UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2725.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്ക് നിയമബോധവും ഭരണഘടനാ സാക്ഷരതയും ഉറപ്പുവരുത്തുന്നതിനായി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്; വിശദമാക്കുമോ;
( ബി )
ഇതിനാവശ്യമായ പഠന സാമഗ്രികള്‍ ലഭ്യമാക്കുന്നുണ്ടോ; വിശദമാക്കുമോ?
2726.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്മീഷന്റെ പ്രവർത്തനത്തിനായി വർഷംതോറും എത്ര തുകയാണ് ഗ്രാന്റായി നൽകിയിരിക്കുന്നത് എന്ന് അറിയിക്കാമോ;
( സി )
മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാറുണ്ടോ; എങ്കില്‍ ഇനി ഏതെല്ലാം സാമ്പത്തിക വർഷത്തെ റിപ്പോർട്ട് സമർപ്പിക്കാനുണ്ട്; വ്യക്തമാക്കാമോ?
2727.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മത്സരക്ഷമവും ലാഭകരവും ആക്കുന്നതിനായി ദീർഘകാല, ഇടക്കാല, ഹ്രസ്വകാല കാലയളവിലേക്കുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
2021-22, 2022-23 സാമ്പത്തിക വർഷങ്ങളില്‍ മാസ്റ്റർപ്ലാൻ പ്രകാരം ഓരോ പൊതുമേഖലാ സ്ഥാപനവും ലക്ഷ്യമിട്ട പതിവ് വിറ്റുവരവ്, അധിക വിറ്റുവരവ്, മൊത്തം വിറ്റുവരവ്, പ്രവർത്തന ലാഭം, പ്രവര്‍ത്തന നഷ്ടം എന്നിവ എത്രെയന്ന് വ്യക്തമാക്കാമോ;
( സി )
2021-22, 2022-23 സാമ്പത്തിക വർഷങ്ങളില്‍ ഓരോ പൊതുമേഖലാ സ്ഥാപനവും കൈവരിച്ച പതിവ് വിറ്റുവരവ്, അധിക വിറ്റുവരവ്, മൊത്തം വിറ്റുവരവ് എന്നിവ എത്രെയന്ന് വ്യക്തമാക്കാമോ?
2728.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ പോത്തുകല്‍ ഗ്രാമപഞ്ചായത്ത് സ്കില്‍ ഡെവലപ്മെന്റ് മള്‍ട്ടി പര്‍പ്പസ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസെെറ്റി ലിമി. നമ്പര്‍ എസ്.ഐ.എന്‍.ഡി. (എം) 169 എന്ന സംഘം വ്യവസായ വകുപ്പിനു കീഴില്‍ എന്നാണ് രജിസ്റ്റര്‍ ചെയ്തതെന്ന് അറിയിക്കാമോ; ടി സംഘത്തിന്റെ നിയമാവലിയുടെയും മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ബി )
ടി സംഘത്തിന് സംസ്ഥാനത്തെ വിവിധ നിര്‍മ്മാണ ജോലികള്‍ വിവിധ വകുപ്പുകളില്‍ നിന്നും നേരിട്ട് ഏറ്റെടുത്ത് നിര്‍വഹിക്കുന്നതിന് ധനവകുപ്പിന്റെ അക്രഡിറ്റേഷന്‍ ഉണ്ടോ എന്ന് അറിയിക്കാമോ; ടെന്‍ഡറുകളില്‍ പങ്കെടുത്തല്ലാതെ നേരിട്ട് നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍വഹിക്കുന്നതിന് ഏതെങ്കിലും പ്രത്യേക അനുമതികള്‍ മേല്‍ സംഘത്തിനുണ്ടോ എന്ന് വിശദമാക്കാമോ; ഉണ്ടെങ്കില്‍ അനുമതികളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( സി )
മേല്‍ സംഘത്തിലെ നിലവിലുളള ജീവനക്കാരുടെ എണ്ണവും തസ്തികകളും ഏതാെക്കെയെന്ന് അറിയിക്കാമോ; വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ നേരിട്ട് ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നതിനാവശ്യമായ സാങ്കേതിക വെെദഗ്ദ്ധ്യമുളള സ്ഥിരം തസ്തികകള്‍ ടി സംഘത്തിലുണ്ടോയെന്നും ആയതിന് സര്‍ക്കാരിന്റെ അംഗീകാരമുണ്ടോയെന്നും അറിയിക്കാമോ;
( ഡി )
മേല്‍ സംഘത്തിന്റെ പ്രവര്‍ത്തന പരിധി നിശ്ചയിച്ചത് പോത്തുകല്‍ ഗ്രാമപഞ്ചായത്തില്‍ മാത്രമാണോയെന്നും സംസ്ഥാനത്തെ പൊതുമരാമത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നതിനുളള വിവിധ ലെെസന്‍സുകള്‍ ടി സംഘത്തിന്റെ പേരിലുണ്ടോയെന്നും അറിയിക്കാമോ; ഉണ്ടെങ്കില്‍ ലെെസന്‍സുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
2729.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ തൃശ്ശൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍സ് ലിമിറ്റഡിനെ നിലവിലെ സാമ്പത്തിക ബാദ്ധ്യതകള്‍ പരിഹരിച്ച് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ; വിശദമാക്കാമോ?
2730.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ വ്യവസായ വകുപ്പിന് കീഴില്‍ എത്ര ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റികള്‍ ഉണ്ടെന്നും അവ ഏതൊക്കയാണെന്നും അറിയിക്കാമോ;
( ബി )
അവയില്‍ ലാഭത്തിലായിട്ടുള്ള സ്ഥാപനങ്ങളുടെ വിശദവിവരം അറിയിക്കാമോ?
2731.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സഹകരണ സ്വയംഭരണ സ്ഥാപനങ്ങളിൽ 2022-23 വരെ ആഡിറ്റ് പൂർത്തിയാക്കിയ കമ്പനികളുടെ എണ്ണം എത്രയാണ്;അവയുടെ പേര് വിവരം വെളിപ്പെടുത്താമോ ;
( ബി )
ആഡിറ്റ് പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾ ഏതൊക്കെയാണ്;വിശദമാക്കാമോ;
( സി )
പ്രസ്തുത നടപടി പൂർത്തിയാക്കാനുള്ള കാലതാമസത്തിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്; ആയത് പരിഹരിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ?
2732.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനമായ മലബാർ സിമെന്റ്സിൽ നിലവിൽ സ്ഥിരം എം.ഡി ഇല്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ നിയമനം വൈകുന്നതിനുള്ള കാരണമെന്താണെന്നും സ്ഥിരം എം.ഡി -യെ എപ്പോൾ നിയമിക്കുമെന്നും അറിയിക്കാമോ ;
( സി )
പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളപരിഷ്കരണ നടപടികൾ എപ്പോൾ നടപ്പിലാക്കുമെന്ന് അറിയിക്കാമോ?
