STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >13th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
24.03.2025  STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*451.
ശ്രീ എം മുകേഷ്
ഡോ. കെ. ടി. ജലീൽ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദീര്‍ഘകാലത്തെ പ്രവാസജീവിതത്തിനുശേഷം സംസ്ഥാനത്ത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ അതിനായി ഏത് ഏജന്‍സിയെയാണ് ചുമതലപ്പടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ;
( സി )
വിദേശത്തുവച്ചുണ്ടാകുന്ന അപകടങ്ങളിൽ മാരകമായി പരിക്കേല്‍ക്കുന്നവര്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നവരുടെ ആശ്രിതര്‍ക്കും എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നതെന്ന് അറിയിക്കുമോ;
( ഡി )
പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും കാലാനുസൃതമായി നവീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*452.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീമതി കെ. കെ. രമ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് രണ്ടു മാസത്തിലേറെയായി വേതനം ലഭിക്കാത്ത സാഹചര്യം ഗൗരവമായി കാണുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ജോലിക്കെത്തിയ തൊഴിലാളികളുടെ മസ്റ്ററിങ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്താൽ 15 ദിവസം കൊണ്ട് ലഭിക്കുമായിരുന്ന വേതനം ഇപ്പോള്‍ വൈകാനുണ്ടായ സാഹചര്യം വിശദമാക്കുമോ;
( സി )
തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കുടിശികയുള്‍പ്പെടെ നൽകി പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
*453.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഗസറ്റ് നോട്ടിഫിക്കേഷനിലെ നിബന്ധനകള്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബന്ധപ്പെട്ട ദേവസ്വം അധികൃതര്‍ അറിയിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നോട്ടിഫിക്കേഷന്റെ വിശദാംശം അറിയിക്കുമോ;
( സി )
ഈ വിഷയം പരിഗണിച്ച് പോലീസുമായി സംയുക്ത പരിശോധന നടത്തി ഉചിതമായ നടപടികള്‍ കെെക്കൊള്ളുന്നതിന് അവലോകന യോഗത്തില്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തുകയുണ്ടായോ; വിശദമാക്കുമോ;
( ഡി )
ദേശീയ-വിദേശ സഞ്ചാരികളെയും വിശ്വാസികളെയും ആകര്‍ഷിക്കുന്നതിനും പൂരം ആസ്വദിക്കുന്നതിനും ആചാരാനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്നതിനും സുതാര്യവും സുരക്ഷിതവുമായ അന്തരീക്ഷമൊരുക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ കെെക്കൊണ്ടിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
*454.
ശ്രീമതി സി. കെ. ആശ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപഭോക്തൃതാൽപ്പര്യം സംരക്ഷിക്കുന്നതിനും അളവ് തൂക്കത്തിലെ കൃത്രിമം തടയുന്നതിനും ലീഗല്‍ മെട്രോളജി വകുപ്പ് ഫലപ്രദമായി ഇടപെടുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കഴിഞ്ഞ അഞ്ചു വർഷം ലീഗല്‍ മെട്രോളജി വകുപ്പ് സർക്കാരിലേക്ക് മുതൽക്കൂട്ടിയ റവന്യൂവിന്റെ വിശദാംശം വെളിപ്പെടുത്താമോ;
( സി )
ഓട്ടോറിക്ഷാ മീറ്റർ, ത്രാസ്സുകൾ എന്നിവ പരിശോധിച്ച് സീൽ ചെയ്ത ശേഷവും അവയിൽ കൃത്രിമം കാണിക്കുന്നതിനുള്ള സാധ്യത നിലനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
ഇലക്ട്രിസിറ്റി മീറ്റർ, വാട്ടർ മീറ്റർ എന്നിവ അതതുസമയത്ത് വകുപ്പ് പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താറുണ്ടോ; വിശദമാക്കാമോ?
