UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2806.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി മോഷണവും ദുരുപയോഗം കണ്ടെത്തുന്നതിനായി വൈദ്യുതി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളെ സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ;
( ബി )
2020-21, 2021-22, 2022-23 കാലയളവുകളില്‍ എത്ര വൈദ്യുതി മോഷണക്കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ആയതുവഴി വൈദ്യുതി ബോര്‍ഡിനുണ്ടായ നഷ്ടങ്ങളുടെ വിശദാംശവും വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മോഷണവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതില്‍ വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും എങ്കില്‍ അവര്‍ ആരെല്ലാമെന്നും അറിയിക്കുമോ;
( ഡി )
ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ പ്രവര്‍ത്തനത്തില്‍ കാലോചിതമായ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?
2807.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ചാർജ്ജ് കുടിശ്ശിക ഇനത്തിൽ രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍, മതസ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വരുത്തിയിട്ടുള്ള കുടിശ്ശിക സംബന്ധിച്ച വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കുടിശ്ശിക പിരിച്ചെടുക്കാന്‍ വൈദ്യുതി ബോര്‍ഡ് എന്തു നടപടി സ്വീകരിച്ചു; വിശദമാക്കുമോ;
( സി )
വൈദ്യുതി ബോര്‍ഡ് നടപ്പുവര്‍ഷം എത്ര കോടി രൂപയുടെ കമ്മിയാണ് റഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ അവതരിപ്പിച്ചത്; ആയതിന് സമർപ്പിച്ച കാരണങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;
( ഡി )
കുടിശ്ശിക പിരിച്ചെടുക്കാതെ റഗുലേറ്ററി കമ്മീഷൻ മുമ്പാകെ നിരക്ക് വര്‍ദ്ധനയ്ക്കായി കെ. എസ്. ഇ. ബി. സമര്‍പ്പിച്ച രേഖകള്‍ എന്തെല്ലാമാണ്; വിശദാംശം വ്യക്തമാക്കുമോ?
2808.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിതരണ കമ്പനികളുടെ ചെലവിന് അനുസരിച്ച് വൈദ്യുതി നിരക്ക് നിർണ്ണയിക്കുന്ന രീതിയിൽ കേന്ദ്ര സർക്കാർ വൈദ്യുത നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്യുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; ഗുണഭോക്താക്കള്‍ക്ക് വലിയ ബാദ്ധ്യത വരുത്തുന്ന പ്രസ്തുത തീരുമാനത്തിലുള്ള എതിർപ്പ് സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
വൈദ്യുതി നിരക്ക് നിർണ്ണയിക്കുന്നതിന് റെഗുലേറ്ററി കമ്മീഷൻ നിലവിൽ സ്വീകരിച്ചുവരുന്ന രീതി വ്യക്തമാക്കുമോ; അംഗീകൃത നഷ്ടത്തിന്റെ ഒരു ഭാഗം റെഗുലേറ്ററി അസറ്റ് ആയി നീക്കിവയ്ക്കുന്ന രീതി തുടരുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമോ; എങ്കില്‍ ആയതിന്റെ വിശദാംശം നൽകുമോ?
2809.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് ഇലക്ട്രിക് ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്; മണ്ഡലം തിരിച്ച് ലിസ്റ്റ് ലഭ്യമാക്കാമോ;
( ബി )
ജില്ലയില്‍ സ്ഥാപിച്ചിരിക്കുന്ന പോള്‍ മൗണ്ട‍ഡ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഏതൊക്കെയാണ്; മണ്ഡലവും പഞ്ചായത്തും തിരിച്ച് ലിസ്റ്റ് നല്‍കുമോ;
( സി )
ഇടുക്കി ജില്ലയില്‍ കൂടുതല്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
2810.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതിയുടെ ആഭ്യന്തര ഉപഭോഗം കണക്കാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ആഭ്യന്തര ഉപഭോഗത്തിന്റെ കണക്കുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള കണക്ടഡ് ലോഡ് റെഗുലറൈസ് ചെയ്യുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
സി-ഡാക്ക് മുഖേന സംസ്ഥാനത്ത് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2811.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തര കേരളത്തിലെ വൈദ്യുതി രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പവര്‍ ഹൈവേ സ്ഥാപിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇതു സംബന്ധിച്ച് തുടര്‍ നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2812.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഇലക‍്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ വരവ്, ചെലവ് ഇനങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
2016-17 മുതല്‍ 2022-23 വരെയുള്ള ഓരോ സാമ്പത്തിക വര്‍ഷത്തെയും വരവിന്റെയും ചെലവിന്റെയും ഇനം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?
2813.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതുതായി സംരംഭം ആരംഭിക്കുന്നവര്‍ക്ക് കെ. എസ്. ഇ. ബി. യുടെ ട്രാന്‍സ്‍മിഷന്‍ ഡവലപ്പ്മെന്റ് ചാര്‍ജ്ജ് ഒഴിവാക്കി നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
അവിടെ പ്രവര്‍ത്തനമാരംഭിക്കുന്ന ഹമാരാ സിമന്റ്സ് ആന്റ് അലൈഡ് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ട്രാന്‍സ്‍മിഷന്‍ ഡവലപ്പ്മെന്റ് ചാര്‍ജ്ജ് ഒഴിവാക്കി കിട്ടുന്നതിന് അപേക്ഷ നല്‍കിയിരുന്നുവോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2814.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും വൈദ്യുതി ഇളവ് നല്‍കുന്നുണ്ടോ?
2815.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷം മഞ്ചേശ്വരം മണ്ഡലത്തിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എപ്പോൾ പൂർത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കുമോ?