2733.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ഭെല്‍) കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് കമ്പനി ലിമിറ്റഡ് (കെല്‍) ആയി മാറിയതിന് ശേഷം പ്രസ്തുത സ്ഥാപനത്തിന് സർക്കാർ നൽകിയ ഫണ്ട് എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം ആവശ്യങ്ങൾക്കാണ് ഫണ്ട് അനുവദിച്ചതെന്ന് വിശദമാക്കാമോ;
( സി )
വാഗ്‌ദാനം ചെയ്ത ഫണ്ടുകൾ കെല്ലിനു നൽകി കഴിഞ്ഞോ; ഇല്ലെങ്കിൽ ഇനി എത്ര ഫണ്ടാണ് നൽകാൻ ബാക്കിയുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തില്‍ ഇപ്പോൾ എത്ര ജീവനക്കാരുണ്ടെന്നും അവിടെ ഉൽപ്പാദിപ്പിക്കുന്ന സാമഗ്രികൾ എന്തൊക്കെയാണെന്നും കമ്പനി ഇപ്പോൾ ലാഭകരമാണോ എന്നും വ്യക്തമാക്കാമോ;
( ഇ )
ജീവനക്കാരുടെ ശമ്പളയിനത്തിൽ കുടിശിക ഉണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകാമോ?
2734.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കാനായി നടപ്പിലാക്കിയ പദ്ധതി ആന്വിറ്റി മോഡലിൽ നടപ്പിലാക്കാൻ കെൽട്രോൺ നിർദ്ദേശിച്ചതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ആന്വിറ്റി മോഡലിൽ നടപ്പിലാക്കിയാൽ ഉണ്ടാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ;
( സി )
എ. ഐ. ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ബി.ഒ.ഒ.ടി. മോഡലിൽ നിന്നും ആന്വിറ്റി മോഡലിലേക്ക് മാറ്റാൻ ഉള്ള കാരണം വിശദമാക്കാമോ?
2735.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിച്ച് സ്വകാര്യവത്ക്കരിക്കാന്‍ തീരുമാനിച്ച സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ കൂടി ഏറ്റെടുത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന ബദല്‍ വികസന നയം മുൻ സര്‍ക്കാരും ഈ സര്‍ക്കാരും നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതു സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതും സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചിട്ടുള്ളതുമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്റെ ഓഹരിയും ആസ്തിയും തിരികെ ലഭിക്കുന്നതിന് വ്യവസായ വകുപ്പ് എടുക്കുന്ന നടപടികളെ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2736.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉള്ളതെന്നും ഇവ ഓരോന്നും പ്രവര്‍ത്തിക്കുന്നത് എത്ര സ്ഥലത്താണ് എന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ആലപ്പുഴ മണ്ഡലത്തില്‍ പുതുതായി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2737.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴില്‍ പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പൊതു മേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും അവയുടെ ഉത്പന്നങ്ങള്‍ ഏതൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
വ്യവസായ വകുപ്പിന് കീഴില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു മേഖലാ സ്ഥാപനങ്ങളുടെ വിശദ വിവരം അറിയിക്കാമോ;
( സി )
2023-24 കാലയളവില്‍ പാലക്കാട് ജില്ലയില്‍ എത്ര വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ?
2738.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പു സാമ്പത്തിക വര്‍ഷം കേരള ഇലക‍്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിന്റെ (കെ.ഇ.എല്‍.)കൊച്ചി മാമല യൂണിറ്റില്‍ എന്തെല്ലാം വിപുലീകരണ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കെ.ഇ.എല്‍.-ന് ആവശ്യമായ പാർട്ട്സ് നിർമ്മിക്കുന്നതിനായി കെ.ഇ.എല്‍. - കിന്‍ഫ്ര സംയുക്ത സംരംഭമായി ഒരു ഇൻഡസ്ട്രിയൽ പാര്‍ക്ക് ആരംഭിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2739.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കുന്നതിന് കെൽട്രോൺ നിർവഹിക്കുന്ന പ്രവൃത്തികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ഏതൊക്കെ പ്രവൃത്തികൾക്കാണ് കെൽട്രോൺ കരാർ നൽകിയതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി കെൽട്രോൺ എസ്.ആർ.ഐ.ടി. എന്ന സ്ഥാപനവുമായി ഏർപ്പെട്ട കരാറിലെ ഉപകരാർ വ്യവസ്ഥകൾ എന്തൊ ക്കെയായിരുന്നു എന്ന് വ്യക്തമാക്കാമോ?
2740.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കാൻ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
2741.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തിൽ 2016 മുതൽ നാളിതുവരെ വ്യവസായ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ വിശദവിവരം,അനുവദിച്ച തുക എന്നിവ വ്യക്തമാക്കാമോ?;
( സി )
വ്യവസായ വകുപ്പ് പ്രഖ്യാപിച്ചതും എന്നാൽ നാളിതുവരെ ആരംഭിക്കാത്തതുമായ പദ്ധതികളെന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതികൾ ഉപേക്ഷിക്കാൻ ഇടയാക്കിയ സാഹചര്യം എന്തെന്ന് അറിയിക്കാമോ?
2742.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വ്യവസായ സംരംഭക വര്‍ഷമായി വകുപ്പ് ആചരിച്ചിരുന്നോ; എങ്കില്‍ വിശദാംശം ലഭ്യമാകുമോ;
( ബി )
2022-23 ല്‍ തുടങ്ങിയ പുതിയ സംരംഭങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;
( സി )
2022-23 ല്‍ സംരംഭക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതും. പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയതുമായ എത്ര സ്ഥാപനങ്ങളാണ് വിവിധകാരണങ്ങളാല്‍ ഈ വര്‍ഷം നിർത്തി പോയതെന്നുള്ളതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
എംപ്ലോയ്മെന്‍റ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ആയി വകുപ്പ് പുതിയതായി നിയമിച്ച ഉദ്യോഗസ്ഥര്‍, 2022-23 ല്‍ ആരംഭിച്ചതും നിലവില്‍ പൂട്ടിപോയതുമായ സംരംഭകരുടെ കണക്കെടുക്കാത്തതിന്റെ കാരണങ്ങള്‍ വിശദീകരിക്കുമോ?
2743.
ശ്രീ വി ജോയി
ഡോ. കെ. ടി. ജലീൽ
ശ്രീ. പി. വി. അൻവർ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉല്പന്നങ്ങള്‍ക്ക് കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത സര്‍ട്ടിഫിക്കേഷന്‍ അനുവദിക്കുന്നതിന് സംരംഭകര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനായി സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2744.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂതന സംരംഭകത്വ വികസനത്തിനായി എന്തെല്ലാം പദ്ധതികൾക്കാണ്‌ രൂപം നല്‍കിയിട്ടുള്ളത്;വിശദമാക്കാമോ;
( ബി )
ചെറുകിട - ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനും, ഈ മേഖലയെ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുമായി എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?