*455.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി യു പ്രതിഭ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതോപയോഗം പുതുതലമുറയില്‍ സൃഷ്ടിച്ചിട്ടുള്ള പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി ഒഴിവാക്കുന്നതിനും സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം പഠിപ്പിക്കുന്നതിനും സംസ്ഥാനത്ത് പോലീസ് നടത്തിവരുന്ന ഇടപെടലുകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ (ഡി-ഡാഡ്) സെന്ററിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി സംസ്ഥാനത്ത് എവിടെയെല്ലാം ആരംഭിച്ചിട്ടുണ്ട്; പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ;
( ഇ )
എന്തെല്ലാം സൗകര്യങ്ങളാണ് ഡി-ഡാഡ് സെന്ററുകളില്‍ ഏര്‍പ്പെടുത്തിയിട്ടുളളതെന്നും ഏതെല്ലാം ഏജന്‍സികളുമായി ചേര്‍ന്നാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും അറിയിക്കാമോ?
*456.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. പി. അബ്ദുല്‍ ഹമീദ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും നിലവിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പാലിയേറ്റീവ് കെയർ സ്ഥാപനങ്ങളെയും ഇതിന്റെ ഭാഗമായുളള സന്നദ്ധപ്രവർത്തകരെയും ഏകോപിപ്പിച്ച് പ്രവർത്തനം മെച്ചപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*457.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാനുസൃതവും നവീനവുമായ വികസന ആവശ്യങ്ങൾ നിറവേറ്റാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ജനങ്ങൾക്ക് തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് പഞ്ചായത്ത്, വാര്‍ഡ്‌ തലങ്ങളില്‍ എംപ്ലോയ്‍മെന്റ് സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( സി )
ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ ഇടപെട്ടുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തിക വികസനത്തിന്റെ ഊര്‍ജ്ജസ്രോതസ്സായി മാറ്റുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച സഹകരണം ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശികമായുള്ള സംരംഭങ്ങൾ, തൊഴിലവസരങ്ങൾ, വരുമാന വർദ്ധനവ് എന്നിവ ലക്ഷ്യമിടുന്നുണ്ടോ; വിവിധ നടപടികളിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിച്ചതുവഴി ഗ്യാപ് ഫണ്ട് ആവശ്യമായി വന്നിരുന്ന പഞ്ചായത്തുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ?
*458.
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും സുരക്ഷാവീഴ്ചയുണ്ടാകാതെയും നിയമാനുസൃതമായി ഇത്തവണ തൃശൂര്‍ പൂരം നടത്തുന്നതിനായി എന്തെല്ലാം മുന്‍കരുതലുകള്‍ കൈകൊള്ളുന്നതിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത യോഗത്തില്‍ ആരെല്ലാമാണ് പങ്കെടുത്തതെന്ന് അറിയിക്കാമോ;
( സി )
സുരക്ഷാ മുന്‍കരുതലുകള്‍, വെടിക്കെട്ട്, ആന എഴുന്നെള്ളിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഡി )
തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
*459.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എ. രാജ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് കേരള സംസ്ഥാന വിദൂര സംവേദന പരിസ്ഥിതി കേന്ദ്രം നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വാല്വേഷന്‍ ഓഫ് അഗ്രികള്‍ച്ചര്‍ ഡാറ്റാ ബാങ്കുമായി ബന്ധപ്പെട്ട് എത്ര കൃഷിഭവനുകളിലെ ഡാറ്റാ ബാങ്കുകളുടെ വാല്വേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഇനി പൂര്‍ത്തീകരിക്കാനുള്ളത് എത്രയാണെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത കാലയളവില്‍ 2008-ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് എത്ര അപേക്ഷകള്‍ കേരള സംസ്ഥാന വിദൂര സംവേദന പരിസ്ഥിതി കേന്ദ്രം തീര്‍പ്പാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;
( ഡി )
പ്രസ്തുത സ്ഥാപനം വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം നടത്താറുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ഇ )
കേരള സംസ്ഥാന വിദൂര സംവേദന പരിസ്ഥിതി കേന്ദ്രം ഏതെല്ലാം ജില്ലകളിലെ റോഡ്, ആസ്തികള്‍, ജലവിഭവങ്ങള്‍ എന്നിവ സംബന്ധിച്ച അടിസ്ഥാന വിവരശേഖരണം പൂര്‍ത്തീകരിച്ചിട്ടുണ്ട്; ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
*460.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കെെവരിച്ച നേട്ടങ്ങള്‍ പ്രത്യേകമായി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ മെഡിക്കൽ, നഴ്സിംഗ് കോഴ്സുകൾക്ക് വര്‍ദ്ധിപ്പിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഈ കാലയളവില്‍ സര്‍ക്കാര്‍-സര്‍ക്കാര്‍ അനുബന്ധ മെഡിക്കല്‍ കോളേജുകളും നഴ്സിംഗ് കോളേജുകളും എത്രയെണ്ണം ആരംഭിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( ഡി )
പ്രസ്തുത കോളേജുകള്‍ എവിടെയെല്ലാമാണ് ആരംഭിച്ചിട്ടുളളതെന്നും അവിടെ ഹോസ്റ്റലുകളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നും അറിയിക്കുമോ?