2816.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി പഞ്ചായത്തില്‍ കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒന്‍പത് മാസം വളർച്ചയുള്ള കുലവാഴകള്‍ കെ. എസ്. ഇ. ബി. ഉദ്യോഗസ്ഥര്‍ വെട്ടി നശിപ്പിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംഭവത്തില്‍ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
കര്‍ഷകന് നഷ്ട പരിഹാരം ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2817.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം ടൗണില്‍ അടിക്കടി ഉണ്ടാകുന്ന വെെദ്യുതി തടസ്സം മൂലം വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ടൗണില്‍ പകല്‍ സമയത്തടക്കം പതിവായുണ്ടാകുന്ന വെെദ്യുത തടസ്സം ശാശ്വതമായി പരിഹരിക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2818.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളിലാണ് പുതിയതായി വൈദ്യുതി കണക്ഷൻ നല്‍കിയതെന്നും ഇനി ഏതെങ്കിലും കോളനികളില്‍ വൈദ്യുതി കണക്ഷൻ നല്‍കുവാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്നുമുളള വിശദാംശങ്ങൾ നല്‍കാമോ?
2819.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേനല്‍ക്കാല വൈദ്യുതി ഉപയോഗം ഉയരുന്ന സാഹചര്യത്തില്‍ ലോഡ് താങ്ങുന്നതിന് നിലവിലെ ലൈനുകള്‍ക്ക് കഴിയാതെ വരുന്ന സാഹചര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഈ സാഹചര്യത്തില്‍ ലോഡ് വര്‍ദ്ധന മുന്നില്‍ കണ്ട് എന്തൊക്കെ പദ്ധതികളാണ് വൈദ്യുതി ബോര്‍ഡ് ആസൂത്രണം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ?
2820.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഏതെല്ലാം ദീർഘകാല വൈദ്യുതി കരാറുകളാണ് റദ്ദ് ചെയ്തിട്ടുള്ളത്; റദ്ദ് ചെയ്യപ്പെട്ട കരാറുകൾ ഒപ്പുവെച്ച തീയതിയും വൈദ്യുതി വിതരണം ചെയ്യുന്നതിന് നിശ്ചയിച്ചിരുന്ന നിരക്കുകളും വൈദ്യുതി വിതരണം ചെയ്യുന്ന കാലയളവും വ്യക്തമാക്കാമോ;
( ബി )
ഈ കരാറുകൾ റദ്ദ് ചെയ്യാൻ ഇടയാക്കിയ സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
റദ്ദ് ചെയ്ത കരാറുകൾക്ക് പകരം പുതിയ കരാറുകളിൽ ഏർപ്പെടുന്നതിന് ബോർഡ് റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയിട്ടുണ്ടോ ; അറിയിക്കുമോ;
( ഡി )
എങ്കിൽ എത്ര രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനുള്ള കരാറിൽ ഏർപ്പെടുന്നതിനാണ് ബോർഡ് അനുമതി തേടിയത്; വ്യക്തമാക്കുമോ;
( ഇ )
ഇപ്രകാരം നിലവിലുണ്ടായിരുന്ന ദീർഘകാല കരാറുകൾ റദ്ദ് ചെയ്ത് പുതിയ കരാരിൽ ഏർപ്പെടുന്നതുമൂലം ബോർഡിന്റെ ലാഭനഷ്ടങ്ങളിൽ എപ്രകാരമുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
2821.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബിൽ കുടിശ്ശിക പലിശയിളവ് നൽകി പിരിച്ചെടുക്കുന്നതിനായി കെ. എസ്. ഇ. ബി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; എങ്കിൽ പദ്ധതി പ്രകാരമുള്ള തിരിച്ചടവ് വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിൽ കെ. എസ്. ഇ. ബി. ക്ക് ഏറ്റവും കൂടുതൽ വൈദ്യുതി കുടിശ്ശിക ലഭിക്കാനുള്ളത് ഏത് സ്ഥാപനത്തിൽ നിന്നാണെന്ന് വ്യക്തമാക്കുമോ?
2822.
ശ്രീ. നജീബ് കാന്തപുരം
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുത ലൈനുകളിൽ നിന്ന് ഷോക്കേറ്റ് ഉണ്ടാകുന്ന മരണങ്ങൾ വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ഇത്തരം അപകടങ്ങൾ തടയാൻ വൈദ്യുത ബോർഡ് സുരക്ഷാനയം രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2823.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ഇ. ബി. യും ഗുണഭോക്താക്കളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും, ബോര്‍ഡിന് നല്‍കുവാനുള്ള കുടിശ്ശികകള്‍ അടച്ചുതീര്‍ക്കാന്‍ ഇളവുകളും, തവണകളും അനുവദിക്കുന്നതിനുമായി അദാലത്തുകള്‍ സംഘടിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഓരോ മണ്ഡലത്തിലും വൈദ്യുതി അദാലത്തുകള്‍ സംഘടിപ്പിക്കുന്നതിന് നടപടിയെടുക്കുമോ?
2824.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ഇ. ബി. യുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പുനഃസംഘടന നടപടികൾക്ക് എപ്പോള്‍ തുടക്കമിട്ടെന്നും എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നുവെന്നും അറിയിക്കാമോ;
( സി )
പുനഃസംഘടന നടപടികൾ മൂലം കെ. എസ്. ഇ. ബി. യിലെ ഒട്ടേറെ തസ്തികകൾ നികത്താതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഉണ്ടെങ്കിൽ ഈ തസ്തികകൾ നികത്തുന്നതിന് സത്വര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2825.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽ എ ടൈപ്പ് പോൾ അടക്കമുള്ള വൈദ്യുതി പോസ്റ്റുകൾ, സർവീസ് വയർ, വൈദ്യുതി ലൈൻ തുടങ്ങിയവയുടെ കുറവിനാൽ വൈദ്യുത കണക്ഷൻ നൽകൽ, പോസ്റ്റുകൾ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായുള്ള എത്ര അപേക്ഷകൾ തീർപ്പാക്കുവാൻ ഉണ്ടെന്ന് നഗരസഭ / പഞ്ചായത്തുകൾ തിരിച്ച് വിശദമാക്കാമോ;
( ബി )
മേല്പറഞ്ഞ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?