2745.
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നാല് ശതമാനം പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിനായി പ്രത്യേക സ്കീം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ബി )
സഹകരണ മേഖലയിലെ ബാങ്കുകള്‍ക്കുള്ള സാങ്കേതിക പരിമിതികള്‍ പരിശോധിച്ച് പ്രസ്തുത സ്‌കീമിൽ സഹകരണ മേഖലയെ കൂടി ഉള്‍പ്പെടുത്തുവാനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
വായ്പ അപേക്ഷയിന്മേല്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കി വായ്പ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
2746.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വകുപ്പിനുകീഴില്‍, ലാഭത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും അവയുടെ പ്രവര്‍ത്തന ലാഭം എത്രയാണെന്നും വിശദമാക്കുമോ;
( ബി )
നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും അവയുടെ സഞ്ചിത നഷ്ടം എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
2747.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പമെന്റ് കോര്‍പ്പറേഷന്‍ മുഖേന എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നത്; വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2748.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഒറ്റപ്പാലം മണ്ഡലത്തില്‍ ഇത്തരത്തിലുള്ള ഏതെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാം; വിശദവിവരം ലഭ്യമാക്കാമോ?
2749.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മീറ്റ് ദി ഇന്‍വെസ്റ്റര്‍ എന്ന പേരില്‍ വ്യവസായ വകുപ്പ് നടത്തിയ പരിപാടി വിശദമാക്കാമോ; പ്രസ്തുത പരിപാടി പ്രകാരം സംസ്ഥാനത്ത് എത്ര പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്; ഈ പരിപാടിയില്‍ നിക്ഷേപകരുടെ എത്ര പരാതികള്‍ ലഭിച്ചു; ഇവയില്‍ എത്ര പരാതികള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ?
2750.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-2024 വര്‍ഷത്തെ ബജറ്റില്‍ കാസര്‍ഗോഡ് ജില്ലയിലെ ഏതൊക്കെ വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് തുക വകയിരുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത തുക മേല്‍ സ്ഥാപനങ്ങളിലെ ഏതൊക്കെ പദ്ധതികള്‍ക്കാണ് വിനിയോഗിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
നിലവില്‍ ഇതിന്റെ പുരോഗതി ഏത് തലത്തിലാണുള്ളതെന്ന് വിശദമാക്കാമോ?
2751.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വ്യവസായ മേഖലയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്കായി സ്വീകരിച്ചു വരുന്ന പ്രധാന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി എത്ര തുകയുടെ നിക്ഷേപം ഏതൊക്കെ മേഖലയില്‍ നിന്നും നാളിതുവരെ ലഭ്യമായി; ഇതുവഴി എത്ര പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭ്യത ഉറപ്പാക്കാന്‍ സാധിച്ചു; വ്യക്തമാക്കുമോ;
( സി )
'കേരള ബ്രാന്‍ഡ് 'നടപ്പാക്കി കേരള ഉല്പന്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാനും അതുവഴി ഉല്പാദനവും വിപണനവും കാര്യക്ഷമമാക്കാനുമായുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
2752.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുവാന്‍ സമൂഹത്തില്‍ സംരംഭകത്വ സംസ്കാരം വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഹൈടെക് വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വൻകിട വ്യവസായ പദ്ധതികളുടെ കാര്യത്തിൽ കൃത്യമായ മേൽനോട്ടവും പ്രവര്‍ത്തന പുരോഗതിയുടെ അവലോകനവും ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് വ്യവസായ നയങ്ങളുടെയും പദ്ധതികളുടെയും സമയബന്ധിതമായ അവലോകനത്തിന് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
2753.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ പാറത്തോട് ഗ്രാമപഞ്ചായത്തിൽ കോട്ടയം ജില്ലാ മിനി വ്യവസായ എസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുവദിച്ച രണ്ട് ഏക്കർ സ്ഥലത്ത് മിനി വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കി പ്രസ്തുത എസ്റ്റേറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2754.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി വെരൂര്‍ വ്യവസായ എസ്റ്റേറ്റിന്റെ നവീകരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത എസ്റ്റേറ്റ് നവീകരണത്തിനായുള്ള നടപടികള്‍ പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
നിലവില്‍ പ്രസ്തുത വ്യവസായ എസ്റ്റേറ്റില്‍ എത്ര വ്യവസായ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
2755.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനു് ആവശ്യമായ ലൈസന്‍സുകള്‍ക്കും മറ്റ് അനുമതികള്‍ക്കും കാലാതാമസം നേരിടുന്നതുമൂലം സംരംഭകര്‍ക്കു് സാമ്പത്തിക ബാദ്ധ്യത ഉണ്ടാവുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍ കാലാതാമസം ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
2756.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതി അനുസരിച്ച് നാദാപുരം നിയോജക മണ്ഡലത്തില്‍ പുതുതായി എത്ര സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദാംശം ലഭ്യമാക്കാമോ?
2757.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24-ല്‍ സംരംഭക വര്‍ഷം പദ്ധതി പ്രകാരം എത്ര സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
നിലവില്‍ എത്ര നാനോ വ്യവസായ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്; വിശദമാക്കാമോ;
( സി )
ജില്ലകള്‍ തോറും എം.എസ്‌ .എം. ഇ. ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ?
2758.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഓട്ടോമൊബെെല്‍ ലിമിറ്റഡിന്റെ (കെ.എ.എല്‍.) മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന്റെ സഹകരണത്തോടെ സംസ്ഥാനത്ത് ഇതുവരെയായി എത്ര ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
2759.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വനിതകള്‍ക്കായി എത്ര വ്യവസായ സംരംഭങ്ങള്‍ പുതുതായി തുടങ്ങിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് അറിയിക്കാമോ;
( ബി )
അരുവിക്കര മണ്ഡലത്തിൽ വനിതകള്‍ക്കായി ഇത് വരെ ആരംഭിച്ചതും ,ആരംഭിക്കാന്‍ പോകുന്നതുമായ വ്യവസായ സംരംഭങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ?
2760.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ എത്ര പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിച്ചു എന്ന് ഗ്രാമപഞ്ചായത്തുകൾ തിരിച്ച് വിശദമാക്കാമോ?
