകൾ ഉണ്ടെന്നും അതിൽ എത്ര റേഷൻ കടകളോടൊപ്പം കെ - സ്റ്റോർ പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ ;
( ബി )
കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലെ ചാത്തന്നൂർ, പരവൂർ ഫർക്കകളിൽ പുതുതായി റേഷൻ കടകൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതെല്ലാം സ്ഥലങ്ങളിൽ റേഷൻ കടകൾ തുടങ്ങുന്നതിനാണ് അപേക്ഷ ലഭിച്ചിട്ടുള്ളതെന്നും പ്രസ്തുത അപേക്ഷകളിൽ നിലവിൽ കൈക്കൊണ്ടിട്ടുള്ള തീരുമാനം എന്തെന്നും വ്യക്തമാക്കാമോ;
( സി )
കൊല്ലം താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലെ ചാത്തന്നൂർ, പരവൂർ ഫർക്കകളിലും കൊട്ടാരക്കര താലൂക്കിലെ പൂയപ്പള്ളിയിലുമായി എസ്.സി/എസ്.ടി സംവരണ മാനദണ്ഡമനുസരിച്ച് എത്ര റേഷൻ കടകൾക്ക് നിലവിൽ ലൈസൻസ് നൽകിയിട്ടുണ്ടെന്ന് വിശദമാക്കാമോ ?
2217.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരണം കൃത്യമായി നടക്കാത്തതു മൂലം സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദീകരിക്കാമോ;
( ബി )
നെല്ലിന്റെ താങ്ങ് വിലയായി ഇപ്പോള്‍ എന്ത് തുകയാണ് നിശ്ചയിച്ചിരിക്കുന്നത്; ഇന്നത്തെ സാഹചര്യത്തില്‍ പ്രസ്തുത വില തൃപ്തികരമാണോ; കേന്ദ്രം നെല്ലിന്റെ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ സംസ്ഥാനം നെല്ലിന്റെ വില കുറച്ചിട്ടുണ്ടോ;
( സി )
നെല്ലിന്റെ വില യഥാസമയം കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; 2024-25 സാമ്പത്തിക വര്‍ഷം നെല്ല് സംഭരിച്ച ഇനത്തില്‍ കുടിശ്ശിക തുക എത്ര; ഇനി എത്ര കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ വില നല്‍കുവാനുണ്ടെന്നറിയിക്കാമോ;
( ഡി )
2024-25 സാമ്പത്തിക വര്‍ഷം കേന്ദ്ര സഹായമായി എന്ത് തുക നെല്ല് സംഭരണത്തിനായി ലഭിച്ചുവെന്നറിയിക്കാമോ;
( ഇ )
യഥാസമയം കര്‍ഷകര്‍ക്ക് നെല്ലിന്റെ വില ലഭ്യമാക്കുന്നതിനു വേണ്ടി ഒരു റിവോള്‍വിംഗ് ഫണ്ട് രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ; നെല്ല് സംഭരണം നടത്തിയ വകയില്‍ സപ്ലൈക്കോയ്ക്ക് ഉണ്ടായിരിക്കുന്ന നഷ്ടം എത്രയെന്ന് വിശദീകരിക്കാമോ?
2218.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ വിഹിതം വീടുകളിലെത്തിച്ച് നല്കുന്ന 'ഒപ്പം' പദ്ധതിയില്‍ വര്‍ക്കല മണ്ഡലത്തിൽ നിന്ന് എത്ര ഗുണഭോക്താക്കളുണ്ടെന്ന് വിശദമാക്കാമോ?
2219.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ആദിവാസി ഊരുകളിലായി എവിടെയൊക്കെയാണ് വാതില്‍പ്പടി റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
വാതില്‍പ്പടി റേഷന്‍ സംവിധാനം ഏതൊക്കെ ജില്ലകളിലാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
2220.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാത്ത് റേഷന്‍കടകള്‍ വഴി ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്യുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?
2221.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിലക്കയറ്റം തടയാന്‍ സിവില്‍സപ്ലൈസ്‌ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2222.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര സപ്ലൈകോ വില്‍പ്പനശാഖകള്‍ ആരംഭിച്ചെന്ന് വ്യക്തമാക്കാമോ;
( ബി )
സപ്ലൈകോ ശാഖകളുടെ നവീകരണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കാമോ?