2826.
ശ്രീ. പി. കെ. ബഷീർ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എൻ. ഷംസുദ്ദീൻ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ചാര്‍ജ് കുടിശ്ശിക പിഴ കൂടാതെ ഈടാക്കുന്നതിന് ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവർത്തനത്തിലേര്‍പ്പെടുന്ന ജീവനക്കാർക്ക് ഇൻസെന്റീവോ, പ്രോത്സാഹനമോ നൽകാൻ ആലോചിക്കുന്നുണ്ടോ?
2827.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം ഒന്നാം വാര്‍ഡില്‍ ഇടകുറിശ്ശി കനാല്‍ മുതല്‍ വടക്കോട്ട് നാഷണല്‍ ഹൈവേ വരെയുള്ള പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
2828.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി നടത്തിപ്പിൽ ഏതെല്ലാം പ്രവർത്തനങ്ങൾ പരിഗണിച്ചാണ്‌ കെ. എസ്. ഇ. ബി. യ്ക് ദേശീയ തലത്തില്‍ നല്‍കുന്ന ആര്‍.ഇ. അസ‍‍റ്റ്സ് ഇന്ത്യ അവാര്‍ഡ് ലഭിച്ചത്; വിശദമാക്കാമോ?
2829.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി മണലൂര്‍ മണ്ഡലത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പ്രവൃത്തികള്‍ ഏതെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കാമോ?
2830.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ഇ. ബി. യിൽ പിൻവാതിൽ നിയമനം നടക്കുന്നതായുള്ള ആക്ഷേപത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കെ.എസ്.ഇ.ബി.യിൽ നാളിതുവരെ ഏതൊക്കെ തസ്തികകളിൽ എത്ര താൽക്കാലിക നിയമനങ്ങളാണ് നടന്നിട്ടുള്ളതെന്നും പ്രസ്തുത തസ്തികളിൽ പി.എസ്‌.സി. റാങ്ക് ലിസ്റ്റ് നിലവിലുണ്ടോയെന്നും ഈ തസ്തികകളിലെ ഒഴിവുകൾ പി.എസ്‌.സി. നിയമനത്തിനായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്നുമുള്ള വിശദാംശം ജില്ല തിരിച്ച് വ്യക്തമാക്കുമോ?
2831.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ ഓരോ വർഷവും കെ. എസ്. ഇ. ബി. യിൽ നിന്നും റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരുടെ എണ്ണം തസ്തിക തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ കെ . എസ് . ഇ . ബി .യിൽ മേല്പറഞ്ഞ ഓരോ തസ്തികയിലും പി. എസ്. സി. മുഖേന നിയമനം ലഭിച്ച ഉദ്യോഗസ്ഥരുടെ എണ്ണം തസ്തിക തിരിച്ച് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കാലയളവിൽ മേൽപ്പറഞ്ഞ ഓരോ തസ്തികയിലും താൽക്കാലിക നിയമനം ലഭിച്ചവരുടെ എണ്ണം തസ്തിക തിരിച്ച് അറിയിക്കാമോ; പ്രസ്തുത താൽക്കാലിക നിയമനങ്ങൾ ഏത് ഏജൻസി വഴിയാണ് നടത്തിയതെന്നും റിക്രൂട്ട്മെന്റിന്റെ നടപടിക്രമങ്ങൾ എന്തായിരുന്നുവെന്നും വ്യക്തമാക്കുമോ?
2832.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തില്‍ വൈദ്യുതി വകുപ്പിന്റെ എത്ര ഓഫീസുകള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; പ്രസ്തുത ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിനായി പ്രതിമാസം എത്ര രൂപ ചെലവഴിക്കുന്നുണ്ട്; വിശദമാക്കാമോ;
( ബി )
ഇത്തരം ഓഫീസുകള്‍ക്ക് സ്വന്തമായി സ്ഥലം ലഭ്യമാക്കുന്നതിനും കെട്ടിടം നിര്‍മ്മിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
2833.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിന്റെ കീഴില്‍ എത്ര ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ശരാശരി എത്ര വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നുണ്ടെന്ന വിവരം ലഭ്യമാണോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( സി )
ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ പലയിടങ്ങളിലും സ്ഥാപിച്ചിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
2834.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി കെ. എസ്. ഇ. ബി. സെക്ഷനെ വിഭജിച്ച് പൂക്കളത്തൂരിൽ പുതിയ സെക്ഷൻ ആരംഭിക്കുന്നത് പരിഗണനയിൽ ഉണ്ടോ; വിശദമാക്കാമോ?