2761.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂരി‍ല്‍ ഗ്വാളിയോര്‍ റയോണ്‍സിന് വിട്ടു നല്‍കിയ സ്ഥലം ഉപയോഗപ്പെടുത്തി പരിസ്ഥിതി സൗഹൃദ സംരംഭം ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2762.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൈപ്പ് വഴി നാച്വറല്‍ ഗ്യാസ് വീടുകളില്‍ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി പാലക്കാട് ജില്ലയില്‍ ഉണ്ടോ; ഉണ്ടെങ്കില്‍ നിലവില്‍ എത്ര കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഒറ്റപ്പാലം മണ്ഡലത്തിലെ വീടുകളില്‍ പ്രസ്തുത പദ്ധതി പ്രകാരം ഗ്യാസ് ലഭ്യമാക്കുന്നത് എപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
2763.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ഏതൊക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് സിറ്റി ഗ്യാസ് ലെെന്‍ പദ്ധതി ആരംഭിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ എത്ര പേര്‍ക്ക് പ്രസ്തുത പദ്ധതിയിലൂടെ കണക്ഷന്‍ നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ?
2764.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തില്‍ ചെറുവാഞ്ചേരി, പുത്തൂര്‍, മൊകേരി വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന ചെണ്ടയാട് നവോദയ കുന്നില്‍ കിന്‍ഫ്ര വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് 506 ഏക്കര്‍ ഭൂമി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഏറ്റെടുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതിനാൽ ഭൂമിയുടെ ക്രയവിക്രയങ്ങൾ നടത്താനാവാതെ ഉടമകൾ പ്രയാസപ്പെടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി വിശദമാക്കുമോ;
( സി )
പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് തടസ്സങ്ങൾ എന്തെങ്കിലും നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സമയബന്ധിതമായി ഭൂമി ഏറ്റെടുക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
2765.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സിഡ്കോ എത്ര ശതമാനം ലാഭമാണ് നേടിയതെന്ന് അറിയിക്കാമോ;
( ബി )
സിഡ്കോയുടെ പാപ്പനംകോട് പി.ഡി.സി. യൂണിറ്റിൽ അൺ സ്കിൽഡ് വർക്കർ തസ്തികയിൽ 26/8/2015 -ലെ പി.ഡബ്ല്യു. വർക്കേഴ്സ് 2013 - 14 റിക്രൂട്ട്മെൻറ് എന്ന ഉത്തരവ് പ്രകാരം നിയമിച്ച ജീവനക്കാരുടെ എണ്ണം എത്രയെന്നും 12/7/2019 -ലെ പി.ഡബ്ല്യു. 14 - 16 ഉത്തരവ് പ്രകാരം ഇതിൽ എത്ര പേരെ ഒഴിവാക്കിയെന്നും അറിയിക്കുമോ;
( സി )
പി.ഡി.സി. യൂണിറ്റില്‍ നിന്നും ഒഴിവാക്കപ്പെട്ട അൺ സ്കിൽഡ്‌ വർക്കർമാരുടെ ശമ്പളത്തിൽ നിന്നും ഇ.പി.എഫ്. ഇനത്തിൽ എത്ര തുക വീതം ഈടാക്കിയെന്നും ഇതിൽ എത്ര തുക വീതം ഓരോരുത്തരുടെയും ഇ.പി.എഫ്. അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും അറിയിക്കാമോ;
( ഡി )
പി.ഡി.സി. യൂണിറ്റിൽ നിന്നും ഒഴിവാക്കപ്പെട്ട തൊഴിലാളികളുടെ ഇ.പി.എഫ്. അക്കൗണ്ടിൽ സിഡ്കോയുടെ വിഹിതമായി എത്ര തുക നിക്ഷേപിച്ചിട്ടുണ്ടെന്നും ബാക്കി എത്ര തുക നൽകാനുണ്ടെന്നും അറിയിക്കുമോ ;
( ഇ )
പ്രസ്തുത തൊഴിലാളികളുടെ ഇ.പി.എഫ്. വിഹിതം അടയ്ക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
2766.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം മണ്ഡലത്തിലെ എടവിലങ്ങ് പഞ്ചായത്തിലെ പ്രധാന വരുമാന മാര്‍ഗമായിരുന്ന തഴപ്പായ നെയ്ത്ത് വ്യവസായം നാമമാത്രമായി ചുരുക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ വൈവിധ്യവൽക്കരണത്തിലൂടെ ഈ വ്യവസായത്തെ തിരിച്ചുകൊണ്ടു വരുന്നതിനാവശ്യമായ ക്രിയാത്മകമായ ഇടപെടൽ നടത്തുന്നതിന് നടപടികൾ സ്വീകരിക്കാമോ;
( ബി )
തഴപ്പായ ക്ഷേമനിധി അംഗങ്ങൾക്ക് തഴകൊണ്ട് ഉണ്ടാക്കാവുന്ന വിവിധ തരത്തിലുള്ള ഉത്പന്നങ്ങളെ കുറിച്ചുള്ള പരിശീലനവും, ഇതിന്റെ കുടിൽ വ്യവസായ സാധ്യതകളെ ക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സും, യൂണിറ്റുകൾ സ്ഥാപിക്കാനുള്ള സാമ്പത്തിക സഹായവും ചെയ്യാൻ സാധിക്കുമോ ?
2767.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെെക്രോ സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രെെസസ് ചാമ്പ്യന്‍സ് പദ്ധതി നടപ്പിലാക്കുന്നത് കൊണ്ട് വ്യവസായികള്‍ക്കും ചെറുകിട വ്യവസായികള്‍ക്കും ലഭിക്കുന്ന പ്രയോജനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2768.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നിലവിലെ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( ബി )
മേൽ സൂചിപ്പിച്ച കാലയളവില്‍ പ്രസ്തുത മണ്ഡലത്തില്‍ എത്ര വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചു; ആയതിലൂടെ എത്ര പേര്‍ക്ക് തൊഴില്‍ നല്‍കി;വ്യക്തമാക്കാമോ?
2769.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മിഷന്‍ 1000 ന്റെ ഭാഗമായി എം.എസ്.എം.ഇ. സംരംഭങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
ഈ സംരംഭങ്ങള്‍ വഴി എത്ര തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്; വിശദമാക്കാമോ?
2770.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പരമ്പരാഗത വ്യവസായ മേഖലകളെ ആശ്രയിച്ച് തൊഴില്‍ ചെയ്തു വരുന്നവരുടെ എണ്ണം എത്രയാണെന്ന വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത തൊഴിലാളികള്‍ക്ക് ശരാശരി എത്ര രൂപ വരെ മാസവരുമാനം ലഭിക്കുന്നുണ്ടെന്ന വിവരം ലഭ്യമാക്കുമോ;
( സി )
പരമ്പരാഗത വ്യവസായ മേഖലയില്‍ ജോലി ചെയ്ത് ഉപജീവനം നടത്തുന്നവരുടെ ഉന്നമനത്തിനും വരുമാന വര്‍ദ്ധനവിനുമായി സര്‍ക്കാര്‍ പുതുതായി എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
2771.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി ഇന്റസ്ട്രിയല്‍ പാര്‍ക്കുകള്‍ വിപുലീകരിക്കാനും കുടുംബശ്രീയെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ സ്ഥാപനങ്ങള്‍ സജ്ജമാക്കാനും പദ്ധതി ഉണ്ടാകുമോ; ഇവയുടെ നടത്തിപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളെ ഏല്പിച്ച് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടികളുണ്ടാകുമോ; വിശദമാക്കാമോ ?