*461.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ ഡി കെ മുരളി
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആരാേഗ്യ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തിവരുന്ന ആരാേഗ്യ സ്ഥാപനങ്ങളെ നവീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടാേ; വിശദമാക്കുമാേ;
( ബി )
തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഈ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അറിയിക്കുമാേ;
( സി )
തിരുവനന്തപുരം റീജിയണൽ ക്യാന്‍സര്‍ സെന്ററിന്റെ നവീകരണത്തിനും പശ്ചാത്തല വികസനത്തിനുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടാേ; എങ്കില്‍ വിശദമാക്കുമാേ;
( ഡി )
ആർ.സി.സി-യ്ക്ക് തുല്യമായി മലബാർ ക്യാൻസർ സെന്ററിനെയും ഉയര്‍ത്തിക്കാെണ്ടു വരുന്നതിന് അവിടത്തെ ലാബുകളെയും അനുബന്ധ സ്ഥാപനങ്ങളെയും ഉന്നത നിലവാരത്തിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടാേ; വിശദമാക്കുമോ;
( ഇ )
പ്രധാനപ്പെട്ട ഏതെല്ലാം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളുടെയും ജില്ലാ-ജനറല്‍ ആശുപത്രികളുടെയും വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് വ്യക്തമാക്കുമാേ?
*462.
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ മെഡിക്കൽ കോളജുകളിൽ ശസ്ത്രക്രിയയിൽ പിഴവുകൾ സംഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഹസീന എന്ന സ്ത്രീയുടെ ശരീരത്തിൽ കത്രിക കണ്ടെത്തിയ സംഭവവും ഗർഭാശയം നീക്കൽ ശസ്ത്രക്രിയയെ തുടർന്ന് കുടലിന് മുറിവേറ്റ് വിലാസിനി എന്ന സ്ത്രീ മരിച്ച സംഭവവും ഉൾപ്പെടെ ശസ്ത്രക്രിയകളിൽ ഉണ്ടായ വീഴ്ചകൾ ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നൽകാനുദ്ദേശിക്കുന്ന മാർഗനിർദേശങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
*463.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകജനസംഖ്യയിൽ 45 കോടിയോളം ജനങ്ങൾ മാനസികാരോഗ്യമില്ലായ്മ മൂലം കഷ്ടതയനുഭവിയ്ക്കുന്നതായുള്ള ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മാനസികാരോഗ്യ പരിരക്ഷയ്ക്കും ശാരീരികാരോഗ്യ പരിരക്ഷയ്ക്കും തുല്യപ്രാധാന്യം നൽകുന്ന സമീപനം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പ്രായഭേദമന്യേ മൊബൈലിനോടും മറ്റ് ഇലക്ട്രോണിക് വസ്തുക്കളോടും അമിത ആസക്തിയുള്ള ഇന്നത്തെ സമൂഹത്തിനായി സമഗ്രമായ ഒരു മാനസികാരോഗ്യ പരിപാടി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഭാവിയില്‍ വിഷാദരോഗം ഉള്‍പ്പെടെയുള്ള മാനസികപ്രശ്നങ്ങളുടെ ആധിക്യം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പരിഗണന ഈ മേഖലയ്ക്ക് നല്കുാന്‍ ഉദ്ദേശിക്കുന്നുണ്ടോ; മാനസികാരോഗ്യ ചികിത്സയെ വികേന്ദ്രീകരിച്ച് തദ്ദേശ സ്ഥാപന തലത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*464.