2835.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ എം രാജഗോപാലൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നതിനായി വൈദ്യുതി വാങ്ങല്‍ നടപടികളില്‍ ഇടപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നാഷണല്‍ ഗ്രിഡില്‍ നിന്നും സോളാര്‍ വൈദ്യുതി വാങ്ങുവാന്‍ സാധിക്കുമോ; എങ്കിൽ നിരക്ക് എത്രയാണ്; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് ദീര്‍ഘകാല കരാറിലൂടെ വൈദ്യുതി വാങ്ങുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ഡി )
വൈദ്യുതി വാങ്ങല്‍, പ്രസരണ വിതരണ നഷ്ടം എന്നീ വിഷയങ്ങളില്‍ വസ്തുതകള്‍ മറച്ചുവച്ച് ചില കേന്ദ്രങ്ങൾ നടത്തിവരുന്ന പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രസരണ വിതരണ നഷ്ടം എന്ന നേട്ടം സ്വന്തമാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
2836.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡ് ഗതാഗതത്തിന് തടസ്സമാകുന്ന തരത്തിലുള്ള വൈദ്യുതി പോസ്റ്റുകള്‍ അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് യഥാസമയം കെ. എസ്. ഇ. ബി. നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തിലുള്ള വൈദ്യുത പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കെ. എസ്. ഇ. ബി. എന്തെല്ലാം നടപടികള്‍ സ്വീകരിക്കാറുണ്ട്; അപകടങ്ങള്‍ക്ക് കാരണമായ വൈദ്യുത പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ ഒരു വര്‍ഷം എത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
2837.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽ വീടുകൾക്ക് മുകളിലൂടെയും, തൊട്ടടുത്തുകൂടിയും കടന്നുപോകുന്ന വൈദ്യുതി മെയിൻ ലൈനുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷകളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകൾ പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അവയുടെ വിശദവിവരങ്ങൾ ഇനം തിരിച്ചു ലഭ്യമാക്കാമോ;
( സി )
പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടില്ലെങ്കിൽ ഈ പ്രവൃത്തികളുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും, ഇനി സ്വീകരിക്കാനുള്ള നടപടികളും സംബന്ധിച്ച വിശദവിവരങ്ങൾ ഇനം തിരിച്ച് വിശദമാക്കാമോ ;
( ഡി )
ഈ പ്രവൃത്തികൾ നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ ആയതിന്റെ വിശദവിവരങ്ങളും ലഭ്യമാക്കാമോ ?
2838.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രധാനപ്പെട്ട റോഡുകളിലും ടൗണുകളിലും കൂടാതെ ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ച് വരുന്നുണ്ടോ; വിശദമാക്കുമോ?
2839.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിൽ എത്ര ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകളാണുള്ളത്; വിശദാമാക്കാമോ;
( ബി )
ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനായി സ്വകാര്യ സംരംഭകര്‍ക്ക് ചാര്‍ജിംഗ് മെഷിന് സബ്സിഡി നല്‍കുന്നതിനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര സംരംഭകര്‍ നിലവിൽ പദ്ധതിയുടെഭാഗമായി; വിശദമാക്കാമോ?
2840.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രാവിഷ്കൃത പദ്ധതിയായ റീവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടര്‍ സ്കീം (ആര്‍.ഡി.എസ്.എസ്.) പദ്ധതിയില്‍ വൈപ്പിൻ മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും പ്രസ്തുത പ്രവൃത്തികള്‍ക്കായി അനുവദിച്ചിട്ടുള്ള തുക എത്രയെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്തെന്നും വിശദമാക്കാമോ;
( ബി )
വൈപ്പിൻകരയിലെ ഏക സംസ്ഥാനപാതയായ വൈപ്പിൻ-പള്ളിപ്പുറം റോഡിന്റെ വീതികുറവും പ്രസ്തുത റോഡിന്റെ വശങ്ങളില്‍ സുഗമമായ ഗതാഗതത്തിന് തടസവും ജനങ്ങളുടെ ജീവന് ഭീഷണിയുമാവുന്ന രീതിയില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഘട്ടംഘട്ടമായി മാറ്റി സ്ഥാപിക്കുവാൻ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
2841.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂതത്താന്‍കെട്ട് മിനി ജലവെെദ്യുത പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
എത്ര കോടി രൂപയുടെ പദ്ധതിയാണ് അവിടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും എത്ര മെഗാവാട്ട് വെെദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ;
( സി )
പദ്ധതി പ്രദേശത്ത് എന്തെല്ലാം സിവില്‍ മെക്കാനിക്കല്‍ പ്രവൃത്തികളാണ് നടക്കുന്നതെന്നും പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?
2842.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊർജ്ജ സംരക്ഷണത്തെ കുറിച്ച് കുട്ടികളിൽ അവബോധമുളവാക്കുന്നതിനായി നാഷണൽ സർവീസ് സ്‌കീമിന്റെ സഹായത്തോടെ വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ നടത്തിയ മിതം പദ്ധതി ഈ വർഷവും കൈപ്പമംഗലം മണ്ഡലത്തിലെ 78 വിദ്യാലയങ്ങളിലും ആവിഷ്കരിച്ച് നടപ്പിലാക്കുമോ; വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിലെ എല്ലാ വീടുകളിലും എൽ. ഇ. ഡി. ബൾബുകൾ തന്നെയാണോ ഉപയോഗിക്കുന്നത് എന്നറിയിക്കാമോ; കണക്കെടുപ്പ് നടത്താമോ; വിശദമാക്കുമോ;
( സി )
ഓരോ വീട്ടുകാർക്കും അവർ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവും ആയതിനു ഈടാക്കുന്ന തുകയും മനസ്സിലാക്കി കൊടുക്കുന്നതിനായി ബോധവൽക്കരണ പ്രവർത്തനം ആസൂത്രണം ചെയ്യാൻ നടപടി സ്വീകരിക്കുമോ?
2843.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. തുടക്കം കുറിച്ച സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും ഉപഭോക്താക്കള്‍ക്കുള്ള പ്രയോജനങ്ങളും വ്യക്തമാക്കാമോ?
2844.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ലാതാക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ജൂലൈ മാസമായിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് കുറവായ സാഹചര്യത്തിൽ വൈദ്യുതി ഉല്പാദനം മെച്ചപ്പെടുത്തുവാൻ എന്തൊക്കെ ക്രമീകരണങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പീരുമേട് മണ്ഡലത്തിൽ ഉപ്പുതറയ്ക്ക് സമീപം പെരിയാർ നദിയിൽ ചെക്ക് ഡാം നിർമ്മിക്കുവാൻ പദ്ധതിയുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
കെ. എസ്. ഇ. ബി.യെ ലാഭത്തിലാക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഇ )
സംസ്ഥാനത്ത് പുതിയ വൈദ്യുതപദ്ധതികൾ ആരംഭിക്കുവാൻ തീരുമാനം ഉണ്ടോ; വിശദമാക്കാമോ?