2772.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ മണിമല നാളീകേര പാര്‍ക്കില്‍ വ്യവസായ നിക്ഷേപങ്ങള്‍ ക്ഷണിക്കുന്നതിന് മുന്‍പ് നടപ്പിലാക്കേണ്ട പ്രവൃത്തികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുതിയ ഡി.പി.ആര്‍. -ന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത ഡി.പി.ആറില്‍ എന്തൊക്കെ ഘടകങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നറിയിക്കാമോ; ഡി.പി.ആര്‍. പ്രകാരം എന്നാണ് പ്രവൃത്തി ടെണ്ടര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ?
2773.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭങ്ങൾ കുറവായ പൂഞ്ഞാർ മണ്ഡലത്തിൽ പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;
( ബി )
പൂഞ്ഞാർ മണ്ഡലത്തിൽ കിൻഫ്രയുടെ നേതൃത്വത്തിൽ ഒരു വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2774.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം അനുമതി നല്‍കിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;
( ബി )
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് ഇനി എത്ര അപേക്ഷകളാണ് പരിഗണനയിലുള്ളതെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ?
2775.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴിൽ ആകെ എത്ര വ്യവസായ പാർക്കുകളാണ് നിലവിലുള്ളത്;
( ബി )
വ്യവസായ പാർക്കുകൾക്കും മറ്റ് വ്യവസായങ്ങൾക്കുമായി ആകെ എത്ര ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഭൂമിയില്‍ നിലവിലുള്ള വ്യവസായങ്ങൾക്കായി എത്ര ഭൂമി ഉപയോഗിക്കുന്നു എന്നത് വ്യവസായ പാർക്കുകള്‍, മറ്റു വ്യവസായങ്ങൾ എന്നിവ തരംതിരിച്ച് കണക്ക് ലഭ്യമാക്കുമോ;
( ഡി )
വ്യാവസായിക ആവശ്യങ്ങൾക്കായി ഏറ്റെടുത്ത ഭൂമി വ്യവസായങ്ങൾക്ക് കൈമാറുന്നതിന് നിലവിൽ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഇ )
ആകെ എത്ര ഭൂമിയാണ് ഇപ്രകാരം കൈമാറിയിട്ടുള്ളതെന്നും ഇതിൽ വ്യവസായങ്ങൾ നടത്താതെ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയുടെ അളവ് എത്രയാണെന്നും അറിയിക്കാമോ?
2776.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കൊല്ലം ജില്ലയിൽ എത്ര സംരംഭങ്ങൾ ആരംഭിച്ചുവെന്ന് നിയോജകമണ്ഡലം തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത സംരംഭങ്ങളിൽ ചാത്തന്നൂർ മണ്ഡലത്തിൽ ആരംഭിച്ചവ ഏതെല്ലാമെന്നും അതുവഴി എത്ര പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി നൽകാൻ കഴിഞ്ഞുവെന്നും വ്യക്തമാക്കാമോ?
2777.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ വ്യവസായ കേന്ദ്രം ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത താലൂക്കിൽ നടപ്പുവർഷം താലൂക്ക് വ്യവസായ കേന്ദ്രം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2778.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ പുളിക്കൽ ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിൽ പ്രവർത്തിക്കുന്ന അമൻ സ്റ്റീൽ ഒ പ്ലാസ്റ്റ് എന്ന കമ്പനിക്ക് പ്രതിദിനം 100 കിലോഗ്രാം പ്ലാസ്റ്റിക് കാലിക്കുപ്പികൾ പ്രോസസ് ചെയ്യുന്നതിനാണ് പൊല്യൂഷൻ കൺട്രോൾ ബോർഡ് (പി.സി.ബി) അനുമതി നൽകിയിട്ടുള്ളത് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( ബി )
ഇപ്പോൾ പ്രസ്തുത കമ്പനിയിൽ പ്രതിദിനം 2000 കിലോഗ്രാം പ്ലാസ്റ്റിക് കുപ്പികൾ പ്രോസസ്സ് ചെയ്യാൻ ജില്ലാ വ്യവസായ കേന്ദ്രം അനുമതി നൽകിയിട്ടുണ്ടോ;
( സി )
എങ്കിൽ ഇതിന്റെ അനുമതിയുടെ മാനദണ്ഡമെന്ത് ; വിശദാംശങ്ങൾ നൽകുമോ; പി.സി.ബി.യുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണോ അനുമതി നല്‍കിയിട്ടുള്ളത്‌ എന്ന് വ്യക്തമാക്കാമോ;
( ഡി )
എം.എസ്.എം.ഇ.യിൽ രജിസ്‌ട്രേഷൻ ഉള്ള ഈ സ്ഥാപനം 2016- ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സിന് അനുസൃതമായി പ്രവർത്തിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടോ; എന്നാൽ ഈ സ്ഥാപനം പ്രസ്തുത റൂള്‍സിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ നിജസ്ഥിതി വ്യക്തമാക്കുമോ;
( ഇ )
ഈ സ്ഥാപനത്തിന് സമീപത്തായി വ്യവസായ വകുപ്പിന്റെ കീഴില്‍ ഇത്തരം വ്യവസായങ്ങൾക്കായി സ്ഥലങ്ങൾ നീക്കി വച്ചകാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പന്ത്രണ്ട് മറുനാടൻ തൊഴിലാളികൾ മാത്രം ജോലി ചെയ്യുന്നതും 190.94 സ്ക്വയർ മീറ്ററിൽ സ്ഥിതി ചെയ്യുന്നതുമായ ഈ സ്ഥാപനത്തെ മേല്പറഞ്ഞ ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങൾ നൽകുമോ?
2779.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ നെല്ല്, മീന്‍ എന്നിവയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന വ്യവസായ യുണിറ്റുകൾ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുട്ടനാട്ടില്‍ ആവശ്യത്തിനുള്ള അരിമില്ലുകള്‍ ഇല്ലാത്തതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
കുട്ടനാട്ടില്‍ ആരംഭിച്ച മോഡേണ്‍ റൈസ് മിൽ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതു സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
2780.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുസ്ഥിരമായ ഒരു വ്യവസായ ആവാസ വ്യവസ്ഥ പരിപോഷിപ്പിക്കുക എന്ന പുതിയ വ്യവസായ വാണിജ്യ നയത്തിന്റെ ഭാഗമായി എന്തെല്ലാം ഓണ്‍ലൈന്‍ വിപണി സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ?