2223.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഗമണ്ണിൽ സപ്ലൈകോയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പ് സ്ഥാപിക്കുവാൻ അനുമതി നൽകിയത് എന്നാണെന്ന് വിശദമാക്കാമോ;
( ബി )
ഏത് കമ്പനിയുടെ പെട്രോൾ പമ്പ് സ്ഥാപിക്കാനാണ് അനുമതി നൽകിയത്;
( സി )
പ്രസ്തുത പമ്പ് ആരംഭിക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2224.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ നിലവില്‍ എത്ര മാവേലി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതുതായി മാവേലി സ്റ്റോറുകളോ സപ്ലെെകോ ഔട്ട് ലെറ്റുകളോ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
മണ്ഡലത്തിലെ ഏതെങ്കിലും മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; നിലവില്‍ മണ്ഡലത്തിൽ എത്ര സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കുമോ;
( ഡി )
മണ്ഡലത്തിൽ കൂടുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്ന വിഷയം പരിഗണിക്കുമോയെന്ന് അറിയിക്കാമോ;
( ഇ )
സംസ്ഥാനത്തെ സപ്ലെെകോ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി വിവിധ വിഭാഗങ്ങളിലുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്നുള്ള വിവരം ഇനം തിരിച്ച് ലഭ്യമാക്കാമോ?
2225.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ പൊതു വിതരണ വകുപ്പില്‍ നിന്ന് സിവില്‍ സപ്ലെെസ് കോര്‍പ്പറേഷനിലേയ്ക്ക് (സപ്ലെെകോ) അനുവദിച്ചിട്ടുള്ള ഡെപ്യൂട്ടേഷന്‍ തസ്തികകള്‍ എത്രയാണെന്നത് തസ്തിക തിരിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത തസ്തികകള്‍ അനുവദിച്ചതിന്റെ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പൊതു വിതരണ വകുപ്പില്‍ നിന്നും സപ്ലെെകോയിലേക്കുള്ള ജീവനക്കാരുടെ ഡെപ്യൂട്ടേഷന്‍ വര്‍ഷം തോറും പത്ത് ശതമാനം കുറവ് വരുത്തിയതിനുശേഷം നാളിതുവരെ എത്ര ജീവനക്കാരുടെ കുറവ് ഓരോ വിഭാഗത്തിലും ഉണ്ടായിട്ടുണ്ടെന്നുള്ള വിവരം തസ്തിക തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
2021-ലെ സപ്ലെെകോ കോമണ്‍ സര്‍വ്വീസ് റൂളില്‍ പ്രതിപാദിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ സപ്ലെെകോയില്‍ ജൂനിയര്‍ മാനേജര്‍/ജൂനിയര്‍ സൂപ്രണ്ട് തസ്തികയിലേയ്ക്ക് നിയമിക്കാവൂ എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
പ്രസ്തുത റൂളില്‍ പ്രതിപാദിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ ജൂനിയര്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കാവൂ എന്നാവശ്യപ്പെട്ട് സപ്ലെെകോ ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
2226.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകർക്ക് പൂര്‍ണ്ണമായും കൊടുത്ത് തീര്‍ത്തിട്ടുണ്ടോ; ഇല്ലെങ്കിൽ ഇത് നൽകാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
2227.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ ആകെയും കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴയില്‍നിന്ന് പ്രത്യേകിച്ചും സംഭരിച്ച നെല്ലിന്റെ അളവ്, കര്‍ഷകര്‍ക്ക് നല്‍കിയ വില, കൃഷിയിറക്കിയ ഭൂമിയുടെ അളവ് എന്നിവയുടെ വിശദാംശങ്ങള്‍ 2011-2016 കാലയളവിലേയും 2016 മുതല്‍ 2024 വരെ ഓരോ വര്‍ഷത്തേയും വിവരങ്ങൾ തരംതിരിച്ച് ലഭ്യമാക്കുമോ;
( ബി )
നെല്ലിന്റെ വില കര്‍ഷകര്‍ക്ക് ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ കാരണം വിശദമാക്കുമോ?
കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്
2228.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സി. എഫ്.ആർ.ഡി.(കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്) എന്ന സ്ഥാപനത്തിൽ വരുമാനം വർധിപ്പിക്കുന്നതിനായി എന്തൊക്കെ പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( ബി )
നാളിതുവരെ സപ്ലൈകോയിൽ നിന്നും പ്രസ്തുത സ്ഥാപനത്തിന് ടെസ്റ്റിംഗ് ഇനത്തിൽ എത്ര രൂപയാണ് നൽകാനുള്ളത് എന്ന് അറിയിക്കുമോ;
( സി )
കുടിശ്ശിക ഉണ്ടെങ്കിൽ എത്ര രൂപയാണെന്നും ആയത് എന്നത്തേക്ക് പൂർണമായും തിരിച്ചു നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അറിയിക്കുമോ; ഇതിനായി എന്തെല്ലാം നടപടികളാണ് സർക്കാർ തലത്തിൽ സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
സപ്ലൈ‌കോയിൽ നിന്നും ലഭിക്കേണ്ട തുക കിട്ടാത്തതിനാൽ സി.എഫ്.ആർ.ഡി-യിൽ ശമ്പളം മുടങ്ങിയ അവസ്ഥ ഉണ്ടായിട്ടുണ്ടോ ;
( ഇ )
ഭാവിയിൽ സി.എഫ്.ആർ.ഡി യിൽ ശമ്പളം കൃത്യമായി നൽകുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?
2229.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ റേഷന്‍ഷോപ്പ് ഉടമകള്‍ക്ക് പ്രതിമാസം കിട്ടുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉടമകള്‍ക്ക് കമ്മീഷന്‍ ഉള്‍പ്പെടെ പ്രതിമാസം കിട്ടുന്ന വരുമാനം എത്രയെന്ന് വ്യക്തമാക്കാമോ?
2230.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതിനോടകം എത്ര കെ സ്റ്റോറുകള്‍ സംസ്ഥാനത്താകെ ആരംഭിക്കാന്‍ സാധിച്ചുവെന്ന് അറിയിക്കാമോ;
( ബി )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ കെ സ്റ്റോറുകള്‍ അനുവദിച്ചിട്ടുണ്ടോ; എങ്കിൽ എത്ര എണ്ണമെന്ന് വ്യക്തമാക്കാമോ?
2231.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യോത്പന്നങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ എത്ര പരാതി ലഭിച്ചിട്ടുണ്ടെന്നും എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
2232.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനുകളെ ശാക്തീകരിക്കുന്നതിന് എന്തെല്ലാം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്;
( ബി )
എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ആകെ എത്ര കേസുകൾ തീർപ്പാക്കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കമ്മീഷനിൽ പരാതികൾ കൂടുതലായി ഫയൽ ചെയ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
കേസുകളുടെ എണ്ണത്തിന് ആനുപാതികമായാണോ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിൽ ജീവനക്കാരെ നിയമിച്ചിട്ടുള്ളത്; ഏത് മാനദണ്ഡ പ്രകാരമാണ് ജീവനക്കാരുടെ എണ്ണം നിശ്ചയിക്കുന്നതെന്ന് അറിയിക്കാമോ;
( ഇ )
എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ കേസുകളുടെ ആധിക്യം കാരണം കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനായി നിവേദനങ്ങൾ എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്‍മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( എഫ് )
പരാതികളുടെ ബാഹുല്യം കണക്കിലെടുത്ത്, എറണാകുളം ജില്ലയിൽ പുതിയൊരു ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കാമോ?
2233.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ പെട്രോള്‍ പമ്പുകള്‍ വഴി വിതരണം ചെയ്യുന്ന ഇന്ധനങ്ങള്‍ യഥാര്‍ത്ഥ അളവില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കൃത്രിമങ്ങള്‍ തടയാന്‍ എന്തെല്ലാം പ്രതിരോധമാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ വിവിധ പെട്രോള്‍ പമ്പുകളില്‍ അളവില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; അവയിൻമേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ?
2234.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അളവ് തൂക്കത്തില്‍ ക‍ൃത്രിമം കാണിച്ചതിന് എത്ര പെട്രോള്‍ പമ്പുകൾക്കെതിരെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.