2845.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ എലവഞ്ചേരി പഞ്ചായത്തിൽ നടപ്പിലാക്കുന്ന നാട്ടുവെളിച്ചം സമ്പൂര്‍ണ്ണ തെരുവ് വിളക്ക് പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഈ പദ്ധതി എന്ന് പൂര്‍ത്തീകരിക്കുവാൻ കഴിയുമെന്ന് വിശദമാക്കുമോ?
2846.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ മാർമല ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തി പ്രസ്തുത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2847.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതിയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് ജല വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിലവില്‍ ജല വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഡാമുകളില്‍ കൂടുതല്‍ ഉത്പാദനം നടത്താന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2848.
ഡോ. കെ. ടി. ജലീൽ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രണ്ട് മാസത്തെ ബില്‍ തുക ശരാശരി നൂറ് രൂപയില്‍ കുറവായിട്ടുള്ള എത്ര കുടുംബങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ; ശരാശരി നൂറ് യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന എത്ര ഉപഭോക്താക്കള്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
ടോട്ടക്സ് മാതൃകയില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന് കമ്പനികള്‍ക്ക് ചെലവാകുന്നതായി കണ്ടെത്തിയ തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് ബദല്‍ സംവിധാനം ഒരുക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
2849.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ഇ. ബി. യുടെ സേവനം വാതില്‍പ്പടിയില്‍ എന്ന പദ്ധതി ഏതെല്ലാം ജില്ലകളിലാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
കോട്ടയം ജില്ലയിലെ ഏതൊക്കെ ഇലക്ട്രിക്കല്‍ സെക്ഷനുകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതെന്നും പദ്ധതിയിലൂടെ എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാകുന്നതെന്നും വ്യക്തമാക്കുമോ?
2850.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലാവ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ സാധിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് എന്തെങ്കിലും പ്രതിസന്ധി നേരിടുന്നുണ്ടോ; വിശദമാക്കുമോ;
( സി )
നിലാവ് പദ്ധതിയില്‍ പാലക്കാട് ജില്ലയിൽ എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇനം തിരിച്ച് എണ്ണം അറിയിക്കുമോ?
2851.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ പുതുതായി ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാമാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ സ്ഥാപിച്ച ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് വ്യക്തമാക്കാമോ?
2852.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22, 2022-23 വര്‍ഷങ്ങളില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ വെെദ്യുതി വകുപ്പ് നടപ്പിലാക്കിയ പ്രധാന പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും ഓരോ പ്രവൃത്തിക്കും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
വരും വര്‍ഷങ്ങളില്‍ ഏതെല്ലാം പുതിയ പദ്ധതികളാണ് ആലത്തൂര്‍ മണ്ഡലത്തില്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
2853.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ഉഡുപ്പി- കരിന്തളം 400 KV ലൈനിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന വിഷയം പരിഗണനയിലുണ്ടോ;
( ബി )
നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്ഥലം ഉടമകള്‍ പ്രവൃത്തി തടസ്സപ്പെടുത്തിയ സാഹചര്യത്തിൽ മേല്‍ വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് അറിയിക്കാമോ?
2854.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ഇ. ബി. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വൈദ്യുതിയില്‍ വിതരണ നഷ്ടം ഉണ്ടാകുന്നുണ്ടോ; ഇത് എങ്ങനെയാണ് കണക്കാക്കുന്നതെന്ന് അറിയിക്കുമോ?
2855.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആഭ്യന്തര വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ വിവിധ പദ്ധതികളിലൂടെ എത്ര മെഗാവാട്ട് അധികമായി ഉദ്പാദിപ്പിക്കാന്‍ സാധിച്ചുവെന്ന് വിശദമാക്കാമോ?
2856.
ശ്രീ. എം. എം. മണി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ആന്റണി ജോൺ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അടുത്ത മൂന്ന് പതിറ്റാണ്ട് കാലത്തെ ആവശ്യകത നിറവേറ്റാനുതകുന്ന രീതിയില്‍ വൈദ്യുതി പ്രസരണ രംഗത്തെ മാറ്റിയെടുക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
സംസ്ഥാനത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ നീളമുള്ള 400 കെ.വി. പവര്‍ ഹൈവേ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതിയെന്താണ്; വിശദമാക്കുമോ;
( സി )
പുനരുപയോഗ സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം വ്യാപകമായതോടെ പ്രസരണ ശൃംഖലയില്‍ അത്യന്താധുനിക സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
2857.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. കെ. ബഷീർ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ധന സർചാർജ് മാസംതോറും യൂണിറ്റിന് പരമാവധി ഇരുപത് പൈസ നിരക്കിൽ ഈടാക്കാൻ കെ.എസ്.ഇ.ബി യ്ക്ക് അനുമതി നൽകിയിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിർദ്ദേശം പൂർണമായും നടപ്പാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
കേന്ദ്ര നിർദ്ദേശപ്രകാരം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിരക്ക് നിർണ്ണയ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ടോ; എന്നുമുതൽ വർദ്ധനവ് പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
2858.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതചാർജ് ഈടാക്കുന്നതിന് ടൈം ഓഫ് ദ ഡേ താരിഫ് സമ്പ്രദായം ബാധകമാക്കണമെന്ന് കേന്ദ്ര നിർദ്ദേശം ഉണ്ടായിട്ടുണ്ടോ;
( ബി )
ഗാർഹിക ഉപഭോക്താക്കളെ ഈ നിർദ്ദേശം എപ്രകാരം ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത നിർദ്ദേശം എന്നുമുതൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
2859.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഏരിയല്‍ ബഞ്ചിഡ് കേബിള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
2860.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി അരുവിക്കര മണ്ഡലത്തില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
സോളാര്‍ പാനല്‍ സംവിധാനത്തിലൂടെ വിവിധ തലങ്ങളില്‍ നിന്നും ലഭിക്കുന്ന അധിക വൈദ്യുതിയുടെ കണക്ക് ലഭ്യമാക്കാമോ?