ശ്രീ. ഐ. ബി. സതീഷ്
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സമഗ്ര ഇന്റര്‍നെറ്റ് ശൃംഖല രൂപപ്പെടുത്തുന്നതില്‍ കെ-ഫോണ്‍ വഹിക്കുന്ന പങ്ക് സര്‍ക്കാര്‍ അവലോകനം ചെയ്തിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
ഡിജിറ്റല്‍ വിടവ് പരിഹരിക്കുന്നതിലും പാര്‍ശ്വവല്‍കൃത ജനസമൂഹത്തിനുവരെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലും കൈവരിച്ചിട്ടുള്ള പുരോഗതി വ്യക്തമാക്കാമോ;
( സി )
ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ ഗുണഫലങ്ങള്‍ സംസ്ഥാനത്തിന്റെ സമഗ്ര മേഖലയിലേയ്ക്കും വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് നിര്‍ദ്ദേശം നല്‍കുമോ;
( ഡി )
കെ-ഫോണ്‍ പദ്ധതിയെ അനുമോദിക്കുന്നതിനും മാതൃകയാക്കുന്നതിനും ഏതെല്ലാം മേഖലകളില്‍ നിന്നുള്ളവരാണ് സംസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുള്ളതെന്ന് അറിയിക്കാമോ?
*465.
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. എം. എം. മണി
ശ്രീ എം രാജഗോപാലൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരം അനുവദിച്ചിട്ടുള്ള റേഷന്‍ സാധനങ്ങള്‍ എന്‍.എഫ്.എസ്.എ. കാര്‍ഡുള്ള ഇതര സംസ്ഥാനക്കാര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ബയോമെട്രിക് സംവിധാനത്തിലൂടെ വാങ്ങാന്‍ സൗകര്യപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇത്തരത്തില്‍ നല്‍കിവരുന്ന റേഷന്‍ സാധനങ്ങളെ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ അതിഥി തൊഴിലാളികള്‍ക്ക് ആധാര്‍ അടിസ്ഥാന രേഖയായി പരിഗണിച്ച് റേഷന്‍ കാര്‍ഡ് നല്‍കി വരുന്നുണ്ടോ; എങ്കില്‍ ഏത് വിഭാഗത്തിലുള്ള കാര്‍ഡുകളാണ് നല്‍കുന്നതെന്നും ബയോമെട്രിക് സംവിധാനത്തിലൂടെ അവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങാൻ സാധിക്കുമോയെന്നും വ്യക്തമാക്കാമോ?
*466.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നിർദ്ദേശങ്ങളാണ് പരിഗണനയിലുളളതെന്ന് അറിയിക്കുമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ സഹായം കൂടാതെ മറ്റു സാമ്പത്തിക പങ്കാളിത്തം കൂടി ഉറപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
കടപ്പത്രം മുഖേന ധന സമാഹരണം നടത്തുന്നതിന് അനുമതി നൽകാന്‍ ആലോചനയുണ്ടോയെന്ന് വ്യക്തമാക്കുമോ?