2781.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭകത്വ വികസന പരിപാടികളുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി എത്ര ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇവയ്ക്കായി എത്ര കോടി രൂപയുടെ ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
എത്ര പേർ വനിതാ സംരംഭകരായി പുതിയ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഏതൊക്കെ കാലയളവിലാണ് ആരംഭിച്ചതെന്നും അറിയിക്കാമോ?
2782.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ. ഐ. ക്യാമറകൾ സ്ഥാപിക്കാനായി കെൽട്രോൺ നടത്തിയ ടെൻഡറിൽ പങ്കെടുത്ത എസ്. ആർ.ഐ.ടി. കമ്പനിക്ക് കെൽട്രോൺ ഒ.ഇ.എം. ഓതറൈസേഷൻ നൽകിയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ അപ്രകാരം ഒ.ഇ.എം. ഓതറൈസേഷൻ നൽകിയതിന്റെ കാരണം വിശദമാക്കാമോ;;
( സി )
ടെൻഡർ ക്ഷണിക്കുന്ന സ്ഥാപനം തന്നെ ടെൻഡറിൽ പങ്കെടുക്കുന്ന ഒരു സ്ഥാപനത്തിന് ഒ.ഇ.എം. ഓതറൈസേഷൻ നൽകിയത് നിയമാനുസൃതമാണോ എന്ന് വ്യക്തമാക്കാമോ?
2783.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016, 2023 എന്നീ വര്‍ഷങ്ങളിലെ ഏപ്രിൽ മാസത്തില്‍ സംസ്ഥാനത്ത് പ്രവർത്തിച്ചുവന്നിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം എത്ര വീതമാണ്; വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഇവയിൽ ഓരോ സ്ഥാപനത്തിലും സ്ഥിരം ജീവനക്കാര്‍, താല്ക്കാലികം, കോൺ​ട്രാക്ട്, ദിവസവേതനം എന്നീ അടിസ്ഥാനത്തില്‍ എത്ര ജീവനക്കാർ വീതം 01.04.2016-ലും 01.04.2023-ലും ജോലി ചെയ്തു വരുന്നുവെന്ന വിവരം ലഭ്യമാക്കുമോ?
2784.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പൊതു-സ്വകാര്യ മേഖലകളിലായി എത്ര പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ കഴിഞ്ഞിട്ടുണ്ട്; ഐ.ടി., കൃഷി, ടൂറിസം തുടങ്ങിയ മേഖലകൾക്ക് പ്രാമുഖ്യം നൽകുന്ന നയം പുതിയ സംരംഭങ്ങളിൽ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിനായുള്ള പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വ്യവസായവകുപ്പിന് കഴിഞ്ഞിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സംരംഭങ്ങളിലൂടെ എത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും എത്രപേര്‍ക്ക് തൊഴില്‍ ലഭ്യമായിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
2785.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള എന്റര്‍പ്രണര്‍ ലോണ്‍ സ്കീം (കെ.ഇ.എല്‍.എസ്.) സംരംഭക പദ്ധതി പ്രകാരം ആര്‍ക്കൊക്കെയാണ് വായ്പ ലഭ്യമാകുന്നത്;
( ബി )
വായ്പ ലഭിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
സംരംഭകര്‍ക്ക് എത്ര തുക വരെയാണ് പരമാവധി വായ്പ നല്‍കി വരുന്നത്;
( ഡി )
വായ്പ അനുവദിക്കുന്ന അര്‍ഹരായ സംരംഭകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നത്; വിശദമാക്കാമോ?
2786.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതി പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കാനായി കെൽട്രോൺ തയ്യാറാക്കിയ എസ്റ്റിമേറ്റ് ഡി.എസ്.ആർ. റേറ്റ് അനുസരിച്ചാണോ എന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കാനായി കെൽട്രോൺ എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോള്‍ മാർക്കറ്റ് നിരക്കുമായി താരതമ്യം ചെയ്തിരുന്നോ; വിശദമാക്കുമോ;
( സി )
എ.ഐ. ക്യാമറകൾ സ്ഥാപിക്കാനായി കെൽട്രോൺ തയ്യാറാക്കിയ എസ്റ്റിമേറ്റ് ബി.ഒ.ഒ.ടി. അല്ലെങ്കില്‍ ആന്വിറ്റി ഇവയില്‍ ഏത് മോഡലിന് അനുസൃതമായിരുന്നുവെന്ന് വ്യക്തമാക്കുമോ?
2787.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷികോല്പന്ന വിപണന കമ്പനി രൂപവൽക്കരിക്കുന്നത് സംബന്ധിച്ച് കൃഷി-വ്യവസായ വകുപ്പുകൾക്കിടയിലെ തർക്കം പരിഹരിക്കുന്നതിനായി നിയോഗിച്ച സമിതിയിലെ അംഗങ്ങൾ ആരൊക്കെയാണെന്നും എന്തൊക്കെ കാര്യങ്ങളാണ് പ്രസ്തുത സമിതി പരിശോധിച്ചതെന്നും വ്യക്തമാക്കാമോ; പ്രസ്തുത സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കമ്പനി രൂപീകരിക്കുന്നത് സംബന്ധിച്ച അജണ്ട മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്നതിനു മുൻപായി ഈ കാര്യത്തിൽ വ്യവസായ വകുപ്പുമായി കൃഷിവകുപ്പ് എന്തെങ്കിലും കൂടിയാലോചന നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത കമ്പനി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
വ്യവസായ വകുപ്പിന്റെ നിലപാട് മറികടന്നുകൊണ്ട് പ്രസ്തുത കമ്പനി രൂപീകരിക്കാൻ ഇടയായ സാഹചര്യം വ്യക്ത മാക്കുമോ?
2788.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളീകേര മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാന വ്യാപകമായി ഏതൊക്കെ സംരംഭങ്ങളാണ് നിലവിലുള്ളതെന്ന് ജില്ല തിരിച്ച് അറിയിക്കാമോ; ഈ വ്യവസായ സ്ഥാപനങ്ങള്‍ ഏതൊക്കെ ഉല്‍പ്പന്നങ്ങളാണ് നിര്‍മ്മിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വ്യവസായം ആരംഭിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
2789.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കരിങ്കല്‍ ക്വാറികളുടെ താലൂക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ജില്ലയില്‍ കരിങ്കല്‍ ക്വാറികളില്‍ ഖനനം നടത്തുന്നതിന് അനുമതി തേടിക്കൊണ്ടുള്ള എത്ര അപേക്ഷകള്‍ നിലവിലുണ്ടെന്ന് വിശദമാക്കുമോ?