2861.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ സോളാര്‍ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പുരപ്പുറ സോളാര്‍ പദ്ധതി ഉള്‍പ്പെടെയുള്ള സോളാര്‍ പദ്ധതികള്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ വ്യാപകമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഉചിതമായ ആനുകൂല്യങ്ങള്‍ നല്‍കി പദ്ധതിയുടെ ഉപഭോക്താക്കളാക്കാനുള്ള നടപടികള്‍ പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
2862.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വീടുകളിലും സ്ഥാപനങ്ങളിലും സൗരോർജ്ജം ഉത്പാദിപ്പിക്കുന്നവരില്‍ നിന്നും കെ. എസ്. ഇ. ബി. ഏകദേശം എത്ര യൂണിറ്റ് വൈദ്യുതി പ്രതിമാസം വാങ്ങുന്നുണ്ട്; സൗരോർജ്ജം വില്‍പ്പന നടത്തുന്നത് വഴി കെ. എസ്. ഇ. ബി. പ്രതിമാസം എത്ര രൂപ സ്വരൂപിക്കുന്നുണ്ട്; വ്യക്തമാക്കുമോ;
( ബി )
വീടുകളിലും സ്ഥാപനങ്ങളിലും സൗരോർജ്ജം ഉത്പാദിപ്പിക്കുന്നവരില്‍ നിന്നും കെ. എസ്. ഇ. ബി. വൈദ്യുതി വാങ്ങുന്നത് ഏത് നിരക്കിലാണ്; ഇത്തരത്തില്‍ വാങ്ങുന്ന വൈദ്യുതി കെ. എസ്. ഇ. ബി. ഏത് നിരക്കിലാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്; നിരക്കുകള്‍ തമ്മില്‍ വലിയ അന്തരമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ; സൗരോർജ്ജം ഉത്പാദിപ്പിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാർജ് ഇനത്തിൽ കെ.എസ്.ഇ.ബി. ഏതെങ്കിലും തരത്തിലുള്ള ഇളവ് നല്‍കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
വീടുകളിലും സ്ഥാപനങ്ങളിലും സൗരോർജ്ജം ഉത്പാദിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നടപടികളല്ല കെ. എസ്. ഇ. ബി. സ്വീകരിച്ചിട്ടുള്ളതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം തരത്തിലുള്ള പ്രോത്സാഹനങ്ങളാണ് നിലവില്‍ ഇത്തരം ഉത്പാദകര്‍ക്ക് നല്‍കി വരുന്നത് ; വ്യക്തമാക്കുമോ;
( ഡി )
സൗരോർജ്ജം ഉത്പാദിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
2863.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ കോള്‍ മേഖലയിലെ പാടശേഖരങ്ങളില്‍ ധാരാളം മോട്ടോർ പമ്പുകൾ പ്രവർത്തിപ്പിക്കുന്നതിനാൽ വൈദ്യുതിയുടെ ഉപഭോഗം കൂടുതലാണെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ ഉപഭോഗം കുറയ്ക്കുന്നതിനായി പ്രസ്തുത പാടശേഖരങ്ങളില്‍ സോളാര്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങളും നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
2864.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയില്‍ സബ്സിഡി ആനുകൂല്യം ലഭ്യമാകുന്നില്ലെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ടോ;
( ബി )
സബ്സിഡി ഗുണഭോക്താവിന് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
2865.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ തൊണ്ടര്‍നാട് വച്ച് 11 കെ.വി. വൈദ്യുതി ലൈന്‍ തട്ടി ഷോക്കേറ്റ് മരണപ്പെട്ട അബ്ദുള്‍ ജബ്ബാര്‍ എന്‍.കെ. എന്നയാളുടെ വിധവ ഫാസില പി., കെ. എസ്. ഇ. ബി. യില്‍ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വിശദമാക്കാമോ;
( ബി )
എപ്പോള്‍ ധനസഹായം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
2866.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിൽ നിലാവ് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2867.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന നിലാവ് പദ്ധതിയില്‍ ബൾബുകളുടെ ബഫര്‍ സ്റ്റോക്ക് ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് ഇത് തടസ്സമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാമോ?
2868.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കീഴില്‍ എത്ര സെക്ഷൻ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഓരോ സെക്ഷൻ ഓഫീസിന്റെയും പരിധിയില്‍ എത്ര ഉപഭോക്താക്കള്‍ ഉണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ള സെക്ഷനുകളെ വിഭജിച്ച് പുതിയ സെക്ഷൻ ഓഫീസ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് ശേഷം വാമനപുരം മണ്ഡലത്തില്‍ വൈദ്യുതി കണക്ഷനായി പുതുതായി എത്ര അപേക്ഷകള്‍ ലഭിച്ചു; അപേക്ഷിച്ച എല്ലാവര്‍ക്കും കണക്ഷൻ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഏതെല്ലാം പഞ്ചായത്തുകളില്‍ എത്ര അപേക്ഷകള്‍ പെൻഡിംഗ് ഉണ്ട്; തീര്‍പ്പാക്കാനുള്ള അപേക്ഷകളില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ?