*467.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചിട്ടുണ്ടോ; നവകേരളം കർമപദ്ധതി രണ്ട് ആർദ്രം മിഷനിലെ പ്രധാന പ്രവർത്തനങ്ങളിലൊന്നായി പാലിയേറ്റീവ് കെയർ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയർ കർമപദ്ധതി പ്രകാരം 2025-26 സാമ്പത്തിക വർഷം വിഭാവനം ചെയ്യുന്ന പ്രധാന പ്രവർത്തനങ്ങൾ വിശദമാക്കുമോ;
( സി )
സർക്കാർ, സന്നദ്ധ മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റീവ് കെയർ യൂണിറ്റുകളെയും പാലിയേറ്റീവ് കെയർ ഗ്രിഡില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ടോ; പാലിയേറ്റീവ് കെയർ രംഗത്തുള്ള എല്ലാ സന്നദ്ധ സംഘടനകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പ്രാഥമിക രജിസ്ട്രേഷൻ നൽകുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
കേരള കെയര്‍ എന്ന പാലിയേറ്റീവ് കെയർ പദ്ധതി പ്രകാരം ഓരോ രോഗിയുടെയും സമീപ പ്രദേശത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവർത്തകന്റെ സേവനം ഉറപ്പാക്കാനും എല്ലാ ജില്ലകളിലും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*468.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വർഷത്തെ പുതിയ മദ്യനയപ്രകാരം സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കൂട്ടാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത നയപ്രകാരം സംസ്ഥാനത്ത് പുതിയ മദ്യനിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ?
*469.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. പി.പി. സുമോദ്
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്ലാേബല്‍ കേരള ഇനിഷ്യേറ്റീവ്-കേരളീയത്തിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓപ്പറേഷന്‍ ഫീനിക്സ് പദ്ധതി ആരംഭിച്ചിട്ടുണ്ടാേ; എങ്കില്‍ വിശദമാക്കാമാേ;
( ബി )
കേരളീയം എന്നു മുതലാണ് ആരംഭിച്ചതെന്നും നിലവിലെ പുരാേഗതി എന്താണെന്നും പദ്ധതിയില്‍ ആരെല്ലാം പങ്കാളികളാണെന്നും വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്താേടെ എന്തെല്ലാം ബാേധവത്ക്കരണ പദ്ധതികളാണ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമാേ;
( ഡി )
ഇത്തരത്തിലുള്ള വ്യത്യസ്തങ്ങളായ ലഹരിവിരുദ്ധ കൂട്ടായ്മകളെ പ്രാേത്സാഹിപ്പിക്കുന്നതിനും ഏകാേപിപ്പിക്കുന്നതിനും സംസ്ഥാന പാേലീസ് സേന വഹിക്കുന്ന പങ്ക് വെളിപ്പെടുത്താമാേ?
*470.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എൽ.ഡി. ക്ലർക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ അഞ്ച് മാസം മാത്രം ശേഷിക്കെ അൻപത് ശതമാനം പേർക്ക് പോലും നിയമനം നൽകാൻ സാധിച്ചിട്ടില്ല എന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്നും പന്ത്രണ്ടായിരത്തോളം നിയമന ശിപാർശ നൽകിയപ്പോൾ ഈ വർഷം പതിനായിരത്തിൽ താഴെ മാത്രമേ നൽകാൻ സാധിച്ചിട്ടുള്ളൂ എന്നത് വസ്തുതയാണോ;
( സി )
നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കാൻ നടപടികൾ സ്വീകരിച്ച് പ്രസ്തുത റാങ്ക് ലിസ്റ്റിലെ അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ നടപടി സ്വീകരിക്കുമോ?
*471.
ശ്രീമതി ഒ എസ് അംബിക
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാലയങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും സ്കൂള്‍ മാതൃകയില്‍ റാഗിംഗും അക്രമസംഭവങ്ങളും തടയുകയെന്ന ലക്ഷ്യത്തോടെ പോലീസ് സേനയുടെ നേതൃത്വത്തില്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രൊട്ടക്ഷന്‍ ഗ്രൂപ്പില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പോലീസ് സേനകള്‍ എന്നിവരെക്കൂടാതെ മറ്റേതെല്ലാം വിഭാഗങ്ങളെക്കൂടി ഉള്‍ക്കൊളളിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അറിയിക്കുമോ;
( സി )
കലാലയങ്ങളിലെ വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന് പ്രസ്തുത പദ്ധതി ലക്ഷ്യമിടുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
കലാലയങ്ങളുടെ പരിസരങ്ങളില്‍ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി ലഹരി ഉല്പന്നങ്ങള്‍ വിപണനം നടത്തുന്നവരെയും ലഹരിവില്പനയില്‍ വിദ്യാര്‍ഥികളെ ഇടനിലക്കാരാക്കുന്നവരെയും നിരീക്ഷിക്കുന്നതിനും അത്തരക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ശക്തമായ ഇടപെടല്‍ നടത്താന്‍ പ്രസ്തുത പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?