2790.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അനധികൃതമായി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ പരിശോധന നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ഇത്തരം ക്വാറികള്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ക്വാറിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സ്ഫോടക വസ്തുക്കള്‍ നിയമാനുസൃതമായ പരിധിയ്ക്കപ്പുറം കൈവശം വയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കാറുണ്ടോ; വിശദമാക്കുമോ?
2791.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയാേജക മണ്ഡലത്തിലെ ആലംകോട് അടഞ്ഞുകിടക്കുന്ന വീക്ഷണം കൈത്തറി നെയ്ത്ത് സഹകരണ സംഘം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
2792.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത വ്യവസായമായ കൈത്തറി വ്യവസായത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനും കൈത്തറി മേഖലയുടെ വികസനത്തിനും കൂടുതല്‍ നെയ്ത്തുകാരെ ഈ മേഖലയില്‍ ആകര്‍ഷിക്കുന്നതിനും നെയ്ത്തുകാര്‍ക്ക് അധിക വേതനവും കൂടുതല്‍ തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിനും എന്തെല്ലാം പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്; വ്യക്തമാക്കാമോ;
( ബി )
സൗജന്യ കൈത്തറി സ്കൂള്‍ യൂണിഫോം പദ്ധതി പ്രകാരം സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന എത്ര വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നല്‍കി വരുന്നുണ്ട്; ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സമയബന്ധിതമായി യൂണിഫോം നല്‍കുവാന്‍ വേണ്ട നപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത ആവശ്യങ്ങള്‍ക്കായി എത്ര മീറ്റര്‍ കൈത്തറി തുണി വേണ്ടി വരുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കൈത്തറി വകുപ്പിന് നിലവില്‍ എത്ര മീറ്റര്‍ തുണിയുടെ ഓര്‍ഡര്‍ ലഭിച്ച് വരുന്നുണ്ട്; ലഭ്യമായ ഓര്‍ഡര്‍ പ്രകാരം എത്ര തൊഴിലാളികള്‍ യൂണിഫോം പദ്ധതിയില്‍ ജോലി ചെയ്യുന്നുണ്ട്; ഓരോ തൊഴിലാളിയ്ക്കും ലഭ്യമാകുന്ന വേതനത്തിന്റെ പരിമിതി ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ കൈത്തറി മേഖലയില്‍ കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2793.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കൈത്തറി തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
2794.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈത്തറി വ്യവസായ മേഖലയ്ക്ക് വേണ്ടി 2023-24 സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ട്;
( ബി )
കൈത്തറി സഹകരണ സംഘങ്ങളുടെ കടബാധ്യത തീര്‍ക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് സഹായം അനുവദിച്ചിട്ടുണ്ടോയെന്നും ആയത് ചെലവഴിച്ചിട്ടുണ്ടോയെന്നും ചെലവഴിച്ചിട്ടില്ലയെങ്കില്‍ എന്ത് കൊണ്ടാണെന്നും വ്യക്തമാക്കുമോ;
( സി )
നെയ്ത്ത് സഹകരണ സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ മുടക്കം കൂടാതെ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
കൈത്തറി മേഖലയെ ആധുനിക വല്‍ക്കരിക്കുവാനും വൈവിദ്ധ്യവല്‍ക്കരിക്കുവാനും സര്‍ക്കാര്‍ എന്തെല്ലാം നടപടി സ്വീകരിച്ച് വരുന്നു എന്ന് വ്യക്തമാക്കാമോ; കൈത്തറിയ്ക്ക് റിബേറ്റിനത്തില്‍ നല്‍കുവാനുള്ള തുക അടിയന്തരമായി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;?
2795.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് അത്തോളിയിലെ കുന്നത്തറ ടെക്‌സ്റ്റൈല്‍സിന്റെ ഭൂമിയും കെട്ടിടങ്ങളും തുച്ഛമായ വിലയ്ക്ക് ലേലം ചെയ്ത് പോകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാമോ;
( ബി )
സ്റ്റേറ്റ് ഹെെവേയോട് ചേര്‍ന്നുളള പ്രസ്തുത പതിനൊന്ന് ഏക്കര്‍ ഭൂമിയില്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കാമോ; വിശദമാക്കുമോ ?
2796.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ഉദുമ സ്പിന്നിങ്ങ് മില്‍ നിലവില്‍ ലാഭത്തിലാണോ പ്രവര്‍ത്തിക്കുന്നത്; വിശദമാക്കാമോ;
( ബി )
ഈ സ്ഥാപനത്തെ ലാഭത്തിലാക്കികൊണ്ട് കൂടുതല്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നൽകുന്നതിനുള്ള പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങള്‍ കുറവുള്ള കാസര്‍ഗോഡ് ജില്ലയിലെ സ്ഥാപനം എന്ന പരിഗണന നൽകി ഈ സ്ഥാപനത്തെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2797.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാംബൂ കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാംബൂ ബോര്‍ഡ് ഫാക്ടറിയില്‍ പ്ലാന്‍റ് വര്‍ക്കര്‍ തസ്തികയില്‍ നിയമിച്ച തൊഴിലാളികള്‍ക്ക് 2015, 2021 എന്നീ വര്‍ഷങ്ങളില്‍,പെയ്ഡ് ലീവ്, ആര്‍ജ്ജിത അവധി, വാര്‍ഷിക ഇന്‍ക്രിമെന്‍റ് എന്നീ ആനുകൂല്യങ്ങള്‍ നല്‍കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ; ഈ തൊഴിലാളികള്‍ക്ക് സ്ഥിരം നിയമനം നല്‍കേണ്ടതില്ലാ എന്ന് ഏതെങ്കിലും കോടതി ഉത്തരവുകളോ എ. ജി. റിപ്പോര്‍ട്ടോ മറ്റ് സര്‍ക്കാര്‍ ഉത്തരവുകളോ നിലനില്‍ക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ കോപ്പി ലഭ്യമാക്കുമോ;
( ബി )
ബാംബൂ ബോര്‍ഡ് തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ പുതുക്കി നിശ്ചയിക്കുന്നതിന് യൂണിയനുകള്‍ ഡിമാന്‍റ് നോട്ടീസുകള്‍ നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ നാളിതുവരെ മാനേജ്മെന്റോ സര്‍ക്കാരോ ചര്‍ച്ച ചെയ്ത് നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
ബാംബൂ ബോര്‍ഡ് തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വേതന വര്‍ദ്ധനവ് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വേജ് ബോര്‍ഡ് നിശ്ചയിച്ച മിനിമം വേതനം എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
ബാംബൂ ബോര്‍ഡില്‍ വിവിധ ബാച്ചിലുള്ള തൊഴിലാളികളുടെ നിലവിലുള്ള ശമ്പളഘടന എത്രയെന്ന് വിശദീകരിക്കുമോ; ബാംബൂ ബോര്‍ഡ് തൊഴിലാളികള്‍ക്ക് 2022 നവംബര്‍ മുതല്‍ 2023 ജൂലൈ വരെ 9 മാസത്തെ ശമ്പള കുടിശിക നല്‍കാന്‍ ഉണ്ടെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ശമ്പള കുടിശിക നല്‍കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ഇ )
ബാംബൂ കോര്‍പ്പറേഷന് 2016 മുതല്‍ 2023 ജൂലൈ വരെ വിവിധ ആവശ്യങ്ങള്‍ക്ക് എത്ര ഫണ്ട് അനുവദിച്ചിട്ടുണ്ട്; ഫണ്ട് അനുവദിച്ചതിന്റെ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; പ്രസ്തുത ഫണ്ട് ബാംബൂ കോര്‍പ്പറേഷന്‍ എന്തിനാണ് വിനിയോഗിച്ചതെന്ന് രേഖാമൂലമുള്ള കോപ്പി ലഭ്യമാക്കാമോ;
( എഫ് )
ബാംബൂ കോര്‍പ്പറേഷന്റെ കീഴിലുള്ള എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും കൂലിയിനത്തില്‍ എത്ര രൂപ നല്‍കാനുണ്ടെന്ന് വിശദീകരിക്കുമോ?