2869.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ഇ. ബി. യുടെ പുതിയ സെക്ഷൻ ഓഫീസുകൾ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദീകരിക്കാമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര പുതിയ സെക്ഷൻ ഓഫീസുകൾ ആരംഭിച്ചിട്ടുണ്ട്; ഓരോന്നിനും സ്വീകരിച്ച മാനദണ്ഡങ്ങൾ; വിശദീകരിക്കാമോ;
( സി )
മലപ്പുറം മണ്ഡലത്തിലെ മഞ്ചേരി സർക്കിൾ പരിധിയിലുള്ള വള്ളുവമ്പ്രം, കിഴിശ്ശേരി, മഞ്ചേരി നോർത്ത് എന്നിവ വിഭജിക്കണമെന്ന കാലങ്ങളായിട്ടുള്ള ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പുൽപ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂർ കേന്ദ്രമാക്കി പുതിയ സെക്ഷൻ ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
2870.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് മണ്ഡലത്തിൽ എത്ര വൈദ്യുതി സെക്ഷൻ ഓഫീസുകൾ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ സെക്ഷൻ ഓഫീസുകളിലും നിലവിൽ എത്ര ഉപഭോക്താക്കൾ വീതം ഉണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സെക്ഷൻ ഓഫീസുകളെ വിഭജിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
എത്ര ഉപഭോക്താക്കൾക്കാണ് ഒരു സെക്ഷൻ ഓഫീസ് വേണ്ടതെന്ന് വ്യക്തമാക്കാമോ;
( ഇ )
മണ്ഡലത്തിലെ ഓരോ സെക്ഷൻ ഓഫീസ് പരിധിയിലും നിലവിൽ എത്ര ട്രാൻസ്ഫോർമറുകൾ വീതം ഉണ്ടെന്ന് ലൊക്കേഷൻ തിരിച്ചു വ്യക്തമാക്കാമോ‌;
( എഫ് )
പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ടോയെന്നും ഉണ്ടെങ്കിൽ അതിനായി ഉദ്ദേശിക്കുന്ന ലൊക്കേഷനുകള്‍ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ; ഇതിനായുള്ള പ്രൊപ്പോസലുകൾ ആരുടെയെല്ലാം ഭാഗത്ത് നിന്നും ലഭിച്ചിട്ടുണ്ടെന്ന് വിശദീകരിക്കാമോ?
2871.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 സര്‍ക്കാരിന്റെ കാലയളവിലും ഈ സര്‍ക്കാരിന്റെ കാലയളവിലുമായി സംസ്ഥാനത്ത് പുതിയ സബ്സ്റ്റേഷനുകള്‍ എത്രയെണ്ണം സ്ഥാപിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ആയവയില്‍ തിരുവനന്തപുരം ജില്ലയില്‍ സ്ഥാപിച്ചത് എവിടെയെല്ലാമാണെന്ന് അറിയിക്കാമോ; ജില്ലയിൽ പുതുതായി സബ്സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് പരിഗണനയിലുള്ള സ്ഥലങ്ങള്‍ ഏതൊക്കെയാണെന്നും വിശദമാക്കാമോ?
2872.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ ഏതെല്ലാം സബ്സ്റ്റേഷനുകളിൽ N-1 ക്രൈറ്റീരിയ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ജില്ലയിൽ ഇക്കഴിഞ്ഞ വേനൽ കാലത്ത്‌ സബ്സ്റ്റേഷനുകൾ ഓവർലോഡായത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
വെെദ്യുതിയുടെ വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത്‌ പ്രസരണ മേഖലയിൽ മലപ്പുറം ജില്ലയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ?
2873.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ മരവട്ടം-കാടാമ്പുഴ 110 കെ.വി സബ്സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദമാക്കുമോ;
( ബി )
സബ്സ്റ്റേഷനിലേക്കുള്ള ലൈന്‍ പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
സബ്സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി മരവട്ടത്ത് കണ്ടെത്തിയിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തില്‍ ആണെന്ന് വിശദമാക്കുമോ;
( ഡി )
സബ്സ്റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്നും ആയത് എന്നത്തേക്ക് പൂർത്തീകരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
2874.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുലാമന്തോള്‍ സെക്ഷന് കീഴിലുള്ള വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കാമ്പസില്‍ 33 കെ.വി. സബ്സ്റ്റേഷന്‍ സ്ഥാപിച്ചാല്‍ പ്രസ്തുത സെക്ഷന് കീഴിലുള്ള വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാവുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത സബ്സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
2875.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എസ്. ഇ. ബി. യിൽ ആകെ എത്ര അസിസ്റ്റൻറ് ഗ്രേഡ് II തസ്തികകൾ ഉണ്ട്; ഈ തസ്തികകളിലേക്കുള്ള നിയമന രീതി എപ്രകാരമാണ് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകൾ ഉണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത തസ്തികകളില്‍ എത്ര ഒഴിവിലേക്കാണ് പി.എസ്.സി. വഴി നിയമനം നടത്തുന്നത് എന്നറിയിക്കാമോ; നിലവിൽ പ്രസ്തുത തസ്തികകളില്‍ എത്ര ഒഴിവ് പി.എസ്.സി. യിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; ഇനി എത്ര എണ്ണം റിപ്പോര്‍ട്ട് ചെയ്യാൻ ഉണ്ട് എന്നറിയിക്കാമോ; റിപ്പോർട്ട് ചെയ്ത ഒഴിവുകൾ, റിപ്പോർട്ട് ചെയ്ത ഫയൽ നമ്പർ, റിപ്പോർട്ട് ചെയ്യാത്ത ഒഴിവുകൾ എന്നിങ്ങനെയുള്ള വിവരം ഇനം തിരിച്ച് നൽകുമോ;
( ഡി )
2026 ഡിസംബർ വരെ ഈ തസ്തികയിൽ എത്രപേർ റിട്ടയർ ആകുന്നുണ്ട്; ജീവനക്കാരുടെ പേര്, റിട്ടയർമെൻറ് തീയതി എന്നിവ പട്ടിക തിരിച്ചു ലഭ്യമാക്കുമോ; 2026 ഡിസംബർ കാലയളവിനുള്ളിൽ പ്രമോഷൻ വഴി എത്ര അസിസ്റ്റൻറ് ഗ്രേഡ് II ഒഴിവ് ഉണ്ടാകും; ജീവനക്കാരുടെ പേര് വിവരം തസ്തിക എന്നിങ്ങനെ തരം തിരിച്ച് നൽകുമോ;
( ഇ )
2026 ഡിസംബർ കാലയളവിനുള്ളിൽ എത്ര അസിസ്റ്റൻറ് ഗ്രേഡ് II ജീവനക്കാർ പ്രമോഷൻ ആകുന്നു; ജീവനക്കാരുടെ പേര് വിവരം തസ്തിക തിരിച്ച് ലഭ്യമാക്കുമോ; കഴിഞ്ഞ 5 വർഷത്തിനിടയിൽ എത്ര അസിസ്റ്റൻറ് ഗ്രേഡ് II തസ്തികയിൽ പി എസ് സി വഴി നിയമനം നടത്തി; ഈ കാലയളവിൽ പി എസ് സി വഴി നിയമനം നടത്തിയ തസ്തികയുടെ എണ്ണം, എൻ. ജെ. ഡി. ഒഴിവ് ഇനം തിരിച്ച് ലഭ്യമാക്കുമോ?