*472.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കൽ കോളജിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഗർഭാശയം നീക്ക ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചതുൾപ്പെടെ മെഡിക്കൽ കോളേജുകളിൽ സമാനസംഭവങ്ങൾ ഉണ്ടാകുന്നതു ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കുമോ;
( സി )
സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
*473.
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ലഹരി ഉപയോഗം തടയുന്നതിന് പോലീസിന്റെയും എക്സെെസിന്റെയും നേതൃത്വത്തിലുളള ഓപ്പറേഷന്‍ ഹണ്ടിന്റെ ഭാഗമായി നടന്നുവരുന്ന പരിശോധനകളുടെയും അറസ്റ്റുകളുടെയും പുരോഗതി പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉന്നത പോലീസ് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നോ; വിശദമാക്കുമോ;
( സി )
ലഹരിയുമായി ബന്ധപ്പെട്ട കേസുകളുടെ വിസ്താരവേളയില്‍ കുറ്റക്കാര്‍ തെളിവുകളുടെ അഭാവത്താല്‍ രക്ഷപെടുന്ന സാഹചര്യം ഒഴിവാക്കാന്‍ പ്രത്യേക മാനുവല്‍ രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ലഹരി കുറ്റകൃത്യങ്ങളില്‍ ആവര്‍ത്തിച്ച് ഏര്‍പ്പെടുന്നവര്‍ക്കെതിരെ എന്തെല്ലാം കരുതല്‍ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?
*474.
ശ്രീ. സജീവ് ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിമുക്തി പദ്ധതിയുടെ ഭാഗമായി റിഹാബിലിറ്റേഷൻ കേന്ദ്രങ്ങളിൽ എത്തുന്ന കുട്ടികളുടെയും യുവാക്കളുടെയും എണ്ണത്തിൽ വൻതോതിലുള്ള വർധനവ് ഉണ്ടായിരിക്കുന്നുവെന്നത് ഗൗരവമായി കാണുന്നുണ്ടോ;
( ബി )
ലഹരിയുടെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കൂടുതൽ വിമുക്തി സെന്ററുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*475.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീമതി ദെലീമ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ എന്തെല്ലാം പുരസ്കാരങ്ങള്‍ ഏതെല്ലാം വര്‍ഷങ്ങളില്‍ കേരളത്തിന് ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; വിശദമാക്കുമോ;
( ബി )
രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയെ തെരഞ്ഞെടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കാലയളവില്‍ വനിത-ശിശുവികസന വകുപ്പിന് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ലഭിച്ച അംഗീകാരങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ?
*476.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എം. എം. മണി
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംക്രമിക രോഗങ്ങളുടെ വ്യാപനം സംബന്ധിച്ച് ക്ലിനിക്ക് അടിസ്ഥാനത്തിലുള്ള വിവരങ്ങൾ ശേഖരിക്കപ്പെടുന്നുണ്ടെങ്കിലും ജനസംഖ്യാടിസ്ഥാനത്തിലുള്ള ഡാറ്റകളുടെ (റജിസ്ട്രി) പരിമിതി ബോധ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് പര്യാപ്തമായ നടപടികൾ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ജനസംഖ്യാടിസ്ഥാനത്തിലുള്ള സ്ക്രീനിംഗ് വഴി നിലവിൽ ഏതൊക്കെ രോഗങ്ങൾ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്; വ്യക്തമാക്കാമോ;
( സി )
'ശൈലി ആപ്പ്' ഉപയോഗിച്ചുള്ള രോഗനിർണ്ണയ സ്ക്രീനിംഗിന്റെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്; വ്യക്തമാക്കാമോ;
( ഡി )
കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനവും ജനസംഖ്യാടിസ്ഥാനത്തിലുള്ള രോഗസ്ക്രീനിംഗും തമ്മിലുള്ള ബന്ധം വിശദമാക്കാമോ;
( ഇ )
ജനസംഖ്യാടിസ്ഥാനത്തിലുള്ള സ്ക്രീനിംഗ് പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുന്നത് എന്തെല്ലാം നടപടികൾ വഴിയാണെന്ന് അറിയിക്കുമോ;
( എഫ് )
പ്രസ്തുത രോഗ സ്ക്രീനിംഗിൽ പൊതുജനങ്ങളുടെ പങ്കാളിത്തം എങ്ങനെയാണ് ഉറപ്പുവരുത്തുന്നത്; വിശദമാക്കുമോ?