2798.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ ഖാദി ബോര്‍ഡിന് കീഴിൽ ഏതൊക്കെ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കോങ്ങാട് മണ്ഡലത്തിലെ മണ്ണൂര്‍ ഖാദി ബോര്‍ഡ് നെയ്ത്ത് ശാലയുടെ നവീകരണത്തിനും ആധുനികവത്കരണത്തിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2799.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഖാദിബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വിവിധ യൂണിറ്റുകള്‍ പ്രവര്‍ത്തനരഹിതമായിരിക്കുന്നതും അടച്ചുപൂട്ടിയിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെ കൈമാറിയ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ഖാദി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ പ്രസ്തുത സ്ഥലം തിരികെ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഇത്തരത്തില്‍ പ്രവര്‍ത്തിക്കാത്ത ഖാദി യൂണിറ്റുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുനരുജ്ജീവിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
2800.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈത്തറി വകുപ്പിന് സ്വന്തമായി 40 സെൻറ് സ്ഥലം ഉള്ള ഏരൂര്‍ പഞ്ചായത്തിലെ നെട്ടയം നൂൽനൂൽപ്പ് കേന്ദ്രത്തിൽ പ്രവര്‍ത്തനം ആരംഭിച്ച നാളിൽ 55 പേർ ജോലി ചെയ്തിരുന്നുവെങ്കിലും വിപുലീകരിച്ച് പ്രവർത്തിക്കാത്തതിനാൽ പതിനഞ്ചിൽ താഴെ തൊഴിലാളികൾ മാത്രമേ നിലവിൽ ജോലിചെയുന്നുള്ളു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രദേശത്തെ ഏക തൊഴിൽദാന സംരംഭമായ നെട്ടയം നൂൽനൂൽപ്പ് കേന്ദ്രത്തെ ആധുനീകരിച്ച് കൂടുതൽ ആളുകൾക്ക് തൊഴിൽ ലഭിക്കുന്ന തരത്തിൽ വികസിപ്പിക്കുന്നതിനുള്ള തുടർ നടപടികൾ കൈക്കൊള്ളുമോ; വിശദമാക്കാമോ?
2801.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷം കയര്‍ഫെഡ് എത്ര സംഘങ്ങളിൽ നിന്നും കയര്‍ സംഭരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
പ്രസ്തുത സാമ്പത്തിക വര്‍ഷം എത്ര ക്വിന്റല്‍ കയര്‍ സംഭരിച്ചുവെന്ന് അറിയിക്കുമോ;
( സി )
സംഭരിച്ച കയറില്‍ എ.എസ്സ്.എം. (ആട്ടോമാറ്റിക് സ്പിനിംഗ് മെഷിന്‍) കയര്‍ എത്രയെന്നും എ.എസ്സ്.എം അല്ലാത്ത കയര്‍ എത്രയെന്നും തരം തിരിച്ച് വിശദമാക്കാമോ;
( ഡി )
2023-24 സാമ്പത്തിക വര്‍ഷത്തിലെ 31.07.2023 വരെയുള്ള കയര്‍ സംഭരണത്തിന്റെ കണക്ക്, എ.എസ്സ്.എം. കയര്‍ എത്രയെന്നും എ.എസ്സ്.എം അല്ലാത്ത കയര്‍ എത്രയെന്നും തരം തിരിച്ച് വ്യക്തമാക്കാമോ?
2802.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കയര്‍ തൊഴിലാളികളുടെ ഉന്നമനത്തിനു കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;
( ബി )
കയര്‍ മേഖലയിലെ മുഴുവന്‍ തൊഴിലാളികളുടെയും ക്ഷേമത്തിനായി ഈ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമോ; വിശദമാക്കുമോ?
2803.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ ഇപ്പോള്‍ എത്ര പ്രാഥമിക കയര്‍ സംഘങ്ങള്‍ നിലവിലുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍ 2022-23 സാമ്പത്തികവര്‍ഷം ഉല്‍പാദനം നടത്തിയിട്ടുള്ള സംഘങ്ങള്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
2023 ഏപ്രില്‍ 1 മുതല്‍ ജൂലായ് 31 വരെ ഉല്‍പാദനം നടത്തിയിട്ടുള്ള സംഘങ്ങള്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
ആഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം സഞ്ചിതലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര പ്രാഥമിക കയര്‍ സംഘങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
ആയതില്‍ ഓരോന്നിന്റെയും സഞ്ചിതലാഭം സംഘം തിരിച്ച് വ്യക്തമാക്കാമോ?
2804.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതി സൗഹൃദമായ കയര്‍ ഭൂവസ്ത്രങ്ങളുടെ വിപണി യിലെ സാധ്യതകളെക്കുറിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;
( ബി )
വാണിജ്യാടിസ്ഥാനത്തില്‍ എത്ര ജില്ലകളിലാണ് ഭൂവസ്ത്രം ഉത്പാദനം നടത്തുന്നത്;
( സി )
ഭൂവസ്ത്ര നിര്‍മ്മാണത്തിന് ആഗോളവിപണിയിൽ ശ്രദ്ധ ലഭ്യമാക്കാൻ എന്തെല്ലാം പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്; വിശദമാക്കാമോ?
2805.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കശുവണ്ടി വികസനകോര്‍പ്പറേഷനിലും കാപെക്സിലുമായി കഴി‍ഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ എത്ര പേര്‍ക്ക് അധികമായി തൊഴില്‍ നല്‍കാന്‍ കഴി‍ഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എത്ര പേര്‍ക്ക് കൂടി തൊഴില്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ആയതിനുവേണ്ടി പ്രസ്തുത മേഖലയില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.