2876.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ ഇലക്ട്രിക്ക് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇതുവരെ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2877.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ ഞാറക്കല്‍, വൈപ്പിൻ, ചെറായി, വരാപ്പുഴ ഇലക്ട്രിക്കല്‍ സെക്ഷനുകളിലെ ഗുണഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രസ്തുത സെക്ഷൻ ഓഫീസുകളെ പുനര്‍ നിര്‍ണ്ണയിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2878.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മണ്ഡലത്തിലെ പൂക്കോട്ടുംപാടം മുതല്‍ മെെലാടിപ്പാലം വരെയുളള റീച്ചില്‍ റോഡ് വീതികൂട്ടി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി വെെദ്യുതിപോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് യൂസര്‍ ഏജന്‍സി കെ. എസ്. ഇ. ബി. യില്‍ പണം അടവാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതിനായി എത്ര തുക ഏത് തീയതിയിലാണ് കെ.എസ്.ഇ.ബി. യില്‍ അടച്ചതെന്ന് അറിയിക്കാമോ;
( ബി )
മേല്‍ റീച്ചിലെ കെ. എസ്. ഇ. ബി. യുടെ എത്ര വെെദ്യുതിപോസ്റ്റുകളാണ് ഇതുവരെ മാറ്റി സ്ഥാപിച്ചതെന്നും ആകെ എത്ര പോസ്റ്റുകളാണ് ഇനിയും മാറ്റി സ്ഥാപിക്കേണ്ടതെന്നും ശേഷിക്കുന്ന പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് തടസ്സമെന്തെന്നും അറിയിക്കാമോ;
( സി )
പൂക്കോട്ടുംപാടം, നിലമ്പൂര്‍ എന്നീ സെക്ഷനുകളില്‍ മേല്‍ റീച്ചിലെ വെെദ്യുതിപോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
മേല്‍ റീച്ചില്‍ വെെദ്യുതിപോസ്റ്റുകൾ ഇതുവരെയും മാറ്റി സ്ഥാപിച്ചു കഴിഞ്ഞിട്ടില്ലാത്തതിനാല്‍ പല സ്ഥലത്തും കലുങ്കുകളുള്‍പ്പെടെയുളള റോഡ് നിര്‍മ്മാണം മുടങ്ങിക്കിടക്കുന്ന വിവരം കെ.എസ്.ഇ.ബി. യുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ?
2879.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്ടിൽ സോളാർ വേലി നിർമ്മിച്ചതിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് അനെർട്ടിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ കർശന വകുപ്പുതല നടപടി സ്വീകരിക്കാൻ സംസ്ഥാന വിജിലൻസ് വകുപ്പ് ആവശ്യപ്പെട്ടിരുന്നോ; എങ്കിൽ ഇതിന്റെ വിശദാംശങ്ങൾ നൽകാമോ;
( ബി )
പ്രസ്തുത ഉദ്യോഗസ്ഥനെതിരെ അനെർട്ടിൽ അച്ചടക്ക നടപടി തുടങ്ങിയതെന്നാണ്; ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയുണ്ടായോ; വിശദമാക്കമോ;
( സി )
അച്ചടക്ക നടപടി പുരോഗമിക്കവെ ഈ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുകയുണ്ടായോ; എങ്കിൽ ഏത് തീയതിയിൽ ഏത് തസ്തികയിൽ നിന്നും ഏത് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയെന്ന് വ്യക്തമാക്കാമോ;
( ഡി )
മേൽ തീയതിക്കു ശേഷം നടന്ന അച്ചടക്ക നടപടിയുടെ പുരോഗതി വിശദമാക്കാമോ;
( ഇ )
ഇക്കാര്യത്തിൽ അനെർട്ടിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതായി കരുതുന്നുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്ത് തിരുത്തൽ നടപടി കൈക്കൊള്ളുമെന്ന് അറിയിക്കാമോ?
2880.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ തൽപ്പരരായ കുടുംബങ്ങളിൽ ബയോഗ്യാസിന്റെ ചെറിയ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടിയും ഇതിന് സബ്സിഡി നൽകുന്നത് അടക്കമുള്ള പ്രവർത്തനങ്ങളും വിശദമാക്കാമോ;
( ബി )
പാചക വാതക വില വർദ്ധനവിന് പ്രതിവിധിയായി അനർട്ട് രൂപവൽക്കരിച്ച ചെറിയ യൂണിറ്റുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തിലോ വാർഡ് തലത്തിലോ പരിശീലന പരിപാടികൾ നൽകി ഇതിന്റെ സാധ്യതകൾ പൊതുജനങ്ങളെ ബോധ്യപ്പെടുത്താമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.