*477.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കൽ കോളേജിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഗർഭാശയം നീക്ക ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; അറിയിക്കുമോ;
( സി )
സർക്കാർ ആശുപത്രികളിൽ പോസ്റ്റ് ഓപ്പറേറ്റീവ് കെയർ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
*478.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കച്ചവടസ്ഥാപനങ്ങളിലും ബഹുനില കെട്ടിടങ്ങളിലും തുടർച്ചയായി അഗ്നിബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രസ്തുത സ്ഥലങ്ങളിലെ അഗ്നിസുരക്ഷാ സംവിധാനത്തെപ്പറ്റി പരിശോധന നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ മതിയായ അഗ്നിസുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുമോ; വീഴ്ച വരുത്തുന്നവർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
ബഹുനില കെട്ടിടങ്ങളിലെ തീപിടുത്തം നേരിടുന്നതിന് സ്കൈ ലിഫ്റ്റ് ഉൾപ്പെടെയുളള ആധുനിക യന്ത്രോപകരണങ്ങൾ ലഭ്യമാക്കി അഗ്നിസുരക്ഷാ വകുപ്പിനെ ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ​?
*479.
ശ്രീ. എ. പ്രഭാകരൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ആശുപത്രികളിൽ ആർദ്രം മിഷൻ ഗുണപരമായ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളതെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി രോഗികൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനായി കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കാനായിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
രോഗികളുടെ വ്യക്തിഗത ഡാറ്റാബാങ്ക് തുടർപരിശോധനകളിലും ചികിത്സാ രംഗത്ത് പുരോഗതി നേടുന്നതിനും ഉപകരിക്കുന്നതോടൊപ്പം വ്യക്തിഗത ഡാറ്റയുടെ സുരക്ഷിതത്വത്തിനായും പദ്ധതികൾ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*480.
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. ആന്റണി ജോൺ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അപൂര്‍വ്വ രോഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനും അവയ്ക്കുള്ള ചികിത്സാരംഗത്തും സംസ്ഥാനം കെെവരിച്ച നേട്ടങ്ങള്‍ പ്രത്യേകം അവലോകനം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കേരള യുണെെറ്റഡ് എഗെന്‍സ്റ്റ് റെയര്‍ ഡിസീസസ് കെയര്‍ പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;
( സി )
ഡിമെന്‍ഷ്യ (മേധാക്ഷയം) രോഗ നിര്‍ണ്ണയം മുന്‍കൂട്ടി നടത്തുന്നതിലൂടെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി രോഗം നിയന്ത്രണ വിധേയമാക്കുന്നതിന് കഴിയുമെന്ന വിദഗ്ദ്ധരുടെ നിരീക്ഷണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് അറിയിക്കാമോ;
( ഡി )
ഏകാഗ്രത നഷ്ടപ്പെടുകയും ഓര്‍മ്മ, യുക്തി, പെരുമാറ്റം എന്നിവയെ ക്രമാനുഗതമായി സാരമായി ബാധിക്കുകയും പിന്നീട് അല്‍ഷിമേഴ്സ് എന്ന രോഗാവസ്ഥയിലേയ്ക്ക എത്തിപ്പെടുകയും ചെയ്യുന്നത് വലിയ സാമൂഹിക വെല്ലുവിളി ഉയര്‍ത്തുന്ന കാര്യം ഗൗരവമായി കാണുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് അറിയിക്കാമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.